കെ. എസ്. സി. ചിന്ത രവി സ്മാരക ഹ്രസ്വ ചലച്ചിത്രോത്സവം – പുരസ്കാരങ്ങള്‍ സമ്മാനിച്ചു

October 8th, 2016

short-film-competition-epathram
അബുദാബി : കേരള സോഷ്യല്‍ സെന്ററിന്റെ ആഭി മുഖ്യ ത്തില്‍ സംഘടിപ്പിച്ച നാലാമത് ചിന്ത രവി സ്മാരക ഹ്രസ്വ ചലച്ചിത്രോത്സവ ത്തിലെ പുര സ്‌കാര ജേതാക്കൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.

കെ. എസ്. സി. അങ്കണ ത്തിൽ നടന്ന സിനിമാ പ്രദർശന ത്തിൽ യു. എ. ഇ. യിലെ വിവിധ എമിറേറ്റു കളിൽ നിന്നുള്ള 22 ഹ്രസ്വ സിനിമകൾ പ്രദർ ശിപ്പിച്ചു. സംവി ധായ കൻ സുദേവ് വിധി കർത്താവാ യിരുന്നു.

best-actress-srilakshmi-best-actor-prakash-thachangad-ePathram

മികച്ച നടി ശ്രീലക്ഷ്മി റംഷി, മികച്ച നടന്‍ പ്രകാശ് തച്ചങ്ങാട്

മികച്ച ചിത്ര മായി ‘അമ്മൂസ് ഇൻ വണ്ടർ ലാൻഡ്’ തെരഞ്ഞെടു ക്കപ്പെട്ടു. ഈ സിനിമ സംവിധാനം ചെയ്ത സനൽ തൊണ്ടിൽ മികച്ച സംവിധായ കനായി. മികച്ച രണ്ടാ മത്തെ ചിത്ര ത്തിനുള്ള പുരസ്കാരങ്ങൾ ഒപ്പം, ഫോർബിഡൻ എന്നീ സിനിമകൾ പങ്കിട്ടു.

ഇസ്കന്ദർ മിർസ യുടെ ‘ഭരതന്റെ സംശയ ങ്ങൾ’ എന്ന ചിത്ര ത്തിലെ അഭി നയ ത്തിന് പ്രകാശൻ തച്ചങ്ങാട് മികച്ച നടൻ ആയും ആഗിൻ കീപ്പുറം സംവിധാനം ചെയ്ത ‘വേക്കിംഗ് അപ്പ്’ എന്ന ചിത്ര ത്തിലെ അഭിനയ ത്തിന് ശ്രീലക്ഷ്മി റംഷി മികച്ച നടി യായും ‘അമ്മൂസ് ഇൻ വണ്ടർ ലാൻഡി’ ലെ അഭി നയ ത്തിന് അഞ്ജന സുബ്രഹ്മണ്യൻ മികച്ച ബാല നടി ആയും തെരഞ്ഞെ ടുത്തു.

മികച്ച പശ്ചാ ത്തല സംഗീതം : റിൻജു രവീന്ദ്രൻ (ഗേജ്), എഡിറ്റിംഗ് : ബബിലേഷ് (ഫോർബിഡൻ), ഛായാ ഗ്രഹണം : മർവിൻ ജോർജ് (ഹംഗർ), തിരക്കഥ : യാസിൻ (ഗേജ്) എന്നിവക്കാണ് മറ്റു പുരസ്കാരങ്ങൾ

കേരള സോഷ്യൽ സെന്റര്‍ ജനറൽ സെക്രട്ടറി മനോജ് അദ്ധ്യക്ഷത വഹിച്ചു. വിധികർത്താവ് സുദേവൻ അവാര്‍ഡുകള്‍ വിതരണം ചെയ്തു. സാഹിത്യ വിഭാഗം സെക്രട്ടറി ബാബു രാജ് പിലിക്കോട് സ്വാഗതവും ലൈബ്രെറി യൻ കെ. ടി. ഒ റഹ്‌മാൻ നന്ദിയും രേഖ പ്പെടുത്തി.

- pma

വായിക്കുക: , ,

Comments Off on കെ. എസ്. സി. ചിന്ത രവി സ്മാരക ഹ്രസ്വ ചലച്ചിത്രോത്സവം – പുരസ്കാരങ്ങള്‍ സമ്മാനിച്ചു

കെ. എസ്. സി. ചിന്ത രവി സ്മാരക ഹ്രസ്വ ചലച്ചിത്രോത്സവം – പുരസ്കാരങ്ങള്‍ സമ്മാനിച്ചു

October 8th, 2016

short-film-competition-epathram
അബുദാബി : കേരള സോഷ്യല്‍ സെന്ററിന്റെ ആഭി മുഖ്യ ത്തില്‍ സംഘടിപ്പിച്ച നാലാമത് ചിന്ത രവി സ്മാരക ഹ്രസ്വ ചലച്ചിത്രോത്സവ ത്തിലെ പുരസ്‌കാര ജേതാക്കൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.

കെ. എസ്. സി. അങ്കണ ത്തിൽ നടന്ന സിനിമാ പ്രദർശന ത്തിൽ യു. എ. ഇ. യിലെ വിവിധ എമിറേറ്റു കളിൽ നിന്നുള്ള 22 ഹ്രസ്വ സിനിമകൾ പ്രദർശിപ്പിച്ചു. സംവി ധായ കൻ സുദേവ് വിധി കർത്താവാ യിരുന്നു.

മികച്ച ചിത്ര മായി ‘അമ്മൂസ് ഇൻ വണ്ടർ ലാൻഡ്’ തെരഞ്ഞെടു ക്കപ്പെട്ടു. ഈ സിനിമ സംവിധാനം ചെയ്ത സനൽ തൊണ്ടിൽ മികച്ച സംവിധായ കനായി. മികച്ച രണ്ടാ മത്തെ ചിത്ര ത്തിനുള്ള പുരസ്കാരങ്ങൾ ഒപ്പം, ഫോർബിഡൻ എന്നീ സിനിമകൾ പങ്കിട്ടു.

ഇസ്കന്ദർ മിർസ യുടെ ‘ഭരതന്റെ സംശയ ങ്ങൾ’ എന്ന ചിത്ര ത്തിലെ അഭി നയ ത്തിന് പ്രകാശൻ തച്ചങ്ങാട് മികച്ച നടൻ ആയും ആഗിൻ കീപ്പുറം സംവിധാനം ചെയ്ത ‘വേക്കിംഗ് അപ്പ്’ എന്ന ചിത്ര ത്തിലെ അഭിനയ ത്തിന് ശ്രീലക്ഷ്മി റംഷി മികച്ച നടി യായും ‘അമ്മൂസ് ഇൻ വണ്ടർ ലാൻഡി’ ലെ അഭി നയ ത്തിന് അഞ്ജന സുബ്രഹ്മണ്യൻ മികച്ച ബാല നടി ആയും തെരഞ്ഞെ ടുത്തു.

മികച്ച പശ്ചാ ത്തല സംഗീതം : റിൻജു രവീന്ദ്രൻ (ഗേജ്), എഡിറ്റിംഗ് : ബബിലേഷ് (ഫോർബിഡൻ), ഛായാ ഗ്രഹണം : മർവിൻ ജോർജ് (ഹംഗർ), തിരക്കഥ : യാസിൻ (ഗേജ്) എന്നിവക്കാണ് മറ്റു പുരസ്കാരങ്ങൾ

കേരള സോഷ്യൽ സെന്റര്‍ ജനറൽ സെക്രട്ടറി മനോജ് അദ്ധ്യക്ഷത വഹിച്ചു. വിധികർത്താവ് സുദേവൻ അവാര്‍ഡുകള്‍ വിതരണം ചെയ്തു. സാഹിത്യ വിഭാഗം സെക്രട്ടറി ബാബു രാജ് പിലിക്കോട് സ്വാഗതവും ലൈബ്രെറി യൻ കെ. ടി. ഒ റഹ്‌മാൻ നന്ദിയും രേഖ പ്പെടുത്തി.

- pma

വായിക്കുക: , ,

Comments Off on കെ. എസ്. സി. ചിന്ത രവി സ്മാരക ഹ്രസ്വ ചലച്ചിത്രോത്സവം – പുരസ്കാരങ്ങള്‍ സമ്മാനിച്ചു

കാവാലം നാരായണ പ്പണിക്കര്‍ അന്തരിച്ചു

June 27th, 2016

drama-writer-kavalam-narayana-panikkar-ePathram
തിരുവനന്തപുരം : കവിയും ഗാന രചയിതാവും നാടകാചാര്യ നുമായ കാവാലം നാരായണ പ്പണിക്കര്‍ (88) അന്തരിച്ചു. ഞായറാഴ്ച രാത്രി 9.40 ന്‍ തിരുവനന്ത പുരത്തെ വസതിയില്‍ വെച്ചായിരുന്നു അന്ത്യം. വാര്‍ദ്ധക്യ സഹജ മായ അസുഖ ങ്ങളെ തുടര്‍ന്ന് ചികിത്സ യി ലായിരുന്നു.

ആലപ്പുഴ ജില്ലയിലെ കുട്ടനാട്ടിലെ ചാലയില്‍ കുടുംബത്തില്‍ ഗോദ വര്‍മ്മ യുടെയും കുഞ്ഞു ലക്ഷ്മി യുടെയും മകനായി 1928 ല്‍ ജനിച്ച കാവാലം നാരായണ പണിക്കര്‍ നാടക രംഗത്തും സിനിമാ ഗാന ശാഖയിലും നല്‍കിയ സംഭാവന കള്‍ നിരവധി യാണ്‍.

കേരള സംഗീത നാടക അക്കാദമി ചെയര്‍ മാനായി സേവനം അനുഷ്ടിച്ചിട്ടുണ്ട്. 1975 ല്‍ കേരള സാഹിത്യ അക്കാദമി പുരസ്‌കാരം, 2007 ല്‍ പത്മഭൂഷണ്‍ പുരസ്‌കാരം, 2009 ല്‍ വള്ളത്തോള്‍ പുരസ്‌കാരം, എന്നിവ നേടി യിരുന്നു. 2014 ല്‍ കേരള സാഹിത്യ അക്കാദമി വിശിഷ്ടാംഗത്വം നല്‍കി ആദരിച്ചു.

തനതു നാടക വേദിക്ക് തുടക്കം കുറിച്ച ആചാര്യ നാണ് കാവാലം. സാക്ഷി (1968), തിരുവാഴിത്താന്‍ (1969), ജാബാലാ സത്യകാമന്‍ (1970), ദൈവത്താര്‍ (1976), അവനവന്‍ കടമ്പ (1978), കരിംകുട്ടി (1985), നാടകചക്രം (1979), കൈക്കുറ്റപ്പാട് (1993), ഒറ്റയാന്‍ (1980) തുടങ്ങിയവ യാണ് കാവാലത്തിന്റെ പ്രധാന നാടകങ്ങള്‍.

കാളി ദാസ ന്റെയും ഭാസന്റെയും നാടകങ്ങള്‍ മലയാള നാടക വേദി യിലേക്ക് എത്തിച്ച കാവാലം, വാടക ക്കൊരു ഹൃദയം, രതി നിര്‍വ്വേദം, ആരവം, പടയോട്ടം, ആരൂഢം, കാറ്റത്തെ കിളിക്കൂട്, സര്‍വ്വ കലാ ശാല, ഉല്‍സവ പ്പിറ്റേന്ന്, അഹം തുടങ്ങി നാല്‍പതോളം ചിത്രങ്ങള്‍ക്ക് ഗാന രചന നിര്‍ വ്വഹിച്ചു.

- pma

വായിക്കുക: , , , ,

Comments Off on കാവാലം നാരായണ പ്പണിക്കര്‍ അന്തരിച്ചു

കെ. എസ്. സി. ഹ്രസ്വ ചലച്ചിത്ര മത്സരം സെപ്റ്റംബര്‍ 29 നു

June 21st, 2016

short-film-competition-epathram
അബുദാബി : കേരള സോഷ്യല്‍ സെന്‍റര്‍ യു. എ. ഇ. അടിസ്ഥാനത്തില്‍ സംഘടി പ്പിക്കുന്ന ഹ്രസ്വ ചലച്ചിത്ര മത്സരം സെപ്റ്റംബര്‍ 29 നു കെ. എസ്. സി. യില്‍ വെച്ചു നടക്കും.

മത്സരത്തിലേക്കുള്ള എന്‍ട്രികള്‍ സെപ്റ്റംബര്‍ 20 ന് മുമ്പ് സെന്‍റര്‍ ഓഫീസില്‍ ഏല്‍പി ക്കണം. ചിത്ര ങ്ങളുടെ കുറഞ്ഞ സമയ ദൈര്‍ഘ്യം മൂന്ന് മിനിറ്റും പരമാവധി സമയം 10 മിനിറ്റു മാണ്. പൂര്‍ണ്ണമായും യു. എ. ഇ. യില്‍ ചിത്രീക രിച്ചതും മലയാള ത്തിലു ള്ളതു മായ ചിത്രം മാത്രമേ പരിഗണിക്കൂ. അഭിനേതാ ക്കളും സാങ്കേതിക രംഗത്ത് പ്രവര്‍ത്തി ക്കുന്നവരും അടക്കം എല്ലാ വരും യു. എ. ഇ. റസിഡന്‍റ് വിസ ഉള്ളവ രാകണം.

ചിത്ര ത്തിന്റെ രണ്ട് ഡി. വി. ഡി. കോപ്പികളും ഡിജിറ്റല്‍ പോസ്റ്ററു കളും കഥാ സംഗ്രഹവും അപേക്ഷ യോടൊപ്പം സമര്‍പ്പിക്കണം.

ഒരു സംവിധായകന്‍െറ ഒരു സൃഷ്ടി മാത്രമേ സ്വീകരിക്കൂ. നല്ല ചിത്രം, സംവിധാ യകന്‍, തിരക്കഥ, നടന്‍, നടി, ബാലതാരം, സംഗീതം, എഡിറ്റിംഗ് എന്നിവയ്ക്ക് പുരസ്കാര ങ്ങള്‍ നല്‍കും.

കൂടുതല്‍ വിവരങ്ങള്‍ക്ക് : 050 – 75 13 609, 02 – 631 44 55.

- pma

വായിക്കുക: , ,

Comments Off on കെ. എസ്. സി. ഹ്രസ്വ ചലച്ചിത്ര മത്സരം സെപ്റ്റംബര്‍ 29 നു

കെ. എസ്. സി. ഹ്രസ്വ ചലച്ചിത്ര മത്സരം സെപ്റ്റംബര്‍ 29 നു

June 21st, 2016

short-film-competition-epathram
അബുദാബി : കേരള സോഷ്യല്‍ സെന്‍റര്‍ യു. എ. ഇ. അടിസ്ഥാനത്തില്‍ സംഘടി പ്പിക്കുന്ന ഹ്രസ്വ ചലച്ചിത്ര മത്സരം സെപ്റ്റംബര്‍ 29 നു കെ. എസ്. സി. യില്‍ വെച്ചു നടക്കും.

മത്സരത്തിലേക്കുള്ള എന്‍ട്രികള്‍ സെപ്റ്റംബര്‍ 20 ന് മുമ്പ് സെന്‍റര്‍ ഓഫീസില്‍ ഏല്‍പി ക്കണം. ചിത്ര ങ്ങളുടെ കുറഞ്ഞ സമയ ദൈര്‍ഘ്യം മൂന്ന് മിനിറ്റും പരമാവധി സമയം 10 മിനിറ്റു മാണ്. പൂര്‍ണ്ണമായും യു. എ. ഇ. യില്‍ ചിത്രീക രിച്ചതും മലയാള ത്തിലു ള്ളതു മായ ചിത്രം മാത്രമേ പരിഗണിക്കൂ. അഭിനേതാ ക്കളും സാങ്കേതിക രംഗത്ത് പ്രവര്‍ത്തി ക്കുന്നവരും അടക്കം എല്ലാ വരും യു. എ. ഇ. റസിഡന്‍റ് വിസ ഉള്ളവ രാകണം.

ചിത്ര ത്തിന്റെ രണ്ട് ഡി. വി. ഡി. കോപ്പികളും ഡിജിറ്റല്‍ പോസ്റ്ററു കളും കഥാ സംഗ്രഹവും അപേക്ഷ യോടൊപ്പം സമര്‍പ്പിക്കണം.

ഒരു സംവി ധായകന്‍െറ ഒരു സൃഷ്ടി മാത്രമേ സ്വീകരിക്കൂ. നല്ല ചിത്രം, സംവിധാ യകന്‍, തിരക്കഥ, നടന്‍, നടി, ബാലതാരം, സംഗീതം, എഡിറ്റിംഗ് എന്നിവയ്ക്ക് പുരസ്കാര ങ്ങള്‍ നല്‍കും.

കൂടുതല്‍ വിവരങ്ങള്‍ക്ക് : 050 – 75 13 609, 02 – 631 44 55.

- pma

വായിക്കുക: , ,

Comments Off on കെ. എസ്. സി. ഹ്രസ്വ ചലച്ചിത്ര മത്സരം സെപ്റ്റംബര്‍ 29 നു

Page 22 of 22« First...10...1819202122

« Previous Page « ഇന്ത്യൻ മീഡിയ അബുദാബി 2016 – 2017 വർഷത്തെ പുതിയ കമ്മിറ്റി നിലവിൽ വന്നു
Next » ഖുർ ആൻ പാരായണ മത്സര ങ്ങൾക്ക് തുടക്കമായി »

പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin

ePathram Magazine
ePathram Pacha