മാലിയേല്‍ തോമസിന്‍റെ ഭാര്യ ലിസി
തിരുവല്ല തലവടി നടുവിലേത്ത് മാലിയേല്‍ തോമസിന്‍റെ ഭാര്യ ലിസി മസ്ക്കറ്റില്‍ ഹൃദയാഘാതം മൂലം നിര്യാതയായി. 52 വയസായിരുന്നു. ലിജോ, ലിന്‍ഡ എന്നിവരാണ് മക്കള്‍.
|
04 October 2009
കവിയും ബ്ലോഗ്ഗറുമായ ജ്യോനവന്‍ അന്തരിച്ചു വാഹനാപകടത്തെ തുടര്‍ന്ന് കുവൈറ്റില്‍ ചികിത്സയില്‍ ആയിരുന്ന കവിയും ബ്ലോഗ്ഗറുമായ ജ്യോനവന്‍ എന്ന നവീന്‍ ജോര്‍ജ്ജ് അന്തരിച്ചു. ഇന്നലെ 12 മണിയോടെ കുവൈറ്റിലെ ആശുപത്രിയില്‍ ആയിരുന്നു അന്ത്യം. പൊട്ടക്കലം എന്ന പേരില്‍ കവിതാ ബ്ലോഗ് എഴുതിയിരുന്ന നവീന്‍ ജോര്‍ജ്ജ് കഴിഞ്ഞ മാസം 20 നാണ് കുവൈറ്റില്‍ വെച്ച് അപകടത്തില്‍ പെട്ടത്. അപകടത്തില്‍ അന്ന് 3 പേര്‍ മരിച്ചിരുന്നു. അബോധാ വസ്ഥയില്‍ കഴിയുക യായിരുന്നു നവീന്‍ ജോര്‍ജ്ജ്. ഏതാനും നാളുകള്‍ക്ക് മുന്‍പ് നവീന്‍ എഴുതിയ മാന്‍ ഹോള്‍ എന്ന കവിതയിലെ വിഷയം വാഹന അപകടമായിരുന്നു. സെപ്തംബര്‍ 8 ന് പോസ്റ്റ് ചെയ്ത ആ കവിതയിലെ അവസാന വരി ഒരു ഹമ്മര്‍ കയറി ഇറങ്ങിയതാണ് എന്നായിരുന്നു. കാസര്‍കോട് സ്വദേശിയാണ് ജ്യോനവന്‍. പ്രിയപ്പെട്ട ബ്ലോഗര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കുകയാണ് ഇന്ന് മലയാളം ബ്ലോഗര്‍മാര്‍. 2 Comments:
Links to this post: |
കൊടുങ്ങല്ലൂര്‍ കാര കാതിയാളം ചെട്ടിപ്പറമ്പില്‍ പരേതനായ കാദര്‍ എന്നവരുടെ ഭാര്യ ഐഷാബി (74) മരണപ്പെട്ടു. അബുദാബിയില്‍ ജോലി ചെയ്യുന്ന അബ്ദുല്‍ റഷീദ്, സൌദി അറേബ്യയിലെ ഷൌക്കത്ത് അലി, ബഹ് റൈനിലെ ഷാജഹാന്‍, കേരളാ പോലീസിലുള്ള മുഹമ്മദ് റാഫി, മുഹമ്മദ് അലി, നൂര്‍ജഹാന്‍, ആശ, എന്നിവര്‍ മക്കളാണ്. ഖബറടക്കം ചൊവ്വാഴ്ച രാവിലെ പത്തു മണിക്ക് കാതിയാളം ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും.
ചാവക്കാട് : കടപ്പുറം അടിതിരുത്തി വലിയകത്ത് അബ്ബാസ് (90) നിര്യാതനായി. ഭാര്യ: കുഞ്ഞാതുമ്മ. മക്കള്‍ മൊഹമ്മദ് (ബാങ്കളൂര്‍), ഉമ്മര്‍ (ദുബായ്), സെലാം (അബുദാബി), ജമീല, പാത്തുണ്ണി, മൈമൂന, മരുമക്കള്‍: ഖാദര്‍ മോന്‍ (മലേഷ്യ), ഉമ്മര്‍ വട്ടേക്കാട്, ഉമ്മര്‍ ഒരുമനയൂര്‍, ആമിന, സുലൈഖ, സെഫിയ.
വാഹനാപകടത്തെ തുടര്‍ന്ന് കുവൈറ്റില്‍ ചികിത്സയില്‍ ആയിരുന്ന കവിയും ബ്ലോഗ്ഗറുമായ ജ്യോനവന്‍ എന്ന നവീന്‍ ജോര്‍ജ്ജ് അന്തരിച്ചു. ഇന്നലെ 12 മണിയോടെ കുവൈറ്റിലെ ആശുപത്രിയില്‍ ആയിരുന്നു അന്ത്യം. പൊട്ടക്കലം എന്ന പേരില്‍ കവിതാ ബ്ലോഗ് എഴുതിയിരുന്ന നവീന്‍ ജോര്‍ജ്ജ് കഴിഞ്ഞ മാസം 20 നാണ് കുവൈറ്റില്‍ വെച്ച് അപകടത്തില്‍ പെട്ടത്. അപകടത്തില്‍ അന്ന് 3 പേര്‍ മരിച്ചിരുന്നു. അബോധാ വസ്ഥയില്‍ കഴിയുക യായിരുന്നു നവീന്‍ ജോര്‍ജ്ജ്. 







0 Comments:
Post a Comment
Links to this post:
Create a Link
« ആദ്യ പേജിലേക്ക്