Tuesday, May 5th, 2026

നടന്‍ സന്തോഷ് കെ. നായര്‍ വാഹന അപകടത്തില്‍ മരിച്ചു

actor-santhosh-k-nayar-passes-away-ePathram
വാഹന അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിൽ ആയിരുന്ന നടൻ സന്തോഷ് കെ. നായര്‍ (65) അന്തരിച്ചു. അടൂർ-ഏനാത്ത് എം. സി. റോഡിൽ പുതുശ്ശേരി ഭാഗത്ത് ചൊവ്വാഴ്ച രാവിലെ ആറര മണിയോടെ ആയിരുന്നു അപകടം നടന്നത്. സന്തോഷ് നായരും കുടുംബവും സഞ്ചരിച്ചിരുന്ന കാറും ലോറിയും കൂട്ടിയിടിച്ച അപകടത്തില്‍ സന്തോഷിന്റെ ഭാര്യക്കും ലോറിയുടെ ഡ്രൈവര്‍ക്കും പരിക്കുണ്ട്.

പി. ജി. വിശ്വംഭരൻ സംവിധാനം ചെയ്ത ‘ഇതു ഞങ്ങളുടെ കഥ’ (1982) എന്ന ചിത്രത്തിലൂടെയാണ് സന്തോഷ് സിനിമയിൽ എത്തിയത്. പിന്നീട് സഹ നടൻ, വില്ലൻ, ഹാസ്യ നടൻ തുടങ്ങി വൈവിധ്യമാർന്ന വേഷങ്ങളിലൂടെ നിരവധി ചിത്രങ്ങളിൽ തിളങ്ങി.

ഇവിടെ തുടങ്ങുന്നു, ഏപ്രിൽ 18, കൊതി തീരും വരെ, നഗരങ്ങളിൽ ചെന്ന് രാപ്പാർക്കാം, ഇത് നല്ല തമാശ, നാണയം, പിൻ നിലാവ്, ഇരുപതാം നൂറ്റാണ്ട്, യുവജനോത്സവം, ബസ്സ്‌ കണ്ടക്ടർ, സിംഹാസനം, തിരുവമ്പാടി തമ്പാൻ, കമ്മത്ത് & കമ്മത്ത് തുടങ്ങി നൂറോളം സിനിമകളിക്കും നിരവധി ടെലിവിഷൻ പാരമ്പരകളിലും ചെറുതും വലുതുമായി വേഷങ്ങൾ ചെയ്തു.

പ്രദര്‍ശനം തുടരുന്ന ‘ഭരതനാട്യം 2 മോഹിനിയാട്ടം’ ആണ് ഏറ്റവും അവസാനമായി റിലീസ് ചെയ്ത ചിത്രം.

- pma

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക: , , , ,

അഭിപ്രായം എഴുതുക:


* ഈ വിവരങ്ങള്‍ നിര്‍ബന്ധമാണ്

അഭിപ്രായങ്ങള്‍ ഇവിടെ മലയാളത്തില്‍ ടൈപ്പ് ചെയ്യാം. എങ്ങനെ?

Press CTRL+M to toggle between Malayalam and English.

ടൈപ്പ്‌ ചെയ്യുന്ന ഭാഷ മലയാളത്തില്‍ നിന്നും ഇംഗ്ലീഷിലേയ്ക്കും മറിച്ചും ആക്കുന്നതിന് CTRL+M അമര്‍ത്തുക.


താഴെ കാണുന്ന വാക്ക് പെട്ടിയില്‍ ടൈപ്പ്‌ ചെയ്യുക. സ്പാം ശല്യം ഒഴിക്കാനാണിത്. സദയം സഹകരിക്കുക!
Anti-Spam Image


«



ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
രജനികാന്ത് ചിത്രത്തിൽ മഞ്...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...
എവിടെ ജോണ്‍?...
ജോസ് പ്രകാശിന് ജെ. സി ഡാ...
നടന്‍ ജഗതിശ്രീകുമാറിനു കാ...
ബാരി മികച്ച ചിത്രം; വിദ്യ...
ജോണ്‍ അബ്രഹാം പ്രത്യേക പു...
പത്മശ്രീ ഭരത് ഡോക്ടര്‍ സര...
പ്രണയം : മലയാളിയുടെ ലൈംഗി...
ബ്ലെസിയുടെ ‘പ്രണയം’ കോപ്...
കോളിളക്കം വീണ്ടും വരുന്നു...
എം. ജി. ശ്രീകുമാറും പാട്ട...
പ്രാഞ്ചിയേട്ടന്‍റെ ഒന്നാം...
ആദാമിന്റെ മകന്‍ അബുവിനു വ...
നടി ശ്വേതാ മേനോന്‍ വിവാഹി...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine