05 July 2008
പദ്മപ്രിയ മൊട്ടയടിക്കുന്നു ഷബാന അസ്മിയ്ക്കും നന്ദിത ദാസിനും ശേഷം പദ്മപ്രിയയും തല മുണ്ഡനം ചെയ്യുവാന്‍ ഒരുങ്ങുന്നു. ഷാജി എന്‍. കരുണ്‍ സംവിധാനം ചെയ്യുന്ന കുട്ടി സ്രാങ്ക് എന്ന സിനിമയില്‍ ഒരു ബുദ്ധ സന്യാസിനിയുടെ വേഷം ചെയ്യുവാന്‍ ആണ് പദ്മ പ്രിയ മുടി വടിച്ചു കളയാന്‍ തയ്യാറാവുന്നത്. മമ്മുട്ടിയാണ് സിനിമയിലെ പ്രധാന നടന്‍. ഈ സിനിമയ്ക്ക് വേണ്ടി ഒട്ടേറെ ഒരുക്കങ്ങളാണ് പദ്മ പ്രിയ നടത്തുന്നത്. ബുദ്ധ മതത്തെ പറ്റിയുള്ള പുസ്തകങ്ങള്‍ വായിച്ച് പഠിച്ച് തന്റെ കഥാപാത്രത്തെ ആഴത്തില്‍ മനസ്സിലാക്കാനുള്ള കഠിന ശ്രമത്തിലാണ് പദ്മപ്രിയ.അനേകം നടിമാരെ ഈ റോളിലേയ്ക്ക് പരിഗണിച്ചിരുന്നു എങ്കിലും തല മുണ്ഡനം ചെയ്യാന്‍ വേറെ ആരും തയ്യാറായില്ലത്രെ. Labels: padmapriya
- e പത്രം
|






-702808.jpg)







0 Comments:
Post a Comment
Links to this post:
Create a Link
« ആദ്യ പേജിലേക്ക്