
ജാര്‍ഖണ്ഡ് മുന്‍ മുഖ്യ മന്ത്രി മധു കോഡ 4000 കോടി രൂപയുടെ വെട്ടിപ്പു നടത്തിയ കേസ് അന്വേഷിക്കുന്ന സംഘം അന്വേഷണം ബോളിവുഡിലേക്കും വ്യാപിപ്പിക്കുന്നു. ആദായ വകുപ്പും എന്‍ഫോഴ്സ്മെന്റും ചേര്‍ന്നു നടത്തുന്ന അന്വേഷണത്തില്‍ മുന്‍ മുഖ്യമന്ത്രിക്ക് ചില സിനിമാ നടികളുമായി ബന്ധമുണ്ടെന്ന് കണ്ടെത്തി. ഒരു നടിക്ക് ഇയാള്‍ 40 ലക്ഷം രൂപയും മറ്റൊരു നടിക്ക് 10 ലക്ഷം രൂപയുമാണ് നല്‍കിയത്. ഇതില്‍ ഒരു നടി കോഡ മുഖ്യമന്ത്രി ആയിരിക്കെ ജാര്‍ഖണ്ഡിന്റെ ബ്രാന്‍ഡ് അംബാസഡര്‍ ആയിരുന്നു. ജാര്‍ഖണ്ഡില്‍ വിദേശ ഇന്ത്യാക്കാരുടെ നിക്ഷേപം വര്‍ദ്ധിപ്പിക്കാനുള്ള പദ്ധതിയിലാണ് ഈ നടിയുടെ സേവനങ്ങള്‍ ഉപയോഗപ്പെടുത്തിയത്.

ജാര്‍ഖണ്ഡിന്റെ ബ്രാന്‍ഡ് അംബാസഡര്‍ ആയിരുന്ന കോയ്ന മിത്ര
Bollywood actresses allegedly received money from Jharkhand chief minister Madhu Koda during his tenure
Labels: koena-mitra
0 Comments:
Post a Comment
Links to this post:
Create a Link
« ആദ്യ പേജിലേക്ക്