23 November 2009

സംഗീതത്തിന്റെ ലോകത്തു നിന്നും സൈനോജ് യാത്രയായി

singer-sainoj"എനിക്കു പാടാനൊരു പാട്ടിലുണ്ടൊരു പെണ്ണ്..." എന്നു പാടിയ യുവ ഗായകന്‍ നിശ്ശബ്ദതയുടെ ലോകത്തേക്ക് യാത്രയായി. 'ഇവര്‍ വിവാഹിതരായാല്‍' എന്ന സിനിമയിലെ ഈ ഹിറ്റ് ഗാനം പാടിയ സൈനോജ്, രക്താര്‍ബുദം ബാധിച്ച് ഇന്നലെ ഉച്ചക്കു ശേഷം അന്തരിച്ചു. 32 വയസ്സായിരുന്നു. കൈരളി ചാനലിലെ 'സ്വര ലയ ഗന്ധര്‍വ്വ സംഗീതം' 2002 ലെ സീനിയര്‍ വിഭാഗം ജേതാവായിരുന്നു. നിരവധി ആല്‍ബങ്ങ ളില്‍ പാടിയിട്ടുണ്ട്.
 
'വാര്‍ ആന്‍ഡ് ലവ്' എന്ന സിനിമയിലൂടെ പിന്നണി ഗാന രംഗത്ത് കടന്നു വന്ന സൈനോജ്, ഓര്‍ക്കുക വല്ലപ്പോഴും എന്ന ചിത്രത്തില്‍ വയലാറിന്റെ 'താമരപ്പൂക്കളും ഞാനുമൊ ന്നിച്ചായി' എന്ന കവിത ആലപിച്ച് ശ്രദ്ധേയനായി. 'ഇവര്‍ വിവാഹിത രായാല്‍' എന്ന സിനിമയിലെ "എനിക്കു പാടാനൊരു പാട്ടിലുണ്ടൊരു പെണ്ണ്..." സൈനോജ് എന്ന ഗായകനെ കൂടുതല്‍ പ്രശസ്തനാക്കി. അതിനു ശേഷം കെമിസ്റ്ററി, ജോണ്‍ അപ്പാറാവു ഫോര്‍ട്ടി പ്ലസ്സ് (തെലുങ്ക്) എന്നീ ചിത്രങ്ങളില്‍ പാടി. ജീവന്‍ ടി. വി. യില്‍ നാലു മണിപ്പൂക്കള്‍ എന്ന ലൈവ് പരിപാടിയുടെ അവതാരക നായിരുന്നു.
 
ആറാം ക്ളാസ്സ് മുതല്‍ സംഗീതം അഭ്യസിച്ചു തുടങ്ങിയ സൈനോജ്, കര്‍ണ്ണാടക സംഗീതത്തില്‍ ദേശീയ സ്കോളര്‍ ഷിപ്പ് നേടി. ചിറ്റൂര്‍ ഗവ. കോളേജില്‍ പഠിക്കുമ്പോള്‍ കോഴിക്കോട് സര്‍വ്വ കലാശാലാ യുവ ജനോല്‍സ വത്തില്‍ തുടര്‍ച്ചയായി മൂന്ന് വര്‍ഷം കലാ പ്രതിഭയായിരുന്നു. സംഗീതത്തില്‍ ബിരുദാനന്തര ബിരുദം ഉണ്ട്. സ്റ്റേജ് പരിപാടികളിലൂടെ ഗള്‍ഫ് പ്രേക്ഷകര്‍ക്കും ഏറെ സുപരിചിതനായ ഈ കലാകാരന്റെ അകാലത്തിലുള്ള വേര്‍പാട് പ്രവാസി മലയാളികളായ സംഗീതാ സ്വാദകരേയും ഏറെ വിഷമിപ്പിക്കുന്നു. ഒരാഴ്ച മുന്‍പ് ഗള്‍ഫിലെ സ്റ്റേജ് പരിപാടി കഴിഞ്ഞ്, തിരിച്ച് നാട്ടില്‍ എത്തിയതിനു ശേഷമാണ് ശാരീരികാ സ്വാസ്ഥ്യത്തെ തുടര്‍ന്ന് കഴിഞ്ഞ വെള്ളിയാഴ്ച പിറവത്തെ ഒരു സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന് നടത്തിയ രക്ത പരിശോധ നയിലാണ് രക്താര്‍ബുദം കണ്ടെത്തിയത്.
 
പിറവം കക്കാട് താണിക്കുഴിയില്‍ തങ്കപ്പന്‍ ‍- രാഗിണി ദമ്പതികളുടെ മകനാണ്. സൈജു, സൂര്യ എന്നിവര്‍ സഹോദരങ്ങള്‍. ശവ സംസ്കാരം ഇന്ന് (തിങ്കള്‍) ഉച്ചക്കു ശേഷം വീട്ടു വളപ്പില്‍ നടക്കും.
 
- പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി
 
 
  - e പത്രം    

3അഭിപ്രായങ്ങള്‍ (+/-)
Links to this post

3 Comments:

സൈനോജിന്റെ വിയോഗത്തില്‍ ദു:ഖമുണ്ട്. ആ ഒരൊറ്റ ഗാനത്തിലൂടെ സൈനോജ് അനശ്വരനായി കേള്‍വിക്കാരുടെ ഹൃദയത്തില്‍ എന്നുമെന്നും ഉണ്ടാവും.

പ്രതിഭാധനരെ ദൈവം വേഗം തിരികെ വിളിക്കും, സ്വര്‍ഗ്ഗവാസികളെ ആനന്ദത്തില്‍ ആറാടിക്കാന്‍ അവര്‍ ആവശ്യമാണ്.

November 23, 2009 11:01 PM  

Vedio: sainoj's super hit song
എനിക്കു പാടാനൊരു പാട്ടിലുണ്ടൊരു പെണ്ണ്..."
http://www.youtube.com/watch?v=oDVC7rRCJwg&feature=player_embedded

November 24, 2009 4:26 AM  

maranam manushyaney kondu pooyeedumbol mridanulladokkeyum
mannil tyajichidum

November 25, 2009 9:52 PM  

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്
ആര്‍ക്കൈവ്സ്

ePathram Pacha
ePathram Magazine

ബുക്ക് റിപബ്ലിക് - e പത്രം പിന്തുണക്കുന്ന വെബ് സൈറ്റ്
dubaieasy - e പത്രം പിന്തുണക്കുന്ന വെബ് സൈറ്റ്

Click here to download Malayalam fonts
Click here to download Malayalam fontsസ്വകാര്യതാ നയം | സംഘടനാ വിവരങ്ങള്‍ | പരസ്യ സഹായി | പത്രാധിപര്‍

© e പത്രം 2010

വാര്‍ത്തകള്‍

പ്രധാന വാര്‍ത്തകള്‍
പ്രാദേശിക വാര്‍ത്തകള്‍
സിറ്റിസണ്‍ ജേണലിസം
വിനോദം, സിനിമ
ബിസിനസ്സ് വാര്‍ത്തകള്‍

News in English

 

കലാ സാഹിത്യം

ലേഖനങ്ങള്‍
കവിതകള്‍
കഥകള്‍
അനുഭവങ്ങള്‍

 

മഞ്ഞ (മാഗസിന്‍)

കവിതകള്‍
ചിത്രകല
അഭിമുഖം
കഥകള്‍
കുറിപ്പുകള്‍
മരമെഴുതുന്നത്

കോളംസ്

 

പച്ച (പരിസ്ഥിതി)

മറ്റ് പംക്തികള്‍

ചരമം
ഹെല്പ് ഡെസ്ക്
ബൂലോഗം
കാര്‍ട്ടൂണ്‍
വെബ്ബന്നൂരില്‍ കണ്ടത്
വായനക്കാര്‍ പറഞ്ഞത്