22 May 2009
ഫിലിം സൊസൈറ്റി പ്രസ്ഥാനത്തിന്റെ അമ്പതാം വാര്‍ഷികം ഇന്ത്യയില്‍ ഫിലിം സൊസൈറ്റി പ്രസ്ഥാനത്തിന് തുടക്കം കുറിച്ചതിന്റെ സുവര്‍ണ്ണ ജൂബിലിയോട് അനുബന്ധിച്ച് ഫിലിം സൊസൈറ്റി ഫെഡറേഷന്‍, ചങ്ങരംകുളം കാണി ഫിലിം സൊസൈറ്റി എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തില്‍ മെയ് 24 ന് ചങ്ങരംകുളത്ത് വെച്ച് ഫിലിം സൊസൈറ്റി പ്രവര്‍ത്തകരുടെ ഒത്തു ചേരലും സെമിനാറും സംഘടിപ്പിക്കും. “ഫിലിം സൊസൈറ്റി പ്രസ്ഥാനം - പോയ കാലവും വരും കാലവും” എന്ന വിഷയത്തില്‍ നടക്കുന്ന സെമിനാറില്‍ ചെലവൂര്‍ വെണു, ഐ. ഷണ്മുഖ ദാസ്, കെ. ജി. മോഹന്‍ കുമാര്‍, എം. സി. രാജ നാരായണന്‍, പ്രകാശ് ശ്രീധരന്‍, മധു ജനാര്‍ദ്ദനന്‍, കെ. എസ്. വിജയന്‍, ചെറിയാന്‍ ജോസഫ്, പി. എന്‍. ഗോപീ കൃഷ്ണന്‍, കെ. എല്‍. ജോസഫ്, പി. പി. രാമ ചന്ദ്രന്‍, ആലംകോട് ലീലാ കൃഷ്ണന്‍, ഫാ. ബെന്നി ബെനഡിക്ട്, വേണു ഇടക്കഴിയൂര്‍, സി. ശരത് ചന്ദ്രന്‍ തുടങ്ങിയവര്‍ക്ക് പുറമേ നൂറോളം ഫിലിം സൊസൈറ്റികളില്‍ നിന്നുള്ള പ്രതിനിധികളും പങ്കെടുക്കും.സെമിനാറിന്റെ തുടര്‍ച്ചയായി കെ. ആര്‍. മനോജ് സംവിധാനം ചെയ്ത 16 MM Memories, Movements and A Machine എന്ന ചിത്രം പ്രദര്‍ശിപ്പിക്കും. ചങ്ങരംകുളം റഗുലേറ്റഡ് മാര്‍ക്കറ്റ് ഹാളില്‍ ഉച്ചക്ക് 2 മണി മുതല്‍ പരിപാടികള്‍ ആരംഭിക്കും. കൂടുതല്‍ വിവരങ്ങള്‍ കാണി ബ്ലോഗില്‍ ലഭ്യമാണ്. - സെക്രട്ടറി, കാണി ഫിലിം സൊസൈറ്റി
- e പത്രം
|
വ്യത്യസ്ഥമായ ഒരു കഥയുമായി അബുദാബിയില്‍ നിന്നും പുതിയ ടെലി സിനിമ ഒരുങ്ങുന്നു. പ്രവാസ ലോകത്തെ ശ്രദ്ധേയനായ കഥാകാരന്‍ ഗിരീഷ് കുമാര്‍ കുനിയില്‍ എഴുതിയ കഥയെ ആസ്പദമാക്കി മാമ്മന്‍ കെ. രാജന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് “ജുവൈരയുടെ പപ്പ”.
സിനിമ എന്ന മാധ്യമത്തിന്റെ സംഘം ചേര്‍ന്നുള്ള കാഴ്ച്ചയെ അപ്രസക്തമാക്കുന്ന സാങ്കേതിക പുരോഗതിയും പ്രസ്ഥാനത്തിന്റെ രാഷ്ട്രീയമായ ഉള്ളടക്കങ്ങളില്‍ നിന്നുള്ള വിട്ടു പോരലും ഫിലിം സൊസൈറ്റികള്‍ നേരിടുന്ന പ്രതിസന്ധികള്‍ക്കു കാരണമാകുന്നുവെന്ന് ചങ്ങരംകൂളത്തു നടന്ന സെമിനാര്‍ അഭിപ്രായപ്പെട്ടു. ഫിലിം സൊസൈറ്റി ഫെഡറേഷന്റെ അന്‍പതാം വാര്‍ഷികത്തോട നുബന്ധിച്ചാണ് “ഫിലിം സൊസൈറ്റി പ്രസ്ഥാനം - പോയ കാലവും വരും കാലവും” എന്ന വിഷയത്തില്‍ ചങ്ങരംകുളം കാണി ഫിലിം സൊസൈറ്റിയും ഫിലിം സൊസൈറ്റി ഫെഡറേഷനും ചേര്‍ന്ന് സെമിനാര്‍ സംഘടിപ്പിച്ചത്.
ഇന്ത്യയില്‍ ഫിലിം സൊസൈറ്റി പ്രസ്ഥാനത്തിന് തുടക്കം കുറിച്ചതിന്റെ സുവര്‍ണ്ണ ജൂബിലിയോട് അനുബന്ധിച്ച് ഫിലിം സൊസൈറ്റി ഫെഡറേഷന്‍, ചങ്ങരംകുളം കാണി ഫിലിം സൊസൈറ്റി എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തില്‍ മെയ് 24 ന് ചങ്ങരംകുളത്ത് വെച്ച് ഫിലിം സൊസൈറ്റി പ്രവര്‍ത്തകരുടെ ഒത്തു ചേരലും സെമിനാറും സംഘടിപ്പിക്കും. “ഫിലിം സൊസൈറ്റി പ്രസ്ഥാനം - പോയ കാലവും വരും കാലവും” എന്ന വിഷയത്തില്‍ നടക്കുന്ന സെമിനാറില്‍ ചെലവൂര്‍ വെണു, ഐ. ഷണ്മുഖ ദാസ്, കെ. ജി. മോഹന്‍ കുമാര്‍, എം. സി. രാജ നാരായണന്‍, പ്രകാശ് ശ്രീധരന്‍, മധു ജനാര്‍ദ്ദനന്‍, കെ. എസ്. വിജയന്‍, ചെറിയാന്‍ ജോസഫ്, പി. എന്‍. ഗോപീ കൃഷ്ണന്‍, കെ. എല്‍. ജോസഫ്, പി. പി. രാമ ചന്ദ്രന്‍, ആലംകോട് ലീലാ കൃഷ്ണന്‍, ഫാ. ബെന്നി ബെനഡിക്ട്, വേണു ഇടക്കഴിയൂര്‍, സി. ശരത് ചന്ദ്രന്‍ തുടങ്ങിയവര്‍ക്ക് പുറമേ നൂറോളം ഫിലിം സൊസൈറ്റികളില്‍ നിന്നുള്ള പ്രതിനിധികളും പങ്കെടുക്കും.
മലയാളത്തിലെ പ്രശസ്ത നോവലിസ്റ്റായ സി. വി. ബാലകൃഷ്ണന്റെ ആയുസ്സിന്റെ പുസ്തകം എന്ന നോവല്‍ ചലച്ചിത്രമാകുന്നു. സി. വി. ബാലകൃഷ്ണന്‍ തന്നെയാണ് തിരക്കഥ രചിച്ച് ഇതിന് ചലച്ചിത്ര വാഖ്യാനം നല്‍കുന്നത്. മലയാളത്തിലെ പ്രമുഖരായ അഭിനേതാ ക്കള്‍ക്കൊപ്പം പ്രധാന കഥപാത്രമായ യോഹന്നാനെ അവതരിപ്പിക്കുന്നത് ഒരു പുതുമുഖം ആയിരിക്കും. ക്രൈസ്തവ പാപ ബോധത്തിന്റെയും തന്റെ ജീവിത യാഥാര്‍ത്ഥ്യ ങ്ങളുടെയും ഇടയില്‍ ഉഴലുന്ന 15 കാരനായ യോഹന്നാനെ അവതരിപ്പി ക്കുന്നതിന് പുതുമുഖത്തെ അന്വേഷിച്ച് സംവിധായകന്‍ സി. വി. ബാലകൃഷ്ണന്‍ ദുബായില്‍ എത്തിയിട്ടുണ്ട്. ഈ നമ്പറുകളില്‍ അദ്ദേഹത്തെ ബന്ധപ്പെടാവുന്നതാണ് - 050-1446143, 050-5617798.
മലയാള സിനിമയുടെ ചരിത്രത്തില്‍ തങ്ക ലിപികളാല്‍ എഴുതി ഇടേണ്ടതായ പേരാണ് ശോഭന പരമേശ്വരന്‍ നായര്‍ എന്നത്. ഒരു പാട് നല്ല സിനിമകള്‍ മലയാളത്തിനു സമ്മാനിച്ചു അദ്ദേഹം വിട വാങ്ങി. അദ്ദേഹത്തിന് 81 വയസ്സായിരുന്നു. വൃക്ക രോഗം ബാധിച്ച് ഏറെ നാളായി ചികിത്സയിലായിരുന്നു.
ദോഹ: “പ്രവാസി ദോഹ” എന്ന സാംസ്‌കാരിക കലാ സംഘടന “സിനി ഫെസ്റ്റ് 2009” എന്ന പേരില്‍ ഇന്ത്യന്‍ ചലച്ചിത്ര മേള സംഘടിപ്പിക്കുന്നു. മെയ് മൂന്നിന് വൈകുന്നേരം ഗള്‍ഫ് സിനിമയില്‍ നടന്ന ഉദ്ഘാടന ചടങ്ങോടെ മേള തുടങ്ങുകയുണ്ടായി. അഞ്ചു ദിവസം നീണ്ടു നില്ക്കുന്ന മേളയില്‍ അഞ്ചു ഭാഷകളിലുള്ള അഞ്ചു ചിത്രങ്ങളും നിരവധി ഡോക്യുമെന്ററികളും പ്രദര്‍ശിപ്പിക്കുമെന്ന് പ്രസിഡന്റ് സി. വി. റപ്പായി ഹോട്ടല്‍ മെര്‍ക്യൂറില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
പ്രശസ്ത നിര്‍മ്മാതാവും അഭിനേതാവു മായ കെ. ബാലാജി അന്തരിച്ചു. തമിഴ് സിനിമാ വേദിയിലെ പ്രമുഖ നിര്‍മ്മാതാവായ ബാലാജി മലയാളത്തില്‍ അടക്കം നിരവധി സിനിമകള്‍ സുജാത സിനി ആര്‍ ട്സിന്റെ ബാനറില്‍ നിര്‍മ്മി ച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ മകള്‍ സുചിത്രയെ വിവാഹം ചെയ്തിരിക്കുന്നത് മോഹന്‍ ലാല്‍ ആണ്. നിര്‍മ്മാതാവു കൂടിയായ സുരേഷ് ബാലാജിയാണ് മകന്‍.






1 Comments:
waiting for the release of this telefilm.
Post a Comment
Links to this post:
Create a Link
« ആദ്യ പേജിലേക്ക്