07 August 2009
പ്രശസ്ത നടന്‍ മുരളി അന്തരിച്ചു നാടക സിനിമാ നടനും കേരള സംഗീത നാടക അക്കാദമി ചെയര്‍മാനും ആയ മുരളി ഇന്നലെ (വ്യാഴാഴ്ച) വൈകീട്ട് അന്തരിച്ചു. 55 വയസായിരുന്നു. ദക്ഷിണാഫ്രിക്കന്‍ സന്ദര്‍ശനം കഴിഞ്ഞു മടങ്ങിയ അദ്ദേഹത്തെ ചൊവ്വാഴ്ച വൈകീട്ട് നെഞ്ച് വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് തിരുവനന്തപുരം പി. ആര്‍. എസ്. ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. അദ്ദേഹത്തിന് ന്യൂമോണിയ ബാധയെ തുടര്‍ന്ന് കടുത്ത പനിയും ഉണ്ടായിരുന്നതായി അടുത്ത സുഹൃത്തുക്കള്‍ അറിയിച്ചു. തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിഞ്ഞ അദ്ദേഹം ഇന്നലെ രാത്രി 08:30 യോടെ അന്ത്യശ്വാസം വലിച്ചു. പത്ത് വര്‍ഷത്തോളമായി പ്രമേഹ രോഗത്തിന് ചികിത്സയില്‍ ആയിരുന്നു അദ്ദേഹം. ഇന്ന് വൈകീട്ട് അരുവിക്കരയില്‍ പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ സംസ്കാരം നടക്കും. ഭാര്യ ഷൈലജ, മകള്‍ കാര്‍ത്തിക. നാലു തവണ മികച്ച നടനുള്ള സംസ്ഥാന പുരസ്കാരവും ഒരു തവണ മികച്ച സഹ നടനുള്ള സംസ്ഥാന പുരസ്കാരവും മുരളിക്ക് ലഭിച്ചിട്ടുണ്ട്. ഇതിനു പുറമെ ഫിലിം ക്രിട്ടിക്സ് പുരസ്കാരം, ഫിലിം ഫെയര്‍ പുരസ്കാരം എന്നിങ്ങനെ ഒട്ടനവധി ബഹുമതികളും അദ്ദേഹത്തെ തേടി എത്തിയിട്ടുണ്ട്. മുരളിയുടെ വിയോഗത്തില്‍ മുഖ്യമന്ത്രി വി. എസ്. അച്യുതാനന്ദന്‍ അനുശോചനം രേഖപ്പെടുത്തി. പുരോഗമന പ്രസ്ഥാനങ്ങളുമായുള്ള ഒരു നിര്‍ണ്ണായക കണ്ണിയായിരുന്നു അദ്ദേഹം എന്ന് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. മുരളിയുടെ മരണം എന്നെന്നും മലയാള സിനിമക്ക് തീരാ നഷ്ടം ആയിരിക്കും എന്ന് കെ. പി. സി. സി. പ്രസിഡണ്ട് രമേഷ് ചെന്നിത്തല അറിയിച്ചു. Malayalam actor Murali Passes away Labels: murali
- e പത്രം
2 Comments:
Links to this post: |
01 August 2009
കാട്ടു കുതിരയുടെ കുളമ്പടി ശബ്ദം അകലുമ്പോള്‍ ... നാടകങ്ങളിലൂടെ കലാ രംഗത്ത് കടന്നു വന്ന് മലയാളം, കന്നഡ, തെലുങ്ക് സിനിമകളിലൂടെ പ്രേക്ഷകരുടെ മനസ്സില്‍ ഇടം പിടിച്ച അഭിനയ പ്രതിഭ രാജന്‍ പി. ദേവിന് യാത്രാമൊഴി. കരള്‍ സംബന്ധമായ അസുഖം മൂലം ചികിത്സയില്‍ ആയിരുന്ന അദ്ദേഹം ജൂലയ് 29ന് കൊച്ചിയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ അന്തരിച്ചു.1953 മെയ് 20 ന് ആലപ്പുഴ ജില്ലയിലെ ചേര്‍ത്തലയില്‍ എസ്. ജെ. ദേവിന്റെയും കുട്ടിയമ്മയുടെയും മകന്‍ ആയി ആണ് അദ്ദേഹം ജനിച്ചത്. ആദ്യ കാല നാടക നടന്മാരില്‍ ഒരാള്‍ ആയിരുന്നു അച്ഛനായ എസ്. ജെ. ദേവ്. വില്ലനായി ആണ് രാജന്‍. പി. ദേവ് മലയാള സിനിമകളില്‍ വേഷം ഇട്ടതെങ്കിലും നര്‍മ്മ രസം ഉള്ള അദ്ദേഹത്തിന്റെ വില്ലന്‍ കഥാ പാത്രങ്ങള്‍ അദ്ദേഹത്തിന് ഏറെ ആരാധകരെ നേടി കൊടുത്തു. 1983ല്‍ പുറത്തിറങ്ങിയ ജന പ്രിയ ഫാസില്‍ ചിത്രമായ മാമാട്ടി കുട്ടിയമ്മ യിലൂടെ ആണ് അദ്ദേഹം മലയാള സിനിമാ ലോകത്ത് കടക്കുന്നത്. ഇന്ദ്ര ജാലത്തിലെ കാര്‍ലോസ് എന്ന വില്ലന്‍ കഥാ പാത്രം അദ്ദേഹത്തിന്റെ മികവ് തിരിച്ചറിയുന്നതിന് സഹായകമായി. പിന്നീട് അനിയന്‍ ബാവ ചേട്ടന്‍ ബാവ, സ്ഫടികം, ചോട്ടാ മുംബയ് അങ്ങനെ ഓര്‍മകളിലേയ്ക്ക് മറയാന്‍ കൂട്ടാക്കാത്ത ഒരു പിടി നല്ല കഥാ പാത്രങ്ങളിലൂടെ അദ്ദേഹം മലയാള സിനിമയില്‍ സജീവം ആയിരുന്നു. നൂറില്‍ അധികം വേദികളില്‍ അവതരിപ്പിച്ച എസ്. എല്‍. പുരത്തിന്റെ 'കാട്ടു കുതിര' എന്ന നാടകത്തിലെ 'കൊച്ചു വാവ' എന്ന കഥാ പാത്രത്തിലൂടെ ആണ് അദ്ദേഹം ആദ്യമായി ശ്രദ്ധേയന്‍ ആകുന്നത്. എന്നാല്‍ കാട്ടു കുതിര സിനിമ ആക്കിയപ്പോള്‍ ആ റോള്‍ അവതരിപ്പിച്ചത് തിലകന്‍ ആയിരുന്നു. ഈ നഷ്ടം അദ്ദേഹം പലപ്പോഴും അഭിമുഖങ്ങളില്‍ പറഞ്ഞിട്ടുണ്ട്. അത് പോലെ തന്നെ അദ്ദേഹത്തിന്റെ ശവ സംസ്കാര ചടങ്ങില്‍ സിനിമാ പ്രവര്‍ത്തകരുടെ അസാന്നിധ്യവും മാധ്യമങ്ങളില്‍ വാര്‍ത്തയായി. വളരെ ചുരുക്കം മലയാള സിനിമാ പ്രവര്‍ത്തകര്‍ ഒഴികെ ബാക്കി എല്ലാവരും ഷൂട്ടിങ്ങിന് മുടക്കം വരുത്താതെ മാധ്യമങ്ങളിലൂടെ അനുശോചനം അറിയിക്കുകയാണ് ഉണ്ടായത്. 150 ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുള്ള അദ്ദേഹം മൂന്നു മലയാള സിനിമകളും സംവിധാനം ചെയ്തു. അച്ചാമ്മ കുട്ടിയുടെ അച്ചായാന്‍, മണിയറ ക്കള്ളന്‍, അച്ഛന്റെ കൊച്ചു മോള്‍ക്ക് എന്നിവ. ലവ് ഇന്‍ സിംഗപൂര്‍, പട്ടണത്തില്‍ ഭൂതം എന്നിവയാണ് അദ്ദേഹം അവസാനമായി അഭിനയിച്ച ചിത്രങ്ങള്‍. വളരെ കാലമായി കരള്‍ സംബന്ധം ആയ അസുഖ ബാധിച്ചിരുന്ന അദ്ദേഹത്തെ, രക്തം ചര്‍ദ്ധിച്ചതിനെ തുടര്‍ന്ന് കൊച്ചിയിലെ ലേയ്ക്ക് ഷോര്‍ ആശുപത്രിയില്‍ പ്രവേശിപ്പി ക്കുകയായിരുന്നു. ജൂലൈ 2009 ന് രാവിലെ 6.30 നാണ് അദ്ദേഹം ഈ ലോകത്ത് നിന്നും വിട ചൊല്ലിയത്. ഒരു വര്‍ഷമായി അങ്കമാലിയില്‍ സ്ഥിര താമസം ആയിരുന്നു അദ്ദേഹം. ഭാര്യ ശാന്ത, മകള്‍ ആശമ്മ, മകന്‍ ജിബിലി രാജ് എന്നിവര്‍ അടങ്ങുന്നതാണ് അദ്ദേഹത്തിന്റെ കുടുംബം. ശവ സംസ്കാര ചടങ്ങുകള്‍ അങ്കമാലിയിലെ സെന്റ് സേവിയേര്സ് പള്ളിയില്‍ വ്യാഴാഴ്ച രാവിലെ 11 മണിക്ക് നടന്നു. ആരാധകര്‍ക്ക് പ്രിയംകരം ആയിരുന്ന ആ കാട്ടു കുതിരയുടെ കുളമ്പടി ശബ്ദം അതോടെ മലയാള സിനിമയില്‍ നിന്നും അകന്നു പോവുകയായി. Labels: rajan-p-dev
- e പത്രം
|
പ്രമുഖ സംവിധായകന്‍ അന്‍വര്‍ റഷീദിനെ കൊല്ലത്തെ തന്റെ കുടുംബ വീടിനടുത്തു വെച്ച് ഒരു സംഘം അക്രമികള്‍ ഞായറാഴ്‌ച്ച രാത്രി വെട്ടി പരിക്കേല്‍പ്പിച്ചു. പരിക്കേറ്റ അന്‍വറിനെ ആശുപത്രിയില്‍ പ്രവേശിപ്പി ച്ചിരിക്കയാണ്. തനിക്കു നേരെയുണ്ടായ ആക്രമണത്തെ സംബന്ധിച്ച് അന്‍വര്‍ റഷീദ് പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.
കൊച്ചി : കേരളാ കാര്‍ട്ടൂണ്‍ അക്കാദമി ഓസ്ക്കാര്‍ പുരസ്ക്കാര ജേതാവ് റസൂല്‍ പൂക്കുട്ടിയെ ആദരിക്കുന്നു. ഓഗസ്റ്റ് 30, ഞായറാഴ്‌ച്ച ഉച്ചയ്ക്കു ശേഷം മൂന്നിന് കൊച്ചിയിലെ കാരയ്ക്കാ മുറിയിലുള്ള നാണപ്പ ആര്‍ട്ട് ഗാലറിയില്‍ നടക്കുന്ന ചടങ്ങില്‍ കേന്ദ്ര കൃഷി സഹ മന്ത്രി പ്രൊഫസര്‍ കെ. വി. തോമസ്, പി. രാജീവ് എം. പി., എം. എം. മോനായി എം. എല്‍. എ., കാര്‍ട്ടൂണ്‍ അക്കാദമി ചെയര്‍മാന്‍ പ്രസന്നന്‍ ആനിക്കാട്, സെക്രട്ടറി സുധീര്‍ നാഥ് തുടങ്ങിയവര്‍ സംബന്ധിക്കും. റസൂല്‍ പൂക്കുട്ടിയെ ആദരിക്കുന്നത് കാരിക്കേച്ചറുകളും കാട്ടൂണുകളും നാണപ്പ ആര്‍ട്ട് ഗാലറിയില്‍ പ്രദര്‍ശിപ്പിച്ചും അദ്ദേഹത്തിന് സമ്മാനിച്ചുമാണ്. ലോക ശ്രദ്ധ പിടിച്ചു പറ്റിയ ശബ്ദ സന്നിവേശത്തിന്റെ പ്രതിഭയുടെ കാരിക്കേച്ചറുകളുടെയും കാര്‍ട്ടൂണുകളുടെയും പ്രദര്‍ശനം ഉല്‍ഘാടനം ചെയ്യുന്നത് ഊമയും ബധിരനുമായ കാര്‍ട്ടൂണിസ്റ്റ് അജനാണ്.
നാടക സിനിമാ നടനും കേരള സംഗീത നാടക അക്കാദമി ചെയര്‍മാനും ആയ മുരളി ഇന്നലെ (വ്യാഴാഴ്ച) വൈകീട്ട് അന്തരിച്ചു. 55 വയസായിരുന്നു. ദക്ഷിണാഫ്രിക്കന്‍ സന്ദര്‍ശനം കഴിഞ്ഞു മടങ്ങിയ അദ്ദേഹത്തെ ചൊവ്വാഴ്ച വൈകീട്ട് നെഞ്ച് വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് തിരുവനന്തപുരം പി. ആര്‍. എസ്. ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. അദ്ദേഹത്തിന് ന്യൂമോണിയ ബാധയെ തുടര്‍ന്ന് കടുത്ത പനിയും ഉണ്ടായിരുന്നതായി അടുത്ത സുഹൃത്തുക്കള്‍ അറിയിച്ചു. തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിഞ്ഞ അദ്ദേഹം ഇന്നലെ രാത്രി 08:30 യോടെ അന്ത്യശ്വാസം വലിച്ചു. 
നാടകങ്ങളിലൂടെ കലാ രംഗത്ത് കടന്നു വന്ന് മലയാളം, കന്നഡ, തെലുങ്ക് സിനിമകളിലൂടെ പ്രേക്ഷകരുടെ മനസ്സില്‍ ഇടം പിടിച്ച അഭിനയ പ്രതിഭ രാജന്‍ പി. ദേവിന് യാത്രാമൊഴി. കരള്‍ സംബന്ധമായ അസുഖം മൂലം ചികിത്സയില്‍ ആയിരുന്ന അദ്ദേഹം ജൂലയ് 29ന് കൊച്ചിയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ അന്തരിച്ചു.






0 Comments:
Post a Comment
Links to this post:
Create a Link
« ആദ്യ പേജിലേക്ക്