13 April 2010

"അഗ്നിപരീക്ഷ" ഒരുങ്ങുന്നു

meghanathanപ്രവാസി സംരംഭമായി ഒരു ടെലി ഫിലിം കൂടി ഒരുങ്ങുന്നു. ഷാര്‍ജയിലും അജ്മാനിലുമായി ചിത്രീകരണം പുരോഗമിക്കുന്ന "അഗ്നി പരീക്ഷ" എന്ന ടെലി ഫിലിം സ്വപ്നങ്ങളുടേയും യാഥാര്‍ത്ഥ്യ ങ്ങളുടേയും ഇടയില്‍ കണക്കു കൂട്ടലുകളുമായി പ്രവാസ ലോകത്ത്‌ ജീവിതം മുന്നോട്ടു കൊണ്ടു പോകുന്ന ഒരു ചെറുപ്പക്കാരന്റെയും, വിവാഹത്തോടെ അവന്റെ ജീവിത ത്തിലേക്ക്‌ കടന്നു വരുന്ന, വ്യത്യസ്ഥമായ ജീവിത വീക്ഷണങ്ങളും പശ്ചാത്തലവുമുള്ള ഒരു പെണ്‍കുട്ടിയുടെയും ജീവിതത്തില്‍ ഉണ്ടാകുന്ന സന്തോഷ ങ്ങളുടേയും ആത്മ സംഘര്‍ഷങ്ങളുടേയും കഥ പറയുന്നു.
 
നാലു ചുവരുകള്‍ ക്കുള്ളില്‍ സൃഷ്ടിക്കപ്പെടുന്ന ഒറ്റപ്പെടല്‍ പ്രവാസ ജീവിതത്തില്‍ സാധാരണമാണ്‌. ഇതിനിടയില്‍ വ്യത്യസ്ഥ പശ്ചാത്തലങ്ങളില്‍ നിന്നും വരുന്ന രണ്ടു പേരുടെ ജീവിതത്തില്‍ ഉണ്ടാകുന്ന ഈഗോ പ്രശ്നങ്ങള്‍, വിരുദ്ധമായ സ്വഭാവ സവിശേഷതകള്‍ / ജീവിത കാഴ്ചപ്പാടുകള്‍. ഇതില്‍ നിന്നും ഉടലെടുക്കുന്ന ചെറിയ സംഭവങ്ങള്‍ പോലും തുടക്കത്തില്‍ തന്നെ പരിഹരി ച്ചില്ലെങ്കില്‍ അത്‌ ദാമ്പത്യ ജീവിതത്തെ തകര്‍ച്ചയിലേക്ക്‌ നയിക്കും. പല ദാമ്പത്യ തകര്‍ച്ചകള്‍ക്കും കാരണം പ്രശ്നങ്ങള്‍ മനസ്സിലാക്കി പരിഹരിക്കുവാന്‍ ഉതകുന്ന വിധത്തില്‍ ഉള്ള ആളുകളുടെ ഇടപെടല്‍ ഉണ്ടാകാതെ പോകുന്നതാണ്‌.
 

agnipareeksha-team

ചിത്രത്തില്‍ ക്ലിക്ക് ചെയ്താല്‍ വലുതായി കാണാം

 
പുരുഷ മേല്‍കോയ്മയും അതോടൊപ്പം കരിയര്‍ കരുപ്പിടിപ്പി ക്കുന്നതിനുള്ള തത്രപ്പാടി നുമിടയില്‍ അബോര്‍ഷന്റെ രൂപത്തില്‍ ചവിട്ടി മെതിക്കയ്ക്കപ്പെടുന്ന സ്ത്രീ സഹജമായ ആഗ്രഹങ്ങളും സൃഷ്ടിക്കുന്ന വൈകാരിക മുഹൂര്‍ത്തങ്ങള്‍ കോര്‍ത്തിണക്കി രചന നിര്‍വ്വഹി ച്ചിരിക്കുന്നത്‌ സംവിധായകനായ രാഗേഷ്‌ ഭഗവതിയാണ്‌. നിരവധി പ്രശസ്ത സംവിധായ കര്‍ക്കൊപ്പം പ്രവര്‍ത്തിച്ച്‌ പരിചയം ഉള്ള രാഗേഷിന്റെ അഞ്ചാമത്തെ സംവിധാന സംരംഭമാണിത്‌.
 
സ്വന്തം ജീവിത തിരക്കുകളില്‍ അന്യന്റെ വിഷയങ്ങളില്‍ ഇടപെടുവാനോ അത്‌ പരിഹരിക്കുവാനോ മറ്റുള്ളവര്‍ സമയം കണ്ടെത്തുവാന്‍ മടിക്കുമ്പോള്‍ അതിനു വിപരീതമായി നായകന്റേയും നായികയുടേയും പ്രശ്നങ്ങളില്‍ ഇടപെട്ടു കൊണ്ട്‌ അവരെ ഒന്നിപ്പിക്കുവാന്‍ ശ്രമിക്കുന്ന നല്ല സൗഹൃദവും ഈ ടെലി ഫിലിമില്‍ പറഞ്ഞു പോകുന്നുണ്ട്‌. ഇത്‌ തികച്ചും ഒരു "പ്രവാസി കുടുംബ" കഥയാണെന്നു രചയിതാവ്‌ രാഗേഷ്‌ e പത്രത്തോട്‌ പറഞ്ഞു.
 
നായകനായി അഭിനയിക്കുന്നത്‌ യുവ നടന്‍ മനുമോഹിത്‌ ആണ്‌. നായിക ധനലക്ഷ്മിയും. ഇവരെ കൂടാതെ പ്രശസ്ത നടന്‍ മേഘനാഥന്‍, ശ്രീല (പ്രവാസ കവി മധു കാനായി കൈപ്രവത്തിന്റെ പത്നിയാണ് ശ്രീല), സാലു കൂറ്റനാട്‌, രണ്‍ജി രാജ്‌, മാസ്റ്റര്‍ കാര്‍ത്തിക്‌ തുടങ്ങിയ നിരവധി പ്രവാസി കലാകാരന്മാരും ഇതില്‍ വിവിധ വേഷങ്ങള്‍ ചെയ്യുന്നു.
 

rk-panikker

നിര്‍മ്മാതാവ്‌ : ആര്‍.കെ. പണിക്കര്‍

 
യു.എ.ഇ. യിലും കേരള ത്തിലുമായി ചിത്രീകരിക്കുന്ന "അഗ്നി പരീക്ഷയുടെ" നിര്‍മ്മാണം ആര്‍. കെ. പണിക്കരും, രണ്‍ജി രാജു കരിന്തളവും ചേര്‍ന്നാണ്‌ നിര്‍വ്വഹിക്കുന്നത്‌. ലീഗല്‍ അഡ്വൈസര്‍ : സലാം പാപ്പിനിശ്ശേരി. ക്യാമറ കമറുദ്ദീന്‍‍, ഗാനരചന, സംഗീതം: ബിജു.
 
- എസ്. കുമാര്‍
 
 

Labels:

  - ജെ. എസ്.
   ( Tuesday, April 13, 2010 )    

1അഭിപ്രായങ്ങള്‍ (+/-)
Links to this post

1 Comments:

വർക്ക് നന്നായി ചെയ്യുക.ടെലിഫിലിമായാലും നാടകമായാലും മോശമായാൽ പ്രവാസികൾക്ക് പരിമിതികളെ പറ്റി ഒരു വർത്താനം ഉണ്ട്. പരിമിതിയല്ല പലപ്പോഴും പ്രതിഭക്കുറവാണ്‌ കാരണം.

വെറുതെ ഷൂട്ട് ചെയ്ത് വച്ചതുകൊണ്ടുമാത്രം ആയില്ല ഇത്തരം സംരംഭങ്ങൾ പ്രേക്ഷകനു കാണുവാൻ ഉള്ള അവസരവും ഉണ്ടാക്കണം.എല്ലാവിധ ഭാവുകങ്ങളും

April 19, 2010 12:40 PM  

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്25 January 2010

‘ജുവൈരയുടെ പപ്പ’ ടെലി സിനിമയുടെ പ്രിവ്യൂ ഷോ

juvairayude-pappaഅബുദാബിയിലെ കലാ പ്രവര്‍ത്തകരുടെ കൂട്ടായ്മയായ 'നാടക സൌഹൃദം' അവതരിപ്പിക്കുന്ന ടെലി സിനിമ ‘ജുവൈരയുടെ പപ്പ’ യുടെ പ്രിവ്യൂ ഷോ ജനുവരി 24 (ഞായറാഴ്ച) രാത്രി 8:30 മണിക്ക് അബുദാബി കേരളാ സോഷ്യല്‍ സെന്ററില്‍ നടന്നു. യു. എ. ഇ. യിലെ കലാ സാംസ്കാരിക മാധ്യമ രംഗത്തെ പ്രമുഖര്‍ ചടങ്ങില്‍ സംബന്ധിച്ചു. പ്രശസ്ത കഥാകൃത്ത് ഗിരീഷ്‌ കുമാര്‍ കുനിയില്‍ രചിച്ച കഥയെ ആസ്പദമാക്കി, മാമ്മന്‍ കെ. രാജന്‍ സംവിധാനം ചെയ്ത ‘ജുവൈരയുടെ പപ്പ’ യില്‍ യു. എ. ഇ. യിലെ ശ്രദ്ധേയരായ കലാ കാരന്മാര്‍ വേഷമിടുന്നു.
 
പൂര്‍ണ്ണമായും ഇവിടെ ചിത്രീകരിച്ച ഈ സിനിമ, പ്രവാസ ജീവിതത്തിലെ ആരും കാണാതെ പോകുന്ന ചില മേഖലകളിലേക്ക് നമ്മെ എത്തിക്കുകയാണ്. ജീവിതം ആഘോഷമാക്കി മാറ്റിയവര്‍ എന്നു നാം വിശ്വസിക്കുന്ന, കാഴ്ചക്കാരെ രസിപ്പിക്കുന്ന, കലാ ലോകത്തെ മനുഷ്യാത്മാക്കളുടെ വേദനയും, പ്രണയവും, വിരഹവും, ഇരുളടഞ്ഞു കിടക്കുന്ന ജീവിത യാഥാര്‍ത്ഥ്യങ്ങളും വെളിച്ചത്തിലേക്ക് കൊണ്ടു വരുന്നു ഈ ചിത്രത്തിലൂടെ.
 


മുകളിലെ ചിത്രത്തില്‍ ക്ലിക്ക് ചെയ്താല്‍ കൂടുതല്‍ ചിത്രങ്ങള്‍ കാണാം

 
2007 ലെ അറ്റ്ലസ് - ജീവന്‍ ടെലി ഫെസ്റ്റില്‍ അംഗീകാരം നേടിയ 'ദൂരം' എന്ന ടെലി സിനിമക്ക് ശേഷം മാമ്മന്‍ കെ. രാജന്‍ ഒരുക്കുന്ന ഈ ടെലി സിനിമ മലയാളത്തിലെ പ്രമുഖ ചാനലില്‍ സംപ്രേഷണം ചെയ്യാന്‍ തയ്യാറായിരിക്കുന്നു.
 
- പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി
 
 

Labels:

  - ജെ. എസ്.
   ( Monday, January 25, 2010 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്24 January 2010

വര്‍ണ്ണാഭമായ കാഴ്ചകളുമായി ‘ചിത്രങ്ങള്‍’ ഒരുങ്ങുന്നു

chitrangalഏഴു നിറങ്ങളും ചാലിച്ചെഴുതിയ മനോഹര ചിത്രങ്ങള്‍ പോലെയുള്ള ജീവിതത്തെ ക്കുറിച്ച് സ്വപ്‌നങ്ങള്‍ കണ്ടിരുന്ന മനുഷ്യര്‍... ജീവിത യാത്രയിലെ ആപല്‍ ഘട്ടങ്ങളില്‍ എന്തു ചെയ്യണം എന്നറിയാതെ പകച്ചു നിന്നപ്പോള്‍ അവര്‍ തിരിച്ചറിഞ്ഞു, നിറമുള്ള സ്വപ്‌നങ്ങള്‍ എല്ലാം നിശ്ചലമായ ചിത്രങ്ങളായിരുന്നു എന്ന്.
 
ആര്‍പ്പ് എന്ന ടെലി സിനിമക്ക് ശേഷം, മുഷ്താഖ് കരിയാടന്‍ സംവിധാനം ചെയ്യുന്ന 'ചിത്രങ്ങള്‍' ഷാര്‍ജയിലും ദുബായിലുമായി ചിത്രീകരണം പുരോഗമിക്കുന്നു.
 


മുകളിലെ ചിത്രത്തില്‍ ക്ലിക്ക് ചെയ്താല്‍ കൂടുതല്‍ ചിത്രങ്ങള്‍ കാണാം
ഫോട്ടോ : പകല്‍കിനാവന്‍

 
തന്റെ ഹൃദയ വ്യഥകള്‍ പ്രിയ സഖിയോടോ, ആത്മ സുഹൃത്തിനോടോ തുറന്നു പറയാനാവാതെ, എല്ലാം ഉള്ളിലൊതുക്കി സ്വയം എരിഞ്ഞമര്‍ന്ന സാഗര്‍ എന്ന ചിത്രകാരന്‍.
 
ജീവിതത്തിലെ എല്ലാ സുഖ സൌഭാഗ്യങ്ങളും ഇട്ടെറിഞ്ഞു, സ്നേഹിച്ച പുരുഷനോടൊപ്പം ഇറങ്ങി ത്തിരിച്ച തന്റേടിയായ ക്രിസ്റ്റീന.
 
വര്‍ണ്ണാഭമായ ചിത്രങ്ങളിലെ മനോഹാരിത, ജീവിത യാഥാര്‍ത്ഥ്യങ്ങളില്‍ ഇല്ലെന്ന തിരിച്ചറിവില്‍, തകര്‍ന്നു പോയ ഈ കഥാപാത്ര ങ്ങളിലൂടെ, സമകാലിക സംഭവങ്ങള്‍ക്ക് നേരെ പിടിക്കുന്ന ഒരു കണ്ണാടിയാണ് 'ചിത്രങ്ങള്‍' .
 
സ്പന്ദനം എന്ന ടെലി സിനിമക്ക് ശേഷം ബഷീര്‍ കൊള്ളന്നൂര്‍ കഥയും തിരക്കഥയും സംഭാഷണവും രചിക്കുന്ന ചിത്രങ്ങളില്‍, കണ്ണീരിന്റെ കയ്പിനോടൊപ്പം നര്‍മ്മത്തിന്റെ മധുരവും, സ്നേഹത്തിന്റെ കുളിര്‍മ്മയും, പകയുടെ ചൂടും, വിരഹവും വേര്‍പാടും നല്‍കുന്ന വേദനയും എല്ലാം ചേര്‍ന്ന് പേരിനെ അന്വര്‍ത്ഥമാക്കും വിധം ചായക്കൂട്ടുകള്‍ കലര്‍ത്തി യാണ് സംവിധായകന്‍ മുഷ്താഖ് കരിയാടന്‍ ഒരുക്കുന്നത്.
 
കലാ സംവിധാനം : സന്തോഷ്‌ സാരംഗ്
ചമയം : ശശി വെള്ളിക്കോത്ത്
ഗാന രചന : സജി ലാല്‍
സംഗീതം : പി. എം. ഗഫൂര്‍
ഗായിക : അമൃത സുരേഷ്
പ്രോഡക്ഷന്‍ ഡിസൈനര്‍ : ഷലില്‍ കല്ലൂര്‍
പ്രൊ. കണ്‍ട്രോളര്‍ : ഷൈനാസ് ചാത്തന്നൂര്‍
അസോസിയേറ്റ് ഡയറക്ടര്‍മാര്‍ : ഷാജഹാന്‍ ചങ്ങരംകുളം, ഷാജഹാന്‍ തറവാട്
പി. ആര്‍. ഓ : പി. എം. അബ്ദുല്‍ റഹിമാന്‍
എഡിറ്റിംഗ് : നവീന്‍ പി. വിജയന്‍
ഗ്രാഫിക്സ് : മനു ആചാര്യ
ക്യാമറ : ഖമറുദ്ധീന്‍ വെളിയംകോട്
ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ : ഹാരിഫ് ഒരുമനയൂര്‍
 
നിര്‍മ്മാണം : അടയാളം ക്രിയേഷന്‍സ്
 
നിരവധി ടെലി സിനിമകളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തിട്ടുള്ള ഗള്‍ഫിലെ മികച്ച കലാകാരന്‍ മാരായ റാഫി പാവറട്ടി, നിഷാദ് അരിയന്നൂര്‍, രാഘവ് കോക്കുല്‍, സഗീര്‍ ചെന്ത്രാപ്പിന്നി, സിയാദ് കൊടുങ്ങല്ലൂര്‍ എന്നിവരോടൊപ്പം ജോഷി തോമസ്‌, മുസദ്ദിഖ്, ഫൈസല്‍ പുറമേരി, തോമസ്‌ പോള്‍ മാവേലിക്കര, ചന്ദ്രഭാനു, ഷഫീര്‍, വിദ്യാ ഹേമന്ത്, ബീനാ റജി, മേഘാ ദാസ്, ആര്യാ സനു തമ്പി, രേവതി, കൃഷ്ണ പ്രിയ, ഷിനി രാഹുല്‍, സുമാ സനി, ഷഫ്നാ ഇല്യാസ് തളിക്കുളം തുടങ്ങി മുപ്പതോളം കലാകാരന്മാര്‍ വേഷമിടുന്ന 'ചിത്രങ്ങള്‍' മാര്‍ച്ച് മാസത്തില്‍ മലയാളത്തിലെ പ്രമുഖ ചാനലില്‍ സംപ്രേഷണം ചെയ്യും. കലയും സാഹിത്യവും സംഗീതവും നൃത്തവും എല്ലാം ചേര്‍ന്ന് എല്ലാ തരം പ്രേക്ഷകര്‍ക്കും രസിക്കും വിധമാണ് ഈ ടെലി സിനിമ ഒരുക്കുന്നത്.
 
- പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി
 
 

Labels:

  - ജെ. എസ്.
   ( Sunday, January 24, 2010 )    

1അഭിപ്രായങ്ങള്‍ (+/-)
Links to this post

1 Comments:

ellavithamaya bhavughaggalum narunnu...

January 25, 2010 12:07 PM  

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്
ആര്‍ക്കൈവ്സ്

ePathram Pacha
ePathram Magazine

ബുക്ക് റിപബ്ലിക് - e പത്രം പിന്തുണക്കുന്ന വെബ് സൈറ്റ്
dubaieasy - e പത്രം പിന്തുണക്കുന്ന വെബ് സൈറ്റ്

Click here to download Malayalam fonts
Click here to download Malayalam fontsസ്വകാര്യതാ നയം | സംഘടനാ വിവരങ്ങള്‍ | പരസ്യ സഹായി | പത്രാധിപര്‍

© e പത്രം 2010

വാര്‍ത്തകള്‍

പ്രധാന വാര്‍ത്തകള്‍
പ്രാദേശിക വാര്‍ത്തകള്‍
സിറ്റിസണ്‍ ജേണലിസം
വിനോദം, സിനിമ
ബിസിനസ്സ് വാര്‍ത്തകള്‍

News in English

 

കലാ സാഹിത്യം

ലേഖനങ്ങള്‍
കവിതകള്‍
കഥകള്‍
അനുഭവങ്ങള്‍

 

മഞ്ഞ (മാഗസിന്‍)

കവിതകള്‍
ചിത്രകല
അഭിമുഖം
കഥകള്‍
കുറിപ്പുകള്‍
മരമെഴുതുന്നത്

കോളംസ്

 

പച്ച (പരിസ്ഥിതി)

മറ്റ് പംക്തികള്‍

ചരമം
ഹെല്പ് ഡെസ്ക്
ബൂലോഗം
കാര്‍ട്ടൂണ്‍
വെബ്ബന്നൂരില്‍ കണ്ടത്
വായനക്കാര്‍ പറഞ്ഞത്