22 November 2008

വി. എസ്സിനെ മുകുന്ദന്‍ പുണ്യാളനാക്കണ്ട

സഖാവ്‌ വി. എസ്സ്‌. അച്യുതാനന്ദനെ മുകുന്ദന്‍ കാലഹരണപ്പെട്ട പുണ്യാളനായി കാണുമ്പോള്‍ മുമ്പ്‌ അദ്ദേഹം പുണ്യാളനായിരുന്നു എന്നാണ്‌ ധ്വനി. എന്നാല്‍ വി. എസ്സിനെ മുകുന്ദനെ പ്പോലുള്ളവര്‍ പഴയതോ പുതിയതോ ആയ പുണ്യാളന്‍ ആക്കണ്ട. അദ്ദേഹം ഒരു ജനകീയ നേതാവാണ്‌ ആ പദവി തന്നെയാണ്‌ അദ്ദേഹത്തിനു യോജിക്കുന്നതും, അതിന്റെ മഹത്വം വി. എസ്സിനെ പോലെ ഒരു കമ്യൂണിസ്റ്റുകാരനെ സംബന്ധി ച്ചേടത്തോളം ഒരിക്കലും പുണ്യാളന്‍ എന്ന പദത്തിനു വരില്ല.
വി. എസ്സും മുകുന്ദന്റെ ആധുനികോത്തര പുണ്യാളന്മാരും തമ്മിലുള്ള വ്യത്യാസം നാം ഇതിനോടകം കണ്ടതാണ്‌. വി. എസ്സിനു തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുവാന്‍ പാര്‍ട്ടി അനുമതി നല്‍കാതി രുന്നപ്പോള്‍ കമ്യൂണിസ്റ്റു - മാര്‍ക്കിസ്റ്റ്‌ പാര്‍ട്ടിയുടെ ചരിത്രം തിരുത്തി ക്കൊണ്ട്‌ അദ്ദേഹത്തെ മല്‍സരിപ്പിക്കുവാന്‍ പാര്‍ട്ടിക്ക്‌ വഴങ്ങേണ്ടി വന്നത്‌ ഇവിടത്തെ ജനങ്ങളുടെ ഇടപെടല്‍ മൂലമാണ്‌. ഒരു പക്ഷെ ഈ. എം. എസ്സിനു പോലും ഇത്തരം ഒരു അംഗീകാരം ഉണ്ടായിട്ടി ല്ലായിരിക്കാം. മാര്‍ക്കിസ്റ്റു പാര്‍ട്ടിയുടെ നേതാവെ ന്നതിനപ്പുറം കേരളത്തിലെ സാധാരണക്കാര്‍ അദ്ദേഹത്തെ തങ്ങളുടെ പൊതു നേതാവായി കണ്ടു. അത്‌ അദ്ദേഹം എന്നും ജനത്തിനൊപ്പം അവരുടെ മനസ്സിനൊപ്പം സഞ്ചരിചതു കൊണ്ടും അനീതികളെ ശക്തമായി എതിര്‍ത്തതു കൊണ്ടും ആണ്‌. അതിനുള്ള അംഗീകാരമായി തന്നെ ആണ്‌ ജനം അദ്ദേഹത്തെ അധികാരത്തില്‍ ഏറ്റിയതു. എന്നാല്‍ അദ്ദേഹത്തെ "അധികാരങ്ങള്‍" ഇല്ലാത്ത ഒരു മുഖ്യ മന്ത്രിയായി മാറ്റിയത്‌ ഇവിടത്തെ ജനമല്ല.
പഞ്ച നക്ഷത്ര കമ്യൂണിസമാണ്‌ ആധുനികോത്തരം എന്നും അത്തരം ആളുകളാണ്‌ ഇന്നിന്റെ പുണ്യാളന്മാര്‍ എന്നും മുകുന്ദന്‍ കരുതുന്നു എങ്കില്‍ അതില്‍ അദ്ദേഹത്തെ തെറ്റു പറയുവാന്‍ കഴിയില്ല. കാരണം കമ്യൂണിസത്തിന്റെ വിപണന സാധ്യത "കേശവന്റെ വിലാപങ്ങള്‍" എന്ന പുസ്തകത്തിലൂടെ ഒരു പക്ഷെ അദ്ദേഹം മനസ്സിലാക്കി ക്കാണും. മുകുന്ദനെ പ്പോലുള്ളവര്‍ ഇന്നാട്ടിലെ പട്ടിണി പ്പാവങ്ങളുടെ ജീവിതം ഒരു പക്ഷെ തിരിച്ചറി ഞ്ഞിട്ടുണ്ടാവില്ല അല്ലെങ്കില്‍ ആഡംബര ജീവിതത്തിന്റെ മായാ വലയങ്ങള്‍ സ്വപ്നം കണ്ട്‌ ബോധ പൂര്‍വ്വം കണ്ടില്ലെന്ന് നടിക്കുകയാവും.
ആധുനികത എന്നാല്‍ ആഡംബര ജീവിതവും, പാശ്ചാത്യ അനുകരണവും ആണെന്ന് തെറ്റിദ്ധരി ക്കുന്നവര്‍ക്ക്‌ അദ്ദേഹം പഴഞ്ചനാണ്‌ എന്നാല്‍ ഒരു നേരത്തെ പട്ടിണി മാറ്റാന്‍ പകലന്തിയോളം അധ്വാനിക്കു ന്നവര്‍ക്ക്‌ അവരുടെ സഖാവാണ്‌, സാന്ദിയാഗോ മാര്‍ട്ടിനെ പ്പോലുള്ളവര്‍ അല്ല ഒരു യഥാര്‍ത്ഥ കമ്യൂണിസ്റ്റിന്റെ ശക്തിയെന്നും അദ്ദേഹത്തെ വെട്ടി നിരത്താന്‍ ശ്രമിക്കുന്നവരും മുകുന്ദനെ പ്പോലുള്ളവരും തിരിച്ചറിയേണ്ടതും. ആധുനിക സമൂഹത്തില്‍ പഞ്ച നക്ഷത്ര ഹോട്ടലുകളും പാര്‍ളറുകളും ഉണ്ടെന്നും അതു കൊണ്ട്‌ അത്‌ കമ്യൂണിസ്റ്റുകാരന്‍ സ്വീകരിച്ചില്ലെങ്കില്‍ പഴഞ്ചന്‍ ആയി പ്പോകും എന്ന് കരുതുന്ന കമ്യൂണിസ്റ്റുകാര്‍ വിഡ്ഡികളുടെ സ്വര്‍ഗ്ഗത്തില്‍ ആണ്‌, ഇതിനെ സ്വീകരിക്കുവന്‍ തയ്യാറാകുന്നവരും വലതു പക്ഷക്കാരും തമ്മില്‍ എന്തു വ്യത്യാസം ആണ്‌ ഉള്ളത്‌. കമ്യൂണിസ്റ്റുകാരനെ പണത്തിന്റേയും ആഡംബരത്തിന്റേയും മായിക പ്രപഞ്ചത്തില്‍ അഭിരമിപ്പിച്ച്‌ അതിന്റെ ലഹരിയില്‍ അഴിമതി ക്കാരാക്കുക അതു വഴി കമ്യൂണിസത്തെ തകര്‍ക്കുക. ഇതു തന്നെ അല്ലേ സോവിയറ്റ്‌ യൂണിയനില്‍ സംഭവിച്ചത്‌?
അതു കൊണ്ട്‌ പ്രിയ മുകുന്ദാ ഞങ്ങളെ പ്പോലുള്ള സാധാരണ ക്കാര്‍ക്ക്‌ കയ്യൂക്കും പണ ക്കൊഴുപ്പും ഉള്ള "ആധുനികരാകണ്ട". പഴഞ്ചനായ വി. എസ്സ്‌. തന്നെ മതി.
തന്റെ വാക്കുകള്‍ വളച്ചൊടിച്ചു എന്ന് "വിലപിക്കുന്ന" മുകുന്ദന്‍ തീര്‍ച്ചയായും തന്നെ ഇന്റര്‍വ്വ്യൂ ചെയ്ത വ്യക്തിയോട്‌ വിശദീകരണം ചോദിക്കുകയും അത്‌ പ്രസിദ്ധപ്പെടുത്തുകയും ആണ്‌ ചെയ്യേണ്ടത്‌.
- എസ്. കുമാര്‍ (paarppidam@gmail.com)

Labels:

1അഭിപ്രായങ്ങള്‍ (+/-)
Links to this post

1 Comments:

അഭിമുഖം നടത്തിയ താഹ മാടായി, മുകുന്ദന്‍ പുണ്യവാളന്‍ എണ്ണ വാക്കു തന്നെ ആണ് ഉപയോഗിച്ചത് എന്ന് മാതൃഭുമി ആഴപപതിപ്പില്‍ വിശദീകരിചിട്ടുന്ടു (2008 ഡിസംബര്‍ 7 ലക്കം)
എന്തൊക്കെ വിശദീകരിച്ചാലും മുകുന്ദന്‍ ചെയ്തത് മാപ്പര്ഹിക്കാത തെറ്റാണു .

December 4, 2008 6:40 AM  

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്വാര്‍ത്തകള്‍; ആഘോഷിക്ക പ്പെടുന്നവയും അവഗണിക്ക പ്പെടുന്നവയും

കഴിഞ്ഞ ഒരാഴ്ചയോളമായി, വ്യക്തമായി പറഞ്ഞാല്‍ മലേഗാവ്‌ സ്ഫോടനങ്ങളുടെ സൂത്രധാരര്‍ പിടിക്കപ്പെട്ടതു മുതല്‍ മുത്തശ്ശി പ്രത്രങ്ങളും മറ്റ്‌ മീഡിയകളും പ്രാധാന്യം കൊടുക്കാതെയും അവഗണിച്ചും വന്നിരുന്ന റിപ്പോര്‍ട്ടുകള്‍ അതിന്റെ ഗൗരവത്തോടെ ജനങ്ങളിലേ ക്കെത്തിക്കാന്‍ സിറാജ്‌ ദിനപത്രവും മറ്റു ചില പത്രങ്ങളും ശ്രമിച്ചിട്ടുണ്ട്‌. കേരളത്തിന്റെ മണ്ണില്‍ പിറന്ന്‌ വഴി തെറ്റിയ ചിലര്‍ തീവ്രാവാദികളായി (ആരോപിക്കപ്പെട്ട്‌ ) ഏറ്റുമുട്ടലുകളില്‍ (?) കൊല്ലപ്പെട്ടപ്പോഴും വെണ്ടയ്ക്ക നിരത്തിയിരുന്നു സിറാജും മാധ്യമവും ചന്ദ്രികയും. മുത്തശ്ശി പത്രങ്ങളുടെ കാര്യം പിന്നെ പറയേണ്ടതുമില്ല. കാരണം പിടിക്കപ്പെട്ടവരും കൊല്ലപ്പെട്ടവരും മുസ്ലിം നാമധാരി കളാണല്ലോ. കഥകളും ഉപ കഥകളും ചര്‍ച്ചകളും സംവാദങ്ങളും ആരോപണ പ്രത്യാരോപ ണങ്ങളുമായി നല്ല കൊയ്ത്ത്‌ തന്നെയായിരൂന്നു. പ്രഭാതം മുതല്‍ പാതിര വരെ നൂറ്റൊന്നാ വര്‍ത്തിച്ച വാര്‍ത്തകള്‍ കൊടുത്തു കൊണ്ടിരുന്നു. ഗള്‍ഫില്‍ നിന്നും പ്രക്ഷേപണം ചെയ്യുന്ന ഏഷ്യാനെറ്റ്‌ റേഡിയോ അടക്കമുള്ള മാധ്യമങ്ങളും.
അത്‌ വേണ്ടതുമാണല്ലോ. നമ്മുടെ കൊച്ചു കേരളം തീവ്രവാദികളുടെ താവളമാണെന്ന്‌ വരുത്തി തീര്‍ക്കേണ്ടത്‌ ആരുടെ യൊക്കെയോ തീരുമാനമായിരുന്ന പോലെയാണു കാര്യങ്ങള്‍ നീങ്ങി കൊണ്ടിരുന്നത്‌. നിശ്പക്ഷ മതികളായ നാട്ടില്‍ സാഹോദര്യവും സമാധാനവും പുലര്‍ന്ന്‌ കാണുവാന്‍ ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്ന, അതിനു വേണ്ടി പ്രവര്‍ത്തിക്കുന്ന ജനങ്ങളും സംഘടനകളും ഈ ദുരവസ്ഥയില്‍ നിന്നെങ്ങിനെ കര കയറുമെന്ന്‌ വ്യാകുലപ്പെട്ട നാളുകളായിരുന്നു. ക്രിയാത്മാകമായ പ്രതികരണങ്ങളും നടപടികളും പല കോണുകളില്‍ നിന്നും ഉണ്ടാവുന്നു ണ്ടെങ്കിലും അതൊന്നും നമ്മുടെ മുഖ്യ ധാരാ മാധ്യമങ്ങള്‍ക്ക്‌ കണ്ണില്‍ പെടുകയില്ല. കാതിലെ ത്തുകയുമില്ല. അവര്‍ക്ക്‌ രസം ബഹു ഭാര്യത്വവും, പര്‍ദയും തന്നെ. അതവര്‍ ആഘോഷിക്കുക തന്നെ ചെയ്യും. മുസ്ലിം സ്ത്രീകളുടെ ഭാവി തന്നെ ഈ ചാനലുകാരുടെയും റേഡിയൊക്കാരുടെയും കയ്യിലാണല്ലോ.
എന്നാല്‍ ഒറ്റക്കണ്ണ ന്മാരായ മാധ്യമക്കാര്‍ പക്ഷെ തീവ്ര വാദത്തിനും ഭീകര വാദത്തിനും എതിരെ, നിരപരാധികളെ കേവലം ഒരു
സമുദായത്തിന്റെ പേരു പേറിയതിന്റെ പേരില്‍ ക്രൂശിക്കുന്ന തിനെതിരെ നാക്കു ചലിപ്പിക്കാന്‍,ചര്‍ച്ച സംഘടിപ്പിക്കാന്‍ ഏറ്റവും ചുരുങ്ങിയത്‌ ക്രിയാത്മകമായ പ്രവര്‍ത്ത നങ്ങളുമായി സമൂഹത്തി ലിറങ്ങുന്നവരെ പറ്റി ഒരു വാര്‍ത്ത പ്രൊജക്റ്റ്‌ ചെയ്ത്‌ കൊടുക്കാന്‍ തയ്യാറാവാറില്ല എന്നത്‌ ഒരു ദു:ഖ സത്യമാണ്‌.
ഇപ്പോള്‍ കേരളത്തില്‍ നിന്ന്‌ പലപ്പോഴായി ഭീകര മുദ്ര കുത്തി പിടിക്ക പ്പെട്ടവരില്‍ പലരും കുറ്റ വിമുതമാ ക്കപ്പെടുന്നു. കൊല്ലപ്പെട്ടവര്‍ തന്നെ മതപരമായി ബന്ധമില്ലാതെ ക്രിമിനല്‍ ബന്ധമു ള്ളവരാണെന്ന്‌ അധികാരികള്‍ തന്നെ പ്രഖ്യാപിക്കുന്നു. പല ഏറ്റുമുട്ടലുകളും വ്യാജമാണെന്ന്‌ തെഹല്‍ക്ക യടക്കമുള്ള മാധ്യമങ്ങളില്‍ റിപ്പോര്‍ട്ട്‌ വരുന്നു. അതിനിടയ്ക്ക്‌ മാലേഗാവ്‌ സ്ഫോടനങ്ങള്‍ നടത്തിയത്‌ രാജ്യത്തെ കാക്കേണ്ട പട്ടളക്കാര്‍ (പട്ടാള വേഷത്തിലുള്ള ഭീകരര്‍ ) ആണെന്ന്‌ കണ്ടെത്തുക മാത്രമല്ല. വ്യക്ത്മായ തെളിവുകല്‍ വരുന്നു. കേവലം വിരലിലെ ണ്ണാവുന്ന വരുടെ എടുത്തു ചാട്ടം കൊണ്ട്‌ ഒരു സമുദായത്തെ മുഴുവന്‍ സംശയത്തിന്റെ മുള്‍ മുനയില്‍ നിര്‍ത്തി പൊരിച്ചിരുന്ന രാഷ്ടീയക്കാരും (മത തീവ്രവാദികളായ രാഷ്ടീയക്കാര്‍) അവര്‍ക്കൊപ്പിച്ച്‌ പേനയും നാക്കും ചലിപ്പിക്കുന്ന ഒറ്റ ക്കണ്ണന്മാരായ മാധ്യമക്കാരും ഉപദേശങ്ങളുമായി രംഗത്ത്‌. തലച്ചോറുള്ള ഒരു മുസ്ലിമോ ക്ര്യസ്ത്യാനിയോ, മതമില്ലാത്തവരോ ചിന്തിക്കുകയില്ല എല്ലാ ഹിന്ദു സഹോദരന്മാരും പ്രഗ്യാ സിംഗിന്റെയും പുരോഹിതിന്റെയും അനുയായികളാണെന്ന്‌.
കേവലം ചിലര്‍ ചെയ്ത്‌ കൂട്ടുന്ന അക്രമത്തിനും അനീതിയ്ക്കും ഒരു മഹത്തായ പാരമ്പര്യത്തെയും അതിന്റെ അനുയായികളെയും മൊത്തത്തില്‍ പ്രതിക്കൂട്ടില്‍ കയറ്റാന്‍ ചിന്താ ശേഷി പണയം വെക്കാത്തവ ര്‍ക്കാവില്ല. ഗുജറാത്തിലും ഒറീസയിലും എല്ലാം ചിലര്‍ക്കെങ്കിലും അഭയ സ്ഥാനമായത്‌ ഹൈന്ദവ ഗൃഹങ്ങളായിരുന്നുവെന്നത്‌ ഒരു വസ്ഥുതയാണ്‌. ഹൈന്ദവ സഹോദരങ്ങളുടെ വിശാല മനസ്കതയും സ്നേഹവുമായിരുന്നു മുസ്ലിംങ്ങള്‍ക്കും ക്ര്യത്യാനികള്‍ക്കും അവരുടെ വിശ്വാസാചാര പ്രകാരം മറ്റ്‌ ഏതൊരു രാജ്യത്തും ലഭിക്കുന്നതിനേക്കാള്‍ സ്വാതന്ത്ര്യത്തോടെ നിര്‍വഹിക്കാനും പരസ്പര ബഹുമാനത്തോടെയും സ്നേഹത്തോടെയും നാളിതു വരെ കഴിഞ്ഞു വന്നതും അതിനു വിഘാതമവുന്ന ദുശ്ശക്തികളെ എല്ലാവരും മതത്തി നധീതമായി മനസ്സിലാക്കി ചെറുക്കേണ്ടതും എല്ലാ ഇന്ത്യക്കാരന്റെയും കടമയാണ്‌.
ഒരു വര്‍ഗീയ ഫാഷിസ്റ്റ്‌ സംഘടനയുടെ അനുയായികള്‍ എന്നതിലുപരി രാജ്യത്തിന്റെ കാവല്‍ക്കാര്‍, നീതി പാലകര്‍, നിയമ പാലകര്‍ സാധാരണ ജനങ്ങള്‍ ഇന്നും വിശ്വാസ മര്‍പ്പിച്ചു പോരുന്ന സഥാപനങ്ങളുടെ തലപ്പത്തി രിക്കുന്നവര്‍ തന്നെ വിദ്വംസക പ്രവര്‍ത്തനങ്ങള്‍ പ്ലാന്‍ ചെയ്ത്‌ നടപ്പിലാക്കിയത്‌ മുസ്ലിം, ഹിന്ദു, ക്ര്യസ്ത്യന്‍, നിര്‍മത നീരീശ്വര വാദി എന്ന വിവേചനമില്ലാതെ ഏവരെയും ഞെട്ടിക്കേണ്ട കാര്യമാണ്‌'. ആ നഗ്ന സത്യങ്ങള്‍ ജനങ്ങളിലേ ക്കെത്തിക്കേണ്ട വിധത്തില്‍ എത്തിക്കാനും അതിലുപരി മുന്നെ രാജ്യത്ത്‌ നടന്ന പല സ്ഫോടന പരമ്പരകളിലും ഇത്തരം ദുശ്ശക്തികളുടെ കറുത്ത കരങ്ങളാണ്‌ പ്രവര്‍ത്തിച്ചി ട്ടുള്ളതെന്നുള്ള സൂചനകള്‍, ഒരാള്‍ കുറ്റാരോപണ വിധേയനായി പിടിക്കപ്പെടുമ്പോള്‍ അയാളുടെ സമുദായം നോക്കി വാര്‍ത്തകള്‍ മെനയുന്നത്‌ ചുരുക്കി പറന്‍ഞ്ഞാല്‍ അനീതിയാണെന്ന്‌ മനസ്സിലാക്കി കൊടുക്കുവാനും സിറാജ്‌ പോലുള്ള പ്രത്രങ്ങള്‍ക്ക്‌ കഴിഞ്ഞു വെന്നത്‌ ഒരു വസ്ഥുതയാണ്‌'. കേരളത്തില്‍ നിന്ന്‌ ചിലര്‍ തീവ്ര വാദികളുടെ ഇംഗിതത്തിനു വശം വദരായി പ്രവര്‍ത്തിക്കുന്നു (എന്ന്‌ ആരോപിക്കപ്പെട്ട്‌ ) എന്നത്‌ നമ്മെ ഏവരെയും വ്യാകുല പ്പെടുത്തുന്നതാണ്.
അതു പോലെ പ്രാധാന്യമുള്ളത്‌ അല്ലെങ്കില്‍ അതിനേക്കാള്‍ പ്രാധാന്യമുള്ളത്‌ തന്നെയല്ലേ മാലേഗാവ്‌ സംഭവങ്ങളും തുടര്‍ വാര്‍ത്തകളും ?
അല്ലെന്നാണ്‌ ചില മാധ്യമങ്ങള്‍ പറയുന്നത്‌. ഇവിടെ ഒരു വിഭാഗത്തെ ഒരു സമുദായത്തെ മൊത്തത്തില്‍ ആക്ഷേപിച്ചു കൊണ്ടുള്ള
വാര്‍ത്തകള്‍ സിറാജ്‌ കൊടുത്തതായി കണ്ടില്ല. മാത്രവുമല്ല ഈ വാര്‍ത്തകള്‍ക്ക്‌ കേരളത്തിലെ തീവ്രവാദി വാര്‍ത്തകളേക്കാള്‍ പ്രാധാന്യം കൊടുക്കുന്നുവെന്ന്‌ കഴിഞ്ഞ നാലഞ്ച്‌ ദിവസങ്ങളിലായി വാര്‍ത്ത വായനക്കാര്‍ വിഷമം പറയുന്നത്‌ കേട്ടപ്പോഴാണ് ആ കാര്യം ശ്രദ്ധിയ്ക്കുന്നതും. മറ്റു ചില പ്രത്രങ്ങള്‍ ഈ വാര്‍ത്തകള്‍ പാടെ അവഗണിക്കുന്നതായും കണ്ടു. പിടിക്കപ്പെട്ടവര്‍ക്ക്‌ അവര്‍ ഉദ്ധേശിക്കുന്ന സമുദായത്തിന്റെ ചിഹനങ്ങളുമായി ബന്ധമില്ലാത്തതാവാം കാരണം.
കേരളത്തില്‍ നിന്നുള്ള വാര്‍ത്തകള്‍ അതിന്റെതായ പ്രാധാന്യത്തോടെ തന്നെ കൊടുത്തിരുന്ന സിറാജ്‌ ഇപ്പോള്‍ മാലേഗാവ്‌ സംഭവങ്ങളും അതിന്റെ പ്രാധാന്യത്തോടെ കൊടുക്കുന്നു എന്ന്‌ മനസ്സിലാക്കാം. എന്നാല്‍ എല്ലാം ചില മുന്‍ ധാരണകളോടെ വീക്ഷിക്കുന്നവര്‍ക്ക്‌ അതിലും സിന്‍-ഇന്‍ഡികേറ്റ്‌ ചെയ്യാന്‍ കഴിയുമെന്ന്‌ ഈ വാര്‍ത്താ വലോകനം തെളിയിക്കുന്നു. പകരത്തിനു പകരം എന്ന പ്രത്ര പ്രവര്‍ത്തനം ആരുടെ പക്ഷത്ത്‌ നിന്നായാലും അത്‌ ന്യായീകരിക്ക ത്തക്കതല്ല. അട്ട്തരമൊരു നീക്കം സിറാജിന്റെ ഭാഗത്തു നിന്നുണ്ടാവുമെന്ന്‌ ഞങ്ങള്‍ കരുതുന്നില്ല. കാരണം അതിനെ നയിക്കുന്നവര്‍ വിദ്വംസക ശക്തികളെ പ്രോത്സാഹി പ്പിക്കുന്നവരോ വിദ്വേഷം വളര്‍ത്തി പ്രസ്ഥാന്‍ വളര്‍ത്തുന്നവരോ അല്ല.
ഇരകളുടെ പക്ഷത്ത്‌ നിന്ന്‌ സംസാരിക്കു ന്നവരാവണം മാധ്യമ പ്രവര്‍ത്തകര്‍. ഇരകള്‍ ഏത്‌ ആശയക്കാരാണെന്ന്‌ നോക്കിയല്ല
പ്രതികരിക്കേണ്ടത്‌. ഇപ്പോള്‍ ഉണ്ടായ ബോധോധയം കുറച്ച്‌ മുന്നെ ഈ മാധ്യമങ്ങള്‍ ക്കും നേതാക്കള്‍ ക്കും ഉണ്ടായിരുന്നെങ്കില്‍ ഒരു സമുദായം മുഴുവന്‍ ഇങ്ങിനെ മുള്‍മുനയില്‍ നില്‍ക്കേണ്ടി വരുമായിരുന്നില്ല എന്ന്‌ തോന്നുന്നു.
കുറ്റമാരോപിച്ചത്‌ കൊണ്ട്‌ മാത്രം ഒരാള്‍ കുറ്റവാളിയാവുന്നില്ല എന്ന ഈ തിരിച്ചറിവ്‌ നമുക്ക്‌ മുന്നെ ഉണ്ടായിരുന്നെങ്കില്‍ എത്ര നന്നായേനേ.
വൈകിയെത്തിയതാണെങ്കിലും വിവേകം നില നിര്‍ത്താന്‍ ശ്രമിക്കുമെന്ന്‌ കരുതട്ടെ.
ഇന്നും ( 11-11-2008) ഏഷ്യാനെറ്റ്‌ റേഡിയോ ന്യൂസ്‌ ഫോക്കസില്‍ വാര്‍ത്ത വായനക്കാര്‍ സിറാജും മാധ്യമവും ചന്ദ്രികയു മംഗളവും കേരളതില്‍ നിന്നുള്ള തീവ്രവാദികളുടെ (?) വാര്‍ത്തകള്‍ പ്രൊജക്റ്റ്‌ ചെയ്തില്ല എന്ന്‌ ആവര്‍ത്തിച്ചു പറയുന്നത്‌ കേട്ടു. എന്നാല്‍ ഇതേ വിഷയത്തില്‍ (തീവ്രവാദം ) കേരളത്തിലെ വലിയ ഒരു വിഭാഗം മുസ്ലിംകളെ ആത്മീയമായി നയിക്കുന്ന ആധികാരിക പണ്ഡിത സംഘടനയായ സമസ്ത കേരള ജം ഇയ്യത്തുല്‍ ഉലമ (സമസ്ത ) 12 - 11-2008 നു കോഴിക്കോട്‌ വെച്ച്‌ ചേരുന്ന തീവ്രവാദ വിരുദ്ധ സമ്മേളനത്തിന്റെ വാര്‍ത്ത വെണ്ടയ്ക്ക അക്ഷരത്തില്‍ കൊടുത്തതിന്റെ തലക്കെട്ട്‌ സ്പര്‍ശിക്കാന്‍ പോലും ഈ വാര്‍ത്താ വായനക്കാര്‍ക്ക്‌ സമയമുണ്ടായില്ല (അതോ മനപ്പൂര്‍വ്വം അവഗണിച്ചതോ ) എന്നത്‌ ഖേദകരമായി. ചില മാധ്യമങ്ങളുടെ ഈ മഞ്ഞ കണ്ണടയാണു ആദ്യം മാറ്റേണ്ടത്‌ . ആരെ തൃപ്തിപ്പെടുത്താനാണു നിങ്ങളീ‍ കരണം മറിച്ചില്‍ നടത്തുന്നതെന്ന്‌ മനസ്സിലാവുന്നില്ല. കാര്യങ്ങള്‍ മനസ്സിലാക്കാന്‍ കഴിവുള്ളവര്‍ തിരിച്ചറിയുക തന്നെ ചെയ്യും ഈ നിറപ്പകര്‍ച്ച.
ക്ഷീരമുള്ളോരകിടിന്‍ ചുവട്ടിലും ചോര തന്നെ കൗതുകം കഷ്ടം
- ബഷീര്‍ പി. ബി. വെള്ളറക്കാട്‌, മുസ്വഫ (pbbasheer@gmail.com)


സിറ്റിസന്‍ ജേര്‍ണലിസം വായനക്കാരുടെ ശബ്ദമാണ്. ഇതില്‍ പറയുന്ന അഭിപ്രായങ്ങള്‍ക്ക് e പത്രം ഉത്തരവാദിയല്ല.

Labels:

8അഭിപ്രായങ്ങള്‍ (+/-)
Links to this post

8 Comments:

yes u r correct

November 22, 2008 12:07 PM  

സഹോദരാ ബഷീറേ, സിറാജ് ദിനപത്രത്തിന് സര്കുലശന്‍ കൂട്ടാന്‍ നോകണ്ട. എല്ലാവര്ക്കും അറിയാം ഈ കാര്യത്തില് മാധ്യമം തേജസ്‌ തുടങ്ങിയ ദിനപത്രങ്ങള്‍ കാണിച്ച ശുഷ്കാന്തി വേറേ ഒരു പത്രവും കാണിച്ചിട്ടില്ല. ഒരു കാര്യത്തില്‍ യോജിക്കുന്നു ഏഷ്യാനെറ്റ് ടെലിവിഷന്‍ & റേഡിയോ രണ്ടും വളരെ മോശമായിട്ടാണ് തീവ്രവാദം വാര്‍ത്തകള്‍ അവ്തരിപിച്ചത് .

November 23, 2008 4:33 PM  

ഞാന്‍ ഒരു പത്രത്തിന്റെ കാര്യം മാത്രമല്ല പറഞ്ഞത്‌ സഹോദരാ.

November 25, 2008 1:10 PM  

Suhrthe,
Nee Madhyamathinteyum Thejasinteyum Sushkanthium Parayanda...

karanam Nattil Theevravadham vithachavarum {Eee sushkanthi(?)kanischu} Koythavarum Avar thanneyanu..

Basheer,
thankal Sirajineyum Pokkanda, Munbundayirunna Aa sunni 'Padayani'ye Kurichormayille..

December 2, 2008 9:16 AM  

എങ്കില്‍ പിന്നെ മാധ്യമം, തേജസ്‌ തുടങ്ങിയ പേരുകള്‍ മനപൂര്‍വ്വം പറയാതിരുന്നതയിരികും.

December 2, 2008 12:52 PM  

മാനു,

മനപ്പൂര്‍വ്വം വിട്ടുകളഞ്ഞതാണെന്ന് പറഞ്ഞാല്‍ ഞാന്‍ അതിനെ ശരിയല്ലെന്ന് പറയില്ല.. കാരണം..തേജസിന്റെയും മാധ്യമത്തിന്റെ പ്രചാരണം എന്റെ അജണ്ടയില്‍ പെട്ടതല്ലാത്തത്‌ കൊണ്ട്‌നാസിഹ്‌,

ഒരു പത്രത്തെയും പൊക്കാനല്ല വസ്ഥുതകള്‍ പറയാനാണു ശ്രമിച്ചത്‌. തെറ്റ്‌ .. അനീതി അത്‌ ആരുടെ പക്ഷത്ത്‌ നിന്നായാലും വിമര്‍ശിക്കപ്പെടേണ്ടത്‌ തന്നെ.

thank you

December 3, 2008 11:03 AM  

മാധ്യമത്തിന്റെ അണിയറ ശില്‍പികള്‍ ആരാണെങ്കിലും ശരി, വര്‍ത്തമാനകാലത്തില്‍ ഞാന്‍ മാത്രമല്ല ബുദ്ധിപൂര്‍വ്വം ചിന്ദികുന്ന ആര്‍കും മനസ്സിലാകും മാധ്യമം പത്രം ശരിയുടെ കൂടെ മാത്രമാണെന്നു. ഈ കാര്യം മാത്രമാണ് ഞാന്‍ സൂജിപിച്ചത് . താങ്കളുടെ കുറിപ്പ് വായിച്ചാലറിയാം മനപൂര്‍വ്വം ഒഴിവകിയതനെന്നു. സത്യം അടെത്ര വ്യ്കിയാലും ഒടുവില്‍ പുറത്തുവരും.

December 3, 2008 1:47 PM  

നസിഹ് ഇന്റെ കമന്റ് : " karanam Nattil Theevravadham vithachavarum {Eee sushkanthi(?)kanischu} Koythavarum Avar thanneyanu.."
എന്തോനു വിതച്ചു എന്തോനു കൊയ്ത്തു എന്നാണ് നസിഹ് ഉദ്ദെശികുന്നത്. തീവ്രവാദത്തിന്റെ കര്യമാനെങ്ങില്‍ കേരളത്തില്‍ അറിയപെടുന്ന ഒരു സന്ഘടനയും തീവ്രവാദം പ്രച്ചരിപ്പിചിട്ടുമില്ല പ്രച്ചരിപ്പികുന്നുമില്ല. സന്ഘടനകള്‍ ആളെ കൂട്ടാന്‍ വേണ്ടി മറ്റുള്ളവരെ വഴിപിഴച്ച്വരായി മുദ്ര കുതുന്നടു മനസിലാകാന്‍ ഏത് പോലീസ് കാരനും കഴിയും. സന്ഘടനകല്ക് അടിമയാകരുത് എന്ന് മാത്രം.

December 5, 2008 12:04 PM  

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്


ആര്‍ക്കൈവ്സ്

ePathram Pacha
ePathram Magazine

ബുക്ക് റിപബ്ലിക് - e പത്രം പിന്തുണക്കുന്ന വെബ് സൈറ്റ്
dubaieasy - e പത്രം പിന്തുണക്കുന്ന വെബ് സൈറ്റ്

Click here to download Malayalam fonts
Click here to download Malayalam fontsസ്വകാര്യതാ നയം | സംഘടനാ വിവരങ്ങള്‍ | പരസ്യ സഹായി | പത്രാധിപര്‍

© e പത്രം 2010

വാര്‍ത്തകള്‍

പ്രധാന വാര്‍ത്തകള്‍
പ്രാദേശിക വാര്‍ത്തകള്‍
സിറ്റിസണ്‍ ജേണലിസം
വിനോദം, സിനിമ
ബിസിനസ്സ് വാര്‍ത്തകള്‍

News in English

 

കലാ സാഹിത്യം

ലേഖനങ്ങള്‍
കവിതകള്‍
കഥകള്‍
അനുഭവങ്ങള്‍

 

മഞ്ഞ (മാഗസിന്‍)

കവിതകള്‍
ചിത്രകല
അഭിമുഖം
കഥകള്‍
കുറിപ്പുകള്‍
മരമെഴുതുന്നത്

കോളംസ്

 

പച്ച (പരിസ്ഥിതി)

മറ്റ് പംക്തികള്‍

ചരമം
ഹെല്പ് ഡെസ്ക്
ബൂലോഗം
കാര്‍ട്ടൂണ്‍
വെബ്ബന്നൂരില്‍ കണ്ടത്
വായനക്കാര്‍ പറഞ്ഞത്