23 February 2009
തുണി ഉരിയാത്ത മലയാളി അഭിമാനങ്ങള്‍!![]() ചേരി നിവാസികളുടെ ജീവിത പശ്ചാത്തലത്തില്‍ ഡാനി ബോയില്‍ എന്ന ബ്രിട്ടീഷ് സംവിധായകന് ഒരുക്കിയ "സ്ലം ഡോഗ് മില്യണയര്‍" ഓസ്കാര്‍ പുരസ്കാരങ്ങള്‍ വാങ്ങി ക്കൂട്ടിയിരിക്കുന്നു. ജന്മം കൊണ്ട് മലയാളിയായ എ. ആര്. റഹ്മാന് സംഗീതവും, പശ്ചാത്തല സംഗീതവും ഒരുക്കി തന്റെ പ്രതിഭ തെളിയിച്ചപ്പോള്‍ രണ്ടു ഓസ്കാറുകള്‍ കൈപ്പിടിയില്‍ ഒതുങ്ങി. റസൂല്‍ പൂക്കുട്ടിയാകട്ടെ ശബ്ദ മിശ്രണത്തിന്റെ ഓസ്കാര്‍ കരസ്ഥമാ ക്കിയിരിക്കുന്നു. കൊല്ലം സ്വദേശിയായ ഈ മലയാളി മുമ്പും പല ചിത്രങ്ങളിലും തന്റെ കഴിവു പ്രകടിപ്പി ച്ചിട്ടുണ്ടെങ്കിലും മലയാളികള്‍ ശ്രദ്ധിക്കുന്നത് "സ്ലം ഡോഗ് മില്യണേയര്‍" എന്ന ചിത്രത്തിന്റെ വരവോടെയാണ്. ഓരോ മലയാളിക്കും അഭിമാനത്തോടെ തലയുയ ര്‍ത്തിപ്പിടിച്ച് "തുണിയുരിയാതെ നേടിയ" ഈ അനുപമമായ നേട്ടത്തില്‍ അഭിമാനത്തോടെ ആഹ്ലാദിക്കാം. (ഇന്ത്യന്‍ പൗരന്മാര് നേടിയ ഈ വന്‍ നേട്ടത്തെ മലയാളി എന്ന് പ്രാദേശിക വല്‍ക്കരിച്ച് ചുരുക്കി ക്കാണുവാന്‍ ശ്രമിക്കുകയല്ല ഞാന്‍) - എസ്. കുമാര്‍
Labels: s-kumar |
1 Comments:
M a b r 0 0 K...
A.R.Rahman
and
Rasool pukkutty
(p.m.abdul rahiman, abudhabi)
Post a Comment
Links to this post:
Create a Link
« ആദ്യ പേജിലേക്ക്