31 March 2009

ഇത്‌ ജനങ്ങളുടെ ആധിപത്യമല്ല; ജനങ്ങളുടെ മേലുള്ള ആധിപത്യമാണ്‌

ഇപ്പോഴത്തെ പ്രധാന മന്ത്രി ഡോ. മന്‍മോഹന്‍ സിംഗിന്റെ കഴിവിലോ കേന്ദ്ര പ്രതിരോധ മന്ത്രി എ. കെ. ആന്റണിയുടെ ജന സമ്മതിയിലോ ആര്‍ക്കും എതിര്‍പ്പുണ്ടാ വാനിടയില്ല. റിസര്‍വ് ബാങ്കിന്റെ മുന്‍ ഗവര്‍ണറായിരുന്ന മന്‍മോഹന്‍ സിംഗിന്റെ ഭരണ കാര്യക്ഷമതയും ഏതു അധികാരങ്ങളും വലിച്ചെറിയാന്‍ മടിയില്ലാത്ത എ. കെ. ആന്റണിയുടെ ആദര്‍ശവും രാഷ്ട്രീയ എതിരാളികള്‍ പോലും സമ്മതിക്കുന്ന കാര്യങ്ങളാണ്‌.
 
ഇപ്പോള്‍ നമ്മുടെ രാജ്യമായ ഇന്ത്യയില്‍ തങ്ങളെ ആരു ഭരിക്കണം, എന്നു ജനങ്ങള്‍ക്ക്‌ തീരുമാനിക്കാനുള്ള പൊതു തെരഞ്ഞെടുപ്പ്‌ നടക്കുകയാണ്‌. കോണ്‍ഗ്രസ്‌ (ഐ) നേതൃത്വം നല്‍കുന്ന യു.പി.എ. മുന്നണിയുടെ പ്രധാന മന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചിട്ടുള്ളത്‌ ഡോ. മന്‍മോഹന്‍ സിംഗിനെ തന്നെയാണ്‌. എ. കെ. ആന്റണി ഇത്തവണയും ജനങ്ങളെ അഭിമുഖീകരിക്കുന്നില്ല.
 
ഇപ്പോഴത്തെ കേന്ദ്ര മന്ത്രി സഭയുടെ തലവനായ മന്‍മോഹന്‍ സിംഗ്‌ 'ജനമറിയാതെ' യാണ്‌ കഴിഞ്ഞ അഞ്ചു വര്‍ഷം ഭരിച്ചത്. എന്നു വച്ചാല്‍ ജനങ്ങളാല്‍ തെരഞ്ഞെടു ക്കപ്പെടാത്ത, പ്രതിനിധി അഥവാ രാജ്യ സഭ‍ാംഗ മായിട്ടാണ്‌ അധികാര ത്തിലേറി ഭരണം നടത്തിയത്‌.
 
മന്‍മോഹന്‍ സിംഗിന്റെ 79 അംഗ മന്ത്രി സഭയിലെ 23 പേര്‍ ജന പ്രതിനിധി കളായിരുന്നില്ല. ജന പ്രതിനിധി യാകാന്‍ മത്സരിച്ചപ്പോള്‍ ജനങ്ങള്‍ക്ക്‌ വേണ്ടാത്തതിനാല്‍ പരാജയപ്പെട്ട നേതാവായ ശിവ രാജ്‌ പാട്ടീലിനു അഭ്യന്തര വകുപ്പിന്റെ ചുമതല നല്‍കിയാണ്‌ ജനത്തെ അവഹേളിച്ചത്. പി. എം. സെയ്ദിനെ തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ പരാജയ പ്പെടുത്തിയിട്ടും രാജ്യ സഭയിലൂടെ കൊണ്ടു വന്ന്‌ ഊര്‍ജ്ജ വകുപ്പു മന്ത്രിയാക്കുകയും ചെയ്തിരുന്നു. ഇവര്‍ക്കു പുറമെ അര്‍ജുന്‍ സിംഗ്‌, സുശീല്‍ കുമാര്‍ ഷിന്‍ഡേ, എച്ച്‌. ആര്‍. ഭരദ്വാജ്‌, ഈയിടെ രാജി വെച്ച ഡോ. അന്‍പു മണി രാം ദാസ്‌, വയലാര്‍ രവി, മുരളി ദയോറ, അംബികാ സോണി, പ്രോഫ. സൈഫുദ്ദീന്‍ സോസ്‌, പ്രേം ചന്ദ് ഗുപ്ത എന്നിവര്‍ ജനങ്ങളാല്‍ തെരഞ്ഞെടു ക്കപ്പെടാത്ത കാബിനറ്റ്‌ മന്ത്രിമാരും രാജി വെച്ച ഓസ്ക്കര്‍ ഫെര്‍ണാണ്ടസ്‌, ജി. കെ. വാസന്‍, പ്രഫുല്‍ പട്ടേല്‍ എന്നിവര്‍ സ്വതന്ത്ര ചുമതലയുള്ള മന്ത്രിമാരും, സുരേഷ്‌ പച്ചൗരി, ഡോ. ദാസരി നാരായണ റാവു, എം. വി. രാജ ശേഖരന്‍, പൃഥ്വി രാജ്‌ ചൗഹാന്‍, ഡോ. സുബ്രഹ്മണ്യം റെഡ്ഢി, ആനന്ദ് ശര്‍മ്മ, ഡോ. അഖിലേഷ്‌ ദാസ്‌, ജയറാം രമേശ്‌, അശ്വനി കുമാര്‍ എന്നിവര്‍ സഹ മന്ത്രിമാരുമായിരുന്നു.
 
ജനാധിപത്യ മെന്നാല്‍ ജനങ്ങളുടെ ആധിപത്യമാണ്‌. ജനാധിപത്യ ഭരണ ക്രമത്തില്‍ ജനങ്ങളെ ജനങ്ങളാല്‍ തെരഞ്ഞെടു ക്കപ്പെട്ടവര്‍ ഭരിക്കുന്നു; നയിക്കുന്നു. ഇന്ത്യയും ഒരു ജനാധിപത്യ രാഷ്ട്രമാണ്‌. ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രമായി ഇന്ത്യയെ ലോകം കണക്കാക്കുകയും ചെയ്യുന്നു. തെരഞ്ഞെടുപ്പു പ്രക്രിയ യിലൂടെയാണ്‌ ഇന്ത്യയില്‍ ജന പ്രതിനിധികളെ കണ്ടെത്തുന്നത്‌. തെരഞ്ഞെടുപ്പ്‌ നിയമ മനുസരിച്ച്‌ അഞ്ചു വര്‍ഷം പൂര്‍ത്തിയാകുന്ന മുറയ്ക്ക്‌ പാര്‍ലമന്റ‍് ‌- നിയമ സഭ - ജില്ലാ പഞ്ചായത്ത‍് ‌- മുനിസിപ്പല്‍ - കോര്‍പ്പറേഷന്‍ - ഗ്രാമ പഞ്ചായത്ത്‌ തലങ്ങളില്‍ തെരഞ്ഞെടുപ്പുകള്‍ നടത്തപ്പെടുകയും പുതിയ ഭരണ സമിതികള്‍ അധികാര ത്തിലേറുകയും ചെയ്യുന്നു; കഴിഞ്ഞ ആറു പതിറ്റാണ്ടുകളായി.
 
ലോക രാജ്യങ്ങള്‍ അത്ഭുത ത്തോടെയാണ്‌ ഇന്ത്യന്‍ ജനാധിപത്യത്തെ നോക്കി ക്കാണാറുള്ളത്‌. വിവിധ ദേശ - ഭാഷാ - വര്‍ഗ്ഗ വ്യത്യാസമുള്ള ജനതയുടെ ഐക്യത്തിന്റെ വിജയമായി ഇന്ത്യന്‍ ജനാധിപത്യം വാഴ്ത്തപ്പെടുകയും ചെയ്യുന്നു. നാനാത്വത്തിലുള്ള ഏകത്വമാണ്‌ ഇന്ത്യ എന്നു പറഞ്ഞാല്‍ അതു തെറ്റാവില്ല. ഇതിന്റെ യൊക്കെ പേരിലും ജനാധിപത്യ ത്തിന്റെ പേരിലും മറ്റുള്ളവരുടെ മുന്നില്‍ ഊറ്റം കൊള്ളാറുള്ള ഒരു ജനത കൂടിയാണ്‌ നാം.
 
ഇന്ത്യയിലെ തെരഞ്ഞെടുപ്പ്‌ പ്രക്രിയയില്‍ പിഴവുകളും പഴുതുകളും ഒക്കെയുണ്ടെങ്കിലും അത്‌ പക്ഷേ ജനാധിപത്യ ഭരണ ക്രമത്തിനു കാര്യമായ ആഘാതമൊന്നും ഏല്‍പ്പിച്ചിരുന്നില്ല. കുറച്ചു കാലം മുമ്പ്‌ വരെയും. എന്നാലിന്ന്‌ ഇന്ത്യയില്‍ ജനാധിപത്യ മെന്നത്‌ ജനങ്ങളുടെ മേലുള്ള ആധിപത്യമായി മാറി ക്കഴിഞ്ഞിരിക്കുന്നു.
 
പ്രസിഡന്‍ഷ്യല്‍ ഭരണ ക്രമമല്ല ഇന്ത്യയില്‍ നില നില്‍ക്കുന്നത്‌. അതിനാല്‍ തന്നെ ഇന്ത്യന്‍ പ്രസിഡന്റിനെ നേരിട്ട്‌ തെരഞ്ഞെടുക്കാന്‍ ജനങ്ങള്‍ക്ക്‌ അവകാശമില്ല. പാര്‍ലമന്ററി ഭരണ സംവിധാനം നില നില്‍ക്കുന്ന ഇന്ത്യയില്‍ ജനങ്ങളാല്‍ തെരഞ്ഞെടുക്കപ്പെട്ട ജന പ്രതിനിധികള്‍ ചേര്‍ന്നു ജനങ്ങളാല്‍ തെരഞ്ഞെടുക്കപ്പെട്ട ഒരാളെ തെരഞ്ഞെടുത്ത്‌ പ്രധാന മന്ത്രിയാക്കു കയായിരുന്നു ചെയ്തു വന്നിരുന്നത്‌. ജവഹര്‍ ലാല്‍ നെഹ്‌റു, ലാല്‍ ബഹദൂര്‍ ശാസ്ത്രി, ഇന്ദിരാ ഗാന്ധി, രാജീവ് ഗാന്ധി, വി. പി. സിംഗ്‌, ചന്ദ്ര ശേഖര്‍, ദേവ ഗൗഡ, പി. വി. നരസിംഹ റാവു തുടങ്ങിയ വരൊക്കെ ജനങ്ങളുടെ അംഗീകാരവുമായി പ്രധാന മന്ത്രി പദം അലങ്കരിച്ചവരാണ്‌.
 
നിര്‍ഭാഗ്യ കരമെന്നു പറയട്ടെ ഇപ്പോഴത്തെ നമ്മുടെ പ്രധാന മന്ത്രിയും യു. പി. എ. യുടെ പ്രധാന മന്ത്രി സ്ഥാനാര്‍ത്ഥി യുമായ ഡോ. മന്‍മോഹന്‍ സിംഗ്‌ ജനങ്ങളാല്‍ തെരഞ്ഞെടുക്ക പ്പെട്ടയാളല്ല. രാജ്യ സഭ എന്ന പിന്‍ വാതിലിലൂടെ അധികാരത്തി ലേറുകയായിരുന്നു. ഇന്ത്യന്‍ പാര്‍ലമന്റ‍്‌ എന്നത്‌ പ്രസിഡന്റും ലോക് സഭയും രാജ്യ സഭയും ചേര്‍ന്നതാണ്‌. ഇതില്‍ ലോക് സഭയിലുള്ളവര്‍ ജനങ്ങളാല്‍ തെരഞ്ഞെടുക്കപ്പെട്ട ജന പ്രതിനിധികളാണ്‌. രാജ്യ സഭയില്‍ ഉള്ളവര്‍ നോമിനേറ്റു ചെയ്യപ്പെടു ന്നവരാണ്‌. എന്നാല്‍ വക്ര ബുദ്ധിക്കാരായ ഇന്ത്യന്‍ രാഷ്ട്രീയത്തിലെ അധികാര മോഹികള്‍ രാജ്യ സഭയെ അധികാര ത്തിലേറാനുള്ള കുറുക്കു വഴിയായി മാറ്റിയിരിക്കുന്നു. രാജ്യ സഭയില്‍ നിന്നുള്ളവര്‍ അധികാര ത്തിലേറ രുതെന്നെഴുതി വയ്ക്കാത്ത ചെറിയ പിഴവ്‌ വലിയൊരു പഴുതാക്കി മാറ്റി യിരിക്കുകയാണ്‌.
 
ഇവര്‍ പ്രഗല്‍ഭ മതികളെന്നാണ്‌ വാദം. എത്ര പ്രഗല്‍ഭ രാണെങ്കിലും ജനങ്ങള്‍ തള്ളിയവരും ജന ഹിത മറിയാത്തവരും ഭരണാ ധികാരികള്‍ ആകുന്നത്‌ ഉചിതമല്ല. അതു ജനാധി പത്യത്തിനു കളങ്കം തന്നെയാണ്‌. അതു പോലെ തന്നെ മന്ത്രി ആയിട്ട്‌ ആറു മാസത്തിനുള്ളില്‍ തെരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ മതിയെന്ന നിയമവും ജനാധി പത്യപരമല്ല. കെ. മുരളീധരന്‍ മന്ത്രിയായി വിലസിയിട്ടു ജനങ്ങള്‍ താഴെ ഇറക്കി വിട്ടില്ലേ? മഹത്തായ ഇന്ത്യന്‍ ജനാധിപത്യത്തിനു കളങ്കമേല്‍പ്പി ച്ചിരിക്കുന്നത്‌ അധികാര കൊതി മൂത്ത ഇന്ത്യന്‍ രാഷ്ട്രീയ നേതൃത്വങ്ങളാണ്‌. തെരഞ്ഞെടുപ്പില്‍ മത്സരിക്കാത്ത മന്‍മോഹന്‍ സിംഗിനെ പ്രധാന മന്ത്രി സ്ഥാനത്തേയ്ക്ക്‌ ഉയര്‍ത്തി ക്കാട്ടിയതിലൂടെ ലോക് സഭാ തെരഞ്ഞെടുപ്പിന്റെ യുക്തി പോലും ചോദ്യം ചെയ്യപ്പെട്ടിരിക്കുകയാണ്‌.
 
ജനങ്ങള്‍ക്കു വേണ്ടി ജനങ്ങളാല്‍ തെരഞ്ഞെടുക്കപ്പെട്ട ജന പ്രതിനിധികളാല്‍ ഭരിക്കപ്പെടേണ്ട ഇന്ത്യയുടെ ഇന്നത്തെ അവസ്ഥ നോക്കൂ.
 
പ്രസിഡന്‍ഷ്യല്‍ ഭരണമ ല്ലാത്തതിനാല്‍ പ്രസിഡന്റിനെ തെരഞ്ഞെടുക്കാന്‍ ജനങ്ങള്‍ക്ക്‌ അവകാശമില്ല. വൈസ്‌ പ്രസിഡന്റിനെയും ജനം തെരഞ്ഞെടുക്കുന്നില്ല.
 
ജനങ്ങളാല്‍ തെരഞ്ഞെടു ക്കപ്പെടാത്ത, ജന പ്രതിനിധിയല്ലാത്ത മന്‍മോഹന്‍ സിംഗ്‌ പ്രധാന മന്ത്രിയായി! തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ പരാജയ പ്പെടുത്തിയ ശിവ രാജ്‌ പാട്ടീല്‍ അഭ്യന്തര മന്ത്രിയായി!! ജന വിധിയെ പേടിയുള്ള മറ്റ്‌ ഇരുപതൊന്നു പേര്‍ രാജ്യ സഭയിലൂടെ മന്ത്രിമാരായി!!!
 
പ്രധാന സ്ഥാനങ്ങളിലൊന്നും ജനങ്ങളാല്‍ തെരഞ്ഞെടു ക്കപ്പെട്ടവര്‍ ഇല്ലാതെ എങ്ങനെ ജനാധിപത്യമാകും? ഇതു ജനങ്ങളുടെ ആധിപത്യമല്ല; ജനങ്ങളുടെ മേലുള്ള ആധിപത്യമാണ്‌. ഈ ജനാധിപത്യമാണ്‌ ഇന്ത്യയില്‍ ഇന്നുള്ളത്‌. ഏതു രാഷ്ട്രീയ പാര്‍ട്ടിയുടെ തീരുമാനങ്ങളായാലും ഇതിനു മാറ്റം വരുത്താനും ജനാധി പത്യത്തിന്റെ മാനം കാക്കാനും ഇന്ത്യന്‍ ജനതയ്ക്ക്‌ കരുത്തുണ്ടെന്നു തെളിയിക്കാന്‍ ഈ അവസരം വിനിയോഗി ക്കേണ്ടിയിരിക്കുന്നു.
 
- എബി ജെ. ജോസ്‌

(ചെയര്‍മാന്‍, മഹാത്മാ ഗാന്ധി നാഷണല്‍ ഫൗണ്ടേഷന്‍, കിഴതടിയൂര്‍, പാലാ - 686 574)

Labels:

3അഭിപ്രായങ്ങള്‍ (+/-)
Links to this post

3 Comments:

പ്രധാന മന്ത്രിയും പ്രധിരോധ മന്ത്രിയും ജനസമ്മതരാനു എന്നുള്ള ലേഖകന്റെ അഭിപ്രായം അവര്‍ തിരഞ്ഞെടുക്കപ്പെട്ടവര്‍ ആണോ എന്നുള്ള ചോദ്യത്തിനു പ്രസക്തി ഇല്ലാതാക്കുന്നു. ജനസമ്മതി ജനാധിപത്യത്തില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ്. പ്രത്യേകിച്ചും വൈവിധ്യമാര്‍ന്ന ഒരു സമുഹത്തെ പ്രധിനിതാനം ചെയ്യുമ്പോള്‍.ഇതു മുന്നില്‍ കണ്ടുകൊണ്ടാണ്‌ ഭരണഘടന ശില്‍പികള്‍ ഈ provision നിയമത്തില്‍ ചേര്‍ത്തതും.
(ജിന്‍സ് ഫ്രാന്‍സിസ്)

April 1, 2009 10:50 AM  

ജിന്‍സ് ഫ്രാന്‍സിസ് പറയുന്നത് പോലെ ആയാല്‍ തെരഞെടുപ്പ് വേണ്ടല്ലോ. തെരഞെടുപ്പില്ലാതെ ജനസമ്മതി മാത്രം നോക്കിയാല്‍ തമിഴ് നടന്‍ രജനികാന്ത്,മമ്മുട്ടി,മോഹന്‍ലാല്‍ ഇവരൊക്കെ പ്രധാന മന്ത്രി
ആവണമല്ലോ. പിന്നെ എന്തിനു കോടികള്‍ മുടക്കി ഇലക്ഷന്‍ നടത്തണം. ജനസമ്മതി അളക്കണം.അതിനാന്നു അഞ്ചു വര്ഷം കുടുംപോള്‍ ഇലക്ഷന്‍. "ഇതു മുന്നില്‍ കണ്ടുകൊണ്ടാണ്‌ ഭരണഘടന ശില്‍പികള്‍ ഈ provision നിയമത്തില്‍ ചേര്‍ത്തതും."

April 1, 2009 11:24 AM  

Those who are elected by people should hold portfolios as ministers. But many electorate are in dilema in many constituencies. They dont know whom they should elect as criminals contest in the elections. This is a challenge to our democracy. The ugliness of Indian democracy is seen on many occasions both inside and outside the parliament house.

Jayaprakash T.S.
Maldives.

April 21, 2009 6:37 AM  

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്09 March 2009

നാടകത്തിന്റെ മികവില്‍ മണത്തല എല്‍പി സ്കൂള്‍ ദേശീയ അംഗീകാരത്തിലേക്ക്

മണത്തല എല്‍പി സ്കൂളിലെ കൊച്ചു മിടുക്കന്‍മാരുടെ കൂട്ടായ്മയില്‍ അവതരിപ്പിച്ച നാടകങ്ങളും ഊഞ്ഞാല്‍ എന്ന ആനിമേഷന്‍ സിഡിയുമാണ് മികവിന്റെ കയ്യൊപ്പോടെ ദേശീയ അംഗീകാരത്തി ലേക്കുയര്‍ന്നത്. നാടക ക്കൂട്ടം അവതരിപ്പിച്ച കൊതുകു പുരാണം, മതിലുക ള്‍ക്കപ്പുറം, ബഷീറിയന്‍ രംഗാവതരണം, ഹര്‍ത്താല്‍ ദിന പരിപാടികള്‍ തുടങ്ങിയ നാടകങ്ങള്‍ ഏറെ പ്രശംസ നേടിയിരുന്നു.
ഭാഷാധ്യാപ നത്തിനുതകും വിധം കടംകഥകളും പഴഞ്ചൊല്ലുകളും ശൈലികളും പ്രയോഗങ്ങളും ഉള്‍ക്കൊ ള്ളിച്ചാണ് സിഡി തയാറാക്കി യിരിക്കുന്നത്. എസ് എസ് എ യും ഡയറ്റും സംഘടിപ്പിച്ച മികവ് 2008 - 09 പരിപാടികളിലെ ജില്ലാ - റീജിയണല്‍ തലങ്ങളില്‍ പ്രശംസ നേടിയാണ് സ്കൂളിലെ നാടക ക്കൂട്ടത്തിന്റെ നാടകങ്ങള്‍ ദേശീയ സെമിനാറില്‍ അവതരി പ്പിക്കാനുളള അവസരം കൈ വന്നിരിക്കുന്നത്.
അധ്യാപകരുടെയും രക്ഷിതാക്കളുടെയും വിദ്യാര്‍ഥികളുടെയും പരിശ്രമമാണ് പരാധീനതകള്‍ക്ക് നടുവില്‍ നില്‍ക്കുന്ന ഈ വിദ്യാലയത്തിന്റെ വിജയ രഹസ്യം. തീരദേശ മത്സ്യ തൊഴിലാളി കളുടെയും ബീഡി തൊഴിലാളി കളുടെയും മക്കള്‍ പഠിക്കുന്ന വിദ്യാലയം കലയുടെയും പഠനത്തിന്റെയും മികവില്‍ മറ്റ് വിദ്യാലയങ്ങള്‍ക്ക് മാതൃക ആവുകയാണ്.
- മുഹമ്മദ് യാസീന്‍, ഖത്തര്‍

Labels:

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്04 March 2009

ആയിരം കണ്ണി : മണപ്പുറത്തിന്റെ മഹോത്സവം

മണപ്പുറത്തിന്റെ മഹോത്സവമാണ്‌ തൃശ്ശൂര്‍ ജില്ലയിലെ ഏങ്ങണ്ടിയൂരില്‍ ഉള്ള ആയിരം കണ്ണി ക്ഷേത്രത്തിലേത്‌. ഈ വര്‍ഷം അത്‌ മാര്‍ച്ച്‌ നാലിനാണ്‌. ചേറ്റുവ മുതല്‍ വാടാനപ്പള്ളി വരെയുള്ള പ്രദേശത്തെ ആളുകള്‍ ജാതി മത ഭേദമന്യേ ഒത്തൊരുമയോടെ ഈ ഉത്സവം കൊണ്ടാടുന്നു.ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും ഇത്‌ ഒരു ഒത്തു ചേരലിന്റെ മുഹൂര്‍ത്തമാണ്‌. പ്രവാസികളുടെ സജീവമായ സഹകരണം, വിദേശ ടൂറിസ്റ്റുകളുടെ സാന്നിധ്യം എന്നിവ ഈ ഉത്സവത്തിന്റെ മാറ്റു പതിന്മടങ്ങ്‌ വര്‍ദ്ധിപ്പിക്കുന്നു.
നാഷ്ണല്‍ ഹൈവേയില്‍ ആശാന്‍ റോഡിനു കിഴക്കു ഭാഗത്ത്‌ ടിപ്പു സുല്‍ത്താന്‍ റോഡില്‍ സ്ഥിതി ചെയ്യുന്ന ഭഗവതീ ക്ഷേത്രം കാതോട്‌ ട്രസ്റ്റിന്റെ കീഴിലാണ്‌. ഉച്ചയോടെ ദേവീ ക്ഷേത്രത്തിനു സമീപമുള്ള ദേവന്റെ അമ്പലത്തില്‍ നിന്നും അനുമതിയും അനുഗ്രഹവും വാങ്ങി ആയിരം കണ്ണി ഭഗവതിയുടെ തിടമ്പേറ്റിയ ഗജ വീരന്‍ തിരിച്ചെത്തുന്നു. ഈ സമയം നാടിന്റെ നാനാ ദിക്കുകളില്‍ നിന്നും കാവടി, ശിങ്കാരി മേളം, നാദ സ്വരം, തെയ്യം, ദേവ നൃത്തം, മേളം എന്നിവയുടെ അകമ്പടിയോടെ പൂരങ്ങള്‍ വരികയായി. ദേവിയുടെ തിടമ്പേറ്റിയ കൊമ്പന്‍ ഇവരെ എതിരേറ്റ്‌ ക്ഷേത്ര നടയില്‍ വരി വരിയായി നില്‍ക്കുന്നു.
പങ്കെടുക്കുന്ന ആനകളുടെ പേരു കൊണ്ടും, എണ്ണം കൊണ്ടും പ്രസിദ്ധമാണ് ഇവിടത്തെ പൂരം. മുന്‍ കാലങ്ങളില്‍ നാല്‍പ്പത്തഞ്ചോളം ആനകള്‍ ഇവിടെ പങ്കെടുക്കാറുണ്ടായിരുന്നു‌. ഇപ്പോള്‍ അതു മുപ്പത്തിമൂന്നായി ചുരുക്കി. വഴിപാടു പൂരങ്ങള്‍ രാവിലെ മാത്രമാക്കി. ഉത്സവ പ്രേമികള്‍ക്ക്‌ ഹരം പകരുന്ന ഒരു മല്‍സര പ്പൂരം കൂടെ ആണ് ഇവിടത്തേത്‌. ഏറ്റവും തലയെടുപ്പുള്ള ആനക്കാണ്‌ കൂട്ടി എഴുന്നള്ളിപ്പിന്റെ സമയത്ത്‌ തിടമ്പ്‌. ഒരു കാലത്ത്‌ സ്ഥിരമായി തിടമ്പേറ്റിയിരുന്നത്‌ അടുത്തിടെ ചരിഞ്ഞ കണ്ടമ്പുള്ളി ബാല നാരായണന്‍ ആയിരുന്നു. അക്കാലത്ത്‌ ഗുരുവായൂര്‍ പത്മനാഭനും, ഗണപതിയും ഇതില്‍ പങ്കെടുക്കാറുണ്ടായിരുന്നു.
തലയെടുപ്പിന്റെ തമ്പുരാന്‍ തെച്ചിക്കോട്ടു കാവ്‌ രാമചന്ദ്രന്റെ അസാന്നിധ്യം പൂര പ്രേമികളില്‍ നിരാശ പടര്‍ത്തിയിട്ടുണ്ട്‌. ഉത്സവ ദിവസം രാവിലെ ക്ഷേത്ര നടയില്‍ ആനകളെ അളന്ന് സ്ഥാനം നിശ്ചയിക്കുന്നു. ഉയര ക്കൂടുതലിനപ്പുറം പറയത്തക്ക പ്രത്യേകത ഒന്നും ഇല്ലാത്ത സൂര്യന്‍ ആകും തിടമ്പേറ്റുക. വലം കൂട്ടും ഇടം കൂട്ടും മിക്കവാറും പട്ടത്തു ശ്രീകൃഷണനും, മന്ദലാംകുന്ന് അയ്യപ്പനും തുടര്‍ന്ന് ബാസ്റ്റ്യന്‍ വിനയ ശങ്കറും ആയേക്കും. ഷൂട്ടേഷ്സ്‌ പോയന്റ്‌ എന്ന ക്ലബ്ബ്‌ ഇത്തവണ പുതുതായി കൊണ്ടു വരുന്ന പുത്തംകുളം അനന്ത പദ്മനാഭന്‍ കാണികളുടെ ശ്രദ്ധ ആകര്‍ഷിക്കുവാന്‍ ഇടയുണ്ട്‌. നിലവിന്റെ കാര്യത്തില്‍ കാണികള്‍ക്ക്‌ ആവേശം പകരുവാന്‍ യുവ താരങ്ങളായ ചെര്‍പ്പ്ലശ്ശേരി പാര്‍ത്ഥാനും, ചുള്ളിപ്പറമ്പില്‍ വിഷ്ണുവും ഉണ്ടാകും. കൂടാതെ ഗുരുവായൂര്‍ വലിയ കേശവന്‍, പാമ്പാടി രാജന്‍, ചെറക്കല്‍ കാളിദാസന്‍ തുടങ്ങി പേരെടുത്ത ഗജ വീരന്മാര്‍ വേറെയും ഉണ്ടാകും.
ഷൂട്ടേഴ്സ്‌ ക്ലബ്ബും, ടി. എ. സി. ക്ലബ്ബും, അമ്പിളി ക്ലബ്ബും ഒരുക്കുന്ന പ്രത്യേക പരിപാടികളും വലിയ ശില്‍പങ്ങളും ഏടുത്തു പറയേണ്ട പ്രത്യേകതയാണ്‌. നാടു നീളെ ഫ്ലക്സുകളും, തോരണങ്ങളും, ആന പ്പന്തലുകളും ഒക്കെയായി മണപ്പുറം ഉത്സവത്തിനായി ഒരുങ്ങി ക്കഴിഞ്ഞു. പ്രവാസികള്‍ മനസ്സു കൊണ്ട്‌ ആ ഉത്സവാരവങ്ങളില്‍ പങ്കാളികള്‍ ആകുന്നു.
- എസ്. കുമാര്‍

Labels:

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്


ആര്‍ക്കൈവ്സ്

ePathram Pacha
ePathram Magazine

ബുക്ക് റിപബ്ലിക് - e പത്രം പിന്തുണക്കുന്ന വെബ് സൈറ്റ്
dubaieasy - e പത്രം പിന്തുണക്കുന്ന വെബ് സൈറ്റ്

Click here to download Malayalam fonts
Click here to download Malayalam fontsസ്വകാര്യതാ നയം | സംഘടനാ വിവരങ്ങള്‍ | പരസ്യ സഹായി | പത്രാധിപര്‍

© e പത്രം 2010

വാര്‍ത്തകള്‍

പ്രധാന വാര്‍ത്തകള്‍
പ്രാദേശിക വാര്‍ത്തകള്‍
സിറ്റിസണ്‍ ജേണലിസം
വിനോദം, സിനിമ
ബിസിനസ്സ് വാര്‍ത്തകള്‍

News in English

 

കലാ സാഹിത്യം

ലേഖനങ്ങള്‍
കവിതകള്‍
കഥകള്‍
അനുഭവങ്ങള്‍

 

മഞ്ഞ (മാഗസിന്‍)

കവിതകള്‍
ചിത്രകല
അഭിമുഖം
കഥകള്‍
കുറിപ്പുകള്‍
മരമെഴുതുന്നത്

കോളംസ്

 

പച്ച (പരിസ്ഥിതി)

മറ്റ് പംക്തികള്‍

ചരമം
ഹെല്പ് ഡെസ്ക്
ബൂലോഗം
കാര്‍ട്ടൂണ്‍
വെബ്ബന്നൂരില്‍ കണ്ടത്
വായനക്കാര്‍ പറഞ്ഞത്