29 July 2009

നാടു കടത്തലിന്റെ രാഷ്ടീയം - എസ്. കുമാര്‍

c-r-neelakantanപുകഴ്ത്തുന്നവന്‌ പുരസ്ക്കാരങ്ങളും പാരിതോ ഷികങ്ങളും നല്‍കുക എന്നത്‌ ഏകാധി പത്യത്തിന്റെ ജന്മ സിദ്ധമായ പ്രവണതയാണ്‌. ഇടക്കൊക്കെ ഇത്‌ ജനാധിപ ത്യത്തിലേക്ക്‌ കടന്നു വരികയും ജനാധിപത്യ മര്യാദകളെ മലീമസ മാക്കുകയും ചെയ്യാറുമുണ്ട്‌. അധികാര സ്ഥാനങ്ങളുടെ നേര്‍ക്ക്‌ ചൂണ്ടുന്ന വിരലുകളുടേയും, ശാബ്ദിക്കുന്ന നാക്കുകളുടേയും ഉടമകളായ ശരീരങ്ങളെ ഉന്മൂലനം ചെയ്യുകയോ, നാടു കടത്തുകയോ, കാരാഗൃഹ ത്തിലടക്കുകയോ ഊരു വിലക്കുകയോ ചെയ്യുക എന്നത്‌ കാലങ്ങളായി തുടര്‍ന്നു വരുന്ന ഏകാധിപത്യ ദുഷ്പ്രവണതയാണ്‌. അധികാര കേന്ദ്രങ്ങള്‍ നടത്തുന്ന കൊള്ളരു തായ്മകളെ കുറിച്ച്‌ ശബ്ദിക്കുന്നവരെ നിശ്ശബ്ദ മാക്കുവാനും അതോടൊപ്പം സമാന ചിന്തയുമായി മുന്നോട്ട്‌ പോകുന്ന വര്‍ക്ക്‌ മുന്നറിയിപ്പു നല്‍കുവാനായും ഇവര്‍ ഇത്‌ പ്രയോഗിക്കുന്നു. അടിയന്തി രാവസ്ഥ ജനാധിപത്യ സമൂഹത്തെ ഏകാധിപത്യ ഭരണമാക്കു വാനുള്ള അവസരമായി അധികാരികള്‍ പ്രയോജന പ്പെടുത്താറുണ്ട്‌.
 
സാമ്രാജ്യത്വത്തിനും ഏകാധിപത്യ നിലപാടുള്ള ഭരണകൂട ങ്ങള്‍ക്കും എതിരെ ജന പക്ഷത്തു നിന്നു പ്രവര്‍ത്തിച്ച ലോകത്തെ പല നേതാക്ക ന്മാര്‍ക്കും സ്വന്തം ജീവന്‍ നഷ്ടപ്പെടുകയോ തടങ്കലോ നാടുകടത്തലോ അനുഭവിക്കെ ണ്ടതായോ വന്നിട്ടുണ്ട്‌. ഭരണ കൂടങ്ങളും അധികാര കേന്ദ്രങ്ങളും വിമര്‍ശ്ശകരെ നിശ്ശബ്ദരാക്കുവാന്‍ ശ്രമിക്കുമ്പോള്‍ പൊതു ജനം പലപ്പോഴും ഇവര്‍ക്കൊപ്പം ആണ്‌ നില കൊള്ളുക. ആങ്ങ്സാങ്ങ്‌ സൂചിയെ പ്പോലുള്ളവരെ ഭരണകൂടം വീട്ടു തടങ്കലില്‍ സൂക്ഷിക്കുമ്പോളും അവരുടെ ആശയങ്ങളെ ലോകം അംഗീകരിക്കുന്നതും ആദരിക്കുന്നതും അതിലെ സത്യ സന്ധതയെ തിരിച്ചറിയുന്നതു കൊണ്ടാണ്‌. അതു കൊണ്ടു തന്നെ ആണ്‌ മാനവീകതയുമായി ബന്ധപ്പെട്ട പല പുരസ്കാരങ്ങളും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും അവരെ തേടിയെത്തുന്നതും.
 
ജനാധിപത്യം നല്‍കുന്ന സ്വാതന്ത്രങ്ങളില്‍ മുന്‍ നിരയില്‍ ഉള്ളതാണ്‌ അഭിപ്രായ സ്വാതന്ത്രം. ജന വിരുദ്ധ നിലപാടുള്ള ഭരാണ കൂടങ്ങളും അധികാര കേന്ദ്രങ്ങളും ഭയപ്പെടുന്നതും ഇതിനെ ആണ്‌. അങ്ങേയറ്റം അരാഷ്ടീയമായവും ജനാധിപത്യ വിരുദ്ധവുമായ ഒരു പ്രവര്‍ത്തിയാണ്‌ അഭിപ്രായ പ്രകടനത്തെ ഇല്ലാതാക്കുവാന്‍ ഉള്ള "നാടു കടത്തല്‍" എന്നത്‌. പരിഷ്കൃതര്‍ / പുരോഗമന ചിന്താഗതിക്കാര്‍ എന്ന് സ്വയം അവകാശപ്പെടുന്നവര്‍ പോലും തങ്ങള്‍ക്കെതിരായി വസ്തു നിഷ്ഠമായ വിമര്‍ശനങ്ങള്‍ വരുമ്പോള്‍ പോലും അസഹിഷ്ണുതയോടെ പ്രതികരിക്കുന്നതും മേല്‍പ്പറഞ്ഞ രീതിയില്‍ നിശ്ശബ്ദരാ ക്കുന്നതിനുള്ള നടപടികള്‍ അവലംബിക്കുന്നതു കാണാം.
 
കേരള ചരിത്രത്തില്‍ പ്രാധാന്യത്തോടെ ഇടം നേടിയതാണ്‌ ദിവാന്റെ ദുര്‍ഭരണ ങ്ങള്‍ക്കെതിരായി തൂലിക ചലിപ്പിച്ചതിനു സ്വദേശാഭിമാനി രാമകൃഷണ പിള്ളയെ നാടു കടത്തിയത്‌. അടുത്ത ദിവസങ്ങളിലായി മാധ്യമങ്ങളില്‍ പ്രധാന്യത്തോടെ വന്ന ഒരു വാര്‍ത്തയായിരുന്നു പ്രമുഖ പരിസ്ഥിതി / സാമൂഹിക പ്രവര്‍ത്തകനായ ശ്രീ. സി. ആര്‍. നീലകണ്ഠന്റെ കേരളത്തിനു പുറത്തേക്കുള്ള സ്ഥലം മാറ്റം. സാധാരണ രീതിയില്‍ ഒരു ജോലിക്കാരന്റെ സ്ഥലം മാറ്റം എന്നത്‌ ഒരു സ്ഥപനത്തിന്റെ ഔദ്യോഗിക വിഷയം മാത്രം ആയി കാണാവുന്നതാണ്‌. എന്നാല്‍ ഇവിടെ അത്‌ "നാടു കടത്തല്‍" എന്ന നിലയില്‍ വാര്‍ത്താ പ്രാധാന്യം നേടുന്നത്‌ ശ്രീ സി. ആര്‍. നീലകണ്ഠന്‍ എന്ന വ്യക്തി കേരളീയ പൊതു ജീവിതത്തിന്റെ സജീവ സാന്നിധ്യം ആകുന്നതു കൊണ്ടാണ്‌.
 
കേരളത്തിന്റെ സാമൂഹിക - രാഷ്ടീയ - പാരിസ്ഥിതിക വിഷയങ്ങളില്‍ സജീവമായ ഇടപെടല്‍ നടത്തുന്ന ശ്രീ. സി. ആര്‍. നീലകണ്ഠനെ മലയാളികള്‍ സഗൗരവം ആണ്‌ ശ്രവിച്ചു കൊണ്ടിരിക്കുന്നത്‌. തന്റെ വാക്കുകള്‍ക്ക്‌ വസ്തുതകളുടെ പിന്‍ബലം നല്‍കുവാന്‍ ഇദ്ദേഹം പുലര്‍ത്തുന്ന നിതാന്ത ജാഗ്രതയാണ്‌ മറ്റു പലരില്‍ നിന്നും വ്യത്യസ്ഥമായി ഇദ്ദേഹത്തെ ശ്രദ്ദേയമാക്കുന്നതിലെ ഒരു പ്രധാന കാര്യം. അടുത്ത കാലത്ത്‌ കേരളം വളരെയധികം ചര്‍ച്ച ചെയ്യുകയും സഖാവ്‌. വി. എസ്സിനു ജന പിന്തുണ വര്‍ദ്ധിപ്പിക്കുകയും അതേ സമയം പാര്‍ട്ടി അച്ഛടക്ക നടപടി നേരിടേണ്ടി വന്നതില്‍ പങ്കു വഹിച്ചതുമായ ലാവ്‌ലിന്‍ അഴിമതി വിഷയവുമായി ബന്ധപ്പെട്ട്‌ ഇദ്ദേഹം നടത്തിയ ഇടപെടലുകള്‍ ശ്രദ്ദേയമാണ്‌. ഇതു സംബന്ധിച്ച്‌ നിരവധി ലേഖനങ്ങളും ഇദ്ദേഹത്തിന്റേതായി വിവിധ മാധ്യമങ്ങളില്‍ വന്നു കഴിഞ്ഞു. കൂടാതെ ഒരു പുസ്തകവും ഈയ്യിടെ പുറത്തു വരികയുണ്ടായി. പ്രസ്തുത വിഷയത്തില്‍ മാധ്യമ ചര്‍ച്ചകളിലും മറ്റും അദ്ദേഹത്തിന്റെ നിലപാടുകള്‍ വളരെ ശക്തമാണ്‌.
 
ശ്രീ. സി. ആര്‍. നീലകണ്ഠനെ പ്പോലുള്ള വസ്തുതകളുടെ പിബലവുമായി വാദങ്ങള്‍ നിരത്തുന്ന വ്യക്തികള്‍ ലാവ്‌ലിന്‍ വിഷയത്തില്‍ പൊതു ജനങ്ങള്‍ക്ക്‌ സ്വീകാര്യരും മറിച്ച്‌ പ്രസ്തുത വിഷയം പൊതു സമൂഹത്തില്‍ ചര്‍ച്ച ചെയ്യപ്പെടുന്നതും നീതി ന്യായ ക്കോടതിയില്‍ വിചാരണ ചെയ്യപ്പെടുന്നതും അലോസരപ്പെ ടുത്തുന്നവര്‍ക്ക്‌ അപ്രിയരും ആയി മാറുന്നു. അദ്ദേഹത്തിന്റെ ഇടപെടലുകള്‍ പലരേയും അസ്വസ്ഥരാക്കുന്നു. ഈ പശ്ചാത്തലത്തില്‍ തന്നെ ആണ്‌ അദ്ദേഹത്തിന്റെ സ്ഥലം മാറ്റം സാമൂഹ്യ പ്രവര്‍ത്തകരെയും സത്യാന്വേഷികളേയും പൊതു ജനങ്ങളെയും അസ്വസ്ഥമാക്കുന്നത്‌. പല കോണുകളില്‍ നിന്നും ഇതിനെ കുറിച്ച്‌ ചോദ്യങ്ങള്‍ ഉയര്‍ന്നു കഴിഞ്ഞു. പല സാംസ്കാരിക പരിസ്ഥിതി പ്രവത്തകരും ഇതിനെതിരായി തന്നളുടെ അഭിപ്രായം ഇതിനോടകം പ്രകടിപ്പിച്ചിരിക്കുന്നു.
 
ശ്രീ. സി. ആര്‍. നീലകണ്ഠന്റെ സ്ഥലം മാറ്റം കമ്പനിയുടെ ആഭ്യന്തര കാര്യം ആണെന്നു കരുതിയാല്‍ തന്നെ അദ്ദേഹം തന്റെ നിലപാടുകളില്‍ നിന്നും പുറകോട്ടു പോകും എന്ന് നമുക്ക്‌ കരുതാനാവില്ല. തല്‍ക്കാലം ഇതിനെ ഒരു നാടു കടത്തല്‍ ആയി കാണാതെ ഇരുന്നാലും നാടു കടത്തലിനെ കുറിച്ച്‌ പണ്ട്‌ ആരോ പറഞ്ഞ വാചകങ്ങള്‍ ഓര്‍മ്മയില്‍ വരികയാണ്‌. "എന്നെ നാടു കടത്തിയാലും എന്റെ നാക്കു പിഴുതെടുത്താലും നിങ്ങള്‍ക്ക്‌ സമാധാനമായി മുന്നോടു പോകുവാന്‍ കഴിയില്ല. നാളെ ഒത്തിരി നാവുകളില്‍ നിന്നും ഉയരുന്ന ചോദ്യങ്ങള്‍ക്ക്‌ നിങ്ങള്‍ മറുപടി പറയേണ്ടി വരും"
 
- എസ്. കുമാര്‍
 
 

Labels:

3അഭിപ്രായങ്ങള്‍ (+/-)
Links to this post

3 Comments:

azeez from calgary azzks@gmail.com
dear s kumar, 'natukatathalinte rashtreeyam' is a good read. when true-spirited sociopolitical activists like CR are becoming an endangered species you have awakended the readers to the sacrifices of people like him.

In April when I went on vacation I saw CR leading a mass struggle of poor and displaced people of Vallarpadam Terminal Container Project. The people were living there for generations and one day govt. told them to handover the Title Deeds for Ponnum Vila.They approached all coloured political junkies for help. Nobody helped.Because, the contracts that's going to bring when the Terminal comes is worthy of crores , more beneficial, than a few fucking votes from this poor people.
But they organised. This Namboodiripad was the brain behind their mass struggle. Police filed many false cases against the activists.The govt. didn't offer the people a place to live. The money they may get was insufficient , very negligible, to buy even a cent of land in ernakulam district.
after months of struggle, challenging the police intimidation,tortures, mental depression of the people,the people got some solace when the govt. finally offered them land to live .I don't know how far it was materialized. But they 'note' the people like CR. CR has no support of any organised political mafias , or party we call. He has a family.He has his career, office,parents ,personal desires , desire to be with family, like all of us do have.the people like him risk all of these just for the cause of the people, who also , unfortunately, abandon them.
But the people like him don't care; they are doing things because they are 'burning from inside'.they cannot sit home idle.
it is the blessing of people that prophets come, talk for the people; but the people torture to kill them and later they worship the crucified idols as their saviours.ee

July 31, 2009 7:22 PM  

there happened a mistake in typing my email address.it is azeezks@gmail.com.
please
azeez

July 31, 2009 9:07 PM  

താങ്കളുടെ അഭിപ്രായത്തിനു നന്ദി.എറണാം കുളത്ത്‌/കൊച്ചിയിൽ കുടിയിറക്കുന്നവനു ഇന്നത്തെ സ്ഥിതിയിൽ ഒരു വീടുവെക്കുവാൻ ഇടം കണ്ടെത്തുക വളരെയധികം ബുദ്ധിമുട്ടാണ്‌ അല്ലെങ്കിൽ അസാധ്യമാണ്‌.ഒരു ജന്മം മുഴുവൻ പണിപ്പെട്ടുണ്ടാക്കിയത്‌ പേരിൽ മാത്രം "പൊന്നും വിലയെന്ന" തുച്ചമായ വിലക്ക്‌ വിട്ടുകൊടുത്ത്‌ തെരുവിലേക്ക്‌ ഇറങ്ങേണ്ടിവരുന്നവരെ കുറിച്ച്‌ എത്രെ പേർ വ്യാകുലപ്പെടുന്നുണ്ട്‌? തന്റെ മുമ്പിൽ സഹായാഭ്യർത്ഥനയുമായി ഒത്തിരി ദൂരം താണ്ടിയെത്തിയ എത്തിയ ഒരു സാധു സ്ത്രീയെ പറ്റി സഖാവ്‌ ബിനോയ്‌ വിശ്വത്തിന്റെ ഒരു കുറിപ്പ്‌ അൽപനാൾ മുമ്പ്‌ മാധ്യമത്തിൽ വന്നിരുന്നു. ഇവരുടെ യൊക്കെ യാതനയുടെയും ദുരിതത്തിന്റേയും കഥകൾ അറിയാത്തവർ അല്ല നമ്മുടെ നേതാക്കന്മാർ.സർക്കാർ ഖജനാവിൽ നിന്നും ലക്ഷങ്ങൾ ചിലവിടുവിട്ട്‌ ലാവ്‌ലിൻ അഴിമതി കേസ്‌ സി.ബി.ഐ അന്വേഷിക്കാതിരിക്കുവാൻ കോടതിയിൽ കേസുവാദിക്കാൻ നമ്മുടെ ഭരണകൂടത്തിനു യാതൊരു മടിയും ഇല്ല എന്ന്തും ഇവിടെ കാണേണ്ടതുണ്ട്‌.ഇതുപോലുള്ള സാധാരണക്കാരുടെ പ്രശനങ്ങൾക്ക്‌ ആ തുക ചിലവിടുവാൻ എന്തേ സഖാവ്‌ ബിനോയ്‌ വിശ്വം അടക്കം ഉള്ളവർക്ക്‌ ആകുന്നില്ല.(എം.എൻ /ഈ.എം.എസ്‌ ഭവന നിർമ്മാണ പദ്ധതികളേയും മറ്റും വിസ്മരിച്ചല്ല ഇതു പറയുന്നത്‌.അതിന്റെ കൂടെ ഈ തുക കൂടെ ചേർത്തുകൂടെ?)

കുടിയിറക്കപ്പെടുന്നവരുടെ വിഷമതകളെ ഒരു രാഷ്ടീയപാർട്ടിയും സഗൗരവം എടുക്കുന്നില്ല എന്ന സത്യം നിലനിൽക്കുമ്പോളും ഇവരുടെ പ്രകടനങ്ങളിൽ അണിനിരക്കുവാനും ഇവർക്കായി വോട്ടുചെയ്യുവാനും പൊരിവെയിലിൽ നിലയുറപ്പിക്കുന്ന ആയിരങ്ങൾ ഇവിടെ ഉണ്ട്‌.ഇവരിൽ നിന്നും ഉണ്ട്‌ എന്നതാണ്‌ ദുഖസത്യം.


സി.അർ മാത്രമല്ല ഇത്തരം അനേകം അപൂർവ്വജന്മങ്ങൾ നമുക്കിടയിൽ ഉണ്ട്‌.എന്നാൽ അഴിമതിക്കാരനും അധികാരം കണ്ടാൽ അപ്പോൾ അങ്ങോട്ട്‌ ചാടുന്നവനും ആണ്‌ മാധ്യമങ്ങളും ജനവും പ്രാധാന്യം നൽകുന്നത്‌.

സമയക്കുറവിനാൽ കൂടുതൽ എഴുതുന്നില്ല.
ഒരിക്കൽ കൂടെ നന്ദി പറഞ്ഞുകൊണ്ട്‌
സസ്നേഹം
എസ്‌.കുമാർwww.paarppidam.blogspot.com

August 1, 2009 10:37 AM  

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്19 July 2009

വലതു പക്ഷ ആശങ്കകള്‍

pinarayi-vsഇടതു പക്ഷ പ്രസ്ഥാനങ്ങള്‍ രൂപപ്പെട്ടതു മുതല്‍ ആഗോള തലത്തില്‍ വലതു പക്ഷങ്ങളെ കുറച്ചൊന്നും അല്ല ആശങ്കാ കുലരാക്കി യിട്ടുള്ളത്‌. ഇടതു ചേരിയ്ക്ക് എതിരായി, ഇടതു പക്ഷ ജനാധിപത്യ ചേരികളെ തകര്‍ക്കുവാന്‍ ആഗോള തലത്തില്‍ എന്നും വലതു പക്ഷങ്ങള്‍ തങ്ങളുടെ കുത്സിത പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുണ്ട്‌. അതിനായി അവര്‍ ഉപയോഗിച്ച പ്രധാന ആയുധങ്ങളില്‍ ഒന്നാണ്‌ മാധ്യമങ്ങള്‍. ഇടതു ചേരികള്‍ക്ക് എതിരായി നുണ പ്രചരണങ്ങള്‍ നടത്തുവാന്‍ മാധ്യമങ്ങളെ സൃഷ്ടിക്കുകയും അവയെ തങ്ങളുടെ പ്രചാരണ ങ്ങള്‍ക്കായി വളരെ യധികം ഉപയോഗ പ്പെടുത്തിയിട്ടുമുണ്ട്‌. ഇന്ത്യയിലും ഇതിന്റെ തുടര്‍ച്ചയാണ്‌ നാം കണ്ടു വരുന്നത്‌. ന്യൂന പക്ഷങ്ങള്‍ക്കും ദളിതുകള്‍ക്കും മറ്റു അവശ വിഭാഗങ്ങള്‍ക്കും വേണ്ടി നില കൊള്ളുന്ന പ്രസ്ഥാനങ്ങളെ തകര്‍ക്കുവാന്‍ ഉള്ള ശ്രമങ്ങളില്‍ ഇന്ന് ഏറ്റവും സജീവമായി പ്രയോഗിക്കുന്നത്‌ അവയുടെ ശക്തന്മാരായ നേതാക്കന്മാര്‍ ക്കെതിരായ വാര്‍ത്ത കളിലൂടെയും പ്രചരണങ്ങ ളിലൂടേയുമാണ്‌.
 
ഇടതു പക്ഷ ജനകീയ സംഘടനകളെ സംബന്ധിച്ച്‌ ചര്‍ച്ചകളും ആശയ പരമായ ഭിന്നതകളും ഉണ്ടാകുക സ്വാഭാവികമാണ്‌. എന്നാല്‍ ആരോഗ്യ കരമല്ലാത്ത അഭിപ്രായ ഭിന്നതകളെ അതിരു വിടാന്‍ അനുവദിക്കാറുമില്ല. വിവിധ കമ്മറ്റികള്‍ ചര്‍ച്ചകളിലൂടെ ഒരു തീരുമാനം ഉരുത്തിരി ച്ചെടുക്കുന്നതോടെ അത്തരം ആശയ പരമായ ഭിന്നതകള്‍ അവസാനി ക്കുകയാണ്‌ സാധാരണ പതിവ്‌. എന്നാല്‍ ഇതിനെ അനാവശ്യമായ മാനങ്ങള്‍ നല്‍കി ക്കൊണ്ട്‌ അതില്‍ നിന്നും മുതലെടു ക്കുവാനോ സംഘടനയെ തകര്‍ക്കുവാനോ ശ്രമിക്കുന്നവര്‍ പല രൂപങ്ങളില്‍ അവതരിക്കുന്നു. സാമൂഹ്യ നിരീക്ഷകര്‍, രാഷ്ടീയ നിരീക്ഷകര്‍, പത്ര നിരൂപകര്‍, പൊതു താല്‍പര്യക്കാര്‍, പാര്‍ട്ടി ബന്ധുക്കള്‍ തുടങ്ങിയ മുഖം മൂടികളുമായി അവര്‍ രംഗത്തെത്തുന്നു. കേരളത്തില്‍ ഇപ്പോള്‍ ഇവരെ തട്ടി ത്തടഞ്ഞ്‌ വഴി നടക്കുവാന്‍ പോലും കഴിയാത്ത അവസ്ഥയായിരിക്കുന്നു.
 
സി. പി. എമിലെ സമകാലിക സംഭവ വികാസങ്ങളില്‍ കേരളത്തിലെ വലതു പക്ഷ മാധ്യമങ്ങളും മേല്‍പ്പറഞ്ഞ വിഭാഗത്തില്‍ പെട്ടവരും വളരെയധികം ഉല്‍ക്കണ്ഠാ കുലരാണ്. പ്രൈം ടൈം ന്യൂസുകളില്‍ ഈ ആശങ്ക പങ്കു വെക്കുവാനായി ദിവസവും ധാരാളം സമയം അവര്‍ ചിലവിടുന്നു. പഴയ പാര്‍ട്ടി പ്രവര്‍ത്തകര്‍, രാഷ്ടീയ നിരീക്ഷകര്‍, ഒറിജിനല്‍ മാര്‍ക്സിസ്റ്റുകാര്‍ തുടങ്ങിയ ഒരു വലിയ വിചാരണ - ഉപദേശക സംഘത്തെ അണി നിരത്തി ക്കൊണ്ട്‌ അവര്‍ പാര്‍ട്ടിയിലെ പ്രശ്നങ്ങളും പ്രശ്ന പരിഹരണങ്ങളും പ്രേക്ഷകനു മുമ്പില്‍ അവതരിപ്പിക്കുന്നു. ഇതു കാണുന്ന പ്രേക്ഷകന്‍ പാര്‍ട്ടിയെന്തോ വലിയ ആപത്തില്‍ പെട്ടിരിക്കയാണെന്നും ഇക്കൂട്ടര്‍ പറയുന്നതാണ്‌ പാര്‍ട്ടിയില്‍ ഉള്ള പ്രശനങ്ങള്‍ക്ക്‌ പരിഹാരമെന്നും തെറ്റിദ്ധരിക്കുന്നു.
 
മാധ്യമങ്ങളില്‍ ഇപ്പോള്‍ വന്നു കൊണ്ടിരിക്കുന്നത്‌ "വി. എസ്സ്‌ അനുകൂല" പ്രകടനങ്ങളുടെ ദൃശ്യങ്ങളും പ്രതിപക്ഷം വി. എസ്സിനു നല്‍കുന്ന "പിന്തുണ" സംബന്ധിച്ചുള്ള പ്രസ്ഥാവനകളും ആണ്‌. സി. പി. എം. പോലുള്ള സംഘടനകളുടെ പ്രവര്‍ത്തന രീതിയും സംഘടനാ തത്വങ്ങളും അറിയാത്ത മാധ്യമ റിപ്പോര്‍ട്ടര്‍മാര്‍ എഴുന്നള്ളിക്കുന്ന വിഡ്ഡിത്തങ്ങള്‍ പലപ്പോഴും യാഥാര്‍ത്ഥ്യ ങ്ങളുമായി പുലബന്ധം ഇല്ലാത്തതാണ്‌. താഴെ തട്ടു മുതല്‍ മേലെ തട്ടു വരെ ശക്തമായ അച്ചടക്കം നില നില്‍ക്കുന്ന പ്രസ്ഥാനമാണ്‌ സി. പി. എം. സംഘടനയില്‍ വ്യക്തികള്‍ക്ക്‌ അഭിപ്രായ സ്വാതന്ത്രം ഉണ്ട്‌. എന്നാല്‍ ഒരു വിഷയത്തില്‍ പാര്‍ട്ടി നിലപാട്‌ എടുക്കുന്നത്‌ വിശദമായ പഠനങ്ങളുടേയും വിലയിരു ത്തലുകളുടേയും അടിസ്ഥാനത്തില്‍ ആണ്‌. ഇത്തരത്തില്‍ ഒരു തീരുമാനം എടുത്താല്‍ അത്‌ അനുസരിക്കുവന്‍ ബാധ്യസ്ഥനാണ്‌ ഓരോ പാര്‍ട്ടി അംഗവും. ഇക്കാര്യത്തില്‍ പാര്‍ട്ടിയിലെ സ്ഥാന മാനങ്ങളോ, വ്യക്തി പ്രഭാവമോ ഒന്നും ഒരാള്‍ക്ക്‌ പ്രത്യേക പരിഗണനയോ ഇളവോ നല്‍കുന്നില്ല. അതു കൊണ്ടു തന്നെ അച്ചടക്കം ലംഘിക്കു ന്നവര്‍ക്ക്‌ നേരെ അച്ചടക്ക നടപടി എടുക്കുന്നതും തുടര്‍ച്ചയായി പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവരെ പുറത്താക്കുന്നതും ഇടതു പക്ഷ പ്രസ്ഥാനങ്ങളില്‍ പുതുമയുള്ള കാര്യമല്ല. പാര്‍ട്ടിയുടെ പ്രവര്‍ത്തന രീതിയും സംഘടനാ തത്വങ്ങളും അറിയുന്നവര്‍ക്ക്‌ ഇതില്‍ അല്‍ഭുതമോ അതിശയമോ തോന്നാന്‍ ഇടയില്ല. വ്യക്തി പൂജയും അച്ചടക്ക ലംഘനങ്ങളും അലങ്കാരമായി ക്കൊണ്ടു നടക്കുന്ന വലതു പക്ഷ പ്രസ്ഥാനങ്ങളുമായി ഒരു തരത്തിലും ഉപമിക്കാന്‍ കഴിയുന്നതല്ല ഇടതു പക്ഷ പ്രസ്ഥനങ്ങളെ. അവിടെ കാലു തിരുമ്മികള്‍ക്കും സ്തുതി പാഠകര്‍ക്കും ആണ്‌ സ്ഥാന മാനങ്ങള്‍ എങ്കില്‍ ഇവിടെ പ്രവര്‍ത്ത നത്തിനും അച്ചടക്കത്തിനും ആണ്‌ പ്രാധാന്യം. വ്യക്തിക്കല്ല പ്രസ്ഥാനത്തിനാണ് എക്കാലത്തും ഇടതു പക്ഷ പ്രസ്ഥാനങ്ങളെ സംബന്ധിച്ച്‌ പ്രഥമ പരിഗണന.
 
പാര്‍ട്ടി അച്ചടക്കം ലംഘിച്ചു എന്ന് പൂര്‍ണ്ണമായും ബോധ്യം വന്നതിനെ തുടര്‍ന്നാണ്‌ വി. എസ്സിനെതിരെ നടപടിയുണ്ടായത്‌. അത്‌ വി. എസ്സ്‌. അംഗീകരിക്കുകയും ചെയ്തു. എന്നാല്‍ വലതു പക്ഷ മാധ്യമങ്ങളും കഥയറിയാതെ ആട്ടം കാണുന്നവരും അഭിപ്രായം പറയുന്നവരും ഇതിനെ വലിയ ഒരു അപരാധമായി ചിത്രീകരിക്കുന്നു. കോണ്‍ഗ്രസ്സ്‌ പോലുള്ള വലതു പക്ഷ സംഘടനകളില്‍ കേന്ദ്ര നേതൃത്വത്തെ പരസ്യമായി വെല്ലു വിളിച്ചും പ്രസിഡണ്ടിനെ പരിഹസിച്ചും പുറത്തു പോയവരെ പിന്നീട്‌ ആഘോഷ പൂര്‍വ്വം സ്വീകരിച്ച്‌ ആനയിച്ചു തിരിച്ചു കൊണ്ടു വരുന്ന പതിവുണ്ട്‌. സോണിയാ ഗാന്ധിയെ അംഗീകരിക്കുവാന്‍ കഴിയില്ലെന്ന് പറഞ്ഞു പുറത്തു പോയി പുതിയ സംഘടന യുണ്ടാക്കിയ കരുണാകരനും സംഘവും തിരിച്ചു വരികയും അത്തരത്തില്‍ തിരിച്ചു വന്ന വ്യക്തിക്ക്‌ സ്ഥാന മാനങ്ങള്‍ നല്‍കുകയും ചെയ്യുന്ന നാണം കെട്ട നടപടികളില്‍ കേരളത്തില്‍ ഒരു മാധ്യമക്കാരനും ആശങ്കയോ അതിശയമോ തോന്നിയില്ല. അത്‌ പതിറ്റാണ്ടു കള്‍ക്ക്‌ മുന്‍പെ കോണ്‍ഗ്രസ്സിന്റെ സംസ്കാരമായി അവര്‍ അംഗീകരിച്ചു കഴിഞ്ഞു. അതില്‍ അവര്‍ക്ക്‌ അപാകതയോ അപരാധമോ തോന്നുന്നില്ല.
 
കോണ്‍ഗ്രസില്‍ നിന്നും വെല്ലു വിളിച്ചു പുറത്തു പോയ കെ. മുരളീധരന്‍ ഒരു ഘട്ടത്തില്‍ ഇടതു പക്ഷവുമായി സഹകരിച്ച്‌ കോണ്‍ഗ്രസ്സി നെതിരെ പ്രവര്‍ത്തിക്കുകയും കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ യു. ഡി. എഫി നെതിരായി കേരളത്തില്‍ പലയിടത്തും സ്ഥാനാര്‍ത്ഥികളെ നിര്‍ത്തി "കരുത്ത്‌" തെളിയിക്കുകയും ചെയ്തിട്ട്‌ ഇപ്പോള്‍, തന്നെയും സംഘത്തേയും യു. ഡി. എഫില്‍ എന്തു കൊണ്ട്‌ എടുക്കുന്നില്ല എന്നാണ്‌ ചോദിച്ചു നടക്കുന്നത്‌. ലജ്ജയില്ലാത്ത ഇത്തരം ചോദ്യങ്ങളെ നിര്‍ലജ്ജം പ്രേക്ഷകനു മുമ്പില്‍ അവര്‍ വിളമ്പുന്നു. ഇത്തരം അപഹാസ്യമായതും വൈരുധ്യാ ത്മകമായതുമായ വലതു പക്ഷ പൊറൊട്ടു നാടകങ്ങള്‍ കണ്ടാലും കണ്ടില്ലെന്ന് വെക്കുകയോ അതിനെ സാമാന്യ വല്‍ക്കരിക്കുകയോ ചെയ്യുന്ന മാധ്യമങ്ങള്‍ ഇടതു പക്ഷ പ്രസ്ഥാനങ്ങളിലെ പ്രത്യേകിച്ചു സി. പി. എമ്മിലെ സംഘടനാ വിഷയങ്ങളെ വക്രീകരിച്ചും വികലമായും വാര്‍ത്തകളാക്കി തുടര്‍ച്ചയായി പ്രസിദ്ധീക രിക്കുകയോ പ്രക്ഷേപണം ചെയ്യുകയോ ചെയ്തു കൊണ്ടിരിക്കുന്നു.
 
ഇത്തരം അശ്ലീലങ്ങളെ അംഗീകരിക്കുകയും അവരുടെ ഒത്തു ചേരലുകളെ ആഘോഷ ങ്ങളാക്കുകയും ചെയ്യുന്ന മാധ്യമങ്ങള്‍ ഇന്ന് സി. പി. എം. പോലുള്ള ഇടതു പക്ഷ പ്രസ്ഥാനത്തെ ഇതുമായാണ്‌ താരതമ്യം ചെയ്യുന്നത്‌. വര്‍ഗ്ഗീയതയോടും ചൂഷണങ്ങളോടും ഒത്തു തീര്‍പ്പില്ലാതെ പൊരുതുന്ന ഇടതു പക്ഷ സംഘടനകളെ തകര്‍ക്കുക എന്ന ഉദ്ദേശ്യമാ ണിതിന്റെ പുറകില്‍.
 
ഇതിലും വലിയ സംഗതിയാണ്‌ സി. പി. എം. നേതാക്കന്മാരുടെ ജീവിത ശൈലിയെ കുറിച്ചുള്ള ആരോപണങ്ങള്‍. നേതാക്കന്മാര്‍ നെയ് മുറ്റിയവര്‍ ആണെന്ന് വരെ പറഞ്ഞു കളഞ്ഞു ചിലര്‍. സി. പി. എമുകാര്‍ മെല്ലിച്ച്‌ താടി വച്ച്‌ കട്ടന്‍ ചായയും ബീഡിയും പരിപ്പു വടയും ആയി ജീവിക്കണം എന്ന് എന്താണിത്ര നിര്‍ബന്ധം. സമൂഹത്തിന്റെ ജീവിത രീതിയില്‍ ഉണ്ടായ മാറ്റം ഇവര്‍ക്കും ബാധകമാണ്‌. അല്ലാതെ ഇവര്‍ ജീവിതത്തെ പട്ടിണിയും പരിപ്പു വടയുമായി മുന്നോട്ട് കൊണ്ടു പോകണം എന്ന് നിര്‍ബന്ധം പിടിക്കുവാന്‍ വിമര്‍ശകര്‍ക്ക്‌ എന്ത്‌ അവകാശം? പഴയ സഖാക്കളുടെ ജീവിത രീതിയല്ല ഇന്നത്തെ സഖാക്കളുടേത്‌. ഒന്നുകില്‍ അവര്‍ക്ക്‌ സ്വന്തമായി തൊഴില്‍ ഉണ്ടാകും, അല്ലെങ്കില്‍ അവരുടെ മക്കളും ഭാര്യയും എല്ലാം തൊഴില്‍ എടുക്കുന്നവരാണ്‌. അതു കൊണ്ടു തന്നെ അവരുടെ ജീവിതത്തില്‍ സമയാ സമയത്തിനു ഭക്ഷണം കഴിക്കുവാന്‍ കഴിയുന്നു. അതിനോട്‌ അസഹിഷ്ണുത നിറഞ്ഞ ഒരു മനോഭാവമാണ്‌ മുഴുവന്‍ വലതു പക്ഷങ്ങള്‍ക്കും.
 
ചെറു പ്രായത്തിലെ യുവ ജനങ്ങള്‍ ഇടതു പക്ഷ സംഘടനകളില്‍ അംഗങ്ങളാ കുന്നതില്‍ വ്യാകുലരായവര്‍ ആണ്‌ വിദ്യാലയ രാഷ്ടീയത്തെ ഭയത്തോടെ കാണുന്നതില്‍ അധികവും. വിദ്യാലയങ്ങളില്‍ വിദ്യാര്‍ത്ഥി സംഘടനകളെ നിരോധിക്കുവാന്‍ മുറവിളി കൂട്ടുന്നവര്‍ വര്‍ഗ്ഗീയതയുടെ വിഷ വിത്തുകള്‍ വിതറുന്ന മത സംഘടനകളും അവരുടെ "ഫ്രണ്ടുകളും പരിഷത്തുകളും" ഉയര്‍ത്തുന്ന വെല്ലുവിളിയെ ബോധപൂര്‍വ്വം കണ്ടില്ലെന്ന് നടിക്കുന്നു. യുവാക്കളെ അരാഷ്ടീയ വല്‍ക്കരിക്കുവാന്‍ ഉള്ള ശ്രമങ്ങള്‍ ആണിന്ന് നടന്നു കൊണ്ടിരിക്കുന്നത്‌. ഇടതു പക്ഷ പ്രസ്ഥാനങ്ങളെയും അവയുടെ വിദ്യാര്‍ത്ഥി യുവ ജന സംഘടനകളെയും നിരന്തരം ഇകഴ്ത്തി ക്കാണിച്ചു കൊണ്ട്‌ സമൂഹത്തെ പൂര്‍ണ്ണമായും വലതു വല്‍ക്കരിക്കുവാന്‍ ഉള്ള ശ്രമങ്ങള്‍ തൊണ്ണൂറുകളിലേ ആരംഭിച്ചിട്ടുണ്ട്‌. സ്വശ്രയ വിദ്യാഭ്യാസ രംഗത്തെ പ്രശനങ്ങള്‍ക്ക്‌ പരിഹാരം കാണുവാനും സ്വകാര്യ സ്വാശ്രയ സംഘങ്ങളുടെ നീരാളി പ്പിടുത്തത്തില്‍ നിന്നും സാധാരണക്കാരെ രക്ഷിക്കുവാനും ഉള്ള ശ്രമങ്ങളെ തുരങ്കം വെക്കുന്നതും മറ്റാരുമല്ല ഇവിടത്തെ വലതു പക്ഷ ചേരിയാണ്‌.
 
വലതു പക്ഷങ്ങളുടെ മുതല ക്കണ്ണീരു കണ്ട്‌ തെറ്റിധരിക്കാതെ, ഇടതു പക്ഷത്തെ നിരന്തരമായ ദുഷ് പ്രചരണങ്ങളിലൂടെ തകര്‍ക്കുവാന്‍ ഉള്ള ശ്രമങ്ങളെ തിരിച്ചറിയുകയും അതിനെതിരെ സംഘടിക്കുകയും ചെയ്ത്‌ സാമൂഹ്യ നീതിക്കായും വര്‍ഗ്ഗീയ തക്കെതിരായം ഉള്ള പോരാട്ടങ്ങളും ഇനിയും തുടരുക എന്നത്‌ ഓരോ പ്രവര്‍ത്തകന്റേയും അനുഭാവിയുടേയും കടമയാണ്‌. വിഭാഗീയത യ്ക്കെതിരായ പാര്‍ട്ടി നടപടികളെ വെട്ടി നിരത്തലായി വിലയി രുത്താതെ അത്തരം ദുഷ് പ്രചരണങ്ങളെ ശക്തമായി പ്രതിരോധിച്ചു കൊണ്ടും അവഗണിച്ചു കൊണ്ടും യാഥാര്‍ത്ഥ്യങ്ങള്‍ തിരിച്ചറി യാത്തവര്‍ക്കായി പാര്‍ട്ടി സംഘടനാ രീതിയെ പറ്റി വിശദീകരിച്ചു കൊണ്ടും പാര്‍ട്ടിയെ തകര്‍ക്കുവാന്‍ ഉള്ള ശ്രമങ്ങളെ പ്രതിരോധിക്കുക. സംഘടിച്ച്‌ ശക്തരായി പോരാട്ടങ്ങളില്‍ മുന്നണി പ്പോരാളിയായി നല്ലോരു നാളെയെ നമുക്കായി ഒന്നിച്ച്‌ പടുത്തുയര്‍ത്താം. അഭിവാദ്യങ്ങളോടെ.
 
- n.മനു
 
 

Labels:

1അഭിപ്രായങ്ങള്‍ (+/-)
Links to this post

1 Comments:

വിഭാഗീയത സംബന്ധിച്ച്‌ പാർട്ടിതന്നെ പരസ്യപ്രസ്ഥാവന നടത്തിയത്‌ മനുകണ്ടില്ലേ?
മദനിയുമായി ഉണ്ടാക്കിയ കൂട്ടുകെട്ടിനെപറ്റിയും വേദിപങ്കിടലിനെപറ്റിയും കാരാട്ട്‌ പറഞ്ഞത്‌ കേട്ടില്ലേ?

പാർട്ടിനേതാക്കളുടെ ജീവിത രീതിയെ പറ്റിയും കാരാട്ട്‌ പറഞ്ഞു. വലതുപക്ഷ മാധ്യമങ്ങളിൽ മാത്രമല്ല ഇതു വന്നത്‌. ലാവ്‌ലിൻ സംബന്ധമായി വലതുപക്ഷമാധ്യമങ്ങൾ മാത്രമല്ല പാർട്ടിയിലെ പോളിറ്റ്‌ ബ്യൂറോ അംഗമായ വി.എസ്സ്‌ അച്യുതാനന്ദനും ആരോപണം ഉന്നയിച്ചിരുന്നതും അതിന്റെ പേരിൽ അച്ചടക്ക നടപടി നേരിട്ടതും താങ്കൾ അറിഞ്ഞില്ലേ?
പാർട്ടി ചർച്ചചെയ്തിട്ടും വീണ്ടും തന്റെ നിലപാടിൽ ഉറച്ചുനിന്നു അചുതാനന്ദൻ പാർട്ടിയുടെ നടപടിക്ക്‌ വഴങ്ങി മിണ്ടാതിരുന്നേക്കാം പക്ഷെ സത്യത്തിനെ മൂടിവെക്കുവാൻ കഴിയുമോ? കോടതിയിൽ കേസുകിടക്കയല്ലേ?

കമ്യൂണിസത്തെ വലതുപക്ഷ മാധ്യമങ്ങൾ അല്ല നിങ്ങളിൽ ഉള്ളവർ തന്നെ ആണ്‌ തകർക്കുന്നതെന്ന് തിരിച്ചറിയുക.ജനങ്ങളിൽ നിന്നും ഒറ്റപ്പെടുന്നത്‌ മാധ്യമങ്ങൾ പറയുന്നതുകൊണ്ടല്ല മറിച്ച്‌ നേതാക്കന്മാരുടെ പ്രവർത്തന ശൈലിയിലെ മാറ്റമാണ്‌.

കൂടുതൽ പറയുന്നില്ല. ഇമ്മാതിരി ഉടോപ്യൻ ലേഖനങ്ങൾകൊണ്ടൊന്നും സത്യത്തെ മറക്കുവാനോ ജനത്തെ വിഡ്ഡികളാക്ക്വുാനോ കഴിയില്ല.

July 20, 2009 4:58 PM  

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്14 July 2009

ഓണത്തിന് കാര്‍ഷിക മേള

കേന്ദ്ര കൃഷി മന്ത്രാല യത്തിന്റെ നേതൃത്വത്തില്‍ സംസ്ഥാന സര്‍ക്കാരുമായി സഹകരിച്ച്‌ ഓണത്തി നോടനുബ ന്ധിച്ച്‌ ആഗസ്റ്റ്‌ അവസാന വാരം കൊച്ചിയില്‍ കാര്‍ഷിക മേള നടത്തുവാന്‍ തീരുമാനമായി. കാര്‍ഷിക മേളയോട നുബന്ധിച്ച്‌ വിപുലമായ കാര്‍ഷിക ഉല്‍പ്പനങ്ങളുടെയും സംസ്കരണത്തിന്റെയും പ്രദര്‍ശനവും ഒരുക്കുന്നുണ്ട്‌. കാര്‍ഷിക മേഖലയെയും പച്ചക്കറി കൃഷി, മൃഗ സംരക്ഷണം തുടങ്ങിയ വിഷയങ്ങളില്‍ സെമിനാറുകളും മേളയോട നുബന്ധിച്ച്‌ ഉണ്ടായിരിക്കും.
 
വിവിധ പ്രദേശങ്ങളിലെ ഭക്ഷ്യ ഇനങ്ങള്‍ ഉള്‍ക്കൊളളിച്ച ഭക്ഷ്യ മേളയും വിവിധ പഴ വര്‍ഗ്ഗങ്ങളുടെ പ്രത്യേക പ്രദര്‍ശനവും മേളയെ ആകര്‍ഷകമാക്കും. കുട്ടികള്‍ക്കായി വിവിധ മത്സരങ്ങളും കാര്‍ഷിക രംഗവുമായി ബന്ധപ്പെട്ട വിവിധ കലാ പരിപാടികളും മേളയോട നുബന്ധിച്ച്‌ സംഘടിപ്പിച്ച്‌ ജനങ്ങളെ മേളയിലേക്ക്‌ ആകര്‍ഷിക്കുവാന്‍ ഒരുക്കുന്നുണ്ട്‌. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ കീഴിലുളള കാര്‍ഷിക സ്ഥാപനങ്ങളും മേളയില്‍ പങ്കെടുക്കും.
 
എറണാകുളം ജില്ലാ കളക്ടര്‍ കണ്‍വീനറായും നാഷണല്‍ ഹോര്‍ട്ടികള്‍ച്ചറല്‍ ബോര്‍ഡിന്റെ എം. ഡി. ചീഫ്‌ കണ്‍വീനറായും കാര്‍ഷിക മേളയ്ക്ക്‌ നേതൃത്വം നല്‍കുന്നതിനായ്‌ ഒരു കമ്മറ്റി രൂപീകരിച്ചു. കേന്ദ്ര കൃഷി മന്ത്രി ശരത്ത്‌ പവാര്‍ കേരളാ മുഖ്യമന്ത്രി വി. എസ്. അച്ച്യുതാനന്ദന്‍, കേന്ദ്ര കൃഷി സഹമന്ത്രി പ്രോഫ. കെ. വി. തോമസ്‌, സംസ്ഥാന കൃഷി മന്ത്രി മുല്ലക്കര രത്നാകരന്‍ എന്നിവര്‍ മുഖ്യ രക്ഷാധികാ രികളായിരിക്കും. കേന്ദ്ര കൃഷി സഹമന്ത്രി പ്രോഫ. കെ. വി. തോമസിന്റെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗമാണ്‌ കമ്മറ്റി രൂപീകരിച്ചതു. യോഗത്തില്‍ സംസ്ഥാന കൃഷി മന്ത്രി മുല്ലക്കര രത്നാകരനും എറണാകുളം ജില്ലാ കളക്ടര്‍ ഡോ. ബീനയും മറ്റു ഉയര്‍ന്ന ഉദ്യോഗസ്ഥരും പങ്കെടുത്തു.
 
- കൊച്ചീക്കാരന്‍

Labels:

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്ചേറ്റുവ അഴിമുഖത്ത്‌ കേന്ദ്ര സഹായം ഉപയോഗിച്ച്‌ പുലിമുട്ട്‌ നിര്‍മിക്കും - പി.സി. ചാക്കോ

ചാവക്കാട്‌ : കേന്ദ്ര സര്‍ക്കാരിന്റെ നൂറു ശതമാനം ഫണ്ട്‌ ഉപയോഗിച്ച്‌ ചേറ്റുവ അഴിമുഖത്ത്‌ പുലിമുട്ട്‌ നിര്‍മിക്കാന്‍ സമ്മര്‍ദം ചെലുത്തുമെന്ന്‌ പി. സി. ചാക്കോ എം. പി. പറഞ്ഞു. കടപ്പുറം മണ്ഡലം യു. ഡി. എഫ്‌. കമ്മിറ്റി സംഘടിപ്പിച്ച സ്വീകരണ സമ്മേളനത്തില്‍ പ്രസംഗിക്കുക യായിരുന്നു അദ്ദേഹം. ചേറ്റുവ ഫിഷിങ്‌ ലാന്റിങ്‌ സെന്ററിനെ തുറമുഖമാക്കി വികസിപ്പിക്കും. ചേറ്റുവ ടോള്‍ നിര്‍ത്തലാക്കാന്‍ നടപടികള്‍ സ്വീകരിക്കുമെന്ന്‌ അദ്ദേഹം പറഞ്ഞു.
 
ഒ. അബ്ദു റഹിമാന്‍ കുട്ടി, പി. കെ. അബൂബക്കര്‍ ഹാജി, സി. എച്ച്‌. റഷീദ്‌, കെ. എം. ഖാദര്‍, കെ. സി. വീരമണി, വി. കെ. ഷാഹു ഹാജി, സി. കാദര്‍, പി. വി. ഉമ്മര്‍ കുഞ്ഞി, സി. മുസ്‌താഖലി, പൊറ്റയില്‍ മുംതാസ്‌, പി. കെ. ബഷീര്‍, ടി. കെ. മുബാറക്‌, ടി. കെ. ഹമീദ്‌, ആര്‍. എസ്‌. ഷറഫുദ്ദീന്‍ തങ്ങള്‍ എന്നിവര്‍ പ്രസംഗിച്ചു. കടപ്പുറം പഞ്ചായത്തിലെ കടല്‍ ക്ഷോഭ ബാധിത പ്രദേശങ്ങള്‍ പി. സി. ചാക്കോ സന്ദര്‍ശിച്ചു. ചാവക്കാട് മണ്ഡലം യു. ഡി. എഫ്‌. കമ്മിറ്റി പി. സി. ചാക്കോ എം. പി. ക്ക്‌ സ്വീകരണം നല്‌കി. ബ്ലോക്ക്‌ കോണ്‍ഗ്രസ്‌ പ്രസിഡന്റ്‌ ജമാല്‍ പെരുമ്പാടി ഉദ്‌ഘാടനം
ചെയ്‌തു. താഴത്ത്‌ കുഞ്ഞി മരക്കാര്‍ അധ്യക്ഷനായി. പി. കെ. അബുബക്കര്‍ ഹാജി, സി. എച്ച്‌. റഷീദ്‌, ഒ. അബ്ദു റഹിമാന്‍ കുട്ടി, പി. എ. മാധവന്‍, ഫിറോസ്‌ പി. തൈപറമ്പില്‍, കെ. എസ്‌. ബാബു രാജ്‌, അക്‌ബര്‍ കോനോത്ത്‌, ബീന രവി ശങ്കര്‍,
കെ. എസ്‌. ബദറുദ്ദീന്‍, പി. വി. അഷറഫ്‌ അലി, കെ. ഷാഹു, എ. എ. ജയ കുമാര്‍, എ. കെ. സത്യന്‍, കെ. വി. കൃഷ്‌ണന്‍ കുട്ടി, ഇ. പി. അബ്ദു റഹിമാന്‍, പി. വി. സുലൈഖ, ആര്‍. കെ. നൗഷാദ്‌ എന്നിവര്‍ പ്രസംഗിച്ചു. ഒരുമനയൂര്‍ മണ്ഡലം യു. ഡി. എഫ്‌. കമ്മിറ്റി നല്‌കിയ സ്വീകരണം എന്‍. ടി. ഹംസ ഹാജി ഉദ്‌ഘാടനം ചെയ്‌തു. അബ്ദുള്‍ ഖാദര്‍ അധ്യക്ഷനായി. ജമാല്‍ പെരുമ്പാടി, എ. സലീം, കെ. ജെ. ചാക്കോ എന്നിവര്‍ പ്രസംഗിച്ചു.
 
- ദാവൂദ് ഷാ

Labels:

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്03 July 2009

പോയി തുലയൂ, ഇവിടം നിറഞ്ഞു!

Terrie-Anne-Verneyഓസ്ട്രേലിയയിലെ വെള്ളക്കാരുടെ വംശ വെറി ആളി കത്തിക്കുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്ന ഒട്ടേറെ വെബ് സൈറ്റുകളുടേയും ചില ഇന്റര്‍നെറ്റ് അധിഷ്ഠിത സാമൂഹ്യ ശൃംഖലകളുടേയും പിന്നില്‍ പ്രവര്‍ത്തിച്ചിരുന്ന ടെറി ആന്‍ എന്ന റേഡിയോ അവതാരക ഇന്നലെ പിടിക്കപ്പെട്ടു. ഇവര്‍ നിയന്ത്രിച്ച സൈറ്റുകളില്‍ ഏറ്റവും പ്രധാനവും ഓസ്ട്രേലിയയിലെ വംശ വെറിയന്മാരുടെ ഇടയില്‍ ഏറെ പ്രിയങ്കരവും ആയി തീര്‍ന്ന ഫേസ്ബുക്ക് പേജിന്റെ പേരാണ് "F--- Off, We're Full" എന്നത്. അതിനെ മലയാളത്തില്‍ ഇങ്ങനെ മാത്രമേ വിവര്‍ത്തനം ചെയ്യാന്‍ കഴിയൂ - “പോയി തുലയൂ, ഇവിടം നിറഞ്ഞു!”
 
ഇവരുടെ നിയന്ത്രണത്തിലുള്ള മറ്റ് ഫേസ്ബുക്ക് പേജുകള്‍ ഇവയാണ്: "Stop the Islamisation of Australia while we still can", "Australian Conservative United Party", the "Australian Protectionist Party", "Australians against Multiculturalism".
 
ഫേസ്ബുക്കില്‍ പ്രകോപനപരമായ ഒട്ടേറെ പരാമര്‍ശങ്ങള്‍ ഇവര്‍ നടത്തിയിട്ടുണ്ട്. ഇംഗ്ലിഷ് ശരിയായി സംസാരിക്കാന്‍ അറിയാത്ത വിദേശ കുടിയേറ്റക്കാരെ ഇവര്‍ പരിഹസിക്കുന്നു. ഇസ്ലാമിക ജീവിത രീതി ഓസ്ട്രേലിയന്‍ ജീവിത ശൈലിയെ നശിപ്പിക്കുന്നു എന്ന് ഇവര്‍ ആരോപിക്കുന്നു. ആക്രമണത്തിന് ഇരയായിട്ടും ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ ഇന്ത്യയിലേക്ക് തിരിച്ചു പോവാത്തതെന്ത് എന്ന് ഇവര്‍ ചോദിക്കുന്നു.
 
ആക്രമിക്കപ്പെട്ട ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ ആക്രമണത്തിന്റെ പേരും പറഞ്ഞ് സഹതാപം തേടി നടക്കുന്നതിനു പകരം തിരികെ സ്വന്തം നാട്ടില്‍ പോയി പഠിക്കുകയാണ് വേണ്ടത്. സര്‍ദാര്‍മാരുടെ തലപ്പാവിനെ പറ്റിയാവണം അവര്‍ ഇന്ത്യക്കാരുടെ തലക്ക് ചുറ്റും ഉള്ള അമേധ്യം (shit) എന്നത് കൊണ്ട് ഉദ്ദേശിച്ചത്. ഇത് തലക്കു ചുറ്റും കിടക്കുന്നത് കൊണ്ട് ഇന്ത്യാക്കാരുടെ തലച്ചോറിന് സാരമായ കുഴപ്പം സംഭവിച്ചിട്ടുണ്ടെന്ന് അവര്‍ ചൂണ്ടിക്കാട്ടി. തലച്ചോര്‍ പ്രവര്‍ത്തിക്കാത്തത് കൊണ്ടാണ് അവരെ ഇവിടെ ആരും സ്വാഗതം ചെയ്യുന്നില്ല എന്നത് ഇനിയും ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് മനസ്സിലാവാത്തത്. തലയിലേക്ക് ഒരു തോക്ക് കുത്തിക്കയറ്റിയാലെ ഇതൊക്കെ ഇവരുടെ തലയില്‍ കയറൂ എന്നും അവര്‍ അഭിപ്രായപ്പെട്ടു.
 
എന്നാല്‍ ഈ വാര്‍ത്ത ഓസ്ട്രേലിയയിലെ സിഡ്നി മോണിങ് ഹെറാള്‍ഡ് എന്ന പത്രം പുറത്തു വിട്ടതോടെ റേഡിയോ അവതാരിക വെട്ടിലായിരിക്കുകയാണ്. ഇവര്‍ക്കെതിരെ റേഡിയോ സ്റ്റേഷന്‍ നടപടിയുമെടുത്തു. ഇത്തരം പെരുമാറ്റം തങ്ങള്‍ വെച്ചു പൊറുപ്പിക്കില്ല എന്ന് വ്യത്യസ്ത സംസ്ക്കാരങ്ങള്‍ക്ക് വേണ്ടി പരിപാടികള്‍ അവതരിപ്പിക്കുന്ന 2MIA എന്ന റേഡിയോ സ്റ്റേഷന്‍ അധികാരികള്‍ വ്യക്തമാക്കി. ഈ വിവരങ്ങള്‍ തങ്ങള്‍ ഇന്നലെയാണ് അറിഞ്ഞത്. ഇത് തങ്ങളെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചിരിക്കുകയാണ് എന്നും സ്റ്റേഷന്‍ മാനേജര്‍ അറിയിച്ചു.
 
"F--- Off, We're Full" എന്ന ഈ വംശ വെറിയന്‍ മുദ്രാവാക്യം പക്ഷെ ഏറെ ജനപ്രീതി നേടിയിട്ടുണ്ട്.
 

FOWF-tshirt

 
ഓസ്ട്രേലിയന്‍ ദേശീയ ദിന ആഘോഷ വേളയില്‍ ഒട്ടേറെ ചെറുപ്പക്കാര്‍ ഈ മുദ്രാവാക്യം ആലേഖനം ചെയ്ത ടീ ഷര്‍ട്ടുകള്‍ അണിഞ്ഞ് പ്രത്യക്ഷപ്പെട്ടിരുന്നു.
 

FOWF-body-art

 
പലരും തങ്ങളുടെ ദേഹത്ത് ഇത് വരച്ചു വെക്കുകയും ചെയ്തു.
 

FOWF-car-sticker FOWF-car-sticker

 
വാഹനങ്ങളുടെ മേല്‍ ഈ മുദ്രാവാക്യം എഴുതിയ സ്റ്റിക്കറുകളും വ്യാപകമായി പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.
 
എല്ലാ സംസ്കാരങ്ങളേയും പ്രോത്സാഹിപ്പിക്കുകയും പരിപോഷിപ്പിക്കുകയും ചെയ്യുന്നതില്‍ ഒരു കാലത്ത് പുകള്‍ പെറ്റ ഓസ്ട്രേലിയയുടെ അടുത്ത കാലത്തെ ഈ വംശീയ അധഃപതനം ഏറെ ആശങ്കകള്‍ ഉളവാക്കുന്നു. ബ്രിട്ടീഷ് സാമ്രാജ്യത്വത്താല്‍ ബ്രിട്ടനില്‍ നിന്ന് നാട് കടത്തപ്പെട്ട കുറ്റവാളികള്‍ ആണ് ഓസ്ട്രേലിയയിലെ ആദ്യ കുടിയേറ്റക്കാര്‍. ഇവരുടെ പിന്മുറക്കാര്‍ ഇത്തരത്തില്‍ ക്രിമിനല്‍ വാസനകള്‍ കാണിച്ചില്ലെങ്കിലേ അല്‍ഭുതപ്പെടേണ്ടതുള്ളൂ എന്ന്‍ ചിലര്‍ കമന്റുകളില്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്.
 
“പോയി തുലയൂ, ഇവിടം നിറഞ്ഞു!” എന്ന് ഈ വെള്ളക്കാരോട് വിളിച്ചു പറയാന്‍ ഇവിടത്തെ മണ്ണിന്റെ മക്കള്‍ ആയ അബോറിജിനുകള്‍ക്ക് സാധിച്ചിരുന്നെങ്കില്‍ എന്ന് ഈ വംശ വെറി കണ്ടു മടുത്ത ഒരു സഹൃദയനായ വെള്ളക്കാരന്‍ തന്നെ ഒരു ഫേസ്ബുക്ക് പേജില്‍ കമന്റ് എഴുതിയത് ശ്രദ്ധേയമാണ്.
 
- ഗീതു
 
 

Labels:

1അഭിപ്രായങ്ങള്‍ (+/-)
Links to this post

1 Comments:

വളരെ പരിതാപകരമായ അവസ്ഥ.. :(

July 12, 2009 10:29 PM  

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്02 July 2009

My dear Lohi, may your soul rest in peace in eternity.

lohithadasThe thoughts on Lohi were falling dew drops to my whole being. I feel at lose from the deep depth of my heart on his sudden demise. I feel a vacuum in my thoughts. My thoughts are shadowed. He had a pen which sketched our stories. The story of our life was born in his thoughts. The scenes in his films took us to green and serene village life. We always felt the touch of love and pain his screen plays.
 
One has to accept the Time. It brings one to the exit point. Its plays are beyond our finite thoughts. It takes gems and pearls from the earth for celestial decoration and fills in the void, with newer ones from its womb.
 
My dear departed writer, my prayer and cherished thoughts that you are a brighter spot in heavenly realm.
 
- Jayaprakash T.S.
   Jayaprakashts@gmail.com
   Teacher working in the Maldives.

Labels:

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്


ആര്‍ക്കൈവ്സ്

ePathram Pacha
ePathram Magazine

ബുക്ക് റിപബ്ലിക് - e പത്രം പിന്തുണക്കുന്ന വെബ് സൈറ്റ്
dubaieasy - e പത്രം പിന്തുണക്കുന്ന വെബ് സൈറ്റ്

Click here to download Malayalam fonts
Click here to download Malayalam fontsസ്വകാര്യതാ നയം | സംഘടനാ വിവരങ്ങള്‍ | പരസ്യ സഹായി | പത്രാധിപര്‍

© e പത്രം 2010

വാര്‍ത്തകള്‍

പ്രധാന വാര്‍ത്തകള്‍
പ്രാദേശിക വാര്‍ത്തകള്‍
സിറ്റിസണ്‍ ജേണലിസം
വിനോദം, സിനിമ
ബിസിനസ്സ് വാര്‍ത്തകള്‍

News in English

 

കലാ സാഹിത്യം

ലേഖനങ്ങള്‍
കവിതകള്‍
കഥകള്‍
അനുഭവങ്ങള്‍

 

മഞ്ഞ (മാഗസിന്‍)

കവിതകള്‍
ചിത്രകല
അഭിമുഖം
കഥകള്‍
കുറിപ്പുകള്‍
മരമെഴുതുന്നത്

കോളംസ്

 

പച്ച (പരിസ്ഥിതി)

മറ്റ് പംക്തികള്‍

ചരമം
ഹെല്പ് ഡെസ്ക്
ബൂലോഗം
കാര്‍ട്ടൂണ്‍
വെബ്ബന്നൂരില്‍ കണ്ടത്
വായനക്കാര്‍ പറഞ്ഞത്