Wednesday, September 30th, 2009

ഗൂഗ്‌ള്‍ തിരയിളക്കം തുടങ്ങി

google-waveഗൂഗ്‌ളിന്റെ ഏറ്റവും പുതിയ സംരംഭമായ ഗൂഗ്‌ള്‍ വേവ് ഇന്ന് ഒരു ലക്ഷം ഭാഗ്യവാന്മാര്‍ക്ക് ലഭിയ്ക്കും. ഈമെയില്‍, ചാറ്റ്, വിക്കി, ബ്ലോഗ്, ഫോട്ടോ ഷെയറിംഗ് എന്നീ സേവനങ്ങള്‍ സംയോജിപ്പിച്ച് സംവിധാനം ചെയ്തിരിക്കുന്ന ഒരു തരം സംഭാഷണ സങ്കേതമാണ് ഗൂഗിള്‍ വേവ്. ഗൂഗ്‌ള്‍ വേവ് പ്രചാരത്തില്‍ ആവുന്നതോടെ ഇന്റര്‍നെറ്റ് ആശയ വിനിമയത്തിന്റെ സ്വഭാവം തന്നെ മാറി മറയും എന്ന് ഗൂഗ്‌ള്‍ കരുതുന്നു.
 

 
ആദ്യ ഘട്ടത്തില്‍ ഇത് ഉപയോഗിക്കുവാനുള്ള അവസരം ലഭിക്കുവാന്‍ ലോകമെമ്പാടും ഉള്ള കമ്പ്യൂട്ടര്‍ വിദഗ്ദ്ധര്‍ മാത്രമല്ല ഗൂഗ്‌ള്‍ സേവനങ്ങള്‍ ദിനചര്യയുടെ ഭാഗമായ കോടിക്കണക്കിന് സാധാരണ കമ്പ്യൂട്ടര്‍ ഉപയോക്താക്കളും ആഗ്രഹിയ്ക്കുന്നു. എന്നാല്‍ ഒരു ലക്ഷം പേര്‍ക്ക് മാത്രമാണ് ഈ അവസരം ലഭിയ്ക്കുക. ഈ ഒരു ലക്ഷത്തില്‍ ആരെല്ലാം പെടും എന്ന് ലോകം ഉറ്റു നോക്കുന്നു. വേവ് ഉപയോഗി ക്കുവാനുള്ള അവസരം നാല് തരത്തില്‍ നിങ്ങള്‍ക്കും ലഭിയ്ക്കാന്‍ സാധ്യതയുണ്ട് എന്ന് ഗൂഗ്‌ള്‍ വ്യക്തമാക്കിയിട്ടുണ്ട്.
 

 1. ഗൂഗ്‌ള്‍ വെബ്സൈറ്റില്‍ ലഭ്യമായ ഫോറം പൂരിപ്പിച്ചു നല്‍കുക. ഈ ഫോറം പൂരിപ്പിച്ച് ഗൂഗ്‌ള്‍ വേവ് സ്വന്തമാക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.
 2. ഗൂഗ്‌ള്‍ വേവിന്റെ വികസന ഘട്ടത്തില്‍ പങ്കെടുത്ത പ്രോഗ്രാമേഴ്സിന് ഇത് ലഭിയ്ക്കും.
 3. ഗൂഗ്‌ള്‍ ആപ്പ്സ് പണം കൊടുത്ത് ഉപയോഗിയ്ക്കുന്ന കമ്പനികള്‍, തങ്ങള്‍ക്ക് വേവ് വേണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ഇവര്‍ക്ക് വേവ് ആദ്യ ഘട്ടത്തില്‍ തന്നെ ലഭിയ്ക്കാന്‍ സാധ്യതയുണ്ട്.
 4. നാലാമത്തെ സാധ്യത ഗൂഗ്‌ള്‍ ഇന്നാണ് വെളിപ്പെടുത്തിയത്. ഇതാണ് മിക്കവരും ഉറ്റു നോക്കുന്നതും. ഗൂഗ്‌ള്‍ വേവ് ഉപയോഗി യ്ക്കുന്നവര്‍ക്ക് ഇത് തങ്ങളുടെ സുഹൃത്തുക്കള്‍ക്കും കുടുംബാംഗ ങ്ങള്‍ക്കും കൊടുക്കുന്നതിനുള്ള അവസരം ഉണ്ടാകും എന്നതാണ് ഇത്. ഈ സൌകര്യം പ്രയോജനപ്പെടുത്തി തങ്ങള്‍ക്ക് വേണ്ടപ്പെട്ടവര്‍ക്ക് വേവ് ഉപയോഗിയ്ക്കാനുള്ള ക്ഷണം അയയ്ക്കാനാവും. ഇത്തരം ക്ഷണം ലഭിയ്ക്കുന്നവര്‍ക്കും ഈ സേവനത്തില്‍ അംഗങ്ങളായി ഇത് ഉപയോഗിയ്ക്കുവാന്‍ കഴിയും.

 
പണ്ട് ജീമെയില്‍ ആദ്യമായി തുടങ്ങിയ നാളുകള്‍ ഓര്‍മ്മിപ്പിയ്ക്കുന്നു ഇത്. അന്ന് ഒരു പുതിയ ജീമെയില്‍ അക്കൌണ്ട് തുടങ്ങണമെങ്കില്‍ ഇത് പോലെ ജീമെയില്‍ ഉപയോഗിയ്ക്കുന്ന ഒരാളുടെ ക്ഷണം ലഭിച്ചാല്‍ മാത്രമേ കഴിയുമായിരുന്നുള്ളൂ. ഹോട്ട്മെയിലിലെ സ്പാം ശല്യവും, കുറച്ചു നാള്‍ ഈമെയില്‍ ഉപയോഗി യ്ക്കാതിരുന്നാല്‍ അക്കൌണ്ട് മരവിപ്പി യ്ക്കുന്നതും, ഇന്‍ബോക്സ് ഫുള്‍ ആയി ഈമെയിലുകള്‍ ലഭിയ്ക്കാ തിരിക്കുന്നതും, ഈ ശല്യങ്ങ ളൊന്നുമില്ലാതെ ഈമെയില്‍ ഉപയോഗി യ്ക്കണമെങ്കില്‍ പണം മുടക്കി ഈമെയില്‍ സേവനം വാങ്ങണം എന്നതും ഒക്കെയുള്ള ബുദ്ധിമുട്ടുകള്‍ക്ക് ശാശ്വത പരിഹാരവുമായി ഒരിക്കലും നിറയാത്ത ഇന്‍ബോക്സും, ഔട്ട്‌ലുക്ക് പോലുള്ള ഈമെയില്‍ ക്ലയന്റുകള്‍ ഉപയോഗിക്കുവാന്‍ കഴിയുന്ന പോപ് മെയില്‍ സൌകര്യവും, ഗൂഗ്‌ളിന്റെ മികച്ച സേര്‍ച്ച് സൌകര്യം ഈമെയില്‍ തിരച്ചിലിന് ഉപയോഗി യ്ക്കാനുമാവുന്ന നവീന ഈമെയില്‍ അനുഭവവുമായി രംഗത്തെത്തിയ ജീമെയില്‍, ആദ്യ നാളുകളില്‍ ലഭിയ്ക്കുവാന്‍ ഇതു പോലെ തിക്കും തിരക്കുമായിരുന്നു. അന്ന് ഇത്തരം ഒരു ക്ഷണം പണം കൊടുത്തു പോലും ആളുകള്‍ കൈക്കലാക്കിയത് വാര്‍ത്തയായിരുന്നു. ഇത് വീണ്ടും ആവര്‍ത്തി ക്കുവാനാണ് സാധ്യത.
 


Google wave released to 100,000 testers today


 
 

- ജെ.എസ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക:

2 അഭിപ്രായങ്ങള്‍ to “ഗൂഗ്‌ള്‍ തിരയിളക്കം തുടങ്ങി”

 1. എനിക്ക് dev preview aaccount ഉണ്ടായിരുന്നു, julyഇല്‍ കിട്ടിയതു, അതുകൊണ്ട് ഒരു ബീറ്റ അക്കൌണ്ട് എനിക്കും കിട്ടി, അതില്‍ 8 ഫ്രെണ്ട്സിനെ invite ചെയ്യാന്‍ പറ്റി. കൂടുതല്‍ ഇന്‍‌വൈറ്റ്സ് കിട്ടുമോന്നറിയില്ല..ഇതുവരെ വേവ് അവര്‍ പറഞ്ഞതു പോലെ തന്നെ വര്‍ക്ക് ചെയ്യുന്നുണ്ടു. dev previewഇല്‍ pic drag and drop ഉണ്ടായിരുന്നില്ല, പക്ഷെ ബീറ്റയില്‍ അതു അടിപൊളിയായി വര്‍ക്ക് ചെയ്യുന്നുണ്ട്.എല്ലാരും type ചെയ്യുന്നതു അന്നെരം തന്നെ character by character കാണാം…മറ്റ് robots എല്ലാം വര്‍ക്ക് ചെയ്യുന്നുണ്ട്.. ഇതു ഒരു സംഭവം തന്നെയാണ്.. നിങ്ങള്‍ക്ക് എന്നെ വേവ് ചെയ്യാം – vijeshkk@googlewave.com

 2. jerry says:

  very good article, uptodate and informative, thanx

അഭിപ്രായം എഴുതുക:


* ഈ വിവരങ്ങള്‍ നിര്‍ബന്ധമാണ്

അഭിപ്രായങ്ങള്‍ ഇവിടെ മലയാളത്തില്‍ ടൈപ്പ് ചെയ്യാം. എങ്ങനെ?

Press CTRL+M to toggle between Malayalam and English.

ടൈപ്പ്‌ ചെയ്യുന്ന ഭാഷ മലയാളത്തില്‍ നിന്നും ഇംഗ്ലീഷിലേയ്ക്കും മറിച്ചും ആക്കുന്നതിന് CTRL+M അമര്‍ത്തുക.


താഴെ കാണുന്ന വാക്ക് പെട്ടിയില്‍ ടൈപ്പ്‌ ചെയ്യുക. സ്പാം ശല്യം ഒഴിക്കാനാണിത്. സദയം സഹകരിക്കുക!
Anti-Spam Image

 • ബാർകോഡിന്റെ ഉപജ്ഞാതാവ് നോർമൻ വുഡ്ലാൻഡ് അന്തരിച്ചു
 • അപ്പിൾ ടു ആപ്പിൾ : സാംസങ്ങ് തിരിച്ചടിക്കുന്നു
 • ആപ്പിൾ പകർത്തിയ സാംസങ് വെട്ടിലായി
 • ഡി.എൻ.എസ്. അന്തകന്റെ ദിനം
 • നെക്സ്റ്റ് ഡ്രോപ്പ് : സാങ്കേതിക വിദ്യ ജനനന്മയ്ക്ക്
 • ടാഗ് ടൈൽ ഫേസ്ബുക്ക് കൈവശപ്പെടുത്തി
 • ഐഫോണ്‍ കൊണ്ട് ആത്മരക്ഷ
 • ആകാശിനെ വെല്ലാന്‍ ബി.എസ്.എന്‍.എല്‍.
 • ഐപാഡ് തങ്ങളുടേതാണെന്ന് ചൈനീസ്‌ കമ്പനി
 • ഐഫോണ്‍ ഗാസ് അടുപ്പുകള്‍ പിടിച്ചെടുത്തു
 • എമര്‍ജന്‍സി മൊബൈല്‍ ഫോണ്‍ വരുന്നു
 • ഹേര്‍ട്ട്സിനെ ഗൂഗിള്‍ ഡൂഡ്ല്‍ കൊണ്ട് ആദരിച്ചു
 • ഗൂഗിള്‍ നയമാറ്റം എങ്ങനെ ഉപയോക്താക്കളെ ബാധിക്കും
 • ഗൂഗിള്‍ ബസ്‌ ഇനി ഓടില്ല
 • മൈക്രോസോഫ്റ്റ്‌ സ്കൈപ്പ് കൈയ്യടക്കി
 • ഫേസ്ബുക്ക് ഉയര്‍ത്തുന്ന സ്വകാര്യതാ പ്രശ്നങ്ങള്‍
 • മലയാളം വിക്കിപീഡിയയില്‍ 15000 ലേഖനങ്ങള്‍
 • ഗൂഗിള്‍ തൊഴിലാളികള്‍ക്ക്‌ വീട്ടുവേലക്കാര്‍
 • ഗൂഗിള്‍ ചാറ്റില്‍ മലയാളം നിഘണ്ടു
 • മമ്മുട്ടിയുടെ വെബ് സൈറ്റ്‌ ഹാക്ക്‌ ചെയ്യപ്പെട്ടു

 • © e പത്രം 2010