19 February 2009

മൈരുമക്കത്തായം വീണ്ടും

ഫ്രഞ്ച് നീതിന്യായ മന്ത്രി ശ്രീമതി Rachida Dati (43) ഇക്കഴിഞ്ഞ ജനുവരി 2 വെള്ളിയാഴ്ച രാത്രി ഒരു പെണ്‍ കുഞ്ഞിനെ പ്രസവിച്ചു. ശ്രീമതി Dati വിവാഹിതയല്ല എന്നു മാത്രമല്ല കുഞ്ഞിന്റെ പിതാവാരാണെന്ന് പറയാന്‍ അവര്‍ക്ക് തല്‍ക്കാലം സൌകര്യവുമില്ല.
ഇതിനെ പാശ്ചാത്യ അധ:പതനം എന്ന് വിളിക്കുന്ന ആര്‍ഷ ഭാരതീയര്‍ അവരുടെ ചൂണ്ടു വിരലുകള്‍ തല്‍ക്കാലം വേറെ വല്ലതിനും ഉപയോഗിക്കു ന്നതായിരിക്കും നല്ലത്. കാരണം അര്‍ജുന മാതാ ശ്രീമതി കുന്തീ ദേവിയുടെ സിമിലര്‍ സിറ്റ്വേഷന്‍ മറക്കാറായിട്ടില്ല. ശ്രീമതി കുന്തീ ദേവി അവിഹിത സന്തതിയെ പ്രസവിച്ചയുടന്‍ തന്നെ ആരോരു മറിയാതെ ആറ്റിലൊഴുക്കി കളയുക യായിരുന്നു. ഫ്രഞ്ച് മന്ത്രിയുടെ ധീരതയെ ശ്രീമതി കുന്തീ ദേവിയുടെ ഭീരുത്വവുമായി താരതമ്യം ചെയ്യാന്‍ പോലും പാടില്ലാത്തതാണ്.
ആണുങ്ങള്‍ക്ക് അവിഹിത സന്തതിയു ണ്ടാകുമ്പോള്‍ അതവരുടെ മിടുക്കായും പെണ്ണുങ്ങള്‍ക്കു ണ്ടാകുമ്പോള്‍ 'അയ്യോ അവള്‍ പെഴച്ചു പെറ്റു' എന്ന് വിലപിയ്ക്കുകയും ചെയ്യുന്ന പുരുഷ കേന്ദ്രീകൃത കാഴ്ചപ്പാടിന്റെ പുല്ലിംഗത്തിന്മേല്‍ കിട്ടിയ ഒരു ചുറ്റികയ്ക്കടിയായി ഇതിനെ കാണാമോ? അതോ പണവും അധികാരവുമാണ് സാമൂഹ്യ നിതിയേയും സാംസ്ക്കാരിക നിലപാടുകളെയും നിര്‍ണയിക്കുന്നതെന്ന യാഥാര്‍ത്ഥ്യമാണോ ഇവിടെ തെളിഞ്ഞുവരുന്നത്?
അവിഹിത സന്തതികളെ നമ്മള്‍ ജാരസന്തതികള്‍ എന്നും തന്തയില്ലാത്തവര്‍ എന്നും വിളിക്കുന്നു. അതേ സമയം ഇംഗ്ലീഷില്‍ ഇത്തരക്കാരെ വിളിക്കുന്നത് ലൌ ചില്‍ഡ്രന്‍ എന്നാണ്.
സ്ത്രീകള്‍ക്ക് സ്വത്ത് ലഭിക്കുന്ന സമ്പ്രദായത്തെ മരുമക്കത്തായം എന്നു വിളിച്ചതും നമ്മുടെ ഭാഷയുടെ ഒരു പരിമിതി തന്നെ. പുരുഷാധികാര വ്യവസ്ഥയെ മക്കത്തായം എന്നു വിളിച്ച് മക്കള്‍ എന്ന സെന്റി സാധനത്തെ മുന്നില്‍ നിര്‍ത്തുകയും ചെയ്തു. സത്യത്തില്‍ പെണ്മേല്‍ ക്കോയ്മയും ആണ്മേല്‍ ക്കോയ്മയുമാണ് ഇവ രണ്ടും. ഫ്രാന്‍സില്‍, നമുക്കറിയാം, ആണ്മേല്‍ ക്കോയ്മയാണ് നടപ്പിലുള്ളത്. എന്നിട്ടും അധികാരവും സമ്പത്തും തീര്‍ത്ത വിള്ളലിലൂടെ പെണ്മേല്‍ ക്കോയ്മ അകത്തു കടന്നു. രണ്ടിന്റേയും സന്തുലനമായിരിക്കും മാതൃകാ ലോകം. അത് സാധ്യാമാ കാത്തിടത്തോളം കാലം ഇത്തരം 'അപ്സെറ്റുകള്‍' സംഭവിക്കും. ലോംഗ് റണ്ണില്‍ ഇന്നുള്ള കുടുംബ വ്യവസ്ഥിതിയ്ക്കു തന്നെ ഇളക്കം തട്ടിയെന്നും വരും. ലൈംഗികതയേക്കാള്‍ ഇക്കാര്യത്തില്‍ നിര്‍ണായകമാവുക സ്വകാര്യ സ്വത്തിന്റെ ഉടമസ്ഥത തന്നെയായിരിക്കും. അഥവാ ലൈംഗികത തന്നെയും സ്വകാര്യ ഉടമസ്ഥതയുമായി ബന്ധപ്പെട്ട് വ്യാഖ്യാനി ക്കപ്പെടുകയും ചെയ്യും.
തലക്കെട്ടില്‍ തെറി വായിച്ചവരോട് ഒന്നേ പറയാനുള്ളു: അത് കോള്‍മയിരിലെ മയിരാണ്. മയിര്‍ എന്നാല്‍ [ഗുഹ്യ പ്രദേശത്തെ] രോമമോ നിസാര വസ്തുവോ ആണെന്ന് ശബ്ദ താരാവലി. ഇവിടെ രോമം പോലെ നിസാരമാക്കി കാണാന്‍ ആഗ്രഹിക്കുന്നത് മക്കത്തായത്തെ. നിസാരമായി പ്പോയത് മക്കത്തായം. രണ്ടിനു മിടയില്‍ ഒരു സ്റ്റാന്‍ഡുണ്ടോ? ആണിനും പെണ്ണിനുമിടയില്‍, ചിങ്ങത്തിനും കന്നിയ്ക്കുമിടയില്‍, ഒരു തുലാം?
പര്‍ദ്ദയണിയുന്ന സ്ത്രീകള്‍ക്ക് സ്വാതന്ത്ര്യമില്ലെന്ന് വിലപിയ്ക്കു ന്നവരുണ്ടല്ലോ. അങ്ങനെ വിലപിയ്ക്കു ന്നവരുടെ പെണ്ണുങ്ങള്‍ക്ക് എന്ത് സ്വാതന്ത്ര്യമുണ്ട്? സ്ലീവ് ലെസ്സും ലിപ്സ്റ്റിക്കു മിടാനുള്ള തൊലിപ്പുറ സ്വാതന്ത്ര്യമോ? ലൈംഗിക സ്വാതന്ത്ര്യമുണ്ടോ? സ്വത്ത് കൈകാര്യം ചെയ്യാനുള്ള സ്വാതന്ത്ര്യമുണ്ടോ? യഥാര്‍ത്ഥ സ്വാതന്ത്ര്യം?

9 അഭിപ്രായങ്ങള്‍ (+/-)
Links to this post

9 Comments:

"തലക്കെട്ടില്‍ തെറി വായിച്ചവരോട് ഒന്നേ പറയാനുള്ളു: അത് കോള്‍മയിരിലെ മയിരാണ്. മയിര്‍ എന്നാല്‍ [ഗുഹ്യപ്രദേശത്തെ] രോമമോ നിസാരവസ്തുവോ ആണെന്ന് ശബ്ദതാരാവലി......"പേര്‍ വെക്കാതെ എഴുതിയ സാറേ...
മയിര്‍ തെറിയാണെന്ന് , വെറുതെ കൊതിപ്പിക്കല്ല്..!
എന്തായാലും.. ഇതു ഘംഭീരമായിട്ടുണ്ട്..
സസ്നേഹം...
കുട്ടേട്ടന്‍

February 20, 2009 12:09 AM  

“അവിഹിത സന്തതികളെ നമ്മള്‍ ജാരസന്തതികള്‍ എന്നും തന്തയില്ലാത്തവര്‍ എന്നും വിളിക്കുന്നു. അതേ സമയം ഇംഗ്ലീഷില്‍ ഇത്തരക്കാരെ വിളിക്കുന്നത് ലൌ ചില്‍ഡ്രന്‍ എന്നാണ്.”

സായിപ്പിന്റെ വായില്‍ പച്ച തെറിയായി തികട്ടി വരുന്നത് ബാസ്റ്റാര്‍ഡ് എന്നും. അപ്പോള്‍ സായിപ്പിന് ലൌ ഒന്നും തോന്നാറില്ല.

February 20, 2009 6:34 PM  

good

March 3, 2009 9:42 AM  

പേരുവെക്കാതെ എഴുതുന്ന ലേഖനത്തിനു മറുപടിയും പേരുവെക്കാതെ തന്നെ ആകട്ടെ.

വളരെ അധികം സ്വദേശാഭിമാനികൾ ഉള്ള ഒരു രാജ്യമാണ്‌ ഫ്രാൻസ്‌.അതുപോലെ സ്വാതന്ത്രത്തിന്റെ കാര്യത്തിലും ആ രാജ്യം മുന്നിട്ടുനിൽക്കുന്നു..സ്തീ പുരുഷന്റെ അടിമയായി ജീവിക്കണം എന്ന സങ്കൽപ്പം അവർക്കില്ല.അവിടേ സ്ത്രീക്കും പുരുഷനും തന്റേതായ വ്യക്തിത്വത്തോടെ ജീവിക്കുവാൻ സ്വാതന്ത്രം ഉണ്ട്‌.
ഫ്രാൻസ്‌ നേരിടുന്ന കടുത്ത ഭീഷണികളിൽ ഒന്ന് ആ രാജ്യത്തേക്ക്‌ മൈഗ്രേറ്റ്‌ ചെയ്യുന്നവരിൽ നിന്നും ഉള്ള സാസ്കാരികമായ പ്രശ്നങ്ങൾ ആണ്‌.കടന്നുവരുന്നവർ തങ്ങളുടെ സംസ്കാരം അവിടെ പാലിക്കുവാൻ ശ്രമിക്കുന്നു.ഇതാകട്ടെ ഫ്രഞ്ചുസംസ്കാരത്തിന്റെ നേർ വിപരീതവും.ഇതുപലപ്പോഴും സംഘർഷത്തിന്റെ പാതയിലേക്ക്‌ കൊണ്ടെത്തിച്ചേക്കാം.ഫ്രാൻസിലും മറ്റും സ്തീകൾക്ക്‌ ലൈംഗീക സ്വാതന്ത്രം വേണ്ടുവോളം ഉണ്ടെന്ന് അറിയുക. ലെസ്ബിയൻസ്‌ തമ്മിലും ഗേസ്‌ തമ്മിലും ഒരുമിച്ച്‌ ജീവിക്കുന്നതും അവിടെ സർവ്വസാദാരണമാണ്‌. എന്നാൽ വിശാലമായ പല തലങ്ങൾ ഉണ്ട അവരുടെ ജീവിതക്രമത്തിനു. അതിനെ തന്റെ വിരൽകൊണ്ട്‌ അളക്കുവാൻ ശ്രമിക്കുന്നത്‌ ലേഖകന്റെ വിവരമില്ലായ്മയെ പറ്റി എന്തുപറയുവാൻ. അതുപോലെ ഫ്രാൻസിൽ ആൺമേൽക്കോയ്മയാണ്‌ പോലും! അധികാരവും സമ്പത്തും തീർത്തവിള്ളലിലൂടെ പെണ്മേൽക്കൊയ്മ നുഴഞ്ഞുകയറിയതാണത്രെ ! ഭാഗ്യം അവിടേ സ്ത്രീധന സമ്പ്രദായം ഉണ്ടെന്ന് പറയാഞ്ഞത്‌! ഹഹഹ..അവിവാഹിതരായ സ്ത്രീകൾ കുട്ടികൾക്ക്‌ ജന്മം നൽകുന്നത്‌ അവിടെ അത്രവലിയ ഒരു സംഭവം അല്ല.ലേഖകന്റെ വിവരക്കേടുകൊണ്ട്‌ അതൊരു വലിയ സംഗതിയായി ഇവിടെ അവതരിപ്പിച്ചു എന്ന് കരുതുന്നു.ഇംഗ്ലീഷിലെ ബാസ്റ്റാഡ്‌ എന്ന പദം ഒരു പക്ഷെ ലേഖകനു അറിയില്ലായിരിക്കാം എന്ന് കരുതുന്നില്ല.

ലേഖനത്തിന്റെ തുടക്കവും, മരുമക്കത്തായത്തെയും തുടർന്ന് കുന്തീദേവിയുടെ സിറ്റുവേഷൻ തിരയുന്നതിന്റേയും എല്ലാം ഉദ്ദേശ്യം അവസാന പാരഗ്രാഫിലെ ആദ്യത്തെ ഒറ്റവരി വായിച്ചാൽ മനസ്സിലാക്കാം. കഷ്ടം!!


ഒരു നിമിഷം അഫ്ഗാനിലും പാക്കിസ്ഥാനിലും എന്തുസംഭവിക്കുന്നു എന്ന് അറിയുവാൻ ലേഖകൻ ശ്രമിക്കുക.എന്താണ്‌ മുഗൾ ചക്രവർത്തിമാരും മറ്റും ചെയ്തിരുന്നത്‌? എന്നിട്ടാകാം അയ്യായിരം വർഷം പഴക്കമുള്ള പുരാണത്തിലെ കുന്തിയേയും ആർഷഭാരതത്തെയും കുറിച്ചും പറയുവാൻ.മറ്റൊന്ന് ആർഷഭാരതീയർ മാത്രമാണോ പാശ്ചാത്യരെ കുറ്റം പറയാറ്‌.പുല്ലിഗത്തിനുമേൽ ചുറ്റിക്കടി ഇയ്യാൾ ഏതു ലോകത്താണ്‌ ഹേ!!

കണ്ടവനൊപ്പം ശയിക്കുന്നതും, ലിപ്സ്റ്റിക്കും സ്ലീവ്‌ലസ്സും ഇടുന്നതാണ്‌ സ്തീ സ്വാതന്ത്രം എന്ന് ധരിച്ചുവച്ചിരിക്കുന്ന ഈ ലേഖകൻ ഒരു മന്തബുദ്ധിയാണെന്ന് കരുതുന്നത്‌ അതികപറ്റാവും എന്ന് കരുതുന്നില്ല. സ്ത്രീ സദാ കാമാതുരയാണെന്നും അതടക്കുവാൻ പുരുഷനെ തേടുവാൻ ഉള്ള സ്വാതന്ത്രം ആണ്‌ സ്തീസ്വാതന്ത്രം എന്നും കരുതുന്ന മാനസീകരോഗികൾ ഇദ്ദേഹത്തെപോലെ ധാരാളം ഈ സമൂഹത്തിൽ ഉണ്ട്‌.അത്തരക്കാർ ആണ്‌ ബസ്സിലും,സിനിമാതീയേറ്ററിലും മറ്റു പൊതുസ്ഥലങ്ങളിലും വച്ച്‌ ഞോണ്ടുന്നതും മറ്റു വിധത്തിൽ സ്തീകളെ ശല്യം ചെയ്യുന്ന വിധത്തിൽ ഉള്ള അധമപ്രവർത്തനങ്ങൾ നടത്തുന്നതും.

ലേഖകൻ സ്വന്തം കുടുമ്പാംഗങ്ങൾക്കിടയിൽ സംസാരിക്കുമ്പോൾ മുടി എന്നതിനുപകരം മൈര്‌ എന്നാണ്‌ പറയാറെന്ന് കരുതാമോ?

ഇതുപോലെ ഒന്ന് പ്രസിദ്ധീകരിച്ച പത്രാധിപരെ പ്രത്യേകം അഭിനന്ദിക്കുന്നു. !!

May 24, 2009 3:38 PM  

പേര് വെക്കാതെ ആയിരുന്നില്ല ഇത് എഴുതിയത്. ഇടക്കെപ്പോഴോ സൈറ്റിന്റെ ഡിസൈന്‍ മാറ്റിയപ്പോള്‍ ഫോട്ടോയും പേരും തിരികെ വെക്കാന്‍ മറന്നതാണ്. ക്ഷമ ചോദിക്കുന്നു. എല്ലാം തിരികെ വെച്ചിട്ടുണ്ട്. അഭിപ്രായങ്ങള്‍ നേരിട്ട് എഴുത്തുകാരനെ അറിയിക്കാവുന്നതാണ്. പേരില്‍ ക്ലിക്ക് ചെയ്താല്‍ ഈമെയിലും ലഭ്യമാണ്.

പിന്നെ, അഭിനന്ദനത്തിന് നന്ദി. സ്വാതന്ത്രമായി അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കാന്‍ സന്നദ്ധമാണെങ്കില്‍ e പത്രം അത് സ്വാഗതം ചെയ്യുന്നു.

കോളങ്ങള്‍ അത് കൈകാര്യം ചെയ്യുന്ന ആളുടെ പൂര്‍ണ്ണ ഉത്തരവാദിത്തത്തിലാണ്. ഒരു പരിധി വരെ.

e പത്രത്തില്‍ കോളം കൈകാര്യം ചെയ്യാന്‍ താല്‍പ്പര്യം ഉണ്ടെങ്കില്‍ അറിയിച്ചാല്‍ അതിനുള്ള ഏര്‍പ്പാട് ചെയ്യാ‍ന്‍ സന്തോഷമേയുള്ളൂ എന്ന് അറിയിക്കുകയും സ്വാഗതം ചെയ്യുകയും ചെയ്യുന്നു.

- e പത്രം പത്രാധിപര്‍

May 24, 2009 9:32 PM  

കോര്‍ണ്ണര്‍ ക്ലിക്കില്‍ വന്ന ലേഖനവും അതിനു വന്ന കമന്റുകളും പത്രാധിപരുടെ കുറിപ്പും കണ്ടു. ആദ്യമായി പത്രാധിപരോട്‌ ഒരു ചോദ്യം ചോദിക്കുവാന്‍ ആഗ്രഹിക്കുന്നു. ഈ ലേഖനം ഇവിടെ പ്രസിദ്ധീകരിക്കപ്പെട്ടതും അതിനെ പറ്റി ചര്‍ച്ചകള്‍ നടക്കുന്നതുമാണ്‌. അങ്ങിനെ വരുമ്പോള്‍ അതേ കുറിച്ചുള്ള ആരോഗ്യകരവും സഭ്യവുമായ അഭിപ്രായങ്ങള്‍ / വിമര്‍ശനങ്ങള്‍, എന്നിവ ഇവിടെ പ്രസിദ്ധീകരിക്കുന്നതാകില്ലേ ഉചിതം.ഇല്ലാത്ത പക്ഷം ലേഖകനും അനോണ്യോ "സനോണീയോ" തമ്മിലുള്ള കേവല ഈ-മെയില്‍ ഇടപാടായി മാറില്ലേ? അപ്പോള്‍ ഞങ്ങളെ പ്പോലുള്ള വായനക്കാരില്‍ അത്‌ എത്താതെ പോകുവാന്‍ ഇടയുണ്ട്‌.

ഫ്രഞ്ച്‌ നീതി ന്യായ മന്ത്രി ശ്രീമതി Rachida Dati (43) എന്ന് തുടങ്ങുന്ന ലേഖനത്തിലെ അടുത്ത വരിയില്‍ തന്നെ ലേഖകന്‍ പറയുന്നു അവര്‍ അവിവാഹിതയാണെന്ന്. ഒരേ സമയം ഒരു സ്ത്രീ "അവിവാഹിതയും ശ്രീമതിയും" ഇതെങ്ങനെ സംഭവിക്കും? അവിവാഹിത യാണെങ്കില്‍ ശ്രീമതി എന്ന പ്രയോഗം തന്നെ തെറ്റാണ്‌.

ലേഖകന്‍ പറയുന്നതു കേട്ടാല്‍ തോന്നും "ശ്രീമതി കുന്തി" മാത്രമേ അവിഹിത സന്തതികളെ ഒഴിവാക്കിയിട്ടുള്ളൂ എന്ന്. മുമ്പ്‌ അനോണി വ്യക്തമാക്കിയതു പോലെ ലേഖകന്റെ ഉദ്ദേശ്യത്തെ മനസ്സിലാക്കുവാന്‍ പ്രയാസം ഇല്ല. അനോണി വിശദമായി വിവരങ്ങള്‍ എഴുതിയ സ്ഥിതിക്ക്‌ ഞാനതിലേക്ക്‌ കടക്കുന്നില്ല.


ഹൈന്ദവതയേയും ആര്‍ഷ ഭാരത സംഹിതകളേയും പരിഹസിക്കണമെങ്കില്‍ ഇത്രയും വളയേണ്ടതില്ല. മാത്രമല്ല ലേഖകനു ആത്മ സംതൃപ്തി ലഭിക്കണമെങ്കില്‍ ഇനിയും ഉദാഹരണങ്ങള്‍ ധാരാളം ഉണ്ട്‌. അവിഹിത സന്തതിയെ പുഴയില്‍ ഒഴുക്കിയതോടൊപ്പം കുന്തിക്ക്‌ ആറു മക്കള്‍ ഉണ്ടായതും അവരുടെ ഭര്‍ത്താക്കന്മാരില്‍ നിന്നും അല്ലായെന്ന് നേരെയങ്ങ്‌ പറഞ്ഞു കൂടെ? പാഞ്ചാലിക്ക്‌ അഞ്ചു ഭര്‍ത്താക്കന്മാര്‍ ഉണ്ടായിരുന്നു. ഊഴമിട്ടാണവര്‍ അവളെ ഭോഗിച്ചിരുന്നതെന്നും അറിയാഞ്ഞിട്ടാണോ? ശകുന്തളക്ക് ദുഷ്യന്തന്‍ സമ്മാനിച്ചതും അവിഹിത സന്തതിയെ തന്നെ. സാക്ഷാല്‍ ഭീഷ്മ പിതാ മഹനെ പറ്റി കേട്ടിട്ടില്ലേ? അദ്യേം ഒരു മുക്കുവ സ്ത്രീക്ക്‌ മഹര്‍ഷിയില്‍ ഉണ്ടായതല്ലേ? അവിടേം അവിഹിതം. അതു കൊണ്ടു തീരുമോ വൈശാലി, യുയുത്സു തുടങ്ങി ഒരു നീണ്ട നിര തന്നെ കാണാന്‍ കഴിയില്ലേ? ഇനി വയലാറിന്റെ നിരീക്ഷണത്തില്‍ രാവണന്‍ ബലാത്സംഗം ചെയ്ത യുവതിയില്‍ ജനിച്ചതല്ലേ സാക്ഷാല്‍ സീതാ ദേവി? (വയലാറിന്റെ രാവണ പുത്രി എന്ന കവിത കേള്‍ക്കുക)


ആദ്ധ്യാത്മികമായും, ശാസ്ത്ര സംബന്ധിയായും ഭാരതം ലോകത്തിനു നല്‍കിയതു പലതുമുണ്ട്‌. അന്ധമായ വിരോധങ്ങള്‍ നിമിത്തം അതിനെ ലഘൂകരിച്ചു കാണരുത്‌. ഏതു സംസ്കാരത്തിനും അതിന്റേതായ നന്മയും കുറവുകളും ഉണ്ട്‌. മൗലീക വാദത്തിന്റെ ദൃഷ്ടിയിലൂടെ നോക്കുമ്പോള്‍ മാത്രമേ അതിനു മാറ്റം ഉണ്ടാകൂ. സാംസ്കാരികമായി പകര്‍ന്നു കിട്ടിയ അറിവുകളും മറ്റും കാലഘട്ടങ്ങ ള്‍ക്കനുസരിച്ച്‌ മാറ്റേണ്ടതാണെന്ന് വിശ്വസിക്കുന്നവനാണ്‌ ഞാന്‍. അല്ലാതെ ആയിര ക്കണക്കിനു വര്‍ഷങ്ങള്‍ക്ക്‌ മുമ്പത്തെ ജീവിത ക്രമം ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിലും പിന്തുടരണം എന്ന് ശഠിക്കുന്നത്‌ ശരിയാണെന്ന് കരുതാമോ? അതു പ്രായോഗികമാണോ? കംമ്പ്യൂട്ടറിനെ പറ്റി കമ്മ്യൂണിസ്റ്റു മാനിഫെസ്റ്റോയില്‍ പരാമര്‍ശി ക്കുന്നില്ലെന്നും പറഞ്ഞ്‌ അതിനോട്‌ പുറം തിരിഞ്ഞു നില്‍ക്കുന്നതു പോലെ ആകും അത്‌. ഇതെല്ലാം രൂപപ്പെട്ട സാഹചര്യങ്ങള്‍ അല്ല ഇന്ന് നില നില്‍ക്കുന്നതെന്നും അതിനനുസരിച്ച്‌ ജീവിതത്തില്‍ മാറ്റങ്ങള്‍ വരേണ്ടതാണെന്നും തിരിച്ചറിയുക തന്നെ വേണം.

കഴിഞ്ഞു പോയ കാലഘട്ടങ്ങളില്‍ നിലവില്‍ ഉണ്ടായിരുന്ന പല മോശം വ്യവസ്ഥിതികളും പിന്നീട്‌ വന്ന ജനത തിരുത്തുക യുണ്ടായിട്ടുണ്ട്‌. അടിമ വ്യവസ്ഥിതിയും, സതിയും, വഴി നടക്കുവാനും മാറു മറക്കാന്‍ ഉള്ള സ്വാതന്ത്ര്യവും എല്ലാം. എന്നാല്‍ അതുണ്ടായിരുന്നു എന്ന് പറഞ്ഞ്‌ ആ കാലഘട്ടത്തെയും ഇന്നത്തെ സംഭവങ്ങളെയും സാമാന്യ വല്‍ക്കരിക്കുന്നത്‌ ബോധപൂര്‍വ്വ മാകുമ്പോള്‍ അതിനെ വിമര്‍ശിക്കേണ്ടി വരുന്നു. ഒരിക്കല്‍ മാറു മറക്കുവാന്‍ സമരം ചെയ്ത സ്ത്രീ സമൂഹം ഉണ്ടായിരുന്നിടത്ത്‌ ഇന്ന് ചിലര്‍ മാറു പ്രദര്‍ശിപ്പിച്ച്‌ ലോക സുന്ദരിപ്പട്ടത്തിനായി കയ്യെത്തിക്കുമ്പോള്‍ അതിനെ സാമാന്യ വല്‍ക്കരിക്കരുത്‌. ചിലര്‍ അപ്രകാരം ആണെന്നതു കൊണ്ട്‌ സാംസ്കാരം അപ്രകാരം ആണെന്ന ധാരണ നല്‍കുവാന്‍ ശ്രമിക്കുന്നതു പോലെ ആണ്‌ ലേഖകന്റെ പരാമര്‍ശങ്ങള്‍.


അടിസ്ഥാന പരമായി ലേഖകനു ഫ്രാന്‍സിനെ പറ്റിയും സ്ത്രീ സ്വാതന്ത്ര്യത്തെ പറ്റിയും പല അബദ്ധ ധാരണകളും ഉണ്ടെന്ന് തോന്നുന്നു. അതോ ബോധപൂര്‍വ്വം തന്റെ താല്‍പര്യത്തിനു കാര്യങ്ങള്‍ വളച്ചെടുത്തതോ?

എങ്കിലും ഉദ്ദേശ്യത്തെ അനോണി പറഞ്ഞ മാതിരി മനസ്സിലാക്കുന്നു.

May 25, 2009 11:08 PM  

പേരും വിലാ‍സവും ഇല്ലാതെ എഴുതുകയാണെന്ന തോന്നല്‍ മാറ്റാനാണ് അതെല്ലാം കൊടുത്തത്. ഒരു ചര്‍ച്ചക്കപ്പുറം ബന്ധപ്പെടണമെങ്കില്‍ ആവാം എന്നായിരുന്നു ഉദ്ദേശം. ചര്‍ച്ച പ്രസിദ്ധീകരിക്കപ്പെടണം എന്നു തന്നെയാണ് e പത്രത്തിന്റെ താല്‍പ്പര്യം.

May 25, 2009 11:18 PM  

ശൊ! വളരെ കഷ്ടം. അശ്ലീലതകളും അനാവശ്യങ്ങളും കുത്തി നിറച്ചുള്ള ഇത്തരം ആര്ടിക്കുകള്‍ക്കു പകരം മനുഷ്യര്‍ക്ക് ഉപകരിക്കുന്നതും nirmanadmakavumaya കാര്യങ്ങള്ക്ക് രണ്ങതിരങ്ങനാണ് നാം ഒരൂരുതരും തയ്യരവേണ്ടതും, ഇ-പത്രം പോലുള്ളവ രണ്ങമോരുക്കേണ്ടതും
വെറുതെ, eyuthukaranteyum വായനക്കരെന്റെയും prasadakanteyum വിലപ്പെട്ട സമയങ്ങള്‍ കൊള്ളാതിരിക്കാന്‍ എല്ലാവരും ശ്രമിക്കണം , ബഷീറിനെ പോലു‌ള്ളവര്‍ ഇതിനു ഗുഡ് പറഞ്ഞത് ശരിയായില്ല..

May 28, 2009 7:04 PM  

സഹോദരാ . ആ ഗുഡ് നെഗറ്റീവ് ആ‍യി എടുക്കുക..കമന്റ് തെറ്റായധാരണ ഉണ്ടാക്കിയതിൽ ക്ഷമിക്കുക.

June 5, 2009 5:58 AM  

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്
രാംമോഹന്‍ പാലിയത്ത്
eMail
ആര്‍ക്കൈവ്സ്

ePathram Pacha
ePathram Magazine

ബുക്ക് റിപബ്ലിക് - e പത്രം പിന്തുണക്കുന്ന വെബ് സൈറ്റ്
dubaieasy - e പത്രം പിന്തുണക്കുന്ന വെബ് സൈറ്റ്

Click here to download Malayalam fonts
Click here to download Malayalam fontsസ്വകാര്യതാ നയം | സംഘടനാ വിവരങ്ങള്‍ | പരസ്യ സഹായി | പത്രാധിപര്‍

© e പത്രം 2010

വാര്‍ത്തകള്‍

പ്രധാന വാര്‍ത്തകള്‍
പ്രാദേശിക വാര്‍ത്തകള്‍
സിറ്റിസണ്‍ ജേണലിസം
വിനോദം, സിനിമ
ബിസിനസ്സ് വാര്‍ത്തകള്‍

News in English

 

കലാ സാഹിത്യം

ലേഖനങ്ങള്‍
കവിതകള്‍
കഥകള്‍
അനുഭവങ്ങള്‍

 

മഞ്ഞ (മാഗസിന്‍)

കവിതകള്‍
ചിത്രകല
അഭിമുഖം
കഥകള്‍
കുറിപ്പുകള്‍
മരമെഴുതുന്നത്

കോളംസ്

 

പച്ച (പരിസ്ഥിതി)

മറ്റ് പംക്തികള്‍

ചരമം
ഹെല്പ് ഡെസ്ക്
ബൂലോഗം
കാര്‍ട്ടൂണ്‍
വെബ്ബന്നൂരില്‍ കണ്ടത്
വായനക്കാര്‍ പറഞ്ഞത്