29 October 2009
കൈതമുള്ളിന്റെ പുസ്തകം ദുബായില്‍ പ്രകാശനം ചെയ്യുന്നു ദുബായ് : ദുബായിലെ ആദ്യ കാല പ്രവാസിയും, പ്രശസ്ത ബ്ലോഗറുമായ ശശി കൈതമുള്ളിന്റെ ആദ്യ പുസ്തകമായ ജ്വാലകള്‍, ശലഭങ്ങളുടെ ഗള്‍ഫ് പ്രകാശനം വെള്ളിയാഴ്ച്ച ദുബായില്‍ നടക്കും. യു. എ. ഇ. യിലെ ബ്ലോഗര്‍മാരും, സഹ്യദയരും പങ്കെടുക്കുന്ന ചടങ്ങ് ഒക്ടോബര്‍ 30 വെള്ളിയാച്ച രാവിലെ 9.30 ന് ദുബായ് മജസ്റ്റിക്ക് ഹോട്ടലില്‍ ആരംഭിക്കും.പ്രശസ്ത അറബ് കവി ഡോ. ഷിഹാബ് അല്‍ ഗാനിം, കവയത്രി സിന്ധു മനോഹരന് പുസ്തകം നല്‍കിയാണ് പ്രകാശനം. ചടങ്ങില്‍ ഗാന രചയിതാവും ഷാര്‍ജ റൂളേഴ്‌സ് കോര്‍ട്ടിലെ സെക്രട്ടറി യുമായ ബാലചന്ദ്രന്‍ തെക്കന്മാര്‍ അധ്യക്ഷനായിരിക്കും. രാം മോഹന്‍ പാലിയത്ത്, എന്‍. എസ്. ജ്യോതി കുമാര്‍, സദാശിവന്‍ അമ്പലമേട്, സജീവ്‍ തുടങ്ങിയവര്‍ പ്രസംഗിക്കും. ഇബ്രാഹിം കുട്ടി അവതരിപ്പിക്കുന്ന സിത്താര്‍ വാദനം, കുഴൂര്‍ വിത്സണ്‍ അവതരിപ്പിക്കുന്ന ചൊല്‍ക്കാഴ്‌ച്ച, നിതിന്‍ വാവയുടെ വയലിന്‍ വാദനം, കൈപ്പള്ളിയും അപ്പുവും ചേര്‍ന്ന് അവതരിപ്പിക്കുന്ന ഫോട്ടോഗ്രാഫുകള്‍ എന്നിവ ചടങ്ങിന് മാറ്റ് കൂട്ടും. ബ്ലോഗേഴ്സിന്റെ കൂട്ടായമയില്‍ നിന്നും പിറന്ന സിനിമയായ പരോള്‍, 3 മണിക്ക് പ്രദര്‍ശിപ്പിക്കും. ഈ മാസം 6 ന് കോഴിക്കോട് വച്ച് സുകുമാര്‍ അഴീക്കോട്, സിസ്റ്റര്‍ ജെസ്മിക്ക് പുസ്തകം നലകി പ്രകാശനം നിര്‍വ്വഹിച്ചിരുന്നു. കഴിഞ്ഞ 35 വര്‍ഷമായി ദുബായില്‍ പ്രവാസ ജീവിതം നയിക്കുകകയാണ് ശശി കൈതമുള്ള്. കൈതമുള്ളിന്റെ ബ്ലോഗ് : http://kaithamullu.blogspot.com/
|
ദുബായ് : ദുബായിലെ ആദ്യ കാല പ്രവാസിയും, പ്രശസ്ത ബ്ലോഗറുമായ ശശി കൈതമുള്ളിന്റെ ആദ്യ പുസ്തകമായ ജ്വാലകള്‍, ശലഭങ്ങളുടെ ഗള്‍ഫ് പ്രകാശനം വെള്ളിയാഴ്ച്ച ദുബായില്‍ നടക്കും. യു. എ. ഇ. യിലെ ബ്ലോഗര്‍മാരും, സഹ്യദയരും പങ്കെടുക്കുന്ന ചടങ്ങ് ഒക്ടോബര്‍ 30 വെള്ളിയാച്ച രാവിലെ 9.30 ന് ദുബായ് മജസ്റ്റിക്ക് ഹോട്ടലില്‍ ആരംഭിക്കും.












0 Comments:
Post a Comment
Links to this post:
Create a Link
« ആദ്യ പേജിലേക്ക്