28 October 2009

എന്‍ഡോസള്‍ഫാന്‍ പൂര്‍ണ്ണമായി നിരോധിക്കണം

endosulfan-victim-keralaകാസര്‍കോട് ജില്ലയില്‍ അഞ്ഞൂറോളം പേരുടെ മരണത്തിന് കാരണമായ എന്‍ഡോസള്‍ഫാന്‍ ഇന്ത്യയില്‍ സമ്പൂര്‍ണ്ണമായി നിരോധിക്കണം എന്ന് ആവശ്യപ്പെട്ട് വ്യാപകമായ പ്രചരണ പ്രതിഷേധ സമരത്തിന് പരിസ്ഥിതി പ്രവര്‍ത്തകരും സാമൂഹ്യ പ്രവര്‍ത്തകരും ഒരുങ്ങുന്നു. എന്‍ഡോസള്‍ഫാന്റെ ഉപയോഗവും നിര്‍മ്മാണവും നിയന്ത്രിക്കുന്നതിനെ പറ്റി കൂടുതല്‍ പഠനം നടത്തി നിരോധിക്കേണ്ട വസ്തുക്കളുടെ പട്ടികയില്‍ പെടുത്താന്‍ ജനീവയില്‍ നടക്കുന്ന സ്റ്റോക്ഹോം കണ്‍‌വന്‍ഷനില്‍ തീരുമാനം ആയത് ഇന്ത്യയിലെ പ്രവര്‍ത്തകര്‍ക്ക് ഊര്‍ജ്ജം പകര്‍ന്നിട്ടുണ്ട്. മനുഷ്യര്‍ക്കും മൃഗങ്ങള്‍ക്കും കടുത്ത വിഷമാണ് എന്‍ഡോസള്‍ഫാന്‍.
 

sainaba-kasaragod

എന്‍ഡോസള്‍ഫാന്‍ മൂലം ദുരിതം അനുഭവിക്കുന്ന കാസര്‍കോട് ജില്ലയിലെ സൈനബ എന്ന എട്ടു മാസം പ്രായമുള്ള കുട്ടി

 
കഴിഞ്ഞ് 25 വര്‍ഷമായി കേരളത്തില്‍ പ്ലാന്റേഷന്‍ കോര്‍പ്പൊറെയ്ഷന്റെ നേതൃത്വത്തില്‍ ഈ വിഷം ഹെലികോപ്റ്റര്‍ ഉപയോഗിച്ച് തോട്ടങ്ങളില്‍ വര്‍ഷിച്ചു കൊണ്ടിരിക്കുന്നു. കാസര്‍കോഡ് ജില്ലയില്‍ മാത്രം 500 ലധികം പേര്‍ ഈ വിഷം മൂലം കൊല്ലപ്പെട്ടിട്ടുണ്ട്. ആയിരക്കണക്കിന് പേര്‍ ജില്ലയില്‍ ഈ വിഷം മൂലം രോഗവും ശാരീരിക അസ്വാസ്ഥ്യവും അനുഭവിക്കുന്നു. കാസര്‍കോഡ് ജില്ലയിലെ എന്‍ഡോസള്‍ഫാന്‍ വിരുദ്ധ സമിതി പ്രധാന മന്ത്രിയെയും സോണിയാ ഗാന്ധിയെയും കണ്ട് എന്‍ഡോസള്‍ഫാന്‍ നിരോധിക്കണം എന്ന് ആവശ്യപ്പെടും. എന്‍ഡോസള്‍ഫാന്റെ നിരോധനത്തിനെ എതിര്‍ക്കുന്ന ഏക രാജ്യമാണ് ലോകത്തില്‍ ഏറ്റവും കൂടുതല്‍ എന്‍ഡോസള്‍ഫാന്‍ ഉല്‍പ്പാദിപ്പിക്കുന്ന ഇന്ത്യ.
 Campaign for total ban on Endosulfan 
 

Labels:

   
  - ജെ. എസ്.    

0 അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്


15 October 2009

കൃത്രിമ വഴുതനക്ക് അനുമതി

Bt-Brinjalജനിതകമായി മാറ്റം വരുത്തിയ വഴുതന വ്യാവസായിക അടിസ്ഥാനത്തില്‍ ഉല്‍പ്പാദിപ്പിക്കുവാന്‍ ജെനറ്റിക് എഞ്ചിനിയറിംഗ് അപ്പ്രൂവല്‍ കമ്മിറ്റി അനുവാദം നല്‍കി. രാജ്യത്തെ ജൈവ സാങ്കേതിക രംഗത്തെ നിയന്ത്രണത്തിന് അധികാരമുള്ള സമിതിയാണിത്. സര്‍ക്കാരിന്റെ അനുമതി കൂടെ ലഭിക്കുന്നതോടെ ജനിതക മാറ്റം വരുത്തിയ രാജ്യത്തെ ആദ്യ ഭക്ഷ്യ വിളയാകും കൃത്രിമ വഴുതന.
 
ബി.ടി. വഴുതന എന്നാണ് ഇതിനെ വിളിക്കുന്നത്. മണ്ണില്‍ കാണപ്പെടുന്ന ഒരു തരം ബാക്ടീരിയയാണ് ബസിലസ് തുറിംഗ്യെന്‍സിസ് (Bacillus Thuringiensis - Bt). ഈ ബാക്ടീരിയ പുറപ്പെടുവിക്കുന്ന ചില വിഷാംശങ്ങള്‍ കീടങ്ങളെ വിളകളില്‍ നിന്നും അകറ്റി നിര്‍ത്തുന്നു. ചില തരം കീടനാശിനികള്‍ ഉണ്ടാക്കുവാന്‍ ഈ വിഷം ഉപയോഗിക്കുന്നുണ്ട്. ഈ വിഷാംശം സ്വയം ഉല്‍പ്പാദിപ്പിക്കുന്ന ഈ ബാക്ടീരിയയുടെ ഡി.എന്‍. എ. യില്‍ നിന്നും ഈ ശേഷിയുള്ള ജീനുകളെ വേര്‍ തിരിച്ചെടുത്ത് ഇതിനെ വഴുതന ചെടിയുടെ ഡി. എന്‍. എ. വ്യവസ്ഥയിലേക്ക് കടത്തി വിടുന്നു. ഇതോടെ വഴുതന ചെടിക്കും കീടങ്ങളെ അകറ്റി നിര്‍ത്താനുള്ള വിഷം സ്വയം നിര്‍മ്മിക്കാനുള്ള ശേഷി കൈ വരുന്നു. അപ്പോള്‍ പിന്നെ കൃത്രിമമായി കീട നാശിനികള്‍ ഉപയോഗിക്കേണ്ടി വരില്ല എന്നതാണ് ഈ സാങ്കേതിക വിദ്യയുടെ ഗുണമായി പറയുന്നത്.
 
ഇങ്ങനെ വികസിപ്പിക്കുന്ന വഴുതനയ്ക്ക് കീട നാശിനികളെ അപേക്ഷിച്ച് ആയിരം ഇരട്ടിയോളം വിഷ വീര്യം കൂടും. ബി.ടി. വിഷം മനുഷ്യന് ദോഷം ചെയ്യില്ലെന്ന് ഉറപ്പു തരാന്‍ ശാസ്ത്രത്തിന് കഴിയാത്ത സ്ഥിതിക്ക് നമ്മുടെ ഭക്ഷണ ചങ്ങലയിലേക്ക് ഈ വിഷം ആയിരം മടങ്ങ് ശക്തിയോടെ കടന്നു കയറും എന്നതാണ് ഇതിനെതിരെ നില നില്‍ക്കുന്ന ഭീതിക്ക് അടിസ്ഥാനം.
 
ലോകം പകര്‍ച്ച വ്യാധികളുടെ പിടിയില്‍ അമര്‍ന്നിരിക്കുന്ന ഈ കാലത്ത് ഏറെ ഭീതിദമായ മറ്റൊരു ഭീഷണിയും ബി.ടി. വഴുതന ഉളവാക്കുന്നുണ്ട്. ആന്റിബയോട്ടിക്കിനെ പ്രതിരോധിക്കാന്‍ കെല്‍പ്പുള്ള ഒരു പ്രോട്ടീന്‍ ബി.ടി. വഴുതന ഉല്‍പ്പാദിപ്പിക്കുന്നുണ്ട്. ഇത് ഭക്ഷണമാക്കുന്നതോടെ ആന്റിബയോട്ടിക്കുകള്‍ ഉപയോഗിച്ചുള്ള ചികിത്സ ഫലിക്കാതെ വരും എന്നത് ആരോഗ്യ വിദഗ്ദ്ധര്‍ ഏറെ ആശങ്കയോടെയാണ് വീക്ഷിക്കുന്നത്.
 Commercial release of Genetically Modified Bt Brinjal approved in India 
 

Labels:

   
  - ജെ. എസ്.    

0 അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്


Untitled Document ePathram Pacha


ഗ്രീന്‍പീസിന് വേണ്ടി നിങ്ങള്‍ക്ക് ചെയ്യാവുന്നത്


© e പത്രം 2009

Powered by Blogger