അനുശോചന യോഗം

March 30th, 2011

ashokan-kathirur-epathram
അബുദാബി : അകാല ത്തില്‍ അരങ്ങൊഴിഞ്ഞ അതുല്യ നാടക പ്രതിഭ – അശോകന്‍ കതിരൂരി ന്റെ നിര്യാണ ത്തില്‍ അനുശോചനം രേഖ പ്പെടുത്തുന്ന തിനു വേണ്ടി കല അബുദാബി യുടെ അനുശോചന യോഗം മാര്‍ച്ച് 30 ബുധനാഴ്ച രാത്രി 8.30 ന് അബുദാബി മലയാളി സമാജ ത്തില്‍ ചേരുന്ന തായിരിക്കും എന്ന് ഭാരവാഹി കള്‍ അറിയിച്ചു.

അബുദാബി കേരളാ സോഷ്യല്‍ സെന്റര്‍ കഴിഞ്ഞ വര്‍ഷം നടത്തിയ നാടക മല്‍സര ത്തില്‍ മികച്ച നാടക മായി തിരഞ്ഞടുത്തത് അശോകന്‍ കതിരൂര്‍ സംവിധാനം ചെയ്ത് കല അബുദാബി അവതരിപ്പിച്ച ‘ആത്മാവിന്‍റെ ഇടനാഴി’ ആയിരുന്നു.

കെ. എസ്. സി. യുടെ ‘നാടകോല്‍സവം 2010’ – ല്‍ അശോകന്‍ കതിരൂര്‍ മികച്ച സംവിധായകന്‍ ആയും തെരഞ്ഞെടുക്ക പ്പെട്ടു.

-

വായിക്കുക: , ,

2 അഭിപ്രായങ്ങള്‍ »

ശക്തി കലോത്സവം മുസ്സഫ യില്‍

March 28th, 2011

sakthi-kalolsavam-2011-epathram
അബുദാബി : ശക്തി തിയ്യറ്റേഴ്സ് ഒരുക്കുന്ന ‘ശക്തി കലോത്സവം’ മുസ്സഫ യില്‍ അരങ്ങേറുന്നു.

മാര്‍ച്ച് 31 വ്യാഴാഴ്ച വൈകീട്ട് 8 മണിക്ക് മുസ്സഫ ഷാബിയ ഖലീഫ (എം) 10 ലെ എമിറേറ്റ്സ് ഫ്യൂച്ചര്‍ സ്കൂള്‍ അങ്കണത്തില്‍ നടക്കുന്ന ‘ശക്തി കലോത്സവ’ ത്തില്‍, ശക്തി കലാ കാരന്മാര്‍ ഒരുക്കുന്ന കേരള തനിമയാര്‍ന്ന കേരളീയം, ലഘുനാടകം, ഒപ്പന, വിവിധ നൃത്തങ്ങള്‍, നാടന്‍ കലാ രൂപങ്ങള്‍ എന്നിവയുടെ അവതരണം ഉണ്ടായിരിക്കും.

-അയച്ചു തന്നത് : റഫീഖ്‌ സക്കരിയ

-

വായിക്കുക: , ,

അഭിപ്രായം എഴുതുക »

സിനിമാറ്റിക് സംഘ നൃത്ത മത്സരം കെ. എസ്. സി. യില്‍

March 24th, 2011

ksc-logo-epathram

അബുദാബി : കേരളാ സോഷ്യല്‍ സെന്‍റര്‍ കലാ വിഭാഗം സംഘടിപ്പിക്കുന്ന സിനിമാറ്റിക് സംഘ നൃത്ത മത്സരം ‘ബൂം ബൂം ഷക്കലക്ക’ ഏപ്രില്‍ 7 വ്യാഴാഴ്ച വൈകിട്ട് 6 മണിക്ക് കെ. എസ്. സി. യില്‍ നടക്കും.

യു. എ. ഇ. തലത്തില്‍ സംഘടിപ്പിക്കുന്ന ഈ മല്‍സരത്തില്‍ പങ്കെടുക്കാന്‍ താല്പര്യമുള്ളവര്‍ ഏപ്രില്‍ ഒന്നിനു മുമ്പായി പേര് രജിസ്റ്റര്‍ ചെയ്യണം. കൂടുതല്‍ വിവരങ്ങള്‍ക്ക് സെന്‍റര്‍ ഓഫീസുമായോ കലാ വിഭാഗം സിക്രട്ടറി യുമായോ ബന്ധപ്പെടുക. 02 631 44 55 – 050 31 460 87

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

ലോക വനിതാ ദിനത്തിന്റെ നൂറാം വാര്ഷികം

March 12th, 2011

artista-artgroup-painter-epathram

അബുദാബി: ലോക വനിതാ ദിനത്തിന്റെ നൂറാം വാര്‍ഷിക ത്തോടനുബന്ധിച്ച് പ്രസക്തിയും ആര്‍ട്ടിസ്റ്റ ആര്‍ട്ട് ഗ്രൂപ്പും സംയുക്തമായി സംഘടിപ്പിച്ച ആര്‍ട്ടിസ്റ്റ്‌ ക്യാമ്പും “ചരിത്രത്തിലെ സ്ത്രീ” എന്ന വിഷയത്തെ ആസ്പദമാക്കി അബുദാബി കേരള സോഷ്യല്‍ സെന്‍ററില്‍ നടത്തിയ സെമിനാറും കവിയരങ്ങും വേറിട്ട അനുഭവമായി.

ക്യാമ്പ് രാവിലെ പത്തു മണിക്ക് ശാസ്ത്രജ്ഞയും പൊതു പ്രവര്ത്തകയുമായ പ്രൊഫ. ഡോ. ഉമാ രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. കെ. എസ്. സി. പ്രസിഡന്റ് കെ. ബി. മുരളി മുഖ്യാതിഥി യായിരുന്നു. ഇ. ആര്‍. ജോഷി സംസാരിച്ചു. തുടര്‍ന്ന് “പ്രതികരിക്കുന്ന സ്ത്രീ” എന്ന വിഷയത്തില്‍ മുപ്പതോളം ചിത്രകാരന്മാര്‍ തങ്ങളുടെ സര്‍ഗ്ഗാത്മക വൈഭവത്തെ കാന്‍വാസില്‍ പകര്‍ത്തി.

ക്യാമ്പ്‌ അദ്ധ്യക്ഷനായ റോയിച്ചന്‍ റെയില്‍ പാളത്തില്‍ പീഡിക്കപ്പെട്ട് ജീവന്‍ നഷ്ടമായ സൌമ്യയുടെ വേദന പ്രതികരിക്കുന്ന സ്ത്രീയായി കടുത്ത വര്‍ണ്ണങ്ങളില്‍ പകര്‍ത്തിയപ്പോള്‍, ശശിന്‍സ് പ്രതികരിക്കുന്ന വിവിധ മുഖങ്ങളെയാണ് നിറങ്ങളുടെ സംയോജിത നിയമങ്ങളെ വെല്ലുവിളിച്ച് വരച്ചത്. സ്ത്രീ പ്രതികരണം എന്ന ശില്‍പം ചെയ്ത ജോഷി ഒഡേസയുടെ ചിത്രം പ്രതികരിക്കുന്ന സ്ത്രീയുടെ നേര്‍ചിത്രമായിരുന്നു. രാജീവ്‌ മുളക്കുഴയുടെ ചിത്രം പ്രതികരിക്കുന്ന  സ്ത്രീ തിന്മയുടെ കറുത്ത നിഴലില്‍ പിടയുമ്പോള്‍ ദു:ഖിതനായ പുരുഷ പ്രതിനിധിയെ കൂടി വെളുത്ത വര്‍ണ്ണത്തില്‍ പകര്‍ത്തി. മുരുകന്‍ തന്റെ സ്വതസിദ്ധമായ ശൈലിയില്‍ കത്തി കൊണ്ട് ത്രിമാന രൂപത്തില്‍ ക്യൂബിസത്തെ ഓര്‍മ്മിപ്പിച്ചു കൊണ്ട് വരച്ച ചിത്രം സ്ത്രീയുടെ വിവിധ ഭാവങ്ങള്‍ നിറഞ്ഞതായിരുന്നു.

ശ്രീകുമാര്‍, സാബു, ഹരീഷ് തച്ചോടി, ഷാഹുല്‍ ഹമീദ്‌, അപ്പു ആസാദ്‌ തുടങ്ങിയ മുപ്പതോളം കലാകാരന്മാര്‍ ബ്രഷുകളില്‍ വര്‍ണ്ണങ്ങള്‍ ചാലിച്ച് കെ. എസ്. സി. യുടെ അങ്കണത്തില്‍ വേറിട്ട ഒരു അനുഭവം നല്‍കി. തുടര്‍ന്ന് നടന്ന ചിത്ര പ്രദര്‍ശനം കാണാന്‍ വിവിധ രാജ്യക്കാരായ നിരവധി പേരാണ് എത്തിയത്‌. അതിനോട നുബന്ധിച്ചു നടന്ന സെമിനാറില്‍ ചരിത്രത്തിലെ സ്ത്രീ എന്ന വിഷയം അജി രാധാകൃഷണന്‍ അവതരിപ്പിച്ചു.

ജപ്പാനില്‍ നടന്ന സുനാമി ദുരന്തത്തില്‍ ദു:ഖം രേഖപ്പെടുത്തി മൌന പ്രാര്‍ത്ഥനയില്‍ തുടങ്ങിയ സെമിനാറില്‍ റൂഷ് മെഹര്‍, ജലീല്‍, കെ. എസ്. സി. വനിതാ വിഭാഗം കണ്‍വീനര്‍ പ്രീത വസന്ത്‌, ഹഫീസ്‌ മുഹമ്മദ്‌, മാദ്ധ്യമ പ്രവര്‍ത്തകനായ സഫറുള്ള പാലപെട്ടി, ആനന്ദ ലക്ഷ്മി, സിനിമാ പ്രവര്‍ത്തകനായ ഇസ്കന്ദര്‍ മിര്‍സ തുടങ്ങിയവര്‍ സംസാരിച്ചു. ഫൈസല്‍ ബാവ അദ്ധ്യക്ഷത വഹിച്ചു.  കവി അരങ്ങിന്റെ ഉദ്ഘാടനം കവയത്രിയായ ദേവസേന നിര്‍വഹിച്ചു. അസ്മോ പുത്തന്‍ച്ചിറ, ശിവ പ്രസാദ്‌, നസീര്‍ കടിക്കാട്, ടി. എ. ശശി എന്നിവര്‍ കവിതകള്‍ അവതരിപ്പിച്ചു.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ഫാന്‍റസ്സി എന്‍റര്‍ടയിനേഴ്സ് കലാകാരന്മാരെ ആദരിച്ചു

February 26th, 2011

fantasy-entertainers-best-musition-epathram

അബുദാബി : ഫാന്‍റസ്സി എന്‍റര്‍ടയിനേഴ്സ് പത്താം വാര്‍ഷിക ത്തോട് അനുബന്ധിച്ച് അബുദാബി എയര്‍ലൈന്‍സ് ഹോട്ടലില്‍ നടന്ന വാര്‍ഷികാ ഘോഷ പരിപാടി യില്‍ വെച്ച് തങ്ങളുടെ മേഖല കളില്‍ കഴിവ് തെളിയിച്ച മികച്ച കലാ കാരന്മാരെ ആദരിച്ചു. ഫാന്‍റസ്സി എന്‍റര്‍ടയിനേഴ്സ് രക്ഷാധികാരി മുഹമ്മദ്‌ അസ്ലം അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍, പ്രമുഖ മാധ്യമ പ്രവര്‍ത്തകനും യു. എ. ഇ. എക്സ്ച്ചേഞ്ച് മീഡിയ മാനേജരുമായ കെ.കെ. മൊയ്തീന്‍ കോയ മുഖ്യാഥിതി ആയിരുന്നു. മികച്ച സംഗീതജ്ഞന്‍ ആയി തെരഞ്ഞെടുക്കപ്പെട്ട സലീല്‍ അസീസി (സലീല്‍ മലപ്പുറം), മികച്ച ഗായിക ആയി തെരഞ്ഞെടുക്കപ്പെട്ട അപര്‍ണ്ണ സുരേഷ് എന്നിവര്‍ക്ക് പുരസ്കാരങ്ങള്‍ നല്‍കി.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

Page 5 of 8« First...34567...Last »

« Previous Page« Previous « സ്വരുമ ദുബായ് മെഡിക്കല്‍ ക്യാമ്പ്‌ നടത്തി
Next »Next Page » ബെന്യാമിന് സ്വീകരണം »ജലീല്‍ രാമന്തളിക്കും ബി. ...
സുരക്ഷക്കും സമാധാന ത്തിനു...
തടവുകാരെ കൈമാറാന്‍ ഇന്ത്യ...
വ്യാജ മൊബൈലിനെതിരെ കര്‍ശ...
ബോയിംഗിന് ഇത് ചരിത്ര മുഹൂ...
ദുബായ് എയര്ഷോ ആരംഭിച്ചു...
മലയാളി സമാജം ആര്‍. സി. സി...
പ്രവാസി സാമ്പത്തിക അച്ചടക...
ഇന്ത്യന്‍ വിസ ഇനി ഓണ്‍ലൈന...
ദുബായ് ആനപ്രേമി സംഘം മാടമ...
സൌദിയില്‍ 8 ബംഗ്ലാദേശ് സ്...
കേരളീയ വിദ്യാഭ്യാസ രംഗം മ...
തിരുനെല്ലൂര്‍ കരുണാകരന്‍ ...
ബഹറിനില്‍ പ്രക്ഷോഭകാരികളെ...
വാഹനം ഓടിച്ചതിന് സൗദി വനി...
സൗദിയില്‍ ഇനി സ്‌ത്രീകള്‍...
ദുബായില്‍ പ്ലാസ്റ്റിക്‌, ...
ദുബായ്‌ മെട്രോ ഗ്രീന്‍ ലൈ...
പ്രവാസി മലയാളികള്‍ ഓണ ലഹര...
സൃഷ്ടാവിന്റെ മഹത്വം ബോദ്ധ...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine