ന്യൂഡല്‍ഹി : സുപ്രീംകോടതിയുടെ 51-ാം ചീഫ് ജസ്റ്റിസായി സഞ്ജീവ് ഖന്ന സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ജസ്റ്റിസ് ഡി. വൈ. ചന്ദ്ര ചൂഢിൻ്റെ പിന്‍ഗാമിയായാണ് സഞ്ജീവ് ഖന്ന എത്തുന്നത്. രാഷ്ട്രപതി ഭവനില്‍ നടന്ന സത്യപ്രതിജ്ഞ ചടങ്ങിൽ രാഷ്ട്രപതി ദ്രൗപതി മുര്‍മ്മു സത്യവാചകം ചൊല്ലി ക്കൊടുത്തു.
പ്രധാന മന്ത്രി നരേന്ദ്ര മോഡി, ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കര്‍, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്, മന്ത്രി മാരായ കിരണ്‍ റിജിജ്ജു, മനോഹര്‍ലാല്‍ ഖട്ടാര്‍, ഇന്നലെ വിരമിച്ച ചീഫ് ജസ്റ്റിസ് ഡി. വൈ.ചന്ദ്രചൂഢ് എന്നിവരും സത്യപ്രതിജ്ഞ ചടങ്ങില്‍ സംബന്ധിച്ചു. 2025 മെയ് 13 വരെ ജസ്റ്റിസ് സഞ്ജീവ് ഖന്ന ചീഫ് ജസ്റ്റിസ് പദവിയിൽ തുടരും. Image Credit : Twitter
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: അന്താരാഷ്ട്രം, ഇന്ത്യ, കോടതി, സുപ്രീംകോടതി