19 June 2008
ഫയര്‍ഫോക്സ് ഗിന്നസ് ബുക്കിലേയ്ക്ക് 80 ലക്ഷം കോപ്പികളിലേറെ 24 മണിക്കൂറിനുള്ളില്‍ ഡൌണ്‍ലോഡ് ചെയ്യപ്പെട്ട ഫയര്‍ഫോക്സ് 3 പുതിയ ലോക റെക്കോര്‍ഡിട്ടു. ഒരു കമ്പ്യൂട്ടര്‍ സോഫ്റ്റ്വെയറിന്റെ ഇത്രയധികം കോപ്പികള്‍ ഇത്രയും ചുരുങ്ങിയ സമയത്തിനുള്ളില്‍ ഡൌണ്‍ലോഡ് ചെയ്യപ്പെടുന്നത് ഇത് ആദ്യമായിട്ടാണ്. ചൊവ്വാഴ്ച രാവിലെ 11:16ന് ആരംഭിച്ച് ബുധനാഴ്ച അതേ സമയം വരെയായിരുന്നു ഇതില്‍ പങ്ക് ചേരാനുള്ള സമയപരിധി. അതിന്റെ മൂര്‍ദ്ധന്യാവസ്ഥയില്‍ ഏതാണ്ട് 14000 കോപ്പികളാണ് ഒരു മിനുട്ടില്‍ ഡൌണ്‍ലോഡ് ചെയ്യപ്പെട്ടതത്രെ.ഈ സംരംഭത്തില്‍ പങ്ക് ചേരണമെന്ന് അഭ്യര്‍ഥിച്ച് ലോകമെമ്പാടും ഇമെയില്‍ സന്ദേശങ്ങള്‍ പ്രവഹിച്ചിരുന്നു. കമ്പ്യൂട്ടര്‍ സോഫ്റ്റ്വെയര്‍ രംഗത്തെ കുത്തക ദുഷ് പ്രവണതകള്‍ക്ക് കുപ്രസിദ്ധമായ മൈക്രോസോഫ്റ്റിന്റെ ഇന്റര്‍നെറ്റ് എക്സ്പ്ലോററിന് ബദലായ ഫയര്‍ഫോക്സിന്റെ പ്രചരണത്തിന് സ്വതന്ത്ര സോഫ്റ്റ്വെയറിനെ സ്നേഹിക്കുന്ന കമ്പ്യൂട്ടര്‍ വിദഗ്ധരും ഉപയോക്താകളും എല്ലാം ഉത്സാഹിച്ചതിന് തെളിവാണ് ഈ സംരംഭത്തിന്റെ വിജയം. ഫയര്‍ഫോക്സിന്റെ നിര്‍മ്മാതാകളായ മോസില്ല ഒരു പ്രചരണ തന്ത്രമായിട്ടാണ് ഈ ഡൌണ്‍ലോഡ് സംരംഭത്തെ ഉപയോഗിച്ചതെങ്കിലും ഈ വിജയം ഫയര്‍ഫോക്സ് വെറും മറ്റൊരു സോഫ്റ്റ്വെയര്‍ മാത്രമല്ല എന്നതിന്റെ വ്യക്തമായ സൂചനയാണ് നല്‍കുന്നത്. ഇത് എല്ലാവരും മനസ്സ് കൊണ്ട് ആശീര്‍വദിയ്ക്കുന്ന ഒരു ജനകീയ മുന്നേറ്റം തന്നെയാണ്. ഫയര്‍ഫോക്സ് ഇവിടെ നിന്നും ലഭ്യമാണ്. ![]() ഫയര്‍ഫോക്സ് പ്രചരിപ്പിക്കാന്‍ നിങ്ങള്‍ക്കും സഹായിക്കാം Labels: firefox, free-software |

















0 Comments:
Post a Comment
Links to this post:
Create a Link
« ആദ്യ പേജിലേക്ക്