|
07 December 2008
സ്വാതി തിരുനാള്‍ സംഗീതോത്സവം മസ്കറ്റ് : ഇന്ത്യന്‍ സോഷ്യല്‍ ക്ലബ് മലയാളം വിഭാഗത്തിന്റെ ഈ വര്‍ഷത്തെ സ്വാതി തിരുനാള്‍ സംഗീതോത്സവം ഡിസംബര്‍ 5 വെള്ളിയാഴ്ച വൈകീട്ട് 7 മണിക്ക് ഐ. എസ്. സി. ഓഡിറ്റോറിയത്തില്‍ വെച്ച് നടന്നു. പ്രശസ്ത കര്‍ണ്ണാടക സംഗീത വിദ്വാന്‍ ശ്രീ പ്രണവം ശങ്കരന്‍ നമ്പൂതിരി മുഖ്യ അതിഥി ആയിരുന്നു. സംഘടനയിലെ പതിനഞ്ചില്‍ പരം അംഗങ്ങള്‍ സ്വാതി തിരുനാള്‍ കീര്‍ത്തനങ്ങള്‍ ആലപിച്ചു. തുടര്‍ന്ന് ശ്രീ ശങ്കരന്‍ നമ്പൂതിരിയുടെ സ്വാതി തിരുനാള്‍ കൃതികളുടെ കച്ചേരിയും നടന്നു. പത്താം വയസില്‍ സംഗീത അഭ്യസനം ആരംഭിച്ച ശ്രീ ശങ്കരന്‍ നമ്പൂതിരി ചെറു പ്രായത്തില്‍ തന്നെ തന്റെ കഴിവു തെളിയിക്കുകയും ശാസ്ത്രീയ സംഗീത ആലാപന രംഗത്ത് ഏറെ ശ്രദ്ധ നേടുകയും ചെയ്തിട്ടുണ്ട്. ധാരാളം പുരസ്കാരങ്ങളും ഈ രംഗത്ത് അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. ചെന്നൈ സംഗീത അക്കാദമിയുടെ കീഴില്‍ സംഗീത അധ്യാപകര്‍ക്ക് വേണ്ടിയുള്ള സംഗീത കോളേജില്‍ അധ്യാപകന്‍ ആയും അദ്ദേഹം സേവനം അനുഷ്ഠിച്ചിട്ടുണ്ട്. - ഇ. ജി. മധു, മസ്കറ്റ് Labels: gulf, oman, അറബിനാടുകള്‍, കല
- e പത്രം
|
മസ്കറ്റ് : ഇന്ത്യന്‍ സോഷ്യല്‍ ക്ലബ് മലയാളം വിഭാഗത്തിന്റെ ഈ വര്‍ഷത്തെ സ്വാതി തിരുനാള്‍ സംഗീതോത്സവം ഡിസംബര്‍ 5 വെള്ളിയാഴ്ച വൈകീട്ട് 7 മണിക്ക് ഐ. എസ്. സി. ഓഡിറ്റോറിയത്തില്‍ വെച്ച് നടന്നു. പ്രശസ്ത കര്‍ണ്ണാടക സംഗീത വിദ്വാന്‍ ശ്രീ പ്രണവം ശങ്കരന്‍ നമ്പൂതിരി മുഖ്യ അതിഥി ആയിരുന്നു. സംഘടനയിലെ പതിനഞ്ചില്‍ പരം അംഗങ്ങള്‍ സ്വാതി തിരുനാള്‍ കീര്‍ത്തനങ്ങള്‍ ആലപിച്ചു. തുടര്‍ന്ന് ശ്രീ ശങ്കരന്‍ നമ്പൂതിരിയുടെ സ്വാതി തിരുനാള്‍ കൃതികളുടെ കച്ചേരിയും നടന്നു.











0 Comments:
Post a Comment
Links to this post:
Create a Link
« ആദ്യ പേജിലേക്ക്