23 January 2009

റഹ്മാനിയ അറബിക് കോളജ് യു.എ.ഇ. ഉത്തര മേഖല കമ്മറ്റിക്ക് പുതിയ ഭാരവാഹികള്‍

ദുബായ് : കേരളത്തില്‍ ആദ്യമായി മത ഭൌതിക സമന്വയ വിദ്യാഭ്യാസ രംഗത്തേക്ക് മുന്നിട്ടിറങ്ങിയ കടമേരി റഹ്മാനിയ്യ അറബിക് കോളജ് 40‍ാം വര്‍ഷത്തിലേക്ക് പ്രവേശിക്കവെ സ്ഥാപനത്തിന്റെ പുരോഗതിയില്‍ ഏറെ പങ്ക് വഹിച്ച യു. എ. ഇ. ഉത്തര മേഖലാ കമ്മറ്റി പുതു വര്‍ഷത്തില്‍ പുതുമകളാര്‍ന്ന ജീവ കാരുണ്യ സേവന പ്രവര്‍ത്തനങ്ങളും ആയി രംഗത്തിറങ്ങുന്നു എന്ന് അറിയിച്ചു. കോളേജ് പ്രിന്‍സിപ്പലും പ്രമുഖ പണ്ഡിതനും ആയ ശൈഖുനാ കോട്ടുമല ടി. എം. ബാപ്പു മുസ്ലിയാരുടെ നേതൃത്വത്തില്‍ നടന്ന 22‍ാം വാര്‍ഷിക ജനറല്‍ ബോഡി യോഗത്തില്‍ ആണ് നൂതന പദ്ധതികളുടെ ആസൂത്രണത്തിനും വിപുലമായ ഫണ്ട് ശേഖരണത്തിനും തുടക്കം കുറിച്ചത്. തുടര്‍ന്ന് പുതു വര്‍ഷത്തിലെ ഭാരവാഹികളേയും പ്രഖ്യാപിച്ചു.

പ്രസിഡന്റ് കാട്ടില്‍ അമ്മദ് ഹാജി, വര്‍ക്കിങ് പ്രസി. എ. ബി. അബ്ദുല്ല ഹാജി, ജന. സെക്രട്ടറി പി. കെ. അബ്ദുള്‍ കരീം, ട്രഷറര്‍ കടോളി അഹ്മദ്, ഓര്‍ഗ. സെക്രട്ടറിമാര്‍ അബൂബക്കര്‍ കുറ്റിക്കണ്ടി, ഇബ്രാഹിം മുറിച്ചാണ്ടി, ഹക്കീം ഫൈസി, വൈ. പ്രസിഡന്റുമാര്‍ വെള്ളിലാട്ട് അബ്ദുല്ല, എ. ടി. ഇബ്രാഹിം ഹാജി, കടോളി അബൂബക്കര്‍, കെ. കുഞ്ഞബ്ദുല്ല, വലിയാണ്ടി അബ്ദുല്ല, ചാലില്‍ ഹസ്സന്‍, കുറ്റിക്കണ്ടി ഇബ്രാഹിം, ജോ. സെക്രട്ടറിമാര്‍ പാറക്കല്‍ മുഹമ്മദ്, അബ്ദുല്ല റഹ്മാനി, മൊയ്തു അരൂര്‍ എന്നിവരാണ് പുതിയ ഭാരവാഹികള്‍.

Labels:

  - ജെ. എസ്.    

4അഭിപ്രായങ്ങള്‍ (+/-)
Links to this post

4 Comments:

കേരളത്തില്‍ ആത്യമായി മത-ഭൌതിക സമനയ വിധ്യഭസ്തിന്നു തുടക്കം കുറിച്ച ഈ കടമേരി റഹ് മാനിയ്യ: എന്ന സ്ഥാപനതിന്തേ ഭാരവാഹികളെ പരിജയപ്പെടുതിയ്യ്തിന്നു വളരെ നന്ദി. ഈ സ്ഥാപനം ഇപ്രകാരം മറ്റു പല മാത്രക പരിപാടികളും കായ്ച്ച വെച്ചിട്ടുന്ടെന്ന്നു അരിച്ന്ച്ചിട്ടുണ്ട്..അവ കൂടി വിശദീകരിക്കംയിരിന്നു ... എട്ടരം ചരിത്രങ്ങള്‍ പുതു തലമുറയ്ക്ക് വിസ്മരിക്കപ്പെടരുതല്ലോ..

January 24, 2009 9:20 PM  

Please exply to me about rahmaniyya..more

sivaraj Kozhikkode
dubai,UAE

January 24, 2009 10:15 PM  

കോഴിക്കോടുള്ള റഹ്‌മാനിയ്യ വികലാംഗ വിദ്യാലയം ഇവര്‍ എന്ന് തുടങ്ങിയതാണ്‌ ... അതിന്റെ ചരിത്രം ഒന്നുവിവരിച്ചു കിട്ടുമോ..?

M.S Rahman
KARUNAGAPPALLI, KOLLAM

February 5, 2009 6:25 PM  

DARUL HUDAYKE ALLAVEDHA ASAMSAKAL NARUNDHU

May 12, 2009 10:32 PM  

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്

ആര്‍ക്കൈവ്സ്

ePathram Pacha
ePathram Magazine

ബുക്ക് റിപബ്ലിക് - e പത്രം പിന്തുണക്കുന്ന വെബ് സൈറ്റ്
dubaieasy - e പത്രം പിന്തുണക്കുന്ന വെബ് സൈറ്റ്

Click here to download Malayalam fonts
Click here to download Malayalam fontsസ്വകാര്യതാ നയം | സംഘടനാ വിവരങ്ങള്‍ | പരസ്യ സഹായി | പത്രാധിപര്‍

© e പത്രം 2010

വാര്‍ത്തകള്‍

പ്രധാന വാര്‍ത്തകള്‍
പ്രാദേശിക വാര്‍ത്തകള്‍
സിറ്റിസണ്‍ ജേണലിസം
വിനോദം, സിനിമ
ബിസിനസ്സ് വാര്‍ത്തകള്‍

News in English

 

കലാ സാഹിത്യം

ലേഖനങ്ങള്‍
കവിതകള്‍
കഥകള്‍
അനുഭവങ്ങള്‍

 

മഞ്ഞ (മാഗസിന്‍)

കവിതകള്‍
ചിത്രകല
അഭിമുഖം
കഥകള്‍
കുറിപ്പുകള്‍
മരമെഴുതുന്നത്

കോളംസ്

 

പച്ച (പരിസ്ഥിതി)

മറ്റ് പംക്തികള്‍

ചരമം
ഹെല്പ് ഡെസ്ക്
ബൂലോഗം
കാര്‍ട്ടൂണ്‍
വെബ്ബന്നൂരില്‍ കണ്ടത്
വായനക്കാര്‍ പറഞ്ഞത്