| 
                                
                                    
                                        15 January 2009
                                    
                                 
 ദുബായ് വീസ ഇനി മൊബൈല്‍ വഴി ദുബായില്‍ ഫെബ്രുവരി മുതല്‍ മൊബൈല്‍ ഫോണുകളില്‍ വിസ ലഭിക്കും. ദുബായ് താമസ കുടിയേറ്റ വകുപ്പാണ് പിക്ച്ചര്‍ എസ്. എം. എസിന്‍റെ രൂപത്തില്‍ ലഭിക്കുന്ന എം - വിസാ സംവിധാനം ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചിരിക്കുന്നത്. അതേ സമയം, എം - വിസാ സംവിധാനത്തിന്‍റെ ഫീസ് നിരക്കുകള്‍ നിശ്ചയിച്ചിട്ടില്ല. എം - വിസയ്ക്കായി http://www.eform.ae/ എന്ന വെബ് സൈറ്റിലാണ് അപേക്ഷിക്കേണ്ടത്. ബാര്‍ കോഡ് സഹിതമുള്ള പിക്ച്ചര്‍ മെസേജാണ് ഫോണുകളില്‍ ലഭിക്കുക. എയര്‍പോര്‍ട്ടില്‍ പാസ്പോര്‍ട്ടും എസ്.എം.എസും കാണിച്ചാല്‍ മതിയാകും. ഈ ബാര്‍ കോഡ് മൊബൈലില്‍ നിന്ന് സ്കാന്‍ ചെയ്ത് എടുക്കാന്‍ എയര്‍ പോര്‍ട്ട് അധികൃതര്‍ക്ക് കഴിയും. എയര്‍പോര്‍ട്ടില്‍ വച്ച് വിസ പ്രിന്‍റ് ചെയ്ത് ലഭിക്കും. ഈ ആധുനിക സംവിധാനം നടപ്പിലാകുന്നത് വഴി എയര്‍ പോര്‍ട്ടിലെ കാല താമസം ഒഴിവാക്കി ക്ലിയറന്‍സ് നടപടികള്‍ സുഗമം ആകും എന്ന് അധികൃതര്‍ വ്യക്തമാക്കി. Labels: dubai, nri, uae, അറബിനാടുകള്‍ 
 
- സ്വന്തം ലേഖകന്‍
 
 
 | 
 
 
                  
  
  
  
  
  
  
  
  
  
  
  
  
  
  
  
		
 
                     ഈ പേജ് പങ്ക് വെയ്ക്കാം
 ഈ പേജ് പങ്ക് വെയ്ക്കാം 








 
  				 
				 
				 
     
    
 
 

0 Comments:
Post a Comment
Links to this post:
Create a Link
« ആദ്യ പേജിലേക്ക്