|
01 May 2009
റഹ്മാനീസ് അസോസിയേഷന്‍ അനുസ്മരണം
ദുബായ് : കഴിഞ്ഞ ദിവസം അന്തരിച്ച പ്രമുഖ പണ്ഡിതനും കടമേരി റഹ്മാനിയ്യ കോളജ് വൈ. പ്രിന്‍സിപ്പലും ആയിരുന്ന ശൈഖുനാ വറ്റല്ലൂര്‍ അബ്ദുല്‍ അസീസ് ബാഖവിയുടെ പേരില്‍ യു.എ.ഇ. ചാപ്റ്റര്‍ റഹ്മാനീസ് അനുസ്മരണ പ്രഭാഷണവും പ്രാര്‍ത്ഥന സംഗമവും സംഘടിപ്പിച്ചു.
ദുബാഇ ദേരയിലെ ഖാലിദ് മസ്ജിദില്‍ സംഘടിപ്പിച്ച ചടങ്ങില്‍ മിദ്‌ലാജ് റഹ്മാനി മാട്ടൂല്‍ അനുസ്മരണ പ്രഭാഷണം നടത്തി. അനാവശ്യ വാക്കും പ്രവര്‍ത്തികളും ഉപേക്ഷിച്ച് മുഴുവന്‍ സമയവും കിതാബ് മുത്വാലഅഃ യിലും ഖുര്‍ആന്‍ പാരായണത്തിലും മുഴുകിയിരുന്ന ഉസ്താദിന്റെ വിയോഗത്തിലൂടെ ശരിക്കും ഒരു ഉഖ്‌റവിയായ പണ്ഡിതനെയാണ് നമുക്ക് നഷ്ടപ്പെട്ടത് എന്ന് അദ്ദേഹം പറഞ്ഞു. വാജിദ് റഹ്മാനി പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കി. അബ്ദുല്‍ ഹഖീം ഫൈസി റഹ്മാനി, അന്‍വര്‍ റഹ്മാനി, മുനീര്‍ റഹ്മാനി, ബഷീര്‍ റഹ്മാനി, ഉമര്‍ അലി റഹ്മാനി, സുബൈര്‍ റഹ്മാനി, ഉബദുല്ലാ റഹ്മാനി, ശിഹാബുദ്ദീന്‍ റഹ്മാനി എന്നിവരും പങ്കെടുത്തു. - ഉബൈദ് ഉബൈദുള്ള Labels: associations
- ജെ. എസ്.
|











1 Comments:
വലിയ സൂഷ്മതയോടെ ജീവിച്ച ബഹുമാനപ്പെട്ട അസീസ് ഉസ്താടിന്നോടൊപ്പം നമ്മെ എല്ലാവരെയും പടച്ച റബ്ബ് അവന്‍റെ ജന്നത്തുല്‍ ഫിര്‍ദൌസില്‍ ഒരുമിച്ചു കൂട്ടെട്ടെ...ആമീന്‍ .
Post a Comment
Links to this post:
Create a Link
« ആദ്യ പേജിലേക്ക്