09 May 2009

ചെമ്മാട് ദാറുല്‍ ഹുദ സമ്മേളന പ്രചരണം ദുബായില്‍

moothedam-rahmathulla-qaasimiദുബായ്: ഭയ ഭക്തി ഇല്ലെങ്കില്‍ പാണ്ഡിത്യം കൊണ്ട് ഒരു പ്രയോജനവും ഇല്ലെന്നും ദൈവ ഭയം ഉണ്ടാകുമ്പോഴേ അത് ഉപകാരപ്രദം ആവുകയുള്ളൂ എന്നും പ്രമുഖ പണ്ഡിതനും വാഗ്മിയും കേരള സംസ്ഥാന ഖുര്‍ ആന്‍ സ്റ്റഡി സെന്റര്‍ ഡയറക്ടറുമായ മൂത്തേടം റഹ്മത്തുള്ള ഖാസിമി അഭിപ്രായപ്പെട്ടു. ചെമ്മാട് ദാറുല്‍ ഹുദ ദശ വാര്‍ഷിക സമ്മേളന പ്രചരണാര്‍ത്ഥം 'ഹാദിയ' ദുബായ് ചാപ്റ്റര്‍ ദുബായ് ലാന്‍ഡ് മാര്‍ക്ക് ഓഡിറ്റോ റിയത്തില്‍ സംഘടിപ്പിച്ച 'മുന്തഖല്‍ ഇഖ്‌വ' എന്ന പരിപാടിയില്‍ മുഖ്യ പ്രഭാഷണം നടത്തുക യായിരുന്നു അദ്ദേഹം.
 
ഇപ്രകാരം ലക്ഷ്യവും മാര്‍ഗ്ഗവും ശരിയാക്കാതെ കേവലം ജ്ഞാനം തേടിയവനാവുക, പാണ്ഡിത്യം നേടുക എന്നത് വലിയ ഒരു കാര്യം ആയിട്ടു ആരും കരുതേണ്ടതില്ല. കാരണം പടച്ചവനെ ഭയമില്ലാ ത്തവര്‍ക്കും മഹാ പാണ്ഡിത്യവും സ്ഥാന മാനങ്ങളു മൊക്കെ നേടാനാവും, എന്ന് മാത്രമല്ല അത്തരക്കാര്ക്ക് തന്നെയാണ് അവയൊക്കെ കൂടുതല്‍ ഉണ്ടാവുകയും ചെയ്യുക. പൂര്‍വ ചരിത്രങ്ങളും തിരു വചനങ്ങളും ഇതിനു സാക്ഷിയുമാണ്.
 
പ്രവചകനായ മൂസാ നബി (അ) യുടെ കാലത്ത് അവിശ്വാസിയായി ദൈവ കോപത്തോടെ ദുര്‍മരണം സംഭവിച്ച മഹാപണ്ഡിതനയിരുന്ന "ഇബ്നു സഖ" യുടെ മരണ സമയത്ത് പോലും പന്ത്രണ്ടായിരത്തില്‍ പരം മഷി കുപ്പികള്‍ (അത്രയും പണ്ടിതരായ ശിഷ്യന്മാര്‍) അയാളുടെ ചുറ്റും ഉണ്ടായിരുന്നു എന്നാണ് ചരിത്രം രേഖപ്പെടുത്തുന്നത്.
 
ചിലര്‍ക്ക് ഉള്കൊള്ളാന്‍ ആവാത്തത് ആണെങ്കില്‍ കൂടിയും ഇത്തരം നഗ്ന സത്യങ്ങള്‍ തുറന്നു പറയുന്നത് നാക്ക് പിഴ മൂലം അല്ലെന്നും നാക്ക് പിഴകള്‍ ഉണ്ടാവുന്ന ഘട്ടത്തില്‍ തന്റെ പ്രഭാഷണങ്ങള്‍ സ്വമേധയാ അവസാനി പ്പിക്കുമെന്നും അത്രയും കാലം തനിക്കെതിരെ ഉയരുന്ന എല്ലാ വിമര്‍ശനങ്ങളും താന്‍ സ്വാഗതം ചെയ്യുന്നുവെന്നും വിമര്‍ശകര്‍ക്ക് താക്കീതായി അദ്ദേഹം ഓര്‍മിപ്പിച്ചു.
 
പരിപാടി സിംസാറുല്‍ ഹഖ്‌ ഹുദവി ഉദ്ഘാടനം ചെയ്തു. അബ്ദുല്‍ ഗഫൂര്‍ ഖാസിമി അധ്യക്ഷത വഹിച്ചു. ഷൌക്കത്തലി ഹുദവി സ്വാഗതവും ത്വയ്യിബ് ഹുദവി നന്ദിയും പറഞ്ഞു.
 
- ഉബൈദുല്ല റഹ്മാനി കൊമ്പംകല്ല്‌
 
 

Labels:

  - ജെ. എസ്.    

6അഭിപ്രായങ്ങള്‍ (+/-)
Links to this post

6 Comments:

അഭിനന്നനങ്ങള് ...ഖാസിമീ ഉസ്താദ്,
ഇങ്ങിനെ ഇനിയും കാര്യങ്ങള് വെട്ടിത്തുറന്നു പറയാനുള്ള ധീരതയും deergayussum പടച്ച റബ് നിങ്ങള്ക്ക് നല്കുമാരവട്ടെ, ആമീന് .

May 10, 2009 10:45 PM  

നാക്ക് പിഴയ്ക്കും മുന്പേ ..ഇത്തരം varththamaanangngal നിര്തുന്നതവും താങ്കള്ക്ക് നല്ലത്അല്ലെങ്കില് താങ്കള് പറഞ്ഞ 'ഇബ്നു saqa' യുടെ ചരിത്രം തന്നെ താങ്കള്ക്കും ആവര്ത്തിക്കാന് ഇടയുണ്ട്. പണ്ഡിതന്റെ പച്ച മാംസം കൊതിവലിക്കലാണല്ലോ താങ്കളുടെ ഇപ്പോഴ്യ്ത്തെ ഏര്പ്പാട്. ബഹുമാനപ്പെട്ട ശൈഖുനാ വല്ലതും വിചാരിച്ചു പോയാല് മതി. അതോടെ താങ്കളുടെ കഥയും തീരും. അങ്ങിനെ ചരിത്രത്തില് ഇടം നേടും മറ്റൊരു "saqa" ആയി ..അതിലേക്കുള്ള പോക്കായിരിക്കും ഖാസിമീ .. ഇത്..

May 10, 2009 10:51 PM  

ഖാസിമിക്ക് പകരം വെക്കാന് മറ്റൊരു രഹ്മതുല്ലയെ രംഗത്തിറക്കി, ക്ലെച്ചു പിടിച്ചില്ല, പിന്നെ ഖാസിമിയുടെ ക്ലാസ്സില് ആക്ര്ഷ്ട്രായ തങ്ങളുടെ അണികളെ പിടിച്ചു നിര്ത്താന് വേണ്ടിയാണവര് ഖാസിമിക്കെതിരില് ദുരരോപങ്ങലുംയി രണ്ങതിരങ്ങിയത്.. ഒരു വെടിക്കു രണ്ടു പക്ഷി. ഒന്ന്. . അണികളെ നിയന്ദ്രിക്കാന് . രണ്ടു. ഖാസിമിയെ മാനസികമായി തളര്‍ത്താ‍ആം ...
പക്ഷെ, ഖാസിമിയുടെ ഇത്തരം പ്രസ്താവനകള് കാണുമ്പൊള് എല്ലാം തവിട് പോടീ. പാവം വിഘടിതര്‍ ..

May 10, 2009 10:57 PM  

അല്ലാഹു ഖാസിമിക്കും അനുയായികള്‍ക്ക്കും നല്ല ബുദ്ധി കൊടുക്കട്ടെ. ഒരു മനുഷ്യന്‍ എത്ര തരംതാഴാം എന്നതിന്റെ മകുടോദാഹരണം .. അതാണ് ഖാസിമി

May 22, 2009 7:28 AM  

praying for him

May 22, 2009 7:29 AM  

ഖാസിമിയുടെ നല്ല ന്ബുദ്ദിക്കായി നമുക്കു പ്രാര്‍ത്തിക്കുകയല്ലാതേ മറ്റെന്തു വിലയിരുത്തലാണ് ഇയാള്‍ അര്ഹിക്കുന്നത്. ബിദഇകളേക്കാള്‍ ഇവരുടെ ശത്രുത സുന്നികളോടാണല്ലോ..........

June 3, 2009 6:31 PM  

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്

ആര്‍ക്കൈവ്സ്

ePathram Pacha
ePathram Magazine

ബുക്ക് റിപബ്ലിക് - e പത്രം പിന്തുണക്കുന്ന വെബ് സൈറ്റ്
dubaieasy - e പത്രം പിന്തുണക്കുന്ന വെബ് സൈറ്റ്

Click here to download Malayalam fonts
Click here to download Malayalam fontsസ്വകാര്യതാ നയം | സംഘടനാ വിവരങ്ങള്‍ | പരസ്യ സഹായി | പത്രാധിപര്‍

© e പത്രം 2010

വാര്‍ത്തകള്‍

പ്രധാന വാര്‍ത്തകള്‍
പ്രാദേശിക വാര്‍ത്തകള്‍
സിറ്റിസണ്‍ ജേണലിസം
വിനോദം, സിനിമ
ബിസിനസ്സ് വാര്‍ത്തകള്‍

News in English

 

കലാ സാഹിത്യം

ലേഖനങ്ങള്‍
കവിതകള്‍
കഥകള്‍
അനുഭവങ്ങള്‍

 

മഞ്ഞ (മാഗസിന്‍)

കവിതകള്‍
ചിത്രകല
അഭിമുഖം
കഥകള്‍
കുറിപ്പുകള്‍
മരമെഴുതുന്നത്

കോളംസ്

 

പച്ച (പരിസ്ഥിതി)

മറ്റ് പംക്തികള്‍

ചരമം
ഹെല്പ് ഡെസ്ക്
ബൂലോഗം
കാര്‍ട്ടൂണ്‍
വെബ്ബന്നൂരില്‍ കണ്ടത്
വായനക്കാര്‍ പറഞ്ഞത്