20 June 2009
എഞ്ചിനിയര്‍മാരുടെ കുടുംബ സംഗമം![]() ![]() “എന്റെ അമ്മയുടെ പേരില്‍ കമലാ ദാസിന് ആദരാഞ്ജലി” - മധു കാനായി കൈപ്രത്ത് ആനുകാലിക സംഭവങ്ങളോട് തന്റെ കവിതകളിലൂടെ തീവ്രമായി പ്രതികരിക്കുന്ന പ്രവാസ കവി മധു കാനായി കൈപ്രത്ത് അദ്ദേഹത്തിന്റെ “എന്റെ അമ്മയുടെ പേരില്‍ കമലാ ദാസിന് ആദരാഞ്ജലി” എന്ന കവിത അവതരിപ്പിച്ചു. ![]() Prof. C.F.Joseph, Born To Excel കുട്ടികളുടെ ആത്മ വിശ്വാസം വളര്‍ത്തുകയും അവരുടെ സമഗ്ര വികസനത്തിന് അതു വഴി അടിത്തറ പാകുന്നതിനും സഹായകരമായ തന്റെ പരിശീലന പരിപാടിയെ പറ്റി പ്രമുഖ പരിശീലകനും “ബോണ്‍ ടു എക്സല്‍” പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവുമായ പ്രൊഫ. സി. എഫ് ജോസഫ് സംസാരിച്ചു. ![]() eMagazine - OrmaCheppu2009 വര്‍ഷാവര്‍ഷം ആലുംനിയുടെ വാര്‍ഷിക ആഘോഷങ്ങളുടെ ഭാഗമായി പുറത്തിറക്കാറുള്ള സുവനീറിലേക്കുള്ള രചനകള്‍ സമാഹരിക്കുന്നതിന്റെ ഭാഗമായി ആലുംനി ഒരു ഇലക്ട്രോണിക് മാഗസിന്‍ തുടങ്ങുന്നതിനെ കുറിച്ച് സംഘടനാ പ്രസിഡണ്ട് പ്രേമചന്ദ്രന്‍ വിശദീകരിച്ചു. ഓര്‍മ്മച്ചെപ്പ് എന്ന് പേരിട്ടിട്ടുള്ള ഇത് ഒരു ബ്ലോഗ്ഗ് രൂപത്തില്‍ ഇന്റര്‍നെറ്റില്‍ ലഭ്യമാണ്. (e മാഗസിന്‍ ഇവിടെ സന്ദര്‍ശിക്കുക.) ഇതിലേക്കുള്ള രചനകള്‍ ലോകമെമ്പാടും ഉള്ള എന്‍. എസ്. എസ്. എഞ്ചിനിയറിങ് കോളജ് പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും അയക്കാവുന്നതാണ്. പ്രസ്തുത e മാഗസിനില്‍ പ്രസിദ്ധീകരിക്കുന്ന രചനകളില്‍ നിന്നും മികച്ചവ തെരഞ്ഞെടുത്തായിരിക്കും വാര്‍ഷിക സുവനീര്‍ നിര്‍മ്മിക്കുക. ഒരോ വിഭാഗത്തിലും ഉള്ള മികച്ച സൃഷ്ടികള്‍ക്ക് പ്രത്യേക സമ്മാനവും ലഭിക്കുന്നതായിരിക്കും. സ്ഥിരമായി രചനകള്‍ സമര്‍പ്പിക്കുന്നവരെ ബ്ലോഗിന്റെ എഡിറ്റര്‍ ആക്കുവാനും പദ്ധതിയുണ്ട്. എഡിറ്റര്‍ ആവുന്നവര്‍ക്ക് സ്വന്തമായി രചനകള്‍ പ്രസിദ്ധീകരിക്കാനാവും എന്നും അദ്ദേഹം വിശദീകരിച്ചു. കണക്കുകളുടെ കളികളുമായി രാജീവ് എത്തിയത് സദസ്സിനെ ചിന്തിപ്പിക്കുകയും രസിപ്പിക്കുകയും ചെയ്തു. വ്യത്യസ്തമായ തന്റെ ജാലവിദ്യാ ശൈലി കൊണ്ട് പ്രസിദ്ധനായ പ്രവീണ്‍ തന്റെ മാജിക് കൊണ്ട് കുട്ടികളെ അല്‍ഭുത പരതന്ത്രരാക്കി. ജാല വിദ്യ കാണിക്കുന്നതിനൊപ്പം ചില വിദ്യകള്‍ ഇദ്ദേഹം കുട്ടികള്‍ക്ക് പഠിപ്പിച്ചു കൊടുക്കുകയും ചെയ്തത് കുട്ടികള്‍ക്ക് ഏറെ ആകര്‍ഷകമായി. ചടങ്ങിനോട് അനുബന്ധിച്ച് ആലുംനി അംഗങ്ങളും കുടുംബാംഗങ്ങളും വിവിധ കലാ സാംസ്ക്കാരിക പരിപാടികള്‍ അവതരിപ്പിച്ചു. ഏറ്റവും ഒടുവില്‍ നടന്ന ക്വിസ് പരിപാടി അവതരണ ശൈലി കൊണ്ടും പങ്കാളിത്തം കൊണ്ടും ഏറെ രസകരമായി. Labels: associations
- ജെ. എസ്.
|
0 Comments:
Post a Comment
Links to this post:
Create a Link
« ആദ്യ പേജിലേക്ക്