|
05 December 2009
കാക്കനാടന് ബഹ്റിന് കേരളീയ സമാജത്തിന്റെ സാഹിത്യ പുരസ്ക്കാരം; ഗള്‍ഫ് അവാര്‍ഡുകള്‍ ദേവസേനയ്ക്കും, ബിജു പി. ബാലകൃഷ്ണനും ബഹ്റിന് കേരളീയ സമാജത്തിന്റെ 2009 ലെ സാഹിത്യ പുരസ്ക്കാരം കാക്കനാടന്. 25,000 രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്ക്കാരം. മുകുന്ദന്, ഡോ. കെ. എസ്. രവി കുമാര്‍, പി. വി. രാധാകൃഷ്ണന് എന്നിവരടങ്ങിയ സമിതിയാണ് പുരസ്ക്കാരം നിശ്ച്ചയിച്ചത്. ഗള്‍ഫ് മേഖളയിലെ മലയാളി എഴുത്തുകാര്‍ക്കായി ഏര്‍പ്പെടുത്തിയ ബി. കെ. എസ്. ജാലകം പുരസ്ക്കാരത്തിന് ചെറുകഥാ വിഭാഗത്തില്‍ ബിജു പി. ബാലകൃഷ്ണനും, കവിതാ വിഭാഗത്തില്‍ ദേവസേനയും അര്‍ഹരായി. ബിജുവിന്റെ അവര്‍ക്കിടയില്‍ എന്ന കഥയ്ക്കാണ് സമ്മാനം. e പത്രത്തിന്റെ പ്രണയ മലയാളം എഡിറ്റര്‍ കൂടിയായ ദേവസേന യുടെ “അടുക്കി വച്ചിരിക്കുന്നത്” എന്ന കവിതയാണ് പുരസ്ക്കാരത്തിന് അര്‍ഹമായത്. ഡോ. കെ. എസ്. രവികുമാര്‍, പി. സുരേന്ദ്രന് എന്നിവരടങ്ങുന്ന ജൂറിയാണ് വിജയികളെ കണ്ടെത്തിയത്. 5000 രൂപയും, ഫലകവും, പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്ക്കാരങ്ങള്‍. അടുത്ത ജനുവരിയില്‍ ബഹ്റിനില്‍ നടക്കുന്ന സമ്മേളനത്തില്‍ പുരസ്ക്കാരങ്ങള്‍ വിതരണം ചെയ്യുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. Labels: associations, awards, bahrain, poetry
- സ്വന്തം ലേഖകന്‍
|
ബഹ്റിന് കേരളീയ സമാജത്തിന്റെ 2009 ലെ സാഹിത്യ പുരസ്ക്കാരം കാക്കനാടന്. 25,000 രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്ക്കാരം. മുകുന്ദന്, ഡോ. കെ. എസ്. രവി കുമാര്‍, പി. വി. രാധാകൃഷ്ണന് എന്നിവരടങ്ങിയ സമിതിയാണ് പുരസ്ക്കാരം നിശ്ച്ചയിച്ചത്.
ഗള്‍ഫ് മേഖളയിലെ മലയാളി എഴുത്തുകാര്‍ക്കായി ഏര്‍പ്പെടുത്തിയ ബി. കെ. എസ്. ജാലകം പുരസ്ക്കാരത്തിന് ചെറുകഥാ വിഭാഗത്തില്‍ ബിജു പി. ബാലകൃഷ്ണനും, കവിതാ വിഭാഗത്തില്‍ ദേവസേനയും അര്‍ഹരായി. ബിജുവിന്റെ അവര്‍ക്കിടയില്‍ എന്ന കഥയ്ക്കാണ് സമ്മാനം.
e പത്രത്തിന്റെ











4 Comments:
പ്രിയപ്പെട്ട ദേവസേനയ്ക്ക്
അഭിനന്ദനങ്ങള്‍
അങ്ങനെ അര്‍ഹിക്കുന്ന അംഗീകാരം ശ്രീമതി ദേവസേനയെ തേടിയെത്തിയിരിക്കുന്നു...അതും ശക്തമായ , വ്യവസ്തിതിയെ നോക്കത്ത തുറന്നെഴുത്തിന്. ഈ അസുലഭ നിമിഷത്തില്‍ കവയിത്രിയുടെ സന്തോഷത്തില്‍ ഞാനും പങ്കു ചേരുന്നു...അഭിനന്ദനത്തിന്റെ പാരിജാത മലരുകള്‍ ഞാന്‍ വിതറുന്നു.....(*****)
എഴുത്തിന്റെ പാതയില്‍ വീണ്ടും ഒരശ്വത്തെപ്പോലെ കടിഞ്ഞാണില്ലാതെ കുതിക്കുവാന്‍ സര്വ്വേശ്വരന് അനുഗ്രഹിക്കുമാറാകട്ടെ....
ഒരു കാര്യം വിട്ടു പോയി ,എനിക്ക് ലഡു കിട്ടിയില്ല :)
Congrats to devasena. so happy to hear this
Congratulations Devasena
Post a Comment
Links to this post:
Create a Link
« ആദ്യ പേജിലേക്ക്