കേരള കഫെ v/s ഷാര്‍ജ കഫെ
sharjah-women
 
രംഗം 1:
 
സ്ഥലം : സമത്വ സുന്ദര പ്രബുദ്ധ കേരളത്തിലെ കോഴിക്കോട് നഗരം.
 
നഗരത്തിലെ ഒരു പ്രമുഖ ഹോട്ടലായ സാഗര്‍ ഹോട്ടലിലെ സ്ത്രീകളുടെ കുളിമുറിയില്‍ മൂത്രമൊഴിക്കാന്‍ കയറിയ യുവതി അവിടെ ഒളിപ്പിച്ചു വെച്ചു സ്ത്രീകളുടെ നഗ്ന രംഗങ്ങള്‍ റെക്കോര്‍ഡ്‌ ചെയ്യുന്ന ഒരു ഒളി ക്യാമറ കണ്ടെത്തുന്നു. ക്യാമറ കണ്ടെടുത്ത യുവതി വിവരം തന്റെ സഹോദരനെ അറിയിക്കുന്നു. സഹോദരന്‍ ഹോട്ടലിലെത്തി ഹോട്ടല്‍ അധികൃതരോട് കാര്യം അറിയിക്കുന്നു. എന്നാല്‍ ഹോട്ടല്‍ അധികൃതര്‍ പ്രശ്നം തൃപ്തികരമായി കൈകാര്യം ചെയ്യാതെ പരാതിക്കാരനുമായി വാക്കേറ്റം നടത്തുകയും, തുടര്‍ന്ന് പ്രശ്നം വഷളായി കൈയ്യേറ്റവും നടക്കുന്നു. പോലീസ്‌ രംഗത്തെത്തുന്നു. അതോടെ യുവതിയുടെ സഹോദരന്‍ ഹോട്ടലില്‍ കയറി അടിപിടി ഉണ്ടാക്കി എന്നായി കേസ്‌. സഹോദരനെ കസ്റ്റഡിയില്‍ എടുത്ത പോലീസിന്റെ പീഡനമേറ്റ് ഇയാള്‍ ആശുപത്രിയിലുമായി.
 
രംഗം 2:
 
സ്ഥലം : അറബ് രാജ്യമായ ഷാര്‍ജയിലെ ഒരു പ്രമുഖ ഷോപ്പിംഗ് കേന്ദ്രമായ സഹാറ സെന്റര്‍.
 
തിരക്കേറിയ ഷോപ്പിംഗ് മാളിലെ ഒരു ആഭരണ ശാലയില്‍ ജോലി ചെയ്യുന്ന സിറിയക്കാരന്‍ സെയില്‍സ്‌ മാന്‍, നേരെ എതിര്‍ വശത്തുള്ള കടയില്‍ ജോലി ചെയ്യുന്ന ഫിലിപ്പിനോ യുവതിയുടെ ഫോട്ടോ (മുഖത്തിന്റെ മാത്രം) അവരറിയാതെ എടുക്കുന്നു. ഇത് കണ്ട രഹസ്യ പോലീസ്‌ യുവതിയെ കാര്യം ധരിപ്പിക്കുകയും, പോലീസില്‍ പരാതി നല്‍കാന്‍ ഉപദേശിക്കുകയും ചെയ്യുന്നു. യുവതി പോലീസില്‍ പരാതി നല്‍കുന്നു. സിറിയക്കാരനെ കുറിച്ച് അന്വേഷിച്ച പോലീസ്‌ രാത്രി ഒന്‍പതു മണിയോടെ ഇയാളുടെ ഷാര്‍ജയിലുള്ള വീട്ടിലെത്തി ഇയാളെ കസ്റ്റഡിയില്‍ എടുക്കുന്നു.
 
കേസ്‌ കോടതിയില്‍ അടുത്ത ദിവസം തന്നെ എത്തും. ഒരു വര്‍ഷം പിഴയും, പതിനായിരം ദിര്‍ഹം (ഒന്നേകാല്‍ ലക്ഷം രൂപ) പിഴയും, തടവ്‌ ശിക്ഷ കഴിഞ്ഞാല്‍ നാട് കടത്തലും ആണ് ഇയാള്‍ക്ക് കോടതി നല്‍കാന്‍ പോകുന്ന ശിക്ഷ.
 
സ്ത്രീകളുടെ കുളിമുറിയില്‍ അതിക്രമിച്ചു കയറി, സ്ത്രീകള്‍ മൂത്രമൊഴിക്കുന്ന രംഗം ക്യാമറയില്‍ പകര്‍ത്തു കയൊന്നുമല്ല ഇയാള്‍ ചെയ്തത്. ജനത്തിരക്കുള്ള ഒരു പൊതു സ്ഥലത്ത് വെച്ച് തനിക്ക്‌ ആകര്‍ഷകമായി തോന്നിയ, തനിക്ക് പരിചയമുള്ള, താന്‍ ദിവസവും കാണുന്ന, തന്റെ തൊട്ടടുത്ത കടയില്‍ ജോലി ചെയ്യുന്ന ഒരു സ്ത്രീയുടെ "മുഖത്തിന്റെ മാത്രം" ചിത്രം എടുക്കുകയാണ് ഇയാള്‍ ചെയ്തത്.
 
ഒരു സ്ത്രീയുടെ സ്വകാര്യതയില്‍ അതിക്രമിച്ചു കയറി എന്നതാണ് ഇയാള്‍ക്ക് എതിരെ ചുമത്തിയ കുറ്റം.
 
സമത്വ സുന്ദര പ്രബുദ്ധ കേരളം വേണോ, അടഞ്ഞ (ക്ലോസ്ഡ്) മുസ്ലിം നിയമം നടപ്പിലാക്കുന്ന രാജ ഭരണം വേണോ?
 
സ്ത്രീയുടെയോ പുരുഷന്റെയോ ഇതൊന്നു മല്ലാത്ത വരുടെയോ ആരുടെയെ ങ്കിലുമാവട്ടെ, ഒരു വ്യക്തിയുടെ സ്വകാര്യതയെ മാനിക്കാന്‍ നമുക്ക്‌ ഇനിയും ഒരുപാട് കാലത്തെ സംസ്ക്കരണം വേണ്ടി വരുമോ?

Labels: , ,

  - ജെ. എസ്.
   ( Friday, April 16, 2010 )    

1അഭിപ്രായങ്ങള്‍ (+/-)
Links to this post

1 Comments:

സംസ്കാരം സാംസ്കാരികം എന്നൊക്കെ മേനി പറഞ്ഞു നടക്കുന്ന സംസ്കാരശൂന്യരായ മലയാളികളോടുള്ള തികച്ചും ന്യായമായ ഒരു ചോദ്യം? നമ്മുടെ നാട്ടിലെ നിയമപാലകര്‍ ഇപ്പോള്‍ നടപ്പാക്കിവരുന്ന ധിക്കാരത്തിന്റെയും അഹങ്കാരത്തിന്റെയും ഗര്‍വ് നിറഞ്ഞ പെരുമാറ്റത്തിന്റെയും പുതിയ ഒരു പതിപ്പ് തന്നെയല്ലേ നമ്മള്‍ അവിടെ കണ്ടത്.ഇത്തരം നെറികെട്ട പെരുമാറ്റം എന്നാണാവോ നമ്മുടെ നിയമപാലകര്‍ മാറ്റിയെടുക്കുക.ഇതെല്ലാം കാണുന്ന പൊതുജനങ്ങള്‍ പ്രതികരിക്കാതെ കഴുതകളെക്കളും താഴെ പോവുകയാണോ എന്നാണ് ഇപ്പോഴാത്തെ സംശയം.
ആ എല്ലാത്തിനും കാലം മറുപടി കൊടുക്കും എന്ന് സമാധാനിക്കാം

April 17, 2010 11:21 AM  

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്ഷാര്‍ജയില്‍ 17 ഇന്ത്യക്കാര്‍ക്ക് വധശിക്ഷ
വ്യാജ മദ്യം വിതരണം ചെയ്യുന്നതിനെ സംബന്ധിച്ചുണ്ടായ തര്‍ക്കത്തെ ത്തുടര്‍ന്ന് പാകിസ്ഥാനിയെ കൊലപ്പെടുത്തിയതിനും മൂന്നു പാക് പൗരന്മാരെ പരിക്കേല്പിച്ചതിനും 17 ഇന്ത്യക്കാരെ വധശിക്ഷയ്ക്കു വിധിച്ചുകൊണ്ട് ഷാര്‍ജ ശരീഅത്ത്‌ കോടതി ഉത്തരവിട്ടു.

ശിക്ഷയ്ക്കു വിധിക്കപ്പെട്ടവര്‍ മുപ്പതു വയസ്സിനു താഴെ പ്രായമുള്ളവരാണ്. ഡി. എന്‍. എ പരിശോധനയിലൂടെയാണ് ഇവരെ കണ്ടെത്തിയത് എന്നും വാര്‍ത്താ ഏജന്‍സിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇത്രയധികം പേര്‍ക്ക് ഒന്നിച്ച് വധശിക്ഷ നല്കിയ കേസുകള്‍ യു. എ. ഇ. യില്‍ ആദ്യമാണെന്ന് കരുതപ്പെടുന്നു. ഇവരുടെ പേരുവിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

2009 ജനവരിയിലാണ് ഷാര്‍ജയിലെ അല്‍സജാ എന്ന സ്ഥലത്ത് കേസിനാസ്​പദമായ സംഭവം.
സമ്പൂര്‍ണ മദ്യനിരോധനം ഏര്‍പ്പെടുത്തിയിട്ടുള്ള ഷാര്‍ജയില്‍, നിയമവിരുദ്ധമായ മദ്യവില്പനയില്‍ ഏര്‍പ്പെട്ടിരുന്ന രണ്ടു വിഭാഗങ്ങള്‍ തമ്മില്‍ ബിസിനസ്സില്‍ ആധിപത്യം ഉറപ്പിക്കാന്‍ നടത്തിയ പോരാട്ടമായിരുന്നു കൊലപാതകത്തില്‍ കലാശിച്ചത്.

കത്തികൊണ്ട് നിരവധി തവണ കുത്തേറ്റതിനെ ത്തുടര്‍ന്നാണ് പാകിസ്ഥാന്‍ പൗരന്‍ മരിച്ചതെന്ന് കോടതി കണ്ടെത്തി. രക്ഷപ്പെട്ടവരുടെ മൊഴികളും ഡി. എന്‍. എ. പരിശോധനയും ഉള്‍പ്പെടെയുള്ള തെളിവുകള്‍ അടിസ്ഥാനമാക്കിയാണ് ജഡ്ജി വിധി പുറപ്പെടുവിച്ചത്.

രക്ഷപ്പെട്ട മൂന്നു പേരുടെ മൊഴിയനുസരിച്ച്, 50 അംഗങ്ങളുള്ള ഒരു സംഘം കത്തികളുമായി അവരെ ആക്രമിക്കുകയായിരുന്നു. മുറിവേറ്റവരെ പിന്നീട് പോലീസ് ആസ്​പത്രിയില്‍ പ്രവേശിപ്പിച്ചു.

സംഭവം സംബന്ധിച്ച് പോലീസ് 50 പേരെ അറസ്റ്റ് ചെയെ്തങ്കിലും 17 പേര്‍ക്കെതിരെയാണ് കേസെടുത്തത്. പ്രതികള്‍ കോടതിയില്‍ കുറ്റം സമ്മതിച്ചു.

Labels: , , ,

  - പി. എം. അബ്ദുള്‍ റഹിമാന്‍
   ( Tuesday, March 30, 2010 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്ഇന്‍റര്‍കോളജിയെറ്റ്‌ പ്രയര്‍ ഫെല്ലോഷിപ്പ് ക്യാമ്പ്‌
അദ്ധ്യാത്മിക വിദ്യാര്‍ത്ഥി പ്രസ്ഥാനമായ ഇന്‍റര്‍കോളജിയെറ്റ്‌ പ്രയര്‍ ഫെല്ലോഷിപ്പ്
(I C P F ) യു. എ. ഇ. ദേശീയ വിദ്യാര്‍ത്ഥി ക്യാമ്പ്‌ ഷാര്‍ജ യൂണിയന്‍ ചര്‍ച്ചില്‍ നടന്നു.


I C P F അന്തര്‍ ദേശീയ അധ്യക്ഷന്‍ ഡോ. മുരളീധര്‍(കോയമ്പത്തൂര്‍) ക്യാമ്പ്‌ ഉദ്ഘാടനം ചെയ്തു. ഷാര്‍ജ യൂണിയന്‍ ചര്‍ച്ച് (മാര്‍ച്ച് 29,30 ), അബുദാബി സെന്‍റ് ആന്‍ഡ്രൂസ് ചര്‍ച്ച് (ഏപ്രില്‍ 2 ), അല്‍ ഐന്‍ ഒയാസിസ്‌ സെന്‍റര്‍ (ഏപ്രില്‍ 3 ) എന്നിവിടങ്ങളില്‍ പൊതു സമ്മേളനങ്ങള്‍ നടക്കും. ഡോ. മുരളീധര്‍ മുഖ്യ പ്രാസംഗികന്‍ ആയിരിക്കും.


വിദ്യാര്‍ഥികള്‍ക്ക് വേണ്ടി "ഫോക്കസ്‌2010" ഏകദിന സമ്മേളനം, വിവിധ ചര്‍ച്ചകള്‍, സെമിനാറുകള്‍, പഠന ക്ലാസ്സുകള്‍, കലാ പരിപാടികള്‍ ഫിലിം പ്രദര്‍ശനം, പ്രവര്‍ത്തക സമ്മേളനം, പൊതു സമ്മേളനം തുടങ്ങിയ വിവിധ പരിപാടികള്‍ ആസൂത്രണം ചെയ്തിട്ടുണ്ട് എന്നും എല്ലാ എമിറേറ്റുകളില്‍ നിന്നും വാഹന സൗകര്യം ഒരുക്കിയതായും സംഘാടകര്‍ അറിയിച്ചു. ( വിവരങ്ങള്‍ക്ക് വിളിക്കുക: 050 32 41 610 )

Labels: , , ,

  - പി. എം. അബ്ദുള്‍ റഹിമാന്‍
   ( Tuesday, March 30, 2010 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്എന്‍. എച്ച്. ഐക്യദാര്‍ഢ്യ കൂട്ടായ്മ ഷാര്‍ജയില്‍
കേരള ജനകീയ പ്രതിരോധ സമിതിയുടെ എന്‍. എച്ച്. 17 / 47 ആക്ഷന്‍ കൌണ്‍സിലിന്‍റെ പ്രവര്‍ത്തനങ്ങളോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്ന യു. എ. ഇ യിലെ കൂട്ടായ്മ ഇന്ന് വൈകീട്ട് 4 മണിക്ക് ഷാര്‍ജയിലെ ഏഷ്യാ മ്യൂസിക്‌ ഇന്‍സ്റ്റിട്യൂട്ടില്‍(ഷാര്‍ജാ എമിഗ്രേഷന്‍ ഓഫീസിനു മുന്‍വശം) ചേരുന്നു.
ഈ കൂട്ടായ്മയില്‍ പങ്കെടുക്കാന്‍ താല്പര്യമുള്ളവര്‍ താഴെ കൊടുത്തിരിക്കുന്ന ഫോണ്‍ നമ്പരുകളില്‍ ബന്ധപ്പെടുക 050 49 51 054 (അബ്ദുല്‍ നവാസ്‌),
050 68 23 126 (അജി രാധാകൃഷ്ണന്‍)

Labels: , , ,

  - പി. എം. അബ്ദുള്‍ റഹിമാന്‍
   ( Friday, March 26, 2010 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്ഇ. എം. എസ് - എ. കെ. ജി. അനുസ്മരണം ദുബായിലും ഷാര്‍ജയിലും
മാസ്സ് ഷാര്‍ജ സംഘടിപ്പിക്കുന്ന ഇ. എം. എസ് - എ. കെ .ജി. അനുസ്മരണം, ഷാര്‍ജ ഇന്ത്യന്‍ അസ്സോസിയേഷന്‍ ഹാളില്‍ ഇന്ന്(വ്യാഴം) വൈകീട്ട് എട്ടര മണിക്ക് നടക്കും.

ദുബായ് ദലയുടെ ആഭിമുഖ്യത്തില്‍ ഇ. എം. എസ് - എ. കെ .ജി. ദിനാചരണം സംഘടിപ്പിക്കുന്നു. മാര്‍ച്ച് 26 വെള്ളി വൈകിട്ട് ആറു മണിക്ക് ദല ഹാളിലാണ് ചടങ്ങ്. ജ്യോതികുമാര്‍, ബഷീര്‍ തിക്കോടി, ബാബുരാജ് എന്നിവര്‍ ചടങ്ങില്‍ സംബന്ധിക്കും.

Labels: , , ,

  - പി. എം. അബ്ദുള്‍ റഹിമാന്‍
   ( Thursday, March 25, 2010 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്പ്രവാസി ക്ഷേമനിധിയിലെ അവ്യക്തതകള്‍ ദൂരീകരിക്കണം
ഷാര്‍ജ: കേരള സര്‍ക്കാര്‍ പ്രഖ്യാപിച്ച പ്രവാസി ക്ഷേമനിധിയെ സംബന്ധിച്ച അവ്യക്തതകള്‍ ദൂരീകരിക്കുന്നതിനും മുഴുവന്‍ പ്രവാസി മലയാളികളെയും പദ്ധതിയില്‍ അംഗമാക്കുന്നതിനും അടിയന്തര നടപടികള്‍ കൈക്കൊള്ളണമെന്ന് മലയാളി ആര്‍ട്‌സ് ആന്‍ഡ് കള്‍ച്ചറല്‍ സെന്റര്‍ (മാക്) ഷാര്‍ജ എമിറേറ്റ് കമ്മിറ്റി മുഖ്യമന്ത്രിയോടും കേരള സര്‍ക്കാറിനോടും ആവശ്യപ്പെട്ടു.

മുഖ്യമന്ത്രിയെ നേരില്‍ സന്ദര്‍ശിച്ച് നിവേദനം നല്കാന്‍ നടപടി സ്വീകരിക്കാനാണ് തീരുമാനം. മുഖ്യമന്ത്രി മുന്‍ കൈ എടുത്ത് ആരംഭിച്ച പദ്ധതി അട്ടിമറിക്കാനുളള ശ്രമമാണ് ഗല്‍ഫില്‍ നടക്കുന്നത്. സാധാരണക്കാരായ പ്രവാസി മലയാളികള്‍ പദ്ധതിയെ ക്കുറിച്ച് അജ്ഞരാണ്. ക്ഷേമ നിധി ബോഡിലെ പ്രവാസി പ്രതിനിധിക്കു പോലും ഇതേക്കുറിച്ച് മാധ്യമങ്ങളോട് വിശദീകരിക്കാന്‍ കഴിയുന്നില്ല.

പദ്ധതിയെപ്പറ്റി വിശദീകരിക്കാന്‍ കഴിയുന്ന ബോര്‍ഡ് അംഗങ്ങളെ ഗള്‍ഫിലയച്ച് സാധാരണക്കാരായ പ്രവാസികള്‍ക്കിടയില്‍ പ്രചാരണം നടത്തണം. അതുവഴി പാവപ്പെട്ടവര്‍ക്ക് പ്രയോജനപ്പെടുന്ന ആനുകൂല്യങ്ങള്‍ നഷ്ടപ്പെടുന്ന സാഹചര്യം ഒഴിവാക്കണം എന്നും യോഗം ആവശ്യപ്പെട്ടു.യോഗത്തില്‍ പ്രസിഡന്റ് ഇ. കെ.പ്രേമരാജന്‍ അധ്യക്ഷത വഹിച്ചു. അനില്‍കുമാര്‍, പി. പി. സത്യന്‍, എ. എം. ജലാല്‍, അബ്ദുമനാഫ്, ജയന്‍ജോസഫ് തുടങ്ങിയവര്‍ പ്രസംഗിച്ചു.

Labels: , ,

  - പി. എം. അബ്ദുള്‍ റഹിമാന്‍
   ( Tuesday, March 16, 2010 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്'തീമഴയുടെ ആരംഭം' പ്രകാശനം ചെയ്തു
പാം പുസ്തക പ്പുര പ്രസിദ്ധീകരിക്കുന്ന 'തീമഴയുടെ ആരംഭം' എന്ന കഥാ സമാഹാരം പ്രകാശനം ചെയ്തു. ഷാര്‍ജ സബ ഓഡിറ്റോറി യത്തില്‍ ‍വെച്ച് ഇന്ത്യന്‍ മീഡിയ ഫോറം പ്രസിഡന്റ് ഇ. എം. അഷറഫ് കവയിത്രി ഷീല പോളിന് പുസ്തകത്തിന്റെ പ്രതി നല്കിയാണ് പ്രകാശന കര്‍മം നിര്‍വഹിച്ചത്.
 
ഗഫൂര്‍ പട്ടാമ്പി രചിച്ച 'തീമഴയുടെ ആരംഭ'ത്തെക്കുറിച്ച് ജ്യോതി കുമാര്‍ സംസാരിച്ചു. പാം പുസ്തക പ്പുരയുടെ പ്രസിഡന്റ് മനാഫ് കേച്ചേരി അധ്യക്ഷത വഹിച്ചു. വിജു സി. പരവൂര്‍ സ്വാഗതവും പറഞ്ഞു. കേരള മാപ്പിള കലാ അക്കാദമി പ്രസിഡന്‍റ് അബ്ദുള്ള മുഖ്യാതിഥിയായിരുന്നു. നാസര്‍ ബേപ്പൂര്‍ ലളിതാംബിക അന്തര്‍ജന അനുസ്മരണ പ്രഭാഷണം നടത്തി. ബാലചന്ദ്രന്‍, സൈനുദ്ദീന്‍ പുന്നയൂര്‍കുളം, ലത്തീഫ് മമ്മിയൂര്‍, ഷാജി ഹനീഫ്, രാജന്‍ മാവേലിക്കര, ആര്‍. കെ. പണിക്കര്‍, ബാബു കോടോത്ത്, രാഗേഷ് ഭഗവതി എന്നിവര്‍ ആശംസാ പ്രസംഗം നടത്തി.

Labels: , ,

  - പി. എം. അബ്ദുള്‍ റഹിമാന്‍
   ( Sunday, March 14, 2010 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്കേരളത്തിലെ ഭൂ പ്രശ്നങ്ങള്‍ - ചര്‍ച്ച
കേരളത്തിലെ രാഷ്ട്രീയ സാമൂഹ്യ മേഖലകളെ പ്രക്ഷുബ്ധമാക്കി ക്കൊണ്ടിരിക്കുന്ന ഭൂമി പ്രശ്നങ്ങളെ ക്കുറിച്ച് യു. എ. ഇ. യിലെ സാംസ്കാരിക കൂട്ടായ്മയായ 'പ്രസക്തി യു. എ. ഇ' സംഘടിപ്പിക്കുന്ന ചര്‍ച്ച മാര്‍ച്ച് അഞ്ചിന് (വെള്ളിയാഴ്ച) വൈകീട്ട് നാല് മണിക്ക് ഷാര്‍ജ ഇന്ത്യന്‍ അസ്സോസ്സിയേഷന്‍ ഹാളില്‍ നടക്കും.
 
രാജീവ്‌ ചേലനാട്ട്, ജൈസണ്‍ ജോസഫ്‌, ഡോ. അബ്ദുല്‍ ഖാദര്‍, e പത്രം കോളമിസ്റ്റ് ഫൈസല്‍ ബാവ എന്നിവര്‍ സംസാരിക്കും.

Labels: , ,

  - പി. എം. അബ്ദുള്‍ റഹിമാന്‍
   ( Wednesday, March 03, 2010 )    

1അഭിപ്രായങ്ങള്‍ (+/-)
Links to this post

1 Comments:

പുതിയ നൂറ്റാണ്ടില് വെള്ളംത്തിന്നുവേണ്ടിയയിരിക്കും നടക്കാന്‍പോകുന്ന യുദ്ധങ്ങള്‍ എന്ന് ‍ശാസ്ത്രലോകം അഭിപ്രയപ്പെടുന്നതുപോലെ, കേരളത്തില്‍ ഇനി നടക്കാന്‍ പോകുന്ന സാമൂഹികപ്രശ്നങ്ങള്‍ സിംഹഭാഗവും ഭുമിക്കുവേണ്ടിയായിരിക്കും എന്ന തിരിച്ചറിവിന്‍റെ വെളിച്ചത്തില്‍ ഈ ചര്‍ച്ചയുക്ക് വളരെ പ്രസക്തിയുണ്ട്.മുന്നാറിലും കക്ഷിരഷ്ട്രീയതിനും അതീതമായി ഗൌരവമായി ഈ വിഷയത്തെ കാണണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

March 5, 2010 6:32 PM  

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്ആര്‍ട്ടിസ്റ്റാ ഏക ദിന ചിത്ര കലാ ക്യാമ്പ്
artistaഇന്‍ഡോ അറബ് ആര്‍ട്ട് ഫെസ്റ്റിവലിനോട് അനുബന്ധിച്ച് ആര്‍ട്ടിസ്റ്റാ ആര്‍ട്ട് ഗ്രൂപ്പിന്റെ ആഭിമുഖ്യത്തില്‍ ഷാര്‍ജ ഹെറിറ്റേജ് വില്ലേജില്‍ ചിത്രകാരന്മാരുടെ ഏക ദിന ക്യാമ്പ് സംഘടിപ്പിച്ചു. പ്രശസ്ത ചിത്രകാരനും ശില്‍പ്പിയുമായ സുരേന്ദ്രന്‍ ക്യാമ്പ് ഉല്‍ഘാടനം ചെയ്തു. ചിത്രകാരനായ റോയ്‌ച്ചന്‍ അധ്യക്ഷനായിരുന്നു. ഖലീല്‍ ചെമ്മനാട്, അനില്‍ കാരൂര്‍, ശശിന്‍സ് ആര്‍ട്ടിസ്റ്റാ, അജി രാധാകൃഷ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു. ഹാരിഷ് തച്ചോടി, രഞ്ജിത്ത്, അനില്‍, പ്രിയ, ദിലീപ് കുമാര്‍, ജോര്‍ജ്ജ് തുടങ്ങിയവര്‍ ക്യാമ്പിന് നേതൃത്വം നല്‍കി.
 


മുകളിലെ ചിത്രത്തില്‍ ക്ലിക്ക് ചെയ്താല്‍ കൂടുതല്‍ ചിത്രങ്ങള്‍ കാണാം

 
 
- ശശിന്‍സ് ആര്‍ട്ടിസ്റ്റാ‍, അബുദാബി
 
 

Labels: ,

  - ജെ. എസ്.
   ( Wednesday, January 13, 2010 )    

2അഭിപ്രായങ്ങള്‍ (+/-)
Links to this post

2 Comments:

aashamsakal..engilum ariyikkaathathilulla shakthamaaya prathishedhavum ariyikkunnu..

March 23, 2010 9:23 AM  

something belong to the soul hand or supreme head of the forehead.....art dwells..but not an ARTISTE'S FEEL...PL NOTE ,WHAT YOU REALLY ARE OR YOU MAY EXPECT everything beyond the limit.you deserved holistic to express..wait and see you'l realise how the e pathram readers will react...best wishes from tranquil pierce feel.

March 24, 2010 12:16 AM  

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്അവര്‍ ഓണ്‍ ഇംഗ്ലീഷ് ഹൈസ്ക്കൂള്‍ ഷാര്‍ജ ബ്രെയിന്‍ ഹണ്ട് - 2009 ജേതാക്കളായി
brain-hunt-2009ഷാര്‍ജ : യു. എ. ഇ. യിലെ 54 വിദ്യാലയങ്ങളിലെ കുട്ടികള്‍ പങ്കെടുത്ത പ്രശ്നോത്തരി മത്സരത്തില്‍ ഷാര്‍ജ അവര്‍ ഒണ്‍ ഇംഗ്ലീഷ് ഹൈസ്ക്കൂളിലെ നീതി സാറ ജോണ്‍, വര്‍ഷ വര്‍ഗ്ഗീസ് എന്നീ വിദ്യാര്‍ത്ഥിനികള്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കി. ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷനില്‍ നടന്ന മെഗാ ഷോയില്‍ 1500ല്‍ പരം വിദ്യാര്‍ത്ഥികളെയും, അധ്യാപകരെയും, രക്ഷിതാക്കളെയും സാക്ഷി നിര്‍ത്തി നടന്ന വാശിയേറിയ മത്സരം വേറിട്ട ഒരു അനുഭവം ആയിരുന്നു.
 
വിഷ്യന്‍ ടുമോറോ യുടെ ബാനറില്‍ എത്തിസലാത്തും സൌത്ത് ഇന്‍ഡ്യന്‍ ബാങ്കും മുഖ്യ പങ്കാളികളായി സംഘടിപ്പിച്ച ബ്രെയിന്‍ ഹണ്ട് - 2009 നയിച്ചത് കണ്ണു ബക്കര്‍ ആണ്.
 
54 വിദ്യാലയങ്ങള്‍ മാറ്റുരച്ച പ്രശ്നോത്ത രിയില്‍ അവര്‍ ഓണ്‍ സ്ക്കൂള്‍ ഷാര്‍ജ ഒന്നാം സ്ഥാനത്തെ ത്തിയപ്പോള്‍ ഷെര്‍വുഡ് അക്കാദമി, അല്‍ ഐന്‍ ജൂനിയര്‍ സ്ക്കൂള്‍ എന്നിവര്‍ രണ്ടാം സ്ഥാനം പങ്കിട്ടു. ഷാര്‍ജ ഇന്‍ഡ്യന്‍ സ്ക്കൂളിനായിരുന്നു മൂന്നാം സ്ഥാനം ലഭിച്ചത്.
 
വിജയികള്‍ക്ക് എത്തിസലാത്ത് വൈസ് പ്രസിഡണ്ട് ഹൈത്തം അല്‍ ഖറൂഷി, സൌത്ത് ഇന്‍ഡ്യന്‍ ബാങ്ക് ചീഫ് ജനറല്‍ മാനേജര്‍ ചെറിയാന്‍ വര്‍ക്കി, യു. എ. ഇ. എക്സ്ചേഞ്ച് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ സുധീര്‍ കുമാര്‍ ഷെട്ടി, സര്‍ഗം ഗ്രൂപ്പ് ചെയര്‍മാന്‍ വി. കെ. എ. റഹീം, ഇന്ത്യന്‍ മീഡിയാ ഫോറം പ്രസിഡണ്ട് ഇ. എം. അഷ്‌റഫ് എന്നിവര്‍ സമ്മാനങ്ങള്‍ നല്‍കി. ഒരു ലക്ഷം രൂപയും, ഗോള്‍ഡ് മെഡലുകളും, മൊബൈല്‍ ഫോണുകളും, ആദര ഫലകങ്ങളും മറ്റും അടങ്ങുന്ന തായിരുന്നു സമ്മാനങ്ങള്‍.

Labels: , ,

  - ജെ. എസ്.
   ( Tuesday, January 12, 2010 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്കെ.എം.സി.സി. ആരോഗ്യ ബോധ വല്‍ക്കരണ സെമിനാര്‍
kmcc-sharjahഷാര്‍ജ കെ. എം. സി. സി. കോഴിക്കോട് ജില്ലാ കമ്മിറ്റി ആരോഗ്യ ബോധവ ല്‍ക്കരണ പരിപാടിയുടെ ഭാഗമായി നടത്തിയ സെമിനാറില്‍ പക്ഷാഘാതത്തെ കുറിച്ച് ഡോ. ഫസല്‍ ഗഫൂര്‍ പ്രഭാഷണം നടത്തുന്നു.
 
ഫോട്ടോ : കെ. വി. എ. ഷുക്കൂര്‍, ദുബായ്
(ഫോട്ടോയില്‍ ക്ലിക്ക് ചെയ്താല്‍ വലുതായി കാണാം)
 
 

Labels: , ,

  - ജെ. എസ്.
   ( Sunday, January 10, 2010 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്ഇന്‍ഡോ അറബ് ആര്‍ട്ട് ഫെസ്റ്റിവല്‍ സമാപിച്ചു
madhu-kanayiഷാര്‍ജ : ഇന്‍ഡോ അറബ് ബന്ധം ശക്തി പ്പെടുത്തുന്നതിന്റെ ഭാഗമായി ഷാര്‍ജ കള്‍ച്ചര്‍ ആന്‍ഡ് ആര്‍ട്ട്സ് ഹെറിറ്റേജ് മ്യൂസിയത്തില്‍ ഡിസംബര്‍ 26 മുതല്‍ നടന്നു വന്ന ഇന്‍ഡോ അറബ് ആര്‍ട്ട്സ് ഫെസ്റ്റിവല്‍ ജനുവരി 6ന് സമാപിച്ചു. രമേഷ് ഭാട്ടിയ, ആര്‍ട്ടിസ്റ്റ് അബ്ദുള്‍ റഹിം സാലിം, ആര്‍ട്ടിസ്റ്റ് സുരേന്ദ്രന്‍ എന്നിവര്‍ ഉല്‍ഘാടനം ചെയ്ത പ്രദര്‍ശനത്തില്‍ വിവിധ വിദ്യാലയങ്ങളില്‍ നിന്നുമുള്ള കുരുന്നു കലാകാരന്മാരുടെ ചിത്രങ്ങളും പ്രദര്‍ശിപ്പിച്ചു.
 
കാലിഗ്രാഫി കലാകാരനായ ഖലീലുള്ള് ചെമ്മനാട് ലോകത്തിലെ തന്നെ ഏറ്റവും വലിയ കാലിഗ്രാഫി ചിത്രമായ ഷെയ്ഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസ്മിയുടെ ചിത്രം വരച്ചു.
 

calligraphy-qasmi

ഷെയ്ഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസ്മിയുടെ കാലിഗ്രാഫി ചിത്രം

 
പ്രവാസ കവി മധു കാനായിയുടെ ‘ഭാരതാംബയ്ക്ക്’ എന്ന കവിത കവി ആലപിക്കുകയും പ്രസ്തുത കവിതയെ ആസ്പദമാക്കി മോഹന്‍, ഖലീലുള്ള, മുഹമ്മദ്, രാജീവ്, പ്രിയ, മുരുകന്‍, അബ്ദു, ഹരികൃഷ്ണന്‍, റോയ് എന്നീ ഒന്‍പതു ചിത്രകാരന്മാര്‍ രചിച്ച കലാ സൃഷ്ടികളും ശ്രദ്ധേയമായി.
 


മുകളിലെ ചിത്രത്തില്‍ ക്ലിക്ക് ചെയ്താല്‍ കൂടുതല്‍ ചിത്രങ്ങള്‍ കാണാം

 

Labels: , ,

  - ജെ. എസ്.
   ( Thursday, January 07, 2010 )    

1അഭിപ്രായങ്ങള്‍ (+/-)
Links to this post

1 Comments:

it is better to add that great poem also to understand the meaning of this great art works...

January 9, 2010 11:22 AM  

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്ഷാര്‍ജയില്‍ ഇന്‍ഡോ അറബ് ചിത്രകലാ ക്യാമ്പ്
indo-arab-art-festivalഷാര്‍ജ : ഷാര്‍ജാ ഡയറക്ടറേറ്റ് ഓഫ് ഹെറിറ്റേജിന്റെ ആഭിമുഖ്യത്തില്‍ കുട്ടികള്‍ക്കു വേണ്ടി ഷാര്‍ജയിലെ റോളയില്‍ ഹെറിറ്റേജ് മ്യൂസിയത്തില്‍ (ടുറാത്ത്) 28 ഡിസംബര്‍ 2009 മുതല്‍ 4 ജനുവരി 2010 വരെ ചിത്ര കലാ ക്യാമ്പും മത്സരങ്ങളും പ്രദര്‍ശനവും സംഘടിപ്പിക്കുന്നു. ഡിസംബര്‍ 28ന് പ്രശസ്ത അറബ് ചിത്രകാരന്‍ അബ്ദുള്‍ റഹീം സാലെഹ് ക്യാമ്പിന്റെ ഉത്ഘാടനം നിര്‍വ്വഹിച്ചു. എല്ലാ ദിവസവും രാവിലെ 9 മണി മുതല്‍ വൈകുന്നേരം 5 വരെയാണ് ക്യാമ്പ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 050 - 8906031 എന്ന മൊബൈല്‍ നമ്പറില്‍ ബന്ധപ്പെടുക.
 
- പകല്‍കിനാവന്‍, ഷാര്‍ജ
 
 

Labels: ,

  - ജെ. എസ്.
   ( Thursday, December 31, 2009 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്ശ്രീ കേരള വര്‍മ്മ കോളജ് പൊന്നോണം 2009
ഷാര്‍ജ : തൃശ്ശൂര്‍ ശ്രീ കേരള വര്‍മ്മ കോളജിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ സംഘടനയുടെ യു.എ.ഇ. ചാപ്റ്റര്‍ ഓണാഘോഷമായ “പൊന്നോണം 2009” ഷാര്‍ജയില്‍ ഒക്ടോബര്‍ 16ന് നടക്കും. ഷാര്‍ജ അറബ് കള്‍ച്ചറല്‍ ക്ലബ്ബില്‍ രാവിലെ 11:30ന് ഓണ സദ്യയോടെയാണ് പരിപാടികള്‍ ആരംഭിക്കുന്നത്. ഓണ സദ്യയെ തുടര്‍ന്ന് നടക്കുന്ന ഉല്‍ഘാടന ചടങ്ങില്‍ വ്യവസായ പ്രമുഖനും സണ്‍ ഗ്രൂപ്പ് ചെയര്‍ മാനുമായ സുന്ദര്‍ മേനോന്‍ മുഖ്യ അതിഥി ആയിരിക്കും. അക്കാഫ് പ്രസിഡണ്ട് പോള്‍ ടി. ജോസഫ്, ജന. സെക്രട്ടറി അജീഷ് നായര്‍ എന്നിവര്‍ക്ക് പുറമെ ശ്രീ കേരള വര്‍മ്മ കോളജ് പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനയുടെ മുന്‍ പ്രസിഡണ്ടുമാരും വിശിഷ്ട അതിഥികളായി പങ്കെടുക്കും.
 
ഓണാഘോഷത്തിന് കൊഴുപ്പേകാന്‍ രംഗ പൂജ, ചെണ്ട മേളം, ഫ്യൂഷ്യന്‍ സംഗീതം, ശാസ്ത്രീയ നൃത്തം, സിനിമാറ്റിക് നൃത്തം, ഗാനമേള എന്നിവ ഉണ്ടായിരിക്കും.
 
എല്ലാ അംഗങ്ങളും കുടുംബ സമേതം പരമ്പരാഗത കേരളീയ വേഷത്തില്‍ ഓണാഘോഷത്തില്‍ പങ്കെടുക്കാന്‍ എത്തി ചേരണമെന്ന് സംഘാടകര്‍ അഭ്യര്‍ത്ഥിച്ചു.
 
- സി.എ. മധുസൂദനന്‍ പി., ദുബായ്
 
 

Labels: , , ,

  - ജെ. എസ്.
   ( Thursday, October 15, 2009 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്റസൂല്‍ പൂക്കുട്ടി ഗള്‍ഫില്‍
ഓസ്ക്കാര്‍ ജേതാവ് റസൂല്‍ പൂക്കുട്ടിയുടെ ആദ്യത്തെ ഗള്‍ഫ് സന്ദര്‍ശന പരിപാടി ഈ മാസം 24 ന് തുടങ്ങും. ഷാര്‍ജ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടക്കുന്ന പ്രഥമ ഏഷ്യന്‍ ടെലിവിഷന്‍ അവാര്‍ഡ് നൈറ്റില്‍ റസൂല്‍ പൂക്കുട്ടി മുഖ്യാതിഥിയായി പങ്കെടുക്കും. തുടര്‍ന്നുള്ള ദിവസങ്ങളില്‍ വിവിധ ഗള്‍ഫ് രാജ്യങ്ങളിലെ സ്വീകരണ പരിപാടികളില്‍ റസൂല്‍ പൂക്കൂട്ടി പങ്കെടുക്കും. അദ്ദേഹത്തെ സ്വീകരിക്കാന്‍ വിപുലമായ ഒരുക്കങ്ങളാണ് യു.എ.ഇ.യില്‍ നടക്കുന്നതെന്ന് സംഘാടകര്‍ അറിയിച്ചു.

Labels: , ,

  - സ്വന്തം ലേഖകന്‍
   ( Monday, April 13, 2009 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്വടകര എന്‍. ആര്‍. ഐ. സൗജന്യ മെഡിക്കല്‍ ക്യാമ്പ്
വടകര എന്‍. ആര്‍. ഐ. ഫോറം ഷാര്‍ജ കമ്മിറ്റി സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു. ഈ മാസം 24 വെള്ളിയാഴ്ച ഷാര്‍ജ ഇന്ത്യന്‍ അസോസിയേ ഷനിലാണ് മെഡിക്കല്‍ ക്യാമ്പ് നടക്കുക. സൗജന്യ മരുന്നു വിതരണം, രക്ത ഗ്രൂപ്പ് നിര്‍ണയം, രക്ത സമ്മര്‍ദ്ദം - കൊളസ്ട്രോള്‍ പരിശോധന എന്നിവയും ഉണ്ടാകുമെന്ന് സംഘാടകര്‍ അറിയിച്ചു. മെഡിക്കല്‍ ക്യാമ്പില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ 050 862 3005 എന്ന നമ്പറില്‍ വിളിച്ച് പേര് രജിസ്റ്റര്‍ ചെയ്യണം.

Labels: , ,

  - സ്വന്തം ലേഖകന്‍
   ( Sunday, April 05, 2009 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്ഭീഷണി; അഞ്ചംഗ സംഘത്തെ ഷാര്‍ജ പോലീസ് അറസ്റ്റ് ചെയ്തു.
ഫേസ് ബുക്ക് നെറ്റ് വര്‍ക്കില്‍ മോശമായ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയ അഞ്ചംഗ സംഘത്തെ ഷാര്‍ജ പോലീസ് അറസ്റ്റ് ചെയ്തു. 20-25 നും ഇടയില്‍ പ്രായമുള്ളവരാണ് പിടിയിലായവര്‍. സ്കൂള്‍ വിദ്യാര്‍ത്ഥികളെ ഭീഷണിപ്പെടുത്തി ചിത്രങ്ങള്‍ എടുത്ത് ഈ ചിത്രങ്ങള്‍ ഫേസ് ബുക്കില്‍ പോസ്റ്റ് ചെയ്യുമെന്ന് പറഞ്ഞ് രക്ഷിതാക്കളില്‍ നിന്ന് പണം പിടുങ്ങി വരികയായിരുന്നു സംഘം. ഇത്തരം ദുരനുഭവങ്ങള്‍ ആര്‍ക്കെങ്കിലും ഉണ്ടായിട്ടുണ്ടെങ്കില്‍ പോലീസില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്ന് ഷാര്‍ജ പോലീസ് അഭ്യര്‍ത്ഥിച്ചു.

Labels: ,

  - സ്വന്തം ലേഖകന്‍
   ( Thursday, February 26, 2009 )    

1അഭിപ്രായങ്ങള്‍ (+/-)
Links to this post

1 Comments:

one more hurting news..

February 28, 2009 4:37 PM  

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്സര്‍ഗ്ഗ സംഗമം ഇന്ന്
ആദ്യത്തെ അക്ഷര മുദ്ര അവാര്‍ഡ് ദാനം ഇന്ന് ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ കമ്മ്യൂണിറ്റി ഹാളില്‍ നടക്കും. അക്ഷര കൂട്ടവും പാം പബ്ലിക്കേഷന്‍സും സംയുക്തമായി സംഘടിപ്പിക്കുന്ന ഗള്‍ഫിലെ ആദ്യത്തെ മലയാള സാഹിത്യ സമ്മേളനമായ സര്‍ഗ്ഗ സംഗമത്തില്‍ വെച്ചായിരിക്കും പുരസ്കാരങ്ങള്‍ സമ്മാനിക്കുന്നത്. ആദ്യത്തെ അക്ഷര മുദ്ര പുരസ്കാരങ്ങള്‍ ചടങ്ങില്‍ വെച്ച് ദുബായിലെ സാഹിത്യ സാമൂഹ്യ പ്രവര്‍ത്തകനും സലഫി ടൈംസ്‌ എഡിറ്ററുമായ കെ. എ. ജബ്ബാരി യും അഡ്വക്കേറ്റ് വൈ. എ. റഹീമും ഏറ്റു വാങ്ങും.
എഴുത്തുകാര്‍ക്ക് മാത്രമായ ഒരു സര്‍ഗ്ഗ സംഗമം ഗള്‍ഫ് സാഹിത്യ കൂട്ടായ്മകളില്‍ ആദ്യമായാണ്. പരസ്പരം പരിചയ പ്പെടാനും സ്വന്തം സാഹിത്യ രചനകള്‍ പരിചയ പ്പെടുത്താനും പുതിയ സാഹിത്യ സൌഹൃദങ്ങള്‍ക്ക് കൈകള്‍ കോര്‍ക്കാനും അവസരം ഒരുക്കുന്ന ഈ വേദി ഒരു പുതിയ അനുഭവം ആയിരിക്കും. ഗള്‍ഫ് രാജ്യങ്ങളിലെ പ്രശസ്തരായ എഴുത്തുകാര്‍ ഉള്‍പ്പടെ യു. എ. ഇ. യിലെ പ്രവാസികള്‍ ആയ എഴുത്തുകാര്‍ മുഴുവന്‍ ഈ സമ്മേളനത്തില്‍ പങ്കെടുക്കും. പ്രശസ്ത എഴുത്തുകാരായ ശ്രീ ടി. പദ്മനാഭന്‍, പി. കെ. പാറക്കടവ് എന്നിവര്‍ പങ്കെടുക്കുന്ന അക്ഷര കവാടത്തിലേക്ക് പ്രവേശ്ശനം സൌജന്യം ആയിരിക്കും എന്ന് സംഘാടകര്‍ അറിയിച്ചു.

Labels: , , , ,

  - ജെ. എസ്.
   ( Friday, January 09, 2009 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്സര്‍ഗ്ഗ സംഗമം ജനുവരി 9ന്
അക്ഷര കൂട്ടം സംഘടിപ്പിക്കുന്ന ഗള്‍ഫിലെ ആദ്യത്തെ മലയാള സാഹിത്യ സമ്മേളനം എന്ന് വിശേഷിപ്പിക്കപ്പെടുന്ന സര്‍ഗ്ഗ സംഗമം ജനുവരി 9 വെള്ളിയാഴ്ച്ച രാവിലെ ഒന്‍പതു മണി മുതല്‍ രാത്രി പത്ത് മണി വരെ ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ കമ്യൂണിറ്റി ഹോളില്‍ നടക്കും. ശ്രീ ടി. പദ്മനാഭന്‍, പി. കെ. പാറക്കടവ് തുടങ്ങിയവര്‍ പങ്കെടുക്കുന്ന അക്ഷര കവാടത്തിലേക്കുള്ള പ്രവേശനം സൌജന്യം ആയിരിക്കും. ചര്‍ച്ച, രംഗാവിഷ്കാരങ്ങള്‍, പുസ്തക പ്രദര്‍ശനം, സാഹിത്യ സമ്മേളനം, അക്ഷര പുരസ്കാരങ്ങള്‍, പുസ്തക പ്രകാശനങ്ങള്‍ എന്നിവയാണ് കാര്യ പരിപാടികള്‍. വിശദ വിവരങ്ങള്‍ക്ക് : മനാഫ് കച്ചേരി (050 2062950)
- സുനില്‍ രാജ്

Labels: , , , , ,

  - ജെ. എസ്.
   ( Sunday, January 04, 2009 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്കുറഞ്ഞ വരുമാനക്കാരുടെ കുടുംബങ്ങള്‍ക്ക് വിലക്ക്
കുറഞ്ഞ വരുമാനക്കാരായ വിദേശികള്‍ കുടുംബത്തെ യു. എ. ഇ. യിലേക്ക് കൊണ്ടു വരുന്നത് നിര്‍ബന്ധമായും വിലക്കുമെന്ന് അബുദാബി താമസ കുടിയേറ്റ വകുപ്പ് വ്യക്തമാക്കി. 57 തസ്തികകളില്‍ ജോലി ചെയ്യുന്നവര്‍ക്ക് ഈ വിലക്ക് ബാധകമായിരിക്കും. അബുദാബി താമസ കുടിയേറ്റ വകുപ്പ് ആക്ടിംഗ് ഡയറക്ടര്‍ നാസര്‍ അല്‍ മിന്‍ഹലിയാണ് ഇത് വ്യക്തമാക്കിയത്. 2000 ദിര്‍ഹത്തില്‍ കുറഞ്ഞ മാസ ശമ്പളം ലഭിക്കുന്ന 57 തസ്തികകളില്‍ ജോലി ചെയ്യുന്നവര്‍ക്ക് ഈ വിലക്ക് ബാധകമായിരിക്കും.
പാചകക്കാര്‍, ഗ്രോസറി സെയില്‍സ്മാന്‍, പ്ലംബര്‍, വെല്‍ഡര്‍, മെക്കാനിക്ക്, ബാര്‍ബര്‍, ലോണ്‍ട്രി തൊഴിലാളികള്‍, റസ്റ്റോറന്‍റ് ജീവനക്കാര്‍, ഇലക്ട്രീഷ്യന്‍, സെക്യൂരിറ്റി തൊഴിലാളികള്‍, ഓഫീസ് ബോയ്, ലേബര്‍, പെയിന്‍റര്‍ തുടങ്ങിയവരെല്ലാം ഈ വിഭാഗത്തില്‍ പെടും.
യു. എ. ഇ. നിയമ പ്രകാരം 4000 ദിര്‍ഹം മാസ ശമ്പളം ഉള്ളവര്‍ക്ക് മാത്രമാണ് ഫാമിലി വിസ അനുവദിക്കുന്നത്.
കുടുംബത്തെ കൊണ്ടു വന്ന് ഇവിടെ താമസിപ്പിക്കാനും, മറ്റ് ചെലവുകള്‍ക്കും കുറഞ്ഞ വരുമാനക്കാരുടെ ശമ്പളം മതിയാവില്ല എന്നത് കൊണ്ടാണ് അധികൃതര്‍ കര്‍ശന തീരുമാനം എടുത്തിരിക്കുന്നത്. അല്ലാത്ത പക്ഷം വിസ നിയമ ലംഘകരുടെ എണ്ണം വര്‍ധിക്കുമെന്നും ഇവര്‍ വ്യക്തമാക്കുന്നു.
വിസ നിയമ ലംഘനം പരമാവധി കുറയ്ക്കുക എന്ന ഉദ്ദേശത്തോടെയാണ് അബുദാബി താമസ കുടിയേറ്റ വകുപ്പ് വിലക്ക് നിര്‍ബന്ധമായും നടപ്പിലാക്കുമെന്ന് അറിയിച്ചിരിക്കുന്നത്. യു. എ. ഇ. പ്രഖ്യാപിച്ച പൊതു മാപ്പ് 2007 നവംബറില്‍ അവസാനിച്ചത് മുതല്‍ ഇതു വരെ 25,513 വിസ നിയമ ലംഘകര്‍ പിടിക്ക പ്പെട്ടിട്ടു ണ്ടെന്ന് നാസര്‍ അല്‍ മിന്‍ഹലി വ്യക്തമാക്കി.

Labels: , , , , , ,

  - സ്വന്തം ലേഖകന്‍
   ( Sunday, January 04, 2009 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്

ആര്‍ക്കൈവ്സ്

ePathram Pacha
ePathram Magazine

ബുക്ക് റിപബ്ലിക് - e പത്രം പിന്തുണക്കുന്ന വെബ് സൈറ്റ്
dubaieasy - e പത്രം പിന്തുണക്കുന്ന വെബ് സൈറ്റ്

Click here to download Malayalam fonts
Click here to download Malayalam fontsസ്വകാര്യതാ നയം | സംഘടനാ വിവരങ്ങള്‍ | പരസ്യ സഹായി | പത്രാധിപര്‍

© e പത്രം 2010

വാര്‍ത്തകള്‍

പ്രധാന വാര്‍ത്തകള്‍
പ്രാദേശിക വാര്‍ത്തകള്‍
സിറ്റിസണ്‍ ജേണലിസം
വിനോദം, സിനിമ
ബിസിനസ്സ് വാര്‍ത്തകള്‍

News in English

 

കലാ സാഹിത്യം

ലേഖനങ്ങള്‍
കവിതകള്‍
കഥകള്‍
അനുഭവങ്ങള്‍

 

മഞ്ഞ (മാഗസിന്‍)

കവിതകള്‍
ചിത്രകല
അഭിമുഖം
കഥകള്‍
കുറിപ്പുകള്‍
മരമെഴുതുന്നത്

കോളംസ്

 

പച്ച (പരിസ്ഥിതി)

മറ്റ് പംക്തികള്‍

ചരമം
ഹെല്പ് ഡെസ്ക്
ബൂലോഗം
കാര്‍ട്ടൂണ്‍
വെബ്ബന്നൂരില്‍ കണ്ടത്
വായനക്കാര്‍ പറഞ്ഞത്