| 
                                
                                    
                                        23 June 2008
                                    
                                 
 സ്വഭാവദൂഷ്യം: കുഞ്ഞാലിക്കുട്ടിയെ ശിഹാബ് തങ്ങള്‍ ഉപദേശിച്ചു
                                        കുഞ്ഞാലിക്കുട്ടിയുടെ സ്വഭാവദൂഷ്യത്തെ പറ്റി താന്‍ അദ്ദേഹവുമായി ചര്‍ച്ച ചെയ്തിരുന്നു എന്നും സ്വഭാവത്തില്‍ മാറ്റം വരുത്തണമെന്ന് കുഞ്ഞാലിക്കുട്ടിയെ താന്‍ ഉപദേശിച്ചിരുന്നു എന്നും മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സയ്യദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ വെളിപ്പെടുത്തി. ഒരു സ്വകാര്യ ടി.വി. ചാനലിന് അനുവദിച്ച അഭിമുഖ സംഭാഷണത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. കുഞ്ഞാലിക്കുട്ടിയുടെ സ്വഭാവശുദ്ധിയെ സംബന്ധിച്ച വിവാദം പാണക്കാട് വരെ എത്തിയ വേളയില്‍ താന്‍ സ്വാഭാവികമായും വിഷമിച്ചിരുന്നു. സമുദായാംഗങ്ങള്‍ ഇത്തരം പ്രവര്‍ത്തികളില്‍ നിന്ന് ആത്മീയതയിലേയ്ക്ക് മടങ്ങി വരണം. നേതാക്കള്‍ ധാര്‍മ്മികമായ ആശയങ്ങളിലും ചിന്തകളിലും മുഴുകുകയും അതനുസരിച്ച് സമുദായത്തെ നയിക്കുകയും ചെയ്യണം. കുഞ്ഞാലിക്കുട്ടിയെ വിളിച്ച് കുറച്ച് സ്വഭാവത്തിലൊക്കെ മാറ്റം വരുത്തണമെന്ന് താന്‍ പലപ്പോഴും ഉപദേശിക്കാറുണ്ട് എന്ന്‍ ശിഹാബ് തങ്ങള്‍ പറഞ്ഞു. തന്റെ നിര്‍ദ്ദേശം അനുസരിച്ച് കുഞ്ഞാലിക്കുട്ടിക്ക് ഇപ്പോള്‍ നല്ല മാറ്റം വന്നിട്ടുമുണ്ട് എന്നും തങ്ങള്‍ അറിയിച്ചു. Labels: കേരള രാഷ്ട്രീയം 
 
- ജെ. എസ്.
 
 
 | 
 
 
                  
  
  
  
  
  
  
  
  
  
  
  
  
  
  
  
		
 
                     ഈ പേജ് പങ്ക് വെയ്ക്കാം
 ഈ പേജ് പങ്ക് വെയ്ക്കാം 








 
  				 
				 
				 
     
    
 
 

2 Comments:
കുഞ്ഞാലി കുട്ടിയുടെ നല്ലനടപ്പ് അധികാരം കൈയ്യില്‍ കിട്ടുന്നത് വരെ മാത്രം. അണ്ണാന്‍ മരം കയറ്റം മറക്കുമോ?
annaan maram kayattam marakkilla
Post a Comment
Links to this post:
Create a Link
« ആദ്യ പേജിലേക്ക്