| 
                                
                                    
                                        21 August 2008
                                    
                                 
 അബ്ദുല്ല രാജാവും, മഹ്മൂദ് അബ്ബാസും ജിദ്ദയില്‍ കൂടിക്കാഴ്ച നടത്തി
                                        സൗദി  ഭരണാധികാരി അബ്ദുല്ല രാജാവും ഫലസ്തീന്‍ പ്രസിഡന്‍റ് മഹ്മൂദ് അബ്ബാസും  ജിദ്ദയില്‍ കൂടിക്കാഴ്ച നടത്തി. നിലവിലെ പശ്ചിമേഷ്യന്‍ പ്രശ്നങ്ങളെ ക്കുറിച്ചും സൗദിയും ഫലസ്തീനും തമ്മിലുള്ള ഉഭയ കക്ഷി ബന്ധത്തെ ക്കുറിച്ചും ഇരു നേതാക്കളും ചര്‍ച്ച നടത്തി.  ഫതഹ് പാര്‍ട്ടിയും ഹമാസും തമ്മിലുള്ള ആഭ്യന്തര പ്രശ്നങ്ങളും ഫലസ്തീന് സൗദി അറേബ്യ നല്‍കി വരുന്ന രാഷ്ടീയ സാമ്പത്തിക സഹായങ്ങളും ഇരുവരും ചര്‍ച്ച ചെയ്തതായി സൗദി വാര്‍ത്താ ഏജന്‍സി വെളിപ്പെടുത്തി.  ഹമാസും ഫതഹും തമ്മിലുള്ള ആഭ്യന്തര കലഹം അവസാനിപ്പിച്ച് ഐക്യ സര്‍ക്കാര്‍ രൂപീകരിക്കാന്‍ അബ്ദുല്ലാ രാജാവിന്‍റെ മധ്യസ്ഥതയില്‍ 2007 ഫെബ്രുവരിയില്‍ മക്കയില്‍ ചേര്‍ന്ന സമ്മേളനത്തിലായിരുന്നു ധാരണയായത്. എന്നാല്‍ ഇപ്പോഴും തുടരുന്ന ഫലസ്തീനിലെ ആഭ്യന്തര കലാപം അവസാനിപ്പിക്കാന്‍ അടുത്ത ആഴ്ച മുതല്‍ ഈജിപ്റ്റിന്‍റെ മധ്യസ്ഥതയില്‍ സമാധാന ചര്‍ച്ചകള്‍ ആരംഭിക്കുമെന്ന് ബന്ധപ്പെട്ടവര്‍ സൂചിപ്പിച്ചു. Labels: ഗള്‍ഫ് രാഷ്ട്രീയം 
 
- ജെ. എസ്.
 
 
 | 
 
 
                  
  
  
  
  
  
  
  
  
  
  
  
  
  
  
  
		
 
                     ഈ പേജ് പങ്ക് വെയ്ക്കാം
 ഈ പേജ് പങ്ക് വെയ്ക്കാം 








 
  				 
				 
				 
     
    
 
 

0 Comments:
Post a Comment
Links to this post:
Create a Link
« ആദ്യ പേജിലേക്ക്