31 March 2008
കേരളത്തില്‍ ഒരു ലക്ഷത്തില്‍ 272 മനോരോഗികള്‍
അമിത മോഹങ്ങളാണ് ഗള്‍ഫ് മലയാളി കുടുംബങ്ങളുടെ താളം തെറ്റിക്കുന്നതെന്ന് സാമൂഹിക മനശാസ്ത്രജ്ഞനും ആക്സസ് ഗൈഡന്‍‍സ് സെന്‍റര്‍ സ്റ്റേറ്റ് കോ ഓര്‍ഡിനേറ്ററുമായ ഡോ. സി.എച്ച് അഷ്റഫ് പറഞ്ഞു.

യു.എ.ഇ.യില്‍ വിവിധ സ്ഥലങ്ങളില്‍ മെന്‍റര്‍ ഡയറ്റ് എന്ന പേരില്‍ മനശാസ്ത്ര വിശകലന പരിപാടി സംഘടിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജീവിത ശൈലി മാറിയതു കൊണ്ടാണ് മനോരോഗങ്ങല്‍ കൂടുന്നത്. കേരളത്തില്‍ ഒരു ലക്ഷത്തില്‍ 272 പേര്‍ മനോരോഗികളാണെന്നും അദ്ദേഹം പറഞ്ഞു.

വാര്‍ത്താ സമ്മേളനത്തില്‍ അഡ്വ. ഉമര്‍ ഫാറുഖും പങ്കെടുത്തു.

Labels: ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



അറബ് ഉച്ചകോടി സമാപിച്ചു
രണ്ട് ദിവസങ്ങളിലായി സിറിയന്‍ തലസ്ഥാനമായ ദമാസ്കസില്‍ നടന്ന അറബ് ലീഗ് ഉച്ചകോടി സമാപിച്ചു. സുപ്രധാനമായ തീരുമാനങ്ങളൊന്നും കൈക്കൊള്ളാതെയാണ് ഉച്ചകോടി സമാപിച്ചത്.

Labels:

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



ഹജ്ജ്-ഉംറ - സര്‍വ വിജ്ഞാന കോശം തയ്യാറാകുന്നു
ഹജ്ജ്-ഉംറ തീര്‍ത്ഥാടനങ്ങളെക്കുറിച്ചുള്ള സര്‍വ വിജ്ഞാന കോശം തയ്യാറാകുന്നു. വിജ്ഞാന കോശം തയ്യാറാക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം റിയാദ് ഗവര്‍ണര്‍ സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് രാജകുമാര്‍ നിര്‍വഹിച്ചു. തീര്‍ത്ഥാടനങ്ങളെ സംബന്ധിച്ചുള്ള വിശദാംശങ്ങള്‍ക്ക് പുറമേ മക്കയുടേയും മദീനയുടേയും ചരിത്രങ്ങളും വിജ്ഞാന കോശത്തില്‍ ഉണ്ടാകും.

Labels:

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



അബുദാബിയില്‍ മലയാളി കെട്ടിത്തില്‍ നിന്ന് വീണു മരിച്ചു
അബുദാബിയില്‍ മലയാളി കെട്ടിത്തില്‍ നിന്ന് വീണു മരിച്ചു. കണ്ണൂര്‍ ചാലാട്ട് സ്വദേശി സായി കൃഷ്ണനാണ് മരിച്ചത്. 43 വയസായിരുന്നു. താമസിക്കുന്ന കെട്ടിടത്തില്‍ നിന്ന് ഇദ്ദേഹം താഴേക്ക് വീഴുകയായിരുന്നു. സ്വപ്നയാണ് ഭാര്യ. സന്ദേശ്, ശ്രേയ എന്നിവരാണ് മക്കള്‍. അല്‍ റൊസ്തമാനി എക്സ് ചേഞ്ചിന്‍റെ അബുദാബി എയര്‍ പോര്‍ട്ട് റോഡ് ശാഖയിലെ മാനേജറായിരുന്നു.

Labels: ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



കെട്ടിടം തകര്‍ന്ന് ഒരാള്‍ മരിച്ചു, മൂന്ന് മലയാളികള്‍ക്ക് പരിക്ക്
ബഹ്റിനില്‍ നിര്‍മ്മാണത്തിലിരിക്കുന്ന കെട്ടിടം തകര്‍ന്ന് വീണ് ഒരാള്‍ മരിക്കുകയും നാല് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പരിക്കേറ്റവരില്‍ മൂന്ന് പേര്‍ മലയാളികളാണ്.

Labels: , ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



Kadamanitta Ramakrishnan - A unique condolence from Dr. Ghanem


I was very sorry to hear about the demise today of the prominent Malayali poet Kadamanitta Ramakrishnan whom I met last year and introduced at the Abu Dhabi book fair where he read his poems in Malyalum and I read their translations in Arabic. During the book fair this year the Abu Dhabi Cultural and Heritage (Cultural foundation) released my book of Arabic translations of 80 Indian poems from 12 Indian languages for 30 Indian male and female poets including some 10 poems by Kadamanitta. I attach a list of the contents of the book and the book cover. I also attach a picture taken at the book fair last year with Kadamanitta. Please forward my condolences to his wife, family, friends and lovers of his poetry.

-- Best regards
Shihab Ghanem
مع تحياتيشها غانم

Labels: , , ,

  - ജെ. എസ്.    

1അഭിപ്രായങ്ങള്‍ (+/-)
Links to this post

1 Comments:

Dear Shihab Ghanem Janab,

I am so sorry to hear about the sad demise of the prominent Malayali poet Kadamanitta Ramakrishnan. Although I have not read any of his poems, but they must be really good as you have included 10 of his poems in your recent book. Please pay my condolance to his family.

I pray to God the his Soul may Rest in Peace.

Kaushal Goyal

April 3, 2008 1:53 PM  

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



30 March 2008
ദുബായ് അല്‍ഖൂസ് തീപിടുത്തം; കത്തിക്കരിഞ്ഞ 5 മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തു
ദുബായ് അല്‍ഖൂസിലെ തീപിടുത്തത്തില്‍പെട്ട് കത്തിക്കരിഞ്ഞ അഞ്ച് മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തു. ഇതോടെ മരണ സംഖ്യ എട്ടായി. കാണാതായ രണ്ട് പേര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണ്. കഴിഞ്ഞ ബുധനാഴ്ചയാണ് അല്‍ഖൂസിലെ വെയര്‍ ഹൗസുകള്‍ക്ക് തീപിടിച്ചത്. എണ്‍പതോളം വെയര്‍ ഹൗസുകളാണ് കത്തിയമര്‍ന്നത്. 900 മില്യണ്‍ ദിര്‍ഹത്തിന്‍റെ നഷ്ടം കണക്കാക്കുന്നു. അതേ സമയം അപകടത്തിന് കാരണമായ പടക്കങ്ങള്‍ സൂക്ഷിച്ച വെയര്‍ ഹൗസിന്‍റെ ഉടമയെ പോലീസ് പ്രോസിക്യൂഷന് കൈമാറി.

Labels: ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



അറബ് ഉച്ചകോടി ഇന്ന് സമാപിക്കും
പശ്ചിമേഷ്യയിലെ വിവിധ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ അറബ് മേഖല ഐക്യത്തോടെ നില്‍ക്കണമെന്ന് യു.എ.ഇ ആവശ്യപ്പെട്ടു. അതേ സമയം 10 രാജ്യങ്ങള്‍ വിട്ടു നില്‍ക്കുന്നതിനാല്‍ അറബ് ഉച്ചകോടിയുടെ നിറം മങ്ങിയിരിക്കുകയാണ്. ഉച്ചകോടി ഇന്ന് സമാപിക്കും.

Labels:

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



സ്പോണ്‍സര്‍ഷിപ്പ് നിയമത്തില്‍ കാതലായ മാറ്റം വരുത്തണം
രാജ്യത്തെ നിലവിലെ സ്പോണ്‍സര്‍ഷിപ്പ് നിയമത്തില്‍ കാതലായ മാറ്റം വരുത്തേണ്ടത് അനിവാര്യമാണെന്ന് ഖത്തറിലെ ദേശീയ മനുഷ്യാവകാശ സമിതി സര്‍ക്കാറിനോട് ആവശ്യപ്പെട്ട്. ഇപ്പോഴുള്ള നിയമം വിദേശികളെ കടുത്ത നിയന്ത്രണത്തില്‍ നിര്‍ത്തുന്നതാണെന്നും രാജ്യത്തിന് അത് ഹിതരകമാവുകയില്ലെന്നും സമിതിയുടെ 2007 ലെ വാര്‍ഷിക റിപ്പോര്‍ട്ടില്‍ പറയുന്നു. നാടുകടത്താനായി വിവിധ ജയിലുകളില്‍ കഴിയുന്ന വിദേശികളെ തിരിച്ചയയ്ക്കുന്നതില്‍ വരുന്ന കാലതാമസത്തിലും സമിതി ഉത്കണ്ഠ പ്രകടിപ്പിച്ചു. ഏതാണ്ട് 1500 ഓളം പേര്‍ ഖത്തറിലെ ഡിപ്പോര്‍ട്ടേഷന്‍ സെന്‍ററുകളില്‍ കഴിയുന്നുണ്ടെന്നാണ് സമിതിയുടെ കണക്ക്.

Labels: , ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



ജദ്ദാഫില്‍ ബോട്ട് നിര്‍മ്മാണ ശാലയ്ക്ക് തീപിടിച്ചു
ദുബായ് ജദ്ദാഫില്‍ ബോട്ട് നിര്‍മ്മാണ ശാലയ്ക്ക് തീപിടിച്ചു. അഗ്നിബാധയില്‍ ഒമ്പത് ബോട്ടുകളും ഒരു കപ്പലും കത്തിനശിച്ചു. ആര്‍ക്കും പരിക്കില്ല. തീപിടുത്ത കാരണം വ്യക്തമല്ല. 20 മില്യണ്‍ ദിര്‍ഹത്തന്‍റെ നഷ്ടം കണക്കാക്കുന്നു. ദുബായ് പോലീസ് ഫോറന്‍സിക് വിഭാഗം അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Labels: ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



അബുദാബിയില്‍ ഒട്ടക സൌന്ദര്യ മത്സരം
ഏപ്രീല്‍ രണ്ട് മുതല്‍ 10 വരെ അബുദാബിയില്‍ ഒട്ടക സൌന്ദര്യ മത്സരം സംഘടിപ്പിക്കുന്നു. വിവിധ അറബ് രാജ്യങ്ങളില്‍ നിന്ന് 10,000 ത്തിലധികം ഒട്ടകങ്ങള്‍ ഇതില്‍ പങ്കെടുക്കും. യു.എ.ഇയ്ക്ക് പുറമേ സൗദി അറേബ്യ, ഖത്തര്‍, ബഹ്റിന്‍, കുവൈറ്റ്, ഒമാന്‍ എന്നിവിടങ്ങളില്‍ നിന്നാണ് ഒട്ടകങ്ങള്‍ മത്സരത്തിന് എത്തുക. മൊത്തം 350 ലക്ഷം ദിര്‍ഹമും നൂറ് കാറുകളുമാണ് വിവിധ വിഭാഗങ്ങളിലായി സമ്മാനം നല്‍കുന്നുണ്ട്. അബുദാബി സായിദ് സിറ്റിയില്‍ ആണ് മത്സരം. വയസിന്‍റെ അടിസ്ഥാനത്തില്‍ വിവിധ വിഭാഗങ്ങളിലായാണ് ഒട്ടക സൗന്ദര്യ മത്സരം സംഘടിപ്പിച്ചിരിക്കുന്നത്.

Labels: , ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



ഒളിമ്പിക്സിന് വേദിയാകാനുള്ള ഖത്തറിന്‍റെ ശ്രമങ്ങള്‍ക്ക് പിന്തുണയേകി കൂട്ടയോട്ടം
2016 ലെ ഒളിമ്പിക്സിന് വേദിയാകാനുള്ള ഖത്തറിന്‍റെ ശ്രമങ്ങള്‍ക്ക് പിന്തുണയേകിക്കൊണ്ട് ഖത്തറിലെ വിവിധ ഇന്ത്യന്‍ സംഘടനകളുടെ നേതൃത്വത്തില്‍ ദോഹയില്‍ കൂട്ടയോട്ടം നടന്നു. ദോഹ ഗോ ഫോര്‍ ഇറ്റ് എന്ന് പേരിട്ട പരിപാടിയില്‍ ഒളിമ്പ്യന്‍മാരായ ഗുരുബച്ചന്‍സിംഗ് രണ്‍ധാവ, ഷൈനി വില്‍സണ്‍ എന്നിവര്‍ അടക്കം നിരവധി പേര്‍ പങ്കെടുത്തു. ദോഹയിലെ ഖലീഫാ സ്റ്റേഡിയത്തില്‍ ഒന്നര കിലോമീറ്റര്‍ ഓടിയതിന് ശേഷം ഖത്തര്‍ ഒളിമ്പിക്സ് കമ്മിറ്റി അധ്യക്ഷന്‍ ശൈഖ് അബ്ദുറഹ്മാന്‍ അല്‍താനിക്ക് ഒളിമ്പ്യന്‍മാര്‍ കൊടി കൈമാറിയതോടെയാണ് പരിപാടി സമാപിച്ചത്. ഖത്തറിലെ ഇന്ത്യന്‍ അംബാസഡര്‍ ഡോ. ജോര്‍ജ്ജ് ജോസഫ്, വിവിധ ഇന്ത്യന്‍ പ്രവാസി സംഘടനാ പ്രതിനിധികള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

Labels: , ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



പ്രവാചകന്‍ മുഹമ്മദ് നബിയെ അവഹേളിക്കുന്ന സിനിമക്കെതിരെ യു.എ.ഇ. രംഗത്ത്
ഇസ്ലാമിനേയും പ്രവാചകനായ മുഹമ്മദ് നബിയെ അവഹേളിക്കുകയും അപകീര്‍ത്തിപ്പെടുത്തുകയും ചെയ്യുന്ന സിനിമ ഇന്‍റര്‍നെറ്റില്‍ പോസ്റ്റ് ചെയ്തതിനെതിരെ യു.എ.ഇ വിദേശകാര്യ മന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ സായിദ് അല്‍ നഹ്യാന്‍ ശക്തമായി അപലപിച്ചു. ഫിത്ന എന്ന പേരിലുള്ള ചിത്രമാണ് ഡച്ച് പാര്‍ലമെന്‍റ് അംഗമായ ജിയത്ത് വില്‍ഡര്‍ ഇന്‍റര്‍നെറ്റില്‍ പോസ്റ്റ് ചെയ്തത്. മതങ്ങള്‍ പരസ്പരം ബഹുമാനിക്കേണ്ടതിന്‍റെ ആവശ്യകത ശൈഖ് അബ്ദുല്ല തന്‍റെ പ്രസ്താവനയില്‍ ആവര്‍ത്തിച്ചു പറഞ്ഞു. ഇതിനെതിരെ ഇസ്ലാമിക സമൂഹം ആത്മ നിയന്ത്രണത്തോടെ പ്രതികരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എല്ലാ ഇസ്ലാമിക രാഷ്ട്രങ്ങളും യൂറോപ്യന്‍ യൂണിയനും യു.എന്‍ സെക്രട്ടറി ജനറല്‍ ബാന്‍കി മൂണും ഈ സിനിമയെ അപലപിച്ചിട്ടുണ്ട്.

Labels: , ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



എര്‍ത്ത് അവര്‍; "ഒരുവേള പഴക്കമേറിയാല്‍ ഇരുളും വെളിച്ചമായ് വരാം"


ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ ഇന്നലെ രാത്രി ഒരു മണിക്കൂര്‍ നേരം വിളക്കുകള്‍ അണച്ചു കൊണ്ട് എര്‍‍ത്ത് ഹവര്‍ ആചരിച്ചു. പരിപാടി ആഗോള താപനത്തിനെതിരെ ബോധവത്ക്കരിക്കുന്നതിന്‍റെ ഭാഗമായാണ് ഈ പരിപാടി സംഘടിപ്പിച്ചത്.

ഓസ്ട്രേലിയയിലെ സിഡ്നി, തായ്ലന്‍റ്, മാനില, ബാങ്കോക്ക്, ദുബായ്, റോം, ഡബ്ലിന്‍, ഷിക്കാഗോ, മെക്സികോ തുടങ്ങി 35 ഓളം രാജ്യങ്ങളിലെ 380 ഓളം പട്ടണങ്ങളും 3500 ഓളം വ്യവസായ സ്ഥാപനങ്ങളും ഒരു മണിക്കൂര്‍ വിളക്കുകള്‍ അണച്ചു.

ദുബായിലും രാത്രി എട്ട് മുതല്‍ 9 വരെ ആയിക്കണക്കിന് വിളക്കുകളാണ് കണ്ണു ചിമ്മിയത്.
ഈ ഒരു മണിക്കൂര്‍ നേരം അത്യാവശ്യമല്ലാത്ത മുഴുവന്‍ വിളക്കുകളും അണച്ചുകൊണ്ട് സ്ഥാപനങ്ങളും വ്യക്തികളുമെല്ലാം സഹകരിച്ചു. ബുര്‍ജുല്‍ അറബ് ഉള്‍പ്പടെയുള്ള നഗരത്തിലെ പ്രധാന സൗധങ്ങളും ഷോപ്പിംഗ് മാളുകളും സാധാരണ വീടുകളുമെല്ലാം കാമ്പയിനില്‍ കണ്ണി ചേര്‍ന്നു. ജുമേറ റോഡില്‍ റാന്തലുകളും വഹിച്ചു കൊണ്ട് നിരവധി പേര്‍ പങ്കെടുത്ത റാലിയും ഉണ്ടായിരുന്നു. ബുര്‍ജുല്‍ അറബില്‍ നിന്ന് ജുമേറ ബീച്ച് റോഡിലൂടെ ജുമേറ ബീച്ച് പാര്‍ക്കിലേക്കും തിരിച്ചുമാണ് റാലി സംഘടിപ്പിച്ചത്. തെരുവു വിളക്കുകള്‍ 50 ശതമാനത്തിലധികം അണച്ചു കൊണ്ട് ദുബായ് റോഡ്സ് ആന്‍ഡ് ട്രാന്‍സ് പോര്‍ട്ട് അഥോറിറ്റിയും പരിപാടിയില്‍ ഭാഗഭാക്കായി.

ദുബായ് മുനിസിപ്പാലിറ്റി, ഇന്‍റര്‍നാഷണല്‍ ഫിനാന്‍ഷ്യല്‍ സെന്‍റര്‍, ദുബായ് വേള്‍ഡ് ട്രേഡ് സെന്‍റര്‍ തുടങ്ങിയവയെല്ലാം വിളക്കുകള്‍ അണച്ചുകൊണ്ട് എര്‍ത്ത് ഹവറില്‍ പങ്കെടുത്തു.

പരിസ്ഥിതിയോട് ഇണങ്ങി ജീവിക്കാനുള്ള സന്ദേശമാണ് ഈ പരിപാടിയിലൂടെ സംഘാടകര്‍ മുന്നോട്ട് വയ്ക്കുന്നത്.

Labels: ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



29 March 2008
അറബ് ഉച്ചകോടി ഇന്ന് ആരംഭിക്കും
20- മാത് അറബ് ഉച്ചകോടി ഇന്ന് സിറിയയില്‍ ആരംഭിക്കും.

മേഖലയിലെ പ്രധാന പ്രശ്നങ്ങളെല്ലാം ഉച്ചകോടി ചര്‍ച്ച ചെയ്യും. ഫലസ്തീന്‍ പ്രശനം തന്നെയാണ്‍ ഇതില്‍ പ്രധാനം.

ഇന്ത്യന്‍ പ്രതിനിധി സംഘത്തെ നയിക്കുന്നത് കേന്ദ്ര വിദേശകാര്യസഹ മന്ത്രി ഇ. അഹമ്മദാണ്

Labels:

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



27 March 2008
സിസ്റ്റര്‍ അഭയ കൊല്ലപ്പെട്ടിട്ട് 16 വര്‍ഷം


ക്രിസ്തുവിന്റെ മണവാട്ടി മഠത്തില്‍ വച്ച് കൊല്ലപ്പെട്ടിട്ട് സഭ മൌനം പാലിക്കുന്നു. സി.ബി.ഐ കൈ കഴുകുന്നു.

ആരാണ് കുറ്റവാളി ?

ഒരു വെളിപ്പെടുത്തല്‍

" 1992 മാര്‍ച്ച്‌ 27 നു കോട്ടയം പയസ്‌ ടെന്‍ തു കോണ്‍ വെന്റിലെ കിണറ്റില്‍ മരിച്ച നിലയില്‍ കാണ്‍പ്പെട്ട സിസ്റ്റര്‍ അഭയ എന്റെ ആരുമല്ല.

ആരുമല്ലാത്തവരോടും നമുക്കൊരടുപ്പം തോന്നാറില്ലേ ?"

കൂടുതല്‍ വായിക്കുക.

Labels: , ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



ഖോര്‍ ദുബായ് - പുതിയ സാംസ്കാരിക നഗരം

ദുബായില്‍ ഖോര്‍ ദുബായ് എന്ന പേരില്‍ പുതിയ സാംസ്കാരിക നഗരം നിര്‍മ്മിക്കുന്നു.

ദുബായ് ക്രീക്കിനോട് ചേര്‍ന്ന് 20 കിലോമീറ്റര്‍ വിസ്തൃതിയുള്ള സാംസ്കാരിക നഗര പദ്ധതി പ്രഖ്യാപനം യു.എ.ഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം നിര്‍വഹിച്ചു.

ലോകത്തിലെ വിവിധ സംസ്കാര കേന്ദ്രങ്ങളുടെ സംഗമ കേന്ദ്രമായി ദുബായിയെ മാറ്റിയെടുക്കുക എന്ന ലക്ഷ്യത്തോട് കൂടിയാണ് ഈ പദ്ധതി നടപ്പാക്കുന്നത്.

ദുബായ് ക്രീക്ക് മുഖ്യ കേന്ദ്രമാക്കി ഷിന്തഗ മുതല്‍ ബിസിനസ് ബേ വരെയുള്ള പ്രദേശത്ത് ദുബായ് സ്ട്രാറ്റജിക് പ്ലാന്‍ 2015 ന്‍റെ ഭാഗമായാണ് സാംസ്കാരിക നഗരം നിര്‍മ്മിക്കുന്നത്. ഇതിന്‍റെ ഭാഗമായി 10 മ്യൂസിയങ്ങള്‍, 9 പബ്ലിക് ലൈബ്രരി , 14 തീയറ്ററുകള്‍ , ഒരു ഓപ്പറ ഹൗസ്, 11 ഗാലറികള്‍ തുടങ്ങി 72 സ്ഥാപനങ്ങള്‍ ഉണ്ടാകും. ദുബായ് കിരീടാവകാശി ശൈഖ് ഹംദാന് ബിന്‍ മുഹമ്മ് അല്‍ മക്തൂം. ഉപ ഭരണാധികാരി ശൈഖ് മക്തും ബിന്‍ മുഹമ്മദ് അല്‍ മക്തൂം എന്നിവരും പദ്ധതി പ്രഖ്യാപന ചടങ്ങില്‍ പങ്കെടുത്തു.

Labels:

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



യു.എ.ഇ. യില്‍ വനിതാ ജഡ്ജിയെ നിയമിച്ചു
യു.എ.ഇ. യില്‍ ‍ ഇതാദ്യമായി ഒരു വനിതാ ജഡ്ജിയെ നിയമിച്ചു. ഖൗലത്ത് അഹമ്മദ് അല്‍ ദാഹരിയെയാണ് അബുദാബിയില്‍ ജഡ്ജിയായി നിയമിച്ചിരിക്കുന്നത്.

യു.എ.ഇ. പ്രസിഡന്‍റ് ശൈഖ് ഖലീഫ ബിന്‍ സായദ് അല്‍ നഹ്യാന്‍ ഇത് സംബന്ധിച്ച് ഉത്തരവിറക്കി. യു.എ.ഇ. യുടെ ചരിത്രത്തിലെ ആദ്യ വനിതാ ജഡ്ജിയെന്ന സ്ഥാനം ഇതോടെ ഖൗലത്തിന് സ്വന്തമായി.

Labels: ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



കുവൈറ്റില്‍ ഗാര്‍ഹിക തൊഴിലാളികള്‍ക്ക് ലേബര്‍ വിസ
കുവൈറ്റില്‍ ഗാര്‍ഹിക തൊഴിലാളികള്‍ക്ക് ലേബര്‍ വിസയിലേക്ക് മാറാനുള്ള കാലാവധി ഈ മാസം 31 ന് അവസാനിക്കും.

കുവൈറ്റില്‍ ഗാര്‍ഹിക തൊഴിലാളികള്‍ക്ക് ലേബര്‍ വിസയിലേക്ക് മാറാനുള്ള കാലാവധി ഈ മാസം 31 ന് അവസാനിക്കും. വിസ മാറ്റുന്നതിനുള്ള സമയ പരിധി നീട്ടിക്കൊടുക്കുന്ന കാര്യം പരിഗണനയില്‍ ഇല്ലെന്ന് മന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു.

ഗാര്‍ഹിക തൊഴില്‍ വിസയില്‍ നിന്ന് തൊഴില്‍ വിസയിലേക്ക് മാറാനുള്ള അനുമതി സംബന്ധിച്ച് മാറാനുള്ള അനുമതി കഴിഞ്ഞ ഡിസംബറിലാണ് അധികൃതര്‍ പ്രഖ്യാപിച്ചത്.

Labels: ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



കുട്ടികളില്‍ പഠന വൈകല്യവും ബുദ്ധിമാന്ദ്യവും ഗള്‍ഫിലും വ്യാപകം
കുട്ടികളില്‍ പഠന വൈകല്യവും ബുദ്ധിമാന്ദ്യവും ഗള്‍ഫിലും വ്യാപകമാണെന്ന് കുട്ടികളുടെ മനോരോഗ വിദഗ്ധനും മലയാളിയുമായ ഡോ. ഫിലിപ്പ് ജോണ്‍ പറഞ്ഞു.

ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ ഹാളില്‍ ശനിയാഴ്ച രാവിലെ ഒന്‍പതര മുതല്‍ ഉച്ചയ്ക്ക് ഒന്ന് വരെ രക്ഷിതാക്കള്‍ക്കും അധ്യാപകര്‍ക്കും ബോധവത്ക്കരണ ശില്പശാല സംഘടിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡോ. സണ്ണി കുര്യനും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

Labels: , ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



സ്റ്റെബിലൈസേഷന്‍ ഫണ്ട് രൂപീകരിക്കണം; കെം.എം മാണി
ഗള്‍ഫിലെ പരിമിത വരുമാനക്കാരായ പ്രവാസികളെ സഹായിക്കാന്‍ ഇന്ത്യാ ഗവണ്‍മെന്‍റ് സ്റ്റെബിലൈസേഷന്‍ ഫണ്ട് രൂപീകരിക്കണമെന്ന് കേരള കോണ്ഗ്രസ് നേതാവ് കെ.എം മാണി ആവശ്യപ്പെട്ടു. ദുബായില്‍ ഇന്ത്യന്‍ മീഡിയ ഫോറം സംഘടിപ്പിച്ച മീറ്റ് ദ പ്രസില്‍ സംസാരിക്കുകായയിരുന്നു അദ്ദേഹം.

Labels:

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



26 March 2008
കുവൈറ്റില്‍ തെരഞ്ഞെടുപ്പ് രംഗം സജീവമായി
പത്രികാ സമര്‍പ്പണം ഇന്ന് തുടങ്ങും. മെയ് 17 നാണ് തെരഞ്ഞെടുപ്പ്.

Labels: ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



തൊഴില്‍ വകുപ്പ് ഓഫീസുകള്‍ ശനിയാഴ്ചകളിലും പ്രവര്‍ത്തിക്കും
കുവൈറ്റിലെ തൊഴില്‍ വകുപ്പ് ഓഫീസുകള്‍ ഇനി മുതല്‍ ശനിയാഴ്ചകളിലും പ്രവര്‍ത്തിക്കും. തൊഴില്‍ വിസയുമായി ബന്ധപ്പെട്ട നടപടികള്‍ പെട്ടെന്ന് തീര്‍ക്കുന്നതിനാണ് ഈ നടപടി. അവധി ദിനമായ ശനിയാഴ്ച പ്രവര്‍ത്തിക്കുന്നതിലൂടെ സേവനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാകുമെന്ന് തൊഴില്‍ കാര്യ മന്ത്രാലയം അണ്ടര്‍ സെക്രട്ടറി മുഹമ്മദ് അല്‍ കന്തേരി പറഞ്ഞു. പ്രമുഖ ഷോപ്പിംഗ് സമുച്ചയങ്ങളിലും തൊഴില്‍ വകുപ്പ് കൗണ്ടര്‍ തുടങ്ങും.

Labels: ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



ഉംറ സീസണ്‍ ആരംഭിച്ചു
ഈ വര്‍ഷത്തെ ഉംറ സീസണ്‍ ആരംഭിച്ചു. 15,000 ത്തിലധികം തീര്‍ത്ഥാടകര്‍ ഇതിനകം സൗദിയിലെത്തി. 40,00,000 ത്തിലധികം തീര്‍ത്ഥാടകര്‍ ഈ വര്‍ഷം ഉംറ നിര്‍വഹിക്കുമെന്നാണ് കരുതുന്നുത്.

Labels:

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



കുവൈറ്റിലെ ശുദ്ധ ജല ഉപയോഗം കൂടുന്നു
കുവൈറ്റിലെ ശുദ്ധ ജല ഉപയോഗം ഗള്‍ഫ് മേഖലയിലെ ശരാശരി ഉപയോഗത്തേക്കാള്‍ വളരെ കൂടുതലാണെന്ന് പഠന റിപ്പോര്‍ട്ട്. ഓരോ വ്യക്തിയും ദിവസവും ശരാശരി 465 ലിറ്റര്‍ വെള്ളം ഉപയോഗിക്കുന്നുവെന്നാണ് കണക്ക്. ശുദ്ധമായ പ്രകൃതി ജലം ലഭ്യമല്ലാത്ത കുവൈറ്റില്‍ കടല്‍ വെള്ളം ശുദ്ധീകരിച്ചാണ് കുടിവെള്ളം ലഭ്യമാക്കുന്നത്. എന്നാല്‍ വെള്ളത്തിന്‍റെ ദുരുപയോഗം കുവൈറ്റില്‍ വളരെ അധികമാണെന്ന് കണക്കാക്കപ്പെടുന്നു. വെള്ളം ഇല്ലാത്തവരുടെ നാട് എന്ന് അര്‍ത്ഥം വരുന്ന അറബി വാക്കായ അല്‍ കുത്തില്‍ നിന്നാണ് ‍ കുവൈറ്റ് എന്ന പേര് തന്നെ ഉണ്ടായത്.

Labels: ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



ഖത്തര്‍ മലയാളി കോണ്‍ഫ്രന്‍സിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
അഞ്ചാമത് ഖത്തര്‍ മലയാളി കോണ്‍ഫ്രന്‍സിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. അടുത്ത മാസം നാല് മുതല്‍ 11 വരെ ദോഹയിലാണ് സമ്മേളനം നടക്കുക. പ്രമുഖ രാഷ്ട്രീയ പ്രവര്‍ത്തകരും കലാ പ്രവര്‍ത്തകരും പങ്കെടുക്കുന്ന സമ്മേളനങ്ങളും ചര്‍ച്ചകളും മലയാളി കോണ്‍ഫ്രന്‍സില്‍ ഉണ്ടാകുമെന്ന് ഭാരവാഹികള്‍ വ്യക്തമാക്കി. മാധ്യമ പ്രവര്‍ത്തകരായ ടി.എന്‍ ഗോപകുമാര്‍, ജോണ്‍ ബ്രിട്ടാസ്, നികേഷ് കുമാര്‍ എന്നിവര്‍ പങ്കെടുക്കുന്ന മാധ്യമ ചര്‍ച്ചയും സമ്മേളനത്തില്‍ ഉണ്ടാകും. രക്തദാന ക്യാമ്പ്, ആരോഗ്യ സെമിനാര്‍ എന്നിവയും സംഘടിപ്പിച്ചിട്ടുണ്ട്. വിദേശകാര്യ സഹമന്ത്രി ഇ. അഹമ്മദ്, കെ.പി.സി.സി പ്രസിഡന്‍റ് രമേശ് ചെന്നിത്തല, എം.എ യൂസഫലി, രവി പിള്ള തുടങ്ങിയവര്‍ സമാപന സമ്മേളനത്തില്‍ സംബന്ധിക്കും.

Labels: ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



25 March 2008
ദുബായിലെ സ്ക്കൂളുകളില്‍ ടൂഷന്‍ ഫീസ് വര്‍ദ്ധിപ്പിക്കില്ല
വരുന്ന അധ്യായന വര്‍ഷം ദുബായിലെ സ്ക്കൂളുകളില്‍ ടൂഷന്‍ ഫീസ് വര്‍ദ്ധിപ്പിക്കില്ല. ദുബായ് ഗവര്‍മെന്‍റ് ഇവരുടെ കെട്ടിട വാടക വര്‍ദ്ധിപ്പിക്കില്ല എന്നറിയിച്ചിട്ടുണ്ട്. ഇതിന് പകരമായാണ് ടൂഷന്‍ ഫീസ് വര്‍ദ്ധിപ്പിക്കില്ല എന്ന തീരുമാനം. ദുബായ് നോളജ് ആന്‍റ് ഹ്യൂമന്‍ ഡെവലപ്മെന്‍റ് അതോററ്റിയും ദുബായ് റിയല്‍ എസ്റ്റേറ്റ് കോര്‍പ്പറേഷനും ഇതു സംബന്ധിച്ച ചര്‍ച്ചകള്‍ നടത്തി.

Labels: ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



യു.എ.ഇ. പ്രസിഡന്‍റ് ഖത്തര്‍ സന്ദര്‍ശിച്ചു
യു.എ.ഇ. പ്രസിഡന്‍റ് ഷേഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്‍ ഖത്തര്‍ സന്ദര്‍ശിച്ചു. ഖത്തര്‍ അമീര്‍ ഷേഖ് ഹമദ് ബിന്‍ ഖലീഫ അല്‍ താനി പ്രസി‍ഡന്‍റിനെ സ്വീകരിച്ചു. ഇരുവരും നിരവധി വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു.

Labels: , ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



ഷാര്‍ജ്ജയില്‍ വാഹനാപകടത്തില്‍ അഞ്ച് പേര്‍ മരിച്ചു
ഷാര്‍ജ്ജയിലുണ്ടായ വാഹനാപകടത്തില്‍ അഞ്ച് പേര്‍ മരിച്ചു. നാല് പേര്‍ക്ക് ഗുരുതരമായി പരിക്ക് പറ്റി. നാല് വാഹനങ്ങള്‍ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഷാര്‍ജ്ജ യൂണിവാഴ്സിറ്റി സിറ്റിക്കടുത്താണ് ഇന്ന് വൈകീട്ട് അഞ്ചരയോടെ അപകടം ഉണ്ടായത്. മരിച്ചവര്‍ ആരൊക്കെയെന്ന് വ്യക്തമായിട്ടില്ല.

Labels: ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



സൗദിയിലെ പുതിയ ട്രാഫിക്ക് നിയമം മെയ് മുതല്‍ പ്രാബല്യത്തില്‍ വരും
സൗദിയിലെ പുതിയ ട്രാഫിക്ക് നിയമം മെയ് മുതല്‍ പ്രാബല്യത്തില്‍ വരും. വാഹനമോടിക്കുമ്പോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതും കുട്ടികളെ മടിയില്‍ വെക്കുന്നതും പുതിയ നിയമപ്രകാരം കുറ്റകരമാണ്. നിയമലംഘനം നടത്തുന്നവര്‍ക്ക് കടുത്ത ശിക്ഷ ലഭിക്കുമെന്ന് അധികൃര്‍ മുന്നറിയിപ്പ് നല്‍കി.

Labels:

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



യു.എ.ഇ. ആണവോര്‍ജ്ജം വികസിപ്പിക്കും
സമാധാന ആവശ്യങ്ങള്‍ക്കായി ആണവോര്‍ജ്ജം വികസിപ്പിക്കാനായുള്ള യുഎഇയുടെ തീരുമാനത്തിന് പരക്കെ സ്വാഗതം. 375 ദശലക്ഷം ദിര്‍ഹം ചിലവിട്ടാണ് ആണവോര്‍ജ്ജ സംവിധാനം വികസിപ്പിക്കുന്നത്. മന്ത്രിസഭ ഇന്നലെ ഇതിന് അംഗീകാരം നല്‍കി.

Labels:

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



24 March 2008
കുവൈറ്റ് പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു
കുവൈറ്റ് പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പിനുള്ള വോട്ടേഴ്സ് ലിസ്റ്റ് പുതുക്കുന്നു. ഇന്ന് മുതല്‍ വോട്ടേഴ്സ് ലിസ്റ്റില്‍ പേരു ചേര്‍ക്കാം. ഇപ്പോഴത്തെ കണക്കനുസരിച്ച് 3,60,800 ഓളം വോട്ടര്‍മാരാണ് ഉള്ളത്. 2006 ലെ തെരഞ്ഞെടുപ്പ് മുതല്‍ കുവൈറ്റില്‍ സ്ത്രീകള്‍ക്ക് വോട്ടവകാശമുണ്ട്. മെയ് 17 നാണ് തെരഞ്ഞെടുപ്പ്.

Labels: ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



ബൈക്ക് യാത്രക്കാരെ പിടികൂടുന്നതിനായി പോലീസ് കാമ്പയിന്‍
ദുബായിലെ നിയമ ലംഘകരായ ബൈക്ക് യാത്രക്കാരെ പിടികൂടുന്നതിനായി പോലീസ് കാമ്പയിന്‍ ആരംഭിച്ചു. രജിസ്റ്റര്‍ ചെയ്യാതെ റോഡുകളില്‍ ഇറക്കുന്ന മോട്ടോര്‍ ബൈക്കുകള്‍ പിടിച്ചെടുക്കുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. മോട്ടോര്‍ ബൈക്ക് മൂലമുള്ള അപകടം കുറയ്ക്കുന്നതിന്‍റെ ഭാഗമായാണ് പോലീസ് കാമ്പയിന്‍ ആരംഭിച്ചിരിക്കുന്നത്.

Labels: , ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



യു.എ.ഇ. യില്‍ ചൂട് കൂടുന്നു
യു.എ.ഇ. യില്‍ അടുത്ത ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ചൂട് വര്‍ധിക്കാന്‍ തുടങ്ങുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇന്നലെ പരമാവധി 36 ഡിഗ്രി സെല്‍ഷ്യസ് വരെ രേഖപ്പെടുത്തി. തിങ്കള്‍, ചൊവ്വ ദിവസങ്ങളിലായി ചൂട് വര്‍ധിക്കാന്‍ തുടങ്ങുമെന്നും ചിലയിടങ്ങളില്‍ മൂടല്‍ മഞ്ഞിന് സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി.

Labels: ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



ലോകത്തിലെ ഏറ്റവും വലിയ ജലസംഭരണി ദുബായില്‍
ലോകത്തിലെ ഏറ്റവും വലിയ ജലസംഭരണി ദുബായില്‍ നിര്‍മ്മിക്കുന്നു. ദുബായിലെ മുഷിറിഫില്‍ ഇതിനകം തന്നെ ജലസംഭരണിയുടെ നിര്‍മ്മാണ ജോലികള്‍ ആരംഭിച്ചു കഴിഞ്ഞു. മൂന്ന് വമ്പന്‍ ജല സംഭരണികളാണ് ഇവിടെ നിര്‍മ്മിക്കുന്നത്. ഓരോ ജലസംഭരണിയും 60 മില്യണ്‍ ‍ ഗ്യാലണ്‍ വെള്ളം സംഭരിക്കാന്‍ ശേഷിയുള്ളതാണ്. 15 മാസം കൊണ്ടാണ് ഇവയുടെ നിര്‍മ്മാണം പൂര്‍ത്തിയാവുക.

Labels:

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



ഹജ്ജ്-ഉംറ അവാര്‍ഡ് നല്‍കും - ഹജ്ജ് മന്ത്രാലയം
ഹജ്ജ്-ഉംറ തീര്‍ത്ഥാടകര്‍ക്ക് മികച്ച സേവനം ചെയ്യുന്ന വ്യക്തികള്‍ക്ക് അവാര്‍ഡ് നല്‍കാന്‍ ഹജ്ജ് മന്ത്രാലയം തീരുമാനിച്ചു. കഴിഞ്ഞ ഹജ്ജ് സമാധാനപരമായി അവസാനിച്ചതില്‍ സാധാരണ ജനങ്ങളുടെ സേവനം ഗണ്യമായ പങ്ക് വഹിച്ചിട്ടുണ്ടെന്ന് മന്ത്രാലയം വിലയിരുത്തി.

Labels:

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



ഗള്‍ഫ് മേഖലയില്‍ വിപുലമായ ഈസ്റ്റര്‍ ആഘോഷം
യു.എ.ഇ. യില്‍ വിപുലമായ രീതിയിലാണ് ഈസ്റ്റര്‍ ആഘോഷിച്ചത്. വിവിധ എമിറേറ്റുകളിലെ ദേവാലയങ്ങളില്‍ നടന്ന ഈസ്റ്റര്‍, ഉയിര്‍പ്പ് ശുശ്രൂഷകളില്‍ ആയിരക്കണക്കിന് വിശ്വാസികളാണ് പങ്കെടുത്തത്.

ബഹ്റിനിലും ഈസ്റ്റര്‍ ഭക്തി നിര്‍ഭരമായി കൊണ്ടാടി. ബഹ്റിന്‍ സെന്‍റ് പീറ്റേഴ്സ് യാക്കോബായ സുറിയാനി പള്ളിയില്‍ ഡോ. കുര്യാക്കോസ് മാര്‍ തിയോഫിലോസ് മെത്രാപ്പൊലീത്തയും ഫാ. പോള്‍ മാത്യുവും ആരാധനകള്ക്ക് നേതൃത്വം നല്‍കി. സെന്‍റ് മേരീസ് ഓര്‍ത്തഡോക്സ് ദേവാലയത്തില്‍ സക്കറിയാ മാര്‍ നിക്കോളവോസ് നേതൃത്വത്തിലായിരുന്നു ചടങ്ങുകള്‍.

ആയിരക്കണക്കിന് വിശ്വാസികളാണ് ആരാധനയില്‍ പങ്കെടുത്തത്.

Labels:

  - ജെ. എസ്.    

1അഭിപ്രായങ്ങള്‍ (+/-)
Links to this post

1 Comments:

മറ്റു പത്രങ്ങളിലെ വാര്‍ത്തകള്‍ എടുത്തു കൊടുക്കുമ്പോള്‍ ഒന്ന് റീ എഡിറ്റ് ചെയ്യാന്‍ ശ്രദ്ധിക്കുക.

March 24, 2008 6:11 PM  

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



22 March 2008
ദിര്‍ഹത്തിന്‍റെ മൂല്യം പുനര്‍ നിര്‍ണയം ചെയ്യില്ല
ഡോളറുമായി ദിര്‍ഹത്തിന്‍റെ മൂല്യം പുനര്‍ നിര്‍ണയം ചെയ്യില്ലെന്ന് യു.എ.ഇ വ്യക്തമാക്കി. സെന്‍ട്രല്‍ ബാങ്ക് ഗവര്‍ണര്‍ സുല്‍ത്താന്‍ നാസര്‍ അല്‍ സുവൈദി ഒരു അറബിക് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ദിര്‍ഹത്തിന്‍റെ പുനര്‍ മൂല്യ നിര്‍ണയം നടത്തുന്നത് സംബന്ധിച്ച് ഒരു പാനല്‍ രൂപീകരിച്ചിട്ടുണ്ടെന്ന വാര്‍ത്തയും അദ്ദേഹം നിഷേധിച്ചു. ഇതുവരെ ഇത്തരത്തിലൊരു കമ്മിറ്റി ഇല്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

Labels:

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



കുവൈറ്റിലെ പാര്‍ലമെന്റ് അംഗങ്ങളെ അറസ്റ്റ് ചെയ്തേക്കും
കുവൈറ്റിലെ പിരിച്ചുവിടപ്പെട്ട പാര്‍ലമെന്‍റിലെ അംഗങ്ങളായ അദ്നാന്‍ അബ്ദുല്‍ സമദ്, അഹമ്മദ് ലാറിയും അറസ്റ്റ് ചെയ്യപ്പെട്ടേക്കുമെന്ന് വിദഗ്ധര്‍ പറഞ്ഞു. കഴിഞ്ഞ മാസം സിറിയയില്‍ കൊല്ലപ്പെട്ട ഇമാദ് മൊഖാനിയയ്ക്ക് ആദരാഞ്ജലി അര്‍പ്പിക്കുന്ന ചടങ്ങ് സംഘടിപ്പിച്ചതിനെ തുടര്‍ന്നാണിത്. 1988 ല്‍ കുവൈറ്റ് എയര്‍വേയ്സ് വിമാനം റാഞ്ചിയ കേസില്‍ ഇമാദ് മൊഖാനിയ ഒന്നാം പ്രതിയായിരുന്നു. വിമാന റാഞ്ചലിനെ തുടര്‍ന്ന് രണ്ട് കുവൈറ്റ് സ്വദേശികള്‍ കൊല്ലപ്പെട്ടിരുന്നു. ഇമാദിന്‍റെ മരണത്തില്‍ അനുശോചന യോഗം സംഘടിപ്പിച്ചതിനെ തുടര്‍ന്ന് മറ്റൊരു മുന്‍ പാര്‍ലമെന്‍റ് അംഗം അബ്ദുല്‍ മുഹ്സന്‍ ജമാലിനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

Labels: ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



ഉമ്മുല്‍ഖുവൈനില്‍ അനധിക്യത വെയര്‍ ഹൗസുകള്‍ കണ്ടെത്തി
ഉമ്മുല്‍ഖുവൈനില്‍ ലൈസന്‍സ് ഇല്ലാതെ പ്രവര്‍ത്തിക്കുന്ന 62 വെയര്‍ ഹൗസുകള്‍ അധികൃതര്‍ കണ്ടെത്തി. ഉമ്മുല്‍ തൊഖൂര്‍ ഇന്‍ഡസ്ട്രിയല്‍ ഏരിയയിലാണ് ഇവയെല്ലാം പ്രവര്‍ത്തിക്കുന്നത്. കഴിഞ്ഞ ഒരു മാസമായി നടത്തിയ പരിശോധകളിലാണ് ലൈസന്‍സ് ഇല്ലാതെ പ്രവര്‍ത്തിക്കുന്ന ഇത്രയും വെയര്‍ഹൗസുകള്‍ അധികൃതര്‍ കണ്ടെത്തിയത്.

Labels: , ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



എയര്‍ അറേബ്യ പിഴ ഈടാക്കും
യാത്ര റദ്ദ് ചെയ്യുകയോ യാത്രാ തീയതി മാറ്റുകയോ ചെയ്താല്‍ ഏപ്രില്‍ ഒന്ന് മുതല്‍ എയര്‍ അറേബ്യ യാത്രക്കാര്‍ പിഴ അടയ്ക്കേണ്ടി വരും. പുതിയ തീരുമാനം പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.

Labels: ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



കുവൈറ്റിലെ സാല്‍മിയ പ്രദേശത്ത് ആക്രമണങ്ങള്‍ പെരുകുന്നു
കുവൈറ്റിലെ സാല്‍മിയ പ്രദേശത്ത് വിദേശികള്‍ക്കെതിരെ ആക്രമണങ്ങള്‍ പെരുകുന്നതായി റിപ്പോര്‍‍ട്ട്. സാല്‍മിയ ബ്ലോക്ക് 10 കേന്ദ്രീകരിച്ചാണ് ആക്രമണ പ്രവര്‍ത്തനങ്ങള്‍ ഏറെയും നടക്കുന്നത്. ഫെബ്രുവരിയില്‍ ഇവിടെ ഒരു മലയാളി അക്രമികളുടെ കുത്തേറ്റ് മരിച്ചിരുന്നു. വഴിയാത്രക്കാരുടെ ബാഗ്, മൊബൈല്‍ ഫോണ്‍ എന്നിവ തട്ടിപ്പറിക്കല്‍ ഇവിടെ സാധാരണമായിരിക്കുന്നതായി പ്രദേശത്ത് താമസിക്കുന്നവര്‍ പറയുന്നു. സാല്‍മിയ 10 നമ്പര്‍ ബ്ലോക്കില്‍ ഏറെയും ഇന്ത്യക്കാരാണ് താമസിക്കുന്നത്. ആക്രമണങ്ങള്‍ തടയാന്‍ നടപടികള്‍ എടുത്ത് വരുന്നതായി അധികൃതര്‍ അറിയിച്ചു.

Labels: , ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



20 March 2008
കുവൈറ്റ് പാര്‍ലമെന്‍റ് പിരിച്ചു വിട്ടു
മെയ് മാസത്തില്‍ പുതിയ തെരഞ്ഞെടുപ്പ് നടത്താനും കുവൈറ്റ് അമീര്‍ ശൈഖ് സബാ അല്‍ അഹമ്മദ് അല്‍ ജാബിര്‍ അല്‍ സബാ തീരുമാനിച്ചിട്ടുണ്ട്.

Labels:

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



ഗള്‍ഫ് മേഖലയുടെ സുരക്ഷക്ക് പൊതു നാവിക സേന
ഗള്‍ഫ് മേഖലയുടെ സുരക്ഷക്ക് പൊതു നാവിക സേന വേണമെന്ന ആവശ്യം ശക്തമാകുന്നു. ദോഹയില്‍ നടക്കുന്ന പശ്ചിമേഷ്യയിലെ ഏറ്റവും വലിയ നാവിക പ്രതിരോധപ്രദര്‍ശനമായി ഡിംഡെക്സ് 2008 ല്‍ പങ്കെടുത്ത ജിസിസ നാവിക സേനമേധാവികളുടെ ചര്‍ച്ചയിലാണ് ഈ അഭിപ്രായം ഉയര്‍ന്നത്. പ്രതിവര്‍ഷം 17 മുതല്‍ 20 വരെ മില്യന്‍ ബാരല്‍ എണ്ണയുള്‍പ്പടെ ചരക്ക് നീക്കം നടക്കുന്ന മേഖലയായതിനാല്‍ ചെറിയൊരു സുരക്ഷാ പാളിച്ച പോലും വന്‍ പ്രത്യാഘാതത്തിനിടയാക്കുമെന്ന് നാവിക സേന മേധാവികള്‍ വിലയിരുത്തി. രാഷ്ട്രീയപരമായി ഏറെ പ്രശ്നങ്ങള്‍ നിലനിലക്കുന്നതിനാല്‍ ജിസിസി രാജ്യങ്ങള്‍ യോജിച്ചുള്ള പ്രവര്‍ത്തനം പ്രദേശത്തെ സന്തുലിതാവസ്ഥ നിലനിറുത്താന്‍ സഹായിക്കുമെന്നും അഭിപ്രായം ഉയര്‍ന്നു.

Labels:

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



മലയാളി സ്ത്രീ മക്കളെ ആക്രമിച്ചു; ഒരാള്‍ മരിച്ചു, മറ്റൊരാളുടെ നില ഗുരുതരം
ദുബായില്‍ മാതാവിന്‍റെ കുത്തേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച മലയാളി പെണ്‍കുട്ടിയുടെ നില ഗുരുതരമായി തുടരുന്നു. പട്ടാമ്പി വല്ലപ്പുഴ മരുതൂര്‍ സ്വദേശിയും ദുബായില്‍ കമ്പ്യൂട്ടര്‍ എഞ്ചിനീയറുമായ നാസറിന്‍റെ മകള്‍ ഒന്നര വയസുകാരി നാജിയ ഹംനയാണ് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ കഴിയുന്നത്. മാതാവ് ഹസീനയുടെ കുത്തേറ്റ മൂത്ത മകള്‍ മൂന്നര വയസുകാരി നസ് വ ഖദീജ ഇന്നലെ മരിച്ചിരുന്നു. മാനസികാസ്വാസ്ഥം പ്രകടിപ്പിച്ച മാതാവിനേയും മുറിവുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇവര്‍ താമസിക്കുന്ന ഹോര്‍ലാന്‍സിലെ വില്ലയില്‍‍ വച്ചാണ് ഹസീന മക്കളെ രണ്ടുപേരേയും കുത്തി പരിക്കേല്‍പ്പിച്ചത്.

Labels: ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



വനിതകള്‍ക്ക് മാത്രമായുള്ള ഹോട്ടല്‍
സൗദി അറേബ്യയില്‍ സ്ത്രീകള്‍ക്ക് മാത്രമായുള്ള ഹോട്ടല്‍ ആരംഭിച്ചു. റിയാദില്‍ ആരംഭിച്ച ഈ ഹോട്ടലിലെ എല്ലാ ജീവനക്കാരും സ്ത്രീകളാണ്. സ്ത്രീകള്‍ക്ക് മാത്രമായിരിക്കും പ്രവേശനം. ഹോട്ടലിനോട് അനുബന്ധിച്ച് ലോഡ്ജിംഗ് , സ്പ സൗകര്യങ്ങളും ഉണ്ടകും.

Labels: ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



എമിറേറ്റ് എയര്‍ലൈന്‍ പുതിയ വിമാനക്കമ്പനിയെ സഹായിക്കും
ദുബായുടെ പുതിയ ബജറ്റ് വിമാനത്തെ സഹായിക്കുമെന്ന് എമിറേറ്റ് എയര്‍ലൈന്‍ കമ്പനി അറിയിച്ചു. ആദ്യ ഘട്ടത്തില്‍ എമിറേറ്റ് സഹായിക്കുമെങ്കിലും പിന്നീട് സ്വതന്ത്രമായ ഒരു വിമാനകമ്പനിയായി ഇത് പ്രവര്‍ത്തിക്കും. ജബല്‍ അലിയിലെ പുതിയ വിമാനത്താവളത്തില്‍ നിന്നായിരിക്കും പ്രവര്‍ത്തനം.

Labels: ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



മൂര്‍ഖനെ വെറുംകൈയ്യോടെ പിടികൂടുന്ന ഭരതന്‍

കൊടും വിഷമുള്ള പുല്ലാനി മൂര്‍ഖനെ വെറുംകൈയ്യോടെ പിടികൂടി ശ്രദ്ധേയനാവുകയാണ് ഭരതന്‍. കൂലിപ്പണിക്കാരനായ ഭരതന്‍ ത്രിശൂര്‍ ജില്ലയിലെ ഇരിങ്ങാലക്കുട സ്വദേശിയാണ്. പത്തിവിടര്‍ത്തിയാടുന്ന വിഷപ്പാമ്പുകളെ പിടികൂടിയാല്‍, അവയെ കൊല്ലാതെ ജനവാസമില്ലാത്ത പ്രദേശങ്ങളില്‍ കൊണ്ടു വിടുകയാണ് ഈ മൃഗസ്നേഹിയുടെ പതിവ്. കുട്ടികാലത്ത് വളപ്പില്‍ നിന്ന് പിടികൂടിയ കരിമൂര്‍ഖനില്‍ തുടങ്ങി, ദൂരദേശങ്ങളില്‍ നിന്നു വരെ ഭരതന്‍ വിഷപാമ്പുകളെ പിടികൂടിയിട്ടുണ്ട്.

തയ്യാറാക്കിയത് - ഋത്വിക്ക് പ്രവീണ്‍, ഇരിങ്ങാലക്കുട
ബ്ലോഗ് - http://ritwikpravin.blogspot.com/

Labels:

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



19 March 2008
ഷാര്‍ജയില്‍ തൊഴിലാളികള്‍ അക്രമാസക്തരായി
ഷാര്‍ജയിലെ സജയിലുള്ള ഒരു ഇലക്ട്രോ മെക്കാനിക്കല്‍ കമ്പനിയിലെ തൊഴിലാളികളുടെ പണിമുടക്ക് ഇന്ന് അക്രമാസക്തമായി. നിരവധി വാഹനങ്ങള്‍ തകര്‍ത്ത തൊഴിലാളികള്‍ കമ്പനിയുടെ പ്രധാന ഓഫീസിന് തീയിടുകയും ചെയ്തു.

Labels: , , , , ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



വെളിച്ചത്തിനായി ഇരുട്ട് - പ്രത്യേക റിപ്പോര്‍ട്ട്
ആഗോള താപനത്തെക്കുറിച്ച് ബോധവാന്മാരാക്കുന്നതിനായി ദുബായ് വ്യത്യസ്തമായൊരു പരിപാടി സംഘടിപ്പിക്കുന്നു. ഒരു മണിക്കൂര്‍ നേരം വിളക്കുകള്‍ അണച്ചാണ് ബോധവത്ക്കരണ യജ്ഞം സംഘടിപ്പിക്കുന്നത്. ഈ മാസം 29 ന് ശനിയാഴ്ച രാത്രി എട്ട് മുതല്‍ ഒന്‍പത് വരെ വിളക്കുകള്‍ അണക്കാനാണ് തീരുമാനം. വേള്‍ഡ് വൈഡ് ഫണ്ടിന്‍റെ എര്‍ത്ത് ഹവര്‍ ആചരണത്തിന്‍റെ ഭാഗമായാണിത്. 29 ന് രാത്രി എട്ട് മുതല്‍ ഒന്‍പത് വരെ ലൈറ്റുകള്‍ അണച്ച് ഇതിനോട് സഹകരിക്കണമെന്ന് സംഘാടകര്‍ പൊതുജനങ്ങളോട് ആവശ്യപ്പെട്ടു. ഇന്ന് ദുബായില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് അധികൃതര്‍ ഇക്കാര്യം വിശദീകരിച്ചത്. ഈ ഒരു മണിക്കൂര്‍ ദുബായിലെ തെരുവു വിളക്കുകള്‍ 50 ശതമാനവും അണക്കുമെന്ന് ആര്‍.ടി.എ അധികൃതര്‍ വ്യക്തമാക്കി. ബുര്‍ജുല്‍ അറബും ജുമേറ ബീച്ച് ഹോട്ടലും പുറത്തുള്ള എല്ലാ വിളക്കുകളും അണച്ച് പരിപാടിയുമായി സഹകരിക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

Labels: ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



നബിദിനം - നാളെ അവധി
നബിദിനം പ്രമാണിച്ച് യു.എ.ഇ. യിലെ സ്വകാര്യ മേഖലയിലെ തൊഴിലാളികള്‍ക്കും നാളെ അവധി പ്രഖ്യാപിച്ചു. യു.എ.ഇ. തൊഴില്‍ മന്ത്രി സഖര്‍ ഗൊബാഷ് ആണ് ഇത് സംബന്ധിച്ച് ഉത്തരവ് ഇറക്കിയത്. മുഹമ്മദ് നബിയുടെ ജന്മദിനം പ്രമാണിച്ച് വ്യാഴാഴ്ച ഗവണ്‍മെന്‍റ് സ്ഥാപനങ്ങള്‍ക്ക് നേരത്തെ തന്നെ അവധി പ്രഖ്യാപിച്ചിരുന്നു.

Labels:

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



മുഹമ്മദ് നബിയുടെ വചനം ആലേഖനം ചെയ്ത ആശംസാ കാര്‍ഡുകള്‍
നബിദിനാഘോഷങ്ങളുടെ ഭാഗമായി മുഹമ്മദ് നബിയുടെ വചനം ആലേഖനം ചെയ്ത 10,000 ആശംസാ കാര്‍ഡുകള്‍ ദുബായില്‍ വിതരണം ചെയ്യാന്‍ ഇസ്ലാമിക് ദഅ്വാ മുവ്മെന്‍റ് തീരുമാനിച്ചു. നബിദിനമായ വ്യാഴാഴ്ച ദുബായിലെ ബസ് സ്റ്റോപ്പുകള്‍, ഷോപ്പിംഗ് മാളുകള്‍ തുടങ്ങിയവ കേന്ദീകരിച്ച് ഇവ വിതരണം ചെയ്യുമെന്ന് സംഘാടകര്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

Labels:

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



ഡാരല്‍ ഹെയറിനെ തിരിച്ചെടുത്തു
ഡാരല്‍ ഹെയറിനെ ഐ.സി.സി അമ്പയര്‍മാരുടെ എലേറ്റ് പാനലില്‍ തിരിച്ചെടുത്തു. പാക്കിസ്ഥാനില്‍ സെപ്റ്റംബറില്‍ നടക്കുന്ന ചാമ്പ്യന്‍സ് ട്രോഫിയെപ്പറ്റി ജൂണില്‍ നടക്കുന്ന സുരക്ഷാ പരിശോധനയ്ക്ക് ശേഷം തീരുമാനിക്കുമെന്നും ഐ.സി.സി അറിയിച്ചു. ദുബായില്‍ രണ്ട് ദിവസമായി ചേര്‍ന്ന ഐ.സി.സി യോഗമാണ് ഇത് സംബന്ധിച്ച തീരുമാനങ്ങള്‍ അറിയിച്ചത്.

Labels:

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



ഷാര്‍ജയില്‍ 201 കിലോഗ്രാം ഹാഷിഷ് അധികൃതര്‍ പിടികൂടി
ഷാര്‍ജയിലേക്ക് കടത്താന്‍ ശ്രമിച്ച 201 കിലോഗ്രാം ഹാഷിഷ് അധികൃതര്‍ പിടികൂടി. മൂന്ന് മയക്കുമരുന്ന് ഡീലര്‍മാരേയും ആറ് കള്ളക്കടത്തുകാരേയും ഈ കേസുമായി ബന്ധപ്പെട്ട് ഷാര്‍ജ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. സി.ഐ.ഡി, കോസ്റ്റ് ഗാര്‍ഡ് എന്നിവരുടെ സഹകരണത്തോടെയാണ് ഇവരെ അറസ്റ്റ് ചെയ്തിരിക്കുന്നത്. പിടിയിലായ കള്ളക്കടത്തുകാര്‍ ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ളവരാണ്. അറബ് വംശജരാണ് മയക്കുമരുന്ന് ഡീലര്‍മാര്‍.

Labels: ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



18 March 2008
കുവൈറ്റ് മന്ത്രിസഭ രാജി വച്ചു
കുവൈറ്റ് പാര്‍ലമെന്‍റുമായി ദീര്‍ഘകാലമായി തുടരുന്ന അഭിപ്രായ വ്യത്യാസങ്ങള്‍ക്ക് ഒടുവിലാണ് മന്ത്രിസഭ രാജിവച്ചത്.

Labels: ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



നബിദിനം - യു.എ.ഇ യില്‍ വ്യാഴാഴ്ച്ച അവധി
നബിദിനം പ്രാമാണിച്ച് യു.എ.ഇയിലെ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് അടുത്ത വ്യാഴാഴ്ച അവധി പ്രഖ്യാപിച്ചു. എല്ലാ മന്ത്രാലയങ്ങള്‍ക്കും പബ്ലിക് ഡിപ്പാര്‍ട്ട് മെന്‍റുകള്‍ക്കും പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കും ഈ അവധി ബാധകമായിരിക്കുമെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

Labels:

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



ഒളിമ്പിക്സ് - ഖത്തറിന്‍റെ പിന്തുണയ്ക്കായി ഇന്ത്യന്‍ സമൂഹവും
2016 ലെ ഒളിമ്പിക്സ് നേടിയെടുക്കാനുള്ള ഖത്തറിന്‍റെ പിന്തുണയ്ക്കായി ഖത്തറിലെ ഇന്ത്യന്‍ സമൂഹവും രംഗത്തെത്തി. ദോഹാ ഗോ ഫോര്‍ ഇറ്റ് എന്ന മുദ്രാവാക്യവുമായാണ് ഖത്തറിലെ പ്രവാസി സമൂഹം പിന്തുണ പ്രഖ്യാപിച്ചത്. ഇതിന്‍റെ ഭാഗമായി ഈ മാസം 28 ന് ദോഹ ഖലീഫാ സ്റ്റേഡിയത്തില്‍ 4000 ത്തോളം പേര്‍ പങ്കെടുക്കുന്ന കൂട്ടയോട്ടം സംഘടിപ്പിക്കുമെന്ന് സംഘാടക സമിതി ചെയര്‍മാന്‍ ഡോ. മോഹന്‍ തോമസ് ദോഹയില്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. മില്‍ഖാ സിംഗ്, ഷൈനി വിത്സണ്‍ തുടങ്ങിയവര്‍ കൂട്ടയോട്ടത്തില്‍ പങ്കെടുക്കും. ഖത്തറിന്‍റെ ശ്രമകരമായ ദൗത്യത്തിന് ഇന്ത്യന്‍ പ്രവാസി സമൂഹം നല്‍കുന്ന ഐക്യദാര്‍ഡ്യമാണ് ഇതെന്നും സംഘാടകര്‍ വിശദീകരിച്ചു.

Labels: , ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



ഡിംഡെക്സ് ദോഹയില്‍ തുടങ്ങി
പശ്ചിമേഷ്യയിലെ ഏറ്റവും വലിയ നാവിക പ്രതിരോധ പ്രദര്‍ശനമായ ഡിംഡെക്സ് ദോഹയില്‍ തുടങ്ങി. 40 ഓളം രാജ്യങ്ങളില്‍ നിന്നുള്ള പ്രതിരോധ സ്ഥാപനങ്ങളും യുദ്ധക്കപ്പലുകളും നാവിക സേനാ മേധാവികളും ഈ പ്രദര്‍ശനത്തില്‍ പങ്കെടുക്കുന്നുണ്ട്.

Labels:

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



ഐ,സി.സി യുടെ പുതിയ ചീഫ് എക്സികുട്ടീവായി ദക്ഷിണാഫിക്കയുടെ ഇന്‍തിഹാസ് പട്ടേലിനെ തെരഞ്ഞെടുത്തു
ഐ,സി.സി യുടെ പുതിയ ചീഫ് എക്സികുട്ടീവായി ദക്ഷിണാഫിക്കയുടെ ഇന്‍തിഹാസ് പട്ടേലിനെ തെരഞ്ഞെടുത്തു. ദുബായില്‍ ചേര്‍ന്ന ഐ.സി.സി യോഗമാണ് ഇദ്ദേഹത്തെ തെരഞ്ഞെടുത്തത്. ഇന്ത്യയുടെ ഐ.എസ് ബിന്ദ്രയെ പ്രിന്‍സിപ്പല്‍ അഡ്വൈസറായി തെരഞ്ഞടുത്തിട്ടുണ്ട്.

Labels:

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



17 March 2008
ഡിംഡെക്സ് 2008ന് ഇന്ന് ദോഹയില്‍ തുടക്കമാകും
പശ്ചിമേഷ്യയിലെ എറ്റവും വലിയ അന്താരാഷ്ട്ര നാവിക പ്രതിരോധ പ്രദര്‍ശനമായ ഡിംഡെക്സ് 2008ന് ഇന്ന് ദോഹയില്‍ തുടക്കമാകും. കിരീടാവകാശിയും ഖത്തര്‍ സായൂധ സേന തലവനുമായ ഷേഖ് തമീം ബിന്‍ ഹമദ് അല്‍താനി പ്രദര്‍ശനം ഉദ്ഘാടനം ചെയ്യും. നാവിക പ്രദര്‍ശനത്തില്‍ പങ്കെടുക്കുന്നതിനായി 23 ആധുനിക യുദ്ധക്കപ്പലുകള്‍ ദോഹയില്‍ എത്തുന്നുണ്ട്. നാവിക പ്രതിരോധ സാമഗ്രികളും യുദ്ധക്കപ്പലുകളും ആയുധങ്ങളും നിര്‍മ്മിക്കുന്ന രാജ്യങ്ങളും സ്ഥാപനങ്ങളും നാവിക പ്രദര്‍ശനത്തില്‍ പങ്കെടുക്കുന്നുണ്ട്. പത്തൊന്‍പതു വരെയാണ് പ്രദര്‍ശനം. ഇന്ത്യന്‍ നാവിക സേനയുടെ ins പ്രളയ, ബിയാസ് എന്നീ യുദ്ധക്കപ്പലുകള്‍ പങ്കെടുക്കും.

Labels:

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



16 March 2008
വിശുദ്ധ വാരം ആരംഭിച്ചതോടെ യു.എ.ഇ. യിലെ ക്രിസ്ത്യന്‍ പള്ളികളില്‍ സുരക്ഷ കര്‍ശനമാക്കി
ദുബായ് സെന്റ് മേരീസ് ചര്‍ച്ചിലും, ജബല്‍ അലി ദേവാ‍ലയത്തിലും 10 ദിവസത്തേക്കാണ് പ്രത്യേക സുരക്ഷാക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.

പെസഹവ്യാഴം, ദു:ഖ വെള്ളി ദിനങ്ങളില്‍ അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കുന്നതിനായി മെറ്റല്‍ ഡിറ്റക്ടര്‍ ഉപയോഗിച്ച് പരിശോധന നടത്തിയാണ് വിശ്വാസികളെ കടത്തി വിടുക. ബാഗുകളും മറ്റും പോലീസ് വിശദമായി പരിശോധിക്കും.

സുരക്ഷാ കാരണങ്ങളാല്‍ മാത്രമാണ് പരിശോധന ശക്തമാക്കിയതെന്നും, അസാധരണമായി ഒന്നുമില്ലെന്നും ദുബായ് കുറ്റാന്വേഷണ വിഭാഗം ഡയറ്ക്ടര്‍ ജനറല്‍ ഖാസിം മതാര്‍ അല്‍ മസീന പറഞ്ഞു.

Labels: ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



ചെങ്ങറ രാത്രി സമരം കൂടുതല്‍ വിവാദങ്ങളിലേക്ക്
ചെങ്ങറ ഭൂസമരത്തിന് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് തിരുവനന്ത പുരത്ത് നടന്ന രാത്രി സമരം കൂടുതല്‍ വിവാദത്തിലേക്ക്.

സമരത്തില്‍ പങ്കെടുത്തുവര്‍ ആഭാസമായി പ്രവര്‍ത്തിച്ചുവെന്ന് കൈരളി ടി.വി.യും ദേശാഭിമാനിയും റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിനെതിരെ സമരത്തില്‍ പങ്കെടുത്തുവരുടെ പ്രതിരോധം തുടരുകയാണ്.


അതിനിടെ സമരത്തില്‍ പങ്കെടുത്ത രേഷ്മയുടെ വീടിന്റെ മതിലില്‍ ചില സാമൂഹ്യ വിരുദ്ധര്‍ പോസ്റ്റര്‍ പതിച്ചു.

Labels: ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



അബുദാബി അന്താരാഷ്ട്ര പുസ്തകോത്സവം ഇന്ന് സമാപിക്കും
മികച്ച പ്രതികരണമാണ് പുസ്തകോത്സവത്തിന് ലഭിച്ചത്. കുട്ടികളുടെയും പാചകത്തിന്റെയും പുസ്തകങ്ങളാണ് ഏറ്റവും കൂടുതല്‍ വിറ്റ് പോയത്.

മലയാളത്തില്‍ ബഷീറിന്റെ പുസ്തകങ്ങള്‍ക്ക് ഏറെ ആവശ്യക്കാരുണ്ടായതായി ഡി.സി ബുക്സ് , സീനിയര്‍ അസിസ്റ്റന്റ് എഡിറ്റര്‍ രാം ദാസ് പറഞ്ഞു

Labels: ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



15 March 2008
ഇന്തോ അറബ് സാംസ്ക്കാരികോത്സവം സാമാപിച്ചു
കഴിഞ്ഞ 1 മാസമായി നടന്ന് വന്ന ഇന്തോ അറബ് സാംസ്ക്കാരികോത്സവം സാമാപിച്ചു

ഇന്നലെ വൈകിട്ടു അബുദാബി കേരള സോഷ്യല്‍ സെന്ററില്‍ നടന്ന വര്‍ണ്ണാഭമായ സമാപനച്ചടങ്ങില്‍,കവികളായ സച്ചിദാനന്ദന്‍, കുരീപ്പുഴ ശ്രീകുമാര്‍, മുരളീ മേനോന്‍, കുക്കു പരമേശ്വരന്‍, ഡോ.എം. എം.ബഷീര്‍, ബീ.എം സുഹറ, കെ.ബി മുരളി തുടങ്ങിയവര്‍ പങ്കെടുത്തു.

Labels: ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



12 March 2008
ദുബായ്‌- അബുദാബി അതിര്‍ത്തിയില്‍ വന്‍ വാഹനാപകടം


കൂടുതല്‍ ദൃശ്യങ്ങള്‍ ഇവിടെ

യു.എ.ഇയില്‍ ദുബായ്‌- അബുദാബി അതിര്‍ത്തിയില്‍ ഇന്നലെ രാവിലെ വന്‍ വാഹനാപകടമുണ്ടായി. 200 ലധികം വാഹനങ്ങള്‍ അപകടത്തില്‍ പെട്ടു. പത്തിലധികം പേര്‍ മരിച്ചതായാണ്‌ അനൗദ്യോഗിക വിവരം. മലയാളികള്‍ ഉള്ളതായി വിവരം ലഭിച്ചിട്ടില്ല. കനത്ത മൂടല്‍ മഞ്ഞാണ്‌ അപകട കാരണം.

കനത്ത മൂടല്‍ മഞ്ഞിനെ തുടര്‍ന്ന്‌ ഇന്ന്‌ രാവിലെ അബുദാബി വിമാനത്താവളം അടച്ചിട്ടു. പുലര്‍ച്ചെ 2.22 മുതല്‍ രാവിലെ 9.48 വരെയാണ്‌ വിമാനത്താവളം അടച്ചിട്ടത്‌. 27 വിമാന സര്‍വീസുകളെ മൂടല്‍ മഞ്ഞ്‌ ബാധിച്ചതായി അധികൃതര്‍ അറിയിച്ചു. വിമാനത്താവളത്തില്‍ ഇന്നലെ രാവിലെ 200 മീറ്റര്‍ വരെയായി കാഴ്‌ച മങ്ങിയിരുന്നു.

Labels: , , , , ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



കുത്തേറ്റ്‌ മരിച്ച മലയാളിയുടെ മൃതദേഹം മറവ്‌ ചെയ്‌തു
ജിദ്ദയില്‍ ഏതാനും ദിവസം മുമ്പ്‌ കവര്‍ച്ചക്കാരന്റെ കുത്തേറ്റ്‌ മരിച്ച പട്ടാമ്പി സ്വദേശി കെ.സി ഹബീബിന്റെ മൃതദേഹം മക്കയില്‍ മറവ്‌ ചെയ്‌തു. അക്രമി ഫിലിപ്പിനോ സ്വദേശിയെ തെളിവെടുപ്പിനായി ഇന്ന്‌ കവര്‍ച്ച നടന്ന സൂപ്പര്‍മാര്‍ക്കറ്റില്‍ കൊണ്ടുവന്നിരുന്നു.

Labels: , ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



തന്നെ വിലക്കാന്‍ കോക്കസുകള്‍ക്ക് കഴിഞ്ഞില്ല - തിലകന്‍
കോക്കസുകളാണ്‌ മലയാള സിനിമയുടെ ഏറ്റവും വലിയ ശാപമെന്ന്‌ നടന്‍ തിലകന്‍ പറഞ്ഞു. മിണ്ടിപ്പോയാല്‍ മലയാള സിനിമയില്‍ വിലക്കാണ്‌. എന്നാല്‍ തന്നെ പൂര്‍ണമായും വിലക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും ദുബായില്‍ വാര്‍ത്താ സമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു.

Labels:

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



എസ്‌.എസ്‌.എല്‍.സി, ഹയര്‍ സെക്കണ്‍ഡറി പരീക്ഷകള്‍ ഇന്ന് മുതല്‍ ആരംഭിക്കും
ഗള്‍ഫില്‍ 15 സെന്ററുകളിലായി 625 പേരാണ്‌ എസ്‌.എസ്‌.എല്‍.സി പരീക്ഷ എഴുതുന്നത്‌. യു.എ.ഇയില്‍ മാത്രം 515 വിദ്യാര്‍ത്ഥികളാണ്‌ പരീക്ഷയ്‌ക്ക്‌ ഇരിക്കുന്നത്‌. ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികളെ പരീക്ഷയ്‌ക്ക്‌ ഇരുത്തുന്നത്‌ ദുബായ്‌ എന്‍.ഐ മോഡല്‍ സ്‌കൂളാണ്‌. 117 പേരാണ്‌ ഇവിടെ എസ്‌.എസ്‌.എല്‍.സി പരീക്ഷ എഴുതുന്നത്‌. ഗള്‍ഫില്‍ 10 സെന്ററുകളിലായി 737 വിദ്യാര്‍ത്ഥികളാണ ്‌ഹയര്‍ സെക്കന്‍ഡറി പരീക്ഷ എഴുതുന്നത്‌. യു.എ.ഇയില്‍ എട്ട്‌ സെന്ററുകളിലായി 640 പേരാണ്‌ ഹയര്‍ സെക്കന്‍ഡറി പരീക്ഷ എഴുതുന്നത്‌. ദുബായ്‌ എന്‍.ഐ മോഡല്‍ സ്‌കൂള്‍ തന്നെയാണ്‌ ഹയര്‍ സെക്കന്‍ഡറി വിഭാഗത്തിലും ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികളെ പരീക്ഷയ്‌ക്ക്‌ ഇരുത്തുന്നത്‌. 123 പേരാണ്‌ ഇവിടെ പരീക്ഷ എഴുതുന്നത്‌. എസ്‌്‌.എസ്‌.എല്‍.സി പരീക്ഷ യു.എ.ഇ സമയം ഉച്ചയ്‌ക്ക്‌ 12.15 നും ഹയര്‍ സെക്കന്‍ഡറി പരീക്ഷ രാവിലെ 8.30 നുമാണ്‌ എല്ലാ ദിവസവും ആരംഭിക്കുക.

Labels: ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



ദുബായ്‌ ബോട്ട്‌ ഷോ ആരംഭിച്ചു
ദുബായ്‌ അന്താരാഷ്ട്ര ബോട്ട്‌ ഷോ ഇന്റര്‍നാഷണല്‍ മറൈന്‍ ക്ലബില്‍ ആരംഭിച്ചു. ദുബായ്‌ കിരീടാവകാശിയും എക്‌സികുട്ടീവ്‌ കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ്‌ ഹംദാന്‍ ബിന്‍ മുഹമ്മദ്‌ ബിന്‍ റാഷിദ്‌ അല്‍ മക്തൂമാണ്‌ ഉദ്‌ഘാടനം നിര്‍വഹിച്ചത്‌. പ്രദര്‍ശനം അഞ്ച്‌ ദിവസം നീണ്ടു നില്‍ക്കും.

Labels:

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



11 March 2008
2020 ആകുമ്പോഴേക്കും ദ്രവീകൃത പ്രകൃതി വാതകത്തിന്‍റെ ഉല്‍പാദനത്തില്‍ ഖത്തര്‍ ഒന്നാം സ്ഥാനത്ത് എത്തും
2020 ആകുമ്പോഴേക്കും ദ്രവീകൃത പ്രകൃതി വാതകത്തിന്‍റെ ഉല്‍പാദനത്തില്‍ ഖത്തര്‍ ഒന്നാം സ്ഥാനത്ത് എത്തുമെന്ന് റിപ്പോര്‍ട്ട്. 2020ല്‍ പ്രകൃതി വാതകത്തിന്‍റെ ഉത്പാദനം 538 ദശലക്ഷം ടണ്ണായി ഉയരും. ഇതില്‍ പകുതിയില്‍ അധികം ഖത്തറില്‍ നിന്നായിരിക്കും. ദോഹയില്‍ നടന്ന മിഡില്‍ ഈസ്റ്റ് ഗ്യാസ് കോണ്‍ഫറന്‍സില്‍ അവതരിപ്പിച്ച റിപ്പോര്‍ട്ടിലാണ് ഈ സൂചനയുള്ളത്. ലോകത്തിലെ മൊത്തം വാതക നിക്ഷേപത്തിന്‍റെ 14 ശതമാനം ഖത്തറിലാണെന്നാണ് കണക്ക്. ഈ രംഗത്തെ പ്രമുഖ ആഗോള കമ്പനികളുടെ സഹായത്തോടെ വാതക പര്യവേഷണ ഉത്പാദന കയറ്റുമി മേഖലകളില്‍ കോടിക്കണക്കിന് ഡോളറിന്‍റെ നിക്ഷേപമാണ് ഖത്തര്‍ നടത്തുന്നത്.

Labels:

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



10 March 2008
സൗദിയില്‍‍ ഭക്ഷണസാധനങ്ങളുടെ വില 70 ശതമാനത്തോളം വരെ വീണ്ടും വര്‍ദ്ധിക്കും
സൗദി അറേബ്യയില്‍ ഭക്ഷണസാധനങ്ങളുടെ വില 70 ശതമാനത്തോളം വരെ വീണ്ടും വര്‍ദ്ധിക്കുമെന്ന് വിലയിരുത്തപ്പെടുന്നു. സൗദിയില്‍ നിര്‍മ്മിക്കുന്ന അയ്യായിരത്തോളം ഉല്‍പ്പന്നങ്ങള്‍ക്ക് വില വര്‍ദ്ധിക്കും. അവശ്യസാധനങ്ങളുടെ വില കുറക്കാനാവശ്യമായ ബൃഹത്തായ പദ്ധതി ഈയാഴ്ച്ച അബ്ദുള്ള രാജാവിന് സമര്‍പ്പിക്കുമെന്ന് സൗദി വാണിജ്യ വ്യവസായ മന്ത്രി അബ്ദുള്ള സൈനുല്‍ അലിറസ അറിയിച്ചു.

Labels:

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



ശാന്തി മെഡിക്കല്‍ ഇന്‍ഫോര്‍മേഷന്‍ സെന്‍ററിന്റെ സൗജന്യ പ്രമേഹ രക്തസമ്മര്‍ദ്ധ പരിശോധന
ഗുരുവായൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ശാന്തി മെഡിക്കല്‍ ഇന്‍ഫോര്‍മേഷന്‍ സെന്‍റര്‍ കേരളത്തില്‍ വ്യാപകമായി സൗജന്യ പ്രമേഹ, രക്തസമ്മര്‍ദ്ധ പരിശോധന ആരംഭിച്ചു. പ്രവാസി മലയാളികളുടെ സഹായത്തോടെയാണ് ഇത്. പാലക്കാട്, തൃശ്ശൂര്‍ ജില്ലകളിലെ പരിശോധന പൂര്‍ത്തിയായി. മലപ്പുറം ജില്ലയിലെ പരിശോധന നാളെ തുടങ്ങളും. കേന്ദ്രത്തിന്‍റെ ഡയറക്ടര്‍ ഉമാ പ്രേമന്‍ ദുബായില്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

Labels:

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



ദീപാ ഗോപാലന്‍ വാധ്‍‍വ ഖത്തറിലെ പുതിയ ഇന്ത്യന്‍ അംബാസിഡറായി
ഖത്തറിലെ പുതിയ ഇന്ത്യന്‍ അംബാസിഡറായി ദീപാ ഗോപാലന്‍ വാധ്‍‍വയെ നിയമിച്ചു. 2005 മുതല്‍ ഖത്തറിലെ അംബാസിഡറായിരുന്ന ജോര്‍ജ്ജ് ജോസഫിന് പകരമാണ് നിയമനം. ഇപ്പോള്‍ സ്വീഡനിലെ അംബാസിഡറാണ് ദീപാ ഗോപാലന്‍.

Labels:

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



08 March 2008
ഇന്ത്യക്കാര്‍ക്കുള്ള തൊഴില്‍ വിസ സ്റ്റാമ്പ് ചെയ്യുന്നത് കുവൈറ്റ് ഇനിയും പുനരാരംഭിച്ചില്ല
ഇന്ത്യക്കാര്‍ക്കുള്ള തൊഴില്‍ വിസ സ്റ്റാമ്പ് ചെയ്യുന്നത് കുവൈറ്റ് ഇനിയും പുനരാരംഭിച്ചില്ല. ഇരു രാജ്യങ്ങളും തമ്മിലുള്ള തര്‍ക്കത്തെ തുടര്‍ന്നാണ് കുവൈറ്റ് വിസ സ്റ്റാംമ്പിംഗ് നിര്‍ത്തി വച്ചിരുന്നത്. തര്‍ക്കങ്ങള്‍ തീര്‍ന്നുവെന്നും വിസ സ്റ്റാമ്പിംഗ് പുനരാരംഭിക്കുമെന്നും മൂന്നാഴ്ച മുമ്പ് തന്നെ അറിയിപ്പ് വന്നിരുന്നു. എന്നാല്‍ ഇതുവരേയും വിസ സ്റ്റാംമ്പിംഗ് പുനരാരംഭിച്ചിട്ടില്ല. കുവൈറ്റ് തൊഴില്‍ വകുപ്പില്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകാത്തതിനെ തുടര്‍ന്നാണിത്. കുവൈറ്റിലെ ഇന്ത്യന്‍ എംബസി തൊഴില്‍ വകുപ്പില്‍ നിന്നും മതിയായ രേഖകള്‍ ലഭിക്കുന്നതിന് ശ്രമിച്ചുവരികയാണെന്ന് എംബസി വൃത്തങ്ങള്‍ അറിയിച്ചു. ഡിസംബര്‍ അഞ്ച് മുതലാണ് കുവൈറ്റ് ഇന്ത്യക്കാര്‍ക്കുള്ള വിസ സ്റ്റാംമ്പിംഗ് നിര്‍ത്തിവച്ചത്. ഉദ്യോഗസ്ഥ തലത്തിലുള്ള നിരവധി ചര്‍ച്ചകളെ തുടര്‍ന്ന് ഗാര്‍ഹിക തൊഴിലാളികള്‍ ഒഴികെയുള്ളവരുടെ പ്രശ്നം പരിഹരിച്ചത്. ഗാര്‍ഹിക തൊഴില്‍ കരാര്‍ വ്യവസ്ഥയില്‍ ഇരു രാജ്യങ്ങളും തമ്മില്‍ ഭിന്നാഭിപ്രായം തുടരുന്നതിനാലാണ് പരിഹരിക്കപ്പെടാതെ നീളുന്നത്.

Labels: ,

  - ജെ. എസ്.    

1അഭിപ്രായങ്ങള്‍ (+/-)
Links to this post

1 Comments:

indian govenment do something

March 8, 2008 4:09 PM  

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



ഷാര്‍ജയില്‍ മാത്രം 6100 നിയമ ലംഘകരെ പിടികൂടി
പുതിയ ഫെഡറല്‍ ട്രാഫിക് നിയമം നിലവില്‍ വന്ന് ആദ്യ മൂന്ന് ദിവസങ്ങളില്‍ ഷാര്‍ജയില്‍ മാത്രം 6100 നിയമ ലംഘകരെ പിടികൂടി. ഷാര്‍ജ പോലീസ് അധികൃതര്‍ അറിയിച്ചതാണിത്. ചുവപ്പ് സിഗ്നല്‍ മറികടക്കുന്നവരെ പിടികൂടാനായി 30 റഡാറുകളും 21 കാമറകളും ഷാര്‍ജയിലെ വിവിധ റോഡുകളില്‍ അധികൃതര്‍ സ്ഥാപിച്ചിട്ടുണ്ട്. റോഡപകടം കുറയ്ക്കുന്നതിന്‍റെ ഭാഗമായി പോലീസ് ഇപ്പോള്‍ കര്‍ശന പരിശോധനകളാണ് നടത്തുന്നത്. പിടികൂടപ്പെടുന്നവരുടെ ലൈസന്‍സില്‍ ചെയ്ത കുറ്റത്തിനനുസരിച്ച് ബ്ലാക് പോയന്‍റുകളും നല്‍കുന്നുണ്ട്. 24 ബ്ലാക് പോയന്‍റുകള്‍ ലഭിച്ചാല്‍ ലൈസന്‍സ് റദ്ദാക്കുകയും ചെയ്യും.

Labels: ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



റാസല്‍ ഖൈമയിലെ ഒരു ഗ്രോസറി അടച്ചു പൂട്ടാന്‍ അധികൃതര്‍ ഉത്തരവിട്ടു
നിരോധിച്ച പുകയില ഉത്പന്നങ്ങള്‍ വിറ്റതിന് റാസല്‍ ഖൈമയിലെ ഒരു ഗ്രോസറി അടച്ചു പൂട്ടാന്‍ അധികൃതര്‍ ഉത്തരവിട്ടു. ഷോപ്പില്‍ നടത്തിയ റെയ്ഡില്‍ വന്‍ തോതില്‍ പുകയില ഉത്പന്നങ്ങള്‍ പിടിച്ചെടുത്തു. ഭക്ഷ്യ വസ്തുക്കള്‍ക്ക് പുറകില്‍ ഒളിപ്പിച്ച് വച്ച നിലയിലായിരുന്നു ഈ പുകയില ഉത്പന്നങ്ങള്‍. കനത്ത പിഴയും ഈ ഗ്രോസറി ഉടമയ്ക്ക് വിധിച്ചിട്ടുണ്ട്. പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ക്ക്ഈ ഗ്രോസറിയില്‍ നിന്ന് പുകയില ഉത്പന്നങ്ങള്‍ വില്‍ക്കുന്നുവെന്ന് പരാതി ലഭിച്ചതിനെ തുടര്‍ന്നാണ് അധികൃതര്‍ റെയ്ഡ് നടത്തിയത്.

Labels: ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



മൈദ ക്ഷാമത്തിന് പത്ത് ദിവസത്തിനകം പരിഹാരമാകുമെന്ന് വാണിജ്യ മന്ത്രാലയം
സൗദിയില്‍ അനുഭവപ്പെടുന്ന മൈദ ക്ഷാമത്തിന് പത്ത് ദിവസത്തിനകം പരിഹാരമാകുമെന്ന് വാണിജ്യ മന്ത്രാലയം അറിയിച്ചു. മൈദ വിതരണത്തിലെ പോരായ്മകള്‍ പരിഹരിക്കുന്നതിന് വാണിജ്യ മന്ത്രാലയവും വിതരണ ഏജന്‍സിയും കൈക്കൊണ്ട നടപടികള്‍ ഫലം കണ്ട് തുടങ്ങിയിട്ടുണ്ടെന്നും സപ്ലേ വിഭാഗം ഡയറക്ടര്‍ സ്വാലിഹ് അല്‍ ഖലീല്‍ പറഞ്ഞു. കൃത്രിമ ക്ഷാമ മുണ്ടാക്കുന്നവരെ കണ്ടെത്താനായി മൊത്ത വിതരണക്കാരുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഇപ്പോള്‍ അധികൃതര്‍ ശേഖരിക്കുന്നുണ്ട്. ആര്‍ക്കൊക്കെ മൈദ നല്‍കുന്നുവെന്ന രേഖകള്‍ കൈമാറാത്ത മൊത്ത വിതരണക്കാര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തുന്നത് ഉള്‍പ്പടെയുള്ള ശിക്ഷാ നടപടികള്‍ സ്വീകരിക്കുമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.

Labels:

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



ഇന്തോ- അറബ് വാണിജ്യ ബന്ധം ശക്തമാക്കുന്നതിന് പ്രത്യേക കൗണ്‍സില്‍ രൂപീകരിച്ചു
ഇന്തോ- അറബ് വാണിജ്യ ബന്ധം ശക്തമാക്കുന്നതിന് പ്രത്യേക കൗണ്‍സില്‍ രൂപീകരിച്ചു. ഫെഡറേഷന്‍ ഓപ് ചേമ്പേഴ്സ് ഓഫ് കൊമേഴ്സ് ഇന്ത്യ- ഫിക്കി, മുന്‍ കൈയെടുത്താണ് കൗണ്‍സില്‍ രൂപൂകരിച്ചത്. കുവൈറ്റ് ഇന്ത്യന്‍ എംബസിയില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ ഫിക്കി സെക്രട്ടറി ജനറല്‍ രാജന്‍ കോഹ് ലി അറിയിച്ചതാണിത്. 2006 ല്‍ കുവൈറ്റ് അമീര്‍ ഇന്ത്യ സന്ദര്‍ശിച്ചതിന് ശേഷം ഇരു രാജ്യങ്ങളും തമ്മിലുള്ള വാണിജ്യ ബന്ധത്തില്‍ വന്‍ കുതിപ്പുണ്ടായതായി രാജന്‍ വ്യക്തമാക്കി. ഈ ഏപ്രീല്‍ 18,19 തീയതികളില്‍ ഡല്‍ഹിയില്‍ ഇന്തോ-അറബ് വാണിജ്യ മേള സംഘടിപ്പിച്ചിട്ടുണ്ട്.

Labels:

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



07 March 2008
സൌദിയില്‍ മലയാളികള്‍ ആക്രമിക്കപ്പെടുന്നു
സൗദി അറേബ്യയില്‍ മലയാളികള്‍ ഉള്‍പ്പടെയുള്ളവര്‍ തുടര്‍ച്ചയായി അക്രമങ്ങള്‍ക്കും പിടിച്ചുപറിക്കും ഇടയാകുന്നത് തടയാന്‍ ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം ശ്രമിക്കണമെന്ന് സൗദിയിലെ ഇന്ത്യക്കാര്‍ ആവശ്യപ്പെട്ടു. അക്രമങ്ങളെ പ്രതിരോധിക്കാന്‍ മലയാളികള്‍ മുന്‍കരുതലെടുക്കണമെന്ന് അനുഭവസ്ഥര്‍ ഓര്‍മിപ്പിക്കുന്നു. സൗദിയിലെ അല്‍ ഹസയില്‍ തട്ടിപ്പും ഭീഷണിപ്പെടുത്തിയുള്ള കവര്‍ച്ചയും വ്യാപകമാവുന്നതായി പരാതി. ഈയടുത്ത കാലങ്ങളില്‍ നിരവധി മലയാളികളാണ് പിടിച്ചുപറിക്ക് ഇരയായത്. ഇത്തരം കാര്യങ്ങള്‍ ആരും പുറത്ത് പറയാത്തത് കൊണ്ട് തന്നെ കുറ്റകൃത്യങ്ങള്‍ വര്‍ധിക്കുകയാണ്

Labels: , ,

  - ജെ. എസ്.    




ഇന്തോ അറബ് സാംസ്ക്കാരികോത്സവത്തിന് ഔദ്യോഗിക തുടക്കം
രണ്ടാഴ്ച നീളുന്ന ഇന്തോ- അറബ് കള്‍ച്ചറല്‍ ഫെസ്റ്റ് ഇന്നലെ അബുദാബിയില്‍ ആരംഭിച്ചു. അബുദാബി കേരള സോഷ്യല്‍ സെന്‍ററും എമിറേറ്റ്സ് റൈറ്റേഴ്സ് യൂണിയനും സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കുന്നത്. ഇന്ന് രാത്രി എട്ടിന് കേരള സോഷ്യല്‍ സെന്‍ററില്‍ യു.എ.ഇ ഉന്നത വിദ്യാഭ്യാസ മന്ത്രി ശൈഖ് നഹ്യാന്‍ ബിന്‍ മുബാറക്ക് അല്‍ നഹ്യാന്‍ ഉദ്ഘാടനം ചെയ്യുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഇന്തോ അറബ് എഴുത്തുകാര്‍ തമ്മിലുള്ള സാംസ്കാരിക വിനിമയം, മാധ്യമ സെമിനാര്‍, വനിതാ മീറ്റ്, കാവ്യോത്സവം, ചലച്ചിത്രോത്സവം, സിനിമാ വര്‍ക്ക് ഷോപ്പ്, ഡാന്‍സ് വര്‍ക്ക് ഷോപ്പ് തുടങ്ങി വൈവിധ്യമേറിയ പരിപാടികളാണ് ഇതിനോടനുബന്ധിച്ച് സംഘടിപ്പിച്ചിരിക്കുന്നത്.

Labels: , , ,

  - ജെ. എസ്.    




സൌദിയില്‍ വിലക്കയറ്റം നിയന്ത്രിക്കും
സൗദിയില്‍ അവശ്യ സാധനങ്ങളുടെ വിലക്കയറ്റം നിയന്ത്രിക്കാന്‍ ശ്രമിക്കുമെന്ന് പുതുതായി നിയമിതനായ സൗദി വാണിജ്യ-വ്യവസായ മന്ത്രി അബ്ദുല്ല സൈനുല്‍ അലിറസ പറഞ്ഞു. വില കുറയ്ക്കാനാവശ്യമായ ബൃഹത്തായ ഒരു പദ്ധതി അടുത്തയാഴ്ച സൗദി ഭരണാധികാരി അബ്ദുല്ല രാജാവിന് സമര്‍പ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു. വിലക്കയറ്റം നിയന്ത്രിക്കാന്‍ പുതിയ മന്ത്രി ശക്തമായ നിലപാട് സ്വീകരിക്കുമെന്ന ശുഭാപ്തി വിശ്വാസത്തിലാണ് സൗദിയിലെ സാധാരണ ജനങ്ങള്‍.

Labels:

  - ജെ. എസ്.    




ഡിംഡെക്സ് അടുത്ത മാസം ദോഹയില്‍ നടക്കും
മിഡില്‍ ഈസ്റ്റിലെ ഏറ്റവും വലിയ അന്താരാഷ്ട്ര നാവിക പ്രതിരോധ പ്രദര്‍ശനമായ ഡിംഡെക്സ് അടുത്ത മാസം ദോഹയില്‍ നടക്കും. അടുത്ത മാസം 17 മുതല്‍ 19 വരെ നടക്കുന്ന പ്രദര്‍ശനത്തില്‍ 23 ആധുനിക യുദ്ധക്കപ്പലുകള്‍ പങ്കെടുക്കും. 40 രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികളും നാവിക സ്ഥാപനങ്ങളും പ്രദര്‍ശനത്തില്‍ പങ്കെടുക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

Labels:

  - ജെ. എസ്.    




ട്രാഫിക് സെലിബ്രേഷന്‍ വാരം ആഘോഷിക്കുന്നു
ഖത്തറില്‍ ട്രാഫിക് നിയമങ്ങളെക്കുറിച്ച് പൊതുജനങ്ങളെ ബോധവത്ക്കരിക്കുന്നതിന്‍റെ ഭാഗമായി ട്രാഫിക് സെലിബ്രേഷന്‍ വാരം ആഘോഷിക്കുന്നു. ഈ മാസം എട്ട് മുതല്‍ 14 വരെയാണ് വാരാചരണം. തെറ്റായ ഓവര്‍ ടേക്കിംഗ് അപകടത്തിലേക്ക് നയിക്കുന്നു എന്നതാണ് വാരാചരണത്തിന്‍റെ മുദ്രാവാക്യം. ഗള്‍ഫ് മേഖലയിലെ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള ട്രാഫിക് ഡിപ്പാര്‍ട്ട് മെന്‍റ് ഉദ്യോഗസ്ഥരും മേധാവികളും ഇതിനോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന സെമിനാറുകളില്‍ പങ്കെടുക്കും. ട്രാഫിക് നിയമത്തെപ്പറ്റിയുള്ള ഡോക്യുമെന്‍ററി പ്രദര്‍ശനം, കലാപരിപാടികള്‍ തുടങ്ങിയവയും പ്രചാരണ വാരത്തിന്‍റെ ഭാഗമായി നടക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

Labels:

  - ജെ. എസ്.    




05 March 2008
ജിദ്ദയില്‍ വാഹനാപകടത്തില്‍ പെട്ട് ചികിത്സയിലായിരുന്നു മലയാളി മരിച്ചു
ജിദ്ദയില്‍ വാഹനാപകടത്തില്‍ പെട്ട് ചികിത്സയിലായിരുന്നു മലയാളി മരിച്ചു. കണ്ണൂര്‍ ഇരിട്ടി പള്ളിത്തോട് സ്വദേശി പാമ്പിക്കല്‍ ജോണ്‍ ജോസഫാണ് മരിച്ചത്. 35 വയസായിരുന്നു. കഴിഞ്ഞയാഴ്ച ത്വാഇഫില്‍ നിന്നും ജിദ്ദയിലേക്കുള്ള വഴി മധ്യേയാണ് ഇദ്ദേഹം ഓടിച്ചിരുന്ന വാഹനം അപകടത്തില്‍ പെട്ടത്. കൂടെ യാത്ര ചെയ്തിരുന്ന ഈജിപ്ഷ്യന്‍ പൗരനും മരണപ്പെട്ടിട്ടുണ്ട്. ജോണ്‍ ജോസഫിന്‍റെ ഭാര്യ ശാന്തി ജിദ്ദയില്‍ ജോലി ചെയ്യുന്നു. രണ്ട് കുട്ടികളുണ്ട്.

Labels: ,

  - ജെ. എസ്.    




പോലീസ്, ഇമിഗ്രേഷന്‍, ട്രാഫിക് വിവരങ്ങള്‍ അറിയുന്നതിന് കുവൈറ്റില്‍ ഇന്‍റര്‍ നെറ്റ് സംവിധാനം ഏര്‍പ്പെടുത്തി
പോലീസ്, ഇമിഗ്രേഷന്‍, ട്രാഫിക് എന്നീ മന്ത്രാലയങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അറിയുന്നതിന് കുവൈറ്റില്‍ ഇന്‍റര്‍ നെറ്റ് സംവിധാനം ഏര്‍പ്പെടുത്തി. സ്പോണ്‍സര്‍ഷിപ്പ്, ട്രാഫിക് നിയമ ലംഘനം തുടങ്ങി സര്‍ക്കാര്‍ വകുപ്പുകളുമായി ബന്ധപ്പെട്ട പിഴകള്‍ ഇനി മുതല്‍ ഇന്‍റര്‍നെറ്റ് വഴി അടയ്ക്കാം. WWW.MOI.GOV.KU എന്ന സൈറ്റില്‍ നിന്ന് ഈ സൗകര്യങ്ങള്‍ ലഭിക്കും. ഇത്തരം വിവരങ്ങള്‍ ടെലഫോണ്‍ വഴിയും അറിയാന്‍ കഴിയും. ഈ സേവനങ്ങള്‍ക്ക് 888988 എന്ന നമ്പറില്‍ വിളിക്കണം.

Labels: ,

  - ജെ. എസ്.    




മലയാളിയുടെ മരണം, ഫിലിപ്പിനോ സ്വദേശി പിടിയില്‍
കഴിഞ്ഞ ദിവസം ജിദ്ദയില്‍ ഒരു മലയാളിയുടെ മരണത്തിന് ഇടയാക്കിയ അക്രമത്തിലെ പ്രതി പോലീസ് പിടിയിലായി. ഫിലിപ്പിനോ സ്വദേശിയാണ് ഇന്നലെ രാത്രി പിടിക്കപ്പെട്ടത്. അക്രമി ഉപേക്ഷിച്ചതെന്ന് കരുതന്ന സൂപ്പര്‍മാര്‍ക്കറ്റിലെ ടെലഫോണ്‍ കാര്‍ഡുകളും മറ്റും സൂപ്പര്‍മാര്‍ക്കറ്റിലെ ഒരു ഭാഗത്ത് നിന്നും കണ്ടു കിട്ടി. കഴിഞ്ഞ വ്യാഴാഴ്ച കവര്‍ച്ചയ്ക്കായി ജിദ്ദയിലെ ഒരു സൂപ്പര്‍മാര്‍ക്കറ്റില്‍ കയറിയ ഈ ഫിലിപ്പിനോ സ്വദേശിയെ പ്രതിരോധിക്കാന്‍ ശ്രമിച്ച രണ്ട് മലയാളികളാണ് അക്രമത്തിന് ഇരയായത്. ആക്രമണത്തില്‍ പട്ടാമ്പി സ്വദേശി കെ.ടി ഹബീബ് മരിക്കുകയും എ.ആര്‍ നഗര്‍ കുന്നുംപുറം സ്വദേശി മൊയ്തീന് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. മൊയ്തീന്‍ ഇപ്പോള്‍ സുഖം പ്രാപിച്ചു വരുന്നു. വിദേശകാര്യ സഹമന്ത്രി ഇ.അഹമ്മദ് മൊയ്തീനെ ഇന്ന് ആശുപത്രിയില്‍ സന്ദര്‍ശിച്ചു.

Labels: ,

  - ജെ. എസ്.    




സലിന്‍ ഡിയോണ്‍ ദുബായില്‍


വിവിധ ആശയങ്ങളില്‍ ഉള്ള ആല്‍ബങ്ങള്‍ പുറത്തിറക്കുകയാണ് തന്‍റെ ലക്ഷ്യമെന്ന് പ്രശസ്ത പോപ്പ് ഗായിക സലിന്‍ ഡിയോണ്‍ പറഞ്ഞു. ദുബായില്‍ ഇതാദ്യമായി സംഗീത പരിപാടി അവതരിപ്പിക്കാന്‍ എത്തിയ അവര്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു.

Labels: , ,

  - ജെ. എസ്.    




അബുദാബിയിലെ ടാക്സികളില്‍ ട്രാക്കിംഗ് സിസ്റ്റം ഘടിപ്പിക്കുന്നു
ഓരോ ടാക്സിയും ഏതൊക്കെ സ്ഥലങ്ങളിലുണ്ടെന്ന് മനസിലാക്കാന്‍ ഈ ഉപകരണം ടാക്സികളില്‍ ഘടിപ്പിക്കുന്നത്. ഈ സംവിധാനം വരുന്നതോടെ യാത്രക്കാര്‍ക്ക് സെന്‍ട്രല്‍ സ്റ്റേഷനിലേക്ക് വിളിച്ച് ടാക്സികള്‍ ബുക്ക് ചെയ്യാനും സാധിക്കും. ഇപ്പോഴ്‍ പരീക്ഷണാടിസ്ഥാനത്തില്‍ 70 ടാക്സികളില്‍ ഈ സംവിധാനം ഘടിപ്പിച്ചതായി അബുദാബി ടാക്സി റഗുലേറ്ററി അഥോറിറ്റി അറിയിച്ചു. ഈ വര്‍ഷം ജൂണ്‍ മുതല്‍ ഈ സംവിധാനം എല്ലാ ടാക്സികളിലും ഘടിപ്പിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.

Labels:

  - ജെ. എസ്.    




അമേരിക്കന്‍ സമ്മര്‍ദ്ദത്തിന് വഴങ്ങില്ലെന്ന് സൌദി
അമേരിക്കന്‍ സമ്മര്‍ദ്ദത്തിന് വഴങ്ങി സൗദി അറേബ്യയുടെ നയങ്ങള്‍ മാറ്റില്ലെന്നും സൗദി അറേബ്യ പാവ സര്‍ക്കാറല്ലെന്നും സൗദി വിദേശകാര്യമന്ത്രി സൗദി അല്‍ ഫൈസല്‍ രാജകുമാരന്‍ പറഞ്ഞു. ആഗോള വിഷയങ്ങളിലും സൗദി അറേബ്യയ്ക്ക് സ്വന്തമായ നിലപാടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

Labels: , ,

  - ജെ. എസ്.    




അന്യായവിലവര്‍ധനക്കെതിരെ നടപടി
കുവൈറ്റില്‍ നിത്യോപയോഗ സാധനങ്ങളുടെ വില അമിതമായി വര്‍ധിപ്പിച്ച 134 കമ്പനികള്‍ക്കെതിരെ വ്യാപാര വകുപ്പ് അധികൃതര്‍ നിയമ നടപടി സ്വീകരിക്കുന്നു. വ്യാപര വകുപ്പ് അണ്ടര്‍ സെക്രട്ടറി റഷീദ് അല്‍ തബ്തബായി അറിയിച്ചതാണിത്. പൂഴ്ത്തി വയ്പ്പുകാര്‍ ക്കെതിരെ ശക്തമായ നടപടി കൈക്കൊള്ളുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

Labels: ,

  - ജെ. എസ്.    




വ്യാജ ചായപ്പൊടി റാസല്‍ ഖൈമയില്‍ നിന്ന് അധികൃതര്‍ പിടിച്ചെടുത്തു
ഒരു പ്രമുഖ തേയില കമ്പനിയുടെ വന്‍ തോതിലുള്ള വ്യാജ ചായപ്പൊടി റാസല്‍ ഖൈമയില്‍ നിന്ന് അധികൃതര്‍ പിടിച്ചെടുത്തു. റാസല്‍ ഖൈമയിലെ വിവിധ സൂപ്പര്‍മാര്‍ക്കറ്റുകള്‍ ഗ്രോസറികള്‍ എന്നിവിടങ്ങളില്‍ നിന്നാണ് ഇവ പിടിച്ചെടുത്തത്. പ്രമുഖ തേയില കമ്പനി നല്‍കിയ പരാതിയെ തുടര്‍ന്ന് നടത്തിയ റെയ്ഡിലാണ് വ്യാജ ഉത്പന്നം പിടിച്ചെടുത്തതെന്ന് അധികൃതര്‍ വ്യക്തമാക്കി. വ്യാജ ഉത്പന്നം പിടികൂടിയ സൂപ്പര്‍ മാര്‍ക്കറ്റുകള്‍ക്കും ഗ്രൈസറികള്‍ക്കും കനത്ത പിഴ നല്‍കിയിട്ടുണ്ട്.

Labels: ,

  - ജെ. എസ്.    




04 March 2008
സെക്സ് റാക്കറ്റില്‍ പെട്ട ഇന്ത്യക്കാര്‍ ഉള്‍പ്പടെയുള്ള 190 സ്ത്രീകളെ ദുബായ് പോലീസ് അറസ്റ്റ് ചെയ്തു


ഇന്ത്യ, ബംഗ്ലാദേശ്, ഇന്തോനേഷ്യ എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് അറസ്റ്റിലായത്. ദുബായ് നൈഫ് പ്രദേശത്തുള്ള ചെറിയ ചില ഹോട്ടലുകളില്‍ നിന്നാണ് ഇത്രയും പേര്‍ പിടിയിലായതെന്ന് അറിയുന്നു. സെക്സ് റാക്കറ്റ് നടത്തിപ്പുകാരായ ബംഗ്ലാദേശ് സ്വദേശികളായ 10 പേരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. പോലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് വിവിധ ഹോട്ടലുകള്‍ റെയ്ഡ് ചെയ്താണ് ഇത്രയും പേരെ അറസ്റ്റ് ചെയ്തത്.
  - ജെ. എസ്.    




കുവൈറ്റില്‍ അഗ്നിബാധ
കുവൈറ്റിലെ പ്രധാന എണ്ണ ശുദ്ധീകരണ ശാലയായ ശുഹൈബ റിഫൈനറിയില്‍ തീപിടുത്തമുണ്ടായി. ആളപായമില്ല. ഡിസ്റ്റിലേഷന്‍ ടവറില്‍ ഉണ്ടായ തീപിടുത്തം മൂന്ന് മണിക്കൂര്‍ നേരത്തെ പരിശ്രമത്തിന് ശേഷമാണ് ഫയര്‍ ഫോഴ്സ് നിയന്ത്രണ വിധേയമാക്കിയത്.

Labels: ,

  - ജെ. എസ്.    




ഖത്തറില്‍ വാടക കുറയില്ല
ഖത്തറില്‍ കഴിഞ്ഞ മാസം നിലവില്‍ വന്ന പുതിയ വാടക നിയമം വാടക കുറയ്ക്കാന്‍ പര്യാപ്തമല്ലെന്ന് അഭിപ്രായം ഉയരുന്നു. കൂടുതല്‍ പാര്‍പ്പിട സമുച്ചയങ്ങള്‍ നിര്‍മ്മിക്കാതെ നിയമം കൊണ്ട് മാത്രം വാടക കുറയ്ക്കാന്‍ കഴിയില്ലെന്നാണ് വിദഗ്ധര്‍ നല്‍കുന്ന സൂചന.

Labels: ,

  - ജെ. എസ്.    




ട്രാഫിക് നിയമലംഘകര്‍ക്ക് കടുത്ത പിഴ ശിക്ഷ
ട്രാഫിക് നിയമലംഘകര്‍ക്ക് കടുത്ത പിഴ ശിക്ഷ അടക്കമുള്ള ഫെഡറല്‍ ട്രാഫിക് നിയമം യു.എ.ഇയില്‍ കഴിഞ്ഞ ദിവസം നിലവില്‍ വന്നു. ഗുരുതരമായ ട്രാഫിക് നിയമ ലംഘകരെ നാടു കടത്തുന്നത് അടക്കമുള്ള ശിക്ഷാ നടപടികള്‍ വരുമെന്നാണ് സൂചന.

Labels: , ,

  - ജെ. എസ്.    




വിമാന യാത്രാക്കൂലിയില്‍ വര്‍ധനവ് ഉണ്ടാകും
കുവൈറ്റില്‍ നിന്നും സര്‍വീസ് നടത്തുന്ന വിമാനക്കമ്പനികള്‍ യാത്രാ നിരക്കിനൊപ്പം സര്‍ചാര്‍ജ് ഈടാക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നു. ഈ തീരുമാനം നടപ്പിലായാല്‍ വിമാന യാത്രാക്കൂലിയില്‍ വര്‍ധനവ് ഉണ്ടാകും.

Labels: ,

  - ജെ. എസ്.    




സൗദി പൗരന്മാര്‍ ഉടന്‍ ലബനാന്‍ വിടണം
ലബനാനിലെ സൗദി പൗരന്മാര്‍ ഉടന്‍ ലബനാന്‍ വിടണമെന്ന് സൗദി അറേബ്യ നിര്‍ ദേശിച്ചു. ലബനാനില്‍ തുടരുന്ന രാഷ്ട്രീയ പ്രതിസന്ധിയാണ് ഇതിന് കാരണം. അതേ സമയം ലബനാന്‍ കടല്‍ത്തീരത്ത് അമേരിക്ക പടക്കപ്പല്‍ വിന്യസിച്ചതിനെ സിറിയ ശക്തമായി വിമര്‍ശിച്ചു.

Labels: ,

  - ജെ. എസ്.    




03 March 2008
അറേബ്യന്‍ ഹോഴ്സ് ഫെസ്റ്റിവല്‍ ഷാര്‍ജയില്‍ നടക്കും


ഇന്‍റര്‍നാഷണല്‍ അറേബ്യന്‍ ഹോഴ്സ് ഫെസ്റ്റിവല്‍ ഈ മാസം 13 മുതല്‍ ഷാര്‍ജയില്‍ നടക്കും. ഷാര്‍ജ ഇക്വസ്ട്രിയന്‍ സെന്‍ററില്‍ 15 വരെയാണ് മേള. യു.എ.ഇയ്ക്ക് പുറമേ സൗദി അറേബ്യ, ഖത്തര്‍, ഒമാന്‍, ബഹ്റിന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള 178 കുതിരകളാണ് ഈ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുക.

Labels: ,

  - ജെ. എസ്.    




ഡ്രൈവിംഗ് സ്കൂളുകളുടെ അപേക്ഷ അധികൃതര്‍ തള്ളി
ഫീസ് വര്‍ധിപ്പിക്കാന്‍ അനുവദിക്കണമെന്ന റാസല്‍ ഖൈമയിലെ ഡ്രൈവിംഗ് സ്കൂളുകളുടെ അപേക്ഷ അധികൃതര്‍ തള്ളി. നിലവില്‍ ഒരു മണിക്കൂര്‍ ക്ലാസിന് 40 ദിര്‍ഹമാണ് ഡ്രൈവിംഗ് സ്കൂളുകള്‍ ഈടാക്കുന്നത്. ഇത് 50 ദിര്‍ഹമാക്കാന്‍ അനുവദിക്കണം എന്നായിരുന്നു ഈ സ്കൂളുകളുടെ ആവശ്യം. എന്നാല്‍ ഫീസ് വര്‍ധന അനുവദിക്കാനാവില്ലെന്ന് റാസല്‍ ഖൈമ ഡിപ്പാര്‍ട്ട് മെന്‍റ് ഓഫ് എക്കണോമിക് ഡവലപ് മെന്‍റ് വ്യക്തമാക്കുകയായിരുന്നു.

Labels: ,

  - ജെ. എസ്.    




അറബ് വിദ്യാഭ്യാസ മന്ത്രിമാരുടെ സമ്മേളനം
അറബ് രാജ്യങ്ങളിലെ വിദ്യാഭ്യാസ മന്ത്രിമാരുടെ സമ്മേളനം സൗദി അറേബ്യയിലെ റിയാദില്‍ ആരംഭിച്ചു. മൂന്ന് ദിവസം നീണ്ട് നില്‍ക്കുന്ന സമ്മേളനം അറബ് രാജ്യങ്ങളിലെ വിദ്യാഭ്യാസ പുരോഗതിയെക്കുറിച്ചും ഏകീകൃത പാഠ്യ പദ്ധതിയെക്കുറിച്ചും ചര്‍ച്ച ചെയ്യും.

Labels: ,

  - ജെ. എസ്.    




സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷ ആരംഭിച്ചു
ഗള്‍ഫിലെ വിവിധ സ്കൂളുകളില്‍ സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷ ആരംഭിച്ചു. മൊത്തം ഏഴായിരിത്തോളം വിദ്യാര്‍ത്ഥികളാണ് ഈ പരീക്ഷ എഴുതുന്നത്. ഇതില്‍ 3223 പേര്‍ യു.എ.ഇയിലാണ് പരീക്ഷയ്ക്ക് ഇരിക്കുന്നത്. സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷ മറ്റന്നാള്‍ മുതല്‍ ആരംഭിക്കും. മൊത്തം 10,384 പേരാണ് ഗള്‍ഫില്‍ നിന്ന് ഈ വര്‍ഷം പത്താം ക്ലാസ് പരീക്ഷ എഴുതുന്നത്. ഇതില്‍ 4452 വിദ്യാര്‍ത്ഥികള്‍ യു.എ.ഇയില്‍ നിന്നുള്ളവരാണ്.

Labels: ,

  - ജെ. എസ്.    




ജിദ്ദയില്‍ മലയാളി യുവാവിനെ കാണാതായതായി പരാതി
ജിദ്ദയില്‍ മലയാളി യുവാവിനെ കാണാതായതായി പരാതി. മലപ്പുറം വേങ്ങര നെല്ലാട്ടുത്തൊടി ഹസന്‍കുട്ടിയെയാണ് കാണാതായത്. 16 വര്‍ഷമായി ജിദ്ദയിലുള്ള ഹസന്‍കുട്ടി അല്‍ സഹ്റ ആശുപത്രിയിലാണ് ജോലി ചെയ്തിരുന്നത്. നാല് ദിവസം മുമ്പാണ് ഇദ്ദേഹത്തെ കാണാതാവുന്നത്. കാണാതായ ദിവസം ചില സൗദി യുവാക്കള്‍ ഇദ്ദേഹവുമായി വാക്കു തര്‍ക്കം ഉണ്ടായതായി പറയപ്പെടുന്നു. നവോദയ പ്രവര്‍ത്തകര്‍ ജിദ്ദാ ഇന്ത്യന്‍ കോണ്‍സുലേറ്റിലും ഹസന്‍ കുട്ടിയുടെ സ്പോണ്‍സര്‍ പോലീസിലും പരാതി നല്‍കിയിട്ടുണ്ട്.

Labels: ,

  - ജെ. എസ്.    




ദുബായില്‍ ടാക്സി ഡ്രൈവര്‍മാരെ പിടികൂടാന്‍ ആര്‍.ടി.എയുടെ പ്രത്യേക സംഘം
ദുബായില്‍ യാത്രക്കാരെ കയറ്റാന്‍ വിസമ്മതിക്കുന്ന ടാക്സി ഡ്രൈവര്‍മാരെ പിടികൂടാന്‍ ആര്‍.ടി.എയുടെ പ്രത്യേക സംഘം രംഗത്തെത്തി. കുറഞ്ഞ ദൂരത്തേക്കും തിരക്കേറിയ സ്ഥലങ്ങളിലേക്കും ഓട്ടം പോകാന്‍ ടാക്സികള്‍ വിസമ്മതിക്കുന്നുവെന്ന പരാതി വ്യാപകമായതിനെ തുടര്‍ന്നാണ് ഈ നടപടി.

Labels: ,

  - ജെ. എസ്.    




യു.എ.ഇയിലെ ജനങ്ങള്‍ പുറന്തള്ളുന്ന മാലിന്യത്തിന്‍റെ തോത് വര്‍ധിക്കുന്നതായി റിപ്പോര്‍ട്
യു.എ.ഇയിലെ ജനങ്ങള്‍ പുറന്തള്ളുന്ന മാലിന്യത്തിന്‍റെ തോത് വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്. ബ്രിട്ടനേക്കാളും ഇരട്ടി പ്രതിശീര്‍ഷ മാലിന്യങ്ങളാണ് യു.എ.ഇയില്‍ പുറന്തള്ളുന്നതെന്ന് ഈ റിപ്പോര്‍ട്ട് പറയുന്നു. അബുദാബിയില്‍ 730 കിലോഗ്രാം. ദുബായില്‍ 725 കിലോഗ്രാം എന്നിങ്ങനെയാണ് 2006 ല്‍ ഓരോ വ്യക്തിയും പുറന്തള്ളിയ മാലിന്യ കണക്ക്. ബ്രിട്ടനില്‍ പുറന്തള്ളുന്ന പ്രതീശീര്‍ഷ മാലിന്യത്തിന്‍റെ അളവ് 300 കിലോഗ്രാമാണ്. മാലിന്യം കുറയ്ക്കാന്‍ ജനങ്ങളില്‍ അവബോധം സൃഷ്ടിക്കാനുള്ള ശ്രമത്തിലാണ് യു.എ.ഇ അധികൃതര്‍ ഇപ്പോള്‍.

Labels: ,

  - ജെ. എസ്.    






ആര്‍ക്കൈവ്സ്





ePathram Pacha
ePathram Magazine

ബുക്ക് റിപബ്ലിക് - e പത്രം പിന്തുണക്കുന്ന വെബ് സൈറ്റ്
dubaieasy - e പത്രം പിന്തുണക്കുന്ന വെബ് സൈറ്റ്

Click here to download Malayalam fonts
Click here to download Malayalam fonts



സ്വകാര്യതാ നയം | സംഘടനാ വിവരങ്ങള്‍ | പരസ്യ സഹായി | പത്രാധിപര്‍

© e പത്രം 2010

വാര്‍ത്തകള്‍

പ്രധാന വാര്‍ത്തകള്‍
പ്രാദേശിക വാര്‍ത്തകള്‍
സിറ്റിസണ്‍ ജേണലിസം
വിനോദം, സിനിമ
ബിസിനസ്സ് വാര്‍ത്തകള്‍

News in English

 

കലാ സാഹിത്യം

ലേഖനങ്ങള്‍
കവിതകള്‍
കഥകള്‍
അനുഭവങ്ങള്‍

 

മഞ്ഞ (മാഗസിന്‍)

കവിതകള്‍
ചിത്രകല
അഭിമുഖം
കഥകള്‍
കുറിപ്പുകള്‍
മരമെഴുതുന്നത്

കോളംസ്

 

പച്ച (പരിസ്ഥിതി)

മറ്റ് പംക്തികള്‍

ചരമം
ഹെല്പ് ഡെസ്ക്
ബൂലോഗം
കാര്‍ട്ടൂണ്‍
വെബ്ബന്നൂരില്‍ കണ്ടത്
വായനക്കാര്‍ പറഞ്ഞത്