29 October 2008
കാശ്മീര്‍ തെരഞ്ഞെടുപ്പില്‍ പി. ഡി. പി. മത്സരിയ്ക്കും
ഒരാഴ്ചയോളം നീണ്ടു നിന്ന മൌനത്തിനു ശേഷം കാശ്മീര്‍ തെരഞ്ഞെടുപ്പിനെ സംബന്ധിച്ച അവ്യക്തത അകറ്റി കൊണ്ട് പി. ഡി. പി. തങ്ങളുടെ നിലപാട് വ്യക്തമാക്കി. തെരഞ്ഞെടുപ്പില്‍ തങ്ങള്‍ മത്സരിയ്ക്കും എന്ന് പി. ഡി. പി. നേതാവ് മെഹബൂബാ മുഫ്തി അറിയിച്ചു. എന്നാല്‍ മറ്റ് ഏതെങ്കിലും രാഷ്ട്രീയ കക്ഷികളുമായി സഹകരിയ്ക്കുമോ എന്ന ചോദ്യത്തിന് ഇവര്‍ മറുപടി പറഞ്ഞില്ല. തന്റെ പാര്‍ട്ടിയുടെ പങ്കാളിത്തം ഉറപ്പ് നല്‍കി എങ്കിലും തെരഞ്ഞെടുപ്പ് പ്രഖ്യാപിയ്ക്കുന്നതിന് മുന്‍പ് കേന്ദ്രം എല്ലാ കക്ഷികളുമായും ആശയ വിനിമയം നടത്തണ മായിരുന്നു എന്നും അവര്‍ അഭിപ്രായപ്പെട്ടു.
തെരഞ്ഞെടുപ്പില്‍ നിന്നും വിട്ട് നില്‍ക്കണം എന്ന പാര്‍ട്ടിയിലെ ചിലരുടെ അഭിപ്രായ ത്തിനോട് അവര്‍ വിയോജിപ്പ് പ്രകടിപ്പിച്ചു. തെരഞ്ഞെടുപ്പില്‍ നിന്നും വിട്ടു നില്‍ക്കുന്നത് ചില രാഷ്ട്രീയ പാര്‍ട്ടികളെ സഹായിയ്ക്കുകയേ ഉള്ളൂ എന്ന് അവര്‍ അറിയിച്ചു. ജനത്തിനു തങ്ങളുടെ ശരിയായ പ്രതിനിധികളെ തെരഞ്ഞെടു ക്കുവാനുള്ള അവകാശം ഇത് മൂലം നഷ്ടപ്പെടും എന്നും അവര്‍ അഭിപ്രായ പ്പെടുകയുണ്ടായി.

Labels:

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്28 October 2008
മുംബൈ പോലീസ് ബീഹാറി യുവാവിനെ വെടി വെച്ചു കൊന്നു
തോക്കുമായി ബസില്‍ കയറി ഭീഷണി ഉയര്‍ത്തിയ ബീഹാറി യുവാവിനെ മഹാരാഷ്ട്ര പോലീസ് വെടി വെച്ചു കൊന്നു. ഇരുപത്തി ഏഴു കാരനായ രാഹുല്‍ രാജ് എന്ന യുവാവാണ് പോലീസിന്റെ വെടിയേറ്റ് കൊല്ലപ്പെട്ടത്. ടിക്കറ്റെടുക്കാന്‍ കണ്ടക്ടര്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് ഇയാള്‍ അക്രമാസക്തനായത്. കണ്ടക്ടറെ ഇരുമ്പ് ചങ്ങല കൊണ്ട് ആക്രമിക്കുകയും കഴുത്തില്‍ ചങ്ങല മുറുക്കുകയും ചെയ്തതിനെ തുടര്‍ന്ന് ഡ്രൈവര്‍ ബസ് പോലീസ് സ്റ്റേഷനിലേയ്ക്ക് തിരിച്ചു വിട്ടു. പോലീസ് ബസ് വളയുകയും ഇയാളോട് കീഴടങ്ങാന്‍ ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ ഇയാള്‍ “ജയ് ബീഹാര്‍, ജയ് പാട്ട്ന” എന്നൊക്കെ മുദ്രാവാക്യങ്ങള്‍ വിളിയ്ക്കുകയും തന്റെ കൈയ്യിലുള്ള നാടന്‍ തോക്ക് കൊണ്ട് വെടി ഉതിര്‍ക്കുകയുമാണ് ഉണ്ടായത്. വെടി വെയ്പ്പില്‍ കണ്ടക്ടര്‍ക്കും ഒരു യാത്രക്കാരനും പരിക്കേറ്റു. ഇതിനെ തുടര്‍ന്ന് പോലീസും വെടി വെപ്പ് ആരംഭിച്ചു. പോലീസിന്റെ വെടിയേറ്റ ഇയാളെ പിന്നീട് ആശുപത്രിയില്‍ വെച്ച് മരിച്ചതായി ഡോക്ടര്‍മാര്‍ പ്രഖ്യാപിയ്ക്കുകയായിരുന്നു. ഇയാളുടെ പക്കല്‍ നിന്നും കണ്ടെടുത്ത ചില കറന്‍സി നോട്ടുകളില്‍ ഇയാള്‍ തനിയ്ക്ക് പോലീസ് കമ്മീഷണറെ കാണണമെന്നും രാജ് താക്കറെയെ വധിയ്ക്കണം എന്നും എഴുതി വെച്ചിരുന്നതായി പോലീസ് അറിയിച്ചു.

Labels: , ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്26 October 2008
സാമ്പത്തിക മാന്ദ്യത്തിനു കാരണം സമ്പന്ന രാഷ്ട്രങ്ങള്‍ - മന്‍ മോഹന്‍ സിംഗ്
ഇപ്പോള്‍ ലോകം നേരിടുന്ന സാമ്പത്തിക മാന്ദ്യത്തിനു മൂല കാരണം സമ്പന്ന രാഷ്ട്രങ്ങളുടെ അശ്രദ്ധയാണെന്ന് പ്രധാന മന്ത്രി മന്‍ മോഹന്‍ സിംഗ് അഭിപ്രായപ്പെട്ടു. ബെയ്ജിങില്‍ നടക്കുന്ന ഏഷ്യ - യൂറോപ്പ് ഉച്ചകോടിയെ അഭിസംബോധന ചെയ്തു സംസാരിയ്ക്കു കയായിരുന്നു അദ്ദേഹം. വിപണി തകരുമ്പോള്‍ സര്‍ക്കാരുകള്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കുക തന്നെ വേണം. വികസിത രാജ്യങ്ങള്‍ ഇത്തരത്തില്‍ ഉണര്‍ന്നു പ്രവര്‍ത്തിച്ചില്ല. സ്വകാര്യ സാമ്പത്തിക സ്ഥാപനങ്ങളുടെ ഇടപാടുകള്‍ ശരിയായി മേല്‍നോട്ടം വഹിയ്ക്കുകയും നിയന്ത്രിയ്ക്കുകയും ചെയ്തിരുന്നു എങ്കില്‍ ഇത്തരം ഒരു അവസ്ഥ സംജാതം ആവുകയില്ലായിരുന്നു. വിപണിയില്‍ അച്ചടക്കം നിലനിര്‍ത്തുക വഴി തകര്‍ച്ചയുടെ സാധ്യത കുറയ്ക്കാമായിരുന്നു.
ഇന്ത്യയടക്കം ഉള്ള വികസ്വര രാജ്യങ്ങള്‍ക്കും ഈ ആഗോള സാമ്പത്തിക പ്രതിസന്ധി തിരിച്ചടിയാണ്. വിദേശ നിക്ഷേപക സ്ഥാ‍പനങ്ങള്‍ വന്‍ തോതില്‍ മൂലധനം പിന്‍ വലിയ്ക്കുന്നത് നമ്മുടെ വിപണിയേയും രൂപയുടെ വിനിമയ നിരക്കിനേയും പ്രതികൂലമായി ബാധിച്ചു. ഈ പ്രതിസന്ധിയില്‍ നിന്നും വികസ്വര രാഷ്ട്രങ്ങള്‍ക്ക് കര കയറാന്‍ ഇനി അടിസ്ഥാന സൌകര്യങ്ങള്‍ വികസിപ്പിയ്ക്കുക മാത്രം ആണ് ഒരു പോംവഴി. അതിനായി ഐ. എം. എഫ്. പോലുള്ള അന്താരാഷ്ട്ര സംഘടനകള്‍ വികസ്വര രാഷ്ട്രങ്ങളെ ഉദാരമായി സഹായിയ്ക്കണം എന്നും മന്‍ മോഹന്‍ സിംഗ് പറഞ്ഞു.

Labels: , ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്24 October 2008
റിയാലിറ്റി ഷോ പീഡനം തടയാന്‍ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍
റിയാലിറ്റി ഷോ എന്ന പേരില്‍ കുട്ടികള്‍ക്കെതിരെ നടക്കുന്ന പീഡനങ്ങള്‍ക്ക് അറുതി വരുത്താന്‍ ചില മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ തയ്യാറായി. കുട്ടികളുടെ അവകാശ സംരക്ഷണത്തിനുള്ള ദേശീയ കമ്മീഷനാണ് ഈ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ തയ്യാറാക്കിയത്. ഒരു റിയാലിറ്റി ഷോയ്ക്കിടെ ഷിന്‍ജിനി എന്ന ഒരു പെണ്‍കുട്ടി ജഡ്ജിമാരുടെ പരിഹാസം സഹിയ്ക്കാന്‍ വയ്യാതെ ബോധ രഹിതയായതും തുടര്‍ന്ന് ശരീരം തളര്‍ന്ന് പോയതും അധികൃതരുടെ ശ്രദ്ധ ആകര്‍ഷിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് ടെലിവിഷനിലും സിനിമയിലും മറ്റും അഭിനയിയ്ക്കുന്ന കുട്ടികളുടെ ക്ഷേമത്തിനായി മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിയ്ക്കും എന്ന് വനിതാ ശിശു വികസന മന്ത്രി രേണുക ചൌധരി ജൂലായില്‍ പ്രഖ്യാപിച്ചിരുന്നു.
ഇപ്പോള്‍ തയ്യാറാക്കിയിരിയ്ക്കുന്ന മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പ്രകാരം കുട്ടികളും നിര്‍മ്മാതാക്കളും താഴെ പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിയ്ക്കണം:
  • കുട്ടികളെ രാത്രി ജോലി ചെയ്യിപ്പിയ്ക്കരുത്.
  • ഷൂട്ടിങ് സെറ്റില്‍ ഒരു ഡോക്ടറും പ്രത്യേക പരിശീലനം ലഭിച്ച കുട്ടികളുടെ കൌണ്‍സലറും സന്നിഹിതരായിരിയ്ക്കണം.
  • കുട്ടികള്‍ക്കുള്ള പ്രതിഫലം വിദ്യാഭ്യാസ ബോണ്ടുകള്‍ ആയോ സ്ഥിര നിക്ഷേപങ്ങള്‍ ആയോ നല്‍കണം.

മത്സരബുദ്ധിയും മാനസിക സമ്മര്‍ദ്ദവും നിറഞ്ഞ ഈ അന്തരീക്ഷം മുതിര്‍ന്നവര്‍ക്ക് തന്നെ താങ്ങാനാവുന്നതിലും അപ്പുറമാണ്. അപ്പോള്‍ പിന്നെ കുട്ടികളുടെ കാര്യം പ്രത്യേകം പറയേണ്ട ആവശ്യമില്ല എന്ന് കമ്മീഷന്‍ അംഗം സന്ധ്യ ബജാജ് അഭിപ്രായപ്പെട്ടു. പ്രായമാവുന്നത് വരെ കുട്ടികള്‍ കുട്ടികള്‍ ആയി തന്നെ നില നില്‍ക്കണം എന്നതാണ് കമ്മീഷന്റെ നിലപാട് എന്നും അതിന് ഈ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ ഉപകരിയ്ക്കും എന്നും അവര്‍ പ്രത്യാശ പ്രകടിപ്പിച്ചു.

Labels: , , , ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്ദത്ത് : ബിഷപ്പിനെ സസ്പെന്‍ഡ് ചെയ്തു
ദത്ത് വിവാദത്തില്‍ വ്യക്തമായ നിലപാടെടുത്തു കൊണ്ട് വത്തിക്കാന്‍ കൊച്ചി ബിഷപ് ജോണ്‍ തട്ടുങ്കലിനെ അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തു. ഇരുപത്തിആറുകാരിയായ ഒരു യുവതിയെ ബിഷപ്പ് ദത്ത് എടുത്തത് ഏറെ വിവാദം ആയിരുന്നു. ഇതേ തുടര്‍ന്ന് ദത്ത് പിന്‍ വലിയ്ക്കാന്‍ ബിഷപ്പ് തയ്യാറായിരുന്നു. എന്നാല്‍ ബിഷപ്പിനെ സ്ഥാനഭ്രഷ്ടനാക്കണം എന്ന ആവശ്യത്തില്‍ മറ്റ് പുരോഹിതന്മാര്‍ ഉറച്ചു നിന്നു. ഇതേ തുടര്‍ന്ന് ആണ് വത്തിക്കാന്‍ ഇങ്ങനെ ഒരു നിലപാട് എടുത്തത്.
ഒരു തീര്‍ത്ഥയാത്രയ്ക്കിടെ ആണത്രെ ബിഷപ്പ് ഈ യുവതിയെ കണ്ടുമുട്ടിയത്. യുവതിയ്ക്ക് അസാധാരണമായ എന്തോ ആത്മീയ ശക്തികള്‍ ഉണ്ടെന്ന് തനിയ്ക്ക് അനുഭവപ്പെട്ടു എന്നാണ് ബിഷപ്പ് പിന്നീട് ദത്തിനെ പറ്റി വിവാദം ഉയര്‍ന്നപ്പോള്‍ പറഞ്ഞത്. ഇവള്‍ എപ്പോഴും തനിയ്ക്കരികില്‍ ഉള്ളത് തനിയ്ക്കും ഒരു നവ്യമായ ആത്മീയ ശക്തി പകരുന്നു. ഇതിനു വേണ്ടിയാണ് യുവതിയെ താന്‍ ദത്തു പുത്രിയാക്കിയത് എന്നും ബിഷപ്പ് വിശദീകരണം നല്‍കുകയുണ്ടായി.
ഏതായാലും അടുത്തയിടെ അല്‍ഫോന്‍സാമ്മയെ വിശുദ്ധയായി പ്രഖ്യാപിച്ച കേരളത്തില്‍ ഇതൊന്നും വില പോയില്ല എന്നു വേണം കരുതുവാന്‍. വത്തിക്കാന്‍ നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ ബിഷപ്പിന്റെ നടപടി ധാര്‍മ്മികതയ്ക്കും പൌരോഹിത്യ മൂല്യങ്ങള്‍ക്കും എതിരാണെന്നാണ് കണ്ടെത്തിയത്.
സഭയുടെ ആദ്യ കാലഘട്ടത്തില്‍ പുരോഹിതര്‍ക്ക് വിവാഹം അനുവദനീയം ആയിരുന്നു. എന്നാല്‍ പിന്നീട് പുരോഹിതന്മാര്‍ക്ക് വിവാഹം നിരോധിയ്ക്കുകയുണ്ടായി.
ബിഷപ്പിനെ അധികാരങ്ങളില്‍ നിന്നും പൌരോഹിത്യ കര്‍മ്മങ്ങളില്‍ നിന്നും മാറ്റി നിര്‍ത്തിയിരിയ്ക്കുകയാണ് എന്ന് കാത്തലിക് ബിഷപ് കൌണ്‍സിലിനു വേണ്ടി ഫാദര്‍ സ്റ്റീഫന്‍ ആല്‍ത്തറ അറിയിച്ചു.

Labels: ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്23 October 2008
ഇന്തോ അമേരിക്കന്‍ ആണവ കരാര്‍ തട‍യും : അമേരിക്കന്‍ സംഘടന
ഇന്ത്യയുമായുള്ള ആണവ സഹകരണം നടപ്പിലാക്കുന്നത് തടയാന്‍ അമേരിക്കയിലെ ഒരു പ്രമുഖ കൃസ്തീയ സംഘടന രംഗത്ത് വന്നു. ഒറീസയില്‍ കൃസ്ത്യാനികള്‍ക്കു നേരെ നടക്കുന്ന അക്രമങ്ങളുടെ പശ്ചാത്തലത്തില്‍ ആണവ കരാറുമായി മുന്നോട്ട് പോകരുത് എന്ന് ആവശ്യവുമായി സംഘടന അമേരിയ്ക്കന്‍ പ്രതിനിധി സഭയെ സമീപിച്ചു. സഭയ്ക്കു മുന്നില്‍ സമര്‍പ്പിച്ച “HR-434" എന്ന പ്രമേയം ഉടന്‍ പാസ്സാക്കി ഇന്ത്യയിലെ കൃസ്ത്യാനികളുടെ സുരക്ഷിതത്വം ഉറപ്പ് വരുത്തണം. ഇന്ത്യയില്‍ നടക്കുന്ന വര്‍ഗ്ഗീയ സംഘര്‍ഷത്തെ അപലപിയ്ക്കുകയും ഇന്ത്യന്‍ സര്‍ക്കാരിനോട് പ്രശ്നത്തിന്റെ മൂല കാരണം കണ്ടുപിടിച്ച് അക്രമം അവസാനിപ്പിയ്ക്കുവാനും ആവശ്യപ്പെടുന്നതാണ് പ്രസ്തുത പ്രമേയം. ഇത് ഉടന്‍ പാസ്സാക്കണം എന്നാണ് സംഘടന ആവശ്യപ്പെട്ടിരിയ്ക്കുന്നത്.
“അന്താരാഷ്ട്ര കൃസ്തീയ സ്വാതന്ത്ര്യം” എന്ന് സംഘടനയാണ് ഈ ആവശ്യവുമായി അമേരിയ്ക്കന്‍ പ്രതിനിധി സഭയെ സമീപിച്ചിരിയ്ക്കുന്നത്.
ഒറീസ്സയിലെ വര്‍ഗ്ഗീയ ഭ്രാന്തന്മാര്‍ കൃസ്ത്യാനികളേയും പള്ളികളേയും ആക്രമിയ്ക്കുന്നത് ഭരണകൂടം കൈയും കെട്ടി നോക്കി നില്‍ക്കുകയാണ് എന്ന് സംഘടനയുടെ പ്രസിഡന്റായ ജിം ജേക്കബ്സണ്‍ ആരോപിച്ചു. കൃസ്ത്യാനികളുടെ സര്‍വ്വവും ഇവര്‍ അഗ്നിയ്ക്കിരയാക്കി നശിപ്പിയ്ക്കുന്നു. ഗത്യന്തരമില്ലാതെ ഇവര്‍ കാട്ടിലും മറ്റും അഭയം പ്രാപിച്ചിരിയ്ക്കുകയാണ്. കണ്ണില്‍ കണ്ടതെല്ലാം നശിപ്പിയ്ക്കുകയും കന്നില്‍ പെടുന്നവരെയെല്ലാം തല്ലുകയും പുരോഹിതന്മാരെ കൊല്ലുകയും ചെയ്യുന്നു.
ആണവ കരാര്‍ നടപ്പിലാക്കുന്നതിന് മുന്‍പ് ഒറീസ്സയില്‍ കൃസ്ത്യാനികള്‍ക്കെതിരെ നടക്കുന്ന അക്രമം അവസാനിച്ചു എന്ന് കോണ്ടലീസ റൈസ് ഉറപ്പു വരുത്തണം എന്നും ഇവര്‍ ആവശ്യപ്പെട്ടു. ഇവരുടെ ആവശ്യത്തിനു അമേരിക്കയില്‍ പിന്തുണ വര്‍ധിച്ചു വരികയാണെന്നും സൂചനയുണ്ട്.

Labels: , , , , ,

  - ജെ. എസ്.    

1അഭിപ്രായങ്ങള്‍ (+/-)
Links to this post

1 Comments:

ഇങ്ങനെ വന്നാൽ ഇനി ഇന്ത്യ കറാർ വെക്കുന്ന രാജ്യങ്ങളിലെ മതവിശ്വാസികളുടെ താല്പര്യം അനുസരിച്ചാകാണം ഇന്ത്യയുടെ ആഭ്യന്തര/പ്രതിരോധ കാര്യങ്നൾ എന്നുവരുമല്ലോ? എന്തിനിങ്ങനെ കഷ്ടപ്പെട്ട് കരാറ് നേടണം?
ആഭ്യന്തരകാര്യങ്ങളിൽ അന്യരാഷ്ട്രങ്ങളോ അവിടത്തെ മതമേലധ്യക്ഷന്മാരോ ഇടപെടാൻ അനുവദ്ദ്ക്കുന്നത് നല്ലതല്ല.

October 27, 2008 12:28 PM  

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്ഇന്ത്യാ ജപ്പാന്‍ സുരക്ഷാ കരാര്‍ ഒപ്പു വെച്ചു
ഇന്ത്യയും ജപ്പാനും ഇന്നലെ ഒരു സുപ്രധാന സുരക്ഷാ കരാര്‍ ഒപ്പു വെച്ചു. ഈ കരാര്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര ബന്ധങ്ങളും ശക്തിപ്പെടാന്‍ സഹായിയ്ക്കും. ഡെല്‍ഹിയും മുംബൈയും ബന്ധിപ്പിയ്ക്കുന്ന പുതിയ വ്യാപാര പാതയ്ക്ക് നാലര ബില്ല്യണ്‍ ഡോളറിന്റെ സഹായം ജപ്പാന്‍ വാഗ്ദാനം ചെയ്തു. എന്നാല്‍ ഇന്ത്യയുമായി ആണവ സഹകരണം സംബന്ധിച്ച കാര്യങ്ങളില്‍ ചര്‍ച്ച കാര്യമായി പുരോഗമിച്ചില്ല.
ജപ്പാനും ആയുള്ള സാമ്പത്തിക സഹകരണം ചൈനയ്യുമായുള്ള ഇന്ത്യയുടെ ബന്ധത്തെ ഒരു തരത്തിലും ബാധിയ്ക്കുന്നില്ലെന്ന് പ്രധാന മന്ത്രി മന്‍ മോഹന്‍ സിംഗ് വ്യക്തമാക്കി. ഇന്ത്യയും ചൈനയും തമ്മില്‍ മത്സരം ഇല്ല. ഇരു രാജ്യങ്ങള്‍ക്കും വളര്‍ച്ച നേടാനുള്ള അവസരം ഉണ്ട് എന്നും മന്‍ മോഹന്‍ സിംഗ് അറിയിച്ചു.

Labels: , ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്22 October 2008
ചന്ദ്രയാന്‍ ഭ്രമണ പഥത്തില്‍
ഇന്ത്യയുടെ ചന്ദ്ര ദൌത്യവുമായി കുതിച്ച് ഉയര്‍ന്ന ചന്ദ്രയാന്‍-1 ഭൂമിയുടെ ഭ്രമണ പഥത്തില്‍ വിജകരമായി എത്തി ചേര്‍ന്നു. ശ്രീഹരി ക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശ കേന്ദ്രത്തില്‍ നിന്നും ഇന്ന് രാവിലെ PSLV-C11 എന്ന റോക്കറ്റ് 18.2 മിനിറ്റ് കൊണ്ടാണ് ഇന്ത്യയുടെ പ്രഥമ ചന്ദ്ര വാഹനത്തെ ഭ്രമണ പഥത്തില്‍ എത്തിച്ചത്. രണ്ടാഴ്ച കൊണ്ട് വാഹനം ചന്ദ്രന്റെ ഉപരിതലത്തില്‍ നിന്നും നൂറ് കിലോ മീറ്റര്‍ അകലയുള്ള ചന്ദ്രന്റെ ഭ്രമണ പഥത്തിലെ എത്തുന്നതോടെ ഇന്ത്യ ബഹിരാകാശ രംഗത്ത് ഒരു സുപ്രധാന നേട്ടമാവും കൈ വരിയ്ക്കുക.

Labels: ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്21 October 2008
രാജ് താക്കറെ പോലീസ് പിടിയില്‍
രാജ് താക്കറെയെ പോലീസ് അറസ്റ്റ് ചെയ്തു. തന്നെ അറസ്റ്റ് ചെയ്താല്‍ മഹാരാഷ്ട്ര കത്തി അമരും എന്ന് ഇന്നലെയാണ് താക്കറെ വെല്ലു വിളിച്ചിരുന്നത്. ഇത് സര്‍ക്കാരിന് ഏറെ തലവേദന സൃഷ്ടിച്ചിരുന്നു. താക്കറെയെ അറസ്റ്റ് ചെയ്യാനുള്ള സമ്മര്‍ദ്ദം മുറുകി അത് അവസാനം അദ്ദേഹത്തിന്റെ അറസ്റ്റില്‍ തന്നെ കലാശിച്ചു.
ഉത്തരേന്ത്യന്‍ ഉദ്യോഗാര്‍ത്ഥികളെ റെയില്‍ വേ ബോര്‍ഡ് പരീക്ഷ എഴുതാന്‍ സമ്മതിക്കാതെ താക്കറെയുടെ മഹാരാഷ്ട്രാ നവ നിര്‍മ്മാണ്‍ സേന വിരട്ടിയോടിച്ചത് രാജ്യം ഒട്ടാകെ ഏറെ ഒച്ചപ്പാടുണ്ടാക്കിയിരുന്നു.
തന്നെ അറസ്റ്റ് ചെയ്താല്‍ നിങ്ങള്‍ ദുഖിയ്ക്കേണ്ടി വരും. അറസ്റ്റ് ചെയ്ത് നോക്കൂ. അപ്പോള്‍ കാണാം. മഹാരാഷ്ട്ര ഒന്നാകെ അഗ്നിയ്ക്കിരയാകും എന്നൊക്കെ ഇന്നലെ ഒരു പൊതു സമ്മേളനത്തില്‍ താക്കറെ പ്രഖ്യാപിച്ചിരുന്നു.
അറസ്റ്റിനെ തുടര്‍ന്ന് ഒറ്റപ്പെട്ട അക്രമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.
മുംബായില്‍ പോലീസ് കനത്ത ജാഗ്രത പാലിയ്ക്കുന്നുണ്ട്. വിദ്യാലയങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.Labels: , ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്ത്രിവര്‍ണ്ണ പതാക ചന്ദ്രനില്‍ സ്ഥാപിയ്ക്കും
ബുധനാഴ്ച വിക്ഷേപിയ്ക്കുന്ന ചന്ദ്രയാന്‍-1 ചന്ദ്രനില്‍ ഇന്ത്യയുടെ പതാക സ്ഥാപിയ്ക്കും എന്ന് ബഹിരാകാശ ശാസ്ത്രജ്ഞന്‍മാര്‍ വെളിപ്പെടുത്തി. ഇതു വരെ ചന്ദ്രനില്‍ മൂന്ന് രാജ്യങ്ങളുടെ പതാകകള്‍ മാത്രമാണ് ഉള്ളത്. റഷ്യ, അമേരിക്ക, ജപ്പാന്‍ എന്നിവയാണ് ഈ രാജ്യങ്ങള്‍. നാലാമത്തെ രാജ്യമായി ഇനി ഇന്ത്യയും ചന്ദ്രനില്‍ തങ്ങളുടെ സാന്നിധ്യം അറിയിയ്ക്കും.
ഒരു പുതിയ പ്രദേശത്ത് പ്രവേശിയ്ക്കുമ്പോള്‍ തങ്ങളുടെ സാന്നിധ്യം സ്ഥാപിയ്ക്കാന്‍ കൊടി നാട്ടുക എന്ന സമ്പ്രദായത്തിന്റെ ചുവടു പിടിച്ചാണ് ഈ ആശയം നടപ്പിലാക്കുന്നത് എന്ന് ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ സംഘടനയുടെ മേധാവി ജി. മാധവന്‍ നായര്‍ അറിയിച്ചു.
അന്താരാഷ്ട്ര ഉടമ്പടികളുടെ അടിസ്ഥാനത്തില്‍ ഇന്ന് ചന്ദ്രന്‍ ആഗോള സമൂഹത്തിന് പൊതുവായി അവകാശപ്പെട്ടതാണ്. ചന്ദ്ര പ്രതലത്തിന്മേല്‍ പ്രത്യേകിച്ച് ആര്‍ക്കും ഒന്നും അവകാശപ്പെടാന്‍ ആവില്ല. എന്നാല്‍ ഭാവിയില്‍ എന്തു സംഭവിക്കും എന്ന് പറയാനും കഴിയില്ല. ഏതായാലും ഈ ദൌത്യത്തിലൂടെ ചന്ദ്രനില്‍ ഇന്ത്യ തങ്ങളുടെ സാന്നിധ്യം ഉറപ്പു വരുത്തുക തന്നെ ചെയ്യും.
ഇന്ത്യയുടെ കന്നി ചന്ദ്രോദ്യമത്തില്‍ മുന്‍ രാഷ്ട്രപതി ശ്രീ. അബ്ദുള്‍ കലാമിന്റെ നേതൃത്വത്തില്‍ വികസിപ്പിച്ച “മൂണ്‍ ഇമ്പാക്ടര്‍ പ്രോബ്” ചന്ദ്രന്റെ ഉപരിതലത്തില്‍ ഇറക്കും. ഇത് വഹിയ്ക്കുന്ന ഉപകരണങ്ങള്‍ ചന്ദ്രന്റെ പ്രതലത്തെ കുറിച്ച് പരീക്ഷണങ്ങള്‍ നടത്തുവാനും ചന്ദ്രന്റെ അടുത്ത് നിന്നുള്ള ചിത്രങ്ങള്‍ എടുക്കുവാനും ശാസ്ത്രജ്ഞരെ സഹായിയ്ക്കും.

Labels: ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്20 October 2008
മണിപ്പൂരില്‍ ബോംബ് സ്ഫോടനം
മണിപ്പൂര്‍ മുഖ്യമന്ത്രി ഒക്രം ഇബോബി സിംഗിന്റെ ഔദ്യോഗിക വസതിയ്ക്ക് പുറത്ത് ഇന്നലെ വൈകീട്ട് എട്ടരയ്ക്കാണ് ബോംബ് സ്ഫോടനം നടന്നത്. തൊട്ടടുത്തുള്ള പോലീസ് ആസ്ഥാനത്ത് അപ്പോള്‍ ചില ഔദ്യോഗിക ആഘോഷങ്ങള്‍ നടക്കുകയായിരുന്നുവത്രെ. ഈ പ്രദേശത്ത് അസ്വസ്ഥത നില നിന്നതിനാല്‍ ഇവിടേയ്ക്ക് വാഹനങ്ങളുടെ പ്രവേശനം ഏറെ കാലമായി നിയന്ത്രിച്ചിരുന്നു. എന്നാല്‍ ഇത് കടുത്ത വിമര്‍ശനത്തിന് ഇടയാക്കിയതിനെ തുടര്‍ന്ന് അടുത്തയിടെ ഈ നിയന്ത്രണങ്ങള്‍ എടുത്തു മാറ്റിയിരുന്നു.

Labels: ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്ഹര്‍ഭജന് രാവണന്‍ ആയതില്‍ ഖേദം
ഒരു ടിവി റിയാലിറ്റി ഷോയില്‍ രാവണ വേഷം കെട്ടി വെട്ടിലായ ക്രിക്കറ്റ് താരം ഹര്‍ഭജന്‍ സിംഗ് മാപ്പ് പറഞ്ഞു. ഹര്‍ഭജനെതിരെ ചില സിക്ക് മത സംഘടനകളും വിശ്വ ഹിന്ദു പരിഷദും കഴിഞ്ഞ ദിവസങ്ങളില്‍ രംഗത്തു വന്നതിനെ തുടര്‍ന്നാണിത്. ഹര്‍ഭജനെതിരെ ഇവര്‍ കോടതിയേയും സമീപിച്ചിരുന്നു. ഒരു നൃത്ത പരിപാടിയില്‍ നടി മോണ സിംഗിനൊപ്പം രാവണനായി ഹര്‍ഭജന്‍ സിംഗ് പ്രത്യക്ഷപ്പെട്ടതാണ് ഇരു മത വിഭാഗങ്ങളേയും പ്രകോപിപ്പിച്ചത്. ഒരു സിക്ക് മതസ്ഥന്‍ ഒരിയ്ക്കലും തിലകം ചാര്‍ത്തരുത് എന്നാണ് സിക്ക് മത നേതാക്കന്മാരുടെ പക്ഷം. രാവണനായ ഹര്‍ഭജന്‍ സീതയോടൊപ്പം നൃത്തം ചെയ്തതാണ് വിശ്വ ഹിന്ദു പരിഷദിനെ ചൊടിപ്പിച്ചത്.
തന്റെ ചെയ്തികള്‍ ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ താന്‍ അതിന് നിരുപാധികം മാപ്പ് പറയുന്നു. താന്‍ ഒരു മതത്തിന്റെയും വികാരങ്ങളെ വൃണപ്പെടുത്താന്‍ ഉദ്ദേശിച്ചിരുന്നില്ലെന്ന് ഹര്‍ഭജന്‍ പറയുന്നു. ഈ പ്രശ്നം മനസ്സില്‍ ഉള്ളത് തന്റെ കളിയെ തന്നെ ബാധിച്ചു എന്ന് അദ്ദേഹം വെളിപ്പെടുത്തി. മേലില്‍ ഇത്തരം വിവാദങ്ങളില്‍ പെടാതെ നോക്കും എന്നും അദ്ദേഹം പറഞ്ഞു.


ക്ഷമാപണത്തെ തുടര്‍ന്ന് ഹര്‍ഭജന് എതിരെയുള്ള പരാതി തങ്ങള്‍ പിന്‍ വലിയ്ക്കും എന്ന് വിശ്വ ഹിന്ദു പരിഷദ് അറിയിച്ചു. എന്നാല്‍ സീതയായി വേഷമിട്ട് ദുഷ്ടനായ രാവണനോടൊപ്പം നൃത്തം ചെയ്ത നടിയെ തങ്ങള്‍ വെറുതെ വിടില്ല. ചെരുപ്പ് മാല അണിഞ്ഞ് ടിവിയില്‍ പ്രത്യക്ഷപ്പെട്ട് നടി ക്ഷമാപണം നടത്തണം എന്നാണ് തങ്ങളുടെ ആവശ്യം എന്ന് വിശ്വ ഹിന്ദു പരിഷദ് നേതാവ് വിജയ് ഭരദ്വാജ് പറഞ്ഞു എന്നാണ് അറിയുന്നത്.

Labels: , ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്19 October 2008
ഉദ്യോഗാര്‍ത്ഥികളെ തല്ലി ഓടിച്ചു
റെയില്‍ വേ ബോര്‍ഡ് പരീക്ഷ എഴുതുവാനെത്തിയ മഹാരാഷ്ട്രക്കാരല്ലാത്ത ഉദ്യോഗാര്‍ത്ഥികളെ താനെ റെയില്‍ വേ സ്റ്റേഷനില്‍ വെച്ച് രാജ് താക്കറെയുടെ മഹാരാഷ്ട്രാ നവ നിര്‍മ്മാണ്‍ സേനാംഗങ്ങള്‍ തല്ലി ഓടിച്ചു.

ഏതാനും വര്‍ഷം മുന്‍പ് ഉത്തരേന്ത്യക്കാര്‍ ഈ പരീക്ഷ എഴുതാതിരിയ്ക്കാന്‍ രാജ് താക്കറെയുടെ അനുയായികള്‍ ഇത് പോലെ അക്രമം അഴിച്ചു വിട്ട് റെയില്‍ വേ പരീക്ഷ എഴുതാന്‍ വന്ന് ഉത്തരേന്ത്യന്‍ ഉദ്യോഗാര്‍ത്ഥികളെ വിരട്ടി ഓടിച്ചിരുന്നു. അതിനെ തുടര്‍ന്നാണ് രാജ് താക്കറെ മഹാരാഷ്ട്ര രാഷ്ട്രീയത്തില്‍ പ്രബലനായത്. അന്ന് പക്ഷെ അദ്ദേഹം ശിവ സേനയോടൊപ്പം ആയിരുന്നു.

Labels: , ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്17 October 2008
ജെറ്റ് എയര്‍ വെയ്സ് പിരിച്ചു വിട്ടവരെ തിരിച്ചെടുത്തു
വന്‍ പ്രതിഷേധത്തിനോടുവില്‍ പിരിച്ചു വിട്ട എല്ലാ തൊഴിലാളികളെയും ജെറ്റ് എയര്‍ വെയ്സ് തിരിച്ചെടുത്തു. എല്ലാവര്ക്കും നാളെ മുതല്‍ ജോലിയില്‍ തിരിച്ചു ചേരാം എന്ന് തീരുമാനം അറിയിച്ചു കൊണ്ടു ചെയര്‍ മാന്‍ നരേഷ് ഗോയല്‍ അറിയിച്ചു. ഞങ്ങള്‍ ഒരു വലിയ കുടുംബം ആണ്. എല്ലാ തൊഴിലാളികളും ഈ കുടുംബത്തിലെ അംഗങ്ങളും. ഇവരുടെയൊന്നും കണ്ണ് നീര്‍ കണ്ടില്ല എന്ന് നടിക്കാന്‍ ഞങ്ങള്‍ക്ക് ആവില്ല. രാഷ്ട്രീയ സമ്മര്‍ദ്ദം കൊണ്ടല്ല ഞങ്ങള്‍ ഇങ്ങനെ ഒരു തീരുമാനം കൈകൊണ്ടത്. ഇതിന് വേണ്ടി എന്നെ ആരും വന്നു കണ്ടതുമില്ല. ഇത് കുടുംബനാഥന്‍ എന്ന നിലയില്‍ ഞാന്‍ എടുത്ത തീരുമാനമാണ് എന്നും അദ്ദേഹം വിശദീകരിച്ചു.

Labels: , ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്16 October 2008
എയര്‍ ഇന്ത്യയില്‍ ശമ്പളം ഇല്ലാത്ത അവധി നല്‍കാന്‍ സാധ്യത
15000 ത്തോളം തൊഴിലാളികളെ എയര്‍ ഇന്ത്യ മൂന്നു മുതല്‍ അഞ്ചു വര്‍ഷം വരെ ശമ്പളം ഇല്ലാത്ത അവധിയില്‍ പ്രവേശിപ്പിയ്ക്കാന്‍ സാധ്യത ഉണ്ടെന്നു അറിയുന്നു. വ്യോമ ഗതാഗത രംഗത്ത് നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയെ നേരിടാന്‍ ആണ് ഈ നടപടി. എയര്‍ ഇന്ത്യ മാനേജിംഗ് ഡയരക്ടര്‍ രഘു മേനോന്‍ അറിയിച്ചത് ആണ് ഈകാര്യം. ഇങ്ങനെ അവധിയില്‍ പ്രവേശിയ്ക്കാനുള്ള അവസരം നല്‍കാനുള്ള പദ്ധതി തങ്ങള്‍ തയ്യാറാക്കി വരികയാണ്. ഈ സൌകര്യം ഉപയോഗപ്പെടുത്തുന്നവരെ തിരിച്ചു വരാന്‍ ആഗ്രഹിക്കുന്ന പക്ഷം പഴയ ശമ്പളത്തില്‍ തന്നെ തിരിച്ചെടുക്കും എന്നും അദ്ദേഹം വ്യക്തമാക്കി.
സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ജെറ്റ് എയര്‍ വെയ്സ് 2000 ത്തോളം പേരെ പിരിച്ചു വിട്ടതിനു പിന്നാലെയാണ് എയര്‍ ഇന്ത്യയുടെ ഈ പ്രഖ്യാപനം.

Labels: , ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്അരവിന്ദ് അടിഗയ്ക്ക് ബുക്കര്‍
2008 ലെ മാന്‍ ബുക്കര്‍ പുരസ്കാരം ഇന്ത്യാക്കാരനായ അരവിന്ദ് അടിഗയ്ക്ക് ലഭിച്ചു. തന്റെ ആദ്യത്തെ നോവല്‍ ആയ “വെളുത്ത പുലി, രണ്ട് ഇന്ത്യയുടെ കഥ” യ്ക്കാണ് ഈ പ്രശസ്തമായ ബഹുമതി ലഭിച്ചിരിയ്ക്കുന്നത് (The White Tiger, A Tale of Two Indias). നാല്‍പ്പത് ലക്ഷം രൂപയോളം (50000 പൌണ്ട്) ആണ് സമ്മാന തുക. മുപ്പത്തി മൂന്ന് കാരനായ അരവിന്ദ് ചെന്നൈ സ്വദേശി ആണെങ്കിലും ഇപ്പോള്‍ മുംബൈയില്‍ ആണ് താമസം.
ബുക്കര്‍ പുരസ്കാരം ലഭിയ്ക്കുന്ന നാലാമത് ഇന്ത്യാക്കാരന്‍ ആണ് അരവിന്ദ്. ഇതിനു മുന്‍പ് സല്‍മാന്‍ റഷ്ദി, അരുന്ധതി റോയ്, കിരണ്‍ ദേശായ് എന്നീ ഇന്ത്യാക്കാര്‍ക്കാണ് ഈ പുരസ്കാരം ലഭിച്ചിട്ടുള്ളത്.

Labels: ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്14 October 2008
ഉന്നത വിദ്യാഭ്യാസ രംഗത്ത് വിദേശവല്‍ക്കരണം
ഏറെ ചര്‍ച്ചകള്‍ക്കും വാഗ്വാദങ്ങള്‍ക്കും ഒടുവില്‍ ഇന്ത്യന്‍ ഉന്നത വിദ്യാഭ്യാസ രംഗവും വിദേശ സ്ഥാപനങ്ങള്‍ക്ക് തുറന്നു കൊടുക്കുവാന്‍ പോകുന്നു. ഈ വരുന്ന പാര്‍ലമെന്റ് സമ്മേളനത്തില്‍ ഇതിനായുള്ള ബില്‍ അവതരിപ്പിക്കുവാന്‍ സര്‍ക്കാര്‍ തീരുമാനം ആയി. ഫെബ്രുവരി 2007 ല്‍ കേന്ദ്ര മന്ത്രി സഭയുടെ അനുമതി ലഭിച്ച ബില്‍ ഇന്ത്യയിലെ ഉന്നത വിദ്യാഭ്യാസ രംഗത്ത് വിദേശ സ്ഥാപനങ്ങളുടെ കടന്നു വരവിനും അവയുടെ നിയന്ത്രണത്തിനും ഉള്ള മാര്‍ഗ രേഖകള്‍ നല്കുന്നു.
ബില്‍ ഇത്തവണത്തെ സമ്മേളനത്തില്‍ പാര്‍ലമെന്റിനു മുന്നില്‍ അവതരിപ്പിയ്ക്കും എന്ന് മാനവ വിഭവ ശേഷി മന്ത്രാലയത്തിലെ ഒരു ഉന്നത ഉദ്യോഗസ്ഥന്‍ അറിയിച്ചു.
ഈ ബില്‍ ഉന്നത വിദ്യാഭ്യാസ രംഗത്തെ കച്ചവട വല്കരണത്തെ തടയും എന്നും ഗുണ നിലവാര നിയന്ത്രണ സംവിധാനങ്ങള്‍ ശക്തപ്പെടുത്തും എന്നും വക്താവ് അറിയിച്ചു. എല്ലാ വിദേശ യൂനിവേഴ്സിടി കള്‍ക്കും “ഡീംഡ് യൂനിവേഴ്സിടി" പദവി ലഭിയ്ക്കും. ഇവയെല്ലാം യൂ‍നിവെഴ്സിറ്റി ഗ്രാ‍ന്റ്സ് കമ്മീഷന് കീഴില്‍ കൊണ്ടു വരും. അതത് രാജ്യങ്ങളിലെ ഇന്ത്യന്‍ നയതന്ത്ര കാര്യാലയങ്ങളില്‍ നിന്നും ഇവര്‍ യോഗ്യത പത്രം നേടിയിരിക്കുകയും വേണം.

Labels: ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്13 October 2008
പ്രസിഡന്റിന് വധ ഭീഷണി
ഇന്ത്യന്‍ രാഷ്ട്രപതി പ്രതിഭാ പാട്ടീലിനെ പൂന സന്ദര്‍ശന വേളയില്‍ വധിയ്ക്കും എന്ന് അജ്ഞാ‍തരുടെ ഭീഷണി. ഈമെയില്‍ വഴിയാണ് പ്രസിഡന്റിന് സന്ദേശം ലഭിച്ചിട്ടുള്ളത്. ഇന്നലെ പൂന സന്ദര്‍ശിയ്ക്കാന്‍ എത്തിയ പ്രതിഭാ പാട്ടീലിന്റെ സുരക്ഷ ഇതിനെ തുടര്‍ന്ന് കര്‍ശനം ആക്കിയിട്ടുണ്ട്. സന്ദേശം ഡല്‍ഹി പോലീസിന് കൈമാറി എന്ന് രാഷ്ട്രപതി വൃത്തങ്ങള്‍ അറിയിച്ചു. ഈമെയിലിനു പിന്നില്‍ ഏത് സംഘടനയാണ് എന്ന് ഇനിയും വ്യക്തമായിട്ടില്ല. കേന്ദ്ര ഇന്റലിജന്‍സ് ഏജന്‍സികളും ഡല്‍ഹി പോലീസും അന്വേഷിച്ചു വരികയാണ്.
ഇന്ത്യയെ “നശിച്ച രാഷ്ട്രം” എന്ന് വിശേഷിപ്പിച്ച ഈമെയിലില്‍ പ്രധാന മന്ത്രി മന്‍ മോഹന്‍ സിംഗിനെ കുറിച്ചും പരാമര്‍ശം ഉണ്ട്. എന്നാല്‍ രാഷ്ട്രപതിയ്ക്ക് മാത്രമാണ് വധ ഭീഷണി. രാഷ്ട്രപതിയുടെ ഘാതകന്‍ ഏത് പ്രച്ഛന്ന വേഷത്തിലും വരാവുന്നതാണ് എന്നും ഈമെയില്‍ സന്ദേശത്തില്‍ മുന്നറിയിപ്പു നല്‍കുന്നുണ്ട്.
നാലു ദിവസത്തെ സന്ദര്‍ശനത്തിനു പൂനയില്‍ എത്തിയ പ്രതിഭ ഇന്നലെ വൈകീട്ട് ഈ വര്‍ഷത്തെ കോമണ്‍ വെല്‍ത്ത് യൂത്ത് ഗെയിംസ് ഉല്‍ഘാടനം ചെയ്തതായി പ്രഖ്യാപിച്ചു.

Labels: ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്മലയാളം ബ്ലോഗില്‍ നിന്ന് ഒരു പുസ്തകം കൂടി
ബൂലോഗത്ത്‍ നിന്ന് മറ്റൊരു പുസ്തകം കൂടി അച്ചടി മഷി പുരളുന്നു. സിമി എന്ന പേരില്‍ എഴുതുന്ന ഫ്രാന്‍സിസ് സിമി നസ്രത്തിന്റെ ചിലന്തി എന്ന കഥാ സമാഹാരമാണ് പുറത്തിറങ്ങുന്നത്. കൊല്ലത്ത്, സോപാനം ആഡിറ്റോറിയത്തില്‍ (പബ്ലിക് ലൈബ്രറിയുടെ പിന്‍ വശത്ത്‍) ഒരു ചെറിയ ഹാളില്‍ ഈ മാസം 27-നു (തിങ്കളാഴ്ച്ച) ഉച്ച തിരിഞ്ഞ് 3.30-നു ആണ് പ്രകാശനം. ഡി. വിനയചന്ദ്രനും ബി. മുരളിയും, കഴിയുമെങ്കില്‍ കാക്കനാടനും ചടങ്ങിനു വരും. റെയിന്‍ ബോ ബുക്സ് ആണ് പുസ്തകത്തിന്റെ പ്രസാധകര്‍. ബ്ലോഗര്‍ കൂടിയായ ഉന്മേഷ് ദസ്താക്കിര്‍ ആണ് പുസ്തകത്തിന്റെ കവര്‍ വരച്ചിരിക്കുന്നത്.ഈ പുസ്തകം വാങ്ങുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുകLabels: ,

  - ജെ. എസ്.    

5അഭിപ്രായങ്ങള്‍ (+/-)
Links to this post

5 Comments:

നല്ല വാർത്ത ഇനിയും ബ്ലോഗ്ഗുകൾ പുസ്തക രൂപത്തിൽ ഇറങ്ങട്ടെ...എഴുത്തുകാരാനും, റെയിൻബോക്കുംmഅഭിനന്ദനങ്ങൾ.

October 13, 2008 6:51 PM  

ബ്ലോഗാന്ത്യം പുസ്തകം..?

October 14, 2008 8:23 AM  

ജൈവികമായ,
സ്പന്ദിക്കുന്ന അക്ഷരക്കൂട്ടങ്ങളിലേക്ക്
സിമിയുടെ കഥകളെ ആവാഹിക്കുന്ന
"ചിലന്തി" യ്ക്ക് ആശംസകള്‍....
സിമിയ്ക്കും.....

October 14, 2008 4:59 PM  

സിമീ,
ആശംസകള്‍!

October 14, 2008 5:47 PM  

സിമി,
ബഹ്രൈനില്‍ വന്നപ്പോള്‍ പറഞ്ഞിരുന്നു എങ്കിലും, വായിച്ചപ്പോള്‍ കൂടുതല്‍ സന്തോഷമായി..
ആശംസകള്‍..
സജി

October 17, 2008 12:29 PM  

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്ബജ് രംഗ് ദള്‍ നിരോധിയ്ക്കണം : കോണ്‍ഗ്രസ്
ബജ് രംഗ് ദള്‍ ചില സംസ്ഥാനങ്ങളില്‍ ഈയിടെ നടത്തിയ വര്‍ഗീയ തീവ്രവാദത്തിന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ എത്രയും വേഗം ഈ കാവി സംഘടനയെ നിരോധിയ്ക്കണം എന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. കൃസ്ത്യാനി കള്‍ക്കെതിരെ ഒറീസ്സയിലും, കര്‍ണ്ണാടകയിലും, മധ്യ പ്രദേശിലും മറ്റും നടന്ന ആക്രമണങ്ങള്‍ വര്‍ഗ്ഗീയ തീവ്രവാദം ആണ്. ഇത് വളരെ ആസൂത്രിതമായി നടന്ന ആക്രമണങ്ങളാണ് എന്നും പാര്‍ട്ടിയുടെ നിലപാട് വ്യക്തമാക്കി കൊണ്ട് വീരപ്പ മൊയ്ലി ഡല്‍ഹിയില്‍ വാര്‍ത്താ ലേഖകരോട് പറഞ്ഞു.
വര്‍ഗ്ഗീയത തീവ്രവാദം തന്നെ ആണെന്ന് അഭിപ്രായപ്പെട്ട മൊയ്ലി ബജ് രംഗ് ദളിന്റെ നിരോധനം സര്‍ക്കാര്‍ ഏറ്റവും ഗൌരവമായി തന്നെ പരിഗണിയ്ക്കു ന്നുണ്ടെന്നും അറിയിച്ചു. ബജ് രംഗ് ദളിനെ നിരോധിയ്ക്കാന്‍ ആവശ്യത്തിലേറെ തെളിവുകള്‍ സര്‍ക്കാരിന്റെ പക്കല്‍ ഉണ്ട് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സാധാരണ ഗതിയില്‍ ഒരു സംഘടനെ നിരോധിയ്ക്കാനുള്ള ഇത്തരമൊരു നിര്‍ദേശം വരേണ്ടത് സംസ്ഥാന സര്‍ക്കാരില്‍ നിന്നാണ്. എന്നാല്‍ ബി. ജെ. പി. ഭരിയ്ക്കുന്ന ഈ സംസ്ഥാനങ്ങളില്‍ നിന്നും ഇത്തരം ഒരു നിര്‍ദേശവും വന്നിട്ടില്ല.

Labels: ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്12 October 2008
ഇത്തിരി എനര്‍ജി സെയ്‌വ് ചെയ്യുന്നത് വിനയാകാം
വൈദ്യുതി ലാഭിയ്ക്കാന്‍ വേണ്ടി സി. എഫ്. എല്‍. ലാമ്പുകള്‍ ഉപയോഗി യ്ക്കുന്നതിന് എതിരെ ബ്രിട്ടനിലെ ശാസ്ത്രജ്ഞന്മാര്‍ ചില മുന്നറിയിപ്പുകള്‍ നല്‍കി. ഇത്തരം ലാമ്പുകളില്‍ ചിലതില്‍ നിന്നും ബഹിര്‍ ഗമിയ്ക്കുന്ന അള്‍ട്രാ വയലറ്റ് രശ്മികള്‍ പരിമിതമായ അളവിലും കൂടുതല്‍ ആണത്രെ. ഇത് ചര്‍മ രോഗങ്ങള്‍ക്ക് കാരണമാവും. എക്സീമ പോലുള്ള രോഗങ്ങള്‍ വര്‍ധിയ്ക്കുവാനും ചര്‍മ്മം ചുവന്ന് തടിച്ച് വരാനും ചില രക്ത ദൂഷ്യ രോഗങ്ങള്‍ ഉണ്ടാകുവാനും ഈ ബള്‍ബുകളുടെ അടുത്ത് വെച്ചുള്ള ഉപയോഗം കാരണം ആവുന്നു. എന്നാല്‍ കാന്‍സര്‍ ഉണ്ടാകുവാനുള്ള സാധ്യത ഗവേഷകര്‍ തള്ളി കളഞ്ഞു.
എന്നാല്‍ ഇത്തരം ബള്‍ബുകള്‍ ഉപയോഗി യ്ക്കുരുത് എന്ന് ശാസ്ത്രജ്ഞര്‍ക്ക് അഭിപ്രായമില്ല. ഇവ മൂലം ഉണ്ടാവുന്ന ഊര്‍ജ ലാഭം തന്നെ കാരണം.
ഇത്തരം ബള്‍ബുകള്‍ വളരെ അടുത്ത് വച്ച് ഉപയോഗി യ്ക്കുന്നവര്‍ക്ക് ആണ് ഇത് മൂലം പ്രശ്നം. ഒരടിയില്‍ അടുത്ത് ബള്‍ബ് വെച്ച് ജോലി ചെയ്യുന്ന ആഭരണ നിര്‍മ്മാണ തൊഴിലാളികള്‍ക്കും ഇലക്ട്രോണിക് ഉപകരണങ്ങളുടെ കേടു പാടുകള്‍ നീക്കുന്നവര്‍ക്കും മറ്റും ഇത് പ്രശ്നം ഉണ്ടാക്കും. എന്നാല്‍ സാധാരണ രീതിയില്‍ ബള്‍ബ് ഉപയോഗി യ്ക്കുന്നവര്‍ക്ക് പേടി വേണ്ട. ഒരു അടിയില്‍ ഏറെ ദൂരത്ത് ഇതിന്റെ രശ്മികളുടെ ദൂഷ്യ ഫലം ഉണ്ടാവില്ല.
ഏറെ നേരം തുടര്‍ച്ചയായി അടുത്തിരി യ്ക്കുന്നത് ഒഴിവാക്കിയാലും മതി. ഒരു മണിയ്ക്കൂറില്‍ കൂടുതല്‍ സമയം തുടര്‍ച്ചയായി ഇരിയ്ക്കാ തിരുന്നാലും പ്രശ്നമില്ല.
ഇത്തരം ബള്‍ബുകളില്‍ ചിലതിന് ഒരു ചില്ലു കവചം കാണും. കാഴ്ചയ്ക്ക് സാധാരണ ബള്‍ബ് പോലെ തോന്നിയ്ക്കുന്ന ഇത്തരം സി. എഫ്. എല്‍. ലാമ്പുകള്‍ക്കും ദോഷമില്ല. 12 ഇഞ്ചില്‍ കുറഞ്ഞ ദൂരത്തില്‍ ഇത്തരം ബള്‍ബുകള്‍ ഉപയോഗി യ്ക്കുന്നവര്‍ കവചം ഉള്ള ബള്‍ബുകള്‍ ഉപയോഗി യ്ക്കണം എന്ന് ശാസ്ത്രജ്ഞര്‍ ഉപദേശിയ്ക്കുന്നു.

Labels: ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്11 October 2008
കാശ്മീര്‍ തീവണ്ടി യാഥാര്‍ത്ഥ്യമായി
കാശ്മീര്‍ ജനതയുടെ ചിര കാല സ്വപ്നത്തിനു ചക്രങ്ങളേകി കൊണ്ട് പ്രധാന മന്ത്രി മന്‍ മോഹന്‍ സിംഗ് ആദ്യത്തെ കാശ്മീര്‍ തീവണ്ടിയ്ക്ക് പച്ച കൊടി കാണിച്ചു. സ്കൂള്‍ വിദ്യാര്‍ഥികള്‍ ആയിരുന്നു കന്നി വണ്ടിയിലെ യാത്രക്കാര്‍. യു. പി. എ. അധ്യക്ഷ സോണിയ ഗാന്ധി, റെയില്‍ വേ മന്ത്രി ലാലു പ്രസാദ് യാദവ്, ജമ്മു - കശ്മീര്‍ ഗവര്‍ണ്ണര്‍ എന്‍. എന്‍. വോഹ്റ എന്നിവര്‍ ചടങ്ങില്‍ സന്നിഹിതര്‍ ആയിരുന്നു. പൂക്കളാല്‍ അലങ്കരിയ്ക്കപ്പെട്ട വണ്ടി ശ്രീനഗറിലെ നവ്ഗാം സ്റ്റേഷനില്‍ നിന്ന് ആണ് കന്നി യാത്രയ്ക്ക് തിരിച്ചത്.
1998 ല്‍ പ്രധാന മന്ത്രി ആയിരുന്ന ഐ. കെ. ഗുജ്റാള്‍ തുടങ്ങി വെച്ച പദ്ധതി പത്തു വര്‍ഷത്തിന് ശേഷം ഇന്നാണ് യാഥാര്‍ത്ഥ്യമായത്.
തുടക്കത്തില്‍ വണ്ടി ബദ്ഗാം ജില്ലയിലെ രാജ് വന്‍ശറില്‍ നിന്നും അനന്ത് നാഗ് വരെ ആയിരിയ്ക്കും സര്‍വീസ് നടത്തുക 66 കിലോ മീറ്റര്‍ ദൈര്‍ഘ്യമുള്ള ഈ യാത്രയ്ക്ക് 15 രൂപയാവും വണ്ടി കൂലി. ഒന്നര മണിയ്ക്കൂര്‍ കൊണ്ട് ലക്ഷ്യ സ്ഥാനത്ത് എത്തുന്ന വണ്ടി ഇടയ്ക്കുള്ള ഏഴ് സ്റ്റേഷനുകളിലും നിര്‍ത്തും എന്നും റെയില്‍വേ അറിയിച്ചു. ദിവസേന രണ്ട് സര്‍വീസ് ഇരു വശത്തു നിന്നും ഉണ്ടാവും.
വണ്ടികളില്‍ താപ നിയന്ത്രണ സംവിധാനങ്ങളും ചാരി കിടക്കാവുന്ന സീറ്റുകളും ഉണ്ടാവും. ഇത്രയും സൌകര്യങ്ങള്‍ ഉള്ള ഒരു വണ്ടി ഇത്രയും ചെറിയ ഒരു പാതയില്‍ ഓടുന്നത് ഇന്ത്യന്‍ റെയില്‍വേയുടെ ചരിത്രത്തില്‍ തന്നെ ഇത് ആദ്യമായിട്ടാവും.
കാശ്മീര്‍ താഴ്വരയെ പക്ഷെ രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളുമായി റെയില്‍ മാര്‍ഗം ബന്ധിപ്പിയ്ക്കാന്‍ ഇനിയും വൈകും. താഴ്വരയില്‍ നിന്നും റെയില്‍ പാത പുറത്തേയ്ക്ക് കൊണ്ടു വരാന്‍ ഒട്ടനവധി തുരങ്കങ്ങള്‍ നിര്‍മ്മിയ്ക്കേ ണ്ടതായിട്ടുണ്ട്. ഇതാണ് റെയില്‍ വേയുടെ മുന്നിലെ അടുത്ത കടമ്പ.

Labels:

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്പരിസ്ഥിതി പ്രവര്‍ത്തകന്‍ ജോണ്‍ സി. ജേക്കബ്‌ അന്തരിച്ചു
പയ്യന്നൂര്‍: പ്രശസ്‌ത പരിസ്ഥിതി പ്രവര്‍ത്തകന്‍ പ്രൊഫ. ജോണ്‍ സി. ജേക്കബ്‌ (77) അന്തരിച്ചു. ഇന്ന്‌ പുലര്‍ച്ചെ പയ്യന്നൂരില്‍ ആയിരുന്നു അന്ത്യം. സീക്ക്‌ എന്ന പരിസ്ഥിതി കൂട്ടായ്‌മയുടെ സ്ഥാപകനാണ്‌ അദ്ദേഹം. പയ്യന്നൂര്‍ ഗവണ്‍മെന്റ്‌ കോളേജ്‌, ദേവഗിരി കോളേജ്‌ എന്നിവിടങ്ങളില്‍ സുവോളജി അധ്യാപകനായിരുന്നു. 2004 ലെ സ്വദേശി ശാസ്‌ത്ര പുരസ്‌കാരം, സംസ്ഥാന സര്‍ക്കാരിന്റെ വൃക്ഷ മിത്ര പുരസ്‌കാരം, ഹരിതം പുരസ്‌കാരം ഉള്‍പ്പെടെ നിരവധി പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്‌.
കോട്ടയം സ്വദേശിയാണ്‌. ദീര്‍ഘ കാലമായി പയ്യന്നൂരിലാണ്‌ താമസം.
കേരളത്തില്‍ സ്‌കൂള്‍ - കോളേജ്‌ തലത്തില്‍ പരിസ്ഥിതി ക്ലബുകള്‍ (നേച്വര്‍ ക്ലബ്‌) രൂപവല്‍ക്ക രിക്കുന്നതില്‍ മുഖ്യ പങ്കു വഹിച്ച വ്യക്തിയാണ്‌ ജോണ്‍ സി ജേക്കബ്‌.
സൈലന്റ്‌ വാലി സംരക്ഷണം അടക്കമുള്ള വിവിധ പരിസ്ഥിതി പ്രവര്‍ത്തനങ്ങളുടെ മുന്‍നിരയിലും എന്നു മുണ്ടായിരുന്നു അദ്ദേഹം.
സൂചിമുഖി, പ്രസാദം തുടങ്ങിയ പ്രസിദ്ധീകരണങ്ങള്‍ നടത്തിയിരുന്നു. പ്രതിഷ്‌ഠാനം എന്ന പേരില്‍ പരിസ്ഥിതി പ്രവര്‍ത്തനങ്ങ ള്‍ക്കായുള്ള സംഘടനയും അദ്ദേഹത്തിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്‌.
മൃതദേഹം ഉച്ചക്ക്‌ 1 മണിക്ക്‌ പയ്യന്നൂര്‍ കോളേജില്‍ പൊതു ദര്‍ശനത്തിന്‌ വെയ്‌ക്കും. 4 മണിക്ക്‌ പയ്യാമ്പലത്താണ്‌ സംസ്‌കാരം.
Labels:

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്തസ്ലീമയോടൊപ്പം ഭക്ഷണം : മുസ്തഫയുടെ നിലപാട് ലജ്ജാവഹം
എഴുത്തുകാരി തസ്ലീമ നസ്റീനെ ഉച്ച ഭക്ഷണത്തിനായ് ക്ഷണിച്ച കെ. വി. തോമസിന്റെ നടപടി മുസ്ലീം സമുദായത്തോടുള്ള അവഹേളനം ആണെന്ന ടി. എച്. മുസ്തഫയുടെ ആരോപണം തികച്ചും അപലപനീയം ആണെന്ന് പ്രശസ്ത കാര്‍ട്ടൂണിസ്റ്റും കേരള കാര്‍ട്ടൂണ്‍ അക്കാദമി സെക്രട്ടറിയുമായ സുധീര്‍നാഥ് പ്രസ്താവിച്ചു. ഡല്‍ഹിയിലെ കേരള ഹൌസില്‍ തസ്ലീമ നസ്റീനോടൊപ്പം ഉച്ച ഭക്ഷണം കഴിച്ച കെ. വി. തോമസ് മുസ്ലീം ശത്രുവാണ് എന്നും “ഇയാള്‍” ക്കെതിരെ കോണ്‍ഗ്രസ് നടപടി എടുക്കണം എന്നും മുസ്തഫ പറഞ്ഞിരുന്നു.
എന്നാല്‍ തസ്ലീമയെ ഭക്ഷണത്തിന് ക്ഷണിച്ചത് താന്‍ ആണെന്നാണ് സുധീര്‍നാഥ് വെളിപ്പെടുത്തുന്നത്.
ഇന്ത്യയില്‍ രാഷ്ട്രീയ അഭയം പ്രാപിച്ച ലോക പ്രശസ്ത എഴുത്തുകാരി തസ്ലീമയെ ഭക്ഷണം കഴിയ്ക്കാന്‍ ക്ഷണിച്ചു വരുത്തിയത് താനാണ്. പ്രൊഫ. കെ. വി. തോമസും ആ സമയത്ത് മറ്റ് ചില പത്ര സുഹൃത്തുക്കളോടൊപ്പം ഭക്ഷണം കഴിയ്ക്കാന്‍ കേരള ഹൌസിലെ പൊതു ഭക്ഷണ ശാലയില്‍ എത്തിയിരുന്നു. ഇരുവരും തന്റെ സുഹൃത്തുക്കളും കൂടെ ഉള്ളവര്‍ സഹ പ്രവര്‍ത്തകരും ആയതിനാല്‍ ഒരുമിച്ച് ഇരുന്നാണ് തങ്ങള്‍ ഭക്ഷണം കഴിച്ചത്. ഈ സംഭവം മുസ്തഫയെ പോലുള്ള ഒരു മുതിര്‍ന്ന നേതാവ് വിവാദം ആക്കിയതില്‍ താന്‍ ലജ്ജിയ്ക്കുന്നു എന്നും പ്രസ്താവനയില്‍ പറയുന്നു.

Labels: ,

  - ജെ. എസ്.    

6അഭിപ്രായങ്ങള്‍ (+/-)
Links to this post

6 Comments:

കെ.വി.തോ‍മസ്സിന് ഇത്രയധികം മാനസികവളര്‍ച്ചയുണ്ടോ എന്ന് സംശയിച്ചു, വാര്‍ത്തയുടെ തലക്കെട്ട് കണ്ടപ്പോള്‍. അതുകൊണ്ടുതന്നെ ഞെട്ടുകയും ചെയ്തു. ഇല്ല. അത്ഭുതമൊന്നും സംഭവിച്ചിട്ടില്ല. മറ്റൊരാളുടെ ചിലവില്‍ അല്‍പ്പം മതേതരത്വ പബ്ലിസിറ്റി തരായതില്‍ ആഹ്ലാദചിത്തനായിട്ടുണ്ടാകും കുമ്പളങ്ങിവീരന്‍.

പിന്നെ, ടി.എച്ച്.മുസ്തഫ. ചെര്‍ക്കുളത്തെപ്പോലെ എണ്ണം പറഞ്ഞ മറ്റൊരു ചെറ്റ. മുസ്ലിം സമുദായത്തെ കക്ഷത്തിലിട്ടു നടക്കുന്ന ഇവരെക്കുറിച്ചൊക്കെ എന്തു പറയാന്‍?

October 13, 2008 6:19 PM  

അപ്പോൾ ഒരു കാര്യം വ്യക്തം കെ.വിതോമാസ് അറിഞ്ഞുകൊണ്ട് ആ എഴുത്തുകാരിയെ ക്ഷണിക്കുകയോ ഒപ്പമിരുന്ന് ഭക്ഷണം കഴിക്കുകയോ ചെയ്തതല്ല. ഇത് എന്തായാലും കെവി തോമാസ് ക്രിസ്ത്യാനിയാതിനാലും മുസ്തഫ ന്യൂനപക്ഷമായതിനാല്ലും സവർണ്ണ ഹൈന്ദവ ഫാസിസം എന്ന് പറയാൻ കഴിയാത്തതിനാൽ ബുജി-പുരോഗമന വാദികൾ ഇടപെടില്ല എന്ന് ആശ്വസിക്കാം..

മുസ്തഫക്ക് അടുത്ത തിരഞ്ഞെടുപ്പിനെ കുറിച്ച് നല്ല ബോധമുണ്ട് രാജീവേ...കോൺഗ്രസ്സ് ലേബലിൽ ഇനി ആരു മത്സരിച്ചാലും ജയിക്കും.....

October 13, 2008 6:48 PM  

പകര്‍ച്ച വ്യാധിയൊന്നുമില്ലാത്ത ഒരു മനുഷ്യസ്ത്രീയല്ലെ തസ്ലീമ!

ഇങ്ങനെയുള്ള വിഷലിപ്തമായ അഭിപ്രായം പറയുന്നതു തന്നെ മനോ വൈകല്യത്തിനു ഉത്തമ ഉദാഹരണം!

October 13, 2008 10:45 PM  

ഒപ്പം ഭക്ഷണം കഴിച്ചെന്നോ? അതും ഒരേ റെസ്റ്റോറന്റ്റില്‍?
-ഛേ, ലജ്ജാവഹം!

October 14, 2008 6:03 PM  

can k. v thomas share food with the writer of THIRUMURIVUKAL ???

October 28, 2008 1:27 PM  

ഒരു എഴുത്തുകാരി എന്ന് പറയാന്‍ മാത്രം അവര്‍ എന്താണ് എഴുതിയത്? അവര്‍ ചെല്ലുന്നിടതോകേ പ്രശ്നങ്ങള്‍ ഉണ്ടാകുന്നുവേന്കില്‍ അവര്‍ക്ക് എന്തോ കുഴപ്പം ഉണ്ട്. അഭയം തന്ന ഇന്ത്യയെ കുറിച്ച് വിദേശത്ത് ചെന്നു പറഞ്നത് അവരുടെ ഭാവി സല്‍കരങ്ങല്ക് ഗുണം ചെയ്യാത്തത് കൊണ്ടു ഒര്കാതിരിക്കുന്നതാവും നല്ലത്.

November 24, 2008 4:59 PM  

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്10 October 2008
വാതക കുഴല്‍ പദ്ധതിയില്‍ ഇന്ത്യയ്ക്ക് എപ്പോള്‍ വേണമെങ്കിലും ചേരാം : പാക്കിസ്ഥാന്‍
ഇറാന്‍ - പാക്കിസ്ഥാന്‍ - ഇന്ത്യാ വാതക കുഴല്‍ പദ്ധതിയില്‍ ഇന്ത്യയ്ക്ക് എപ്പോള്‍ വേണമെങ്കിലും പങ്ക് ചേരാം എന്ന് പാക്കിസ്ഥാന്‍ പ്രധാന മന്ത്രി യൂസഫ് രാസാ ഗിലാനി അറിയിച്ചു. പാക്കിസ്ഥാന്‍ സന്ദര്‍ശിയ്ക്കുന്ന ഇറാന്‍ വിദേശ കാര്യ മന്ത്രി മനൂച്ചര്‍ മൊട്ടാക്കിയുമായി വാതക കുഴല്‍ പദ്ധതിയെ പറ്റി ചര്‍ച്ച ചെയ്യവെയാണ് ഗിലാനി ഈ അഭിപ്രായം അറിയിച്ചത്. പദ്ധതിയുടെ തുടക്കം ഇറാനും പാക്കിസ്ഥാനും ചേര്‍ന്നാവും. ഇന്ത്യയ്ക്ക് പദ്ധതിയില്‍ പിന്നീട് ചേരാവുന്നതാണ്. പദ്ധതിയുടെ നടത്തിപ്പിനായി ഇറാനും പാക്കിസ്ഥാനും സംയുക്തമായി ഒരു കമ്പനി രൂപീകരിയ്ക്കും. പദ്ധതിയെ സംബന്ധിയ്ക്കുന്ന ഇനിയും പരിഹരിയ്ക്കപ്പെടാതെ കിടക്കുന്ന വിശദാംശങ്ങളില്‍ എത്രയും പെട്ടെന്ന് തീരുമാനം ഉണ്ടാക്കും. വാതക വില്‍പ്പന കരാര്‍ ഉടന്‍ തന്നെ ഒപ്പു വെയ്ക്കും എന്നും ഗിലാനി അറിയിച്ചു.
വാതക പദ്ധതിയുടെ നടത്തിപ്പിന് ഇറാന്‍ സന്നദ്ധമാണ്. പാക്കിസ്ഥാനുമായി നിലനില്‍ക്കുന്ന തര്‍ക്ക വിഷയങ്ങളില്‍ തന്റെ സന്ദര്‍ശന വേളയില്‍ തന്നെ പരിഹാരം കാണാന്‍ ആവും എന്ന് മൊട്ടാക്കി പ്രത്യാശ പ്രകടിപ്പിച്ചു.
പദ്ധതിയില്‍ പങ്കാളിയാകുന്നതിന് വൈകുന്നതിന് പാക്കിസ്ഥാന്‍ ഇന്ത്യയെ വിമര്‍ശിച്ചു. എന്തായാലും പാക്കിസ്ഥാന്‍ ഇറാനുമായി ചേര്‍ന്ന് പദ്ധതി മുന്നോട്ട് കൊണ്ടു പോകും. ഇന്ത്യയ്ക്ക് പിന്നീട് ഇതില്‍ പങ്ക് ചേരാവുന്നതാണ്.
പാക്കിസ്ഥാന്‍ പ്രസിഡന്റ് ആസിഫ് അലി സര്‍ദാരി ഒക്ടോബര്‍ 14ന് ചൈന സന്ദര്‍ശിയ്ക്കുന്ന വേളയില്‍ ഈ പദ്ധതിയില്‍ പങ്കാളിയാവാന്‍ ചൈനയെ ഔപചാരികമായി ക്ഷണിയ്ക്കും എന്നാണ് അറിയുന്നത്.

Labels: ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്09 October 2008
ആണവ കരാര്‍ ബുഷ് ഒപ്പ് വെച്ചു
അമേരിയ്ക്കന്‍ പ്രസിഡന്റ് ജോര്‍ജ്ജ് ബുഷ് ഇന്തോ അമേരിയ്ക്കന്‍ ആണവ കരാര്‍ ഒപ്പു വെച്ചു. ഇതോടെ ഇരു രാജ്യങ്ങളും തമ്മില്‍ ആണവ വ്യാപാരം സാധ്യമാവും. ഇന്ത്യയും അമേരിയ്ക്കയും തികച്ചും സ്വാഭാവികമായ വ്യാപാര പങ്കാളികള്‍ ആണ് എന്ന് കരാര്‍ ഒപ്പു വെച്ചതിനു ശേഷം ബുഷ് അഭിപ്രായപ്പെട്ടു. ഉത്തരവാദിത്വ ബോധമുള്ള ജനാധിപത്യ രാഷ്ട്രങ്ങള്‍ക്ക് എന്നും അമേരിയ്ക്ക ഒരു നല്ല സുഹൃത്ത് ആയിരിയ്ക്കും എന്ന ശക്തമായ സന്ദേശമാണ് ഈ കരാര്‍ ലോകത്തിന് നല്‍കുന്നത് എന്നും ബുഷ് പറഞ്ഞു.

Labels: ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്08 October 2008
തായ് ലന്‍ഡില്‍ പട്ടാളം വീണ്ടും തെരുവില്‍ ഇറങ്ങി
കഴിഞ്ഞ ഏതാനും ദിവസങ്ങളായി തുടര്‍ന്നു വരുന്ന സംഘര്‍ഷത്തിന് ഒടുവില്‍ തായ് ലന്‍ഡില്‍ പട്ടാളം തെരുവില്‍ ഇറങ്ങി. പുതുതായ് നിലവില്‍ വന്ന ഭരണ നേതൃത്വത്തിന് എതിരേ കഴിഞ്ഞ ദിവസങ്ങളില്‍ ശക്തമായ സമര പരിപാടികള്‍ ആയിരുന്നു തായ് ലന്‍ഡിലെ പീപ്പ്ള്‍സ് അലയന്‍സ് ഫോര്‍ ഡെമോക്രസിയുടെ നേതൃത്വത്തില്‍ നടന്നു വന്നത്. പാര്‍ലിമെന്റ് മന്ദിരത്തിനു മുന്നില്‍ നിന്നും സമരക്കാരെ ഓടിയ്ക്കാന്‍ ഇന്നലെ രാവിലെ പോലീസ് കണ്ണീര്‍ വാതകം പ്രയോഗിയ്ക്കുക ഉണ്ടായി. ഇതേ തുടര്‍ന്ന് പന്ത്രണ്ട് മണിയ്ക്കൂറോളം പോലീസും അക്രമാസക്തമായ ജനക്കൂട്ടവും തമ്മില്‍ പൊരിഞ്ഞ പോരാട്ടം നടന്നു. രണ്ട് പേര്‍ കൊല്ലപ്പെട്ടു. 380ഓളം പേര്‍ക്ക് പരിയ്ക്കേറ്റു.
പുതുതായി നിലവില്‍ വന്ന പ്രധാനമന്ത്രി സോംചായ് ഭരണകൂടത്തെ പിരിച്ചു വിടണം എന്നതാണ് സമരക്കാരുടെ ആവശ്യം.
ഉപരോധിയ്ക്കപ്പെട്ട പാര്‍ലിമെന്റ് മന്ദിരത്തിനു പിന്നിലെ വേലിയ്ക്കടിയിലൂടെ നുഴഞ്ഞ് കടന്ന് ഹെലികോപ്റ്ററില്‍ കയറി രക്ഷപെടുകയായിരുന്നു പ്രധാന മന്ത്രി സോം ചായ്.
അഴിമതിയും തിരഞ്ഞെടുപ്പ് ക്രമക്കേടുകളും ആരോപിയ്ക്കപ്പെട്ടിട്ടുള്ള സോംചായ് വര്‍ഷങ്ങളായി തായ് ലന്‍ഡില്‍ തുടര്‍ന്നു വരുന്ന രാഷ്ട്രീയ മരവിപ്പിനും അടിച്ചമര്‍ത്തലുകള്‍ക്കും ഒരു തുടര്‍ച്ചയാവും എന്നാണ് പൊതുവെ ഭയപ്പെടുന്നത്.
പ്രതിഷേധയ്ക്കാരുമായി സന്ധി സംഭാഷണത്തിന് നിയോഗിയ്ക്കപ്പെട്ട സോം ചായുടെ ഒരു അടുത്ത അനുയായിയും ഉപ പ്രധാന മന്ത്രിയും ആയ ഷവാലിത് ഇന്നലെ രാജി വെച്ചത് പ്രതിഷേധക്കാര്‍ക്ക് കൂടുതല്‍ ഊര്‍ജം പകര്‍ന്നിട്ടുണ്ട്.

Labels: , ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്07 October 2008
കാശ്മീരിലെ ജനതയുടേത് സ്വാതന്ത്ര്യ സമരം തന്നെ എന്ന് പാക്കിസ്ഥാന്‍
കാശ്മീരില്‍ നടക്കുന്നത് ഭീകരവാദം ആണ് എന്ന് ചരിത്രത്തില്‍ ആദ്യമായി സമ്മതിച്ചതിനു മണിക്കൂറുകള്‍ക്കകം ആ പ്രസ്താവനയില്‍ നിന്നും പാക്കിസ്ഥാന്‍ പുറകോട്ട് പോയി. ഇത്തവണ വാര്‍ത്താ വിനിമയ മന്ത്രി ഷെറി റഹ് മാനാണ് പാക്കിസ്ഥാന്റെ നിലപാട് വിശദീകരിച്ചത്. കാശ്മീര്‍ ജനതയുടെ സ്വയം നിര്‍ണ്ണയാവകാശം പാക്കിസ്ഥാന്‍ അംഗീകരിയ്ക്കുന്നു. അതിനു വേണ്ടി ഉള്ള ഏത് പോരാട്ടത്തിനും പാക്കിസ്ഥാന്റെ പിന്തുണ എന്നും ഉണ്ടാവും. കഴിഞ്ഞ നാല്‍പ്പത് വര്‍ഷമായി പാക്കിസ്ഥാന്‍ പീപ്പ്ള്‍സ് പാര്‍ട്ടിയുടെ നിലപാടാണിത്. ഇതില്‍ മാറ്റം ഒന്നും വന്നിട്ടില്ല. കശ്മീര്‍ ജനത തങ്ങളുടെ അവകാശത്തിനു വേണ്ടി നടത്തുന്ന ന്യായമായ സമരത്തെ പ്രസിഡന്റ് ഒരിയ്ക്കലും ഭീകരവാദം എന്ന് വിശേഷിപ്പിച്ചിട്ടില്ല എന്നും റഹ് മാന്‍ വ്യക്തമാക്കി.
പാക് പ്രസിഡന്റ് ആസിഫ് അലി സര്‍ദാരിയുടെ പ്രസ്താവന പാക്കിസ്ഥാനില്‍ ഏറെ കോളിളക്കം സൃഷ്ടിച്ചിരുന്നു. ഇത് ആദ്യമായാണ് ഒരു പാക് നേതാവ് കശ്മീരില്‍ നടക്കുന്നത് ഭീകരവാദം ആണ് എന്ന് സമ്മതിയ്ക്കുന്നത്. പാക്കിസ്ഥാന്‍ സൈന്യം പാക്കിസ്ഥാനിലെ അധികാര കേന്ദ്രം ആയി മാറിയത് തന്നെ കശ്മീര്‍ ജനതയുടെ പോരാട്ടത്തിനുള്ള ഔദ്യോഗിക പിന്തുണ എന്ന നയത്തെ അടിസ്ഥാനം ആക്കിയാണ്. ഈ ശക്തി കേന്ദ്രങ്ങളുടെ അടിത്തറ ആണ് സര്‍ദാരിയുടെ പ്രസ്താവന ഇളക്കിയത്. സര്‍ദാരിയ്ക്കെതിരെ ലഭിച്ച അവസരം മുതലാക്കാന്‍ മുന്‍ നിരയില്‍ മുന്‍ പ്രധാന മന്ത്രി നവാസ് ഷെരീഫ് ഉണ്ടായിരുന്നു. അതി ശക്തമായ വിമര്‍ശനമാണ് ഷെരീഫ് സര്‍ദാരിയുടെ പ്രസ്താവനയ്ക്ക് എതിരെ നടത്തിയത്.

Labels: , ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്06 October 2008
ഇന്തോ അമേരിയ്ക്കന്‍ ആണവ കരാര്‍ ആണവ നിര്‍വ്യാപന ഉടമ്പടി അപകടത്തിലാക്കി : ഇറാന്‍
ആണവ നിര്‍വ്യാപന ഉടമ്പടി ഒപ്പു വെയ്ക്കാതെ തന്നെ ഇന്ത്യയുമായി ആണവ സഹകരണത്തിനു കളം ഒരുക്കിയ ഇന്തോ - അമേരിയ്ക്കന്‍ ആണവ കരാര്‍ നിലവില്‍ ഉള്ള ആണവ നിര്‍വ്യാപന ഉടമ്പടിയെ അപകടത്തില്‍ ആക്കിയിരിയ്ക്കുന്നു എന്ന് ഇറാന്‍ അഭിപ്രായപ്പെട്ടു. ഇറാന്റെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ IRNA ആണ് ഇറാന്‍ അണു ശക്തി സംഘടനയുടെ ഉപ മേധാവി മുഹമ്മദ് സയീദിയുടെ ഈ പ്രസ്താവന പുറത്ത് വിട്ടത്.
തങ്ങളുടെ ആണവ പരിപാടിയുമായി മുന്നോട്ട് പോകുവാന്‍ ഉള്ള ഇറാന്റെ ശ്രമങ്ങള്‍ക്ക് കടുത്ത എതിര്‍പ്പാണ് നേരിട്ട് കൊണ്ടിരിയ്ക്കുന്നത്. ഇറാന്‍ ആണെങ്കില്‍ ആണവ നിര്‍വ്യാപന ഉടമ്പടിയില്‍ ഒപ്പു വെച്ച രാഷ്ട്രവുമാണ്. ഈ ഉടമ്പടി മാനിയ്ക്കാത്ത ഇന്ത്യയ്ക്ക് ആണവ സാങ്കേതിക വിദ്യ കൈമാറാന്‍ ഉള്ള നീക്കം ഉടമ്പടിയ്ക്ക് വിരുദ്ധമാണ് എന്നും സയീദി പറഞ്ഞു.

Labels: , ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്05 October 2008
പാക്കിസ്ഥാന് ഇന്ത്യ ഭീഷണിയല്ലെന്ന് സര്‍ദാരി
ഇന്ത്യയുടെ വളര്‍ച്ചയും ഇന്ത്യയ്ക്ക് മറ്റു രാജ്യങ്ങളില്‍ ഉള്ള സ്വാധീനവും പാക്കിസ്ഥാനിലെ ജനാധിപത്യ സര്‍ക്കാര്‍ ഒരു ഭീഷണിയായി കാണുന്നില്ല എന്ന് പാക്കിസ്ഥാന്‍ പ്രസിഡന്റ് ആസിഫ് അലി സര്‍ദാരി വ്യക്തമാക്കി. അമേരിയ്ക്കയില്‍ പത്ര ലേഖകരോട് സംസാരിയ്ക്കുകയായിരുന്നു അദ്ദേഹം.
കശ്മീരില്‍ ഭീകര പ്രവര്‍ത്തനം നടത്തുന്നത് മുഷറഫ് പറയുന്നത് പോലെ സ്വാതന്ത്ര സമര സേനാനികള്‍ അല്ല. ഇത് തീവ്രവാദമാണ്. കാശ്മീര്‍ താഴ്വരയില്‍ ഭീകര പ്രവര്‍ത്തനം നടത്തുന്നത് തീവ്രവാദികള്‍ ആണ്. ഒരു പക്ഷെ ചരിത്രത്തില്‍ ആദ്യമായാവും ഒരു ഉന്നത പാക്കിസ്ഥാന്‍ നേതാവ് കാശ്മീര്‍ പ്രശ്നത്തെ പറ്റി ഇങ്ങനെ പരാമര്‍ശിയ്ക്കുന്നത്.
ഇന്തോ - അമേരിയ്ക്കന്‍ ആണവ കരാറിനോട് തങ്ങള്‍ക്ക് എതിര്‍പ്പില്ല. തങ്ങളേയും ഇന്ത്യയോട് സമമായി പരിഗണിയ്ക്കണം എന്നത് മാത്രമാണ് തങ്ങളുടെ ആവശ്യം.
ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രമായ ഇന്ത്യ ലോകത്തിലെ ഏറ്റവും പഴക്കമേറിയ ജനാധിപത്യ രാഷ്ട്രമായ അമേരിയ്ക്കയുമായി സൌഹൃദത്തില്‍ ആവുന്നതില്‍ തങ്ങള്‍ എന്തിന് എതിര്‍ക്കണം എന്നും അദ്ദേഹം ചോദിച്ചു.

Labels: ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്04 October 2008
ആണവ കരാര്‍ ഒപ്പിടാന്‍ സാങ്കേതിക തടസ്സം
ഇന്തോ - അമേരിയ്ക്കന്‍ ആണവ കരാര്‍ ഒപ്പിടാന്‍ അമേരിയ്ക്കന്‍ സെക്രട്ടറി ഓഫ് സ്റ്റേറ്റ് കോണ്ടലീസ റൈസ് ഇന്ന് ഇന്ത്യയില്‍ എത്തുമെങ്കിലും ഈ വരവില്‍ തന്നെ കരാര്‍ ഒപ്പിടുവാനുള്ള സാധ്യത കുറവാണെന്ന് റൈസ് വ്യക്തമാക്കി. മുപ്പത് വര്‍ഷത്തോളം ഇന്ത്യയ്ക്ക് മേല്‍ നില നിന്നിരുന്ന ആണവ നിരോധനം നീക്കി കൊണ്ട് കഴിഞ്ഞ ബുധനാഴ്ചയാണ് അമേരിയ്ക്കന്‍ സെനറ്റ് ഇന്ത്യയുമായുള്ള ആണവ കരാറിന് അംഗീകാരം നല്‍കിയത്.
ഇന്ത്യയുമായുള്ള കരാറില്‍ ഒപ്പിടുന്നതിനു മുന്‍പ് ഒട്ടേറെ സാങ്കേതിക വിശദാംശങ്ങളില്‍ ധാരണ ആവേണ്ടതുണ്ട്. അത്തരം ചര്‍ച്ചകള്‍ ആണ് റൈസിന്റെ അജണ്ടയില്‍ മുഖ്യം. അതിനു ശേഷം മാത്രം ആയിരിയ്ക്കും കരാര്‍ ഒപ്പു വെയ്ക്കുക. ഹ്രസ്വ സന്ദര്‍ശനത്തിന് ഇന്ത്യയില്‍ എത്തിയ റൈസിന്റെ സന്ദര്‍ശന വേളയില്‍ അതുണ്ടാവാനുള്ള സാധ്യത കുറവാണ് എന്ന് റൈസ് തന്നെ പറയുന്നുമുണ്ട്.

Labels: ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്03 October 2008
ത്രിപുര സ്ഫോടനത്തിന് ഉപയോഗിച്ചത് മൊബൈല്‍ ഫോണ്‍
നഗരത്തെ നടുക്കിയ സ്ഫോടന പരമ്പരയ്ക്ക് ഉപയോഗിച്ചത് വളരെ ഏറെ ശക്തി കൂടിയ തരം സ്ഫോടക വസ്തുക്കള്‍ ആയിരുന്നു എന്ന് പോലീസ് കണ്ടെത്തി. ബോംബുകള്‍ പൊട്ടിയ്ക്കാന്‍ ഉപയോഗിച്ചത് ഒരു മൊബൈല്‍ ഫോണ്‍ ആയിരുന്നു എന്നും പോലീസ് അറിയിച്ചു. സ്ഫോടന സ്ഥലത്തു നിന്നും ശേഖരിച്ച സാമ്പിളുകള്‍ പരിശോധിച്ചതിനെ തുടര്‍ന്നാണ് ഈ നിഗമനത്തില്‍ പോലീസ് എത്തി ചേര്‍ന്നിരിയ്ക്കുന്നത്. കൊല്‍ക്കത്തയില്‍ നിന്നും ഉള്ള ഫോറന്‍സിക് വിദഗ്ദ്ധരും നാഷണല്‍ സെക്യൂരിറ്റി ഗാര്‍ഡ് സംഘവും ചേര്‍ന്നാണ് സാമ്പിള്‍ ശേഖരിച്ചിരുന്നത്.
പരിശോധനയില്‍ ഏറ്റവും പുതിയ തരം സ്ഫോടക വസ്തുക്കള്‍ ആണ് ഉപയോഗിച്ചത് എന്ന് വ്യക്തമായതായി പോലീസ് കണ്‍ട്രോള്‍ ഡി. ഐ. ജി. നേപ്പാള്‍ ദാസ് പറഞ്ഞു.
ഇറാഖില്‍ ഭീകരര്‍ ഇത്തരം മൊബൈല്‍ ഫോണ്‍ ട്രിഗറുകള്‍ ഉപയോഗിച്ചിരുന്നു. ഇത്തരം മൊബൈല്‍ ഫോണ്‍ ട്രിഗറുകള്‍ നിര്‍വീര്യമാക്കുവാന്‍ വേണ്ടി അമേരിയ്ക്കന്‍ പ്രസിഡന്റ് ജോര്‍ജ് ബുഷ് ആസ്ത്രേലിയ സന്ദര്‍ശിച്ചപ്പോള്‍ അദ്ദേഹത്തെ മൊബൈല്‍ ഫോണ്‍ തരംഗങ്ങള്‍ അമര്‍ച്ച ചെയ്യുന്ന (ജാമ്മര്‍) ഘടിപ്പിച്ച ഹെലികോപ്റ്ററുകള്‍ അനുഗമിച്ചിരുന്നു.

Labels: , ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്ആണവ പരീക്ഷണം ഇന്ത്യയുടെ അവകാശം : പ്രണബ് മുഖര്‍ജി
ആണവ പരീക്ഷണം നടത്തുക എന്നത് ഇന്ത്യയുടെ അവകാശമാണ്. അത് തടുക്കാന്‍ ആര്‍ക്കും ആവില്ല. ഇന്ത്യ ആണവ പരീക്ഷണം നടത്തുന്ന പക്ഷം മറ്റ് രാജ്യങ്ങള്‍ പ്രതികരിച്ചു എന്നു വരാം. അത് അവരുടെ അവകാശവുമാണ്. അതില്‍ നമുക്കും കൈ കടത്താന്‍ ആവില്ല. ഇന്തോ - അമേരിയ്ക്കന്‍ ആണവ കരാര്‍ നിലവില്‍ വരുന്നതോടെ ഇന്ത്യയ്ക്ക് ആണവ പരീക്ഷണവുമായി മുന്നോട്ട് പോകുവാന്‍ കഴിയുമോ എന്ന് ചോദ്യത്തിന് ഇന്ത്യന്‍ വിദേശ കാര്യ മന്ത്രി ശ്രീ പ്രണബ് കുമാര്‍ മുഖര്‍ജിയുടെ മറുപടി ആണ് ഇത്.
എന്നാല്‍ രാജസ്ഥാനിലെ പൊഖ്രാനില്‍ 1988ല്‍ നടത്തിയ ആണവ പരീക്ഷണത്തിനു ശേഷം ഇന്ത്യ സ്വമേധയാ ആണവ പരീക്ഷണങ്ങള്‍ നിര്‍ത്തി വെയ്ക്കാന്‍ തീരുമാനിച്ചിരുന്നു.
എന്നാല്‍ ഈ തീരുമാനം ഏതെങ്കിലും ഒരു കരാറിന്റെ ഭാഗമാക്കാന്‍ ഇന്ത്യ ഉദ്ദേശിയ്ക്കുന്നില്ല. ഈ തീരുമാനത്തില്‍ ഇപ്പോഴും ഇന്ത്യ ഉറച്ചു നില്‍ക്കുന്നു. അമെരിയ്ക്കയുമായി ഉള്ള ആണവ കരാര്‍ ഈ നിലപാടിന് ഒരു മാറ്റവും വരുത്തില്ല. ഇന്ത്യയുമായി ആണവ കച്ചവടം നടത്തുവാന്‍ ആഗ്രഹിയ്ക്കുന്ന രാജ്യങ്ങളുമായി ഇടപാട് നടത്തുവാന്‍ ഉള്ള ഒരു പുതിയ അവസരമാണ് ഈ കരാറിലൂടെ കൈവന്നിരിയ്ക്കുന്നത്. അതത് രാജ്യങ്ങളുമായി പ്രാബല്യത്തില്‍ ഉള്ള ഉഭയ കക്ഷി കരാറുകളുടെ അടിസ്ഥാനത്തില്‍ ആയിരിയ്ക്കും ഈ ഇടപാടുകള്‍ എന്നും മന്ത്രി വ്യക്തമാക്കി.
വന്‍ ഭൂരിപക്ഷത്തില്‍ അമേരിയ്ക്കന്‍ സെനറ്റ് പാസ്സാക്കിയ കരാറില്‍ നാളെ കോണ്ടലീസ റൈസും മുഖര്‍ജിയും ഒപ്പു വെയ്ക്കും.

Labels: ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്മുംബൈ സ്ഫോടനം : പോലീസിന്റെ മിന്നല്‍ പരിശോധന
2006ലെ മുംബൈ ട്രെയിന്‍ സ്ഫോടനത്തിന്റെ പുറകില്‍ പ്രവര്‍ത്തിച്ച അബു റഷീദ് എന്ന ഭീകരനെ കുറിച്ചുള്ള സൂചന ലഭിച്ചതിനെ തുടര്‍ന്ന് മുംബൈ പോലീസും, തീവ്രവാദ വിരുദ്ധ സ്ക്വാഡും, ഉത്തര്‍ പ്രദേശ് പോലീസും സംയുക്തമായി ഉത്തര്‍ പ്രദേശിലെ സഞ്ചാര്‍പുര്‍ ഗ്രാമത്തിലെ ഒരു വീട്ടില്‍ മിന്നല്‍ പരിശോധന നടത്തി.
മുംബൈ കേസുമായി ബന്ധപ്പെട്ട് പിടിയിലായ ചില ഭീകരരെ ചോദ്യം ചെയ്തപ്പോഴാണത്രെ റഷീദിനെ പറ്റിയുള്ള സൂചനകള്‍ പോലീസിനു ലഭിച്ചത്. റഷീദ് സഞ്ചാര്‍പുര്‍ ഗ്രാമ നിവാസിയാണ്. ഇയാള്‍ മുംബൈയില്‍ ഒരു കണ്ണട കട നടത്തിയിരുന്നു എന്നും ഇയാള്‍ മുംബൈ ട്രെയിന്‍ സ്ഫോടനത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചിരുന്നു എന്നും മുംബൈ പോലീസ് പറഞ്ഞു.

Labels: , ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്02 October 2008
ത്രിപുരയില്‍ മരണം നാലായി
ത്രിപുരയിലെ അഗര്‍ത്തലയില്‍ നടന്ന സ്ഫോടന പരമ്പരയെ പ്രധാനമന്ത്രി അപലപിച്ചു. ഇതേ പറ്റി ഇന്ന് രാവിലെ പ്രധാനമന്ത്രി ത്രിപുര മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തുകയുണ്ടായി. ചര്‍ച്ചയില്‍ ഇന്നലെ നടന്ന സംഭവങ്ങളെ പറ്റി മുഖ്യമന്ത്രി മണിക് സര്‍ക്കാര്‍ പ്രധാനമന്ത്രിയെ ധരിപ്പിച്ചു.
നിരപരാധികളുടെ മേലുള്ള ഈ ആക്രമണത്തെ പ്രധാനമന്ത്രി അപലപിച്ചു. സംഭവത്തില്‍ തനിയ്ക്കുള്ള ദു:ഖം മന്മോഹന്‍ സിങ് പ്രകടിപ്പിച്ചു എന്നും ഒരു ഔദ്യോഗിക വക്താവ് അറിയിച്ചു.
അഗര്‍ത്തലയിലെ ആള്‍ തിരക്കേറിയ മാര്‍ക്കറ്റുകളിലും ബസ് സ്റ്റാന്‍ഡുകളിലുമായി ഇന്നലെ വൈകീട്ട് അഞ്ച് സ്ഫോടനങ്ങള്‍ ആണ് നടന്നത്. അഞ്ചു മിനിറ്റിനിടയില്‍ ആയിരുന്നു ഈ സ്ഫോടനങ്ങള്‍ അത്രയും നടന്നത്.
സംസ്ഥാനത്ത് നടക്കുന്ന ഇത്തരത്തിലുള്ള ആദ്യത്തെ തീവ്രവാദ ആക്രമണം ആണ് ഇത്. ഹുജി ഭീകരര്‍ ആണ് ആക്രമണത്തിന് പുറകില്‍ എന്നാണ് പോലീസ് സംശയിയ്ക്കുന്നത്. ഒരു ബോംബ് പൊട്ടുന്നതിന് മുന്‍പ് പോലീസ് കണ്ടെടുത്ത് നിര്‍വീര്യമാക്കി. മറ്റൊരു ബോംബ് പൊട്ടുന്നതിന്‍ മുന്‍പ് പോലീസ് സംഘം സ്ഥലത്തെത്തി ജനത്തെ ഒഴിപ്പിച്ചതിനാല്‍ ആളപായം ഉണ്ടായില്ല.
നാലു മരണമാണ് ഇതു വരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. നൂറോളം പേര്‍ക്ക് പരിക്കുണ്ട്. ഇവരില്‍ ഇരുപതോളം പേരുടെ നില ഗുരുതരമാണ്.

Labels: ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്

ആര്‍ക്കൈവ്സ്

ePathram Pacha
ePathram Magazine

ബുക്ക് റിപബ്ലിക് - e പത്രം പിന്തുണക്കുന്ന വെബ് സൈറ്റ്
dubaieasy - e പത്രം പിന്തുണക്കുന്ന വെബ് സൈറ്റ്

Click here to download Malayalam fonts
Click here to download Malayalam fontsസ്വകാര്യതാ നയം | സംഘടനാ വിവരങ്ങള്‍ | പരസ്യ സഹായി | പത്രാധിപര്‍

© e പത്രം 2010

വാര്‍ത്തകള്‍

പ്രധാന വാര്‍ത്തകള്‍
പ്രാദേശിക വാര്‍ത്തകള്‍
സിറ്റിസണ്‍ ജേണലിസം
വിനോദം, സിനിമ
ബിസിനസ്സ് വാര്‍ത്തകള്‍

News in English

 

കലാ സാഹിത്യം

ലേഖനങ്ങള്‍
കവിതകള്‍
കഥകള്‍
അനുഭവങ്ങള്‍

 

മഞ്ഞ (മാഗസിന്‍)

കവിതകള്‍
ചിത്രകല
അഭിമുഖം
കഥകള്‍
കുറിപ്പുകള്‍
മരമെഴുതുന്നത്

കോളംസ്

 

പച്ച (പരിസ്ഥിതി)

മറ്റ് പംക്തികള്‍

ചരമം
ഹെല്പ് ഡെസ്ക്
ബൂലോഗം
കാര്‍ട്ടൂണ്‍
വെബ്ബന്നൂരില്‍ കണ്ടത്
വായനക്കാര്‍ പറഞ്ഞത്