|
09 June 2009
ആയുധ ചിലവില്‍ ഇന്ത്യക്ക് പത്താം സ്ഥാനം ആയുധങ്ങള്‍ വാങ്ങി കൂട്ടുന്നതിനായി ഏറ്റവും അധികം പണം ചിലവാക്കുന്ന രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യക്ക് പത്താം സ്ഥാനം. സ്റ്റോക്ക് ഹോം അന്താരാഷ്ട്ര സമാധാന ഗവേഷണ സ്ഥാപനം (Stockholm International Peace Research Institute - SIPRI) നടത്തിയ പഠനം ആണ് ഇത് വെളിപ്പെടുത്തിയത്. ആഗോള തലത്തില്‍ വന്‍ വര്‍ധനവാണ് ആയുധ ചിലവില്‍ ഉണ്ടായിരിക്കുന്നത് എന്നും പഠന റിപ്പോര്‍ട്ട് പറയുന്നു. 1464 ബില്ല്യണ്‍ അമേരിക്കന്‍ ഡോളര്‍ ആണ് ലോക രാഷ്ട്രങ്ങള്‍ ആയുധങ്ങള്‍ വാങ്ങി കൂട്ടാന്‍ ചിലവിട്ടത്. ഇതില്‍ സിംഹ ഭാഗവും അമേരിക്കയുടേത് തന്നെ - ഏതാണ്ട് 607 ബില്ല്യണ്‍ ഡോളര്‍. രണ്ടാം സ്ഥാനത്ത് ചൈന 84.9 ബില്ല്യണ്‍ ഡോളറും ആയി നില ഉറപ്പിച്ചിട്ടുണ്ട്. മറ്റു രാജ്യങ്ങള്‍ ക്രമത്തില്‍ ഫ്രാന്‍സ് (65.7), ബ്രിട്ടന്‍ (65.3), റഷ്യ (58.6), ജര്‍മ്മനി (46.8), ജപ്പാന്‍ (46.3), ഇറ്റലി (40.6), സൌദി അറേബ്യ (38.2), ഇന്ത്യ (30.0) എന്നിവയാണ്.Labels: രാജ്യരക്ഷ
- ജെ. എസ്.
|
ആയുധങ്ങള്‍ വാങ്ങി കൂട്ടുന്നതിനായി ഏറ്റവും അധികം പണം ചിലവാക്കുന്ന രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യക്ക് പത്താം സ്ഥാനം. സ്റ്റോക്ക് ഹോം അന്താരാഷ്ട്ര സമാധാന ഗവേഷണ സ്ഥാപനം (Stockholm International Peace Research Institute - SIPRI) നടത്തിയ പഠനം ആണ് ഇത് വെളിപ്പെടുത്തിയത്. ആഗോള തലത്തില്‍ വന്‍ വര്‍ധനവാണ് ആയുധ ചിലവില്‍ ഉണ്ടായിരിക്കുന്നത് എന്നും പഠന റിപ്പോര്‍ട്ട് പറയുന്നു. 1464 ബില്ല്യണ്‍ അമേരിക്കന്‍ ഡോളര്‍ ആണ് ലോക രാഷ്ട്രങ്ങള്‍ ആയുധങ്ങള്‍ വാങ്ങി കൂട്ടാന്‍ ചിലവിട്ടത്. ഇതില്‍ സിംഹ ഭാഗവും അമേരിക്കയുടേത് തന്നെ - ഏതാണ്ട് 607 ബില്ല്യണ്‍ ഡോളര്‍. രണ്ടാം സ്ഥാനത്ത് ചൈന 84.9 ബില്ല്യണ്‍ ഡോളറും ആയി നില ഉറപ്പിച്ചിട്ടുണ്ട്. മറ്റു രാജ്യങ്ങള്‍ ക്രമത്തില്‍ ഫ്രാന്‍സ് (65.7), ബ്രിട്ടന്‍ (65.3), റഷ്യ (58.6), ജര്‍മ്മനി (46.8), ജപ്പാന്‍ (46.3), ഇറ്റലി (40.6), സൌദി അറേബ്യ (38.2), ഇന്ത്യ (30.0) എന്നിവയാണ്.











0 Comments:
Post a Comment
Links to this post:
Create a Link
« ആദ്യ പേജിലേക്ക്