| 
                                
                                    
                                        31 July 2009
                                    
                                 
 അജ്ഞാത കപ്പല്‍ ഗോവയിലേക്ക്
                                        സംശയകരമായ ഒരു കപ്പല്‍ ഗോവയിലേക്ക് നീങ്ങുന്നു എന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് തീര രക്ഷാ സേനയും നാവിക സേനയും ജാഗരൂകരായി. കൊങ്കണ്‍ പ്രദേശത്ത് നാവിക സേന റോന്ത് ചുറ്റല്‍ ഊര്‍ജ്ജിതം ആക്കിയിട്ടുണ്ട്. മഹാരാഷ്ട്ര ഇന്റലിജന്‍സ് ആണ് ജാഗ്രതാ നിര്‍ദ്ദേശം ഗോവ പോലീസിന് കൈമാറിയത്. മത്സ്യ ബന്ധന തൊഴിലാളികള്‍ ആണ് ഈ അക്ഞാത കപ്പല്‍ ആദ്യം കണ്ടത്. ഇവരാണ് മഹാരാഷ്ട്ര പോലീസിനെ വിവരം അറിയിച്ചത്. മുന്നറിയിപ്പ് ലഭിച്ചതിനെ തുടര്‍ന്ന് തീര രക്ഷാ സേനയും നാവിക സേനയും കപ്പലിനു വേണ്ടി വ്യാപകമായ തിരച്ചില്‍ നടത്തിയെങ്കിലും കപ്പല്‍ കണ്ടെത്താനായില്ല. ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഇന്ന് രാവിലെ കപ്പല്‍ ഗോവന്‍ തീരത്തെത്തും എന്നാണ് പോലീസിന്റെ നിഗമനം. Labels: രാജ്യരക്ഷ 
 
- ജെ. എസ്.
 
 
 | 
 
 
                  
  
  
  
  
  
  
  
  
  
  
  
  
  
  
  
		
 
                     ഈ പേജ് പങ്ക് വെയ്ക്കാം
 ഈ പേജ് പങ്ക് വെയ്ക്കാം 








 
  				 
				 
				 
     
    
 
 

0 Comments:
Post a Comment
Links to this post:
Create a Link
« ആദ്യ പേജിലേക്ക്