മിഗ് - 21 വിമാനങ്ങള്‍ പിന്‍വലിക്കും : ആന്റണി
പൊതുവേ അപകട സാധ്യത കൂടുതലുള്ള മിഗ്-21 വിമാനങ്ങള്‍ വ്യോമ സേനയില്‍ നിന്നും ഘട്ടം ഘട്ടമായി പിന്‍വലിക്കുമെന്ന് പ്രതിരോധ മന്ത്രി എ. കെ. ആന്റണി പറഞ്ഞു. മലയാളിയായ രാഹുല്‍ നായര്‍ ഉള്‍പ്പെടെ രണ്ട് ഉദ്യോഗസ്ഥര്‍ അഭ്യാസ പ്രകടന ത്തിനിടെ വിമാന തകരാറു മൂലം മരണ മടഞ്ഞ പശ്ചാത്തല ത്തില്‍ മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയുക യായിരുന്നു മന്ത്രി.

Labels: ,

  - ജെ. എസ്.
   ( Tuesday, April 20, 2010 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



റഷ്യയില്‍ വിമാനാപകടം - പോളിഷ് പ്രസിഡന്റ് കൊല്ലപ്പെട്ടു
polish-air-crashറഷ്യയിലെ സ്മോളന്‍സ്കി വിമാന ത്താവള ത്തിനടുത്ത് വിമാനം തകര്‍ന്നു വീണ് വിമാനത്തി ലുണ്ടായിരുന്ന പോളിഷ് പ്രസിഡന്റ് ലേഹ് കാചിന്‍സ്കി അടക്കം 132 പേരും കൊല്ലപ്പെട്ടു. മരിച്ചവരില്‍ പോളിഷ് പ്രസിഡന്റിന്റെ ഭാര്യ മരിയ കാചിന്‍സ്കി, പോളിഷ് ഉന്നത നേതാക്കള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയ പല പ്രമുഖരും ഉള്പെട്ടിട്ടുണ്ട്. കാത്തിയന്‍ കൂട്ടക്കൊലയുടെ എഴുപതാം വാര്‍ഷിക ചടങ്ങുകളില്‍ പങ്കെടുക്കാന്‍ പുറപ്പെട്ട തായിരുന്നു പോളിഷ് പ്രസിഡന്റ് ലേഹ് കാചിന്‍സ്കി. വിമാനം തകരാനുണ്ടായ കാരണം വ്യക്തമായിട്ടില്ല.

Labels:

  - ജെ. എസ്.
   ( Sunday, April 11, 2010 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



എയര്‍ ഷോ : രണ്ട് നാവിക സേനാ വൈമാനികര്‍ കൊല്ലപ്പെട്ടു
hyderabad-aircrashഹൈദരാബാദ്‌ : അന്താരാഷ്‌ട്ര വൈമാനിക പ്രദര്‍ശനം നടക്കുന്നതിനിടയില്‍ വിമാനം തകര്‍ന്ന് ഇന്ത്യന്‍ നാവിക സേനയിലെ രണ്ട് പൈലറ്റുമാര്‍ കൊല്ലപ്പെട്ടു. വൈമാനികര്‍ക്ക് പുറമേ വേറെ ഒരാള്‍ കൂടി കൊല്ലപ്പെട്ടിട്ടുണ്ട്. ഏഴോളം പേര്‍ക്ക് പരിക്കുമുണ്ട്. ബീഗംപെട്ട് വിമാനത്താവളത്തി നടുത്തുള്ള ഒരു മൂന്നു നില കെട്ടിടത്തിനു മുകളിലേക്കാണ് വിമാനം ഇടിച്ചിറങ്ങിയത്. പ്രദര്‍ശനത്തിന്റെ ഭാഗമായി ഒരുക്കിയ ഒരു വ്യോമ വ്യൂഹത്തിന്റെ ഭാഗമായി പറക്കുകയായിരുന്ന ഒരു വിമാനമാണ് തകര്‍ന്ന് വീണത്‌. തകര്‍ന്ന വിമാനത്തിന്റെ സഹ വൈമാനികനായ ലെഫ്ടനന്റ്റ്‌ കമാണ്ടര്‍ രാഹുല്‍ നായര്‍ മലയാളിയാണ്. മുഖ്യ വൈമാനികനായ കമാണ്ടര്‍ എസ. കെ. മൌര്യയും കൊല്ലപ്പെട്ടു.

Labels: , ,

  - ജെ. എസ്.
   ( Wednesday, March 03, 2010 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



എത്യോപിയന്‍ വിമാനം കടലില്‍ തകര്‍ന്നു വീണു
Ethiopian-Airlinesബെയ്റൂട്ട്: 82 യാത്രക്കാരും 8 വിമാന ജോലിക്കാരും സഞ്ചരിച്ച എത്യോപ്യന്‍ വിമാനം ഇന്ന് പുലര്‍ച്ചെ ബെയ്റൂട്ട് അന്താരാഷ്‌ട്ര വിമാന താവളത്തില്‍ നിന്നും പറന്നുയര്‍ന്ന് അല്‍പ സമയത്തിനകം കാണാതായി. ടേക്ക് ഓഫ്‌ ചെയ്ത് അല്‍പ സമയത്തിനകം തന്നെ ലെബനീസ്‌ എയര്‍ ട്രാഫിക്‌ കണ്‍‌ട്രോളര്‍ മാര്‍ക്ക് വിമാനവുമായുള്ള ബന്ധം നഷ്ടപ്പെട്ടു എന്ന് എത്യോപ്യന്‍ എയര്‍‌ലൈന്‍ വക്താവ് അറിയിച്ചു.
 
പുലര്‍ച്ചെ 02:10ന് പുറപ്പെടേണ്ട എത്യോപ്യന്‍ എയര്‍ലൈന്റെ ഫ്ലൈറ്റ് 409 ബോയിംഗ് 737 വിമാനം 02:30നാണ് പുറപ്പെട്ടത്. എത്യോപ്യയുടെ തലസ്ഥാനമായ ആഡിസ് അബാബ യിലേക്ക് 4 മണിക്കൂറും 45 മിനിറ്റുമാണ് യാത്രാ സമയം. എന്നാല്‍ പറന്നുയര്‍ന്ന് 45 മിനിറ്റിനകം വിമാനം റഡാറില്‍ നിന്നും അപ്രത്യക്ഷമായി.
 
തീ പിടിച്ച ഒരു വിമാനം മധ്യ ധരണ്യാഴിയില്‍ പതിക്കുന്നതായി തീര ദേശ വാസികള്‍ റിപ്പോര്‍ട്ട് ചെയ്തതനുസരിച്ച് ആ പ്രദേശത്തേയ്ക്ക് രക്ഷാ സന്നാഹങ്ങളുമായി രക്ഷാ പ്രവര്‍ത്തക സംഘങ്ങള്‍ പുറപ്പെട്ടിട്ടുണ്ട്.

Labels: ,

  - ജെ. എസ്.
   ( Monday, January 25, 2010 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



മുംബൈയില്‍ വന്‍ വിമാന ദുരന്തം ഒഴിവായി
മുംബൈ : മുംബൈ അന്താരാഷ്ട്ര വിമാന താവളത്തിലെ റണ്‍‌വേയില്‍ രണ്ടു വിമാനങ്ങള്‍ മുഖത്തോട് മുഖം വന്നുവെങ്കിലും ഭാഗ്യവശാല്‍ ഒരു വന്‍ അപകടം ഒഴിവായി. വ്യാഴാഴ്‌ച്ച രാത്രിയാണ് സംഭവം നടന്നത്. 117 യാത്രക്കാരുമായി കിംഗ്ഫിഷര്‍ വിമാനം പറന്നുയരാനായി റണ്‍‌വേയിലൂടെ നീങ്ങുമ്പോഴാണ് 127 യാത്രക്കാരുമായി നാഗ്പുര്‍ - മുംബൈ എയര്‍ ഇന്‍ഡ്യ വിമാനം അതേ റണ്‍‌വേയില്‍ വന്നിറങ്ങിയത്. എന്നാല്‍ ഇരു വിമാനങ്ങളും തമ്മില്‍ ആവശ്യത്തിന് ദൂരം ഉണ്ടായിരുന്നതിനാല്‍ ഒരു വന്‍ അപകടം ഒഴിവാകുകയായിരുന്നു. ഒരു വിമാനം ടേക്ക് ഓഫ് ചെയ്യുന്ന അതേ റണ്‍‌വേയില്‍ മറ്റൊരു വിമാനത്തിനു ലാന്‍ഡ് ചെയ്യാനുള്ള അനുമതി എങ്ങനെ ലഭിച്ചു എന്നത് ഇനിയും അറിവായിട്ടില്ല.
 



Head on collision averted at Mumbai’s Chhatrapati Shivaji International Airport



 
 

Labels: ,

  - ജെ. എസ്.
   ( Friday, October 30, 2009 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



ഇറാന്‍ യാത്രാ വിമാനം തകര്‍ന്ന് വീണു : 168 മരണം
Iran-Plane-Crashഇറാനിലെ ടെഹ്റാന് 75 കിലോമീറ്റര്‍ അകലെയായി യാത്രാ വിമാനം തകര്‍ന്നതിന്റെ ദൃശ്യങ്ങള്‍ ഇറാന്‍ വിദ്യാര്‍ഥികളുടെ വാര്‍ത്ത ഏജന്‍സി പുറത്തു വിട്ടു. റഷ്യന്‍ നിര്‍മ്മിതം ആയ ഇറാനിയന്‍ യാത്രാ വിമാനം പറന്നുയര്‍ന്ന ഉടനെ തന്നെ തകര്‍ന്ന് വീഴുകയായിരുന്നു.
 
വിമാനത്തില്‍ ഉണ്ടായിരുന്ന എല്ലാ യാത്രക്കാരും കൊല്ലപ്പെട്ടു. ഇറാനില്‍ കഴിഞ്ഞ ആറ് വര്‍ഷങ്ങള്‍ക്കിടയില്‍ ഉണ്ടായിട്ടുള്ള ഏറ്റവും വലിയ വിമാന ദുരന്തം ആണ് ഇത് എന്നും അധികാരികള്‍ പറഞ്ഞു.
 
തകരുന്നതിനു മുന്പായി വിമാനത്തിന്റെ വാല്‍ ഭാഗത്ത് തീ കാണപ്പെട്ടു എന്നും അത് ആകാശത്ത് വട്ടം ചുറ്റി എന്നും ദൃക്സാക്ഷികള്‍ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. ഒരു വലിയ സ്ഫോടന ശബ്ദത്തോടെയാണ് വിമാനം നിലത്തു പതിച്ചത്. വിമാനത്തിന്റെ ഭാഗങ്ങള്‍ അത് നിലം പതിച്ച കൃ‌ഷി സ്ഥലം ആകെ പരന്നു കിടക്കുകയാണ് എന്നും ദൃക്സാക്ഷികള്‍ പറയുന്നു.

Labels: ,

  - ജ്യോതിസ് (e പത്രം കറസ്പോണ്ടന്റ്)
   ( Wednesday, July 15, 2009 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്





ആര്‍ക്കൈവ്സ്





ePathram Pacha
ePathram Magazine

ബുക്ക് റിപബ്ലിക് - e പത്രം പിന്തുണക്കുന്ന വെബ് സൈറ്റ്
dubaieasy - e പത്രം പിന്തുണക്കുന്ന വെബ് സൈറ്റ്

Click here to download Malayalam fonts
Click here to download Malayalam fonts



സ്വകാര്യതാ നയം | സംഘടനാ വിവരങ്ങള്‍ | പരസ്യ സഹായി | പത്രാധിപര്‍

© e പത്രം 2010

വാര്‍ത്തകള്‍

പ്രധാന വാര്‍ത്തകള്‍
പ്രാദേശിക വാര്‍ത്തകള്‍
സിറ്റിസണ്‍ ജേണലിസം
വിനോദം, സിനിമ
ബിസിനസ്സ് വാര്‍ത്തകള്‍

News in English

 

കലാ സാഹിത്യം

ലേഖനങ്ങള്‍
കവിതകള്‍
കഥകള്‍
അനുഭവങ്ങള്‍

 

മഞ്ഞ (മാഗസിന്‍)

കവിതകള്‍
ചിത്രകല
അഭിമുഖം
കഥകള്‍
കുറിപ്പുകള്‍
മരമെഴുതുന്നത്

കോളംസ്

 

പച്ച (പരിസ്ഥിതി)

മറ്റ് പംക്തികള്‍

ചരമം
ഹെല്പ് ഡെസ്ക്
ബൂലോഗം
കാര്‍ട്ടൂണ്‍
വെബ്ബന്നൂരില്‍ കണ്ടത്
വായനക്കാര്‍ പറഞ്ഞത്