മായാവതിയെ പ്രകോപിപ്പിച്ച കാര്‍ട്ടൂണ്‍ : ഖേദമില്ലെന്നു കാര്‍ട്ടൂണിസ്റ്റ് സുധീര്‍ നാഥ്
mayawati-crownedന്യൂഡല്‍ഹി : സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് കോടികള്‍ ചിലവഴിച്ച് മായാവതി സ്വന്തം പ്രതിമകള്‍ നാട് നീളെ സ്ഥാപിക്കുമ്പോള്‍, ഉത്തര്‍ പ്രദേശിലെ യുവതികള്‍ റോഡരികിലും തീവണ്ടി പാതയുടെ ഓരത്തും കുന്തിച്ചിരുന്നാണ് മല മൂത്ര വിസര്‍ജനം നടത്തുന്നത് എന്ന് പ്രശസ്ത കാര്‍ട്ടൂണിസ്റ്റ് സുധീര്‍ നാഥ് പറഞ്ഞു. ഉത്തര്‍ പ്രദേശിലൂടെ ബസിലോ തീവണ്ടിയിലോ സഞ്ചരിച്ചാല്‍ ആയിരക്കണക്കിന് സ്ത്രീകളെ ഇത്തരം ഒരു ദയനീയ അവസ്ഥയില്‍ നമുക്ക്‌ കാണാം. താന്‍ ഭരിക്കുന്ന ജനതയുടെ ദാരിദ്ര്യത്തെ നോക്കി കൊഞ്ഞനം കുത്തുന്നത് പോലെയാണ് ഉത്തര്‍ പ്രദേശില്‍ സ്ഥാപിച്ചിരിക്കുന്ന മായാവതിയുടെ പ്രതിമകള്‍. ഒരു സ്ത്രീ മല മൂത്ര വിസര്‍ജനം നടത്തുന്ന രംഗം കാര്‍ട്ടൂണില്‍ ആവിഷ്കരിക്കേണ്ടി വന്നത് ഈ ഒരു സാഹചര്യത്തിലാണ്.
 
ഇന്ത്യയില്‍ ഏറ്റവും അധികം ദാരിദ്ര്യമുള്ള സംസ്ഥാനമാണ് ഉത്തര്‍ പ്രദേശ്‌. ദാരിദ്ര്യം മൂലം സ്വന്തം ഭാര്യയേയും കുട്ടികളെയും വരെ വില്‍ക്കുന്നവരുടെ നാട്ടിലാണ് കോടികള്‍ ചിലവഴിച്ച് സ്വന്തം പ്രതിമകള്‍ സ്ഥാപിക്കുന്നതും, കോടികളുടെ നോട്ട് മാല അണിയിക്കുന്നതും, കോടികള്‍ ചിലവഴിച്ച് സ്വീകരണങ്ങള്‍ ഒരുക്കുന്നതും. ഒരു മാധ്യമ പ്രവര്‍ത്തകന്‍ എന്ന നിലയില്‍ ഇതിനെതിരെ പ്രതികരിക്കേണ്ടത് തന്റെ കര്‍ത്തവ്യമാണ് എന്നും സുധീര്‍ നാഥ് അറിയിച്ചു.
 

mayawati-money-garland

മായാവതിയെ പാര്‍ട്ടി പ്രവര്‍ത്തകര്‍ നോട്ട് മാല അണിയിക്കുന്നു

 
സുധീര്‍ നാഥ് വരച്ച മായാവതിയുടെ കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ച തേജസ്‌ പത്രത്തിന്റെ തിരുവനന്തപുരം, പാലക്കാട്‌, കോഴിക്കോട് ഓഫീസുകള്‍ കഴിഞ്ഞ മാസം ബി. എസ്. പി. പ്രവര്‍ത്തകര്‍ ആക്രമിച്ചു തകര്‍ത്തിരുന്നു. തിരുവനന്തപുരത്ത് തേജസ്‌ പത്രത്തിന്റെ ഓഫീസിനു മുന്‍പില്‍ നിര്‍ത്തിയിട്ടിരുന്ന ഒരു വാഹനവും പാര്‍ട്ടിക്കാര്‍ നശിപ്പിച്ചു. ഇതിനെതിരെ പോലീസ്‌ കേസെടുത്തിട്ടുണ്ട്.
 

mayawati-cartoon

വിവാദമായ കാര്‍ട്ടൂണ്‍

 
ഏറ്റവും ഒടുവിലായി, ആറു കോടി രൂപ ചിലവഴിച്ച് മായാവതിയുടെ പ്രതിഷ്ഠയുമായി ഒരു അമ്പലം കൂടി ഉയര്‍ന്നു വരുന്നുണ്ട് ഉത്തര്‍ പ്രദേശില്‍. നോട്ട് മാല അണിഞ്ഞതിന്റെ പേരില്‍ ഉണ്ടായ കോലാഹലത്തിന് മറുപടി ആയിട്ടാണ് അമ്പലം നിര്‍മ്മിക്കുന്നത്. ശ്രീ ബുദ്ധനെ പോലെയാണ് മായാവതി എന്നാണ് അമ്പലത്തിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നവരുടെ വിശദീകരണം. ആ നിലയ്ക്ക് മായാവതിക്കും ആവാം ഒരു അമ്പലം എന്നാണ് ഇവരുടെ പക്ഷം. എന്നാല്‍ അമ്പലത്തില്‍ പ്രതിഷ്ഠയായി വെയ്ക്കുന്ന മായാവതിയുടെ പ്രതിമയില്‍ "ഭക്തര്‍ക്ക്‌" യഥേഷ്ടം നോട്ട് മാലകള്‍ സമര്‍പ്പിക്കാന്‍ കഴിയും എന്നാണ് ഈ അമ്പലം പണിയാന്‍ ഉദ്ദേശിക്കുന്ന സ്ഥലത്തിന്റെ ഉടമ പറയുന്നത്. നോട്ട് മാല അണിഞ്ഞ മായാവതിയ്ക്ക് നേരെ ഉയര്‍ന്ന ആരോപണങ്ങളില്‍ മനം നൊന്താണ് താന്‍ തന്റെ സ്ഥലത്ത് മായാവതിയ്ക്ക് ഒരു അമ്പലം പണിയാനുള്ള പദ്ധതി മുന്‍പോട്ട് വെച്ചത് എന്ന് സ്ഥലം ഉടമ കനയ്യാ ലാല്‍ പറയുന്നു.
 
പ്രശ്നം വഷളായതിനെ തുടര്‍ന്ന് തേജസ്‌ പത്രാധിപര്‍ കാര്‍ട്ടൂണ്‍ പ്രസിദ്ധപ്പെടുത്തിയതില്‍ ഖേദം പ്രകടിപ്പിച്ചു. എന്നാല്‍ തന്റെ നിലപാടില്‍ താന്‍ ഇപ്പോഴും ഉറച്ചു നില്‍ക്കുകയാണ് എന്ന് സുധീര്‍ നാഥ് അറിയിക്കുന്നു. മാത്രമല്ല, മായാവതിയുടെ പേരില്‍ ഉയര്‍ന്നു വരുന്ന അമ്പലത്തെ പറ്റിയാവും തന്റെ അടുത്ത കാര്‍ട്ടൂണ്‍ എന്നും അദ്ദേഹം പറഞ്ഞു.
 
കേരള കാര്‍ട്ടൂണ്‍ അക്കാദമി സെക്രട്ടറിയും തേജസ് ദിനപത്രത്തില്‍ എഡിറ്റോറിയല്‍ കാര്‍ട്ടൂണിസ്റ്റുമാണ് ശ്രീ സുധീര്‍നാഥ്.
 



Cartoon irks Mayawati - No regrets says cartoonist Sudheernath



 
 

Labels: ,

  - ജെ. എസ്.
   ( Sunday, April 04, 2010 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



കാര്‍ട്ടൂണിസ്റ്റ് തോംസണ്‍ അന്തരിച്ചു
cartoonist-thomsonപ്രശസ്ത കാര്‍ട്ടൂണിസ്റ്റ് തോംസണ്‍ അന്തരിച്ചു. കൊല്ലം നായര്‍സ് ആശുപത്രിയില്‍ വെച്ച് ഇന്നലെ (19 ജനുവരി 2010) വൈകീട്ട് ആയിരുന്നു അന്ത്യം. കേരള കാര്‍ട്ടൂണ്‍ അക്കാദമിയുടെ എഡിറ്ററും, മലയാള മനോരമ ആഴ്‌ച്ച പ്പതിപ്പിലെ മൂന്നാം പേജില്‍ വരുന്ന “ഗുരുജി” എന്ന ബോക്സ് കാര്‍ട്ടൂണിന്റെ രചയിതാവും ആയിരുന്നു ഇദ്ദേഹം. കെ. എസ്. ഇ. ബി. യില്‍ എഞ്ചിനിയര്‍ ആയിരുന്ന തോമസണ്‍ ജോലിയില്‍ നിന്നും വിരമിച്ചതിനു ശേഷം സജീവമായി കേരള കാര്‍ട്ടൂണ്‍ അക്കാദമിയുടെ പ്രവര്‍ത്തനങ്ങളുമായി സഹകരിച്ചു വന്നിരുന്നു. ഭാര്യ : ഉഷാ മേരി, മകന്‍ : അനീഷ് തോംസണ്‍ (കെല്‍ട്രോണ്‍ ആനിമേഷന്‍)
 
ഇന്ന് (ബുധനാഴ്‌ച്ച) വൈകുന്നേരം 5 മണിക്ക് കടപ്പകാട സി. എസ്. ഐ. കതീഡ്രലില്‍ ശവസംസ്കാരം നടക്കും.
 
- സുധീര്‍നാഥ്, സെക്രട്ടറി, കേരള കാര്‍ട്ടൂണ്‍ അക്കാദമി
 
 

Labels: ,

  - ജെ. എസ്.
   ( Wednesday, January 20, 2010 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



സംസ്ഥാന കാര്‍ട്ടൂണ്‍ കാരിക്കേച്ചര്‍ മത്സരം
കേരള കാര്‍ട്ടൂണ്‍ അക്കാദമി, ഹോക്കി കേരളയുടെ സഹകരണത്തോടെ സ്ക്കൂള്‍ കോളെജ് വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിക്കുന്ന സംസ്ഥാന കാര്‍ട്ടൂണ്‍ കാരിക്കേച്ചര്‍ മത്സരത്തിന് എന്‍‌ട്രികള്‍ ക്ഷണിക്കുന്നു. 25 ക്ഷ് 35 സെന്റീമീറ്റര്‍ വലുപ്പത്തില്‍, മൂന്ന് കാര്‍ട്ടൂണുകളും കാരിക്കേച്ചറും ഒരു വിദ്യാര്‍ത്ഥിക്ക് മത്സരത്തിന് അയക്കാം. എന്‍‌ട്രികളുടെ പിന്നില്‍ പേര്, വയസ്, പഠിക്കുന്ന സ്ക്കൂള്‍ / കോളെജ്, ഫോണ്‍ നമ്പര്‍, വിലാസം എന്നിവ രേഖപ്പെടുത്തണം. 2001 ജനുവരി 16ന് മുന്‍‌പായി എന്‍‌ട്രികള്‍ താഴെ കാണുന്ന വിലാസത്തില്‍ ലഭിയ്ക്കണം:
 
സുധീര്‍നാഥ്,
സെക്രട്ടറി,
കേരള കാര്‍ട്ടൂണ്‍ അക്കാദമി,
രണ്ടാം നില, അമരകേരള ബില്‍ഡിംഗ്സ്,
കലാഭവന്‍ റോഡ്, കൊച്ചി -682018
 
കാര്‍ട്ടൂണിന്റെ വിഷയം : ഹോക്കി
കാരിക്കേച്ചറിന്റെ വിഷയം : ശശി തരൂര്‍
 
ഒന്നും രണ്ടും മൂന്നും സ്ഥാനക്കാര്‍ക്ക് അവാര്‍ഡും സര്‍ട്ടിഫിക്കറ്റും നല്‍കും.
 
മത്സരത്തില്‍ പങ്കെടുക്കുന്നവരില്‍ നിന്ന് തെരഞ്ഞെടുക്കുന്ന 30 പേര്‍ക്ക് കേരള കാര്‍ട്ടൂണ്‍ അക്കാദമി, ബ്രിട്ടീഷ് കൌണ്‍സിലിന്റെ സഹകരണത്തോടെ ഫെബ്രുവരിയില്‍ കൊച്ചിയില്‍ സംഘടിപ്പിക്കുന്ന ദേശീയ അന്തര്‍ ദേശീയ കാര്‍ട്ടൂണിസ്റ്റുകള്‍ പങ്കെടുക്കുന്ന ദ്വിദിന കാര്‍ട്ടൂണ്‍ പഠന ക്യാമ്പില്‍ പങ്കെടുക്കാന്‍ അവസരം നല്‍കുന്നതാണ്.
 
- സുധീര്‍നാഥ്, സെക്രട്ടറി, കേരള കാര്‍ട്ടൂണ്‍ അക്കാദമി
 
 

Labels: ,

  - ജെ. എസ്.
   ( Saturday, December 19, 2009 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



ആന കാര്‍ട്ടൂണ്‍ പ്രദര്‍ശനം
elephant-cartoonതൃശ്ശൂര്‍ : കേരള കാര്‍ട്ടൂണ്‍ അക്കാദമിയും ആന സംരക്ഷണ സമിതിയും സംയുക്തമായി ആന കാര്‍ട്ടൂണുകളുടെ പ്രദര്‍ശനം നടത്തുന്നു. ആന പ്രേമികളുടെയും, പൂരത്തിന്റെയും നാടായ കേരളത്തിന്റെ സാംസ്ക്കാരിക തലസ്ഥാനമായ തൃശ്ശൂരില്‍, നവമ്പര്‍ ഏഴ് ശനിയാഴ്‌ച്ച തുടങ്ങുന്ന പ്രദര്‍ശനം നവമ്പര്‍ ഒന്‍പത് വരെ തുടരും. പ്രദര്‍ശനത്തില്‍ പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ തങ്ങളുടെ കാര്‍ട്ടൂണുകള്‍ ഈമെയിലായി cartoonacademy at gmail dot com എന്ന ഈമെയില്‍ വിലാസത്തില്‍ അയക്കണം. രാഷ്ട്രീയം, സാമൂഹികം, സാംസ്ക്കാരികം, കായികം എന്നിങ്ങനെ ഏതു തരം കാര്‍ട്ടൂണുകളും അയക്കാം. വിഷയം ആനയെ സംബന്ധിക്കുന്നതാവണം എന്നു മാത്രമാണ് നിബന്ധന. നവമ്പര്‍ ആറിനു മുന്‍പ് ലഭിക്കുന്ന കാര്‍ട്ടൂണുകളില്‍ നിന്നും തെരഞ്ഞെടുക്ക പ്പെടുന്നവ മാത്രമേ പ്രദര്‍ശിപ്പി ക്കുകയുള്ളൂ.
 
- കാര്‍ട്ടൂണിസ്റ്റ് സുധീര്‍നാഥ്
 
 

Labels:

  - ജെ. എസ്.
   ( Tuesday, November 03, 2009 )    

1അഭിപ്രായങ്ങള്‍ (+/-)
Links to this post

1 Comments:

വളരെ നല്ലത്‌...കാർട്ടൂൺ മൽസരത്തിന്റെ ഉൽഘാടനത്തിനു ആനയുണ്ടാകുമോ?

November 4, 2009 12:37 PM  

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



മന്‍‌മോഹന്‍ സോണിയ കാരിക്കേച്ചര്‍ മത്സരം
ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കാര്‍ട്ടൂണിസ്റ്റ്സ് മന്‍‌മോഹന്‍ സിംഗ് സോണിയാ ഗാന്ധി കാരിക്കേച്ചര്‍ മത്സരത്തിനായുള്ള എന്‍‌ട്രികള്‍ ക്ഷണിച്ചു. പ്രഥമ ദേശീയ അന്താരാഷ്ട്ര മന്‍‌മോഹന്‍ സോണിയ കാരിക്കേച്ചര്‍ മത്സരമാണിത്. ഈ മത്സരത്തില്‍ എല്ലാ പ്രൊഫഷണല്‍ കാര്‍ട്ടൂണിസ്റ്റുകള്‍ക്കുമൊപ്പം അമേച്വര്‍ കാര്‍ട്ടൂണിസ്റ്റുകള്‍ക്കും പങ്കെടുക്കാവുന്നതാണെന്ന് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ദേശീയ ഉപദേശക സമിതി ചെയര്‍മാന്‍ സുകുമാര്‍ അറിയിച്ചു. ഒരാള്‍ക്ക് മന്‍‌മോഹന്‍ സിംഗിന്റെയും സോണിയാ ഗാന്ധിയുടെയും പരമാവധി രണ്ട് കാരിക്കേച്ചറുകള്‍ വീതം മത്സരത്തിന് സമര്‍പ്പിക്കാം. കാരിക്കേച്ചറുകള്‍ക്കൊപ്പം കാര്‍ട്ടൂണിസ്റ്റിന്റെ പേര്, വിലാസം ഈമെയില്‍ എന്നിവ കാണിക്കുന്ന ഒരു എഴുത്തും നല്‍കണം. നവമ്പര്‍ 15ന് മുന്‍പായി ലഭിക്കുന്ന എന്‍‌ട്രികള്‍ മാത്രമേ മത്സരത്തിനായി പരിഗണിക്കുകയുള്ളൂ. ഇന്ത്യയുടെ മുന്‍ ചീഫ് ജസ്റ്റിസ് എം. എന്‍. വെങ്കട ചലയ്യ, യു. ആര്‍ അനന്ത മൂര്‍ത്തി, വി. ജി. അന്‍ഡാനി, കേശവ് തുടങ്ങിയ പ്രമുഖര്‍ അടങ്ങിയ ജൂറിയായിരിക്കും കാരിക്കേച്ചറുകള്‍ വിലയിരുത്തുക. അടുത്ത വര്‍ഷം ജനുവരിയില്‍ ബാംഗളൂരില്‍ നടക്കുന്ന ചടങ്ങില്‍ സമ്മാനങ്ങള്‍ നല്‍കും.

Labels:

  - ജെ. എസ്.
   ( Thursday, October 15, 2009 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



കാര്‍ട്ടൂണിസ്റ്റ് സുജിത്തിന് പുരസ്കാരം
t-k-sujithതിരുവനന്തപുരം പ്രസ് ക്ലബിന്റെ 2008 ലെ മികച്ച കാര്‍ട്ടൂണിനുള്ള പുരസ്കാരം കാര്‍ട്ടൂണിസ്റ്റ് ടി. കെ. സുജിത് വരച്ച ‘വിചിത്ര പ്രദര്‍ശനം’ എന്ന കാര്‍ട്ടൂണിന് ലഭിച്ചു. 2008 ഡിസംബറിലെ കേരള കൌമുദി വാരാന്ത്യ പതിപ്പില്‍ പ്രസിദ്ധീകരിച്ചതാണ് ഈ കാര്‍ട്ടൂണ്‍. രണ്ടായിരം രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം. നേരത്തേ കേരള സര്‍ക്കാരിന്റെ മീഡിയ പുരസ്കാരത്തിനും അര്‍ഹമായിരുന്നു ഈ കാര്‍ട്ടൂണ്‍.
 

sujith-tk-davinci+ravivarma-cartoon-award
പുരസ്ക്കാരം ലഭിച്ച കാര്‍ട്ടൂണ്‍

 
യുവ കാര്‍ട്ടൂണിസ്റ്റുകളില്‍ ഏറെ ശ്രദ്ധേയനും, മലയാളത്തിലെ ആദ്യത്തെ കാര്‍ട്ടൂണ്‍ ബ്ലോഗ് ഉടമയുമാണ് ടി.കെ.സുജിത്ത്. ബൂലോഗത്തെ ആദ്യത്തെ കാര്‍ട്ടൂണ്‍ പെട്ടിക്കട എന്ന് അദ്ദേഹം തന്നെ വിശേഷിപ്പിക്കുന്ന വര @ തല = തലവര എന്ന ബ്ലോഗ് ആണ് മലയാളത്തിലെ ആദ്യത്തെ കാര്‍ട്ടൂണ്‍ ബ്ലോഗ് ആയി അറിയപ്പെടുന്നത്.
 
തൃശൂര്‍ തിരുമിറ്റക്കോട് ടി. ആര്‍. കുമാരന്റെയും പി. ആര്‍. തങ്കമണിയുടെയും മകനാണ് സുജിത്. രസതന്ത്രത്തില്‍ ബിരുദവും നിയമത്തില്‍ ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്. മൂന്ന് തവണ സംസ്ഥാന മാധ്യമ അവാര്‍ഡ്, കേരള ലളിത കല അക്കാഡമി ഓണറബിള്‍ മെന്‍ഷന്‍ പുരസ്കാരം, പാമ്പന്‍ മാധവന്‍ പുരസ്കാരം, തിരുവനന്തപുരം പ്രസ് ക്ലബ് അവാര്‍ഡ് തുടങ്ങി കാര്‍ട്ടൂണിന് നിരവധി അംഗീകാരങ്ങള്‍ നേടിയിട്ടുണ്ട്. അഡ്വ. എം നമിതയാണ് ഭാര്യ. മകന്‍ : അമല്‍.
 





 
 

Labels: ,

  - ജെ. എസ്.
   ( Wednesday, July 29, 2009 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



കാര്‍ട്ടൂണിസ്റ്റ് തോമസ് അനുസ്മരണം
cartoonist-thomasകേരളാ കാര്‍ട്ടൂണ്‍ അക്കാദമിയുടെ ആഭിമുഖ്യത്തില്‍ മെയ് 31ന് അന്തരിച്ച പ്രശസ്ത കാര്‍ട്ടൂണിസ്റ്റ് തോമസിന് ആദരാഞ്ജലികള്‍ അര്‍പ്പിക്കുവാനായി അനുസ്മരണ യോഗം സംഘടിപ്പിക്കും. ജൂണ്‍ ആറിന് എറണാകുളം നോര്‍ത്ത് റെയില്‍ വേ സ്റ്റേഷന് എതിര്‍ വശത്തുള്ള മാസ് ഹോട്ടലില്‍ വൈകീട്ട് നാല് മണിക്കാണ് യോഗം. കേന്ദ്ര മന്ത്രി പ്രൊ. കെ. വി. തോമസ്, സാംസ്ക്കാരിക വകുപ്പ് മന്ത്രി എം. എ. ബേബി, കേരളാ കാര്‍ട്ടൂണ്‍ അക്കാദമിയുടെ മുന്‍ ചെയര്‍മാനും എം. എല്‍. എ. യുമായ എം. എം. മോനായി, സെബാസ്റ്റ്യന്‍ പോള്‍ എം. എല്‍. എ., പ്രശസ്ത മാധ്യമ പ്രവര്‍ത്തകനായ പദ്മ ഭൂഷണ്‍ ടി. വി. ആര്‍. ഷേണായി എന്നിവരും മറ്റ് കാര്‍ട്ടൂണ്‍ സ്നേഹികളും ചടങ്ങില്‍ സംബന്ധിക്കും.
 
- സുധീര്‍ നാഥ്, സെക്രട്ടറി, കേരള കാര്‍ട്ടൂണ്‍ അക്കാദമി

Labels:

  - ജെ. എസ്.
   ( Wednesday, June 03, 2009 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



കാര്‍ട്ടൂണിസ്റ്റ് സുജിത്ത് ലിംക ബുക്കില്‍
limca-book-of-recordsകഴിഞ്ഞ ജനുവരിയില്‍ തെരഞ്ഞെടുത്ത കാര്‍ട്ടൂണുകളുടെ ഓണ്‍ലൈന്‍ പ്രദര്‍ശനവും തത്സമയം തന്നെ തിരുവനന്തപുരത്ത് വി. ജെ. ടി. ഹാളിലും കാര്‍ട്ടൂണ്‍ പ്രദര്‍ശനം ഒരുക്കിയ കാര്‍ട്ടൂണിസ്റ്റ് സുജിത്തിന്റെ പേര്‍ ലിംക ബുക്ക് ഓഫ് റെക്കോഡ്സില്‍ ഉള്‍പ്പെട്ടിരിക്കുന്നു. മലങ്കര ബിഷപ്പ് ജോസഫ് മാര്‍ തോമസിന്റെ കാരിക്കേച്ചര്‍ വരച്ചു കൊണ്ട് ലീഡര്‍ ശ്രീ കെ. കരുണാകരനായിരുന്നു അന്ന് വി. ജെ. ടി. ഹാളില്‍ കാര്‍ട്ടൂണ്‍ പ്രദര്‍ശനം ഉല്‍ഘാടനം ചെയ്തത്.

2008ലെ സംസ്ഥാന സര്‍ക്കാരിന്റെ മാധ്യമ പുരസ്ക്കാര ജേതാവ് കൂടിയാണ് ശ്രീ സുജിത്.
 
 

Labels: ,

  - ജെ. എസ്.
   ( Tuesday, May 19, 2009 )    

1അഭിപ്രായങ്ങള്‍ (+/-)
Links to this post

1 Comments:

congrates

May 22, 2009 7:34 AM  

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



കാര്‍ട്ടൂണിസ്റ്റ് സുജിത്തിന് പുരസ്ക്കാരം
sujith-tk-cartoonistകേരള സര്‍ക്കാരിന്റെ 2008 ലെ മികച്ച കാര്‍ട്ടൂണിന് ഉള്ള മീഡിയ പുരസ്ക്കാരം കാര്‍ട്ടൂണിസ്റ്റ് സുജിത്തിന് ലഭിച്ചു. യുവ കാര്‍ട്ടൂണിസ്റ്റുകളില്‍ ഏറ്റവും ശ്രദ്ധേയനും മലയാളത്തിലെ ആദ്യത്തെ കാര്‍ട്ടൂണ്‍ ബ്ലോഗ് ഉടമയുമാണ് ടി.കെ.സുജിത്ത്. ബൂലോഗത്തെ ആദ്യത്തെ കാര്‍ട്ടൂണ്‍ പെട്ടിക്കട എന്ന് അദ്ദേഹം തന്നെ വിശേഷിപ്പിക്കുന്ന വര @ തല = തലവര എന്ന ബ്ലോഗ് ആണ് മലയാളത്തിലെ ആദ്യത്തെ കാര്‍ട്ടൂണ്‍ ബ്ലോഗ് ആയി അറിയപ്പെടുന്നത്.
 

sujith-tk-davinci+ravivarma-cartoon-award
പുരസ്ക്കാരം ലഭിച്ച കാര്‍ട്ടൂണ്‍

 





 
 

Labels: ,

  - ജെ. എസ്.
   ( Thursday, May 07, 2009 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



കുട്ടികള്‍ക്ക് കാര്‍ട്ടൂണ്‍ ക്യാമ്പ്
കേരള കാര്‍ട്ടൂണ്‍ അക്കാദമി കുട്ടികള്‍ക്കായി കോട്ടയം പബ്ലിക് ലൈബ്രറിയുടെ സഹകരണത്തോടെ ദ്വിദിന കാര്‍ട്ടൂണ്‍ പഠന ക്യാമ്പ് കോട്ടയത്ത് സംഘടിപ്പിക്കുന്നു. മെയ് 13നും 14നും കോട്ടയം പബ്ലിക് ലൈബ്രറി ഹാളില്‍ നടക്കുന്ന കാര്‍ട്ടൂണ്‍ പഠന ക്യാമ്പില്‍ പ്രശസ്ത കാര്‍ട്ടൂണിസ്റ്റുകളായ റ്റോംസ്, സുകുമാര്‍, നാഥന്‍, സീരി, പി. വി. കൃഷ്ണന്‍, രാജു നായര്‍, തോമസ് ആന്റണി, ഉണ്ണികൃഷ്ണന്‍ തുടങ്ങി കാര്‍ട്ടൂണ്‍ അക്കാദമി ഭാരവാഹികളും അംഗങ്ങളും പങ്കെടുക്കും.
 
കാര്‍ട്ടൂണിന്റെ ചരിത്രം മുതല്‍ ആധുനിക സാങ്കേതിക വിദ്യയിലൂടെയുള്ള കാര്‍ട്ടൂണ്‍ കാരിക്കേച്ചര്‍ രചനാ രീതികള്‍, ആനിമേഷന്‍ രംഗം എന്നിവ കുട്ടികള്‍ക്ക് പരിചയപ്പെടുത്തും. കാര്‍ട്ടൂണ്‍ പഠന ക്യാമ്പില്‍ പങ്കെടുക്കാന്‍ താല്പര്യം ഉള്ള കുട്ടികള്‍ സെക്രട്ടറി, കോട്ടയം പബ്ലിക് ലൈബ്രറി, ശാസ്ത്രി റോഡ്, കോട്ടയം എന്ന വിലാസത്തിലോ, 0481 2562434 എന്ന ഫോണ്‍ നമ്പറിലോ, kottayampubliclibrary@yahoo.com എന്ന ഈമെയിലിലോ ബന്ധപ്പെടണം.
 
- സുധീര്‍നാഥ്, സെക്രട്ടറി, കേരള കാര്‍ട്ടൂണ്‍ അക്കാദമി

Labels: ,

  - ജെ. എസ്.
   ( Monday, May 04, 2009 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



ഉണ്ണിക്കും ടോംസിനും പുരസ്ക്കാരം
മലയാളത്തിലെ പ്രശസ്ത കാര്‍ട്ടൂണിസ്റ്റുകളായ ഉണ്ണിക്കും ടോംസിനും ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കാര്‍ട്ടൂണിസ്റ്റിന്റെ ആജീവനാന്ത നേട്ടത്തിനുള്ള പുരസ്കാരം നല്‍കുന്നു. മെയ് 18ന് ബാംഗളൂരില്‍ വെച്ച് നടക്കുന്ന കാര്‍ട്ടൂണിസ്റ്റുകളുടെ ദേശീയ കോണ്‍ഫറന്‍സില്‍ വെച്ചായിരിക്കും ഇവര്‍ക്ക് ഈ ബഹുമതി സമ്മാനിക്കുന്നത്. ഇവരോടൊപ്പം ഉത്തര്‍ പ്രദേശില്‍ നിന്നുമുള്ള ശ്രീ കാക്ക്, മഹാരാഷ്ട്രയില്‍ നിന്നും വസന്ത് സാര്‍വതെ, ആന്ധ്രയില്‍ നിന്നും ടി. വെങ്കട്ട റാവു, കര്‍ണ്ണാടകത്തില്‍ നിന്നും ശ്രീ പ്രഭാകര്‍ റാഒബൈല്‍, തമിഴ് നാട്ടില്‍ നിന്നും ശ്രീ മദന്‍ എന്നിവര്‍ക്കും ഈ ബഹുമതി സമ്മാനിക്കും എന്ന് കേരള കാര്‍ട്ടൂണ്‍ അക്കാദമി അഭിമാന പുരസ്സരം അറിയിക്കുന്നു.
 
- സുധീര്‍നാഥ് (സെക്രട്ടറി, കേരള കാര്‍ട്ടൂണ്‍ അക്കാദമി)

Labels: ,

  - ജെ. എസ്.
   ( Sunday, April 19, 2009 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



പി.വി. കൃഷ്ണന് കെ.എസ്. പിള്ള കാര്‍ട്ടൂണ്‍ പുരസ്കാരം
കൊച്ചി : കേരള കാര്‍ട്ടൂണ്‍ അക്കാദമിയുടെ മികച്ച ഫ്രീലാന്‍സ് കാര്‍ട്ടൂണിസ്റ്റിനുള്ള 2009ലെ കെ. എസ്. പിള്ള സ്മാരക കാര്‍ട്ടൂണ്‍ പുരസ്കാരം പ്രഖ്യാപിച്ചു. കാര്‍ട്ടൂണിസ്റ്റ് പി. വി. കൃഷ്ണനാണ് പുരസ്കാരം. മലയാള രാഷ്ട്രീയ കാര്‍ട്ടൂണ്‍ രംഗത്തെ ആചാര്യ സ്ഥാനീയനായ കെ. എസ്. പിള്ളയുടെ സ്മരണാര്‍ത്ഥം അദ്ദേഹത്തിന്റെ ശിഷ്യന്‍ കാര്‍ട്ടൂണിസ്റ്റ് സുകുമാര്‍ ഏര്‍പ്പെടുത്തിയതാണ് കാഷ് അവാര്‍ഡും ഫലകവും അടങ്ങുന്ന ഈ പുരസ്കാരം.
 
സാക്ഷി എന്ന പംക്തിയിലൂടെ മലയാളികള്‍ക്ക് സുപരിചിതനായ പി.വി.കൃഷ്ണന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പില്‍ ചീഫ് ആര്‍ട്ടിസ്റ്റായിരുന്നു. മികച്ച ഫോട്ടോഗ്രാഫറും ചിത്രകാരനുമായ കൃഷ്ണന്‍ കേരള ലളിത കലാ അക്കാദമി അംഗമായും പ്രവര്‍ത്തിച്ചിട്ടുണ്ട്. മെയ് 14ന് കോട്ടയത്ത് നടക്കുന്ന ചടങ്ങില്‍ പുരസ്കാരം സമ്മാനിക്കുമെന്ന് കേരള കാര്‍ട്ടൂണ്‍ അക്കാദമി ചെയര്‍മാന്‍ പ്രസന്നന്‍ ആനിക്കാട്, സെക്രട്ടറി സുധീര്‍ നാഥ് എന്നിവര്‍ അറിയിച്ചു.
 
- കാര്‍ട്ടൂണിസ്റ്റ് സുധീര്‍നാഥ്

Labels: ,

  - ജെ. എസ്.
   ( Monday, April 13, 2009 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



കാര്‍ട്ടൂണ്‍ അക്കാദമിക്ക് പുതിയ ഭാരവാഹികള്‍
കേരള കാര്‍ട്ടൂണ്‍ അക്കാദമി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. എറണാകുളത്ത് വെച്ചായിരുന്നു തെരഞ്ഞെടുപ്പ് നടന്നത്. ചെയര്‍മാന്‍ ആയി പ്രസന്നന്‍ അനിക്കാടും സെക്രട്ടറിയായി സുധീര്‍നാഥും തെരഞ്ഞെടുക്കപ്പെട്ടു. മറ്റു ഭാരവാഹികള്‍ : വൈസ് ചെയര്‍മാന്‍ - സത്യദേവ്, ഇ. പി. പീറ്റര്‍, ബാലചന്ദ്രന്‍, ജോയന്റ് സെക്രട്ടറി - സുരേന്ദ്രന്‍ വാരച്ചാല്‍, ട്രെഷറര്‍ - മോഹനചന്ദ്രന്‍ എന്നിവരാണ്. കമ്മിറ്റി അംഗങ്ങളായി ജയരാജ് വെല്ലൂര്‍, എന്‍. സുരേഷ്, ദ്വിജിത് പയ്യന്നൂര്‍, അനുരാജ്, മുരളി കെ. മുകുന്ദന്‍, ബിജു ചന്ദ്രന്‍, അബ്ബാ വാഴൂര്‍, ഫാദര്‍ ജോസ് പുന്നമഠം, കൊല്ലം പാപ്പച്ചന്‍ എന്നിവരേയും തെരഞ്ഞെടുത്തു.




- സുധീര്‍നാഥ്, സെക്രട്ടറി, കേരള കാര്‍ട്ടൂണ്‍ അക്കാദമി

Labels:

  - ജെ. എസ്.
   ( Wednesday, March 04, 2009 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



അനിയുഗ് 2009 മമ്മുട്ടി ഉല്‍ഘാടനം ചെയ്തു
കേരള കാര്‍ട്ടൂണ്‍ അക്കാദമിയും ഇന്‍ഫൊമേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിങ് വകുപ്പും സംയുക്തമായി സംഘടിപ്പിക്കുന്ന കാര്‍ട്ടൂണ്‍ ആനിമേഷന്‍ ഫെസ്റ്റിവല്‍ അനിയുഗ് 2009 ചലചിത്ര താരം മമ്മുട്ടി ഉല്‍ഘാടനം ചെയ്തു. കാക്കനാട് എ. എം. എസ്. ലൈബ്രറിയില്‍ രണ്ടു ദിവസങ്ങളിലായി നടക്കുന്ന പരിപാടിയില്‍ ആനിമേഷന്റെ അനന്ത സാധ്യതകളും അതി നൂതന ആനിമേഷന്‍ ടെക്നോളജിയേയും കുറിച്ചുള്ള വിവിധ സെക്ഷനുകള്‍ സംഘടിപ്പിച്ചിട്ടുണ്ട്.




ഇന്ത്യയിലെ പ്രശസ്തരായ പല കാര്‍ട്ടൂണിസ്റ്റുകളും ആനിമേറ്റര്‍മാരും പരിപാടിയില്‍ പങ്കെടുക്കുന്നു. ആനിമേഷന്‍ സ്ഥാപനങ്ങള്‍ നിര്‍മ്മിച്ച ആനിമേഷന്‍ ചിത്രങ്ങളുടെ പ്രദര്‍ശനവും ഓപ്പണ്‍ ഫോറവും ഇതോടനുബന്ധിച്ച് നടക്കും.




കാര്‍ട്ടൂണ്‍ മേഘലയില്‍ നിന്നും ആനിമേഷനിലേക്ക് കടക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അനിയുഗ് 2009 മുതല്‍ കൂട്ടായിരിക്കും എന്ന് ഫെസ്റ്റിവല്‍ ഡയറക്ടര്‍ ശ്രീ. ശശി പരവൂര്‍ അറിയിച്ചു.




- സുധീര്‍നാഥ്, സെക്രട്ടറി, കേരള കാര്‍ട്ടൂണ്‍ അക്കാദമി












Labels:

  - ജെ. എസ്.
   ( Friday, February 06, 2009 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



കാര്‍ട്ടൂണ്‍ ഉത്സവം കൊച്ചിയില്‍
കേരള കാര്‍ട്ടൂണ്‍ അക്കാദമി ഫെബ്രുവരി 5, 6 തിയ്യതികളില്‍ കൊച്ചി കാക്കനാട്ടില്‍ ഇ. എം. എസ്. ലൈബ്രറി തിയ്യറ്ററില്‍ വെച്ച് കാര്‍ട്ടൂണ്‍ ആനിമേഷന്‍ ഫെസ്റ്റിവല്‍ സംഘടിപ്പിക്കുന്നു. വാര്‍ത്താ വിനിമയ വകുപ്പ്, ആക്സസ് അറ്റ്ലാന്റിക് പ്രൈവറ്റ് ലിമിറ്റഡ്, റ്റൂണ്‍ ആര്‍ട്ട്സ് ഇന്‍ഡ്യ ന്യൂ ഡല്‍ഹി, ഇ. എം. എസ്. ലൈബ്രറി എന്നിവരുടെ സഹകരണത്തോടെ ആണ് പ്രസ്തുത ഉത്സവം സംഘടിപ്പിക്കുന്നത്. രണ്ട് ദിവസം നീണ്ട് നില്ല്കുന്ന ഉത്സവത്തില്‍ ഇന്ത്യയിലെ പ്രമുഖരായ ഹ്രസ്വ ആനിമേഷന്‍ സിനിമാ നിര്‍മ്മാതാക്കള്‍ തങ്ങളുടെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. പ്രശസ്ത ചലചിത്രകാരന്‍ ശശി പറവൂര്‍ ആണ് ഉത്സവത്തിന്റെ ഡയറക്ടര്‍.




ആനിമേഷന്‍ സിനിമാ പ്രേമികള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ഉത്സവത്തില്‍ പങ്കെടുക്കുന്നതും സെമിനാറുകളില്‍ സംബന്ധിക്കുന്നതും ഏറെ ഉപകാരപ്രദം ആയ ഒരു അസുലഭ അവസരം ആയിരിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് ഈ അവസരം തങ്ങളുടെ പഠനത്തിന്റെ ഭാഗം ആയ പ്രോജക്ട് ആക്കാവുന്നതും ആണെന്ന് സംഘാടകര്‍ അറിയിച്ചു.




- സുധീര്‍നാഥ്, സെക്രട്ടറി, കേരള കാര്‍ട്ടൂണ്‍ അക്കാദമി

Labels:

  - ജെ. എസ്.
   ( Wednesday, February 04, 2009 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



ശങ്കരന്‍ കുട്ടി അവാര്‍ഡ് കെ. ഷെറീഫിന്റെ “ആട്ജീവിത“ ത്തിന്
ഈ വര്‍ഷത്തെ മികച്ച പുസ്തക പുറം കവറിനുള്ള ശങ്കരന്‍ കുട്ടി അവാര്‍ഡ് തൃശ്ശൂര്‍ ഗ്രീന്‍ ബുക്സ് പ്രസിദ്ധീകരിച്ച ആട് ജീവിതം എന്ന പുസ്തകത്തിന് ശ്രീ കെ. ഷെറീഫിനു ലഭിച്ചു. ഇന്ത്യന്‍ ഭാഷകളില്‍ ഏറ്റവും കൂടുതല്‍ പുസ്തക കവറുകള്‍ രൂപകല്‍പ്പന ചെയ്തതിനുള്ള റെക്കോര്‍ഡിന് ഉടമയായ അന്തരിച്ച കാര്‍ട്ടൂണിസ്റ്റ് ശങ്കരന്‍ കുട്ടിയുടെ പേരില്‍ കാര്‍ട്ടൂണിസ്റ്റ് ശങ്കരന്‍‌ കുട്ടി ട്രസ്റ്റ് കേരളാ കാര്‍ട്ടൂണ്‍ അക്കാദമിയുമായ് ചേര്‍ന്ന്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന അവാര്‍ഡ് നവമ്പര്‍ 29ന് കോട്ടയം പ്രസ് ക്ലബ്ബില്‍ വെച്ച് നടക്കുന്ന ചടങ്ങില്‍ വെച്ച് സമ്മാനിക്കുന്നതാണ്. അവാര്‍ഡിന്റെ ജഡ്ജിങ് കമ്മറ്റിയില്‍ സുപ്രസിദ്ധ ചലചിത്രകാരന്‍ ശശി പറവൂര്‍, മാധ്യമ പ്രവര്‍ത്തകന്‍ എന്‍. പി. ചേക്കുട്ടി, കാര്‍ട്ടൂണിസ്റ്റ് സുധീര്‍ നാഥ് തുടങ്ങിയവര്‍ ഉണ്ടായിരുന്നു. ശ്രീ സി. ആര്‍. ഓമന കുട്ടന്‍, എം. എ. എ. യും കേരള കാര്‍ട്ടൂണ്‍ അക്കാദമി ചെയര്‍മാനുമായ ശ്രീ എം. എം. മോനായി തുടങ്ങിയവര്‍ സംയുക്തമായാണ് അവാര്‍ഡ് പ്രഖ്യാപിച്ചത്.

Labels: ,

  - ജെ. എസ്.
   ( Thursday, November 27, 2008 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



സുധീര്‍നാഥിന് അംഗീകാരം


പ്രശസ്ത കാര്‍ട്ടൂണിസ്റ്റ് സുധീര്‍നാഥിന്റെ “കാറ്റത്തൊരു കിളിക്കൂട്” എന്ന കാര്‍ട്ടൂണ്‍ ഹിമല്‍ ദക്ഷിണേഷ്യന്‍ കാര്‍ട്ടൂണ്‍ മത്സരത്തില്‍ എഡിറ്ററുടെ പ്രത്യേക അംഗീകാരത്തിന് അര്‍ഹമായി. കേരള കാര്‍ട്ടൂണ്‍ അക്കാദമി സെക്രട്ടറിയും തേജസ് ദിനപത്രത്തില്‍ എഡിറ്റോറിയല്‍ കാര്‍ട്ടൂണിസ്റ്റുമാണ് ശ്രീ സുധീര്‍നാഥ്.




ലോകമെമ്പാടും നിന്ന് 173 കാര്‍ട്ടൂണിസ്റ്റുകള്‍ മത്സരത്തില്‍ പങ്കെടുക്കുകയുണ്ടായി. ഒന്നാം സമ്മാനം ബോസ്നിയയില്‍ നിന്നുമുള്ള ഹുസേജിന്‍ ഹനൂസിക്കിന് ലഭിച്ചു. കാഠ്മണ്ഡുവില്‍ നവമ്പര്‍ 14, 15 തിയതികളില്‍ നടക്കുന്ന ദക്ഷിണേഷ്യന്‍ കാര്‍ട്ടൂണ്‍ കോണ്‍ഗ്രസിന് മുന്നോടിയായിട്ടായിരുന്നു കാര്‍ട്ടൂണ്‍ മത്സരം. ദക്ഷിണേഷ്യന്‍ എഡിറ്റോറിയല്‍ കാര്‍ട്ടൂണിസ്റ്റുകളുടെ ആദ്യത്തെ കൂട്ടായ്മയാവും ഈ കാര്‍ട്ടൂണ്‍ കോണ്‍ഗ്രസ്. രണ്ട് ദിവസം നീണ്ട് നില്‍ക്കുന്ന സമ്മേളനത്തില്‍ കാര്‍ട്ടൂണുകളുടെ രാഷ്ട്രീയ പ്രാധാന്യവും സമൂഹത്തിലും മാധ്യമങ്ങളിലും കാര്‍ട്ടൂണുകളുടെ പ്രസക്തിയും ചര്‍ച്ചാ വിഷയമാവും. മറ്റു കാര്‍ട്ടൂണിസ്റ്റുകളെ കാണുവാനും തങ്ങളുടെ മേഖലയിലെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുവാനും ഒരു അപൂര്‍വ്വ അവസരം കൂടിയായിരിയ്ക്കും ഈ സമ്മേളനം.മത്സര വിജയികള്‍ പ്രത്യേക ക്ഷണിതാക്കളായുള്ള ഈ സമ്മേളനത്തില്‍ വെച്ച് വിജയികള്‍ക്ക് അവാര്‍ഡുകള്‍ സമ്മാനിയ്ക്കും.





അവാര്‍ഡ് ലഭിച്ച കാര്‍ട്ടൂണ്‍


കാര്‍ട്ടൂണിസ്റ്റിന്റെ വെബ് സൈറ്റ്





സമ്മേളനത്തോടനുബന്ധിച്ച് രണ്ടാഴ്ച്ച നീണ്ടു നില്‍ക്കുന്ന കാര്‍ട്ടൂണ്‍ പ്രദര്‍ശനവും സംഘടിപ്പിച്ചിട്ടുണ്ട്. പ്രദര്‍ശനത്തില്‍ പ്രശസ്ത കാര്‍ട്ടൂണിസ്റ്റ് അബു അബ്രഹാമിന്റെയും മറ്റ് അഞ്ച് നേപ്പാളി കാര്‍ട്ടൂണിസ്റ്റുകളുടെയും കാര്‍ട്ടൂണുകള്‍ പ്രദര്‍ശിപ്പിയ്ക്കും.

Labels: ,

  - ജെ. എസ്.
   ( Tuesday, November 04, 2008 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



കാര്‍ട്ടൂണ്‍ മത്സരം
കേരള കാര്‍ട്ടൂണ്‍ അക്കാദമി സ്ക്കൂള്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി സംസ്ഥാന തലത്തില്‍ കാര്‍ട്ടൂണ്‍ കാരിക്കേച്ചര്‍ മത്സരം നടത്തുന്നു. പത്താം തരം വരെ ഉള്ളവര്‍ സ്ക്കൂള്‍ വിഭാഗത്തിലും പ്ലസ് വണ്‍ മുതല്‍ മുകളിലേയ്ക്ക് കോളേജ് വിഭാഗവും ആയാണ് കണക്കാക്കുക. കാര്‍ട്ടൂണിന് "റിയാലിറ്റി ഷോ"യും കാരിക്കേച്ചറിന് മലയാളി ക്രിക്കറ്റ് താരം ശ്രീശാന്തുമാണ് വിഷയം. സെപ്റ്റമ്പര്‍ 30 വരെ ആണ് രചനകള്‍ സ്വീകരിക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍
ഇവിടെ ലഭ്യമാണ്.

Labels:

  - ജെ. എസ്.
   ( Wednesday, August 27, 2008 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



123 കരാറിനു പിന്നാലെ 123 കാര്‍ട്ടൂണ്‍
പ്രധാനമന്ത്രി മന്‍ മോഹന്‍ സിംഗിനെ പറ്റിയുള്ള 123 കാര്‍ട്ടൂണുകളുടെ ഒരു സമാഹാരം അടുത്ത മാസം പുറത്തിറങ്ങും. ഇന്ത്യയ്ക്കകത്തും പുറത്തുമുള്ള പ്രശസ്ത കാര്‍ട്ടൂണിസ്റ്റുകള്‍ മന്മോഹന്‍ സിംഗിനെ പറ്റി വരച്ച ഒരു അത്യപൂര്‍വ്വ കാര്‍ട്ടൂണ്‍ ശേഖരം ആവും അത്. ആണവ ഉപയോഗത്തെ സംബന്ധിച്ച് അമേരിയ്ക്കയുമായി ഇന്ത്യ ഒപ്പു വെയ്ക്കാനിരിക്കുന്ന 123 കരാറിന്റെ പശ്ചാത്തലത്തില്‍ ആണ് ഈ സമാഹാരത്തില്‍ 123 കാര്‍ട്ടൂണുകള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. കേരള കാര്‍ട്ടൂണ്‍ അക്കാദമി യാണ് സമാഹാരം പുറത്തിറക്കുന്നത്. കൊച്ചിയില്‍ അടുത്ത മാസം നടക്കുന്ന പുസ്തക പ്രകാശന ചടങ്ങില്‍ മന്‍ മോഹന്‍ സിംഗ് പങ്കെടുക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. കൃത്യമായ തീയതി പ്രധാനമന്ത്രിയുടെ ഓഫീസില്‍നിന്നും അനുമതി ലഭിയ്ക്കുന്നതിനെ തുടര്‍ന്ന് പിന്നീട് പ്രഖ്യാപിയ്ക്കും എന്ന് കേരള കാര്‍ട്ടൂണ്‍ അക്കാദമി സെക്രട്ടറിയും പ്രശസ്ത കാര്‍ട്ടൂണിസ്റ്റുമായ ശ്രീ സുധീര്‍ നാഥ് അറിയിച്ചു.




Labels:

  - ജെ. എസ്.
   ( Monday, July 21, 2008 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



ടി.കെ.സുജിത്തിന്റെ കാര്‍ട്ടൂണുകളുടെ പ്രദര്‍ശനം വെബ്ബന്നൂരിലും, വി.ജെ.ടി ഹാളിലും
യുവ കാര്‍ട്ടൂണിസ്റ്റുകളില്‍ ഏറ്റവും ശ്രദ്ധേയനും മലയാളത്തിലെ ആദ്യത്തെ കാര്‍ട്ടൂണ്‍ ബ്ലോഗ് ഉടമയുമായ ടി.കെ.സുജിത്തിന്റെ തിരഞ്ഞെടുത്ത കാര്‍ട്ടൂണുകളുടെ പ്രദര്‍ശനം ജനുവരി 22 മുതല്‍ ഇന്ദുലേഖ.കോമില്‍ ഒരുക്കുന്നു.


അന്നേ ദിവസം തിരുവനന്തപുരത്ത് വി.ജെ.ടി ഹാളിലും ഇതേ പ്രദര്‍ശനം കാര്‍ട്ടൂണിസ്റ്റുകളുടെ ഇഷ്ടകഥാപാത്രം ശ്രീ.കെ.കരുണാകരന്‍ കാര്‍ട്ടൂണ്‍ വരച്ച് ഉദ്ഘാടനം ചെയ്യും.


സംസ്കാരിക മന്ത്രി ശ്രീ.എം.എ.ബേബി അധ്യക്ഷനായിരിക്കും. രാവിലെ 10മുതല്‍ രാത്രി8 വരെയായിരിക്കും വി.ജെ.ടി ഹാളിലെ പ്രദര്‍ശനം.

Labels: , ,

  - ജെ. എസ്.
   ( Sunday, January 20, 2008 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്





ആര്‍ക്കൈവ്സ്





ePathram Pacha
ePathram Magazine

ബുക്ക് റിപബ്ലിക് - e പത്രം പിന്തുണക്കുന്ന വെബ് സൈറ്റ്
dubaieasy - e പത്രം പിന്തുണക്കുന്ന വെബ് സൈറ്റ്

Click here to download Malayalam fonts
Click here to download Malayalam fonts



സ്വകാര്യതാ നയം | സംഘടനാ വിവരങ്ങള്‍ | പരസ്യ സഹായി | പത്രാധിപര്‍

© e പത്രം 2010

വാര്‍ത്തകള്‍

പ്രധാന വാര്‍ത്തകള്‍
പ്രാദേശിക വാര്‍ത്തകള്‍
സിറ്റിസണ്‍ ജേണലിസം
വിനോദം, സിനിമ
ബിസിനസ്സ് വാര്‍ത്തകള്‍

News in English

 

കലാ സാഹിത്യം

ലേഖനങ്ങള്‍
കവിതകള്‍
കഥകള്‍
അനുഭവങ്ങള്‍

 

മഞ്ഞ (മാഗസിന്‍)

കവിതകള്‍
ചിത്രകല
അഭിമുഖം
കഥകള്‍
കുറിപ്പുകള്‍
മരമെഴുതുന്നത്

കോളംസ്

 

പച്ച (പരിസ്ഥിതി)

മറ്റ് പംക്തികള്‍

ചരമം
ഹെല്പ് ഡെസ്ക്
ബൂലോഗം
കാര്‍ട്ടൂണ്‍
വെബ്ബന്നൂരില്‍ കണ്ടത്
വായനക്കാര്‍ പറഞ്ഞത്