കൊടുങ്കാറ്റ് : ബീഹാറിലും ബംഗാളിലും ആസാമിലും 122 മരണം
bihar-stormബീഹാര്‍, പശ്ചിമ ബംഗാള്‍, ആസാം എന്നീ സംസ്ഥാനങ്ങളില്‍ ആഞ്ഞു വീശിയ കൊടുങ്കാറ്റില്‍ 120ഓളം പേര്‍ കൊല്ലപ്പെട്ടു. ഇന്നലെ അര്‍ദ്ധ രാത്രിയാണ് 125 കിലോ മീറ്റര്‍ വേഗതയുള്ള കൊടുങ്കാറ്റ് ആഞ്ഞടിച്ചത്. ഏറ്റവും അധികം പേര്‍ കൊല്ലപ്പെട്ടത് ബീഹാറിലാണ്. ബീഹാറിലെ അഞ്ചു ജില്ലകളിലായി 77 പേര്‍ കൊല്ലപ്പെട്ടു. പശ്ചിമ ബംഗാളിലെ ഒരു ജില്ലയിലെ 39 പേരും, ആസാമില്‍ 4 പേരും കൊല്ലപ്പെട്ടു. മരിച്ചവരുടെ ബന്ധുക്കള്‍ക്ക് 1.5 ലക്ഷം രൂപയുടെ ദുരിതാശ്വാസം നല്‍കുമെന്ന് ബീഹാര്‍ മുഖ്യമന്ത്രി അറിയിച്ചു. ഇതിനു പുറമേ, ധാന്യവും, ഇന്ദിരാ ആവാസ് യോജന പദ്ധതി പ്രകാരം വീട് നിര്‍മ്മിച്ച്‌ നല്‍കാനും ഉത്തരവായി. മരിച്ചവരുടെ ബന്ധുക്കള്‍ക്ക് 2 ലക്ഷം രൂപാ വീതം നല്‍കുമെന്ന് പശ്ചിമ ബംഗാള്‍ സര്‍ക്കാരും അറിയിച്ചു.

Labels: ,

  - ജെ. എസ്.
   ( Thursday, April 15, 2010 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്ചൈനയില്‍ ഭൂകമ്പം മരണം അറുന്നൂറ് കവിഞ്ഞു
ചൈനയിയില്‍ ഉണ്ടായ അതി ശക്തമായ ഭൂകമ്പത്തില്‍ മരണ സംഖ്യ നാനൂറ് കവിഞ്ഞു. എണ്ണായിരത്തോളം പേര്‍ക്ക് പരിക്കുണ്ട്. നിരവധി വീടുകള്‍ തകര്‍ന്നു. റിക്ടര്‍ സ്കെയിലല്‍ 6.9 രേഖപ്പെടുത്തിയ ഭൂകമ്പം ഷിന്‍ഹായ് പ്രവിശ്യയിലാണ് ഏറ്റവും കൂടുതല്‍ നാശം വിതച്ചത്. തിബറ്റന്‍ പീഠ ഭൂമിയിലാണ് ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രം. രക്ഷാ പ്രവര്‍ത്തനം പുരോഗമിക്കുന്നു.

Labels: ,

  - ജെ. എസ്.
   ( Thursday, April 15, 2010 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്ബ്രസീലില്‍ ഉരുള്‍ പൊട്ടലും വെള്ളപ്പൊക്കവും
brazil-floodsബ്രസീല്‍ : കനത്ത മഴയെ തുടര്‍ന്ന് ബ്രസീലിലെ റിയോ ഡി ജനെയ്‌റോ യില്‍ ഉണ്ടായ ഉരുള്‍ പൊട്ടലിലും വെള്ളപ്പൊക്കത്തിലും മരിച്ചവരുടെ എണ്ണം ഇരുന്നൂറ്‌ കവിഞ്ഞു. രക്ഷാ പ്രവര്‍ത്തനങ്ങള്‍ ഇപ്പോഴും തുടരുകയാണ്. കൂടുതല്‍ മൃതദേഹങ്ങള്‍ ലഭിക്കുവാനുള്ള സാധ്യത തള്ളിക്കളയാന്‍ ആവില്ല എന്നാണു സൂചന. കനത്ത മഴ തുടരുന്നതോടെ മരണ സംഖ്യ ഇനിയും കൂടും എന്ന് രക്ഷാ പ്രവര്‍ത്തകര്‍ക്ക്‌ ആശങ്കയുണ്ട്. ഉരുള്‍പൊട്ടലില്‍ മണ്ണിനടിയില്‍ അകപ്പെട്ടു പോയ ഒരു ചേരിയിലാണ് ഏറ്റവും അധികം മരണം നടന്നത്. ഇവിടെ മാത്രം ഇരുന്നൂറോളം പേര്‍ മരിച്ചിട്ടുണ്ടാവും എന്നാണ് നിഗമനം. 161 പേര്‍ക്ക് പരിക്കുകള്‍ ഉണ്ട് എന്ന് സംസ്ഥാന അഗ്നിശമന സേന അറിയിച്ചു.

Labels: ,

  - ജെ. എസ്.
   ( Saturday, April 10, 2010 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്കോപ്പന്‍‌ഹേഗന്‍ - ഇന്ത്യന്‍ നിലപാട് അമേരിക്കയെ പ്രീണിപ്പിയ്ക്കാന്‍ - നഷ്ടം ഭൂമിയ്ക്ക്
emissionഡല്‍ഹി : കോപ്പന്‍ ഹേഗന്‍ കാലാവസ്ഥാ ഉച്ചകോടിയില്‍ ഇന്ത്യന്‍ നയം വ്യക്തമാക്കി കൊണ്ട് പരിസ്ഥിതി മന്ത്രി ജയറാം രമേഷ് പാര്‍ലമെന്റിനു മുന്‍പില്‍ സമര്‍പ്പിച്ച രേഖ അമേരിക്കയെ പ്രീതിപ്പെടുത്താന്‍ ഉദ്ദേശിച്ച് ഉള്ളതാണെന്ന് ശാസ്ത്ര പരിസ്ഥിതി കേന്ദ്രം (Centre for Science and Environment - CSE) ഡയറക്ടര്‍ സുനിത നരൈന്‍ അഭിപ്രായപ്പെട്ടു. മലിനീകരണ അളവുകളില്‍ നിയമപരമായ നിയന്ത്രണം കൊണ്ടു വരുന്നതിനെ എതിര്‍ത്ത ഇന്ത്യ സ്വയം നിര്‍ണ്ണയിക്കുന്ന അളവുകള്‍ ഏര്‍പ്പെടുത്തി ആഭ്യന്തര മലിനീകരണം നിയന്ത്രിക്കും എന്ന നിലപാടാണ് സ്വീകരിക്കുന്നത്. മലിനീകരണം നിയമപരമായി നിയന്ത്രിക്കപ്പെട്ടാല്‍ അത് ഏറ്റവും അധികം ബാധിക്കുന്നത് അമേരിക്കയെയും ചൈനയെയും ആയിരിക്കും എന്നതിനാല്‍ ഇതിനെ എതിര്‍ത്ത് സ്വയം നിര്‍ണ്ണയിക്കുന്ന അളവുകള്‍ ഏര്‍പ്പെടുത്താനാണ് അമേരിക്കയ്ക്ക് താല്‍പ്പര്യം. ഇതേ നിലപാട് തന്നെ പിന്തുടരുക വഴി അമേരിക്കന്‍ വാദത്തിന് പിന്‍‌ബലം നല്‍കുകയാണ് ഇന്ത്യ.
 
വന്‍ കല്‍ക്കരി ശേഖരമുള്ള ഇന്ത്യയുടെ വികസനത്തിന് തടസ്സമാവും ആഗോള മലിനീകരണ നിയന്ത്രണം എന്നതാണ് ഇന്ത്യയുടെ വാദം. ദാരിദ്ര്യം അനുഭവിക്കുന്ന കോടിക്കണക്കിന് ജനങ്ങളുടെ ക്ഷേമത്തിന് ഊര്‍ജ്ജം പകരാന്‍ ഇന്ത്യ കല്‍ക്കരിയെ തന്നെയാണ് ആശ്രയിക്കുന്നത്. ഇതാണ് ആഗോള നിയന്ത്രണത്തെ ഇന്ത്യ എതിര്‍ക്കുന്നത്. എന്നാല്‍ ആഗോള താപനവും തല്‍ ഫലമായി ശോഷിക്കുന്ന ഹിമാലയന്‍ മഞ്ഞു മലകളും, ഉയരുന്ന സമുദ്ര നിരപ്പുമെല്ലാം ഇന്ത്യയ്ക്ക് ഏറെ ആശങ്കയ്ക്ക് വക നല്‍കുന്നുണ്ട്.
 
മലിനമാകുന്നതോടെ ഭൂമിയുടെ മരണമാണ് ആസന്നമാകുന്നത്. ഇതിന്റെയെല്ലാം നഷ്ടം ഭൂമിക്കും നമ്മുടെ പിന്‍ തലമുറക്കും ആണെന്ന് തിരിച്ചറിഞ്ഞ് വികസന മാതൃക പുനരാവി ഷ്കരിക്കുക എന്നത് മാത്രമാണ് ഇന്ത്യയ്ക്ക് മുന്‍പിലുള്ള പ്രതിവിധി.

Labels: ,

  - ജെ. എസ്.
   ( Friday, December 04, 2009 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്കനത്ത മഴയില്‍ ഡല്‍ഹി വിമാന താവളത്തിന്റെ മേല്‍കൂര ഇടിഞ്ഞു
terminal-1Dഡല്‍ഹി : ആഞ്ഞു വര്‍ഷിച്ച കനത്ത മഴയെ തുടര്‍ന്ന് ഡല്‍ഹി വിമാന താവളത്തിന്റെ പുതുതായി നിര്‍മ്മിച്ച ഡൊമസ്റ്റിക് ടെര്‍മിനലിന്റെ മേല്‍കൂര നിലം പൊത്തി. കനത്ത മഴയെ തുടര്‍ന്ന് പല ഫ്ലൈറ്റുകളും ഇന്ന് റദ്ദാക്കിയിരുന്നു. ഡല്‍ഹിയിലേക്ക് വന്ന ഫ്ലൈറ്റുകള്‍ പലതും മറ്റ് സ്ഥലങ്ങളിലേക്ക് തിരിച്ചു വിടുകയും ചെയ്തു. ടെര്‍മിനല്‍ 1 ഡി യിലാണ് മേല്‍കൂരയുടെ ഒരു ഭാഗം തകര്‍ന്നത്. ആര്‍ക്കും പരിക്കില്ല എന്ന് വിമാന താവളത്തിലെ ഉദ്യോഗസ്ഥര്‍ അറിയിച്ചു.

Labels: ,

  - ജെ. എസ്.
   ( Friday, August 21, 2009 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്ചുഴലിക്കാറ്റ് : ചൈനയില്‍ വന്‍ നാശം
Typhoon-Morakot119 കിലോ മീറ്റര്‍ വേഗതയില്‍ ആഞ്ഞടിക്കുന്ന കാറ്റ് ചൈനയില്‍ വന്‍ നാശ നഷ്ടങ്ങള്‍ വിതച്ചു. കൃഷിയിടങ്ങള്‍ വെള്ളപ്പൊക്കത്താല്‍ നശിക്കുകയും കിടപ്പാടങ്ങള്‍ കാറ്റത്ത് പറന്ന് പോകുകയും ചെയ്തു എന്ന് ചൈനയില്‍ നിന്നുമുള്ള റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. 10 ലക്ഷത്തോളം പേര്‍ക്ക് കിടപ്പാടം നഷ്ടമായി. 12 പേരെ കാണാതായി. ഏഴ് അടി ഉയരത്തില്‍ പല പ്രദേശങ്ങളിലും വെള്ളം പൊങ്ങിയിട്ടുണ്ട്. ഇത്തരം വെള്ളപ്പൊക്കം ആദ്യമായാണ് ഇവിടെ അനുഭവപ്പെടുന്നത്. കനത്ത മഴ തുടരുന്നതിനാല്‍ നാശ നഷ്ടങ്ങളും മരണ സംഖ്യയും ഇനിയും ഉയരാനാണ് സാധ്യത.

Labels: ,

  - ജെ. എസ്.
   ( Monday, August 10, 2009 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്ആശ്വാസമായി ഇടവപ്പാതി
പൊള്ളുന്ന വേനല്‍ ചൂടിനു ആശ്വാസമായി കേരളത്തില്‍ ഇന്നലെ ഇടവപ്പാതി എത്തി. കേരളത്തിന്റെ തെക്കന്‍ ജില്ലകളില്‍ ഇന്നലെ പരക്കെ മഴ കിട്ടി. ഉത്തര ഇന്ത്യയിലേക്കും അടുത്ത ദിവസങ്ങളില്‍ മഴ വ്യാപകം ആകുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ഡയറക്ടര്‍ ഡോ. എം. ഡി. രാമചന്ദ്രന്‍ അറിയിച്ചു. ആദ്യ ഘട്ടത്തില്‍ കിട്ടുന്ന മഴയുടെ തോത് പിന്നീട് കുറഞ്ഞു വീണ്ടും ശക്തി പ്രാപിക്കുമെന്നതാണ് ഇടവപ്പാതിയുടെ സവിശേഷത എന്നും ഈ തവണയും അങ്ങനെ തന്നെ പ്രതീക്ഷിക്കാം എന്നും അദ്ദേഹം സൂചിപ്പിചു.

Labels: ,

  - ജ്യോതിസ് (e പത്രം കറസ്പോണ്ടന്റ്)
   ( Sunday, May 24, 2009 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്ഇറ്റലിയില്‍ വീണ്ടും ഭൂകമ്പം
ഭൂമി കുലുക്കത്തില്‍ മരിച്ചവരുടെ എണ്ണം 272 എത്തി നില്‍ക്കേ ഇന്ന് രാവിലെ ഇറ്റലിയില്‍ വീണ്ടും ഭൂമി കുലുങ്ങി. തിങ്കളാഴ്ച ഇറ്റലിയെ പിടിച്ച് കുലുക്കിയ ഭൂകമ്പത്തിന്റെ അളവ് റിക്റ്റര്‍ സ്കെയിലില്‍ 6.3 ആയിരുന്നു. ഇന്ന് രാവിലെ അനുഭവപ്പെട്ട കുലുക്കം 5.2 ആണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോട് അടുപ്പിച്ച് നടന്ന ഈ കുലുക്കം നേരത്തെ നടന്ന ഭൂകമ്പത്തിന്റെ തുടര്‍ പ്രകമ്പനം ആണ്. ഇത് നൂറ് കിലോമീറ്റര്‍ അകലെ ഉള്ള റോമില്‍ വരെ അനുഭവപ്പെട്ടു. ഈ പ്രകമ്പനം കൂടുതല്‍ നാശ നഷ്ടങ്ങള്‍ വരുത്തിയിട്ടുണ്ടോ എന്നത് ഇനിയും അറിവായിട്ടില്ല.
 
കഴിഞ്ഞ ദിവസം നടന്ന ഭൂകമ്പത്തില്‍ 28,000 പേര്‍ക്കാണ് തങ്ങളുടെ കിടപ്പാടം നഷ്ടപ്പെട്ടത്. 17,000 പേരോളം ഇപ്പോഴും കൊടും തണുപ്പ് സഹിച്ച് കൊണ്ട് ടെന്റുകളിലാണ് കഴിയുന്നത്. ബാക്കിയുള്ളവര്‍ ബന്ധുക്കളുടെ വീടുകളിലും സൌജന്യമായി ലഭ്യമാക്കിയ ഹോട്ടല്‍ മുറികളിലും അഭയം പ്രാപിച്ചിട്ടുണ്ട്.
 


 
മരിച്ചവരുടെ ശവസംസ്ക്കാരങ്ങള്‍ നടന്നു കൊണ്ടിരിക്കുകയാണ്. മാര്‍പാപ്പയുടെ പ്രത്യേക നിര്‍ദ്ദേശ പ്രകാരം ദുഃഖ വെള്ളിയാഴ്ച മരിച്ചവര്‍ക്കായി പ്രത്യേക പ്രാര്‍ത്ഥന ഉണ്ടാവും എന്ന് വത്തിക്കാന്‍ അറിയിച്ചു.
 
മാര്‍പാപ്പ അടുത്തു തന്നെ സംഭവ സ്ഥലം സന്ദര്‍ശിക്കും എന്നും അറിയിച്ചിട്ടുണ്ട്.
 
Labels: ,

  - ജെ. എസ്.
   ( Thursday, April 09, 2009 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്ഒറീസ്സയില്‍ മഴ തുടരുന്നു : രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സം
മഹാനദിയിലെ വെള്ളം താണുവെങ്കിലും മഴ തുടരുന്നതിനാല്‍ ഒറീസ്സയില്‍ രക്ഷാ പ്രവര്‍ത്തനങ്ങള്‍ പുരോഗമിയ്ക്കുന്നില്ല. രക്ഷാ പ്രവര്‍ത്തകരുടെ അഭാവവും മതിയായ എണ്ണത്തില്‍ തോണികള്‍ ലഭ്യമല്ലാത്തതും വെള്ളപൊക്കം മൂലം ഒറ്റപ്പെട്ടു പോയ ആറ് ലക്ഷത്തോളം പേരുടെ സ്ഥിതി വഷളാക്കുന്നു.

മഹാനദി പ്രദേശത്ത് തുടരുന്ന ന്യൂനമര്‍ദ്ദം കാരണം മഴ നില്‍ക്കുന്നുമില്ല.

എന്നാല്‍ വെള്ളത്തിന്റെ നില താഴുന്നു എന്നുള്ളതാണ് ആകെയുള്ള പ്രത്യാശ എന്ന് പ്രദേശത്ത് തമ്പടിച്ചിട്ടുള്ള വെള്ളപൊക്ക നിയന്ത്രണ സംഘം അറിയിച്ചു.

കട്ടക്ക്, കേന്ദ്രപ്പാറ, പുരി, ജഗത്സിംഗ്പൂര്‍ എന്നീ ജില്ലകളെ യാണ് വെള്ള പൊക്കം ഏറ്റവും അധികം ദുരിതത്തില്‍ ആഴ്ത്തിയിരിയ്ക്കുന്നത്. ഇവിടെ വായു സേനയുടെ ഹെലികോപ്റ്ററുകള്‍ ഭക്ഷണ പൊതികളും മറ്റ് അവശ്യ സാധനങ്ങളും തുടര്‍ച്ചയായി എത്തിയ്ക്കുന്നുണ്ട്. എന്നാലും രക്ഷാ പ്രവര്‍ത്തകരുടേയും തോണികളുടേയും ദൌര്‍ലഭ്യം രക്ഷാ പ്രവര്‍ത്തനത്തെ കാര്യമായി ബാധിയ്ക്കുന്നുണ്ട് എന്നാണ് ഇവിടെ നിന്നുമുള്ള റിപ്പോര്‍ട്ടുകള്‍ സൂചിപ്പിയ്ക്കുന്നത്.

ഒറീസ്സയിലെ മരണ സംഖ്യ 17 ആയതോടെ ഇന്ത്യ ഒട്ടാകെ വെള്ളപൊക്കം മൂലം മരണപ്പെട്ടവരുടെ സംഖ്യ 173 ആയി.

ഒറീസ്സയിലെ 1849 ഗ്രാമങ്ങള്‍ ഇപ്പോള്‍ വെള്ളത്തിനടിയിലാണ്.

Labels: , ,

  - ജെ. എസ്.
   ( Monday, September 22, 2008 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്യു.എ.ഇ.യില്‍ കനത്ത ചൂട്
യു.എ.ഇ.യിലെ വേനല്‍ക്കാലം കനത്ത ചൂടിലേക്ക്. ദുബായില്‍ ഇന്നലെ കൂടിയ താപനില 51 ഡിഗ്രി സെല്‍ഷ്യസാണ് രേഖപ്പെടുത്തിയത്.
കനത്ത ചൂടാണ് യു.എ.ഇയിലെ വിവിധ ഭാഗങ്ങളില്‍ ഇപ്പോള്‍ അനുഭവപ്പെടുന്നത്. ദുബായില്‍ താപനില ഞായറാഴ്ച 51 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയര്‍ന്നു. ദുബായിലെ മിന്‍ഹാദ് എയര്‍ബേസിലാണ് ഈ താപനില രേഖപ്പെടുത്തിയത്.
യു.എ.ഇ.യിലെ മറ്റ് എമിറേറ്റുകളിലും താപനില വര്‍ധിക്കുകയാണ്. അലൈനില്‍ 48 ഡിഗ്രി സെല്‍ഷ്യസ് ചൂട് രേഖപ്പെടുത്തി. 45 ഡിഗ്രി രേഖപ്പെടുത്തിയ റാസല്‍ഖൈമയില്‍ ചൂട് ഓരോ ദിവസവും ഉയരുകയാണ്. താരതമ്യേന അബുദാബിയിലാണ് ചൂട് കുറവുള്ളത്. ഞായറാഴ്ച അബുദാബിയില്‍ 41 ഡിഗ്രി സെല്‍ഷ്യസായിരുന്നു താപനില. മലനിരകളുടെ പ്രദേശങ്ങളായ അലൈന്‍, ഹത്ത എന്നിവിടങ്ങളില്‍ ചൂട് ഇനിയും കൂടാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കുന്നു.
അടുത്ത ദിവസങ്ങളില്‍ യു.എ.ഇ.യില്‍ കനത്ത ചൂട് തുടരുമെന്നാണ് അധികൃതര്‍ പറയുന്നത്. അന്തരീക്ഷം ഈര്‍പ്പം ഏറ്റവും കുറഞ്ഞത് 15 ശതമാനവും ഉയര്‍ന്നത് 60 ശതമാനവുമായിരിക്കും.
കനത്ത ചൂടിനെ തുടര്‍ന്ന് പല നിര്‍മ്മാണ കെട്ടിട കമ്പനികളും തങ്ങളുടെ ജോലികള്‍ രാത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. സൂര്യാഘാതമേറ്റ് ആശുപത്രിയില്‍ എത്തുന്ന തൊഴിലാളികളുടെ എണ്ണം വര്‍ധിച്ച സാഹചര്യത്തിലാണ് പല കമ്പനികളുടെയും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ രാത്രിയിലേക്ക് മാറ്റിയത്.

Labels: ,

  - ജെ. എസ്.
   ( Monday, July 14, 2008 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്സലാലയില്‍ ഖരീഫ് കാലാവസ്ഥ തുടങ്ങി
ഒമാന്റെ തെക്ക് ഭാഗത്ത് സ്ഥിതി ചെയ്യുന്ന സലാലയില്‍ ഖരീഫ് കാലാവസ്ഥ തുടങ്ങി. സെപ്തംബര്‍ പകുതി വരെ സലാലയിലും മലനിരകളിലും മഴയോടു കൂടിയ തണുത്ത കാലാവസ്ഥയായിരിക്കും അനുഭവപ്പെടുക.
മറ്റ് ഗള്‍ഫ് രാജ്യങ്ങള്‍ കൊടും ചൂടിലായിരിക്കുമ്പോള്‍ ഇവിടുത്ത കൂടിയ ചൂട് 20 ഡിഗ്രി വരെയാണ് ഉണ്ടാകുക. ജൂലായ് 15 മുതല്‍ ആഗസ്റ്റ് 31 വരെ ഇവിടെ ഖരീഫ് സാംസ്ക്കാരിക ഉല്‍സവം സംഘടിപ്പിക്കാറുണ്ട്. മൂന്നര ലക്ഷം വിനോദസഞ്ചാരികള്‍ ഇവിടെ ഈ സമയത്ത് എത്താറുണ്ടെന്നാണ് കണക്ക്.

Labels: ,

  - ജെ. എസ്.
   ( Saturday, July 12, 2008 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്ഫെങ്ഷെന്‍ ചുഴലിക്കാറ്റ് ചൈനയിലെത്തി
ഫിലിപ്പൈന്‍സില്‍ വ്യാപകമായ നാശം വിതച്ച ഫെങ്ഷെന്‍ എന്ന കൊടുങ്കാറ്റ് തായ് ലന്‍ഡിലും ദക്ഷിണ ചൈനയിലും എത്തി. ശക്തി അല്‍പ്പം കുറഞ്ഞിട്ടുണ്ടെങ്കിലും ഹൊങ്കോങ്ങിലെ എല്ലാ വ്യാപാര - വിദ്യാഭ്യാസ സ്ഥാപനങ്ങളും ഇന്ന് അടച്ചിട്ടിരിക്കുകയാണ്.
എണ്ണൂറോളം പേരുമായി പ്രിന്‍സസ്സ് ഓഫ് ദ സ്റ്റാര്‍സ് എന്ന കടത്ത് കപ്പല്‍ കഴിഞ്ഞ ആഴ്ച്ച ഫിലിപ്പൈന്‍സില്‍ ഈ കൊടുങ്കാറ്റ് മൂലം മുങ്ങി പോയിരുന്നു. മുങ്ങിപ്പോയ കപ്പലില്‍ നിന്നുള്ളവരെ രക്ഷിക്കുവാനുള്ള ശ്രമങ്ങള്‍ ഇനിയും വിജയിച്ചിട്ടില്ല.

Labels: ,

  - ജെ. എസ്.
   ( Wednesday, June 25, 2008 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്ചുഴലിക്കാറ്റിന് സാധ്യതയില്ലെന്ന് ഒമാന്‍ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
ഒമാനില്‍ ചുഴലിക്കാറ്റിന് സാധ്യതയില്ലെന്ന് ഒമാന്‍ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി. ഈ മാസം 29 ന് ഒമാനില്‍ ചുഴലിക്കാറ്റ് വീശുമെന്ന് ബ്രിട്ടന്‍ ആസ്ഥാനമായുള്ള യൂറോപ്യന്‍ സെന്‍റര്‍ ഫോര്‍ മീഡിയം റേഞ്ച് വെതര്‍ ഫോര്‍ കാസ്റ്റ്സ് നേരത്തെ റിപ്പോര്‍ട്ട് പുറത്തിറക്കിയിരിക്കുന്നു. എന്നാല്‍ ഭീതി വേണ്ടെന്ന് ജനങ്ങളോട് ആവര്‍ത്തിച്ച് വ്യക്തമാക്കുകയാണ് ഒമാന്‍ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം.
അറബിക്കടലിലെ കാലാവസ്ഥ തുടര്‍ച്ചയായി നിരീക്ഷിച്ചു കൊണ്ടിരിക്കുകയാണെന്നും ജനങ്ങള്‍ ഭയപ്പെടേണ്ട ഒരവസ്ഥയും നിലവിലില്ലെന്നും ഒമാന്‍ കാലാവസ്ഥാ നിരീക്ഷണ കേന്ദം വ്യക്തമാക്കുന്നു.
ദുബായ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രവും മേഖലയില്‍ ശക്തമായ കാറ്റിന് സാധ്യതയില്ല എന്ന് തന്നെയാണ് പറയുന്നത്. ഇവരും മേഖലയിലെ കാലാവസ്ഥ സസൂഷ്മം നിരീക്ഷിച്ചു കൊണ്ടിരിക്കുകയാണ്.
കഴിഞ്ഞ വര്‍ഷം ജൂണ്‍ ആറിനാണ് ഒമാനില്‍ ഗോനു ചുഴലിക്കാറ്റ് വീശിയത്. ഇതില്‍ മലയാളികള്‍ അടക്കം 48 പേര്‍ മരിച്ചുവെന്നാണ് ഔദ്യോഗിക കണക്ക്. വീണ്ടും ഒരു ചുഴലിക്കാറ്റിന് സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ട് വന്നതിനെ തുടര്‍ന്ന് മലയാളികള്‍ അടക്കമുള്ളവര്‍ ഒമാനില്‍ ഇപ്പോള്‍ മുന്‍കരുതല്‍ എടുക്കുകയാണ്. കുടിവെള്ളവും അവശ്യ ഭക്ഷ്യ വസ്തുക്കളും ശേഖരിച്ചുവയ്ക്കുകയാണ് നിരവധി കുടുംബങ്ങള്‍.
കഴിഞ്ഞ ദിവസങ്ങളില്‍ കുടിവെള്ളം, അരി, ഗോതമ്പ്, എന്നിവയുടെ വില്‍പ്പന വന്‍തോതില്‍ വര്‍ധിച്ചതായി സൂപ്പര്‍മാര്‍ക്കറ്റിലെ ജീവനക്കാര്‍ പറയുന്നു. വിവിധ മരുന്നുകളുടെ വില്‍പ്പനയും കൂടിയിട്ടുണ്ട്. ഒമാന്‍ അധികൃതര്‍ ചുഴലിക്കാറ്റിന് സാധ്യതയില്ലെന്ന് പറയുന്നുണ്ടെങ്കിലും 29-ാം തീയതി കഴിഞ്ഞാല്‍ മാത്രമേ ജനങ്ങളിലെ ഭീതി അകലുകയുള്ളൂ എന്ന് വ്യക്തമാണ്.

Labels: , ,

  - ജെ. എസ്.
   ( Monday, May 26, 2008 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്ദുരിതാശ്വാസം പട്ടാള ഭരണകൂടത്തിന്റെ പ്രചരണ തന്ത്രമാവുന്നു
അന്താരാഷ്ട്ര സഹായം പ്രവഹിച്ചു കൊണ്ടിരിക്കുന്ന മ്യാന്മറില്‍ പട്ടാള ഭരണകൂടം ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ തങ്ങളുടെ പ്രചരണ തന്ത്രമാക്കുന്നു. ഐക്യരാഷ്ട്ര സഭയുടെ ദുരിതാശ്വാസ സാമഗ്രികള്‍ പിടിച്ചെടുത്ത പട്ടാള മേധാവികള്‍ അവ വിതരണം ചെയ്യുന്നത് തങ്ങള്‍ക്ക് സ്വാധീനമുള്ള പ്രദേശങ്ങളിലാണ്. പട്ടാള ജെനറല്‍മാരുടെ പേര്‍ വലുതാക്കി എഴുതി പിടിപ്പിച്ച ഭക്ഷണ പൊതികളും മരുന്നും മറ്റും തങ്ങളുടെ ഔദാര്യമാണ് എന്ന മട്ടിലാണ് വിതരണം ചെയ്യപ്പെടുന്നത്. അതും തങ്ങള്‍ക്ക് സ്വാധീനമുള്ള പ്രദേശങ്ങളില്‍ മാത്രം. ഇത് കാരണം അത്യാവശ്യം ഉള്ള പല സ്ഥലങ്ങളിലും സഹായം എത്തുന്നില്ല. 10 ശതമാനം ദുരിത ബാധിതര്‍ക്ക് പോലും ഇനിയും ഒരു തരത്തിലും ഉള്ള ആശ്വാസവും എത്തിക്കാനായിട്ടില്ല എന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.

Labels: , ,

  - ജെ. എസ്.
   ( Sunday, May 11, 2008 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്കുവൈറ്റില്‍ വീണ്ടും കൊടുങ്കാറ്റിന് സാധ്യത
കുവൈറ്റില്‍ വീണ്ടും കൊടുങ്കാറ്റിന് സാധ്യതയുണ്ടെന്ന് സല്‍മിയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം തലവന്‍ മസായിദ് അല്‍-ഹമദ് വെളിപ്പെടുത്തി. കഴിഞ്ഞ ദിവസം ഉണ്ടായ കൊടുങ്കാറ്റിന് സമാനമായി മണിക്കൂറില്‍ 70 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റും മഴയുമുണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രവചിക്കുന്നത്.

ശക്തമായ പൊടിക്കാറ്റും അനുഭവപ്പെടും. പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പുണ്ട്. കഴിഞ്ഞ ദിവസമുണ്ടായ കൊടുങ്കാറ്റില്‍ വാഹനാപകടങ്ങള്‍ മൂലം മൂന്നു പേര്‍ മരിച്ചു. ഒട്ടേറെ വാഹനങ്ങള്‍ക്ക് കാര്യമായ കേടുപാടുകള്‍ സംഭവിച്ചു. ഭീമന്‍ പരസ്യ ബോര്‍ഡുകള്‍ വീണ് വാഹനങ്ങള്‍ തകര്‍ന്നു.

സാല്‍മിയയിലെ കടലില്‍ കൊടുങ്കാറ്റു മൂലമുണ്ടായ തിരയില്‍പ്പെട്ട് ഒരു സ്വദേശി യുവാവും വാഹനാപകടത്തില്‍പ്പെട്ട് രണ്ട് ഈജിപ്തുകാരുമാണ് മരിച്ചത്.

Labels: ,

  - ജെ. എസ്.
   ( Tuesday, April 15, 2008 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്യു.എ.ഇ. യില്‍ ചൂട് കൂടുന്നു
യു.എ.ഇ. യില്‍ അടുത്ത ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ചൂട് വര്‍ധിക്കാന്‍ തുടങ്ങുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇന്നലെ പരമാവധി 36 ഡിഗ്രി സെല്‍ഷ്യസ് വരെ രേഖപ്പെടുത്തി. തിങ്കള്‍, ചൊവ്വ ദിവസങ്ങളിലായി ചൂട് വര്‍ധിക്കാന്‍ തുടങ്ങുമെന്നും ചിലയിടങ്ങളില്‍ മൂടല്‍ മഞ്ഞിന് സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി.

Labels: ,

  - ജെ. എസ്.
   ( Monday, March 24, 2008 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്ദുബായ്‌- അബുദാബി അതിര്‍ത്തിയില്‍ വന്‍ വാഹനാപകടം


കൂടുതല്‍ ദൃശ്യങ്ങള്‍ ഇവിടെ

യു.എ.ഇയില്‍ ദുബായ്‌- അബുദാബി അതിര്‍ത്തിയില്‍ ഇന്നലെ രാവിലെ വന്‍ വാഹനാപകടമുണ്ടായി. 200 ലധികം വാഹനങ്ങള്‍ അപകടത്തില്‍ പെട്ടു. പത്തിലധികം പേര്‍ മരിച്ചതായാണ്‌ അനൗദ്യോഗിക വിവരം. മലയാളികള്‍ ഉള്ളതായി വിവരം ലഭിച്ചിട്ടില്ല. കനത്ത മൂടല്‍ മഞ്ഞാണ്‌ അപകട കാരണം.

കനത്ത മൂടല്‍ മഞ്ഞിനെ തുടര്‍ന്ന്‌ ഇന്ന്‌ രാവിലെ അബുദാബി വിമാനത്താവളം അടച്ചിട്ടു. പുലര്‍ച്ചെ 2.22 മുതല്‍ രാവിലെ 9.48 വരെയാണ്‌ വിമാനത്താവളം അടച്ചിട്ടത്‌. 27 വിമാന സര്‍വീസുകളെ മൂടല്‍ മഞ്ഞ്‌ ബാധിച്ചതായി അധികൃതര്‍ അറിയിച്ചു. വിമാനത്താവളത്തില്‍ ഇന്നലെ രാവിലെ 200 മീറ്റര്‍ വരെയായി കാഴ്‌ച മങ്ങിയിരുന്നു.

Labels: , , , , ,

  - ജെ. എസ്.
   ( Wednesday, March 12, 2008 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്ഗള്ഫില് പൊടിക്കാറ്റ്
സൗദിയിലെ വിവിധഭാഗങ്ങളില്‍ ഇന്നലെ മുതല്‍ കനത്ത പൊടിക്കാറ്റ് അടിച്ചു തുടങ്ങി. അല്‍ ഖോബാര്‍, ജുബൈല്‍, റഹീമ എന്നിവിടങ്ങളില്‍ കനത്ത പൊടിക്കാറ്റിനെ തുടര്‍ന്ന് നഗരവും റോഡുകളും വിജനമാണ്. രാത്രിയിലും പൊടിക്കാറ്റ് തുടരുകയാണ്

Labels: ,

  - ജെ. എസ്.
   ( Thursday, February 21, 2008 )    
മഴ ജനജീവിതത്തെ വലച്ചു
ഗള്‍ഫ് നാടുകളില്‍ ജനജീവിതം ദിവസങ്ങളായി തുടരുന്ന മഴയും കടുത്ത തണുപ്പും കാരണം താളംതെറ്റി. ഞായറാഴ്ച മുതല്‍ യു.എ.ഇയുടെ വിവിധ എമിറേറ്റുകളില്‍ മഴ ഇടവിട്ട് പെയ്തിരുന്നെങ്കിലും തിങ്കളാഴ്ച വൈകിട്ട് മുതല്‍ നിര്‍ത്താതെ പെയ്യുകയാണ്. ഇടിയോടുകൂടിയ മഴ തുടരുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. ശീതക്കാറ്റിനും സാധ്യതയുണ്ട്.

ഇന്നലെ വൈകിട്ടുവരെ ദുബായില്‍ 43.8 മില്ലിമീറ്റര്‍ മഴ പെയ്തു.


കനത്ത മഴയെ തുടര്‍ന്ന് വാഹനങ്ങളെല്ലാം വേഗത കുറച്ച് പോകുന്നതിനാല്‍ അതിയായ ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്. രാവിലെ ജോലിക്ക് പുറപ്പെട്ടവര്‍ മണിക്കൂറുകളോളം റോഡില്‍ കിടന്നശേഷം വീടുകളിലേക്ക് മടങ്ങുകയായിരുന്നു. വൈകിട്ട് ജോലിസ്ഥലത്തുനിന്ന് പുറപ്പെട്ടവര്‍ രാത്രി ഏറെ വൈകിയാണ് വീടുകളിലെത്തിയത്. അരമണിക്കൂറുകൊണ്ട് എത്താവുന്ന ദൂരത്തേക്ക് വാഹനങ്ങളെത്തിയത് അഞ്ചുമണിക്കൂറിലേറെയെടുത്താണ്. സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ അര്‍ധ രാത്രി കഴിഞ്ഞാണ് വീടുകളില്‍ തിരികെയെത്തിയത്.

സ്കൂളുകളില്‍ അധ്യയനം ഉച്ചയോടെ നിര്‍ത്തിവെച്ചു. നിര്‍മാണ സ്ഥലങ്ങളിലും ജോലികള്‍ നിര്‍ത്തി വെച്ചു.

Labels: , , ,

  - ജെ. എസ്.
   ( Wednesday, January 16, 2008 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്

ആര്‍ക്കൈവ്സ്

ePathram Pacha
ePathram Magazine

ബുക്ക് റിപബ്ലിക് - e പത്രം പിന്തുണക്കുന്ന വെബ് സൈറ്റ്
dubaieasy - e പത്രം പിന്തുണക്കുന്ന വെബ് സൈറ്റ്

Click here to download Malayalam fonts
Click here to download Malayalam fontsസ്വകാര്യതാ നയം | സംഘടനാ വിവരങ്ങള്‍ | പരസ്യ സഹായി | പത്രാധിപര്‍

© e പത്രം 2010

വാര്‍ത്തകള്‍

പ്രധാന വാര്‍ത്തകള്‍
പ്രാദേശിക വാര്‍ത്തകള്‍
സിറ്റിസണ്‍ ജേണലിസം
വിനോദം, സിനിമ
ബിസിനസ്സ് വാര്‍ത്തകള്‍

News in English

 

കലാ സാഹിത്യം

ലേഖനങ്ങള്‍
കവിതകള്‍
കഥകള്‍
അനുഭവങ്ങള്‍

 

മഞ്ഞ (മാഗസിന്‍)

കവിതകള്‍
ചിത്രകല
അഭിമുഖം
കഥകള്‍
കുറിപ്പുകള്‍
മരമെഴുതുന്നത്

കോളംസ്

 

പച്ച (പരിസ്ഥിതി)

മറ്റ് പംക്തികള്‍

ചരമം
ഹെല്പ് ഡെസ്ക്
ബൂലോഗം
കാര്‍ട്ടൂണ്‍
വെബ്ബന്നൂരില്‍ കണ്ടത്
വായനക്കാര്‍ പറഞ്ഞത്