| 
                                
                                
                                        
                                        ഈ വര്‍ഷം പവര്‍ കട്ടില്ല : മന്ത്രി എ. കെ. ബാലന്‍
                                         
                                    
                                
 
                                 
                                        ഈ വര്‍ഷം സംസ്ഥാനത്ത് പവര്‍ കട്ട് ഉണ്ടാകില്ലെന്ന് വൈദ്യുതി മന്ത്രി എ. കെ. ബാലന്‍ അറിയിച്ചു. വൈദ്യുതി പ്രതിസന്ധി  തുടരുന്ന സാഹചര്യത്തില്‍ ഈ പ്രഖ്യാപനത്തെ ഏവരും പ്രതീക്ഷ യോടെ യാണ് കാണുന്നത്. ലാവ്‌ലിന്‍ കേസില്‍ സി. പി. എം. സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ തെറ്റുകാരനല്ലെന്നു സി. ബി. ഐ. തന്നെ പറഞ്ഞ സ്ഥിതിക്ക്, ഉമ്മന്‍ ചാണ്ടി ഇതേ പറ്റി പ്രതികരിക്ക ണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. Labels: കേരള രാഷ്ട്രീയം, കേരളം 
 
- ജെ. എസ്.
 ( Tuesday, April 20, 2010 ) | 
| 
                                
                                
                                        
                                        മൂന്നു ജില്ലകളില്‍ വൈദ്യുതി നിയന്ത്രണം
                                         
                                    
                                
 
                                 
                                        കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട്  എന്നീ ജില്ലകളില്‍ പത്ത് ദിവസത്തേക്ക് വൈദ്യുതി നിയന്ത്രണം ഉണ്ടാകുമെന്ന് കെ. എസ്. ഇ. ബി. അധികൃതര്‍ അറിയിച്ചു. 120 കെ. വി. സബ് സ്റ്റേഷനിലേക്ക്  സംസ്ഥാനത്തിന് പുറത്തു നിന്നും വരുന്ന ലൈനില്‍ ഉണ്ടായ തകരാറാണ് വൈദ്യുതി നിയന്ത്രണത്തിനു കാരണമെന്നും ഇവര്‍ പറഞ്ഞു. പ്രശ്നം പരിഹരിച്ച് വൈദ്യുതി പഴയ സ്ഥിതിയിലേക്ക് കൊണ്ടു വരുന്നത് വരെയാണ് നിയന്ത്രണം. Labels: കേരളം 
 
- ജെ. എസ്.
 ( Thursday, April 15, 2010 ) | 
| 
                                
                                
                                        
                                        ടോമിന്‍ തച്ചങ്കരി കാശ്മീരില്‍
                                         
                                    
                                
 
                                 
                                        സര്‍ക്കാരിന്റെ അറിവോ അനുമതിയോ കൂടാതെ വിദേശ യാത്ര നടത്തിയത് അന്വേഷിക്കാന്‍ മുഖ്യമന്ത്രി ഉത്തരവിട്ടതിനു പുറകെ താന്‍ ജമ്മു കാശ്മീരില്‍ ഉണ്ടെന്നും അനാവശ്യ വിവാദങ്ങളിലേക്ക് തന്നെ വലിച്ചിഴക്കരുതെന്നും ടോമിന്‍ തച്ചങ്കരി അറിയിച്ചു.
                                         
                                     
 
- ജെ. എസ്.
 ( Monday, April 12, 2010 ) | 
| 
                                
                                
                                        
                                        ഐ. ജി. ടോമിന്‍ തച്ചങ്കരിയുടെ വിദേശ യാത്ര വിവാദത്തില്‍
                                         
                                    
                                
 
                                 
                                        സര്‍ക്കാരിന്റെ അനുമതിയില്ലാതെ ഉത്തര മേഖല  ഐ. ജി. ടോമിന്‍ തച്ചങ്കരി നടത്തിയ  വിദേശ യാത്രയെ പറ്റി അന്വേഷിക്കാന്‍ മുഖ്യമന്ത്രി ഉത്തരവിട്ടു. എ. ഡി. ജി. പി. സിബി മാത്യുവിനാണ് അന്വേഷണ ചുമതല. കോഴിക്കോട് മലപ്പുറം മേഖലയില്‍ ചില പരിപാടി കളുമായി ബന്ധപ്പെട്ട് എത്തിയ മുഖ്യമന്ത്രി വി. എസ്. അച്യുതാനന്ദന്‍ ഉത്തര മേഖല ഐ. ജി. യുടെ അസാന്നിദ്ധ്യം ശ്രദ്ധിച്ചിരുന്നു.  ഐ. പി. എസ്. ഉദ്യോഗസ്ഥര്‍ വിദേശത്ത് പോകുമ്പോള്‍ മുഖ്യമന്ത്രിയുടെ അനുമതി ആവശ്യമാണ്. എന്നാല്‍ തച്ചങ്കരി ഈ നിയമം പാലിച്ചില്ല എന്നാണ് അറിയാന്‍ സാധിച്ചത്. ഈ വിഷയത്തില്‍ മുഖ്യമന്ത്രി ഒരു പരസ്യ പ്രസ്താവന ഇപ്പോഴാണ് നടത്തിയത്. ഇങ്ങനെ പോകുന്നത് ശരിയല്ല എന്നും മുഖ്യമന്ത്രി പറഞ്ഞു. ഇങ്ങനെ അനുമതിയില്ലാതെ പോകുന്നത് തുടര്‍ സംഭവ മാകുകയാണ്. ഒരു മാസം മുന്പ് ടോമിന്‍ തച്ചങ്കരി അനുമതി യില്ലാതെ ദുബായില്‍ പോയതിന് ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ വിശദീകരണം ചോദിച്ചിരുന്നു. ഒരു കേസന്വേഷ ണവുമായി ബന്ധപ്പെട്ടാണ് ദുബായ് യാത്ര നടത്തി യതെന്ന് വിശദീകരണം നല്‍കിയിരുന്നു. കേസന്വേഷ ണവുമായി ബന്ധപ്പെട്ട് വിദേശത്ത് പോകുമ്പോള്‍ വിദേശ കാര്യ മന്ത്രാലയ ത്തിന്റെ അനുമതി വേണം എന്ന നിയമം പാലിക്കാതെ യാണ് അന്ന് ദുബായില്‍ പോയത്. കുറ്റവാളികളെ കൈമാറാന്‍ ഇന്ത്യയുമായി ദുബായ് കരാര്‍ ഒപ്പിട്ടില്ല. എന്നിട്ടും ദുബായ് പോലീസുമായി തച്ചങ്കരി ബന്ധപ്പെട്ടിരുന്നു. നടപടി ക്രമങ്ങള്‍ ലംഘിച്ചു കൊണ്ടുള്ള കേസന്വേഷണ രീതിയെ പറ്റിയുള്ള അതൃപ്തി ഇന്ത്യയെ ദുബായ് ഗവണ്‍മെന്റ് അറിയിച്ചിരുന്നു. ഈ വിവാദം കെട്ടടങ്ങും മുമ്പാണ് അടുത്ത യാത്ര. ക്രമ സമാധാന ചുമതലയുള്ള ഐ. ജി. അവധിയി ലാണെന്നല്ലാതെ എവിടെയാണ് ഉള്ളത് എന്ന് ആഭ്യന്തര വകുപ്പിന് പോലും അറിയില്ല എന്നാണ് സൂചന. 
 
- ജെ. എസ്.
 ( Monday, April 12, 2010 ) | 
| 
                                
                                
                                        
                                        സ്മാര്‍ട്ട് സിറ്റി : ടീക്കോമിനെ മാറ്റി നിര്ത്തി ചിന്തിക്കേണ്ടി വരും : വി എസ്.
                                         
                                    
                                
 
                                 
                                        തിരുവനന്തപുരം : സ്മാര്‍ട്ട് സിറ്റിയുടെ കാര്യത്തില്‍ ഈ സര്‍ക്കാരിന് ആത്മാര്‍ത്ഥമായ സമീപനമാണ് ഉള്ളത് എന്ന് മുഖ്യമന്ത്രി വി. എസ്. അച്യുതാനന്ദന് പറഞ്ഞു. എന്നാല്‍ ടീക്കോമുമായുള്ള ബന്ധത്തില്‍ ഉലച്ചില്‍ തട്ടിയിട്ടുണ്ട്. അത് സര്‍ക്കാരിന്റെ കുറ്റം കൊണ്ടല്ല. നമുക്ക് സ്വീകര്യമല്ലാത്ത കരാറിനെ പറ്റിയാണ് അവര്‍ പറയുന്നത്. ടീക്കോമിന് സര്‍ക്കാര്‍ കൈമാറിയ കത്തിനു മറുപടി കിട്ടിയാല്‍ ഉടന്‍ തുടര്‍ നടപടി സ്വീകരിക്കും എന്നും മുഖ്യമന്ത്രി നിയമ സഭയില്‍ സ്മാര്‍ട്ട് സിറ്റിയുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് മറുപടിയായി പറഞ്ഞു. Labels: കേരളം 
 
- ജെ. എസ്.
 ( Wednesday, March 31, 2010 ) | 
| 
                                
                                
                                        
                                        ഇന്ത്യയില്‍ അര മണിക്കൂറില്‍ ഒരു കര്‍ഷക ആത്മഹത്യ
                                         
                                    
                                
 
                                  ന്യൂ ഡല്‍ഹി : 1997 മുതല്‍ ഇന്ത്യയില്‍ രണ്ടു ലക്ഷത്തോളം കര്‍ഷകരാണ് ആത്മഹത്യ ചെയ്തത് എന്ന് ദേശീയ കുറ്റകൃത്യ രേഖാ ബ്യൂറോ വെളിപ്പെടുത്തി. 2008ല്‍ മാത്രം 16,196 കര്‍ഷകരാണ് ആത്മഹത്യ ചെയ്തത്. അഞ്ച് സംസ്ഥാന ങ്ങളിലാണ് ആത്മഹത്യകള്‍ ഏറ്റവും കൂടുതലായി നടക്കുന്നത്. മഹാരാഷ്ട്ര, ആന്ധ്ര പ്രദേശ്, കര്‍ണ്ണാടക, മധ്യ പ്രദേശ്, ഛത്തീസ്ഗഢ് എന്നീ സംസ്ഥാനങ്ങളാണവ. രാജ്യത്തെ മൊത്താം കര്‍ഷക ആത്മഹത്യയുടെ മൂന്നില്‍ രണ്ടും ഈ സംസ്ഥാനങ്ങളില്‍ നടക്കുന്നു. അതായത് പ്രതിവര്‍ഷം 10,797 ആത്മഹത്യകള്‍. 3802 ആത്മഹത്യകളുമായി മഹാരാഷ്ട്രയാണ് ആത്മഹത്യാ നിരക്കില്‍ ഒന്നാമത്. കഴിഞ്ഞ ഒരു ദശാബ്ദത്തിന്റെ കണക്കുകള്‍ പരിശോധിക്കുമ്പോള്‍ രാജ്യത്തെ ആത്മഹത്യാ നിരക്ക് മാറ്റമില്ലാതെ തുടരുകയാണ് എന്ന് കാണാം. 2003 മുതല്‍ ഇത് ശരാശരി അര മണിക്കൂറില്‍ ഒരു ആത്മഹത്യ എന്ന ദുഖകരമായ വസ്തുതയിലേക്ക് വിരല്‍ ചൂണ്ടുന്നു. എന്നാല്‍ കേരളം അടക്കമുള്ള മറ്റ് സംസ്ഥാനങ്ങളില്‍ കര്‍ഷക ആത്മഹത്യകള്‍ കുറയുന്നുണ്ട് എന്നും ഈ റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. ആഗോള വല്‍ക്കരണം നടപ്പിലാവുന്നതോടെ കര്‍ഷകര്‍ക്ക് ലഭിക്കുന്ന സര്‍ക്കാര്‍ പരിരക്ഷ നഷ്ടമാവുകയും ഇത്തരം പരിതസ്ഥിതികള്‍ ഉടലെടുക്കുകയും ചെയ്യും എന്ന് ഭയന്നിരുന്നുവെങ്കിലും പിന്നീട് സ്ഥിതിഗതികളോട് താദാത്മ്യം പ്രാപിച്ച് വല്ലപ്പോഴും മാധ്യമങ്ങളില്‍ വരുന്ന സ്ഥിതി വിവര ക്കണക്കുകള്‍ വായിക്കുമ്പോള്‍ മാത്രം ഇത്തരം പ്രശ്നങ്ങളെ കുറിച്ച് ഓര്‍ക്കുന്ന ഒരു തരം പ്രതികരണ രഹിതമായ അവസ്ഥയില്‍ എത്തി ച്ചേര്‍ന്നിരിക്കുകയാണ് സമൂഹം. എന്നാല്‍ അര മണിക്കൂറില്‍ ഒരാള്‍ വീതം ആത്മഹത്യ ചെയ്യുന്നു എന്നത് തീര്‍ച്ചയായും ആശങ്കയ്ക്ക് ഇട നല്‍കേണ്ടതാണ്. ഇതിന്റെ കാരണത്തെ കുറിച്ചും പരിഹാരത്തെ കുറിച്ചും വ്യാപകമായ ചര്‍ച്ചയും പഠനവും നടത്തേണ്ടതുമാണ്. One farmer's suicide every 30 minutes in India Labels: കൃഷി, കേരളം, സാമൂഹികം, സാമ്പത്തികം 
 
- ജെ. എസ്.
 ( Friday, January 22, 2010 ) | 
| 
                                
                                
                                        
                                        52.60 കോടി രൂപയുടെ മദ്യം കഴിച്ച കേരളം
                                         
                                    
                                
 
                                  ആഘോഷമെന്ന് പറഞ്ഞാല്‍ മദ്യം കുടിക്കാനുള്ള അവസരം ആക്കുകയാണ് മലയാളി. പുതു വല്‍സര ആഘോഷ ത്തിനായി കേരളം കുടിച്ച് കളഞ്ഞത് 52.60 കോടി രൂപയുടെ മദ്യം. ഡിസംബര്‍ 30ന് 22.60 കോടി രൂപയുടെയും, ഡിസംബര്‍ 31ന് 30 കോടി രൂപയുടെയും മദ്യം കേരളത്തില്‍ വിറ്റഴിച്ചു. കഴിഞ്ഞ വര്‍ഷം ഇത് 40.48 കോടി രൂപയായിരുന്നു. 31 ശതമാനമാണ് ഈ വര്‍ഷത്തെ വര്‍ധന. മദ്യപാനത്തില്‍  ചാലക്കുടി തന്നെയാണ് ഈ പുതു വല്‍സരത്തിലും മുന്നില്‍. 16.62 ലക്ഷം രൂപയുടെ മദ്യമാണ് അവിടെ വിറ്റഴിച്ചത്. പൊന്നാനിയും തിരൂരുമാണ് രണ്ടും മൂന്നും സ്ഥാനത്ത്. യഥാക്രമം 13.77 ലക്ഷവും 13.73 ലക്ഷവും. - നാരായണന്‍ വെളിയന്‍കോട്, ദുബായ് Kerala celebrates New Year with record alcohol consumption 
 
- ജെ. എസ്.
 ( Saturday, January 02, 2010 ) | 
| 
                                
                                
                                        
                                        കേരളത്തില്‍ വിലക്കയറ്റം രൂക്ഷം
                                         
                                    
                                
 
                                 
                                        പച്ചക്കറി ഉള്‍പ്പെടെ നിത്യോപ യോഗ സാധനങ്ങളുടെ വിലയില്‍ വന്‍ വര്‍ദ്ധനവാണ് ഓരോ ദിവസവും വന്നു കൊണ്ടിരിക്കുന്നത്. ഇത് ഇടത്തരക്കാരുടേയും താഴെക്കി ടയിലുള്ള വരുടേയും ജീവിത ത്തിന്റെ താളം തെറ്റിക്കുന്നു. കൂടാതെ, ശബരി മല സീസണ്‍ ആരംഭിക്കുക കൂടെ ചെയ്തതോടെ പച്ചക്കറിയുടെ ആവശ്യം ഒന്നു കൂടെ വര്‍ദ്ധിച്ചു. ഒരു കിലോ സബോളക്ക് 45 രൂപ യോളമാണ് വില. ഉള്ളിക്ക് 43ഉം. മാത്രമല്ല ഇതില്‍ അനുദിനം 2 - 3 രൂപയുടെ വര്‍ദ്ധനവാണ് ഉണ്ടായി ക്കൊണ്ടി രിക്കുന്നത്. ഉള്ളി ഉല്‍പാദനം കൂടുതലായുള്ള വടക്കേ ഇന്ത്യന്‍ സംസ്ഥാന ങ്ങളിലും അതു പോലെ മറ്റു പച്ചക്കറികള്‍ കേരളത്തിലേക്ക് വരുന്ന തമിഴ് നാട്ടിലും ഉണ്ടായ കാലാവസ്ഥാ വ്യതിയാനമാണ് ഇത്തരത്തില്‍ ഉള്ള കനത്ത വില വര്‍ദ്ധനവിനു കാരണം എന്ന് വ്യാപാരികള്‍ അഭിപ്രായ പ്പെടുന്നു. വില ക്കയറ്റം മൂലം ജന ജീവിതം ദുസ്സഹ മായിരി ക്കുമ്പോളും സംസ്ഥാന സര്‍ക്കാര്‍ നിസ്സംഗമായി നില്‍ക്കുന്നു എന്ന പരാതി വ്യാപക മായുണ്ട്. വില ക്കയറ്റം തടയുവാന്‍ നടപടി യെടുക്കു മെന്നുള്ള മന്ത്രിമാരുടെ പ്രസ്ഥാവന യല്ലാതെ വിപണിയില്‍ കാര്യമാ യൊന്നും സംഭവി ക്കുന്നുമില്ല. - എസ്. കുമാര്‍ Labels: കേരളം 
 
- ജെ. എസ്.
 ( Thursday, December 03, 2009 ) | 
| 
                                
                                
                                        
                                        ബോട്ടപകടം - മന്ത്രിയും ബന്ധുക്കളും തമ്മില്‍ വാഗ്വാദം
                                         
                                    
                                
 
                                 
                                        തേക്കടി : കേരള ചരിത്രത്തിലെ ഏറ്റവും വലിയ ബോട്ട് ദുരന്തമായി മാറിയ തേക്കടി ബോട്ട് ദുരന്തത്തില്‍ മരണമടഞ്ഞവരുടെ ബന്ധുക്കളും സിവില്‍ സപ്ലൈസ് മന്ത്രി സി. ദിവാകരനും തമ്മില്‍ വാഗ്വാദം നടന്നു. സുരക്ഷാ സംവിധാനങ്ങള്‍ മതിയായ രീതിയില്‍ ബോട്ടില്‍ ലഭ്യമല്ലായിരുന്നു എന്ന് ആരോപിച്ച് മരിച്ചവരുടെ ബന്ധുക്കള്‍ മന്ത്രിയ്ക്ക് ചുറ്റും കൂടുകയായിരുന്നു. ഈ കാര്യത്തില്‍ മന്ത്രിയുടെ ഭാഗത്തു നിന്നും ക്ഷമാപണം വേണം എന്നായി ബന്ധുക്കള്‍. ഡല്‍ഹിയില്‍ നിന്നുമുള്ള ഒരു ബന്ധു, മന്ത്രി “സോറി” എന്ന ഒരു വാക്കെങ്കിലും ഉച്ഛരിയ്ക്കണം എന്ന് ശഠിച്ചതോടെ മന്ത്രിയ്ക്ക് ശുണ്ഠി കയറി എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിയ്ക്കുന്നത്. ഞാനും നിങ്ങളെ പോലെ കഴിഞ്ഞ രാത്രി ഉറങ്ങിയിട്ടില്ല എന്ന് മന്ത്രി പറഞ്ഞപ്പോള്‍ നിങ്ങള്‍ ഒരു രാത്രിയേ ഉറങ്ങാതിരിക്കൂ; ഞങ്ങളുടെ കുടുംബങ്ങള്‍ക്ക് ഇനി എന്നും ഉറങ്ങാത്ത രാത്രികളാണ് എന്ന് ഇയാള്‍ പ്രതികരിച്ചു. ക്ഷമ പറയാന്‍ വിസമ്മതിച്ച മന്ത്രി, താന്‍ മരിച്ചവരുടെ ഒട്ടേറെ ബന്ധുക്കളെ കണ്ടിട്ടും, ഇതു പോലെ ബഹളം വെയ്ക്കുന്ന ഒരാളെ ആദ്യമായാണ് കാണുന്നത് എന്നു പറഞ്ഞു. അടിസ്ഥാന സുരക്ഷാ സംവിധാനങ്ങള്‍ ലഭ്യമായി രുന്നെങ്കില്‍ ഇത്തരം ഒരു അപകടത്തിന്റെ തീവ്രത കുറയ്ക്കാമായിരുന്നു എന്നു തന്നെയാണ് വിദഗ്ദ്ധ മതം. ലൈഫ് ജാക്കറ്റുകള്‍ സഞ്ചാരികള്‍ക്ക് ഉപയോഗി ക്കാനാവുന്ന വിധത്തില്‍ ലഭ്യമായിരുന്നില്ല. ഇതിന്റെ ഉപയോഗം ഇവര്‍ക്ക് വിശദീകരിച്ചു കൊടുത്തിരുന്നുമില്ല. യാത്രക്കാരെ നിയന്ത്രിച്ച് ബോട്ടിന്റെ സുരക്ഷ ഉറപ്പു വരുത്താനും മതിയായ ജോലിക്കാര്‍ ബോട്ടില്‍ ഉണ്ടായിരുന്നില്ല. രണ്ടു നിലയുള്ള ബോട്ടില്‍ ഡ്രൈവര്‍ക്കു പുറമെ ആകെ ഉണ്ടായിരുന്നത് ഒരു ജീവനക്കാരന്‍ മാത്രമായിരുന്നു. ഡ്രൈവര്‍ ആകട്ടെ ഇത്തരം ബോട്ടുകള്‍ ഓടിച്ച് മതിയായ പരിചയം സിദ്ധിച്ചിട്ടു മുണ്ടായിരുന്നില്ല. Labels: അപകടങ്ങള്‍, കേരളം, വിനോദ സഞ്ചാരം 
 
- ജെ. എസ്.
 ( Saturday, October 03, 2009 ) | 
| 
                                
                                
                                        
                                        നെടുംബാശ്ശേരിയില്‍ വീണ്ടും യൂസേഴ്‌സ് ഫീ
                                         
                                    
                                
 
                                 
                                        കൊച്ചിന്‍ അന്താരാഷ്ട്ര വിമാന താവളത്തില്‍ നിര്‍ത്തലാക്കിയിരുന്ന യൂസേഴ്‌സ് ഫീ സമ്പ്രദായം വീണ്ടും പുനഃസ്ഥാപിയ്ക്കാന്‍ തീരുമാനമായി. ഇന്നലെ നടന്ന ഡയറക്ടര്‍ ബോര്‍ഡ് യോഗത്തിലാണ് ഈ തീരുമാനം കൈക്കൊണ്ടത്. ഇന്ന് എറണാകുളത്ത് നടക്കുന്ന പതിനഞ്ചാം വാര്‍ഷിക യോഗത്തിനു മുന്നോടി ആയിട്ടായിരുന്നു ഇന്നലെ ഡയറക്ടര്‍ ബോര്‍ഡ് യോഗം നടന്നത്. മന്ത്രി എസ്. ശര്‍മ്മയുടെ അധ്യക്ഷതയിലാണ് യോഗം നടന്നത്. കമ്പനി ചെയര്‍മാനായ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന് യോഗത്തില്‍ പങ്കെടുക്കാനായില്ല. Users fee restored in Cochin International Airport Labels: കേരളം, വിമാന സര്‍വീസ് 
 
- ജെ. എസ്.
 ( Friday, September 25, 2009 ) 1 Comments:
 
 Links to this post: | 
| 
                                
                                
                                        
                                        മനുഷ്യച്ചങ്ങല രാജ്യ രക്ഷയ്ക്കുള്ള ഐക്യ ദാര്‍ഢ്യം: പി. വത്സല
                                         
                                    
                                
 
                                  കോഴിക്കോട്: ഇന്ത്യയെ സമ്പൂര്‍ണമായി കോളനി വല്‍ക്കരിക്കാനുള്ള ശ്രമമാണ് ആസിയന്‍ കരാറെന്ന് എഴുത്തുകാരി പി. വല്‍സല. കരാറിനെ ദൃഢ നിശ്ചയത്തോടെ ചെറുക്കേണ്ടത് ജന ശക്തിയുടെ ബാധ്യതയാണ്. ഒക്ടോബര്‍  2ന്  ഈ രാജ്യ ദ്രോഹ കരാറിനെതിരെ സൃഷ്ടിക്കുന്ന മനുഷ്യ ച്ചങ്ങല രാജ്യം സംരക്ഷി ക്കാനുള്ള ഐക്യ ദാര്‍ഢ്യത്തിന്റെ അടയാളമാണ്. അത് വിജയിപ്പി ക്കേണ്ടത് മനുഷ്യ സ്നേഹികളുടെ ഉത്തരവാ ദിത്തമാണ്. കര്‍ഷകനും കലാകാരനും തൊഴിലാ ളിയുമെല്ലാം ചങ്ങലയില്‍ കൈ കോര്‍ക്കണം. ചേറില്‍ പുതഞ്ഞ ജീവിതങ്ങളും കാടിന്റെ മക്കളുടെ നിസ്സഹായതയും നനവോടെ ആവിഷ്കരിച്ച കഥാകാരി പറഞ്ഞു. ആസിയന്‍ കരാര്‍ കൊണ്ടു വന്നത് ഇവിടുത്തെ ജനതയെയും പാര്‍ലമെ ന്റിനെയും അവഹേളിക്കും വിധത്തിലാണ്. പാര്‍ലമെന്റില്‍ വിശദമായ ചര്‍ച്ചയുണ്ടായില്ല. ആണവ കരാറിന്റെ സമാനാ നുഭവമാണ് സ്വതന്ത്ര വ്യാപാരത്തി നെന്ന പേരിലുള്ള ഈ കരാറിലും ആവര്‍ത്തിച്ചത്. കരാര്‍ ഇന്ത്യയുടെ രണ്ടാംകോളനി വല്‍ക്കരണത്തിന് ഇടയാക്കും. 100 കോടിയിലേറെ ജനങ്ങളുള്ള ഈ രാജ്യത്ത് ഭക്ഷ്യ സുരക്ഷ സര്‍വ പ്രധാനമാണ്. ചെറു കിട കര്‍ഷകരെ അവലംബിച്ചാണ് ഇന്ത്യന്‍ ഗ്രാമങ്ങള്‍ ജീവിക്കുന്നത്. കര്‍ഷക ഭൂമികകളോട് വിടപറഞ്ഞ് നഗരങ്ങളില്‍ കുടിയേറിയ യഥാര്‍ഥ കര്‍ഷകരെ തിരിച്ച് ഗ്രാമങ്ങളില്‍ കുടിയിരു ത്തുകയാണ് ആദ്യം വേണ്ടിയിരുന്നത്. ഇന്ത്യയുടെ മുഴുവന്‍ കമ്പോളവും വിദേശ നിയന്ത്രണത്തില്‍ അമരുമ്പോള്‍ മറ്റൊരു കോളനി വാഴ്ചയുടെ നുകത്തിലേക്ക് ഇന്ത്യ അടിമപ്പെടും. ഇത്തരം നടപടി ചെറുക്കാന്‍ ഈ നാട്ടിലെ ഓരോ മനുഷ്യനും പ്രതിജ്ഞ യെടുക്കേണ്ടതുണ്ട്. ഇപ്പോള്‍ തന്നെ ഗുണ മേന്മാ നിയന്ത്രണ ത്തിന്റെ പേരില്‍ നമ്മുടെ കയറ്റുമതിയെ അമേരിക്കയും യൂറോപ്യന്‍ യൂണിയനും പൂര്‍വേഷ്യന്‍ രാജ്യങ്ങളും തിരസ്കരി ക്കുന്നുണ്ട്. ആണവ കരാറിനാല്‍ അമേരിക്കയുടെ നിരീക്ഷണ ത്തിന് വിധേയ മാകാനിരിക്കുന്ന ഇന്ത്യയുടെ സര്‍വാധികാരം ആസിയന്‍ കരാര്‍ കൂടി നടപ്പിലാകുമ്പോള്‍ സമ്പൂര്‍ണമായി നഷ്ടമാകും. നിശ്ചയ ദാര്‍ഢ്യ ത്തോടെയുള്ള ജന ശക്തിയുടെ ഐക്യത്താലേ ഇതിനെ നേരിടാനാവൂ' അവര്‍ പറഞ്ഞു. - നാരായണന്‍ വെളിയംകോട് 
 
- ജെ. എസ്.
 ( Thursday, September 24, 2009 ) | 
| 
                                
                                
                                        
                                        പൂര നഗരിയെ "പുലികള്‍" കീഴടക്കി
                                         
                                    
                                
 
                                  ഓണാഘോഷങ്ങള്‍ക്ക് സമാപനം കുറിച്ചു കൊണ്ട് പൂര നഗരിയില്‍ പുലിക്കളി അരങ്ങേറി. വടക്കും നാഥന്റെ പടിഞ്ഞാറേ നടയില്‍ ഗണപതിക്ക് തേങ്ങയുടച്ച് കോട്ടപ്പുറം സംഘം കളി ആരംഭിച്ചതോടെ നാടും നഗരവും സ്വരാജ് റൗണ്ടിലേക്ക് ഒഴുകിയെത്തി. പച്ചയും ചുവപ്പും നീലയും മഞ്ഞയും കറുപ്പു മൊക്കെയായി വിവിധ വര്‍ണ്ണങ്ങളില്‍ പ്രത്യക്ഷപ്പെട്ട "വരയന്‍ പുലികളും പുള്ളി പ്പുലികളും" ചെണ്ട മേളത്തി നനുസരിച്ച് ചുവടു വച്ചപ്പോള്‍ കാണികളും അവര്‍ക്കൊപ്പം കൂടി. കാഴ്ചക്കാരെ ആവേശം കൊള്ളിച്ചു കൊണ്ട് വര്‍ണ്ണ താള മേളമൊരുക്കി മുന്നേറിയ പുലികള്‍ അക്ഷരാ ര്‍ത്ഥത്തില്‍ പൂര നഗരിയെ കീഴടക്കു കയായിരുന്നു. വാഹനങ്ങളില്‍ ഒരുക്കിയ വര്‍ണ്ണാഭമയ വിവിധ നിശ്ചല ദൃശ്യങ്ങള്‍ പുലിക്കളിയെ അനുഗമിച്ചിരുന്നു. വൈകീട്ട് പെയ്ത മഴ കളിയുടെ ആവേശം അല്‍പം കുറച്ചു. - എസ്. കുമാര്‍ Labels: കേരളം, സാംസ്കാരികം 
 
- ജെ. എസ്.
 ( Sunday, September 06, 2009 ) | 
| 
                                
                                
                                        
                                        ഓണ ലഹരിയില്‍ മലയാളികള്‍ ...
                                         
                                    
                                
 
                                 
                                        ജാതി മത മേലാള കീഴാള ഭേദമില്ലാതെ പോയ നാളുകളി ലെങ്ങോ കേരളം ഭരിച്ചിരുന്ന മാവേലി തമ്പുരാന്റെ കാലത്തെ നന്മയുടേയും സമൃദ്ധിയുടേയും നാളുകള്‍ ഓര്‍ത്തു കൊണ്ട് മലയാളി ഓണം ആഘോഷിക്കുന്നു. പൂക്കളങ്ങളും, പൂവിളികളും, പുലിക്കളിയും ഒക്കെയായി കേരളത്തിന്റെ സ്വന്തം ദേശീയോ ത്സവത്തെ ലോകത്തെമ്പാടും ഉള്ള മലയാളികള്‍ കെങ്കേമമായി കൊണ്ടാടുന്നു. പഴയ തറവാടുകള്‍ പലതും ഭാഗം പിരിഞ്ഞ് പലയി ടത്തായി മാറി ത്താമസി ച്ചെങ്കിലും കുടുംബങ്ങളുടെ ഒത്തു ചേരലിന്റെ കൂടെ സമയമാണ് ഓണം ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ തൊഴിലിനായി ചേക്കേറിയവര്‍ ഓണമാ ഘോഷിക്കു വാനായി അവധി ക്കെത്തുന്നതും പതിവാണ്. ഇത്തവണ അപ്രതീ ക്ഷിതമായി ഉണ്ടായ മഴ കേരളത്തില്‍ ചിലയിട ങ്ങളിലെങ്കിലും ഓണാ ഘോഷങ്ങള്‍ക്ക് മങ്ങല്‍ ഏല്‍പ്പിച്ചു. ഗള്‍ഫ് രാജ്യങ്ങളിലെ വിവിധ സംഘടനകളും കൂട്ടായ്മകളും എല്ലാം ഓണാ ഘോഷങ്ങള്‍ സംഘടി പ്പിക്കാറുണ്ട്. എന്നാല്‍ ഇത്തവണ റംസാന്‍ സമയ മായതിനാല്‍ ഇത്തവണ അത് വൈകുന്നേര ങ്ങളിലേക്ക് മാറ്റി വെച്ചു എന്നു മാത്രം. - എസ്. കുമാര്‍ 
 
- ജെ. എസ്.
 ( Wednesday, September 02, 2009 ) | 
| 
                                
                                
                                        
                                        ഓംപ്രകാശും പുത്തന്‍പാലം രാജേഷും ദുബായില്‍; സിംഗപ്പൂരിലേക്ക് കടക്കാന്‍ ശ്രമം
                                         
                                    
                                
 
                                  കുപ്രസിദ്ധ ഗുണ്ടകളായ ഓംപ്രകാശും പുത്തന്‍പാലം രാജേഷും ദുബായില്‍ ഉള്ളതായി സൂചന. പോലീസ് ഇവര്‍ക്ക് വേണ്ടി അന്വേഷണം ഊര്‍ജ്ജിതമാക്കിയ സാഹചര്യത്തിലാണ് ഇവര്‍ ദുബായിലേക്ക് കടന്നത്. മലയാളത്തിലെ ഒരു പ്രമുഖ ചാനലാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. മുത്തുറ്റ് പോള്‍ വധവുമായി ബന്ധപ്പെട്ട് പോലീസ് അന്വേഷിക്കുന്ന കുപ്രസിദ്ധ ഗുണ്ടകളായ ഓംപ്രകാശും പുത്തന്‍പാലം രാജേഷും ദുബായില്‍ എത്തിയതായാണ് സൂചന. കഴിഞ്ഞ ബുധനാഴ്ച മുതല്‍ ഇവര്‍ ദുബായില്‍ ഉണ്ടെന്നറിയുന്നു. മലയാളിയുടെ ഉടമസ്ഥതയിലുള്ള ദേര ദുബായിലെ ഒരു ഹോട്ടലിലാണ് ഇവര്‍ തങ്ങുന്നത്. പത്രങ്ങളിലും ടിവി ചാനലുകളിലും തുടര്‍ച്ചയായി ഇവരുടെ ഫോട്ടോകളും വിഷ്വലുകളും കാണിക്കുന്ന സാഹചര്യത്തില്‍ ആളുകള്‍ തിരിച്ചറിയാ തിരിക്കാനായി ഇവര്‍ പകല്‍ സമയങ്ങളില്‍ ഹോട്ടലില്‍ നിന്ന് പുറത്തിറങ്ങാറില്ല. ഭക്ഷണം മുറിയില്‍ എത്തിച്ച് കൊടുക്കുകയാണ് ചെയ്യുന്നത്. ചില രാത്രികളില്‍ ബര്‍ദുബായിലെ ചില ബാറുകളില്‍ ഇരുവരും സന്ദര്‍ശനം നടത്താറുണ്ടെന്നും അറിയുന്നു. അതേ സമയം ഏത് വിമാനത്താവളം വഴിയാണ് ഇവര്‍ ദുബായില്‍ എത്തിയതെന്നത് വ്യക്തമല്ല. ഓം പ്രകാശിന് യു.എ.ഇ. റസിഡന്‍റ് വിസ ഉണ്ടെന്നാണ് അറിയുന്നത്. പുത്തന്‍പാലം രാജേഷും ഓംപ്രകാശും നേരത്തെ ദുബായില്‍ ഉണ്ടായിരുന്നു. ഈയിടെയാണ് രണ്ട് പേരും കേരളത്തിലേക്ക് പോയത്. പിന്നീട് മുത്തൂറ്റ് പോള്‍ വധവുമായി ബന്ധപ്പെട്ട് അന്വേഷണം നടക്കുന്ന സാഹചര്യത്തില്‍ സുരക്ഷിതമായ ഒളിത്താവളം എന്ന നിലയ്ക്കാണ് ഇവര്‍ ദുബായില്‍ എത്തിയത്. തിരൂവോണത്തിന് മുമ്പ് കീഴടങ്ങാന്‍ സാധിച്ചില്ലെങ്കില്‍ സിംഗപ്പൂരിലേക്ക് കടക്കാനാണ് ശ്രമമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. Labels: കുറ്റകൃത്യം, കേരളം, ക്രമസമാധാനം, പോലീസ് 
 
- സ്വന്തം ലേഖകന്‍
 ( Sunday, August 30, 2009 ) | 
| 
                                
                                
                                        
                                        പനി പിടിച്ച കേരളം
                                         
                                    
                                
 
                                  കേരളം ചിക്കുന്‍ ഗുനിയ അടക്കമുള്ള പല തരം പകര്‍ച്ച പനികളുടെ പിടിയില്‍ അകപ്പെട്ടിരിക്കുന്നു. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി കണ്ടു വരുന്ന ഈ ദുരവസ്ഥ മഴക്കാലം ആയതോടെ വീണ്ടും സംജാതം ആയിരിക്കുന്നു. പരിസ്ഥിതി മലിനീകരണം, പരിസര ശുചിത്വം ഇല്ലായ്മ, തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ കെടു കാര്യസ്ഥത, സര്‍ക്കാരിന്റെ അനാസ്ഥ, മരുന്നു കമ്പനികളുടെ ദുഷ്ട ലാക്കോടെയുള്ള ഗറില്ലാ പ്രവര്‍ത്തനം എന്ന് തുടങ്ങി സി. ഐ. എ. യുടെ പങ്ക് വരെ ഈ കാര്യത്തില്‍ കേരളം ചര്‍ച്ച ചെയ്തു കഴിഞ്ഞു. ഇത്രയെല്ലാം ചര്‍ച്ച ചെയ്തെങ്കിലും ഈ വര്‍ഷവും ജനം പനി പിടിച്ചു കിടപ്പിലായിരിക്കുന്നു. പ്രതി ദിനം ആറായിരത്തോളം പേരാണ് ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ മാത്രം പനി പിടിച്ചു ചികിത്സ തേടി എത്തുന്നത് എന്ന് കോഴിക്കോട് ജില്ലയില്‍ നിന്നും ഉള്ള റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഇതിലും എത്രയോ അധികമാണ് മറ്റ് ആശുപത്രികളിലും സ്വകാര്യ ചികിത്സകരുടേയും അടുത്ത് എത്തുന്ന രോഗികളുടെ എണ്ണം. പ്രത്യേകിച്ച് മരുന്ന് ഒന്നും ഇല്ലാത്ത പനിക്ക് ചികിത്സ പോലും തേടാത്ത ആളുകള്‍ ഇതിലും പതിന്മടങ്ങ് വരും. കൊതുകു പരത്തുന്ന ചിക്കുന്‍ ഗുനിയ എന്ന കടുത്ത പനിയാണ് ഇപ്പോള്‍ കേരളത്തില്‍ പലയിടത്തും പരക്കുന്നത്. പല താല്പര്യങ്ങള്‍ കൊണ്ടും അധികൃതര്‍ ഇത് നിഷേധിക്കുന്നു. വെറും സാധാരണ പനി മാത്രമാണ് ഇത് എന്നാണ് സര്‍ക്കാര്‍ പറയുന്നതെങ്കിലും സ്വകാര്യ പരിശോധന ശാലകളില്‍ പരിശോധന ചെയ്ത പലരുടേയും പനി മാരകമായ ചിക്കുന്‍ ഗുനിയ ആണെന്ന് തെളിഞ്ഞിട്ടുണ്ട്. നാല്‍പ്പത് ഡിഗ്രി വരെ ചൂടുള്ള പനിയുമായാണ് ചിക്കുന്‍ ഗുനിയ തുടങ്ങുന്നത്. ഇത് രണ്ടോ മൂന്നോ ദിവസത്തിനകം വിട്ടു മാറും. പിന്നീട് രണ്ട് ദിവസം ദേഹത്തില്‍ ചുവന്നു തുടുത്ത തിണര്‍പ്പുകള്‍ പ്രത്യക്ഷപ്പെടും. ഇതും രണ്ട് ദിവസത്തിനകം മാറും. എന്നാല്‍ ഇതിനോട് ചേര്‍ന്ന് വരുന്ന മറ്റ് അസ്വസ്ഥതകള്‍ ഒരാഴ്ച മുതല്‍ ചില ആളുകളില്‍ മാസങ്ങളോളം വരെ നില നില്‍ക്കും. കടുത്ത തലവേദന, സന്ധികളില്‍ വേദന, കാല്‍ മുട്ടിനു കീഴോട്ട് നീര് വെക്കുക, കാല്‍ നിലത്തു വെക്കാന്‍ ആവാത്ത വേദന, ഉറക്കം ഇല്ലായ്മ എന്നിങ്ങനെ ചിക്കുന്‍ ഗുനിയ മൂലം ഉണ്ടാവുന്ന ദുരിതങ്ങള്‍ ഏറെയാണ്. സമ്പൂര്‍ണ്ണമായ വിശ്രമം മാത്രമാണ് ഇതിനൊരു ആശ്വാസം. വിശ്രമിക്കുന്നതോടെ കാല് വേദന വിട്ടു മാറും. എന്നാല്‍ വേദന മാറി എന്നു കരുതി എന്തെങ്കിലും ജോലി ചെയ്താല്‍ അടുത്ത ദിവസം ഇരട്ടി വേദനയുമായി കാല് വേദന തിരിച്ചു വരികയും ചെയ്യും എന്ന് അനുഭവസ്ഥര്‍ പറയുന്നു. കേരളത്തില്‍ സുലഭമായ “കമ്മ്യൂണിസ്റ്റ് പച്ച” എന്നും “കാട്ട് അപ്പ” എന്നും വിളിക്കുന്ന ചെടിയുടെ ഇല വെള്ളത്തില്‍ ഇട്ടു തിളപ്പിച്ച വെള്ളം കൊണ്ട് കുളിക്കുന്നത് ഈ വേദന ശമിപ്പിക്കാന്‍ സഹായകരമാണ് എന്ന് കണ്ട് പലരും ഇത് ചെയ്യുന്നുണ്ട്. കടുത്ത വേദനക്ക് ഡോക്ടര്‍മാര്‍ വേദന സംഹാരികള്‍ നല്‍കുന്നുണ്ടെങ്കിലും ഇത് കഴിക്കുന്നത് നിര്‍ത്തുന്നതോടെ വേദന വീണ്ടൂം അനുഭവപ്പെടുന്നു. കന്യാകുമാരിയിലെ “കാണി” ഗോത്ര വര്‍ഗ്ഗക്കാരുടെ ഇടയില്‍ ചിക്കുന്‍ ഗുനിയ പകരാതിരിക്കുവാന്‍ ഉള്ള ഒരു പച്ചില മരുന്നു പ്രയോഗം ഉണ്ട് എന്ന് പറയപ്പെടുന്നു. അമല്‍പൊരി, ചിത്തിരതൈ, ചുക്ക്, മിഴഗ്, തിപ്പിലി എന്നിവ ചേര്‍ത്ത് ഉണ്ടാക്കിയ കരുപ്പട്ടി കാപ്പി കഴിച്ചാല്‍ ഈ പകര്‍ച്ച വ്യാധി പകരുന്ന വേളയില്‍ ശരീരത്തിന്റെ രോഗ പ്രതിരോധ ശേഷി വര്‍ദ്ധിപ്പിച്ച് രോഗം വരാതെ രക്ഷ നേടാം എന്ന് 2006ല്‍ ഇവിടങ്ങളില്‍ ചിക്കുന്‍ ഗുനിയ പകര്‍ന്ന വേളയിലെ അനുഭവങ്ങള്‍ തെളിയിക്കുന്നു. അമേരിക്ക തങ്ങളുടെ ജൈവ ആയുധ വികസന പരിപാടിയില്‍ പോലും ഉള്‍പ്പെടുത്തിയ വൈറസ് ആണ് ചിക്കുന്‍ ഗുനിയ എന്ന് അറിയുമ്പോള്‍ ആണ് വര്‍ഷാവര്‍ഷം പനി കണ്ട് ശീലമായ നമുക്ക് ഇത് എത്ര വലിയ വിപത്താണ് എന്ന് ബോധ്യപ്പെടുന്നത്. 
 
- ജെ. എസ്.
 ( Thursday, July 16, 2009 ) | 
| 
                                
                                
                                        
                                        ഇന്ന് കേരളത്തില്‍ ഓട്ടോ ടാക്സി പണിമുടക്ക്
                                         
                                    
                                
 
                                  കേരളത്തില്‍ ഇന്ന് ഓട്ടോ  ടാക്സി പണിമുടക്ക് നടക്കും. പെട്രോള്‍ ഡീസല്‍ വിലവര്ധനയില്‍ പ്രതിഷേധിക്കാനാണ് സംസ്ഥാന വ്യാപകം ആയി ഓട്ടോ റിക്ഷകളും ടാക്സികളും  ജൂലൈ 4 ശനിയാഴ്ച പണി മുടക്കുന്നത്. രാവിലെ 6 മണി മുതല്‍ വൈകിട്ട് 6 വരെ ആണ് പണിമുടക്ക്. കോഴിക്കോട് നടന്ന, തൊഴിലാളി സംഘടനാ യൂണിയനുകളുടെ സംയുക്ത കോഡിനേഷന്‍ യോഗത്തിന് ശേഷം ആണ് ഈ പണിമുടക്ക് പ്രഖ്യാപിച്ചത്. വില വര്‍ധന പിന്‍വലിക്കാത്ത പക്ഷം അനിശ്ചിത കാലത്തേയ്ക്ക് പണിമുടക്കുമെന്നും അറിയിച്ചിട്ടുണ്ട്. Labels: കേരളം, പണിമുടക്ക് 
 
- ജ്യോതിസ് (e പത്രം കറസ്പോണ്ടന്റ്)
 ( Friday, July 03, 2009 ) | 
| 
                                
                                
                                        
                                        കേരളത്തിലെ ആദ്യ സൈബര്‍ പോലീസ് സ്റ്റേഷന്‍
                                         
                                    
                                
 
                                  കേരള സംസ്ഥാനത്തെ ആദ്യ സൈബര്‍ പോലീസ് സ്റ്റേഷന്‍ ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്ണന്‍ തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്തു. കമ്പ്യൂട്ടര്‍ ഹാര്‍ഡ് ഡിസ്ക് മുഖേനെ ഉള്ള കുറ്റ കൃത്യങ്ങള്‍ ചെയ്‌താല്‍ അവ പിടിച്ചെടുക്കാന്‍ മാത്രമേ പോലീസിന് ഇതുവരെ കഴിഞ്ഞിരുന്നുള്ളൂ. പിന്നീട് ഇവ പരിശോധിക്കാന്‍ മറ്റു ഏജന്സികളുടെ സഹായം തേടുകയാണ് പതിവ്. എന്നാല്‍ സൈബര്‍ പോലീസ് സ്റ്റേഷനിലെ ആധുനിക സൌകര്യങ്ങള്‍ ഉപയോഗിച്ച് ഇവിടെ വച്ച് തന്നെ തന്നെ ഈ വസ്തുതകള്‍ പരിശോധിക്കാം. ഇത് കേസ് അന്വേഷണം വേഗത്തിലാക്കും. കമ്പ്യൂട്ടറില്‍ നിന്ന് നീക്കിയ വിവരങ്ങള്‍ കണ്ടു പിടിക്കുക, ഇമെയില്‍ കുറ്റ കൃത്യങ്ങള്‍, നെറ്റ് വര്‍ക്കിംഗ്, മോര്ഫിംഗ് തുടങ്ങിയവയുടെ ദുരുപയോഗം എന്നീ കാര്യങ്ങള്‍ സൈബര്‍ പോലീസ് സ്റ്റേഷനുകള്‍ വഴി അന്വേഷണം നടത്താം. വിവര സാങ്കേതിക മേഖലയില്‍ പോലീസിന് മികച്ച പരിശീലനവും കൊടുക്കും എന്ന് മന്ത്രി പറഞ്ഞു. ഇപ്പോള്‍ തന്നെ വിവര സാങ്കേതിക വിദ്യയില്‍ പരിശീലനം ഉള്ളവര്‍ പോലീസില്‍ ഉണ്ട്. സൈബര്‍ കേസ് അന്വേഷിക്കുന്ന പോലീസുകാര്‍ക്ക് തുടര്‍ച്ചയായി പരിശീലനം നല്‍കുന്നതിന് പോലീസ് പരിശീലന കേന്ദ്രങ്ങള്‍ക്ക് നിര്‍ദേശം കൊടുക്കും എന്നും കോടിയേരി പറഞ്ഞു. Labels: കേരളം, സൈബര് പോലീസ് സ്റ്റേഷന്‍ 
 
- ജ്യോതിസ് (e പത്രം കറസ്പോണ്ടന്റ്)
 ( Thursday, July 02, 2009 ) | 
| 
                                
                                
                                        
                                        ജോണ്‍ ഉലഹന്നാന്‍ അന്തരിച്ചു
                                         
                                    
                                
 
                                  മലയാളത്തിലെ ആദ്യകാല ടെലിവിഷന്‍ റിപ്പോര്ട്ടറായ ജോണ്‍ ഉലഹന്നാന്‍ (48) അന്തരിച്ചു. ഹൃദയാഘാതം ആണ് മരണ കാരണം. കോട്ടയം സ്വദേശിയായ അദ്ദേഹം കുടപ്പനകുന്നിലാണ് താമസിച്ചിരുന്നത്. തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ പഠനം പൂര്‍ത്തിയാക്കിയ ശേഷം, 1983 ഇല്‍ ഹൈദെരാബാദില്‍ ന്യൂസ് ടൈമിലൂടെ പത്രപ്രവര്‍ത്തകര്‍ ആയി. ന്യൂസ് ടൈമില്‍ ആയിരിക്കുമ്പോള്‍ മികച്ച പത്ര പ്രവര്‍ത്തകനുള്ള സ്റ്റേറ്റ്‌സ്‌മാന്‍ അവാര്‍ഡും കരസ്ഥമാക്കി. 1988 ഇല്‍ ആണ് അദ്ദേഹം ദൂരദര്‍ശനില്‍ റിപ്പോര്‍ട്ടര്‍ ആയി ചേര്‍ന്നത്. ഗള്‍ഫ് യുദ്ധം, മലനട വെടിക്കെട്ട് ദുരന്തം, തെരഞ്ഞെടുപ്പ് റിപ്പോര്‍ട്ടുകള്‍ ഇവയെല്ലാം അദ്ദേഹത്തെ ഏറെ പ്രശസ്തനാക്കി. Labels: കേരളം, ജോണ്‍ ഉലഹന്നാന്‍ 
 
- ജ്യോതിസ് (e പത്രം കറസ്പോണ്ടന്റ്)
 ( Tuesday, June 30, 2009 ) | 
| 
                                
                                
                                        
                                        സൈബര് കുറ്റകൃത്യങ്ങള്‍ തടയാന്‍ നടപടി: കോടിയേരി
                                         
                                    
                                
 
                                  കേരളത്തില്‍ സൈബര്‍ കുറ്റകൃത്യങ്ങള്‍ തടയുന്നതിന്റെ ഭാഗമായി ഉദ്യോഗസ്തര്‍ക്ക് വിദഗ്ധ പരിശീലനം നല്‍കും എന്ന് ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.  ഇതിന് വേണ്ടി സൈബര്‍ സ്കൂള്‍ തുടങ്ങും എന്നും അദ്ദേഹം പറഞ്ഞു. സി-ഡിറ്റും കേരള സ്റ്റേറ്റ് ലീഗല്‍ സര്‍വീസസ് അതോറിട്ടിയും സംയുക്തമായി തിരുവനന്തപുരത്ത് സംഘടിപ്പിച്ച അന്താരാഷ്ട്ര ശില്‍പ്പശാലയില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. സൈബര്‍ കുറ്റകൃത്യങ്ങള്‍ കൈകാര്യം ചെയ്യാനായി തിരുവനന്തപുരത്ത് സ്ഥാപിച്ചിട്ടുള്ള ഹൈ ടെക് സെല്ലില്‍ ഓരോ വര്ഷം കഴിയും തോറും രജിസ്റ്റര്‍ ചെയ്യുന്ന കേസുകളുടെ എണ്ണം കൂടി വരുകയാണ്. ഈ വര്ഷം ഇത് വരെ 1030 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ആഭ്യന്തര സുരക്ഷയെ പോലും ബാധിക്കുന്ന കാര്യങ്ങള്‍ ആണ് സൈബര്‍ കുറ്റവാളികള്‍ ചെയ്യുന്നത്. ഇത്തരത്തില്‍ ഉള്ള നിരവധി കേസുകള്‍ വിജയകരമായി തെളിയിക്കാന്‍ കേരള പോലീസിന് കഴിഞ്ഞു എന്നും അദ്ദേഹം പറഞ്ഞു. Labels: കേരളം, സൈബര് സ്കൂള്‍ 
 
- ജ്യോതിസ് (e പത്രം കറസ്പോണ്ടന്റ്)
 ( Monday, June 29, 2009 ) | 
| 
                                
                                
                                        
                                        ഫാക്ട് കണ്ടെയ്‌നര്‍ കേന്ദ്രം സ്ഥാപിക്കും
                                         
                                    
                                
 
                                  കൊച്ചിയിലെ ഫാക്ടിന്റെ ഭൂമിയില്‍ കണ്ടെയ്‌നര്‍ കേന്ദ്രം സ്ഥാപിക്കാനുള്ള പ്രാരംഭ ചര്‍ച്ചകള്‍ കേന്ദ്ര കൃഷി, ഉപഭോക്തൃ കാര്യ, ഭക്ഷ്യ, പൊതു വിതരണ സഹ മന്ത്രി കെ. വി. തോമസിന്റെ നേതൃത്വത്തില്‍ ആരംഭിക്കുന്നു. ഇതിന്റെ ആദ്യ നടപടിയായി മന്ത്രി സെന്‍ട്രല്‍ വെയര്‍ ഹൌസിങ് കോര്‍പ്പറേയ്ഷന്‍, ഫാക്ട് എന്നിവയുടെ ഒരു സംയുക്ത യോഗം വിളിച്ചു കൂട്ടി. മെയ് 2008ല്‍ തന്നെ ഫാക്ടിന്റെ കൈവശം ഉള്ള 25 ഏക്കറോളം വരുന്ന ഒഴിഞ്ഞ ഭൂമിയില്‍ കണ്ടെയ്‌നര്‍ ഫ്രെയ്റ്റ് സ്റ്റേഷന്‍ സ്ഥാപിക്കാനുള്ള ധാരണാ പത്രത്തില്‍ ഇരു കൂട്ടരും ഒപ്പു വെച്ചിരുന്നു. എന്നാല്‍ പിന്നീട് പദ്ധതി തുടങ്ങുന്നതില്‍ കാര്യമായ പുരോഗതി ഉണ്ടായില്ല. പദ്ധതി ത്വരിത ഗതിയില്‍ തുടങ്ങുന്നതിനും നടപ്പിലാക്കുന്നതിനും ലക്ഷ്യമിട്ടാണ് മന്ത്രി യോഗം വിളിച്ചു കൂട്ടിയത്. യോഗത്തില്‍ പങ്കെടുത്ത സെന്‍ട്രല്‍ വെയര്‍ ഹൌസിങ് കോര്‍പ്പൊറേയ്ഷന്‍ എം. ഡി. ബി. ബി. പട്‌നായിക്, ഫാക്ട് എം. ഡി. ഡോ. ജോര്‍ജ്ജ് സ്ലീബ എന്നിവര്‍ പദ്ധതിയുടെ പ്രവര്‍ത്തന മാതൃക അവതരിപ്പിക്കാന്‍ ധാരണയായി. അതത് ബോര്‍ഡുകളുടെ അംഗീകാരത്തിനായി ഇത് ജൂണില്‍ തന്നെ സമര്‍പ്പിക്കും.  പ്രൊഫ. കെ.വി. തോമസ് രാഷ്ട്രപതി പ്രതിഭാ പാട്ടീലിനെ രാഷ്ട്രപതി ഭവനില്‍ വെച്ചു കണ്ടപ്പോള്‍ 60 കോടി രൂപ മുതല്‍ മുടക്കു വരുന്ന പദ്ധതി ഓഗസ്റ്റില്‍ തുടങ്ങാനാണ് തീരുമാനം. പദ്ധതി പൂര്‍ത്തിയാവുന്നതോടെ പ്രദേശത്തിന്റെ സമഗ്രമായ വികസനവും പ്രദേശ വാസികള്‍ക്ക് ധാരാളം തൊഴില്‍ അവസരങ്ങളും കൈവരും എന്നാണ് പ്രതീക്ഷ. - സുധീര്‍നാഥ് 
 
- ജെ. എസ്.
 ( Wednesday, June 10, 2009 ) | 
| 
                                
                                
                                        
                                        കേരളത്തില്‍ ഇന്ന് കരി ദിനം
                                         
                                    
                                
 
                                  സി.പി.എം. പാര്‍ട്ടി സംസ്ഥാന സെക്രട്ടറി പിണറായി  വിജയനെ വിചാരണ ചെയ്യാന്‍ ഗവര്‍ണര്‍ ഇന്നലെ സി.ബി.ഐ.യ്ക്ക്  അനുമതി കൊടുത്തതിനു പിന്നാലെ സി.പി.എം. പ്രതിഷേധവും ആയി രംഗത്ത്. ഗവര്‍ണറുടെ തീരുമാനം വന്നതിനു ശേഷം സി.പി.എം. പ്രവര്‍ത്തകര്‍ ഇന്നലെ  രാജ്യ സഭാ മാര്‍ച്ചും പ്രതിഷേധവും  നടത്തി.   അതിനു  ശേഷം വിവിധ  ജില്ലാകമ്മിറ്റികളുടെ ഹര്‍ത്താല്‍ ആഹ്വാനം വന്നെങ്കിലും, പിന്നീട് ഹര്‍ത്താല്‍ നടത്തേണ്ടതില്ലെന്ന് സംസ്ഥാന കമ്മിറ്റി അറിയിച്ചു. കേരളത്തില്‍ ഇന്ന് ഗവര്‍ണറുടെ വിധിയ്ക്കെതിരെ പ്രതിഷേധിക്കാന്‍ കരിദിനം നടത്തുമെന്നും അറിയിച്ചു. കണ്ണൂര്‍, പാലക്കാട് ജില്ലകളില്‍ കരിദിനം ഹര്‍ത്താല്‍ ആയി മാറുകയാണെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. തെക്കന്‍ കേരളത്തില്‍ വലിയ തോതിലുള്ള പ്രതിഷേധങ്ങള്‍ ഒന്നും ഇത് വരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. കോണ്‍ഗ്രസ് നേതാക്കള്‍ ഗവര്‍ണറുടെ തീരുമാനത്തെ സ്വാഗതം ചെയ്തപ്പോള്‍, സി.പി. എമ്മിലെ മുതിര്‍ന്ന നേതാക്കള്‍ ഈ തീരുമാനം രാഷ്ട്രീയ പ്രേരിതം ആണെന്ന് ആരോപിച്ചു. പിണറായി വിജയനെ പാര്‍ട്ടി സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റണോ എന്ന കാര്യത്തില്‍ ചര്‍ച്ചകളോ തീരുമാനങ്ങളോ ഉണ്ടായിട്ടില്ല. സി.പി.എം. പോളിറ്റ് ബ്യുറോ അവയിലബിള്‍ കമ്മിറ്റി ഇന്ന് കൂടുകയുണ്ടായി. ഗവര്‍ണറുടെ തീരുമാനം നിര്‍ഭാഗ്യകരം ആണ്, സമ്മര്‍ദ്ധങ്ങള്‍ക്ക് വഴങ്ങിയാണ് ഗവര്‍ണറുടെ തീരുമാനം എന്നീ അഭിപ്രായങ്ങള്‍ മാത്രമാണ് കമ്മിറ്റിക്ക് ശേഷം പുറത്തു വന്നത്. അതെ സമയം, പിണറായിയെ വിചാരണ ചെയ്യാനുള്ള ഗവര്‍ണറുടെ നിര്‍ദേശം ഇന്ന് ചെന്നയില്‍ ഉള്ള സി.ബി.ഐ. ഓഫീസില്‍ എത്തിയുട്ടുണ്ട് എന്ന് അറിയുന്നു. ഒരു വലിയ കടമ്പ കടന്നതിനാല്‍ എത്രയും പെട്ടെന്ന് സി.ബി.ഐ. തുടര്‍ നടപടികളും ആയി മുന്നോട്ട് പോകുമെന്ന് സൂചനകള്‍ ഉണ്ട്. 
 
- ജ്യോതിസ് (e പത്രം കറസ്പോണ്ടന്റ്)
 ( Monday, June 08, 2009 ) | 
| 
                                
                                
                                        
                                        ആശ്വാസമായി ഇടവപ്പാതി
                                         
                                    
                                
 
                                  പൊള്ളുന്ന വേനല്‍ ചൂടിനു ആശ്വാസമായി കേരളത്തില്‍ ഇന്നലെ  ഇടവപ്പാതി എത്തി. കേരളത്തിന്റെ തെക്കന്‍ ജില്ലകളില്‍ ഇന്നലെ പരക്കെ മഴ കിട്ടി. ഉത്തര ഇന്ത്യയിലേക്കും അടുത്ത ദിവസങ്ങളില്‍ മഴ വ്യാപകം ആകുമെന്ന് കാലാവസ്ഥ നിരീക്ഷണ  കേന്ദ്രം ഡയറക്ടര്‍ ഡോ. എം. ഡി. രാമചന്ദ്രന്‍ അറിയിച്ചു. ആദ്യ ഘട്ടത്തില്‍  കിട്ടുന്ന മഴയുടെ തോത് പിന്നീട് കുറഞ്ഞു വീണ്ടും ശക്തി പ്രാപിക്കുമെന്നതാണ്  ഇടവപ്പാതിയുടെ സവിശേഷത എന്നും ഈ തവണയും അങ്ങനെ തന്നെ പ്രതീക്ഷിക്കാം എന്നും അദ്ദേഹം സൂചിപ്പിചു. 
 
- ജ്യോതിസ് (e പത്രം കറസ്പോണ്ടന്റ്)
 ( Sunday, May 24, 2009 ) | 
| 
                                
                                
                                        
                                        മദ്യപാനം പോലീസുകാരിയുടെ തൊപ്പി തെറിപ്പിച്ചു
                                         
                                    
                                
 
                                  വനിതാ പോലീസുകാരിയെ മദ്യപിച്ചു ലക്ക് കെട്ട് പൊതു സ്ഥലത്ത് മാന്യമല്ലാതെ പെരുമാറി എന്ന കുറ്റത്തിന് സസ്പെന്‍ഡ് ചെയ്തു. ഡിപ്പര്‍ട്ട്മെന്റില്‍ വിവാദങ്ങളുടെ സ്ഥിരം കൂട്ടുകാരിയായ ഹെഡ് കോണ്‍സ്റ്റബ്‌ള്‍ വിനയ ആണ് ഇത്തവണ വെട്ടിലായത്. വയനാട്ടിലെ അംബലവയല്‍ പോലീസ് സ്റ്റേഷനില്‍ ജോലി ചെയ്യുന്ന വിനയ  തന്റെ ഒരു സഹ പ്രവര്‍ത്തകക്ക് ഉദ്യോഗ കയറ്റം കിട്ടിയതിന്റെ ആഘോഷം പ്രമാണിച്ച് നടന്ന മദ്യ വിരുന്നിലാണ് മദ്യപിച്ച് ലക്ക് കെട്ടത്. വിരുന്നിനു ശേഷം തിരിച്ചു പോകാന്‍ ബസില്‍ കയറിയ വിനയ ബസില്‍ ഛര്‍ദ്ദിക്കുകയും മറ്റും ചെയ്ത് ജന ശ്രദ്ധ പിടിച്ചു പറ്റിയത് പോലീസ് ഡിപ്പാര്‍ട്ട്മെന്റിനു തന്നെ നാണക്കേടായി. ഒരു അറിയപ്പെടുന്ന സ്ത്രീ വിമോചന പ്രവര്‍ത്തക കൂടിയായ വിനയയുടെ കൂടെ മദ്യ വിരുന്നില്‍ പങ്കെടുത്ത മറ്റ് 17 പേരില്‍ പലരും അറിയപ്പെടുന്ന കുറ്റവാളികള്‍ ആയിരുന്നു എന്നത് വിഷയം കൂടുതല്‍ സങ്കീര്‍ണ്ണമാക്കി. കഴിഞ്ഞ ഡിസംബര്‍ 28ന് നടന്ന സംഭവം അന്വേഷിച്ച മാനന്തവാടി ഡി, വൈ. എസ്. പി. മധു സൂദനന്‍ നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പോലീസ് സൂപ്രണ്ട് സി ഷറഫുദ്ദീന്‍ ആണ് വിനയയെ സര്‍വ്വീസില്‍ നിന്നും സസ്പെന്‍ഡ് ചെയ്തു കൊണ്ട് ഉത്തരവിട്ടത്. Labels: കേരളം, ക്രമസമാധാനം, പോലീസ്, സ്ത്രീ വിമോചനം 
 
- ജെ. എസ്.
 ( Tuesday, January 13, 2009 ) 3 Comments:
 
 Links to this post: | 
| 
                                
                                
                                        
                                        ജര്‍മന്‍ ടൂറിസ്റ്റിനെ ബലാത്സംഗം ചെയ്യന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍
                                         
                                    
                                
 
                                  കോഴിക്കോട് : അറുപത്തി നാല് കാരിയായ ഒരു ജര്‍മന്‍ ടൂറിസ്റ്റിനെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചതിന് കോഴിക്കോട്ട് പതിനെട്ട് വയസുള്ള യുവാവ് അറസ്റ്റിലായി. ലോക പ്രശസ്തമായ കാപ്പാട് കടപ്പുറത്ത് വെച്ചാണ് സംഭവം. ആക്രമണത്തിന് ഇരയായ സ്ത്രീ ബഹളം വെച്ചതിനെ തുടര്‍ന്ന് സ്ഥലത്ത് ഉണ്ടായിരുന്ന ടൂറിസ്റ്റ് പോലീസാണ് യുവാവിനെ അറസ്റ്റ് ചെയ്തത്. സംഭവത്തിന് ഇവരുടെ കൂടെ ഉണ്ടായിരുന്ന മറ്റൊരു ജര്‍മന്‍ സ്വദേശി കൂടി സാക്ഷിയാണ്. അറസ്റ്റിലായ യുവാവിനെ തിങ്കളാഴ്ച കോടതിയില്‍ ഹാജരാക്കും എന്ന് പോലീസ് അറിയിച്ചു. Labels: കുറ്റകൃത്യം, കേരളം 
 
- ജെ. എസ്.
 ( Monday, December 15, 2008 ) | 
| 
                                
                                
                                        
                                        അഭയ: പ്രതികള്‍ കുറ്റം സമ്മതിച്ചെന്ന് സി.ബി.ഐ
                                         
                                    
                                
 
                                  സിസ്റ്റര്‍ അഭയെ കൊലപ്പെടുത്തിയ കേസിലെ പ്രതികളായ ഫാ. തോമസ് കോട്ടൂര്‍, ഫാ. ജോസഫ് പുതൃക്കയില്‍, സിസ്റ്റര്‍ സെഫി എന്നിവര്‍ കുറ്റം സമ്മതിച്ചരായി സി. ബി. ഐ. എറണാകുളം സി. ജെ. എം. കോടതിയെ അറിയിച്ചു. തുടക്കത്തില്‍ വിസമ്മതം പ്രകടിപ്പിച്ച പ്രതികള്‍ സി. ബി. ഐ. മുന്‍പ് നടത്തിയിരുന്ന നാര്‍ക്കോ അനാലിസിസ്, ബ്രെയിന്‍ മാപ്പിംഗ് എന്നിവയുടെ റിപ്പോര്‍ട്ടുകളുടെ സഹായത്തോ ടെയുള്ള ചോദ്യം ചെയ്യലില്‍ കുറ്റം സമ്മതിക്കുക ആയിരുന്നു. സിസ്റ്റര്‍ സെഫിയുടെ രേഖാ മൂലമുള്ള സമ്മതത്തോടെ ആണ് അവരെ കന്യകാത്വ പരിശോധനക്ക് വിധേയ ആക്കിയതെന്നും അഭയയുടെ ഇന്‍ക്വെസ്റ്റ് തയ്യാറാക്കിയ മുന്‍ എ. എസ്. ഐ. അഗസ്റ്റിന്റെ ദൂരൂഹ മരണത്തെ കുറിച്ച് വിശദമായ അന്വേഷണം നടത്തണമെന്നും സി. ബി. ഐ. വ്യക്തമാക്കി. Labels: കുറ്റകൃത്യം, കേരളം, കോടതി, പോലീസ് 
 
- ബിനീഷ് തവനൂര്‍
 ( Wednesday, December 03, 2008 ) | 
| 
                                
                                
                                        
                                        വീര മൃത്യു വരിച്ച സന്ദീപ്
                                         
                                    
                                
 
                                  ഭീകരരുടെ വെടിയേറ്റ ഒരു സഹ പ്രവര്‍ത്തകനെ രക്ഷിക്കാനുള്ള ശ്രമത്തില്‍ വെടിയേറ്റ് മരണത്തിന് കീഴടങ്ങിയ മലയാളിയായ മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന് ദേശം കണ്ണീരില്‍ കുതിര്‍ന്ന അന്ത്യോ പചാരങ്ങള്‍ അര്‍പ്പിച്ചു. ബാംഗ്ലൂരിലെ വസതിയില്‍ പൊതു ദര്‍ശനത്തിനു വെച്ച മൃതദേഹം ഒരു നോക്ക് കാണാന്‍ അനേകാ യിരങ്ങളാണ് എത്തിയത്. കര്‍ണ്ണാടക മുഖ്യമന്ത്രി യദിയൂരപ്പ പുഷ്പ ചക്രം അര്‍പ്പിച്ചു. 31 കാരനായ മേജര്‍ സന്ദീപ് ഐ. എസ്. ആര്‍. ഓ. യില്‍ നിന്നും വിരമിച്ച കെ. ഉണ്ണികൃഷ്ണന്റെ ഏക പുത്രനാണ്. കോഴിക്കോട് ബേപ്പൂരാണ് സ്വദേശമെങ്കിലും വര്‍ഷങ്ങളായി ബാംഗ്ലൂരാണ് താമസം. “എനിക്ക് എന്റെ മകനെ വെള്ളിയാഴ്ച്ച നഷ്ടപ്പെട്ടു. രക്തസാക്ഷി എന്ന് എന്റെ മകനെ വിളിക്കാന്‍ ഞാന്‍ ആഗ്രഹിക്കു ന്നില്ലെങ്കിലും അവന്‍ രാജ്യത്തിന് വേണ്ടി എന്തെങ്കിലും ചെയ്തു എന്ന് എനിക്ക് അഭിമാനത്തോടെ പറയുവാനാവും” - സന്ദീപിന്റെ അച്ഛന്‍ പറഞ്ഞു. തന്റെ ഒരു സുഹൃത്തിന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ ഡിസംബറില്‍ വീട്ടില്‍ വരാനിരി ക്കുകയായിരുന്നു സന്ദീപ്. 1999ല്‍ എന്‍ ഡി. ഏ. യില്‍ നിന്നും പുറത്തിറങ്ങിയ സന്ദീപ് ബീഹാര്‍ ഏഴാം റെജിമെന്റില്‍ ചേര്‍ന്നു. സന്ദീപിന്റെ വീര്യം മനസ്സിലാ ക്കിയതിനെ തുടര്‍ന്ന് അദ്ദേഹത്തെ ദേശീയ സുരക്ഷാ സേനയിലേക്ക് 2007 ജനുവരിയില്‍ എടുക്കുക യായിരുന്നു. കാശ്മീര്‍ നുഴഞ്ഞു കയറ്റക്കാരെ നേരിട്ട പരിചയ സമ്പത്തുള്ള സന്ദീപിനെ നവംബര്‍ 27ന് താജില്‍ നടത്തിയ പ്രത്യേക ഓപ്പറേഷന്റെ ഭാഗമാക്കിയത് ഈ പരിചയ സമ്പത്ത് മുന്‍ നിര്‍ത്തിയാണ്. ഇദ്ദേഹത്തിന്റെ നേതൃത്വത്തില്‍ മുന്നേറിയ സൈന്യം ഭീകരരുമായി രൂക്ഷമായ യുദ്ധത്തില്‍ ഏര്‍പ്പെടുകയുണ്ടായി. ഒരു സൈനികന് വെടിയേറ്റതിനെ തുടര്‍ന്ന് ഇയാളെ അവിടെ നിന്ന് മാറ്റുവാന്‍ ഏര്‍പ്പാ ടാക്കിയ സന്ദീപ് തന്റെ സുരക്ഷ വക വെക്കാതെ ഭീകരരെ അവിടെ നിന്നും തുരത്തി ഓടിക്കു കയായിരുന്നു. താജിന്റെ മറ്റൊരു നില വരെ ഇവരെ ഇങ്ങനെ സന്ദീപ് പിന്തുടര്‍ന്ന് ഓടിച്ചത്രെ. എന്നാല്‍ ഇതിനിടയില്‍ തനിക്ക് വെടി ഏല്‍ക്കുകയും മരണത്തിന് കീഴടങ്ങുക യുമായിരുന്നു മലയാളത്തിന്റെ വീര പുത്രനായ സന്ദീപ്. Labels: ഇന്ത്യ, കേരളം, തീവ്രവാദം, ലോക മലയാളി 
 
- ജെ. എസ്.
 ( Saturday, November 29, 2008 ) | 
| 
                                
                                
                                        
                                        ദത്ത് : ബിഷപ്പിനെ സസ്പെന്‍ഡ് ചെയ്തു
                                         
                                    
                                
 
                                  ദത്ത് വിവാദത്തില്‍ വ്യക്തമായ നിലപാടെടുത്തു കൊണ്ട് വത്തിക്കാന്‍ കൊച്ചി ബിഷപ് ജോണ്‍ തട്ടുങ്കലിനെ അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തു. ഇരുപത്തിആറുകാരിയായ ഒരു യുവതിയെ ബിഷപ്പ് ദത്ത് എടുത്തത് ഏറെ വിവാദം ആയിരുന്നു. ഇതേ തുടര്‍ന്ന് ദത്ത് പിന്‍ വലിയ്ക്കാന്‍ ബിഷപ്പ് തയ്യാറായിരുന്നു. എന്നാല്‍ ബിഷപ്പിനെ സ്ഥാനഭ്രഷ്ടനാക്കണം എന്ന ആവശ്യത്തില്‍ മറ്റ് പുരോഹിതന്മാര്‍ ഉറച്ചു നിന്നു. ഇതേ തുടര്‍ന്ന് ആണ് വത്തിക്കാന്‍ ഇങ്ങനെ ഒരു നിലപാട് എടുത്തത്. ഒരു തീര്‍ത്ഥയാത്രയ്ക്കിടെ ആണത്രെ ബിഷപ്പ് ഈ യുവതിയെ കണ്ടുമുട്ടിയത്. യുവതിയ്ക്ക് അസാധാരണമായ എന്തോ ആത്മീയ ശക്തികള്‍ ഉണ്ടെന്ന് തനിയ്ക്ക് അനുഭവപ്പെട്ടു എന്നാണ് ബിഷപ്പ് പിന്നീട് ദത്തിനെ പറ്റി വിവാദം ഉയര്‍ന്നപ്പോള്‍ പറഞ്ഞത്. ഇവള്‍ എപ്പോഴും തനിയ്ക്കരികില്‍ ഉള്ളത് തനിയ്ക്കും ഒരു നവ്യമായ ആത്മീയ ശക്തി പകരുന്നു. ഇതിനു വേണ്ടിയാണ് യുവതിയെ താന്‍ ദത്തു പുത്രിയാക്കിയത് എന്നും ബിഷപ്പ് വിശദീകരണം നല്‍കുകയുണ്ടായി. ഏതായാലും അടുത്തയിടെ അല്‍ഫോന്‍സാമ്മയെ വിശുദ്ധയായി പ്രഖ്യാപിച്ച കേരളത്തില്‍ ഇതൊന്നും വില പോയില്ല എന്നു വേണം കരുതുവാന്‍. വത്തിക്കാന്‍ നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ ബിഷപ്പിന്റെ നടപടി ധാര്‍മ്മികതയ്ക്കും പൌരോഹിത്യ മൂല്യങ്ങള്‍ക്കും എതിരാണെന്നാണ് കണ്ടെത്തിയത്. സഭയുടെ ആദ്യ കാലഘട്ടത്തില്‍ പുരോഹിതര്‍ക്ക് വിവാഹം അനുവദനീയം ആയിരുന്നു. എന്നാല്‍ പിന്നീട് പുരോഹിതന്മാര്‍ക്ക് വിവാഹം നിരോധിയ്ക്കുകയുണ്ടായി. ബിഷപ്പിനെ അധികാരങ്ങളില്‍ നിന്നും പൌരോഹിത്യ കര്‍മ്മങ്ങളില്‍ നിന്നും മാറ്റി നിര്‍ത്തിയിരിയ്ക്കുകയാണ് എന്ന് കാത്തലിക് ബിഷപ് കൌണ്‍സിലിനു വേണ്ടി ഫാദര്‍ സ്റ്റീഫന്‍ ആല്‍ത്തറ അറിയിച്ചു. 
 
- ജെ. എസ്.
 ( Friday, October 24, 2008 ) | 
| 
                                
                                
                                        
                                        ബാങ്കിങ് സമരം നാളെയും തുടരും
                                         
                                    
                                
 
                                  ദേശ വ്യാപകമായി ജീവനക്കാര്‍ നടത്തുന്ന സമരം ബാങ്കുകളുടെ പ്രവര്‍ത്തനം പൂര്‍ണ്ണമായി സ്തംഭിപ്പിച്ചു. പണിമുടക്ക് നാളെയും തുടരും. പൊതു മേഖലാ ബാങ്കുകളുടെ ഓഹരി വിറ്റഴിയ്ക്കലിനും സ്വകാര്യ വല്‍ക്കരണത്തിനും എതിരെ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍സ് ന്റെ നേതൃത്വത്തില്‍ ആണ് സമരം. ബാങ്ക് ജീവനക്കാരുടെ ഒന്‍പത് സംഘടനകള്‍ സമരത്തില്‍ പങ്കെടുക്കുന്നുണ്ട്. ദില്ലിയില്‍ ബാങ്ക് ജീവനക്കാര്‍ പ്രതിഷേധ മാര്‍ച്ചും ധര്‍ണ്ണയും നടത്തി. സമരത്തിന്റെ കാര്യം അറിയാതെ ബാങ്കുകളില്‍ എത്തിയ നിരവധി പേര്‍ നിരാശരായി മടങ്ങി. സംസ്ഥാനത്തെ നാല്‍പ്പതിനാ യിരത്തോളം ബാങ്ക് ജീവനക്കാരാണ് സമരത്തില്‍ പങ്കെടുത്തത്. സഹകരണ ബാങ്കുകളെ സമരത്തില്‍ നിന്നും ഒഴിവാക്കിയിരുന്നു. പണിമുടക്ക് കണക്കിലെടുത്ത് എ. ടി. എം. കളില്‍ വേണ്ടത്ര പണം നിക്ഷേപിച്ചിട്ടുണ്ട് എന്ന് വിവിധ ബാങ്കുകള്‍ അറിയിച്ചു. Labels: കേരളം, തൊഴില്‍ പ്രശ്നം, സമരം 
 
- ജെ. എസ്.
 ( Wednesday, September 24, 2008 ) | 
| 
                                
                                
                                        
                                        കൊച്ചി തുറമുഖ സമരം : ചര്‍ച്ച പരാജയപ്പെട്ടു
                                         
                                    
                                
 
                                  കൊച്ചി തുറമുഖ തൊഴിലാളികളുടെ സമരം തീര്‍ക്കാന്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു. തുറമുഖത്തില്‍ ചരക്ക് നീക്കം പൂര്‍ണ്ണമായും തടസ്സപ്പെട്ടിരിയ്ക്കുകയാണ്. സി. ഐ. എസ്. എഫ്. മര്‍ദ്ദിച്ചു എന്ന് ആരോപിച്ചാണ് ജീവനക്കാര്‍ പണിമുടക്കുന്നത്. തുറമുഖത്ത് സ്വസ്ഥമായി ജോലി ചെയ്യാനുള്ള സാഹചര്യം ഉറപ്പ് നല്‍കാതെ സമരം അവസാനിപ്പിക്കില്ല. ഉത്തരവാദിത്തപ്പെട്ട ആരും ഈ ചര്‍ച്ചയ്ക്ക് പങ്കെടുത്തില്ല. ഈ സാഹചര്യത്തില്‍ സമരവുമായി മുന്നോട്ട് പോകുക അല്ലാതെ മറ്റൊരു മാര്‍ഗ്ഗം തങ്ങളുടെ മുന്നിലില്ല എന്നും ചര്‍ച്ചയ്ക്ക് ശേഷം തൊഴിലാളി സംഘടനാ നേതാക്കള്‍ പറഞ്ഞു. പണിമുടക്കത്തെ തുടര്‍ന്ന് രാജീവ് ഗാന്ധി കണ്ടെയ്നര്‍ ടെര്‍മിനലില്‍ നിന്നുള്ള ചരക്ക് നീക്കം പൂര്‍ണ്ണമായ് തടസ്സപ്പെട്ടിരിയ്ക്കുകയാണ്. അയ്യായിരത്തോളം കണ്ടെയ്നറുകള്‍ ഇപ്പോള്‍ തുറമുഖത്ത് കെട്ടിക്കിടക്കുന്നുണ്ട്. പണിമുടക്ക് കാരണം പ്രതിദിനം എഴുപത്തി അഞ്ച് ലക്ഷം രൂപയുടെ നഷ്ടമാണ് കൊച്ചി തുറമുഖത്തിന് ഉണ്ടാവുന്നത്. തൊഴിലാളികളും സി. ഐ. എസ്. എഫ്. ഉം തമ്മില്‍ ഉണ്ടായ സംഘര്‍ഷത്തെ കുറിച്ച് അന്വേഷിയ്ക്കാന്‍ വകുപ്പ് തല അധ്യക്ഷനെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്ന് പോര്‍ട്ട് ട്രസ്റ്റ് ചെയര്‍മാന്‍ എന്‍. രാമചന്ദ്രന്‍ അറിയിച്ചു. 
 
- ജെ. എസ്.
 ( Wednesday, September 24, 2008 ) | 
| 
                                
                                
                                        
                                        കൊച്ചി മെട്രോ : അന്തിമ തീരുമാനം കേരളത്തിന്റേത്
                                         
                                    
                                
 
                                 
                                        കൊച്ചി മെട്രോ റെയില്‍ പദ്ധതി ഒരു സംസ്ഥാന പദ്ധതി ആയതിനാല്‍ അത് എങ്ങനെ നടപ്പിലാക്കണം എന്നത് സംസ്ഥാന സര്‍ക്കാര്‍ ആണ് തീരുമാനിയ്ക്കേണ്ടത് എന്ന് ആസൂത്രണ കമ്മീഷന്‍ വ്യക്തമാക്കി.  സ്വകാര്യ പങ്കാളിത്തത്തോടെ പദ്ധതി നടപ്പിലാക്കണം എന്നാണ് തങ്ങളുടെ പക്ഷം എന്ന് ആസൂത്രണ കമ്മീഷന്‍ മുഖ്യ ഉപദേഷ്ടാവ് ഗജേന്ദ്ര ഹാല്‍മിയ പറഞ്ഞു. ഈ നിര്‍ദ്ദേശം മുഖ്യമന്ത്രിയുമായുള്ള ചര്‍ച്ചയില്‍ കമ്മീഷന്‍ സമര്‍പ്പിയ്ക്കും. രാജ്യത്ത് നിലവില്‍ ഉള്ള മറ്റ് മെട്രോ റെയില്‍ പദ്ധതികള്‍ ലാഭകരമല്ല. സര്‍ക്കാര്‍ സബ്സിഡി കൊണ്ടാണ് ഡല്‍ഹിയിലും ഹൈദരാബാദിലും പദ്ധതി നടന്ന് പോകുന്നത്. Labels: കേരളം, സാമ്പത്തികം 
 
- ജെ. എസ്.
 ( Tuesday, September 23, 2008 ) | 
| 
                                
                                
                                        
                                        പുതിയ നോട്ടീസ് നല്‍കി ഗോള്‍ഫ് ക്ലബ്ബ് ഏറ്റെടുക്കും : മുഖ്യമന്ത്രി
                                         
                                    
                                
 
                                 
                                        ഗോള്‍ഫ് ക്ലബ് ഏറ്റെടുത്ത നടപടി ഹൈക്കോടതി റദ്ദാക്കി. ക്ലബ്ബ് ഒഴിപ്പിയ്ക്കാന്‍ സര്‍ക്കാര്‍ നല്‍കിയ കാരണം കാണിയ്ക്കല്‍ നോട്ടീസ് തൃപ്തികരം അല്ല എന്നാണ് കോടതിയുടെ നിരീക്ഷണം. പുതിയ നോട്ടീസ് സര്‍ക്കാര്‍ നല്‍കണം. അതില്‍ ക്ലബ്ബ് ലംഘിച്ചു എന്ന് പറയപ്പെടുന്ന വ്യവസ്ഥകള്‍ വ്യക്തമായി പറയണം. നോട്ടീസിന് മറുപടി നല്‍കാന്‍ ആറാഴ്ച്ച സമയവും ക്ലബ്ബിന് അനുവദിയ്ക്കണം. കോടതി വിധി അനുസരിച്ചുള്ള പുതിയ നോട്ടീസ് നല്‍കും എന്ന് മുഖ്യമന്ത്രി വി. എസ്. അച്യുതാനന്ദന്‍ അറിയിച്ചു. 
 
- ജെ. എസ്.
 ( Tuesday, September 23, 2008 ) | 
| 
                                
                                
                                        
                                        മെഡിക്കല്‍ പ്രവേശനം : സുപ്രീം കോടതി ഇടപെടുന്നു
                                         
                                    
                                
 
                                 
                                        പട്ടിക ജാതി - പട്ടിക വര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്കുള്ള മെഡിക്കല്‍ വിദ്യാഭ്യാസ പ്രവേശനത്തിനുള്ള മാനദണ്ഡങ്ങളില്‍ മാറ്റം വരുത്തുവാന്‍ സുപ്രീം കോടതി മെഡിക്കല്‍ കൌണ്‍സിലിന്റെ അഭിപ്രായം ആരായുന്നു. നിലവിലുള്ള മാനദണ്ഡം അനുസരിച്ച് മെഡിക്കല്‍ പ്രവേശന പരീക്ഷയില്‍ മിനിമം 40% മാര്‍ക്ക് ഉള്ളവര്‍ക്കേ മെഡിക്കല്‍ പ്രവേശനത്തിന് അര്‍ഹതയുള്ളൂ. ഇത് മൂലം പട്ടിക ജാതി - പട്ടിക വര്‍ഗ്ഗക്കാര്‍ക്കായി സംവരണം ചെയ്തു വെച്ചിട്ടുള്ള സീറ്റുകള്‍ പലപ്പോഴും ഒഴിഞ്ഞു കിടക്കാറാണ് പതിവ്. ഈ കാര്യം ചൂണ്ടി ക്കാട്ടി അഞ്ചു വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന് സുപ്രീം കോടതിയില്‍ നല്‍കിയ ഹരജിയിലാണ് ഇപ്പോള്‍ നടപടി തുടങ്ങിയിരിയ്ക്കുന്നത്. സംസ്ഥാന സര്‍ക്കാര്‍ ഈ ആവശ്യത്തെ അനുകൂലിയ്ക്കുന്നുമുണ്ട്. വളരെ ചിലവേറിയ വിദഗ്ദ്ധ പരിശീലന പരിപാടികളില്‍ ചേര്‍ന്ന് പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമേ ഇന്നത്തെ കാലത്ത് നിലവിലുള്ള വാശിയേറിയ മത്സര പരീക്ഷകളില്‍ ഉയര്‍ന്ന മാര്‍ക്ക് വാങ്ങിയ്ക്കുവാന്‍ കഴിയുന്നുള്ളൂ എന്ന് കോടതി അഭിപ്രായപ്പെട്ടു. ചീഫ് ജസ്റ്റിസ് കെ. ജി. ബാലകൃഷ്ണന്‍ അധ്യക്ഷനായ ബെഞ്ച് ആണ് ഹരജി പരിഗണിച്ചത്. എന്‍. ആര്‍ . ഐ. സംവരണ സീറ്റുകളില്‍ ഇത്തരം ഒരു മാനദണ്ഡം നിലവിലില്ലെന്ന് മാത്രമല്ല ഇവര്‍ക്ക് പ്രവേശന പരീക്ഷ പോലും എഴുതേണ്ട ആവശ്യമില്ല. ഇത് കണക്കിലെടുത്ത് പട്ടിക ജാതി - പട്ടിക വര്‍ഗ്ഗ വിദ്യാര്‍ത്ഥികളുടെ പ്രവേശനത്തിന്റെ കാര്യത്തിലും മാനദണ്ഡം മാറ്റുവാനാവുമോ എന്നാണ് കോടതി ഇപ്പോള്‍ ആരായുന്നത്. പ്ലസ് ടു പരീക്ഷയുടെ മാര്‍ക്ക് പ്രവേശനത്തിനുള്ള മാനദണ്ഡം ആക്കാവുന്നതാണ് എന്നും കോടതി അഭിപ്രായപ്പെട്ടു. വെള്ളിയാഴ്ചയ്ക്കകം ഈ കാര്യത്തിലുള്ള തങ്ങളുടെ തീരുമാനം കോടതിയെ അറിയിയ്ക്കും എന്ന് മെഡിക്കല്‍ കൌണ്‍സില്‍ അറിയിച്ചു. Labels: ആരോഗ്യം, കേരളം, കോടതി, വിദ്യാഭ്യാസം 
 
- ജെ. എസ്.
 ( Monday, September 22, 2008 ) 1 Comments:
 
 Links to this post: | 
| 
                                
                                
                                        
                                        വിഴിഞ്ഞം സമരം ഭൂ മാഫിയയുടെ തന്ത്രം
                                         
                                    
                                
 
                                 
                                        വിഴിഞ്ഞം തുറമുഖ പദ്ധതിയ്ക്കായി സ്ഥലം ഏറ്റെടുക്കുന്നത് സംബന്ധിച്ച സര്‍ക്കാര്‍ വിജ്ഞാപനത്തിനെതിരെ നടക്കുന്ന പ്രക്ഷോഭം ഭൂമാഫിയയുടെ തന്ത്രം ആണെന്ന് മന്ത്രി വിജയകുമാര്‍ പ്രസ്താവിച്ചു. പദ്ധതി തുടങ്ങുന്നതിന് മുന്‍പേ ഇത്തരമൊരു പ്രതിരോധം നേരിടേണ്ടി വന്നാല്‍ ഒരു പക്ഷെ അത് പദ്ധതി തന്നെ കേരളത്തിന് നഷ്ടമാവാന്‍ ഇടയാക്കും എന്നും അദ്ദേഹം പറഞ്ഞു. പദ്ധതിയ്ക്ക് തുരങ്കം വെയ്ക്കാന്‍ ഭൂ മാഫിയയും റിസോര്‍ട്ട് ഉടമകളും സ്പോണ്‍സര്‍ ചെയ്യുന്ന സമരം ആണ് ഇത് എന്നാണ് സി. പി. എം. പ്രാദേശിക നേതൃത്വത്തിന്റെ നിലപാട്. പദ്ധതിയ്ക്കായി സ്ഥലം ഏറ്റെടുത്താല്‍ ആയിരക്കണക്കിന് കുടുംബങ്ങള്‍ക്ക് കുടിയൊഴിയേണ്ടി വരും. ഇതിനെതിരെയാണ് സ്ത്രീകളും കുട്ടികളും ഉള്‍പ്പടെ നൂറ് കണക്കിന് ആളുകള്‍ പങ്കെടുക്കുന്ന ജനകീയ സമരം നടക്കുന്നത്. സെപ്റ്റംബര്‍ 24ന് മുഖ്യമന്ത്രി പ്രദേശം സന്ദര്‍ശിയ്ക്കുന്നുണ്ട്. അന്ന് കരിദിനം ആചരിയ്ക്കാനാണ് സമരക്കാരുടെ തീരുമാനം. Labels: കേരളം, ക്രമസമാധാനം, പ്രതിഷേധം, വ്യവസായം 
 
- ജെ. എസ്.
 ( Monday, September 22, 2008 ) | 
| 
                                
                                
                                        
                                        അഭയ കേസിലെ അന്വേഷണ ഉദ്യോഗസ്ഥനെ സ്ഥലം മാറ്റി
                                         
                                    
                                
 
                                 
                                        ദില്ലിയിലെ സ്പെഷ്യല്‍ ക്രൈം യൂണിറ്റ് എസ്. പി. ആയിരുന്ന ആര്‍. എം. കൃഷ്ണയെ ലഖ്നൌവിലെ സ്പെഷ്യല്‍ ക്രൈം വിഭാഗത്തിലേയ്ക്കാണ് സ്ഥലം മാറ്റിയത്. കൃഷ്ണയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം രണ്ട് വൈദികരിലും ഒരു കന്യാസ്ത്രീയിലും നടത്തിയ നുണ പരിശോധനാ ഫലങ്ങളിലുള്ള അന്വേഷണം സി.ബി.ഐ. തുടരുകയുമാണ്. ഇക്കാര്യം സി.ബി.ഐ. തന്നെ ഹൈക്കോടതിയിലും എറണാകുളം ജില്ലാ കോടതിയിലും അറിയിച്ച സാഹചര്യത്തില്‍ തന്നെയാണ് മേല്‍നോട്ട ചുമതലയുള്ള എസ്. പി. സ്ഥലം മാറ്റപ്പെട്ടിരിക്കുന്നതും. ബാഹ്യ സമ്മര്‍ദ്ദങ്ങള്‍ ഉണ്ടോ എന്ന് സംശയം ജനിപ്പിയ്ക്കുന്നതാണ് സി.ബി.ഐ.യുടെ നടപടികള്‍ എന്ന് ഹൈക്കോടതിയും കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടിരുന്നു. കൃഷ്ണ ആവശ്യപ്പെട്ടത് അനുസരിച്ചാണ് സ്ഥലം മാറ്റം എന്നാണ് സി.ബി.ഐ.യുടെ നിലപാട്. Labels: കുറ്റകൃത്യം, കേരളം, പോലീസ് 
 
- ജെ. എസ്.
 ( Thursday, July 10, 2008 ) | 
| 
                                
                                
                                        
                                        പാഠ പുസ്തകം: പ്രവാസി എഴുത്തുകാര്‍ പ്രതികരിയ്ക്കുന്നു
                                         
                                    
                                
 
                                 
                                        പാഠ പുസ്തക സമരം കേരളീയ നവോത്ഥാന മൂല്യങ്ങളെ വെല്ലു വിളിക്കുന്നു എന്ന് പ്രമുഖ പ്രവാസി എഴുത്തുകാര്‍ പ്രതികരിച്ചു. ഡോ. ടി. പി. നാസര്‍, ഡോ. കെ. എം. അബ്ദുല്‍ ഖാദര്‍, ശിഹാബുദ്ദീന്‍ പൊയ്ത്തും കടവ്, ഷംസുദ്ദിന്‍ മൂസ, കമറുദ്ദീന്‍ ആമയം, ബെന്യാമിന്‍, കുഴുര്‍ വിത്സന്‍, പ്രേംരാജന്‍, രാംമോഹന്‍ പാലിയത്, അനൂപ് ചന്ദ്രന്‍, ടി. പി. അനില്‍ കുമാര്‍, സനല്‍, നിര്‍മ്മല, കെ. എം. രശ്മി, ടി. പി. വിനോദ്, പ്രമോദ് കെ. എം., കെ. വി. മണികണ്ഠന്‍, സി. വി. സലാം, പി. കെ. മുഹമ്മദ്, ബീരാന്‍കുട്ടി, അബ്ദുല്‍ ഗഫുര്‍, സുനില്‍ സലാം, രാജേഷ് വര്‍മ്മ ,സര്‍ജു എന്നീ എഴുത്തുകാര്‍ ദുബായില്‍ പുറപ്പെടുവിച്ച സംയുക്ത പ്രസ്ഥാവനയിലാണ് ഈ കാര്യം അറിയിച്ചിട്ടുള്ളത്. “കാലഹരണപ്പെട്ടതും അവികസിതവുമായ വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ ഇരകള്‍ എന്ന നിലയില്‍ വിദേശങ്ങളില്‍ വച്ച് നാം നമ്മെ ത്തന്നെ കാണും. നാട്ടു രാജാക്കന്മാരുടെ ഭരണ പരിഷ്കാരങ്ങള്‍ പഠിച്ച്, ഉപന്യസിച്ച് വ്യാജ സാമൂഹിക പാഠങ്ങളിലൂടെ ലോകത്തെ അഭിമുഖീ കരിക്കാനാവില്ല. നമ്മുടെ വിദ്യാഭ്യാസത്തിന്റെ ഉള്ളടക്കത്തിലും ബോധന രീതികളിലും നിരന്തരം പരിഷ്കരണങ്ങള്‍ നടക്കേണ്ടതുണ്ട്. ദേശീയ തലത്തിലും സംസ്ഥാന തലത്തിലും നടക്കുന്ന അത്തരം ശ്രമങ്ങളെ വിവിധ ഗള്‍ഫ് രാജ്യങ്ങളിലും അമേരിക്കയിലും യൂറോപ്പിലും ജീവിക്കുന്ന മലയളി എഴുത്തുകാരും സാംസ്കാരിക പ്രവര്‍ത്തകരും പ്രൊഫഷണലുകളും എന്ന നിലയില്‍ ഞങ്ങള്‍ പിന്തുണയ്ക്കുന്നു. ഇനിയുമവ കുടുതല്‍ സമകാലീനതയും സമഗ്രതയും കൈവരിക്കേണ്ടതുണ്ടെന്ന ബോധ്യത്തോടെ. ആധുനിക ജനാധിപത്യ മതേതര രാഷ്ട്രമെന്ന നിലയില്‍ ഇന്ത്യയില്‍ മതേതര ആശയങ്ങള്‍ക്കും മൂല്യങ്ങള്‍ക്കും സവിശേഷവും വിശാലവുമായ ഒരിടമുണ്ട്. മതത്തിന്റെ ആശയങ്ങളെ അല്ല , മറിച്ച് മതേതര ആശയങ്ങളേയും മൂല്യങ്ങളേയും ഉയര്‍ത്തിപ്പിടിക്കുക എന്നത് സര്‍ക്കാരുകളുടെ ഭര്‍ണ ഘടനാ പരമായ ബാധ്യതയാണ്. അതിനാല്‍ മെത്രാന്മാര്‍ക്കും മൊല്ലാക്കമാര്‍ക്കും അവരുടെ നോമിനികള്‍ക്കും കൂടി വിഭ്യഭ്യാസ കരിക്കുലം തീരുമാനിക്കാനാവില്ല. ഇന്ന് കേരളത്തിലെ പാഠ പുസ്തക സമരത്തില്‍ തെളിയുന്നത് മധ്യകാല മത രാഷ്ട്രീയമാണ്. യുക്തി വാദികളും നിരീശ്വര വാദികളും മിശ്ര വിവാഹിതരേക്കള്‍ എണ്ണത്തില്‍ കുറവായ നമ്മുടെ നാട്ടില്‍ രാഷ്ട്രീയമായി ശക്തി സംഭരിക്കന്‍ യുക്തിവാദം ഒരാശ്രയമല്ല. പള്ളി പ്രസംഗങ്ങളില്‍ രാഷ്ട്രീയം പറയുന്നതിന് ഗള്‍ഫ് രാജ്യങ്ങളില്‍ കര്‍ശന വിലക്ക് നില നില്‍ക്കുമ്പോള്‍ കേരളത്തില്‍ അതിനായ് ആഹ്വാനം മുഴങ്ങുന്നത് അപകടകരവും അപലപനീയവുമാണ്. പള്ളികളെ രാഷ്ട്രീയ സമര വേദിയാക്കാനുള്ള ശ്രമങ്ങളെ മഹല്‍ കമ്മിറ്റികള്‍ തന്നെ ചെറുക്കണമെന്നും, ആത്മീയ വേല വിട്ട് രാഷ്ട്രീയ വേലയില്‍ മുഴുകുന്ന ഇമാമുമാരെ പിരിച്ചു വിടണമെന്നും ഞങ്ങള്‍ അഭ്യര്‍ഥിക്കുന്നു. എണ്ണമറ്റ സംഘടനകള്‍ ഉണ്ടാക്കി സമുദായ നേതാവായ് സ്വയം പ്രഖ്യാപിച്ച് വിദേശ മൂലധനം കൈപ്പറ്റി പ്രവര്‍ത്തിക്കുന്ന അല്‍പ്പ വിഭവ ശേഷിയുള്ള ഇക്കുട്ടരെ നിരന്തരം വട്ടമേശ സമ്മേളനത്തിനു വിളിക്കുന്ന കേരള സര്‍ക്കാര്‍ നയം പ്രതിഷേധാര്‍ഹമാണ്. മത സംഘടനകള്‍ക്കും മത ട്രസ്റ്റുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അനുവദിക്കുന്ന സമ്പ്രദായം അടിയന്തിരമായി അവസാനിപ്പിക്കണമെന്ന് ഞങ്ങള്‍ ആവശ്യപ്പെടുന്നു”. 
 
 
- ജെ. എസ്.
 ( Wednesday, July 09, 2008 ) | 
| 
                                
                                
                                        
                                        വിവാദ പാഠം അഭിനന്ദനാര്‍ഹം എന്ന് കേന്ദ്ര വിദഗ്ദ്ധ സമിതി
                                         
                                    
                                
 
                                  ഏഴാം ക്ലാസ്സിലെ വിവാദ പാഠ പുസ്തകം പിന്‍വലിയ്ക്കേണ്ട തില്ലെന്ന് ദേശീയ പാഠ്യ പദ്ധതി സമിതി അധ്യക്ഷന്‍ പ്രൊഫസ്സര്‍ യശ്പാല്‍ പറഞ്ഞു. പാഠ പുസ്തകം തയ്യാറാക്കിയവരെ അഭിനന്ദിക്കുകയാണ് വേണ്ടത് എന്നും അദ്ദേഹം ദില്ലിയില്‍ പറഞ്ഞു. വിവാദ പാഠ പുസ്തകം സംബന്ധിച്ച് വിദ്യാഭ്യാസ മന്ത്രി എം. എ. ബേബി ദേശീയ പാഠ്യ പദ്ധതി സമിതി അധ്യക്ഷന്‍ പ്രൊഫസ്സര്‍ യശ്പാലും എന്‍. സി. ഇ. ആര്‍. ടി. ഡയറക്ടര്‍ പ്രൊഫസ്സര്‍ കൃഷ്ണകുമാറും ഉള്‍പ്പടെയുള്ള വിദ്യാഭ്യാസ വിദഗ്ദ്ധരുമായി ചര്‍ച്ച നടത്തി. ഏറ്റവും മനോഹരമായ രീതിയിലാണ് പുസ്തകം തയ്യാറാക്കിയി ട്ടുള്ളതെന്നും സമൂഹത്തിന് നല്ല സന്ദേശം പകരുന്ന പാഠ ഭാഗങ്ങളാണ് അതിലുള്ള തെന്നും ചര്‍ച്ചയ്ക്ക് ശേഷം പ്രൊഫസ്സര്‍ യശ്പാല്‍ പറഞ്ഞു. ആരാണ് ഇത് എഴുതിയത് എന്ന് ചോദിച്ച അദ്ദേഹം അവരെ അഭിനന്ദിക്കണം എന്നും അഭിപ്രായപ്പെട്ടു. പാഠ പുസ്തകങ്ങള്‍ തയ്യാറാക്കുന്ന തിനിടയില്‍ ഇത്തരം സംവാദങ്ങള്‍ ഉയരുക സ്വാഭാവികം ആണെന്ന് ഈ വിദഗ്ദ്ധര്‍ ചൂണ്ടി ക്കാട്ടിയതായി പിന്നീട് എം.എ.ബേബി അറിയിച്ചു. Labels: കേരളം, വിദ്യാഭ്യാസം, വിവാദം 
 
- ജെ. എസ്.
 ( Sunday, July 06, 2008 ) | 
| 
                                
                                
                                        
                                        കേരളത്തിലെ കമ്പ്യൂട്ടറുകളില്‍ ഇനി മലയാളം - വി. എസ്.
                                         
                                    
                                
 
                                  മലയാള ഭാഷ കമ്പ്യൂട്ടറുകളില്‍ ഉപയോഗിക്കുക വഴി വിവര സാങ്കേതിക വിദ്യ സാധാരണക്കാരന് പരമാവധി പ്രയോജനപ്പെടുത്തുവാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ നയത്തിന്റെ ഭാഗമായ “നമ്മുടെ കമ്പ്യൂട്ടര്‍, നമ്മുടെ ഭാഷ” എന്ന സംസ്ഥാന തല പ്രചാരണ സംരംഭം മുഖ്യമന്ത്രി വി. എസ്. അച്യുതാനന്ദന്‍ ഉദ്ഘാടനം ചെയ്തു. അടുത്ത മൂന്ന് വര്‍ഷത്തിനകം ഇതിന്റെ പ്രയോജനം 50 ലക്ഷം കുടുംബങ്ങള്‍ക്ക് ലഭ്യമാകും എന്ന് ഉദ്ഘാടന പ്രസംഗത്തില്‍ മുഖ്യമന്ത്രി അറിയിച്ചു. പദ്ധതിയുടെ ആദ്യ പടിയായി കമ്പ്യൂട്ടറുകളുടെ ഉപയോഗത്തില്‍ മലയാളത്തിന്റെ സാദ്ധ്യതയെ കുറിച്ച് ജനങ്ങളെ ബോധവാന്മാരാക്കും. സംസ്ഥനത്ത് ഉടനീളം ഉള്ള മൂവായിരത്തോളം അക്ഷയ കേന്ദ്രങ്ങള്‍ വഴി മലയാളം ഉപയോഗിക്കുവാനുള്ള പരിശീലനം നല്‍കും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ഈ ഉദ്ദ്യമത്തില്‍ പങ്കു ചേരും. അന്താരാഷ്ട്ര മാതൃഭാഷാ വര്‍ഷമായി ആചരിക്കുന്ന ഈ വര്‍ഷം കേരളത്തിന്റെ ഈ മാതൃക മറ്റ് ഭാഷാ സമൂഹങ്ങള്‍ക്കും തങ്ങളുടെ ഭാഷയില്‍ വിവര സാങ്കേതിക വിദ്യ ഉപയോഗിക്കുവാനുള്ള പ്രചോദനം ആവട്ടെ എന്ന് വി. എസ്. പ്രത്യാശ പ്രകടിപ്പിച്ചു. മലയാളം കമ്പ്യൂട്ടിങ്ങിനെ പറ്റിയുള്ള സര്‍ക്കാരിന്റെ വെബ് സൈറ്റ് ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. നിങ്ങളൂടെ കമ്പ്യൂട്ടറില്‍ മലയാളം കൈകാര്യം ചെയ്യാനുള്ള സഹായം ഇവിടെ ലഭ്യമാണ്. Labels: ഇന്റര്‍നെറ്റ്, ഐ.ടി, കേരളം, മലയാളം 
 
- ജെ. എസ്.
 ( Monday, June 09, 2008 ) | 
| 
                                
                                
                                        
                                        ഇന്ധന വിലവര്‍ദ്ധന - കേരളത്തില്‍ ഹര്‍ത്താല്‍
                                         
                                    
                                
 
                                 
                                        പെട്രോള്‍ വില വര്‍ദ്ധനവിനെതിരെ ഇന്ന് ഇടതുപക്ഷവും ബി. ജെ. പി. യും ആഹ്വാനം ചെയ്ത സമ്പൂര്‍ണ്ണ ഹര്‍ത്താല്‍. പെട്രോളിന് ലിറ്ററിന് 5 രൂപയാണ് വര്‍ദ്ധനവ്. ഡീസലിന് ലിറ്ററിന് 3 രൂപയും വര്‍ദ്ധിയ്ക്കും. പാചക വാതക സിലിണ്ടര്‍ ഒന്നിന് 50 രൂപ വര്‍ദ്ധിയ്ക്കും. മണ്ണെണ്ണ വിലയില്‍ മാറ്റമില്ല. ഇന്ധന വില കേന്ദ്ര സര്‍ക്കാര്‍ വര്‍ദ്ധിപ്പിച്ച സാഹചര്യത്തില്‍ ജനങ്ങള്‍ക്കുണ്ടാവുന്ന ബുദ്ധിമുട്ട് കുറയ്ക്കുവാന്‍ സംസ്ഥാന സര്‍ക്കാര്‍ വില്‍പ്പന നികുതിയില്‍ കുറവു വരുത്തും എന്ന് മുഖ്യമന്ത്രി വി. എസ്. അച്യുതാനന്ദന്‍ അറിയിച്ചു. Labels: കേരളം 
 
- ജെ. എസ്.
 ( Thursday, June 05, 2008 ) | 
| 
                                
                                
                                        
                                        ദിവ്യാ ജോഷി അറസ്റ്റില്‍
                                         
                                    
                                
 
                                  തൃശ്ശൂരിലെ വിവാദ സന്യാസിനി ദിവ്യാ ജോഷിയെ പോലീസ് അറസ്റ്റ് ചെയ്തു. വഞ്ചനാ കേസില്‍ പ്രതിയായ ഇവര്‍ കുറച്ചു ദിവസമായി സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്നു. ആശുപത്രിയില്‍ എത്തിയാണ് പോലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്. അറസ്റ്റിനു ശേഷം ഇവരെ സ്വകാര്യ ആശുപത്രിയില്‍ നിന്നും തൃശ്ശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ദിവ്യാ ജോഷിയുടെ കഥ കേരളത്തിലെ ആള്‍ ദൈവങ്ങള്‍ 
 
- Jishi Samuel
 ( Thursday, June 05, 2008 ) | 
| 
                                
                                
                                        
                                        അംഗ വൈകല്യമുള്ളവരെ സഹായിക്കാന്‍ സ്റ്റേജ് ഷോ
                                         
                                    
                                
 
                                 
                                        കേരളത്തിലെ വികലാംഗരുടെ ക്ഷേമത്തിനായി എറണാകുളം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രത്യാശ ഫൗണ്ടേഷന്‍ യു.എ.ഇ.യില്‍ മെഗാ ഷോ സംഘടിപ്പിക്കും. ചെയര്‍മാന്‍ സൈമണ്‍ ജോര്‍ജ്ജ് ദുബായില്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചതാണിത്. റാസല്‍ഖൈമയിലെ എ.ബി.എ സെന്‍ററുമായി സഹകരിച്ചാണ് പ്രദര്‍ശനം. സിനിമാ കലാകാരന്മാര്‍ക്കൊപ്പം വികലാംഗരെക്കൂടി പങ്കെടുപ്പിക്കും. പ്രദര്‍ശനത്തില്‍ നിന്ന് ലഭിക്കുന്ന വരുമാനം കേരളത്തില്‍ അംഗവൈകല്യമുള്ളവരുടെ ക്ഷേമത്തിന് ഉപയോഗിക്കുമെന്ന് പ്രത്യാശ ഫൗണ്ടേഷന് പ്രതിനിധികള്‍ പറഞ്ഞു. 
 
- Jishi Samuel
 ( Friday, April 11, 2008 ) | 
| 
                                
                                
                                        
                                        കേരളത്തില്‍ ഒരു ലക്ഷത്തില്‍ 272 മനോരോഗികള്‍
                                         
                                    
                                
 
                                 
                                        അമിത മോഹങ്ങളാണ് ഗള്‍ഫ് മലയാളി കുടുംബങ്ങളുടെ താളം തെറ്റിക്കുന്നതെന്ന് സാമൂഹിക മനശാസ്ത്രജ്ഞനും ആക്സസ് ഗൈഡന്‍സ് സെന്‍റര്‍ സ്റ്റേറ്റ് കോ ഓര്‍ഡിനേറ്ററുമായ ഡോ. സി.എച്ച് അഷ്റഫ് പറഞ്ഞു.  യു.എ.ഇ.യില്‍ വിവിധ സ്ഥലങ്ങളില്‍ മെന്‍റര്‍ ഡയറ്റ് എന്ന പേരില്‍ മനശാസ്ത്ര വിശകലന പരിപാടി സംഘടിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജീവിത ശൈലി മാറിയതു കൊണ്ടാണ് മനോരോഗങ്ങല്‍ കൂടുന്നത്. കേരളത്തില്‍ ഒരു ലക്ഷത്തില്‍ 272 പേര്‍ മനോരോഗികളാണെന്നും അദ്ദേഹം പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ അഡ്വ. ഉമര്‍ ഫാറുഖും പങ്കെടുത്തു. 
 
- ജെ. എസ്.
 ( Monday, March 31, 2008 ) | 
| 
                                
                                
                                        
                                        Kadamanitta Ramakrishnan - A unique condolence from Dr. Ghanem
                                         
                                    
                                
 
                                  I was very sorry to hear about the demise today of the prominent Malayali poet Kadamanitta Ramakrishnan whom I met last year and introduced at the Abu Dhabi book fair where he read his poems in Malyalum and I read their translations in Arabic. During the book fair this year the Abu Dhabi Cultural and Heritage (Cultural foundation) released my book of Arabic translations of 80 Indian poems from 12 Indian languages for 30 Indian male and female poets including some 10 poems by Kadamanitta. I attach a list of the contents of the book and the book cover. I also attach a picture taken at the book fair last year with Kadamanitta. Please forward my condolences to his wife, family, friends and lovers of his poetry. -- Best regards Shihab Ghanem مع تحياتيشها غانم 
 
- ജെ. എസ്.
 ( Monday, March 31, 2008 ) 1 Comments:
 
 Links to this post: | 
| 
                                
                                
                                        
                                        സിസ്റ്റര്‍ അഭയ കൊല്ലപ്പെട്ടിട്ട് 16 വര്‍ഷം
                                         
                                    
                                
 
                                  ക്രിസ്തുവിന്റെ മണവാട്ടി മഠത്തില്‍ വച്ച് കൊല്ലപ്പെട്ടിട്ട് സഭ മൌനം പാലിക്കുന്നു. സി.ബി.ഐ കൈ കഴുകുന്നു. ആരാണ് കുറ്റവാളി ? ഒരു വെളിപ്പെടുത്തല്‍ " 1992 മാര്‍ച്ച് 27 നു കോട്ടയം പയസ് ടെന്‍ തു കോണ്‍ വെന്റിലെ കിണറ്റില്‍ മരിച്ച നിലയില്‍ കാണ്‍പ്പെട്ട സിസ്റ്റര്‍ അഭയ എന്റെ ആരുമല്ല. ആരുമല്ലാത്തവരോടും നമുക്കൊരടുപ്പം തോന്നാറില്ലേ ?" Labels: കുറ്റകൃത്യം, കേരളം, പോലീസ് 
 
- ജെ. എസ്.
 ( Thursday, March 27, 2008 ) | 
| 
                                
                                
                                        
                                        മുല്ലപ്പെരിയാര്‍: കേരളം കൂടുതല്‍ തെളിവുകള്‍ സമര്‍പ്പിച്ചു
                                         
                                    
                                
 
                                 
                                        മുല്ലപ്പെരിയാര്‍ കേസില്‍ കൂടുതല്‍ തെളിവുകള്‍ കേരളം സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചു. മുല്ലപ്പെരിയാര്‍ അണക്കെട്ട് ദുര്‍ബലമാണെന്നും പുതിയ അണക്കെട്ട് അനിവാര്യമാണെന്നും തെളിയിക്കുന്ന രേഖകളാണ് നല്‍കിയിരിക്കുന്നത്. തിങ്കളാഴ്ച മുല്ലപ്പെരിയാര്‍ കേസ് സുപ്രീംകോടതി പരിഗണിക്കാനിരിക്കെയാണ് കേരളം കൂടുതല്‍ തെളിവുകള്‍ ഹാജരാക്കിയത്. 1947ല്‍ തമിഴ്നാടുമായി നടത്തിയ ചര്‍ച്ചയുടെ വിശദാംശങ്ങള്‍ അടങ്ങുന്ന രേഖകള്‍ ഉള്‍പ്പെടെ 54 രേഖകളാണ് കോടതിയില്‍ നല്‍കിയിരിക്കുന്നത്. 
 
- ജെ. എസ്.
 ( Sunday, February 24, 2008 ) | 
| 
                                
                                
                                        
                                        ആര് വിചാരിച്ചാലും ആതിരപ്പിള്ളി പദ്ധതിയെ തടസ്സപ്പെടുത്താനാവില്ലെന്ന് വൈദ്യുതി മന്ത്രി എ.കെ. ബാലന്
                                         
                                    
                                
 
                                 
                                        സോണിയാ ഗാന്ധിയോ സുഗതകുമാരിയോ ശ്രമിച്ചാല് ആതിരപ്പിള്ളി ജലവൈദ്യുത പദ്ധതിയെ തടസ്സപ്പെടുത്താനാവില്ലെന്ന് വൈദ്യുതി മന്ത്രി എ.കെ. ബാലന് പറഞ്ഞു. പന്നിയാര് നവീകരണ ജോലികള് മുന്നോട്ടു പോകുന്നുണ്ടെന്നും കരാറുകാര് പിന്നോട്ട് മാറിയെന്ന വാര്ത്ത അടിസ്ഥാന രഹിതമാണെന്നും അദ്ദേഹം പറഞ്ഞു. കേരള പഞ്ചായത്ത് എംപ്ലോയീസ് അസോസിയേഷന്റെ നാല്പ്പതാം വാര്ഷിക സമ്മേളനം ഉദ്ഘാടനം ചെയ്ത ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ബാലന്. ആതിരപ്പിള്ളി പദ്ധതി വേണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് സോണിയാ ഗാന്ധിയല്ല. പദ്ധതിയുമായി ബന്ധപ്പെട്ടുകൊണ്ടുള്ള പാരിസ്ഥിതിക പ്രശ്നങ്ങളും ജൈവ വൈവിധ്യ പ്രശ്നങ്ങളും പരിശോധിക്കേണ്ടത് കേന്ദ്ര വനംവകുപ്പും ആ വകുപ്പിന്റെ കീഴിലുള്ള വിദഗ്ദ്ധ സമിതിയുമാണ് - ബാലന് പറഞ്ഞു. Labels: കേരളം 
 
- ജെ. എസ്.
 ( Sunday, February 17, 2008 ) | 
| 
                                
                                
                                        
                                        തോന്നിയവാസം നടക്കില്ലെന്ന് സോണിയാഗാന്ധി
                                         
                                    
                                
 
                                 
                                        കേന്ദ്രത്തില് യു പി എ സര്ക്കാരിനെ പിന്തുണയ്ക്കുന്നുവെന്ന് വച്ച് എന്തും ചെയ്യാമെന്ന് ഒരു രാഷ്ട്രീയ കക്ഷിയും കരുതേണ്ടെന്ന് കോണ്ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി.  തിരുവനന്തപുരത്ത് കോണ്ഗ്രസ് സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അവര്. വര്ഗ്ഗീയ കക്ഷികളെ അകറ്റി നിര്ത്താനാണ് കേന്ദ്രത്തില് കോണ്ഗ്രസിന് പിന്തുണ നല്കുന്നതെന്നാണ് അവര് പറയുന്നത്. അതിന്റെ ഗര്‍വില് അധികാരം പന്താടുകയാണ് അവരെന്ന് സി പി എമ്മിനെ പേരെടുത്ത് പറയാതെ സോണിയ പറഞ്ഞു. ചില രാഷ്ട്രീയ കക്ഷികള് ജനങ്ങളെ മതത്തിന്റെ അടിസ്ഥാനത്തില് ഭിന്നിപ്പിക്കാന് ശ്രമിക്കുന്നു. ഇതിന് തടയിട്ട് ജനങ്ങളെ ഒന്നായിക്കണ്ട് രാജ്യത്തെ മുന്നോട്ട് നയിക്കാന് കോണ്ഗ്രസിന് മാത്രമേ കഴിയൂ. രാജ്യത്തെ ബാധിക്കുന്ന ഏത് പ്രതിസന്ധിയും നേരിടാനും കോണ്ഗ്രസ് പാര്ട്ടിക്ക് മാത്രമേ കഴിയുകയുള്ളൂ. രാജ്യം സാമ്പത്തികമായി മുന്നേറിക്കൊണ്ടിരിക്കുകയാണ്.ഇത് ത്വരിതപ്പെടുത്തുന്ന പ്രവര്ത്തനങ്ങളാണ് യു പി എ സര്ക്കാര് നടത്തുന്നത് എന്നും അവര് അവകാശപ്പെട്ടു Labels: കേരള രാഷ്ട്രീയം, കേരളം 
 
- ജെ. എസ്.
 ( Saturday, February 16, 2008 ) | 
| 
                                
                                
                                        
                                        ശിവഗിരി ഭരണസമിതി തെരെഞ്ഞെടുപ്പ്: തീരുമാനം ഈ മാസം 22 നു
                                         
                                    
                                
 
                                 
                                        ശിവഗിരി മഠം ഭരണസമിതി തെരെഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കേസില് തീരുമാനമെടുക്കുന്നത് സുപ്രീംകോടതി ഈ മാസം 22ലേക്ക് മാറ്റി.  ശിവഗിരി മഠം തെരെഞ്ഞെടുപ്പ് വോട്ടര്പട്ടികയില് നിന്നും ജസ്റ്റിസ് പരിപൂര്ണ്ണന് കമ്മിഷന് ഒഴിവാക്കിയ സൂക്ഷ്മാനന്ദ പക്ഷത്തെ 11 സ്വാമിമാരെ ജനറല് ബോഡിയില് ഉള്പ്പെടുത്താന് നേരത്തെ സുപ്രീംകോടതി ആവശ്യപ്പെട്ടിരുന്നു. ഇതില് നിന്നും രണ്ട് പേരെ എക്സിക്യുട്ടീവ് ബോര്ഡില് ഉള്പ്പെടുത്തണമെന്നും സുപ്രീംകോടതി നിര്ദ്ദേശിച്ചിരുന്നു. ഇതേ തുടന്ന സൂക്ഷ്മാനന്ദ, ശുഭാനന്ദ എന്നീ സ്വാമിമാരെ സൂക്ഷ്മാനന്ദ പക്ഷം എക്സിക്യുട്ടീവിലേക്ക് നിശ്ചയിച്ചു. Labels: കേരളം 
 
- ജെ. എസ്.
 ( Saturday, February 16, 2008 ) | 
| 
                                
                                
                                        
                                        വിഭാഗീയത അവസാനിച്ചുവെന്ന് വി.എസ്.അച്യുതാനന്ദനും
                                         
                                    
                                
 
                                 
                                        കോട്ടയം സമ്മേളനത്തോടെ വിഭാഗീയത അവസാനിച്ചുവെന്ന് മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന് പറഞ്ഞു.  ചിന്തിക്കുന്ന കമ്യൂണിസ്റ്റുകാര് ഉള്ളിടത്തോളം കാലം ആശയപരമായ സംവാദം തുടരുമെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് മന്ത്രിസഭായോഗ തീരുമാനങ്ങള് വിശദീകരിക്കവേയാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. ചിന്തിക്കുന്ന കമ്യൂണിസ്റ്റുകാരില് ആശയപരമായ പ്രശ്നങ്ങള് ഉയര്ന്നു വരും. അത് പാര്ട്ടി ചര്ച്ച ചെയ്യും. ഇത് കാലങ്ങളായി ഉള്ളതാണ്. നിലവില് രാഷ്ട്രീയപരമായി ഭിന്നതയുള്ള നിരവധി പ്രശ്നങ്ങളുണ്ട്. ഇത്തരം കാര്യങ്ങളില് പാര്ട്ടി തീരുമാനങ്ങള് എടുത്തുവരികയാണ്. പ്രാദേശികമായ പല പ്രശ്നങ്ങളിലും തീരുമാനമെടുത്തുകഴിഞ്ഞു. കാലാകലങ്ങളില് പാര്ട്ടിയില് അഭിപ്രായ ഭിന്നതകള് ഉയര്ന്നു വരാറുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്ത്തു. Labels: കേരളം 
 
- ജെ. എസ്.
 ( Saturday, February 16, 2008 ) | 
| 
                                
                                
                                        
                                        200 പുതിയ ബാറുകള്‍ - കേരളം മദ്യാലയമാകുന്നു
                                         
                                    
                                
 
                                 
                                        തൃശൂര്‍: പുതിയ അബ്കാരി വര്‍ഷത്തില്‍ പ്രവര്‍ത്തനം തുടങ്ങത്തക്കവിധം സംസ്ഥാനത്ത് നൂറ്റമ്പതിലേറെ ബാര്‍ ഹോട്ടലുകളും നൂറോളം വിദേശമദ്യഷോപ്പുകളും സജ്ജമാകുന്നു. ഏപ്രില്‍ ഒന്നിനുശേഷം വിദേശ ഹോട്ടല്‍ ശൃംഖലകളുടേതുള്‍പ്പടെ നൂറ്റമ്പതോളം ബാര്‍ ഹോട്ടലുകളും ബിവറേജസ് കോര്‍പറേഷന്റെ നൂറോളം വിദേശമദ്യഷാപ്പുകളും തുറന്നു പ്രവര്‍ത്തിക്കുമെന്ന് എക്സൈസ് ഉന്നതവൃത്തങ്ങള്‍ വെളിപ്പെടുത്തി. സംസ്ഥാനത്തിന്റെ ടൂറിസം സാധ്യതകളും ഐ.ടി. വികസനക്കുതിപ്പും മുതലെടുക്കാനാണ് കൊറിയ, മലേഷ്യ, സിംഗപ്പൂര്‍ എന്നിവിടങ്ങളിലെ ഹോട്ടല്‍ വ്യവസായ ഗ്രൂപ്പുകള്‍ രംഗപ്രവേശം ചെയ്യുന്നത്. ഹാള്‍ട്ടണ്‍, ഇന്ഡ്റോയല്‍, കെ.ജി., അബാദ് എന്നീ ഹോട്ടല്‍ ഗ്രൂപ്പുകളും സംസ്ഥാനത്ത് നക്ഷത്രഹോട്ടല്‍ നിര്‍മാണം തുടങ്ങിക്കഴിഞ്ഞു. നിര്‍മാണം പൂര്‍ത്തിയായതും പൂര്‍ത്തിയാകുന്നതുമായ 112 വന്കിട ഹോട്ടലുകള്‍ നക്ഷത്രപദവിക്കുള്ള സര്ട്ടിഫിക്കറ്റിനായി ഇന്ത്യന്‍ ടൂറിസം വികസന കോര്‍പറേഷനില്‍ അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്. ഐ.ടി.ഡി.സിയുടെ 'ത്രീ സ്റ്റാര്‍' പദവിയെങ്കിലും ലഭിച്ചാല്‍ ബാര്‍ ലൈസന്‍സ് സമ്പാദിക്കാമെന്നതിനാല്‍ അത്തരം സര്‍ട്ടിഫിക്കറ്റിനായുള്ള നെട്ടോട്ടത്തിലാണ് ഉടമകള്‍. ഐ.ടി.ഡി.സിയുടെ ചെന്നൈ റീജണല്‍ കേന്ദ്രത്തിലെ ഉദ്യോഗസ്ഥര്‍ക്കാണ് കേരളത്തിലെ ഹോട്ടലിന്റെ തരംതിരിക്കല്‍ പരിശോധനയുടെ ചുമതല. പരിശോധനയ്ക്കായി കേരളത്തിലെത്തുന്ന ഉദ്യോഗസ്ഥര്‍ ഉടമകളില്‍ നിന്ന് പണമായും സ്വര്‍ണമായുമാണ് 'നിക്ഷേപം' സ്വീകരിക്കുന്നത്. ഐ.ടി.ഡി.സി. സര്ട്ടിഫിക്കറ്റ് ലഭിച്ചതിന്റെ പേരിലാണ് ബാര്‍ ഹോട്ടല്‍ അനുവദിച്ചതെന്നു ചൂണ്ടിക്കാട്ടി സംസ്ഥാന സര്‍ക്കാരിനും എക്സൈസ് വകുപ്പിനും കൈകഴുകാം. 
 
- ജെ. എസ്.
 ( Sunday, February 03, 2008 ) | 
| 
                                
                                
                                        
                                        കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് മയക്കുമരുന്നു പിടികൂടി
                                         
                                    
                                
 
                                 
                                        കരിപ്പൂരില്‍ നിന്നു കൊളംബോയിലേക്ക് പോകാനിരുന്ന രണ്ട് യാത്രക്കാരുടെ കൈയ്യില്‍ നിന്നു മയക്കുമരുന്നുകള്‍ പിടികൂടി. തമിഴ് നാട് സ്വദേശികളായ കാദര്‍ മൊയ്ദീന്‍ ജലാലുദീന്‍, നൈനാന്‍ മുഹമ്മദ് ബാബു എന്നിവരെയാണ് അറസ്റ്റു ചെയ്തത്. പിടികൂടിയ മയക്കുമരുന്നിന് അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ 20 കോടി രൂപ വിലമതിക്കും. വിമാനത്തിനുള്ളില്‍ സംശയകരമായ സാഹചര്യത്തില്‍ കണ്ടതിനെത്തുടര്‍ന്നാണ് ഇവരെ റവന്യൂ ഇന്റലിജന്‍സ് പിടികൂടുകയായിരുന്നു. തുടര്‍ന്ന് ഇവരെ ഡി.ആര്‍.ഐ ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തപ്പോഴാണ് മയക്കുമരുന്നുകള്‍ കണ്ടെത്തിയത്. 48 പായ്ക്കറ്റുകളിലായി 29 കിലോഗ്രാം ബ്രൌണ്‍ ഷുഗറാണ് ഇവരുടെ പക്കല്‍ നിന്നും കണ്ടെടുത്തത്. Labels: കുറ്റകൃത്യം, കേരളം, വിമാന സര്‍വീസ് 
 
- ജെ. എസ്.
 ( Saturday, January 26, 2008 ) | 
| 
                                
                                
                                        
                                        സൈബര് സിറ്റിക്ക് ശിലയിട്ടു. കൊച്ചി ഇ രംഗത്ത് കൂടുതല്‍ സ്മാര്‍ട്ടാകുന്നു
                                         
                                    
                                
 
                                 
                                        കൊച്ചി: നാലായിരം കോടി രൂപ നിക്ഷേപവും സംസ്ഥാനത്തെ ആദ്യ സമഗ്ര ഐ. ടി. ടൌണ്‍ ഷിപ്പുമായ സൈബര്‍ സിറ്റിക്ക് കളമശ്ശെരിയില്‍ ശിലയിട്ടു. വ്യവസായമന്ത്രി എളമരം കരീം ശിലാസ്ഥാപനകര്‍ മം നിര്‍ വഹിച്ചു. മുംബൈ ആസ്ഥാനമായ വധാവന്  ഗ്രൂപ്പിന് കീഴിലുള്ള ഹൌസിങ് ഡെവലപ്പ്മെന്റ് ഇന് ഫ്രാസ്ട്രക്ച്ചര്  ലിമിറ്റഡ് ( എച്ച്. ഡി. ഐ. എല്‍.) ആണ് കളമശ്ശേരി എച്ച് . എം. ടി. യില്‍ നിന്ന് വാങ്ങിയ 70 ഏക്കറില്  സൈബര്  സിറ്റി നിര് മിക്കുന്നത്. സംസ്ഥാനത്തിന്റെ വികസനക്കുതിപ്പില്‍ വരുന്ന വിവിധ വ്യവസായസംരംഭങ്ങളില്‍ ഒന്നാണ് സൈബര്‍ സിറ്റിയെന്ന് ഉദ്ഘാടനച്ചടങ്ങില്‍ വ്യവസായമന്ത്രി എളമരം കരീം പറഞ്ഞു. വികസനത്തിന്റെ വേലിയേറ്റമാണ് സംസ്ഥാനത്ത് നടക്കുന്നതെന്നും ഇതിന് അതിര് വരമ്പുകളില്ലെന്നും ചടങ്ങില്  അധ്യക്ഷതവഹിച്ച മന്ത്രി എസ് . ശര്‍മ പറഞ്ഞു. നാലുകൊല്ലംകൊണ്ട് സൈബര്‍ സിറ്റി യാഥാര്‍ഥ്യമാക്കുമെന്നും പദ്ധതിയിലെ 70 ശതമാനം സ്ഥലവും ഐ .ടി ., ഐ. ടി അനുബന്ധ വ്യവസായങ്ങള്‍ ക്കായി നീക്കിവയ്ക്കുമെന്നും എച്ച്. ഡി. ഐ. എല്‍. ചെയര്‍ മാന്‍ രാകേഷ്കുമാര്‍ വധാവന്‍ ചടങ്ങില്‍ വ്യക്തമാക്കി. 
 
- ജെ. എസ്.
 ( Sunday, January 20, 2008 ) | 
| 
                                
                                
                                        
                                        ടി.കെ.സുജിത്തിന്റെ കാര്‍ട്ടൂണുകളുടെ പ്രദര്‍ശനം വെബ്ബന്നൂരിലും, വി.ജെ.ടി ഹാളിലും
                                         
                                    
                                
 
                                 
                                        യുവ കാര്‍ട്ടൂണിസ്റ്റുകളില്‍ ഏറ്റവും ശ്രദ്ധേയനും മലയാളത്തിലെ ആദ്യത്തെ കാര്‍ട്ടൂണ്‍ ബ്ലോഗ് ഉടമയുമായ ടി.കെ.സുജിത്തിന്റെ തിരഞ്ഞെടുത്ത കാര്‍ട്ടൂണുകളുടെ പ്രദര്‍ശനം ജനുവരി 22 മുതല്‍ ഇന്ദുലേഖ.കോമില്‍ ഒരുക്കുന്നു. അന്നേ ദിവസം തിരുവനന്തപുരത്ത് വി.ജെ.ടി ഹാളിലും ഇതേ പ്രദര്‍ശനം കാര്‍ട്ടൂണിസ്റ്റുകളുടെ ഇഷ്ടകഥാപാത്രം ശ്രീ.കെ.കരുണാകരന്‍ കാര്‍ട്ടൂണ്‍ വരച്ച് ഉദ്ഘാടനം ചെയ്യും. സംസ്കാരിക മന്ത്രി ശ്രീ.എം.എ.ബേബി അധ്യക്ഷനായിരിക്കും. രാവിലെ 10മുതല്‍ രാത്രി8 വരെയായിരിക്കും വി.ജെ.ടി ഹാളിലെ പ്രദര്‍ശനം. Labels: കല, കാര്‍ട്ടൂണ്‍, കേരളം 
 
- ജെ. എസ്.
 ( Sunday, January 20, 2008 ) | 
 
 
                  
  
  
  
  
  
  
  
  
  
  
  
  
  
  
  
		


 
                     ഈ പേജ് പങ്ക് വെയ്ക്കാം
 ഈ പേജ് പങ്ക് വെയ്ക്കാം 








 
  				 
				 
				 
     
    
 
 

0 Comments:
Post a Comment
Links to this post:
Create a Link
« ആദ്യ പേജിലേക്ക്