ഈ വര്‍ഷം പവര്‍ കട്ടില്ല : മന്ത്രി എ. കെ. ബാലന്‍
ഈ വര്‍ഷം സംസ്ഥാനത്ത്‌ പവര്‍ കട്ട് ഉണ്ടാകില്ലെന്ന് വൈദ്യുതി മന്ത്രി എ. കെ. ബാലന്‍ അറിയിച്ചു. വൈദ്യുതി പ്രതിസന്ധി തുടരുന്ന സാഹചര്യത്തില്‍ ഈ പ്രഖ്യാപനത്തെ ഏവരും പ്രതീക്ഷ യോടെ യാണ് കാണുന്നത്. ലാവ്‌ലിന്‍ കേസില്‍ സി. പി. എം. സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ തെറ്റുകാരനല്ലെന്നു സി. ബി. ഐ. തന്നെ പറഞ്ഞ സ്ഥിതിക്ക്, ഉമ്മന്‍ ചാണ്ടി ഇതേ പറ്റി പ്രതികരിക്ക ണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Labels: ,

  - ജെ. എസ്.
   ( Tuesday, April 20, 2010 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്തച്ചങ്കരി യുടെ സസ്പെന്‍ഷന്‍ - മുഖ്യമന്ത്രിയും ഞാനും കൂടിയാലോചിച്ചിരുന്നു : മന്ത്രി കോടിയേരി ബാലകൃഷ്ണന്‍
ചട്ടം ലംഘിച്ച് വിദേശ യാത്ര നടത്തിയ കണ്ണൂര്‍ റേഞ്ച് ഐ. ജി. ടോമിന്‍ തച്ചങ്കരിയെ സസ്പെന്‍റ് ചെയ്ത നടപടി യുമായി ബന്ധപ്പെട്ട് പത്ര മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത തെറ്റിദ്ധാരണക്ക് വഴി വെക്കുന്ന താണെന്നും, സസ്പെന്‍ഷന്‍ സംബന്ധിച്ച വിഷയം താനുമായി മുഖ്യ മന്ത്രി ചര്‍ച്ച നടത്തിയിരുന്നു എന്നും ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. തച്ചങ്കരി ചട്ടം ലംഘിച്ചു എന്ന് ബോധ്യ പ്പെട്ടതിന്റെ അടിസ്ഥാന ത്തിലാണ് നടപടിയെന്നും അദ്ദേഹം വ്യക്തമാക്കി.

Labels: , ,

  - ജെ. എസ്.
   ( Monday, April 19, 2010 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്ടോമിന്‍ തച്ചങ്കരി ക്കെതിരെ ഡി. ജി. പി. യുടെ രൂക്ഷ വിമര്‍ശനം
ചട്ടം ലംഘിച്ച് വിദേശ യാത്ര നടത്തിയ കണ്ണൂര്‍ റേഞ്ച് ഐ. ജി. ടോമിന്‍ തച്ചങ്കരി ക്കെതിരെ ഡി. ജി. പി. ജേക്കബ്‌ പുന്നൂസ്‌ രൂക്ഷ വിമര്‍ശനവുമായി രംഗത്ത്‌. തച്ചങ്കരി ക്കെതിരെ നടപടി എടുക്കണം എന്നു തന്നെ യാണ് താന്‍ ശുപാര്‍ശ ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. അറുനൂറിലധികം സര്‍ക്കാര്‍ ഉദ്യോഗസ്ഥരും മുപ്പത്‌ ഐ. പി. എസ്. ഉദ്യോഗസ്ഥരും ഇതു പോലെ സര്‍ക്കാര്‍ അനുമതിയില്ലാതെ വിദേശ യാത്ര നടത്തിയെന്ന വിവരം എവിടെ നിന്നും കിട്ടി? അങ്ങിനെ ഇതിനു മുമ്പ്‌ ആരെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍, ആ തെറ്റ് ആവര്‍ത്തിക്കുക ഗുരുതരമായ വീഴ്ച യാണെന്നും, മുന്‍പ്‌ മറ്റാരെങ്കിലും ചെയ്തു എന്നതിനാല്‍ തന്റെ തെറ്റും തച്ചങ്കരി ന്യായീകരിക്കാന്‍ ശ്രമിക്കുക യാണെന്നും ഡി. ജി. പി. പറഞ്ഞു.

Labels: , ,

  - ജെ. എസ്.
   ( Monday, April 19, 2010 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്ടോമിന്‍ തച്ചങ്കരിയെ ഐ.ജി. സ്ഥാനത്ത് നിന്നും മാറ്റി
സര്‍ക്കാര്‍ അനുമതി ഇല്ലാതെ വിദേശ യാത്ര നടത്തിയെന്ന പരാതിയെ തുടര്‍ന്ന് ഉത്തര മേഖല ഐ. ജി. സ്ഥാനത്ത്‌ നിന്നും മാറ്റി പുതിയ ഐ. ജി. യായി സുധേഷ് കുമാര്‍ ചുമതല ഏറ്റെടുത്തു. തച്ചങ്കരിക്ക് പുതിയ ചുമതല കളൊന്നും നല്‍കിയിട്ടില്ല. ചട്ടം ലംഘിച്ചാണ് വിദേശ യാത്ര നടത്തി യതെന്ന് ഡി. ജി. പി. ജേക്കബ്‌ പുന്നൂസ്‌ എ. ഡി. ജി. പി. സിബി മാത്യു എന്നിവര്‍ നടത്തിയ അന്വേഷണത്തില്‍ പറഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാന ത്തിലാണ് മുഖ്യമന്ത്രി വി. എസ്. അച്ച്യുതാനന്ദന്‍ നടപടി എടുത്തത്‌.

Labels: ,

  - ജെ. എസ്.
   ( Saturday, April 17, 2010 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്കേരള എം.പി. മാര്‍ ചുമതല ഏറ്റു
കേരളത്തില്‍ നിന്നും രാജ്യ സഭ യിലേക്ക്‌ തെരഞ്ഞെടു ക്കപ്പെട്ട പ്രതിരോധ മന്ത്രി എ. കെ. ആന്റണി, കെ. എന്‍. ബാല ഗോപാല്‍, ടി. എന്‍. സീമ എന്നിവര്‍ സത്യ പ്രതിജ്ഞ ചെയ്ത് ചുമതല ഏറ്റെടുത്തു. രാജ്യ സഭാ അധ്യക്ഷന്‍ ഹമീദ്‌ അന്‍സാരി സത്യ പ്രതിജ്ഞ ചൊല്ലി കൊടുത്തു.

Labels:

  - ജെ. എസ്.
   ( Friday, April 16, 2010 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്കോണ്‍ഗ്രസ്സില്‍ ഗ്രൂപ്പ് പോര് മുറുകുന്നു
വരാനിരിക്കുന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പും, നിയമസഭാ തിരഞ്ഞെടുപ്പും മുന്നില്‍ കണ്ടു കൊണ്ട് ഇപ്പോള്‍ തന്നെ കോണ്‍ഗ്രസ്സില്‍ ഗ്രൂപ്പ്‌ പോര് തുടങ്ങി. വയലാര്‍ രവിയെ മുന്‍നിര്‍ത്തി രമേശ്‌ ചെന്നിത്തല പഴയ ഐ. ഗ്രൂപ്പ്‌ പുനരുജ്ജീ വിപ്പിക്കാന്‍ ശ്രമിക്കുമ്പോള്‍ ഉമ്മന്‍ ചാണ്ടിയെ പിന്താങ്ങുന്ന എ. ഗ്രൂപ്പ്‌, രമേഷിന്റെ കെ. പി. സി. സി. പ്രസിഡന്റ് സ്ഥാനം തെറിപ്പിക്കാന്‍ ശ്രമം തുടങ്ങി. ഇതിനായി ചില മുതിര്‍ന്ന നേതാക്കള്‍ ഹൈ കമാന്റിനെ കാണുന്നുണ്ട്. യൂത്ത്‌ കോണ്‍ഗ്രസ്സിന്റെ വെല്ലുവിളി രമേശിന്റെ പിന്തുണയോടെ ഉമ്മന്‍ ചാണ്ടി ക്കെതിരെയുള്ള ചരടു വലികളാ ണെന്ന് പറയപ്പെടുന്നു. പത്മജ, മുല്ലപ്പള്ളി രാമചന്ദ്രന്‍, ജി. കാര്‍ത്തികേയന്‍, കെ. വി. തോമസ്‌ എന്നിവര്‍ ഉമ്മന്‍ ചാണ്ടിക്കു വേണ്ടി രംഗത്തുണ്ട്. ഗ്രൂപ്പ്‌ യോഗങ്ങള്‍ കൂടിയതില്‍ തെറ്റില്ലെന്നും, പാര്‍ട്ടിക്ക് ഗുണകരമല്ലാത്ത ഒരു തീരുമാനവും എടുക്കാന്‍ സാധ്യത ഇല്ലെന്നുമുള്ള ഉമ്മന്‍ ചാണ്ടിയുടെ പ്രസ്താവന ഒരു മുന്‍കൂര്‍ ജാമ്യമാകാനാണ് വഴി. തുടര്‍ന്നും ഗ്രൂപ്പു യോഗങ്ങള്‍ ഉണ്ടാകുമെന്ന സൂചന ഇതില്‍ ഒളിച്ചിരിപ്പുണ്ട്.
 
- ഫൈസല്‍ ബാവ
 
 

Labels:

  - ജെ. എസ്.
   ( Thursday, April 15, 2010 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രെട്ടറി സ്ഥാനം, വിവാദം തുടരുന്നു
തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രെട്ടറി സ്ഥാനത്തെ ചൊല്ലിയുള്ള വിവാദം തുടരുകയാണ്. ഇതുമായി ബന്ധപ്പെട്ട് പാര്‍ട്ടിയില്‍ ഒരു തര്‍ക്കവും ഇല്ല എന്ന് പറയുമ്പോഴും സംശയങ്ങള്‍ ബാക്കി വെച്ചു കൊണ്ട് മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രെട്ടറി സ്ഥാനത്തേക്ക് താന്‍ ഇല്ലെന്ന് സി. പി. നാരായണന്‍ പാര്‍ട്ടി നേതൃത്വത്തെ അറിയിച്ചു കഴിഞ്ഞു. ടി. എന്‍. ബാലഗോപാലന്‍ രാജ്യസഭയിലേക്ക്‌ തിരഞ്ഞെടുക്കപ്പെട്ട ഒഴിവിലേക്കാണ് കഴിഞ്ഞ മാര്‍ച്ച് 13ന് സി. പി. ഐ. എം. നേതൃത്വം മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രെട്ടറി സ്ഥാനത്തേക്ക് സി. പി. നാരായണനെ നിയമിച്ചത്. എന്നാല്‍ ഈ തീരുമാന ത്തിനെതിരെ മുഖ്യമന്ത്രി കേന്ദ്ര നേതൃത്വത്തോടു പരാതി പറഞ്ഞിരുന്നു. മുഖ്യമന്ത്രിക്ക്‌ ഇഷ്ടമില്ലാത്ത സ്ഥാന ത്തിരുന്നാല്‍ വിവാദങ്ങള്‍ ഉണ്ടാകുമെന്ന് ചൂണ്ടിക്കാട്ടിയാണ് സി. പി. നാരായണന്‍ തന്നെ ഒഴിവാക്കണമെന്ന് പാര്‍ട്ടി നേതൃത്വത്തെ അറിയിച്ചത്‌.

Labels:

  - ജെ. എസ്.
   ( Monday, April 05, 2010 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്മുന്‍ എം.പി. എസ്‌ ശിവരാമന്‍ സി.പി.എം. വിട്ടു
സി.പി.എമ്മിന്റെ സമീപ കാല നയ പരിപാടി കളുമായി മാനസികമായി യോജിച്ചു പോകുവാന്‍ സാധിക്കില്ല എന്നാ കാരണം പറഞ്ഞ്‌ ഒറ്റപ്പാലം മുന്‍ എം.പി. എസ്‌. ശിവരാമന്‍ പാര്‍ട്ടിയില്‍ നിന്നും രാജി വെച്ചു. രാജി വെക്കുമ്പോള്‍ ഒറ്റപ്പാലം ഏരിയാ കമ്മിറ്റി അംഗവും, ലക്കിടി ലോക്കല്‍ കമ്മിറ്റി സെക്രട്ടറി യുമായിരുന്നു അദ്ദേഹം. രാവിലെ ഏരിയാ സെക്രട്ടറിക്ക്‌ രാജി സമര്‍പ്പിച്ചതിനു ശേഷം പാലക്കാട്ട്‌ പത്ര സമ്മേളനം നടത്തി രാജി ക്കാര്യം വിശദീകരിച്ചു. ലക്കിടി കുഞ്ചന്‍ നമ്പ്യാര്‍ സ്മാരക ട്രസ്റ്റ്‌ അംഗത്വവും, ഖാദി ബോര്‍ഡ്‌ അംഗത്വവും അദ്ദേഹം രാജി വെച്ചിട്ടുണ്ട്‌.
 
ഉപരാഷ്ട്രപതി യായതിനെ തുടര്‍ന്ന് അന്നത്തെ ഒറ്റപ്പാലം എം.പി. കെ.ആര്‍. നാരായണന്‍ രാജി വെച്ചതിനെ തുടര്‍ന്ന് 1993-ല്‍ നടന്ന ഉപ തിരഞ്ഞെടുപ്പില്‍ ഒരു ലക്ഷത്തില്‍ പരം വോട്ടു വാങ്ങി റെക്കോര്‍ഡ്‌ ഭൂരിപക്ഷത്തില്‍ ആണ്‌ അന്ന് കോളേജ്‌ വിദ്യാര്‍ത്ഥി യായിരുന്ന ശിവരാമന്‍ പാര്‍ലമെന്റില്‍ എത്തിയത്‌. റെക്കോര്‍ഡ്‌ ഭൂരിപക്ഷ ത്തോടെ തിരഞ്ഞെടുക്കപ്പെട്ടു എങ്കിലും പിന്നീടു വന്ന തിരഞ്ഞെടുപ്പില്‍ ഇദ്ദേഹത്തെ മല്‍സരിപ്പിച്ചില്ല.
 
എ.പി. അബ്ദുള്ളക്കുട്ടി, ഡോ. മനോജ് എന്നിവര്‍ക്കു പുറകെ ഇതോടെ സമീപ കാലത്ത്‌ പാര്‍ട്ടിക്കെതിരെ ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിച്ചു കൊണ്ടും, പാര്‍ട്ടിയുടെ നയ പരിപാടി കളില്‍ വിയോജിപ്പ്‌ പ്രകടിപ്പിച്ചു കൊണ്ടും പാര്‍ട്ടി വിടുന്ന മൂന്നാമത്തെ മുന്‍ എം. പി. യാണ്‌ ശിവരാമന്‍. മതത്തെ സംബന്ധിച്ചുള്ള പാര്‍ട്ടിയുടെ നിലപാടില്‍ വിയോജിപ്പ്‌ പ്രകടിപ്പിച്ചാണ് ഡോ. മനോജ്‌ പാര്‍ട്ടി വിട്ടത്‌.
 
- എസ്. കുമാര്‍
 
 

Labels:

  - ജെ. എസ്.
   ( Friday, February 05, 2010 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്കോണ്‍ഗ്രസ്സ്‌ നേതൃപഠന ക്യാമ്പില്‍ കൂട്ടത്തല്ല്
തിരുവനന്തപുരം അമ്പലത്തറയില്‍ നടന്ന കോണ്‍ഗ്രസ്സ്‌ നേതൃപഠന ക്യാമ്പില്‍ അംഗങ്ങള്‍ പരസ്പരം ഏറ്റുമുട്ടി. അമ്പലത്തറ മണ്ഡലം കമ്മിറ്റിയാണ്‌ പഠന ക്യാമ്പ്‌ സംഘടിപ്പിച്ചത്‌. ഇതില്‍ ഒരു വിഭാഗം ആളുകള്‍ മണ്ഡലം പ്രസിഡണ്ടി നെതിരെ ആരോപണങ്ങള്‍ ഉന്നയിച്ചതാണ്‌ സംഘര്‍ഷ കാരണമായി മാറിയത്‌. അംഗങ്ങളുടെ ഏറ്റുമുട്ടലിനിടെ യോഗത്തിനായി കൊണ്ടു വന്നിരുന്ന കസേരയടക്കം ഉള്ള ഫര്‍ണ്ണിച്ചറുകള്‍ നശിപ്പിക്കപ്പെട്ടു.
 
എം. എം. ഹസ്സന്‍, തമ്പാനൂര്‍ രവി തുടങ്ങിയ നേതാക്കന്മാര്‍ വേദിയിലിരിക്കെ നടന്ന സംഭവത്തെ കുറിച്ച്‌ അന്വേഷിക്കുവാന്‍ പാര്‍ട്ടി ഡി. സി. സി. സെക്രട്ടറിക്ക്‌ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്‌.
 
- എസ്. കുമാര്‍
 
 

Labels:

  - ജെ. എസ്.
   ( Sunday, January 24, 2010 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്വര്‍ഗീയ സംഘടനയായ എന്‍. ഡി. എഫിനെ സംരക്ഷിക്കുന്നത് മുസ്ലിം ലീഗ് - പിണറായി വിജയന്‍
pinarayi-vijayanതൃശ്ശൂര്‍ : വര്‍ഗീയ സംഘടനയായ എന്‍. ഡി. എഫിനെ ചിറകിനടിയില്‍ സംരക്ഷി ക്കുകയാണു മുസ്ലിം ലീഗെന്നു സി. പി. എം. സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. മുസ്ലിം സമുദായത്തിലെ ബഹു ഭൂരിപക്ഷവും മതേതരമായി ചിന്തിക്കു ന്നവരാണ്. മത വിശ്വാസ ത്തിന്റെ പേരില്‍ വര്‍ഗീയത വളര്‍ത്തുന്ന എന്‍. ഡി. എഫിനെ സംരക്ഷിക്കുന്ന ലീഗുമായി കൂട്ടു കൂടുന്ന കോണ്‍ഗ്രസിന്റെ മതേതര നിലപാടു കാപട്യമാണ്. സി. ഐ. ടി. യു. സംസ്ഥാന സമ്മേളന ത്തോടനുബന്ധിച്ചു സംഘടിപ്പിച്ച വര്‍ഗീയതയും ഭീകര വാദവും ഉയര്‍ത്തുന്ന വെല്ലു വിളികള്‍ എന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്യുക യായിരുന്നു അദ്ദേഹം.
 
ചെറിയ നേട്ടങ്ങള്‍ക്കു വേണ്ടി വര്‍ഗീയതയുമായി സമരസപ്പെടുന്ന കോണ്‍ഗ്രസിനു, മതേതര കാഴ്ചപ്പാട് അവകാശ പ്പെടാനാകില്ല. ബ്രിട്ടീഷ് സാമ്രാജ്യ ത്വത്തിനെതിരെ പോരാടുന്നതില്‍ മുസ്ലിം സമുദായം നിര്‍വഹിച്ച പങ്ക് ആര്‍ക്കും നിഷേധി ക്കാനാകില്ല. മുസ്ലിം സമുദായത്തിലെ ചെറിയൊരു വിഭാഗത്തിന്റെ വര്‍ഗീയ നിലപാട് ആ സമുദായ ത്തെയാകെ വര്‍ഗീയ വാദികളും തീവ്ര വാദികളുമായി ചിത്രീകരി ക്കാനിടയാക്കി.
 
രാജ്യത്തെ ദുര്‍ബല പ്പെടുത്താന്‍ ഒരുങ്ങി യിരിക്കുന്ന ചില മത ശക്തികള്‍ ഇത്തരം ചെറിയ സംഘങ്ങളെ പ്രയോജന പ്പെടുത്തുകയാണ്. തീവ്ര വാദത്തില്‍ ഏര്‍പ്പെടുന്ന സമുദായത്തിലെ ന്യൂനപക്ഷ ത്തെക്കുറിച്ചു പറയുമ്പോള്‍ കോണ്‍ഗ്രസിനു നൂറു നാക്കാണ്. ആര്‍. എസ്. എസിനെ പ്രീണിപ്പിക്കാന്‍ നടത്തുന്ന കോണ്‍ഗ്രസിന്റെ ഈ നാവാണ് ഒരു സമുദായ ത്തെയാകെ തീവ്ര വാദികളായി ചിത്രീകരിക്കുന്നത്.
 
താത്കാലിക നേട്ടങ്ങള്‍ക്കായി ഇടതു പക്ഷം വര്‍ഗീയ പാര്‍ട്ടികളുമായി ചങ്ങാത്തം കൂടിയിട്ടില്ല. മുസ്ലിം സമുദായത്തിന്റെ രക്ഷ മതേതര ഇടതു പക്ഷ പ്രസ്ഥാനങ്ങളോടു ചേര്‍ന്നു നിന്നാല്‍ മാത്രമേ സാധ്യമാ കൂവെന്നും പിണറായി പറഞ്ഞു. ന്യൂന പക്ഷ വര്‍ഗീയതയും, ഭൂരിപക്ഷ വര്‍ഗീയതയും ഒരേ പോലെ ആപത്കര മാണെന്നാണ് ഇടതു പക്ഷത്തിന്റെ നിലപാടെന്നും പിണറായി വ്യക്തമാക്കി. എല്‍. ഡി. എഫ്. കണ്‍വീനര്‍ വൈക്കം വിശ്വന്‍ അദ്ധ്യക്ഷത വഹിച്ചു. പ്രൊഫ. നൈനാന്‍ കോശി, എം. പി. മാരായ എ. വിജയ രാഘവന്‍, പി. ആര്‍. രാജന്‍, പി. കെ. ബിജു, കോര്‍പ്പറേഷന്‍ മേയര്‍ പ്രൊഫ. ആര്‍. ബിന്ദു, കെ. വി. അബ്ദുള്‍ ഖാദര്‍ എം. എല്‍. എ., എം. എം. വര്‍ഗീസ് എന്നിവര്‍ പ്രസംഗിച്ചു.
 
- നാരായണന്‍ വെളിയംകോട്
 
 

Labels:

  - ജെ. എസ്.
   ( Friday, January 22, 2010 )    

1അഭിപ്രായങ്ങള്‍ (+/-)
Links to this post

1 Comments:

Evrybody knows well, who is saving - PDP is still there in Kerala Politics Mr.Pinarai

January 23, 2010 6:41 PM  

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്സക്കറിയയ്ക്കു നേരെ കൈയ്യേറ്റം: മലയാള വേദി അപലപിച്ചു
sakkariyaഡാലസ്: പ്രശസ്ത സാഹിത്യ കാരനും പ്രഭാഷകനുമായ സക്കറിയയ്ക്കു നേരെ പയ്യന്നൂരില്‍ വച്ചു നടന്ന അക്രമ സംഭവത്തെ അന്തര്‍ദേശീയ മലയാള വേദി അപലപിച്ചു. മലയാള സംസ്‌കാരത്തിനും അഭിപ്രായ സ്വാതന്ത്ര്യത്തിനും അതിലുപരി മനുഷ്യത്വ ത്തിനുമെ തിരെയുള്ള കടന്നാ ക്രമണമാണ് പയ്യന്നൂരില്‍ അരങ്ങേറി യതെന്ന് മലയാള വേദി പ്രസിഡന്റ് ബിനോയി സെബാസ്റ്റ്യന്‍ പറഞ്ഞു.
 
ആശയങ്ങളെ ആശയങ്ങള്‍ കൊണ്ടും, അഭിപ്രായങ്ങളെ സാംസ്‌ക്കാ രികപരമായ ആണത്വം കൊണ്ടും നേരിടുന്നതിനു പകരം തെരുവിലെ ഗുണ്ടകളെ ക്കൊണ്ടു നേരിടുന്ന കമ്യൂണിസ്റ്റു പാര്‍ട്ടിയുടെ യുവജന വിഭാഗത്തിന്റെ രാഷ്ട്രീയ ശൈലി ജനാധി പത്യത്തിനും സാംസ്‌കാ രികതയ്ക്കും തികഞ്ഞ അപമാനമാണ്. സ്വദേശത്തും വിദേശത്തും മലയാള സാഹിത്യത്തിനും സംസ്‌ക്കാര ത്തിനും കലകള്‍ക്കുമായി നില കൊള്ളുന്ന എല്ലാ സംഘടനകളും ഈ അപചയ രാഷ്ട്രീയ സമീപന ത്തിനെതിരെ പ്രതികരി ക്കണമെന്ന് അദ്ദേഹം അഭ്യര്‍ത്ഥിച്ചു.
 
സാഹിത്യത്തിനും കലയ്ക്കും ആശയ പ്രകാശന സ്വാതന്ത്ര്യ ത്തിനുമൊക്കെ മാര്‍ക്‌സിസ്റ്റു പാര്‍ട്ടി വില കല്പിക്കു ന്നുണ്ടെങ്കില്‍ അക്രമത്തില്‍ ഏര്‍പ്പെട്ട വര്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുവാന്‍ പാര്‍ട്ടി നേതൃത്വത്തോട് യോഗം അഭ്യര്‍ത്ഥിച്ചു. ഇതു സംബന്ധമായ പ്രതിഷേധ പ്രമേയം യോഗം പാസാക്കി.
 
പ്രതിഷേധ യോഗത്തില്‍ ആന്‍ഡ്രൂസ് അഞ്ചേരി, എടത്വ രവികുമാര്‍, രാജു ചാമത്തില്‍ തുടങ്ങിയവര്‍ സംസാരിച്ചു.
 
 

Labels: ,

  - ജെ. എസ്.
   ( Tuesday, January 12, 2010 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്ലാവ്‌ലിന്‍ കേസില്‍ പിണറായിക്ക്‌ ജാമ്യം
ലാവ്‌ലിന്‍ അഴിമതി ക്കേസില്‍ ഏഴാം പ്രതിയായ പിണറായി വിജയന്‌ പ്രത്യേക സി. ബി. ഐ. കോടതി ജാമ്യം അനുവദിച്ചു. രണ്ട്‌ ലക്ഷം രൂപയും, രണ്ട്‌ ആള്‍ ജാമ്യവും എന്ന ഉപാധികളോടെ ആണ്‌ ജാമ്യം അനുവദിച്ചി രിക്കുന്നത്.
 
- എസ്. കുമാര്‍
 
 

Labels:

  - ജെ. എസ്.
   ( Thursday, December 31, 2009 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്നസീറിന്റെ വെളിപ്പെടുത്തലുകള്‍ ഇടതു പക്ഷത്തിന് തിരിച്ചടിയായി
madaniലെഷ്കര്‍ എ തൊയ്ബയുടെ ദക്ഷിണേന്ത്യാ കമാന്‍ഡര്‍ എന്ന് വിശേഷിപ്പി ക്കപ്പെടുന്ന തടിയന്റ‌വിട നസീറിന്റെ വെളിപ്പെടു ത്തലുകള്‍ പിണറായി വിജയന്‍ അടക്കം മഅദനിയുമായി വേദി പങ്കിട്ട നേതാക്കള്‍ക്കെല്ലാം തിരിച്ചടിയായി. പി. ഡി. പി. നേതാവ് നാസര്‍ മ‌അദനിയുമായി നസീറിനുള്ള ബന്ധത്തില്‍ അവ്യക്തത യുണ്ടെങ്കിലും പോലീസിന് ശക്തമായ ചില സൂചനകള്‍ ലഭിച്ചിട്ടുണ്ട്.
 

pinarayi-madani

തെരഞ്ഞെടുപ്പ് വേളയില്‍ വേദി പങ്കിട്ട മ‌അദനിയും പിണറായിയും

 
1993ല്‍ നടന്ന കോയമ്പത്തൂര്‍ സ്ഫോടന കേസില്‍ കുറ്റമാരോ പിക്കപ്പെട്ട മദനിയുടെ തീവ്രവാദ ബന്ധം വീണ്ടും കേരള രാഷ്ട്രീയത്തില്‍ സജീവമായി ചര്‍ച്ച ചെയ്യപ്പെട്ടു തുടങ്ങി. എറണാകുളത്ത് കളമശ്ശേരിയില്‍ ബസ് കത്തിച്ച സംഭവത്തില്‍ തന്റെ പങ്ക് നസീര്‍ പോലീസിനു മുന്‍പില്‍ സമ്മതിച്ചതോടെ ഈ കേസില്‍ പത്താം പ്രതിയായി ചേര്‍ക്കപ്പെട്ട മ‌അദനിയുടെ ഭാര്യ സൂഫി മ‌അദനി അറസ്റ്റ് ചെയ്യപ്പെടാനുള്ള സാധ്യത ശക്തമായി. തീ വെയ്ക്കല്‍, പൊതു മുതല്‍ നശിപ്പിക്കല്‍, ആയുധ നിയമം, ഗൂഢാലോചന, തട്ടി കൊണ്ടു പോകല്‍, രാജ്യ ദ്രോഹ പ്രവര്‍ത്തനം, ദേഹോപദ്രവം, ഭീഷണിപ്പെടുത്തല്‍ എന്നിങ്ങനെയുള്ള കുറ്റങ്ങളാണ് സൂഫിയക്കെതിരെ ചാര്‍ത്തപ്പെട്ടിരിക്കുന്നത്. ഇപ്പോള്‍ വെളിപ്പെട്ടിരിക്കുന്ന വസ്തുതകളുടെ അടിസ്ഥാനത്തില്‍ സൂഫിയയെ അറസ്റ്റ് ചെയ്യേണ്ടി വരുമെന്നാണ് അധികൃതര്‍ അറിയിക്കുന്നത്.
 

pinarayi-madani

കാര്‍ട്ടൂണിസ്റ്റ് : സുധീര്‍നാഥ്

e പത്രത്തില്‍ 22 മാര്‍ച്ച് 2009ന് പ്രസിദ്ധപ്പെടുത്തിയ കാര്‍ട്ടൂണ്‍

 
എന്നാല്‍, പി. ഡി. പി. യുമായി തെരഞ്ഞെടുപ്പ് സമയത്ത് സി. പി. എം. ഉണ്ടാക്കിയ ധാരണ തെറ്റായി പോയെന്ന് സി. പി. എം. കേന്ദ്ര നേതൃത്വം അറിയിച്ചു. ഭാവിയില്‍ പി. ഡി. പി. യുമായി ബന്ധം ഉണ്ടാവില്ലെന്നും ഇതിനു വേണ്ട നടപടികള്‍ തങ്ങള്‍ സ്വീകരിച്ചു കഴിഞ്ഞു എന്നും പോളിറ്റ് ബ്യൂറോ അംഗം എം. കെ. പാന്ഥെയാണ് അറിയിച്ചത്.

Labels: ,

  - ജെ. എസ്.
   ( Saturday, December 12, 2009 )    

6അഭിപ്രായങ്ങള്‍ (+/-)
Links to this post

6 Comments:

ഇടതുപക്ഷത്തിനല്ല. ഇടതുപക്ഷത്തിലെ ചിലർക്കാണിതു കുരിശായി മാറിയത്.സഖാവ് വി.എസ്സ് മദനിയുമായുള്ള വേദിപങ്ക്കിടലിനും “വോട്ടുകെട്ടിനും“ എതിരായിരുന്നു.എന്നാൽ അദ്ദേഹത്തിന്റെ നിലപാടിനെ മറികടക്കുവാൻn ആളും ആർഥവും ഉള്ളവർക്ക് ആയി. അദ്ധേഹത്തെ തരം താഴ്ത്തുന്നതിൽ ഇതൊരു ഘട്റ്റകവുമായി എന്നു വേണം കരുതൂവാൻ.

സി.പി.ഐ അടക്കം ഉള്ള പാർടികളും ഇതിന്റെ അപകടത്തെ കുറിച്ച് ശക്തിയായി പറഞ്ഞിരുന്നു.
എന്നാൽ അധികാരത്തിനായി ആരുമായും സഖ്യം ചേരാം എന്ന് ഉറപ്പിച്ച് മുന്നോട്ടുവന്നവരുടെ ആളിനും അർഥത്തിനും മുമ്മിൽ അവർക്കും പിടിച്ചുനിൽക്ക്കാനാകതെ പരാജയപ്പെടേണ്ടിവന്നു.

എന്തായാലു പുതിയ സംഭവവികാസങളുടെ പേരിൽ കഴിഞ തിരഞെടുപ്പിൽ ആശാസ്യമല്ലാത്ത തിരഞെടുപ്പു കൂ‍ൂട്ടുകെട്ടിന്റെ പേരിൽ ആർക്കെതിരെയും ചെറുവിരൽ അനക്കുവാൻ പി.ബി മുന്നോട്ടുവരുuമ്ം എന്ന് കരുതുവാൻ ആകില്ല.

എന്തായാലും മദനി മാർക്കിസ്റ്റ് കൂട്ട്കെട്ടിനെ പരാജയപ്പെടുത്തിയ മുഴുവൻ ജനങൾക്കും ഒരിക്കൽകൂടെ അഭീവാദ്യങൾ.

December 12, 2009 6:49 PM  

മദനിയെ അനുകൂലിക്കുകയല്ല. എന്നാലും ബസ്സ് കത്തിക്കല്‍ സംഭവത്തില്‍ ഇവര്‍ക്ക് പങ്കുണ്ടെന്ന് കരുതുന്നത് അവിവേകമാകും. കാരണം, മദനിക്ക് ജാമ്യം കിട്ടാന്‍ സാധ്യത ഉള്ള സമയത്താണ് ബസ്സ് കത്തിക്കല്‍ നടന്നത്. ഇത് ജാമ്യതിനെ പ്രതികൂലമായി ബാധിക്കുമെന്ന് ഏത് കുഞ്ഞിനും അറിയാം. മറ്റൊന്ന് കൂടി. കഴിഞ്ഞ പത്തിരുപതു വര്‍ഷത്തിനിടക്ക് എത്ര ബസ്സുകളും മറ്റു വാഹനങ്ങളും നമ്മുടെ നാട്ടില്‍ കത്തിച്ചു വിട്ടിട്ടുണ്ട്!! എത്ര രാഷ്ട്രീയക്കാര്‍ ഇതില്‍ പ്രതികള്‍ ആണ്? സ്വാധീനം കൊണ്ട് ഇതെല്ലാം എവിടെ ? തീര്‍ച്ചയായും കുറ്റക്കാര്‍ ശിക്ഷിക്കപെടനം. പക്ഷെ ഇരട്ടത്താപ്പ് പാടില്ല. മദനിക്കെതിരെ ഉള്ള ഒരു ആയുധമാക്കി ഇത് അയാളുടെ ശത്രുക്കള്‍ ചെയ്തത് ആയിക്കൂടെ? പിന്നെ തെളിവുകള്‍. .. അത് ചാരക്കേസില്‍ നാം കണ്ടതല്ലേ........................ മദനി വെറും പരല്‍ മീന്‍! ഇന്ത്യയില്‍ സ്രാവുകള്‍ ഇഷ്ടം പോലെ വിലസി നടക്കുന്നു. media ഇത് kaanilla.

December 13, 2009 6:00 PM  

നസീറിനെ പിടിക്കാന്‍ കഴിഞ്ഞത് കേരളത്തിന്ന് ഏറ്റവും നല്ല കാര്യമായിരിക്കുന്നു. തീവ്രവാദത്തിന്ന് രാഷ്ട്രിയ നിറം കൊടുത്ത് രാഷ്ട്രിയ മുതെലെടുപ്പിന്ന് ശ്രമിക്കുന്നവര്ക്ക് ഇതൊരു പാഠമായിരിക്കണം . സ്വന്തം ചിറകിന്നുള്ളില്‍ തീവ്രവാദികള്ക്ക് അഭയം നല്കുന്നവരും ഇടതും വളതും പറഞ്ഞ് തിവ്രവാദികളുമായി ചങാത്തം കൂടുന്നവരും ജാഗ്രത പാലിക്കണം തീവ്രവാദികളുടെ ഓരോ നീക്കവും അറിയുന്നതിന്നുള്ള സംവിധാനവും മെച്ചപ്പെടുത്തണം .
Narayanan veliancode

December 13, 2009 7:35 PM  

മാധ്യമചർച്ചകളിൽ നിറയുന്നത് മ്ദനിയുമായി ഇടതും വലതും തിരഞ്ഞെടുപ്പ് സഹകരണം നടത്തിയതിനെ പറ്റിയാണ്.കേരളത്തിൽ വർദ്ധിച്ചു വരുന്ന തീവ്രാദത്തെ ചെറുക്കുന്നതിനെ പറ്റിയല്ല അധികപക്ഷത്തിനും പറയുവാൻ ഉള്ളത്. നിങ്ങൾൽ വേദിപങ്കിട്ടു.എന്ന് ഒരു പക്ഷ്Hഅം പറയുമ്പോൾ മറൂപ്പക്ഷം എഴുതിയ കത്തിന്റെ കഥയാണ് എതിർ വിഭാഗത്തിനുപ് പറയാനുള്ളത്.ഇരു കൂട്ടരും മദാനിയുമായി തിരന്ന്ഞെടുപ്പ് കാലങ്ങളിൽ സഹകരിച്ചിരുന്നു എന്ന് ജനത്തിനറിയാം.മന്ത്രിമാർ അടക്കം വലിയ ഒരു വീഭാഗം നേതാക്കന്മാർ ജയിൽ മോചിതനായി വന്ന സമയത്തും,പൊന്നാനി തിരഞ്ഞെടുപ്പ് സംയത്തും മദനിക്കൊപ്പം വേദീപങ്കിട്ടിട്ടുണ്ട്.മദനിയും കുടൂമ്പവും നിരപരാധികൾ ആണെങ്കീൽ എന്തിനിവർ ആ ബന്ധത്തെ തള്ളിപ്പറയണം?

തിരഞ്ഞെടുപ്പ് കാലത്ത് സാമ്രാജ്യത്വ വിരുദ്ധ സമരത്തിൽ ഒരേ നിലപാടാണ് മദനിക്കുള്ളതെന്ന് പറഞ്ഞ് വാഴ്ത്തുമൊഴിക് ചൊരിഞ്ഞും ചാനലിൽ സുധീർഘംായ അഭീമുഖം പ്രക്ഷേപണം ചെയ്തറ്റ്Tഉം അതു ചിലയിടങ്ങളിൽ കേബിൾ പൊട്ടിച്ചതായി വാർത്തകൾ വന്നതും ഇത്രവേഗം മറന്നോ? ഇന്നിപ്പോൾ എന്തിനാണ് കയ്യൊഴിയുന്നതെന്ന് മനസ്സിലാകുന്നുമില്ല.

December 14, 2009 12:58 PM  

കണ്ണൂരില്‍ തീവ്രവാദികള്‍ക്ക് ലീഗ് ബന്ധം
http://www.deshabhimani.com/Profile.aspx?user=129978
കണ്ണൂര്‍: കണ്ണൂര്‍ നഗരം സംസ്ഥാനത്തെ പ്രധാന തീവ്രവാദ കേന്ദ്രമായി വളര്‍ന്നത് മുസ്ളിംലീഗിന്റെ തണലില്‍. എല്ലാവിധ തീവ്രവാദത്തിനും എതിരാണെന്ന് ലീഗ് നേതാക്കള്‍ പരസ്യമായി പറയുമ്പോള്‍തന്നെയാണ് കണ്ണൂരിലെ ലീഗ് കേന്ദ്രത്തില്‍ തടിയന്റവിട നസീറിന്റെ നേതൃത്വത്തില്‍ തീവ്രവാദം തഴച്ചുവളര്‍ന്നത്. ഇതിന് എല്ലാവിധ സഹായവും നല്‍കിയത് ലീഗുമായി ബന്ധപ്പെട്ടവരും. ഐഎസ്എസ്, എന്‍ഡിഎഫ് തുടങ്ങിയ തീവ്രവാദ സംഘടനയുടെ പ്രവര്‍ത്തനത്തിന് പോകുമ്പോള്‍തന്നെ ഇവരെല്ലാം ലീഗിന്റെയും പ്രവര്‍ത്തകരായിരുന്നു. തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവരുടെ പേരില്‍ ഉണ്ടാകുന്ന കേസുകളില്‍നിന്ന് രക്ഷിക്കാന്‍ മുന്നിട്ടിറങ്ങുന്നതും ലീഗ് പ്രവര്‍ത്തകരാണ്. കണ്ണൂര്‍ സിറ്റി ഭാഗത്തെ ഏറ്റവും പ്രബല പാര്‍ടി മുസ്ളിംലീഗാണ്. കോഗ്രസ്പോലും നാമമാത്രമേയുള്ളൂ. സിപിഐ എമ്മാണെങ്കില്‍ ഇവരുടെ നിരന്തരമായ കടന്നാക്രമണത്തെ നേരിട്ടാണ് ചെറിയതോതില്‍ പ്രവര്‍ത്തിക്കുന്നത്. ലീഗ് ഗ്രാമമെന്ന് വിശേഷിപ്പിക്കാവുന്ന സ്ഥലങ്ങളിലുള്ളവരാണ് ഇപ്പോള്‍ തീവ്രവാദ കേസുകളില്‍ ഉള്‍പ്പെട്ട മുഴുവനാളുകളും. സിറ്റി പൊലീസ് സ്റ്റേഷനില്‍ ലീഗ് നേതാക്കള്‍ക്കുള്ള സ്വാധീനമാണ് നസീര്‍ ഉള്‍പ്പെടെയുള്ള പ്രതികള്‍ പലപ്പോഴും രക്ഷപ്പെടാന്‍ കാരണം. നസീറിന് കുഴല്‍പ്പണം എത്തിച്ചുകൊടുത്തതിന് അടുത്തിടെ പിടിയിലായ സിറ്റിയിലെ നവാസ് സജീവ ലീഗ് പ്രവര്‍ത്തകനാണ്. കഴിഞ്ഞ ഉപതെരഞ്ഞെടുപ്പില്‍പോലും യുഡിഎഫിനുവേണ്ടി ഇയാള്‍ പ്രവര്‍ത്തനത്തിന് ഇറങ്ങിയിരുന്നു. എന്‍ഡിഎഫിന്റെ മറവിലാണ് കണ്ണൂര്‍ നഗരത്തില്‍ പ്രധാനമായും തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ നടന്നത്. തീവ്രവാദ ക്ളാസ് നടത്താന്‍ മുറി വാടകക്കെടുത്തതും മറ്റു സൌകര്യങ്ങള്‍ ഒരുക്കിയതും എന്‍ഡിഎഫ് പ്രവര്‍ത്തകരായി അറിയപ്പെടുന്നവരാണ്. സിറ്റിയിലെ ചില ഭാഗങ്ങള്‍ ഇവരുടെ നിയന്ത്രണത്തിലാണ്. കശ്മീരില്‍ സൈന്യവുമായി ഏറ്റുമുട്ടലില്‍ മരിച്ച മൈതാനപ്പള്ളിയിലെ ഫയാസിന്റെ വീട്ടുകാരെ കാണാന്‍ ചെന്നപ്പോള്‍ മാധ്യമപ്രവര്‍ത്തകരെ തടഞ്ഞതും ഭീഷണിപ്പെടുത്തിയതും ഈ സംഘമായിരുന്നു. കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ കെ സുധാകരന്റെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം ഏറ്റെടുത്തത് എന്‍ഡിഎഫായിരുന്നു. എന്ത് ക്രൂരതയും ചെയ്യാന്‍ മടിയില്ലാത്ത ക്രിമിനല്‍ സംഘത്തെ സൃഷ്ടിച്ചാണ് ലീഗ് കേന്ദ്രങ്ങളിലെല്ലാം അവരുടെ പ്രവര്‍ത്തനം. സാധാരണക്കാര്‍ക്ക് ഇവരുടെ കേന്ദ്രത്തിലൂടെ നടന്നുപോകാന്‍തന്നെ പേടിയാണ്. ഇത്തരം ക്രിമിനല്‍ സംഘത്തെ ലീഗ് വളര്‍ത്തിയതാണ് ഭീകരപ്രവര്‍ത്തനത്തിന് വളമായത്. ആസാദ്, വിനോദ് കൊലക്കേസുകളില്‍ പ്രതികള്‍ക്ക് സഹായം നല്‍കിയത് യുഡിഎഫ് നേതാക്കളായിരുന്നു. 2005 ലുണ്ടായ വിനോദ് വധക്കേസ് കൃത്യമായി അന്വേഷിക്കാന്‍പോലും പൊലീസ് തയ്യാറായില്ല. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷമാണ് അന്വേഷണം ഊര്‍ജിതമാക്കി പ്രതികളെ പിടിക്കാന്‍ ശ്രമം നടത്തിയത്. ഇതിനിടയില്‍ ഒരിക്കല്‍ പൊലീസിനെ വെട്ടിച്ച് നസീര്‍ കടന്നുകളഞ്ഞതാണ്. പിടിച്ചിട്ട് വിട്ടയച്ചുവെന്ന കള്ളപ്രചാരണവുമായി ഉമ്മന്‍ചാണ്ടിയുള്‍പ്പെടെയുള്ളവര്‍ നടക്കുന്നത് ഈ സംഭവത്തിന്റെ പേരിലാണ്.

December 15, 2009 10:35 AM  

ജനശബ്ദം ചില കര്യങ്ങൾ ചോദിച്ചുകൊള്ളട്ടെ.1.കേരളത്തിലെ ആഭ്യന്തര വകുപ്പ്‌ കൈകാര്യം ചെയ്യുന്നത്‌ ഏതുപാർട്ടിയാണ്‌?
2.കേവലം കണ്ണൂരിലെ ഒരു പോലീസ്റ്റേഷൻ പരിധിയിലെ കാര്യങ്ങൾ നിയന്ത്രിക്കുവാൻ സാധിക്കാത്തവണ്ണം കോടിയേരി ദുർബലനാണോ?
3.നായനാർ വധശ്രമക്കേസ്‌ അട്ടിമറിക്കുവാൻ യു.ഡി.എഫ്‌ ശ്രമിച്ചു എന്ന് നിങ്ങൾ ആരോപിക്കുമ്പോൾ കഴിഞ്ഞ 3 വർഷമായി ആ കേസിൽ എന്തുപുറോഗതിയാണ്‌ ഉണ്ടയിട്ടുള്ളത്‌? ആകോടതിയിൽ ജഡ്ജിയുടെ അഭാവം ഉണ്ടായിട്ടുണ്ടോ?
4.കുഴൽപ്പണം എന്നത്‌ രാജ്യത്തിന്റെ സാമ്പത്തീക അടിത്തറയെ ഗുരുതരമായി ബാധിക്കുന്ന ഒരു വിഷയമാണ്‌.വലിയ ഒരു കുറ്റവുമാണ്‌ എന്തുകൊണ്ട്‌ അതിനെതിരെ ശക്തമായ നടപടിയെടുക്കുന്നില്ല?

5.ഓഫീസർ വിനോദ്കുമാർ സ്ഥലത്തില്ലെങ്കിൽ അതോടെ മരവിക്കുന്നതാണോ കേരളത്തിലെ ഭീകര വിരുദ്ധ സ്ക്വാഡ്‌? ഭീകരവാദവും അനുബന്ധകേസുകളും കണ്ണൂരിന്റെ മാത്രം പരിധിയിൽ വരുന്നതല്ല എന്നിരിക്കെ ഈവിഭാഗത്തിൽ മറ്റൊരു ഉദ്യോഗസ്ഥനും ഇല്ലാത്തതുകൊണ്ടാണോ തച്ചങ്കേരിയെ അയച്ചത്‌?

December 16, 2009 11:36 AM  

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്ഉപതിരഞ്ഞെടുപ്പ്‌ മൂന്നിടത്തും യു.ഡി.എഫ്‌ സ്ഥാനാര്‍ത്ഥികള്‍ക്ക്‌ വിജയം
കണ്ണൂര്‍ - എ. പി. അബ്ദുള്ളക്കുട്ടി 1203 വോട്ടിന്റെ ഭൂരിപക്ഷത്തിനു വിജയിച്ചു.
എറണാകുളം - ഡൊമനിക്ക്‌ പ്രസന്റേഷന്‍ 8620 വോട്ടിനു വിജയിച്ചു.
ആലപ്പുഴ - എ. എ. ഷുക്കൂര്‍ 4745 വോട്ടിനു വിജയിച്ചു.
 
- എസ്. കുമാര്‍
 
 

Labels:

  - ജെ. എസ്.
   ( Tuesday, November 10, 2009 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്കേരളത്തില്‍ ഉപ തിരഞ്ഞെടുപ്പ്‌ സമാധാനപരം
election-indiaസിറ്റിംഗ്‌ എം.എല്‍.എ. മാര്‍ രാജി വച്ചതിനെ തുടര്‍ന്ന് കേരളത്തില്‍ മൂന്നിടത്തായി നടന്ന ഉപ തിരഞ്ഞെടുപ്പ് സമാധാന പരമായി അവസാനിച്ചു. കടുത്ത മല്‍സരം നടന്ന കണ്ണൂരില്‍ 80 ശതമാന ത്തോളവും ആലപ്പുഴയില്‍ 75ഉം, ഏറണാ കുളത്ത്‌ 64 ഉം ശതമാനം പോളിംഗ്‌ നടന്നതാ യിട്ടാണ്‌ പ്രാഥമിക വിവരങ്ങള്‍ പ്രകാരം അറിയുന്നത്‌. ഇവിടെ സി. പി. എം സ്ഥാനാര്‍ത്ഥി എം. വി. ജയരാജനും യു. ഡി. എഫ്‌. സ്ഥാനര്‍ത്ഥി അബ്ദുള്ള ക്കുട്ടിയും തമ്മിലാണ്‌ പ്രധാനമായും മല്‍സരം. കണ്ണൂരില്‍ തുടര്‍ച്ചയായി സി. പി. എം. എം. പി. യായി വിജയിച്ചു വന്ന അബ്ദുള്ള ക്കുട്ടി പാര്‍ട്ടി വിട്ട്‌ യു. ഡി. ഏഫില്‍ ചേര്‍ന്ന് സി. പി. എമ്മിനെതിരെ മല്‍സരി ക്കുന്നതിനാലാണ്‌ മല്‍സരത്തിനു വീറും വാശിയും കൂടുതലാകുവാന്‍ കാരണം. കൂടാതെ കേന്ദ്ര സേനയുടെ വിന്യാസവും വോട്ടര്‍ പട്ടികയെ സംബന്ധി ച്ചുണ്ടായ വിവാദവും മണ്ഡലത്തെ ശ്രദ്ധേയമാക്കി. രാവിലെ മുതല്‍ തന്നെ വോട്ടര്‍മാരുടെ നീണ്ട നിരകള്‍ പോളിങ്ങ് ബൂത്തുകള്‍ക്ക്‌ മുമ്പില്‍ കാണാമായിരുന്നു.
 
ആലപ്പുഴയിലും, എറണാ കുളത്തും കനത്ത വോട്ടെടുപ്പാണ് നടന്നതെങ്കിലും കണ്ണൂരിനെ അപേക്ഷിച്ച്‌ വോട്ടിംഗ്‌ കുറവായിരുന്നു. എറണാ കുളത്ത്‌ സിനു ലാല്‍ എല്‍. ഡി. എഫിനു വേണ്ടിയും, ഡൊമനിക്‌ പ്രസന്റേഷന്‍ യു. ഡി. എഫിനു വേണ്ടിയും മല്‍സരിച്ചു. ഇവിടെ ബി. ജെ. പി. വനിതാ സ്ഥാനാര്‍ത്ഥിയെ ആണ്‌ നിര്‍ത്തിയിരുന്നത്‌. ശോഭാ സുരേന്ദ്രന്‍ ആണ്‌ ബി. ജെ. പി. ക്ക്‌ വേണ്ടി മല്‍സരിച്ചത്‌. ഇത്തവണ ഇരു മുന്നണികളും വനിതാ സ്ഥാനാ ര്‍ത്ഥികള്‍ക്ക്‌ അവസരം നല്‍കിയില്ല എന്നതും ശ്രദ്ധേയമാണ്‌. ആലപ്പുഴയില്‍ സി. പി. ഐ. യുടെ യുവ നേതാവ്‌ ജി. കൃഷണ പ്രസാദും കോണ്ഗ്രസ്സിന്റെ എ. എ. ഷുക്കൂറും തമ്മിലായിരുന്നു പ്രധാന മല്‍സരം.
 
- എസ്. കുമാര്‍
 
 

Labels:

  - ജെ. എസ്.
   ( Monday, November 09, 2009 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്മാധ്യമങ്ങളെ നിയന്ത്രിക്കില്ല: മുഖമന്ത്രി
കേളരളത്തില്‍ മാധ്യമങ്ങളെ നിയന്ത്രിക്കേണ്ട സാഹചര്യം നിലവില്‍ ഇല്ലെന്നും മാധ്യമ നിയന്ത്രണം ഏര്‍പ്പെടുത്തില്ലെന്നും മുഖ്യമന്ത്രി സഖാവ്‌ വി. എസ്‌. അചുതാനന്ദന്‍ നിയമ സഭയില്‍ അറിയിച്ചു.
 
വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ മാധ്യമങ്ങളില്‍ നിന്നും തെളിവ്‌ ശേഖരിക്കുമെന്ന് ഒരു പത്ര സമ്മേളനത്തില്‍ ആഭ്യന്തര മന്ത്രി പറഞ്ഞതിനെ തുടര്‍ന്ന് പ്രതിപക്ഷം കൊണ്ടു വന്ന അടിയന്തിര പ്രമേയത്തിനു ആഭ്യന്തര മന്ത്രി സഭയില്‍ ഇല്ലെന്നു പറഞ്ഞ്‌ അവതരണാനുമതി നിഷേധിച്ചു. ഇതില്‍ പ്രതിഷേധിച്ച്‌ പ്രതിപക്ഷം സഭയില്‍ നിന്നും ഇറങ്ങി പ്പോകുകയും ചെയ്തു.
 
- എസ്. കുമാര്‍ ‍
 
 

Labels:

  - ജെ. എസ്.
   ( Monday, September 14, 2009 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്മേഴ്സി രവി അന്തരിച്ചു
mercy-raviമേഴ്സി രവി (63) അന്തരിച്ചു. പുലര്‍ച്ചെ മൂന്ന് മണിയ്ക്ക് മദ്രാസ് മെഡിക്കല്‍ മിഷന്‍ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. വൃക്ക രോഗത്തെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയില്‍ ആയിരുന്നു. കൊച്ചി ജവഹര്‍ നഗറില്‍ മൃതദേഹം പൊതു ദര്‍ശനത്തിനു ശേഷം ഉച്ച്യ്ക്ക് രണ്ടു മണിക്ക് വിലാപ യാത്രയായി വയലാറിലേയ്ക്ക് കൊണ്ടു പോകും. സംസ്ക്കാരം വൈകീട്ട് ആറിന് വയലാറില്‍ നടക്കും.
ഇപ്പോഴത്തെ എല്‍.ഡി.എഫ്. കണ്‍‌വീനര്‍ വൈക്കം വിശ്വനെ പരാജയപ്പെടുത്തി 2001ല്‍ മേഴ്സി രവി നിയമ സഭയിലേക്ക് കോട്ടയത്തു നിന്ന് വിജയിച്ചിരുന്നു. മേഴ്സി രവിയുടെ നിര്യാണത്തില്‍ മുഖ്യ മന്ത്രി വി. എസ്. അച്യുതാനന്ദന്‍ അനുശോചിച്ചു. മികച്ച നിയമ സഭാ സാമാജികയെയാണ് കേരളത്തിനു നഷ്ടമായതെന്ന് മന്ത്രി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.

Labels:

  - ജെ. എസ്.
   ( Saturday, September 05, 2009 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്ലാവ്‌ലിന്‍ കേസ്‌ മുതിര്‍ന്ന അഭിഭാഷകര്‍ ഹാജരാകും
ഏറെ വിവാദം സൃഷ്ടിച്ച എസ്‌. എന്‍. സി. ലാവ്‌ലിന്‍ കേസില്‍ തന്നെ പ്രോസിക്യൂട്ടു ചെയ്യാന്‍ അനുമതി നല്‍കിയ കേരളാ ഗവര്‍ണ്ണര്‍ ആര്‍. എസ്‌. ഗവായിയുടെ തീരുമാനം നിയമ വിരുദ്ധമായി പ്രഖ്യാപിക്കുവാനും, തനിക്കെതിരെ സി. ബി. ഐ. നല്‍കിയ കുറ്റപത്രം റദ്ദാക്കുവാനും വേണ്ടി സുപ്രീം കോടതിയില്‍ സി. പി. എം. സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ നല്‍കിയിട്ടുള്ള ക്രിമിനല്‍ റിട്ട്‌ ഹര്‍ജി വാദിക്കുവാനായി പ്രമുഖ അഭിഭാഷകന്‍ ഫാലി എസ്‌. നരിമാന്‍ ഹാജരാകും. സുപ്രീം കോടതിയിലെ മുന്‍നിര അഭിഭാഷകനും പ്രമുഖ ഭരണഘടനാ വിദഗ്ദ്ധനുമാണ്‌ ശ്രീ നരിമാന്‍.
 
ഇതേ കേസില്‍ സര്‍ക്കാരിനു വേണ്ടി ഹാജരാകുന്നതും മറ്റൊരു പ്രമുഖനാണ്‌. അഡ്വ. ഹരീഷ്‌ സാല്‍വേ. കേസ്‌ തിങ്കളാഴ്‌ച്ച കോടതിയുടെ പരിഗണനക്ക്‌ വരും.
 
- എസ്. കുമാര്‍
 
 

Labels: , ,

  - ജെ. എസ്.
   ( Saturday, August 29, 2009 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്പാണക്കാട് തങ്ങള്‍ വിട വാങ്ങി
Panakkad-Thangalമുസ്ലിം ലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങള്‍ അന്തരിച്ചു. 73 വയസ്സായിരുന്നു. രാഷ്ട്രീയ നേതാവ് എന്നതിലുപരി മലബാറിലെ മുസ്ലിം സമുദായത്തിന്റെ ആത്മീയ നേതാവ് കൂടെ ആയിരുന്നു ശിഹാബ് തങ്ങള്‍. മലപ്പുറത്ത് സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. മൂന്ന് പതിറ്റാണ്ടിലേറെ അദ്ദേഹം മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡണ്ടായിരുന്നു. കേരളത്തില്‍ മത സൌഹാര്‍ദ്ദം നില നിര്‍ത്തുന്നതിനു സഹായകമായ നിലപാടുകള്‍ എടുത്ത അദ്ദേഹം ശക്തമായ രാഷ്ട്രീയ ഇച്ഛാശക്തി പ്രകടമാക്കിയ മുസ്ലിം ലീഗിന്റെ അനിഷേധ്യ നേതാവായിരുന്നു.
 
മുഖ്യ മന്ത്രി വി. എസ്. അച്യുതാനന്ദന്‍, പ്രധാന മന്ത്രി മന്മോഹന്‍ സിംഗ്, യു. പി. എ. അധ്യക്ഷ സോണിയ ഗാന്ധി എന്നിവര്‍ ശിഹാബ് തങ്ങളുടെ മരണത്തില്‍ അനുശോചനം അറിയിച്ചു. അദ്ദേഹത്തിന്റെ മരണത്തില്‍ വിവിധ രാഷ്ട്രീയ സാമൂഹ്യ സാംസ്ക്കാരിക നായകന്മാര്‍ അനുശോചനം അറിയിച്ചു.
 
ദുബായില്‍ നിന്ന് ആലൂര്‍ വികസന സമിതി ദുബായ് ജനറല്‍ സെക്രട്ടറി ആലൂര്‍ ടി. എ. മഹമൂദ് ഹാജി പാണക്കാട് ശിഹാബ് തങ്ങളുടെ നിര്യാണത്തില്‍ അനുശോചനം അറിയിച്ചു.
 
ഇതര മതസ്ഥരുമായി രാഷ്ട്രീയപരമായും വ്യക്തിപരമായും വളരെ നല്ല ബന്ധം വെച്ചു പുലര്‍ത്തിയിരുന്ന മഹാനായ നേതാവായ അദ്ദേഹം തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കും കലാപങ്ങള്‍ക്കും എതിരായി നിലയുറപ്പിച്ച നേതാവായിരുന്നു എന്നും അദ്ദേഹത്തിന്റെ വിയോഗം തീരാ നഷ്ടമാണ് എന്നും മലയാള സാഹിത്യ വേദിക്ക് വേണ്ടി പ്രസിഡണ്ട് പുന്നയൂര്‍ക്കുളം സെയ്നുദ്ദീന്‍ ദുബായില്‍ നിന്നും അറിയിച്ചു.
 


Labels:

  - ജെ. എസ്.
   ( Saturday, August 01, 2009 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്തസ്ലീമയോടൊപ്പം ഭക്ഷണം : മുസ്തഫയുടെ നിലപാട് ലജ്ജാവഹം
എഴുത്തുകാരി തസ്ലീമ നസ്റീനെ ഉച്ച ഭക്ഷണത്തിനായ് ക്ഷണിച്ച കെ. വി. തോമസിന്റെ നടപടി മുസ്ലീം സമുദായത്തോടുള്ള അവഹേളനം ആണെന്ന ടി. എച്. മുസ്തഫയുടെ ആരോപണം തികച്ചും അപലപനീയം ആണെന്ന് പ്രശസ്ത കാര്‍ട്ടൂണിസ്റ്റും കേരള കാര്‍ട്ടൂണ്‍ അക്കാദമി സെക്രട്ടറിയുമായ സുധീര്‍നാഥ് പ്രസ്താവിച്ചു. ഡല്‍ഹിയിലെ കേരള ഹൌസില്‍ തസ്ലീമ നസ്റീനോടൊപ്പം ഉച്ച ഭക്ഷണം കഴിച്ച കെ. വി. തോമസ് മുസ്ലീം ശത്രുവാണ് എന്നും “ഇയാള്‍” ക്കെതിരെ കോണ്‍ഗ്രസ് നടപടി എടുക്കണം എന്നും മുസ്തഫ പറഞ്ഞിരുന്നു.
എന്നാല്‍ തസ്ലീമയെ ഭക്ഷണത്തിന് ക്ഷണിച്ചത് താന്‍ ആണെന്നാണ് സുധീര്‍നാഥ് വെളിപ്പെടുത്തുന്നത്.
ഇന്ത്യയില്‍ രാഷ്ട്രീയ അഭയം പ്രാപിച്ച ലോക പ്രശസ്ത എഴുത്തുകാരി തസ്ലീമയെ ഭക്ഷണം കഴിയ്ക്കാന്‍ ക്ഷണിച്ചു വരുത്തിയത് താനാണ്. പ്രൊഫ. കെ. വി. തോമസും ആ സമയത്ത് മറ്റ് ചില പത്ര സുഹൃത്തുക്കളോടൊപ്പം ഭക്ഷണം കഴിയ്ക്കാന്‍ കേരള ഹൌസിലെ പൊതു ഭക്ഷണ ശാലയില്‍ എത്തിയിരുന്നു. ഇരുവരും തന്റെ സുഹൃത്തുക്കളും കൂടെ ഉള്ളവര്‍ സഹ പ്രവര്‍ത്തകരും ആയതിനാല്‍ ഒരുമിച്ച് ഇരുന്നാണ് തങ്ങള്‍ ഭക്ഷണം കഴിച്ചത്. ഈ സംഭവം മുസ്തഫയെ പോലുള്ള ഒരു മുതിര്‍ന്ന നേതാവ് വിവാദം ആക്കിയതില്‍ താന്‍ ലജ്ജിയ്ക്കുന്നു എന്നും പ്രസ്താവനയില്‍ പറയുന്നു.

Labels: ,

  - ജെ. എസ്.
   ( Saturday, October 11, 2008 )    

6അഭിപ്രായങ്ങള്‍ (+/-)
Links to this post

6 Comments:

കെ.വി.തോ‍മസ്സിന് ഇത്രയധികം മാനസികവളര്‍ച്ചയുണ്ടോ എന്ന് സംശയിച്ചു, വാര്‍ത്തയുടെ തലക്കെട്ട് കണ്ടപ്പോള്‍. അതുകൊണ്ടുതന്നെ ഞെട്ടുകയും ചെയ്തു. ഇല്ല. അത്ഭുതമൊന്നും സംഭവിച്ചിട്ടില്ല. മറ്റൊരാളുടെ ചിലവില്‍ അല്‍പ്പം മതേതരത്വ പബ്ലിസിറ്റി തരായതില്‍ ആഹ്ലാദചിത്തനായിട്ടുണ്ടാകും കുമ്പളങ്ങിവീരന്‍.

പിന്നെ, ടി.എച്ച്.മുസ്തഫ. ചെര്‍ക്കുളത്തെപ്പോലെ എണ്ണം പറഞ്ഞ മറ്റൊരു ചെറ്റ. മുസ്ലിം സമുദായത്തെ കക്ഷത്തിലിട്ടു നടക്കുന്ന ഇവരെക്കുറിച്ചൊക്കെ എന്തു പറയാന്‍?

October 13, 2008 6:19 PM  

അപ്പോൾ ഒരു കാര്യം വ്യക്തം കെ.വിതോമാസ് അറിഞ്ഞുകൊണ്ട് ആ എഴുത്തുകാരിയെ ക്ഷണിക്കുകയോ ഒപ്പമിരുന്ന് ഭക്ഷണം കഴിക്കുകയോ ചെയ്തതല്ല. ഇത് എന്തായാലും കെവി തോമാസ് ക്രിസ്ത്യാനിയാതിനാലും മുസ്തഫ ന്യൂനപക്ഷമായതിനാല്ലും സവർണ്ണ ഹൈന്ദവ ഫാസിസം എന്ന് പറയാൻ കഴിയാത്തതിനാൽ ബുജി-പുരോഗമന വാദികൾ ഇടപെടില്ല എന്ന് ആശ്വസിക്കാം..

മുസ്തഫക്ക് അടുത്ത തിരഞ്ഞെടുപ്പിനെ കുറിച്ച് നല്ല ബോധമുണ്ട് രാജീവേ...കോൺഗ്രസ്സ് ലേബലിൽ ഇനി ആരു മത്സരിച്ചാലും ജയിക്കും.....

October 13, 2008 6:48 PM  

പകര്‍ച്ച വ്യാധിയൊന്നുമില്ലാത്ത ഒരു മനുഷ്യസ്ത്രീയല്ലെ തസ്ലീമ!

ഇങ്ങനെയുള്ള വിഷലിപ്തമായ അഭിപ്രായം പറയുന്നതു തന്നെ മനോ വൈകല്യത്തിനു ഉത്തമ ഉദാഹരണം!

October 13, 2008 10:45 PM  

ഒപ്പം ഭക്ഷണം കഴിച്ചെന്നോ? അതും ഒരേ റെസ്റ്റോറന്റ്റില്‍?
-ഛേ, ലജ്ജാവഹം!

October 14, 2008 6:03 PM  

can k. v thomas share food with the writer of THIRUMURIVUKAL ???

October 28, 2008 1:27 PM  

ഒരു എഴുത്തുകാരി എന്ന് പറയാന്‍ മാത്രം അവര്‍ എന്താണ് എഴുതിയത്? അവര്‍ ചെല്ലുന്നിടതോകേ പ്രശ്നങ്ങള്‍ ഉണ്ടാകുന്നുവേന്കില്‍ അവര്‍ക്ക് എന്തോ കുഴപ്പം ഉണ്ട്. അഭയം തന്ന ഇന്ത്യയെ കുറിച്ച് വിദേശത്ത് ചെന്നു പറഞ്നത് അവരുടെ ഭാവി സല്‍കരങ്ങല്ക് ഗുണം ചെയ്യാത്തത് കൊണ്ടു ഒര്കാതിരിക്കുന്നതാവും നല്ലത്.

November 24, 2008 4:59 PM  

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്സെസ് കേരളത്തില്‍ അനുവദിയ്ക്കില്ല : കാനം രാജേന്ദ്രന്‍
പ്രത്യേക സാമ്പത്തിക മേഖല (സെസ്) നടപ്പിലാക്കുന്നത് ഇടതു പക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാരിന്റെ പ്രഖ്യാപിത വ്യവസായ നയത്തിന് എതിരാണ് എന്ന് എ. ഐ. ടി. യു. സി. ജനറല്‍ സെക്രട്ടറി കാനം രാജേന്ദ്രന്‍ പ്രസ്താവിച്ചു. സെസ് എന്ന പേരില്‍ തങ്ങള്‍ നേടി എടുത്ത ആനുകൂല്യങ്ങള്‍ തട്ടിയെടുക്കുന്നത് ഇവിടത്തെ തൊഴിലാളി പ്രസ്ഥാനങ്ങള്‍ കൈയ്യും കെട്ടി നോക്കി നില്‍ക്കില്ല എന്നും അദ്ദേഹം സര്‍ക്കാരിന് മുന്നറിയിപ്പു നല്‍കി.

സെക്രട്ടറിയേറ്റിനു മുന്നില്‍ സെസിന് എതിരെ സംഘടിപ്പിച്ച പ്രതിഷേധ ധര്‍ണ്ണ ഉല്‍ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

Labels: , ,

  - ജെ. എസ്.
   ( Sunday, September 21, 2008 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്ലീഗ് ജനത്തിന്റെ കണ്ണില്‍ പൊടിയിടുന്നു: മദനി
ആണവ കരാര്‍ ഇടപാടില്‍ ലീഗിന്റെ നിലപാട് ജനങ്ങളുടെ കണ്ണില്‍ പൊടി ഇടുന്ന പരിപാടി ആണ് എന്ന് അബ്ദുള്‍ നാസര്‍ മദനി പറഞ്ഞു. ആണവ വിഷയത്തില്‍ ലീഗ് കേന്ദ്ര സര്‍ക്കാരിനെ എതിര്‍ക്കുന്നു എങ്കില്‍ യു. പി. എ.യില്‍ നിന്ന് രാജി വെച്ച് പ്രക്ഷോഭത്തിന് തയ്യാറാകണം എന്നും പി.ഡി.പി. ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മദനി പറഞ്ഞു. മുന്‍പും ഇതു പോലെ പൊതു ജനത്തിന്റെ വികാരത്തിന് ഒപ്പം നിന്നു കൊണ്ട് ശത്രു പക്ഷത്തെ തുറന്നു കാണിയ്ക്കുവാന്‍ ഉള്ള അവസരങ്ങള്‍ ഉണ്ടായിട്ടുള്ള പല ഘട്ടങ്ങളും മുസ്ലിം ലീഗ് നഷ്ടപ്പെടുത്തിയിട്ടുണ്ട് എന്നും മദനി അഭിപ്രായപ്പെട്ടു.

Labels:

  - ജെ. എസ്.
   ( Sunday, July 13, 2008 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്ലീഗ് കോണ്‍ഗ്രസിനുള്ള പിന്തുണ പിന്‍വലിച്ചേയ്ക്കും
അമേരിയ്ക്കയുമായി സഹകരിച്ച് ആണവ കരാറുമായി മുന്നോട്ട് പോവാനാണ് കോണ്‍ഗ്രസിന്റെ ഉദ്ദേശമെങ്കില്‍ കോണ്‍ഗ്രസിനുള്ള തങ്ങളുടെ പിന്തുണ പിന്‍വലിയ്ക്കുന്ന കാര്യം ചിന്തിയ്ക്കേണ്ടി വരും എന്ന് ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സയ്യദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ പ്രസ്ഥാവിച്ചു.കേന്ദ്ര മന്ത്രിസഭയില്‍ വിദേശകാര്യ സഹമന്ത്രിയായ ലീഗിന്റെ ശ്രീ ഇ. അഹമ്മദിനെ തിരികെ വിളിയ്ക്കാനും ലീഗ് തയ്യാറായേയ്ക്കും എന്നാണ് സൂചന.ലോക മുസ്ലിം ജനതയുടെ പ്രഖ്യാപിത ശത്രുവായ അമേരിയ്ക്കയുമായി കേന്ദ്ര സര്‍ക്കാര്‍ യോജിച്ച് പ്രവര്‍ത്തിയ്ക്കുകയാണെങ്കില്‍ ലീഗ് കൈയ്യും കെട്ടി നോക്കി നില്‍ക്കില്ല എന്ന് മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി ശ്രീ കുഞ്ഞാലിക്കുട്ടിയും അറിയിച്ചു.

Labels: , ,

  - ജെ. എസ്.
   ( Monday, June 23, 2008 )    

1അഭിപ്രായങ്ങള്‍ (+/-)
Links to this post

1 Comments:

മൂന്നാലുകൊല്ലം ആയില്ലെ മന്ത്രിസഭയില്‍. തിരഞ്ഞെടുപ്പും ഇങ്ങടുത്തു....അപ്പോ പിന്നെ......

June 24, 2008 11:23 AM  

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്സ്വഭാവദൂഷ്യം: കുഞ്ഞാലിക്കുട്ടിയെ ശിഹാബ് തങ്ങള്‍ ഉപദേശിച്ചു
കുഞ്ഞാലിക്കുട്ടിയുടെ സ്വഭാവദൂഷ്യത്തെ പറ്റി താന്‍ അദ്ദേഹവുമായി ചര്‍ച്ച ചെയ്തിരുന്നു എന്നും സ്വഭാവത്തില്‍ മാറ്റം വരുത്തണമെന്ന് കുഞ്ഞാലിക്കുട്ടിയെ താന്‍ ഉപദേശിച്ചിരുന്നു എന്നും മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സയ്യദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ വെളിപ്പെടുത്തി.ഒരു സ്വകാര്യ ടി.വി. ചാനലിന് അനുവദിച്ച അഭിമുഖ സംഭാഷണത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.കുഞ്ഞാലിക്കുട്ടിയുടെ സ്വഭാവശുദ്ധിയെ സംബന്ധിച്ച വിവാദം പാണക്കാട് വരെ എത്തിയ വേളയില്‍ താന്‍ സ്വാഭാവികമായും വിഷമിച്ചിരുന്നു. സമുദായാംഗങ്ങള്‍ ഇത്തരം പ്രവര്‍ത്തികളില്‍ നിന്ന് ആത്മീയതയിലേയ്ക്ക് മടങ്ങി വരണം. നേതാക്കള്‍ ധാര്‍മ്മികമായ ആശയങ്ങളിലും ചിന്തകളിലും മുഴുകുകയും അതനുസരിച്ച് സമുദായത്തെ നയിക്കുകയും ചെയ്യണം. കുഞ്ഞാലിക്കുട്ടിയെ വിളിച്ച് കുറച്ച് സ്വഭാവത്തിലൊക്കെ മാറ്റം വരുത്തണമെന്ന് താന്‍ പലപ്പോഴും ഉപദേശിക്കാറുണ്ട് എന്ന്‍ ശിഹാബ് തങ്ങള്‍ പറഞ്ഞു. തന്റെ നിര്‍ദ്ദേശം അനുസരിച്ച് കുഞ്ഞാലിക്കുട്ടിക്ക് ഇപ്പോള്‍ നല്ല മാറ്റം വന്നിട്ടുമുണ്ട് എന്നും തങ്ങള്‍ അറിയിച്ചു.

Labels:

  - ജെ. എസ്.
   ( Monday, June 23, 2008 )    

2അഭിപ്രായങ്ങള്‍ (+/-)
Links to this post

2 Comments:

കുഞ്ഞാലി കുട്ടിയുടെ നല്ലനടപ്പ് അധികാരം കൈയ്യില്‍ കിട്ടുന്നത് വരെ മാത്രം. അണ്ണാന്‍ മരം കയറ്റം മറക്കുമോ?

June 24, 2008 1:40 PM  

annaan maram kayattam marakkilla

June 24, 2008 4:41 PM  

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്ജയ്ഹിന്ദ് ടി.വി.യുടെ ഉല്‍ഘാടനത്തില്‍ മദ്യം വിളംബിയത് വിവാദമാകുന്നു
ദെയ് റയിലെ റാഡിസണ്‍സ് ഹോട്ടലില്‍ വെച്ച് വ്യാഴാഴ്ച രാത്രി നടന്ന വര്‍ണ്ണശബളമായ ചടങ്ങില്‍ ചാനലിന്റെ ഗള്‍ഫ് പ്രവര്‍ത്തനങ്ങളുടെ ഉല്‍ഘാടനം പ്രവാസി കാര്യ മന്ത്രി ശ്രീ വയലാര്‍ രവിയാണ് നിര്‍വഹിച്ചത്. പ്രതിപക്ഷ നേതാവ് ശ്രീ ഉമ്മന്‍ ചാണ്ടി, കെ. പി. സി. സി. പ്രസിഡന്റ് ശ്രീ രമേഷ് ചെന്നിത്തല, ചാനലിന്റെ എം. ഡി. യായ ശ്രീ എം. എം. ഹസന്‍ തുടങ്ങിയ ഗാന്ധിയന്മാര്‍ പങ്കെടുത്ത ചടങ്ങിലാണ് കോണ്‍ഗ്രസ് സംസ്കാരത്തിന് യോജിയ്ക്കാത്ത മദ്യ സല്‍ക്കാരം അരങ്ങേറിയത്. സിനിമാ താരങ്ങളായ ദിലീപ്, ഗോപിക, വസുന്ധരദാസ് എന്നിവരുടെ സാന്നിദ്ധ്യത്താല്‍ പരിപാടിയ്ക്ക് കൊഴുപ്പേറി.
ഗാന്ധിജിയുടെ ശിഷ്യന്മാരുടെ ഒരു പൊതു പരിപാടിയില്‍ യഥാര്‍ത്ഥ കോണ്‍ഗ്രസുകാരെ ക്ഷണിയ്ക്കാതെ കോണ്‍ഗ്രസ് വിരുദ്ധരെ ക്ഷണിച്ചു വരുത്തി ഇത്തരമൊരു മദ്യം സല്‍ക്കാരം നടത്തിയതില്‍ ഒരു വലിയ വിഭാഗം പ്രവാസി കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ മനസ് വേദനിച്ചു എന്ന് കോണ്‍ഗ്രസ് പ്രതികരണ വേദി പ്രസിഡന്റ് ശ്രീ അഷ്രഫ് അലി പെരിന്തല്‍മണ്ണ അറിയിച്ചു.
മുന്നൂറോളം പേര്‍ക്കുള്ള സീറ്റും ഭക്ഷണവും മദ്യവും ഒരുക്കിയിരുന്നുവെങ്കിലും മലപ്പുറം ജില്ലയിലെ ഭാരവാഹിത്വത്തില്‍ നോട്ടമിട്ടിരിക്കുന്ന ചില തല്പര കക്ഷികളുടെ നിര്‍ദേശപ്രകാരം ബോധപൂര്‍വം ഒരു വലിയ വിഭാഗത്തെ ഉല്‍ഘാടന ചടങ്ങില്‍ നിന്നും തഴയുകയായിരുന്നുവത്രെ. യഥാര്‍ത്ഥ കോണ്‍ഗ്രസുകാരെ പങ്കെടുപ്പിക്കാതെ തങ്ങള്‍ക്ക് താല്പര്യമുള്ളവരെ മാത്രം പങ്കെടുപ്പിച്ചു കൊണ്ട് മദ്യം വിളംബുകയാണ് ഉണ്ടായത്. സീറ്റുകള്‍ ഒഴിഞ്ഞു കിടന്നത് ദുബായില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സജീവമല്ലാത്തത് കൊണ്ടല്ല എന്നും ഇത്തരം ചിറ്റമ്മ നയം വെച്ചു പുലര്‍ത്തുന്ന ഒരു വിഭാഗം നിക്ഷിപ്ത താല്പര്യക്കാരുടെ വിഭാഗീയ ചിന്താഗതി കൊണ്ടാണെന്നും ഇദ്ദേഹം കൂട്ടിചേര്‍ത്തു.

Labels: ,

  - ജെ. എസ്.
   ( Saturday, June 14, 2008 )    

3അഭിപ്രായങ്ങള്‍ (+/-)
Links to this post

3 Comments:

What Mr. Ashraf Ali Perinthalmanna is saying is very correct. People who claim as Gandhi's followers are not supposed to be doing like this. I hope straight forward people like Ashraf ali who are well wishers of congress party will come out and voice against these wrong practices and help realize Gandhi's dream of a alcohol free society.

June 15, 2008 4:20 PM  

പണ്ട് പ്രൊ. എം.പി മന്മഥന്‍ സാര്‍ പ്രസംഗിക്കാന്‍ ഒരു ഹോട്ടലില്‍ കയറിയ കഥ ഓര്‍മ്മ വരുന്നു.ഒരു യോഗത്തിനു പോകുന്ന വഴി വിശന്നു വലഞ്ഞ അദ്ദേഹം കയറിച്ചെന്നത് ഒരു ബാര്‍ ഹോട്ടലിലായിരുന്നു.അദ്ദേഹത്തിനത് മനസ്സിലായില്ല.ബെയറര്‍ വന്നു. സാറിന്റെ ബ്രാന്റ് എതാണു? ലാര്‍ജോ ഫുള്ളോ എന്നു ചോദിച്ചപ്പോളാണു മന്മഥന്‍ സാറിനു അക്കിടി മനസ്സിലായത്. അദ്ദേഹത്തിനു ദേഷ്യം വന്നു. ബെയറര്‍ക്ക് അതിന്റെ കാരണം തീരെ മനസ്സിലായില്ല. 'സാറെന്തിനാ ചൂടാകുന്നത്?ഖദറുമിട്ടോണ്ടു ബാറില്‍ കേറുന്നോരോട് ഞാന്‍ പിന്നെന്തു ചോദിക്കണം!"

July 9, 2008 11:13 PM  

that is congress party

August 27, 2008 2:16 PM  

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്സി.പി.എം. വിവാദങ്ങളുടെ സ്വന്തം പാര്‍ട്ടി - ഹസന്‍
വിവാദങ്ങള്‍ വിട്ടു മാറാത്ത പാര്‍ട്ടിയായി സി.പി.എം. മാറിയെന്ന് കെ.പി.സി.സി. വക്താവ് എം.എം. ഹസന്‍ പറഞ്ഞു. എല്‍.ഡി.എഫ്. അധികാരത്തില്‍ വന്ന നാള്‍ മുതല്‍ സി.പി.എം. - സി.പി.ഐ. തര്‍ക്കങ്ങള്‍ ഇതിന് ഉദാഹരണമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ദുബായില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു എം.എം. ഹസന്‍. സംസ്ഥാന സര്‍ക്കാറിന്‍റെ ഏത് വിഷയമായാലും സി.പി.എമ്മിനും സി.പിഐക്കും ഒരുമിച്ച് തീരുമാനം എടുക്കാന്‍ കഴിയില്ലെന്നും എം.എം. ഹസന്‍ പറഞ്ഞു. ആരാടന്‍ പ്രശ്നത്തില്‍ യു.ഡി.എഫിനെ ദുര്‍ബലപ്പെടുത്തുന്ന നീക്കങ്ങള്‍ ഉണ്ടാകില്ല. മുസ്ലീം ലീഗ് ഉന്നയിച്ച പ്രശ്നങ്ങള്‍ യു.ഡി.എഫ്. നേതൃത്വം ചര്‍ച്ച ചെയ്ത് പരിഹരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. വിജയന്‍ തോമസ്, അനിയന്‍ കുട്ടി എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

Labels:

  - ജെ. എസ്.
   ( Tuesday, June 10, 2008 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്ലീഗ്‌ വിതച്ചത്‌ കൊയ്യുന്നു
മുസ്ലിം ലീഗും ആര്യാടന്‍ ഫാമിലിയും കൊമ്പ്‌ കോര്‍ത്ത്‌ നില്‍ക്കുകയാണല്ലോ. ഇന്നലെ ആര്യാടന്‍ ഷൗക്കത്ത്‌ മുസ്ലിം ലീഗ്‌ നേതാവ്‌ പാണക്കാട്‌ സയ്യിദ്‌ മുഹമ്മദലി ശിഹാബ്‌ തങ്ങള്‍ക്കെതിരെ നടത്തിയ ആരോപണത്തെ സംബന്ധിച്ച ചര്‍ച്ചകളും വാഗ്വാദങ്ങളും ദൃശ്യ -ശ്രാവ്യ മാധ്യമങ്ങളില്‍ അരങ്ങേറി കൊണ്ടിരിക്കയാണ്‌.
ഈ വിഷയത്തില്‍ എഷ്യാനെറ്റ്‌ റേഡിയോ ന്യൂസ്‌ അവറില്‍ നടന്ന ചര്‍ച്ചയില്‍ പങ്കെടുത്ത്‌ ഹുസൈന്‍ തങ്ങള്‍ വാടാനപ്പിള്ളി നടത്തിയ അഭിപ്രായമാണു മുഖവിലക്കെടുക്കേണതും പ്രസ്‌ തുക ആരോപണത്തിന്റെ അഥവാ വിഷയത്തിന്റെ ഇസ്‌ ലാമിക കാഴ്ചപ്പാടും. മറ്റൊരാള്‍ കൂടി തന്റെ അഭിപ്രായം ( അദ്ധേഹത്തിന്റെ പേരു വ്യക്തമായി ഓര്‍ക്കുന്നില്ല ) രേഖപ്പെടുത്തുകയുണ്ടായെങ്കിലും വ്യക്തതയില്ലായിരുന്നു കൂടാതെ എന്തോ മറച്ച്‌ വെക്കാന്‍ ശ്രമിയ്ക്കുന്നതായും തോന്നി.
ഈ വിഷയത്തില്‍ ഹുസൈന്‍ തങ്ങള്‍ പറഞ്ഞതാണു ശരിയെങ്കിലും ഇത്തരം വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുമ്പോള്‍ അധികാരിക പണ്ഡിത സംഘടനയായ, ഉള്ളാള്‍ തങ്ങളും കാന്തപുരം അബൂബക്കര്‍ മുസ്ലിയാരും അടങ്ങുന്ന പണ്ഡിതന്മാര്‍ നയിക്കുന്ന സമസ്ത കേരള ജ ം ഇയ്യത്തുല്‍ ഉലമ യുടെ അഭിപ്രായം ആരായാന്‍ ശ്രമിക്കുന്നതാണു അഭികാമ്യം.
ഇസ്ലാം ആര്‍ക്കും ദിവ്യത്വവും ദൈവികതയും പതിച്ച്‌ കൊടുത്തിട്ടില്ല. പ്രവാചകന്മാര്‍ അടക്കം എല്ലാവരും ദൈവത്തിന്റെ സൃഷ്ടിയായാണു പരിഗണിക്കുന്നത്‌. പിന്നെ ചിലര്‍ക്ക്‌ ചിലരേക്കാള്‍ മഹത്വവും ബഹുമാനവും ഉണ്ടാകും അത്‌ ആദരിക്കപ്പെടേണ്ടതുമാണ്‌. എന്നാല്‍ അതിനെ ആരാധനയായി കാണേണ്ടതില്ല. കേരളത്തിലെ ബഹി ഭൂരിഭാഗം വരുന്ന സുന്നി മുസ്ലിം സമൂഹം മഹാന്മാരെ ആദരിക്കുന്നവരാണ`് അത്‌ പോലെ തന്നെ മുഹമ്മദ്‌ നബി (സ)യുടെ കുടുംബ പരമ്പരയില്‍ പെട്ടവരെയും ബഹുമാനിക്കുന്നു. ആദരിക്കുന്നു. ആ അര്‍ത്ഥത്തില്‍ മുസ്‌ ലിം ലീഗ്‌ നേതാവ്‌ ശിഹാബ്‌ തങ്ങളെയും ബഹുമാനിക്കുന്നു.
എന്നാല്‍ അദ്ധേഹം നയിക്കുന്ന അല്ലെങ്കില്‍ തങ്ങളെ മുന്നില്‍ നിര്‍ത്തി മറ്റ്‌ ചിലര്‍ നയിക്കുന്ന മുസ്ലിം ലീഗുമായോ അതിന്റെ പ്രവര്‍ത്തനങ്ങളുമായോ പൂര്‍ണ്ണമായി യോജിച്ച്‌ പോകാന്‍ എല്ലാ മുസ്ലിംങ്ങളും തയയ്യാറല്ല. എന്നാല്‍ പാണക്കാട്‌ തങ്ങള്‍ ദൈവികത അവകാശപ്പെടുന്നതായും തട്ടിപ്പ്‌ നടത്തുന്നതായും ആരോപിച്ചതില്‍ യാതൊരു അടിസ്ഥാനാവുമില്ല എന്നാണു എന്റെ അഭിപ്രായം.
എനനല്‍ ഏത്‌ ചികിത്സയുടെ പേരിലായാലും തട്ടിപ്പും വെട്ടിപ്പുമായി നടക്കുന്നവര്‍ ധാരാളമുണ്ട്‌ എന്നത്‌ ഒരു വസ്തുതയാണ്‌ ഇവിടെ ഓര്‍ക്കാതെ പോകുന്ന ഒരു കാര്യമുണ്ട്‌.. എന്ത്‌ കൊണ്ടാണു ലീഗിനു ഈ ഗതി വരുന്നതെന്ന്. തങ്ങളുടെ ചൊല്‍പ്പടിയ്ക്ക്‌ നില്‍ക്കാത്ത മുസ്ലിം പണ്ഡിതന്മാര്‍ക്ക്‌ നേരെ ലീഗ്‌ നടത്തിയ ഹീനമായ ആക്രമണങ്ങള്‍ക്കും അതിക്രമങ്ങളുക്കും ദുരാരോപണങ്ങള്‍ക്കും മുസ്ലിം മഹല്ലുകളില്‍ ലീഗ്‌ അനുയായികള്‍ നടത്തിയ പിരിച്ച്‌ വിടലുകള്‍ക്കും കുടിയൊഴിപ്പിക്കലുകള്‍ക്കും എല്ലാം ചുരുങ്ങിയ തോതിലെങ്കിലും തിരിച്ചു കിട്ടുകായാണിവിടെ.. സ്വന്തം നേതാവിനെതിരെ ആരോപണമുണ്ടായപ്പോള്‍ അനുയായികള്‍ക്ക്‌ സഹിക്കുന്നില്ല.. ആക്രമണം അഴിച്ച്‌ വിടുന്നു. ഈ വികാരം സുന്നി മുസ്ലിംങ്ങള്‍ അനുവര്‍ത്തിക്കാതിരുന്നത്‌ ഇസ്ലം അക്രമത്തിന്റെ പാതയല്ല സ്വീകരിക്കുന്നത്‌ എന്നതിനാലാണു.
കുണ്ടൂര്‍ അബ്‌ ദുല്‍ ഖാദിര്‍ മുസ്ലിയാരുടെ മകന്‍ കുഞ്ഞുവിനെ കുത്തികൊന്നതും നെല്ലി കുത്ത്‌ ഇസ്ല്മായില്‍ മുസ്ലിയാരെ കൊല്ലാന്‍ ശ്രമിച്ചതും എല്ലാം ലീഗ്‌ നടത്തിയ അക്രമങ്ങളില്‍ ചിലത്‌ മാത്രം.
ഇപ്പോഴും അണികളെ നേര്‍ വരയില്‍ നയിക്കാന്‍ ലീഗി നേതൃത്വത്തിനു കഴിയുന്നില്ല എന്നതിനെ ഉദാഹരണമാണു അടുത്തയിടെ പണ്ഡിതനും പ്രഭാഷകനുമായ അബ്‌ ദുല്ലത്തിഫ്‌ സ അ ദി പഴശ്ശിയുടെ വീടിനു നേര്‍ക്ക്‌ നടന്ന ആക്രമണം.. എന്തിനു അന്തമായ വിരോധം മൂത്ത്‌ നബി ദിനാഘോഷ പരിപാടി വരെ അലങ്കോല പ്പെടുത്തുന്ന ഈ വര്‍ഗം ഇനിയും പഠിച്ചില്ലെങ്കില്‍ ഹാ കഷ്ടം എന്നേ പറയാനുള്ളൂ.. ഇനിയെങ്കിലും ഒരു വിചിന്തനത്തിനു നേതാക്കളും അണികളും തയ്യാറായാല്‍ ആര്യാടന്മാര്‍ കേറി നിരങ്ങുന്നത്‌ ഒഴിവാക്കാം. വിതച്ചതേ കൊയ്യാന്‍ കഴിയൂ...
- ബഷീര്‍ വെള്ളറക്കാട്

Labels:

  - ജെ. എസ്.
   ( Wednesday, May 28, 2008 )    

5അഭിപ്രായങ്ങള്‍ (+/-)
Links to this post

5 Comments:

PACHA NUNA PARANJU NADAKKKARUD
AADIYAM AP PADACHONAANNA VICHAARAM OYIVAKKOO
ENNITTU SATTIYAM MANASSILAAKI ORGINAL SAMASTHAYILAK TIRICHU VAAA

May 28, 2008 4:33 PM  

പ്രിയ സുഹൃത്തേ.. ഇനിയും രാഷ്ടീയ മഞ്ഞപ്പിത്തം പിടിച്ച പണ്ഡിത വേഷ ധാരികളെ അന്തമായി പിന്തുടരാതെ സത്യത്തിന്റെ പാതയിലെക്ക്‌ വരൂ. ചിലരുടെ പടച്ചോന്‍ വാദത്തെ എതിര്‍ത്ത ആര്‍ജ്ജവമുള്ള പണ്ഡിതന്‍ കാന്തപുരം.. അദ്ധേഹം നിങ്ങളുടെ രാഷ്ട്രീയ മലക്കം മറിച്ചിലുകള്‍ക്ക്‌ നില്‍ക്കില്ല. സുന്നികള്‍ക്ക്‌ ആരും ആദര്‍ശത്തേക്കാള്‍ വലുതല്ല.. അത്‌ മനസ്സിലാക്കുക

സ്വന്തം പേരില്ലാത്ത താങ്കളുടേ ആദര്‍ശവും അത്തരത്തിലായി പ്പോയതില്‍ സഹതാപമുണ്ട്‌

May 29, 2008 10:49 AM  

muslim league musliyaars should realize the situation..

May 29, 2008 10:52 AM  

This refers to the above comments..

സിഹാബ്‌ തങ്ങലാണോ....അതോ കാന്തപുരമണോ വലുത്‌ എന്നതല്ല വിഷയം.....കുറച്ചു കൂടി പ്രാക്റ്റിക്കല്‍ ആയി ചിന്ദിക്കൂ...... പ്രവാചകണ്റ്റെ കുടുംബ പരബ്ബരയില്‍ പെട്ടവരെ കുറിച്ചു ആക്ഷേപം നടത്തുന്നതു ശരിയായ മുസ്ളിമിന്‌ ചേര്‍ന്നതല്ല.......

ആരാണ്‌ ഈ രാഷ്ട്രീയ മഞ്ഞപിത്തം പിടിച്ചവര്‍......

May 31, 2008 10:58 PM  

Sevilla,
that why sunni sholars agasint the blind accusation of aryaadan etc. not only aryaadan but all the one who trying to tarnish Prophet family even he is from muslim league .thank u

June 1, 2008 1:37 PM  

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്ആര്യാടന്‍ ലീഗ് പ്രശ്നം സീറ്റിന് വേണ്ടിയുള്ള നാടകം
മലപ്പുറം ജില്ലയില്‍ പുതിയതായി വന്ന നാല് നിയമ സഭാ സീറ്റ് പങ്ക് വെയ്ക്കുമ്പോള്‍ രണ്ട് സീറ്റെങ്കിലും ഉറപ്പിക്കാന്‍ വേണ്ടി ലീഗ് നേതൃത്വം നടത്തുന്ന നാടകമാണ് ആര്യാടന്‍ വിവാദം എന്ന് നിലമ്പൂരില്‍ നിന്നുള്ള സാമൂഹ്യ പ്രവര്‍ത്തകനും പ്രവാസിയും ആര്യാടനുമായി ഏറെ അടുപ്പം പുലര്‍ത്തുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകനുമായ നൌഷാദ് നിലമ്പൂര്‍ അഭിപ്രായപ്പെട്ടു.
വിദ്യാഭ്യാസപരമായി മെച്ചപ്പെട്ടുകൊണ്ടിരിക്കുന്ന മലപ്പുറം ജില്ലയിലെ പ്രബുദ്ധരായ യുവാക്കള്‍ ലീഗില്‍ നിന്നും അകന്ന് പോയിക്കൊണ്ടിരിക്കുകയാണ്. ജില്ലയില്‍ ലീഗിന് ജന പിന്തുണ നഷ്ടപ്പെട്ടത് കാരണം രണ്ട് സീറ്റിനുള്ള വെപ്രാളത്തില്‍ അവസാനത്തെ അത്താണിയായിട്ടാണ് ലീഗ് കെ. പി. സി. സി. യെ ഈ വിവാദത്തിലേക്ക് വലിച്ച് കൊണ്ട് വരുന്നത് എന്നും ഇദ്ദേഹം ദുബായില്‍ വാര്‍ത്താ ലേഖകരോട് പറഞ്ഞു.
ആര്യാടന് ഇന്നും നിലമ്പൂരില്‍ ഒറ്റയ്ക്ക് മത്സരിച്ചു ജയിക്കാനാവും. മലപ്പുറം ജില്ലയില്‍ മുസ്ലീം ലീഗിന് കോണ്‍ഗ്രസിന്റെ പിന്തുണയില്ലാതെ ഒരോറ്റ സീറ്റില്‍ പോലും ഇന്ന് ജയിക്കാനാവാത്ത സ്ഥിതി വിശേഷമാണ് നില നില്‍ക്കുന്നതെന്നും ശ്രീ നൌഷാദ് നിലമ്പൂര്‍ കൂട്ടിച്ചേര്‍ത്തു.

Labels: ,

  - ജെ. എസ്.
   ( Sunday, May 25, 2008 )    

1അഭിപ്രായങ്ങള്‍ (+/-)
Links to this post

1 Comments:

what Mr. NOUSHAD NILAMBOOR SAYS IS ABSOLUTELY RIGHT.ACTUALLY COMMUNAL PARTY LIKE IUML IS SUPPOSED TO BE BANNED IN INDIA, RELIGION AND POLITICS ARE 2 EXTREMES AND IT IS NOT ADVISED TO KEEP BOTH TOGETHER.

IT IS BETTER UDF TO KEEP IUML AWAY FROM THE ALLIANCE AND FACE THE ELECTIONS. IUML IS NOT AN ESSENTIAL INGREDIENT IN KERALA POLITICS THOUGH THEIR FEW LEADERS HAVE POSITIVE ATTITUDE.

SHAJI UMMER DUBAI

May 25, 2008 3:39 PM  

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്സൗദിയിലെ കോണ്‍ഗ്രസ് സംഘടനകള്‍ക്ക് അംഗീകാരമില്ല
സൗദി അറേബ്യയിലെ ഒരു കോണ്‍ഗ്രസ് സംഘടനയേയും കെ. പി. സി. സി. അംഗീകരിച്ചിട്ടില്ലെന്ന് ജനറല്‍ സെക്രട്ടറി എം. ഐ. ഷാനവാസ് വ്യക്തമാക്കി. ഉംറ നിര്‍വഹിക്കുന്നതിന് എത്തിയ അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു. എല്ലാ കോണ്‍ഗ്രസ് സംഘടനകളേയും ഒന്നിപ്പിക്കുന്നതിന് സംസ്ഥാന നേതൃത്വം ശ്രമിച്ചു വരികയാണ്. ഇത് വിജയം കാണുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. അതേ സമയം, എം. ഐ. ഷാവാസിന്റെ സന്ദര്‍ശന വേളയില്‍ തങ്ങളെ അവഗണിച്ചതായി ഒ. ഐ. സി. സി. കുറ്റപ്പെടുത്തി.

Labels: ,

  - ജെ. എസ്.
   ( Monday, May 19, 2008 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്കരുണാകരന്റെ പ്രസ്താവന ദുരുദ്ദേശപരമല്ല: കാര്‍ത്തികേയന്‍
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ.കരുണാകരന്‍ പാര്‍ട്ടിയില്‍ ഉയര്‍ത്തിയ കാര്യങ്ങള്‍ ആഭ്യന്തര പ്രശ്നങ്ങള്‍ അല്ലെന്നും ദുരുദേശപരമല്ലെന്നും ജി. കാര്‍ത്തികേയന്‍ എം.എല്‍.എ ദോഹയില്‍ പറഞ്ഞു. ചര്‍ച്ച ചെയ്ത് പരിഹരിക്കാവുന്ന പ്രശ്നങ്ങള്‍ മാത്രമാണ് അത്. രണ്ട് വര്‍‍ഷമായി ഭരണത്തില്‍ തുടരുന്ന ഇടത്പക്ഷ സര്‍ക്കാറിന്‍റെ പ്രവര്‍ത്തനം നഷ്ക്രിയമാണെന്നും പ്രഖ്യാപിച്ച അജണ്ടകള്‍ നടപ്പിലാക്കാതെ മൂന്ന് വര്‍ഷത്തിലേക്ക് കടക്കുന്ന സര്‍ക്കാറിന്‍റെ ഭരണം പ്രഹസനമാണെന്നും ജി. കാര്‍ത്തികേയന്‍ പറഞ്ഞു.

Labels:

  - ജെ. എസ്.
   ( Sunday, May 18, 2008 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്മാറാട് : അംഗീകാരം ലഭിക്കുമെന്ന് പ്രതീക്ഷിച്ചു - കുഞ്ഞാലിക്കുട്ടി
ഒന്നാം മാറാട് കലാപത്തിന് ശേഷം സമാധാനം പുനസ്ഥാപിക്കാന്‍ മുന്‍കൈയെടുത്തത് താനായിരുന്നുവെന്നും മാതൃകാപരമായ ഈ സല്‍പ്രവര്‍ത്തിയുടെ പേരില്‍, തനിക്ക് ആരെങ്കിലും അര്‍ഹമായ അംഗീകാരം നല്‍കുമെന്ന് പ്രതീക്ഷിച്ചിരുന്നുവെന്നും മുസ്ലീം ലീഗ് ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. എന്നാല്‍ അംഗീകാരത്തിന് പകരം രണ്ടാം മാറാട് കലാപത്തിന്റെ ഉത്തരവാദിത്വം തന്റെ തലയില്‍ കെട്ടി വയ്ക്കുകയാണുണ്ടായതെന്നും അദ്ദേഹം വ്യക്തമാക്കി. ജിദ്ദയില്‍ കെ.എം.സി.സി. നല്‍കിയ സ്വീകരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു കുഞ്ഞാലിക്കുട്ടി. എം.സി. മുഹമ്മദ് ഹാജി, കെ.പി. മുഹമ്മദ് കുട്ടി എന്നിവര്‍ പ്രസംഗിച്ചു.

Labels: ,

  - ജെ. എസ്.
   ( Thursday, May 01, 2008 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്ദേര സൂക്ക് തീപിടുത്തം; ചെന്നിത്തല തിരിഞ്ഞു നോക്കിയില്ല
ദേര നൈഫ് സൂക്ക് തീപിടുത്തത്തില്‍ സര്‍വതും നഷ്ടപ്പെട്ട മലയാളികള്‍ക്ക് ആശ്വാസവാക്കുകളുമായി നിരവധി നേതാക്കളാണ് ഈ സുഖ് സന്ദര്‍ശിച്ചത്. എന്നാല്‍ രണ്ട് ദിവസം ദുബായില്‍ ഉണ്ടായിട്ടും കെ.പി.സി.സി പ്രസിഡന്‍റ് രമേശ് ചെന്നിത്തല ഇവിടേക്ക് തിരിഞ്ഞു നോക്കിയില്ല എന്ന് പരാതിപ്പെടുന്നു ഇവിടുത്തെ തൊഴിലാളികള്‍.

ദേര നൈഫ് സൂക്കിലെ തൊഴിലാളികളില്‍ 80 ശതമാനത്തിലധികം പേരും മലയാളികളാണ്. എണ്ണൂറോളം തൊഴിലാളികളാണ് ഈ അഗ്നിബാധയില്‍ വഴിയാധാരമായത്. നിരവധി രാഷ്ട്രീയ, സാമൂഹ്യ, സാംസ്കാരിക നേതാക്കള്‍ ആശ്വാസവാക്കുകളുമായി ഇതിനകം സൂഖ് സന്ദര്‍ശിച്ചു. പി.വി അബ്ദുല്‍ വഹാബ് എം.പി, എം.കെ മുനീര്‍, വ്യവസായ പ്രമുഖന്‍ എം.എ യൂസഫലി എന്നിവരെല്ലാം നൈഫ് സൂക്കിലെത്തി തൊഴിലാളികളുടെ ദുഃഖത്തില്‍ പങ്ക് ചേര്‍ന്നവരാണ്. എന്നാല്‍ രണ്ട് ദിവസം ദുബായില്‍ ഉണ്ടായിട്ടും കെ.പി.സി.സി പ്രസിഡന്‍റ് രമേശ് ചെന്നിത്തല ഇവിടേക്ക് തിരിഞ്ഞു നോക്കിയില്ല എന്ന് പരാതിപ്പെടുന്നു ഇവിടുത്തെ തൊഴിലാളികള്‍.

ഖത്തര്‍ മലയാളി സമ്മേളനത്തില്‍ പങ്കെടുക്കാന്‍ പോകുന്ന വഴി ദുബായില്‍ എത്തിയ കെ.പി.സി.സി പ്രസിഡന്‍റ് രമേശ് ചെന്നിത്തല രണ്ട് ദിവസം ഇവിടെ തങ്ങിയിരുന്നു. സഹായ ധനം പ്രഖ്യാപിക്കുക എന്നതിനപ്പുറം തങ്ങളുടെ ദുഃഖം മനസിലാക്കുകയും ആശ്വസിപ്പിക്കുകയും ചെയ്യുക എന്നത് വലിയ കാര്യമാണെന്ന് നൈഫ് സൂക്കിലെ തൊഴിലാളികള്‍ പറയുന്നു.

Labels: , , ,

  - ജെ. എസ്.
   ( Tuesday, April 15, 2008 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്കൂടുതല്‍ വിദേശ വിമാനങ്ങള്‍ക്ക് പിന്നില്‍ ലീഗാണെന്ന്
കോഴിക്കോട് വിമാനത്താവളത്തില്‍ നിന്നും കൂടുതല്‍ വിദേശ വിമാനങ്ങള്‍ അനുവദിക്കുന്നതിന് പിന്നില്‍ പ്രവര്‍ത്തിച്ചത് മുസ്ലീംലീഗാണെന്ന് ലീഗ് നേതാവ് മായിന്‍ഹാജി അവകാശപ്പെട്ടു.

കരിപ്പൂരിലേക്ക് വിദേശ വിമാനങ്ങള്‍ക്ക് അനുമതി നല്‍കരുതെന്ന് കേന്ദ്ര കാബിനറ്റ് തീരുമാനം എടുത്തിരുന്നുവെന്നും ആ തീരുമാനത്തില്‍ മാറ്റം വന്നതിന് പിന്നില്‍ മുസ്ലീം ലീഗാണെന്നും അദ്ദേഹം ജിദ്ദയില്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

പി.ടി മുഹമ്മദ്, കെ.വി.എ ഗഫൂര്‍, ഒ.കെ.എം മൗലവി എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

Labels: ,

  - ജെ. എസ്.
   ( Tuesday, April 15, 2008 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്പ്രവാസി വകുപ്പിന് പുതിയ മന്ത്രിയെ നിയമിക്കണം - ചെന്നിത്തല
സമീപകാലത്ത് പ്രവാസികളുടെ ക്ഷേമത്തിനായി രൂപീകരിച്ച നിയമത്തിലെ അപാകതകള്‍ പരിഹരിക്കാന്‍ കേന്ദ്ര സര്‍ക്കാറില്‍ സമ്മര്‍ദ്ദം ചെലുത്തുമെന്ന് കെ.പി.സി.സി പ്രസിഡന്‍റ് രമേശ് ചെന്നിത്തല പറഞ്ഞു.
വിദേശത്ത് പ്രവാസികള്‍ക്കെതിരെയുള്ള ചൂഷണം തടയുന്നതിനായിട്ടാണ് പുതിയ നിബന്ധനകള്‍ കൊണ്ടുവന്നത്. വിവിധ നിര്‍ദേശങ്ങള്‍ക്കനുസരിച്ച് നിയമം പുതുക്കാന്‍ സാധ്യമായതെല്ലാം ചെയ്യുമെന്നും അദ്ദേഹം അറിയിച്ചു. ദോഹയില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു രമേശ് ചെന്നിത്തല.
ഇടതു സര്‍ക്കാര്‍ ഭരണത്തില്‍ വന്നതില്‍ പിന്നെ നോര്‍ക്കയും പ്രവാസി വകുപ്പും നിഷ്ക്രിയമാണെന്ന് ഇദ്ദേഹം ആരോപിച്ചു.
വകുപ്പിന്‍റെ സുഗമമായ നടത്തിപ്പിന് പുതിയ മന്ത്രിയെ ഉടന്‍ നിയമിക്കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

Labels: ,

  - ജെ. എസ്.
   ( Sunday, April 13, 2008 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്എല്ലാ കോണ്‍ഗ്രസ്സ് സംഘടനകളുംഓ.ഐ.സി.സി യില്‍ ലയിക്കണം
യു.എ.ഇയിലെ കോണ്‍ഗ്രസ് അനുഭാവ സംഘടനകള്‍ കാലന്തരത്തില്‍ ഓവര്‍സീസ് ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസില്‍ ലയിക്കണമെന്ന് കെ.പി.സി.സി പ്രസിഡന്‍റ് രമേശ് ചെന്നിത്തല നിര്‍ദേശിച്ചു.
ദുബായില്‍ ഇന്ത്യന്‍ മീഡിയ ഫോറം സംഘടിപ്പിച്ച മീറ്റ് ദ പ്രസില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം

Labels: ,

  - Jishi Samuel
   ( Friday, April 11, 2008 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്ശോഭന ജോര്‍ജ്ജിന് രാഷ്ട്രീയം മടുത്തു; ഇനി ദുബായില്‍ മുഴുവന്‍‍ സമയ ബിസിനസ്സ്
കോണ്‍ഗ്രസില്‍ വിവാദ നായികയും എം.എല്‍.എയുമായിരുന്ന ശോഭനാ ജോര്‍‍ജ്ജ് രാഷ്ട്രീയം പരിമിതപ്പെടുത്തി യു.എ.ഇയില് ബിസിനസ് ആരംഭിച്ചു. ആറ് വര്‍ഷം നിരവധി മാനസിക പീഡനങ്ങള്‍ ഏറ്റ് വാങ്ങിയതിന തുടര്‍ന്നുണ്ടായ വിചിന്തനമാണ് തന്നെ ദുബായിലെത്തി ബിസിനസ് തുടങ്ങാന്‍ പ്രേരിപ്പിച്ചതെന്ന് ശോഭനാ ജോര്‍ജ്ജ് വ്യക്തമാക്കി.

ശോഭനാ ജോര്‍ജ്ജ് രാഷ്ട്രീയം പരിമിതപ്പെടുത്തി ദുബായിലാണ് ബിസിനസ് ആരംഭിച്ചിരിക്കുന്നത്. അവീറില്‍ ഒരു ബില്‍ഡിംഗ് മെറ്റീരിയല്‍ സ്ഥാപനമാണ് ഇവര്‍ തുടങ്ങിയിരിക്കുന്നത്. ഇനി മുതല്‍ കേരളത്തിലും ദുബായിലുമായിട്ടായിരിക്കും താന്‍ ജീവിക്കുകയെന്നും ശോഭനാ ജോര്‍ജ്ജ് ഇന്നലെ അജ്മാനില്‍ പറഞ്ഞു.

കേരളത്തില്‍ നിന്ന് പൂര്‍ണമായി വിട്ടു നില്‍ക്കില്ല. കേരളത്തിലുള്ളപ്പോള്‍ രാഷ്ട്രീയ പ്രവര്‍ത്തനം തുടരും എന്നാല്‍ പഴയത് പോല പോലെ പ്രവര്‍ത്തിക്കാന്‍ പറ്റുമെന്ന് തോന്നുന്നില്ലെന്നും അവര്‍ പറഞ്ഞു. സ്ത്രീകള്‍ക്ക് കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ വേണ്ടത്ര ഉയരാന്‍ കഴിയില്ലെന്നാണ് തന്‍റെ അനുഭവമെന്നും ശോഭന ജോര്‍ജ്ജ് ‍ കൂട്ടിച്ചേര്‍ത്തു.


ആറ് വര്‍ഷം നിരവധി മാനസിക പീഡനങ്ങള്‍ ഏറ്റ് വാങ്ങിയതിന തുടര്‍ന്നുണ്ടായ വിചിന്തനമാണ് തന്നെ ദുബായില്‍ എത്തിച്ചതെന്ന് ശോഭനാ ജോര്‍ജ്ജ് വ്യക്തമാക്കി. ഫാക്സ് വിവാദത്തില്‍ താന്‍ തീര്‍ത്തും നിരപരാധിയാണെന്ന് പറഞ്ഞ അവര്‍ ദുബായിലെ തന്‍റെ ബിസിനസില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയാണിപ്പോള്‍. ‍

Labels: ,

  - ജെ. എസ്.
   ( Thursday, April 10, 2008 )    

1അഭിപ്രായങ്ങള്‍ (+/-)
Links to this post

1 Comments:

ദുബായില്‍ ‘ബിസ്സിനസ്സ്’ പച്ചപിടിക്കുമെന്നുറപ്പ്.
ഗ്രൂപ്പ് നോക്കാതെ പ്രവര്‍ത്തിക്കണമെന്നുമാത്രം.

ഇടയ്ക്ക് ‘എന്‍. സി. പി’ ക്കാര്‍ ആ വഴിക്ക് വരുന്നുണ്ടോന്ന് നോക്കിയിരിക്കണം.

April 10, 2008 4:43 PM  

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്പിണറായി വിജയന് ക്രിമിനല് നേതാവിന്റെ ഭാഷ- എം.വി.രാഘവന്
പാര്ട്ടി അണികള് കള്ളുകുടിയന്മാരാണെന്ന് വിളിച്ചു പറഞ്ഞ സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന് ക്രിമിനല് നേതാവിന്റെ ഭാഷയിലാണ് സംസാരിക്കുന്നതെന്ന് സി.എം.പി നേതാവ് എം.വി.രാഘവന് കുറ്റപ്പെടുത്തി.

പാര്ട്ടിയിലെ ആശയ സമരം തുടരുമെന്ന വി.എസ് അച്യുതാനന്ദന്റെ പ്രസ്താവന ഇതുവരെ നടന്നത് ആമാശയ സമരമാണെന്ന് വ്യക്തമാക്കുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കെ.എസ്.വൈ.എഫ് സംസ്ഥാന യൂത്ത് മാര്ച്ചിന് ആലപ്പുഴയിലെ എരമല്ലൂരില് നല്കിയ സ്വീകരണത്തില് സംസാരിക്കുകയായിരുന്നു എം.വി.രാഘവന്.

Labels:

  - ജെ. എസ്.
   ( Sunday, February 17, 2008 )    
തോന്നിയവാസം നടക്കില്ലെന്ന് സോണിയാഗാന്ധി
കേന്ദ്രത്തില് യു പി എ സര്ക്കാരിനെ പിന്തുണയ്ക്കുന്നുവെന്ന് വച്ച് എന്തും ചെയ്യാമെന്ന് ഒരു രാഷ്ട്രീയ കക്ഷിയും കരുതേണ്ടെന്ന് കോണ്ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി.

തിരുവനന്തപുരത്ത് കോണ്ഗ്രസ് സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അവര്.

വര്ഗ്ഗീയ കക്ഷികളെ അകറ്റി നിര്ത്താനാണ് കേന്ദ്രത്തില് കോണ്ഗ്രസിന് പിന്തുണ നല്കുന്നതെന്നാണ് അവര് പറയുന്നത്.

അതിന്റെ ഗര്‍വില് അധികാരം പന്താടുകയാണ് അവരെന്ന് സി പി എമ്മിനെ പേരെടുത്ത് പറയാതെ സോണിയ പറഞ്ഞു.

ചില രാഷ്ട്രീയ കക്ഷികള് ജനങ്ങളെ മതത്തിന്റെ അടിസ്ഥാനത്തില് ഭിന്നിപ്പിക്കാന് ശ്രമിക്കുന്നു. ഇതിന് തടയിട്ട് ജനങ്ങളെ ഒന്നായിക്കണ്ട് രാജ്യത്തെ മുന്നോട്ട് നയിക്കാന് കോണ്ഗ്രസിന് മാത്രമേ കഴിയൂ.

രാജ്യത്തെ ബാധിക്കുന്ന ഏത് പ്രതിസന്ധിയും നേരിടാനും കോണ്ഗ്രസ് പാര്ട്ടിക്ക് മാത്രമേ കഴിയുകയുള്ളൂ.

രാജ്യം സാമ്പത്തികമായി മുന്നേറിക്കൊണ്ടിരിക്കുകയാണ്.ഇത് ത്വരിതപ്പെടുത്തുന്ന പ്രവര്ത്തനങ്ങളാണ് യു പി എ സര്ക്കാര് നടത്തുന്നത് എന്നും അവര് അവകാശപ്പെട്ടു

Labels: ,

  - ജെ. എസ്.
   ( Saturday, February 16, 2008 )    


ആര്‍ക്കൈവ്സ്

ePathram Pacha
ePathram Magazine

ബുക്ക് റിപബ്ലിക് - e പത്രം പിന്തുണക്കുന്ന വെബ് സൈറ്റ്
dubaieasy - e പത്രം പിന്തുണക്കുന്ന വെബ് സൈറ്റ്

Click here to download Malayalam fonts
Click here to download Malayalam fontsസ്വകാര്യതാ നയം | സംഘടനാ വിവരങ്ങള്‍ | പരസ്യ സഹായി | പത്രാധിപര്‍

© e പത്രം 2010

വാര്‍ത്തകള്‍

പ്രധാന വാര്‍ത്തകള്‍
പ്രാദേശിക വാര്‍ത്തകള്‍
സിറ്റിസണ്‍ ജേണലിസം
വിനോദം, സിനിമ
ബിസിനസ്സ് വാര്‍ത്തകള്‍

News in English

 

കലാ സാഹിത്യം

ലേഖനങ്ങള്‍
കവിതകള്‍
കഥകള്‍
അനുഭവങ്ങള്‍

 

മഞ്ഞ (മാഗസിന്‍)

കവിതകള്‍
ചിത്രകല
അഭിമുഖം
കഥകള്‍
കുറിപ്പുകള്‍
മരമെഴുതുന്നത്

കോളംസ്

 

പച്ച (പരിസ്ഥിതി)

മറ്റ് പംക്തികള്‍

ചരമം
ഹെല്പ് ഡെസ്ക്
ബൂലോഗം
കാര്‍ട്ടൂണ്‍
വെബ്ബന്നൂരില്‍ കണ്ടത്
വായനക്കാര്‍ പറഞ്ഞത്