റെയില്‍ യാത്രാ നിരക്കുകള്‍ കുറയും
ലാലു പ്രസാദ് ഇന്ന് ലോക സഭയില്‍ അവതരിപ്പിച്ച ഇടക്കാല റെയില്‍വേ ബജറ്റില്‍ യാത്രാ നിരക്കുകളില്‍ രണ്ടു ശതമാനം ഇളവുകള്‍ പ്രഖ്യാപിച്ചു. കഴിഞ്ഞ അഞ്ചു വര്‍ഷ കാലത്തെ നേട്ടങ്ങള്‍ ഉയര്‍ത്തി കാണിച്ച ബജറ്റ് അവതരണത്തില്‍ ഈ കാലയളവില്‍ 90000 കോടി രൂപയാണ് അധിക വരുമാനം റെയില്‍വേ ഉണ്ടാക്കിയത് എന്ന് സഭയെ അറിയിച്ചു. ബജറ്റില്‍ യാത്രാ നിരക്കുകളില്‍ രണ്ട് ശതമാനം ഇളവുകള്‍ ആണ് ഉള്ളത്. ഏ. സി., മെയില്‍, എക്സ്പ്രസ് വണ്ടികളിലാണ് നിരക്ക് ഇളവുകള്‍ ബാധകം ആവുക. ചരക്ക് കൂലിയില്‍ മാറ്റമില്ല. പതിനാറ് വണ്ടികളില്‍ കോച്ചുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കും. റയില്‍ സുരക്ഷ വര്‍ദ്ധിപ്പിക്കും. 2010 ല്‍ 43 പുതിയ വണ്ടികള്‍ ആരംഭിക്കും. ബുള്ളറ്റ് ട്രെയിനുകള്‍ കൊണ്ടു വരുന്നതിനെ സംബന്ധിച്ച സാധ്യതാ പഠനങ്ങള്‍ നടത്തും. പൊതു ജനത്തിനു മേല്‍ അധിക ഭാരം വരുത്താതെ തന്നെ വരുമാനം വര്‍ദ്ധിപ്പിക്കുക എന്നതാണ് ബജറ്റിന്റെ ലക്ഷ്യം എന്നും ലാലു പ്രസ്താവിച്ചു.
Labels: ഇന്ത്യ, ഗതാഗതം, സാമ്പത്തികം
- ജെ. എസ്.
( Friday, February 13, 2009 ) |
ബഹിരാകാശത്ത് ഉപഗ്രഹങ്ങള്‍ തമ്മില്‍ ഇടിച്ചു
മനുഷ്യ നിര്‍മ്മിത ഉപഗ്രഹങ്ങള്‍ ദിനം പ്രതി ബഹിരാകാശത്തില്‍ എത്തിച്ചു കൊണ്ടിരിക്കുമ്പോള്‍ അവിടേയും ഗതാഗത കുരുക്ക് അനുഭവപ്പെടും എന്ന് കുറച്ചു നാളായി ശാസ്ത്രജ്ഞര്‍ ആശങ്കപ്പെടുന്നു. ഈ ആശങ്കകള്‍ അസ്ഥാനത്ത് ആല്ലായിരുന്നു എന്ന് തെളിയിച്ചു കൊണ്ട് ചരിത്രത്തില്‍ ആദ്യമായി രണ്ട് മനുഷ്യ നിര്‍മ്മിത ഉപഗ്രഹങ്ങള്‍ ബഹിരാകാശത്ത് വച്ച് തമ്മില്‍ ഇടിച്ച് തകര്‍ന്നിരിക്കുന്നു. ചൊവ്വാഴ്ച ഉച്ചക്ക് സൈബീരിയയുടെ ഏതാണ്ട് അഞ്ഞൂറ് മൈല്‍ മുകളില്‍ വെച്ചാണ് ഒരു റഷ്യന്‍ ഉപഗ്രഹവും അമേരിക്കന്‍ ഉപഗ്രഹവും തമ്മില്‍ ഇടിച്ചു തകര്‍ന്ന് തരിപ്പണം ആയത്. ഇതിനെ തുടര്‍ന്ന് ഇതിന്റെ അവശിഷ്ടങ്ങള്‍ ഇവയുടെ ചുറ്റുമുള്ള ഭ്രമണ പഥങ്ങളിലൂടെ അതിവേഗം സഞ്ചരിക്കുന്നതായി റഡാറുകള്‍ കണ്ടെത്തി. ഇടി നടന്ന സ്ഥലത്തു നിന്നും കേവലം 215 മൈല്‍ മാത്രം മുകളില്‍ ഉള്ള അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന് ഈ അവശിഷ്ടങ്ങള്‍ മൂലം ഭീഷണി ഉണ്ടാവും എന്ന് ശാസ്ത്ര ലോകം ആശങ്കപ്പെടുന്നു. ഈ നിലയത്തില്‍ ഇപ്പോള്‍ മൂന്ന് ബഹിരാകാശ സഞ്ചാരികള്‍ ഉണ്ട്.
അമേരിക്കയിലെ ഇറിഡിയം കമ്പനിയുടെ വാര്‍ത്താ വിനിമയ ഉപഗ്രഹം ആണ് ഇപ്പോള്‍ ഉപയോഗത്തില്‍ ഇല്ലാത്ത ഒരു റഷ്യന്‍ നിര്‍മ്മിത ഉപഗ്രഹവുമായി കൂട്ടി ഇടിച്ചത്. ലോകത്തിന്റെ ഏത് മൂലയില്‍ നിന്നും ഫോണ്‍ ചെയ്യാന്‍ സൌകര്യം ഒരുക്കുന്ന ഇറിഡിയം മൊബൈല്‍ ഫോണ്‍ സര്‍വീസ് നടത്തുന്ന കമ്പനിക്ക് ബഹിരാകാശത്ത് ഇത്തരം 66 ഉപഗ്രഹങ്ങള്‍ ഉണ്ട്. എന്നാല്‍ ഈ അപകടം മൂലം തങ്ങളുടെ മൊബൈല്‍ ഫോണ്‍ സേവനത്തിന് തകരാറൊന്നും സംഭവിക്കില്ല എന്ന് കമ്പനി വ്യക്തമാക്കി. ബഹിരാകാശത്ത് ഇത്തരം അപകടങ്ങള്‍ അപൂര്‍വ്വമല്ല. എന്നാല്‍ ഇത്രയും വലിയ രണ്ട് മനുഷ്യ നിര്‍മ്മിത ഉപഗ്രഹങ്ങള്‍ തമ്മില്‍ ഇടിക്കുന്നത് ഇതാദ്യമായാണ്. ഏതാണ്ട് 450 കിലോഗ്രാം ഭാരം ഉണ്ട് രണ്ട് ഉപഗ്രഹങ്ങള്‍ക്കും. ഇത് മൂലം ഉണ്ടാവുന്ന ബഹിരാകാശ അവശിഷ്ടങ്ങളുടെ അളവും നശീകരണ ശേഷിയും വളരെ വലുതാണ് എന്നതാണ് ആശങ്കക്ക് വക നല്‍കുന്നത്. ഇതു പോലുള്ള ബാഹ്യ വസ്തുക്കളുടെ ആഘാതത്തില്‍ നിന്നും രക്ഷപ്പെടാന്‍ പലപ്പോഴും അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന്റെ ഭ്രമണ പഥത്തില്‍ മാറ്റങ്ങള്‍ വരുത്താറുണ്ട്. ഇത്തരം മാറ്റം എന്തെങ്കിലും വരുത്തണമോ എന്നറിയാന്‍ സ്ഥിതി ഗതികള്‍ സൂക്ഷ്മമായി പഠിച്ചു വരികയാണ് ശാസ്ത്രജ്ഞര്‍.
- ജെ. എസ്.
( Thursday, February 12, 2009 ) |
അജ്മാനില്‍ ഷെയറിംഗ് ടാക്സി സംവിധാനം ആരംഭിച്ചു
ആദ്യ ഘട്ടത്തില്‍ 12 ഷെയറിംഗ് ടാക്സികളാണ് നിരത്തില്‍ ഇറക്കി യിരിക്കുന്നത്. ആറ് മുതല്‍ 12 വരെ പേര്‍ക്ക് യാത്ര ചെയ്യാന്‍ സൗകര്യമുള്ള ടാക്സികളാണിവ. അജ്മാന്‍ എമിറേറ്റി നകത്താണ് യാത്ര ചെയ്യുന്ന തെങ്കില്‍ രണ്ട് ദിര്‍ഹമാണ് ചാര്‍ജ്. ഷാര്‍ജയിലേക്ക് മൂന്ന് ദിര്‍ഹവും റാസല്‍ ഖൈമയിലേക്ക് ഏഴ് ദിര്‍ഹവുമാണ് യാത്രാ നിരക്ക് നല്‍ കേണ്ടത്. സാധാരണ ക്കാര്‍ക്ക് ഏറെ ഉപകാര പ്രദമാകുന്ന ഈ ടാക്സി സര്‍വീസ് ഭാവിയില്‍ കൂടുതല്‍ വിപുലീ കരിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.
- ജെ. എസ്.
( Tuesday, August 26, 2008 ) |
ദുബായില്‍ കാര്‍ പൂളിംഗ് സംവിധാനം
ഗതാഗത കുരുക്ക് കൊണ്ട് ബുദ്ധിമുട്ടുന്ന ദുബായിയെ അതില്‍ നിന്ന് മോചിപ്പി ക്കുന്നതിന്റെ ഭാഗമായാണ് അധികൃതര്‍ കാര്‍ പൂളിംഗ് സംവിധാനം നടപ്പിലാക്കിയത്. ഇത് പ്രകാരം ഒരേ സ്ഥാപനത്തിലോ അടുത്തടുത്ത സ്ഥാപനങ്ങളിലോ ജോലി ചെയ്യുന്നവര്‍ക്ക് ഒരേ കാറില്‍ ഓഫീസില്‍ പോയി വരാം. നിലവില്‍ ഇത്തരത്തില്‍ പോകാന്‍ നിയമം അനുവദിച്ചിരുന്നില്ല. കള്ള ടാക്സികളായാണ് ഇങ്ങനെ യാത്ര ചെയ്യുന്നവരെ പരിഗണിച്ചിരുന്നത്.
കാര്‍ പൂളിംഗ് സംവിധാനം നടപ്പിലായതോടെ സുഹൃത്തുക്കള്‍ക്ക് ഒരുമിച്ച് ഒരു കാറില്‍ ഓഫീസില്‍ പോയി വരാനാകും. എന്നാല്‍ കാറില്‍ യാത്ര ചെയ്യുന്നവരുടെ പേര് വിവരങ്ങള്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് ദുബായ് റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അഥോറിറ്റി അറിയിച്ചു. ആര്‍.ടി.എ.യുടെ വെബ് സൈറ്റില്‍ പോയി കാര്‍ ഷെയര്‍ ചെയ്യുന്നവരുടെ പേര് വിവരങ്ങള്‍ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. പരമാവധി നാല് പേരെ ഒരു കാറില്‍ യാത്ര ചെയ്യാന്‍ അനുവദിക്കും. ഈ സംവിധാനം നിലവില്‍ വരുന്നതോടെ ദുബായിലെ ഗതാഗത തടസം ഒരു പരിധി വരെ കുറയ്ക്കാന്‍ കഴിയുമെന്നാണ് അധികൃതര്‍ കരുതുന്നത്. നിലവില്‍ ദുബായില്‍ 1000 പേര്‍ക്ക് 541 കാറുകള്‍ ഉണ്ടെന്നാണ് കണക്ക്. ഒരു കാര്‍ പരമാവധി 1.3 ശതമാനം പേര്‍ മാത്രമാണ് ഉപയോഗിക്കുന്നത്. അതു കൊണ്ട് തന്നെ കാര്‍ പൂളിംഗ് സംവിധാനത്തിലൂടെ നല്ലൊരു ശതമാനം ട്രാഫിക് കുറയ്ക്കാന്‍ കഴിയുമെന്ന് അധികൃതര്‍ പ്രതീക്ഷിക്കുന്നു.
- ജെ. എസ്.
( Wednesday, July 23, 2008 ) |
കൈക്കൂലി - ഇന്ത്യാക്കാരന് ദുബായില്‍ ജയില്‍ ശിക്ഷ
ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന് കൈക്കൂലി കൊടുക്കാന്‍ ശ്രമിച്ച ഇന്ത്യാക്കാരന് ദുബായ് കോടതി മൂന്ന് മാസം ജയില്‍ ശിക്ഷ വിധിച്ചു. പതിനൊന്ന് തവണ ഡ്രൈവിങ്ങ് ടെസ്റ്റ് തോറ്റ തന്റെ മകനെ ജയിപ്പിയ്ക്കണം എന്ന് ആവശ്യപ്പെട്ട് ദുബായ് റോഡ് ട്രാന്‍സ്പോര്‍ട്ട് അഥോറിറ്റിയിലെ ഉദ്യോഗസ്ഥന് 500 ദിര്‍ഹം കൈക്കൂലി കൊടുക്കാന്‍ ശ്രമിച്ച നന്ദപ്രസാദ് ആണ് ശിക്ഷിക്കപ്പെട്ടത്. 50 കാരനായ നന്ദപ്രസാദ് ദുബായില്‍ ആശാരി ആയിരുന്നു.
മെയ് 29ന് നടന്ന ഡ്രൈവിങ്ങ് ടെസ്റ്റിലും പ്രതിയുടെ മകന്‍ വിജയിച്ചില്ല എന്ന് RTA ഉദ്യോഗസ്ഥനായ താലെബ് മലെല്ല പറഞ്ഞു. ഇയാളോട് വീണ്ടും ശ്രമിയ്ക്കുവാന്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് ഇയാളുടെ അച്ഛന്‍ തനിക്ക് കൈക്കൂലി നല്‍കുവാന്‍ ശ്രമിച്ചത് എന്നും 38 കാരനായ താലെബ് അറിയിച്ചു. സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ അഴിമതിയും അനാസ്ഥയും മറ്റും അതീവ ഗൌരവത്തോടെയാണ് ദുബായ് ഭരണകൂടം വീക്ഷിയ്ക്കുന്നത്. അഴിമതി ഇല്ലാതാക്കുവാനും ഉദ്യോഗസ്ഥര്‍ ജനങ്ങളോട് ഏറ്റവും സൌഹൃദപരമായ് പെരുമാറുവാനും ഭരണാധികാരികള്‍ നേരിട്ട് തന്നെ ഇടപെടുന്ന കാഴ്ചയും ദുബായില്‍ സാധാരണം ആണ്. ദുബായില്‍ വര്‍ദ്ധിച്ചു വരുന്ന വാഹന അപകടങ്ങളുടെ പശ്ചാത്തലത്തില്‍ ഡ്രൈവിങ്ങ് ടെസ്റ്റുകള്‍ കര്‍ശനം ആക്കിയതിനാല്‍ ലൈസെന്‍സ് ലഭിക്കുക എന്നത് ഏറെ ശ്രമകരം ആയിട്ടുണ്ട്. ചെറുകിട സ്വകാര്യ ഡ്രൈവിങ്ങ് സ്കൂളുകള്‍ നിര്‍ത്തല്‍ ആക്കിയതിനാല്‍ വന്‍ കിട ഡ്രൈവിങ്ങ് സ്കൂളുകളെ ആശ്രയിക്കേണ്ടി വരുന്നത് ഡ്രൈവിങ്ങ് പഠന ചെലവ് ഏറെ വര്‍ദ്ധിപ്പിച്ചിട്ടുമുണ്ട്. ജോലി സാദ്ധ്യതയ്ക്ക് അനിവാര്യമായ ഒരു യോഗ്യത ആണ് ദുബായില്‍ ഒരു ഡ്രൈവിങ്ങ് ലൈസെന്‍സ്. വര്‍ദ്ധിച്ച ജീവിത ചിലവു താങ്ങാനാവാതെ നട്ടം തിരിയുന്ന ഒരു ശരാശരി പ്രവാസിയ്ക്ക് താങ്ങാന്‍ ആവുന്നതിനും അപ്പുറമാണ് ഡ്രൈവിങ്ങ് പഠനത്തിന് വേണ്ടി വരുന്ന ചിലവ്. അര മണിയ്ക്കൂര്‍ നേരത്തെ ഒരു ക്ലാസിന് 55 ദിര്‍ഹം ആണ് ഫീസ് ഈടാക്കുന്നത്. കുറഞ്ഞത് ഇരുപത് ക്ലാസ് എങ്കിലും കഴിഞ്ഞാല്‍ മാത്രമേ ടെസ്റ്റിന് അപേക്ഷിയ്ക്കാന്‍ ആവൂ. 80 ദിര്‍ഹം അടച്ച് ടെസ്റ്റിന് അപേക്ഷിക്കുന്നവര്‍ ടെസ്റ്റ് തോറ്റാല്‍ വീണ്ടും ഏഴ് ക്ലാസിന് നിര്‍ബന്ധമായും പണം അടയ്ക്കണം. ഇതിനു ശേഷം മാത്രമേ അടുത്ത ടെസ്റ്റ് ലഭിക്കൂ. ആദ്യ ടെസ്റ്റിനു വിജയിയ്ക്കുന്നവര്‍ വിരളമാണ്. മൂന്നോ നാലോ തവണ തോല്‍ക്കുന്നത് സര്‍വ സാധാരണം. ഇത്രയും ആവുമ്പോഴേയ്ക്കും ഏതാണ്ട് 2500 ദിര്‍ഹം (ഇരുപത്തി എണ്ണായിരം രൂപ) ചിലവായിട്ടുണ്ടാവും. തങ്ങളുടെ ദൈനം ദിന ചിലവുകള്‍ക്ക് തന്നെ പണം തികയാതെ നാട്ടിലെ പ്രിയപ്പെട്ടവര്‍ക്ക് പണം അയച്ചു കൊടുക്കുവാന്‍ ബദ്ധപ്പെടുന്ന പ്രവാസികള്‍ പലരും ഒരു ലൈസെന്‍സ് സമ്പാദിയ്ക്കുക എന്ന ഉദ്യമം പാതി വഴിയില്‍ ഉപേക്ഷിയ്ക്കുവാന്‍ നിര്‍ബന്ധിതര്‍ ആകുന്നതും ഇവിടെ പതിവാണ്. Labels: കുറ്റകൃത്യം, ഗതാഗതം, ദുബായ്, പ്രവാസി, ശിക്ഷ
- ജെ. എസ്.
( Friday, July 18, 2008 ) |
വഴി മാറാതിരുന്ന ടാക്സിയിലെ യാത്രക്കാരിയെ കാറിടിച്ച് കൊന്നു
മൂന്ന് കുഞ്ഞുങ്ങളുടെ മാതാവായ സ്കോട്ട് ലന്‍ഡുകാരിയായ കേറ്റ് ദുബായില്‍ തന്റെ ഭര്‍ത്താവ് ജെഫ്ഫിനോടൊപ്പം തന്റെ ജന്മദിനം ആഘോഷിയ്ക്കാന്‍ ഇറങ്ങിയതായിരുന്നു. സുഹൃത്തുക്കളായ ഡാനിയേലയും ബ്രെന്‍ഡനുമൊപ്പം ക്ലബിലേക്ക് പോകാന്‍ ടാക്സിയില്‍ യാത്ര ചെയ്ത ഇവരുടെ ടാക്സിയുടെ പിന്നാലെ വന്ന ഒരു ഹമ്മര്‍ ആണ് ഇവരെ ഇടിച്ച് വീഴ് ത്തിയത്.
ടാക്സി ഇറങ്ങിയ ശേഷം കാശ് കൊടുക്കുന്നതിനിടെയാണ് കൃത്യം നടന്നത്. ടാക്സി വഴി മാറാതെ കുറേ ദൂരം ഹമ്മറിന്റെ മുന്നില്‍ സഞ്ചരിക്കുകയും ഇടയ്ക്കിടെ ബ്രേക്കിടുകയും ചെയ്തതില്‍ രോഷം പൂണ്ടാണ് ടാക്സി ഇറങ്ങിയ യാത്രക്കാരിയെ ഹമ്മറിന്റെ ഡ്രൈവര്‍ ഇടിച്ചു വീഴ്ത്തിയത് എന്ന് ദൃക്‌സാക്ഷികള്‍ പോലീസിനോട് പറഞ്ഞു. ഇടിച്ചു തെറിപ്പിച്ച ശേഷം വണ്ടി പുറകോട്ടെടുത്ത ഇയാള്‍ വീണ്ടും ഇവരുടെ ദേഹത്ത് കൂടെ വണ്ടി കയറ്റി നിര്‍ത്താതെ ഓടിച്ച് പോവുകയും ചെയ്തു. അവിശ്വസനീയമായ ഈ കാഴ്ച നോക്കി നില്‍ക്കാനേ ഭര്‍ത്താവിനും സുഹൃത്തുക്കള്‍ക്കും കഴിഞ്ഞുള്ളൂ. തല്‍ക്ഷണം മരണപ്പെട്ട കേറ്റിന്റെ മൃതദേഹം സ്കോട്ട് ലന്‍ഡില്‍ മറ്റന്നാള്‍ സംസ്കരിക്കും. സംഭവശേഷം നിറുത്താതെ ഓടിച്ചു പോയ യു. എ. ഇ. സ്വദേശിയായ ഡ്രൈവറെ പിന്നീട് പോലീസ് പിടികൂടി. Labels: അപകടങ്ങള്‍, കുറ്റകൃത്യം, ഗതാഗതം, ദുബായ്
- ജെ. എസ്.
( Sunday, June 08, 2008 ) |
ദുബായില്‍ കൂടുതല്‍ ടോള്‍ ഗേറ്റുകള്‍ സ്ഥാപിക്കും
ദുബായില്‍ ഗതാഗത ക്കുരുക്ക് കുറയ്ക്കുന്നതിന്റെ ഭാഗമായി കൂടുതല്‍ സ്ഥലങ്ങളില്‍ ടോള്‍ ഗേറ്റുകള്‍ സ്ഥാപിക്കാന്‍ ആര്‍.ടി.എ. തീരുമാനിച്ചു. ബസുകള്‍ക്ക് മാത്രമായി പ്രത്യേക ലൈന്‍ നടപ്പിലാക്കാനും അധികൃതര്‍ക്ക് പദ്ധതിയുണ്ട്
ഗതാഗത ക്കുരുക്ക് കുറയ്ക്കുന്നതിന്റെ ഭാഗമായാണ് ദുബായിലെ കൂടുതല്‍ സ്ഥലങ്ങളില്‍ ടോള്‍ ഗേറ്റുകള്‍ സ്ഥാപിക്കുന്നത്. മക്തൂം ബ്രിഡ്ജിലും ശൈഖ് സായിദ് റോഡില്‍ ഒന്നാമത്തേയും രണ്ടാമത്തേയും ഇന്‍റര്‍ചേഞ്ചുകള്‍ക്കും ഇടയിലുമാണ് പുതിയ രണ്ട് സാലിക് ഗേറ്റുകള്‍ സ്ഥാപിക്കുകയെന്ന് റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അധികൃതര്‍ വ്യക്തമാക്കി. സെപ്റ്റംബര്‍ 9 മുതലായിരിക്കും ഈ ടോള്‍ ഗേറ്റുകള്‍ പ്രാബല്യത്തില്‍ വരിക. നാല് ദിര്‍ഹം തന്നെയായിരിക്കും പുതിയ ടോള്‍ ഗേറ്റുകളിലേയും നിരക്ക്. അതേ സമയം ശൈഖ് സായിദ് റോഡില്‍ പുതുതായി നടപ്പിലാക്കുന്ന ടോള്‍ ഗേറ്റിലൂടെ കടന്നു പോകുന്ന വാഹനങ്ങള്‍ അല്‍ ബര്‍ഷ ടോള്‍ ഗേറ്റിലൂടെ കടന്നു പോകുമ്പോള്‍ വീണ്ടും നാല് ദിര്‍ഹം നല്‍കേണ്ടതില്ലെന്ന് ആര്‍.ടി.എ വ്യക്തമാക്കിയിട്ടുണ്ട്. 2007 ജൂലൈ ഒന്നിനാണ് ദുബായില്‍ ടോള്‍ സംവിധാനത്തിന്‍റെ ഒന്നാം ഘട്ടം നടപ്പിലാക്കിയത്. ഇതിന്‍റെ വിജയത്തെ തുടര്‍ന്നാണ് പുതിയ ടോള്‍ ഗേറ്റുകള്‍ സ്ഥാപിക്കുന്നതെന്ന് അധികൃതര്‍ പറയുന്നു. ടോള്‍ ഗേറ്റുകള്‍ സ്ഥാപിച്ചതോടെ ഗതാഗതക്കുരുക്ക് 25 ശതമാനം കുറഞ്ഞുവെന്നും ആര്‍.ടി.എ വ്യക്തമാക്കുന്നു. അതേ സമയം ബസുകള്‍ക്ക് മാത്രമായി പ്രത്യേക ലൈന്‍ നടപ്പിലാക്കാനും അധികൃതര്‍ ആലോചിക്കുന്നുണ്ട്. ഖാലിദ് ബിന്‍ വലീദ്, അല്‍ മങ്കൂള്‍, അല്‍ ഖലീജ്, അല്‍ മിന റോഡുകളിലായിരിക്കും ആദ്യഘട്ടത്തില്‍ ബസുകള്‍ക്കായി പ്രത്യേക ലൈന്‍ നടപ്പിലാക്കുക. അടുത്ത മൂന്ന് മാസത്തിനകം ഈ സംവിധാനം നിലവില്‍ വരും. അല്‍ ഇത്തിഹാദ് റോഡ്, എമിറേറ്റ്സ് റോഡ്, ശൈഖ് സായിദ് റോഡ് എന്നിവിടങ്ങളില്‍ ബസുകള്‍ക്കായി അതിവേഗ പാത നിര്‍മ്മിക്കാനും ദുബായ് റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അഥോറിറ്റി അധികൃതര്‍ പദ്ധതിയിട്ടിട്ടുണ്ട്.
- ജെ. എസ്.
( Wednesday, May 28, 2008 ) |
ദുബായില്‍ വാഹനങ്ങള്‍ കുറക്കുന്നു
ദുബായില്‍ സ്വകാര്യ വാഹനങ്ങളുടെ ഉപയോഗം കുറയ്ക്കുന്നതിനായി റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അഥോറിറ്റി ശ്രമം തുടങ്ങി. ഇതിന്‍റെ ഭാഗമായി തൊഴിലാളികളെ താമസ സ്ഥത്ത് നിന്ന് ജോലി സ്ഥലത്ത് എത്തിക്കുന്ന സംവിധാനം ആര്‍.ടി.എ. ആരംഭിച്ചു. റോഡിലെ ഗതാഗത കുരുക്ക് കുറയ്ക്കുകയാണ് ഈ പദ്ധതിയുടെ ലക്ഷ്യം.
- ജെ. എസ്.
( Tuesday, May 20, 2008 ) |
ചുവപ്പ് സിഗ്നല്‍ മറി കടക്കുന്നവരുടെ എണ്ണം കുറഞ്ഞു
ദുബായിലെ സിഗ്നലുകളില്‍ ഗ്രീന്‍ ലൈറ്റ് ഫ്ലാഷിംഗ് സംവിധാനം വന്നതോടെ ചുവപ്പ് സിഗ്നല്‍ മറി കടക്കുന്നവരുടെ എണ്ണം ക്രമാതീതമായി കുറഞ്ഞതായി റിപ്പോര്‍ട്ട്. റോഡ്സ് ആന്‍ഡ് ട്രാന്‍സ് പോര്‍ട്ട് അഥോറിറ്റി നടത്തിയ പരിശോധനയിലാണ് ഇക്കാര്യം വ്യക്തമായത്.
- ജെ. എസ്.
( Monday, May 19, 2008 ) |
അലൈന്‍ പോലീസ് സുരക്ഷാ കാമ്പയിന്‍ ആരംഭിച്ചു
കാല്‍നട യാത്രക്കാരുടെ സുരക്ഷയെ കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനായി അലൈന്‍ പോലീസ് സുരക്ഷാ കാമ്പയിന്‍ ആരംഭിച്ചു. സ്കൂളുകള്‍, ഷോപ്പിംഗ് മാളുകള്‍, ആശുപത്രികള്‍, ഗവണ്‍മെന്‍റ് ഓഫീസുകള്‍, പ്രധാന നഗര വീഥികള്‍ എന്നിവിടങ്ങളിലെല്ലാം ഇത് സംബന്ധിച്ചുള്ള ലീഫ് ലെറ്റുകള്‍ വിതരണം ചെയ്യും. വിവിധ ഭാഷകളിലുള്ള ലീഫ് ലെറ്റുകളാണ് വിതരണം ചെയ്യുക.
Labels: ഗതാഗതം
- ജെ. എസ്.
( Monday, May 19, 2008 ) |
അബുദാബിയില്‍ പുതിയ റഡാറുകള്‍
വേഗപരിധി മറി കടക്കുന്ന വാഹനങ്ങളെ കണ്ടെത്തുന്നതിനായി അബാദാബിയില്‍ കൂടുതല്‍ റഡാറുകള്‍ സ്ഥാപിക്കുന്നു. ഈ മാസം അവസാനത്തോടെ അഞ്ച് പുതിയ റഡാറുകള്‍ കൂടി സ്ഥാപിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ഏറ്റവും അത്യാധുനിക രീതിയിലുള്ളവയായിരിക്കും ഈ റഡാറുകള്‍.
- ജെ. എസ്.
( Thursday, May 08, 2008 ) |
പ്രതിവര്‍ഷം വാഹനാപകടങ്ങളില്‍ കൊല്ലപ്പെടുന്നത് 12 ലക്ഷം പേര്‍
ഇരുപത് മുതല്‍ അമ്പത് ദശലക്ഷം വരെ ആളുകള്‍ക്ക് പരിക്കേല്‍ക്കുന്നു. ദോഹ ഫോര്‍ സീസണ്‍ ഹോട്ടലില്‍ നടന്ന അപകടങ്ങള്‍ തടയുന്നതിനുള്ള പ്രഥമ ഗള്‍ഫ് യുവജന സമ്മേളനത്തിലാണ് ഈ വെളിപ്പെടുത്തലുകള്‍. പുതിയ നിയമം നടപ്പിലാക്കുകയും ക്യാമറകള്‍ സ്ഥാപിക്കുകയും ചെയ്ത ശേഷം ഖത്തറിലുണ്ടാകുന്ന വാഹനാപകടങ്ങള്‍ സംബന്ധിച്ച പ്രബന്ധമവതരിപ്പിച്ച മുഹമ്മദ് അല്‍ ഷമ്മരി എന്ന വിദ്യാര്‍ഥിയാണീ കാര്യങ്ങള്‍ വെളിപ്പെടുത്തിയത്.
റോഡുകളില്‍ ക്യാമറകളും റഡാറുകളും സ്ഥാപിക്കുക വഴി ഖത്തറില്‍ വാഹനാപകടം ഗണ്യമായി കുറയ്ക്കാന്‍ കഴിഞ്ഞിട്ടുണ്ട്. ആഭ്യന്തര സുരക്ഷാ സേനയുടെ ഗതാഗത ബോധവല്‍ക്കരണ വിഭാഗത്തിന്റെ സേവനങ്ങളെ പ്രബന്ധം പ്രശംസിച്ചു. കുവൈത്തിലെ വിദ്യാര്‍ഥി ഹുസൈന്‍ മനാര്‍ അല്‍സുബയി അവതരിപ്പിച്ച പ്രബന്ധത്തില്‍ വാഹന അപകടങ്ങളില്‍പ്പെട്ടു പരിക്കേല്‍ക്കുന്നവരെ രക്ഷപ്പെടുത്താന്‍ അത്യാധുനിക രീതിയിലുള്ള പ്രത്യേക അത്യാഹിത വിഭാഗം ആരംഭിക്കണമെന്നും പ്രത്യേക ആംബുലന്‍സുകള്‍ ഏര്‍പ്പെടുത്തണമെന്നും നിര്‍ദേശിച്ചു. ബന്ധപ്പെട്ട വകുപ്പുകള്‍ മെയിന്‍ റോഡുകളില്‍ സിവില്‍ ഡിഫന്‍സ് കേന്ദ്രങ്ങള്‍ സ്ഥാപിക്കണമെന്നും ആവശ്യപ്പെട്ടു. ഗള്‍ഫ് രാജ്യങ്ങളില്‍നിന്ന് അറുപത് വിദ്യാര്‍ഥി പ്രതിനിധികള്‍ പങ്കെടുത്തു. യമന്‍, ഇറാഖ് തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ക്ക് പുറമെയാണിത്. ക്യാമറകളും റഡാറുകളും റോഡുകളില്‍ സ്ഥാപിച്ചത് പൊതുജന ദൃഷ്ടിയില്‍ പെടില്ലെങ്കിലും ഡ്രൈവര്‍മാര്‍ അത് സംബന്ധിച്ച് ജാഗരൂകരായിരിക്കണമെന്ന് ട്രാഫിക് ഡയറക്ടര്‍ മുഹമ്മദ് സാദ് അല്‍ ഖര്‍ജി മുന്നറിയിപ്പ് നല്കി. പ്രതിവര്‍ഷം യുവജന സമ്മേളനങ്ങള്‍ സംഘടിപ്പിച്ച് അപകടങ്ങള്‍ തടയുന്നത് സംബന്ധിച്ച ബോധവല്‍ക്കരണം നടത്തണമെന്ന് സമ്മേളനത്തില്‍ നിര്‍ദേശമുയര്‍ന്നു. Labels: അപകടങ്ങള്‍, ഖത്തര്‍, ഗതാഗതം
- ജെ. എസ്.
( Saturday, May 03, 2008 ) |
കുവൈറ്റില്‍ വാഹനമോടിക്കുമ്പോള്‍ മൊബൈല്‍ ഫോണിന് നിരോധനം
കുവൈറ്റില്‍ ഇന്ന് മുതല്‍ വാഹനമോടിക്കുന്നവര്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതിന് നിരോധനം വരുന്നു. നിരോധനം ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന ശിക്ഷാ നടപടികള്‍ ഉണ്ടാകുമെന്ന് മന്ത്രാലയം മുന്നറിയിപ്പ് നല്‍കി.
- ജെ. എസ്.
( Thursday, May 01, 2008 ) |
ദുബായില്‍ ട്രാം സംവിധാനം
ദുബായില്‍ ഗതാഗതത്തിനായി ട്രാം സംവിധാനം നിലവില്‍ വരുന്നു. മദീനത്ത് ജുമേറയേയും മാള്‍ ഓഫ് എമിറേറ്റ്സിനേയും തമ്മില്‍ ബന്ധിപ്പിച്ച് 14 കിലോമീറ്റര്‍ ദൂരത്തിലാണ് ട്രാം സംവിധാനം നടപ്പിലാക്കുന്നത്.
- ജെ. എസ്.
( Wednesday, April 30, 2008 ) |
റാസല്‍ഖൈമ പോലീസ് 50 ബൈക്കുകള്‍ പിടിച്ചെടുത്തു
റാസല്‍ഖൈമ പോലീസ് രണ്ട് ദിവസങ്ങളിലായി 50 ബൈക്കുകള്‍ പിടിച്ചെടുത്തു. ലൈസന്‍സില്ലാതെ ഓടിച്ച ബൈക്കുകളാണ് പിടിച്ചെടുത്തത്. കൗമാരക്കാരായ കുട്ടികള്‍ ലൈസന്‍സില്ലാതെ അപകടകരമായ വിധത്തില്‍ ബൈക്കോടിക്കുന്നത് വര്‍ധിച്ചതിനെ തുടര്‍ന്ന് പോലീസ് പരിശോധന ഊര്‍ജ്ജിതമാക്കുകയായിരുന്നു.
- ജെ. എസ്.
( Wednesday, April 30, 2008 ) |
ശിക്ഷാ നടപടികളില്‍ മാറ്റം
ചെറിയ കേസുകള്‍ക്കുള്ള ശിക്ഷാ നടപടികളില്‍ മാറ്റം വരുത്താന്‍ അബുദാബി പോലീസ് തീരുമാനിച്ചു. പോലീസ് വകുപ്പിന്റെ നവീകരണത്തിന്റെ ഭാഗമായാണ് ഇതും. ഇതിനായി ഒരു കമ്മിറ്റി രൂപീകരിച്ചു കഴിഞ്ഞു. വിവിധ രാജ്യങ്ങള്‍ സന്ദര്‍ശിച്ച് അവിടുത്തെ പോലീസ് നടപടികള്‍ മനസിലാക്കാന്‍ ഒരു സംഘത്തെയും നിയോഗിച്ചു.
- ജെ. എസ്.
( Sunday, April 27, 2008 ) |
ദുബായില്‍ റോഡ് സുരക്ഷക്ക് വിദ്യാര്‍ത്ഥികള്‍
റോഡ് സുരക്ഷ ഉറപ്പ് വരുത്താനായി ദുബായ് ഫസ്റ്റിന്‍റെ സഹകരണത്തോടെ ബോധവത്ക്കരണ പരിപാടി സംഘടിപ്പിക്കുന്നു.
സ്കൂള്‍ വിദ്യാര്‍ത്ഥികളേയും രക്ഷിതാക്കളേയുമാണ് പദ്ധതിയില്‍ പങ്കാളികളാക്കുന്നത്. ലിറ്റില്‍ സ്റ്റെപ്സ് ഫോര്‍ സേഫ്ടി എന്നാണ് പദ്ധതിയുടെ പേര്. ഇതിന്‍റെ ഭാഗമായി ഒരു മാസം നീണ്ടു നില്‍ക്കുന്ന ബോധവത്ക്കരണ പരിപാടികള്‍, സെമിനാറുകള്‍, സിമ്പോസിയങ്ങള്‍ എന്നിവ നടത്തും. ആര്‍.ടി.എ, കെ.എച്ച്.ഡി.എ, ദുബായ് പോലീസ് തുടങ്ങിയവരുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുക.
- ജെ. എസ്.
( Thursday, April 17, 2008 ) |
ദുബായില്‍ എയര്‍കണ്ടീഷന്‍ ബസ് സ്റ്റോപ്പുകള്‍
ദുബായിലെ വിവിധ ഭാഗങ്ങളില്‍ 42 ശീതീകരിച്ച ബസ് സ്റ്റോപ്പുകള്‍ പൊതുജനങ്ങള്‍ക്കായി തുറന്നു കൊടുത്തു.
ലോകത്തില്‍ ഇതാദ്യമായാണ് എയര്‍ കണ്ടീഷന്‍ ബസ് സ്റ്റോപ്പുകള്‍ വരുന്നത്. ഇനിയും ദുബായിയുടെ വിവിധ ഭാഗങ്ങളില്‍ ഇത്തരത്തിലുള്ള ബസ്റ്റോപ്പുകള്‍ സ്ഥാപിക്കുമെന്ന് റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അഥോറിറ്റി അധികൃതര്‍ വ്യക്തമാക്കി. അധികം വൈകാതെ തന്നെ ആദ്യഘട്ടമായി 815 ശീതികരിച്ച ബസ്റ്റോപ്പുകള്‍ ദുബായിയുടെ വിവിധ ഭാഗങ്ങളില്‍ സ്ഥാപിക്കാനാണ് പദ്ധതി.
- ജെ. എസ്.
( Tuesday, April 15, 2008 ) |
ദുബായിലെ എമിറേറ്റ്സ് റോഡിന്‍റെ വികസനം പൂര്‍ത്തിയായി
ദുബായ് റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അഥോറിറ്റി അറിയിച്ചതാണിത്. ദുബായ് - ഷാര്‍ജ അതില്‍ത്തി മുതല്‍ അറേബ്യന്‍ റേഞ്ചസ് വരെ 32 കിലോമീറ്റര്‍ ദുരത്തിലാണ് പാത പൂര്‍ത്തിയായിരിക്കുന്നത്.
ഇതോടെ ഈ റോഡില്‍ ഇരുവശത്തേക്കുമായി 12 വരി ഗതാഗതം സാധ്യമാകും. മൂന്ന് ഘട്ടങ്ങളായിട്ടാണ് ഇത് പൂര്‍ത്തിയാക്കിയത്. കഴിഞ്ഞ ഓഗസ്റ്റില്‍ ആദ്യഘട്ടം പൂര്‍ത്തിയായി. ഫെബ്രുവരിയില്‍ രണ്ടാം ഘട്ടവും. മൊത്തം 3330 ലക്ഷം ദിര്‍ഹമാണ് ഈ റോഡിന്‍റെ നിര്‍മ്മാണത്തിനായി ചെലവായത്.
- ജെ. എസ്.
( Wednesday, April 09, 2008 ) |
സൗദിയില്‍ പുതിയ ട്രാഫിക്ക് സംവിധാനം വരുന്നു
സൗദി അറേബ്യയില്‍ പുതിയ ട്രാഫിക്ക് സംവിധാനം വരുന്നു, വാഹനാപകടങ്ങളും ഗതാഗത കുരുക്കുകളും കുറക്കുന്നതിനായി വിദഗ്ദരുടെ മേല്‍നോട്ടത്തിലാണ് പദ്ധതി തയ്യാറാക്കുന്നത്. രാജ്യത്ത് വാഹനാപകടങ്ങള്‍ മൂലം വര്‍ഷത്തില്‍ 1300 കോടി റിയാലിന്‍റെ നഷ്ടമാണ് സംഭവിക്കുന്നത്.
Labels: അപകടങ്ങള്‍, ഗതാഗതം, സൌദി
- ജെ. എസ്.
( Tuesday, April 08, 2008 ) |
ഷാര്‍ജയില്‍ റിസര്‍വ്ഡ് പാര്‍ക്കിംഗ് സംവിധാനം
ഷാര്‍ജയിലെ തിരക്കേറിയ സ്ഥലങ്ങളില്‍ റിസര്‍വ്ഡ് പാര്‍ക്കിംഗ് സംവിധാനം നടപ്പിലാക്കുന്നു. ഒരു വര്‍ഷത്തേക്ക് 7000 ദിര്‍ഹം നല്‍കിയാല്‍ ഇത്തരത്തില്‍ സ്വന്തമായി പാര്‍ക്കിംഗ് സ്പേസ് ലഭിക്കും. ബുഹൈറ കോര്‍ണിഷ്, ജമാല്‍ അബ്ദുല്‍ നാസര്‍ റോഡ്, ഇന്‍ഡസ്ട്രിയല്‍ ഏരിയ എന്നിവിടങ്ങളിലെല്ലാം ഇത്തരത്തിലുള്ള പാര്‍ക്കിംഗ് സംവിധാനം ഏര്‍പ്പെടുത്തും. ഇതിനകം തന്നെ 70 റിസര്‍വ്ഡ് പാര്‍ക്കിംഗ് സ്പേസുകള്‍ തയ്യാറായതായി ഷാര്‍ജ മുനിസിപ്പാലിറ്റി അധികൃതര്‍ അറിയിച്ചു.
- ജെ. എസ്.
( Tuesday, April 01, 2008 ) |
ബൈക്ക് യാത്രക്കാരെ പിടികൂടുന്നതിനായി പോലീസ് കാമ്പയിന്‍
ദുബായിലെ നിയമ ലംഘകരായ ബൈക്ക് യാത്രക്കാരെ പിടികൂടുന്നതിനായി പോലീസ് കാമ്പയിന്‍ ആരംഭിച്ചു. രജിസ്റ്റര്‍ ചെയ്യാതെ റോഡുകളില്‍ ഇറക്കുന്ന മോട്ടോര്‍ ബൈക്കുകള്‍ പിടിച്ചെടുക്കുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. മോട്ടോര്‍ ബൈക്ക് മൂലമുള്ള അപകടം കുറയ്ക്കുന്നതിന്‍റെ ഭാഗമായാണ് പോലീസ് കാമ്പയിന്‍ ആരംഭിച്ചിരിക്കുന്നത്.
- ജെ. എസ്.
( Monday, March 24, 2008 ) |
ദുബായ്- അബുദാബി അതിര്‍ത്തിയില്‍ വന്‍ വാഹനാപകടം
കൂടുതല്‍ ദൃശ്യങ്ങള്‍ ഇവിടെ യു.എ.ഇയില്‍ ദുബായ്- അബുദാബി അതിര്‍ത്തിയില്‍ ഇന്നലെ രാവിലെ വന്‍ വാഹനാപകടമുണ്ടായി. 200 ലധികം വാഹനങ്ങള്‍ അപകടത്തില്‍ പെട്ടു. പത്തിലധികം പേര്‍ മരിച്ചതായാണ് അനൗദ്യോഗിക വിവരം. മലയാളികള്‍ ഉള്ളതായി വിവരം ലഭിച്ചിട്ടില്ല. കനത്ത മൂടല്‍ മഞ്ഞാണ് അപകട കാരണം. കനത്ത മൂടല്‍ മഞ്ഞിനെ തുടര്‍ന്ന് ഇന്ന് രാവിലെ അബുദാബി വിമാനത്താവളം അടച്ചിട്ടു. പുലര്‍ച്ചെ 2.22 മുതല്‍ രാവിലെ 9.48 വരെയാണ് വിമാനത്താവളം അടച്ചിട്ടത്. 27 വിമാന സര്‍വീസുകളെ മൂടല്‍ മഞ്ഞ് ബാധിച്ചതായി അധികൃതര്‍ അറിയിച്ചു. വിമാനത്താവളത്തില്‍ ഇന്നലെ രാവിലെ 200 മീറ്റര്‍ വരെയായി കാഴ്‌ച മങ്ങിയിരുന്നു. Labels: അപകടങ്ങള്‍, കാലാവസ്ഥ, ഗതാഗതം, ദുബായ്, യു.എ.ഇ., വിമാന സര്‍വീസ്
- ജെ. എസ്.
( Wednesday, March 12, 2008 ) |
ട്രാഫിക് നിയമലംഘകര്‍ക്ക് കടുത്ത പിഴ ശിക്ഷ
ട്രാഫിക് നിയമലംഘകര്‍ക്ക് കടുത്ത പിഴ ശിക്ഷ അടക്കമുള്ള ഫെഡറല്‍ ട്രാഫിക് നിയമം യു.എ.ഇയില്‍ കഴിഞ്ഞ ദിവസം നിലവില്‍ വന്നു. ഗുരുതരമായ ട്രാഫിക് നിയമ ലംഘകരെ നാടു കടത്തുന്നത് അടക്കമുള്ള ശിക്ഷാ നടപടികള്‍ വരുമെന്നാണ് സൂചന.
- ജെ. എസ്.
( Tuesday, March 04, 2008 ) |
ദുബായില്‍ ടാക്സി ഡ്രൈവര്‍മാരെ പിടികൂടാന്‍ ആര്‍.ടി.എയുടെ പ്രത്യേക സംഘം
ദുബായില്‍ യാത്രക്കാരെ കയറ്റാന്‍ വിസമ്മതിക്കുന്ന ടാക്സി ഡ്രൈവര്‍മാരെ പിടികൂടാന്‍ ആര്‍.ടി.എയുടെ പ്രത്യേക സംഘം രംഗത്തെത്തി. കുറഞ്ഞ ദൂരത്തേക്കും തിരക്കേറിയ സ്ഥലങ്ങളിലേക്കും ഓട്ടം പോകാന്‍ ടാക്സികള്‍ വിസമ്മതിക്കുന്നുവെന്ന പരാതി വ്യാപകമായതിനെ തുടര്‍ന്നാണ് ഈ നടപടി.
- ജെ. എസ്.
( Monday, March 03, 2008 ) |
മഴ ജനജീവിതത്തെ വലച്ചു
ഗള്‍ഫ് നാടുകളില്‍ ജനജീവിതം ദിവസങ്ങളായി തുടരുന്ന മഴയും കടുത്ത തണുപ്പും കാരണം താളംതെറ്റി. ഞായറാഴ്ച മുതല്‍ യു.എ.ഇയുടെ വിവിധ എമിറേറ്റുകളില്‍ മഴ ഇടവിട്ട് പെയ്തിരുന്നെങ്കിലും തിങ്കളാഴ്ച വൈകിട്ട് മുതല്‍ നിര്‍ത്താതെ പെയ്യുകയാണ്. ഇടിയോടുകൂടിയ മഴ തുടരുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. ശീതക്കാറ്റിനും സാധ്യതയുണ്ട്.
ഇന്നലെ വൈകിട്ടുവരെ ദുബായില്‍ 43.8 മില്ലിമീറ്റര്‍ മഴ പെയ്തു. കനത്ത മഴയെ തുടര്‍ന്ന് വാഹനങ്ങളെല്ലാം വേഗത കുറച്ച് പോകുന്നതിനാല്‍ അതിയായ ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്. രാവിലെ ജോലിക്ക് പുറപ്പെട്ടവര്‍ മണിക്കൂറുകളോളം റോഡില്‍ കിടന്നശേഷം വീടുകളിലേക്ക് മടങ്ങുകയായിരുന്നു. വൈകിട്ട് ജോലിസ്ഥലത്തുനിന്ന് പുറപ്പെട്ടവര്‍ രാത്രി ഏറെ വൈകിയാണ് വീടുകളിലെത്തിയത്. അരമണിക്കൂറുകൊണ്ട് എത്താവുന്ന ദൂരത്തേക്ക് വാഹനങ്ങളെത്തിയത് അഞ്ചുമണിക്കൂറിലേറെയെടുത്താണ്. സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ അര്‍ധ രാത്രി കഴിഞ്ഞാണ് വീടുകളില്‍ തിരികെയെത്തിയത്. സ്കൂളുകളില്‍ അധ്യയനം ഉച്ചയോടെ നിര്‍ത്തിവെച്ചു. നിര്‍മാണ സ്ഥലങ്ങളിലും ജോലികള്‍ നിര്‍ത്തി വെച്ചു.
- ജെ. എസ്.
( Wednesday, January 16, 2008 ) |
ദുബായിലെ പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കും, സ്വകാര്യ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധി
പ്രധാന റോഡുകളിലും, പാലങ്ങളിലും ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തുന്നതിനാലാണിത് . പ്രധാന റോഡുകളിലൂടെയുള്ള ഗതാഗതം ഒഴിവാക്കണമെന്ന് അധിക്യതര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
- ജെ. എസ്.
( Monday, January 14, 2008 ) |
0 Comments:
Post a Comment
Links to this post:
Create a Link
« ആദ്യ പേജിലേക്ക്