13 കാരന്റെ ചാവേര്‍ ആക്രമണത്തില്‍ 41 പേര്‍ കൊല്ലപ്പെട്ടു
പാക്കിസ്ഥാനിലെ സ്വാത് താഴ്വരയില്‍ നടന്ന ചാവേര്‍ ആക്രമണത്തില്‍ 41 പേര്‍ കൊല്ലപ്പെട്ടു. തിരക്കേറിയ മാര്‍ക്കറ്റില്‍ കൂടെ കടന്നു പോയ സൈനിക വാഹന വ്യൂഹത്തെ ലക്ഷ്യമിട്ടായിരുന്നു ആക്രമണം എന്ന് കരുതപ്പെടുന്നു. സൈനിക ലക്ഷ്യം തകര്‍ക്കുന്നതിനൊപ്പം പരമാവധി ആളുകളെ വധിക്കുവാനും ഉദ്ദേശിച്ചായിരുന്നു ആക്രമണം എന്ന് ആക്രമണത്തിന് തെരഞ്ഞെടുത്ത സ്ഥലം വ്യക്തമാക്കുന്നു. പതിമൂന്ന് വയസുകാരനായ ബാലനാണ് ചാവേറായി ആക്രമണം നടത്തിയത്. ഇതിനു മുന്‍പും താലിബാന്‍ കുട്ടികളെ ഉപയോഗിച്ചി ട്ടുണ്ടെങ്കിലും പാക്കിസ്ഥാനില്‍ ഇത്തരം ആക്രമണങ്ങള്‍ അപൂര്‍വ്വമാണ്. സംഭവത്തിന്റെ ഉത്തരവാദിത്തം താലിബാന്‍ ഏറ്റെടുത്തിട്ടുണ്ട്.
Suicide bomber kills 41 in Pakistan Labels: താലിബാന്, തീവ്രവാദം, പാക്കിസ്ഥാന്‍
- ജെ. എസ്.
( Monday, October 12, 2009 ) |
ഇന്ത്യന്‍ എംബസി ആക്രമിച്ചത് താലിബാന്‍
ഡല്‍ഹി : കാബുളിലെ ഇന്ത്യ എംബസി ആക്രമിച്ചത് തങ്ങളാണെന്ന അവകാശ വാദവുമായി താലിബാന്‍ രംഗത്ത് വന്നു. ഇന്നലെ രാവിലെ നടന്ന ബോംബ് ആക്രമണത്തില്‍ ഒന്‍പത് പേരാണ് കൊല്ലപ്പെട്ടത്. മൂന്ന് ഇന്ത്യന്‍ സുരക്ഷാ ഉദ്യോഗസ്ഥരും മരിച്ചവരില്‍ ഉള്‍പ്പെടുന്നു. 45 പേര്‍ക്ക് പരിക്കുണ്ട്. എംബസിക്കു നേരെ നടന്ന ഈ രണ്ടാം ആക്രമണം അഫ്ഗാനിസ്ഥാനിലെ ഇന്ത്യന്‍ നയതന്ത്രജ്ഞരുടെ ജീവന് നില നില്‍ക്കുന്ന ഭീഷണി വ്യക്തമാക്കുന്നു. സ്ഫോടക വസ്തുക്കള്‍ നിറഞ്ഞ കാര്‍ എംബസിയ്ക്ക് പുറത്തു വെച്ച് ഒരു ചാവേര്‍ ആക്രമണത്തില്‍ പൊട്ടിത്തെറിയ്ക്കുകയാണുണ്ടായത് എന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ നിഗമനം. വിസയ്ക്കുള്ള അപേക്ഷയുമായി കൂടി നിന്നവരാണ് കൊല്ലപ്പെട്ടവരില്‍ അധികവും.
- ജെ. എസ്.
( Friday, October 09, 2009 ) |
ഭീകരര്‍ക്ക് രാഷ്ട്രീയ ബന്ധം - മുഷറഫ്
പാക്കിസ്ഥാനിലെ രാഷ്ട്രീയ നേതാക്കള്‍ക്ക് തീവ്രവാദികളുമായി വ്യക്തമായ സൌഹൃദ ബന്ധങ്ങള്‍ ഉണ്ടെന്ന് മുന്‍ പാക്കിസ്ഥാന്‍ പ്രസിഡണ്ട് പര്‍വേസ് മുഷറഫ് വെളിപ്പെടുത്തി. ഇന്ത്യാ വിരുദ്ധ വികാരങ്ങളില്‍ പൊതുവെ അയവ് വന്നിട്ടുണ്ടെങ്കിലും ഇപ്പോഴും രാഷ്ട്രീയ വൃത്തങ്ങളിലും സൈനിക വൃത്തങ്ങളിലും ഇന്ത്യക്ക് ശത്രുക്കള്‍ ഉണ്ടെന്നും മുഷറഫ് പറഞ്ഞു. പാക്കിസ്ഥാന്റെ ഏറ്റവും വലിയ ശത്രു ഇന്ത്യയല്ല, മറിച്ച് താലിബാനും അല്‍ ഖൈദയുമാണ്. മുജാഹിദീന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് ഇപ്പോഴും പാക്കിസ്ഥാനില്‍ പിന്തുണ ലഭിക്കുന്നുണ്ട്. എന്നാല്‍ സര്‍ക്കാറിന്റെ പിന്‍ബലം ഇതിന് ലഭിക്കുന്നുണ്ട് എന്ന് തനിക്ക് അഭിപ്രായമില്ല എന്നും അദ്ദേഹം വ്യക്തമാക്കി.
Labels: താലിബാന്, തീവ്രവാദം, പാകിസ്ഥാന്‍
- ജെ. എസ്.
( Friday, July 17, 2009 ) |
പെണ്‍കുട്ടികളുടെ സ്കൂള്‍ താലിബാന്‍ തകര്‍ത്തു
പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്കുന്നതിനോടുള്ള താലിബാന്റെ എതിര്‍പ്പുകള്‍ ശക്തമാക്കുന്നു. ഇതിന്റെ ഭാഗം ആയി പെഷവാറിന് അടുത്തുള്ള പെണ്‍കുട്ടികള്‍ക്ക് മാത്രം ആയുള്ള ഒരു സ്കൂള്‍ താലിബാന്‍ അനുയായികള്‍ തകര്‍ത്തു. സര്‍ക്കാര്‍ നടത്തിയിരുന്ന ഈ ഹൈസ്കൂള്‍, പാകിസ്ഥാന്‍ പട്ടണം ആയ പെഷവാറില്‍ ആണ് ഉള്ളത്. പെഷവാറിനു 10 കിലോ മീറ്റര്‍ തെക്ക് ഉള്ള ബാദബറില്‍ ആയിരുന്നു ഈ സ്കൂള്‍.
40 കിലോ ഗ്രാം സ്ഫോടക വസ്തുക്കള്‍ ആണ് ഈ ആക്രമണത്തിനായി ഉപയോഗിച്ചത് എന്ന് പോലീസ് അറിയിച്ചു. വേനല്‍ അവധിയ്ക്ക് വേണ്ടി സ്കൂള്‍ പൂട്ടിയിരുന്നതിനാല്‍ ആര്‍ക്കും അപകടങ്ങള്‍ ഒന്നും ഉണ്ടായില്ല. താലിബാന് ആധിപത്യം ഉള്ള പ്രദേശങ്ങളില്‍ പെണ്‍കുട്ടികള്‍ക്കുള്ള സ്കൂളുകള്‍ക്ക് എതിരെ നിരന്തരമായി ബോംബ് സ്ഫോടനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുകയാണ്. താലിബാന്റെ കാഴ്ചപ്പാടില്‍ പെണ്‍കുട്ടികള്‍ക്ക് വിദ്യാഭാസം കൊടുക്കുന്നത് "അനിസ്ലാമികം" ആണത്രെ. Labels: താലിബാന്, പെണ്‍കുട്ടികള്‍, സ്കൂള്‍
- ജ്യോതിസ് (e പത്രം കറസ്പോണ്ടന്റ്)
( Saturday, June 06, 2009 ) |
ചാവേര്‍ പോരാളികള്‍ ആകാന്‍ കുട്ടികളും
കുട്ടികളെ പോലും താലിബാന്‍ ചാവേര്‍ പോരാളികള്‍ ആക്കാന്‍ പരിശീലനം കൊടുക്കുന്നു എന്ന റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നു. സ്വാത്ത് താഴ്വരയില്‍, താലിബാന് എതിരെ പാകിസ്താന്‍ സൈന്യത്തിന്റെ നടപടികള്‍ തുടങ്ങിയ ശേഷം ആണിത്. താലിബാന്‍ ഓരോ വീട്ടില്‍ നിന്നും ഓരോ ചെറിയ ആണ്കുട്ടിയയോ യുവാവിനെയോ ആണ് ആവശ്യപ്പെടുന്നത്.
14-15 വയസുള്ള ആണ്‍കുട്ടികള്‍ സ്ഫോടക വസ്തുക്കള്‍ നിറച്ച വാഹനങ്ങളില്‍ കയറി വിട പറയുന്ന ദൃശ്യങ്ങള്‍ ചില പാക് മാധ്യമങ്ങള്‍ പുറത്തു വിടുകയുണ്ടായി. ചാവേര്‍ ആക്രമണങ്ങള്‍ വിരളം ആയിരുന്ന പാകിസ്ഥാനില്‍ കുറച്ചു വര്‍ഷങ്ങള്‍ ആയി ഇത്തരത്തില്‍ വന്‍ തോതിലുള്ള ആക്രമണങ്ങള്‍ ആണ് നടന്നു വരുന്നത് . 2007 മുതല്‍ സ്വാത്തില്‍ താലിബാന്റെ പിടി മുറുകിയതിന് ശേഷം ആണ് ഈ സ്ഥിതി വിശേഷം. പണം കൊടുത്തും, മനം മാറ്റിയുമാണ് ആണ്കുട്ടികളെയും യുവാക്കളെയും വീടുകളില്‍ നിന്ന് കൊണ്ട് പോകുന്നതെന്ന ആരോപണങ്ങള്‍ താലിബാന്‍ നിഷേധിച്ചു. നൂറു കണക്കിന് താലിബാന്‍ തീവ്രവാദികള്‍ 2.4 ലക്ഷത്തോളം വരുന്ന അഭയാര്ത്ഥികള്‍ക്ക് ഇടയില്‍ ഒളിച്ചു ജീവിക്കുകയാണെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. തീവ്രവാദികള്‍ എന്ന് സംശയിക്കുന്ന 30 ഓളം പേരെ അഭയാര്‍ത്ഥികള്‍ക്കിടയില്‍ നിന്നും അറ്റസ്റ്റ് ചെയ്യുകയുണ്ടായി. ചാവേര്‍ ആക്രമണങ്ങള്‍ ഉണ്ടാവാന്‍ സാധ്യത ഉള്ളതിനാല്‍ 10 പേരില്‍ കൂടുതല്‍ ഉള്ള സംഘം ചേരലുകള്‍ പാകിസ്ഥാനിലെ പെഷവാറില്‍ നിരോധിച്ചിരിക്കുകയാണ് എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. Labels: ആണ്‍കുട്ടികള്‍, താലിബാന്, തീവ്രവാദികള്‍
- ജ്യോതിസ് (e പത്രം കറസ്പോണ്ടന്റ്)
( Tuesday, June 02, 2009 ) |
0 Comments:
Post a Comment
Links to this post:
Create a Link
« ആദ്യ പേജിലേക്ക്