തീവ്രവാദത്തെ നേരിടാന്‍ ഇന്ത്യക്ക് അമേരിക്കന്‍ സഹായം
തീവ്രവാദ വിരുദ്ധ പ്രവര്‍ത്തന ങ്ങള്‍ക്കായി ഇന്ത്യക്ക് 45 ലക്ഷം ഡോളര്‍ അമേരിക്ക നല്‍കും. മുംബൈ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഉന്നത നിലവാരത്തിലുള്ള പരിശീലനം ലഭ്യമാക്കാന്‍ സഹായി ക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടിരുന്നു. ഇതേ തുടര്‍ന്നാണ് 2010 - 11 സാമ്പത്തിക വര്‍ഷത്തില്‍ ഇത്രയും തുക ഇന്ത്യക്കു വേണ്ടി മാറ്റി വെക്കാന്‍ അമേരിക്ക തീരുമാനിച്ചത്.
- ജെ. എസ്.
( Friday, April 16, 2010 ) |
മന്ത്രി ശശി തരൂരിന് വധ ഭീഷണി
ഐ. പി. എല്‍. കേരള ടീമിന് വേണ്ടി ഇടപെട്ട മന്ത്രി ശശി തരൂരിന് മൊബൈല്‍ ഫോണ്‍ വഴി വധ ഭീഷണി. ഐ. പി. എല്‍. ടീമുമായുള്ള ശശി തരൂരിന്റെ ബന്ധം അവസാനി പ്പിക്കണമെന്നും, ലളിത് മോഡിയോട് മാപ്പു പറയണ മെന്നുമാണ് എസ്. എം. എസ്. വഴി വന്ന ഭീഷണിയില്‍ പറയുന്നത്. മുംബൈയില്‍ നിന്നും ഷക്കീല്‍ എന്ന ആളാണ് എസ്. എം. എസ്. അയച്ചിരി ക്കുന്നത്. താന്‍ അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിമിന്റെ ആളാണെന്നും ഇതില്‍ പറയുന്നുണ്ട്. ഇക്കാര്യം മന്ത്രി ശശി തരൂര്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തെ അറിയിക്കുകയും, പോലീസിനു പരാതി എഴുതി നല്‍കുകയും ചെയ്തിട്ടുണ്ട്. മന്ത്രി ശശി തരൂരിനും, അദ്ദേഹത്തിന്റെ ഓഫീസിനും കൂടുതല്‍ സുരക്ഷ നല്‍കുമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി വ്യക്തമാക്കി.
Labels: തീവ്രവാദം
- ജെ. എസ്.
( Thursday, April 15, 2010 ) |
ജല തീവ്രവാദം - ലഷ്കര്‍ എ ത്വയ്യിബയുടെ പുതിയ ഭീഷണി
ജമ്മു കാശ്മീരില്‍ അണക്കെട്ട് നിര്‍മ്മിച്ച് പാക്കിസ്ഥാനെ മരുഭൂമി ആക്കാനാണ് ഇന്ത്യ ശ്രമിക്കുന്നതെന്ന് ലഷ്കര്‍ എ ത്വയ്യിബ സ്ഥാപക നേതാവും ജമാഅത്തെ മുത്വവ്വ യുടെ നേതാവുമായ ഹാഫിസ് സെയ്ദ് പറഞ്ഞു. ജല തീവ്രവാദം എന്ന് സെയ്ദ് വിശേഷിപ്പിച്ച ജല മോഷണം ഇന്ത്യ അവസാനി പ്പിച്ചില്ലെങ്കില്‍ യുദ്ധം തുടങ്ങുമെന്നും ഭീഷണി മുഴക്കി. ജമ്മു കാശ്മീരില്‍ അണക്കെട്ട് നിര്‍മ്മിച്ച് നദിയുടെ ഗതി തിരിച്ചു വിട്ടത് മൂലം ഇരു രാജ്യങ്ങളും പങ്കിടേണ്ട ജലം തടഞ്ഞ ഇന്ത്യയുടെ നടപടി ക്കെതിരെ പാക് ജനത ഒന്നിച്ച് നില്‍ക്കണമെന്നും സയ്ദ് ആവശ്യപ്പെട്ടു. ജമ്മുവിലെ അണക്കെട്ട് നിറക്കാനായി ഇന്ത്യ ചിനാബ് നദിയുടെ ഗതി തിരിച്ചു വിട്ടു എന്നും ഇത് 1960ലെ സിന്ധു നദി കരാറിന്റെ ലംഘന മാണെന്നും സെയ്ദ് പറഞ്ഞു.
ജല തര്‍ക്കത്തെ പുതിയ ജല തീവ്രവാദ മാക്കാനാണ് സെയ്ദിന്റെ ശ്രമം. വരും കാല യുദ്ധങ്ങള്‍ ജലത്തിനു വേണ്ടിയാകും എന്ന ഓര്‍മ്മ പ്പെടുത്തലിനു പുറമെ ജല തീവ്രവാദം എന്ന പുതിയ ഭീഷണിയും ഹാഫിസ് സെയ്ദിന്റെ വാക്കുകളില്‍ ധ്വനിക്കുന്നുണ്ട്.
- ജെ. എസ്.
( Tuesday, April 13, 2010 ) |
പൂനെ ബോംബ് സ്ഫോടനത്തിന്റെ സൂത്രധാരനെ കണ്ടെത്തി
മുംബൈ : പൂനെ കൊരെഗാവ് ഓഷോ ആശ്രമത്തിനു സമീപമുള്ള ജെര്‍മ്മന്‍ ബേക്കറിയില്‍ സ്ഫോടനം നടത്തിയ സംഭവത്തിന് പിന്നിലെ മുഖ്യ സൂത്രധാരനെ കേസ് അന്വേഷിക്കുന്ന മഹാരാഷ്ട്ര ഭീകര വിരുദ്ധ സംഘം കണ്ടെത്തി. ഇന്ത്യന്‍ മുജാഹിദീന്‍ സ്ഥാപകന്‍ റിയാസ് ഭട്ട്ക്കലിന്റെ ബന്ധുവായ യാസിന്‍ ഭട്ട്ക്കലാണ് പതിനേഴു പേരുടെ മരണത്തില്‍ കലാശിച്ച ഈ സ്ഫോടനത്തിനു പുറകില്‍ എന്നാണു അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. ഇത് സംബന്ധിച്ച ആദ്യ റിപ്പോര്‍ട്ടാണ് ഇപ്പോള്‍ സംഘം സമര്‍പ്പി ച്ചിരിക്കുന്നത്. കര്‍ണ്ണാടക സംസ്ഥാനത്തെ ഭട്ട്കലില്‍ നിന്നുള്ള യാസിനാണ് ഇതിനു പുറകിലെ പ്രധാന സൂത്രധാരന്‍ എന്നും ഇയാളെ ഉടന്‍ തന്നെ അറസ്റ്റ് ചെയ്യും എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
Labels: തീവ്രവാദം, ബോംബ് സ്ഫോടനം
- ജെ. എസ്.
( Thursday, April 08, 2010 ) |
മലപ്പുറത്തു നിന്നും ജലാറ്റിന്‍ സ്റ്റിക്കുകള്‍ കണ്ടെത്തി
മലപ്പുറം തിരൂരങ്ങാടി ക്കടുത്ത് കാഞാട്ടു കടവില്‍ 27 ജലാറ്റിന്‍ന്‍ സ്റ്റിക്കുകള്‍ ചാക്കില്‍ കെട്ടിയ നിലയില്‍ കണ്ടെത്തി. പോലീസും ബോംബു സ്ക്വാഡും സ്ഥലത്ത് വിശദമായ പരിശോധന നടത്തി. സംഭവത്തെ കുറിച്ച് കൂടുതല്‍ അന്വേഷണം നടത്തുമെന്ന് പോലിസ് അറിയിച്ചു.
- ജെ. എസ്.
( Monday, April 05, 2010 ) |
ശിവസേന നിലപാട് മാറ്റി - സാനിയ മിര്‍സ ആരെ വേണമെങ്കിലും വിവാഹം കഴിച്ചോട്ടെ എന്ന് ഉദ്ദവ് താക്കറെ
ഇന്ത്യന്‍ ടെന്നിസ് താരം സാനിയ മിര്‍സ പാക്കിസ്ഥാന്‍ ക്രിക്കറ്റ് താരം ഷോയെബ് മാലിക്കിനെ വിവാഹം ചെയ്യുന്നതിനെ അതി നിശിതമായി എതിര്‍ത്ത ശിവസേന പൊടുന്നനെ തങ്ങളുടെ നിലപാട് മാറ്റി. സാനിയയുടെ വിവാഹം അവരുടെ സ്വകാര്യ വിഷയമാണ് എന്നാണ് ശിവസേനാ നേതാവ് ഉദ്ദവ് താക്കറെയുടെ പുതിയ വെളിപാട്. സ്വന്തം ജീവിത പങ്കാളിയെ തെരഞ്ഞെടുക്കാന്‍ സാനിയക്ക് അവകാശമുണ്ട്. ഇത് അവരുടെ സ്വകാര്യ വിഷയമാണ്. സാനിയ ആരെ വേണമെങ്കിലും വിവാഹം കഴിക്കുന്നതില്‍ തങ്ങള്‍ക്കു യാതൊരു എതിര്‍പ്പുമില്ല എന്നും ഇന്നലെ ഉദ്ദവ് മാധ്യമ പ്രവര്‍ത്തകരെ അറിയിച്ചു.
Labels: തീവ്രവാദം, സ്പോര്‍ട്ട്സ്
- ജെ. എസ്.
( Sunday, April 04, 2010 ) |
ഗോധ്ര : പ്രോസിക്യൂട്ടര്‍മാരുടെ ഹിന്ദുത്വ ബന്ധം വിശകലനത്തില്‍
ഗോധ്രയില്‍ തീവണ്ടി കത്തിച്ച കേസില്‍ പബ്ലിക് പ്രോസിക്യൂ ട്ടര്‍മാരായി സര്‍ക്കാര്‍ നിയമിച്ച മൂന്ന് അഭിഭാഷകര്‍ക്ക് വിശ്വ ഹിന്ദു പരിഷദ്, ബജ്‌റംഗ് ദള്‍, ബി. ജെ. പി. എന്നീ കക്ഷികളുമായി എന്തെങ്കിലും ബന്ധം ഉണ്ടോ എന്ന കാര്യം 2002ലെ ഗുജറാത്ത് കലാപം അന്വേഷിക്കാന്‍ സുപ്രീം കോടതി നിയമിച്ച പ്രത്യേക അന്വേഷണ സംഘം പരിശോധിക്കുന്നു. ഗുജറാത്ത് മുഖ്യ മന്ത്രി നരേന്ദ്ര മോഡിയെ ചോദ്യം ചെയ്തതിനു തൊട്ടു പിറകെ ഈ മൂന്നു അഭിഭാഷകരെയും പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തു. വി. പി. ആത്രെ, പിയുഷ് ഗാന്ധി, എച്ച്. എം. ധ്രുവ് എന്നിവരാണ് ചോദ്യം ചെയ്യലിനു വിധേയമായത്. കലാപത്തിന്റെ ഇരകള്‍ക്ക് വേണ്ടി കേസ് നടത്തുന്ന സാമൂഹ്യ പ്രവര്‍ത്തക ടീസ്റ്റ സെതല്‍വാദ് നല്‍കിയ പരാതി അനുസരിച്ചാണ് ഇവരെ ചോദ്യം ചെയ്തത്.
Labels: ക്രമസമാധാനം, തീവ്രവാദം
- ജെ. എസ്.
( Monday, March 29, 2010 ) |
അദ്വാനിയുടെ വാദം തെറ്റെന്ന് അഞ്ജു
റായ് ബറേലി : തന്റെ ജീവിതത്തിലെ ഏറ്റവും ദുഃഖകരമായ ദിനമാണ് ബാബറി മസ്ജിദ് തകര്‍ന്ന ദിനം എന്ന എല്‍. കെ. അദ്വാനിയുടെ പരാമര്‍ശം വ്യാജമാണെന്ന് ഇന്നലെ കോടതിയില്‍ റോ ഉദ്യോഗസ്ഥ അഞ്ജു ഗുപ്ത നല്‍കിയ മൊഴി വ്യക്തമാക്കി. ബാബറി മസ്ജിദ് തകര്‍ന്ന വേളയില്‍ കാര്യങ്ങളുടെ മേല്‍ നോട്ടം വഹിക്കാന്‍ എത്തിയ നേതാക്കളോടൊപ്പം, തകര്‍ന്ന പള്ളിയുടെ 150 മീറ്റര്‍ അടുത്ത് അദ്വാനി നിന്ന കാര്യം അഞ്ജു കോടതിയെ അറിയിച്ചു. നേതാക്കളാരും കര്‍സേവകരെ തടയാന്‍ മുതിര്‍ന്നില്ലെന്നു മാത്രമല്ല, പള്ളിയുടെ താഴികക്കുടം തകര്‍ന്ന ഉടനെ എല്ലാവരും പരസ്പരം അനുമോദിക്കുകയും സന്തോഷം പങ്കു വെക്കുകയും ചെയ്തു എന്നും അഞ്ജു ഗുപ്ത വെളിപ്പെടുത്തി. ബാബറി മസ്ജിദ് തകര്‍ന്ന കാലയളവില്‍ അദ്വാനിയുടെ സുരക്ഷാ ചുമതലയുള്ള പോലീസ് ഉദ്യോഗസ്ഥ ആയിരുന്നു അഞ്ജു ഗുപ്ത. അന്ന് സംഭവ സ്ഥലത്ത് ഉണ്ടായിരുന്ന ഉന്നത പോലീസ് ഉദ്യോഗസ്ഥരില്‍ ആരും തന്നെ അദ്വാനിക്കെതിരെ സി.ബി.ഐ. ക്ക് മുന്‍പില്‍ മൊഴി നല്‍കാന്‍ തയ്യാറാവാഞ്ഞ സാഹചര്യത്തില്‍ അഞ്ജു ഗുപ്ത മാത്രമാണ് സത്യം വെളിപ്പെടുത്താന്‍ മുന്നോട്ട് വന്നത്.
Anju Gupta Challenges Advani's Claims Labels: കോടതി, ക്രമസമാധാനം, തീവ്രവാദം
- ജെ. എസ്.
( Saturday, March 27, 2010 ) |
ബാബറി മസ്ജിദ്: അദ്വാനിക്കെതിരെ അഞ്ജു മൊഴി നല്‍കും
ന്യൂഡല്‍ഹി : ബാബറി മസ്‌ജിദ് തകര്‍ത്ത സംഭവത്തില്‍ ബി. ജെ. പി. നേതാവ് എല്‍. കെ. അദ്വാനിയും മറ്റ് ഏഴ് പ്രതികളും വഹിച്ച പങ്കിനെ കുറിച്ച് അദ്വാനിയുടെ സുരക്ഷാ ഉദ്യോഗസ്ഥ ആയിരുന്ന ഐ. പി. എസ്. ഉദ്യോഗസ്ഥ അഞ്ജു ഗുപ്ത നാളെ (വെള്ളിയാഴ്ച) റായ് ബറേലി കോടതിക്ക് മുന്‍പാകെ മൊഴി നല്‍കും.
1992ല്‍ ബി. ജെ. പി. രാജ്യ വ്യാപകമായി നല്‍കിയ ആഹ്വാനത്തിന്റെ ഫലമായി രാജ്യമെമ്പാടും നിന്ന് പ്രവര്‍ത്തകര്‍ "കര്‍സേവ" ചെയ്യാനായി ഭഗവാന്‍ ശ്രീരാമന്റെ ജന്മ ഭൂമിയെന്ന് സംഘ പരിവാര്‍ പ്രഖ്യാപിച്ച അയോധ്യയിലെ പുരാതനമായ 16ആം നൂറ്റാണ്ടിലെ പള്ളിയില്‍ ഒത്തുകൂടിയ വേളയില്‍ അഞ്ജു ഗുപ്തയ്ക്കായിരുന്നു അദ്വാനിയുടെ സുരക്ഷാ ചുമതല. അന്ന് അവിടെ അരങ്ങേറിയ രംഗങ്ങള്‍ സി. ബി. ഐ. യോട് വിവരിക്കാന്‍ അവിടെ ഉണ്ടായിരുന്ന ഐ.എ.എസ്., ഐ.പി.എസ്., കേന്ദ്ര സേനാ ഉദ്യോഗസ്ഥര്‍ അടക്കം എല്ലാവരും വിസമ്മതിച്ചപ്പോള്‍ സി.ബി.ഐ. യുമായി സഹകരിക്കാന്‍ തയ്യാറായ ഏക ഉദ്യോഗസ്ഥ ആയിരുന്നു 1990ല്‍ ഐ.പി.എസ്. ഇല്‍ ചേര്‍ന്ന അഞ്ജു ഗുപ്ത. കര്‍സേവകര്‍ പള്ളി പൊളിക്കാന്‍ ഒരുമ്പെട്ടപ്പോള്‍ അവരെ തടയാന്‍ അവിടെ ഉണ്ടായിരുന്ന നേതാക്കള്‍ ആരും തന്നെ ശ്രമിച്ചില്ല എന്ന അഞ്ജുവിന്റെ മൊഴിയെ തുടര്‍ന്നാണ് അദ്വാനി, മുരളി മനോഹര്‍ ജോഷി, ഉമാ ഭാരതി, വിനയ് കാട്ട്യാര്‍, അശോക് സിങ്കാള്‍, ഗിരിരാജ് കിഷോര്‍, വിഷ്ണു ഹരി ഡാല്‍മിയ, സാധ്വി ഋതംഭര എന്നിവര്‍ക്കെതിരെ സി.ബി.ഐ. ക്രിമിനല്‍ കുറ്റം ചാര്‍ത്തിയത്. പള്ളി തകര്‍ന്നു വീണപ്പോള്‍ ഈ എട്ടു നേതാക്കള്‍ക്ക് പുറമേ അവിടെ ഉണ്ടായിരുന്ന ആചാര്യ ധര്‍മ്മേന്ദ്ര അടക്കം എല്ലാവരും പരസ്പരം അനുമോദിക്കുകയും, ആഹ്ലാദം പങ്കിടുകയും ചെയ്തതായി അന്ന് അഞ്ജു സി.ബി.ഐ. യോട് പറഞ്ഞിരുന്നു. 2003ല്‍ അദ്വാനിക്കെതിരെയുള്ള ഗൂഡാലോചന കുറ്റം പിന്‍വലിച്ചുവെങ്കിലും 2005ല്‍ അലഹബാദ് ഹൈക്കോടതിയുടെ ലഖ്‌നൗ ബെഞ്ച് കുറ്റം വീണ്ടും ചുമത്തുകയായിരുന്നു. അന്ന് ഇത് ഒട്ടേറെ അക്രമത്തിനും കൊള്ളിവെപ്പിനും, രാജ്യ വ്യാപകമായ പ്രതിഷേധത്തിനും, ഒട്ടേറെ വര്‍ഗ്ഗീയ അസ്വസ്ഥതകള്‍ക്കും വഴി വെച്ചതിനെ തുടര്‍ന്ന് കേസിന്റെ പുരോഗതി ഏറെ മന്ദഗതിയില്‍ ആയി. എന്നാല്‍ ഇപ്പോള്‍ ഇന്ത്യന്‍ ചാര സംഘടനയായ റോ യില്‍ ഉദ്യോഗസ്ഥയായ അഞ്ജു ഗുപ്ത കോടതിക്ക് മുന്‍പാകെ മൊഴി നല്‍കാന്‍ എത്തുന്നതോടെ കേസ് വീണ്ടും സജീവമാകും. Anju Gupta to testify against Advani Labels: ക്രമസമാധാനം, തീവ്രവാദം
- ജെ. എസ്.
( Thursday, March 25, 2010 ) |
സമന്‍സ് വാസ്തവമെന്നു നരേന്ദ്ര മോഡി
ന്യൂഡല്‍ഹി : തനിക്കെതിരെ പ്രത്യേക അന്വേഷണ സംഘം സമന്‍സ് പുറപ്പെടുവിച്ചു എന്ന വാര്‍ത്ത നേരത്തെ നിഷേധിച്ച ഗുജറാത്ത് മുഖ്യ മന്ത്രി നരേന്ദ്ര മോഡിയുടെ അഭിഭാഷകന്‍ സമന്‍സ് ലഭിച്ചുവെന്ന വാര്‍ത്ത സത്യമാണെന്ന് സമ്മതിച്ചു. എന്നാല്‍ തനിക്കെതിരെ പ്രത്യേക അന്വേഷണ സംഘം നടത്തുന്ന അന്വേഷണത്തിന്റെ നിയമ സാധുത ചോദ്യം ചെയ്തു കൊണ്ട് സുപ്രീം കോടതിക്ക് മുന്‍പില്‍ ബി.ജെ.പി. എം.എല്‍.എ. കാലു ഭായ് ഹരജി സമര്‍പ്പിച്ചിട്ടുണ്ട് എന്നാണ് ഇത് സംബന്ധിച്ച് മോഡിയുടെ പ്രതികരണം. ഈ ഹരജിയിന്മേല്‍ ഏപ്രില്‍ 5ന് സുപ്രീം കോടതി വാദം കേള്‍ക്കാനിരിക്കെ ഇപ്പോഴത്തെ സമന്‍സ് അസാധുവാണ് എന്നാണ് മോഡിയുടെ നിലപാട്. എന്നാല്‍ പ്രത്യേക അന്വേഷണ സംഘത്തിന് തങ്ങളുടെ അന്വേഷണവുമായി മുന്പോട്ട് പോകുന്നതില്‍ തെറ്റില്ല എന്നാണ് തോന്നുന്നതെങ്കില്‍ മാര്‍ച്ച് 27നു സംഘത്തിന് മുന്‍പില്‍ ഹാജരാകാന്‍ മുഖ്യ മന്ത്രി തയ്യാറാണെന്ന് മോഡിയുടെ അഭിഭാഷകനായ മഹേഷ് ജെട്മലാനി അറിയിച്ചു.
Labels: കുറ്റകൃത്യം, തീവ്രവാദം
- ജെ. എസ്.
( Wednesday, March 24, 2010 ) |
ഹെഡ്‌ലിയെ അമേരിക്കയില്‍ ചെന്ന് ചോദ്യം ചെയ്യും
ന്യൂഡല്‍ഹി : മുംബൈ ഭീകര ആക്രമണത്തിന് പുറകില്‍ തന്റെ പങ്ക് ഏറ്റു പറഞ്ഞ ഡേവിഡ് ഹെഡ്‌ലിയെ അമേരിക്കയില്‍ ചെന്ന് ചോദ്യം ചെയ്യാന്‍ ഇന്ത്യയ്ക്ക് അവസരം ഒരുങ്ങുന്നു. ഇന്ത്യയിലേക്ക് കൈമാറ്റം ചെയ്യപ്പെടാ തിരിക്കുവാനാണ് ഹെഡ്‌ലി ഒരു ഷിക്കാഗോ കോടതിക്ക് മുന്‍പില്‍ ഇന്നലെ കുറ്റസമ്മതം നടത്തിയത്. എന്നാല്‍ മണിക്കൂറു കള്‍ക്കുള്ളില്‍ അമേരിക്കന്‍ നിയമ വകുപ്പ് മേധാവി എറിക് ഹോള്‍ഡര്‍ ആഭ്യന്തര മന്ത്രി പി. ചിദംബരത്തെ ടെലിഫോണില്‍ ബന്ധപ്പെടുകയും ഇരുവരും തമ്മില്‍ ഏര്‍പ്പെട്ട ചര്‍ച്ചയില്‍ ചില സുപ്രധാന ധാരണകള്‍ ഉരുത്തിരിഞ്ഞു വരികയുമായിരുന്നു. കുറ്റസമ്മതം നടത്തുവാനായി അമേരിക്കന്‍ പ്രോസിക്യൂ ട്ടര്‍മാരുമായി ഹെഡ്‌ലി നടത്തിയ കരാര്‍ പ്രകാരം ഇയാളെ ഏതെന്കിലും വിദേശ രാജ്യത്തേക്ക് കൈമാറ്റം ചെയ്യാനാവില്ല. മാത്രവുമല്ല, ഈ ഉടമ്പടി പ്രകാരം ഹെഡ്‌ലിക്ക് വധശിക്ഷ നല്കാനുമാവില്ല. എന്നാല്‍ ഇന്നലെ അമേരിക്കന്‍ അധികൃതരുമായി നടത്തിയ ചര്‍ച്ച പ്രകാരം ഹെഡ്‌ലിയെ ഇന്ത്യന്‍ അന്വേഷണ സംഘത്തിന് അമേരിക്കയില്‍ ചെന്ന് ചോദ്യം ചെയ്യാനുള്ള അനുമതി അമേരിക്ക നല്‍കും എന്ന് മന്ത്രി അറിയിച്ചു.
Labels: അന്താരാഷ്ട്രം, അമേരിക്ക, തീവ്രവാദം
- ജെ. എസ്.
( Saturday, March 20, 2010 ) |
പൂനെയില്‍ സ്ഫോടനം - 9 പേര്‍ കൊല്ലപ്പെട്ടു
പൂനെ: ശനിയാഴ്ച വൈകീട്ട് പൂനെയിലെ കൊരെഗാവില്‍ നടന്ന ഭീകര ആക്രമണത്തില്‍ ഒന്‍പത് പേര്‍ കൊല്ലപ്പെട്ടു. മരിച്ചവരില്‍ ഒരു വിദേശിയും ഉള്‍പ്പെടുന്നു. കോരെഗാവിലെ ഓഷോ രജനീഷ് ആശ്രമത്തിന് അടുത്തുള്ള ബേക്കറിയില്‍ ആണ് ബോംബ് സ്ഫോടനം നടന്നത്. അന്‍പതിലേറെ പേര്‍ക്ക് പരിക്കുണ്ട്. രജനീഷ് ആശ്രമത്തിനു അടുത്ത് സ്ഥിതി ചെയ്യുന്ന ഇപ്പോഴും തിരക്കുള്ള ജര്‍മന്‍ ബേക്കറിയില്‍ പതിവ് പോലെ ഏറെ തിരക്കുള്ള വൈകുന്നേരമാണ് സ്ഫോടനം നടന്നത്. ഈ സ്ഥലം മുംബൈ ഭീകര ആക്രമണത്തിന്റെ സൂത്രധാരനായി സംശയിക്കപ്പെടുന്ന ഹെഡ്‌ലി സന്ദര്‍ശിച്ചിരുന്നതായി ആഭ്യന്തര സെക്രട്ടറി ജി. കെ. പിള്ള അറിയിച്ചു. 2009 ഒക്ടോബര്‍ 12 നു തന്നെ ഈകാര്യം കേന്ദ്രം മഹാരാഷ്ട്ര പോലീസിനെ അറിയിക്കുകയും ചെയ്തിരുന്നു.
Labels: തീവ്രവാദം, ബോംബ് സ്ഫോടനം
- ജെ. എസ്.
( Sunday, February 14, 2010 ) |
ശിവസേനാ പ്രതിഷേധത്തിനിടെ രാഹുല്‍ ഗാന്ധി മുംബൈയില്‍
മുംബൈ : ശിവസേനയുടെ ശക്തമായ പ്രതിഷേധത്തിനിടയില്‍ രാഹുല്‍ ഗാന്ധി മുംബെയില്‍ എത്തി. നഗരത്തില്‍ ശക്തമായ സുരക്ഷാ സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്. രാഹുല്‍ ഗാന്ധിയുടെ സന്ദര്‍ശനത്തെ എതിര്‍ത്ത് ശിവസേനാ പ്രവര്‍ത്തകര്‍ പലയിടങ്ങളിലും പ്രതിഷേധ പ്രകടനങ്ങള്‍ നടത്തി. അദ്ദേഹത്തിനു നേരെ കരിങ്കൊടി കാണിക്കുവാന്‍ ശ്രമിച്ച ചിലരെ അറസ്റ്റു ചെയ്തു.
മഹാരാഷ്ട്ര മറാത്തികള്‍ക്ക് എന്ന പ്രാദേശിക വാദത്തിനെതിരെ രാഹുല്‍ നടത്തിയ പരാമര്‍ശങ്ങള്‍ സേനാ നേതൃത്വത്തെ ചൊടിപ്പിച്ചിരുന്നു. ഇതിനെതിരായി സേനാ മേധാവി ബാല്‍ താക്കറെയും, മുതിര്‍ന്ന നേതാവ് ഉദ്ദവ് താക്കറെയും കടുത്ത ഭാഷയില്‍ പ്രതികരിച്ചിരുന്നു. കൂടാതെ സേനയുടെ മുഖപത്രത്തില്‍ പല തവണ ലേഖനങ്ങള്‍ വന്നു. ഇതിനിടയിലാണ് രാഹുലിന്റെ മുംബൈ സന്ദര്‍ശനം. - എസ്. കുമാര്‍ Labels: തീവ്രവാദം
- ജെ. എസ്.
( Saturday, February 06, 2010 ) 1 Comments:
Links to this post: |
ഹമാസ് കമാണ്ടറുടെ ഘാതകരെ ദുബായ് പോലീസ് തിരിച്ചറിഞ്ഞു
ദുബായ് : കഴിഞ്ഞ ആഴ്ച ദുബായിലെ ഒരു ഹോട്ടല്‍ മുറിയില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ട ഹമാസ് കമാണ്ടര്‍ മഹ്മൂദ് അല്‍ മബ്ഹൂ വിന്റെ ഘാതകരെ ദുബായ് പോലീസ് കണ്ടെത്തി. പ്രൊഫഷണല്‍ കൊലയാളികള്‍ ആണ് കൊല ചെയ്തത് എങ്കിലും ഇവരെ തിരിച്ചറിയാന്‍ മതിയായ തെളിവുകള്‍ ഇവര്‍ അവശേഷിപ്പിച്ചിരുന്നു എന്ന് ദുബായ് പോലീസ് അധികൃതര്‍ പറഞ്ഞു. യൂറോപ്യന്‍ പാസ്പോര്‍ട്ടുകളുമായി ദുബായില്‍ നിന്നും കടന്നു കളഞ്ഞ ഇവരെ ഇന്റര്‍പോളിന്റെ സഹായത്താല്‍ പിടി കൂടാനുള്ള ശ്രമം നടക്കുന്നു.
ഇസ്രയേലി ഇന്റലിജന്‍സ് വിഭാഗമായ മൊസാദ് ആണ് കൊലക്ക് പിന്നില്‍ എന്ന് ഹമാസ് പറയുന്നു. ജനുവരി 19ന് ഉച്ചയ്ക്ക് 03:15ന് ദുബായില്‍ എത്തിയ മഹമൂദിന്റെ മൃതദേഹം ജനുവരി 20 ന് ഉച്ചയ്ക്ക് ഹോട്ടല്‍ മുറിയില്‍ കാണപ്പെടുകയായിരുന്നു.കൊലയാളി സംഘം ഇയാളെ പിന്തുടര്‍ന്ന് വന്ന് കൊല നടത്തുകയായിരുന്നു എന്നാണ് നിഗമനം. ഇതിനു മുന്‍പ് രണ്ടു തവണ ഇയാള ഇസ്രയേലി വധ ശ്രമങ്ങളെ അതിജീവിച്ചിട്ടുണ്ട്. ആറു മാസം മുന്‍പ് ബെയ്റൂട്ടില്‍ വെച്ച് വിഷം അകത്തു ചെന്ന നിലയില്‍ 30 മണിക്കൂറോളം ബോധരഹിതനായി കിടന്നിട്ടുണ്ട് ഇയാള്‍. തലക്ക് വൈദ്യത പ്രഹരമേല്‍പ്പിച്ചാണ് കൊല നടത്തിയത് എന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. മരിച്ചതിനു ശേഷം കഴുത്ത് ഞെരിക്കുകയും ചെയ്തു. മറൊരു പേരിലാണ് മഹ്മൂദ് ദുബായില്‍ പ്രവേശിച്ചത്. എന്നാല്‍ യഥാര്‍ത്ഥ പേരില്‍ ഇയാള്‍ വന്നിരുന്നുവെങ്കില്‍ ഇയാള്‍ ആരാണെന്ന് തിരിച്ചറിയുകയും മതിയായ സുരക്ഷിതത്വം നല്‍കാന്‍ തങ്ങള്‍ക്ക് കഴിയുമായിരുന്നു എന്നും പോലീസ് അറിയിച്ചു. Labels: കുറ്റകൃത്യം, തീവ്രവാദം, യു.എ.ഇ.
- ജെ. എസ്.
( Saturday, January 30, 2010 ) |
വോട്ടല്ല വീടാണ് മുഖ്യം എന്ന് തമിഴ് ജനത
കൊളംബോ : ശ്രീലങ്കയില്‍ പൊതു തെരഞ്ഞെടുപ്പ് നടന്നുവെങ്കിലും, തമിഴ് ജനത പോളിംഗ് ബൂത്തുകളില്‍ എത്തിയെങ്കിലും, തങ്ങളുടെ വോട്ടുകള്‍ രേഖപ്പെടുത്തിയെങ്കിലും, തങ്ങളുടെ മുന്‍പിലുള്ള ഏറ്റവും വലിയ പ്രശ്നം വോട്ടല്ല; വീട് തന്നെ, എന്ന് തമിഴ് അഭയാര്‍ഥി ക്യാമ്പുകളിലെ താമസക്കാര്‍ വ്യക്തമാക്കുന്നു.
തങ്ങളുടെ ആയുഷ്കാല സമ്പാദ്യവും, കിടപ്പാടവും, സ്വത്തും, ഭൂമിയും, ഉറ്റവരും, ഉടയവരും നഷ്ടപ്പെട്ട ഒരു സമൂഹത്തിന് ഇനിയെന്ത് എന്ന ചോദ്യത്തിന് ഉത്തരം ജീവിക്കാനുള്ള മാര്‍ഗ്ഗവും താമസിക്കാനുള്ള ഇടവും തന്നെ. തമിഴ് വംശത്തെ കൊന്നൊടുക്കിയ യുദ്ധം നയിച്ച രാജപക്സെ ആയാലും, സൈന്യത്തെ നയിച്ച മുന്‍ ശ്രീലങ്കന്‍ സൈന്യാധിപന്‍ ജനറല്‍ ശരത് ഫോണ്‍സെക്ക ആയാലും, പലായനം ചെയ്ത ഒരു ജനതയ്ക്ക് തങ്ങളുടെ ദുരിതങ്ങള്‍ക്ക് ഒരു രാഷ്ട്രീയ പരിഹാരം ഉണ്ടാവും എന്ന ഒരു ഉറപ്പ് ആരും നല്‍കുന്നില്ല. തമിഴ് ജനതയോട് രാജപക്സെ നീതി കാണിച്ചില്ല എന്ന് സൈനിക പദവിയില്‍ നിന്നും വിരമിച്ച് രാഷ്ട്രീയക്കാരന്റെ വേഷം എടുത്തണിഞ്ഞ ഫോണ്‍സെക്ക പറയുന്നുണ്ടെങ്കിലും ഏറെയൊന്നും തങ്ങള്‍ക്ക് ആശിക്കാന്‍ വകയില്ലെന്ന് അവര്‍ക്ക് വ്യക്തമായി അറിയാം. എന്നാലും തമിഴ് ജനതയില്‍ തിരിച്ചറിയല്‍ രേഖ കയ്യില്‍ ഉള്ളവരില്‍ പലരും വോട്ട് രേഖപ്പെടുത്താന്‍ പോളിംഗ് ബൂത്തുകളില്‍ എത്തി. തമിഴ് ജനത ഇഴഞ്ഞിഴഞ്ഞ് വോട്ട് ചെയ്യാനെത്തി എന്നാണ് ചില പാശ്ചാത്യ മാധ്യമങ്ങള്‍ ഇതിനെ റിപ്പോര്‍ട്ട് ചെയ്തത്. ഭരണത്തിലിരിക്കുന്ന രാജപക്സെയ്ക്കും പുതുതായി രാഷ്ട്രീയക്കാരന്റെ വേഷമണിഞ്ഞ ഫോണ്‍സെക്കയ്ക്കും ശ്രീലങ്കന്‍ വംശജരുടെ പിന്തുണ തുല്യമാണ്. ആ നിലയ്ക്ക് തമിഴ് വോട്ടുകള്‍ ഈ തെരഞ്ഞെടുപ്പില്‍ നിര്‍ണായകമാണ്. താന്‍ അധികാരത്തില്‍ വന്നാല്‍ പുലികള്‍ എന്ന സംശയത്തില്‍ നേരത്തെ പിടിയിലായ എല്ലാ തമിഴ് വംശജരുടെയും പേരിലുള്ള സംശയങ്ങളുടെ നിജസ്ഥിതി പരിശോധിച്ച് കുറ്റപത്രം ഇല്ലാത്തവരുടെ പേരില്‍ കുറ്റപത്രം സമര്‍പ്പിക്കുകയും, നിരപരാധികളെ വിട്ടയക്കുകയും ചെയ്യുമെന്ന വാഗ്ദാനത്തോടെ തമിഴ് പിന്തുണ ഉറപ്പാക്കിയിട്ടുണ്ട് ഫോണ്‍സെക്ക. തമിഴ് ഭൂരിപക്ഷമുള്ള പ്രദേശത്ത് സ്വയംഭരണം എന്ന വാക്കാലുള്ള ഉറപ്പും ഫോണ്‍സെക്ക നല്‍കിയതായി സൂചനയുണ്ട്. ഇതിനെ തുടര്‍ന്ന് എല്‍. ടി. ടി. ഇ. യുടെ രാഷ്ട്രീയ കാര്യ വിഭാഗമായി ഒരു കാലത്ത് കണക്കിലാക്കിയിരുന്ന തമിഴ് നാഷണല്‍ അലയന്‍സ് ജനറല്‍ ഫോണ്സേക്കയ്ക്ക് പിന്തുണ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ മൂന്ന് ലക്ഷത്തോളം തമിഴ് വംശജര്‍ക്ക് കിടപ്പാടം നഷ്ടപ്പെടുകയും, ഇരുപതിനായിരം പേര്‍ കൊല്ലപ്പെടുകയും ചെയ്ത യുദ്ധത്തില്‍ തങ്ങള്‍ക്കെതിരെ പട നയിച്ച സൈന്യ തലവന് പിന്തുണ പ്രഖ്യാപിക്കേണ്ടി വന്നത് തമിഴ് ജനതയുടെ ദൈന്യതയാണ്. പലവട്ടം നാടും വീടും വിട്ട് അഭയാര്‍ഥി ക്യാമ്പുകള്‍ മാറി മാറി പലായനം ചെയ്ത പല തമിഴ് വംശജര്‍ക്കും തിരിച്ചറിയല്‍ രേഖകളോ വോട്ടവകാശം സ്ഥാപിക്കാന്‍ ആവശ്യമായ രേഖകളോ ഇല്ലാത്തതിനാല്‍ ഈ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാനും കഴിഞ്ഞില്ല എന്നതും ഒരു വസ്തുതയാണ്. തനിക്കെതിരെ വ്യക്തമായും വോട്ടു ചെയ്യും എന്ന് ഉറപ്പുള്ളതിനാല്‍ തന്നെ അഭയാര്‍ഥി ക്യാമ്പുകളില്‍ നിന്നുമുള്ള തമിഴ് വംശജര്‍ക്ക് വോട്ടു ചെയ്യാന്‍ വേണ്ട സൌകര്യമൊന്നും ചെയ്യാന്‍ ഭരണത്തിലിരിക്കുന്ന രാജപക്സെ മെനക്കെട്ടുമില്ല. ക്യാമ്പുകളില്‍ നിന്നും ബൂത്തിലേക്ക് പോകാന്‍ വരുമെന്ന് പറഞ്ഞ ബസുകള്‍ പോലും അവസാന നിമിഷം വരാതിരിക്കുകയും തമിഴര്‍ ബൂത്തുകളിലേക്ക് ഏന്തി വലിഞ്ഞു നടന്നതിനെയുമാണ് തമിഴര്‍ വോട്ടു ചെയ്യാന്‍ ഇഴഞ്ഞിഴഞ്ഞ് എത്തി എന്ന് ചില വിദേശ പത്രങ്ങള്‍ കളിയാക്കിയത്. മഹിന്ദ രാജപക്സേയ്ക്കെതിരെ കഴിഞ്ഞ ദിവസം ചെന്നൈയില്‍ നടന്ന റാലിയില്‍ നിന്നാണ് മുകളിലെ ഫോട്ടോ. Labels: തീവ്രവാദം, മനുഷ്യാവകാശം, യുദ്ധം
- ജെ. എസ്.
( Wednesday, January 27, 2010 ) |
ടാക്സി പെര്‍മിറ്റ് മണ്ണിന്റെ മക്കള്‍ക്ക് മാത്രം
മുംബൈ : ഇന്ത്യയുടെ അഖണ്ഡതയും ഐക്യവും തകര്‍ക്കുന്ന മണ്ണിന്റെ മക്കള്‍ വാദവുമായി മഹാരാഷ്ട്ര സര്‍ക്കാര്‍ രംഗത്തിറ ങ്ങിയിരിക്കുന്നു. ഇനി മുതല്‍ ടാക്സി പെര്‍മിറ്റ് എടുക്കണമെങ്കില്‍ മറാഠി ഭാഷ എഴുതാനും വായിക്കാനും അറിഞ്ഞിരിക്കണം. മഹാരാഷ്ട്ര സര്‍ക്കാറിന്റെ പുതിയ വാഹന നിയമ ത്തിലൂടെയാണ് ഈ ദേശ വിരുദ്ധ നിലപാട് പ്രാബല്യത്തില്‍ വന്നിരിക്കുന്നത്. മാത്രമല്ല, 15 വര്‍ഷത്തോളം സംസ്ഥാനത്തു സ്ഥിര താമസ ക്കാരനാണെ ന്നുള്ളതിന്റെ റസിഡന്‍ഷ്യല്‍ പ്രൂഫ് കൂടി കാണിച്ചാലേ മേലില്‍ ടാക്സി പെര്‍മിറ്റ് നല്കുകയുള്ളു.
മഹാരാഷ്ട്ര സര്‍ക്കാര്‍ പസ്സാക്കിയ ഈ നിയമം പ്രാബല്യത്തില്‍ വരുന്നതോടെ കേരളം, ഉത്തര്‍ പ്രദേശ്, ബീഹാര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള മുംബൈയിലെ മുഴുവന്‍ ടാക്സി ഡൈവര്‍മാര്‍ക്കും വന്‍ പ്രയാസങ്ങള്‍ക്ക് ഇട വരും. എന്നാല്‍, നിയമം യാതൊരു കാരണ വശാലും നീതീകരി ക്കത്തക്ക തല്ലെന്നാണ് മുംബൈ ടാക്സി യൂണിയന്റെ നിലപാട്. - നാരായണന്‍ വെളിയംകോട് Labels: തീവ്രവാദം
- ജെ. എസ്.
( Friday, January 22, 2010 ) 1 Comments:
Links to this post: |
ഉല്‍ഫ നേതാവുമായി മുഷറഫ് രഹസ്യമായി കൂടിക്കാഴ്‌ച്ച നടത്തി
ധാക്ക : ഇന്ത്യയില്‍ നിരോധിക്കപ്പെട്ട ഭീകര സംഘടനയായ ഉല്‍ഫ (യുണൈറ്റഡ് ലിബറേഷന്‍ ഫ്രണ്ട് ഓഫ് ആസാം) നേതാവ് അനൂപ് ചേട്ടിയയുമായി മുന്‍ പാക്കിസ്ഥാന്‍ പ്രസിഡണ്ട് പര്‍വേസ് മുഷറഫ് ബംഗ്ലാദേശിലെ ധാക്കയില്‍ വെച്ച് രഹസ്യമായി കൂടിക്കാഴ്‌ച്ച നടത്തിയതായി ഷെയ്ഖ് ഹസീന സര്‍ക്കാരിലെ മന്ത്രിയായ സയ്യദ് അഷ്‌റഫുള്‍ ഇസ്ലാം വെളിപ്പെടുത്തി. ബംഗ്ലാദേശിലെ ഭരണകക്ഷിയായ അവാമി ലീഗിന്റെ ജനറല്‍ സെക്രട്ടറി കൂടിയാണ് അദ്ദേഹം. ഒന്നര മണിക്കൂര്‍ നീണ്ടു നിന്ന ഈ കൂടിക്കാഴ്‌ച്ചയ്ക്ക് സൌകര്യം ഒരുക്കി കൊടുത്തത് മുന്‍ സര്‍ക്കാരിനെ നയിച്ച ഖാലിദാ സിയ ആണെന്നും മന്ത്രി അറിയിച്ചു. 1998 മുതല്‍ അനൂപ് ചേട്ടിയ ബംഗ്ലാദേശില്‍ ജയിലില്‍ ആണെന്നാണ് ബംഗ്ലാദേശ് ഇന്ത്യയെ അറിയിച്ചിരുന്നത്. 2002 ജൂലായില്‍ ആണ് മുന്‍ പാക്കിസ്ഥാന്‍ പ്രസിഡണ്ട് പര്‍വേസ് മുഷറഫ് ബംഗ്ലാദേശ് സന്ദര്‍ശിച്ചത്. ഈ സന്ദര്‍ശന വേളയില്‍ പര്‍വേസ് താമസിച്ച ഹോട്ടല്‍ മുറിയില്‍ വെച്ചായിരുന്നു ഉല്‍ഫ നേതാവുമായുള്ള കൂടിക്കാഴ്‌ച്ച നടന്നത് എന്നാണ് ഇപ്പോഴത്തെ വെളിപ്പെടുത്തല്‍.
Labels: തീവ്രവാദം, പര്‍വേസ് മുഷറഫ്, പാക്കിസ്ഥാന്‍
- ജെ. എസ്.
( Sunday, January 10, 2010 ) |
അജ്മല്‍ കസബ് മൊഴി മാറ്റി - പോലീസ് മര്‍ദ്ദിച്ച് കുറ്റം സമ്മതിപ്പിച്ചു എന്ന് ആരോപണം
മുംബൈ ഭീകര ആക്രമണത്തില്‍ പിടിയിലായ ഒരേ ഒരു ഭീകരനായ അജ്മല്‍ കസബ് കോടതിയില്‍ മൊഴി മാറ്റി പറഞ്ഞു. മുന്‍പ് കുറ്റം സമ്മതിച്ചത് പോലീസിന്റെ മര്‍ദ്ദനം കാരണമായിരുന്നു. താന്‍ അന്ന് ഛത്രപതി ശിവാജി ടെര്‍മിനസില്‍ ഉണ്ടായിരുന്നില്ല. താന്‍ ആരെയും വെടി വെച്ചുമില്ല. എല്ലാം പോലീസ് തന്നെ മര്‍ദ്ദിച്ച് അവശനാക്കി സമ്മതിപ്പി ക്കുകയായിരുന്നു എന്നും അജ്മല്‍ കോടതിയെ അറിയിച്ചു.
- ജെ. എസ്.
( Friday, December 18, 2009 ) |
നസീറിന്റെ വെളിപ്പെടുത്തലുകള്‍ ഇടതു പക്ഷത്തിന് തിരിച്ചടിയായി
ലെഷ്കര്‍ എ തൊയ്ബയുടെ ദക്ഷിണേന്ത്യാ കമാന്‍ഡര്‍ എന്ന് വിശേഷിപ്പി ക്കപ്പെടുന്ന തടിയന്റവിട നസീറിന്റെ വെളിപ്പെടു ത്തലുകള്‍ പിണറായി വിജയന്‍ അടക്കം മഅദനിയുമായി വേദി പങ്കിട്ട നേതാക്കള്‍ക്കെല്ലാം തിരിച്ചടിയായി. പി. ഡി. പി. നേതാവ് നാസര്‍ മഅദനിയുമായി നസീറിനുള്ള ബന്ധത്തില്‍ അവ്യക്തത യുണ്ടെങ്കിലും പോലീസിന് ശക്തമായ ചില സൂചനകള്‍ ലഭിച്ചിട്ടുണ്ട്.
തെരഞ്ഞെടുപ്പ് വേളയില്‍ വേദി പങ്കിട്ട മഅദനിയും പിണറായിയും 1993ല്‍ നടന്ന കോയമ്പത്തൂര്‍ സ്ഫോടന കേസില്‍ കുറ്റമാരോ പിക്കപ്പെട്ട മദനിയുടെ തീവ്രവാദ ബന്ധം വീണ്ടും കേരള രാഷ്ട്രീയത്തില്‍ സജീവമായി ചര്‍ച്ച ചെയ്യപ്പെട്ടു തുടങ്ങി. എറണാകുളത്ത് കളമശ്ശേരിയില്‍ ബസ് കത്തിച്ച സംഭവത്തില്‍ തന്റെ പങ്ക് നസീര്‍ പോലീസിനു മുന്‍പില്‍ സമ്മതിച്ചതോടെ ഈ കേസില്‍ പത്താം പ്രതിയായി ചേര്‍ക്കപ്പെട്ട മഅദനിയുടെ ഭാര്യ സൂഫി മഅദനി അറസ്റ്റ് ചെയ്യപ്പെടാനുള്ള സാധ്യത ശക്തമായി. തീ വെയ്ക്കല്‍, പൊതു മുതല്‍ നശിപ്പിക്കല്‍, ആയുധ നിയമം, ഗൂഢാലോചന, തട്ടി കൊണ്ടു പോകല്‍, രാജ്യ ദ്രോഹ പ്രവര്‍ത്തനം, ദേഹോപദ്രവം, ഭീഷണിപ്പെടുത്തല്‍ എന്നിങ്ങനെയുള്ള കുറ്റങ്ങളാണ് സൂഫിയക്കെതിരെ ചാര്‍ത്തപ്പെട്ടിരിക്കുന്നത്. ഇപ്പോള്‍ വെളിപ്പെട്ടിരിക്കുന്ന വസ്തുതകളുടെ അടിസ്ഥാനത്തില്‍ സൂഫിയയെ അറസ്റ്റ് ചെയ്യേണ്ടി വരുമെന്നാണ് അധികൃതര്‍ അറിയിക്കുന്നത്. എന്നാല്‍, പി. ഡി. പി. യുമായി തെരഞ്ഞെടുപ്പ് സമയത്ത് സി. പി. എം. ഉണ്ടാക്കിയ ധാരണ തെറ്റായി പോയെന്ന് സി. പി. എം. കേന്ദ്ര നേതൃത്വം അറിയിച്ചു. ഭാവിയില്‍ പി. ഡി. പി. യുമായി ബന്ധം ഉണ്ടാവില്ലെന്നും ഇതിനു വേണ്ട നടപടികള്‍ തങ്ങള്‍ സ്വീകരിച്ചു കഴിഞ്ഞു എന്നും പോളിറ്റ് ബ്യൂറോ അംഗം എം. കെ. പാന്ഥെയാണ് അറിയിച്ചത്. Labels: കേരള രാഷ്ട്രീയം, തീവ്രവാദം
- ജെ. എസ്.
( Saturday, December 12, 2009 ) 6 Comments:
Links to this post: |
ഇറാഖില്‍ അഞ്ചിടത്ത് കാര്‍ ബോംബ് ആക്രമണം
ഇറാഖിലെ ബാഗ്ദാദില്‍ അഞ്ചിടത്തായി നടന്ന കാര്‍ ബോംബ് ആക്രമണത്തില്‍ 121 പേര്‍ കൊല്ലപ്പെട്ടു. 500 ലേറെ പേര്‍ക്ക് പരിക്കുള്ളതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. തെരഞ്ഞെടുപ്പിനുള്ള തിയതി പ്രഖ്യാപിച്ച അന്നു തന്നെയാണ് ഈ സ്ഫോടന പരമ്പര അരങ്ങേറിയത്. തെരഞ്ഞെടുപ്പിനെതിരെ രംഗത്തുള്ള സുന്നി തീവ്രവാദ സംഘടനകള്‍ തന്നെയാണ് ആക്രമണത്തിനു പുറകിലും എന്ന് സംശയിക്കപ്പെടുന്നു.
Labels: ഇറാഖ്, തീവ്രവാദം, ബോംബ് സ്ഫോടനം
- ജെ. എസ്.
( Wednesday, December 09, 2009 ) |
ബാബ്‌റി മസ്ജിദ് തകര്‍ത്തതില്‍ ഖേദമില്ല : ആര്‍.എസ്.എസ്.
ബാബ്‌റി മസ്ജിദ് തകര്‍ത്തതില്‍ തങ്ങള്‍ക്ക് ഖേദമില്ല എന്ന് ആര്‍. എസ്. എസ്. മേധാവി മോഹന്‍ ഭാഗവത് അറിയിച്ചു. ബാബ്‌റി മസ്ജിദ് തകര്‍ത്തതിന്റെ പതിനേഴാം വാര്‍ഷികത്തിന്റെ തലേന്ന് ചണ്ടിഗഡില്‍ നടന്ന പത്ര സമ്മേളന ത്തിലാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്. അവിടെ രാമ ക്ഷേത്രം പണിയണം എന്നാണ് ആര്‍. എസ്. എസ്. ന്റെ ആവശ്യം. ഈ ആവശ്യവുമായി ആര്‍. എസ്. എസ്. എന്നും നില കൊള്ളും. അതു കൊണ്ട് തങ്ങള്‍ക്ക് മസ്ജിദ് തകര്‍ത്തതില്‍ ഖേദിക്കുക എന്ന പ്രശ്നം തന്നെ ഉദിക്കുന്നില്ല എന്ന് ഒരു ചോദ്യത്തിന് മറുപടിയായി ഭാഗവത് പറഞ്ഞു.
1992 ഡിസംബര്‍ 6 നാണ് ഒരു പറ്റം ഹിന്ദു തീവ്ര വാദികള്‍ ബാബ്‌റി മസ്ജിദ് എന്ന പതിനാറാം നൂറ്റാണ്ടിലെ കെട്ടിടം പൊളിച്ചു മാറ്റിയത്. ശ്രീരാമന്റെ ജന്മ ഭൂമിയില്‍ നില നിന്നിരുന്ന ഒരു ഹിന്ദു ക്ഷേത്രം പൊളിച്ചു മാറ്റിയാണ് ഈ മസ്ജിദ് അവിടെ പണിതത് എന്നായിരുന്നു ഇവരുടെ വാദം. Labels: തീവ്രവാദം
- ജെ. എസ്.
( Saturday, December 05, 2009 ) 3 Comments:
Links to this post: |
മുംബൈ ആക്രമണത്തില്‍ കൊല്ലപ്പെട്ടവര്‍ക്ക് സ്മരണാഞ്ജലി
ഒരു വര്‍ഷം മുന്‍പ് ലോകത്തെ പിടിച്ചു കുലുക്കിയ മുംബൈ ഭീകര ആക്രമണത്തിന്റെ ആദ്യ വാര്‍ഷികത്തില്‍ രാഷ്ട്രം കൊല്ലപ്പെട്ടവരുടെ സ്മരണയ്ക്കു മുന്‍പില്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു. 60 മണിക്കൂര്‍ നീണ്ടു നിന്ന 10 പാക്കിസ്ഥാനി ഭീകരരുടെ സംഹാര താണ്ഡവത്തില്‍ അന്ന് വിദേശികള്‍ ഉള്‍പ്പെടെ 170ല്‍ ഏറെ പേരാണ് മുംബൈയില്‍ കൊല്ലപ്പെട്ടത്. 300 ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
ഇന്ന് രാവിലെ എട്ടു മണിക്ക് മുംബൈ പോലീസ് നരിമാന്‍ പോയന്റില്‍ നിന്നും ചൌപാട്ടി കടല്‍പ്പുറം വരെ ഫ്ലാഗ് മാര്‍ച്ച് നടത്തി. ആക്രമണം നടന്ന ഒബറോയ് ട്രൈഡന്റ് ഹോട്ടലില്‍ മഹാരാഷ്ട്ര മുഖ്യ മന്ത്രി അശോക് ചവാന്‍ സന്ദര്‍ശനം നടത്തി കൊല്ലപ്പെട്ടവര്‍ക്കായി ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. മലയാളിയായ മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്‍, ഭീകര വിരുദ്ധ സ്ക്വാഡിന്റെ ജോയന്റ് കമ്മീഷണര്‍ ആയിരുന്ന ഹേമന്ത് കര്‍ക്കരെ അടക്കം ഒട്ടേറെ പ്രഗല്‍ഭരായ സൈനിക പോലീസ് ഉദ്യോഗസ്ഥര്‍ ഈ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. ഇതിനെ തുടര്‍ന്ന് ഈ ആക്രമണത്തിന്റെ ലക്ഷ്യം തന്നെ എന്തായിരുന്നു എന്നതിനെ കുറിച്ചും, ഇതിനു പുറകില്‍ പ്രവര്‍ത്തിച്ചവര്‍ ആരെല്ലാം എന്നതിന്റെ പേരിലും ഒട്ടേറെ സംശയങ്ങള്‍ ഉയര്‍ന്നു. മാലേഗാവ് സ്ഫോടന കേസില്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ ആയിരുന്ന ഹേമന്ത് കര്‍ക്കരെ, ഹിന്ദു തീവ്ര വാദികളുടെ പങ്ക് വെളിപ്പെടു ത്തിയതിനെ തുടര്‍ന്ന് നരേന്ദ്ര മോഡി അടക്കം മിക്ക ബി. ജെ. പി. നേതാക്കളുടേയും കണ്ണിന് കരടായി മാറിയിരുന്നു. കര്‍ക്കരെയുടെ അന്വേഷണത്തില്‍ അതൃപ്തിയും സംശയവും പരസ്യമായി രേഖപ്പെടുത്തിയ ഇവര്‍ ഹേമന്തിന്റെ രക്തത്തിനായി മുറവിളി കൂട്ടിയതും ആരും മറന്നിട്ടില്ല. ഭീകര ആക്രമണത്തിന്റെ പേരില്‍ രാഷ്ട്രീയ മുതലെടുപ്പ് നടത്താന്‍ ഒരുങ്ങിയ ഗുജറാത്ത് മുഖ്യ മന്ത്രി മോഡിക്ക് കൊല്ലപ്പെട്ട ഉദ്യോഗസ്ഥന്‍ ഹേമന്ത് കര്‍ക്കരെയുടെ ഭാര്യ കവിത കര്‍ക്കരെയില്‍ നിന്നും ശക്തമായ തിരിച്ചടി ലഭിക്കുകയും ഉണ്ടായി. പിടിയില്‍ ആയ ഒരേ ഒരു ഭീകരനായ അജ്മല്‍ കസബിന്റെ വിചാരണ ഇനിയും പൂര്‍ത്തിയായിട്ടില്ല.
The 2008 Mumbai attacks were more than ten coordinated shooting and bombing attacks across Mumbai, India's financial capital and its largest city. The attacks, which drew widespread condemnation across the world, began on 26 November 2008 and lasted until 29 November, killing at least 173 people and wounding at least 308. Labels: തീവ്രവാദം
- ജെ. എസ്.
( Thursday, November 26, 2009 ) |
ഐ.എസ്.ഐ. കേന്ദ്രത്തില്‍ ബോംബ് സ്ഫോടനം
പാക്കിസ്ഥാന്‍ ചാര സംഘടനയായ ഐ. എസ്. ഐ. യുടെ പ്രവിശ്യാ കേന്ദ്രത്തിനു നേരെ നടന്ന കാര്‍ ബോംബ് സ്ഫോടനത്തില്‍ ഒന്‍പത് പേര്‍ കൊല്ലപ്പെടുകയും 55 പേര്‍ക്ക് പരിക്ക് ഏല്‍ക്കുകയും ചെയ്തു. ഭീകരര്‍ക്കെതിരെ പാക്കിസ്ഥാനില്‍ നടക്കുന്ന നടപടികളില്‍ ഐ. എസ്. ഐ. മുഖ്യ പങ്ക് വഹിക്കുന്നുണ്ട്. പേഷാവറിനു തെക്കു കിഴക്കുള്ള ബന്നു ജില്ലയില്‍ നടന്ന മറ്റൊരു സ്ഫോടനത്തില്‍ ഏഴ് പേര്‍ കൊല്ലപ്പെടുകയും 23 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇതില്‍ അഞ്ചു പോലീസുകാരും ഉള്‍പ്പെടുന്നു. കാറില്‍ പാഞ്ഞു വന്ന ചാവേര്‍ പോലീസ് സ്റ്റേഷനിലേക്ക് ഇടിച്ചു കയറിയാണ് ആക്രമണം നടത്തിയത്.
Labels: തീവ്രവാദം, പാക്കിസ്ഥാന്‍
- ജെ. എസ്.
( Friday, November 13, 2009 ) |
പ്രാണ രക്ഷയ്ക്കായുള്ള വിളി മോഡി പുച്ഛിച്ചു തള്ളി
ഗുള്‍ബാഗ് സൊസൈറ്റി കൂട്ട കൊലയില്‍ കൊല്ലപ്പെട്ട പാര്‍ലമെന്റ് അംഗം എഹ്‌സാന്‍ ജാഫ്രി പ്രാണ രക്ഷാര്‍ത്ഥം സഹായത്തിനായി നരേന്ദ്ര മോഡിയെ ഫോണില്‍ വിളിച്ചപ്പോള്‍ മോഡി സഹായിക്കാന്‍ നിരസിക്കുക മാത്രമല്ല ജാഫ്രിയെ അധിക്ഷേപി ക്കുകയും ചെയ്തു എന്ന് കൂട്ട കൊലയില്‍ നിന്നും രക്ഷപ്പെട്ടയാള്‍ കോടതിയില്‍ സാക്‍ഷ്യപ്പെടുത്തി. കൂട്ട കൊല നടത്തിയ 24 ഓളം പേരെ സാക്ഷി പിന്നീട് തിരിച്ചറിയുകയും ചെയ്തു. 2002 ഫെബ്രുവരി 28ന് മൃത ദേഹങ്ങള്‍ തിരിച്ചറിയാന്‍ കഴിയുന്ന നിലയില്‍ ആയിരുന്നു എന്നും എന്നാല്‍ രണ്ടു ദിവസം കഴിഞ്ഞു കണ്ടപ്പോള്‍ അവ തിരിച്ചറിയാന്‍ ആവാത്ത വിധം ചുട്ടു കരിക്കപ്പെട്ട നിലയിലായിരുന്നു എന്നും ഇയാള്‍ കോടതിക്കു മുന്‍പാകെ മൊഴി നല്‍കി.
തനിക്ക് ഭയം ഉണ്ടായിരു ന്നുവെങ്കിലും കോടതിയ്ക്ക് അകത്ത് എത്തിയപ്പോള്‍ താന്‍ എല്ലാ സത്യങ്ങളും കോടതിയ്ക്ക് മുന്‍പാകെ ബോധിപ്പിയ്ക്കാന്‍ തീരുമാനി യ്ക്കുകയായി രുന്നുവെന്നും ഇയാള്‍ അറിയിച്ചു. സുപ്രീം കോടതിയുടെ നേരിട്ടുള്ള മേല്‍നോട്ടത്തിലാണ് കോടതി നടപടികള്‍ പുരോഗമിക്കുന്നത്. കൂട്ട കൊലയില്‍ ഇയാളുടെ അമ്മ അടക്കം ഏഴ് കുടുംബാംഗ ങ്ങളായിരുന്നു കൊല്ലപ്പെട്ടത്. സാക്ഷിയ്ക്ക് കേന്ദ്ര സുരക്ഷാ സേനയുടെ സംരക്ഷണം ഏര്‍പ്പെടു ത്തിയിട്ടുണ്ട്. ഇത് ഏറെ സ്വാഗതാ ര്‍ഹമായ നീക്കമാണ് എന്ന് മനുഷ്യാവകാശ സംഘടനകള്‍ കരുതുന്നു. ഇത്തരം സുരക്ഷാ ബോധം മറ്റുള്ള സാക്ഷികള്‍ക്കും സത്യം ബോധിപ്പി ക്കാനുള്ള പ്രചോദന മാവും എന്ന് പ്രതീക്ഷിക്കു ന്നതായി പ്രമുഖ മനുഷ്യാ വകാശ പ്രവര്‍ത്തകയും സിറ്റിസണ്‍സ് ഫോര്‍ പീസ് ആന്‍ഡ് ജസ്റ്റിസ് സെക്രട്ടറിയുമായ ടീസ്റ്റ സെതല്‍വാദ് പറഞ്ഞു. ടീസ്റ്റയെയും, അചഞ്ചലവും നീതിപൂര്‍വ്വ വുമായ കര്‍ത്തവ്യ നിര്‍വ്വഹണം മൂലം നരേന്ദ്ര മോഡിയുടെ രോഷത്തിന് പാത്രമായ മുന്‍ ഗുജറാത്ത് ഡി. ജി. പി. ബി.ആര്‍. ശ്രീകുമാറിനെയും കോടതി നടപടികളില്‍ പങ്കെടുക്കു ന്നതില്‍ നിന്നും വിലക്കണം എന്ന പ്രതി ഭാഗത്തിന്റെ ആവശ്യം കോടതി നേരത്തേ തള്ളി കളഞ്ഞിരുന്നു. Narendra Modi turned a deaf ear to cries for help says witness Labels: കുറ്റകൃത്യം, കോടതി, തീവ്രവാദം
- ജെ. എസ്.
( Friday, November 06, 2009 ) |
റുക്സാന താല്‍ക്കാലിക നിയമനം നിരാകരിച്ചു
ഡല്‍ഹി : പ്രത്യേക പോലീസ് ഉദ്യോഗസ്ഥയായി നിയമിക്കാനുള്ള സര്‍ക്കാര്‍ നീക്കം റുക്സാന നിരാകരിച്ചു. ഈ താല്‍ക്കാലിക നിയമനത്തിലൂടെ 3000 രൂപ ശമ്പളമായി റുക്സാനയ്ക്ക് ലഭിക്കുമായിരുന്നു. ശമ്പളം എത്രയായാലും കുഴപ്പമില്ല, പെന്‍ഷനും മറ്റ് ആനുകൂല്യങ്ങളും ലഭിക്കുന്ന മാന്യമായ ഒരു സ്ഥിര ജോലി വേണം എന്നാണ് റുക്സാനയുടെ ആവശ്യം. റുക്സാനയുടെ യോഗ്യതയ്ക്ക് ചേര്‍ന്ന ജോലി നല്‍കി റുക്സാനയെ സഹായിക്കാനായിരുന്നു സര്‍ക്കാരിന്റെ ശ്രമം എന്ന് ഉപ മുഖ്യ മന്ത്രി താരാ ചന്ദ് പറഞ്ഞു. ഇത് വേണ്ടെന്ന് വച്ചതോടെ ഇനി റുക്സാനയെ എങ്ങനെ സഹായിക്കാനാവും എന്ന് കണ്ടെത്തി മാന്യമായി ജീവിക്കാനുള്ള സാഹചര്യം സൃഷ്ടിക്കുവാന്‍ വേണ്ടത് ചെയ്യും എന്ന് അദ്ദേഹം അറിയിച്ചു.
Labels: തീവ്രവാദം
- ജെ. എസ്.
( Wednesday, November 04, 2009 ) |
റുക്സാനയെ പ്രത്യേക പോലീസ് ഉദ്യോഗസ്ഥയായി നിയമിച്ചു
ഡല്‍ഹി : ഭീകരനെ അയാളുടെ തോക്ക് കൊണ്ടു തന്നെ വെടി വെച്ചു കൊന്ന റുക്സാനയെ സര്‍ക്കാര്‍ പ്രത്യേക പോലീസ് ഉദ്യോഗസ്ഥയായി നിയമിച്ചു. താല്‍ക്കാലിക നിയമനമായ ഇത് റുക്സാനയ്ക്ക് രണ്ടു തരത്തില്‍ ഗുണം ചെയ്യും എന്ന് പോലീസ് വക്താവ് അറിയിച്ചു. പോലീസ് വകുപ്പിലെ നിയമനം മൂലം റുക്സാനയ്ക്ക് ഇനി നിയമ പരമായി തോക്ക് കൈവശം വെയ്ക്കാനാവും. ഭീകരരുടെ നോട്ടപ്പുള്ളിയായ റുക്സാനയുടെ ആത്മ രക്ഷയ്ക്ക് ഇത് ആവശ്യമാണ്. ഇതിനു പുറമെ 3000 രൂപ ശമ്പളമായും റുക്സാനയ്ക്ക് ലഭിക്കും.
ഡല്‍ഹിയിലെ സുരക്ഷിതമായ താവളത്തിലേയ്ക്ക് റുക്സാനയെ മാറ്റി പാര്‍പ്പിച്ചിട്ടുണ്ടെങ്കിലും ഭീകരര്‍ക്ക് എവിടെ വേണമെങ്കിലും ആക്രമിക്കാന്‍ കഴിയും എന്നതിനാലാണ് ഈ മുന്‍കരുതല്‍. റുക്സാനയോടൊപ്പം ഭീകരരുമായി ഏറ്റു മുട്ടിയ സഹോദരനും പോലീസില്‍ നിയമനം നല്‍കിയിട്ടുണ്ട്. Rukhsana Kausar appointed as Special Police Officer Labels: തീവ്രവാദം
- ജെ. എസ്.
( Wednesday, November 04, 2009 ) |
റുക്സാനയുടെ വീടിനു നേരെ ഭീകരാക്രമണം
തന്റെ വീട്ടില്‍ അതിക്രമിച്ചു കയറിയ ഒരു ഭീകരനെ അയാളുടെ കയ്യിലെ യന്ത്ര തോക്ക് കൊണ്ടു തന്നെ വെടി വെച്ചു കൊന്ന റുക്സാനയുടെ വീടിനു നേരെ ഭീകരര്‍ ആക്രമണം അഴിച്ചു വിട്ടു. ഗ്രനേഡുകള്‍ എറിഞ്ഞാണ് ഭീകരര്‍ ആക്രമണം നടത്തിയത്. എന്നാല്‍ ആക്രമണം ഉണ്ടാവും എന്ന് മുന്‍കൂട്ടി അറിഞ്ഞ് റുക്സാനയെയും കുടുംബത്തെയും സുരക്ഷിതമായ മറ്റൊരിടത്തേക്ക് മാറ്റിയിരുന്നതിനാല്‍ ആര്‍ക്കും അപായം ഉണ്ടായില്ല. ഗ്രനേഡുകള്‍ എറിഞ്ഞ ശേഷം ഭീകരര്‍ ഓടി മറയുകയായിരുന്നു.
Terrorists attack Ruksana's house Labels: തീവ്രവാദം
- ജെ. എസ്.
( Saturday, October 31, 2009 ) |
എം. എഫ്. ഹുസൈനെ തിരികെ കൊണ്ടു വരാന്‍ ശ്രമം
വര്‍ഗ്ഗീയ വാദികളുടെ രോഷത്തിന് ഇരയായതിനെ തുടര്‍ന്ന് ദുബായിലേക്ക് നാടു വിടേണ്ടി വന്ന വിഖ്യാത ചിത്രകാരന്‍ എം. എഫ് ഹുസൈനെ തിരികെ ജന്മ നാട്ടിലേക്ക് കൊണ്ടു വരുന്നതിനെ പറ്റി സര്‍ക്കാര്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഗുജറാത്തി ലേതടക്കം രാജ്യത്തൊട്ടാകെ ഒട്ടേറെ കേസുകള്‍ ഹുസൈനെതിരെ നില നില്‍ക്കുന്നുണ്ട്. 2006 ലാണ് ഹുസൈന്‍ ദുബായില്‍ എത്തിയത്. ഹുസൈന്റെ ചിത്രങ്ങള്‍ ക്കെതിരെ നില നിന്നിരുന്ന ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്ന് കഴിഞ്ഞ വര്‍ഷം ഡല്‍ഹി ഹൈക്കോടതി വിധിച്ചിരുന്നു. ഭാരത മാതാവിന്റെയും ചില ഹിന്ദു സ്ത്രീ ദേവതകളെയും, അനുചിതമായി തന്റെ ചിത്രങ്ങളില്‍ വരച്ചു കാണിച്ചു എന്നതായിരുന്നു ഹുസൈന് എതിരെയുള്ള പ്രധാന പരാതി.
- ജെ. എസ്.
( Wednesday, October 14, 2009 ) |
13 കാരന്റെ ചാവേര്‍ ആക്രമണത്തില്‍ 41 പേര്‍ കൊല്ലപ്പെട്ടു
പാക്കിസ്ഥാനിലെ സ്വാത് താഴ്വരയില്‍ നടന്ന ചാവേര്‍ ആക്രമണത്തില്‍ 41 പേര്‍ കൊല്ലപ്പെട്ടു. തിരക്കേറിയ മാര്‍ക്കറ്റില്‍ കൂടെ കടന്നു പോയ സൈനിക വാഹന വ്യൂഹത്തെ ലക്ഷ്യമിട്ടായിരുന്നു ആക്രമണം എന്ന് കരുതപ്പെടുന്നു. സൈനിക ലക്ഷ്യം തകര്‍ക്കുന്നതിനൊപ്പം പരമാവധി ആളുകളെ വധിക്കുവാനും ഉദ്ദേശിച്ചായിരുന്നു ആക്രമണം എന്ന് ആക്രമണത്തിന് തെരഞ്ഞെടുത്ത സ്ഥലം വ്യക്തമാക്കുന്നു. പതിമൂന്ന് വയസുകാരനായ ബാലനാണ് ചാവേറായി ആക്രമണം നടത്തിയത്. ഇതിനു മുന്‍പും താലിബാന്‍ കുട്ടികളെ ഉപയോഗിച്ചി ട്ടുണ്ടെങ്കിലും പാക്കിസ്ഥാനില്‍ ഇത്തരം ആക്രമണങ്ങള്‍ അപൂര്‍വ്വമാണ്. സംഭവത്തിന്റെ ഉത്തരവാദിത്തം താലിബാന്‍ ഏറ്റെടുത്തിട്ടുണ്ട്.
Suicide bomber kills 41 in Pakistan Labels: താലിബാന്‍, തീവ്രവാദം, പാക്കിസ്ഥാന്‍
- ജെ. എസ്.
( Monday, October 12, 2009 ) |
ഇന്ത്യന്‍ എംബസി ആക്രമിച്ചത് താലിബാന്‍
ഡല്‍ഹി : കാബുളിലെ ഇന്ത്യ എംബസി ആക്രമിച്ചത് തങ്ങളാണെന്ന അവകാശ വാദവുമായി താലിബാന്‍ രംഗത്ത് വന്നു. ഇന്നലെ രാവിലെ നടന്ന ബോംബ് ആക്രമണത്തില്‍ ഒന്‍പത് പേരാണ് കൊല്ലപ്പെട്ടത്. മൂന്ന് ഇന്ത്യന്‍ സുരക്ഷാ ഉദ്യോഗസ്ഥരും മരിച്ചവരില്‍ ഉള്‍പ്പെടുന്നു. 45 പേര്‍ക്ക് പരിക്കുണ്ട്. എംബസിക്കു നേരെ നടന്ന ഈ രണ്ടാം ആക്രമണം അഫ്ഗാനിസ്ഥാനിലെ ഇന്ത്യന്‍ നയതന്ത്രജ്ഞരുടെ ജീവന് നില നില്‍ക്കുന്ന ഭീഷണി വ്യക്തമാക്കുന്നു. സ്ഫോടക വസ്തുക്കള്‍ നിറഞ്ഞ കാര്‍ എംബസിയ്ക്ക് പുറത്തു വെച്ച് ഒരു ചാവേര്‍ ആക്രമണത്തില്‍ പൊട്ടിത്തെറിയ്ക്കുകയാണുണ്ടായത് എന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ നിഗമനം. വിസയ്ക്കുള്ള അപേക്ഷയുമായി കൂടി നിന്നവരാണ് കൊല്ലപ്പെട്ടവരില്‍ അധികവും.
- ജെ. എസ്.
( Friday, October 09, 2009 ) |
അല്‍ ഖൈദ ചൈനയ്ക്കെതിരെ യുദ്ധം പ്രഖ്യാപിച്ചു
ചൈനയിലെ മുസ്ലിം വിഭാഗത്തെ കൂട്ടക്കൊല നടത്തിയതിനെതിരെ ചൈനയ്ക്കെതിരെ ജിഹാദ് നടത്താന്‍ ലോകമെമ്പാടുമുള്ള മുസ്ലിങ്ങളോട് അല്‍ ഖൈദ ആഹ്വാനം ചെയ്തു. നിരീശ്വര വാദികളായ ചൈനീസ് കുറ്റവാളികള്‍ മുസ്ലിങ്ങളെ ഏറെ കാലമായി പീഢിപ്പിയ്ക്കുന്നു. ആയിരക്കണക്കിന് മുസ്ലിങ്ങള്‍ കൊല്ലപ്പെട്ടു എങ്കിലും ഇതൊന്നും ആരും പുറത്തറിഞ്ഞില്ല. അല്‍ ഖൈദയുടെ അഫ്ഗാനിസ്ഥാനിലെ കമാണ്ടര്‍ എന്നറിയപ്പെടുന്ന അബു യാഹ്യാ അല്‍ ലിബി അല്‍ ഖൈദ പുറത്തിറക്കിയ ഒരു വീഡിയോയിലാണ് വിശുദ്ധ യുദ്ധത്തിനുള്ള ആഹ്വാനം നടത്തിയത്.
Labels: തീവ്രവാദം
- ജെ. എസ്.
( Thursday, October 08, 2009 ) |
ഭീകരര്‍ക്കെതിരെ പെണ്‍കുട്ടിയുടെ പോരാട്ടം
ജമ്മു : തന്നെ തട്ടി കൊണ്ടു പോവാന്‍ ശ്രമിച്ച ആറു ഭീകരരെ പെണ്‍കുട്ടി തുരത്തി. അതില്‍ ഒരു ഭീകരനെ അയാളുടെ തന്നെ എ. കെ. 47 യന്ത്ര തോക്ക് ഉപയോഗിച്ച് വെടി വെച്ച് കൊല്ലുകയും ചെയ്തു. ഞായറാഴ്‌ച്ച വൈകീട്ടാണ് ജമ്മുവിലെ രജൂരിയിലെ റുക്സാന കൌസര്‍ എന്ന പെണ്‍കുട്ടി ധീരമായ ഈ കൃത്യത്തിലൂടെ ഭീകരതയ്ക്കെ തിരെയുള്ള പോരാട്ടത്തില്‍ ഒരു പുതിയ മാനം കൈവരിച്ചത്. രാജ്യത്താകമാനം ഉള്ള സ്ത്രീകള്‍ക്ക് മാതൃകയും, അഭിമാനവും, പ്രചോദനവും ആയി റുക്സാന.
വീട്ടില്‍ അതിക്രമിച്ചു കയറി റുക്സാനയെ തട്ടി കൊണ്ടു പോകാനായിരുന്നു ഭീകരരുടെ ശ്രമം. റുക്സാനയെ തങ്ങള്‍ക്ക് വിട്ട് കൊടുക്കണം എന്ന് ലെഷ്കര്‍ എ തൊയ്ബ ആണെന്ന് സംശയിക്കപ്പെടുന്ന ഭീകരര്‍ റുക്സാനയുടെ മാതാ പിതാക്കളോട് ആവശ്യപ്പെട്ടു. അവര്‍ ഇത് നിരസിച്ചതിനെ തുടര്‍ന്ന് ഭീകരര്‍ അവരെ മര്‍ദ്ദിച്ചു. തന്നെ കയറി പിടിച്ച ഒരു ഭീകരനെ റുക്സാന തള്ളി മാറ്റുകയും മതിലില്‍ ചെന്ന് ഇടിച്ച ഇയാളുടെ കയ്യില്‍ ഇരുന്ന AK-47 തോക്ക് തട്ടി പറിച്ച്, ഇയാളുടെ നേരെ വെടി ഉതിര്‍ക്കുകയും ചെയ്തു. തുടര്‍ന്ന് മറ്റുള്ളവര്‍ക്കു നേരെയും പെണ്‍കുട്ടി വെടി വെച്ചു. ഒരു ഭീകരന് പരിക്ക് പറ്റുകയും മറ്റുള്ളവര്‍ ജീവനും കൊണ്ട് ഓടി രക്ഷപ്പെടുകയും ചെയ്തു. റുക്സാനയ്ക്കൊപ്പം സഹോദരനും ഭീകരരെ ആക്രമിയ്ക്കുന്നതില്‍ റുക്സാനയുടെ കൂടെ ഉണ്ടായിരുന്നു. വീട്ടില്‍ ഉണ്ടായിരുന്ന ഒരു മഴു കൊണ്ടാണ് ഇദ്ദേഹം ഭീകരരെ നേരിട്ടത്. സംഭവത്തിനു ശേഷം ഇവര്‍ പോലീസിനെ വിളിയ്ക്കുകയും സ്ഥലത്തെത്തിയ പോലീസിന് റുക്സാന തോക്ക് കൈമാറുകയും ചെയ്തു. ഭീകരരുടെ പ്രതികാര നടപടി ഭയക്കുന്ന റുക്സാനയുടെ കുടുംബം, തങ്ങളെ പരിരക്ഷിയ്ക്കാന്‍ സൈന്യത്തോടും പോലീസിനോടും ആവശ്യപ്പെട്ടിട്ടുണ്ട്. ഭീകരര്‍ക്കെതിരെ പൊരുതാന്‍ തന്നെ സഹായിച്ചത് ഗ്രാമത്തില്‍ ഭീകര വിരുദ്ധ സമിതി നല്‍കിയ പരിശീലനം ആണ് എന്നാണ് റുക്സാന പറയുന്നത്. AK-47 തോക്ക് ഉപയോഗിക്കാനുള്ള പരിശീലനം ഗ്രാമ സമിതി നല്‍കിയിരുന്നു. ഭീകരതയ്ക്കെതിരെയുള്ള പ്രതിരോധത്തിന്റെ ജനകീയ മുന്നേറ്റം ശക്തമാകുന്നു എന്ന ഇത്തരമൊരു സൂചന ആശാവഹമാണ്. Jammu girl Ruksana Kausar fights terrorists and kills one with AK-47
- ജെ. എസ്.
( Tuesday, September 29, 2009 ) 1 Comments:
Links to this post: |
ഇന്ത്യയില്‍ ഭീകര ആക്രമണങ്ങള്‍ ആസന്നം - ഇസ്രയേല്‍
അല്‍ ഖൈദയുമായി ബന്ധം ഉള്ള പാക്കിസ്ഥാന്‍ തീവ്രവാദി സംഘടന അടുത്തു തന്നെ ഇന്ത്യയില്‍ ഒരു ഭീകര ആക്രമണ പരമ്പര തന്നെ നടത്തുവാന്‍ പദ്ധതി ഇട്ടിരിക്കുന്നു എന്ന് ഇസ്രയേല്‍ മുന്നറിയിപ്പ് നല്‍കി. ഇസ്രയേല്‍ ഭീകര വിരുദ്ധ ബ്യൂറോ ഇസ്രയേലി വിനോദ സഞ്ചാരികളോടുള്ള യാത്രാ മുന്നറിയിപ്പിലാണ് ഈ കാര്യം അറിയിച്ചിട്ടുള്ളത്. ഇന്ത്യയില്‍ സഞ്ചരിക്കുന്ന ഇസ്രയേലി പൌരന്മാര്‍ പ്രത്യേകിച്ച് സുരക്ഷാ സംവിധാനങ്ങള്‍ ഒന്നുമില്ലാത്ത തിരക്കുള്ള സ്ഥലങ്ങള്‍ ഒഴിവാക്കണം എന്ന് മുന്നറിയിപ്പില്‍ പറയുന്നു. വിദേശികള്‍ കൂടുതല്‍ ഉള്ള ഇടങ്ങളിലാവും ഭീകര ആക്രമണം നടക്കുക. ഇന്ത്യയൊട്ടാകെയുള്ള ജൂതന്മാര്‍ ജൂത പുതു വത്സരം ആഘോഷിയ്ക്കുവാനുള്ള തയ്യാറെടുപ്പ് നടത്തുന്നതിനിടെയാണ് ഈ മുന്നറിയിപ്പ് വന്നിരിയ്ക്കുന്നത് എന്നത് ശ്രദ്ധേയമാണ്. കഴിഞ്ഞ വര്‍ഷം മുംബൈയില്‍ നടന്ന ഭീകര ആക്രമണത്തില്‍ ജൂതന്മാരുടെ കേന്ദ്രമായ ചബാഡ് ഹൌസ് ഭീകരരുടെ ഒരു പ്രധാന ലക്ഷ്യമായിരുന്നു. ആറ് ഇസ്രയേലികളാണ് അന്ന് കൊല്ലപ്പെട്ടത്.
Terrorist attacks imminent in India warns Israel
- ജെ. എസ്.
( Friday, September 18, 2009 ) |
വംശീയ ആക്രമണത്തില്‍ പെണ്‍കുട്ടികള്‍ക്കും പങ്ക്
വംശീയ ആക്രമണത്തില്‍ കൊല്ലപ്പെട്ട ഇന്ത്യന്‍ വംശജന്‍ ഇക്രം ഹഖിനെ ആക്രമിച്ച ചെറുപ്പക്കാരുടെ സംഘത്തില്‍ പെണ്‍കുട്ടികളും ഉണ്ടായിരുന്നു എന്ന് പോലീസ് കണ്ടെത്തി. റമദാന്‍ ആയതിനാല്‍ തന്റെ ചെറുമകളുമായി പള്ളിയില്‍ നിന്നും പ്രാര്‍ത്ഥന കഴിഞ്ഞു വീട്ടിലേക്ക് മടങ്ങവെയാണ് ഒരു സംഘം ചെറുപ്പക്കാര്‍ ഇവരെ ആക്രമിച്ചത്. ഓഗസ്റ്റ് 31 ന് നടന്ന ആക്രമണത്തില്‍ തലക്ക് അടിയേറ്റ് ഗുരുതരമായി പരിക്കേറ്റ ഇക്രം ഹഖ് പിന്നീട് ആശുപത്രിയില്‍ വെച്ച് മരണമടഞ്ഞു എന്നാണ് കേസ്. ആക്രമണത്തെ തുടര്‍ന്ന് ഉണ്ടായ ഞെട്ടലില്‍ നിന്നും ബ്രിട്ടനിലെ ഇന്ത്യന്‍ സമൂഹം ഇനിയും മോചിതമായിട്ടില്ല. ഭയം മൂലം സംഭവം കണ്ടു നിന്ന ദൃക് സാക്ഷികള്‍ പോലും പോലീസിന് മൊഴി നല്‍കാന്‍ തയ്യാറായിട്ടില്ല എന്നത് കേസിനെ ദുര്‍ബലമാക്കുന്നു. പതിനഞ്ച് വയസിനു താഴെയുള്ള മൂന്ന് കുട്ടികള്‍ക്കെതിരെ പോലീസ് കേസെടുക്കുകയും ഇവര്‍ കോടതിയില്‍ ഹാജരാകുകയും ചെയ്തിട്ടുണ്ട്. കൂടെ ഉണ്ടായിരുന്ന പെണ്‍കുട്ടികളെ പോലീസ് തിരയുകയാണ്.
UK Police looking for teenage girls in racial attack Labels: കുറ്റകൃത്യം, തീവ്രവാദം, പ്രവാസി, ബ്രിട്ടന്‍
- ജെ. എസ്.
( Friday, September 11, 2009 ) |
മെക്സിക്കോയില്‍ വിമാനം റാഞ്ചി
104 യാത്രക്കാര്‍ അടങ്ങിയ എയറോ മെക്സിക്കോ ബോയിംഗ് 737 വിമാനം മെക്സിക്കോ സിറ്റി വിമാന താവളത്തില്‍ റാഞ്ചികള്‍ കൈവശപ്പെടുത്തി. വിമാന താവളത്തില്‍ യാത്രയ്ക്കായി എത്തിയ മെക്സിക്കന്‍ പ്രസിഡണ്ട് ഫെലിപ് കാല്‍ഡെറോണുമായി കൂടിക്കാഴ്‌ച്ച നടത്തണം എന്നതാണ് റാഞ്ചികളുടെ ആവശ്യം. കാങ്കനില്‍ നിന്നും ഇന്നലെ ഉച്ചയ്ക്ക് 1:40ന് എത്തിയതായിരുന്നു വിമാനം. ഏറെ നേരം ഉദ്വേഗ ജനകമായ രംഗങ്ങള്‍ സൃഷ്ടിച്ചതിനു ശേഷം വിമാനം വിമാന താവളത്തിന്റെ ഒരു വിദൂരമായ മൂലയിലേക്ക് നീക്കി മാറ്റി. ഏതാനും യാത്രക്കാരെ റാഞ്ചികള്‍ വിട്ടയച്ചതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. പ്രസിഡണ്ടുമായി സംസാരിക്കുവാന്‍ അനുവദിച്ചില്ലെങ്കില്‍ വിമാനം തകര്‍ക്കുമെന്ന് റാഞ്ചികള്‍ മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. ബോളീവിയന്‍ പൌരന്മാരായ മൂന്ന് പേരാണ് വിമാനം റാഞ്ചിയത് എന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
Boeing 737 Aeromexico jet with 104 passengers hijacked at Mexico City airport Labels: തീവ്രവാദം, വിമാന സര്‍വീസ്
- ജെ. എസ്.
( Thursday, September 10, 2009 ) |
വംശീയ ആക്രമണത്തില്‍ ഇന്ത്യാക്കാരന്‍ കൊല്ലപ്പെട്ടു
വംശ വെറി പൂണ്ട ഒരു പറ്റം ചെറുപ്പക്കാരുടെ ആക്രമണത്തിന് ഇരയായി 67 കാരനായ ഒരു ഇന്ത്യന്‍ വംശജന്‍ ലണ്ടനില്‍ കൊല്ലപ്പെട്ടു. എഴുപതുകളില്‍ ബ്രിട്ടനിലേക്ക് കുടിയേറിയ കൊല്‍ക്കത്ത സ്വദേശി ആയിരുന്ന ഇക്രം ഉല്‍ ഹഖ് ആണ് കൊല്ലപ്പെട്ടത്. റമദാന്‍ ആയതിനാല്‍ വൈകീട്ടത്തെ പ്രാര്‍ത്ഥനകള്‍ കഴിഞ്ഞ് മൂന്ന് വയസുള്ള തന്റെ ചെറു മകളുമൊത്ത് പള്ളിയില്‍ നിന്നും വീട്ടിലേക്ക് മടങ്ങുന്ന വഴിയിലാണ് ഒരു പ്രകോപനവും ഇല്ലാതെ ഒരു പറ്റം ചെറുപ്പക്കാര്‍ ഇയാളെ ആക്രമിച്ചത്. ഒരു വലിയ സംഘം ചെറുപ്പക്കാര്‍ ഇയാളെ ആക്രമിക്കുകയും പുറകില്‍ നിന്നും തലക്ക് അടിയേറ്റ ഇയാള്‍ ബോധ രഹിതന്‍ ആവുകയും ചെയ്തു. പ്രധാനമായും ഏഷ്യന്‍ വംശജര്‍ താമസിക്കുന്ന പ്രദേശത്തു വെച്ചാണ് ആക്രമണം നടന്നത് എങ്കിലും ഭയം മൂലം ഇതിനെ കുറിച്ച് പ്രദേശ വാസികള്‍ കൂടുതല്‍ സംസാരിക്കാന്‍ തയ്യാറാവുന്നില്ല. അവസാനം ക്ലോസ്ഡ് സര്‍ക്ക്യൂട്ട് ടിവിയിലെ ചിത്രങ്ങളാണ് ആക്രമണം നടത്തിയ സംഘത്തെ തിരിച്ചറിയാന്‍ പോലീസിനെ സഹായിച്ചത്.
Racial attack in UK - Indian origin man dies Labels: തീവ്രവാദം, ബ്രിട്ടന്‍, മനുഷ്യാവകാശം
- ജെ. എസ്.
( Tuesday, September 08, 2009 ) |
ശ്രീലങ്കന്‍ ക്രിക്കറ്റ് ടീം ആക്രമണത്തിനു പിന്നില്‍ ശ്രീലങ്ക തന്നെ
ലാഹോറില്‍ ശ്രീലങ്കന്‍ ക്രിക്കറ്റ് ടീമിനു നേരെ നടന്ന ആക്രമണത്തിനു പണം ചിലവഴിച്ചത് ശ്രീലങ്കയില്‍ നിന്നും തന്നെ ആണെന്ന് പാക്കിസ്ഥാന്‍ പ്രധാന മന്ത്രി യൂസഫ് രാസാ ഗിലാനി വെളിപ്പെടുത്തി. ഈ വിവരം തന്നോട് പറഞ്ഞത് ശ്രീലങ്കന്‍ പ്രധാന മന്ത്രി തന്നെയാണെന്നും അദ്ദേഹം പറഞ്ഞു. ലിബിയയില്‍ വെച്ച് ശ്രീലങ്കന്‍ പ്രധാന മന്ത്രിയെ കണ്ടപ്പോള്‍ ആണ് ഈ വിവരം ശ്രീലങ്കന്‍ പ്രധാന മന്ത്രി തന്നോട് വെളിപ്പെടുത്തിയത്. ഇതിനെ കുറിച്ച് കൂടുതല്‍ അന്വേഷണം നടത്താന്‍ ഉടന്‍ തന്നെ ഒരു പാക്കിസ്ഥാന്‍ ആഭ്യന്തര മന്ത്രാലയ ഉദ്യോഗസ്ഥന്‍ ശ്രീലങ്ക സന്ദര്‍ശിക്കും എന്നും പാക് പ്രധാന മന്ത്രി അറിയിച്ചു.
പാക്കിസ്ഥാനുമായുള്ള രണ്ടാം ടെസ്റ്റ് മാച്ചിന്റെ മൂന്നാം ദിവസം ലാഹോറിലെ ഗദ്ദാഫി സ്റ്റേഡിയത്തിനു പുറത്തു വെച്ച് മാര്‍ച്ച് മൂന്നിന് ശ്രീലങ്കന്‍ ക്രിക്കറ്റ് ടീം സഞ്ചരിച്ച ബസിനു നേരെ നടന്ന വെടി വെപ്പിലും ഗ്രനേഡ് ആക്രമണത്തിലും എട്ട് പാക്കിസ്ഥാനി സുരക്ഷാ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെടുകയും ശ്രീലങ്കന്‍ ക്രിക്കറ്റ് ടീം കോച്ച് ഉള്‍പ്പെടെ ആറു ടീം അംഗങ്ങള്‍ക്കും പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. Srilankan cricket team attack in Lahore funded from Srilanka Labels: തീവ്രവാദം, പാക്കിസ്ഥാന്‍, സ്പോര്‍ട്ട്സ്
- ജെ. എസ്.
( Sunday, September 06, 2009 ) |
കാശ്മീരില്‍ നുഴഞ്ഞു കയറ്റത്തിനിടെ തീവ്രവാദികള്‍ കൊല്ലപ്പെട്ടു
പാക്കിസ്ഥാനില്‍ നിന്നും നിയന്ത്രണ രേഖ മറി കടന്ന് നുഴഞ്ഞു കടക്കാന്‍ ശ്രമിച്ച അഞ്ചു തീവ്രവാദികളെ ഇന്ത്യന്‍ സൈന്യം വെടി വെച്ചു കൊന്നു. ഗുറെസ് സെക്ടറില്‍ ഉള്‍പ്പെടുന്ന ഭാഗത്തു വെച്ചാണ് ഇന്ത്യന്‍ സൈനികര്‍ നുഴഞ്ഞു കയറ്റക്കാരെ കണ്ടെത്തിയത്. തുടര്‍ന്നു നടന്ന ഏറ്റുമുട്ടലില്‍ സൈനികര്‍ തീവ്രവാദികളെ വക വരുത്തി. ഈ മേഖലയില്‍ തീവ്രവാദികള്‍ നുഴഞ്ഞു കയറിയിട്ടുണ്ടോ എന്ന് അറിയുവാന്‍ സൈന്യം ഇവിടെ തിരച്ചില്‍ തുടര്‍ന്നു കൊണ്ടിരിക്കുന്നു.
- എസ്. കുമാര്‍
- ജെ. എസ്.
( Wednesday, September 02, 2009 ) |
മുസ്ലിം വിദ്യാര്‍ത്ഥികളുടെ ധനസഹായം മോഡി തടഞ്ഞു
ദരിദ്ര വിദ്യാര്‍ത്ഥികള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ച വിദ്യാഭ്യാസ ധന സഹായം ഗുജറാത്ത് മുഖ്യമന്ത്രി തടഞ്ഞു. ന്യൂനപക്ഷ സമുദായങ്ങളിലെ ദരിദ്ര വിദ്യാര്‍ത്ഥികള്‍ക്കായി കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കുന്ന പ്രീ - മെട്രിക് സ്കോളര്‍ഷിപ്പ് പദ്ധതി പ്രകാരം 22 ലക്ഷം രൂപ മുസ്ലിം വിദ്യാര്‍ത്ഥികള്‍ക്ക് അനുവദിച്ചിട്ടുണ്ട്. ഇതില്‍ 57000 രൂപ ഗുജറാത്തിന് മാത്രം ഉള്ളതാണ്. പ്രതിമാസം 8000 രൂപയില്‍ കുറഞ്ഞ മാസ വരുമാനം ഉള്ള കുടുംബത്തിലെ കുട്ടികള്‍ക്ക് പ്രതിമാസം 1500 രൂപയോളം ധന സഹായം ഈ പദ്ധതി പ്രകാരം ലഭിക്കും. ഈ സഹായ നിധിയിലേക്ക് 25% പണം അതത് സംസ്ഥാന സര്‍ക്കാരുകള്‍ അടക്കണം എന്നാണ് വ്യവസ്ഥ. എന്നാല്‍ ന്യൂന പക്ഷ പദവി അടിസ്ഥാനം ആക്കിയുള്ള ഇത്തരം ധന സഹായം രാജ്യത്തിന്റെ വികസനത്തിന് സഹായകരമല്ല എന്ന് ചൂണ്ടി കാണിച്ച് ഗുജറാത്ത് സര്‍ക്കാര്‍ കഴിഞ്ഞ വര്‍ഷം ഈ പദ്ധതിയോട് സഹകരിച്ചില്ല. പ്രധാന മന്ത്രിയുടെ ന്യൂനപക്ഷങ്ങള്‍ക്കുള്ള പതിനഞ്ചിന പദ്ധതിയുടെ കീഴില്‍ വരുന്ന ഈ പദ്ധതി നിരാകരിച്ച രാജ്യത്തെ ഏക സംസ്ഥാനമാണ് ഗുജറാത്ത്. ഈ വര്‍ഷവും നിരന്തരം കേന്ദ്ര സര്‍ക്കാരിന്റെ അറിയിപ്പ് ലഭിച്ചിട്ടും മോഡിയുടെ സര്‍ക്കാര്‍ ഈ പദ്ധതിക്കായ് പണം അനുവദിച്ചിട്ടില്ല. അതിനാല്‍ ഈ വര്‍ഷവും ഗുജറാത്തിലെ ദരിദ്ര മുസ്ലിം വിദ്യാര്‍ത്ഥികള്‍ക്ക് തങ്ങള്‍ക്ക് ലഭിക്കേണ്ട സര്‍ക്കാര്‍ സഹായം ലഭിക്കുവാന്‍ ഇടയില്ല.
Gujarat Chief Minister Narendra Modi blocks minority scholarships due to muslim students Labels: തീവ്രവാദം, മനുഷ്യാവകാശം
- ജെ. എസ്.
( Saturday, August 08, 2009 ) 3 Comments:
Links to this post: |
പുതിയ പുലി തലവന്‍ പിടിയിലായെന്ന് ശ്രീലങ്ക
തമിഴ് പുലികളുടെ തലവനായി സ്വയം അവരോധിതനായ സെല്‍വരാസ പത്മനാതന്‍ തായ്ലന്‍ഡില്‍ പിടിയില്‍ ആയെന്ന് ശ്രീലങ്കന്‍ സൈനിക വൃത്തങ്ങള്‍ അവകാശപ്പെട്ടു. ഇന്റര്‍പോളിന്റെ പിടികിട്ടാ പുള്ളികളുടെ പട്ടികയില്‍ പെടുന്ന ഷണ്മുഖം കുമാരന്‍ തര്‍മലിംഗം എന്ന സെല്‍വരാസ പത്മനാതന്‍ തന്നെയാണ് പിടിയില്‍ ആയിരിക്കുന്നത് എന്നാണ് സൈന്യത്തിന്റെ പക്ഷം. തമിഴ് പുലികളുടെ ഔദ്യോഗിക വെബ് സൈറ്റ് തങ്ങളുടെ പുതിയ തലവനായി സെല്‍വരാസ പത്മനാതന്റെ പേര്‍ പ്രഖ്യാപിച്ചപ്പോള്‍ ഇന്ത്യന്‍ അധികൃതര്‍ ഇത് സി.ബി.ഐ. യും ഇന്റര്‍പോളും തിരയുന്ന ഷണ്മുഖം കുമാരന്‍ തര്‍മലിംഗം ആണെന്ന് തിരിച്ചറിഞ്ഞിരുന്നു. ഇന്റര്‍പോളി ന്റേയും സി.ബി.ഐ. യുടേയും വെബ് സൈറ്റുകളില്‍ ഇത് വ്യക്തമാക്കുന്ന ഫോട്ടോകളും ഉണ്ട്. കൊല്ലപ്പെട്ട പുലി തലവന്‍ പ്രഭാകരന്റെ അടുത്ത കൂട്ടാളി ആയിരുന്ന കുമാരന്‍ പത്മനാതന്‍ എന്ന 53 കാരനായ "കെ.പി." ഗൂഡാലോചനാ കുറ്റത്തിനും സ്ഫോടക വസ്തു നിയമപ്രകാരവും സി.ബി.ഐ. അന്വേഷിക്കുന്ന പ്രതിയാണ്. രാജീവ് ഗാന്ധി കൊലപാതകത്തിന് ഉപയോഗിച്ച ആയുധങ്ങള്‍ എത്തിച്ചു കൊടുത്തതാണ് പത്മനാതന്‍ സി.ബി.ഐ.യുടെ നോട്ടപ്പുള്ളി ആവാന്‍ കാരണമായത്.
- ജെ. എസ്.
( Friday, August 07, 2009 ) |
ഭീകരര്‍ക്ക് രാഷ്ട്രീയ ബന്ധം - മുഷറഫ്
പാക്കിസ്ഥാനിലെ രാഷ്ട്രീയ നേതാക്കള്‍ക്ക് തീവ്രവാദികളുമായി വ്യക്തമായ സൌഹൃദ ബന്ധങ്ങള്‍ ഉണ്ടെന്ന് മുന്‍ പാക്കിസ്ഥാന്‍ പ്രസിഡണ്ട് പര്‍വേസ് മുഷറഫ് വെളിപ്പെടുത്തി. ഇന്ത്യാ വിരുദ്ധ വികാരങ്ങളില്‍ പൊതുവെ അയവ് വന്നിട്ടുണ്ടെങ്കിലും ഇപ്പോഴും രാഷ്ട്രീയ വൃത്തങ്ങളിലും സൈനിക വൃത്തങ്ങളിലും ഇന്ത്യക്ക് ശത്രുക്കള്‍ ഉണ്ടെന്നും മുഷറഫ് പറഞ്ഞു. പാക്കിസ്ഥാന്റെ ഏറ്റവും വലിയ ശത്രു ഇന്ത്യയല്ല, മറിച്ച് താലിബാനും അല്‍ ഖൈദയുമാണ്. മുജാഹിദീന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് ഇപ്പോഴും പാക്കിസ്ഥാനില്‍ പിന്തുണ ലഭിക്കുന്നുണ്ട്. എന്നാല്‍ സര്‍ക്കാറിന്റെ പിന്‍ബലം ഇതിന് ലഭിക്കുന്നുണ്ട് എന്ന് തനിക്ക് അഭിപ്രായമില്ല എന്നും അദ്ദേഹം വ്യക്തമാക്കി.
Labels: താലിബാന്‍, തീവ്രവാദം, പാകിസ്ഥാന്
- ജെ. എസ്.
( Friday, July 17, 2009 ) |
മാവോയിസ്റ്റുകളെ ഭീകരരായി പ്രഖ്യാപിച്ചു
മാവോയിസ്റ്റുകളെ രാജ്യമെമ്പാടും നിരോധിച്ചു കൊണ്ട് കേന്ദ്ര സര്‍ക്കാര്‍ ഉത്തരവ് ഇറക്കി. പശ്ചിമ ബംഗാള്‍ ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലെ സി.പി.ഐ. മാവോയിസ്റ്റുകളെ ഭീകര സംഘടനയായി പ്രഖ്യാപിച്ച് കൊണ്ടാണ് ആഭ്യന്തര മന്ത്രി പി.ചിദംബരത്തിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതലസമിതി യോഗം ഈ തീരുമാനം എടുത്തത്.
എന്നാല്‍ പശ്ചിമ ബംഗാളിലെ ഭരണ കക്ഷിയായ ഇടതു പക്ഷം പറഞ്ഞത് മാവോയിസ്റ്റുകളെ രാഷ്ട്രീയമായി നേരിടും എന്നാണ്. പിന്നീട് രണ്ടു ദിവസങ്ങള്‍ക്ക് ശേഷം മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യ പ്രസ്താവിച്ചത് അദ്ധേഹത്തിന്റെ ഗവണ്‍മെന്റ് മാവോയിസ്റ്റുകളെ നേരിടാന്‍ കൂടുതല്‍ ശ്രദ്ധ കാണിക്കും എന്നും. മാവോയിസ്റ്റുകളെ രാഷ്ട്രീയമായും ഭരണപരമായും നേരിടുമെന്ന് സി.പി.ഐ.(എം) ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടും പറഞ്ഞു. അതേ സമയമം പ്രശ്ന ബാധിതമായ ലാല്‍ഗര്‍ഹില്‍ നിന്ന് മാവോയിസ്റ്റുകളെ തുരത്താനുള്ള സുരക്ഷാസേനയുടെ ശ്രമങ്ങള്‍ കൂടുതല്‍ ഊര്‍ജിതപ്പെടുത്തി. പശ്ചിമ ബംഗാളില്‍ മാവോയിസ്റ്റുകള്‍ അവര്‍ക്ക് സ്വാധീനമുള്ള സ്ഥലങ്ങളില്‍ നടത്തിയ 48 മണിക്കൂര്‍ ഹര്‍ത്താലില്‍ ജന ജീവിതം ഏറെക്കൂറെ നിശ്ചലം ആയി. അഞ്ചു ദിവസങ്ങള്‍ നീണ്ട ലാല്‍ഗര്ഹ് പട്ടണത്തിലെ സൈനിക നടപടികള്‍ക്ക് ശേഷം, സേന ഇപ്പോള്‍ 22 കിലോ മീറ്റര്‍ അകലെ ഉള്ള രാംഗര്ഹിലേയ്ക്ക് നീങ്ങിയിരിക്കുകയാണ്. ഈ മാസം ആദ്യം ഈ പ്രദേശങ്ങളുടെ സിവില്‍ പോലീസ് ഭരണങ്ങള്‍ മാവോയിസ്റ്റുകള്‍ കൈപ്പിടിയില്‍ ഒതുക്കുകയുണ്ടായി. നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയല്‍ നിയമപ്രകാരം സി.പി.ഐ. മാവോയിസ്റ്റുകളെ ഭീകര സംഘടന ആയി പ്രഖ്യാപിച്ചതോടെ ഈ കാര്യത്തില്‍ നില നിന്നിരുന്ന അവ്യക്തത നീങ്ങിയതായി ആഭ്യന്തര മന്ത്രി പി.ചിദംബരം ന്യൂഡല്‍ഹിയില്‍ പറഞ്ഞു. ഇതോടെ സി.പി.ഐ. മാവോയിസ്റ്റുകള്‍ രാജ്യത്തുള്ള ലഷ്ക്കര്‍-ഇ-തോയ്ബ, സിമി ഉള്‍പ്പെടെയുള്ള ഇതര ഭീകര സംഘടനകളുടെ പട്ടികയില്‍ എത്തി. ഈ പട്ടികയില്‍ 32 സംഘടനകളെ ഇത് വരെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മാവോയിസ്റ്റുകളെ നിരോധിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ പശ്ചിമ ബംഗാള്‍ സര്‍ക്കാരില്‍ ശക്തമായ സമ്മര്‍ദം ചെലുത്തുന്നുണ്ട്.ഒടുവില്‍ കിട്ടിയ സൂചനകള്‍ അനുസരിച്ച് കേന്ദ്രം കൊണ്ട് വന്ന നിയമം മിക്കവാറും ബുദ്ധദേവ് സര്‍ക്കാരും നടപ്പാക്കാനുള്ള സാധ്യതകള്‍ ഉണ്ട്.
- ജ്യോതിസ് (e പത്രം കറസ്പോണ്ടന്റ്)
( Tuesday, June 23, 2009 ) |
കാനഡയിലും വംശീയ ആക്രമണം
ഓസ്ട്രേലിയയില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്കു നേരെ നടക്കുന്ന വംശീയ ആക്രമണങ്ങള്‍ തുടരുന്നതിന് ഇടയില്‍ കാനഡയിലും ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ ആക്രമിക്കപ്പെട്ടു. കാനഡയിലെ വാന്‍കൂവറിന് അടുത്തുള്ള ജാക്ക്മാന്‍ പാര്‍ക്കില്‍ കഴിഞ്ഞ ജൂണ്‍ 5ന് വെള്ളിയാഴ്ച്ച ടെന്നിസ് കളിക്കുകയായിരുന്ന ആറ് ഇന്ത്യാക്കാരാണ് ആക്രമണത്തിന് ഇരയായത്. ഇരുമ്പ് ദണ്ട് കൊണ്ട് ഇവരെ ആക്രമിച്ച നാല് വെള്ളക്കാരായ യുവാക്കള്‍ വംശീയമായി അധിക്ഷേപിക്കുകയും ഇവരുടെ സാധന സാമഗ്രികള്‍ കൊള്ളയടിക്കുകയും ചെയ്തു എന്നും പോലീസ് അറിയിച്ചു. ഒരു സ്ത്രീ ഉള്‍പ്പടെ നാല് അക്രമികളേയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
Labels: തീവ്രവാദം
- ജെ. എസ്.
( Friday, June 12, 2009 ) |
വംശീയ ആക്രമണത്തിനു കാരണം ഒബാമ
വെള്ളക്കാരന്റെ വര്‍ണ്ണ വെറിയുടെ പ്രതീകമായ കു ക്ലക്സ് ക്ലാന്‍ എന്ന ഭീകര സംഘടനയാണ് ഓസ്ട്രേലിയയിലും ഇപ്പോള്‍ കാനഡയിലും ഏഷ്യാക്കാര്‍ക്കും പ്രത്യേകിച്ച് ഇന്ത്യാക്കാര്‍ക്കും നേരെ നടക്കുന്ന വംശീയ ആക്രമണങ്ങള്‍ക്കു പുറകില്‍ എന്ന സംശയം പ്രബലപ്പെടുന്നു. കാനഡയിലെ ആക്രമണത്തോടെ ഇന്ത്യാക്കാര്‍ക്ക് എതിരെയുള്ള വംശീയ ആക്രമണങ്ങള്‍ക്ക് അന്താരാഷ്ട്ര മാനങ്ങള്‍ കൈവന്നിരിക്കുന്നതാണ് ആശങ്കക്ക് കാരണം ആവുന്നത്.
കഴിഞ്ഞ ഒരു മാസത്തിനിടെ 11 ഇത്തരം ആക്രമണങ്ങളാണ് ഇന്ത്യാക്കാര്‍ക്കെതിരെ ഓസ്ട്രേലിയയില്‍ ഉണ്ടായത്. ആക്രമിക്കപ്പെട്ട ഒരു ഇന്ത്യന്‍ വിദ്യാര്‍ത്ഥിയുടെ നില അതീവ ഗുരുതരമായിരുന്നു. "കറി ബാഷിങ്" എന്ന ഓമനപ്പേരില്‍ വിളിച്ച ഇത്തരം ആക്രമണങ്ങള്‍ ഒറ്റപ്പെട്ട സംഭവങ്ങള്‍ ആണെന്ന് ആയിരുന്നു ആദ്യമൊക്കെ പോലീസിന്റെയും നിലപാട്. ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ ഇന്ത്യന്‍ ഭാഷകള്‍ പൊതു സ്ഥലത്ത് വെച്ച് സംസാരിക്കരുതെന്നും പൊതു സ്ഥലത്ത് കുറച്ച് കൂടി ഒതുങ്ങി കഴിഞ്ഞാല്‍ ഇത്തരം പ്രശ്നങ്ങള്‍ ഉണ്ടാവില്ല എന്നൊക്കെ അധികൃതര്‍ പറഞ്ഞു. ആക്രമണത്തിന് ഇരയായ ഇന്ത്യന്‍ വിദ്യാര്‍ത്ഥിയുടെ ബന്ധുക്കള്‍ പ്രതിഷേധിക്കുന്നു ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ ലാപ്‌ടോപ്പ്, ഐഫോണ്‍ മുതലായ വില കൂടിയ സാമഗ്രികള്‍ പ്രദര്‍ശിപ്പിച്ചു നടക്കുന്നതും മറ്റും അപകടകരം ആണ് എന്ന് കഴിഞ്ഞ ഫെബ്രുവരിയില്‍ തന്നെ ഓസ്ട്രേലിയന്‍ പോലീസ് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിന്റെ ഭാഗമായി ഓസ്ട്രേലിയന്‍ പോലീസിന്റെ ഒരു സംഘം ബാംഗ്ലൂര്‍ പോലെയുള്ള ഇന്ത്യന്‍ നഗരങ്ങള്‍ സന്ദര്‍ശിച്ച് ഓസ്ട്രേലിയയില്‍ ഉന്നത വിദ്യാഭ്യാസത്തിനായി പോകുവാന്‍ ഉദ്ദേശിക്കുന്ന യുവാക്കള്‍ക്ക് പെരുമാറ്റ പരിശീലനം നല്‍കാനും പദ്ധതി ഇട്ടതാണ്. ഇതിനിടയിലാണ് വംശീയ ആക്രമണങ്ങള്‍ ക്രമാതീതമായി വര്‍ദ്ധിച്ചതും പ്രശ്നം സങ്കീര്‍ണ്ണമായതും. വെളുത്ത വര്‍ഗ്ഗത്തിന്റെ അവകാശങ്ങള്‍ സംരക്ഷിക്കുക എന്ന പ്രഖ്യാപിത ലക്ഷ്യവുമായി പ്രവര്‍ത്തിക്കുന്ന കു ക്ലക്സ് ക്ലാന്‍ എന്ന രഹസ്യ ഭീകര സംഘടന രൂപം കൊണ്ടത് അമേരിക്കയിലാണെങ്കിലും വെള്ളക്കാര്‍ അധിനിവേശം നടത്തിയിടത്തൊക്കെ ക്ലാന്‍ വേരുറപ്പിച്ചു. വെള്ളക്കാരന്റെ താല്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനായി അക്രമവും ഭീകരതയും പ്രയോഗിക്കുന്നതില്‍ ഉറച്ചു വിശ്വസിക്കുന്ന ഇവര്‍ അമേരിക്കയിലെ കറുത്ത വര്‍ഗ്ഗക്കാര്‍ക്കെതിരെ തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ പിന്നീട് യഹൂദന്മാര്‍ക്കും, റോമന്‍ കത്തോലിക്കര്‍ക്കും, തൊഴിലാളി സംഘടനകള്‍ക്കും, ന്യൂനപക്ഷ സമൂഹങ്ങള്‍ക്കു നേരെയും വ്യാപിപ്പിച്ചു. അമേരിക്കന്‍ പ്രസിഡണ്ടായി ഒരു ആഫ്രിക്കന്‍ അമേരിക്കക്കാരന്‍ അവരോധിതനായത് ഈ വര്‍ണ്ണ വെറിയന്മാരെ കുറച്ചൊന്നുമല്ല അസ്വസ്ഥരാക്കിയത്. ഇതിലെ അംഗത്വം അതീവ രഹസ്യമാണെങ്കിലും ഒബാമ അമേരിക്കന്‍ പ്രസിഡണ്ടായതോടെ ക്ലാനില്‍ ചേരാന്‍ അഭൂതപൂര്‍വ്വം ആയ തിരക്ക് അനുഭവപ്പെടുന്നതായി ഒരു മുന്‍ ക്ലാന്‍ നേതാവ് വെളിപ്പെടുത്തിയിരുന്നു. ഓസ്ട്രേലിയക്ക് പിന്നാലെ കാനഡയിലും കഴിഞ്ഞ ദിവസം ഇന്ത്യാക്കാര്‍ക്കു നേരെ ആക്രമണം നടന്നത് ഇതിനു പിറകില്‍ ക്ലാന് പങ്കുള്ളതിന്റെ വ്യക്തമായ സൂചനയായാണ് കരുതപ്പെടുന്നത്.
- ജെ. എസ്.
( Friday, June 12, 2009 ) 1 Comments:
Links to this post: |
മദനിക്ക് പാക്കിസ്ഥാന്‍ ഭീകരനുമായി ബന്ധം
മുംബൈ ഭീകര ആക്രമണവും ആയി ബന്ധപ്പെട്ട് ഇന്നലെ വൈകീട്ട് ഡല്‍ഹി പോലീസ് അറസ്റ്റു ചെയ്ത പാക്കിസ്ഥാന്‍ സ്വദേശി മൊഹമ്മദ് ഒമര്‍ മദനി പാക്കിസ്ഥാന്‍ കോടതി കഴിഞ്ഞ ദിവസം മോചിപ്പിച്ച ജമാ അത് ഉദ് ദവ നേതാവ് ഹാഫിസ് മൊഹമ്മദ് സയീദിന്റെ വലം കൈ ആണെന്ന് പോലീസ് അറിയിച്ചു. ഇയാള്‍ സയീദിന്റെ ഏറ്റവും അടുത്ത കൂട്ടാളികളില്‍ ഒരാളാണ്. കഴിഞ്ഞ ഒരു വര്‍ഷമായി ഇയാള്‍ നേപ്പാളില്‍ നിന്നും ഭീകര പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി വരികയായിരുന്നു. മദനി സയീദിനൊപ്പം 2000 മുതല്‍ പ്രവര്‍ത്തിച്ചു തുടങ്ങിയതാണ്. ലഷ്കര്‍ എ തൊയ്ബ എന്ന ആഗോള ഭീകര സംഘടനക്ക് യുവാക്കളെ ചേര്‍ത്ത് കോടുക്കുന്ന ജോലിയും ഇയാളുടേതായിരുന്നു എന്നും ഡല്‍ഹി പോലീസിലെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.
Labels: തീവ്രവാദം, പാക്കിസ്ഥാന്‍
- ജെ. എസ്.
( Friday, June 05, 2009 ) |
മുംബൈ ഭീകരവാദിയെ വിട്ടയച്ചു
ലോകത്തെ നടുക്കിയ മുംബൈ ഭീകര ആക്രമണത്തിന്റെ സൂത്രധാരന്‍ എന്ന് ഇന്ത്യയും അമേരിക്കയും ആരോപിച്ച ലഷ്കര്‍ എ തയ്ബ യുടെ മുന്നണി സംഘടനയായി പ്രവര്‍ത്തിക്കുന്ന ജമാ അത് ദു അവയുടെ നേതാവ് ഹാഫിസ് മുഹമ്മദ് സയീദിനെ പാക്കിസ്ഥാന്‍ വിട്ടയച്ചു. ലാഹോര്‍ കോടതിയുടെ ഉത്തരവിനെ തുടര്‍ന്നാണ് ഈ നടപടി. കഴിഞ്ഞ നവംബറില്‍ മുംബൈയില്‍ 163 പേര്‍ കൊല്ലപ്പെട്ട ഭീകര ആക്രമണങ്ങള്‍ ഇയാളാണ് ആസൂത്രണം ചെയ്യുകയും സാമ്പത്തിക സഹായം നല്‍കുകയും ചെയ്തത് എന്ന് അമേരിക്കയും ഇന്ത്യയും നടത്തിയ അന്വേഷണങ്ങളില്‍ കണ്ടെത്തിയിരുന്നു. അമേരിക്ക ഏറെ സമ്മര്‍ദ്ദം ചെലുത്തിയതിനു ശേഷമാണ് അന്ന് പാക് നേതൃത്വം ഇയാളെ വീട്ടു തടങ്കലില്‍ ആക്കാന്‍ തയ്യാറായത്. ഇന്ത്യ നല്‍കിയ തെളിവുകള്‍ ഇയാള്‍ക്കെതിരെ കോടതിയില്‍ ഹാജരാക്കാതെ ഇന്ത്യാ പാക് ബന്ധം മെച്ചപ്പെടുത്താന്‍ ഉള്ള ശ്രമങ്ങള്‍ വെറും പ്രഹസനം മാത്രമാണെന്ന് ഇതോടെ പാക്കിസ്ഥാന്‍ തെളിയിച്ചിരിക്കുന്നു.
Labels: തീവ്രവാദം, പാക്കിസ്ഥാന്‍
- ജെ. എസ്.
( Wednesday, June 03, 2009 ) |
ഭീകരതക്കെതിരെ ജി-8
ജി-8 രാഷ്ട്രങ്ങള്‍ തമ്മില്‍ കൂടുതല്‍ അടുത്ത സഹകരണം ഉണ്ടെങ്കിലേ ഭീകരതയും കടല്‍ കൊള്ളയും പോലുള്ള അന്താരാഷ്ട്ര വെല്ലുവിളികളെ നേരിടാന്‍ കഴിയൂ എന്ന് ജി-8 മന്ത്രിമാരുടെ ഉന്നത തല യോഗം വിലയിരുത്തി. ലോകത്തെ ഏറ്റവും സമ്പന്നമായ എട്ട് രാഷ്ട്രങ്ങളുടെ സംഘമായ ജി-8 ന്റെ ആഭ്യന്തര നീതി ന്യായ മന്ത്രിമാരുടെ യോഗത്തിന്റെ സമാപനത്തോട് അനുബന്ധിച്ച് പുറത്തിറക്കിയ പ്രസ്താവനയിലാണ് ഈ കാര്യം പറഞ്ഞത്.
ഭീകരതയാണ് അന്താരാഷ്ട്ര സമൂഹത്തിന്റെ സുരക്ഷയെ അലട്ടുന്ന ഏറ്റവും വലിയ പ്രശ്നം. തീവ്രവാദികളുടെ സംഘടനാപരമായ വൈദഗ്ദ്ധ്യവും ആക്രമണ ശേഷിയും അനുദിനം വര്‍ദ്ധിച്ചു കൊണ്ടിരിക്കുന്നത് ആശങ്കാജനകമാണ്. ഇതിനെ ചെറുക്കാന്‍ ജി-8 രാഷ്ട്രങ്ങള്‍ തമ്മിലുള്ള സഹകരണം ശക്തമാക്കിയേ തീരൂ എന്നും ബ്രിട്ടന്‍, കാനഡ, ഫ്രാന്‍സ്, ജര്‍മ്മനി, ഇറ്റലി, ജപ്പാന്‍, റഷ്യ, അമേരിക്ക എന്നീ രാജ്യങ്ങളിലെ മന്ത്രിമാര്‍ സംയുക്തമായി പ്രസ്താവിച്ചു. മൂന്ന് ദിവസമായി റോമിനടുത്ത് നടന്നു വന്ന യോഗം ശനിയാഴ്ച്ച സമാപിച്ചു. Labels: അന്താരാഷ്ട്രം, തീവ്രവാദം
- ജെ. എസ്.
( Monday, June 01, 2009 ) |
ആക്രമണം തുടരുന്നു - ഇന്ത്യന്‍ വിദ്യാര്‍ത്ഥിക്കു നേരെ ബോംബേറ്
വംശീയ ആക്രമണത്തിന് ഇരയായ ഇന്ത്യന്‍ വിദ്യാര്‍ത്ഥി ശ്രാവണ്‍ കുമാറിന്റെ നില അതീവ ഗുരുതരമായി തുടരുന്നതിന് ഇടയിലും ഓസ്ട്രേലിയയില്‍ ഇന്താക്കാര്‍ക്ക് നേരെയുള്ള ആക്രമണങ്ങള്‍ തുടരുന്നു. ഇന്നലെ രാത്രി നടന്ന ഏറ്റവും അവസാനത്തെ സംഭവത്തില്‍ സിഡ്നിയിലെ ഹാരിസ് പാര്‍ക്കിലെ തന്റെ ഫ്ലാറ്റ് മുറിയില്‍ കട്ടിലില്‍ ഇരിക്കുകയായിരുന്ന രാജേഷ് കുമാര്‍ എന്ന ഇരുപത്തി അഞ്ചുകാരന്റെ നേരെ ഒരു അജ്ഞാതന്‍ പെട്രോള്‍ ബോംബ് എറിഞ്ഞു. ബോംബ് പൊട്ടിത്തെറിക്കുകയും തീ ആളി പടരുകയും ചെയ്തു. കത്തി പിടിച്ച തീയുമായി ഇയാള്‍ ഉറക്കെ നിലവിളിച്ചു കൊണ്ട് വീടിനു വെളിയിലേക്ക് ഓടിയതിനെ തുടര്‍ന്ന് ഇയാളുടെ അയല്‍ക്കാരന്‍ ഓടി എത്തുകയും ഒരു കരിമ്പടം കൊണ്ട് പുതപ്പിച്ച് തീ കെടുത്തുകയും ആയിരുന്നു. രാജേഷ് കുമാറിന്റെ ദേഹത്ത് 30 ശതമാനം പൊള്ളല്‍ ഏറ്റിട്ടുണ്ട്.
വെള്ളക്കാര്‍ കൊള്ളയടിക്കുകയും കുത്തി പരിക്കേല്‍പ്പിക്കുകയും ചെയ്ത ബല്‍ജിന്ദര്‍ സിംഗ് നേരത്തേ വെള്ളക്കാരുടെ ആക്രമണത്തിന് ഇരയായിരുന്ന നാല് ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ ആശുപത്രിയില്‍ കിടക്കുമ്പോള്‍ ഇവരുടെ വീടുകള്‍ കൊള്ള അടിച്ച് സംഭവം ഏവരേയും അമ്പരപ്പിച്ചിരുന്നു. ഇവരുടെ വീട്ടില്‍ കയറി അവിടെയുള്ള സര്‍വ്വതും കൊള്ളയടിച്ചു. ഇവര്‍ക്ക് വീട്ടിലെത്തിയാല്‍ മാറ്റിയിടാന്‍ വസ്ത്രം പോലും കൊള്ളക്കാര്‍ ബാക്കി വെച്ചിട്ടില്ല എന്ന് ഓസ്ട്രേലിയയിലെ വിദ്യാര്‍ത്ഥി സംഘടനയായ ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ സ്റ്റുഡന്‍സ് ഓഫ് ഓസ്ട്രേലിയയുടെ (Federation of Indian Students of Australia - FISA) യുടെ പ്രതിനിധികള്‍ അറിയിച്ചു. Labels: കുറ്റകൃത്യം, തീവ്രവാദം
- ജെ. എസ്.
( Friday, May 29, 2009 ) |
വംശീയ ആക്രമണം : ഇന്ത്യന്‍ വിദ്യാര്‍ത്ഥി അത്യാസന്ന നിലയില്‍
ഓസ്ട്രേലിയയില്‍ വിദ്യാര്‍ത്ഥി ആയിരുന്ന ആന്ധ്രാ പ്രദേശ് സ്വദേശി വംശീയ ആക്രമണത്തെ തുടര്‍ന്ന് അത്യാസന്ന നിലയില്‍ ആണെന്ന് ഓസ്ട്രേലിയയിലെ ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ അനിതാ നായര്‍ അറിയിച്ചു. 25 കാരനായ ശ്രാവണ്‍ കുമാര്‍ ആണ് ഒരു സംഘം ഓസ്ട്രേലിയന്‍ യുവാക്കളുടെ ആക്രമണത്തിന് ഇരയായി ഇപ്പോള്‍ മെല്‍ബണിലെ ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുന്നത്. ഇദ്ദേഹത്തിന്റെ നില അതീവ ഗുരുതരവും ആശങ്കാ ജനകവും ആണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. ഈ അവസരത്തില്‍ ഇയാളുടെ ജീവന്‍ രക്ഷപ്പെടുത്താന്‍ ആവുമെന്ന് തങ്ങള്‍ വിശ്വസിക്കുന്നില്ലെന്നും എന്നാല്‍ എന്തെങ്കിലും പുരോഗതി ഉണ്ടാവുമോ എന്ന പ്രതീക്ഷയില്‍ തന്നെ ഏവരും കാത്തിരിക്കുകയാണ് എന്നും ഇവര്‍ കൂട്ടിച്ചേര്‍ത്തു. ഒന്നു രണ്ട് ദിവസത്തിനകം വ്യക്തം ആയ ഒരു ചിത്രം ലഭിക്കും എന്നാണ് പ്രതീക്ഷ. തങ്ങള്‍ ആശുപത്രി അധികൃതരുമായി നിരന്തര സമ്പര്‍ക്കത്തിലാണ് എന്നും അനിത പറഞ്ഞു.
ശ്രാവണ്‍ കുമാര്‍ അടക്കം നാല് ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ ആണ് കഴിഞ്ഞ ദിവസം മെല്‍ബണില്‍ ഒരു സംഘം ഓസ്ട്രേലിയന്‍ യുവാക്കളുടെ ആക്രമണത്തിന് ഇരയായത്. ക്രൂരമായി മര്‍ദ്ദിച്ച ഇവരെ ആക്രമികള്‍ സ്ക്രൂ ഡ്രൈവര്‍ കൊണ്ട് കുത്തി മുറിവേല്‍പ്പിക്കുകയും ചെയ്തു എന്ന് പോലീസ് പറഞ്ഞു. ആക്രമണത്തില്‍ വിദേശ കാര്യ മന്ത്രി എസ്. എം കൃഷ്ണ ഞെട്ടല്‍ രേഖപ്പെടുത്തി. തങ്ങളുടെ വിദ്യാര്‍ത്ഥികളുടെ സുരക്ഷ ഉറപ്പാക്കുവാന്‍ വേണ്ട നടപടികള്‍ കൈക്കൊള്ളണം എന്ന് ഇന്ത്യ ഓസ്ട്രേലിയയോട് ആവശ്യപ്പെട്ടു. ആക്രമണത്തെ അപലപിച്ച ഇന്ത്യ അക്രമികളെ മാതൃകാപരമായി ശിക്ഷിക്കണം എന്ന് ആവശ്യപ്പെട്ടു.
- ജെ. എസ്.
( Thursday, May 28, 2009 ) |
താലിബാന്റെ പീഡനം അന്യ മതങ്ങള്‍ക്ക് നേരെ
പാക്കിസ്ഥാനിലെ അന്യ മതക്കാര്‍ക്ക് താലിബാന്‍ ഏര്‍പ്പെടുത്തിയ കരം അടക്കാത്ത കുടുംബങ്ങളെ കൂട്ടത്തോടെ കുടിയൊഴിപ്പിച്ചു. വടക്ക് പടിഞ്ഞാറന്‍ പ്രവിശ്യയിലെ 150 ലേറേ സിക്ക് ഹിന്ദു മതക്കാര്‍ക്കാണ് ഇതോടെ തങ്ങളുടെ സര്‍വസ്വവും ഉപേക്ഷിച്ച് സ്വന്തം നാട്ടില്‍ നിന്നും പലായനം ചെയ്യേണ്ടതായി വന്നത്. ഇവര്‍ ഇപ്പോള്‍ പഞ്ചാബിലേയും റാവല്‍ പിണ്ടിയിലേയും താല്‍ക്കാലിക ദുരിതാശ്വാസ കാമ്പുകളില്‍ കഴിയുകയാണ്.
ഇവിടത്തെ ന്യൂന പക്ഷ സമുദായമായ സിക്കുകാരോട് പ്രതി വര്‍ഷം അഞ്ച് കോടി രൂപയാണ് താലിബാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഇതില്‍ അല്‍ഭുതപ്പെടാന്‍ ഒന്നും ഇല്ല എന്നാണ് അമേരിക്കന്‍ വക്താവ് പറഞ്ഞത്. താലിബാന്‍ ഭീകരര്‍ നിഷ്ഠൂരരായ കൊലയാളികള്‍ ആണ്. അവര്‍ പാക്കിസ്ഥാനിലേയും അഫ്ഗാനിസ്ഥാനിലേയും ദുര്‍ബലമായ ജനാധിപത്യം തകര്‍ക്കാന്‍ വേണ്ടി എന്തു ചെയ്യും എന്ന് തങ്ങള്‍ക്ക് ബോധ്യമുണ്ട്. അന്യ് മതക്കാരില്‍ നിന്നും കരം പിരിക്കാന്‍ പോലും മുതിര്‍ന്ന താലിബാനെ നിര്‍മ്മാര്‍ജ്ജനം ചെയ്യുന്നതിനായി അന്താരാഷ്ട്ര സമൂഹം ഒരുമിച്ച് പ്രവര്‍ത്തിക്കേണ്ടതിന്റെ ആവശ്യകതയാണ് ഇത് ചൂണ്ടിക്കാട്ടുന്നത് എന്നും അമേരിക്കന്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് വക്താവ് റോബര്‍ട്ട് വുഡ് വാഷിങ്ടണില്‍ അഭിപ്രായപ്പെട്ടു. പാക്കിസ്ഥാന്‍ സൈന്യത്തില്‍ സിക്ക് ഉദ്യോഗസ്ഥന്‍ ഇതിനിടെ സിക്ക് ന്യൂനപക്ഷത്തെ സംരക്ഷിക്കണം എന്ന ഇന്ത്യയുടെ അഭ്യര്‍ത്ഥന പാക്ക് അധികൃതര്‍ തള്ളി. പാക്കിസ്ഥാനിലെ സിക്ക് വംശജര്‍ പാക് പൌരന്മാര്‍ ആണെന്നും അവരുടെ കാര്യത്തില്‍ ഇന്ത്യ ഇടപെടേണ്ട എന്നും പാക്കിസ്ഥാന്‍ വിദേശ കാര്യ വകുപ്പ് വക്താവ് അറിയിച്ചു. Labels: തീവ്രവാദം, പാക്കിസ്ഥാന്‍, മനുഷ്യാവകാശം
- ജെ. എസ്.
( Sunday, May 03, 2009 ) |
പാക്കിസ്ഥാനില്‍ ഇടപെടും : അമേരിക്ക
താലിബാന്‍ ഭീകരരെ തടയാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ തങ്ങള്‍ സ്വാത് താഴ്വര ആക്രമിക്കും എന്ന് അമേരിക്ക വ്യക്തമാക്കി. ബൂണര്‍ താലിബാന്റെ നിയന്ത്രണത്തില്‍ ആയപ്പോള്‍ ഒബാമ ഭരണകൂടം തങ്ങളെ ബന്ധപ്പെടുകയും ഈ കാര്യം അറിയിക്കുകയും ചെയ്തു എന്ന് ഒരു മുതിര്‍ന്ന പാക്കിസ്ഥാന്‍ സൈനിക ഉദ്യോഗസ്ഥന്‍ ആണ് വെളിപ്പെടുത്തിയത്. അഫ്ഗാനിസ്ഥാനിലെ താലിബാനും അല്‍ഖൈദക്കും എതിരെ അമേരിക്ക നടത്തുന്ന യുദ്ധത്തില്‍ നിര്‍ണ്ണായക പങ്ക് വഹിക്കുന്ന ആണവ രാഷ്ട്രമായ പാക്കിസ്ഥാന്‍ ഇസ്ലാമിക തീവ്രവാദികളുടെ പിടിയില്‍ ആവുന്നത് അമേരിക്കയെ ഏറെ അസ്വസ്ഥമാക്കുന്നുണ്ട്. അമേരിക്കയുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് പാക്കിസ്ഥാന്‍ ചാര സംഘടനയായ ഐ.എസ്.ഐ. താലിബാനോട് ബൂണറില്‍ നിന്നും പിന്‍വാങ്ങാന്‍ ആവശ്യപ്പെട്ടത് എന്നും ഈ ഉദ്യോഗസ്ഥന്‍ പറഞ്ഞു. എന്നാല്‍ താലിബാന്റെ പിന്മാറ്റം പൂര്‍ണ്ണമല്ല എന്ന് ഇവിടെ നിന്നുമുള്ള റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഇവിടത്തെ ലക്ഷക്കണക്കിന് ആള്‍ക്കാര്‍ ഇപ്പോഴും താലിബാന്‍ നടപ്പിലാക്കിയ തങ്ങളുടെ രീതിയിലുള്ള ഇസ്ലാമിക നിയമത്തിന്റേയും താലിബാന്‍ ഭീകരരുടേയും ദയയില്‍ ആണ് കഴിയുന്നത്.
Labels: അമേരിക്ക, തീവ്രവാദം, പാക്കിസ്ഥാന്‍
- ജെ. എസ്.
( Sunday, April 26, 2009 ) |
പാക്കിസ്ഥാന്‍ നിലംപതിക്കുമോ?
പാക്കിസ്ഥാന്‍ തലസ്ഥാനത്തേക്ക് താലിബാന്‍ മുന്നേറി കൊണ്ടിരിക്കുന്നത് ലോകം ആശങ്കയോടെ ഉറ്റു നോക്കുന്നു. ഇസ്ലാമാബാദിന് തൊട്ടടുത്തുള്ള ഒരു പ്രവിശ്യ താലിബാന്‍ ഭീകരരുടെ കൈയ്യില്‍ ആവാതിരിക്കാന്‍ വേണ്ടി അവിടേക്ക് അയച്ച ഒരു സൈനിക വ്യൂഹം താലിബാന്‍ ഭീകരര്‍ ഇന്നലെ ആക്രമിച്ചു നശിപ്പിച്ചതോടെ ഈ ആശങ്ക പ്രബലപ്പെട്ടു. ഇസ്ലാമാബാദില്‍ നിന്നും വെറും നൂറ് കിലോമീറ്റര്‍ അകലെ ഉള്ള ബുണര്‍ ഇപ്പോള്‍ പൂര്‍ണ്ണമായും താലിബാന്റെ നിയന്ത്രണത്തിലാണ്. ബുണറിലെ നിയമ വ്യവസ്ഥ അനിശ്ചിതത്വത്തിലാണ്. ഇവിടത്തെ ആറ് ന്യായാധിപന്മാരും അടിയന്തര അവധി എടുത്ത് ഇവിടെ നിന്നും സ്ഥലം വിട്ടിരിക്കുന്നു. ഇവിടെ നിന്നും വന്‍ തോതില്‍ യുവാക്കളെ താലിബാന്‍ തങ്ങളുടെ സംഘത്തില്‍ ചേര്‍ക്കുകയും ചെയ്തു. ഇതോടെ ഇവിടെ നിന്നും താലിബാനെ പുറം തള്ളുക എന്നത് അസാധ്യം ആവും.
Labels: തീവ്രവാദം, പാക്കിസ്ഥാന്‍
- ജെ. എസ്.
( Friday, April 24, 2009 ) |
മാവോയിസ്റ്റുകള്‍ ആഞ്ഞടിക്കുന്നു
ലോക് സഭാ തെരഞ്ഞെടുപ്പുകള്‍ അട്ടിമറിക്കുവാന്‍ ഉള്ള ശ്രമത്തില്‍ മാവോയിസ്റ്റ് തീവ്രവാദികള്‍ ആഞ്ഞടിക്കുന്നു. ജാര്‍ഖണ്ട്, ആന്ധ്ര പ്രദേശ്, ബീഹാര്‍, ഒറീസ്സ, ഛത്തീസ്ഗഡ്, എന്നീ സംസ്ഥാനങ്ങളില്‍ മാവോയിസ്റ്റുകള്‍ അഴിച്ചു വിട്ട ആസൂത്രിതമായ ആക്രമണങ്ങള്‍ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരേയും, സുരക്ഷാ ഉദ്യോഗസ്ഥരേയും വോട്ടര്‍മാരേയും ഭീതിയില്‍ ആഴ്ത്തിയിരിക്കുന്നു. തെരഞ്ഞെടുപ്പ് ബഹിഷ്ക്കരിക്കാന്‍ ഉള്ള തങ്ങളുടെ ആഹ്വാനം ചെവി കൊള്ളാതിരുന്നാല്‍ കനത്ത പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരും എന്നാണ് ഇവരുടെ താക്കീത്. ഇരുന്നൂറ്റി അമ്പതോളം വരുന്ന നക്സലുകള്‍ കഴിഞ്ഞ ദിവസം അഞ്ഞൂറോളം പേര്‍ യാത്ര ചെയ്തിരുന്ന ഒരു പാസഞ്ചര്‍ തീവണ്ടി റാഞ്ച്ചി എടുത്തെങ്കിലും പിന്നീട് ആര്‍ക്കും അപായമില്ലാതെ ഇവരെ വിട്ടയച്ചു. ജയ്പൂര്‍, ഡല്‍ഹി, മുംബായ് എന്നിവിടങ്ങളില്‍ നടന്ന ഇസ്ലാമിക ഭീകരരുടെ ആക്രമണത്തിന്റെ ഭീഷണിയേക്കാള്‍ ഗുരുതരം ആയിരിക്കുന്നു ഇപ്പോള്‍ മാവോയിസ്റ്റുകള്‍ ഉയര്‍ത്തുന്ന ഭീഷണി.
1967ല്‍ വെസ്റ്റ് ബംഗാളില്‍ നടന്ന ആദ്യ നക്സല്‍ ആക്രമണത്തെ തുടര്‍ന്ന് ഇന്ത്യയില്‍ 6,000 പേരോളം ഇതിനോടകം കൊല്ലപ്പെട്ടതായി പോലീസ് വെളിപ്പെടുത്തുന്നു. 650 പോലീസ് ഉദ്യോഗസ്ഥര്‍ ഇവരുടെ ആക്രമണത്തെ തുടര്‍ന്ന് ജീവന്‍ വെടിഞ്ഞു. Labels: തീവ്രവാദം
- ജെ. എസ്.
( Thursday, April 23, 2009 ) |
പാക്കിസ്ഥാനില്‍ ചാവേര്‍ ആക്രമണം
പാക്കിസ്ഥാന്റെ അഫ്ഗാനിസ്ഥാന്‍ അതിര്‍ത്തിക്ക് അടുത്ത് ഇന്നലെ നടന്ന ചാവേര്‍ ബോംബ് ആക്രമണത്തില്‍ 27 പേര്‍ കൊല്ലപ്പെട്ടു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഒരു ഉന്നത താലിബാന്‍ നേതാവ് ഏറ്റെടുത്തു. പാക്കിസ്ഥാന്റെ ഗ്രാമീണ പ്രദേശങ്ങളില്‍ അമേരിക്ക ആക്രമണം തുടരുന്ന പക്ഷം ഇത്തരം ആക്രമണങ്ങളും തുടരും എന്ന് താലിബാന്‍ മുന്നറിയിപ്പ് നല്‍കി. പാക്കിസ്ഥാനില്‍ ഉടനീളം താലിബാന്റെ നേതൃത്വത്തില്‍ ഇത്തരം ആക്രമണങ്ങള്‍ പെരുകുന്നുണ്ടെങ്കിലും അല്‍ ക്വൈദ ഭീകരര്‍ ഒളിച്ചിരിക്കുന്ന അഫ്ഗാന്‍ അതിര്‍ത്തിയില്‍ ആണ് ആക്രമണങ്ങള്‍ ഏറെയും നടക്കുന്നത്. ഈ പ്രദേശത്താണ് ഒസാമ ബിന്‍ ലാദന്‍ ഒളിച്ചു താമസിക്കുന്നതായി കരുതപ്പെടുന്നത്. ശനിയാഴ്ച നടന്ന കാര്‍ ബോംബ് ആക്രമണത്തില്‍ ഒരു പോലീസ് സ്റ്റേഷനും പന്ത്രണ്ടോളം സൈനിക വാഹനങ്ങളും നശിച്ചു. 25 സുരക്ഷാ ഭടന്മാരും രണ്ട് സൈനികരും കൊല്ലപ്പെട്ടു. സ്ഥലം പോലീസ് മേധാവി അടക്കം അറുപതോളം പേര്‍ക്ക് പരിക്കുണ്ട്.
Labels: തീവ്രവാദം, പാക്കിസ്ഥാന്‍
- ജെ. എസ്.
( Sunday, April 19, 2009 ) |
0 Comments:
Post a Comment
Links to this post:
Create a Link
« ആദ്യ പേജിലേക്ക്