ബുര്‍ജ് ഖലീഫ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടം
burj-khalifaദുബായ് : 828 മീറ്റര്‍ ഉയരത്തില്‍ തല ഉയര്‍ത്തി നില്‍ക്കുന്ന ബുര്‍ജ് ഖലീഫ എന്ന ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിട ത്തിന്റെ ഉല്‍ഘാടനം ഇന്നലെ വൈകീട്ട് 8 മണിക്ക് യു.എ.ഇ. വൈസ് പ്രസിഡണ്ടും, പ്രധാന മന്ത്രിയും, ദുബായ് ഭരണാധി കാരിയുമായ ഷെയ്ഖ് മൊഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം നിര്‍വ്വഹിച്ചു. നിശ്ചയ ദാര്‍ഢ്യവും കരുത്തുമുള്ള ഒരു ജനതയ്ക്ക് വേണ്ടിയാണ് ഈ കെട്ടിടം നിര്‍മ്മിച്ചത് എന്ന് കെട്ടിടത്തിന്റെ ഉല്‍ഘാടന വേളയില്‍ ഹിസ് ഹൈനസ് ഷെയ്ഖ് മൊഹമ്മദ് അറിയിച്ചു. ഈ സംരംഭത്തിന്റെ വിജയത്തോടെ ദുബായ്, ലോക ഭൂപടത്തില്‍ തന്നെ അടയാളപ്പെട്ടു കഴിഞ്ഞിരിക്കുന്നു. ഇത്രയും മഹത്തായ ഒരു കെട്ടിടം മഹാനായ ഒരാളുടെ പേരില്‍ തന്നെയാണ് അറിയപ്പെടേണ്ടത് എന്നും അതിനാല്‍ കെട്ടിടത്തിന്റെ പേര് മാറ്റി ബുര്‍ജ് ഖലീഫ ബിന്‍ സായിദ് എന്ന് ആക്കിയതായും അദ്ദേഹം തുടര്‍ന്ന് അറിയിച്ചു.
 
കെട്ടിടത്തിന്റെ ഉല്‍ഘാടനം ദര്‍ശിക്കാന്‍ ആയിര കണക്കിന് വിശിഷ്ട അതിഥികള്‍ ഒത്തു കൂടിയിരുന്നു. കെട്ടിടത്തിനു ചുറ്റുമുള്ള ഹോട്ടലുകളില്‍ ഉല്‍ഘാടന ചടങ്ങുകള്‍ വീക്ഷിക്കാന്‍ ആവും വിധമുള്ള ഇരിപ്പിടങ്ങള്‍ എല്ലാം തന്നെ രാവിലേ തന്നെ ബുക്ക് ചെയ്യപ്പെട്ടിരുന്നു. അടുത്തുള്ള ചില കെട്ടിടങ്ങള്‍ സുരക്ഷാ കാരണങ്ങളാല്‍ സുരക്ഷാ ഉദ്യോഗസ്ഥരുടെ നിര്‍ദ്ദേശ പ്രകാരം ഒഴിഞ്ഞു കൊടുക്കുകയും ചെയ്തിരുന്നു. ഇത്തരത്തില്‍ ഹോട്ടലുകളില്‍ പണം മുടക്കി കാഴ്‌ച്ച കാണാന്‍ എത്തിയ നിരവധി ആളുകള്‍ക്ക് പുറമെ പരിസരത്തുള്ള ഒഴിഞ്ഞ ഇടങ്ങളിലും റോഡരികില്‍ കാറുകള്‍ ഒതുക്കിയിട്ടും ഉല്‍ഘാട നത്തോടനു ബന്ധിച്ചുള്ള വെടിക്കെട്ടും, ലേസര്‍ പ്രദര്‍ശനവും, വര്‍ണ്ണ ദീപ അലങ്കാരങ്ങളും കാണാന്‍ ആയിര ക്കണക്കിന് ജനങ്ങള്‍ തടിച്ചു കൂടി.
 


മുകളിലെ ചിത്രത്തില്‍ ക്ലിക്ക് ചെയ്താല്‍ കൂടുതല്‍ ചിത്രങ്ങള്‍ കാണാം

 
എന്നാല്‍ തൃശ്ശൂര്‍ പൂരത്തിന്റെ വെടിക്കെട്ട് പ്രതീക്ഷിച്ചവര്‍ക്ക് തികച്ചും വ്യത്യസ്തമായ മറ്റൊരു അനുഭവമാണ് ഉണ്ടായത്. ആകാശത്തിലേക്ക് കുതിച്ചുയരുന്ന പതിവ് കാഴ്‌ച്ചയില്‍ നിന്നും വ്യത്യസ്തമായി ലോകത്തിലെ ഏറ്റവും ഉയരമുള്ള കെട്ടിടത്തിന്റെ സവിശേഷതയെ വിളിച്ചോതിയ വ്യത്യസ്തമായ ഒരു വെടിക്കെ ട്ടായിരുന്നു സംവിധാനം ചെയ്തിരുന്നത്. കെട്ടിടത്തിന്റെ വിവിധ നിലകളില്‍ നിന്നും പുറത്തേക്ക് വര്‍ഷിച്ച വെടിക്കെട്ട് കെട്ടിടത്തിന്റെ ഉയരം പ്രഖ്യാപിച്ചു കൊണ്ട് കെട്ടിടത്തെ വര്‍ണ്ണ പ്രഭയാല്‍ ആവരണം ചെയ്തു നില്‍ക്കുന്ന അത്യപൂര്‍വ്വ ദൃശ്യമാണ് ബുര്‍ജ് ഖലീഫ കാഴ്‌ച്ചക്കാര്‍ക്ക് സമ്മാനിച്ചത്. സംഗീത താളത്തിനൊപ്പം നൃത്തം വെച്ച ദുബായ് ഫൌണ്ടന്‍ ഉല്‍ഘാടനത്തിന് കൊഴുപ്പേകി. ഇതേ സമയം, യു. എ. ഇ. യുടെ പതാകയും ഷെയ്ഖ് മൊഹമ്മദിന്റെയും യു. എ. ഇ. പ്രസിഡണ്ട് ഷെയ്ഖ് ഖലീഫയുടെയും ചിത്രങ്ങളും ഏന്തി ആകാശത്തു നിന്നും പാരഷൂട്ട് വഴി ഒഴുകി എത്തിയ എട്ടു പേര്‍ കൃത്യമായി ഷെയ്ഖ് മൊഹമ്മദിനു മുന്‍പില്‍ തന്നെ വന്നിറങ്ങി. ഇതോടൊപ്പം ഇരുട്ടില്‍ മൂടി കിടന്നിരുന്ന ബുര്‍ജ് ഖലീഫ യുടെ വിവിധ നിലകളില്‍ നിന്നും പതിനായിരം വെടിക്കെട്ടുകള്‍ക്ക് തിരി കൊളുത്തി. ലോകത്തിലെ ഏറ്റവും ഉയരമേറിയ വെടിക്കെട്ടായി മാറി ഈ കാഴ്‌ച്ച.

Labels:

  - ജെ. എസ്.
   ( Tuesday, January 05, 2010 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



നൂര്‍ ദുബായ്; 10 ലക്ഷം പേര്‍ക്ക് കാഴ്ച
ലോകത്തെ 10 ലക്ഷം പേര്‍ക്ക് കാഴ്ച നല്‍കുന്ന നേത്രദാന ചികിത്സാ സംരംഭത്തിന് ദുബായില്‍ തുടക്കമായി. യു.എ.ഇ. വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധി കാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമാണ് നൂര്‍ ദുബായ് എന്ന് പേരിട്ടിരിക്കുന്ന ഈ പദ്ധതി പ്രഖ്യാപിച്ചത്. ശൈഖ് മുഹമ്മദിന്‍റെ വ്യക്തിഗത പദ്ധതിയായാണ് നൂര്‍ ദുബായ്ക്ക് തുടക്കമാവുന്നത്. ലോകാരോഗ്യ സംഘടന, അന്താരാഷ്ട്ര അന്ധതാ നിവാരണ ഏജന്‍സി എന്നിവയുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുക. ലോകത്തിലെ വിവിധ ഭാഗങ്ങളില്‍ നിന്ന് തെരഞ്ഞെടുക്കപ്പെടുന്ന 10 ലക്ഷം പേര്‍ക്കാണ് നേത്ര ചികിത്സ, കണ്ണ് മാറ്റി വയ്ക്കല്‍, തിമിര ശസ്ത്രക്രിയ തുടങ്ങിയ സേവനങ്ങള്‍ നല്‍കുക.

Labels: , ,

  - ജെ. എസ്.
   ( Thursday, September 04, 2008 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



ദുബായ് വില്ലയിലെ അഗ്നിബാധ - 10 ആന്ധ്ര സ്വദേശികള്‍ വെന്ത് മരിച്ചു
ദേര ദുബായിലെ വില്ലയില്‍ ഇന്നലെ പുലര്‍ച്ചെ 5.30 ഓടെയാണ് തീ പിടുത്ത മുണ്ടായത്. ഇതില്‍ 10പേര്‍ മരിച്ചു. ആന്ധ്ര പ്രദേശിലെ കരിം നഗര്‍ ജില്ലയില്‍ നിന്നുള്ള വരാണ് മരിച്ച എല്ലാവരും.




തലാരി ഗംഗാധരന്‍, കൊക്കുള സഞ്ജീവ്, ദേവരാജണ്ണ, ചിന്നയ്യ, നരേഷ്, ജില്ലെബ ക്കണ്ണ, രാജു , തൊരാസപ്പു സൈലു, രാജലിംഗം, ബാലപ്പു ഗംഗാറാം എന്നിവരാണ് മരിച്ചത്. 15 പേരെ പൊള്ളലേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പി ച്ചിട്ടുണ്ട്. ദുബായിലെ അല്‍ ബറാഹ ആശുപത്രി യിലാണ് ഇവര്‍ ചികിത്സയില്‍ കഴിയുന്നത്.




അപകടത്തില്‍ മലയാളികള്‍ പെട്ടിട്ടില്ല എന്നാണ് അറിയുന്നത്. ആന്ധ്ര, തമിഴ്നാട് എന്നിവിടങ്ങളില്‍ നിന്നുള്ള തൊഴിലാളികളാണ് തീ പിടുത്ത മുണ്ടായ വില്ലയില്‍ താമസിച്ചിരുന്നത്. ഒരു ഡസനിലേറെ മുറികളിലായി നൂറിലധികം തൊഴിലാളികള്‍ ഈ വില്ലയില്‍ താമസിക്കു ന്നുണ്ടായിരുന്നു.




പുലര്‍ച്ചെ എല്ലാവരും ഉറങ്ങി ക്കിടക്കുന്ന സമയത്താണ് തീ പിടുത്ത മുണ്ടായത് എന്നത് കൊണ്ട് പലര്‍ക്കും രക്ഷപ്പെടാന്‍ സാധിച്ചില്ല.




കനത്ത പുക കൊണ്ട് മുറികളാകെ മൂടിയെന്നും ഒന്നും കാണാന്‍ കഴിഞ്ഞില്ലെന്നും തൊഴിലാളികള്‍ പറഞ്ഞു. രക്ഷപ്പെടാനുള്ള ശ്രമത്തി നിടയില്‍ ചിലര്‍ക്ക് പരിക്കേ ല്‍ക്കുകയും ചെയ്തിട്ടുണ്ട്.




വില്ല ഏകദേശം പൂര്‍ണമായും കത്തി നശിച്ചു.




ഗ്യാസ് സിലിണ്ടറില്‍ നിന്നാണ് തീ പിടുത്ത മുണ്ടായ തെന്നാണ് നിഗമനം.




അതേ സമയം തീ പിടുത്തത്തില്‍ എല്ലാം നഷ്ടപ്പെട്ട ഇവിടെ താമസിച്ചിരുന്നവര്‍ ഇപ്പോള്‍ പെരുവഴിയിലാണ്. കേന്ദ്ര പ്രവാസി വകുപ്പ് മന്ത്രി വയലാര്‍ രവിയുടെ നിര്‍ദേശ പ്രകാരം ഇവര്‍ക്ക് ഭക്ഷണത്തിനുള്ള സൗകര്യം ദുബായ് ഇന്ത്യന്‍ കോണ്‍സുലേറ്റ് ഏര്‍പ്പെടുത്തി യിട്ടുണ്ട്.




തൊഴിലാളികള്‍ക്ക് താമസ സൗകര്യം ഒരുക്കുന്നതിനുള്ള ശ്രമവും നടക്കുന്നുണ്ട്.

Labels: ,

  - ജെ. എസ്.
   ( Wednesday, August 27, 2008 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



ദുബായില്‍ തീ - ഏഴ് മരണം
ദേര ദുബായിലെ ഒരു വില്ലയില്‍ ഇന്ന് പുലര്‍ച്ചെ 5.30 ഓടെയാണ് തീ പിടുത്ത മുണ്ടായത്. ആന്ധ്ര സ്വദേശികളായ മൂന്ന് പേര്‍ മരിച്ചതായാണ് ഇവിടെ നിന്ന് ലഭിക്കുന്ന ആദ്യ വിവരങ്ങള്‍. മരണ സംഖ്യ ഇനിയും കൂടാന്‍ സാധ്യതയുണ്ട്. അപകടത്തില്‍ മലയാളികള്‍ പെട്ടിട്ടില്ല എന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം. 20 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇതില്‍ രണ്ട് പേരുടെ നില അതീവ ഗുരുതരമാണ്.





ആന്ധ്ര, തമിഴ്നാട് എന്നിവിട ങ്ങളില്‍ നിന്നുള്ള തൊഴിലാളി കളാണ് തീ പിടുത്ത മുണ്ടായ വില്ലയില്‍ താമസിച്ചിരുന്നത്. പത്തിലധികം മുറികളിലായി 100 ഓളം തൊഴിലാളികള്‍ ഈ വില്ലയില്‍ താമസിക്കു ന്നുണ്ടായിരുന്നു.




പുലര്‍ച്ചെ എല്ലാവരും ഉറങ്ങി ക്കിടക്കുന്ന സമയത്താണ് തീ പിടുത്ത മുണ്ടായത് എന്നത് കൊണ്ട് പലര്‍ക്കും രക്ഷപ്പെടാന്‍ സാധിച്ചില്ല.




കനത്ത പുക കൊണ്ട് അവിടെമാകെ മൂടിയെന്നും ഒന്നും കാണാന്‍ കഴിഞ്ഞില്ലെന്നും തൊഴിലാളികള്‍ പറഞ്ഞു. രക്ഷപ്പെടാനുള്ള ശ്രമത്തി നിടയില്‍ ചിലര്‍ക്ക് പരിക്കേ ല്‍ക്കുകയും ചെയ്തിട്ടുണ്ട്.




വില്ല ഏകദേശം പൂര്‍ണമായും കത്തി നശിച്ച നിലയിലാണ്. തൊഴിലാളികളുടെ വില പിടിപ്പുള്ള വസ്തുക്കളും മറ്റ് രേഖകളും കത്തി നശിച്ചിട്ടുണ്ട്.




ഗ്യാസ് സിലിണ്ടറില്‍ നിന്നാണ് തീ പിടുത്ത മുണ്ടായ തെന്നാണ് നിഗമനം. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.


മക്തും , റാഷിദ് ആശുപത്രിയിലാണ് പരിക്കേറ്റവരെ പ്രവേശിപ്പി ച്ചിരിക്കുന്നത്.

Labels: ,

  - ജെ. എസ്.
   ( Tuesday, August 26, 2008 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



ദുബായ് വേനല്‍ വിസ്മയം സമാപിച്ചു
രണ്ട് മാസത്തിലധികം നീണ്ടു നിന്ന ദുബായ് വേനല്‍ വിസ്മയം സമാപിച്ചു. കുടുംബങ്ങള്‍ക്ക് വിസ്മയ ക്കാഴ്ചയും സമ്മാനങ്ങളും ഒരുക്കിയ വേനല്‍ വിസ്മയത്തില്‍ ഇത്തവണ വന്‍ ജന പങ്കാളിത്ത മാണ് ഉണ്ടായത്.




65 ദിവസം നീണ്ടു നിന്ന ദുബായ് വേനല്‍ വിസ്മയ ത്തിനാണ് തിരശീല വീണത്. പ്രധാനമായും കുടുംബങ്ങളെ ഉദ്ദേശിച്ചുള്ള ഈ മാമാങ്കത്തില്‍ നിരവധി വിസ്മയ ക്കാഴ്ചകളും സമ്മാനങ്ങളും സംഘാടകര്‍ ഒരുക്കിയിരുന്നു. അതു കൊണ്ട് തന്നെ ഷോപ്പിംഗ് മോളുകളിലും ഹോട്ടലുകളിലും വന്‍ തിരക്ക് അനുഭവ പ്പെടുകയും ചെയ്തു.




പത്ത് വിസ്മയങ്ങ ളായിരുന്നു ഡി. എസ്. എസിന്‍റെ പ്രത്യേകത.




‍കുട്ടികള്‍ക്കായി നിരവധി മത്സങ്ങളും ദുബായ് വേനല്‍ വിസ്മയത്തോട് അനുബന്ധിച്ച് ഒരുക്കി. വേനല്‍ വിസ്മയത്തിന്‍റെ ഭാഗ്യ ചിഹ്നമായ മഞ്ഞ ക്കുപ്പായക്കാരന്‍ മുദ്ഹിഷ് വിവിധ ഷോപ്പിംഗ് മോളുകള്‍ സന്ദര്‍ശിക്കുകയും കുട്ടികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്യുകയും ചെയ്തു.




കുട്ടികള്‍ക്കായി ഒരുക്കിയ മുദ്ഹിഷ് ഫണ്‍ സിറ്റിയില്‍ ഇത്തവണ നാല് ലക്ഷം സന്ദര്‍ശകര്‍ എത്തിയെന്നാണ് കണക്ക്.




ഫാഷന്‍ ഷോകള്‍, കേക്ക് മേളകള്‍, വിവിധ പ്രദര്‍ശനങ്ങള്‍, കായിക മത്സരങ്ങള്‍ തുടങ്ങി വ്യത്യസ്തമായ പരിപാടികളാണ് ഇത്തവണത്തെ വേനല്‍ വിസ്മത്തിന്‍റെ ഭാഗമായി അരങ്ങേറിയത്.

Labels:

  - ജെ. എസ്.
   ( Sunday, August 24, 2008 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



ലൈംഗിക ഉത്തേജന ഔഷധം ദുബായ് നിരോധിച്ചു
ലൈംഗിക ഉത്തേജന ഔഷധമായ വിയാപ്രോ കാപ്സ്യൂളിന്‍റെ വില്‍പ്പന ദുബായ് മുനിസിപ്പാലിറ്റി നിരോധിച്ചു. ശരീരത്തിന് ദോഷകരമായി ബാധിക്കുന്ന വസ്തുക്കള്‍ കാപ്സ്യൂളില്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഈ നടപടി. അപകടമാര രീതിയിലേക്ക് രക്ത സമ്മര്‍ദ്ദത്തിന്‍റെ തോത് താഴ്ത്തുന്ന വസ്തുക്കള്‍ ഇതിലുണ്ടെന്ന് ഹെല്‍ത്ത് ആന്‍ഡ് പബ്ലിക് സേഫ്റ്റി ഡിപ്പാര്‍ട്ട് മെന്‍റ് ഡയറക്ടര്‍ റെഥാ സല്‍മാന്‍ അറിയിച്ചു. ഈ മരുന്ന് വിപണിയില്‍ നിന്ന് ഒഴിവാക്കുന്നതിനായി പ്രത്യേക സംഘത്തെ നിയോഗിച്ചി ട്ടുണ്ടെന്നും അവര്‍ അറിയിച്ചു.

Labels: ,

  - ജെ. എസ്.
   ( Tuesday, August 19, 2008 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



ദുബായില്‍ വീസാ ഇന്‍ഷൂറന്‍സ് നിരക്കുകള്‍ പ്രഖ്യാപിച്ചു
ദുബായില്‍ സന്ദര്‍ശക വിസയില്‍ എത്തുന്ന വര്‍ക്കുള്ള ഹെല്‍ത്ത് ഇന്‍ഷുറന്‍സ് ഫീസ് നിരക്ക് അധികൃതര്‍ പ്രഖ്യാപിച്ചു. ഒമാന്‍, അമാന്‍ എന്നീ ഇന്‍ഷുറന്‍സ് കമ്പനികള്‍ മുഖേനയാണ് ഹെല്‍ത്ത് ഇന്‍ഷുറന്‍സ് എടുക്കേണ്ടത്.




ദുബായില്‍ സന്ദര്‍ശക വിസയില്‍ എത്തുന്ന വര്‍ക്ക് ഹെല്‍ത്ത് ഇന്‍ഷുറന്‍സ് നിര്‍ബന്ധ മാക്കിയത് കഴിഞ്ഞ മാസം 29 മുതലാണ്. വിവിധ സന്ദര്‍ശക വിസയ്ക്കുള്ള ഹെല്‍ത്ത് ഇന്‍ഷുറന്‍സുകളുടെ നിരക്കാണ് ദുബായ് താമസ കുടിയേറ്റ വകുപ്പ്- ഡി.എന്‍.ആര്‍.ഡി- പ്രഖ്യാപിച്ചത്. 30 ദിവസത്തേ ക്കുള്ള സന്ദര്‍ശക വിസയില്‍ വരുന്നവര്‍ക്ക് 40 ദിര്‍ഹമായിരിക്കും ഹെല്‍ത്ത് ഇന്‍ഷുറന്‍സ് ഫീസ്.




90 ദിവസത്തേ ക്കുള്ള വിസയ്ക്ക് ഇത് 90 ദിര്‍ഹവും 180 ദിവസത്തേ ക്കുള്ള മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസയ്ക്ക് ഇത് 185 ദിര്‍ഹവുമായിരിക്കും. മെഡിക്കല്‍, ആക്സിഡന്‍റ് എന്നിവ കവര്‍ ചെയ്യുന്നവ യായിരിക്കും ഈ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പോളിസി.




ഒമാന്‍, അമാന്‍ എന്നീ ഇന്‍ഷുറന്‍സ് കമ്പനികള്‍ മുഖേനയാണ് ഹെല്‍ത്ത് ഇന്‍ഷുറന്‍സ് എടുക്കേണ്ടത്. വിവിധ സ്ഥലങ്ങളില്‍ സ്ഥാപിച്ചിരിക്കുന്ന ഇന്‍ഷുറന്‍സ് കമ്പനികളുടെ കൗണ്ടറുകളില്‍ നിന്ന് ഈ സേവനം ലഭിക്കും.




ജാഫിലിയയിലെ താമസ കുടിയേറ്റ വകുപ്പ് ആസ്ഥാനത്തും അബുഹെയ്ല്‍, ജബല്‍ അലി ഫ്രീ സോണ്‍, ദുബായ് വിമാനത്താവളം, ഡനാട്ട, ഉമ്മുസുഖൈം, ജബല്‍ അലി എന്നിവിട ങ്ങളിലുള്ള ഡി. എന്‍. ആര്‍. ഡി. യുടെ വിവിധ ശാഖകളിലുമാണ് ഈ സേവനം ലഭിക്കുക.

Labels: ,

  - ജെ. എസ്.
   ( Wednesday, August 13, 2008 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



വീസക്ക് വാടക കരാര്‍ - നിയമം ദുബായിലില്ല
കുടുബ വിസ ലഭിക്കണ മെങ്കില്‍ വിസ അപേക്ഷന്‍ താമസ വാടക കരാറിന്റെ രേഖ ഹാജരാക്ക ണമെന്ന നിയമം ദുബായില്‍ നടപ്പിലാക്കില്ല. എന്നാല്‍ ഷാര്‍ജ, അബുദാബി എന്നീ എമിറേറ്റുകള്‍ ഈ നിയമം നടപ്പിലാക്കി കഴിഞ്ഞു.




കുടുംബ വിസ ലഭിക്കണ മെങ്കില്‍ വിസ അപേക്ഷകന്‍ താമസിക്കുന്ന ഫ്ലാറ്റിന്‍റേയോ വില്ലയുടേയോ സ്വന്തം പേരിലുള്ള വാടക കരാര്‍ രേഖ ഹാജരാക്ക ണമെന്ന നിയമം അബുദാബിയിലും ഷാര്‍ജയിലും ദിവസങ്ങള്‍ക്ക് മുമ്പാണ് നിലവില്‍ വന്നത്. കുടുംബങ്ങള്‍ക്ക് സൗകര്യവും സുരക്ഷയുമുള്ള താമസം ലഭിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തുന്നതിന്റെ ഭാഗമായാണ് ഈ നടപടി.




ഇത് സംബന്ധിച്ച് ആശങ്കകള്‍ പടരുന്നതി നിടെയാണ് ദുബായില്‍ ഈ നിയമം ബാധക മാകില്ലെന്ന് അധികൃതര്‍ അറിയിച്ചത്. ദുബായില്‍ കുടുബ വിസ ലഭിക്കാന്‍ വാടക കരാര്‍ രേഖ നല്‍കേ ണ്ടതില്ലെന്ന് ദുബായ് താമസ കുടിയേറ്റ വകുപ്പ് ആക്ടിംഗ് ഡയറക്ടര്‍ ബ്രിഗേഡിയര്‍ ഉബൈദ് മുഹൈര്‍ ബിന്‍ സുറൂര്‍ വ്യക്തമാക്കി. എന്നാല്‍ കുടുംബത്തെ കൊണ്ടു വരുന്നവര്‍ താമസ സൗകര്യം നേരത്തെ തന്നെ ഒരുക്കിയിരി ക്കണമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇത്തരത്തില്‍ താമസ സൗകര്യം ഒരുക്കിയി ട്ടുണ്ടെന്ന് വ്യക്തമായാല്‍ മാത്രമേ വിസ അനുവദിക്കു കയുള്ളൂ.




അതേ സമയം കുടുംബ വിസ ലഭിക്കാന്‍ വാടക കരാര്‍ നല്‍കണമെന്ന നിയമം രാജ്യത്തെ എല്ലാ ഇമിഗ്രേഷന്‍ കേന്ദ്രങ്ങളിലും ബാധക മാണെന്ന് ആഭ്യന്ത്ര മന്ത്രാലയം കഴിഞ്ഞ ദിവസം വ്യക്തമാക്കി യിട്ടുണ്ട്.




ഏതായാലും ദുബായില്‍ ഈ നിയമം ബാധക മാകില്ലെന്ന് അധികൃതര്‍ വ്യക്ത മാക്കിയത് മലയാളികള്‍ അടക്കമുള്ള നിരവധി സാധാരണ ക്കാര്‍ക്ക് ആശ്വാസമാകും.

Labels: ,

  - ജെ. എസ്.
   ( Wednesday, August 13, 2008 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



സുരക്ഷാ ക്രമീകരണങ്ങള്‍ പാലിക്കാത്ത കണ്‍സ്ട്രക്ഷന്‍ സൈറ്റുകള്‍ അടുച്ചു പൂട്ടും
ദുബായില്‍ കൃത്യമായ സുരക്ഷാ ക്രമീകരണങ്ങള്‍ പാലിക്കാത്ത കണ്‍സ്ട്രക്ഷന്‍ സൈറ്റുകള്‍ അടുച്ചു പൂട്ടുമെന്ന് മുനിസിപ്പാലിറ്റി മുന്നറിയിപ്പ് നല്‍കി. നിര്‍മ്മാണ സ്ഥലത്ത് അപകടങ്ങള്‍ വര്‍ധിച്ച സാഹചര്യത്തിലാണ് അധികൃതരുടെ ഈ മുന്നറിയിപ്പ്. കഴിഞ്ഞ വര്‍ഷം മാത്രം ദുബായിലെ കെട്ടിട നിര്‍മ്മാണ സൈറ്റുകളില്‍ 249 അപകടങ്ങള്‍ ഉണ്ടായതായാണ് ദുബായ് മുനിസിപ്പാലിറ്റി അധികൃതരുടെ കണക്ക്.




ഇതില്‍ 47.8 ശതമാനവും ഉയരത്തില്‍ നിന്ന് താഴെ വീണ കേസുകളാണ്. നിര്‍മ്മാണ സൈറ്റുകളിലെ അപകടങ്ങള്‍ വര്‍ധിച്ച സാഹചര്യത്തിലാണ് ദുബായ് മുസിപ്പാലിറ്റി അധികൃതര്‍ കര്‍ശന നടപടികളുമായി രംഗത്ത് എത്തിയിരിക്കുന്നത്. കൃത്യമായ സുരക്ഷാ ക്രമീകരണങ്ങള്‍ പാലിക്കാത്ത കണ്‍സ്ട്രക്ഷന്‍ സൈറ്റുകള്‍ അടച്ചുപൂട്ടുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. രണ്ട് മുന്നറിയിപ്പുകള്‍ക്ക് ശേഷവും സുരക്ഷാ ക്രമീകരണങ്ങള്‍ പാലിക്കുന്നില്ലെങ്കില്‍ ആയിരിക്കും ഇവ അടച്ച് പൂട്ടുക.




നിര്‍മ്മാണ കമ്പനികള്‍ക്കും കോണ്‍ട്രാക്ടര്‍മാര്‍ക്കുമായി ഇന്ന് ദുബായ് മുനിസിപ്പാലിറ്റി പുതിയ സുരക്ഷാ മാന്വല്‍ പുറത്തിറിക്കുകയും ചെയ്തു. സുരക്ഷാ നിയമങ്ങളെക്കുറിച്ച് വ്യക്തമായി പ്രതിപാദിക്കുന്നതാണ് ഈ മാന്വല്‍.




നിര്‍മ്മാണ സൈറ്റുകളില്‍ കഴിഞ്ഞ നാല് വര്‍ഷങ്ങളിലായി 865 അപകടങ്ങള്‍ നടന്നതായാണ് അധികൃതരുടെ കണക്ക്. ഇതില്‍ 45 ശതമാനവും ഉയരത്തില്‍ നിന്ന് താഴെ വീണുണ്ടായ അപകടങ്ങളാണ്. നിര്‍മ്മാണ സ്ഥലം തകര്‍ന്ന് വീണ് 23 ശതമാനം അപടകങ്ങളും യന്ത്രങ്ങള്‍ മൂലമുള്ള അപകടങ്ങള്‍ 14 ശതമാനവും ഇലക്ട്രിക് ഷോക്കേറ്റുള്ള അപകടങ്ങള്‍ 7 ശതമാനവും ആണെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു.




നിര്‍മ്മാണ സ്ഥലങ്ങളിലെ അപകടങ്ങള്‍ പരമാവധി കുറയ്ക്കുക എന്ന ഉദ്ദേശത്തിലാണ് ദുബായ് മുനിസിപ്പാലിറ്റി അധികൃതര്‍ പുതിയ നടപടികള്‍ കൈക്കൊ ണ്ടിരിക്കുന്നത്. ഇത് ഫലവത്താകും എന്നാണ് പ്രതീക്ഷ.

Labels: , ,

  - ജെ. എസ്.
   ( Wednesday, July 30, 2008 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



ദുബായില്‍ കാര്‍ പൂളിംഗ് സംവിധാനം
ഗതാഗത കുരുക്ക് കൊണ്ട് ബുദ്ധിമുട്ടുന്ന ദുബായിയെ അതില്‍ നിന്ന് മോചിപ്പി ക്കുന്നതിന്റെ ഭാഗമായാണ് അധികൃതര്‍ കാര്‍ പൂളിംഗ് സംവിധാനം നടപ്പിലാക്കിയത്. ഇത് പ്രകാരം ഒരേ സ്ഥാപനത്തിലോ അടുത്തടുത്ത സ്ഥാപനങ്ങളിലോ ജോലി ചെയ്യുന്നവര്‍ക്ക് ഒരേ കാറില്‍ ഓഫീസില്‍ പോയി വരാം. നിലവില്‍ ഇത്തരത്തില്‍ പോകാന്‍ നിയമം അനുവദിച്ചിരുന്നില്ല. കള്ള ടാക്സികളായാണ് ഇങ്ങനെ യാത്ര ചെയ്യുന്നവരെ പരിഗണിച്ചിരുന്നത്.




കാര്‍ പൂളിംഗ് സംവിധാനം നടപ്പിലായതോടെ സുഹൃത്തുക്കള്‍ക്ക് ഒരുമിച്ച് ഒരു കാറില്‍ ഓഫീസില്‍ പോയി വരാനാകും. എന്നാല്‍ കാറില്‍ യാത്ര ചെയ്യുന്നവരുടെ പേര് വിവരങ്ങള്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് ദുബായ് റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അഥോറിറ്റി അറിയിച്ചു. ആര്‍.ടി.എ.യുടെ വെബ് സൈറ്റില്‍ പോയി കാര്‍ ഷെയര്‍ ചെയ്യുന്നവരുടെ പേര് വിവരങ്ങള്‍ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.




പരമാവധി നാല് പേരെ ഒരു കാറില്‍ യാത്ര ചെയ്യാന്‍ അനുവദിക്കും.




ഈ സംവിധാനം നിലവില്‍ വരുന്നതോടെ ദുബായിലെ ഗതാഗത തടസം ഒരു പരിധി വരെ കുറയ്ക്കാന്‍ കഴിയുമെന്നാണ് അധികൃതര്‍ കരുതുന്നത്. നിലവില്‍ ദുബായില്‍ 1000 പേര്‍ക്ക് 541 കാറുകള്‍ ഉണ്ടെന്നാണ് കണക്ക്. ഒരു കാര്‍ പരമാവധി 1.3 ശതമാനം പേര്‍ മാത്രമാണ് ഉപയോഗിക്കുന്നത്. അതു കൊണ്ട് തന്നെ കാര്‍ പൂളിംഗ് സംവിധാനത്തിലൂടെ നല്ലൊരു ശതമാനം ട്രാഫിക് കുറയ്ക്കാന്‍ കഴിയുമെന്ന് അധികൃതര്‍ പ്രതീക്ഷിക്കുന്നു.

Labels: ,

  - ജെ. എസ്.
   ( Wednesday, July 23, 2008 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



ദുബായില്‍ പ്രവാസികളെ കൂട്ടത്തോടെ വില്ലകളില്‍ നിന്ന് ഒഴിപ്പിക്കുന്നു
ദുബായിലെ വില്ലകളില്‍ ഒന്നിലധികം കുടുംബങ്ങള്‍ താമസിക്കാന്‍ പാടില്ലെന്ന നിയമം നടപ്പിലാക്കു ന്നതിനായി കൂടുതല്‍ വില്ലകളില്‍ നിന്ന് ആളുകളെ ഒഴിപ്പിക്കുന്നു. റാഷിദിയ പ്രദേശത്താണ് ഈ നിയമം ആദ്യം നടപ്പിലാക്കിയത്. ഇപ്പോള്‍ ജുമേര, അബു ഹെയ്ല്‍ എന്നിവിട ങ്ങളിലെ വില്ലകളില്‍ ഒഴിയാനുള്ള നോട്ടീസ് ദുബായ് മുനിസിപ്പാലിറ്റി നല്‍കി ക്കഴിഞ്ഞു.




ഒരു വില്ലയില്‍ ഒന്നിലധികം കുടുംബങ്ങള്‍ താമസിക്കാന്‍ പാടില്ലെന്ന നിയമം കഴിഞ്ഞ ഏപ്രീലിലാണ് ദുബായില്‍ നടപ്പിലാക്കിയത്. 600 ലധികം കുടുംബങ്ങള്‍ക്ക് ആ മാസത്തില്‍ തന്നെ വില്ല ഒഴിയാനുള്ള നോട്ടീസ് നല്‍കിയിരുന്നു. കഴിഞ്ഞ രണ്ട് മാസങ്ങളിലായി 1800 ഒഴിപ്പിക്കല്‍ നോട്ടീസുകള്‍ നല്‍കിയെന്നാണ് കണക്ക്.




ഇപ്പോള്‍ ജുമേറ-1, അബു ഹെയ്ല്‍, ജാഫിലിയ തുടങ്ങിയ പ്രദേശങ്ങളില്‍ ഒന്നിലധികം കുടുംബങ്ങള്‍ താമസിക്കുന്ന വില്ലകളില്‍ ഒഴിയാനുള്ള നോട്ടീസ് അധികൃതര്‍ നല്‍കി തുടങ്ങിയിട്ടുണ്ട്.




ഒരു വില്ലയില്‍ ഒന്നിലധികം കുടുംബങ്ങള്‍ താമസിക്കുന്നത് ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കുന്നു. വാടക കുറവാണ് എന്നതു കൊണ്ട് തന്നെ ഒരു വില്ലയില്‍ ശരാശരി മൂന്നൂം നാലും കുടുംബങ്ങളാണ് താമസിച്ചു കൊണ്ടിരുന്നത്. ജുമേറ-1, അബു ഹെയ്ല്‍, ജാഫിലിയ എന്നിവിടങ്ങളില്‍ ഒഴിയാനുള്ള നോട്ടീസ് നല്‍കി തുടങ്ങിയതോടെ ഇവിടെ താമസിക്കുന്ന നൂറു കണക്കിന് കുടുംബങ്ങള്‍ താമസിക്കാന്‍ പുതിയ ഇടം തേടേണ്ടി വരും.




ഫ്ലാറ്റുകളില്‍ വില്ലകളേക്കാള്‍ ഇരട്ടി വാടക നല്‍കേണ്ടി വരും എന്നത് കൊണ്ട് തന്നെ ഇവിടെ നിന്ന് ഒഴിയുന്നവര്‍ക്ക് കൂടുതല്‍ സാമ്പത്തിക ബാധ്യതയുണ്ടാകും.




അതേ സമയം ഫ്ലാറ്റുകളില്‍ ഒന്നിലധികം കുടുംബങ്ങള്‍ താമസിക്കുന്നതിന് കുഴപ്പമില്ലെന്ന് അധികൃതര്‍ ആവര്‍ത്തിച്ച് വ്യക്തമാക്കിയിട്ടുണ്ട്.




എന്നാല്‍ വില്ലകളില്‍ നിന്ന് കുടുംബങ്ങളെ ഒഴിപ്പിക്കാന്‍ തുടങ്ങിയതോടെ ഫ്ലാറ്റുകള്‍ കിട്ടാത്ത അവസ്ഥയാണ് ദുബായില്‍ പലയിടത്തും. ഒഴിവുള്ള ഫ്ലാറ്റുകള്‍ക്കാവട്ടെ അമിത വാടകയും. ഏതായാലും കൂടുതല്‍ സ്ഥലങ്ങളില്‍ വില്ലകളിലെ ഒഴിപ്പിക്കല്‍ നടപ്പിലാവുന്നതോടെ സാധാരണക്കാരായ നിരവധി പ്രവാസികള്‍ തങ്ങളുടെ കുടുംബങ്ങളെ നാട്ടിലേക്ക് അയയ്ക്കേണ്ടി വരും.

Labels: ,

  - ജെ. എസ്.
   ( Tuesday, July 22, 2008 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



സുഡാനില്‍ തട്ടിക്കൊണ്ടു പോയ മലയാളിയെ മോചിപ്പിക്കണം എന്ന ആവശ്യം ശക്തമായി
ഖത്തറില്‍ ജോലി നോക്കിയിരുന്ന മലയാളി യുവാവിനെ സുഡാനില്‍ തട്ടിക്കൊണ്ടു പോയ സംഭവത്തില്‍ ഇന്ത്യന്‍ അധികൃതര്‍ ഇടപെടണമെന്ന ആവശ്യം സജീവമായി. ഏറണാംകുളം ഗോതുരുത്ത് സ്വദേശി അഭിലാഷിനെയാണ് 2 മാസം മുന്‍പ് സുഡാനില്‍ വച്ച് കൊള്ളക്കാര്‍ തട്ടിക്കൊണ്ടു പോയത്.




കൂട്ടത്തില്‍ മറ്റ് നാല് ഇന്ത്യക്കാര്‍ കൂടിയുണ്ട്. ഇവരുടെ മോചനത്തിനായി ഇടപെടണം എന്നാവശ്യപ്പെട്ട് ഖത്തറിലെ ഇന്ത്യന്‍ നാഷ്ണല്‍സ് എബ്രോഡ് എന്ന സംഘടന വിദേശ കാര്യ മന്ത്രി പ്രണബ് മുഖര്‍ജിക്ക് കത്തു നല്‍കി. അഭിലാഷിനെ മോചിപ്പിക്കാനായി പണം നല്‍കാന്‍ കമ്പനി തയ്യാറാണെന്നും ഇതിനായി മധ്യസ്ഥരെ ഉടന്‍ നിയമിക്കണമെന്നും സംഘടന ആവശ്യപ്പെട്ടു.

Labels: , , ,

  - ജെ. എസ്.
   ( Monday, July 21, 2008 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



കൈക്കൂലി - ഇന്ത്യാക്കാരന് ദുബായില്‍ ജയില്‍ ശിക്ഷ
ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന് കൈക്കൂലി കൊടുക്കാന്‍ ശ്രമിച്ച ഇന്ത്യാക്കാരന് ദുബായ് കോടതി മൂന്ന് മാസം ജയില്‍ ശിക്ഷ വിധിച്ചു. പതിനൊന്ന് തവണ ഡ്രൈവിങ്ങ് ടെസ്റ്റ് തോറ്റ തന്റെ മകനെ ജയിപ്പിയ്ക്കണം എന്ന് ആവശ്യപ്പെട്ട് ദുബായ് റോഡ് ട്രാന്‍സ്പോര്‍ട്ട് അഥോറിറ്റിയിലെ ഉദ്യോഗസ്ഥന് 500 ദിര്‍ഹം കൈക്കൂലി കൊടുക്കാന്‍ ശ്രമിച്ച നന്ദപ്രസാദ് ആണ് ശിക്ഷിക്കപ്പെട്ടത്. 50 കാരനായ നന്ദപ്രസാദ് ദുബായില്‍ ആശാരി ആയിരുന്നു.




മെയ് 29ന് നടന്ന ഡ്രൈവിങ്ങ് ടെസ്റ്റിലും പ്രതിയുടെ മകന്‍ വിജയിച്ചില്ല എന്ന് RTA ഉദ്യോഗസ്ഥനായ താലെബ് മലെല്ല പറഞ്ഞു. ഇയാളോട് വീണ്ടും ശ്രമിയ്ക്കുവാന്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് ഇയാളുടെ അച്ഛന്‍ തനിക്ക് കൈക്കൂലി നല്‍കുവാന്‍ ശ്രമിച്ചത് എന്നും 38 കാരനായ താലെബ് അറിയിച്ചു.




സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ അഴിമതിയും അനാസ്ഥയും മറ്റും അതീവ ഗൌരവത്തോടെയാണ് ദുബായ് ഭരണകൂടം വീക്ഷിയ്ക്കുന്നത്. അഴിമതി ഇല്ലാതാക്കുവാനും ഉദ്യോഗസ്ഥര്‍ ജനങ്ങളോട് ഏറ്റവും സൌഹൃദപരമായ് പെരുമാറുവാനും ഭരണാധികാരികള്‍ നേരിട്ട് തന്നെ ഇടപെടുന്ന കാഴ്ചയും ദുബായില്‍ സാധാരണം ആണ്.




ദുബായില്‍ വര്‍ദ്ധിച്ചു വരുന്ന വാഹന അപകടങ്ങളുടെ പശ്ചാത്തലത്തില്‍ ഡ്രൈവിങ്ങ് ടെസ്റ്റുകള്‍ കര്‍ശനം ആക്കിയതിനാല്‍ ലൈസെന്‍സ് ലഭിക്കുക എന്നത് ഏറെ ശ്രമകരം ആയിട്ടുണ്ട്. ചെറുകിട സ്വകാര്യ ഡ്രൈവിങ്ങ് സ്കൂളുകള്‍ നിര്‍ത്തല്‍ ആക്കിയതിനാല്‍ വന്‍ കിട ഡ്രൈവിങ്ങ് സ്കൂളുകളെ ആശ്രയിക്കേണ്ടി വരുന്നത് ഡ്രൈവിങ്ങ് പഠന ചെലവ് ഏറെ വര്‍ദ്ധിപ്പിച്ചിട്ടുമുണ്ട്.




ജോലി സാദ്ധ്യതയ്ക്ക് അനിവാര്യമായ ഒരു യോഗ്യത ആണ് ദുബായില്‍ ഒരു ഡ്രൈവിങ്ങ് ലൈസെന്‍സ്. വര്‍ദ്ധിച്ച ജീവിത ചിലവു താങ്ങാനാവാതെ നട്ടം തിരിയുന്ന ഒരു ശരാശരി പ്രവാസിയ്ക്ക് താങ്ങാന്‍ ആവുന്നതിനും അപ്പുറമാണ് ഡ്രൈവിങ്ങ് പഠനത്തിന് വേണ്ടി വരുന്ന ചിലവ്.




അര മണിയ്ക്കൂര്‍ നേരത്തെ ഒരു ക്ലാസിന് 55 ദിര്‍ഹം ആണ് ഫീസ് ഈടാക്കുന്നത്. കുറഞ്ഞത് ഇരുപത് ക്ലാസ് എങ്കിലും കഴിഞ്ഞാല്‍ മാത്രമേ ടെസ്റ്റിന് അപേക്ഷിയ്ക്കാന്‍ ആവൂ. 80 ദിര്‍ഹം അടച്ച് ടെസ്റ്റിന് അപേക്ഷിക്കുന്നവര്‍ ടെസ്റ്റ് തോറ്റാല്‍ വീണ്ടും ഏഴ് ക്ലാസിന് നിര്‍ബന്ധമായും പണം അടയ്ക്കണം. ഇതിനു ശേഷം മാത്രമേ അടുത്ത ടെസ്റ്റ് ലഭിക്കൂ. ആദ്യ ടെസ്റ്റിനു വിജയിയ്ക്കുന്നവര്‍ വിരളമാണ്. മൂന്നോ നാലോ തവണ തോല്‍ക്കുന്നത് സര്‍വ സാധാരണം. ഇത്രയും ആവുമ്പോഴേയ്ക്കും ഏതാണ്ട് 2500 ദിര്‍ഹം (ഇരുപത്തി എണ്ണായിരം രൂപ) ചിലവായിട്ടുണ്ടാവും. തങ്ങളുടെ ദൈനം ദിന ചിലവുകള്‍ക്ക് തന്നെ പണം തികയാതെ നാട്ടിലെ പ്രിയപ്പെട്ടവര്‍ക്ക് പണം അയച്ചു കൊടുക്കുവാന്‍ ബദ്ധപ്പെടുന്ന പ്രവാസികള്‍ പലരും ഒരു ലൈസെന്‍സ് സമ്പാദിയ്ക്കുക എന്ന ഉദ്യമം പാതി വഴിയില്‍ ഉപേക്ഷിയ്ക്കുവാന്‍ നിര്‍ബന്ധിതര്‍ ആകുന്നതും ഇവിടെ പതിവാണ്.

Labels: , , , ,

  - ജെ. എസ്.
   ( Friday, July 18, 2008 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



ബീച്ചിലെ സെക്സ് : 6 വര്‍ഷം തടവിന് സാധ്യത
ദുബായിലെ ജുമൈറ ബീച്ചില്‍ നിന്നും പോലീസ് പിടിയിലായ ബ്രിട്ടീഷ് കമിതാക്കള്‍ക്ക് ആറു വര്‍ഷം വരെ തടവ് ലഭിയ്ക്കാന്‍ സാധ്യത ഉണ്ടെന്ന് അറിയുന്നു. തടവിന് ശേഷം ഇവരെ നാടു കടത്താനും ഇടയുണ്ട്. അടുത്തയിടെ പൊതു സ്ഥലങ്ങളില്‍ വെച്ച് പ്രവാസികള്‍ പാലിയ്ക്കേണ്ട അടിസ്ഥാന മര്യാദകളെ പറ്റി സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു. ഇത് പ്രകാരം പരസ്യമായ സ്നേഹപ്രകടനവും അശ്ലീലമായ പെരുമാറ്റവും മറ്റും കടുത്ത ശിക്ഷയ്ക്ക് ഇടയാക്കും എന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. പ്രവാസികള്‍ക്ക് തടവും തടവിനെ തുടര്‍ന്ന് നാട് കടത്തലും, സ്വദേശികള്‍ക്ക് പിഴയും തടവും ആണ് ശിക്ഷ.




വിവാഹേതര ലൈംഗിക ബന്ധം യു.എ.ഇ. നിയമ പ്രകാരം കടുത്ത ശിക്ഷ ലഭിയ്ക്കാവുന്ന കുറ്റകൃത്യമാണ്. പിടിയിലാവുന്നതിന് മണിയ്ക്കൂറുകള്‍ മുന്‍പ് മാത്രം ഒരു പാര്‍ട്ടിയില്‍ വെച്ചാണ് പിടിയിലായ വിന്‍സും മിഷെലും പരിചയപ്പെടുന്നത്. 34കാരനും ഒരു മകനുമുള്ള വിന്‍സ് ഒരു ബിസിനസ് ആവശ്യത്തിനായ് ദുബായില്‍ എത്തിയതായിരുന്നു. ലീ മെറിഡിയന്‍ ഹോട്ടലില്‍ രാവിലെ തുടങ്ങിയ ഒരു മദ്യ വിരുന്നില്‍ പങ്കെടുത്ത ഇയാള്‍ മദ്യപിച്ചു ലക്ക് കെട്ട 36കാരിയായ മിഷെലിനെ പരിചയപ്പെട്ടു. മൂന്ന് വര്‍ഷമായ് ദുബായിലുള്ള മിഷെല്‍ ഒരു പബ്ലിഷിങ് കമ്പനിയില്‍ മാനേജരാണ്. നന്നായി മദ്യപിച്ചതിനെ തുടര്‍ന്ന് ഇവര്‍ രണ്ട് പേരും ബീച്ചില്‍ നടക്കാന്‍ പോയതായിരുന്നു.




സ്ത്രീകളെ വശീകരിക്കുന്നതില്‍ വിരുതനാണ് വിന്‍സ് എന്ന് അദ്ദേഹത്തിന്റെ സുഹൃത്തുകള്‍ പറയുന്നു. ഇയാള്‍ “വിന്‍സ് ചാര്‍മിങ്” എന്നാണത്രെ സ്ത്രീകളുടെ ഇടയില്‍ അറിയപ്പെട്ടിരുന്നത്.



ബീച്ചില്‍ നടക്കാനിറങ്ങിയ വിന്‍സിനെയും മിഷെലിനെയും പിന്നീട് ഒരു പോലീസുകാരന്‍ കണ്ടത് ഇവര്‍ ലൈംഗിക ചേഷ്ടകള്‍ കാണിക്കുന്നതാണ്. പൊതുവെ മാന്യമായി പെരുമാറുന്നതില്‍ പ്രശസ്തമാണ് ദുബായ് പോലീസ്. പോലീസുകാരന്‍ ഇവരെ ഇങ്ങനെ പെരുമാറരുത് എന്ന് വിലക്കി നടന്നു നീങ്ങിയെങ്കിലും മദ്യത്തിന് അടിമപ്പെട്ടിരുന്ന ഇവര്‍ ഇത് കാര്യമാക്കിയില്ല. പോലീസുകാരന്‍ അടുത്ത തവണ അത് വഴി വന്നപ്പോഴേയ്ക്കും ഇവര്‍ കൂടുതല്‍ കാര്യ പരിപാടികളിലേയ്ക്ക് കടന്നിരുന്നു. ഇത് തടഞ്ഞ പോലീസുകാരനെ അധിക്ഷേപിയ്ക്കുകയും തെറി വിളിയ്ക്കുകയും തന്റെ ചെരിപ്പ് ഊരി അടിയ്ക്കുകയും ചെയ്തുവത്രെ മിഷെല്‍.




ഇതിനെ തുടര്‍ന്നാണ് ഇരുവരെയും പോലീസ് അറസ്റ്റ് ചെയ്തത്. വിവാഹേതര ലൈംഗിക ബന്ധം, പൊതു സ്ഥലത്തുള്ള അശ്ലീലമായ പെരുമാറ്റം, പൊതു സ്ഥലത്ത് മദ്യത്തിനടിമപ്പെടല്‍, പോലീസിനെ കയ്യേറ്റം ചെയ്യല്‍ എന്നീ കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്.




ബ്രിട്ടീഷ് എംബസ്സിയുടെ സഹായത്താല്‍ ജാമ്യത്തില്‍ ഇറങ്ങിയ ഇവര്‍ ഉടന്‍ തന്നെ ഒരു സ്വകാര്യ ചടങ്ങില്‍ വെച്ച് വിവാഹിതരായത്രെ. വിവാഹേതര ലൈംഗിക ബന്ധം എന്ന വകുപ്പില്‍ ലഭിയ്ക്കാവുന്ന കടുത്ത ശിക്ഷ ഒഴിവാക്കാനാണത്രെ ഇത്.

Labels: , , ,

  - ജെ. എസ്.
   ( Friday, July 11, 2008 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



എമിറേറ്റ്സ് കോഴിക്കോട്ടേയ്ക്കും
എമിറേറ്റ്സ് ഇനി ആഴ്ചയില്‍ ആറ് ദിവസം കോഴിക്കോട്ടേയ്ക്ക് പറക്കും. ഞായറാഴ്ച ഒഴികെയുള്ള എല്ലാ ദിവസങ്ങളിലും കോഴിക്കോട്ടേയ്ക്ക് വിമാന സര്‍വീസ് ഉണ്ടാവും. ഈ റൂട്ടിലെ ആദ്യത്തെ ഫ്ലൈറ്റ് ഇന്നലെ ഉച്ചയ്ക്ക് ദുബായ് അന്താരാഷ്ട്ര വിമാന താവളത്തില്‍ നിന്നും പുറപെട്ട് വൈകീട്ട് എട്ട് മണിയോടെ കോഴിക്കോട് അന്താരാഷ്ട്ര വിമാന താവളത്തില്‍ എത്തി ചേര്‍ന്നു.




ഇതോടെ എമിറേറ്റ്സ് ഇന്ത്യയിലേക്ക് നടത്തുന്ന വിമാന സര്‍വീസുകളുടെ എണ്ണം പ്രതിവാരം 125 ആയി. ഇന്ത്യയിലേയ്ക്ക് ഏറ്റവും അധികം വിമാനങ്ങള്‍ പറത്തുന്ന വിദേശ കമ്പനിയാണ് എമിറേറ്റ്സ്.




തിങ്കള്‍, ചൊവ്വ, ബുധന്‍, വെള്ളി ദിവസങ്ങളില്‍ ഉച്ചയ്ക്ക് രണ്ടേകാലിന് ദുബായില്‍ നിന്നും പുറപ്പെട്ട് വൈകീട്ട് ഏഴ് അമ്പതിന് വിമാനം കോഴിക്കോട് ഇറങ്ങും. ഈ വിമാനം രാത്രി ഒന്‍പത് ഇരുപതിന് അവിടെ നിന്നും മടങ്ങി ദുബായില്‍ രാത്രി പതിനൊന്ന് നാല്‍പ്പതിന് തിരിച്ചെത്തും. വ്യാഴാഴ്ചയും ശനിയാഴ്ചയും രാവിലെ മൂന്നരയ്ക്ക് ദുബായില്‍ നിന്നും പുറപ്പെട്ട് ഒമ്പത് അഞ്ചിന് കോഴിക്കോട് ഇറങ്ങുന്ന വിമാനം പത്ത് മുപ്പത്തിയഞ്ചിന് അവിടെ നിന്നും മടങ്ങി ദുബായില്‍ ഉച്ചയ്ക്ക് പന്ത്രണ്ട് അന്‍പതിയഞ്ചിന് എത്തിച്ചേരും.




പ്രാരംബ കാല പ്രത്യേക നിരക്കായ 1760 ദിര്‍ഹം 31 ഓഗസ്റ്റ് വരെ നിലവിലുണ്ടാവും എന്ന് എമിറേറ്റ്സ് അറിയിച്ചു.

Labels: ,

  - ജെ. എസ്.
   ( Wednesday, July 02, 2008 )    

1അഭിപ്രായങ്ങള്‍ (+/-)
Links to this post

1 Comments:

വിമാനം പറപ്പിക്കുന്ന വഴി കിടന്നുറങ്ങാത്ത പൈലറ്റുമാരെ നിയമിക്കാന്‍ അപേക്ഷ... ജീവനും ജീവിതവും ഒന്നല്ലേയുള്ളൂ... അതു കൊണ്ട്‌ ഉപയോഗമുള്ളവര്‍ ധാരാളവും !.

July 2, 2008 2:07 PM  

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



ദുബായില്‍ വ്യാപകമായ വ്യാജ സി.ഡി. വേട്ട
ദുബായ് പോലീസിന്റെയും നാച്യുറലൈസേഷന്‍ ആന്‍ഡ് റെസിഡന്‍സി ഡിപ്പാര്‍ട്ട്മെന്റിന്റെയും സഹായത്തോടെ ദുബായ് മുനിസിപാലിറ്റി ഇന്‍സ്പെക്ടര്‍മാര്‍ നടത്തിയ റെയിഡില്‍ വ്യാജ സി.ഡി. കള്‍ പിടികൂടി. പകര്‍പ്പവകാശ ലംഘനം നടത്തി അനധികൃതമായി നിര്‍മ്മിച്ച 3500ലേറെ ഡി. വി. ഡി. കളും, 17000ലേറെ സി. ഡി. കളും ആണ് പിടിച്ചെടുത്തത്.




ഇതിനു പുറമെ 2000ത്തോളം അശ്ലീല സി. ഡി. കളും പിടിച്ചെടുക്കുകയുണ്ടായി. കുടുംബത്തിന്റെയും സമൂഹത്തിന്റെയും ധാര്‍മ്മികവും സാമൂഹികവുമായ മൂല്യങ്ങള്‍ക്ക് ഭീഷണിയായ ഇത്തരം കുറ്റകൃത്യങ്ങള്‍ക്കെതിരെ കര്‍ശനമായ നടപടികള്‍ ഉണ്ടാവും എന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.




തെരുവ് കച്ചവടക്കാരും, ഭിക്ഷക്കാരും, അനധികൃതമായി പാര്‍ക്കിങ്ങ് സ്ഥലങ്ങളില്‍ വാഹനങ്ങള്‍ കഴുകുന്നവരും അടക്കം പിടിയിലായ 300ഓളം പേരെ ശിക്ഷ നല്‍കിയ ശേഷം നാടു കടത്തും.

Labels: , ,

  - ജെ. എസ്.
   ( Sunday, June 15, 2008 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



ദുബായില്‍ ആറ് വെയര്‍ ഹൌസുകള്‍ക്ക് തീ പിടിച്ചു
ദുബായിലെ അല്‍ ബര്‍ഷയില്‍ ആറ് വെയര്‍ ഹൗസുകള്‍ക്ക് തീ പിടിച്ചു. ആര്‍ക്കും പരിക്കില്ല. ഇന്നലെ വൈകുന്നേരം നാലരയോടെയായിരുന്നു അഗ്നിബാധ. അല്‍ബര്‍ഷ ട്രാഫിക് ഡിപ്പാര്‍ട്ട് മെന്‍റിന് പുറക് വശത്ത് നിര്‍മ്മാണ വസ്തുക്കള്‍ സൂക്ഷിച്ചിരുന്ന വെയര്‍ ഹൌസുകള്‍ക്കാണ് തീ പിടിച്ചത്. തീ മറ്റ് കെട്ടിടങ്ങളിലേക്ക് പടരാതെ നിയന്ത്രണ വിധേയമാക്കി എന്നും സിവില്‍ ഡിഫന്‍സ് വകുപ്പ് അന്വേഷണം തുടങ്ങി എന്നും ഔദ്യോഗിക വക്താവ് അറിയിച്ചു.

Labels: ,

  - ജെ. എസ്.
   ( Tuesday, June 10, 2008 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



മലയാളിക്ക് ഒരു കോടിയുടെ ലോട്ടറി വിജയം
രോഗം ബാധിച്ച് ചികിത്സയ്ക്കായി നാട്ടിലെ ആശുപത്രിയിലേയ്ക്ക് പോയ തന്റെ സുഹൃത്തിനെ സഹായിക്കുവാന്‍ എന്ത് മാര്‍ഗം എന്നാലോചിച്ച് നടക്കുമ്പോളാണ് അഴിയൂര്‍ കുഞ്ഞിപ്പള്ളി സ്വദേശിയായ മുസ്തഫ റോഡരികില്‍ പോസ്റ്റ് കാര്‍ഡ് മില്ല്യണയര്‍ എന്ന യു.എ.ഇ. യിലെ ലോട്ടറിയുടെ പരസ്യം കണ്ടത്. സുഹൃത്തിന്റെ ചികിത്സയ്ക്കായി അദ്ദേഹം ഒരു ലോട്ടറി എടുത്തത് അങ്ങനെയാണ്.




മൂന്നാം ദിവസം ലോട്ടറി അടിയ്ക്കുകയും ചെയ്തു. ഉടന്‍ തന്നെ കോഴിക്കോട് MIMS ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന തന്റെ സുഹൃത്തായ നൌഷാദിനെ ഫോണില്‍ വിളിച്ചു ചികിത്സാ ചിലവിനുള്ള മുഴുവന്‍ പണവും അയച്ചു തരാം എന്നറിയിച്ചു.




പതിമൂന്ന് വര്‍ഷമായി ദുബായില്‍ പ്രവാസ ജീവിതം നയിക്കുന്ന മുസ്തഫ ബീരോളി എന്ന ഈ 53കാരന്റെ ഭാര്യയും അഞ്ച് മക്കളും കേരളത്തിലാണ്. നാട്ടിലും ദുബായിലും ഇദ്ദേഹം സാമൂഹ്യ പ്രവര്‍ത്തനങ്ങളില്‍ സജീവമായ ഒരു മനുഷ്യ സ്നേഹിയാണ്. കുഞ്ഞിപ്പള്ളി ഇസ്ലാമിക് കള്‍ച്ചറല്‍ സെന്റര്‍, അഴിയൂര്‍ വെല്‍ഫെയര്‍ അസോസിയേഷന്‍ എന്നിങ്ങനെ ദുബായിലെ രണ്ട് പ്രവാസി സംഘടനകളില്‍ അംഗമാണ് മുസ്തഫ.

Labels: ,

  - ജെ. എസ്.
   ( Monday, June 09, 2008 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



വഴി മാറാതിരുന്ന ടാക്സിയിലെ യാത്രക്കാരിയെ കാറിടിച്ച് കൊന്നു
മൂന്ന് കുഞ്ഞുങ്ങളുടെ മാതാവായ സ്കോട്ട് ലന്‍ഡുകാരിയായ കേറ്റ് ദുബായില്‍ തന്റെ ഭര്‍ത്താവ് ജെഫ്ഫിനോടൊപ്പം തന്റെ ജന്മദിനം ആഘോഷിയ്ക്കാന്‍ ഇറങ്ങിയതായിരുന്നു. സുഹൃത്തുക്കളായ ഡാനിയേലയും ബ്രെന്‍ഡനുമൊപ്പം ക്ലബിലേക്ക് പോകാന്‍ ടാ‍ക്സിയില്‍ യാത്ര ചെയ്ത ഇവരുടെ ടാക്സിയുടെ പിന്നാലെ വന്ന ഒരു ഹമ്മര്‍ ആണ് ഇവരെ ഇടിച്ച് വീഴ് ത്തിയത്.



ടാക്സി ഇറങ്ങിയ ശേഷം കാശ് കൊടുക്കുന്നതിനിടെയാണ് കൃത്യം നടന്നത്. ടാക്സി വഴി മാറാതെ കുറേ ദൂരം ഹമ്മറിന്റെ മുന്നില്‍ സഞ്ചരിക്കുകയും ഇടയ്ക്കിടെ ബ്രേക്കിടുകയും ചെയ്തതില്‍ രോഷം പൂണ്ടാണ് ടാക്സി ഇറങ്ങിയ യാത്രക്കാരിയെ ഹമ്മറിന്റെ ഡ്രൈവര്‍ ഇടിച്ചു വീഴ്ത്തിയത് എന്ന് ദൃക്‌സാക്ഷികള്‍ പോലീസിനോട് പറഞ്ഞു. ഇടിച്ചു തെറിപ്പിച്ച ശേഷം വണ്ടി പുറകോട്ടെടുത്ത ഇയാള്‍ വീണ്ടും ഇവരുടെ ദേഹത്ത് കൂടെ വണ്ടി കയറ്റി നിര്‍ത്താതെ ഓടിച്ച് പോവുകയും ചെയ്തു.



അവിശ്വസനീയമായ ഈ കാ‍ഴ്ച നോക്കി നില്‍ക്കാനേ ഭര്‍ത്താവിനും സുഹൃത്തുക്കള്‍ക്കും കഴിഞ്ഞുള്ളൂ. തല്‍ക്ഷണം മരണപ്പെട്ട കേറ്റിന്റെ മൃതദേഹം സ്കോട്ട് ലന്‍ഡില്‍ മറ്റന്നാള്‍ സംസ്കരിക്കും.



സംഭവശേഷം നിറുത്താതെ ഓടിച്ചു പോയ യു. എ. ഇ. സ്വദേശിയായ ഡ്രൈവറെ പിന്നീട് പോലീസ് പിടികൂടി.

Labels: , , ,

  - ജെ. എസ്.
   ( Sunday, June 08, 2008 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



ദുബായില്‍ 20 വയസ്സില്‍ താഴെയുള്ളവര്‍ക്ക് പുകയില ഉത്പന്നങ്ങള്‍ നല്‍കില്ല
20 വയസിന് താഴെയുള്ളവര്‍ക്ക് പുകയില ഉത്പന്നങ്ങള്‍ വില്‍ക്കുന്നത് ദുബായ് മുനിസിപ്പാലിറ്റി നിരോധിച്ചു. പുകവലിക്കാര്‍ക്കായി പ്രത്യേകം നീക്കിവച്ച പ്രദേശങ്ങളില്‍ 20 വയസിന് താഴെയുള്ളവര്‍ക്ക് പ്രവേശനം നല്‍കരുതെന്നും മുനിസിപ്പാലിറ്റി നിര്‍ദശിച്ചിട്ടുണ്ട്.





ദുബായ് മുനിസിപ്പാലിറ്റിയുടെ ടുബാക്കോ ഫ്രീ യൂത്ത് കാമ്പയിനോട് അനുബന്ധിച്ചാണ് കടുത്ത നിബന്ധനകള്‍ നടപ്പിലാക്കാന്‍ അധികൃതര്‍ തീരുമാനിച്ചിരിക്കുന്നത്. 20 വയസിന് താഴെയുള്ളവര്‍ക്ക് പുകയില ഉത്പന്നങ്ങള്‍ വില്‍ക്കുന്നത് നിരോധിച്ചു.




ഒപ്പം ഇത്തരക്കാര്‍ക്ക് പുകവലിക്കാര്‍ക്കായി പ്രത്യേകം നീക്കിവച്ച പ്രദേശങ്ങളില്‍ പ്രവേശനം നല്‍കരുതെന്നും അധികൃതര്‍ നിര്‍ദേശിച്ചിട്ടുണ്ട്. ലോക പുകയില വിരുദ്ധ ദിനത്തോട് അനുബന്ധിച്ചാണ് ടുബാക്കോ ഫ്രീ യൂത്ത് കാമ്പയിന്‍ ദുബായ് മുനിസിപ്പാലിറ്റി നടപ്പിലാക്കുന്നത്.




യു.എ.ഇ. യിലെ ഓരോ പത്ത് പേരിലും മൂന്ന് പേര്‍ പുകവലിക്കാരായി ഉണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. പുകവലിക്കാത്തവര്‍ക്ക് ബുധിമുട്ടാവാതിരിക്കാന്‍ ദുബായില്‍ ഷോപ്പിംഗ് മാളുകള്‍ ഉള്‍പ്പടെയുള്ള പൊതു സ്ഥലങ്ങളില്‍ അധികൃതര്‍ നേരത്തെ തന്നെ പുകവലി നിരോധിച്ചിട്ടുണ്ട്.ഷോപ്പിംഗ് മോളുകള്‍, ഹോട്ടലുകള്‍, റസ്റ്റോറന്‍റുകള്‍, സിനിമാ തീയറ്ററുകള്‍ തുടങ്ങിയ ഇടങ്ങളിലെല്ലാം ഇപ്പോള്‍ ദുബായില്‍ പുകവലി നിരോധന മേഖലയാണ്.20 വയസിന് താഴെയുള്ളവര്‍ക്ക് പുകലിയ ഉത്പന്നങ്ങള്‍ വില്‍പ്പന നടത്തിയാല്‍ പിഴ ശിക്ഷ ലഭിക്കുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇത് സംബന്ധിച്ചുള്ള ഒരു ഗൈഡും അധികൃതര്‍ പുറത്തിറക്കിയിട്ടുണ്ട്.

Labels:

  - ജെ. എസ്.
   ( Sunday, June 01, 2008 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



ദുബായില്‍ കൂടുതല്‍ ടോള്‍ ഗേറ്റുകള്‍ സ്ഥാപിക്കും
ദുബായില്‍ ഗതാഗത ക്കുരുക്ക് കുറയ്ക്കുന്നതിന്റെ ഭാഗമായി കൂടുതല്‍ സ്ഥലങ്ങളില്‍ ടോള്‍ ഗേറ്റുകള്‍ സ്ഥാപിക്കാന്‍ ആര്‍.ടി.എ. തീരുമാനിച്ചു. ബസുകള്‍ക്ക് മാത്രമായി പ്രത്യേക ലൈന്‍ നടപ്പിലാക്കാനും അധികൃതര്‍ക്ക് പദ്ധതിയുണ്ട്




ഗതാഗത ക്കുരുക്ക് കുറയ്ക്കുന്നതിന്റെ ഭാഗമായാണ് ദുബായിലെ കൂടുതല്‍ സ്ഥലങ്ങളില്‍ ടോള്‍ ഗേറ്റുകള്‍ സ്ഥാപിക്കുന്നത്. മക്തൂം ബ്രിഡ്ജിലും ശൈഖ് സായിദ് റോഡില്‍ ഒന്നാമത്തേയും രണ്ടാമത്തേയും ഇന്‍റര്‍ചേഞ്ചുകള്‍ക്കും ഇടയിലുമാണ് പുതിയ രണ്ട് സാലിക് ഗേറ്റുകള്‍ സ്ഥാപിക്കുകയെന്ന് റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അധികൃതര്‍ വ്യക്തമാക്കി. സെപ്റ്റംബര്‍ 9 മുതലായിരിക്കും ഈ ടോള്‍ ഗേറ്റുകള്‍ പ്രാബല്യത്തില്‍ വരിക. നാല് ദിര്‍ഹം തന്നെയായിരിക്കും പുതിയ ടോള്‍ ഗേറ്റുകളിലേയും നിരക്ക്. അതേ സമയം ശൈഖ് സായിദ് റോഡില്‍ പുതുതായി നടപ്പിലാക്കുന്ന ടോള്‍ ഗേറ്റിലൂടെ കടന്നു പോകുന്ന വാഹനങ്ങള്‍ അല്‍ ബര്‍ഷ ടോള്‍ ഗേറ്റിലൂടെ കടന്നു പോകുമ്പോള്‍ വീണ്ടും നാല് ദിര്‍ഹം നല്‍കേണ്ടതില്ലെന്ന് ആര്‍.ടി.എ വ്യക്തമാക്കിയിട്ടുണ്ട്.




2007 ജൂലൈ ഒന്നിനാണ് ദുബായില്‍ ടോള്‍ സംവിധാനത്തിന്‍റെ ഒന്നാം ഘട്ടം നടപ്പിലാക്കിയത്. ഇതിന്‍റെ വിജയത്തെ തുടര്‍ന്നാണ് പുതിയ ടോള്‍ ഗേറ്റുകള്‍ സ്ഥാപിക്കുന്നതെന്ന് അധികൃതര്‍ പറയുന്നു. ടോള്‍ ഗേറ്റുകള്‍ സ്ഥാപിച്ചതോടെ ഗതാഗതക്കുരുക്ക് 25 ശതമാനം കുറഞ്ഞുവെന്നും ആര്‍.ടി.എ വ്യക്തമാക്കുന്നു.




അതേ സമയം ബസുകള്‍ക്ക് മാത്രമായി പ്രത്യേക ലൈന്‍ നടപ്പിലാക്കാനും അധികൃതര്‍ ആലോചിക്കുന്നുണ്ട്. ഖാലിദ് ബിന്‍ വലീദ്, അല്‍ മങ്കൂള്‍, അല്‍ ഖലീജ്, അല്‍ മിന റോഡുകളിലായിരിക്കും ആദ്യഘട്ടത്തില്‍ ബസുകള്‍ക്കായി പ്രത്യേക ലൈന്‍ നടപ്പിലാക്കുക. അടുത്ത മൂന്ന് മാസത്തിനകം ഈ സംവിധാനം നിലവില്‍ വരും.




അല്‍ ഇത്തിഹാദ് റോഡ്, എമിറേറ്റ്സ് റോഡ്, ശൈഖ് സായിദ് റോഡ് എന്നിവിടങ്ങളില്‍ ബസുകള്‍ക്കായി അതിവേഗ പാത നിര്‍മ്മിക്കാനും ദുബായ് റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അഥോറിറ്റി അധികൃതര്‍ പദ്ധതിയിട്ടിട്ടുണ്ട്.

Labels: ,

  - ജെ. എസ്.
   ( Wednesday, May 28, 2008 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



ദുബായില്‍ വാഹനങ്ങള്‍ കുറക്കുന്നു
ദുബായില്‍ സ്വകാര്യ വാഹനങ്ങളുടെ ഉപയോഗം കുറയ്ക്കുന്നതിനായി റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അഥോറിറ്റി ശ്രമം തുടങ്ങി. ഇതിന്‍റെ ഭാഗമായി തൊഴിലാളികളെ താമസ സ്ഥത്ത് നിന്ന് ജോലി സ്ഥലത്ത് എത്തിക്കുന്ന സംവിധാനം ആര്‍.ടി.എ. ആരംഭിച്ചു. റോഡിലെ ഗതാഗത കുരുക്ക് കുറയ്ക്കുകയാണ് ഈ പദ്ധതിയുടെ ലക്ഷ്യം.

Labels: ,

  - ജെ. എസ്.
   ( Tuesday, May 20, 2008 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



ചുവപ്പ് സിഗ്നല്‍ മറി കടക്കുന്നവരുടെ എണ്ണം കുറഞ്ഞു
ദുബായിലെ സിഗ്നലുകളില്‍ ഗ്രീന്‍ ലൈറ്റ് ഫ്ലാഷിംഗ് സംവിധാനം വന്നതോടെ ചുവപ്പ് സിഗ്നല്‍ മറി കടക്കുന്നവരുടെ എണ്ണം ക്രമാതീതമായി കുറഞ്ഞതായി റിപ്പോര്‍‍ട്ട്. റോഡ്സ് ആന്‍ഡ് ട്രാന്‍സ് പോര്‍ട്ട് അഥോറിറ്റി നടത്തിയ പരിശോധനയിലാണ് ഇക്കാര്യം വ്യക്തമായത്.

Labels: ,

  - ജെ. എസ്.
   ( Monday, May 19, 2008 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



മിഡിലീസ്റ്റ്‌ ചന്ദ്രികക്ക്‌ ദുബായില്‍ പുന:പ്രസിദ്ധീകരണത്തിന്‌ അനുമതി
മിഡിലീസ്റ്റ്‌ ചന്ദ്രികയുടെ ദുബായില്‍ നിന്നുള്ള പുന:പ്രസിദ്ധീകരണത്തിന്‌ നാഷനല്‍ മീഡിയ കൗണ്‍സില്‍ അനുമതി നല്‍കി. പ്രമുഖ വ്യവസായിയും അബുദാബി ചേംബര്‍ ഓഫ്‌ കൊമേഴ്‌സ്‌ ആന്റ്‌ ഇന്‍ഡസ്‌ട്രി ഡയറക്‌ടറുമായ പത്മശ്രീ എം.എ. യൂസുഫലിയുടെ ശ്രമ ഫലമായാണ്‌ അനുമതി ലഭിച്ചത്‌. ഇതനുസരിച്ച്‌ ഉടന്‍ തന്നെ ദുബായില്‍ നിന്നുള്ള പ്രസിദ്ധീകരണം പുനരാരംഭിക്കും. മിഡിലീസ്റ്റ്‌ ചന്ദ്രികക്കു വേണ്ടി സ്‌തുത്യര്‍ഹമായ പ്രയത്‌നം നടത്തിയ എം.എ. യൂസുഫലിയെ മിഡിലീസ്റ്റ്‌ ചന്ദ്രിക ഗവേണിംഗ്‌ ബോഡി ചീഫ്‌ പേട്രണ്‍ ഡോ. പുത്തൂര്‍ റഹ്‌മാന്‍, ചെയര്‍മാന്‍ യഹ്‌യ തളങ്കര, ജനറല്‍ മാനേജര്‍ ഇബ്രാഹിം എളേറ്റില്‍ എന്നിവര്‍ ഹൃദയംഗമമായ കൃതജ്‌ഞതയും അഭിനന്ദനവും അറിയിച്ചു.

Labels: ,

  - ജെ. എസ്.
   ( Thursday, May 15, 2008 )    

1അഭിപ്രായങ്ങള്‍ (+/-)
Links to this post

1 Comments:

saadharanakkaraya pravaasikalude prsnagalkku munganana nalki pravarthikkaan chandrikayude aniyara pravarthakar shreddikkuka...panakkarude chattukamaakaruth....M.A.YUSAFALIKKU ABHINANDANANGAL....!!!

May 16, 2008 4:52 AM  

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



സന്തോഷ് മാധവന്റെ ദുബായ് തട്ടിപ്പുകള്‍
സന്തോഷ് മാധവന്‍ ഹോട്ടല്‍ ബിസിനസ് നടത്താനെന്ന പേരിലാണ് തന്നില്‍ നിന്ന് കാശ് തട്ടിയെടുത്തതെന്ന് സെറാഫിന്‍ എഡ്വിന്‍ പറഞ്ഞു. റോയല്‍ ക്രിസ്റ്റല്‍ ഹോട്ടല്‍ എം.ഡി ഇസ്മായീല്‍ എന്നയാളുമായി ചേര്‍ന്ന് ഹോട്ടല്‍ ബിസിനസ് നടത്താമെന്ന് പറഞ്ഞാണ് സന്തോഷ് മാധവന്‍ നാല് ലക്ഷം ദിര്‍ഹം (ഏകദേശം 45 ലക്ഷം രൂപ) കൈക്കലാക്കിയതെന്നും ഇവര്‍ വ്യക്തമാക്കി.




ദുബായില്‍ ഇലക്ട്രോ മെക്കാനിക്കല്‍ കമ്പനി നടത്തുകയാണ് സെറാഫിന്‍. ഈ തട്ടിപ്പിന് ശേഷം ഇന്‍റര്‍പോളിന് സന്തോഷ് മാധവിനെതിരെ പരാതി നല്‍കിയതും ഫോട്ടോ നല്കിയതും താനാണെന്നും അവര്‍ വ്യക്തമാക്കി.




സന്തോഷ് മാധവിന്‍റെ ഡ്രൈവറായിരുന്ന അലി കുഞ്ഞിനും തട്ടിപ്പില്‍ വ്യക്തമായ പങ്കുണ്ടെന്നും സെറാഫിന്‍ പറഞ്ഞു. ഇയാള്‍ എപ്പോഴും സന്തോഷ് മാധവിന്‍റെ കൂടെ ഉണ്ടാകാറുണ്ടെന്നും അവര്‍ പറഞ്ഞു.




കേരളത്തില്‍ ഇത് സംബന്ധിച്ച് പരാതി നല്‍കുമെന്നും ഇപ്പോള്‍ ദുബായിലെ കരാമയില്‍ താമസിക്കുന്ന സെറഫിന്‍ വ്യക്തമാക്കി.




സന്തോഷ് മാധവന് ദുബായിലുള്ള റൂം എടുത്ത് കൊടുത്തത് റോയല്‍ ക്രിസ്റ്റ്യല്‍ കാര്‍ഗോ ഹോട്ടല്‍ എം.ഡി ഇസ്മായീല്‍ ആണെന്നാണ് സെറാഫിന് പറഞ്ഞത്. തട്ടിപ്പ് നടത്തി സന്തോഷ് മാധവന്‍ മുങ്ങിയ ശേഷം ഈ മുറിയില്‍ പോയപ്പോളാണ് ഇയാളുടെ യഥാര്‍ത്ഥ ജീവിതത്തെക്കുറിച്ച് മനസിലായതെന്നും ഇവര്‍ പറയുന്നു.




മുറിയില്‍ നിറയെ ഒഴിഞ്ഞ മദ്യക്കുപ്പികളായിരുന്നുവത്രെ. പിന്നീട് സന്തോഷ് മാധവന്‍റെ വീട്ടു ജോലിക്കാരനായിരുന്ന അസീസ് എന്നയാള്‍ പറ‍ഞ്ഞത് മിക്ക ദിവസങ്ങളിലും സന്തോഷ് മാധവന്‍ മദ്യം കഴിക്കാറുണ്ടായിരുന്നുവെന്നും. ഇടയ്ക്ക് സ്ത്രീകള്‍ വരാറുണ്ടായിരുന്നുവെന്നുമാണെന്നും സെറാഫിന്‍ പറയുന്നു. ഒരു സിനിമാ നടിയും ഇയാളുടെ മുറിയില്‍ വന്ന് താമസിച്ചിരുന്നുവത്രെ.




Labels: ,

  - ജെ. എസ്.
   ( Wednesday, May 14, 2008 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



ദുബായില്‍ കടന്നല്‍ കുത്തേറ്റ് മലയാളി മരിച്ചു
മലപ്പുറം ത്യക്കണ്ണാപുരം സ്വദേശി സുലൈമാന്‍ ആണ് മരിച്ചത്. 45 വയസ്സായിരുന്നു. 2 ദിവസം മുന്‍പ് ദുബായില്‍ വച്ച കടന്നലുകളുടെ കുത്തേറ്റ ഇയാള്‍ ഒരു സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു.

Labels: ,

  - ജെ. എസ്.
   ( Wednesday, May 14, 2008 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



16 കിലോ മയക്കുമരുന്ന് ദുബായ് കസ്റ്റംസ് പിടിച്ചെടുത്തു
ഷൂകള്‍ക്കുള്ളില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച 16 കിലോ മയക്കു മരുന്ന് ദുബായ് കസ്റ്റംസ് പിടിച്ചെടുത്തു. മോര്‍ഫിന്‍ , ഹെറോയിന്‍ എന്നിവയാണ് പിടിച്ചെടുത്തത്. കാര്‍ഗോ വഴി ഷൂകളും വസ്ത്രങ്ങളുമാണെന്ന് വ്യാജേന ഒരു ആഫ്രിക്കന്‍ രാജ്യത്തേക്ക് അയക്കാന്‍ ശ്രമിച്ച മയക്കു മരുന്നാണ് പിടിച്ചെടുത്തത്. ഷൂകള്‍ക്കുള്ളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു മയക്കു മരുന്നുകള്‍.

Labels: ,

  - ജെ. എസ്.
   ( Wednesday, May 14, 2008 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



Z കാറ്റഗറിയില്‍ ഉള്ള ചില ഇന്ത്യന്‍ പാസ്പോര്‍ട്ടുകള്‍ പിന്‍വലിച്ചു
ദുബായില്‍, Z കാറ്റഗറിയില്‍ ഉള്ള ചില ഇന്ത്യന്‍ പാസ്പോര്‍ട്ടുകള്‍ പിന്‍വലിച്ചതായി ദുബായ് ഇന്ത്യന്‍ കോണ്‍സുലേറ്റ് അറിയിച്ചു. സീരിയല്‍ നമ്പര്‍ Z-000001 മുതല്‍ സീരിയല്‍ നമ്പര്‍ Z-045925 വരെയുള്ള പാസ്പോര്‍ട്ടുകളാണ് പിന്‍വലിച്ചിരിക്കുന്നത്. ഈ സീരിയല്‍ നമ്പറിലുള്ള പാസ്പോര്‍ട്ട് കൈവശമുള്ളവര്‍ എത്രയും വേഗം ഇന്ത്യന്‍ നയന്ത്ര കാര്യാലയവുമായി ബന്ധപ്പെട്ട് പാസ്പോര്‍ട്ട് തിരിച്ച് നല്‍കണമെന്നും പുതിയ പാസ് പോര്‍ട്ട് കൈപ്പറ്റണമെന്നും അധികൃതര്‍ വ്യക്തമാക്കി.

Labels: , ,

  - ജെ. എസ്.
   ( Sunday, May 04, 2008 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



ദുബായിലും "ബിനി"യെ കൈവിടാതെ പാക്കിസ്താനികള്‍
പാക്കിസ്ഥാനിലെ പരമ്പരാഗത കായിക വിനോദമാണ് ബിനി. പ്രവാസികളായെങ്കിലും ഈ വിനോദത്തെ കൈവിടാന്‍ പാക്കിസ്ഥാന്‍ സ്വദേശികള്‍ തയ്യാറായിട്ടില്ല. ദേര ദുബായില്‍ എല്ലാ വെള്ളിയാഴ്ചകളിലും ഈ മത്സരം വളരെ ആവേശ പൂര്‍വമാണ് നടക്കുന്നത്.




പാക്കിസ്ഥാനിലെ ഗ്രാമങ്ങളിള്‍ അരങ്ങേറുന്ന പരമ്പരാഗത കായിക വിനോദമാണ് ബിനി. ഒരു തരം റസ്ലിംഗാണിത്. ദുബായിലാണെങ്കിലും ഈ കായിക വിനോദത്തെ കൈവിടാന്‍ പാക്കിസ്ഥാന്‍ സ്വദേശികള്‍ ഒരുക്കമല്ല. അതു കൊണ്ട് തന്നെ എല്ലാ വെള്ളിയാഴ്ചകളിലും ദേര ദുബായില്‍ ബിനി മത്സരം സംഘടിപ്പിക്കുകയും ചെയ്യുന്നു ഇവര്‍.




എതിരാളിയുടെ കൈത്തണ്ടയില്‍ പിടിച്ച് ഒരു നിശ്ചിത സമയത്തിനുള്ളില്‍ നിലത്ത് മുട്ടിക്കുകയാണ് ചെയ്യേണ്ടത്. ഒരാള്‍ക്ക് മൂന്ന് അവസരങ്ങള്‍ നല്‍കും. ദുബായിലെ മത്സരത്തില്‍ പങ്കെടുക്കാനും കാണാനും നൂറുകണക്കിന് പേരാണ് എല്ലാ വെള്ളിയാഴ്ചയും ഒത്തു കൂടുന്നത്. പാക്കിസ്ഥാനിലെ വിവിധ ഡിസ്ട്രിക്ടുകള്‍ തമ്മിലാണ് മത്സരം. മത്സരത്തിന് കൊഴുപ്പുകൂട്ടാനായി വാദ്യോപകരണങ്ങളുമായി ഒരു സംഘവുമുണ്ടാകും.




ഏത് രാജ്യത്ത് പോയാലും തങ്ങള്‍ക്ക് ഈ കായിക വിനോദത്തെ കൈ വിടാനാവില്ലെന്ന് പാക്കിസ്ഥാന്‍ സ്വദേശികള്‍ പറയുന്നു. ഈ ജനക്കൂട്ടം സാക്ഷ്യപ്പെടുത്തുന്നതും അതു തന്നെയാണ്.

Labels: , , ,

  - ജെ. എസ്.
   ( Sunday, May 04, 2008 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



ദുബായ് പോലീസ് മെയ് ദിനം ആഘോഷിക്കും
മെയ് ദിനം വിപുലായ പരിപാടികളോടെ ദുബായ് പോലീസ് ആഘോഷിക്കും. പോലീസ് ആസ്ഥാനത്ത് നടക്കുന്ന പരിപാടിയില്‍ ദുബായ് പോലീസ് മേധാവി ലഫ്റ്റനന്‍റ് ജനറല്‍ ദാഹി ഖല്‍ഫാന്‍ തമീം അടക്കമുള്ള പ്രമുഖര്‍ സംബന്ധിക്കും. മനുഷ്യാവകാശങ്ങളെക്കുറിച്ച് പ്രത്യേകിച്ച് സാധാരണക്കാരായ തൊഴിലാളികളുടെ അവകാശങ്ങളെക്കുറിച്ച് ബോധവത്ക്കരണം അടക്കമുള്ള പരിപാടികളാണ് ദുബായ് പോലീസ് ഈ ദിനത്തില്‍ ആസൂത്രണം ചെയ്യുന്നത്.

Labels: , ,

  - ജെ. എസ്.
   ( Wednesday, April 30, 2008 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



ദുബായില്‍ ട്രാം സംവിധാനം
ദുബായില്‍ ഗതാഗതത്തിനായി ട്രാം സംവിധാനം നിലവില്‍ വരുന്നു. മദീനത്ത് ജുമേറയേയും മാള്‍ ഓഫ് എമിറേറ്റ്സിനേയും തമ്മില്‍ ബന്ധിപ്പിച്ച് 14 കിലോമീറ്റര്‍ ദൂരത്തിലാണ് ട്രാം സംവിധാനം നടപ്പിലാക്കുന്നത്.

Labels: ,

  - ജെ. എസ്.
   ( Wednesday, April 30, 2008 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



പ്രവാസികള്‍ സ്വന്തം നാട്ടില്‍ നിന്ന് ഒളിച്ചോടി വന്നവര്‍ –പൊയ്ത്തും കടവ്
"പ്രവാസികള്‍ സ്വന്തം നാട്ടില്‍ നിന്ന് ഒളിച്ചോടി വന്നവരാണ്. സാമ്പത്തിക പ്രതിസന്ധികളില്‍ നിന്ന് പരിഹാരം തേടിയുള്ള ഒളിച്ചോട്ടം." ഈ വര്‍ഷത്തെ കേരള സാഹിത്യ അവാര്‍ഡ് ജേതാവും, ദുബായില്‍ അക്കൌണ്ടന്റുമായ ശിഹാബുദ്ദീന്‍ പൊയ്ത്തും കടവ്. അക്ഷരങ്ങളേക്കാള്‍ അക്കങ്ങളെ മാനിക്കുന്ന ഒരു ജനതയാണ് ഇന്നുള്ളതെന്നും അദ്ദേഹം പറഞ്ഞു. ദുബായില്‍ വാര്‍ത്താ ലേഖകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.




വായിക്കുക:

പുതിയ തലമുറയിലെ രണ്ട് കവികള്‍ ‍ഒരു മുഴുപ്രണയിയുടെ ചോദ്യങ്ങളെ നേരിടുന്നു.



Labels: , ,

  - ജെ. എസ്.
   ( Wednesday, April 23, 2008 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



വ്യാജ വിസകള്‍ നല്‍കിയതിന് ഉന്നത ഉദ്യോഗസ്ഥനെ പുറത്താക്കി
കൈക്കൂലി വാങ്ങി വ്യാജ വിസകള്‍ നല്‍കിയതിന് ദുബായ് താമസ കുടിയേറ്റ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥനെ പുറത്താക്കി. പത്ത് സ്ഥാപനങ്ങള്‍ക്കും വിനോദ സഞ്ചാര കമ്പനികള്‍ക്കുമാണ് ഇയാള്‍ വിസ നല്‍കിയത്. ഒരു ലക്ഷത്തി ഇരുപതിനായിരം ദിര്‍ഹം വീതം ഈ കമ്പനികളില്‍ നിന്നും ഇയാള്‍ കൈക്കൂലി വാങ്ങിയതായി തെളിഞ്ഞു.

Labels: , , ,

  - ജെ. എസ്.
   ( Tuesday, April 22, 2008 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



വേള്‍ഡ് ട്രാവല്‍ ആന്‍റ് ടൂറിസം കൗണ്‍സിലിന്‍റെ സമ്മേളനം
വേള്‍ഡ് ട്രാവല്‍ ആന്‍റ് ടൂറിസം കൗണ്‍സിലിന്‍റെ രണ്ട് ദിവസത്തെ സമ്മേളനം ദുബായില്‍ തുടങ്ങി. യു.എ.ഇ. വൈസ് പ്രസി‍ഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷേഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമ് സമ്മേളനം ഉദ്ഘാടനം ചെയ്തു. ആയിരത്തിലധികം സ്വദേശികളും വിദേശികളും സമ്മേളനത്തില്‍ പങ്കെടുത്തു. ഷേഖ് മുഹമ്മദ് തന്നെയാണ് സമ്മേളനം സ്‍‍‍പോണ്‍സര്‍ ചെയ്യുന്നത്. സാംസ്ക്കാരിക വിനിമയത്തിന്‍റെ പ്രധാന ഘടകം വിനോദ സഞ്ചാരമാണെന്ന് ഷേഖ് മുഹമ്മദ് അഭിപ്രായപ്പെട്ടു.

Labels:

  - ജെ. എസ്.
   ( Tuesday, April 22, 2008 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



ദുബായ് പാചകവാതക സിലിണ്ടറുകള്‍ക്ക്‌ പുതിയ വാല്‍വ്‌ നിര്‍ബന്ധം
ദുബായ്‌ പാചകവാതക സിലിണ്ടറുകളുടെ ചോര്‍ച്ച തടയുത്‌ ലക്ഷ്യമിട്ട്‌ വികസിപ്പിച്ചെടുത്ത പുതിയ വാല്‍വ്‌ ദുബായിലെ ഗാര്‍ഹിക പാചകവാതക സിലിണ്ടറുകള്‍ക്ക്‌ നിര്‍ബന്ധമാക്കി. എമിറേറ്റ്സ്‌ ഗ്യാസ്‌, എമറാത്ത്‌ ഗ്യാസ്‌ ഡിസ്ട്രിബ്യൂഷന്‍ എന്നീ‍ സ്ഥാപനങ്ങളാണ്‌ ഈ ഗവേഷണത്തിന്‌ നേതൃത്വം കൊടുത്തത്‌. ചെറുകിട വിതരണക്കാര്‍ വഴിയാണ്‌ പുതിയ വാല്‍വുകളും റെഗുലേറ്ററുകളും ഉപഭോക്താക്കള്‍ക്ക്‌ എത്തിയ്ക്കാന്‍ ഈ കമ്പനികള്‍ ലക്ഷ്യമിടുന്നത്‌. പുതിയ സിലിണ്ടര്‍ വാങ്ങുതോടൊപ്പമായിരിക്കും പുതിയ വാല്‍വുകളും നല്‍കുക. ഇതിന്‌ 40 ദിര്‍ഹം വിലയീടാക്കും.




നാല്‌ ലക്ഷത്തോളം ഗാര്‍ഹിക പാചകവാതക ഉപഭോക്താക്കളുള്ള ദുബായില്‍ പ്രതിദിനം ആയിരത്തിലേറെ പുതിയ സിലിണ്ടറുകള്‍ വിറ്റഴിയുന്നുണ്ടെന്നാ‍ണ്‌ കണക്ക്‌. ഇനി പുതിയതായി വരുന്ന കണക്ഷനുകള്‍ക്കും പുതിയ വാല്‍വ്‌ നിര്‍ബന്ധിതമാക്കും. ദുബായ്‌ മാതൃക പിന്തുടര്‍ന്ന് മറ്റ്‌ എമിറേറ്റുകളിലേയ്ക്കും ഈ പരിഷ്കാരം വ്യാപിപ്പിയ്ക്കാനും പരിപാടിയുണ്ട്.




നിലവിലുള്ള വാല്‍വുകളില്‍ ഉപയോഗിക്കുന്ന വാഷറുകള്‍ക്ക്‌ തേയ്മാനം വരികയോ കേടുപാടുകള്‍ സംഭവിക്കുകയോ ചെയ്താ വാതകം ചോരുതിനുള്ള സാധ്യത കൂടുതലാണൊണ്‌ നിരീക്ഷണം. സിലിണ്ടര്‍ മാറ്റിയിടുന്നതില്‍ കൂടുതല്‍ ശ്രദ്ധയും ആവശ്യമാണ്‌. ഇതിനു പകരമാണ്‌ കൂടുതല്‍ സുരക്ഷ ഉറപ്പു വരുത്തുന്നതും താരതമ്യേന ലളിതമായി ഘടിപ്പിയ്ക്കാനും കഴിയുന്ന വിധം പുതിയ വാല്‍വുകള്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്‌. വാഷറുകള്‍ ആവശ്യമില്ലെന്നതും ഘടിപ്പിയ്ക്കാന്‍ സ്പാനറിന്റെ ആവശ്യം വേണ്ടെന്നതുമാണ്‌ പുതിയ വാല്‍വിനെ ലളിതമാക്കുന്നത്‌.




ഇതോടൊപ്പം പാചകവാതക വിതരണ കമ്പനികള്‍ക്കും പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. ഘട്ടം ഘട്ടമായി പഴയ റെഗുലേറ്ററുകളുടെ ഉപയോഗം അവസാനിപ്പിയ്ക്കണം, പാചകവാതക സിലിണ്ടറുകള്‍ക്കു മേല്‍ കമ്പനിയുടെ ലോഗോയും പേരും പതിച്ചിരിക്കണം തുടങ്ങിയവയാണ്‌ നിര്‍ദ്ദേശങ്ങള്‍. പാചക വാതകം നിറയ്ക്കുന്ന സ്ഥാപനങ്ങളില്‍ സിവില്‍ ഡിഫന്‍സ്‌ അധികൃതര്‍ നടത്തിവരുന്ന പരിശോധന കൂടുതല്‍ തവണയാക്കാനും നീക്കമുണ്ട്.

Labels:

  - ജെ. എസ്.
   ( Tuesday, April 22, 2008 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



വാഗണ്‍ ട്രാജഡി സ്മാരക പുരസ്ക്കാരം നിസാര്‍ സെയ്ദിന്
വാഗണ്‍ ട്രാജഡി സ്മാരക പുരസ്ക്കാരം ഈ വര്‍ഷം നിസാര്‍ സയ്ദിന് സമ്മാനിക്കുമെന്ന് തിരൂര്‍ നിവാസികളുടെ കൂട്ടായ്മയായ ടീം തിരൂര്‍ ദുബായ് ഘടകം അറിയിച്ചു. 24 ന് നടക്കുന്ന ചടങ്ങില്‍ അവാര്‍ഡ് സമ്മാനിക്കും. സദാശിവന്‍ ആലമ്പറ്റ, ശശി വാരിയത്ത്, ആസീസുല്‍ ഹഖ്, ഹാരിസ് എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

Labels: ,

  - ജെ. എസ്.
   ( Sunday, April 20, 2008 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



യു.എ.ഇ.യിലെ മികച്ച തൊഴിലുകള്‍ സ്വദേശികള്‍ക്ക്
രാജ്യത്തെ മികച്ച തൊഴിലുകള്‍ക്ക് സ്വദേശികള്‍ക്ക് ലഭ്യമാക്കാന്‍ ഊര്‍ജ്ജിതമായി പ്രവര്‍ത്തിക്കണമെന്ന് യുഎഇ വൈസ്പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷേഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ആവശ്യപ്പെട്ടു.

സ്വദേശിവല്‍ക്കരണം ശക്തമായിക്കൊണ്ടിരിക്കുന്ന ഗള്‍ഫ് മേഖലയില്‍ ഉന്നത മേഖലയിലുള്ള തൊഴിലുകളും ഇതേ രീതിയിലാകണമെന്ന ആവശ്യം ശക്തമാകുകയാണ്.

Labels: , ,

  - ജെ. എസ്.
   ( Thursday, April 17, 2008 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



ദുബായില്‍ റോഡ് സുരക്ഷക്ക് വിദ്യാര്‍ത്ഥികള്‍
റോഡ് സുരക്ഷ ഉറപ്പ് വരുത്താനായി ദുബായ് ഫസ്റ്റിന്‍റെ സഹകരണത്തോടെ ബോധവത്ക്കരണ പരിപാടി സംഘടിപ്പിക്കുന്നു.

സ്കൂള്‍ വിദ്യാര്‍ത്ഥികളേയും രക്ഷിതാക്കളേയുമാണ് പദ്ധതിയില്‍ പങ്കാളികളാക്കുന്നത്. ലിറ്റില്‍ സ്റ്റെപ്സ് ഫോര്‍ സേഫ്ടി എന്നാണ് പദ്ധതിയുടെ പേര്. ഇതിന്‍റെ ഭാഗമായി ഒരു മാസം നീണ്ടു നില്‍ക്കുന്ന ബോധവത്ക്കരണ പരിപാടികള്‍, സെമിനാറുകള്‍, സിമ്പോസിയങ്ങള്‍ എന്നിവ നടത്തും. ആര്‍.ടി.എ, കെ.എച്ച്.ഡി.എ, ദുബായ് പോലീസ് തുടങ്ങിയവരുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുക.

Labels: ,

  - ജെ. എസ്.
   ( Thursday, April 17, 2008 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



നൂറ് യുവതികളുടെ വിവാഹ സംഗമം
വയനാട് മുസ്ലിം യതീംഖാന നിര്‍ധനരായ നൂറ് യുവതികളുടെ വിവാഹ സംഗമം സംഘടിപ്പിക്കുന്നു. ഇതിന്‍റെ വിജയത്തിനായി ദേര ദുബായില്‍ കണ്‍വന്‍ഷന്‍ വിളിച്ചു ചേര്‍ക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. 18 ന് വെള്ളിയാഴ്ച ദേര ദുബായിലെ ഫ്ളോറ അപ്പാര്‍ട്ട്മെന്‍റിലാണ് കണ്‍വന്‍ഷന്‍. വയനാട് മുസ്ലിം ഓര്‍ഫനേജ് പ്രതിനിധികളായ എം.എ മുഹമ്മദ് ജമാല്‍, പ്രൊഫ. അബ്ദുല്‍ അസീസ് എന്നിവര്‍ പരിപാടിയില്‍ പങ്കെടുക്കും.

Labels:

  - ജെ. എസ്.
   ( Thursday, April 17, 2008 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



ദുബായ് കെയേഴ്സ്; ആദ്യ ഘട്ട സഹായം പ്രഖ്യാപിച്ചു
ദുബായ് കെയേഴ്സ് പദ്ധതിയുടെ ആദ്യ ഘട്ട സഹായം പ്രഖ്യാപിച്ചു. പന്ത്രണ്ട് രാജ്യങ്ങളിലെ കുട്ടികള്‍ക്കാണ് പദ്ധതിയില്‍ നിന്ന് വിദ്യാഭ്യാസ സഹായം ലഭിക്കും.

Labels:

  - ജെ. എസ്.
   ( Thursday, April 17, 2008 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



ദേര സൂക്ക് തീപിടുത്തം; ചെന്നിത്തല തിരിഞ്ഞു നോക്കിയില്ല
ദേര നൈഫ് സൂക്ക് തീപിടുത്തത്തില്‍ സര്‍വതും നഷ്ടപ്പെട്ട മലയാളികള്‍ക്ക് ആശ്വാസവാക്കുകളുമായി നിരവധി നേതാക്കളാണ് ഈ സുഖ് സന്ദര്‍ശിച്ചത്. എന്നാല്‍ രണ്ട് ദിവസം ദുബായില്‍ ഉണ്ടായിട്ടും കെ.പി.സി.സി പ്രസിഡന്‍റ് രമേശ് ചെന്നിത്തല ഇവിടേക്ക് തിരിഞ്ഞു നോക്കിയില്ല എന്ന് പരാതിപ്പെടുന്നു ഇവിടുത്തെ തൊഴിലാളികള്‍.

ദേര നൈഫ് സൂക്കിലെ തൊഴിലാളികളില്‍ 80 ശതമാനത്തിലധികം പേരും മലയാളികളാണ്. എണ്ണൂറോളം തൊഴിലാളികളാണ് ഈ അഗ്നിബാധയില്‍ വഴിയാധാരമായത്. നിരവധി രാഷ്ട്രീയ, സാമൂഹ്യ, സാംസ്കാരിക നേതാക്കള്‍ ആശ്വാസവാക്കുകളുമായി ഇതിനകം സൂഖ് സന്ദര്‍ശിച്ചു. പി.വി അബ്ദുല്‍ വഹാബ് എം.പി, എം.കെ മുനീര്‍, വ്യവസായ പ്രമുഖന്‍ എം.എ യൂസഫലി എന്നിവരെല്ലാം നൈഫ് സൂക്കിലെത്തി തൊഴിലാളികളുടെ ദുഃഖത്തില്‍ പങ്ക് ചേര്‍ന്നവരാണ്. എന്നാല്‍ രണ്ട് ദിവസം ദുബായില്‍ ഉണ്ടായിട്ടും കെ.പി.സി.സി പ്രസിഡന്‍റ് രമേശ് ചെന്നിത്തല ഇവിടേക്ക് തിരിഞ്ഞു നോക്കിയില്ല എന്ന് പരാതിപ്പെടുന്നു ഇവിടുത്തെ തൊഴിലാളികള്‍.

ഖത്തര്‍ മലയാളി സമ്മേളനത്തില്‍ പങ്കെടുക്കാന്‍ പോകുന്ന വഴി ദുബായില്‍ എത്തിയ കെ.പി.സി.സി പ്രസിഡന്‍റ് രമേശ് ചെന്നിത്തല രണ്ട് ദിവസം ഇവിടെ തങ്ങിയിരുന്നു. സഹായ ധനം പ്രഖ്യാപിക്കുക എന്നതിനപ്പുറം തങ്ങളുടെ ദുഃഖം മനസിലാക്കുകയും ആശ്വസിപ്പിക്കുകയും ചെയ്യുക എന്നത് വലിയ കാര്യമാണെന്ന് നൈഫ് സൂക്കിലെ തൊഴിലാളികള്‍ പറയുന്നു.

Labels: , , ,

  - ജെ. എസ്.
   ( Tuesday, April 15, 2008 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



ദുബായില്‍ എയര്‍കണ്ടീഷന്‍ ബസ് സ്റ്റോപ്പുകള്‍
ദുബായിലെ വിവിധ ഭാഗങ്ങളില്‍ 42 ശീതീകരിച്ച ബസ് സ്റ്റോപ്പുകള്‍ പൊതുജനങ്ങള്‍ക്കായി തുറന്നു കൊടുത്തു.
ലോകത്തില്‍ ഇതാദ്യമായാണ് എയര്‍ കണ്ടീഷന്‍ ബസ് സ്റ്റോപ്പുകള്‍ വരുന്നത്. ഇനിയും ദുബായിയുടെ വിവിധ ഭാഗങ്ങളില്‍ ഇത്തരത്തിലുള്ള ബസ്റ്റോപ്പുകള്‍ സ്ഥാപിക്കുമെന്ന് റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അഥോറിറ്റി അധികൃതര്‍ വ്യക്തമാക്കി.

അധികം വൈകാതെ തന്നെ ആദ്യഘട്ടമായി 815 ശീതികരിച്ച ബസ്റ്റോപ്പുകള്‍ ദുബായിയുടെ വിവിധ ഭാഗങ്ങളില്‍ സ്ഥാപിക്കാനാണ് പദ്ധതി.

Labels: ,

  - ജെ. എസ്.
   ( Tuesday, April 15, 2008 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



ദുബായില്‍ വന്‍ ഉദ്യാനനഗരം വരുന്നു
200 ദശലക്ഷം ദിര്‍ഹം ചിലവില്‍ പണികഴിക്കുന്ന ഇതിന്‍റെ പേര് മുഹമ്മദ് ബിന്‍ റാഷിദ് ഗാര്‍ഡന്‍ എന്നാണ്. ഇതിന്‍റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ യുഎഇ വൈസ് പ്രസി‍ഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷേഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം നിര്‍വഹിച്ചു.
പരിസ്ഥിതി സാഹോദര്യം നിലനിര്‍ത്താനും ദുബായിയെ കൂടുതല്‍ ഹരിതവല്‍ക്കരിക്കാനുമാണ് പുതിയ പദ്ധതി. 800 ദശലക്ഷം സ്ക്വയര്‍ ഫീറ്റില്‍ പണി കഴിക്കുന്ന ഈ നഗരി നിര്‍മ്മിക്കുന്നത് ദുബായ് പ്രോപ്പര്‍ട്ടീസാണ്.
മുഹമ്മദ് ബിന്‍ റാഷിദ് ഗാര്‍ഡണ്‍ പ്രോജക്ടിന്‍റെ വന്‍ മാതൃക ഇന്ന് ഷേഖ് മുഹമ്മദ് അനാവരണം ചെയ്തു. ഷേഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം, ഷേഖ് മക്തൂം ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം, മുഹമ്മദ് അബ്ദുള്ള അല്‍ ഗര്‍ഗാവി തുടങ്ങിയവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.

Labels:

  - Jishi Samuel
   ( Saturday, April 12, 2008 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



അംഗ വൈകല്യമുള്ളവരെ സഹായിക്കാന്‍ സ്റ്റേജ് ഷോ
കേരളത്തിലെ വികലാംഗരുടെ ക്ഷേമത്തിനായി എറണാകുളം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രത്യാശ ഫൗണ്ടേഷന്‍ യു.എ.ഇ.യില്‍ മെഗാ ഷോ സംഘടിപ്പിക്കും.
ചെയര്‍മാന്‍ സൈമണ്‍ ജോര്‍ജ്ജ് ദുബായില്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചതാണിത്. റാസല്‍ഖൈമയിലെ എ.ബി.എ സെന്‍ററുമായി സഹകരിച്ചാണ് പ്രദര്‍ശനം.
സിനിമാ കലാകാരന്മാര്‍ക്കൊപ്പം വികലാംഗരെക്കൂടി പങ്കെടുപ്പിക്കും. പ്രദര്‍ശനത്തില്‍ നിന്ന് ലഭിക്കുന്ന വരുമാനം കേരളത്തില്‍ അംഗവൈകല്യമുള്ളവരുടെ ക്ഷേമത്തിന് ഉപയോഗിക്കുമെന്ന് പ്രത്യാശ ഫൗണ്ടേഷന് പ്രതിനിധികള്‍ പറഞ്ഞു.

Labels: , ,

  - Jishi Samuel
   ( Friday, April 11, 2008 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



ശോഭന ജോര്‍ജ്ജിന് രാഷ്ട്രീയം മടുത്തു; ഇനി ദുബായില്‍ മുഴുവന്‍‍ സമയ ബിസിനസ്സ്
കോണ്‍ഗ്രസില്‍ വിവാദ നായികയും എം.എല്‍.എയുമായിരുന്ന ശോഭനാ ജോര്‍‍ജ്ജ് രാഷ്ട്രീയം പരിമിതപ്പെടുത്തി യു.എ.ഇയില് ബിസിനസ് ആരംഭിച്ചു. ആറ് വര്‍ഷം നിരവധി മാനസിക പീഡനങ്ങള്‍ ഏറ്റ് വാങ്ങിയതിന തുടര്‍ന്നുണ്ടായ വിചിന്തനമാണ് തന്നെ ദുബായിലെത്തി ബിസിനസ് തുടങ്ങാന്‍ പ്രേരിപ്പിച്ചതെന്ന് ശോഭനാ ജോര്‍ജ്ജ് വ്യക്തമാക്കി.

ശോഭനാ ജോര്‍ജ്ജ് രാഷ്ട്രീയം പരിമിതപ്പെടുത്തി ദുബായിലാണ് ബിസിനസ് ആരംഭിച്ചിരിക്കുന്നത്. അവീറില്‍ ഒരു ബില്‍ഡിംഗ് മെറ്റീരിയല്‍ സ്ഥാപനമാണ് ഇവര്‍ തുടങ്ങിയിരിക്കുന്നത്. ഇനി മുതല്‍ കേരളത്തിലും ദുബായിലുമായിട്ടായിരിക്കും താന്‍ ജീവിക്കുകയെന്നും ശോഭനാ ജോര്‍ജ്ജ് ഇന്നലെ അജ്മാനില്‍ പറഞ്ഞു.

കേരളത്തില്‍ നിന്ന് പൂര്‍ണമായി വിട്ടു നില്‍ക്കില്ല. കേരളത്തിലുള്ളപ്പോള്‍ രാഷ്ട്രീയ പ്രവര്‍ത്തനം തുടരും എന്നാല്‍ പഴയത് പോല പോലെ പ്രവര്‍ത്തിക്കാന്‍ പറ്റുമെന്ന് തോന്നുന്നില്ലെന്നും അവര്‍ പറഞ്ഞു. സ്ത്രീകള്‍ക്ക് കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ വേണ്ടത്ര ഉയരാന്‍ കഴിയില്ലെന്നാണ് തന്‍റെ അനുഭവമെന്നും ശോഭന ജോര്‍ജ്ജ് ‍ കൂട്ടിച്ചേര്‍ത്തു.


ആറ് വര്‍ഷം നിരവധി മാനസിക പീഡനങ്ങള്‍ ഏറ്റ് വാങ്ങിയതിന തുടര്‍ന്നുണ്ടായ വിചിന്തനമാണ് തന്നെ ദുബായില്‍ എത്തിച്ചതെന്ന് ശോഭനാ ജോര്‍ജ്ജ് വ്യക്തമാക്കി. ഫാക്സ് വിവാദത്തില്‍ താന്‍ തീര്‍ത്തും നിരപരാധിയാണെന്ന് പറഞ്ഞ അവര്‍ ദുബായിലെ തന്‍റെ ബിസിനസില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയാണിപ്പോള്‍. ‍

Labels: ,

  - ജെ. എസ്.
   ( Thursday, April 10, 2008 )    

1അഭിപ്രായങ്ങള്‍ (+/-)
Links to this post

1 Comments:

ദുബായില്‍ ‘ബിസ്സിനസ്സ്’ പച്ചപിടിക്കുമെന്നുറപ്പ്.
ഗ്രൂപ്പ് നോക്കാതെ പ്രവര്‍ത്തിക്കണമെന്നുമാത്രം.

ഇടയ്ക്ക് ‘എന്‍. സി. പി’ ക്കാര്‍ ആ വഴിക്ക് വരുന്നുണ്ടോന്ന് നോക്കിയിരിക്കണം.

April 10, 2008 4:43 PM  

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



ദുബായിലെ എമിറേറ്റ്സ് റോഡിന്‍റെ വികസനം പൂര്‍ത്തിയായി
ദുബായ് റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അഥോറിറ്റി അറിയിച്ചതാണിത്. ദുബായ് - ഷാര്‍ജ അതില്‍ത്തി മുതല്‍ അറേബ്യന്‍ റേഞ്ചസ് വരെ 32 കിലോമീറ്റര്‍ ദുരത്തിലാണ് പാത പൂര്‍ത്തിയായിരിക്കുന്നത്.

ഇതോടെ ഈ റോഡില്‍ ഇരുവശത്തേക്കുമായി 12 വരി ഗതാഗതം സാധ്യമാകും. മൂന്ന് ഘട്ടങ്ങളായിട്ടാണ് ഇത് പൂര്‍ത്തിയാക്കിയത്. കഴിഞ്ഞ ഓഗസ്റ്റില്‍ ആദ്യഘട്ടം പൂര്‍ത്തിയായി. ഫെബ്രുവരിയില്‍ രണ്ടാം ഘട്ടവും. മൊത്തം 3330 ലക്ഷം ദിര്‍ഹമാണ് ഈ റോഡിന്‍റെ നിര്‍മ്മാണത്തിനായി ചെലവായത്.

Labels: ,

  - ജെ. എസ്.
   ( Wednesday, April 09, 2008 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



ദുബായില്‍ പുതിയ റെഗുലേറ്ററുകള്‍ ഉപയോഗിക്കണം
ദുബായിലെ പാചക വാതക ഉപഭോക്താക്കള്‍ ഗ്യാസ് സിലിണ്ടറുകളില്‍ ഇനി മുതല്‍ പുതിയ റെഗുലേറ്ററുകള്‍ ഉപയോഗിക്കണമെന്ന് സിവില്‍ ഡിഫന്‍സ് അധികൃതര്‍ നിര്‍ദേശിച്ചു.
നിലവിലെ ത്രെഡ് റെഗുലേറ്ററുകള്‍ക്ക് പകരം കൂടുതല്‍ സുരക്ഷ ഉറപ്പാക്കുന്ന ഫ്ലാറ്റ് ടോപ്പ് റെഗുലേറ്ററുകളാണ് സ്ഥാപിക്കേണ്ടത്. തീപിടുത്തം കുറയ്ക്കുന്നതിന്‍റെ ഭാഗമായാണ് ഈ തീരുമാനം.

Labels:

  - ജെ. എസ്.
   ( Wednesday, April 09, 2008 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



നൈഫ് സൂക്കിലെ കടകള്‍ പുതുക്കിപ്പണിയും
ദുബായിലെ നൈഫ് സൂക്കിലുണ്ടായ തീപിടുത്തത്തില്‍ നശിച്ച കടകള്‍ എട്ട് മാസത്തിനകം പുതുക്കിപ്പണിയും. ദുബായ് മുനിസിപ്പാലിറ്റി ഡപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ ഹുസൈന്‍ നാസര്‍ ലൂത്ത അറിയിച്ചതാണിത്. അടുത്ത രണ്ട് മാസത്തിനകം താല്‍ക്കാലിക സൂഖ് നിര്‍മ്മിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ ബുധനാഴ്ചയാണ് നൈഫ് സൂക്കില്‍ വന്‍ അഗ്നിബാധയുണ്ടായത്. 183 കടകള്‍ കത്തി നശിച്ചതായാണ് ഔദ്യോഗിക സ്ഥിരീകരണം. കത്തിയമര്‍ന്ന കടകളില്‍ ഭൂരിഭാഗവും മലയാളികളുടേതാണ്.

Labels: ,

  - ജെ. എസ്.
   ( Monday, April 07, 2008 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



ദേരാ തീപിടുത്തം , സഹായവുമായി മലയാളി സംഘടനകള്‍ രംഗത്ത്
ദുബായ് ദേരാ നയിഫ് സൂക്കിലെ തീപിടുത്തത്തില്‍ സര്‍വ്വതും നഷ്ടപ്പെട്ടവരെ സഹായിക്കാന്‍ മലയാളി സന്നദ്ധ സംഘടനകള്‍ സജീവമായ പ്രവര്‍ത്തനം തുടങ്ങി. ദുബായ് കെഎംസിസിയുടെ ആഭിമുഖ്യത്തില്‍ നടന്ന യോഗത്തില്‍ അപകടത്തില്‍ നഷ്ടം സംഭവിച്ചവര്‍ക്ക് രണ്ടുമാസം ചിലവിനുള്ള പണം നല്‍കാന്‍ തീരുമാനിച്ചു.

Labels: , ,

  - ജെ. എസ്.
   ( Monday, April 07, 2008 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



തീപിടുത്തത്തില്‍ സര്‍വ്വവും നഷ്ട്ടപെട്ടവരെ സഹായിക്കും
ദുബായ് ദേരാ നയിഫ് സൂക്കിലെ തീപിടുത്തത്തില്‍ സര്‍വ്വതും നഷ്ടപ്പെട്ടവരെ സഹായിക്കാന്‍ യുഎഇ ഉപപ്രധാനമന്ത്രി രംഗത്തെത്തി. ഷേഖ് ഹംദാന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ ഇതിനായി പദ്ധതി തയ്യാറാക്കിയതായി ഡോ. അലി അബ്ദുള്ള അല്‍ കാബി അറിയിച്ചു.

Labels: , ,

  - ജെ. എസ്.
   ( Sunday, April 06, 2008 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



ദുബായില്‍ വാഹനാപകടത്തില്‍ മൂന്ന് പേര്‍ മരിച്ചു
ദുബായിലെ അല്‍ ഖൈല്‍ റോഡിലുണ്ടായ അപകടത്തില്‍ മൂന്ന് പേര്‍ മരിച്ചു. 11 പേര്‍‍ക്ക് പരിക്കേറ്റു. വാട്ടര്‍ ടാങ്കര്‍ ലോറിയും മിനി ബസും കൂട്ടിയിടിച്ചാണ് അപകടം. അപകടത്തില്‍ മരിച്ചവര്‍‍ ആന്ധ്രപ്രദേശ് സ്വദേശികളാണ്. പരിക്കേറ്റവരെ ദുബായ് റാഷിദ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ മൂന്ന് പേരുടെ നില ഗുരുതരമാണ്.

Labels: ,

  - ജെ. എസ്.
   ( Saturday, April 05, 2008 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



ദുബായില്‍ തീപിടുത്തം നിത്യസംഭവം ആകുന്നു
ദുബായ് അല്‍ഖൂസിലുള്ള പെയിന്‍റ് കമ്പനിയുടെ വെയര്‍ ഹൗസിന് തീപിടിച്ചു. അഗ്നിബാധയില്‍ ഒരു ഇന്ത്യക്കാരന് ഗുരുതരമായി പൊള്ളലേറ്റു. കഴിഞ്ഞ ദിവസം ദേരയിലുണ്ടായ തീപിടുത്തത്തിന്‍‍റെ ആഘാതത്തില്‍ നിന്ന് കരകയറും മുന്‍പാണ് അല്‍ഖൂസില്‍ തീപിടുത്തം ഉണ്ടായത്. കഴിഞ്ഞ ഒരു മാസത്തിനിടയില്‍ ചെറുതും വലുതുമായി അഞ്ചിലധികം തീപിടുത്തങ്ങള്‍ യുഎഇയില്‍ ഉണ്ടായി.

Labels: ,

  - ജെ. എസ്.
   ( Friday, April 04, 2008 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



ദുബായില്‍ വീണ്ടും വന്‍ അഗ്നിബാധ



ദേര ദുബായിലെ നൈഫ് സൂക്കില്‍ ഇന്ന് പുലര്‍ച്ചെ ഒന്നരയോടെയാണ് തീപിടുത്തമുണ്ടായത്. ദുബായിലെ പുരാതനമായ പ്രധാന വ്യാപാര കേന്ദ്രമാണിത്. ആളപായമുള്ളതായി റിപ്പോര്‍ട്ടില്ല.

187 കടകള്‍ കത്തിനശിച്ചതായാണ് പ്രാധമിക വിവരം. ഇതില്‍ ഭൂരിഭാഗവും മലയാളികളുടെ ഉടമസ്ഥതയിലുള്ളവയാണ്. പുലര്‍ച്ചെയായതിനാല്‍ ഈ വ്യാപാര കേന്ദ്രത്തിനകത്ത് അധികം ആളുകള്‍ ഉണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെ വന്‍ അത്യാഹിതം ഒഴിവായി.

റെഡിമെയ്ഡ് വസ്ത്രങ്ങള്‍, ഫാന്‍സി വസ്തുക്കള്‍, ചെരിപ്പുകള്‍ എന്നിവ വില്‍ക്കുന്ന കടകളാണ് കത്തി നശിച്ചത്. കോടിക്കണക്കിന് രൂപയുടെ നഷ്ടം കണക്കാക്കുന്നു. കടകളില്‍ സൂക്ഷിച്ചിരുന്ന നിരവധി പേരുടെ പാസ്പോര്‍ട്ടുകളും കത്തി നശിച്ചിട്ടുണ്ട്. തീപിടുത്ത കാരണം വ്യക്തമല്ല.

video

Labels: ,

  - ജെ. എസ്.
   ( Wednesday, April 02, 2008 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



ദുബായ് അല്‍ഖൂസ് തീപിടുത്തം; കത്തിക്കരിഞ്ഞ 5 മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തു
ദുബായ് അല്‍ഖൂസിലെ തീപിടുത്തത്തില്‍പെട്ട് കത്തിക്കരിഞ്ഞ അഞ്ച് മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തു. ഇതോടെ മരണ സംഖ്യ എട്ടായി. കാണാതായ രണ്ട് പേര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണ്. കഴിഞ്ഞ ബുധനാഴ്ചയാണ് അല്‍ഖൂസിലെ വെയര്‍ ഹൗസുകള്‍ക്ക് തീപിടിച്ചത്. എണ്‍പതോളം വെയര്‍ ഹൗസുകളാണ് കത്തിയമര്‍ന്നത്. 900 മില്യണ്‍ ദിര്‍ഹത്തിന്‍റെ നഷ്ടം കണക്കാക്കുന്നു. അതേ സമയം അപകടത്തിന് കാരണമായ പടക്കങ്ങള്‍ സൂക്ഷിച്ച വെയര്‍ ഹൗസിന്‍റെ ഉടമയെ പോലീസ് പ്രോസിക്യൂഷന് കൈമാറി.

Labels: ,

  - ജെ. എസ്.
   ( Sunday, March 30, 2008 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



ജദ്ദാഫില്‍ ബോട്ട് നിര്‍മ്മാണ ശാലയ്ക്ക് തീപിടിച്ചു
ദുബായ് ജദ്ദാഫില്‍ ബോട്ട് നിര്‍മ്മാണ ശാലയ്ക്ക് തീപിടിച്ചു. അഗ്നിബാധയില്‍ ഒമ്പത് ബോട്ടുകളും ഒരു കപ്പലും കത്തിനശിച്ചു. ആര്‍ക്കും പരിക്കില്ല. തീപിടുത്ത കാരണം വ്യക്തമല്ല. 20 മില്യണ്‍ ദിര്‍ഹത്തന്‍റെ നഷ്ടം കണക്കാക്കുന്നു. ദുബായ് പോലീസ് ഫോറന്‍സിക് വിഭാഗം അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Labels: ,

  - ജെ. എസ്.
   ( Sunday, March 30, 2008 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



എര്‍ത്ത് അവര്‍; "ഒരുവേള പഴക്കമേറിയാല്‍ ഇരുളും വെളിച്ചമായ് വരാം"


ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ ഇന്നലെ രാത്രി ഒരു മണിക്കൂര്‍ നേരം വിളക്കുകള്‍ അണച്ചു കൊണ്ട് എര്‍‍ത്ത് ഹവര്‍ ആചരിച്ചു. പരിപാടി ആഗോള താപനത്തിനെതിരെ ബോധവത്ക്കരിക്കുന്നതിന്‍റെ ഭാഗമായാണ് ഈ പരിപാടി സംഘടിപ്പിച്ചത്.

ഓസ്ട്രേലിയയിലെ സിഡ്നി, തായ്ലന്‍റ്, മാനില, ബാങ്കോക്ക്, ദുബായ്, റോം, ഡബ്ലിന്‍, ഷിക്കാഗോ, മെക്സികോ തുടങ്ങി 35 ഓളം രാജ്യങ്ങളിലെ 380 ഓളം പട്ടണങ്ങളും 3500 ഓളം വ്യവസായ സ്ഥാപനങ്ങളും ഒരു മണിക്കൂര്‍ വിളക്കുകള്‍ അണച്ചു.

ദുബായിലും രാത്രി എട്ട് മുതല്‍ 9 വരെ ആയിക്കണക്കിന് വിളക്കുകളാണ് കണ്ണു ചിമ്മിയത്.
ഈ ഒരു മണിക്കൂര്‍ നേരം അത്യാവശ്യമല്ലാത്ത മുഴുവന്‍ വിളക്കുകളും അണച്ചുകൊണ്ട് സ്ഥാപനങ്ങളും വ്യക്തികളുമെല്ലാം സഹകരിച്ചു. ബുര്‍ജുല്‍ അറബ് ഉള്‍പ്പടെയുള്ള നഗരത്തിലെ പ്രധാന സൗധങ്ങളും ഷോപ്പിംഗ് മാളുകളും സാധാരണ വീടുകളുമെല്ലാം കാമ്പയിനില്‍ കണ്ണി ചേര്‍ന്നു. ജുമേറ റോഡില്‍ റാന്തലുകളും വഹിച്ചു കൊണ്ട് നിരവധി പേര്‍ പങ്കെടുത്ത റാലിയും ഉണ്ടായിരുന്നു. ബുര്‍ജുല്‍ അറബില്‍ നിന്ന് ജുമേറ ബീച്ച് റോഡിലൂടെ ജുമേറ ബീച്ച് പാര്‍ക്കിലേക്കും തിരിച്ചുമാണ് റാലി സംഘടിപ്പിച്ചത്. തെരുവു വിളക്കുകള്‍ 50 ശതമാനത്തിലധികം അണച്ചു കൊണ്ട് ദുബായ് റോഡ്സ് ആന്‍ഡ് ട്രാന്‍സ് പോര്‍ട്ട് അഥോറിറ്റിയും പരിപാടിയില്‍ ഭാഗഭാക്കായി.

ദുബായ് മുനിസിപ്പാലിറ്റി, ഇന്‍റര്‍നാഷണല്‍ ഫിനാന്‍ഷ്യല്‍ സെന്‍റര്‍, ദുബായ് വേള്‍ഡ് ട്രേഡ് സെന്‍റര്‍ തുടങ്ങിയവയെല്ലാം വിളക്കുകള്‍ അണച്ചുകൊണ്ട് എര്‍ത്ത് ഹവറില്‍ പങ്കെടുത്തു.

പരിസ്ഥിതിയോട് ഇണങ്ങി ജീവിക്കാനുള്ള സന്ദേശമാണ് ഈ പരിപാടിയിലൂടെ സംഘാടകര്‍ മുന്നോട്ട് വയ്ക്കുന്നത്.

Labels: ,

  - ജെ. എസ്.
   ( Sunday, March 30, 2008 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



ഖോര്‍ ദുബായ് - പുതിയ സാംസ്കാരിക നഗരം

ദുബായില്‍ ഖോര്‍ ദുബായ് എന്ന പേരില്‍ പുതിയ സാംസ്കാരിക നഗരം നിര്‍മ്മിക്കുന്നു.

ദുബായ് ക്രീക്കിനോട് ചേര്‍ന്ന് 20 കിലോമീറ്റര്‍ വിസ്തൃതിയുള്ള സാംസ്കാരിക നഗര പദ്ധതി പ്രഖ്യാപനം യു.എ.ഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം നിര്‍വഹിച്ചു.

ലോകത്തിലെ വിവിധ സംസ്കാര കേന്ദ്രങ്ങളുടെ സംഗമ കേന്ദ്രമായി ദുബായിയെ മാറ്റിയെടുക്കുക എന്ന ലക്ഷ്യത്തോട് കൂടിയാണ് ഈ പദ്ധതി നടപ്പാക്കുന്നത്.

ദുബായ് ക്രീക്ക് മുഖ്യ കേന്ദ്രമാക്കി ഷിന്തഗ മുതല്‍ ബിസിനസ് ബേ വരെയുള്ള പ്രദേശത്ത് ദുബായ് സ്ട്രാറ്റജിക് പ്ലാന്‍ 2015 ന്‍റെ ഭാഗമായാണ് സാംസ്കാരിക നഗരം നിര്‍മ്മിക്കുന്നത്. ഇതിന്‍റെ ഭാഗമായി 10 മ്യൂസിയങ്ങള്‍, 9 പബ്ലിക് ലൈബ്രരി , 14 തീയറ്ററുകള്‍ , ഒരു ഓപ്പറ ഹൗസ്, 11 ഗാലറികള്‍ തുടങ്ങി 72 സ്ഥാപനങ്ങള്‍ ഉണ്ടാകും. ദുബായ് കിരീടാവകാശി ശൈഖ് ഹംദാന് ബിന്‍ മുഹമ്മ് അല്‍ മക്തൂം. ഉപ ഭരണാധികാരി ശൈഖ് മക്തും ബിന്‍ മുഹമ്മദ് അല്‍ മക്തൂം എന്നിവരും പദ്ധതി പ്രഖ്യാപന ചടങ്ങില്‍ പങ്കെടുത്തു.

Labels:

  - ജെ. എസ്.
   ( Thursday, March 27, 2008 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



ദുബായിലെ സ്ക്കൂളുകളില്‍ ടൂഷന്‍ ഫീസ് വര്‍ദ്ധിപ്പിക്കില്ല
വരുന്ന അധ്യായന വര്‍ഷം ദുബായിലെ സ്ക്കൂളുകളില്‍ ടൂഷന്‍ ഫീസ് വര്‍ദ്ധിപ്പിക്കില്ല. ദുബായ് ഗവര്‍മെന്‍റ് ഇവരുടെ കെട്ടിട വാടക വര്‍ദ്ധിപ്പിക്കില്ല എന്നറിയിച്ചിട്ടുണ്ട്. ഇതിന് പകരമായാണ് ടൂഷന്‍ ഫീസ് വര്‍ദ്ധിപ്പിക്കില്ല എന്ന തീരുമാനം. ദുബായ് നോളജ് ആന്‍റ് ഹ്യൂമന്‍ ഡെവലപ്മെന്‍റ് അതോററ്റിയും ദുബായ് റിയല്‍ എസ്റ്റേറ്റ് കോര്‍പ്പറേഷനും ഇതു സംബന്ധിച്ച ചര്‍ച്ചകള്‍ നടത്തി.

Labels: ,

  - ജെ. എസ്.
   ( Tuesday, March 25, 2008 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



ബൈക്ക് യാത്രക്കാരെ പിടികൂടുന്നതിനായി പോലീസ് കാമ്പയിന്‍
ദുബായിലെ നിയമ ലംഘകരായ ബൈക്ക് യാത്രക്കാരെ പിടികൂടുന്നതിനായി പോലീസ് കാമ്പയിന്‍ ആരംഭിച്ചു. രജിസ്റ്റര്‍ ചെയ്യാതെ റോഡുകളില്‍ ഇറക്കുന്ന മോട്ടോര്‍ ബൈക്കുകള്‍ പിടിച്ചെടുക്കുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. മോട്ടോര്‍ ബൈക്ക് മൂലമുള്ള അപകടം കുറയ്ക്കുന്നതിന്‍റെ ഭാഗമായാണ് പോലീസ് കാമ്പയിന്‍ ആരംഭിച്ചിരിക്കുന്നത്.

Labels: , ,

  - ജെ. എസ്.
   ( Monday, March 24, 2008 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



ലോകത്തിലെ ഏറ്റവും വലിയ ജലസംഭരണി ദുബായില്‍
ലോകത്തിലെ ഏറ്റവും വലിയ ജലസംഭരണി ദുബായില്‍ നിര്‍മ്മിക്കുന്നു. ദുബായിലെ മുഷിറിഫില്‍ ഇതിനകം തന്നെ ജലസംഭരണിയുടെ നിര്‍മ്മാണ ജോലികള്‍ ആരംഭിച്ചു കഴിഞ്ഞു. മൂന്ന് വമ്പന്‍ ജല സംഭരണികളാണ് ഇവിടെ നിര്‍മ്മിക്കുന്നത്. ഓരോ ജലസംഭരണിയും 60 മില്യണ്‍ ‍ ഗ്യാലണ്‍ വെള്ളം സംഭരിക്കാന്‍ ശേഷിയുള്ളതാണ്. 15 മാസം കൊണ്ടാണ് ഇവയുടെ നിര്‍മ്മാണം പൂര്‍ത്തിയാവുക.

Labels:

  - ജെ. എസ്.
   ( Monday, March 24, 2008 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



മലയാളി സ്ത്രീ മക്കളെ ആക്രമിച്ചു; ഒരാള്‍ മരിച്ചു, മറ്റൊരാളുടെ നില ഗുരുതരം
ദുബായില്‍ മാതാവിന്‍റെ കുത്തേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച മലയാളി പെണ്‍കുട്ടിയുടെ നില ഗുരുതരമായി തുടരുന്നു. പട്ടാമ്പി വല്ലപ്പുഴ മരുതൂര്‍ സ്വദേശിയും ദുബായില്‍ കമ്പ്യൂട്ടര്‍ എഞ്ചിനീയറുമായ നാസറിന്‍റെ മകള്‍ ഒന്നര വയസുകാരി നാജിയ ഹംനയാണ് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ കഴിയുന്നത്. മാതാവ് ഹസീനയുടെ കുത്തേറ്റ മൂത്ത മകള്‍ മൂന്നര വയസുകാരി നസ് വ ഖദീജ ഇന്നലെ മരിച്ചിരുന്നു. മാനസികാസ്വാസ്ഥം പ്രകടിപ്പിച്ച മാതാവിനേയും മുറിവുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇവര്‍ താമസിക്കുന്ന ഹോര്‍ലാന്‍സിലെ വില്ലയില്‍‍ വച്ചാണ് ഹസീന മക്കളെ രണ്ടുപേരേയും കുത്തി പരിക്കേല്‍പ്പിച്ചത്.

Labels: ,

  - ജെ. എസ്.
   ( Thursday, March 20, 2008 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



എമിറേറ്റ് എയര്‍ലൈന്‍ പുതിയ വിമാനക്കമ്പനിയെ സഹായിക്കും
ദുബായുടെ പുതിയ ബജറ്റ് വിമാനത്തെ സഹായിക്കുമെന്ന് എമിറേറ്റ് എയര്‍ലൈന്‍ കമ്പനി അറിയിച്ചു. ആദ്യ ഘട്ടത്തില്‍ എമിറേറ്റ് സഹായിക്കുമെങ്കിലും പിന്നീട് സ്വതന്ത്രമായ ഒരു വിമാനകമ്പനിയായി ഇത് പ്രവര്‍ത്തിക്കും. ജബല്‍ അലിയിലെ പുതിയ വിമാനത്താവളത്തില്‍ നിന്നായിരിക്കും പ്രവര്‍ത്തനം.

Labels: ,

  - ജെ. എസ്.
   ( Thursday, March 20, 2008 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



വെളിച്ചത്തിനായി ഇരുട്ട് - പ്രത്യേക റിപ്പോര്‍ട്ട്
ആഗോള താപനത്തെക്കുറിച്ച് ബോധവാന്മാരാക്കുന്നതിനായി ദുബായ് വ്യത്യസ്തമായൊരു പരിപാടി സംഘടിപ്പിക്കുന്നു. ഒരു മണിക്കൂര്‍ നേരം വിളക്കുകള്‍ അണച്ചാണ് ബോധവത്ക്കരണ യജ്ഞം സംഘടിപ്പിക്കുന്നത്. ഈ മാസം 29 ന് ശനിയാഴ്ച രാത്രി എട്ട് മുതല്‍ ഒന്‍പത് വരെ വിളക്കുകള്‍ അണക്കാനാണ് തീരുമാനം. വേള്‍ഡ് വൈഡ് ഫണ്ടിന്‍റെ എര്‍ത്ത് ഹവര്‍ ആചരണത്തിന്‍റെ ഭാഗമായാണിത്. 29 ന് രാത്രി എട്ട് മുതല്‍ ഒന്‍പത് വരെ ലൈറ്റുകള്‍ അണച്ച് ഇതിനോട് സഹകരിക്കണമെന്ന് സംഘാടകര്‍ പൊതുജനങ്ങളോട് ആവശ്യപ്പെട്ടു. ഇന്ന് ദുബായില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് അധികൃതര്‍ ഇക്കാര്യം വിശദീകരിച്ചത്. ഈ ഒരു മണിക്കൂര്‍ ദുബായിലെ തെരുവു വിളക്കുകള്‍ 50 ശതമാനവും അണക്കുമെന്ന് ആര്‍.ടി.എ അധികൃതര്‍ വ്യക്തമാക്കി. ബുര്‍ജുല്‍ അറബും ജുമേറ ബീച്ച് ഹോട്ടലും പുറത്തുള്ള എല്ലാ വിളക്കുകളും അണച്ച് പരിപാടിയുമായി സഹകരിക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

Labels: ,

  - ജെ. എസ്.
   ( Wednesday, March 19, 2008 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



മുഹമ്മദ് നബിയുടെ വചനം ആലേഖനം ചെയ്ത ആശംസാ കാര്‍ഡുകള്‍
നബിദിനാഘോഷങ്ങളുടെ ഭാഗമായി മുഹമ്മദ് നബിയുടെ വചനം ആലേഖനം ചെയ്ത 10,000 ആശംസാ കാര്‍ഡുകള്‍ ദുബായില്‍ വിതരണം ചെയ്യാന്‍ ഇസ്ലാമിക് ദഅ്വാ മുവ്മെന്‍റ് തീരുമാനിച്ചു. നബിദിനമായ വ്യാഴാഴ്ച ദുബായിലെ ബസ് സ്റ്റോപ്പുകള്‍, ഷോപ്പിംഗ് മാളുകള്‍ തുടങ്ങിയവ കേന്ദീകരിച്ച് ഇവ വിതരണം ചെയ്യുമെന്ന് സംഘാടകര്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

Labels:

  - ജെ. എസ്.
   ( Wednesday, March 19, 2008 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



വിശുദ്ധ വാരം ആരംഭിച്ചതോടെ യു.എ.ഇ. യിലെ ക്രിസ്ത്യന്‍ പള്ളികളില്‍ സുരക്ഷ കര്‍ശനമാക്കി
ദുബായ് സെന്റ് മേരീസ് ചര്‍ച്ചിലും, ജബല്‍ അലി ദേവാ‍ലയത്തിലും 10 ദിവസത്തേക്കാണ് പ്രത്യേക സുരക്ഷാക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.

പെസഹവ്യാഴം, ദു:ഖ വെള്ളി ദിനങ്ങളില്‍ അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കുന്നതിനായി മെറ്റല്‍ ഡിറ്റക്ടര്‍ ഉപയോഗിച്ച് പരിശോധന നടത്തിയാണ് വിശ്വാസികളെ കടത്തി വിടുക. ബാഗുകളും മറ്റും പോലീസ് വിശദമായി പരിശോധിക്കും.

സുരക്ഷാ കാരണങ്ങളാല്‍ മാത്രമാണ് പരിശോധന ശക്തമാക്കിയതെന്നും, അസാധരണമായി ഒന്നുമില്ലെന്നും ദുബായ് കുറ്റാന്വേഷണ വിഭാഗം ഡയറ്ക്ടര്‍ ജനറല്‍ ഖാസിം മതാര്‍ അല്‍ മസീന പറഞ്ഞു.

Labels: ,

  - ജെ. എസ്.
   ( Sunday, March 16, 2008 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



ദുബായ്‌- അബുദാബി അതിര്‍ത്തിയില്‍ വന്‍ വാഹനാപകടം


കൂടുതല്‍ ദൃശ്യങ്ങള്‍ ഇവിടെ

യു.എ.ഇയില്‍ ദുബായ്‌- അബുദാബി അതിര്‍ത്തിയില്‍ ഇന്നലെ രാവിലെ വന്‍ വാഹനാപകടമുണ്ടായി. 200 ലധികം വാഹനങ്ങള്‍ അപകടത്തില്‍ പെട്ടു. പത്തിലധികം പേര്‍ മരിച്ചതായാണ്‌ അനൗദ്യോഗിക വിവരം. മലയാളികള്‍ ഉള്ളതായി വിവരം ലഭിച്ചിട്ടില്ല. കനത്ത മൂടല്‍ മഞ്ഞാണ്‌ അപകട കാരണം.

കനത്ത മൂടല്‍ മഞ്ഞിനെ തുടര്‍ന്ന്‌ ഇന്ന്‌ രാവിലെ അബുദാബി വിമാനത്താവളം അടച്ചിട്ടു. പുലര്‍ച്ചെ 2.22 മുതല്‍ രാവിലെ 9.48 വരെയാണ്‌ വിമാനത്താവളം അടച്ചിട്ടത്‌. 27 വിമാന സര്‍വീസുകളെ മൂടല്‍ മഞ്ഞ്‌ ബാധിച്ചതായി അധികൃതര്‍ അറിയിച്ചു. വിമാനത്താവളത്തില്‍ ഇന്നലെ രാവിലെ 200 മീറ്റര്‍ വരെയായി കാഴ്‌ച മങ്ങിയിരുന്നു.

Labels: , , , , ,

  - ജെ. എസ്.
   ( Wednesday, March 12, 2008 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



ദുബായ്‌ ബോട്ട്‌ ഷോ ആരംഭിച്ചു
ദുബായ്‌ അന്താരാഷ്ട്ര ബോട്ട്‌ ഷോ ഇന്റര്‍നാഷണല്‍ മറൈന്‍ ക്ലബില്‍ ആരംഭിച്ചു. ദുബായ്‌ കിരീടാവകാശിയും എക്‌സികുട്ടീവ്‌ കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ്‌ ഹംദാന്‍ ബിന്‍ മുഹമ്മദ്‌ ബിന്‍ റാഷിദ്‌ അല്‍ മക്തൂമാണ്‌ ഉദ്‌ഘാടനം നിര്‍വഹിച്ചത്‌. പ്രദര്‍ശനം അഞ്ച്‌ ദിവസം നീണ്ടു നില്‍ക്കും.

Labels:

  - ജെ. എസ്.
   ( Wednesday, March 12, 2008 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



സലിന്‍ ഡിയോണ്‍ ദുബായില്‍


വിവിധ ആശയങ്ങളില്‍ ഉള്ള ആല്‍ബങ്ങള്‍ പുറത്തിറക്കുകയാണ് തന്‍റെ ലക്ഷ്യമെന്ന് പ്രശസ്ത പോപ്പ് ഗായിക സലിന്‍ ഡിയോണ്‍ പറഞ്ഞു. ദുബായില്‍ ഇതാദ്യമായി സംഗീത പരിപാടി അവതരിപ്പിക്കാന്‍ എത്തിയ അവര്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു.

Labels: , ,

  - ജെ. എസ്.
   ( Wednesday, March 05, 2008 )    




ട്രാഫിക് നിയമലംഘകര്‍ക്ക് കടുത്ത പിഴ ശിക്ഷ
ട്രാഫിക് നിയമലംഘകര്‍ക്ക് കടുത്ത പിഴ ശിക്ഷ അടക്കമുള്ള ഫെഡറല്‍ ട്രാഫിക് നിയമം യു.എ.ഇയില്‍ കഴിഞ്ഞ ദിവസം നിലവില്‍ വന്നു. ഗുരുതരമായ ട്രാഫിക് നിയമ ലംഘകരെ നാടു കടത്തുന്നത് അടക്കമുള്ള ശിക്ഷാ നടപടികള്‍ വരുമെന്നാണ് സൂചന.

Labels: , ,

  - ജെ. എസ്.
   ( Tuesday, March 04, 2008 )    




ദുബായില്‍ ടാക്സി ഡ്രൈവര്‍മാരെ പിടികൂടാന്‍ ആര്‍.ടി.എയുടെ പ്രത്യേക സംഘം
ദുബായില്‍ യാത്രക്കാരെ കയറ്റാന്‍ വിസമ്മതിക്കുന്ന ടാക്സി ഡ്രൈവര്‍മാരെ പിടികൂടാന്‍ ആര്‍.ടി.എയുടെ പ്രത്യേക സംഘം രംഗത്തെത്തി. കുറഞ്ഞ ദൂരത്തേക്കും തിരക്കേറിയ സ്ഥലങ്ങളിലേക്കും ഓട്ടം പോകാന്‍ ടാക്സികള്‍ വിസമ്മതിക്കുന്നുവെന്ന പരാതി വ്യാപകമായതിനെ തുടര്‍ന്നാണ് ഈ നടപടി.

Labels: ,

  - ജെ. എസ്.
   ( Monday, March 03, 2008 )    




ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവല്‍ ഇന്ന് സമാപിക്കും
ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവല്‍ ഇന്ന് സമാപിക്കും. ആഘോഷത്തിന്‍റെ 32 ദിനങ്ങള്‍ക്കാണ് ഇന്ന് സമാപനമാകുന്നത്.

ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവലിന്‍റെ ഭാഗമായി കഴിഞ്ഞ ദിവസം ലോകത്തിലെ ഏറ്റവും വലിയ കന്തൂറയും ചോപ്പ്സ്റ്റിക്സും പ്രദര്‍ശിപ്പിച്ചു. ദുബായ് ക്രീക്ക് പാര്‍ക്കില്‍ നടന്ന പരിപാടിയില്‍ ഗിന്നസ് ബുക്ക് അധികൃതരും പങ്കെടുത്തു.

Labels:

  - ജെ. എസ്.
   ( Sunday, February 24, 2008 )    




ഇന്റെര്‍നെറ്റ് തടസ്സം തുടരുന്നു
ദുബായ് : ഈജിപ്ഷ്യന്‍ തീരത്ത് രണ്ട് സമുദ്രാന്തര കേബിളുകള്‍ക്കുണ്ടായ തകരാറിനു പുറമേ ഫ്ളാഗ് ടെലികോമിന്റെ കീഴിലുള്ള ഫാല്ക്കണ്‍ ഇന്റര്നെറ്റ് കേബിളും മധ്യപൂര്‍വേഷ്യന്‍ ഭാഗത്തു തകരാറിലായി.

എന്നാല്‍ ഇന്ത്യയിലെ ഇന്റെര്‍നെറ്റ് സേവനങ്ങളെ ഇതു ബാധിക്കാനിടയില്ല.

റിലയന്‍സ് കമ്യൂണിക്കേഷന്‍സിന്റെ ഉടമസ്ഥതയിലുള്ള ഫ്ളാഗ് ടെലികോം ഇന്നലെയാണ് തകരാറ് റിപ്പോര്‍ട്ട് ചെയ്തത്. ഇന്ത്യയിലേക്കുള്ള ട്രാഫിക്കുകള്‍ ഒന്നും കൈകാര്യം ചെയ്യാത്ത കേബിളുകള്‍ക്കാണ് തകരാറുണ്ടായിരിക്കുന്നത്.

ദുബായില്‍ നിന്ന് 56 കിലോമീറ്റര്‍ അകലെയാണു കേബിളുകള്‍ മുറിഞ്ഞത്.

ഇന്ത്യയെ പടിഞ്ഞാറന്‍ യൂറോപ്പുമായി ബന്ധിപ്പിക്കുന്ന സീ-മീ-വി-4, ഫ്ളാഗ് എന്നീ സമുദ്രാന്തര കേബിളുകള്‍ അലക്സാന്ദ്രിയക്കടുത്തു കപ്പല്‍ നങ്കൂരമിട്ടു തകരാറിലായപ്പോള്‍ രാജ്യത്തെ ഇന്റര്‍നെറ്റ് ശേഷിയുടെ 50-60 ശതമാനവും തകരാറിലായി.

Labels: ,

  - ജെ. എസ്.
   ( Saturday, February 02, 2008 )    




ഷെയ്ക്ക് ഹംദാന്‍ ദുബായ് കിരീടാവകാശിയായി
ഷെയ്ക്ക് ഹംദാന്‍ ബിന്‍ മൊഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ദുബായിലെ കിരീടാവകാശിയായി പ്രഖ്യാപിതനായി.


യു.എ.ഇ. യുടെ വൈസ് പ്രസിഡെന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനെസ്സ് ഷെയ്ക്ക് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ഇറക്കിയ ഉത്തരവ് ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വന്നു.

Labels: , ,

  - ജെ. എസ്.
   ( Friday, February 01, 2008 )    




ദുബായ് വ്യാപാരോത്സവത്തിന് ഇന്ന് തുടക്കം
1000 കോടിയിലേറെ ദിര്‍ഹത്തിന്റെ വ്യാപാരമാണ് ഇക്കുറി മേളയില്‍ നിന്നും പ്രതീക്ഷിക്കുന്നത്.

Labels:

  - ജെ. എസ്.
   ( Thursday, January 24, 2008 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



മഴ ജനജീവിതത്തെ വലച്ചു
ഗള്‍ഫ് നാടുകളില്‍ ജനജീവിതം ദിവസങ്ങളായി തുടരുന്ന മഴയും കടുത്ത തണുപ്പും കാരണം താളംതെറ്റി. ഞായറാഴ്ച മുതല്‍ യു.എ.ഇയുടെ വിവിധ എമിറേറ്റുകളില്‍ മഴ ഇടവിട്ട് പെയ്തിരുന്നെങ്കിലും തിങ്കളാഴ്ച വൈകിട്ട് മുതല്‍ നിര്‍ത്താതെ പെയ്യുകയാണ്. ഇടിയോടുകൂടിയ മഴ തുടരുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. ശീതക്കാറ്റിനും സാധ്യതയുണ്ട്.

ഇന്നലെ വൈകിട്ടുവരെ ദുബായില്‍ 43.8 മില്ലിമീറ്റര്‍ മഴ പെയ്തു.


കനത്ത മഴയെ തുടര്‍ന്ന് വാഹനങ്ങളെല്ലാം വേഗത കുറച്ച് പോകുന്നതിനാല്‍ അതിയായ ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്. രാവിലെ ജോലിക്ക് പുറപ്പെട്ടവര്‍ മണിക്കൂറുകളോളം റോഡില്‍ കിടന്നശേഷം വീടുകളിലേക്ക് മടങ്ങുകയായിരുന്നു. വൈകിട്ട് ജോലിസ്ഥലത്തുനിന്ന് പുറപ്പെട്ടവര്‍ രാത്രി ഏറെ വൈകിയാണ് വീടുകളിലെത്തിയത്. അരമണിക്കൂറുകൊണ്ട് എത്താവുന്ന ദൂരത്തേക്ക് വാഹനങ്ങളെത്തിയത് അഞ്ചുമണിക്കൂറിലേറെയെടുത്താണ്. സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ അര്‍ധ രാത്രി കഴിഞ്ഞാണ് വീടുകളില്‍ തിരികെയെത്തിയത്.

സ്കൂളുകളില്‍ അധ്യയനം ഉച്ചയോടെ നിര്‍ത്തിവെച്ചു. നിര്‍മാണ സ്ഥലങ്ങളിലും ജോലികള്‍ നിര്‍ത്തി വെച്ചു.

Labels: , , ,

  - ജെ. എസ്.
   ( Wednesday, January 16, 2008 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



ദുബായിലെ പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കും, സ്വകാര്യ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധി
പ്രധാന റോഡുകളിലും, പാലങ്ങളിലും ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തുന്നതിനാലാണിത് . പ്രധാന റോഡുകളിലൂടെയുള്ള ഗതാഗതം ഒഴിവാക്കണമെന്ന് അധിക്യതര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

Labels: ,

  - ജെ. എസ്.
   ( Monday, January 14, 2008 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്





ആര്‍ക്കൈവ്സ്





ePathram Pacha
ePathram Magazine

ബുക്ക് റിപബ്ലിക് - e പത്രം പിന്തുണക്കുന്ന വെബ് സൈറ്റ്
dubaieasy - e പത്രം പിന്തുണക്കുന്ന വെബ് സൈറ്റ്

Click here to download Malayalam fonts
Click here to download Malayalam fonts



സ്വകാര്യതാ നയം | സംഘടനാ വിവരങ്ങള്‍ | പരസ്യ സഹായി | പത്രാധിപര്‍

© e പത്രം 2010

വാര്‍ത്തകള്‍

പ്രധാന വാര്‍ത്തകള്‍
പ്രാദേശിക വാര്‍ത്തകള്‍
സിറ്റിസണ്‍ ജേണലിസം
വിനോദം, സിനിമ
ബിസിനസ്സ് വാര്‍ത്തകള്‍

News in English

 

കലാ സാഹിത്യം

ലേഖനങ്ങള്‍
കവിതകള്‍
കഥകള്‍
അനുഭവങ്ങള്‍

 

മഞ്ഞ (മാഗസിന്‍)

കവിതകള്‍
ചിത്രകല
അഭിമുഖം
കഥകള്‍
കുറിപ്പുകള്‍
മരമെഴുതുന്നത്

കോളംസ്

 

പച്ച (പരിസ്ഥിതി)

മറ്റ് പംക്തികള്‍

ചരമം
ഹെല്പ് ഡെസ്ക്
ബൂലോഗം
കാര്‍ട്ടൂണ്‍
വെബ്ബന്നൂരില്‍ കണ്ടത്
വായനക്കാര്‍ പറഞ്ഞത്