ബഹറൈന്‍ സ്പോണ്‍സര്‍ സമ്പ്രദായം നിര്‍ത്തലാക്കും
Majeed-al-Alawi-bahrain-labour-ministerതൊഴിലാളികളെ സ്പോണ്‍സര്‍ ചെയ്യുന്ന സമ്പ്രദായം മൂന്ന് മാസത്തിനകം നിര്‍ത്തലാക്കും എന്ന് ബഹറൈന്‍ അറിയിക്കുന്നു. വിദേശ തൊഴിലാളികളെ കച്ചവട ചരക്കായിട്ട് അല്ല മനുഷ്യരായി ആണ് നോക്കി കാണുവാന്‍ ആഗ്രഹിക്കുന്നത് എന്ന് ഇത് സംബന്ധിച്ച് വിശദീകരണം നല്‍കിയ ബഹറൈന്‍ തൊഴില്‍ മന്ത്രി മജീദ് അല്‍ അലാവി അറിയിച്ചു. തൊഴില്‍ രംഗത്ത് നിലവില്‍ ഉള്ള വിസാ കച്ചവടവും ചൂഷണവും തടയുവാന്‍ ഉദ്ദേശിച്ചാണ് പുതിയ നിയമം കൊണ്ടു വരുന്നത്. പുതിയ നിയമം നിലവില്‍ വരുന്നതോടെ സ്പോണ്‍സര്‍ ഷിപ്പ് സംവിധാനം ഒഴിവാക്കുന്ന ആദ്യ അറബ് രാജ്യം ആവും ബഹറൈന്‍.
 
അന്താരാഷ്ട്ര തൊഴില്‍ സംഘടനയുടെ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ക്ക് വിരുദ്ധമാണ് ഗള്‍ഫില്‍ നില നില്‍ക്കുന്ന സ്പോണ്‍സര്‍ ഷിപ്പ് സമ്പ്രദായം എന്ന് വ്യാപകം ആയ വിമര്‍ശനം നിലവിലുണ്ട്. തൊഴില്‍ വിസകള്‍ തൊഴിലാളികളെ ജോലി ഉപേക്ഷിക്കുന്നതില്‍ നിന്നും വിലക്കുന്നു. ജോലി ഉപേക്ഷിക്കുന്ന തൊഴിലാളികളെ അറസ്റ്റ് ചെയ്യുകയും നാട് കടത്തുകയും ആവാം. അന്താരാഷ്ട്ര തൊഴില്‍ സംഘടനയില്‍ അംഗമായ ബഹറൈന്‍ ഈ പുതിയ വിസാ നിയമം ഓഗസ്റ്റ് ഒന്നിന് പ്രാബല്യത്തില്‍ വരുത്തുവാന്‍ ഉദ്ദേശിക്കുന്നു.
 
ഈ നിയമം നിലവില്‍ വരുന്നതോടെ തൊഴിലാളികള്‍ക്ക് സ്വതന്ത്രമായി പിഴയും ശിക്ഷയും കൂടാതെ തൊഴില്‍ മാറുവാന്‍ കഴിയും. തൊഴിലാളികളുടെ ശമ്പളവും പാസ്പോര്‍ട്ടും തൊഴില്‍ ദാതാവിന് പിടിച്ചു വെക്കുവാനും ഇനി മുതല്‍ കഴിയില്ല. ഒരു ബഹറിന്‍ സ്വദേശിക്ക് സ്വതന്ത്രമായി തൊഴില്‍ മാറുവാന്‍ കഴിയും എന്നിരിക്കെ എന്ത് കൊണ്ട് ഒരു ഇന്ത്യാക്കാരന് അതിന് അവകാശമില്ല? ഈ വ്യവസ്ഥിതിക്ക് യുക്തിയില്ല എന്ന് തങ്ങള്‍ക്ക് ബോധ്യം വന്നതിനാല്‍ ആണ് പുതിയ നിയമം കൊണ്ടു വരുവാന്‍ തീരുമാനിച്ചത്. ഗള്‍ഫ് രാജ്യങ്ങളിലെ തൊഴില്‍ മന്ത്രിമാര്‍ എല്ലാം തന്നെ ഈ പഴകിയ നിയമം ആര് ആദ്യം ഒഴിവാക്കും എന്ന് ഉറ്റു നോക്കി കൊണ്ടിരി ക്കുകയായിരുന്നു. ഞങ്ങള്‍ അത് ആദ്യം ചെയ്യുവാന്‍ തീരുമാനിച്ചു എന്നും അലാവി വെളിപ്പെടുത്തി.
 
ബഹറൈനിലെ അഞ്ചര ലക്ഷത്തോളം തൊഴിലാളികളില്‍ 75% പേരും വിദേശികളാണ്.
 
 

Labels: ,

  - ജെ. എസ്.
   ( Wednesday, May 06, 2009 )    

2അഭിപ്രായങ്ങള്‍ (+/-)
Links to this post

2 Comments:

നടപ്പിലായാൽ നല്ല ഒരു സംഗതിയാണെന്ന് തോന്നുന്നു....

May 7, 2009 12:10 PM  

തോന്നല്‍ അല്ല പാര്‍പ്പിടം.

ഈ സെമി സ്ലേവറിക്ക് അവസാനം കുറിക്കാന്‍ ബഹ്രൈന്‍ ഒരു നല്ലം തുടക്കം കുറിക്കുന്നു എന്നതാണ്‍ സത്യം!

രസകരമായ കാര്യം, മലയാളി ഛോട്ട മുതലാളിമാരും,അറബികളുടെ ചെകിടു കടിച്ചു പറിക്കുന്ന മാനേജരന്മാരും ആണ് ഈ നിയമ മാറ്റത്തെ കൂടുതല്‍ ഭയപ്പെടുന്നത്.

May 12, 2009 6:13 PM  

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്ബഹറൈന്‍ ബ്ലോഗ് മീറ്റിങ്ങ്
ഹലോ.. കിനവേ... താങ്കളെറങ്ങിയോ... ഇപ്പോളെവിടെയാ...
ഞാനിതാ ഇറങ്ങി... സല്‍മാബാദ് ബസ്റ്റോപ്പില്‍ നില്‍ക്കുന്നു...
ഒക്കെ... എങ്കില്‍ എളുപ്പം വാ... സല്‍മാനിയയില്‍ നിന്നാല്‍ മതി... ഞാന്‍ വരുമ്പോള്‍ പിക്ക് ചെയ്തോളാം...
ശരി ഒകെ... ഒകെ. (ഫോണ്‍ കട്ട് ചെയ്തു)
ഹലോ... സാജു... ഓഫീസില്‍ നിന്നിറങ്ങിയോ ...
ഇറങ്ങി... ഞാന്‍ പതിവു പോലെ ഗുജറാത്തി റെസ്റ്റോറന്‍ റിലേക്ക് പോകുന്നു... റംദാന്‍ ടൈം ആയതിനാല്‍ ഒന്നും കഴിച്ചില്ല രാവിലെ മുതല്‍...
അതിനെന്താ... സാജുനറിയില്ലേ നമ്മളവിടെ സദ്യ വട്ടങ്ങളൊക്കെ ഒരുക്കീട്ടുണ്ട്... വേഗം തിരിച്ച് വരൂ... എന്നിട്ട് ബസ്റ്റോപ്പില്‍ നിന്നാല്‍ മതി. സജി മാര്‍ക്കോസ് ഇപ്പോള്‍ വരും. പുള്ളിക്കാരന്‍ നിങ്ങളെ പിക്ക് ചെയ്തോളും.
ഒക്കെ...
ശരി...
ഫോണ്‍ റിങ്ങ് ചെയ്യുന്നത് അനില്‍ വെങ്കോടിന്... (3 - 4 തവണ റിങ്ങ് ചെയ്തിട്ടും എടുക്കുന്നില്ല)കട്ട് ചെയ്ത് ബാജിയെ വിളിക്കുന്നു മറുപടിയില്ല. പിന്നെ വിളിക്കുന്നത് സജി മുട്ടോനെ... ഒരു പാട് തവണ റിങ്ങ് ചെയ്തിട്ട് വയ്ക്കാനൊ രുങ്ങുമ്പോള്‍ മറു തലയ്ക്കല്‍ നിന്ന് ബെറ്റി സജിയുടെ ശബ്ദം.
സജി ചേട്ടന്‍ ഇവിടില്ല.... വന്നാല്‍ തിരിച്ച് വിളിക്കാന്‍ പറയാം കേട്ടോ..
തിരിച്ച് വിളിക്കണമെന്നില്ല... വന്നയുടനെ രണ്ടാളും അങ്ങോട്ടേക്ക് വന്നാല്‍മതി..
ശരി. ഒകെ ...
അപ്പോഴേക്കും ബന്യാമിന്റെ ഫോണ്‍ ...
ഇരിങ്ങല്‍ എത്ര മണിക്കാ നമ്മുടെ പരിപാടി... 6:30ക്ക് തന്നെ അല്ലേ...
ശരി ഞാനെത്തിക്കോളാം... ശരി...
ഫോണ്‍ നിലച്ചയുടന്‍ അനിലിന്റെ ഫോണ്‍...
ഇരിങ്ങല്‍... ഞാന്‍ ഒന്ന് മുഹറക് വരെ പോയിട്ട് വരാം. 7 മണിയാകുമല്ലോ തുടങ്ങാന്‍ അല്ലേ...
6:30 നാണ് പറഞ്ന്നിരിക്കുന്നത്... എന്തായാലും പോയിട്ട് വരുമ്പോള്‍ ഇതു വഴിവരൂ... ഞാനും കൂടെ കൂടാം.
അല്ലെങ്കില്‍ വേണ്ട... ദാ മോഹന്‍ പുത്തഞ്ചിറയും ഫാമിലിയും അവിടെ ഉണ്ട്. നിങ്ങള്‍ അദ്ദേഹത്തെ എടുത്ത് ഹോട്ടലില്‍ എത്തിയാല്‍ മതി. ഞാന്‍ സജിയുടെ കൂടെ വന്നോളാം...
അപ്പോഴെക്കും സമയം 6:45 ആയി ക്കഴിഞ്ഞിരുന്നു. കമ്പ്യൂട്ടര്‍, വീഡിയൊ ക്യാമറ എടുത്തിട്ടില്ലേന്ന് ഒന്നു കൂടി ഉറപ്പ് വരുത്തി. പെട്ടെന്ന് കിനാവിന്‍ റെ ഫോണ്‍ വീണ്ടു.
അതേ... ഞാന്‍ പ്രിന്‍ഡ് എടുത്ത് കൊണ്ടു വരാന്ന് പറഞ്ഞ സാധനം വണ്ടിയില്‍ വച്ച് മറന്നു പോയി. ഒപ്പം ഒരു പുസ്തകവും പോയി.
ഇനി ഇപ്പോള്‍ എന്തു ചെയ്യും... ഇരിങ്ങലിന്‍റെ തല ചൂട് പിടിക്കാന്‍ തുടങ്ങി.
സാരമില്ല. അതെന്തെങ്കിലും ചെയ്യാം എന്ന് സമാധാനിപ്പിച്ച് വീട് പൂട്ടിയിറങ്ങി.
അപ്പോഴേക്കും സജി മാര്‍ക്കോസും സാജുവും എത്തിക്കഴിഞ്ഞു.
എല്ലാവരും എത്തിയോ ഹോട്ടലില്‍...
ആരൊക്കെ എത്തിയെന്നറിയില്ല ദാ എം കെ നമ്പ്യാര്‍ ഇപ്പോള്‍ വിളിച്ചിരുന്നു. അദ്ദേഹം അവിടെ എത്തി കുടുംബ സമേതം.
എല്ലാം കൂടെ എത്ര പേര്‍ കാണും... സജി മാര്‍ക്കോസ് ചോദിക്കുന്നു.
എന്തായാലും 30 പേരില്‍ കൂടുതല്‍ കാണും എന്ന് തന്നെയാണ് പ്രതീക്ഷ. ചിലര്‍ എത്താമെന്ന് പറഞ്ഞെങ്കിലും എത്തുമെന്ന് എനിക്കുറപ്പില്ല. എന്നാല്‍ പ്രതീക്ഷിക്കാത്ത ചിലര്‍ വരും എന്ന് ഉറപ്പുണ്ട്. അപ്പോഴേക്കും കുഞ്ഞനും കുടുംബവും എത്തി എന്ന് കിനാവ് വിളിച്ച് പറഞ്ഞു. 8:00 ആകും വരാന്‍ എന്ന് കുഞ്ഞന്‍ പറഞ്ഞിരുന്നു. എങ്കിലും നേരത്തേ എത്തിയല്ലോന്ന് മനസ്സില്‍ സന്തോഷവും തോന്നി. ഞങ്ങള്‍ ബു അലി ഇന്‍ റര്‍നാഷണില്‍ എത്തുമ്പോഴേക്കും ഹാള്‍ സീറ്റുകള്‍ കുറച്ച് മാത്രമേ ബാക്കിയുണ്ടായിരുന്നുള്ളൂ. എല്ലാവരും ഞങ്ങളെയും പ്രതീക്ഷിച്ചിരിക്കുന്നു. കുട്ടികള്‍ ഒരു ഭാഗത്ത് കളിക്കുന്നു. സ്ത്രീകള്‍ കുശല പ്രശ്നങ്ങളുമായി ഒത്തു കൂടിയിട്ടുണ്ട്. പ്രേരണയില്‍ ബഹറൈന്‍ ബ്ലോഗില്‍ നിന്ന് കുറച്ച് പേര്‍ വന്നിട്ടുണ്ട്.
ബന്യാമിന്‍: ഇരിങ്ങല്‍... ബാജിയെ വിളിച്ചില്ലേ...
ഞാന്‍ വിളിച്ചു... പക്ഷെ ഫോണ്‍ റിങ്ങ് ചെയ്തു എടുത്തില്ല... ബിജു (നജികേതസ്സ്) ഇപ്പോള്‍ എത്തും എന്ന് പറഞ്ഞിട്ടുണ്ട് ... അപ്പോഴേക്കും ബിജുവിന്‍റെ ഫോണ്‍.
ഇരിങ്ങല്‍.... തുടങ്ങിയില്ലേ പരിപാടി... ഞാനിപ്പോള്‍ എത്തും. കാമറ കൊണ്ടു വരുന്നുണ്ട്...
ബിജു വേഗം വാ‍... ഇപ്പോള്‍ തുടങ്ങും. ശരി... ഒകെ...
ഇരിങ്ങല്‍ ഒരു നോട്ട്ബുക്കില്‍ കാര്യ പരിപാടികള്‍ എഴുതാന്‍ കിനാവിനെ ഏല്പികുന്നു.
അജണ്ട എഴുതിക്കോളൂ ... ബന്യാമിനെ അദ്ധ്യക്ഷനാക്കൂ ... ഞാന്‍ സ്വാഗതം പറഞ്ഞോളാം. പിന്നെ വിഷയങ്ങള്‍
സ്വാഗതം : രാജു ഇരിങ്ങല്‍
അദ്ധ്യക്ഷന്‍: ബന്യാമിന്‍
ബ്ലോഗേഴ്സ്, കുട്ടികള്‍, സ്ത്രീകള്‍ സ്വയം പരിചയപ്പെടുത്തല്‍.വിഷയം: 1. സമകാലിക ബ്ലോഗ് - സജി മാര്‍ക്കോസ് (ഓര്‍മ്മ ബ്ലോഗ്)
സമകാലിക ബ്ലോഗ് എന്ന വിഷയത്തില്‍ ശ്രീ. സജി മാര്‍ക്കോസ് (ഓര്‍മ്മ ബ്ലോഗ്) സരസവും ഗംഭീരവുമായ പ്രഭാഷണം കൊണ്ട് സഹ ബ്ലോഗേഴ്സിന് പ്രോത്സാഹനം നല്‍കി. ഒരു തുടക്കക്കാരന്‍ മാത്രമാണ് താനെന്ന് ആമുഖത്തോടെയാണ് സജി തന്‍റെ പ്രഭാഷണം ആരംഭിച്ചത്. ബഹറൈനില്‍ നിന്ന് ഇംഗ്ലീഷ് ബ്ലോഗ് ചെയ്യുന്ന മുഹമ്മദ് ഡെന്‍ എന്ന ബ്ലോഗറിനെ കുറിച്ച് അറിയാനിടയായതും അങ്ങിനെ 2 വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ ഇംഗ്ലീഷ് ബ്ലോഗുകള്‍ വായിക്കാന്‍ തുടങ്ങിയതും സജി പങ്കുവച്ചു. അങ്ങിനെ ആറുമാസങ്ങള്‍ക്ക്
മുമ്പ് മാത്രമാണ് മലയാളം ബ്ലോഗിനെ കുറിച്ചും നമുക്കും എന്തെങ്കിലുമൊക്കെ എഴുതാം എന്ന ആലോചനയില്‍ന്‍ നിന്നാണ് ‘ഓര്‍മ്മ’ ബ്ലൊഗ് തുടങ്ങിയത്.
ബ്ലോഗ് എന്ന മാധ്യമത്തിന്‍ റെ ശക്തി ഒട്ടും കുറച്ച് കാണാതെ അതിന്‍ റെ മുഴുവന്‍ ശക്തിയോടെ ബൂലോക്കം എന്നും കാത്തു സൂക്ഷിക്കണമെന്ന് ഒരു അഭ്യര്‍ത്ഥനയോടെ സജി മാര്‍ക്കോസ് പ്രഭാഷണം അവസാനിപ്പിച്ചു.
2. എഴുത്തിന്റെ രാഷ്ട്രീയം - അനില്‍ വെങ്കോട് (തുമ്പി ബ്ലോഗ്).
എഴുത്തുകാരന് രാഷ്ട്രീയം ഉണ്ടാകാം എന്നാല്‍ എഴുത്തിന് രാഷ്ട്രീയ മുണ്ടോ എന്ന ചോദ്യവുമായാണ് അനില്‍ വെങ്കോട് മലയാളം ബൂലോകത്തിലേക്ക് കടന്നുവന്നത്. രാഷ്ട്രീയം ഇന്ത്യന്‍ ജീവിതത്തിന്റെ പ്രത്യേകിച്ച് കേരളീയരുടെ ജീവിതത്തിന്‍ റെ ഭാഗമാണെന്നും അത് ശ്വസിക്കുന്ന വായു പോലെ കുടിക്കുന്ന വെള്ളം പോലെ ഒഴിച്ച് കൂടാന്‍ വയ്യാത്തതാണെന്നും അനില്‍ എടുത്തു പറഞ്ഞു. ഓരോ എഴുത്തുകാരനും ഓരോ കാലഘട്ടങ്ങളില്‍ നേരിട്ട് കൊണ്ടിരുന്ന പ്രശ്നങ്ങള്‍ അതു പോലെയോ കൂടിയോ ബ്ലോഗേര്‍സും അനുഭവിക്കുന്നുണ്ട്. അതു കൊണ്ടു തന്നെ എല്ലാ എഴുത്തിനും ഒരു രാഷ്ട്രീയമുണ്ടെന്നും അരാഷ്ട്രീയത സമൂഹത്തിന് ഒരിക്കലും നല്ലതല്ലെന്നും ഓര്‍മ്മപ്പെടുത്താന്‍ തന്‍ റെ അനുഭവം കൊണ്ട് അനില്‍ വെങ്കോട് മറന്നില്ല.
3. . കൂട്ടായ്മ എന്തിന് , ബന്യാമിന്റെ പുസ്തകങ്ങള്‍ - പരിചയപ്പെടുത്തല്‍. - രാജു ഇരിങ്ങല്‍ (ഞാന്‍ ഇരിങ്ങല്‍) ബ്ലോഗ്).
പ്രശസ്ത സാഹിത്യകാരനും ബഹറൈനിലെ ബ്ലോഗറുമായ ശ്രീ ബന്യാമിന്റെ 7 പുസ്തകങ്ങളെ അധികരിച്ച് ശ്രീ രാജു ഇരിങ്ങല്‍ സംസാരിക്കുകയുണ്ടായി. സമൂഹത്തില്‍ മതങ്ങള്‍ അധികാരം നടത്തുന്നതിനെയും അതു പോലെ യേശുദേവനെ വ്യത്യസ്ത രീതിയില്‍ അവതരിപ്പിക്കപ്പെട്ട പ്രവാചകന്‍ മാരുടെ രണ്ടാം പുസ്തകവും വായനക്കാര്‍ക്ക് പുത്തന്‍ അനുഭവങ്ങള്‍ നല്‍കുമെന്ന് ശ്രീ ഇരിങ്ങല്‍ എടുത്തുപറയുകയുണ്ടായി. വ്യത്യസ്തത പുലര്‍ത്തുന്ന ജീവിതത്തിന് നേരെ പിടിച്ച കണ്ണാടിയെന്നോ അതുമല്ലെങ്കില്‍ ജീവിതത്തെ തന്നെ എടുത്തെഴുതിയതെന്നോ പറയാവുന്ന, ബന്യാമിന്റെ ഏറ്റവും പുതിയ നോവല്‍ ‘ആടു ജീവിതം’ ബഹറൈനില്‍ ആടുകള്‍ക്കിടയില്‍ ജീവിക്കുകയും അവയുമായി തന്റെ വേദനകള്‍ പങ്കിടുകയും ചെയ്യുന്ന ഒരു വ്യക്തിയുടെ ജീവിതത്തിന്റെ നേര്‍പകര്‍പ്പാണ് എന്ന് ആടുജീവിതം എന്ന നോവലിനെ ബ്ലോഗര്‍മാര്‍ക്ക് പരിചയപ്പെടുത്തികൊണ്ട് ശ്രീ. ഇരിങ്ങല്‍ അഭിപ്രായപ്പെട്ടു.
തുടര്‍ന്ന് 7 പുസ്തകങ്ങളെ പ്രത്യേകം പരിചയപ്പെടുത്താന്‍ ശ്രീ ഇരിങ്ങല്‍ തയ്യാറായി.
ബെന്യാമിന്റെ കൃതികള്‍ - കഥകള്‍
1. യുത്തനേസിയ - അര്‍ത്ഥം ദയാവധം.
പ്രണയമാണ്‌ ഈ പുസ്‌തകത്തിന്റെ കേന്ദ്രവിഷയം. ഈ കൃതിക്ക്‌ അബുദാബി മലയാളി സമാജത്തിന്റെ അവാര്‍ഡ്‌ കിട്ടിയിട്ടുണ്ട്‌. 12 ചെറുകഥകളാണ്‌ ഇതിലുള്ളത്‌ സ്വന്തം മകനെ ദയാവധത്തിന്‌ വിധേയമാക്കേണ്ടി വരുന്ന അച്ഛന്റെ കഥ പറയുന്ന യുത്തനേസിയ, നാട്ടുപുരാണങ്ങള്‍ ഒരു പൂച്ചയുടെ കണ്ണിലൂടെ വിവരിക്കുന്ന മാര്‍ജ്ജാരപുരാണം, കേരളത്തിലെ അവസാന യഹൂദന്റെ മനോ വ്യാപാരങ്ങള്‍ ചിത്രീകരിക്കുന്ന 'അവസാനത്തെ ആള്‍' എന്നിവ കൂടാതെ പ്രണയം പ്രമേയമാകുന്ന മരീചിക, അരുന്ധതി ഒരു ശൈത്യ സ്വപ്‌നം, ഒലിവുകള്‍ മരിക്കുന്നില്ല, എന്നീ കഥകളും ഈ സമാഹാരത്തിലുണ്ട്‌.
2. ഇരുണ്ട വനസ്ഥലികള്‍
ആത്മാവിനോടും മനസിനോടും ഒരാള്‍ തനിച്ചിരുന്ന ചോദിച്ച ചില ചോദ്യങ്ങളാണ്‌ ഈ പുസ്‌തകത്തില്‍ കുറിപ്പുകളായി അവതരിപ്പിക്കുന്നത്‌. ഒരു താളില്‍ ഒരു ആശയം വരുന്നതരത്തില്‍ എഴുപതോളം കുറിപ്പുകളുടെ സമാഹാരമാണിത്‌. എഴുപതോളം വിവിധ വിഷയങ്ങളാണ്‌ ഇവിടെ സമൂഹത്തിന്റെ ചര്‍ച്ചയ്ക്കു വയ്ക്കുന്നത്‌.
3. അബീശഗിന്‍
പഴയ നിയമ പുസ്‌തകത്തില്‍ ഒരു പ്രാവിശ്യമാത്രം പരാമര്‍ശിക്കപ്പെടുന്ന ഒരു പെൺകുട്ടിയാണ്‌ അബീശഗിന്‍. ദാവീദ്‌ രാജാവ്‌ വൃദ്ധനായപ്പോള്‍ അദ്ദേഹത്തിന്റെ കുളിരു മാറ്റുന്നതിനും കൂടെ ശയിക്കേണ്ടുന്നതിനുമായി ഒരു പെൺകുട്ടിയെ കൊണ്ടുവന്നു അവളാണ്‌ അബീശഗിന്‍. അവളുടെ പിന്നീടുള്ള ജീവിതം എന്തായെന്ന് ബൈബിളിന്‌ പുറത്തുനിന്ന് ചിന്തിക്കുന്ന ഒരു നോവലാണ്‌ അബീശഗിന്‍.
ചരിത്രത്തി ലെവിടെയും പെണ്ണിന്റെ വിധിക്ക്‌ അമ്പരപ്പിക്കുന്ന സാമിയമുണ്ടെന്ന് ഈ കൃതി പറയാന്‍ ശ്രമിക്കുന്നു, രാധയും വൈശാലിയും അബീശഗിനും ഒരേ പരമ്പരയില്‍ പെട്ടെ സ്‌ത്രീകളാണ്‌, രാജാധികാരത്തിന്റെ തേരോട്ടത്തിനിടയില്‍ ചതഞ്ഞരഞ്ഞു പോകാന്‍ വിധിക്കപ്പെട്ടവര്‍, ശലോമോന്‍ തന്റെ ഉത്തമഗീതങ്ങള്‍ എഴുതാന്‍ പ്രേരക മാകുന്നത്‌ അബീശഗിനുമായുള്ള പ്രണയത്തില്‍ നിന്നാണെന്നും ഈ കൃതി സ്ഥാപിക്കാന്‍ ശ്രമിക്കുന്നു.
4. പെൺമാറാട്ടം
രാഷ്ട്രീയം കേന്ദ്രപ്രമേയമായി വരുന്ന കഥകളാണ്‌ ഇതിലുള്ളത്‌. പെണ്മാറാട്ടത്തിന്‌ അറ്റ്ലസ്‌ - കൈരളി പുരസ്‌കാരം ലഭിച്ചിരുന്നു.
ബ്രേക്ക്‌ ന്യൂസ്‌, അര്‍ജന്റീനയുടെ ജേഴ്സി, മാര്‍ക്കറ്റിംഗ്‌ മേഖലയില്‍ ചില തൊഴിലവസരങ്ങള്‍, പെണ്മാറാട്ടം, അംബരചുംബികള്‍, എന്റെ ചെങ്കടല്‍ യാത്രയില്‍ നിന്ന് ഒരധ്യായം, രണ്ടുപട്ടാളക്കാര്‍ മറ്റൊരു അറബിക്കഥയില്‍, എന്നീ കഥകളാണ്‌ ഈ സമാഹാര ത്തിലുള്ളത്‌
5. പ്രവാചകന്മാരുടെ രണ്ടാം പുസ്‌തകം
ഖുമ്‌റാന്‍ ചാവുകടല്‍ ചുരുളുകളുടെ കണ്ടെടുക്കല്‍ ബൈബിളിന്റെ ചരിത്രപഠനത്തിലെ ഒരു സുപ്രധാന ഏടാണ്‌. അതു വരെ ക്രിസ്‌തുവിനെ ക്കുറിച്ചുണ്ടായിരുന്ന പരമ്പരാഗത വിശ്വാസന്നളെ അത്‌ അട്ടിമറിച്ചു. അതെ ത്തുടര്‍ന്ന് ക്രിസ്‌തു ചരിതത്തെ സംബന്ധിച്ച്‌ നിരവധി പഠനങ്ങള്‍ ഉണ്ടായി. അവയുടെ പശ്ചാത്തലത്തില്‍ ക്രിസ്‌തുവിന്റെ ജീവിതതെ മാറ്റി എഴുതുന്ന നോവലാണ്‌ ഇത്‌. കരന്റ്‌ ബുക്സ്‌ പ്രസിദ്ധീകരിച്ചു.
6. അക്കപ്പോരിന്റെ ഇരുപത്‌ നസ്രാണി വര്‍ഷങ്ങള്‍
മാധ്യമം വാരികയില്‍ ഖണ്ഡശ്ശയായി പ്രസിദ്ധീകരിച്ച നോവല്‍. ഇപ്പോള്‍ ഡിസി ബുക്സ്‌ - പുസ്‌തക രൂപത്തില്‍ പുറത്തിറക്കി.
ഓര്‍ത്തഡോക്‌സ്‌ - പാത്രീക്കീസ്‌ ക്രിസ്‌ത്യ വിഭാഗങ്ങള്‍ തമ്മിലുള്ള ഏറ്റു മുട്ടലുകളും തമ്മില്‍ തല്ലലും നമ്മള്‍ നിരന്തരം ടിവിയില്‍ കണ്ടു കൊണ്ടിരി ക്കുകയാണ്‌. ആ പശ്ചാത്തലത്തില്‍ നിന്നു കൊണ്ട്‌ മദ്ധ്യ തിരുവിതാംകൂര്‍ ക്രിസ്‌ത്യാനികളുടെ ചരിത്രം ഹാസ്യ രൂപത്തില്‍ പറയുന്ന ഒരു നോവലാണിത്‌.
7. ആടുജീവിതം
ഇപ്പോള്‍ ഗ്രീന്‍ ബുക്സ്‌ പ്രസിദ്ധീകരിച്ചു.
പ്രവാസ കാലത്തിനിടയില്‍ ആടുക ള്‍ക്കിടയില്‍ ജീവിക്കാന്‍ വിധിക്കപ്പെട്ടു പോയ ഒരു മനുഷ്യന്റെ കഷ്ടപ്പാടുകളുടെയും സങ്കടത്തിന്റെയും അതേ സമയം അതിജീവനത്തിന്റെയും കഥയാണിത്‌. ഒരു മനുഷ്യന്‍ ഒറ്റയ്ക്കായി പ്പോയാല്‍ അവന്‍ എങ്ങനെ ആ ജീവിതത്തെ നേരിടും ഒരുവന്‍ എപ്പോഴാണ്‌ ശരിക്കും ദൈവത്തിന്റെ സാന്നിദ്ധ്യം തേടുന്നത്‌, ഇപ്പോഴും ബഹ്‌റൈനില്‍ ജീവിച്ചിരിക്കുന്ന ഒരാളുടെ അനുഭവ കഥ എന്ന നിലയില്‍ ഇത്‌ സത്യത്തോട്‌ ഏറെ അടുത്തുനില്‌ക്കുന്ന കൃതിയാണ്‌
മറ്റുകഥകള്‍ - സമാഹരിക്കാത്തവ
ഗെസാന്റെ കല്ലുകള്‍ - അറ്റ്ലസ്‌ കൈരളി പുരസ്‌കാരം നേടിയ കഥ
പാലസ്ഥീന്‍ ജീവിതവും രാഷ്ട്രീയവും ഇതില്‍ വിഷയമാകുന്നു.
ആഡിസ്‌ അബാബ - പ്രവാസത്തിലായിപ്പോകുന്ന എലേനി ഹദിയ ശാസി എന്ന എത്യോപ്യന്‍ പെൺകുട്ടിയുടെ കഥ, ആഫ്രിക്കന്‍ മണ്ണിലെ യാങ്കികളുടെ ലക്ഷ്യങ്ങളും ഈ കഥ വരച്ചുകാട്ടുന്നു.
വാസ്‌തു പുരുഷന്‍, താവോ മനുഷ്യന്‍ എന്നീ കഥകള്‍ നമ്മുടെ പുതിയ സാമൂഹിക ജീവിതത്തെ പരിഹാസത്തോടെ നോക്കിക്കാണുന്ന കഥകളാണ്‌.
6. ബ്ലോഗേഴ്സിന്റെ ഉത്തരവാദിത്തം - പ്രഭാഷണം, ആശംസ - പ്രകാശ്.
ഞാനൊരു വായനക്കാരന്‍ മാത്രമാണ് എന്ന് പറഞ്ഞു കൊണ്ടാണ് പ്രകാശ് സംസാരിക്കാനാരംഭിച്ചത്. ഒപ്പം പരിചിതമായ ബ്ലോഗ് വായനയില്‍ നിന്ന് 90% ബ്ലോഗേഴ്സും സമയം ചിലവഴിക്കുവാനോ വിനോദ പരിപാടി എന്ന നിലയിലോ മാത്രമാണ് ബ്ലോഗ് ഉപയോഗിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഒരു സാമൂഹ്യ ജീവി എന്ന നിലയില്‍ ഓരോ മനുഷ്യനും സമൂഹത്തില്‍ തങ്ങളുടെ കടമ നിര്‍വ്വഹിക്കേണ്ടതുണ്ടെന്നും അത് ഉത്തരവാദിത്തത്തോടെ ചെയ്തില്ലെങ്കില്‍ നാളെത്തെ സമൂഹം ‘നിങ്ങളെ കള്ളനെന്ന്’ വിളിച്ചേക്കാം എന്ന് പ്രകാശ് ഓര്‍മ്മപ്പെടുത്തി. ബ്ലോഗേഴ്സ് പലരും കാര്യങ്ങള്‍ കാണുന്നത് ലാഘവ ബുദ്ധിയോടെയാണെന്നും അതിനൊരു അറുതി വരുത്തി സമൂഹത്തിലേക്ക് തുറന്ന് പിടിച്ച കണ്ണാവണം ഓരോ ബ്ലോഗേഴ്സിന്‍റെയും ബ്ലോഗ് പോസ്റ്റുകള്‍ എന്നും പ്രകാശ് അടിവരയിട്ടു പറഞ്ഞു.
ബന്യാമിന്‍ റെ അവലോകന പ്രസംഗത്തിനു ശേഷം വൈലോപ്പിള്ളീ ശ്രീധര മേനോന്റെ പ്രശസ്തമായ ‘ മാമ്പഴം’ എന്ന കവിതയുടെ കഥാ പ്രസംഗാ വിഷ്കരണം ശ്രീ എം കെ നമ്പ്യാര്‍ മനോഹരമായി അവതരിപ്പിച്ചു.
പിന്നീട് നടന്ന കലാ പരിപാടിയില്‍ ബഹറൈനിലെ സ്ഥിരം ബ്ലോഗ് വായനക്കാരനും ബ്ലോഗറുമല്ലാത്ത സക്കീര്‍ ആലപിച്ച നാടന്‍ പാട്ടുകള്‍
അംഗങ്ങള്‍ കൈ അടിച്ച് നൃത്തം വച്ച് കൂടെ പാടി. കുട്ടികളും കലാ പരിപാടികളില്‍ സജീവ സാന്നിദ്ധ്യ മറിയിക്കുക യുണ്ടായി.

Labels: ,

  - ജെ. എസ്.
   ( Monday, September 29, 2008 )    

1അഭിപ്രായങ്ങള്‍ (+/-)
Links to this post

1 Comments:

ബഹ്‌റൈനിലെ ആദ്യകാല ബ്ലോഗ്ഗർ ആയ എന്നെ ക്ഷണിക്കാത്തതിൽ ഉള്ള പരിഭവം ആദ്യം പ്രകടിപ്പിക്കുന്നു.അന്ന് ബെന്യാമീനും,ഞാനും കെവിനും മാത്രമായിരുന്നു മലയാളത്തിൽ ബ്ലോഗ്ഗൂകൾ ബഹ്‌റൈനിൽ നിന്നും എഴുതിയിരുന്നതെന്ന് കരുതുന്നു.(അറിയാത്ത ആരെന്ന്കിലും ഉണ്ടേൽ ക്ഷമി)കേരളസമാജത്തിൽ ഒരു ബ്ലോഗ്ഗ് കളരിയും നടത്തിയിരുന്നു.

എന്തായാലും ഈകുറിപ്പ് ബഹ്‌റൈനിലെ ബ്ലോഗ്ഗുസമൂഹം വളരുന്നു എന്ന് വ്യക്തമാക്കുന്നു....എല്ലാവിധ ആശംസക്കളൂം.ആരെങ്കിലും എപ്പോഴെങ്കിലും ദുബായിൽ വരുമ്പൊൾ അറിയിക്കുക.

ബെന്യാമീൻ എന്ന എഴുത്തുകാരന്റെ വളർച്ചയെ ഞാൻ പ്രത്യേകം അഭീനന്ദിക്കുന്നു.
paarppidam@gmail.com

ഞാൻ അവിടേ ഒക്കെ ഉണ്ടെന്നേ!!

October 2, 2008 5:01 PM  

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്ഖത്തര്‍ ബഹറൈന്‍ കടല്‍ പാലം
ഖത്തറിനും ബഹറൈനും ഇടയില്‍ കടല്‍ പാലം പണിയുന്നതിന്‍റെ സര്‍വേ നടപടികള്‍ ആരംഭിച്ചു. കടലിനേയും മണ്ണിനേയും സംബന്ധിച്ചുള്ള പഠനങ്ങളാണ് തുടങ്ങിയത്. പദ്ധതി നടപ്പിലാവാന്‍ നാല് വര്‍ഷമെങ്കിലും എടുക്കുമെന്നാണ് കരുതുന്നത്.
40 കിലോമീറ്റര്‍ നീളമുള്ള പാലത്തിന് 12,600 കോടി രൂപയാണ് നിര്‍മ്മാണ ചെലവ്. നിലവില്‍ ഖത്തറില്‍ നിന്ന് റോഡ് മാര്‍ഗം ബഹ്റിനിലെത്താന്‍ അഞ്ച് മണിക്കൂര്‍ സമയം എടുക്കുന്നിടത്ത് കടല്‍പ്പാലം വരുന്നതോടെ യാത്രാ ദൈര്‍ഘ്യം അര മണിക്കൂറായി ചുരുങ്ങും.

Labels: ,

  - ജെ. എസ്.
   ( Sunday, July 20, 2008 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്കാണാതായ പെണ്‍കുട്ടി ബഹറൈന്‍ സെക്സ് റാക്കറ്റിലെന്ന് സംശയം
10 വര്‍ഷം മുമ്പ് കോഴിക്കോട് വടകരയില്‍ നിന്ന് കാണാതായ പെണ്‍കുട്ടി ബഹറൈനില്‍ സെക്സ് റാക്കറ്റില്‍ പെട്ടതായി സംശയം ബലപ്പെടുന്നു. നാട്ടുകാരനായ ഒരാള്‍ ഈ പെണ്‍കുട്ടിയെ കണ്ടുമുട്ടിയതായി പറയുന്നു.
10 വര്‍ഷം മുമ്പ് വടകരയ്ക്കടുത്തുള്ള ആയഞ്ചേരിയില്‍ നിന്ന് കാണാതാവുമ്പോള്‍ പെണ്‍കുട്ടിയ്ക്ക് 16 വയസാണ് ഉണ്ടായിരുന്നത്. ട്യൂട്ടോറിയല്‍ കോളേജില്‍ പഠിക്കുകയായിരുന്ന പെണ്‍കുട്ടി ഒരു ദിവസം തിരിച്ചെത്താത്തതിനെ തുടര്‍ന്ന് പോലീസില്‍ പരാതിപ്പെടുകയും അന്വേഷിക്കുകയും ചെയ്തെങ്കിലും ഇതു വരെ യാതൊരു ഫലവും ഉണ്ടായിരുന്നില്ല.
പെണ്‍കുട്ടിയുടെ പിതാവിന്റെ പരാതിയെ തുടര്‍ന്ന് ഇന്ത്യന്‍ എംബസി അന്വേഷണത്തിന് ആവശ്യമായ നടപടികള്‍ കൈക്കൊണ്ടിട്ടുണ്ട്.

Labels: , , , ,

  - ജെ. എസ്.
   ( Sunday, July 13, 2008 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്തൊഴില്‍ രേഖ: കാലാവധി ദീര്‍ഘിപ്പിച്ചു
ബഹ്റിനിലെ പ്രവാസി തൊഴിലാളികളെ സംബന്ധിച്ചുള്ള രേഖകള്‍ നല്‍കുന്നതിന് കമ്പനികള്‍ക്ക് അനുവദിച്ച കാലാവധി ലേബര്‍ മാര്‍ക്കറ്റ് റെഗുലേറ്ററി അഥോറിറ്റി ദീര്‍ഘിപ്പിച്ചു. ജൂണ്‍ 30 വരെയാണ് കാലാവധി ദീര്‍ഘിപ്പിച്ചിരിക്കുന്നത്.

Labels: ,

  - ജെ. എസ്.
   ( Monday, May 19, 2008 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്ബഹറൈനില്‍ സ്പോണ്‍സര്‍ഷിപ്പ് രീതിയില്‍ മാറ്റം വരുന്നു
വിദേശികള്‍ക്ക് ജോലി ചെയ്യാനും താമസിക്കാനും വെവ്വേറെ പെര്‍മിറ്റുകള്‍ നല്‍കാനുള്ള ആലോചനയിലാണ് ബഹറൈന്‍ അധികൃതര്‍. തൊഴിലാളിക്ക് മേല്‍ തൊഴില്‍ ദാതാവിനുള്ള നിയന്ത്രണങ്ങള്‍ കുറയ്ക്കുക എന്ന ഉദ്ദേശത്തോടെയാണ് പുതിയ സ്പോണ്‍സര്‍ഷിപ്പ് നിയമം കൊണ്ടു വരാന്‍ അധികൃതര്‍ ആലോചിക്കുന്നത്. വിദേശികള്‍ക്ക് ജോലി ചെയ്യാനും താമസിക്കാനും വെവ്വേറെ പെര്‍മിറ്റുകള്‍ നല്‍കാനാണ് നീക്കം. നിലവില്‍ ഇതിന് ഒറ്റ പെര്‍മിറ്റാണ് നല്കുന്നത്.
വെവ്വേറെ പെര്‍മിറ്റുകള്‍ എന്ന സംവിധാനം വന്നാല്‍ തൊഴിലാളി രാജ്യത്ത് തങ്ങുന്നത് തടയാന്‍ തൊഴില്‍ ദാതാവിന് കഴിയില്ല.
തൊഴിലാളിക്ക് മേല്‍ ജോലി സംബന്ധമായ കാര്യങ്ങളില്‍ മാത്രമായിരിക്കും തൊഴില്‍ദാതാവിന് നിയന്ത്രണം ഉണ്ടാവുക. ജോലി ചെയ്യാനും താമസിക്കാനും ഒറ്റ പെര്‍മിറ്റ് നല്‍കുന്ന നിലവിലെ രീതിയില്‍ തൊഴില്‍ മാറാനും രാജ്യത്ത് പ്രവേശിക്കാനും രാജ്യത്ത് നിന്ന് പുറത്ത് പോകാനും തൊഴില്‍ കരാര്‍ പുതുക്കാനും എല്ലാം തൊഴില്‍ ദാതാവിനെ ആശ്രയിക്കേണ്ട സ്ഥിതിയാണുള്ളത്. എന്നാല്‍ പുതിയ നിയമത്തില്‍ തൊഴിലാളികളുടെ ബഹ്റിനിലെ താമസം സംബന്ധിച്ച് തീരുമാനം എടുക്കാനുള്ള അധികാരം രാജ്യത്തിനായിരിക്കും.
അഞ്ച് ലക്ഷത്തോളം വിദേശ തൊഴിലാളികള്‍ ബഹ്റിനില്‍ ജോലി ചെയ്യുന്നുണ്ടെന്നാണ് കണക്ക്. ഇതില്‍ 2,80,000 ത്തോളം പേര്‍ ഇന്ത്യയില്‍ നിന്നുള്ളവരാണ്.
ഏതായാലും പുതിയ നിയമം തൊഴിലാളികള്‍ക്ക് കൂടുതല്‍ ഗുണകരമാകുമെന്നാണ് കരുതുന്നത്. തൊഴിലാളികള്‍ക്ക് തൊഴില്‍ മാറ്റം അടക്കമുള്ളവ പുതിയ നിയമം വരുന്നതോടെ എളുപ്പമാകും എന്നാണ് വിലയിരുത്തല്‍.

Labels: ,

  - ജെ. എസ്.
   ( Monday, May 05, 2008 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്കെട്ടിടം തകര്‍ന്ന് ഒരാള്‍ മരിച്ചു, മൂന്ന് മലയാളികള്‍ക്ക് പരിക്ക്
ബഹ്റിനില്‍ നിര്‍മ്മാണത്തിലിരിക്കുന്ന കെട്ടിടം തകര്‍ന്ന് വീണ് ഒരാള്‍ മരിക്കുകയും നാല് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പരിക്കേറ്റവരില്‍ മൂന്ന് പേര്‍ മലയാളികളാണ്.

Labels: , ,

  - ജെ. എസ്.
   ( Monday, March 31, 2008 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്മദനിയുടെ പേരില്‍ പണപ്പിരിവ് നടത്തിയവര്‍ക്ക് നാട്കടത്തല്‍ ഭീഷണി


മദനിയുടെ പേരില്‍ പണപ്പിരിവ് നടത്തുന്ന ബഹ്റൈനിലെ സംഘടന നിയമ നടപടികള്‍ക്ക്
വിധേയമാകേണ്ടി വരുമെന്ന് അധികൃതര്‍ താക്കീത് നല്‍കി. ലൈസന്‍സില്ല എന്നതാണ് കാരണം.
അന്‍വറുള്‍ ഇസ്ലാം കള്‍ച്ചറല്‍ ഫോറം (AICF) ഒരു റെജിസ്റ്റേര്‍ഡ് സംഘടനയല്ലെന്നും പണപ്പിരിവ്
നടത്തുന്നത് നിയമവിരുദ്ധമാണെന്നും അവര്‍ നടത്തുമെന്ന് പ്രഖ്യാപിച്ച സമ്മേളനം നിയമലംഖനമാണെന്നും
മിനിസ്റ്റ്റി അധികൃതര്‍ അറിയിച്ചു. ഇവര്‍ ലൈസെന്‍സിന് അപേക്ഷിച്ചാലും കര്‍ക്കശമായ
സൂക്ഷ്മനിരീക്ഷണത്തിന് ശേഷമേ ലൈസെന്‍സ് നല്‍കൂവെന്നാണ് മന്ത്രാലയം അറിയിച്ചത്. സമ്മേളനം
നടത്തിയാല്‍ ഭാരവാഹികളേയും പങ്കെടുക്കുന്നവരേയും നാട് കടത്തുമെന്നാണ് അധികൃതരുടെ പക്ഷം.
എന്നാല്‍ തങ്ങള്‍ നേരത്തേ അറിയിച്ച പ്രകാരം സമ്മേളനവുമായി മുന്നോട്ട് പോകും എന്ന് സംഘടനാ
ഭാരവാഹികള്‍ അറിയിച്ചു.

Labels:

  - ജെ. എസ്.
   ( Friday, February 29, 2008 )    
ബഹറൈനില്‍ മെയ് മാസത്തില്‍ വിപുലമായ ബ്ലോഗേഴ്സ് ഗള്‍ഫ് മീറ്റ് നടത്തും
"ഒരു കഥയെഴുതുമ്പോള്‍ ഒരു കവിത എഴുതുമ്പോള്‍ എഴുത്തുകാരന്‍ ജാഗ്രതയോടെയിരിക്കേണ്ടിയിരിക്കുന്നു. വായനക്കാരന്‍ എഴുത്തുകാരനേക്കാള്‍ ഏറെ മുന്നേറിയിരിക്കുന്നു. ഒരു വാക്കുപോലും ക്രിത്രിമമാ‍യി തോന്നിയാല്‍ എഴുത്തുകാരന്‍ വായനക്കാരനാല്‍ ചോദ്യം ചെയ്യപ്പെടുന്നു. "
ബഹറൈന്‍ ബൂലോക മീറ്റിന്റെ ഭാഗമായി നടന്ന സംവാദത്തില്‍ ശ്രീ ബന്യാമിന്‍ എഴുത്തുകാരന്‍ നേരിടുന്ന വെല്ലുവിളികളും മുന്നൊരുക്കങ്ങളേക്കുറിച്ചും വിശദമായി സംസരിച്ചു.


ശ്രീ, രാജു ഇരിങ്ങല്‍, ബാജി ഓടം വേലി, സജിവ് പൊന്നാനി, സജി മുട്ടോം, പ്രശാന്ത് കോഴഞ്ചേരി ബെറ്റി സജി, ഡാന്‍ തുടങ്ങിയവര്‍ ചര്‍ച്ചയിലും സംവാദത്തിലും പങ്കെടുത്തു.


ആനുകാലിക കഥകളില്‍ വരുന്ന മാറ്റങ്ങളെക്കുറിച്ചും 2007ലെ ശ്രദ്ധേയരായ സുഭാഷ് ചന്ദ്രന്‍, സന്തോഷ് ഏച്ചിക്കാനം തുടങ്ങിയവരുടെ കഥകളുടെ പ്രത്യേകതകളും കഥ ഒരുക്കുന്നതില്‍ കഥാകാരന്‍ കാട്ടുന്ന മിടുക്കും പ്രയത്നങ്ങളും എന്തൊക്കെ എന്നതിനെ കുറിച്ച് പങ്കെറ്റുത്ത എല്ലാവരും വിശദമായ് സംവദിക്കാന്‍ ബഹറൈന്‍ ബൂലോക മീറ്റിന് സാധിച്ചു.


പ്രശസ്തരായ ടി.പദ്മനാഭന്‍, എം .ടി, മുകുന്ദന്‍ തുടങ്ങിയവരുടെ രചനകളില്‍ വന്നിട്ടുള്ള യൂറോപ്യന്‍ കോപ്പിയടിയെ കുറിച്ച് രാജു ഇരിങ്ങല്‍ സംസാരിച്ചു, പുഴകടന്ന് മരങ്ങളുടെ ഇടയിലേക്ക്, മഞ്ഞ്, രാധ രാധമാത്രം തുടങ്ങിയ കഥകളുടെ ഉദാഹരണ സഹിതം അംഗങ്ങള്‍ക്കിടയില്‍ അവതരിപ്പിക്കാന്‍ അദ്ദേഹത്തിന് സാധിച്ചു.
ദേശാഭിമാനി വാരിക 2007 ലെ തിരഞ്ഞെടുത്ത ഏറ്റവും നല്ല പത്ത് നോവലുകളില് ഒന്നായ ശ്രി ബന്യാമിന്‍റെ ' പ്രവാചകന്‍ മാരുടെ രണ്ടാം പുസ്തകം' എന്ന നോവലിലെ ചില ഭാഗങ്ങള്‍ വിശ്വാസികളുടെ വിശ്വാസത്തെ തികച്ചും എതിര്‍ക്കുന്നതാനെന്നും അതിനോടുള്ള വിയോജിപ്പ് ശ്രി സജി മുട്ടോം, ബെറ്റിയും അതി ശക്തമായി അവതരിപ്പിക്കുകയുണ്ടായത് സംവാദത്തിലെ പുതുമയേറിയ ഒന്നായിരുന്നു. 2007 ലെ ഏറ്റവും നല്ല നോവലുകളീല്‍ ഒന്നായ് പ്രവാചകന്‍ മാരുടെ രണ്ടാം പുസ്തകം' എഴുതിയ ബ
മീറ്റിന്‍റെ പ്രധാന ആകര്‍ഷണം പ്രശാന്ത് കോഴഞ്ചേരിയും ബാജിയും ഒരുക്കിയ സദ്യ തന്നെ ആയിരുന്നു...
മെയ് മാസം ആദ്യം തന്നെ യു. എ. ഇ, ഒമാന്‍, ഖത്തര്‍, സൌദി അറേബ്യ, തുടങ്ങി ഗള്‍ഫിലെ എല്ലാ ബ്ലോഗേഴ്സിന്‍റേയും പ്രതിനിധികളെ പങ്കെടുപ്പിച്ച് കൊണ്ട് വിപുലമായ ഒരു 'ഗള്‍ഫ് മീറ്റ്' സംഘടിപ്പിക്കാന്‍ ബഹറൈന്‍ ബ്ലോഗേഴ്സ് തീരുമാനിക്കുകയുമുണ്ടായി.


ഗള്‍ഫ് മീറ്റില്‍ കഥ-കവിത ശില്പശാലയും അതിനോടനുബന്ധിച്ച് സംവാദവും ഒരുക്കി ബ്ലോഗ് വായനയില്‍ പുതിയ ചലനങ്ങള്‍ സൃഷ്ക്കുവാന്‍ എല്ലാവരും ഒത്തൊരുമയോടെ പ്രവര്‍ത്തിക്കാന്‍ ബഹറൈന്‍ മീറ്റ് ആഹ്വാനം ചെയ്തു.

Labels: ,

  - ജെ. എസ്.
   ( Tuesday, January 22, 2008 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്

ആര്‍ക്കൈവ്സ്

ePathram Pacha
ePathram Magazine

ബുക്ക് റിപബ്ലിക് - e പത്രം പിന്തുണക്കുന്ന വെബ് സൈറ്റ്
dubaieasy - e പത്രം പിന്തുണക്കുന്ന വെബ് സൈറ്റ്

Click here to download Malayalam fonts
Click here to download Malayalam fontsസ്വകാര്യതാ നയം | സംഘടനാ വിവരങ്ങള്‍ | പരസ്യ സഹായി | പത്രാധിപര്‍

© e പത്രം 2010

വാര്‍ത്തകള്‍

പ്രധാന വാര്‍ത്തകള്‍
പ്രാദേശിക വാര്‍ത്തകള്‍
സിറ്റിസണ്‍ ജേണലിസം
വിനോദം, സിനിമ
ബിസിനസ്സ് വാര്‍ത്തകള്‍

News in English

 

കലാ സാഹിത്യം

ലേഖനങ്ങള്‍
കവിതകള്‍
കഥകള്‍
അനുഭവങ്ങള്‍

 

മഞ്ഞ (മാഗസിന്‍)

കവിതകള്‍
ചിത്രകല
അഭിമുഖം
കഥകള്‍
കുറിപ്പുകള്‍
മരമെഴുതുന്നത്

കോളംസ്

 

പച്ച (പരിസ്ഥിതി)

മറ്റ് പംക്തികള്‍

ചരമം
ഹെല്പ് ഡെസ്ക്
ബൂലോഗം
കാര്‍ട്ടൂണ്‍
വെബ്ബന്നൂരില്‍ കണ്ടത്
വായനക്കാര്‍ പറഞ്ഞത്