സമവായമെന്നാല്‍ തെരഞ്ഞെടുപ്പില്ല എന്നര്‍ത്ഥമല്ല : എം. എം.ഹസ്സന്
അനാരോഗ്യ കരമായ പ്രവണതകളും അനാവശ്യ മല്‍സരങ്ങളും ഒഴിവാക്കുവാന്‍ വേണ്ടിയാണ് സമവായമെന്ന ആശയത്തിനു മുന്‍ഗണന നല്‍കുന്നതെന്ന് കോണ്‍ഗ്രസ് വക്താവ് എം. എം. ഹസ്സന് പറഞ്ഞു. സംഘടനയില്‍ തെരെഞ്ഞെ ടുപ്പില്ല എന്ന് ഇതിന് അര്‍ത്ഥമില്ല. തെരഞ്ഞെടുപ്പ് പാര്‍ട്ടി നിശ്ചയിച്ച പ്രകാരം തന്നെ നടക്കുമെന്നും, അര്‍ഹാരായ വര്‍ക്കെല്ലാം അവസരം ലഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Labels: രാഷ്ട്രീയം
- ജെ. എസ്.
( Thursday, April 08, 2010 ) |
കോണ്‍ഗ്രസ്സില്‍ അടിയന്തിരമായി സംഘടനാ തെരഞ്ഞെടുപ്പ് നടത്തണം: എ. സി . ജോസ്
കോണ്‍ഗ്രസ്സില്‍ അടിയന്തിരമായി സംഘടനാ തെരഞ്ഞെടുപ്പ് നടത്തണമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും എ. ഐ. സി. സി. അംഗവുമായ എ. സി. ജോസ് ആവശ്യപ്പെട്ടു. യൂത്ത് കോണ്‍ഗ്രസ് ഉന്നയിച്ച ആവശ്യങ്ങള്‍ തീര്‍ച്ചയായും ന്യായമുള്ളതാണ്. തെരഞ്ഞെടുപ്പ് നീട്ടുന്നതിന് പറയുന്ന കാരണങ്ങള്‍ ന്യായമല്ല. താഴെ തട്ടില്‍ തെരഞ്ഞെടുപ്പും, മുകളില്‍ സമവായവും എന്ന രീതി ശരിയല്ല. കൂടുതല്‍ കാലം സ്ഥാന മാനങ്ങളില്‍ ഇരിക്കുന്നവര്‍ യുവാക്കള്‍ക്ക് അവസരം നല്കാന് സ്വയം മാറി നില്‍ക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
യുവാക്കള്‍ക്ക് കോണ്‍ഗ്രസ്സില്‍ പരിഗണന നല്‍കുന്നില്ല എന്ന കാര്യം ഉന്നയിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രസിഡണ്ട് എം. ലിജു നടത്തിയ പ്രസ്താവന ഏറെ വിവാദങ്ങള്‍ക്കും ചര്‍ച്ചക്കും വഴി വെച്ചിരുന്നു. യൂത്ത് കോണ്‍ഗ്രസിന്റെ മുഴുവന്‍ വികാരമാണെന്ന് താന്‍ പറയുന്നതെന്ന് ലിജു പറഞ്ഞിരുന്നു. ലിജുവിന് പിന്തുണ നല്കി കൊണ്ടാണ് എ. സി. ജോസിന്റെ പ്രസ്താവന എന്നത് ശ്രദ്ധേയമാണ്. സംഘടനാ തെരഞ്ഞെടുപ്പ് അടുത്ത മാസം പൂര്‍ത്തിയാകുമെന്നും സമവായത്തിനാകും മുന്‍ഗണന നല്‍കുക എന്നുമുള്ള നേതൃത്വത്തിന്റെ പ്രസ്താവന പുറത്തു വന്നതോടെ പലയിടത്തു നിന്നും എതിര്‍പ്പുകളും വന്നു തുടങ്ങി എന്ന സൂചനയാണ് എ. സി. ജോസിന്റെ വാക്കുകളില്‍ നിന്നും മനസിലാക്കാനാകുന്നത്. Labels: രാഷ്ട്രീയം
- ജെ. എസ്.
( Tuesday, April 06, 2010 ) |
എ.കെ. ആന്റണി പത്രിക സമര്‍പിച്ചു
രാജ്യസഭ യിലേക്കുള്ള നാമ നിര്‍ദ്ദേശ പത്രിക എ. കെ. ആന്റണി സമര്‍പ്പിച്ചു. നിയമ സഭ സെക്രെട്ടറി പി. ഡി. രാജന് മുമ്പാകെയാണ് യു. ഡി. എഫ്. നേതാക്കളു മായെത്തിയ ആന്റണി പത്രിക സമര്‍പ്പിച്ചത്. സംസ്ഥാന ത്തിന്റെ താല്പര്യത്തി നനുസരിച്ച് വികസനത്തിനായി പ്രവര്‍ത്തിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
- സ്വ.ലേ. Labels: രാഷ്ട്രീയം
- ജെ. എസ്.
( Tuesday, March 16, 2010 ) |
വനിതാ ബില്‍ രാജ്യ സഭയില്‍ പാസ്സായി
ന്യൂഡല്‍ഹി : വര്‍ഷങ്ങള്‍ നീണ്ടു നിന്ന അനിശ്ചിതത്വത്തിനു ശേഷം ഒടുവില്‍ ഇന്ന് രാജ്യ സഭ വിശദമായ ചര്‍ച്ചയ്ക്ക് ശേഷം വനിതാ ബില്‍ പാസ്സാക്കിയതോടെ ഇത് നിയമമാകാനുള്ള ആദ്യ കടമ്പ കടന്നു. കേവലം ഒരു അംഗം മാത്രമാണ് രാജ്യ സഭയില്‍ ബില്ലിനെ എതിര്‍ത്തത്. സ്വതന്ത്ര ഭാരത് പാര്‍ട്ടി അംഗമായ ശരദ് ജോഷിയാണ് ബില്ലിനെ എതിര്‍ത്ത ഏക അംഗം.
വനിതകള്‍ക്ക് ഭരണഘടന തുല്യ അവകാശങ്ങള്‍ നല്‍കുന്നുണ്ടെങ്കിലും ഇത് പലപ്പോഴും പ്രാവര്‍ത്തികം ആവാറില്ല എന്നതാണ് ഇന്ത്യയില്‍ ഒരു വനിതാ സംവരണ ബില്‍ കൊണ്ട് വരാനുള്ള കാരണമായി വനിതാ സംവരണത്തെ അനുകൂലിക്കുന്നവര്‍ പറയുന്നത്. അതിനാല്‍ സാമൂഹികമായി പിന്നോക്കം നില്ക്കുന്ന സാമൂഹ്യ വിഭാഗങ്ങള്‍ക്ക് ജാതിയുടെയും മറ്റും അടിസ്ഥാനത്തില്‍ സംവരണം നല്‍കുന്നതിന് സമാനമായി തന്നെ വനിതകള്‍ക്കും സംവരണം നല്കി അവരെ രാഷ്ട്രീയ മുഖ്യ ധാരയില്‍ സജീവമാക്കുന്നത് പിന്നോക്ക വിഭാഗങ്ങളെ മുഖ്യ ധാരയില്‍ കൊണ്ട് വന്നത് പോലെ തന്നെ പ്രയോജനം ചെയ്യും എന്നാണ് കണക്കാക്കപ്പെടുന്നത്. എന്നാല്‍ സംവരണം അനുവദിക്കുന്നതോടെ വനിതകള്‍ക്ക് സംവരണം ഇല്ലാത്ത സീറ്റുകളില്‍ മത്സരിക്കാനുള്ള അവകാശം പൂര്‍ണമായി തന്നെ നഷ്ടപ്പെടും എന്നും കരുതുന്നവരുണ്ട്. കഴിവ് മാത്രമായിരിക്കണം മത്സരിക്കാനുള്ള പരിഗണന എന്ന് ഇവര്‍ പറയുന്നു. അല്ലാത്ത പക്ഷം രാജ്യ വ്യാപകമായി നോക്കുമ്പോള്‍ കഴിവുള്ള വനിതകള്‍ക്ക് അവസരം നിഷേധിക്കപ്പെടുകയാവും കൂടുതലായും സംഭവിക്കുക എന്ന് ഇവര്‍ കരുതുന്നു. രാജ്യ സഭ പാസ്സാക്കിയ ബില്‍ ഇനി അടുത്ത ആഴ്ച ലോക് സഭയില്‍ അവതരിപ്പിക്കും. Labels: രാഷ്ട്രീയം, സ്ത്രീ വിമോചനം
- ജെ. എസ്.
( Tuesday, March 09, 2010 ) |
മുല്ലപ്പെരിയാര്‍ : തമിഴ്നാട് പ്രതിനിധി ഉണ്ടാവില്ല
സുപ്രീം കോടതി വിധി പ്രകാരം രൂപീകരിക്കുന്ന ഉന്നതാധികാര അഞ്ചംഗ സമിതിയില്‍ തമിഴ് നാട് തങ്ങളുടെ പ്രതിനിധിയെ അംഗമാക്കേണ്ട എന്ന് തീരുമാനിച്ചു. ചെന്നൈയില്‍ ചേര്‍ന്ന ദ്രാവിഡ മുന്നേറ്റ കഴകം പാര്‍ട്ടി ജനറല്‍ കൌണ്‍സില്‍ ആണ് സുപ്രീം കോടതി വിധിയോട് വിയോജിപ്പ് പ്രകടിപ്പിക്കുകയും സമിതിയില്‍ അംഗത്തെ അയക്കേണ്ട എന്ന് തീരുമാനിക്കുകയും ചെയ്തത്. സുപ്രീം കോടതിയുടെ തീരുമാനത്തെ പാര്‍ട്ടി ഔദ്യോഗികമായി എതിര്‍ക്കുന്നില്ലെങ്കിലും ഈ തീരുമാനത്തോട് പാര്‍ട്ടിയ്ക്ക് അനുകൂലിക്കാന്‍ ആവില്ല എന്ന് ഡി. എം. കെ. വ്യക്തമാക്കിയിട്ടുണ്ട്. തമിഴ്നാട് ഫയല്‍ ചെയ്ത കേസിന്റെ ഗതി ഈ തീരുമാനം തിരിച്ചു വിടും എന്ന് ഇവര്‍ ഭയക്കുന്നു.
Labels: പരിസ്ഥിതി, രാഷ്ട്രീയം
- ജെ. എസ്.
( Sunday, February 21, 2010 ) |
മതം പാര്‍ട്ടിയില്‍ ചേരാന്‍ തടസ്സമല്ല : കാരാട്ട്
ഡല്‍ഹി : ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി (മാര്‍ക്സിസ്റ്റ്) മത വിശ്വാസികളെ പാര്‍ട്ടിയില്‍ ചേരുന്നതില്‍ നിന്നും തടയുന്നില്ല എന്ന് പാര്‍ട്ടി ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് വ്യക്തമാക്കി. എന്നാല്‍ മത വിശ്വാസം രാജ്യ കാര്യങ്ങളില്‍ ഇടപെടാന്‍ പാടില്ല. അംഗങ്ങളുടെ മത വിശ്വാസം മത നിരപേക്ഷതയ്ക്ക് ഭീഷണി യാകുവാനും പാടില്ല. കമ്മ്യൂണിസ്റ്റ് ആദര്‍ശങ്ങളില്‍ അധിഷ്ഠിതമായി ജീവിക്കുവാന്‍ കമ്മ്യൂണിസ്റ്റുകാരെ സഹായിക്കു ന്നതിനായാണ് തിരുത്തല്‍ രേഖ തയ്യാറാക്കിയത്. പാര്‍ട്ടി അണികള്‍ പൊതു ജീവിതത്തില്‍ എന്ന പോലെ സ്വകാര്യ ജീവിതത്തിലും തികഞ്ഞ കമ്മ്യൂണിസ്റ്റുകാരായി ജീവിക്കണം എന്നതാണ് പാര്‍ട്ടി പ്രതീക്ഷിക്കുന്നത് എന്നും കാരാട്ട് വിശദീകരിച്ചു.
സി.പി.ഐ. (എം.) ഭൌതിക വാദ തത്വ ശാസ്ത്രത്തില്‍ അധിഷ്ഠിതമാണ്. ഇതു പ്രകാരം സ്റ്റേറ്റും മതവും വ്യത്യസ്ഥമായി നിലനില്‍ക്കുന്ന ഘടകങ്ങളാണ്. ഇവ തമ്മില്‍ കൂട്ടിക്കുഴ യ്ക്കാനാവില്ല. സ്റ്റേറ്റ് മതത്തെ വ്യക്തിയുടെ സ്വകാര്യതയായി കണക്കാക്കണം. എന്നാല്‍ സ്വകാര്യ മത വിശ്വാസം പാര്‍ട്ടിയില്‍ ചേരാന്‍ തടസ്സമാവുന്നില്ല. പാര്‍ട്ടിയുടെ ഭരണ ഘടനയും, പാര്‍ട്ടിയുടെ ഉദ്ദേശ ലക്ഷ്യവും, പാര്‍ട്ടി അച്ചടക്കവും അനുസരിച്ച് പ്രവര്‍ത്തിക്കാന്‍ സന്നദ്ധത ഉള്ള ആര്‍ക്കും പാര്‍ട്ടിയില്‍ അംഗമാകാം എന്നും കാരാട്ട് അറിയിച്ചു. Labels: തത്വശാസ്ത്രം, രാഷ്ട്രീയം
- ജെ. എസ്.
( Saturday, January 16, 2010 ) 2 Comments:
Links to this post: |
ഷിബു സോറന് വീണ്ടും മുഖ്യമന്ത്രിയാവുന്നു
ഡിസംബര്‍ 30ന് നടക്കുന്ന സത്യ പ്രതിജ്ഞാ ചടങ്ങോടെ ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച നേതാവായ ഷിബു സോറന് ജാര്‍ഖണ്ഡിന്റെ ഏഴാമത് മുഖ്യ മന്ത്രി ആയി അധികാരത്തില്‍ കയറും. ഗവര്‍ണര്‍ കെ. ശങ്കര നാരായണനെ ഇത് സംബന്ധിച്ചു കൂടിക്കാഴ്ച്ച നടത്തിയ സോറന് തന്നെയാണ് ബുധനാഴ്ച്ച സത്യ പ്രതിജ്ഞ ചെയ്യാം എന്ന നിര്‍ദ്ദേശം വെച്ചത്. ബി. ജെ. പി. യും ഓള് ജാര്‍ഖണ്ഡ് സ്റ്റുഡന്‍സ് യൂണിയനുമായി (എ. ജെ. എസ്. യു.) ധാരണയിലെത്തിയ ജെ. എം. എം. ശനിയാഴ്ച്ചയാണ് ഗവര്‍ണറെ കണ്ട് സര്‍ക്കാര്‍ രൂപീകരിക്കാനുള്ള തങ്ങളുടെ അവകാശ വാദം ഉന്നയിച്ചത്. ബി. ജെ. പി. യുടെ 18 എം. എല്‍. എ. മാരും എ. ജെ. എസ്. യു. വിന്റെ അഞ്ചു എം. എല്‍. എ. മാരും കൂടി ചേര്‍ന്നതോടെ 81 അംഗ സഭയില്‍ സോറന് 45 അംഗങ്ങളുടെ പിന്തുണയായി.
ലോക് സഭയില്‍ അംഗങ്ങളായ ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ചയുടെ രണ്ട് എം. പി. മാരും അറിയപ്പെടുന്ന ക്രിമിനലുകളാണ്. അവരുടെ നേതാവ് ഷിബു സോറന് ഒന്നിലേറെ കൊലപാതകങ്ങളുടെ സൂത്രധാരനും. ജാര്‍ഖണ്ഡ് സംസ്ഥാനത്തിന്റെ മുഖ്യ മന്ത്രിയായും ദേശീയ കാബിനറ്റ് മന്ത്രിയായും അദ്ദേഹം നേരത്തേ നമ്മെ ഭരിച്ചിരുന്നു. രണ്ട് നാള്‍ക്കകം അദ്ദേഹം വീണ്ടും മുഖ്യ മന്ത്രി പദത്തിലേറുകയും ചെയ്യും. മന്മോഹന് മന്ത്രിസഭയില്‍ കല്‍ക്കരി മന്ത്രി ആയിരുന്ന ഷിബു സോറനെതിരെ പത്തു പേരെ കൊന്ന കേസില്‍ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചതിനെ തുടര്‍ന്ന് അദ്ദേഹം രാജി വെയ്ക്കാന്‍ നിര്‍ബന്ധിതനായി. ആദ്യം ഒളിവില്‍ പോയ അദ്ദേഹം, പിന്നീട് അറസ്റ്റ് വരിക്കുകയും ജാമ്യത്തില്‍ പുറത്തിറങ്ങുകയും ചെയ്തു. എന്നാല്‍ ജാര്‍ഖണ്ഡിലെ തെരഞ്ഞെടുപ്പ് വേളയില്‍ സോറനുമായി കോണ്‍ഗ്രസ് ധാരണയില്‍ ഏര്‍പ്പെടുകയും അദ്ദേഹത്തെ വീണ്ടും മന്ത്രിസഭയില്‍ കല്‍ക്കരി വകുപ്പ് തന്നെ നല്കി കൊണ്ട് തിരിച്ചെടുക്കുകയും ചെയ്തു. 2005 മാര്‍ച്ചില്‍ സോറനെ ജാര്‍ഖണ്ഡ് മുഖ്യമന്ത്രിയായി സര്‍ക്കാര്‍ രൂപീകരിക്കാന്‍ ക്ഷണിക്കുകയുണ്ടായി. എന്നാല്‍ ഒന്‍പതാം ദിവസം നടന്ന വിശ്വാസ വോട്ടെടുപ്പില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് സോറന് രാജി വെയ്ക്കേണ്ടി വന്നു. തുടര്‍ന്ന് നടന്ന അസംബ്ലി തെരഞ്ഞെടുപ്പില്‍ സോറന് വന്‍ അതിക്രമങ്ങള്‍ നടത്തിയെങ്കിലും തെരഞ്ഞെടുപ്പ് നീതിപൂര്‍വ്വമാക്കാന്‍ കോണ്‍ഗ്രസ് സര്‍ക്കാരിന് 5 ബറ്റാലിയന് കേന്ദ്ര സേനയെ അയക്കേണ്ടി വന്നു. തെരഞ്ഞെടുപ്പില്‍ സോറന് പരാജയപ്പെടുകയും ചെയ്തു. 2006 നവംബറില്‍ തന്റെ പേഴ്സണല്‍ സെക്രട്ടറിയെ കൊലപ്പെടുത്തിയ കേസില്‍ സോറനെ കോടതി കുറ്റക്കാരനെന്നു കണ്ടെത്തുകയും സോറനെ ജീവ പര്യന്തം തടവിനായി ജയിലിലേക്ക് അയക്കുകയും ചെയ്തു. 2007 ഓഗസ്റ്റില്‍ പക്ഷെ ഡല്‍ഹി ഹൈക്കോടതി പ്രോസിക്യൂഷന് വാദങ്ങള്‍ ദുര്‍ബലമാണെന്ന് ചൂണ്ടിക്കാട്ടി സോറനെ വെറുതെ വിട്ടു. സോറനെതിരെയുള്ള കുറ്റം തെളിയിക്കാന്‍ കഴിയാഞ്ഞ സി. ബി. ഐ. പ്രോസിക്യൂട്ടര്‍ ഈ കേസ് കൈകാര്യം ചെയ്ത രീതിയെ കോടതി നിശിതമായി വിമര്‍ശിക്കുകയും ചെയ്തു. Shibu Soren becomes Chief Minister again Labels: കുറ്റകൃത്യം, രാഷ്ട്രീയം
- ജെ. എസ്.
( Monday, December 28, 2009 ) |
തെലങ്കാന രൂപീകരണം - മന് മോഹന്‍ സിംഗിന് അന്ത്യശാസനം
തെലങ്കാന രൂപീകരണത്തിനായുള്ള നടപടികള്‍ തിങ്കളാഴ്ച്ചയെങ്കിലും ആരംഭിച്ചില്ലെങ്കില്‍ അനിശ്ചിത കാല ബന്ദ് നടത്തും എന്ന് പ്രധാന മന്ത്രി മന്മോഹന് സിംഗിന് തെലങ്കാന രാഷ്ട്ര സമിതി അധ്യക്ഷന്‍ ചന്ദ്ര ശേഖര റാവു അന്ത്യ ശാസനം നല്കി. ഡിസംബര്‍ 29 മുതലാവും ബന്ദ് തുടങ്ങുന്നത്. പുതിയതായി രൂപം നല്കിയ തെലങ്കാന സംയുക്ത ആക്ഷന്‍ കമ്മിറ്റിയുടെ യോഗത്തിലാണ് അദ്ദേഹം ഈ താക്കീത് നല്‍കിയത്. എന്നാല്‍ പൊതു ജനത്തിന് ഇത് മൂലം ഉണ്ടാവുന്ന അസൌകര്യങ്ങള്‍ കണക്കിലെടുക്കണം എന്ന നിര്‍ദ്ദേശവും യോഗത്തില്‍ ഉയര്‍ന്നു വന്നു.
Labels: രാഷ്ട്രീയം
- ജെ. എസ്.
( Saturday, December 26, 2009 ) |
തെലങ്കാനക്ക് ആവാമെങ്കില്‍ തങ്ങള്‍ക്കും പ്രത്യേകം സംസ്ഥാനം വേണമെന്ന് ബുന്ദല്‍ഖണ്ഡ്
പ്രത്യേകം സംസ്ഥാനത്തിനു തെലങ്കാന രാഷ്ട്ര സമിതി നടത്തിയ പോരാട്ടം വിജയം കണ്ടതിനെ തുടര്‍ന്ന് മറ്റൊരു വിഘടന വാദ സംഘടനയായ ബുന്ദല്‍ഖണ്ഡ് മുക്തി മോര്‍ച്ചയും സമരത്തിന് തയ്യാറെടുക്കുന്നു. പ്രത്യേക ബുന്ദല്‍ഖണ്ഡ് സംസ്ഥാനത്തിനു വേണ്ടി തങ്ങള്‍ വ്യാപകമായ പ്രക്ഷോഭ പരിപാടികള്‍ തുടങ്ങും എന്ന് ബുന്ദല്‍ഖണ്ഡ് മുക്തി മോര്‍ച്ച പ്രസിഡണ്ട് രാജ ബുന്ദേല അറിയിച്ചു. തെലങ്കാന രാഷ്ട്ര സമിതിയുടെ പ്രക്ഷോഭത്തില്‍ തങ്ങളും അവരോടൊപ്പം നിലകൊണ്ടു. ആ സമരം വിജയിച്ചതില്‍ സന്തോഷമുണ്ട്. ഇനി ഞങ്ങളും ഞങ്ങള്‍ക്ക് പ്രത്യേക സംസ്ഥാനത്തിനായി പ്രക്ഷോഭം തുടങ്ങാന്‍ പോകുന്നു എന്ന് അദ്ദേഹം പറഞ്ഞു. ബുന്ദല്‍ ഖണ്ഡിനായുള്ള ആവശ്യം കഴിഞ്ഞ 20 വര്‍ഷമായി നില നില്ക്കുന്നു. പ്രത്യേക സംസ്ഥാനം ഇല്ലാതെ തങ്ങള്‍ക്ക് പുരോഗതി ഉണ്ടാവില്ല എന്ന് ബോധ്യമായതിനെ തുടര്‍ന്നാണ് ഇത്തരം ഒരു ആവശ്യം ഉയര്‍ന്നു വന്നത്. തെലങ്കാനയുടെ വിജയം തങ്ങള്‍ക്ക് പുതിയ ഊര്‍ജ്ജം പകര്‍ന്നിരിക്കുന്നു. പ്രക്ഷോഭ പരിപാടികളുടെ ആദ്യ പടിയായി മധ്യ പ്രദേശില്‍ ഡിസംബര്‍ 16ന് 300 കിലോമീറ്റര്‍ നീളമുള്ള ഒരു പദ യാത്ര സംഘടിപ്പിക്കും എന്നും ബുന്ദേല അറിയിച്ചു.
Labels: ഇന്ത്യ, രാഷ്ട്രീയം
- ജെ. എസ്.
( Friday, December 11, 2009 ) |
ട്വിറ്റര്‍ വിവാദം - തരൂര്‍ മാപ്പ് പറഞ്ഞു
ഇക്കണോമി ക്ലാസ് വിമാന യാത്രയെ കന്നുകാലി ക്ലാസ് എന്ന് വിളിച്ച് അധിക്ഷേപിച്ചതിന് വിദേശ കാര്യ സഹ മന്ത്രി ശശി തരൂര്‍ മാപ്പ് പറഞ്ഞു. തന്റെ ട്വിറ്റര്‍ പേജില്‍ തന്നെയാണ് ക്ഷമാപണം നടത്തിയത്.
വിശുദ്ധ പശു എന്നത് വ്യക്തികളെ അല്ല അര്‍ത്ഥമാക്കുന്നത്. ആര്‍ക്കും വെല്ലു വിളിയ്ക്കാന്‍ ആവാത്ത വിശുദ്ധമായ തത്വങ്ങളെയാണ്. ഇത് തന്നെ വിമര്‍ശിക്കുന്നവര്‍ മനസ്സിലാക്കണം. മറ്റുള്ളവര്‍ തന്റെ നര്‍മ്മം മനസ്സിലാക്കും എന്ന് കരുതരുത് എന്ന് തനിക്ക് മനസ്സിലായി. വാക്കുകള്‍ വളച്ചൊടിക്കുന്നവര്‍ക്ക് അതിനുള്ള അവസരം നല്‍കരുത് എന്നും താന്‍ തിരിച്ചറിഞ്ഞു. തന്നോട് ചോദിച്ച ചോദ്യത്തിലെ പ്രയോഗം താന്‍ ആവര്‍ത്തിക്കുക മാത്രമാണ് ചെയ്തത്. ഇക്കണോമി ക്ലാസ്സില്‍ ആളുകളെ കന്നുകാലികളെ പോലെ ഇടിച്ചു കയറ്റുന്ന വിമാന കമ്പനികളോടുള്ള പ്രതിഷേധമാണ് ഈ പ്രയോഗം. യാത്രക്കാരോടുള്ള നിന്ദയല്ല. ഈ പ്രയോഗം മലയാളത്തില്‍ കേള്‍ക്കുമ്പോള്‍ അതിന് കൂടുതല്‍ മോശമായ അര്‍ത്ഥങ്ങള്‍ കൈവരുന്നു എന്ന് എന്നോട് പറഞ്ഞപ്പോഴാണ് ഞാന്‍ അറിഞ്ഞത്. ഇതില്‍ ആര്‍ക്കെങ്കിലും വേദനിച്ചിട്ടുണ്ടെങ്കില്‍ അതില്‍ ഞാന്‍ ഖേദിയ്ക്കുന്നു എന്ന് ശശി തരൂര്‍ തന്റെ ട്വിറ്റര്‍ സന്ദേശത്തില്‍ അറിയിച്ചു. ശശി തരൂറിന്റെ ക്ഷമാപണം "Cattle Class" എന്ന പ്രയോഗം ഓക്സ്ഫോര്‍ഡ് ഇംഗ്ലീഷ് നിഘണ്ടുവില്‍ 2007 സെപ്റ്റെംബറില്‍ ചേര്‍ത്തിയതാണ്. അതിന്റെ അര്‍ത്ഥമായി നിഘണ്ടുവില്‍ കൊടുത്തിരിക്കുന്നത് വിമാനത്തിലെ ഇക്കണോമി ക്ലാസ്സ് എന്നും. പ്രചാരത്തില്‍ ഉള്ള പുതിയ പദ പ്രയോഗങ്ങള്‍ ഓക്സ്ഫോര്‍ഡ് നിഘണ്ടുവില്‍ ഇടയ്ക്കിടയ്ക്ക് ഉള്‍പ്പെടുത്തുന്ന പതിവുണ്ട്. എന്നാല്‍ ഈ പ്രയോഗങ്ങളുടെ ഉല്‍ഭവമോ അതിലെ നൈതികതയോ ഇത്തരം ഉള്‍പ്പെടുത്തല്‍ വഴി സ്ഥിരീകരിക്കപ്പെടുന്നില്ല. ഈ ഉള്‍പ്പെടുത്തല്‍ വഴി ഓക്സ്ഫോര്‍ഡ് നിഘണ്ടു മോശമായ യാത്രാ സൌകര്യങ്ങളെ പറ്റിയുള്ള ഇക്കണോമി ക്ലാസ് യാത്രക്കാരുടെ പ്രതിഷേധം തന്നെയാണ് പ്രഖ്യാപിച്ചത്. കുട്ടികള്‍ക്ക് ഇരിക്കുവാനായി നിര്‍മ്മിച്ചതാണ് ഇക്കണോമി ക്ലാസ് സീറ്റുകള്‍ എന്ന് ഈ ക്ലാസില്‍ സഞ്ചരിച്ചിട്ടുള്ള എല്ലാവര്ക്കും അറിയാം. തങ്ങളുടെ ശരീരം ഈ സീറ്റിലേക്ക് തിരുകി കയറ്റി ഇരിക്കുന്ന യാത്രക്കാര്‍ യാത്ര കഴിയും വരെ തന്റെ കൈയ്യും കാലും അടുത്തിരിക്കുന്ന ആളുടെ വ്യോമാതിര്‍ത്തി ലംഘിക്കാതിരിക്കാന്‍ പാട് പെടുന്നു. പ്ലാസ്റ്റിക് സ്പൂണും ഫോര്‍ക്കും കൊണ്ട് ഭക്ഷണം കഴിക്കുന്നതും ഒരു അഭ്യാസം തന്നെ. ഉറങ്ങാന്‍ ശ്രമിച്ചാല്‍ കഴുത്ത് ഉളുക്കും എന്നത് ഉറപ്പ്. എന്നാല്‍ മൂന്നിരട്ടിയോളം നിരക്കുള്ള ബിസിനസ് ക്ലാസിനേക്കാള്‍ യാത്രക്കാര്‍ കന്നുകാലികളെ കൊണ്ടു പോകുന്നത് പോലെയുള്ള ഇക്കണോമി ക്ലാസ് തന്നെ ആശ്രയിക്കുന്നത് ഇതെല്ലാം സഹിയ്ക്കുവാന്‍ തയ്യാറായി തന്നെയാണ്. ഇത്തരം പരാമര്‍ശം നടത്തിയ ശശി തരൂര്‍ രാജി വെയ്ക്കണം എന്ന് രാജസ്ഥാന് മുഖ്യ മന്ത്രി അശോക് ഗെഹ്ലോട്ട് ആവശ്യപ്പെട്ടു. Shashi Tharoor apologizes on "Cattle Class" tweet Labels: ഇന്റര്‍നെറ്റ്, രാഷ്ട്രീയം, വിവാദം
- ജെ. എസ്.
( Friday, September 18, 2009 ) 5 Comments:
Links to this post: |
കന്നുകാലി ക്ലാസിലെ വിമാന യാത്ര
കോണ്‍ഗ്രസിന്റെ ചിലവു ചുരുക്കല്‍ പരിപാടിയുടെ ഭാഗമായി മന്ത്രിമാരുടെ യാത്രാ ചിലവ് ചുരുക്കല്‍ നടപടികള്‍ പുരോഗമിക്കവെ ശശി തരൂര്‍ ഇക്കണോമി ക്ലാസ് വിമാന യാത്രയെ പറ്റി നടത്തിയ ഒരു പരാമര്‍ശം വിവാദമായി. ചിലവ് ചുരുക്കലിന്റെ ഭാഗമായി മന്ത്രിമാര്‍ വിമാനങ്ങള്‍ ചാര്‍ട്ടര്‍ ചെയ്യുന്നത് നേരത്തേ നിയന്ത്രണ വിധേയമാക്കിയിരുന്നു. ഇതിനിടെ സോണിയാ ഗാന്ധി തന്നെ ഇക്കണോമി ക്ലാസ്സില്‍ യാത്ര ചെയ്തു മാതൃക കാണിച്ചത് മറ്റുള്ളവര്‍ക്ക് തലവേദനയുമായി.
ഈ പശ്ചാത്തലത്തിലാണ് തന്റെ ട്വിറ്റര്‍ പേജില്‍ ഒരു മാധ്യമ പ്രവര്ത്തകന് ചോദിച്ച ചോദ്യത്തിന് മറുപടി പറഞ്ഞ ശശി തരൂര്‍ വെട്ടിലായത്. ‘ദി പയനീര്‍’ പത്രത്തിന്റെ അസോഷിയേറ്റ് എഡിറ്റര്‍ കഞ്ചന്‍ ഗുപ്തയുടെ ചോദ്യം തന്നെയാണ് മന്ത്രിയെ വെട്ടിലാക്കിയത്. അടുത്ത തവണ മന്ത്രി കേരളത്തിലേയ്ക്ക് കന്നുകാലി ക്ലാസ്സിലാവുമോ യാത്ര ചെയ്യുക എന്നായിരുന്നു ചോദ്യം. ട്വിറ്ററില്‍ കഞ്ചന്‍ ഗുപ്തയുടെ ചോദ്യം ഇതിന് സരസമായി തന്നെ മന്ത്രി മറുപടി പറഞ്ഞു - മറ്റ് വിശുദ്ധ പശുക്കളോടുള്ള ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് കൊണ്ട് താനും കന്നുകാലി ക്ലാസ്സില്‍ തന്നെയാവും യാത്ര ചെയ്യുക എന്ന്. ട്വിറ്ററില്‍ ശശി തരൂരിന്റെ വിവാദ ട്വീറ്റ് എന്നാല്‍ ഇതിലെ നര്‍മ്മം കോണ്‍ഗ്രസ് നേതൃത്വത്തിന് രസിച്ചില്ല എന്നു വേണം കരുതാന്‍. ആയിര കണക്കിന് ഇന്ത്യാക്കാര്‍ പ്രതിദിനം യാത്ര ചെയ്യുന്ന ഇക്കണോമി ക്ലാസ്സിനെ പറ്റി ഇത്തരത്തില്‍ പുച്ഛിച്ച് സംസാരിച്ചത് ശരിയായില്ല എന്നാണ് കോണ്‍ഗ്രസ് വക്താവ് ജയന്തി നടരാജന് പറഞ്ഞത്. കോണ്‍ഗ്രസിന്റെ രാഷ്ട്രീയ സംസ്കാരത്തിന് വിരുദ്ധമായ ഈ പരാമര്‍ശത്തെ കോണ്‍ഗ്രസ് അപലപിക്കുന്നു എന്നും ജയന്തി അറിയിച്ചു. പഞ്ച നക്ഷത്ര ഹോട്ടലില്‍ മൂന്നു മാസം താമസിച്ചു വിവാദം സൃഷ്ടിച്ച ശശി തരൂര്‍, ചെലവു ചുരുക്കലിന്റെ ഭാഗമായി ഹോട്ടല്‍ ഒഴിയുവാന്‍ ധന മന്ത്രി ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് പഞ്ച നക്ഷത്ര ഹോട്ടലില്‍ നിന്നും താമസം മാറിയതും വാര്‍ത്തയായിരുന്നു. Cattle class tweet lands Shashi Tharoor in trouble Labels: രാഷ്ട്രീയം
- ജെ. എസ്.
( Thursday, September 17, 2009 ) 3 Comments:
Links to this post: |
പി.സി. തോമസിന്റെ വിജയം അസാധുവാക്കി
2004-ലെ ലോക് സഭാ തിരഞ്ഞെടുപ്പില്‍ എന്‍. ഡി. എ. സ്ഥാനാര്‍ത്ഥി യായി മല്‍സരിച്ച് 529 വോട്ടോടെ മൂവാറ്റുപുഴ മണ്ഡലത്തില്‍ നിന്നും വിജയിച്ച പി. സി. തോമസിന്റെ വിജയം സുപ്രീം കോടതി അസാധുവായി പ്രഖ്യപിച്ചു.
ജന പ്രാധിനിധ്യ നിയമത്തിന്റെ 123(3), 123(5) എന്നിവ തോമസ് ലംഘിച്ചതായി കണ്ടെത്തി യതിനെ തുടര്‍ന്ന് എതിര് സ്ഥാനര്‍ത്ഥി യായിരുന്ന പി. എം. ഇസ്മായിലിനെ (സി. പി. എം.) മുമ്പ് ഹൈ ക്കോടതി വിജയിയായി പ്രഖ്യാപിച്ചിരുന്നു. തുടര്‍ന്ന് പി. സി. തോമസ് സുപ്രീം കോടതിയെ സമീപിക്കു കയായിരുന്നു. എന്നാല്‍ തോമസിന്റെ അപ്പീല്‍ തള്ളി ക്കൊണ്ടാണ് ഈ പുതിയ വിധി വന്നിരിക്കുന്നത്. മാര്‍പ്പാപ്പയുടേയും മദര്‍ തേരസയുടേയും ചിത്രങ്ങള്‍ ഉള്‍പ്പെടുത്തി മണ്ടലത്തില്‍ നിര്‍ണ്ണായക ശക്തിയായ ക്രിസ്ത്യന്‍ വിഭാഗത്തിന്റെ മത വികാരം തനിക്ക് അനുകൂലമാക്കുന്ന വിധം കലണ്ടറും മറ്റും അച്ചടിച്ചത് വിമര്‍ശനം ക്ഷണിച്ചു വരുത്തിയിരുന്നു. ഇതു തന്നെയാണ് കോടതിയിലും പി. സി. തോമസി നെതിരായ വിധി വരുവാന്‍ പ്രധാന ഘടകങ്ങളായത്. കേസ് വിജയിച്ചു വെങ്കിലും അന്നത്തെ ലോക് സഭയുടെ കാലാവധി കഴിഞ്ഞതിനാല്‍ പി. എം. ഇസ്മായിലിനു കോടതി വിധിയുടെ അടിസ്ഥാനത്തില്‍ എം. പി. യാകുവാന്‍ കഴിയില്ല. - എസ്. കുമാര്‍ Labels: രാഷ്ട്രീയം
- ജെ. എസ്.
( Friday, September 04, 2009 ) |
രാജീവ് ഗാന്ധിയുടെ പേരില്‍ പേരിടല്‍ മാമാങ്കം
രാജീവ് ഗാന്ധിയുടെ 65-ാം ജന്മ ദിനമായ ഓഗസ്റ്റ് 20 രാഷ്ട്രം സദ്ഭാവനാ ദിനമായും അക്ഷയ ഊര്‍ജ ദിനമായും ആചരിക്കുന്നതിനിടെ ദേശീയ തൊഴില്‍ സുരക്ഷാ പദ്ധതി രാജീവ് ഗാന്ധിയുടെ പേരില്‍ മാറ്റി നാമകരണം ചെയ്യും എന്ന് മന്തി സി. പി. ജോഷി പ്രഖ്യാപിച്ചു. രാജീവ് ഗാന്ധിയുടെ പേരില്‍ നാമകരണം ചെയ്ത 300 ഓളം പദ്ധതികളില്‍ ഏറ്റവും ഒടുവിലത്തെ പദ്ധതിയാവും ഇത്. നെഹ്റു കുടുംബത്തിന്റെ പേരില്‍ ഇന്ത്യയില്‍ 450 ലേറെ പദ്ധതികളാണ് ഉള്ളത്. വ്യക്തമായ രാഷ്ട്രീയ ഉദ്ദ്യേശങ്ങളാണ് ഇത്തരം പേരിടലിനു പിന്നില്‍. പദ്ധതികളുടെ ഗുണ ഫലം അനുഭവി ക്കുന്നവരുടെ മനസ്സില്‍ നേതാവ് പ്രതിനിധീ കരിക്കുന്ന രാഷ്ട്രീയ പാര്‍ട്ടിയോടുള്ള മമത അടിയുറപ്പി ക്കുന്നതി നോടൊപ്പം ഇത്തരം പേരിടലുകള്‍ക്ക് രാഷ്ട്രീയ അനുരജ്ഞ നത്തിന്റെ ഉപയോഗവും ഉണ്ടാവാറുണ്ട് എന്ന് അടുത്ത കാലത്തെ മുംബൈ വര്‍ളി കടല്‍ പാലത്തിന്റെ പേരിടല്‍ വ്യക്തമാക്കുന്നു. പവാര്‍ - സോണിയ ഭിന്നത പരിഹരി ക്കപ്പെട്ടത് ഈ പാലത്തിന് രാജീവ് ഗാന്ധിയുടെ പേര് നല്‍കണം എന്ന പവാറിന്റെ നിര്‍ദ്ദേശ ത്തോടെയാണ്. യുവ തലമുറയില്‍ ശാസ്ത്ര ബോധം വളര്‍ത്തുന്നതില്‍ പ്രധാന പങ്ക് വഹിച്ച നേതാവാണ് രാജീവ് ഗാന്ധി എന്നായിരുന്നു പവാര്‍ അന്ന് അഭിപ്രായപ്പെട്ടത്.
12 കേന്ദ്ര സര്‍ക്കാര്‍ പദ്ധതികള്‍, 52 സംസ്ഥാന സര്‍ക്കാര്‍ പദ്ധതികള്‍, 98 വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, വിമാന താവളങ്ങളും തുറമുഖങ്ങളും 6, 39 ആശുപത്രികള്‍, 74 റോഡുകള്‍, 15 ദേശീയ പാര്‍ക്കുകള്‍ എന്നിവ രാജീവ് ഗാന്ധിയുടെ പേരില്‍ ഉണ്ടെന്ന് അടുത്തയിടെ വിവരാവകാശ നിയമ പ്രകാരം നല്കിയ അപേക്ഷയില്‍ വെളിപ്പെട്ടു. 300 projects named after Rajiv Gandhi including the Bandra - Worli sea link project Labels: രാഷ്ട്രീയം
- ജെ. എസ്.
( Friday, August 21, 2009 ) |
കാശ്മീരിലെ ഔദ്യോഗിക പീഡനം - ഒമര്‍ രാജി വെച്ചു
മൊബൈല്‍ ഫോണ്‍ വഴി ജമ്മു കാശ്മീരില്‍ 2006ല്‍ പ്രചരിച്ച ചില വീഡിയോ ക്ലിപ്പുകളിലെ ലൈംഗിക പീഡന രംഗങ്ങള്‍ അന്വേഷിച്ച പോലീസ് മറ്റൊരു കഥയാണ് വെളിച്ചത്ത് കൊണ്ടു വന്നത്. വീഡിയോയിലെ 16 കാരിയായ ഒരു പെണ്‍കുട്ടിയെ പോലീസ് കണ്ടെത്തി ചോദ്യം ചെയ്തു. തന്നെ പോലെ ഒട്ടേറെ പെണ്‍കുട്ടികളെ ഒരു സംഘം തങ്ങളുടെ പിടിയില്‍ അകപ്പെടുത്തിയിട്ടുണ്ടെന്നും ഭരണ രംഗത്തെ പല പ്രമുഖരും തങ്ങളെ പീഡിപ്പിച്ചിട്ടുണ്ടെന്നും പെണ്‍കുട്ടി വെളിപ്പെടുത്തിയതോടെ സംഭവം ചൂട് പിടിച്ചു. തുടര്‍ന്ന് സി. ബി. ഐ. അന്വേഷണം ഏറ്റെടുത്തു. കോണ്‍ഗ്രസ് - പി. ഡി. പി. മുന്നണിയിലെ മന്ത്രിമാരായ ജി. എം. മിറും രമണ്‍ മട്ടൂവും പോലീസ് പിടിയിലായി. പ്രിന്‍സിപ്പല്‍ സെക്രട്ടറി ഇഖ്ബാല്‍ ഖാണ്ഡെ, അതിര്‍ത്തി രക്ഷാ സേനയിലെ ഡി. ഐ. ജി. കെ. സി. പാഥെ തുടങ്ങിയവരും അന്ന് അറസ്റ്റിലായ പ്രമുഖരില്‍ പെടുന്നു. 2006 ജൂലൈയില്‍ തുടങ്ങിയ കേസിന്റെ വിചാരണ ഇപ്പോഴും തുടരുന്നു. സി. ബി. ഐ. ഇനിയും അന്വേഷണം പൂര്‍ത്തി ആക്കിയിട്ടില്ല. ഈ കേസില്‍ പല പ്രമുഖര്‍ക്കും പങ്കുണ്ടെന്നും മറ്റും ആരോപിച്ച് അന്ന് ലഘു ലേഖകളും മറ്റും പ്രചരിച്ചിരുന്നു.
മുഖ്യ മന്ത്രി ഒമര്‍ അബ്ദുള്ളയും ഈ പീഡന കേസില്‍ പ്രതിയാണ് എന്ന് പ്രതിപക്ഷം ചൊവ്വാഴ്ച ആരോപിച്ചതിനെ തുടര്‍ന്നാണ് ഒമര്‍ അബ്ദുള്ള താന്‍ അന്വേഷണം പൂര്‍ത്തിയാവുന്നത് വരെ രാജി വെയ്ക്കുകയാണ് എന്ന് പ്രഖ്യാപിച്ചത്. ഗവര്‍ണര്‍ എന്‍ എന്‍. വോറക്ക് ഒമര്‍ തന്റെ രാജി സമര്‍പ്പിക്കുകയും ചെയ്തു. എന്നാല്‍ രാജി സ്വീകരിക്കാന്‍ വിസമ്മതിച്ച ഗവര്‍ണര്‍ ഒമറിനോട് തത്സ്ഥാനത്ത് തുടരണം എന്ന് ആവശ്യപ്പെടുകയാണ് ഉണ്ടായത്. എന്നാല്‍ പ്രതി പട്ടികയില്‍ ഒമറിന്റെ പേരില്ല എന്ന് സി. ബി. ഐ. വ്യക്തമാക്കിയിട്ടുണ്ട്. Labels: പീഢനം, പെണ്‍കുട്ടികള്‍, രാഷ്ട്രീയം
- ജെ. എസ്.
( Wednesday, July 29, 2009 ) |
ഏറെ പുതു മുഖങ്ങളുമായി കേന്ദ്ര മന്ത്രി സഭ
മന്മോഹന് സിംഗ് മന്ത്രി സഭയുടെ ആദ്യ വികസനം ഇന്ന് നടന്നു. കഴിഞ്ഞ ഒരു ദശാബ്ദ്ത്തിനു ശേഷമാണു ഇത്രയും അംഗ സംഖ്യയുള്ള ഒരു മന്ത്രി സഭ ഉണ്ടാകുന്നത്. രാഷ്ട്രപതി ഭവനിലെ അശോക ഹാളില്‍ നടന്ന ചടങ്ങില്‍, 14 ക്യാബിനെറ്റ് മന്ത്രിമാരും, സ്വതന്ത്ര ചുമതല ഉള്ള 7 മന്ത്രിമാരും, 38 സഹമന്ത്രിമാരും ഇന്ന് സത്യപ്രതിജ്ഞ ചെയ്തു.
മുന്‍ നിശ്ചയിച്ചത് പോലെ രാവിലെ കൃത്യം 11.30നു തന്നെ ചടങ്ങുകള്‍ ആരംഭിച്ചു. രാഷ്ട്രപതി പ്രതിഭ പടീല് സത്യപ്രതിജ്ഞ ചൊല്ലി കൊടുത്തു. പ്രധാന മന്ത്രി ഡോ. മന്മോഹന് സിംഗ്, സോണിയ ഗാന്ധി, തുടങ്ങിയ പ്രമുഖര്‍ മുന്‍ നിരയില്‍ ഇരുന്നു ചടങ്ങിനു സാക്ഷ്യം വഹിച്ചു. അതേ സമയം എല്‍. കെ. അദ്വാനി തന്റെ അസാന്നിധ്യം കൊണ്ട് ശ്രദ്ധേയം ആയി. കോണ്‍ഗ്രസ് അംഗങ്ങളെ കൂടാതെ ഡി. എം. കെ., ത്രിണമൂല്‍ കോണ്‍ഗ്രസ്, എന്‍. സി. പി., മുസ്ലിം ലീഗ് തുടങ്ങിയ സഖ്യ കക്ഷികളുടെ അംഗങ്ങളും ഉണ്ടായിരുന്നു. ഏറെ പുതു മുഖങ്ങളും യുവ ജനങ്ങളും ഈ മന്ത്രി സഭയില്‍ സ്ഥാനം കണ്ടെത്തി. മന്ത്രി സഭയിലെ 13 അംഗങ്ങള്‍ 40 വയസിന് താഴെ ഉള്ളവര്‍ ആണ്. 9 വനിതകളുടെയും പ്രാതിനിത്യം ഉണ്ട്, കഴിഞ്ഞ മന്ത്രി സഭയേക്കാള്‍ ഒന്ന് കുറവ്. ഇതില്‍ ഏറ്റവും കൂടുതല്‍ ശ്രദ്ധേയം ആയതു 27 വയസു മാത്രം പ്രായമുള്ള അഗത സങ്ങ്മ ആണ്. മുന്‍ ലോക സഭ സ്പീക്കര്‍ പി. എ. സങ്ങ്മയുടെ മകളാണ് അഗത. ലോക് സഭയില്‍ മതിയായ പ്രാതിനിധ്യം ഉണ്ടാവില്ലെന്ന സ്ഥിരം പരാതി ഇത്തവണ മലയാളികള്‍ക്ക് ഉണ്ടാകില്ല. ഇ. അഹമ്മദ്, ശശി തരൂര്‍, മുല്ലപ്പള്ളി രാമചന്ദ്രന്, കെ.വി.തോമസ് എന്നിവരാണ് ഇന്ന് സത്യപ്രതിജ്ഞ ചെയ്ത മലയാളികള്‍. ഇവരെ കൂടാതെ ആദ്യ പട്ടികയില്‍ സ്ഥാനം പിടിച്ച എ. കെ. ആന്റണിയും വയലാര്‍ രവിയും ഉള്‍പ്പെടെ 6 മന്ത്രിമാര്‍. അതേ സമയം ഏറ്റവും കൂടുതല്‍ ജന സംഖ്യയുള്ള ഉത്തര്‍ പ്രദേശിന് ഇക്കുറി മതിയായ പ്രാതിനിധ്യം ലോക് സഭയില്‍ ഇല്ല എന്നുള്ളത് ഒരു പോരായ്മ ആയി. സത്യപ്രതിജ്ഞ ചെയ്ത മന്ത്രിമാരുടെ വകുപ്പുകള്‍ ഏതൊക്കെ ആണെന്ന് ഇത് വരെ തീരുമാനം ആയിട്ടില്ല. Labels: ഇന്ത്യ, രാഷ്ട്രീയം
- ജ്യോതിസ് (e പത്രം കറസ്പോണ്ടന്റ്)
( Thursday, May 28, 2009 ) |
സിംഗിന്റെ രണ്ടാമൂഴം
മന്മോഹന് സിംഗ് ഇന്ത്യയുടെ പ്രധാന മന്ത്രിയായി വീണ്ടും സത്യപ്രതിജ്ഞ ചെയ്തു. അദ്ദേഹത്തിന്റെ രണ്ടാമൂഴം ആണ് ഇത്. പ്രസിഡണ്ട് പ്രതിഭ പാട്ടീല്‍ രാഷ്ട്ര ഭവനില്‍ നടന്ന ചടങ്ങില്‍ അദ്ദേഹത്തിന് സത്യപ്രതിജ്ഞ ചൊല്ലി കൊടുത്തു. മുതിര്‍ന്ന പത്തൊന്‍പതു യു. പി. എ. നേതാക്കളും ഇന്ന് അധികാരത്തിലേറി. ഇന്ന് സത്യ പ്രതിജ്ഞ ചെയ്ത പ്രമുഖരില്‍ പ്രണബ് മുഖര്‍ജി, എ. കെ. ആന്റണി, ശരത് പവാര്‍, മമത ബനര്‍ജി, എസ്. എം. കൃഷ്ണ, ഗുലാം നബി ആസാദ്, വീരപ്പ മോയ്ലി എന്നിവര്‍ ഉള്‍പ്പെട്ടു. സുശീല്‍ കുമാര്‍ ഷിന്‍ഡെ, എസ്. ജയപാല്‍ റെഡ്ഡി, കമല്‍ നാഥ്, വയലാര്‍ രവി, മെയിറ കുമാര്‍, മുരളി ദെവോറ, കപില്‍ സിബല്‍, അംബിക സോണി, ബി. കെ. ഹന്ദീക്, ആനന്ദ് ശര്‍മ, സി. പി .ജോഷി എന്നിവരും മന്ത്രിമാര്‍ ആയി സത്യ പ്രതിജ്ഞ ചെയ്തു. അടുത്ത ഏതാനും ദിവസങ്ങള്‍ക്ക് ഉള്ളില്‍ തന്നെ മന്ത്രി സഭ വിപുലീ കരിക്കുമെന്ന് പ്രധാന മന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവ് ദീപക് സന്ധു പറഞ്ഞു. എല്ലാ സഖ്യ കക്ഷികള്‍ക്കും മതിയായ പ്രാധിനിധ്യം ഉണ്ടാകുമെന്നു അവര്‍ ഓര്‍മ്മിപ്പിച്ചു.
സത്യ പ്രതിജ്ഞാ ചടങ്ങിനു വൈസ് പ്രസിഡണ്ട് ഹമീദ് അന്‍സാരി, യു. പി. എ. അധ്യക്ഷ സോണിയ ഗാന്ധി, ബി. ജെ. പി. നേതാവ് എല്‍. കെ. അദ്വാനി എന്നിവരുടെ സാന്നിധ്യവും ഉണ്ടായിരുന്നു. - ജ്യോതിസ് (e പത്രം കറസ്പോണ്ടന്റ്) Labels: ഇന്ത്യ, രാഷ്ട്രീയം
- ജെ. എസ്.
( Saturday, May 23, 2009 ) |
മന്മോഹന് മന്ത്രിമാരെ ജനം പിന്തള്ളി
ഏറ്റവും വലിയ ഒറ്റ കക്ഷി എന്ന നിലയില്‍ യു. പി. എ. തെരഞ്ഞെടുപ്പില്‍ വിജയിച്ചു എങ്കിലും മന്മോഹന് സിംഗ് മന്ത്രി സഭയിലെ ഒരു ഡസനോളം മന്ത്രിമാരെ ജനം ഇത്തവണ തെരഞ്ഞെടുപ്പില്‍ പുറംതള്ളിയത് യു. പി. എ. ക്ക് നാണക്കേട് തന്നെയായി. ബാക്കിയുള്ള മന്ത്രിമാരില്‍ 23 പേര് ജന വിധി നേരിടാത്തവരും. ലാലു പ്രസാദ് പോലും രണ്ടിടത്ത് മത്സരിച്ചത് കൊണ്ടു മാത്രമാണ് ഇത്തവണ രക്ഷപ്പെട്ടത്.
രാം വിലാസ് പസ്വാന്, മണി ശങ്കര്‍ അയ്യര്‍, രേണുകാ ചൌധരി, സന്തോഷ് മോഹന്‍ ദേബ്, എ. ആര്. ആന്തുലെ, ശങ്കര്‍ സിന്‍ഹ് വഗേല, നരന്‍ഭായ് റാത്വ എന്നിവരാണ് തോറ്റ മന്ത്രിമാര്‍. പസ്വാന്റെ പാര്‍ട്ടി ഇത്തവണ തെരഞ്ഞെടുപ്പില്‍ ഒരൊറ്റ സീറ്റ് പോലും നേടിയില്ല എന്നതും ശ്രദ്ധേയമാണ്. ബീഹാറിലെ പാടലീപുത്രയില്‍ നിന്നും തോറ്റ ലാലു പ്രസാദ് യാദവ് താന്‍ നിന്ന രണ്ടാമത്തെ മണ്ഡലമായ സരണില്‍ നിന്നുമാണ് ജയിച്ചത്. ലാലുവിന്റെ പാര്‍ട്ടിയില്‍ നിന്നുമുള്ള മന്ത്രിമാരായ കാന്തി സിംഗ്, എം. എ. എ. ഫാത്തിമി, മൊഹമ്മദ് തസ്ലിമുദ്ദീന്, ജയ് പ്രകാശ് യാദവ്, അഖിലേഷ് പ്രസാദ് എന്നിവരേയും ഇത്തവണ ജനം പിന്തുണച്ചില്ല. Labels: ഇന്ത്യ, രാഷ്ട്രീയം
- ജെ. എസ്.
( Monday, May 18, 2009 ) |
തടയാന്‍ ഇനി ഇടതുപക്ഷം ഇല്ല
പരിഷ്ക്കാരങ്ങളും നയങ്ങളും നടപ്പിലാക്കുമ്പോള്‍ ഇനി മന്മോഹന് സിംഗിന് ഇടതു പക്ഷത്തെ ഭയക്കേണ്ടി വരില്ല എന്നത് സാമ്പത്തിക രംഗത്തെ പ്രമുഖര്‍ക്ക് പുതിയ പ്രതീക്ഷകള്‍ നല്കുന്നു. നയങ്ങളുടെ ദീര്‍ഘ കാല രാഷ്ട്രീയ പ്രത്യാഘാതങ്ങളും സാമൂഹ്യ നീതി ബോധവും ഒന്നും തങ്ങളുടെ തീരുമാനങ്ങളെ അലട്ടില്ല എന്ന ആത്മ വിശ്വാസത്തോടെ ഇനി ഇന്ത്യയില്‍ കോണ്‍ഗ്രസ്സിന് തങ്ങളുടെ നയങ്ങള്‍ നടപ്പിലാക്കാന്‍ ആവും. ഇനി കോണ്‍ഗ്രസ്സിന് തീരുമാനങ്ങള്‍ എടുക്കുന്നതിന് മുന്‍പ് ഇടതു പക്ഷത്തെ കൂടി പ്രീതിപ്പെടുത്തേണ്ടി വരില്ല എന്നത് ഏറെ ആശ്വാസകരം ആണെന്ന് യു.ബി. ഗ്രൂപ്പ് അധിപനും വ്യവസായ പ്രമുഖനും ആയ വിജയ് മല്യ അഭിപ്രായപ്പെട്ടു. ജനത്തിന്റെ വോട്ട് ഭരണ സ്ഥിരതക്കുള്ളതാണ്. സാമ്പത്തിക പരിഷ്ക്കാരങ്ങള്‍ തന്നെ ആവും പുതിയ സര്‍ക്കാരിന്റെ അജണ്ടയില്‍ പ്രമുഖം എന്ന് പ്രധാന മന്ത്രിയുടെ സാമ്പത്തിക കാര്യ ഉപദേശകന് സുരേഷ് ടെണ്ടുല്‍ക്കര്‍ അറിയിച്ചു.
Labels: ഇന്ത്യ, രാഷ്ട്രീയം
- ജെ. എസ്.
( Sunday, May 17, 2009 ) |
കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്ക് വീണ്ടും ചെരിപ്പേറ്
ചെരിപ്പേറ് രാഷ്ട്രീയം തുടര്‍ കഥയാവുന്നു. ഇത്തവണ ജനത്തിന്റെ ചെരിപ്പേറ് കിട്ടിയത് കുരുക്ഷേത്രം ലോക സഭാ മണ്ഡലത്തിലെ പാര്‍ലമെന്റ് അംഗമായ നവീന്‍ ജിന്‍ഡാലിനാണ്. തന്റെ മണ്ഡലത്തില്‍ തെരഞ്ഞെടുപ്പ് പ്രചരണം നടത്തുന്നതിന് ഇടയിലാണ് ഇദ്ദേഹത്തിനെ ഒരാള്‍ ചെരിപ്പ് കൊണ്ട് എറിഞ്ഞത്. ഇന്ന് രാവിലെ ആണ് സംഭവം നടന്നത്. കുരുക്ഷേത്രത്തിലെ ഒരു റിട്ടയേര്‍ഡ് സ്കൂള്‍ പ്രിന്‍സിപ്പല്‍ ആണ് ജിന്‍ഡാലിനു നേരെ തന്റെ ചെരിപ്പ് വലിച്ച് എറിഞ്ഞത്. ഇതിനു പിന്നിലെ കാരണം എന്തെന്ന് ഇനിയും വ്യക്തമല്ല.
Labels: പ്രതിഷേധം, രാഷ്ട്രീയം
- ജെ. എസ്.
( Friday, April 10, 2009 ) |
ചിദംബരത്തിനും ഷൂ കൊണ്ടേറ്
കേന്ദ്ര ആഭ്യന്തര മന്ത്രി പി. ചിദംബരത്തിനു നേരെ ഒരു സിക്ക് മാധ്യമ പ്രവര്ത്തകന് പത്ര സമ്മേളനത്തിനിടെ ഷൂ വലിച്ചെറിഞ്ഞു. 1984ല്‍ നൂറ് കണക്കിന് സിക്കുകാരെ കശാപ്പ് ചെയ്ത കലാപം സൂത്രധാരണം ചെയ്തു എന്ന് ആരോപിക്കപ്പെട്ടിരുന്ന മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ജഗ്ദീഷ് ടൈറ്റ്ലറെ സി.ബി.ഐ. കുറ്റവിമുക്തം ആക്കിയ നടപടിയെ കുറിച്ച് താന്‍ ചോദിച്ച ചോദ്യത്തിന് മന്ത്രി നല്കിയ ഉത്തരത്തില്‍ കുപിതനായാണ് ഒരു ഹിന്ദി ദിനപത്രത്തിന്റെ റിപ്പോര്‍ട്ടര്‍ ആയ ജര്‍ണൈല്‍ സിങ് ചിദംബരത്തിനു നേരെ തന്റെ ഷൂ ഏറിഞ്ഞത്. എന്നാല്‍, തന്റെ നേരെ ഷൂ പറന്നു വരുന്നത് കണ്ട് ഒഴിഞ്ഞു മാറിയതിനാല്‍ മന്ത്രിക്ക് ഏറ് കൊണ്ടില്ല. ഇയാളെ പിടിച്ച് പുറത്ത് കൊണ്ട് പോകൂ എന്ന് ആവശ്യപ്പെട്ട മന്ത്രി പക്ഷെ ഇയാളെ പതുക്കെ കൈകാര്യം ചെയ്യണം എന്ന് പോലീസിനോട് ആവശ്യപ്പെട്ടു. താന്‍ ഇയാളോട് ക്ഷമിച്ചു എന്ന് പിന്നീട് ചിദംബരം അറിയിച്ച പശ്ചാത്തലത്തില്‍ ഇയാള്‍ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ടോ എന്ന് വ്യക്തമല്ല.
ഇന്ത്യന്‍ പ്രധാന മന്ത്രി ഇന്ദിരാ ഗാന്ധിയെ അവരുടെ രണ്ട് സിക്ക് മതക്കാരായ അംഗ രക്ഷകര്‍ വെടി വെച്ചു കൊലപ്പെടുത്തിയതിനെ തുടര്‍ന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തങ്ങളുടെ നേതാക്കളുടെ നേതൃത്വത്തില്‍ സിക്ക് മതക്കാരെ തെരഞ്ഞു പിടിച്ച് കശാപ്പ് ചെയ്ത സംഭവം ഇന്ത്യന്‍ ചരിത്രത്തിലെ ഒരു കറുത്ത അധ്യായമാണ്. Labels: ഇന്ത്യ, കുറ്റകൃത്യം, രാഷ്ട്രീയം
- ജെ. എസ്.
( Tuesday, April 07, 2009 ) |
രാഷ്ട്ര നിര്‍മ്മാണത്തില്‍ പങ്കാളികള്‍ ആകാന്‍ വെബ് സൈറ്റ്
ലോക സഭാ തെരഞ്ഞെടുപ്പ് ചൂട് പിടിച്ച് കൊണ്ടിരിക്കുന്ന ഈ അവസരത്തില്‍ ജനത്തിനു മുന്പില് പഴയ വീഞ്ഞ് തന്നെ പുതിയ കുപ്പിയില്‍ ആക്കി പ്രകടന പത്രികകള്‍ പുറത്തിറക്കിയാണ് രാഷ്ട്രീയ പാര്‍ട്ടികള്‍ രംഗത്ത് വന്നിരിക്കുന്നത് എന്ന് പരക്കെ ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ പുറത്തിറക്കിയ പ്രകടന പത്രികയിലെ വാഗ്ദാനങ്ങള്‍ക്ക് എന്തു സംഭവിച്ചു എന്ന ചോദ്യം എല്ലാവരും മനഃപൂര്‍വ്വം വിസ്മരിക്കുകയും ചെയ്യുന്നു. സ്വന്തം ജീവനും, കുടുംബത്തിന്റെ സുരക്ഷിതത്വവും ചോദ്യ ചിഹ്നമായി മുന്പില് നില്ക്കുന്ന ചിലരെങ്കിലും വഴി ഒന്നും കാണാതെ ആത്മഹത്യ തെരഞ്ഞെടുത്തതും തീവ്രവാദം തൊഴിലായി സ്വീകരിച്ചതും എല്ലാം അടുത്ത കാലത്ത് നാം കണ്ടു. ഇവര്‍ക്ക് യഥാര്‍ത്ഥത്തില്‍ ആവശ്യം രാമ ക്ഷേത്രമോ രണ്ട് രൂപയുടെ അരിയെന്ന നടക്കാത്ത സ്വപ്നമോ അല്ല.
ഇവിടെയാണ് വിവര സാങ്കേതിക രംഗത്തെ സാധ്യതകള്‍ ഉപയോഗപ്പെടുത്തി ജനത്തിന്റെ ആവശ്യം അടുത്ത സര്‍ക്കാരിനെ അറിയിക്കുക എന്ന നൂതന ആശയവുമായി “സുസ്ഥിര ഇന്ത്യ (stableindia.com)” എന്ന ഒരു പുതിയ വെബ് സൈറ്റിന് പ്രവാസികളായ ചില ധിഷണാ ശാലികള്‍ രൂപം നല്‍കിയിരിക്കുന്നത്. ഈ വെബ് സൈറ്റ് സന്ദര്‍ശിച്ച് നിങ്ങള്‍ക്ക് രാഷ്ട്ര നിര്‍മ്മാണത്തിനുള്ള നിങ്ങളുടെ ആശയങ്ങളും നിര്‍ദ്ദേശങ്ങളും സമര്‍പ്പിക്കാം. ഈ നിര്‍ദ്ദേശങ്ങള്‍ സമാഹരിച്ച് ഇത് അടുത്ത സര്‍ക്കാര്‍ രൂപീകൃതം ആവുന്ന വേളയില്‍ പുതിയ ഭരണകൂടത്തിന്റെ സാരഥികള്‍ക്ക് കൈമാറുന്നതാണ്. 545 ലോക സഭാ മണ്ഡലങ്ങളില്‍ നിന്നും ഉള്ള നവീന ആശയങ്ങള്‍ ക്രോഡീകരിച്ച് 28 സംസ്ഥാന പദ്ധതികള്‍ക്ക് രൂപം നല്‍കും. ഈ പദ്ധതികള്‍ക്ക് പണം മുടക്കാന്‍ ലോകമെമ്പാടും നിന്ന് സുസ്ഥിര ഇന്ത്യ എന്ന സ്വപ്നം സാക്ഷാല്‍ക്കരിക്കാന്‍ സന്നദ്ധരായ യുവ വ്യവസായ സംരംഭകരെ കണ്ടെത്തി പദ്ധതികള്‍ നടപ്പിലാക്കാന്‍ വേണ്ട തുടര്‍ നടപടികളും സ്വീകരിക്കും. തെരഞ്ഞെടുപ്പിനു ശേഷവും ഈ വെബ് സൈറ്റ് പ്രവര്‍ത്തന നിരതം ആയിരിക്കും. തുടര്‍ന്നും ജനത്തിനു മുന്പില് ആശയ സമാഹരണത്തിനുള്ള ഒരു സ്ഥിരം ഉപാധിയായി ഇത് പ്രവര്‍ത്തിക്കും. ചുരുങ്ങിയ കാലം കൊണ്ട് പ്രവാസി സമൂഹത്തിന്റെ ശ്രദ്ധ പിടിച്ചു പറ്റിയ എക്സിക്യൂട്ടിവ് ബാച്ചലേഴ്സ് എന്ന സംരംഭത്തിന്റെ ശില്‍പ്പികള്‍ തന്നെയാണ് ഈ നൂതന ആശയത്തിനും പുറകില്‍. ദുബായ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എക്സിക്യൂട്ടിവ് ബാച്ചലേഴ്സ്, പ്രവാസികള്‍ക്ക് മുന്നില്‍ അവതരിപ്പിച്ച സേവനങ്ങള്‍ അവയുടെ പുതുമയും വ്യത്യസ്തതയും ഉപയോഗവും കൊണ്ട് ഏറെ ഉപകാരപ്രദം ആവുകയായിരുന്നു. വിവിധ രാഷ്ട്രീയ മുന്നണികളുടെ അംഗീകാരത്തിനായി വെബ് സൈറ്റ് ഇതിനകം തന്നെ സമര്‍പ്പിച്ചിട്ടുണ്ട് എന്നും അനുകൂലമായ പ്രതികരണവും താല്പര്യവും പ്രമുഖ ദേശീയ മുന്നണികള്‍ പ്രകടിപ്പിച്ചിട്ടുമുണ്ട് എന്ന് എക്സിക്യൂട്ടിവ് ബാച്ചലേഴ്സ് അറിയിക്കുന്നു. താമസിയാതെ തന്നെ ഈ മുന്നണികളുടെ വെബ് സൈറ്റുകളില്‍ “സ്റ്റേബിള്‍ ഇന്‍ഡ്യ” സ്ഥാനം പിടിക്കും എന്നും അറിയിച്ചിട്ടുണ്ട്. Labels: ഇന്ത്യ, ഐ.ടി, പ്രവാസി, രാഷ്ട്രീയം
- ജെ. എസ്.
( Tuesday, April 07, 2009 ) |
ക്രിക്കറ്റല്ല ഗുജറാത്ത് ഇന്ത്യക്ക് നാണക്കേട് - ചിദംബരം
ഐ. പി. എല്‍. ക്രിക്കറ്റ് മത്സരം ഇന്ത്യയില്‍ നടത്താതെ വിദേശ രാജ്യത്ത് നടത്തുന്നതല്ല ഇന്ത്യാക്കാര്‍ക്ക് നാണക്കേട് എന്നും 2002ല്‍ ഗുജറാത്തില്‍ നടന്ന വര്‍ഗ്ഗീയ കലാപങ്ങളാണ് ലോക ജനതയുടെ മുന്പില് ഇന്ത്യക്ക് എന്നെന്നും നാണക്കേട് എന്നും കേന്ദ്ര ആഭ്യന്തര മന്ത്രി പി. ചിദംബരം പ്രസ്താവിച്ചു. സുരക്ഷാ കാരണങ്ങളാല്‍ ക്രിക്കറ്റ് മത്സരം ഇന്ത്യയില്‍ നടത്താനാവാതെ മറ്റൊരു വിദേശ രാജ്യത്ത് വെച്ച് നടത്താന്‍ സംഘാടകര്‍ തീരുമാനിച്ചത് ഇന്ത്യയുടെ ദേശീയ നാണക്കേടാണെന്ന് ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡി പറഞ്ഞതിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ക്രിക്കറ്റ് മത്സരം കളിയുടേയും ബിസിനസിന്റേയും ഒരു സമര്‍ത്ഥമായ സങ്കലനം ആണ്. അതില്‍ രാഷ്ട്രീയം കൂടി കൂട്ടിക്കുഴക്കേണ്ട ആവശ്യമില്ല എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
Labels: തീവ്രവാദം, രാഷ്ട്രീയം, സ്പോര്‍ട്ട്സ്
- ജെ. എസ്.
( Tuesday, March 24, 2009 ) 2 Comments:
Links to this post: |
വിഭാഗീയതയല്ല ഒരുമയാണ് നമുക്ക് ആവശ്യം - ബൃന്ദ
ലോക സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് വീണ്ടും രാമ ക്ഷേത്രം എന്നും പറഞ്ഞു വരുന്ന ബി. ജെ. പി. യുടെ ഇരട്ട താപ്പ് നയം ജനങ്ങള്‍ തിരിച്ചറിഞ്ഞു കഴിഞ്ഞിരിക്കുന്നു എന്നും ഇത്തവണ ഇത്തരം വിഭാഗീയ തന്ത്രങ്ങള്‍ ഒന്നും തന്നെ ബി. ജെ. പി. യെ തുണക്കില്ല എന്നും സി. പി. ഐ. (എം) പോളിറ്റ് ബ്യൂറോ അംഗം ബൃന്ദാ കാരാട്ട് പ്രസ്താവിച്ചു. ഭീകരതയും സുരക്ഷയും ആണ് ഇപ്പോള്‍ ജനത്തിനു മുന്നില്‍ ഉള്ള പ്രശ്നം. ആഭ്യന്തര ഭീകരതയും സുരക്ഷിതത്വവും ജനത്തെ പുറമെ നിന്നുള്ള തീവ്രവാദത്തെ പോലെയോ അതിലേറെയോ അലട്ടി തുടങ്ങിയിരിക്കുന്ന ഈ കാലത്ത് വര്‍ഗ്ഗീയതയും, മത വൈരവും തീവ്രവാദത്തെ സഹായിക്കുന്ന അവസ്ഥ ജനം തിരിച്ചറിഞ്ഞ് കഴിഞ്ഞു. തീവ്രവാദത്തെ ചെറുക്കാന്‍ ഒരുമയാണ് വേണ്ടത്. വിഭാഗീയതയല്ല. ഈ കാര്യത്തില്‍ ബി. ജെ. പി. ഒരു പരാജയം ആണ്. വാക്കുകള്‍ അല്ല, പ്രവര്‍ത്തിയാണ് നമ്മുടെ രാജ്യത്തിന് ആവശ്യം. ശക്തമായ നയങ്ങള്‍ രൂപീകരിച്ച് ഐക്യ ദാര്‍ഡ്യവും ഒത്തൊരുമയും പരിപോഷിപ്പിച്ച് വര്‍ഗ്ഗീയതയേയും ഭീകര വാദത്തേയും ജനം ഒറ്റക്കെട്ടായി നിന്ന് ചെറുക്കണം എന്നും അവര്‍ പറഞ്ഞു.
Labels: ഇന്ത്യ, തീവ്രവാദം, രാഷ്ട്രീയം
- ജെ. എസ്.
( Tuesday, February 10, 2009 ) |
രാഹുല്‍ ഗാന്ധിക്ക് അടുത്ത ഇന്ത്യന്‍ പ്രധാന മന്ത്രി ആവാം - പ്രണബ് മുഖര്‍ജി
ലോക് സഭാ തെരഞ്ഞെടുപ്പ് കഴിയുന്നതോടെ രാഹുല്‍ ഗാന്ധിക്ക് ഇന്ത്യയുടെ അടുത്ത പ്രധാന മന്ത്രി ആവാം എന്ന് കേന്ദ്ര വിദേശ കാര്യ മന്ത്രി പ്രണബ് മുഖര്‍ജി അഭിപ്രായപ്പെട്ടു. തന്റെ പിതാവിന്റെ കാല് പാടുകള്‍ പിന്തുടര്ന്ന് ഇന്ത്യയുടെ പ്രധാന മന്ത്രിയായി രാഹുല്‍ സ്ഥാനം ഏല്ക്കുന്ന കാലം വിദൂരം അല്ല എന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു. കോണ്‍ഗ്രസ് തിരികെ അധികാരത്തില്‍ വന്നാല്‍ രാഹുല്‍ ഗാന്ധി പ്രധാന മന്ത്രി ആകാനുള്ള സാധ്യത തള്ളി കളയാന്‍ ആവില്ല എന്ന് കോണ്‍ഗ്രസ് വക്താവ് മനീഷ് തിവാരി ലുധിയാനയില്‍ അറിയിച്ചു.
എന്നാല്‍ ഇത്തവണ പാര്‍ട്ടി തെരഞ്ഞെടുപ്പിനെ നേരിടുന്നത് സോണിയാ ഗാന്ധിയുടേയും മന്മോഹന് സിംഗിന്റെയും നേതൃത്വത്തില്‍ ആയിരിക്കും. 38ാം വയസ്സില്‍ ഒമര്‍ അബ്ദുള്ളക്ക് കാശ്മീര്‍ പോലെ പ്രധാനമായ ഒരു സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയും 40ാം വയസ്സില്‍ രാജീവ് ഗാന്ധിക്ക് ഇന്ത്യന്‍ പ്രധാന മന്ത്രിയും ആകാം എങ്കില്‍ എന്തു കൊണ്ട് രാഹുല്‍ ഗാന്ധിക്ക് 38ാം വയസ്സില്‍ അടുത്ത പ്രധാന മന്ത്രി ആയിക്കൂടാ എന്നും കോണ്‍ഗ്രസ് വക്താവ് ചോദിച്ചു. മന്മോഹന് സിംഗ് തന്റെ കര്‍ത്തവ്യം നന്നായി നിര്‍വഹിച്ചിട്ടുണ്ട് എന്ന് പറഞ്ഞ അദ്ദേഹം തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ നേതൃത്വം ഏറ്റെടുക്കണമോ എന്ന് രാഹുല്‍ തന്നെ തീരുമാനിക്കും എന്നും അറിയിച്ചു. പാര്‍ട്ടി അടുത്ത തെരഞ്ഞെടുപ്പ് ജയിച്ചാല്‍ അടുത്ത വര്‍ഷം ചെങ്കോട്ടയില്‍ പതാക ഉയര്‍ത്തുന്നത് മന്മോഹന് സിംഗ് തന്നെ ആയിരിക്കും എന്ന് കഴിഞ്ഞ സ്വാതന്ത്ര്യ ദിനത്തില്‍ സോണിയ പ്രസംഗിച്ചത് ആരും മറക്കരുത് എന്ന് മറ്റൊരു കോണ്‍ഗ്രസ് വക്താവ് ആയ ഷക്കീല്‍ അഹമ്മദ് കഴിഞ്ഞ ദിവസം ഓര്‍മ്മിപ്പിച്ചിരുന്നു. Labels: ഇന്ത്യ, രാഷ്ട്രീയം
- ജെ. എസ്.
( Sunday, January 11, 2009 ) |
അദ്വാനി - ബൂലോഗത്തിലെ പുതിയ താരോദയം
തന്റെ പാക്കിസ്ഥാന് സന്ദര്‍ശന വേളയില്‍ മുഹമ്മദലി ജിന്നയെ കുറിച്ചു നടത്തിയ വിവാദ പരാമര്‍ശങ്ങളെ ന്യായീകരിക്കാന്‍ ഇന്റര്‍നെറ്റ് സങ്കേതമായ ബ്ലോഗ് ഉപയോഗിക്കുകയാണ് നേരത്തെ തന്നെ സ്വന്തമായ വെബ് സൈറ്റ് ഉള്ള ശ്രീ എല്‍. കെ. അദ്വാനി. മലയാളിയായ സ്വാമി രംഗനാഥാനന്ദയെ കുറിച്ചുള്ള അദ്ദേഹത്തിന്റെ ഓര്‍മ്മകളെ കുറിച്ചാണ് പ്രസ്തുത ബ്ലോഗ് പോസ്റ്റ്. കറാച്ചിയിലെ രാമകൃഷ്ണ ആശ്രമത്തില്‍ സ്വാമി രംഗനാഥാനന്ദയുടെ ഗീതാ പ്രഭാഷണം കേള്‍ക്കുവാന്‍ എല്ലാ ഞായറാഴ്ചകളിലും പോകാറുണ്ടായിരുന്ന അദ്വാനിയുടെ ജീവിതത്തില്‍ ഇത് ഒരു വലിയ സ്വാധീനം സൃഷ്ടിച്ചു എന്ന് ബ്ലോഗില്‍ പറയുന്നു. കറാച്ചിയില്‍ രാമകൃഷ്ണ ആശ്രമത്തിന്റെ പ്രവര്‍ത്തനം മുന്പോട്ട് കൊണ്ടു പോകുവാന്‍ ബുദ്ധിമുട്ട് അനുഭവപ്പെട്ടപ്പോള്‍ ആശ്രമം അടച്ച് പൂട്ടി സ്വാമി ഡല്‍ഹിയിലേക്ക് പോന്നു. വര്‍ഷങ്ങള്‍ക്ക് ശേഷം അതായത് 2003ല്‍ സ്വാമിജിയെ അവസാനമായി കൊല്‍ക്കത്തയില്‍ വെച്ച് കണ്ടപ്പോള്‍ വിഭജനത്തെയും തുടര്‍ന്നുണ്ടായ ദുരന്തങ്ങളെ പറ്റിയും ഒക്കെ ഇരുവരും സംസാരിക്കു കയുണ്ടായി. ഈ അവസരത്തില്‍ സ്വാമിജി പാക്കിസ്ഥാന് അസംബ്ലിയില്‍ 1947 ആഗസ്റ്റ് 11ന് ജിന്ന നടത്തിയ ഐതിഹാസികമായ പ്രസംഗത്തെ പ്രകീര്‍ത്തിച്ചു എന്നും അദ്വാനി എഴുതുന്നു. മതനിരപേക്ഷതയുടെ ശരിയായ വിവക്ഷ ഈ പ്രസംഗത്തില്‍ കാണാം എന്ന് സ്വാമിജി അഭിപ്രായപ്പെട്ടു എന്നും സ്വാമിജിയുമായി നടത്തിയ ഈ അവസാന കൂടിക്കാഴ്ചയിലെ സംഭാഷണം തന്റെ അബോധ മനസ്സില്‍ ഉണ്ടായിരുന്നത്, താന്‍ 2005 ജൂണില്‍ പാക്കിസ്ഥാനില്‍ വെച്ച് ജിന്നയെ അനുകൂലിച്ച് സംസാരിക്കുവാന്‍ ഒരു പ്രധാന പങ്ക് വഹിച്ചിട്ടുണ്ടാവും എന്നും അദ്വാനി വിശദീകരിക്കുന്നു.
Labels: ബ്ലോഗ്, രാഷ്ട്രീയം
- ജെ. എസ്.
( Sunday, January 11, 2009 ) |
ഷിബു സോറന് തോറ്റു
ജാര്‍ഖണ്ട് മുഖ്യ മന്ത്രിയായി നാലു മാസം ഭരിച്ച ശേഷം നടന്ന ഉപ തെരഞ്ഞെടുപ്പില്‍ ഷിബു സോറന് തോറ്റു. ഇതോടെ ഭരണം പ്രതിസന്ധിയില്‍ ആയി. എന്നാല്‍ സോറന് തന്റെ രാജി വൈകിക്കും എന്നാണ് സൂചന. ജാര്‍ഖണ്ട് പാര്‍ട്ടിയിലെ ഗോപാല്‍ കൃഷ്ണ പാട്ടാര്‍ ആണ് സോറനെ ഉപ തെരഞ്ഞെടുപ്പില്‍ തോല്‍പ്പിച്ചത്. തോറ്റു എങ്കിലും ഉടനെയൊന്നും താന്‍ രാജി വെക്കില്ല എന്നു തന്നെയാണ് സോറന്റെ നിലപാട് എന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഡല്‍ഹിയില്‍ പോയി കേന്ദ്ര നേതൃത്വത്തെ കണ്ടതിനു ശേഷമേ താന്‍ തീരുമാനം എന്തെങ്കിലും എടുക്കൂ എന്ന് ഷിബു സോറന് മാധ്യമങ്ങളെ അറിയിച്ചു. സോറന് തോറ്റു എങ്കിലും യു.പി.എ. സര്‍ക്കാര്‍ തന്നെ സംസ്ഥാന ഭരണത്തില്‍ തുടരും എന്ന് ഉപ മുഖ്യ മന്ത്രി സുധീര്‍ മഹ്തോ അറിയിച്ചിട്ടുണ്ട്.
Labels: ഇന്ത്യ, രാഷ്ട്രീയം
- ജെ. എസ്.
( Friday, January 09, 2009 ) |
0 Comments:
Post a Comment
Links to this post:
Create a Link
« ആദ്യ പേജിലേക്ക്