മലയാളി ശാസ്ത്രജ്ഞന്റെ ഗവേഷണം ലോക ശ്രദ്ധ ആകര്‍ഷിക്കുന്നു
nixon-m-abrahamതൃശൂര്‍ : മലയാളി ശാസ്ത്രജ്ഞനായ നിക്സണ്‍ എം. അബ്രഹാം തലച്ചോറിന്റെ പ്രവര്‍ത്തനത്തെ കുറിച്ച് നടത്തുന്ന ഗവേഷണം അന്താരാഷ്‌ട്ര ശാസ്ത്ര സമൂഹത്തിന്റെ ശ്രദ്ധ പിടിച്ചു പറ്റി. "ന്യൂറോണ്‍" എന്ന ശാസ്ത്ര ജേണലില്‍ വന്ന ഇദ്ദേഹത്തിന്റെ ഗവേഷണ ഫലമാണ് ഇദ്ദേഹത്തിന്റെയും കൂട്ടുകാരുടെയും പുതിയ കണ്ടുപിടുത്തങ്ങള്‍ ലോക ശ്രദ്ധയില്‍ കൊണ്ട് വന്നത്. തലച്ചോറിന് ഗന്ധങ്ങളെ തിരിച്ചറിയാനുള്ള ശേഷിയെ പറ്റിയാണ് ഇദ്ദേഹം നടത്തിയ ഗവേഷണം. എലിയില്‍ നടത്തിയ പരീക്ഷണങ്ങള്‍ വഴി ഗന്ധങ്ങള്‍ തിരിച്ചറിയാനുള്ള മസ്തിഷ്കത്തിന്റെ വേഗതയെ നിയന്ത്രിക്കുന്ന സംവിധാനങ്ങളെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുകയായിരുന്നു. സങ്കീര്‍ണ്ണമായ ഗന്ധങ്ങള്‍ തിരിച്ചറിയാന്‍ ലളിതമായ ഗന്ധങ്ങളെ അപേക്ഷിച്ച് കൂടുതല്‍ സമയം വേണ്ടി വരുന്നു എന്ന ഇദ്ദേഹത്തിന്റെ ഗവേഷണത്തിനു രണ്ടു വര്‍ഷം മുന്‍പ്‌ ഹീടല്‍ബര്‍ഗ് സര്‍വ്വകലാശാലയില്‍ നിന്ന് പുരസ്കാരം ലഭിച്ചിരുന്നു.
 
തൃശൂര്‍ മുണ്ടത്തുകുടിയില്‍ വര്‍ക്കി അബ്രഹാമിന്റെയും അന്നമ്മ അബ്രഹാമിന്റെയും ഇളയ മകനാണ് നിക്സണ്‍. ഭാര്യ ജാന്‍സി ബേബിയും ഹീടല്‍ബര്‍ഗ് സര്‍വ്വകലാശാലയില്‍ ഗവേഷകയാണ്.

Labels: ,

  - ജെ. എസ്.
   ( Tuesday, February 23, 2010 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്ഡോ. കെ. എന്‍. രാജ്‌ അന്തരിച്ചു
kn-rajലോക പ്രശസ്ത സാമ്പത്തിക ശാസ്ത്രജ്ഞനും മലയാളിയുമായ ഡോ. കെ. എന്‍. രാജ്‌ (86) അന്തരിച്ചു. വാര്‍ദ്ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് തിരുവനന്തപുരത്തെ ഒരു സ്വകാര്യ ആശുപത്രിയില്‍ വൈകീട്ട്‌ മൂന്നു മണിയോടെ ആയിരുന്നു അന്ത്യം. പഞ്ചവല്‍സര പദ്ധതിയുടെ മുഖ്യ സൂത്രധാരകരില്‍ ഒരാള്‍, നെഹൃ മുതല്‍ ഡോ. മന്‍മോഹന്‍ സിങ്ങ്‌ വരെയുള്ള പ്രധാനമന്ത്രി മാരുടെ സാമ്പത്തിക ഉപദേഷ്ടാക്കളില്‍ ഒരാള്‍ തുടങ്ങി ഇന്ത്യന്‍ സാമ്പത്തിക രംഗത്ത്‌ ക്രിയാത്മകമായ പല മാറ്റങ്ങള്‍ക്കും വഴിയൊരു ക്കുന്നതില്‍ ഇദ്ദേഹം നിര്‍ണ്ണായ കമായ പങ്കാണ്‌ വഹിച്ചിട്ടുള്ളത്‌. ദില്ലി സ്കൂള്‍ ഓഫ്‌ എക്കണോ മിക്സിന്റെ സ്ഥാപകരില്‍ ഒരാള്‍, തിരുവനന്ത പുരത്തെ സെന്റര്‍ ഫോര്‍ ഡവലപ്‌മന്റ്‌ സ്റ്റഡീസിന്റെ സ്ഥപകന്‍ കൂടിയായിരുന്നു ഇദ്ദേഹം. സാമ്പത്തിക രംഗത്ത്‌ നല്‍കിയ സംഭാവനകള്‍ മാനിച്ച്‌ രാജ്യം 2000-ല്‍ പത്മവിഭൂഷന്‍ നല്‍കി ആദരിച്ചു.
 
ആഗോള സാമ്പത്തിക രംഗത്തെ പുത്തന്‍ ഗതി വിഗതികളും അതിന്‌ ഇന്ത്യന്‍ ധന കാര്യ വ്യവസ്ഥിതി യുമായുള്ള ബന്ധവും അതീവ സൂക്ഷമതയോടെ നിരീക്ഷിച്ചിരുന്ന ഇദ്ദേഹം നല്ലൊരു പ്രാസംഗികന്‍ കൂടിയായിരുന്നു. നിരവധി പ്രബന്ധങ്ങളും പുസ്തകങ്ങളും ഇദ്ദേഹം രചിച്ചിട്ടുണ്ട്‌.
 
1924-ല്‍ കോഴിക്കോടു ജനിച്ച ഡോ. കെ. എന്‍. രാജ്‌ മദ്രാസ്‌ യൂണിവേഴ്സിറ്റിയില്‍ നിന്നാണ്‌ ബി. എ. ഓണേഴ്സ്‌ പാസ്സായത്‌. തുടര്‍ന്ന് 1947-ല്‍ ലണ്ടന്‍ സ്കൂള്‍ ഓഫ്‌ ഇക്കനോമിക്സില്‍ നിന്നും പി. എച്ച്‌. ഡി. ഇന്ത്യയില്‍ വന്ന ശേഷം അല്‍പ കാലം റിസര്‍വ് ബാങ്കിന്റെ ഒരു വിഭാഗത്തില്‍ ജോലി നോക്കി. തുടര്‍ന്ന് 1950-ല്‍ ഒന്നാം ധന കാര്യ കമ്മീഷന്‍ രൂപീകരിച്ച പ്പോള്‍ അതിലെ ഇക്കനോമിക്സ്‌ വിഭാഗത്തിലെ ഒരംഗമായി. പിന്നീട്‌ ദില്ലി യൂണിവേഴ്സിറ്റി യില്‍ അദ്ധ്യാപക നാവുകയും 1969 - 70 വരെ അവിടെ വൈസ്‌ ചാന്‍സിലര്‍ ആകുകയും ചെയ്തു.
 
കേരളത്തിലെ മുന്‍ മുഖ്യമന്ത്രി യായിരുന്ന സി. അച്യുത മേനോനുമായുള്ള അടുപ്പം ഇദ്ദേഹത്തെ ദില്ലിയിലെ ഉയര്‍ന്ന പദവി ഉപേക്ഷിച്ച്‌ കേരളത്തിലേക്ക്‌ എത്തിച്ചു. അത്‌ സെന്റര്‍ ഫോര്‍ ഡെവലപ്‌മന്റ്‌ സ്റ്റഡീസിന്റെ രൂപീകരണ ത്തിനു വഴി തെളിച്ചു.
 
ഡോ. സരസ്വതിയാണ്‌ ഭാര്യ. രണ്ടു മക്കള്‍ ഉണ്ട്‌.
 
- എസ്. കുമാര്‍
 
 

Labels: ,

  - ജെ. എസ്.
   ( Wednesday, February 10, 2010 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്ഷീലാ പോളിന് ആഗോള മികവിനുള്ള പുരസ്ക്കാരം
sheela-paulഗ്ലോബല്‍ മലയാളി കൌണ്‍സിലിന്റെ മികച്ച പ്രവാസ എഴുത്തുകാരിക്കുള്ള ഗ്ലോബല്‍ എക്സലന്‍സ് അവാര്‍ഡ് 2009ന് കവയത്രിയും, കോളമിസ്റ്റും, മലയാള നാട് ദ്വൈ വാരികയുടെ എക്സിക്യൂട്ടിവ് എഡിറ്ററുമായ ഷീലാ പോള്‍ അര്‍ഹയായി. ഗ്ലോബല്‍ മലയാളി കൌണ്‍സിലിന്റെ പത്താം വാര്‍ഷികത്തോ ടനുബന്ധിച്ച് ഓസ്ട്രേലിയയില്‍ നടക്കുന്ന അഞ്ചാമത് ഗ്ലോബല്‍ മീറ്റില്‍ വെച്ചായിരിക്കും പുരസ്ക്കാര ദാനം നടക്കുക.
 
നവമ്പര്‍ 19 മുതല്‍ 26 വരെ നടക്കുന്ന ആഘോഷ പരിപാടികളില്‍ ലോകമെമ്പാടും നിന്ന് 1500 ഓളം പ്രതിനിധികള്‍ പങ്കെടുക്കും എന്ന് ഗ്ലോബല്‍ മലയാളി കൌണ്‍സിലിനു വേണ്ടി വര്‍ഗീസ് മൂലന്‍ അറിയിച്ചു. സംഗമത്തോടനുബന്ധിച്ച് നടക്കുന്ന വ്യാപാര പ്രദര്‍ശനം ഓസ്ട്രേലിയയിലെ ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ അനിതാ നായര്‍ ഉല്‍ഘാടനം ചെയ്യും. നവമ്പര്‍ 21, 22, 23 ദിനങ്ങളില്‍ മെല്‍ബണിലെ സെര്‍ബിയന്‍ ഓര്‍ത്തൊഡോക്സ് ഹാളില്‍ വെച്ചായിരിക്കും ഗ്ലോബല്‍ മലയാളി മീറ്റ് നടക്കുന്നത്. നവംബര്‍ 23ന് നടക്കുന്ന സമാപന ചടങ്ങില്‍ വെച്ച് പുരസ്ക്കാരങ്ങള്‍ സമ്മാനിക്കും.
 Sheela Paul to receive Global Excellence Award 2009 
 

Labels: ,

  - ജെ. എസ്.
   ( Friday, October 30, 2009 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്മലയാളിക്ക് ന്യൂസീലാന്‍ഡില്‍ അംഗീകാരം
priya-kurienന്യൂസീലാന്‍ഡിലെ വൈകാട്ടോ സര്‍വ്വകലാ ശാലയിലെ അസോസിയേറ്റ് പ്രൊഫസ്സര്‍ ഡോ. പ്രിയാ കുര്യനും ഇവരുടെ ഭര്‍ത്താവ് ദെബാഷിഷ് മുന്‍ഷിക്കും റോയല്‍ സൊസൈറ്റി ഓഫ് ന്യൂസീലാന്‍ഡിന്റെ 5.6 ലക്ഷം ഡോളറിന്റെ മാര്‍സ്ഡെന്‍ ഗവേഷണ ഗ്രാന്റ് ലഭിച്ചു. പ്രിയ കുര്യന്‍ വൈകാട്ടോ സര്‍വ്വകലാശാലയില്‍ പൊളിറ്റിക്കല്‍ സയന്‍സ് അസോസിയേറ്റ് പ്രൊഫസറാണ്. ദെബാഷിഷ് ആകട്ടെ ഇതേ സര്‍വ്വകലാശാലയില്‍ മാനേജ്മെന്റ് കമ്മ്യൂണിക്കേഷന്‍ വിഭാഗം മേധാവിയും. പുതിയ സാങ്കേതിക വിദ്യകളെ സമൂഹത്തിന്റെ മുഖ്യ ധാരയില്‍ സമന്വയിപ്പിച്ച് ഒരു പൊതുവായ മൂല്യ വ്യവസ്ഥിതി രൂപപ്പെടുത്തുന്നത് സംബന്ധിച്ച ഇവരുടെ ഗവേഷണത്തിനാണ് ഈ ഗ്രാന്റ് ലഭിച്ചത്. വിദ്യാഭ്യാസവും ഗവേഷണവും ഏറെ പരിപോഷിപ്പിക്കുന്ന ഒരു രാജ്യമാണ് ന്യൂ സീലാന്‍ഡ് എന്നാണ് ഇവരുടെ അഭിപ്രായം.
 
മദ്രാസ് സര്‍വ്വകലാശാലയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദമെടുത്ത പ്രിയ ഉന്നത പഠനത്തിനായി അമേരിക്കയില്‍ പോകുകയും പര്‍ഡ്യൂ സര്‍വ്വകലാശാലയില്‍ നിന്നും പൊളിറ്റിക്കല്‍ സയന്‍സില്‍ ബിരുദാനന്തര ബിരുദവും പി. എച്ച്. ഡിയും നേടുകയുണ്ടായി. കുറച്ചു നാള്‍ പര്‍ഡ്യൂ സര്‍വ്വകലാശാലയിലും കാലിഫോര്‍ണിയാ സര്‍വ്വകലാശാലയിലും പഠിപ്പിച്ചതിനു ശേഷമാണ് ഇവര്‍ 1996ല്‍ ന്യൂ സീലാന്‍ഡിലേക്ക് ചേക്കേറിയത്.
 
പരിസ്ഥിതി, പരിസ്ഥിതി രാഷ്ട്രീയം, സമൂഹത്തില്‍ സ്ത്രീകളുടെ പങ്കും ഉന്നമനവും, മാധ്യമ രാഷ്ട്രീയം, നവ കൊളോണിയലിസം എന്നിങ്ങനെ ഒട്ടേറെ വിഷയങ്ങളില്‍ താല്പര്യമുള്ള പ്രിയ ഒട്ടേറെ പുസ്തകങ്ങളുടെ സൃഷ്ടാവ് കൂടിയാണ്.
 
തിരുവിതാങ്കൂര്‍ കൊച്ചി സര്‍ക്കാരിന്റെ ചീഫ് സെക്രട്ടറിയായിരുന്ന മാളിയേക്കല്‍ കുര്യന്‍ ജോര്‍ജ്ജിന്റെ മകനായ രാജക്കുട്ടി ജോര്‍ജ്ജിന്റെ ചെറുമകളാണ് പ്രിയ.
 Dr. Priya Kurien wins prestigious research grant from the Royal Society of New Zealand 
 

Labels: ,

  - ജെ. എസ്.
   ( Wednesday, October 28, 2009 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്ആമിക്ക് സ്നേഹപൂര്‍വ്വം
madhavikutty
 
കല്‍ക്കട്ടയിലെ ബാല്യം, ഇടക്കുള്ള പുന്നയൂര്‍കുളം സന്ദര്‍ശനം, ചഞ്ചലമായ മനസ്സ്, പാരമ്പര്യമായി കിട്ടിയ സാഹിത്യ വാസന, ആമിക്ക് എഴുതാതിരിക്കാന്‍ എങ്ങനെ കഴിയും?
 
ചുറ്റുമുള്ള അപരിചിതരെ തുറിച്ചു നോക്കുന്നു എന്ന് അച്ഛന്റെ ശകാരം. കുഞ്ഞ് ആമിക്ക് ചുറ്റുപാടുകളേയും ചുറ്റും ഉള്ളവരേയും നോക്കാതിരിക്കാനും കഴിഞ്ഞില്ല. എല്ലാം കണ്ടു, കേട്ടു. അങ്ങനെ ആമി, മാധവിക്കുട്ടി എന്ന കഥാകാരിയായി. പിന്നീട് ഇംഗ്ലീഷ് കവിതകളിലൂടെ ലോകം അറിയുന്ന കമലാ ദാസും. സ്വകാര്യ ജീവിതത്തിലെ ഏടുകള്‍ക്ക് അച്ചടി മഷി പുരട്ടി എന്ന ആരോപണങ്ങളും ഒപ്പം കൂട്ടിന്. ഒടുവില്‍ മനസ്സിന്റേയും ശരീരത്തിന്റേയും വേഷപ്പകര്‍ച്ചകളോടെ കമലാ സുരയ്യയും.
 
ഏതായാലും മലയാള ഭാഷയും മലയാളികളും ഉള്ളിടത്തോളം മാധവിക്കുട്ടിക്ക് മരിക്കാന്‍ ആവില്ല, നമ്മുടെ മനസ്സുകളില്‍ നിന്നും. നെയ് പായസത്തിന്റെ മധുരമായ്, നേര്‍ത്ത സങ്കടങ്ങളുടെ നൂലിഴകളായ്, ആമി ഇവിടെ ഉണ്ടാകും. എപ്പോഴും.

Labels: , ,

  - ജ്യോതിസ് (e പത്രം കറസ്പോണ്ടന്റ്)
   ( Sunday, May 31, 2009 )    

1അഭിപ്രായങ്ങള്‍ (+/-)
Links to this post

1 Comments:

good one, bur could have been some more elaborate how she countinued to be in ours minds

May 31, 2009 5:40 PM  

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്മാധവിക്കുട്ടി അന്തരിച്ചു
madhavikuttyപ്രശസ്ത എഴുത്തുകാരി മാധവിക്കുട്ടി അന്തരിച്ചു. ഞായറാഴ്ച്ച രാവിലെ 01:55 ന് പൂനെയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. 75 കാരിയായ ഇവര്‍ കഴിഞ്ഞ ഏതാനും മാസങ്ങളായി ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്നു എന്ന് ബന്ധുക്കള്‍ അറിയിച്ചു.
 
ഇംഗ്ലീഷില്‍ കമലാ ദാസ് എന്ന പേരില്‍ എഴുതിയിരുന്ന മാധവിക്കുട്ടി ഇംഗ്ലീഷില്‍ ഏറെ ബഹുമാനിക്കപ്പെടുന്ന ഒരു കവയത്രിയാണ്. എന്നാല്‍ വെട്ടി തുറന്ന് എഴുതിയ തന്റെ കഥകളുടെ പേരില്‍ മലയാളത്തില്‍ ഇവര്‍ എന്നും ഒരു വിവാദ നായിക ആയിരുന്നു. “എന്റെ കഥ” എന്ന പുസ്തകത്തിലൂടെ യാഥാസ്ഥിതിക സാമൂഹ്യ വ്യവസ്ഥിതികളെയും കെട്ടി പിടിച്ചു നടന്ന തന്റെ സമുദായ കാരണവന്മാരെ മൂരാച്ചികള്‍ എന്ന് വിശേഷിപ്പിച്ച് തന്റേടിയായ ഇവര്‍ അനന്തമായ വിവാദങ്ങള്‍ക്ക് തിരി കൊളുത്തിയെങ്കിലും ജീവിത സായാഹ്നത്തില്‍ അത് തന്റെ കഥ അല്ലായിരുന്നു എന്ന് വെളിപ്പെടുത്തിയിരുന്നു.
 
ലോകത്തെ പ്രേമ സാന്ദ്രമായ തന്റെ മിഴികളിലൂടെ നോക്കി കണ്ട മാധവിക്കുട്ടി സ്വാഭാവികമായ പ്രതികരണങ്ങളിലൂടെ ലോകത്തോട് സംവദിക്കുക വഴി ലോകത്തെമ്പാടുമുള്ള യുവാക്കള്‍ക്ക് എന്നും പ്രിയങ്കരിയായിരുന്നു.
  

Labels: , ,

  - ജെ. എസ്.
   ( Sunday, May 31, 2009 )    

1അഭിപ്രായങ്ങള്‍ (+/-)
Links to this post

1 Comments:

മലയാള ഭാഷയിലും സാഹിത്യത്തിലും പൂത്തു നിന്നിരുന്ന നീര്‍മാതളപ്പൂവ് കൊഴിഞ്ഞു വീണിരിക്കുന്നു .മലയാളിയുടെ വായനാലോകത്ത്‌ സര്‍ഗ്ഗാത്മതകതയുടെ പുതുവസന്തം തീര്‍ത്ത എഴുത്തുകാരിയുടെ ഓര്‍മ്മ മലയാള ഭാഷ ഉള്ളടത്തൊളം കാലം ഒളിമങാതെ നിലനില്‍ക്കും.മലയാളികള്‍ക്ക് മലയാളഭാഷക്ക് എക്കാലവും ഓര്‍മ്മിക്കാനുള്ള വിഭവങള്‍ നല്‍കിയിട്ടാണ് മലയാളത്തിന്റെ സ്വന്തം മാധവിക്കുട്ടി കടന്ന് പോയിരിക്കുന്നത്.
സാഹിത്യ രംഗത്തെന്ന പോലെ സാമൂഹ്യരംഗത്തും തന്റെ ധീരമായ കാഴ്ചപ്പട് പ്രകടിപ്പിച്ചിട്ടൂള്ള അസാമാന്യ വ്യക്തിത്വത്തിന്ന് ഉടമയായിരുന്നു മലയാളികളുടെ പ്രിയംകരിയായ മാധവിക്കുട്ടി.
സ്ത്രീപുരുഷ സമത്വത്തിന്റെയും സ്തീ സ്വാതന്ത്യ്രത്തിന്റെയും പ്രതീകമായി എന്നും ഉയര്‍ത്തിക്കാട്ടാവുന്ന ഉത്തമ മാതൃകയുമഅയിരു മാധവിക്കുട്ടിയുടെ വിയോഗത്തില്‍ അഗാധമായ ദുഃഖവും അവരുടെ സ്മരണക്കുമുന്നില്‍ ആദരജ്ഞലികളും അര്‍പ്പിക്കുന്നു.
നാരായണന്‍ വെളിയംകോട്.ദുബായ്

May 31, 2009 1:28 PM  

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്മലയാളിക്ക് ബില്‍ ഗേറ്റ്സ് സ്കോളര്‍ഷിപ്പ്
mathew-madhavacheril-gates-foundation-scholarshipമൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ ഗേറ്റ്സ് സ്ഥാപിച്ച ബില്‍ ആന്‍ഡ് മെലിന്‍ഡ ഗേറ്റ്സ് ഫൌണ്ടേഷന്‍ ഏര്‍പ്പെടുത്തിയ സ്കോളര്‍ ഷിപ്പിന് മലയാളി വിദ്യാര്‍ത്ഥി അര്‍ഹനായി. കോട്ടയം പുതുപ്പള്ളി സ്വദേശിയായ മാത്യു മാധവച്ചേരില്‍ എന്ന ഫിസിക്സ് വിദ്യാര്‍ത്ഥിക്കാണ് ഇതോടെ പ്രശസ്തമായ കാംബ്രിഡ്ജ് സര്‍വ്വകലാ ശാലയില്‍ ഭൌതിക ശാസ്ത്രത്തില്‍ ഉന്നത പഠനം നടത്താനുള്ള അവസരം ലഭിക്കുക. ലോകം എമ്പാടും നിന്നും 32 രാജ്യങ്ങളില്‍ നിന്നും തെരഞ്ഞെടുത്ത 90 പേരില്‍ ആറ് ഇന്ത്യക്കാരാണ് ഉള്ളത്. മൊത്തം 6700 അപേക്ഷകരില്‍ നിന്നും ആണ് ഇവരെ തെരഞ്ഞെടുത്തത്.
 
ബില്‍ ഗേറ്റ്സ് സ്ഥാപിച്ച ബില്‍ ആന്‍ഡ് മെലിന്‍ഡ ഗേറ്റ്സ് ഫൌണ്ടേഷന്‍ എന്ന ലോകത്തിലെ ഏറ്റവും പ്രമുഖമായ ചാരിറ്റി സംഘടന ഏര്‍പ്പെടുത്തിയ ഈ സ്കോളര്‍ ഷിപ്പുകള്‍ സാമൂഹിക നേതൃത്വവും ഉത്തരവാദിത്തവും പ്രോത്സാഹി പ്പിക്കുവാന്‍ എല്ലാ വര്‍ഷവും ലോകമെമ്പാടും നിന്ന് വിദ്യാര്‍ത്ഥികളെ തെരഞ്ഞെടുത്ത് കാംബ്രിഡ്ജ് സര്‍വ്വകലാ ശാലയില്‍ പഠിക്കുവാന്‍ ഉള്ള അവസരം നല്‍കുന്നു.
 
കോട്ടയം പുതുപ്പള്ളി സ്വദേശിയായ മാത്യു ഇപ്പോള്‍ ഡല്‍ഹി സര്‍വ്വകലാ ശാലയില്‍ അണ്ടര്‍ ഗ്രാജുവേറ്റ് ഡിഗ്രിക്ക് ഭൌതിക ശാസ്ത്രം പഠിക്കുന്നു. തന്റെ ഒഴിവു സമയങ്ങളില്‍ ക്വാണ്ടം ഇന്‍ഫര്‍മേഷനില്‍ ഗവേഷണം നടത്തി വന്ന മാത്യുവിന് ഈ സ്കോളര്‍ ഷിപ്പ് ലഭിച്ചതോടെ കാംബ്രിഡ്ജിലെ സുസജ്ജമായ ക്വാണ്ടം കമ്പ്യൂട്ടേഷന്‍ കേന്ദ്രത്തില്‍ തന്റെ ഗവേഷണം തുടരാന്‍ ആവും എന്നത് ഏറെ സന്തോഷം നല്‍കുന്നു.
 
ശാസ്ത്രം ജനപ്രിയ മാകുന്നത് തനിക്ക് ഏറെ പ്രതീക്ഷ നല്‍കുന്നു എന്ന് പറയുന്ന മാത്യു ശാസ്ത്ര തത്വങ്ങള്‍ ജനങ്ങളിലേക്ക് ഇറങ്ങി ചെല്ലുന്നത് സാമൂഹിക പുരോഗതിക്കും ശാക്തീകരണത്തിനും ഹേതുവാകും എന്ന് വിശ്വസിക്കുന്നു.
 
 

Labels: , ,

  - ജെ. എസ്.
   ( Thursday, May 07, 2009 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്കേരളത്തിന് ഓസ്കര്‍
മികച്ച ശബ്ദ മിശ്രണത്തിനുള്ള ഈ വര്‍ഷത്തെ ഓസ്കര്‍ മലയാളിയായ റസൂല്‍ പൂക്കുട്ടിക്ക് ലഭിച്ചു. കൊല്ലം ജില്ലയിലെ വിളക്കുപാറ എന്ന ഗ്രാമത്തില്‍ നിന്നാണ് റസൂല്‍ പൂകുട്ടി ഓസ്കര്‍ അവാര്‍ഡ് ജേതാവ് എന്ന നിലയിലേക്കുള്ള തന്റെ വളര്‍ച്ച ആരംഭിക്കുന്നത്. വൈദ്യുതി എത്താത്ത ഈ ഗ്രാമത്തില്‍ ജനിച്ചു വളര്‍ന്നത് കൊണ്ടാകാം റസൂല്‍ ദൃശ്യങ്ങളേക്കാള്‍ ശബ്ദത്തെ സ്നേഹിച്ചത്. പി. ടി. പൂകുട്ടി - നബീസ ദമ്പതികളുടെ എട്ടാമത്തെ മകനായ റസൂല്‍ ദാരിദ്ര്യത്തിനിടയില്‍ ഏറെ കഷ്ടപ്പെട്ടാണ് 1995ല്‍ പൂനെയിലെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് വണ്ടി കയറിയത്. 1997ല്‍ രജത് കപൂറിന്റെ പ്രൈവറ്റ് ഡിറ്റക്ടീവ് ആയിരുന്നു റസൂലിന്റെ ആദ്യ ചിത്രം. വികലമായ ശബ്ദ മിശ്രണം സിനിമയുടെ ശാപം ആണെന്ന് തിരിച്ചറിഞ്ഞ റസൂല്‍ തന്റെ സിനിമകളെ കേള്‍വിയുടെ ഉത്സവമാക്കി മാറ്റി. തന്റെ മുപ്പതോളം വരുന്ന ചിത്രങ്ങളിലൂടെ സാങ്കേതികത മാത്രമല്ല സര്‍ഗ്ഗാത്മകത കൂടിയാണ് ശബ്ദമിശ്രണം എന്ന് റസൂല്‍ തെളിയിച്ചു. ആ ജൈത്ര യാത്ര ഇപ്പോള്‍ സ്ലം ഡോഗ് മില്യണെയര്‍ എന്ന ചിത്രത്തിലൂടെ ഓസ്കറിലും എത്തി നില്‍ക്കുമ്പോള്‍ മലയാളികള്‍ക്കും ഇന്ത്യാക്കാര്‍ക്കും ഏറെ അഭിമാനിക്കാന്‍ വക നല്‍കി ഇത്തവണത്തെ ഓസ്കര്‍.
മികച്ച സംഗീതത്തിനും ഗാനത്തിനും ഇന്ത്യയുടെ സംഗീത മാന്ത്രികനായ എ. ആര്‍. റഹ്മാന് ലഭിച്ച രണ്ട് ഓസ്കറുകള്‍ അടക്കം മൂന്ന് ഓസ്കറുകള്‍ ഇന്ത്യക്ക് സ്വന്തം.
ഓസ്കര്‍ ഏറ്റു വാങ്ങി കൊണ്ട് റസൂല്‍ പറഞ്ഞത് ഇത് തനിക്ക് അവിശ്വസനീയം ആണെന്നാണ്. ഓം എന്ന പ്രണവ മന്ത്രം ലോകത്തിന് സമ്മനിച്ച ഭാരതമാണ് തന്റെ നാട്. ഓം‌കാരത്തിനു മുന്‍പും ശേഷവും ഓരോ മാത്ര മൌനം ഉണ്ട്. ഈ അംഗീകാരം ഞാന്‍ എന്റെ രാജ്യത്തിന് സമര്‍പ്പിക്കുന്നു. എന്റെ ഗുരുക്കന്മാര്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും അക്കാദമിക്കും എല്ലാവര്‍ക്കും ഞാന്‍ എന്റെ നന്ദി അറിയിക്കുന്നു. ഇത് തനിക്ക് ലഭിച്ച ഒരു പുരസ്കാരം ആയിട്ടല്ല ചരിത്ര മുഹൂര്‍ത്തം ആയിട്ടാണ് താന്‍ ഇതിനെ വില മതിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു.

Labels: , ,

  - ജെ. എസ്.
   ( Monday, February 23, 2009 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്അടുത്ത വര്‍ഷം 10 വിശുദ്ധരെ കൂടി പ്രഖ്യാപിക്കും എന്ന് വത്തിക്കാന്‍ - വിശുദ്ധരില്‍ മലയാളികള്‍ ഇല്ല
അടുത്ത വര്‍ഷം വിശുദ്ധരായി പ്രഖ്യാപിക്കുന്ന 10 പേരുടെ പട്ടികയില്‍ മലയാളികള്‍ ഇല്ല എന്ന് വത്തിക്കാനില്‍ നിന്നും ഉള്ള റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. പോപ് ബെനഡിക്ട് പതിനാറാമന്‍ അടുത്ത് വര്‍ഷം 10 പുതിയ വിശുദ്ധരെ കൂടി പ്രഖ്യാപിക്കും എന്ന് അറിയിച്ചു. ഇവരുടെ പേര് വിവരങ്ങള്‍ വെളിപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ ഇവരില്‍ മലയാളികള്‍ ആരും തന്നെ ഇല്ല. ആദ്യ ഘട്ടത്തില്‍ 5 വിശുദ്ധരെ ആയിരിക്കും പ്രഖ്യാപിക്കുക. ഏപ്രില്‍ 26ന് പ്രഖ്യാപിക്കുന്ന വിശുദ്ധരില്‍ 4 പേര്‍ ഇറ്റലിക്കാരും ഒരു പോര്‍ച്ചുഗീസുകാരനും ആണ് ഉള്ളത്. ഫാദര്‍ ആര്‍ക്കാഞ്ചെലോ താഡിനി (1846 - 1912), സിസ്റ്റര്‍ കാതറീന വോള്‍പിചെല്ലി (1839 - 1894), ബെര്‍ണാര്‍ഡോ തൊളോമി (1272 - 1348), ഗെര്‍ട്രൂഡ് കാതെറീന കൊമെന്‍സോളി (1847 - 1903) എന്നിവരാണ് ഇറ്റലിക്കാര്‍. ഇവരെ കൂടാതെ പോര്‍ചുഗലില്‍ നിന്നുള്ള നൂണോ ഡി സാന്റ മാറിയ അല്‍‌വാറെസ് പെരേര (1360 - 1431) യേയും ആദ്യ ഘട്ടത്തില്‍ വിശുദ്ധരായി പ്രഖ്യാപിക്കും. അടുത്ത സംഘം വിശുദ്ധര്‍ ഫ്രാന്‍സില്‍ നിന്നും ഉള്ള ഷോണ്‍ ജുഗാന്‍ (1792 - 1879), പോളണ്ടുകാരനായ ആര്‍ച്ച് ബിഷപ് സിഗ്മണ്ട് ഷെസ്നി ഫെലിന്‍സ്കി (1822 - 1895), സ്പെയിനില്‍ നിന്നും ഫ്രാന്‍സിസ്കോ ഗിറ്റാര്‍ട്ട് (1812 - 1875), റാഫേല്‍ ബാരണും (1911 - 1938), ബെല്‍ജിയത്തില്‍ നിന്നുള്ള ജോസഫ് ദാമിയന്‍ ഡി വൂസ്റ്റര്‍ (1840 - 1889) എന്നിവരും ഉണ്ടാവും.

Labels: , ,

  - ജെ. എസ്.
   ( Sunday, February 22, 2009 )    

1അഭിപ്രായങ്ങള്‍ (+/-)
Links to this post

1 Comments:

enthaanee vishuddhanmaarkkulla yogiyathakal.. enthinte adisthaanatthilaanu vishuddharaakkunnath..

aal daivangalude loka sammmelanamaanallo ente eeshooyeee

February 22, 2009 4:59 PM  

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്തിരുവല്ലയില്‍ നേതൃത്വ ക്യാമ്പ്
വേള്‍ഡ് മലയാളി കൌണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ പത്തനംതിട്ടയിലെ കോളജ് വിദ്യാര്‍ത്ഥികള്‍ക്കായി ഫെബ്രുവരി 21 മുതല്‍ 23 വരെ തിരുവല്ല ബോതനയില്‍ നേതൃത്വ പരിശീലന ക്യാമ്പ് സംഘടിപ്പിക്കുന്നു. ജനുവരി 8, 9, 10 തിയ്യതികളില്‍ തിരുവനന്തപുരം മസ്കോട്ട് ഹോട്ടലില്‍ വെച്ചു നടന്ന “ആള്‍ട്ടിയസ്” നേതൃത്വ ക്യാമ്പിന്റെ തുടര്‍ച്ച ആയിട്ടാണ് ഇത് നടക്കുക. ഡോ. എ. വി. അനൂപിന്റെ നേതൃത്വത്തില്‍ ഉള്ള ചെന്നൈയിലെ പ്രമുഖ വ്യാപാര സ്ഥാപനമായ “ചോലയില്‍” ഗ്രൂപ്പാണ് പരിപാടിയുടെ പ്രായോജകര്‍. “മെഡിമിക്സ്”, “സഞ്ജീവനം” എന്നിവ ചോലയില്‍ ഗ്രൂപ്പിന്റെ പ്രശസ്തമായ ഉല്‍പ്പന്നങ്ങള്‍ ആണ്. ശ്രീ നാരായണ ഗുരുവിന്റെ ജീവ ചരിത്രത്തെ ആസ്പദമാക്കി നിര്‍മ്മിച്ച “യുഗ പുരുഷന്‍” എന്ന സിനിമയുടെ നിര്‍മ്മാതാവ് കൂടിയാണ് ഡോ. അനൂപ്.
ക്യാമ്പിന്റെ ഉല്‍ഘാടനം നിര്‍വഹിക്കുന്നത് ലോകത്തെ ഏറ്റവും കൂടുതല്‍ കാലം ബിഷപ്പായിരുന്ന അഭിവന്ദ്യ ഫിലിപ്പോസ് മാര്‍ ക്രിസൊസ്തോം ആയിരിക്കും. കേരളത്തിലെ യുവാക്കളെ ആഗോള തലത്തില്‍ മത്സരിക്കാന്‍ സജ്ജരാക്കി ആദര്‍ശ ശുദ്ധിയും മികവുറ്റതുമായ ഒരു യുവ നേതൃത്വ നിര കെട്ടിപ്പടുക്കുകയും അങ്ങനെ ഇന്ത്യക്ക് തന്നെ മാതൃകയായി കേരളത്തിലെ പുതിയ തലമുറയിലെ യുവ നേതാക്കളെ വളര്‍ത്തി എടുക്കുകയും ആണ് “ആള്‍ട്ടിയസ്” പദ്ധതിയുടെ ലക്ഷ്യം എന്ന് സംഘാടകര്‍ അറിയിച്ചു.
വേള്‍ഡ് മലയാളി കൌണ്‍സില്‍ ചെയര്‍മാന്‍ സോമന്‍ ബേബി, പ്രസിഡന്റ് ജോളി തടത്തില്‍, ജന. സെക്രട്ടറി ജോര്‍ജ്ജ് കാക്കനാട്ട്, ട്രഷറര്‍ അജയകുമാര്‍, നവ കേരള യുടെ ചെയര്‍മാന്‍ അനൂപ് ധന്വന്തരി എന്നിവരും കഴിഞ്ഞ കാല കൌണ്‍സില്‍ ഭാരവാഹികളായ ആന്‍ഡ്രൂ പാപ്പച്ചന്‍, ഗോപാല പിള്ളൈ, അനൂപ് എ. വി. എന്നിവര്‍ ഈ സംരംഭത്തിന്റെ നേട്ടങ്ങള്‍ എടുത്തു കാണിച്ചു. ലോക മലയാളി കൌണ്‍സിലിന്റെ ആറ് റീജ്യണില്‍ നിന്നുമുള്ള നേതാക്കളായ ഡോ. നന്ദ കുമാര്‍, ഡേവിഡ് ഹിറ്റ്ലാര്‍ എന്നിവര്‍ ഫാര്‍ ഈസ്റ്റ് റീജ്യണില്‍ നിന്നും മോഹന്‍ നായര്‍ ഇന്ത്യാ റീജ്യണില്‍ നിന്നും ഡേവിഡ് ലൂക്കോസ്, നിയാസ് അലി, വര്‍ഗീസ് ചാക്കോ എന്നിവര്‍ മിഡില്‍ ഈസ്റ്റില്‍ നിന്നും മാത്യു കുഴിപ്പിള്ളില്‍, പ്രിന്‍സ് പള്ളിക്കുന്നേല്‍ എന്നിവര്‍ യൂറോപ്പ് റീജ്യണില്‍ നിന്നും ബാബു ചാക്കോ, അബ്ദുള്‍ കരീം എന്നിവര്‍ ആഫ്രിക്കാ റീജ്യണില്‍ നിന്നും ചെറിയാന്‍ അലക്സാണ്ടര്‍ അമേരിക്ക റീജ്യണില്‍ നിന്നും ഈ സംരംഭത്തിന് തങ്ങളുടെ പരിപൂര്‍ണ്ണ പിന്തുണ വാഗ്ദാനം ചെയ്തിട്ടുണ്ട്.

Labels: ,

  - ജെ. എസ്.
   ( Thursday, February 19, 2009 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്എ.ആര്‍. റഹ്‌മാന് ഗോള്‍ഡന്‍ ഗ്ലോബ്
ഗോള്‍ഡന്‍ ഗ്ലോബ് ലഭിക്കുന്ന ആദ്യത്തെ ഇന്ത്യക്കാരനായി എ. ആര്‍. റഹ്‌മാന്‍ തെരഞ്ഞെടുക്കപ്പെട്ടു. “സ്ലം ഡോഗ് മില്ല്യണയര്‍” എന്ന സിനിമയുടെ സംഗീതത്തിനാണ് റഹ്‌മാന് ഈ പുരസ്കാരം ലഭിച്ചത്. ഈ സിനിമ മികച്ച തിരക്കഥക്കും, മികച്ച സംവിധായകനും ഉള്ള പുരസ്കാരങ്ങളും നേടി. ഡ്രാമ വിഭാഗത്തില്‍ മികച്ച സിനിമക്കുള്ള പുരസ്കാരവും ഈ സിനിമക്കു തന്നെ ആണ് ലഭിച്ചത്. ഗുത്സാറിന്റെ വരികള്‍ക്ക് റഹ്‌മാന്‍ ഈണം പകര്‍ന്ന “ജെയ് ഹോ” എന്ന ഗാനത്തിന്റെ സംഗീത സംവിധാനത്തിനാണ് ഈ അംഗീകാരം ലഭിച്ചത്. ഇന്ത്യന്‍ നയതന്ത്രജ്ഞനായ വികാഷ് സ്വരൂപിന്റെ നോവലിനെ ആധാരമാക്കി അടുത്തതാണ് ഈ സിനിമ. മുംബൈയിലെ ചേരികളില്‍ നിന്നും ജമാല്‍ എന്നയാള്‍ ഒരു റിയാലിറ്റി ഷോയില്‍ വിജയി ആവുന്നതോടെ കോടീശ്വരന്‍ ആയി തീരുന്ന കഥ പറയുന്ന സിനിമയില്‍ അനില്‍ കപൂര്‍, ഇര്‍‌ഫാന്‍ ഖാന്‍ എന്നിവരാണ് അഭിനയിച്ചിട്ടുള്ളത്.

Labels: , ,

  - ജെ. എസ്.
   ( Monday, January 12, 2009 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്ലോക സുന്ദരി: ജൂറി നിഗമനം ശരിയായില്ല എന്ന് പാര്‍വ്വതി
ലോക സുന്ദരി മത്സരത്തില്‍ ഈ തവണ രണ്ടാം സ്ഥാനം നേടിയ പാര്‍വ്വതി പറയുന്നത് ജൂറികളുടെ നിഗമനം ശരിയായില്ല എന്നാണ്. മറ്റുള്ള വരേക്കാള്‍ താന്‍ മികച്ച പ്രകടനം തന്നെയാണ് കാഴ്ച വച്ചതെന്നും നല്ല ആത്മ വിശ്വാസം ഉണ്ടായിരുന്നു എന്നും പാര്‍വ്വതി മാധ്യമങ്ങളോട് പറഞ്ഞു. ചോദ്യങ്ങള്‍ ഒന്നും തന്നെ കടുപ്പമുള്ള തായിരുന്നില്ല എന്നും അവര്‍ പറഞ്ഞു.
Labels: , ,

  - ബിനീഷ് തവനൂര്‍
   ( Monday, December 15, 2008 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്പാക്കിസ്ഥാനെ ഭീകര രാജ്യമായി പ്രഖ്യാപിക്കണം - അമേരിക്കന്‍ ഇന്ത്യാക്കാ‍ര്‍
പാക്കിസ്ഥാനെ ഭീകര രാഷ്ട്രങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തണം എന്ന് പ്രവാസി ഇന്ത്യക്കാര്‍. അമേരിക്കയിലെ ബി. ജെ. പി. അനുകൂല സംഘടനയായ ഒ. എഫ്. ബി. ജെ. പി. യുടെ നേതൃത്വത്തില്‍ മാന്‍‌ഹട്ടനിലെ ഐക്യ രാഷ്ട്ര സംഘടനാ ആസ്ഥാനത്ത് തടിച്ചു കൂടിയ ഇന്ത്യന്‍ പ്രവാസികള്‍ ആണ് ഈ ആവശ്യം മുന്നോട്ട് വെച്ചത്. ലോകത്തെമ്പാടും നടന്ന ഭീകര ആക്രമണ ങ്ങളിലും തന്നെ പാക്കിസ്ഥാന്റെ കരങ്ങള്‍ ഉണ്ടായി രുന്നെന്ന് അവര്‍ കുറ്റപ്പെടുത്തി. പാകിസ്ഥാനില്‍ നിന്നും വീണ്ടു മൊരിക്കല്‍ കൂടി ഇത്തരം ഒരു ആക്രമണം ഉണ്ടാവാ തിരിക്കാന്‍ വേണ്ട നടപടികള്‍ ഉടന്‍ കൈക്കൊ ള്ളണമെന്ന് അവര്‍ ഐക്യ രാഷ്ട്ര സംഘടനാ സെക്രട്ടറി ജനറലിന് നല്‍കിയ നിവേദനത്തില്‍ പറഞ്ഞു.

ജമാ അത്ത് ഉദ് ദവ സംഘടനയെ നിരോധിച്ച നടപടി ഇതിനിടെ ആഗോള തലത്തില്‍ സ്വാഗതം ചെയ്യപ്പെടുന്നുണ്ട്.

Labels: , , ,

  - ബിനീഷ് തവനൂര്‍
   ( Monday, December 15, 2008 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്പാര്‍വതി രണ്ടാമത്തെ ലോക സുന്ദരി
ഇന്ത്യയുടെ അഭിമാനം വാനോളം ഉയര്‍ത്തി മലയാളിയായ പാര്‍വതി ഓമന കുട്ടന്‍ ലോക സുന്ദരി മത്സരത്തില്‍ രണ്ടാം സ്ഥാനത്ത് എത്തി. സൌത്ത് ആഫ്രിക്കയിലെ ജോഹന്നസ് ബര്‍ഗില്‍ നടന്ന ഈ വര്‍ഷത്തെ ലോക സുന്ദരി മത്സരത്തില്‍ ഒന്നാമത് എത്തിയത് റഷ്യന്‍ സുന്ദരി സെനിയ സുഖിനോവയാണ്. ഏപ്രിലില്‍ മിസ് ഫെമിന സൌന്ദര്യ മത്സരത്തില്‍ മിസ് ഇന്ത്യയായ പാര്‍വതിയോട് അവസാന റൌണ്ടിലെ ചോദ്യത്തിന് മറുപടിയായി ഇങ്ങനെ പറഞ്ഞു. മൂന്ന് കാര്യങ്ങള്‍ ആണ് എന്നെ പ്രത്യേകമായി ആകര്‍ഷിച്ചത്. ജോഹന്നസ് ബര്‍ഗിലെ ആള്‍ക്കാര്‍ ഇന്ത്യക്കാരെ പോലെ തന്നെ നന്മ നിറഞ്ഞവരാണ്. രണ്ട് ലോക നേതാക്കളുടെ സാന്നിധ്യം രണ്ടു രാജ്യങ്ങളിലേയും ജനങ്ങളെ വളരെയേറെ സ്വാധീനിച്ചിട്ടുണ്ട്. മഹാത്മാ ഗാന്ധിയും നെല്‍‌സണ്‍ മന്‍ഡേലയും. മൂന്നാമതായി ഞാന്‍ ഒരു മഹത്തായ പാരമ്പര്യം ഉള്ള ഒരുനാട്ടില്‍ നിന്നും മറ്റൊരു മഹത്തായ പാരമ്പര്യം ഉള്ള നാട്ടില്‍ എത്തിയിരിക്കുന്നു എന്ന് എനിക്ക് സൌത്ത് ആഫ്രിക്കയില്‍ എത്തിയപ്പോള്‍ തോന്നി. പാര്‍വതിയുടെ നയപരവും ഔചിത്യ പൂര്‍ണ്ണവും ആയ മറുപടി കാണികള്‍ ആവേശ പൂര്‍വ്വം ഏറ്റു വാങ്ങുക യുണ്ടായി.
21 കാരിയായ ഈ അഞ്ചടി ഒന്‍പതിഞ്ചുകാരിക്ക് ഹിന്ദി സിനിമയില്‍ അഭിനയിക്കാന്‍ മോഹമുണ്ടത്രെ. കോട്ടയം സ്വദേശിനിയായ പാര്‍വതി ജനിച്ചു വളര്‍ന്നത് മുംബൈയില്‍ ആണെങ്കിലും മലയാളത്തെ ഒരുപാട് സ്നേഹിക്കുന്നു എന്ന് പറയുന്നു. നന്നായി മലയാളം സംസാരിക്കുന്ന പാര്‍വതി താന്‍ മലയാള തനിമ എപ്പോഴും മനസ്സില്‍ കൊണ്ടു നടക്കുവാന്‍ ഇഷ്ടപ്പെടുന്നു എന്നും പറഞ്ഞു.

Labels: , ,

  - ജെ. എസ്.
   ( Sunday, December 14, 2008 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്സന്ദീപിന് സ്മാരകം വേണം - ശശി തരൂര്‍
രാജ്യത്തിന്റെ സുരക്ഷക്കായി ജീവന്‍ ത്യജിച്ച മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്റെ സ്മാരകം തിരുവനന്തപുരത്ത് സ്ഥാപിക്കണം എന്ന് മുന്‍ ഐക്യ രാഷ്ട്ര സഭാ അണ്ടര്‍ സെക്രട്ടറി ശശി തരൂര്‍ ആവശ്യപ്പെട്ടു. മുംബൈ ഭീകര ആക്രമണത്തില്‍ കൊല്ലപ്പെട്ട ധീരന്മാരെ ആദരിക്കാന്‍ കേരളം എന്തെങ്കിലും ചെയ്യണം. രക്തസാക്ഷി മണ്ഡപത്തില്‍ സ്ഥാപിക്കുന്ന ഒരു കെടാ നാളം ആവാം അത് എന്നും അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. ഇത് ഭൂതകാല സ്മരണ മാത്രമല്ല, ഭാവിയെ നാം എങ്ങനെ നേരിടണം എന്നതിനൊരു ഓര്‍മ്മപ്പെടുത്തല്‍ കൂടിയാണ്. മുംബയില്‍ നടന്ന ദാരുണമായ സംഭവങ്ങള്‍ ദേശ രക്ഷയും സുരക്ഷയും കക്ഷി രാഷ്ട്രീയത്തിനും മുകളിലാണ് എന്ന് നമ്മെ ഓര്‍മ്മിപ്പിക്കുന്നു. ഭീകര ആക്രമണത്തിന് എതിരെ നടത്തിയ ഓപ്പറേഷന്റെ പാളിച്ചകളെ പറ്റി ഇപ്പോള്‍ ചര്‍ച്ച ചെയ്യുന്നത് ശരിയല്ല. എന്നാല്‍ നമ്മുടെ സൈന്യത്തെ ആധുനീകരിക്കേണ്ടത് ആവശ്യമാണ്. ഭീകര വാദത്തെ നേരിടാന്‍ അന്താരാഷ്ട്ര തലത്തില്‍ സഹകരണം വര്‍ദ്ധിപ്പിക്കുകയും വേണം എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.


Labels: , ,

  - ജെ. എസ്.
   ( Monday, December 01, 2008 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്വീര മൃത്യു വരിച്ച സന്ദീപ്
ഭീകരരുടെ വെടിയേറ്റ ഒരു സഹ പ്രവര്‍ത്തകനെ രക്ഷിക്കാനുള്ള ശ്രമത്തില്‍ വെടിയേറ്റ് മരണത്തിന് കീഴടങ്ങിയ മലയാളിയായ മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന് ദേശം കണ്ണീരില്‍ കുതിര്‍ന്ന അന്ത്യോ പചാരങ്ങള്‍‍ അര്‍പ്പിച്ചു. ബാംഗ്ലൂരിലെ വസതിയില്‍ പൊതു ദര്‍ശനത്തിനു വെച്ച മൃതദേഹം ഒരു നോക്ക് കാണാന്‍ അനേകാ യിരങ്ങളാണ് എത്തിയത്. കര്‍ണ്ണാടക മുഖ്യമന്ത്രി യദിയൂരപ്പ പുഷ്പ ചക്രം അര്‍പ്പിച്ചു.
31 കാരനായ മേജര്‍ സന്ദീപ് ഐ. എസ്. ആര്‍. ഓ. യില്‍ നിന്നും വിരമിച്ച കെ. ഉണ്ണികൃഷ്ണന്റെ ഏക പുത്രനാണ്. കോഴിക്കോട് ബേപ്പൂരാണ് സ്വദേശമെങ്കിലും വര്‍ഷങ്ങളായി ബാംഗ്ലൂരാണ് താമസം.
“എനിക്ക് എന്റെ മകനെ വെള്ളിയാഴ്ച്ച നഷ്ടപ്പെട്ടു. രക്തസാക്ഷി എന്ന് എന്റെ മകനെ വിളിക്കാന്‍ ഞാന്‍ ആഗ്രഹിക്കു ന്നില്ലെങ്കിലും അവന്‍ രാജ്യത്തിന് വേണ്ടി എന്തെങ്കിലും ചെയ്തു എന്ന് എനിക്ക് അഭിമാനത്തോടെ പറയുവാനാവും” - സന്ദീപിന്റെ അച്ഛന്‍ പറഞ്ഞു.
തന്റെ ഒരു സുഹൃത്തിന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ ഡിസംബറില്‍ വീട്ടില്‍ വരാനിരി ക്കുകയായിരുന്നു സന്ദീപ്.
1999ല്‍ എന്‍ ഡി. ഏ. യില്‍ നിന്നും പുറത്തിറങ്ങിയ സന്ദീപ് ബീഹാര്‍ ഏഴാം റെജിമെന്റില്‍ ചേര്‍ന്നു. സന്ദീപിന്റെ വീര്യം മനസ്സിലാ ക്കിയതിനെ തുടര്‍ന്ന് അദ്ദേഹത്തെ ദേശീയ സുരക്ഷാ സേനയിലേക്ക് 2007 ജനുവരിയില്‍ എടുക്കുക യായിരുന്നു.
കാശ്മീര്‍ നുഴഞ്ഞു കയറ്റക്കാരെ നേരിട്ട പരിചയ സമ്പത്തുള്ള സന്ദീപിനെ നവംബര്‍ 27ന് താജില്‍ നടത്തിയ പ്രത്യേക ഓപ്പറേഷന്റെ ഭാഗമാക്കിയത് ഈ പരിചയ സമ്പത്ത് മുന്‍ നിര്‍ത്തിയാണ്.
ഇദ്ദേഹത്തിന്റെ നേതൃത്വത്തില്‍ മുന്നേറിയ സൈന്യം ഭീകരരുമായി രൂക്ഷമായ യുദ്ധത്തില്‍ ഏര്‍പ്പെടുകയുണ്ടായി. ഒരു സൈനികന് വെടിയേറ്റതിനെ തുടര്‍ന്ന് ഇയാളെ അവിടെ നിന്ന് മാറ്റുവാന്‍ ഏര്‍പ്പാ ടാക്കിയ സന്ദീപ് തന്റെ സുരക്ഷ വക വെക്കാതെ ഭീകരരെ അവിടെ നിന്നും തുരത്തി ഓടിക്കു കയായിരുന്നു. താജിന്റെ മറ്റൊരു നില വരെ ഇവരെ ഇങ്ങനെ സന്ദീപ് പിന്തുടര്‍ന്ന് ഓടിച്ചത്രെ. എന്നാല്‍ ഇതിനിടയില്‍ തനിക്ക് വെടി ഏല്‍ക്കുകയും മരണത്തിന് കീഴടങ്ങുക യുമായിരുന്നു മലയാളത്തിന്റെ വീര പുത്രനായ സന്ദീപ്.

Labels: , , ,

  - ജെ. എസ്.
   ( Saturday, November 29, 2008 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്സുധീര്‍നാഥിന് അംഗീകാരം


പ്രശസ്ത കാര്‍ട്ടൂണിസ്റ്റ് സുധീര്‍നാഥിന്റെ “കാറ്റത്തൊരു കിളിക്കൂട്” എന്ന കാര്‍ട്ടൂണ്‍ ഹിമല്‍ ദക്ഷിണേഷ്യന്‍ കാര്‍ട്ടൂണ്‍ മത്സരത്തില്‍ എഡിറ്ററുടെ പ്രത്യേക അംഗീകാരത്തിന് അര്‍ഹമായി. കേരള കാര്‍ട്ടൂണ്‍ അക്കാദമി സെക്രട്ടറിയും തേജസ് ദിനപത്രത്തില്‍ എഡിറ്റോറിയല്‍ കാര്‍ട്ടൂണിസ്റ്റുമാണ് ശ്രീ സുധീര്‍നാഥ്.
ലോകമെമ്പാടും നിന്ന് 173 കാര്‍ട്ടൂണിസ്റ്റുകള്‍ മത്സരത്തില്‍ പങ്കെടുക്കുകയുണ്ടായി. ഒന്നാം സമ്മാനം ബോസ്നിയയില്‍ നിന്നുമുള്ള ഹുസേജിന്‍ ഹനൂസിക്കിന് ലഭിച്ചു. കാഠ്മണ്ഡുവില്‍ നവമ്പര്‍ 14, 15 തിയതികളില്‍ നടക്കുന്ന ദക്ഷിണേഷ്യന്‍ കാര്‍ട്ടൂണ്‍ കോണ്‍ഗ്രസിന് മുന്നോടിയായിട്ടായിരുന്നു കാര്‍ട്ടൂണ്‍ മത്സരം. ദക്ഷിണേഷ്യന്‍ എഡിറ്റോറിയല്‍ കാര്‍ട്ടൂണിസ്റ്റുകളുടെ ആദ്യത്തെ കൂട്ടായ്മയാവും ഈ കാര്‍ട്ടൂണ്‍ കോണ്‍ഗ്രസ്. രണ്ട് ദിവസം നീണ്ട് നില്‍ക്കുന്ന സമ്മേളനത്തില്‍ കാര്‍ട്ടൂണുകളുടെ രാഷ്ട്രീയ പ്രാധാന്യവും സമൂഹത്തിലും മാധ്യമങ്ങളിലും കാര്‍ട്ടൂണുകളുടെ പ്രസക്തിയും ചര്‍ച്ചാ വിഷയമാവും. മറ്റു കാര്‍ട്ടൂണിസ്റ്റുകളെ കാണുവാനും തങ്ങളുടെ മേഖലയിലെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുവാനും ഒരു അപൂര്‍വ്വ അവസരം കൂടിയായിരിയ്ക്കും ഈ സമ്മേളനം.മത്സര വിജയികള്‍ പ്രത്യേക ക്ഷണിതാക്കളായുള്ള ഈ സമ്മേളനത്തില്‍ വെച്ച് വിജയികള്‍ക്ക് അവാര്‍ഡുകള്‍ സമ്മാനിയ്ക്കും.

അവാര്‍ഡ് ലഭിച്ച കാര്‍ട്ടൂണ്‍


കാര്‍ട്ടൂണിസ്റ്റിന്റെ വെബ് സൈറ്റ്

സമ്മേളനത്തോടനുബന്ധിച്ച് രണ്ടാഴ്ച്ച നീണ്ടു നില്‍ക്കുന്ന കാര്‍ട്ടൂണ്‍ പ്രദര്‍ശനവും സംഘടിപ്പിച്ചിട്ടുണ്ട്. പ്രദര്‍ശനത്തില്‍ പ്രശസ്ത കാര്‍ട്ടൂണിസ്റ്റ് അബു അബ്രഹാമിന്റെയും മറ്റ് അഞ്ച് നേപ്പാളി കാര്‍ട്ടൂണിസ്റ്റുകളുടെയും കാര്‍ട്ടൂണുകള്‍ പ്രദര്‍ശിപ്പിയ്ക്കും.

Labels: ,

  - ജെ. എസ്.
   ( Tuesday, November 04, 2008 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്ഖത്തര്‍ മലയാളി സമ്മേളനം; ഇന്തോ അറബ് എക്സിബിഷന്‍ ആരംഭിച്ചു
അഞ്ചാമത് ഖത്തര്‍ മലയാളി സമ്മേളനത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന ഇന്തോ- അറബ് എക്സിബിഷന്‍ ഖത്തറിലെ ഇന്ത്യന്‍ അംബാസിഡര്‍ ഡോ. ജോര്‍ജ്ജ് ജോസഫ് ഉദ്ഘാടനം ചെയ്തു.
ഖത്തര്‍ ഇന്ത്യന്‍ ഇസ്ലാഹി സെന്‍റര്‍, ട്രാഫിക്ക് ഡിപ്പാര്‍ട്ട്മെന്‍റ്, കോസ്റ്റ് ഗാര്‍ഡ്, ഡ്രഗ്സ് പ്രിവന്‍ഷന്‍, ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്‍ തുടങ്ങിയവരുടെ സ്റ്റാളുകള്‍, വിവിധ രാജ്യത്തിലെ നാണയങ്ങള്‍ , ഫോട്ടോകള്‍, പെയിന്‍റുകള്‍, പുഷ്പഫല പ്രദര്‍ശനം തുടങ്ങിയവ ഇതിനോടനുബന്ധിച്ച് സംഘടിപ്പിച്ചിട്ടുണ്ട്. എല്ലാ ദിവസവും വൈകീട്ട് 5 മുതല്‍ 9 വരെയാണ് പ്രദര്‍ശനം.

Labels: ,

  - ജെ. എസ്.
   ( Sunday, April 06, 2008 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്ചങ്ങനാശ്ശേരിക്കാരി, പാര്‍വതി ഓമനക്കുട്ടന്‍ മിസ് ഇന്ത്യ
ചങ്ങനാശ്ശേരിക്കാരി സുന്ദരി പാര്‍വതി ഓമനക്കുട്ടന്‌ മിസ്‌ ഇന്ത്യ കിരീടം. മുംബൈയില്‍ നടന്ന ഫെമിന മിസ്‌ ഇന്ത്യ മത്സരത്തില്‍ 27 സുന്ദരിമാരെ പിന്‍തള്ളിയാണ്‌ പാര്‍വതി വിജയപീഠമേറിയത്‌. ആദ്യമായാണ്‌ ഒരു മലയാളി പെണ്‍കുട്ടി ഈ നേട്ടം സ്വന്തമാക്കുന്നത്‌. ഒക്ടോബര്‍ നാലിനു യുക്രൈനില്‍ നടക്കുന്ന ലോകസുന്ദരി മത്സരത്തില്‍ പാര്‍വതി ഇന്ത്യയെ പ്രതിനിധീകരിക്കും. ഇന്നലെ രാത്രി നടന്ന മിസ്‌ ഇന്ത്യ ഫൈനലില്‍ സിമ്രാന്‍ കൗര്‍ മുന്‍ഡിക്കും ഹര്‍ഷിത സക്സേനയ്‌ക്കുമാണ്‌ രണ്ടും മൂന്നും സ്ഥാനങ്ങള്‍. ഇവര്‍ യഥാക്രമം മിസ്‌ യൂണിവേഴ്‌സ്‌, മിസ്‌ എര്‍ത്ത്‌ സൗന്ദര്യമത്സരങ്ങളില്‍ പങ്കെടുക്കും.
ഹൈദരാബാദില്‍ നടന്ന പാന്റലൂണ്‍ ഫെമിന മിസ്‌ ഇന്ത്യ-സൗത്ത്‌ മത്സരത്തില്‍ ദക്ഷിണേന്ത്യന്‍ സൗന്ദര്യ റാണിയായി തിരഞ്ഞെടുക്കപ്പെട്ട പാര്‍വതിക്ക്‌ മിസ്‌ ഇന്ത്യ മത്സരത്തിലേക്കു നേരിട്ട്‌ പ്രവേശനം ലഭിക്കുകയായിരുന്നു.
മുംബൈ താജ്‌ ഹോട്ടലിലെ റസ്റ്റോറന്റ്‌ മാനേജര്‍ ചങ്ങനാശ്ശേരി മടപ്പള്ളി ചെമ്പകശ്ശേരി ഓമനക്കുട്ടന്റെയും ശ്രീകലയുടെയും മകളാണ്‌ ഇരുപതുകാരിയായ പാര്‍വതി.
കഴിഞ്ഞ വര്‍ഷം കൊച്ചി സതേണ്‍ നേവല്‍ കമാന്‍ഡിന്റെ നാവികസുന്ദരി മത്സരത്തിലും കിരീടം ചൂടിയിരുന്നു. ഇംഗ്ലീഷ്‌ സാഹിത്യ ബിരുദധാരിയാണ്‌. മുംബൈ അന്ധേരി വെസ്റ്റിലെ താജ്‌ അപ്പാര്‍ട്ട്‌മെന്റിലാണ്‌ താമസം.

Labels: ,

  - ജെ. എസ്.
   ( Sunday, April 06, 2008 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്ഒളിമ്പിക്സിന് വേദിയാകാനുള്ള ഖത്തറിന്‍റെ ശ്രമങ്ങള്‍ക്ക് പിന്തുണയേകി കൂട്ടയോട്ടം
2016 ലെ ഒളിമ്പിക്സിന് വേദിയാകാനുള്ള ഖത്തറിന്‍റെ ശ്രമങ്ങള്‍ക്ക് പിന്തുണയേകിക്കൊണ്ട് ഖത്തറിലെ വിവിധ ഇന്ത്യന്‍ സംഘടനകളുടെ നേതൃത്വത്തില്‍ ദോഹയില്‍ കൂട്ടയോട്ടം നടന്നു. ദോഹ ഗോ ഫോര്‍ ഇറ്റ് എന്ന് പേരിട്ട പരിപാടിയില്‍ ഒളിമ്പ്യന്‍മാരായ ഗുരുബച്ചന്‍സിംഗ് രണ്‍ധാവ, ഷൈനി വില്‍സണ്‍ എന്നിവര്‍ അടക്കം നിരവധി പേര്‍ പങ്കെടുത്തു. ദോഹയിലെ ഖലീഫാ സ്റ്റേഡിയത്തില്‍ ഒന്നര കിലോമീറ്റര്‍ ഓടിയതിന് ശേഷം ഖത്തര്‍ ഒളിമ്പിക്സ് കമ്മിറ്റി അധ്യക്ഷന്‍ ശൈഖ് അബ്ദുറഹ്മാന്‍ അല്‍താനിക്ക് ഒളിമ്പ്യന്‍മാര്‍ കൊടി കൈമാറിയതോടെയാണ് പരിപാടി സമാപിച്ചത്. ഖത്തറിലെ ഇന്ത്യന്‍ അംബാസഡര്‍ ഡോ. ജോര്‍ജ്ജ് ജോസഫ്, വിവിധ ഇന്ത്യന്‍ പ്രവാസി സംഘടനാ പ്രതിനിധികള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

Labels: , ,

  - ജെ. എസ്.
   ( Sunday, March 30, 2008 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്ഒളിമ്പിക്സ് - ഖത്തറിന്‍റെ പിന്തുണയ്ക്കായി ഇന്ത്യന്‍ സമൂഹവും
2016 ലെ ഒളിമ്പിക്സ് നേടിയെടുക്കാനുള്ള ഖത്തറിന്‍റെ പിന്തുണയ്ക്കായി ഖത്തറിലെ ഇന്ത്യന്‍ സമൂഹവും രംഗത്തെത്തി. ദോഹാ ഗോ ഫോര്‍ ഇറ്റ് എന്ന മുദ്രാവാക്യവുമായാണ് ഖത്തറിലെ പ്രവാസി സമൂഹം പിന്തുണ പ്രഖ്യാപിച്ചത്. ഇതിന്‍റെ ഭാഗമായി ഈ മാസം 28 ന് ദോഹ ഖലീഫാ സ്റ്റേഡിയത്തില്‍ 4000 ത്തോളം പേര്‍ പങ്കെടുക്കുന്ന കൂട്ടയോട്ടം സംഘടിപ്പിക്കുമെന്ന് സംഘാടക സമിതി ചെയര്‍മാന്‍ ഡോ. മോഹന്‍ തോമസ് ദോഹയില്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. മില്‍ഖാ സിംഗ്, ഷൈനി വിത്സണ്‍ തുടങ്ങിയവര്‍ കൂട്ടയോട്ടത്തില്‍ പങ്കെടുക്കും. ഖത്തറിന്‍റെ ശ്രമകരമായ ദൗത്യത്തിന് ഇന്ത്യന്‍ പ്രവാസി സമൂഹം നല്‍കുന്ന ഐക്യദാര്‍ഡ്യമാണ് ഇതെന്നും സംഘാടകര്‍ വിശദീകരിച്ചു.

Labels: , ,

  - ജെ. എസ്.
   ( Tuesday, March 18, 2008 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്ഇന്ത്യന്‍ കായിക താരങ്ങളെ സ്പോണ്‍സര്‍ ചെയ്യാം - ലാലു സാമുവല്‍

മികച്ച കായിക താരങ്ങളെ ഇന്ത്യയില്‍ നിന്ന് സ്പോണ്സര്‍ ചെയ്യാന്‍ തയ്യാറാണെന്ന് ക്ലിപ്സല്‍‍ കമ്പനി എം.ഡിയും മലയാളിയുമായ ലാലു സാമുവല്‍ പറഞ്ഞു. കമ്പനിയുടെ പുതിയ ഫാക്ടറി ഷാര്‍ജയില്‍ ഉദ്ഘാടനം ചെയ്തതുമായി ബന്ധപ്പെട്ട് eപത്രത്തോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.


ഉദ്ഘാടന ചടങ്ങില്‍ ആസ്ടേലിയന്‍ ഫുട്ബോള്‍ ടീമംഗങ്ങള്‍ മുഴുവന്‍ പങ്കെടുത്തിരുന്നു. നക്കീല്‍ ഉള്‍പ്പടെയുള്ള 5 പ്രമുഖ കമ്പനികള്‍ക്കൊപ്പം ആസ്ട്രേലിയന്‍ ടീമിനെ സ്പോണ്സര്‍ ചെയ്തിരിക്കുന്നത് ക്ലിപ്സലാണ്. 600 പേര്‍ക്ക് തൊഴില്‍ ലഭിക്കുന്ന ലൈറ്റ് നിര്‍മ്മാണ യൂണിറ്റാണ് ക്ലിപ്സല്‍ പുതുതായി ഷാര്‍ജ ഫ്രീസോണില്‍ ആരംഭിച്ചിരിക്കുന്നത്.

കോളേജ് പഠനകാലത്ത് സംസ്ഥാന അത് ലറ്റായിരുന്നു അടൂര്‍ സ്വദേശിയായ ലാലു സാമുവല്‍.

Labels:

  - ജെ. എസ്.
   ( Monday, February 11, 2008 )    


ആര്‍ക്കൈവ്സ്

ePathram Pacha
ePathram Magazine

ബുക്ക് റിപബ്ലിക് - e പത്രം പിന്തുണക്കുന്ന വെബ് സൈറ്റ്
dubaieasy - e പത്രം പിന്തുണക്കുന്ന വെബ് സൈറ്റ്

Click here to download Malayalam fonts
Click here to download Malayalam fontsസ്വകാര്യതാ നയം | സംഘടനാ വിവരങ്ങള്‍ | പരസ്യ സഹായി | പത്രാധിപര്‍

© e പത്രം 2010

വാര്‍ത്തകള്‍

പ്രധാന വാര്‍ത്തകള്‍
പ്രാദേശിക വാര്‍ത്തകള്‍
സിറ്റിസണ്‍ ജേണലിസം
വിനോദം, സിനിമ
ബിസിനസ്സ് വാര്‍ത്തകള്‍

News in English

 

കലാ സാഹിത്യം

ലേഖനങ്ങള്‍
കവിതകള്‍
കഥകള്‍
അനുഭവങ്ങള്‍

 

മഞ്ഞ (മാഗസിന്‍)

കവിതകള്‍
ചിത്രകല
അഭിമുഖം
കഥകള്‍
കുറിപ്പുകള്‍
മരമെഴുതുന്നത്

കോളംസ്

 

പച്ച (പരിസ്ഥിതി)

മറ്റ് പംക്തികള്‍

ചരമം
ഹെല്പ് ഡെസ്ക്
ബൂലോഗം
കാര്‍ട്ടൂണ്‍
വെബ്ബന്നൂരില്‍ കണ്ടത്
വായനക്കാര്‍ പറഞ്ഞത്