23 May 2008

അമൃത ചൈതന്യ എന്ന സന്തോഷ് മാധവന്‍
ആരോപിക്കപ്പെട്ട കുറ്റകൃത്യങ്ങള്‍:
പ്രായപൂര്‍ത്തിയാകാത്ത പന്ത്രണ്ടോളം പെണ്‍കുട്ടികളെ മാനഭംഗപ്പെടുത്തി.
നീല ചിത്ര നിര്‍മ്മാണം
നിരോധിക്കപ്പെട്ട വസ്തുക്കള്‍ (മയക്ക് മരുന്ന്, പുലിത്തോല്‍) കൈവശം വെച്ചു.
ഭക്തരില്‍ നിന്നും പണം തട്ടിയെടുത്തു.
ദുബായില്‍ ഒരു വ്യവസായിയുടെ കയ്യില്‍ നിന്നും പണംതട്ടിയെടുത്തതിന്റെ പേരില്‍ ഇന്റര്‍പോളിന്റീ നോട്ടപുള്ളി.മെയ് 13
സന്തോഷ് മാധവന്‍ അറസ്റ്റില്‍. പ്രായപൂര്‍ത്തിയാകാത്ത ഏഴിലേറെ പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്തെന്ന് പോലീസ്.
നീല ചിത്ര നിര്‍മ്മാണവും സെറാഫിന്‍ എഡ്വിനില്‍ നിന്ന് പണം തട്ടിയതും സമ്മതിച്ചു.


ഒടുവില്‍ അമൃത ചൈതന്യ എന്ന സന്തോഷ് മാധവന്‍ പോലീസ് പിടിയിലായി. കൊച്ചിയില്‍ അറസ്റ്റിലായ സന്തോഷ് മാധവനെതിരെ പ്രായ പൂര്‍ത്തിയാകാത്ത പെണ്‍ കുട്ടികളെ ബലാത്സംഗം ചെയ്തതും നീല ചിത്രം നിര്‍മിച്ചതും ഉള്‍പ്പെടെ മൂന്ന് കേസുകളാണ് കേരളാ പോലീസ് റെജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. സന്തോഷ് മാധവനെ നാളെ കോടതിയില്‍ ഹാജരാക്കും.
സന്തോഷ് മാധവന്‍ ബലാത്സംഗം ചെയ്തതായി കാണിച്ച് പതിനഞ്ച് വയസ്സായ പെണ്‍ കുട്ടി ചൊവ്വാഴ്ച രാ‍വിലെ പരാതി നല്‍കിയത് അനുസരിച്ചാണ് പ്രായ പൂര്‍ത്തിയാകാത്ത പെണ്‍ കുട്ടികളെ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയതിന് പോലീസ് കേസെടുത്തത്. ഇടപ്പള്ളിക്കടുത്ത് പെണ്‍കുട്ടികള്‍ക്കായ് അനാഥാശ്രമം നടത്തിയിരുന്ന സന്തോഷ് മാധവന്‍ അവിടെ ഉണ്ടായിരുന്ന പന്ത്രണ്ടോളം പെണ്‍കുട്ടികളെ പീഡിപ്പിച്ചതായി സംശയമുണ്ടെന്ന്‍ സിറ്റി പോലീസ് കമ്മീഷണര്‍ മനോജ് എബ്രഹാം പറഞ്ഞു.
ഇതിന് പുറമെ ദുബായില്‍ വെച്ച് സെറഫിന്‍ എഡ്വിന്‍ എന്ന സ്ത്രീയെ വഞ്ചിച്ചു എന്നതും കടവന്തറയിലെ ഫ്ലാറ്റ് റെയിഡ് ചെയ്തത് സംബന്ധിച്ചും രണ്ട് കേസുകള്‍ കേരള പോലീസ് റെജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
പുലര്‍ച്ചയോടെ സന്തോഷ് മാധവനെ പിടി കൂടിയിരുന്നു എങ്കിലും ഒന്‍പത് മണിക്കാണ് അറസ്റ്റ് രേഖപ്പെടുത്തിയിട്ടുള്ളത്. വൈപിന്‍ വഴി കാറില്‍ സഞ്ചരിക്കവെ ഡ്രൈവര്‍ തോമസിനോട് ഒപ്പമാണ് സന്തോഷ് മാധവനെ അറസ്റ്റ് ചെയ്തത്. നാല് ബാങ്കുകളിലായി എണ്‍പത് ലക്ഷം രൂപയും പല ഇടത്തായി ആറേക്കര്‍ മുപ്പത്തിയെട്ട് സെന്റ് സ്ഥലവും ഒരു ഫ്ലാറ്റും സന്തോഷ് മാധവന് സ്വന്തമായുണ്ട്. ആഭ്യന്തര മന്ത്രിയുടെ മകനുമായി ബന്ധമുള്ള രീതിയിലൊന്നും സന്തോഷ് മാധവന്‍ ചോദ്യം ചെയ്യലില്‍ പറഞ്ഞില്ലെന്നും പോലീസ് വിശദീകരിച്ചു.
ഏതാനും ദിവസങ്ങള്‍ നീണ്ട ആശയ കുഴപ്പത്തിനും അന്വേഷണങ്ങള്‍ക്കും ശേഷമാണ് പോലീസ് അമൃത ചൈതന്യ എന്ന സന്തോഷ് മാധവനെ അറസ്റ്റ് ചെയ്തത്. ഒരു തവണ മുന്നില്‍ എത്തിയിട്ടും വെറുതെ വിട്ട സന്തോഷ് മാധവനെ പോലീസ് പിടി കൂടിയത് നാടകീയം ആയിട്ടായിരുന്നു.
സന്തോഷ് മാധവനുമായി ബന്ധമുള്ള ആലപ്പുഴ ഡി. വൈ. എസ്. പി. സാം ക്രിസ്റ്റി ഡാനിയേലിനെ സര്‍വീസില്‍ നിന്നും സസ്പെണ്ട് ചെയ്തു. സന്തോഷ് മാധവനുമായി ബന്ധമുള്ള ഉന്നതരെ കുറിച്ചുള്ള അന്വേഷണം ശക്തമാക്കാന്‍ ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്ണന്‍ പോലീസിന് നിര്‍ദേശം നല്‍കി.
14 മെയ്
സന്തോഷ് മാധവനെ അഞ്ച് ദിവസത്തേക്ക് കോടതി പോലീസ് കസ്റ്റഡിയില്‍ വിട്ടു. കൂടുതല്‍ ചോദ്യം ചെയ്യണമെന്ന് പോലീസ്.
സന്തോഷ് മാധവന്റെ ദുബായ് തട്ടിപ്പുകള്‍
സന്തോഷ് മാധവന്‍ ഹോട്ടല്‍ ബിസിനസ് നടത്താനെന്ന പേരിലാണ് തന്നില്‍ നിന്ന് കാശ് തട്ടിയെടുത്തതെന്ന് സെറാഫിന്‍ എഡ്വിന്‍ പറഞ്ഞു. റോയല്‍ ക്രിസ്റ്റല്‍ ഹോട്ടല്‍ എം.ഡി ഇസ്മായീല്‍ എന്നയാളുമായി ചേര്‍ന്ന് ഹോട്ടല്‍ ബിസിനസ് നടത്താമെന്ന് പറഞ്ഞാണ് സന്തോഷ് മാധവന്‍ നാല് ലക്ഷം ദിര്‍ഹം (ഏകദേശം 45 ലക്ഷം രൂപ കൈക്കലാക്കിയതെന്നും ഇവര്‍ വ്യക്തമാക്കി.
ദുബായില്‍ ഇലക്ട്രോ മെക്കാനിക്കല്‍ കമ്പനി നടത്തുകയാണ് സെറാഫിന്‍. ഈ തട്ടിപ്പിന് ശേഷം ഇന്‍റര്‍പോളിന് സന്തോഷ് മാധവിനെതിരെ പരാതി നല്‍കിയതും ഫോട്ടോ നല്കിയതും താനാണെന്നും അവര്‍ വ്യക്തമാക്കി.
സന്തോഷ് മാധവിന്‍റെ ഡ്രൈവറായിരുന്ന അലി കുഞ്ഞിനും തട്ടിപ്പില്‍ വ്യക്തമായ പങ്കുണ്ടെന്നും സെറാഫിന്‍ പറഞ്ഞു. ഇയാള്‍ എപ്പോഴും സന്തോഷ് മാധവിന്‍റെ കൂടെ ഉണ്ടാകാറുണ്ടെന്നും അവര്‍ പറഞ്ഞു.
കേരളത്തില്‍ ഇത് സംബന്ധിച്ച് പരാതി നല്‍കുമെന്നും ഇപ്പോള്‍ ദുബായിലെ കരാമയില്‍ താമസിക്കുന്ന സെറഫിന്‍ വ്യക്തമാക്കി.
സന്തോഷ് മാധവന് ദുബായിലുള്ള റൂം എടുത്ത് കൊടുത്തത് റോയല്‍ ക്രിസ്റ്റ്യല്‍ കാര്‍ഗോ ഹോട്ടല്‍ എം.ഡി. ഇസ്മായീല്‍ ആണെന്നാണ് സെറാഫിന് പറഞ്ഞത്. തട്ടിപ്പ് നടത്തി സന്തോഷ് മാധവന്‍ മുങ്ങിയ ശേഷം ഈ മുറിയില്‍ പോയപ്പോളാണ് ഇയാളുടെ യഥാര്‍ത്ഥ ജീവിതത്തെക്കുറിച്ച് മനസിലായതെന്നും ഇവര്‍ പറയുന്നു. മുറിയില്‍ നിറയെ ഒഴിഞ്ഞ മദ്യക്കുപ്പികളായിരുന്നുവത്രെ. പിന്നീട് സന്തോഷ് മാധവന്‍റെ വീട്ടു ജോലിക്കാരനായിരുന്ന അസീസ് എന്നയാള്‍ പറ‍ഞ്ഞത് മിക്ക ദിവസങ്ങളിലും സന്തോഷ് മാധവന്‍ മദ്യം കഴിക്കാറുണ്ടായിരുന്നുവെന്നും. ഇടയ്ക്ക് സ്ത്രീകള്‍ വരാറുണ്ടായിരുന്നു എന്നും സെറാഫിന്‍ പറയുന്നു.
ഒരു സിനിമാ നടിയും ഇയാളുടെ മുറിയില്‍ വന്ന് താമസിച്ചിരുന്നുവത്രെ.
15 മെയ്
സന്തോഷ് മാധവനെ തെളിവെടുപ്പിനായി കൊച്ചിയിലെ ഫെഡറല്‍ ബാങ്കില്‍ കൊണ്ടു വന്നു. ഇയാളുടെ ലോക്കറില്‍ നിന്ന് ഇരുപതോളം സി.ഡി. കള്‍ പോലീസ് കണ്ടെടുത്തു. നൂറ് കണക്കിന് ആളുകള്‍ സന്തോഷ് മാധവനെ കാണാന്‍ തടിച്ചു കൂടിയിരുന്നു. ഇവരെ നിയന്ത്രിക്കാന്‍ വന്‍ പോലീസ് സന്നാഹവും ഒരുക്കിയിരുന്നു. പ്രായ പൂര്‍ത്തിയാകാത്തവര്‍ ഉള്‍പ്പടെ നിരവധി സ്ത്രീകളെ സന്തോഷ് മാധവന്‍ ലൈംഗികമായ പീഡനത്തിന് വിധേയം ആക്കിയതായി പോലീസിന് വിവരം ലഭിച്ചിരുന്നു. പീഡനത്തിന് ഇരയായ ഒരു പെണ്‍കുട്ടി രേഖാ മൂലം പരാതി നല്‍കുകയും ചെയ്തു. സ്ത്രീകളെ ഉപയോഗിച്ച് നീല ചിത്ര നിര്‍മാണം നടത്തുകയ്യും ചെയ്തതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ലോക്കറില്‍ നിന്നുള്ള സി. ഡി. കള്‍ പരിശോധിച്ചാല്‍ ഇയാള്‍ക്കെതിരായ തെളിവുകള്‍ ലഭിക്കുമെന്നാണ് പോലീസിന്റെ പ്രതീക്ഷ. സന്തോഷ് മാധവന്റെ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട ബാങ്ക് രേഖകളും പോലീസ് പരിശോധിക്കുന്നുണ്ട്. ബാങ്കിലെ പരിശോധന പൂര്‍ത്തിയായാല്‍ കടവന്തറയിലെ ഫ്ലാറ്റിലും ശാന്തി തീരം ആശ്രമത്തിലും സന്തോഷ് മാധവനെ കൊണ്ടു പോയി തെളിവെടുപ്പ് നടത്തും.
19 മെയ്
സന്തോഷ് മാധവന്‍ അടുത്ത മാസം രണ്ട് വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍.
20 മെയ്
മാനഭംഗ കേസുകളില്‍ തെളിവെടുക്കാന്‍ സന്തോഷ് മാധവനെ വീണ്ടും പോലീസ് കസ്റ്റഡിയില്‍ വിട്ടു. ശാന്തി തീരം ട്രസ്റ്റിന് വേണ്ടി പണം തട്ടിച്ചെന്നും പരാതി.
സന്തോഷ് മാധവനെ വെള്ളിയാഴ്ച വരെ പോലീസ് കസ്റ്റഡിയില്‍ വിട്ട് കൊടുത്തു. സന്തോഷ് മാധവന്‍ ശാന്തി തീരം ട്രസ്റ്റിന്റെ പേരില്‍ പണം തട്ടിച്ചെന്ന് നിക്ഷേപകരുടെ പരാതി പോലീസിന് ലഭിച്ചു. മൂന്ന് പെണ്‍കുട്ടികള്‍ കൂടി തങ്ങളെ സന്തോഷ് മാധവന്‍ പീഡിപ്പിച്ചതായി സിറ്റി പോലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കി. ഗള്‍ഫില്‍ നിന്നും 1 ലക്ഷം രൂപ വീതം എഴുപതോളം പേരില്‍ നിന്നും സന്തോഷ് മാധവന്‍ വാങ്ങിയതായാണ് പോലീസിന്റെ കണ്ടെത്തല്‍.
ആള്‍ ദൈവ അഗ്രിഗേറ്റര്‍

0അഭിപ്രായങ്ങള്‍ (+/-)

ePathram Pacha
ePathram Magazine

ബുക്ക് റിപബ്ലിക് - e പത്രം പിന്തുണക്കുന്ന വെബ് സൈറ്റ്
dubaieasy - e പത്രം പിന്തുണക്കുന്ന വെബ് സൈറ്റ്

Click here to download Malayalam fonts
Click here to download Malayalam fontsസ്വകാര്യതാ നയം | സംഘടനാ വിവരങ്ങള്‍ | പരസ്യ സഹായി | പത്രാധിപര്‍

© e പത്രം 2010

വാര്‍ത്തകള്‍

പ്രധാന വാര്‍ത്തകള്‍
പ്രാദേശിക വാര്‍ത്തകള്‍
സിറ്റിസണ്‍ ജേണലിസം
വിനോദം, സിനിമ
ബിസിനസ്സ് വാര്‍ത്തകള്‍

News in English

 

കലാ സാഹിത്യം

ലേഖനങ്ങള്‍
കവിതകള്‍
കഥകള്‍
അനുഭവങ്ങള്‍

 

മഞ്ഞ (മാഗസിന്‍)

കവിതകള്‍
ചിത്രകല
അഭിമുഖം
കഥകള്‍
കുറിപ്പുകള്‍
മരമെഴുതുന്നത്

കോളംസ്

 

പച്ച (പരിസ്ഥിതി)

മറ്റ് പംക്തികള്‍

ചരമം
ഹെല്പ് ഡെസ്ക്
ബൂലോഗം
കാര്‍ട്ടൂണ്‍
വെബ്ബന്നൂരില്‍ കണ്ടത്
വായനക്കാര്‍ പറഞ്ഞത്