26 November 2008
പ്രതിസന്ധി കാലത്തെ പ്രവാസി നിക്ഷേപങ്ങള്‍ ആഗോള സാമ്പത്തിക മാന്ദ്യം അമേരിക്കയേയും യൂറോപ്പിനേയും കാര്യമായി ബാധിചു എന്നാണ് ഓരോ ദിവസവും വരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. അമേരിക്ക - യൂറോപ്പ് എന്നിവിട ങ്ങളിലേക്ക് സര്‍വ്വീസുകള്‍ പ്രദാനം ചെയ്യുന്നതിനാല്‍ ഇത് ഇന്ത്യയിലെ ഐടി മേഖലയേയും പ്രത്യക്ഷത്തില്‍ തന്നെ ബാധിച്ചു. പലര്‍ക്കും ജോലി നഷ്ടപ്പെട്ടു തുടങ്ങി. സ്വാഭാവികമായും ഇതിനെ ചുറ്റിപറ്റിയുള്ള മറ്റു ബിസിനസ്സു കള്‍ക്കും അധികം വൈകാതെ പ്രതിസന്ധി ഉണ്ടാകും.ബാങ്കിങ്ങ്, ഷെയര്‍, റിയല്‍ എസ്റ്റേറ്റ് മേഖല തകര്‍ന്നാല്‍ അതോടെ സാമ്പത്തിക രംഗം മൊത്തത്തില്‍ തകിടം മറിയും. ബാങ്കിങ്ങ് മേഖലയില്‍ ഉണ്ടായ തകര്‍ച്ച ഷെയര്‍ മാര്‍ക്കറ്റിനെ പിടിചു കുലുക്കിയത് നാം കണ്ടതാണ്. റിയല്‍ എസ്റ്റേറ്റ് രംഗത്ത് കടം കൊടുക്കുന്ന ബാങ്കുകള്‍ക്ക് അവിടെ നല്കുവാന് പണം ഇല്ലാതെ വന്നാല്‍ ആ മേഖലയും പ്രതിസന്ധിയില്‍ ആകും. ഇത് അമേരിക്കയില്‍ നാം കണ്ടു കഴിഞ്ഞു. റിയല്‍ എസ്റ്റേറ്റ് ബിസിനസ്സ് പ്രധാന വരുമാന മാര്‍ഗ്ഗമായ രാജ്യങ്ങളില്‍ ഇത് വളരെ യധികം ബാധിക്കുവാന്‍ ഇടയുണ്ട്. എന്നാല്‍ ഇത് ഗള്‍ഫ് മേഖലയില്‍ ജോലി ചെയ്യുന്നവരെ "കാര്യമായി" ബാധിച്ചു തുടങ്ങിയിട്ടില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്നത്. അല്ലെങ്കില്‍ ഗള്‍ഫില്‍ ഇത് എങ്ങിനെ ബാധിക്കുവാന്‍ പോകുന്നു എന്നതിന്റെ വ്യക്തമായ ചിത്രം ഇനിയും പുറത്തു വന്നിട്ടില്ല. കണ്‍സ്ട്രക്ഷന്‍ മേഖലയില്‍ പലയിടത്തും ഇതിന്റെ സൂചനകള്‍ ഇതിനോടകം ലഭിച്ചു തുടങ്ങി എന്നാണ് അറിയുവാന്‍ കഴിയുന്നത്. പ്രോജക്ടുകള്‍ നിര്‍ത്തി വെക്കുകയോ തല്ക്കാലം തുടങ്ങിയതു പൂര്‍ത്തിയാക്കി മറ്റു ഫേസുകള്‍ ചെയ്യാതിരിക്കുകയോ ആയിരിക്കും ഇതിന്റ് ഫലം. ഇതു മൂലം ഈ മേഖലയില്‍ ഉള്ള ബിസിനസ്സിനു പ്രതിസന്ധിയും ഈ രംഗത്ത് തൊഴില്‍ ചെയ്യുന്നവര്‍ക്ക് ജോലി നഷ്ടപ്പെടുവാനും സാധ്യതയുണ്ട്. ഈ രംഗത്ത് ജോലി ചെയ്യുന്നവരില്‍ ഒരു വലിയ വിഭാഗം മലയാളികള്‍ ആണ്. സ്വാഭാവികമായും ഇത് മലയാളികളെ തന്നെ ആയിരിക്കും കാര്യമായി ബാധിക്കുക. വിനിമയ നിരക്കില്‍ ഉണ്ടായ വലിയ വ്യത്യസം ഗള്‍ഫ് മലയാളികള്‍ ശരിക്കും ഉപയോഗ പ്പെടുത്തി ക്കൊണ്ടിരി ക്കുകയാണ്. അടുത്ത കാലത്ത് ഇന്ത്യയിലേക്ക് പ്രത്യേകിച്ച് കേരളത്തിലേക്ക് വലിയ തോതില്‍ ആണ് പണം ഒഴുകുന്നത്. ഈ പണം നമ്മുടെ ബാങ്കുകളില്‍ എത്തപ്പെടുന്ന ഈ പണമെത്രയും വേഗം നിക്ഷേപമാക്കി മാറ്റുവാന്‍ ശ്രമിക്കുന്നവര്‍ ധാരാളമായുണ്ട്. സാധരണക്കാരായ മലയാളികള്‍ ഷെയര്‍ മാര്‍ക്കറ്റിലേക്ക് കടക്കുവാന്‍ തുടങ്ങിയ ഒരു സമയമായിരുന്നു ഇത്. എന്നാല്‍ ആഗോള തലത്തില്‍ ഷെയര്‍ മാര്‍ക്കറ്റില്‍ ഉണ്ടായ വന്‍ തിരിച്ചടികള്‍ അവരെ അതില്‍ നിന്നും പിന്തിരിപ്പിച്ചു. ഇനിയും ഷെയര്‍ മാര്‍ക്കറ്റില്‍ എന്തു സംഭവിക്കും എന്ന് പ്രവചിക്കുവാന്‍ കഴിയാത്ത സ്ഥിതിയില്‍ ആണ് വിദഗ്ദ്ധന്മാര്. മറ്റു നിക്ഷേപ രംഗം അന്വേഷിച്ച സാധരണക്കാരായ പ്രവാസ മലയാളികള്‍ സ്വാഭാവികമായും ഭൂമിയിലേക്ക് തിരിഞ്ഞു. സമീപ കാലത്ത് കേരളത്തില്‍ വന്‍ തോതിതില്‍ ആളുകള്‍ ഭൂമി വങ്ങി ക്കൂട്ടുകയും അതിന്റെ ഭാഗമായി ഭൂമിയുടെ വിലയില്‍ വന്‍ വര്‍ദ്ധനവും ആണ് ഉണ്ടായത്. വില ഇനിയും വര്‍ദ്ധിക്കും എന്ന പ്രതീക്ഷയില്‍ ആയിരുന്നു ഉള്‍ഗ്രാമങ്ങളില്‍ പോലും വലിയ വിലകൊടുത്ത് ഭൂമി വാങ്ങുവാന്‍ കച്ചവടക്കാര്‍ തയ്യാറായത്. "റോളിങ്ങ്" എന്ന ഓമന പ്പേരില്‍ അറിയപ്പെടുന്ന രീതിയാ ണിവരില് പലരും പിന്തുടരുന്നത്. അതായത് കടമായി വാങ്ങുന്ന പണമോ നിശ്ചിത നാളിനുള്ളില്‍ റെജിസ്റ്റര്‍ ചെയ്യാമെന്ന കരാറിലോ ആയിരുന്നു ഇവര്‍ ഭൂമി കൈവശ പ്പെടുത്തിയിരുന്നത്. എന്നാല്‍ ആഗോള സാമ്പത്തീക പ്രതിസന്ധിയെ തുടര്‍ന്ന് ഇന്ന് ഭൂമിയുടെ / കെട്ടിടങ്ങളുടെ വില എല്ലായിടത്തും കുറഞ്ഞു കൊണ്ടിരിക്കുന്നു. സ്വാഭാവികമായും ഇത്തരത്തില്‍ മറിച്ചു വില്ക്കുവാന് ഭൂമി വാങ്ങി ക്കൂട്ടിയവര്ക്ക് അധികം നാള് ഇത് കൈവശം വെച്ചു കൊണ്ടിരിക്കുവാന് സാധിക്കാത്ത സ്ഥിതി വന്നു. ഇവര്‍ ഇതു വില്ക്കുവാന് നിര്‍ബന്ധിതരായി. ഈ സമയത്താണ് മേല്‍പ്പറഞ്ഞ വിനിമയ നിരക്കില്‍ ഉണ്ടായ അനുകൂല സാഹചര്യം മുതലാക്കി പ്രവാസികള്‍ കേരളത്തിലേക്ക് പണമയക്കുന്നത്. സ്വഭാവികമായും കൂടുതല്‍ വിലക്ക് വില്ക്കുവാന് "സംഭരിച്ചു വച്ച" തും എന്നാല്‍ മുടക്കാ ചരക്കായതുമായ ഭൂമികള്‍ / കെട്ടിടങ്ങള്‍ കൈ വശമുള്ള കച്ചവടക്കാരെ സംബന്ധിച്ച് ഇത് ആശ്വാസകരമായ വാര്‍ത്തയായി. അവര്‍ പ്രവാസികളുടെ പണം കേരളത്തിലെ റിയല്‍ എസ്റ്റേറ്റ് രംഗത്തേക്ക് ഒഴുക്കി വിടുവാന്‍ ഉള്ള ശ്രമങ്ങള്‍ തുടങ്ങി. കേരളത്തിലെ ഭൂമി വിലയെ കുറിച്ചോ തങ്ങള്‍ വാങ്ങുന്ന കെട്ടിടത്തിന്റെ മൂല്യത്തെ കുറിച്ചോ വ്യക്തമായ ധാരണയില്ലാതെ പലരും അതില്‍ നിക്ഷേപിക്കുന്നു. ആഗോള സാമ്പത്തീക പ്രതിസന്ധിയെ തുടര്‍ന്ന് ഗള്‍ഫ് മേഖലയില്‍ ഉണ്ടാകുന്ന ഏതൊരു തിരിച്ചടിയും കേരളത്തിനെ ആകും ഏറ്റവും അധികം ബാധിക്കുക. കേരളം ഇന്ന് കാണുന്ന പകിട്ട് നില നിര്‍ത്തുന്നതില്‍ പ്രധാന പങ്ക് പ്രവാസികള്‍ അയക്കുന്ന പണത്തിന്റെ ബലത്തില്‍ ആണ്. അതു കൊണ്ട് ഇന്നത്തെ സാഹചര്യത്തില്‍ പ്രലോഭനങ്ങളെ അതി ജീവിച്ച് പ്രവാസികള്‍ തങ്ങളുടെ സമ്പാദ്യം സാമ്പത്തിക മാന്ദ്യത്തിന്റെ അലകള്‍ ഒന്ന് ഒടുങ്ങുന്നതു വരെയെങ്കിലും പല ബാങ്കുകളിലായി ലിക്വിഡ് ക്യാഷ് ആയി സൂക്ഷിക്കുന്നതാവും നന്നായിരിക്കുക. ഇനി നിക്ഷേപിക്കണം എന്ന് അത്രക്ക് നിര്‍ബന്ധം ഉള്ളവര്‍ അത് സ്വര്‍ണ്ണത്തില്‍ (സ്വര്‍ണ്ണാഭരണങ്ങളില്‍ അല്ല) നിക്ഷേപിക്കുന്നതാകും നന്നാകുക. കയ്യില്‍ കൂടുതല്‍ ധനം ഉള്ളവര്‍ക്ക് ഷെയറുകളും മറ്റും വില കുറഞ്ഞ സമയം എന്ന നിലക്ക് വേണങ്കില് നിക്ഷേപം നടത്താവുന്നതാണ് എന്നാല്‍ സാധരണക്കാരായ പ്രവാസികള്‍ കടം വങ്ങിയും മറ്റും ഭൂമിയിലും കെട്ടിടത്തിലും നിക്ഷേപം നടത്തുന്നത് ഒരു പക്ഷെ അപകടം ക്ഷണിച്ചു വരുത്തല്‍ ആകും. എന്തെങ്കിലും സാഹചര്യത്തില്‍ ജോലി നഷ്ടപ്പെടുകയും വാങ്ങിയ പ്രോപ്പര്‍ട്ടി വില്ക്കുവാന് ബുദ്ധിമുട്ടു വരികയോ എടുത്ത ലോണ്‍ തിരിച്ചടക്കുവാന്‍ കഴിയാതെ വരികയോ ചെയ്താല്‍ അത് അനാവശ്യമായ മാനസീക പ്രശ്നങ്ങള്‍ക്ക് വഴി തെളിക്കും പ്രത്യേകിച്ചും സാമ്പത്തീക പ്രതിസന്ധി ഉണ്ടാകുമ്പോള്‍ ആത്മഹത്യയില്‍ അഭയം തേടുന്നവരുടെ എണ്ണം നമ്മുടെ നാട്ടില്‍ വര്‍ദ്ധിക്കുകയാണ്. സാമ്പത്തീക രംഗത്തെ കാര്‍മേഖങ്ങള്‍ മാറി തെളിഞ്ഞ ആകാശം വരട്ടെ അപ്പോള്‍ ആകാം നിക്ഷേപങ്ങള്‍. അവസരങ്ങള്‍ അപ്പോഴും ഉണ്ടായിരിക്കും തീര്‍ച്ച. Nb: ആരുടേയും നിക്ഷേപ താല്പര്യങ്ങളെ / ബിസിനസ്സിനെ ഹനിക്കുവാന്‍ വേണ്ടിയല്ല ഈ കുറിപ്പ് എഴുതിയത്, മറിച്ച് പൊതു ജനത്തിനു നന്മ ഉണ്ടാക്കുക എന്ന വിശ്വാസത്തില്‍ മാത്രം എഴുതിയതാണ്. - എസ്. കുമാര്‍ (http://paarppidam.blogspot.com/) Labels: s-kumar |

ആഗോള സാമ്പത്തിക മാന്ദ്യം അമേരിക്കയേയും യൂറോപ്പിനേയും കാര്യമായി ബാധിചു എന്നാണ് ഓരോ ദിവസവും വരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. അമേരിക്ക - യൂറോപ്പ് എന്നിവിട ങ്ങളിലേക്ക് സര്‍വ്വീസുകള്‍ പ്രദാനം ചെയ്യുന്നതിനാല്‍ ഇത് ഇന്ത്യയിലെ ഐടി മേഖലയേയും പ്രത്യക്ഷത്തില്‍ തന്നെ ബാധിച്ചു. പലര്‍ക്കും ജോലി നഷ്ടപ്പെട്ടു തുടങ്ങി. സ്വാഭാവികമായും ഇതിനെ ചുറ്റിപറ്റിയുള്ള മറ്റു ബിസിനസ്സു കള്‍ക്കും അധികം വൈകാതെ പ്രതിസന്ധി ഉണ്ടാകും.














3 Comments:
എനിക്കു തോന്നുന്നു അമേരിക്കയിൽ ന്നിന്നൂം മറ്റും വരുന്ന വാർത്തകൾ എന്റെ ഭയത്തെ ശരിവെക്കുന്നുഎന്ന്.പ്രിയ പ്രവാസി സഹോദന്മാരെ നിക്ഷേപം സൂക്ഷിച്ച് എപ്പോൾവേണമെങ്കിലും നഷ്ടപ്പെടാവൂന്ന ജോലീയുടെ അസ്ഥിരതയിൽ ജീവിക്കുന്നവർ പ്രത്യേകിച്ചും.
THANK U FOR UR GOOD ADVCE/FENTASTIC REPORT
azeezks@gmail.com
dear S.Kumar,
a good analysis of the situation.its simple ,informative, easy to understand ,and without economic jargons.
azeez from canada
Post a Comment
Links to this post:
Create a Link
« ആദ്യ പേജിലേക്ക്