26 December 2009
ഞാന്‍ പ്രവാസിയുടെ മകന്‍ - സൈനുദ്ദീന്‍ ഖുറൈഷി തികച്ചും അപ്രതീക്ഷിതമായ ഒരു യാത്ര! ഈ നാട്ടിലേക്കുള്ള യാത്ര ആഗ്രഹിച്ച തല്ലായിരുന്നു. ഈ നാടിനെ വെറുത്തത് കൊണ്ടല്ല. ഒരിക്കലും വെറുപ്പില്ല എന്ന് മാത്രമല്ല അതിരറ്റ ആദരവും സ്നേഹവുമാണ്. പക്ഷെ, ഈ ജീവിതം ഞാന്‍ ഇഷ്ടപ്പെടുന്നില്ല. അതിനുള്ള പ്രചോദനം തന്റെ പ്രിയപ്പെട്ട അച്ഛനും.അച്ഛനായിരുന്നു നിര്‍ബന്ധം തന്റെ മക്കള്‍ ഈ മരുഭൂമിയില്‍ കഷ്ടപ്പെടരുതെന്ന്. നഗരത്തിന്റെ വശ്യമായ അലങ്കാര ങ്ങള്‍പ്പുറം ഒറ്റപ്പെടലിന്റേയും ഏകാന്തതയുടേയും അവ സമ്മാനിക്കുന്ന വിഷാദങ്ങളുടെയും ഇടയില്‍ രോഗ ഗ്രസ്തമായ പ്രവാസ ക്കൂടുകളിലേക്ക് തന്റെ മക്കളെ ചേക്കേറാന്‍ അനുവദിക്കില്ല എന്നത് അച്ഛന്റെ ഉറച്ച തീരുമാനമായിരുന്നു. "മക്കള്‍ പഠിയ്ക്കണം. പഠിച്ച് ഉന്നതമായ നിലകളില്‍ എത്തണം. ഒന്നിലും ഒരു കുറവ് വരാതെ എല്ലാം ചെയ്യാന്‍ ഞാനുണ്ട്, നിങ്ങളുടെ അച്ഛനുണ്ട്." പഴയ ലിപിയില്‍ ഭംഗിയായി എഴുതിയ കത്തിലെ വരികള്‍. ഞങ്ങള്‍ക്കും അമ്മയ്ക്കും വേറെ വേറെ യായിട്ടാണ് അച്ഛന്‍ കത്തുകള്‍ അയക്കാറ്. ഒരു പാട് ഉപദേശങ്ങള്‍, ഒരു പാട് തമാശകള്‍. എല്ലാം ഉണ്ടാവും കുനു കുനെ എഴുതി നിറച്ച ആ കത്തുകളില്‍. ഒരു പക്ഷെ, ഒരു നല്ല മനുഷ്യ നിലേക്കുള്ള അന്വേഷണം ഉണ്ടെങ്കില്‍ ആര്‍ക്കും നിസ്സംശയം റഫര്‍ ചെയ്യാവുന്ന ഒരു ഗ്രന്ഥം തന്നെയാവും സൂക്ഷിച്ചു വെച്ചിട്ടുള്ള ആ കത്തുകള്‍. ജീവിതാ നുഭവങ്ങള്‍ പഠിപ്പിച്ച പാഠങ്ങളില്‍ നിന്ന് നല്ലതിനെ ഞങ്ങളിലേക്ക് പകര്‍ത്താനും ദോഷങ്ങള്‍ എങ്ങിനെ ഒഴിവാക്കാമെന്ന് ഞങ്ങളെ പഠിപ്പിയ്ക്കാനും എത്ര സാരള്‌യത്തോ ടെയാണ് ആ വരികള്‍ പരിശ്രമിക്കുന്നത്. വളരെ പ്രൗഢമാണ് വിദ്യാഭ്യാസ കാലത്തെ ഓര്‍മ്മകള്‍. കുബേര പുത്രന്മാര്‍ക്കൊപ്പം ഇരിപ്പിടം പങ്കിട്ട്, വാഹനങ്ങള്‍ ഉപയോഗിച്ച്, വില കൂടിയ വസ്ത്രങ്ങള്‍ ധരിച്ച്, ആഢംബര വീട്ടില്‍ ഉറങ്ങി... ഒന്നിനും ഒരു കുറവ് അനുഭവപ്പെടാതെ..!! ഒടുവില്‍ എഞ്ചിനീറിങ്ങ് പാസ്സായി കലാലയ ത്തിനോട് വിട പറയുമ്പോള്‍ പിന്നെയും ചോദ്യം. "ഇനി മറ്റെന്തെങ്കിലും പഠിയ്ക്കണോ? ഉപരി പഠനത്തിന് ആഗ്രഹമു ണ്ടെങ്കില്‍ പറയണം. അച്ഛന് അതിനെ പറ്റിയൊന്നും കൂടുതല്‍ അറിയില്ല്യാ. അതോണ്ടാ" അച്ഛനോട് ഉണ്ടായിരുന്ന വിയോജിപ്പ് ഒരേയൊരു കാര്യത്തില്‍ മാത്രമായിരുന്നു. രണ്ട് വര്‍ഷത്തി ലൊരിക്കല്‍ അല്ലെങ്കില്‍ മൂന്ന് വര്‍ഷത്തില്‍ മാത്രമേ അച്ഛന്‍ നാട്ടില്‍ വന്നിരുന്നുള്ളൂ. അതിന് പല കാരണങ്ങളും അച്ഛന്‍ പറയും. ലീവ് കിട്ടിയില്ല, അറബി സമ്മതിച്ചില്ല, ഇവിടെ എല്ലാം എന്റെ ചുമലിലാണ്. ഇട്ടെറിഞ്ഞ് പോരാന്‍ കഴിയില്ല. എന്നൊക്കെ. പക്ഷെ, കോളേജില്‍ അടയ്ക്കേണ്ട ഭാരിച്ച ഫീസും, ഞങ്ങള്‍ക്കുള്ള വസ്ത്രങ്ങളും, ഞങ്ങള്‍ ആവശ്യപ്പെട്ട സാധന ങ്ങളുമൊക്കെ മുറ തെറ്റാതെ വരും. കൂട്ടുകാര്‍ക്ക് മുന്നില്‍ അഭിമാനത്തോടെ അച്ഛനെ പരിചയപ്പെടുത്തും. "ഹി ഈസ് മാനേജര്‍ ഇന്‍ എ ബിഗ് കമ്പനി" വെസ്പ മാറ്റി പുതിയ ടു വീലറില്‍ കറങ്ങുമ്പോള്‍ കൂട്ടുകാര്‍ക്ക് അത്ഭുതവും അസൂയയും. "യുവര്‍ ഫാദര്‍ ഈസ് റിയലി ഗ്രേയ്റ്റ് യാര്‍" ശരിയാണ്. ഞങ്ങളെ സ്നേഹിക്കുകയും ഞങ്ങള്‍ക്കായി ജീവിക്കുകയും ചെയ്യുന്ന അച്ഛന്‍ ഗ്രേയ്റ്റല്ലാതെ പിന്നെന്താണ്. ഫ്ളൈറ്റിലെ അസഹനീയമായ തണുപ്പില്‍ എയര്‍ ഹോസ്റ്റസ് തന്ന കമ്പിളി പുതച്ച് ഇരിക്കവേ, നിമിഷങ്ങ ള്‍ക്കകം വിജയകരമായി ഫളൈറ്റ് ഷാര്‍ജ എയര്‍ പോര്‍ട്ടില്‍ ലാന്‍ഡ് ചെയ്യാന്‍ പോകുന്നു എന്ന ക്യാപ്റ്റന്റെ അനൗണ്‍സ്മെന്റ്. പുറത്ത് അച്ഛന്റെ സ്നേഹിതന്‍ ബാലേട്ടന്‍ കാത്ത് നില്‍പ്പു ണ്ടായിരുന്നു. പുറത്തിറങ്ങിയ തന്നെ ബാലേട്ടന്‍ കെട്ടി പ്പിടിച്ചു. "ഇത് എന്റെ ഗംഗയുടെ മോനല്ല. ഗംഗ തന്നെയാണ്." ബാലേട്ടന്റെ കണ്ണുകള്‍ ഈറന ണിഞ്ഞിരുന്നു. "ഞാനൊരു പത്തിരുപത് വര്‍ഷം പിന്നോട്ട് പോയി മോനെ. അച്ഛനെ മുറിച്ച് വെച്ചത് പോലെ. ഇങ്ങനെയുണ്ടോ ഒരു രൂപ സാദൃശ്യം!!!" ഉള്ളില്‍ തോന്നിയ അഭിമാനം മുഖത്ത് പുഞ്ചിരിയായ് തെളിഞ്ഞു. വണ്ടി ഓടിച്ചു കൊണ്ടിരുന്ന ബാലേട്ടനോട് വെറുതെ ചോദിച്ചു. "ബാലേട്ടന് ഇന്ന് ഡ്യൂട്ടിയില്ലേ?" അയാള്‍ ചിരിച്ചു. പിന്നെ പറഞ്ഞു. "ഇത് തന്നെയല്ലെ എന്റെ ഡ്യൂട്ടി.....!!" തെല്ല് അത്ഭുതത്തോടെ മിഴിച്ചിരിക്കുന്ന തന്നെ നോക്കി ബാലേട്ടന്‍ പറഞ്ഞു. "വിശ്വാസം ആയില്ലെന്ന് തോന്നുന്നു. ഞാന്‍ ടാക്സി ഡ്രൈവറാണ്. പത്തിരുപത്തഞ്ച് കൊല്ലായി ഓടിച്ചു കൊണ്ടേ യിരിക്കുന്നു..." ബാലേട്ടന്‍ ഉറക്കെ ചിരിച്ചു. ആദ്യത്തെ ആശ്ചര്യവും അതുണ്ടാക്കിയ ഞെട്ടലും ബാലേട്ടനില്‍ നിന്ന് തുടങ്ങി. അമ്പല വീട്ടില്‍ ഗംഗാധരന്റെ ഏറ്റവും അടുത്ത കൂട്ടുകാരന്‍ ഒരു ടാക്സി ഡ്രൈവര്‍! അച്ഛന്റെ വലിയ മനസ്സിനെ തന്റെ മനസ്സിലേക്ക് ആവാഹിയ്ക്കാന്‍ ശ്രമിച്ചു. കാറില്‍ എസിയുടെ തണുപ്പുണ്ടെങ്കിലും കോട്ട് ഊരി മടക്കി സീറ്റില്‍ വെച്ചു. ഡല്‍ഹിയില്‍ കമ്പനി പ്രതിനിധിയായി ഒരു കോണ്‍ഫ റന്‍സില്‍ പങ്കെടുക്കാന്‍ പോകുന്നു എന്നറിയിച്ചപ്പോള്‍ അച്ഛന്‍ തന്നെ പണമയച്ച് തന്ന് നിര്‍ബന്ധിച്ച് വാങ്ങിപ്പി ച്ചതായിരുന്നു സ്യൂട്ട്. ഇന്ന് ഷാര്‍ജയില്‍ കമ്പനിയ്ക്കു വേണ്ടി വരേണ്ടി വന്നപ്പോള്‍ അമ്മയ്ക്കായിരുന്നു നിര്‍ബന്ധം ഈ സ്യൂട്ട് തന്നെ ധരിക്കണമെന്ന്. "അച്ഛനുറങ്ങുന്ന മണ്ണാണത്. ആ കുഴി മാടത്തില്‍ ഈ ഡ്രസ്സിട്ട് വേണം നീ പോകാന്‍. അച്ഛനത് കാണും. സന്തോഷിക്കും." പാവം അമ്മ! എത്രയോ കുറച്ച് മാത്രമാണ് അവര്‍ ഒന്നിച്ച് കഴിഞ്ഞത്. ജീവിതത്തിന്റെ ഭൂരി ഭാഗവും ഞങ്ങള്‍ക്ക് വേണ്ടി... കാര്‍ സഡന്‍ ബ്രേക്കിട്ട് നിന്നു. മുന്നില്‍ ട്രാക്ക് തെറ്റിച്ച് മറ്റൊരു കാര്‍. "ന്താ...ഭയന്നോ...? " ബാലേട്ടന്റെ ചോദ്യം. വെറുതെ ചിരിച്ചു. ഞങ്ങളിപ്പോള്‍ കെട്ടിട സമുച്ചയങ്ങള്‍ പിന്നിലാക്കി അല്‍പം വിജനമായ പ്രദേശത്ത് എത്തിയിരിക്കുന്നു. ഇരു വശങ്ങളിലും പരന്നു കിടക്കുന്ന മരു ഭൂമി. അകലെ മലകളുടെ അതാര്യമായ ചിത്രങ്ങള്‍. നാട്ടില്‍ ബസ്സില്‍ യാത്ര ചെയ്യുമ്പോള്‍ പാലക്കാട് കഴിഞ്ഞാല്‍ ഇത്തരം കാഴ്ചകള്‍ കണ്ടിട്ടുണ്ട്. ഇത് രണ്ടാമത്തെ ആശ്ചര്യമാണ്. അമ്പല വീട്ടിലെ ഗംഗാധരന്റെ ഫ്ളാറ്റ് ഏതെങ്കിലും ബഹു നില കെട്ടിട ത്തിലായി രിക്കുമെന്ന് കരുതിയ തനിക്ക് തെറ്റി യിരിക്കുന്നു. കാര്‍ ചെന്ന് നിന്നത് ഒരു തീര പ്രദേശത്തായിരുന്നു. മരത്തടികളും പലകകളും ഉപയോഗിച്ച് പണിതിട്ടുള്ള ചെറിയ ചെറിയ വീടുകള്‍. ഒറ്റ മുറിയുള്ള വീടുകള്‍. തികച്ചും അനാസൂത്രി തമായി അവ സ്ഥാപിച്ചിരിയ്ക്കുന്നു. കമ്പനി അറേഞ്ച് ചെയ്തിരുന്ന താമസ സൗകര്യം ഒഴിവാക്കി അച്ഛന്റെ മുറിയില്‍ മൂന്നെങ്കില്‍ മൂന്ന് ദിവസം കഴിയാന്‍ തനിക്കായിരുന്നു നിര്‍ബന്ധം. പക്ഷെ ഇവിടെ പ്രതീക്ഷകള്‍ക്കും വിശ്വാസ ങ്ങള്‍ക്കു മെത്രയോ അപ്പുറത്താണ് കാര്യങ്ങള്‍!! "വരൂ. ഇതാണ് ഞങ്ങളുടെ കൊട്ടാരങ്ങള്‍! കാരവന്‍സ് എന്ന് പറയും. ഹ ഹ ഹ ..." കടലില്‍ കരയോട് ചേര്‍ന്ന് തുമ്പികള്‍ പോലെ വിവിധ വര്‍ണ്ണങ്ങളില്‍ മത്സ്യ ബന്ധന ബോട്ടുകള്‍. രണ്ട് മൂന്ന് കാരവനുകള്‍ പിന്നിട്ട് പുറത്ത് ചെറിയൊരു വൃക്ഷ ത്തണലും തോട്ടവുമുള്ള ഒരു കാരവന് മുന്നില്‍ ഞങ്ങളെത്തി. "ഇതാണ് ഞാനും മോന്റെ അച്ഛനും താമസിച്ചിരുന്ന വീട്. ഇപ്പോ... ഞാന്‍ മാത്രം..." അത് പറയുമ്പോള്‍ ബാലേട്ടന്റെ തൊണ്ട ഇടറിയിരുന്നു. അകത്ത് - ഇരു വശങ്ങളിലായി രണ്ടു കട്ടിലുകള്‍. നടുക്ക്, ഒരറ്റത്ത് ചുമരിനോട് ചേര്‍ന്ന് ഒരു മേശ. അതിന്മേല്‍ പഴയൊരു ടെലിവിഷന്‍. അടിയില്‍ വളരെ പഴക്കമുള്ള തോഷിബയുടെ ഒരു സ്റ്റീരിയൊ ടേപ് റെകോര്‍ഡര്‍. അടുത്ത് തന്നെ ചിട്ടയില്‍ അടുക്കി വെച്ചിരുന്ന മെഹ്ദി ഹസ്സനും ഗുലാം അലിയും യേശുദാസും... മുറിയുടെ ഒരു മൂലയില്‍ ചെറിയൊരു സ്റ്റൂളില്‍ ഉണ്ടായിരുന്ന കെറ്റ്ല്‍ ഓണ്‍ ചെയ്തു ബാലേട്ടന്‍. എല്ലാം നോക്കി കട്ടിലില്‍ ഇരുന്നു. "ഇതാണ് മോന്റെ അച്ഛന്റെ കട്ടില്‍...." താനിരിക്കുന്ന കട്ടില്‍ ചൂണ്ടിക്കാട്ടി ബാലേട്ടന്‍ പറഞ്ഞു. കരച്ചില്‍ അടക്കാനായില്ല. ഉച്ചത്തില്‍ പൊട്ടി ക്കരഞ്ഞു. ധരിച്ചിരുന്ന സൂട്ടും കോട്ടുമെല്ലാം അഴിച്ച് വലിച്ചെ റിയണമെന്ന് തോന്നി. ബാലേട്ടനെ കെട്ടി പ്പിടിച്ച് കരഞ്ഞു. വാക്കുകള്‍ പുറത്തേക്ക് വരുന്നി ല്ലായിരുന്നു. ചുമരില്‍ തൂങ്ങി ക്കിടന്നിരുന്ന രണ്ട് നീളന്‍ കുപ്പായങ്ങള്‍. വളരെ പഴകിയ അവ ചൂണ്ടിക്കാട്ടി ബാലേട്ടന്‍ പറഞ്ഞു. "അത് മോന്റെ അച്ഛന്‍ ബോട്ടില്‍ പോകുമ്പോള്‍ ഇട്ടിരുന്നതാ...." മുഷിഞ്ഞതെന്ന് തോന്നുന്ന ആ അറബി ക്കുപ്പായമെടുത്ത് നെഞ്ചോട് ചേര്‍ത്തു. അച്ഛന്റെ മണത്തേക്കാള്‍ കടലിന്റെ മണമായിരുന്നു അതിന്. "ഞാനത് അവിടുന്ന് മാറ്റിയില്ല. എന്റെ ഗംഗയുടെ സാമീപ്യം എനിക്ക് അനുഭവിയ്ക്കാ നായിരുന്നു അതവിടെ കിടക്കുമ്പോള്‍ ..." തന്റെ സുഖങ്ങളെല്ലാം വെടിഞ്ഞ്, തന്റെ കഷ്ടപ്പാടുകള്‍ ആരെയും അറിയിക്കാതെ ഈ കടല്‍ തീരത്ത്... ഈ ചെറിയ മര ക്കുടിലില്‍... ജീവിതം ജീവിച്ചു തീര്‍ത്ത തന്റെ അച്ഛന്‍! തീര്‍ത്തും ഒരു ചന്ദനത്തിരിയുടെ ... ഒരു മെഴുക് തിരിയുടെ ജന്മമായിരുന്നു തന്റെ അച്ഛനെന്ന് അറിഞ്ഞിരുന്നെങ്കില്‍.... തന്റെ സങ്കല്‍പത്തില്‍ ഉണ്ടായിരുന്ന ആഢ്യനായ അച്ഛനേക്കാള്‍ എത്രയോ ഉയരത്തിലാണ് ഇപ്പോള്‍ താനറിഞ്ഞു കൊണ്ടിരിക്കുന്ന സ്നേഹ നിധിയായ അച്ഛന്‍. "മോന്റെ പഠിപ്പ് കഴിഞ്ഞപ്പോള്‍ ഉള്ളതെല്ലാം പെറുക്കി ക്കൂട്ടി നാട്ടിലേക്ക് വരാനായിരുന്നു ഗംഗ ഉദ്ദേശിച്ചിരുന്നത്. എന്നോട് പല തവണ പറയുകേം ചെയ്തു." കണ്ണു തുടച്ച് ബാലേട്ടന്‍ പറയുന്നത് കേട്ട് മിണ്ടാതിരുന്നു. "ബോട്ടില്‍ വെച്ചായിരുന്നു അറ്റാക്ക്. മരിച്ചതിന് ശേഷമാണ് വെള്ളത്തില്‍ വീണതെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. പക്ഷെ, മിസ്സിങ്ങിന് രണ്ടു ദിവസം കഴിഞ്ഞാണ് ബോഡി കണ്ടെ ത്താനായുള്ളൂ... അപ്പോഴേക്കും ഒരു പാട്..." "വേണ്ട ബാലേട്ടാ... മതി. എനിക്ക് കേള്‍ക്കാന്‍ വയ്യ." സംസാരം പകുതിയില്‍ നിര്‍ത്തി ബാലേട്ടനും മൂകനായി ഇരുന്നു. കയ്യിലെ അച്ഛന്റെ അറബി ക്കുപ്പായം മുഖത്തോട് ചേര്‍ത്ത് ഉമ്മ വെച്ചു. പിന്നെ അച്ഛനോടെന്ന പോലെ ചോദിച്ചു. "ഞങ്ങളെ പറ്റിക്ക്യായിരുന്നൂലേ...?" കട്ടിലിനടിയില്‍ നിന്ന് ഒരു വലിയ പെട്ടി എടുത്ത് തനിയ്ക്ക് മുന്നില്‍ വെച്ചു ബാലേട്ടന്‍. "ഇത് ഗംഗയുടെ പെട്ടിയാണ്. തുറന്ന് നോക്കണമെന്ന് പല തവണ കരുതി. ധൈര്യമുണ്ടായില്ല." പോരുമ്പോള്‍ അമ്മ പറഞ്ഞത് ഓര്‍ത്തു. "അച്ഛന്റെ സാധനങ്ങളും സാമഗ്രികളും ഒക്കെ കാണും അവിടെ. തരപ്പെടുമെങ്കില്‍ അതെല്ലാം ഇങ്ങോട്ട് അയക്കണം. അച് ഛനെയോ കാണാനായില്ല. " കണ്ണ് തുടച്ച് മൂക്ക് പിഴിഞ്ഞ് അമ്മ വീണ്ടും പറഞ്ഞു. "എത്ര ചെലവ് വന്നാലും എല്ലാം അയച്ചോളൂ... അച്ഛന്‍ ബാക്കി വെച്ച അച്ഛന്റെ ശേഷിപ്പുകള്‍..." സാവധാനം പെട്ടി തുറന്നു. തുറക്കുമ്പോള്‍ തന്നെ കാണാവുന്ന വിധത്തില്‍ ഉണ്ണിക്കണ്ണന്റെ ചിത്രം. ചുറ്റും ഞങ്ങളുടെ പല പ്രായത്തിലുള്ള ഫോട്ടോകള്‍! അമ്മയുടെ ഫോട്ടോ. വൃത്തിയായി റബര്‍ ബാന്റിട്ട് കെട്ടി വെച്ച കുറെ കത്തുകള്‍. ഒന്നു രണ്ട് ജോഡി ഡ്രെസ്സുകള്‍. കുറെ മരുന്നുകള്‍, ഡോക്ടറുടെ കുറിച്ചീട്ടുകള്‍... മറ്റൊന്നും ഇല്ലായിരുന്നു അതില്‍. 'ഒന്നുമില്ലമ്മേ... അച്ഛനായി അച്ഛന്‍ കരുതി വെച്ചതെല്ലാം നാട്ടിലാണ്. അമ്മയുടെ രൂപത്തില്‍, എന്റെ രൂപത്തില്‍, അനിയത്തിയുടെ രൂപത്തില്‍... വീടിന്റെ... ഭൂമിയുടെ... അഴുക്കു പിടിച്ച അറബി ക്കുപ്പായം നെഞ്ചോട് ചേര്‍ത്തു. പിന്നെ അവ ബാഗില്‍ വെച്ചു. ബാലേട്ടന്റെ കാറില്‍ - മരുഭൂമിയുടെ വിജനതയില്‍ അടയാളങ്ങള്‍ അപൂര്‍വ്വങ്ങളായ പൊതു ശ്മശാനത്തില്‍ ഇന്നും ഞങ്ങള്‍ക്കായി തുടിയ്ക്കുന്ന മനസ്സിന്റെ സ്പന്ദനങ്ങളുമായി അശാന്തമായ് ഉറങ്ങുന്ന അച്ഛന്റെ അരികിലേക്ക്... അച്ഛന്റെ വിയര്‍പ്പ് കുടിച്ച യഥാര്‍ത്ഥ അടയാളങ്ങളെ നെഞ്ചോട് ചേര്‍ത്ത്.... ![]() - സൈനുദ്ദീന്‍ ഖുറൈഷി Labels: sainudheen-quraishi |
24 December 2009
ഒരു ക്രിസ്തുമസ്സ് നക്ഷത്രത്തിന്റെ ഓര്‍മ്മയ്ക്ക് - എം. എച്ച്. സഹീര്‍ മനസ്സിനു മേലെ കണ്ണാടി പിടിയ്ക്കുമ്പോള്‍ തെളിയുന്ന മുഖം അലക്സിയുടേതാണ്. എന്റെ പ്രിയപ്പെട്ട കളിച്ചങ്ങാതി അനിക്കുട്ടന്റേത്. തമ്മില്‍ കളിച്ച് പഠിച്ച് തല്ലു കൂടി വളര്‍ന്ന എന്റെ മാത്രമായിരുന്ന അനിക്കുട്ടന്റെ മിഴിവാര്‍ന്ന ഒരോര്‍മ്മ. ഒരമ്മ പെറ്റ മക്കളെ പ്പോലെ ഒരുമിച്ചുള്ള നടപ്പും, ഒരേ നിറമുള്ള കുപ്പായ ങ്ങളണിഞ്ഞും ഒരു ബഞ്ചിലിരുന്ന് പഠിക്കുന്ന ഞങ്ങളെ പലര്‍ക്കും കൌതുകമായിരുന്നു. സ്നേഹം രക്തത്തെ തിരിച്ചറിയുന്ന പോലെ, ഞങ്ങളുടെ ചിന്തകളും ഒന്നായിരുന്നു, സ്ക്കുള്‍ കഴിഞ്ഞ്, പട്ടണത്തിലെ കോളേജിലും ഒന്നിച്ച്. ജിവിത സാഹചര്യങ്ങള്‍ ഞങ്ങളെ പിരിച്ചു. എന്നെ കടലിക്കരെയ്ക്ക്, മണല്‍ ഭൂമിയുടെ മാറിലേക്ക് ഞാന്‍ വിമാനം കയറുമ്പോള്‍ അവന്‍ എന്റെ കൈ മുറുകെ പിടിച്ച ചൂട് ഇന്നും അവശേഷിക്കുന്നു. വന്ന ദിനങ്ങളില്‍ അവനെ എങ്ങനെ ഇവിടെ കൊണ്ടു വരുക എന്നു മാത്രമായിരുന്നു എന്റെ ചിന്ത. എന്നാല്‍ ജോലിയുടെ കഷ്ടതകളുടെ നടുവിലേ ക്കിറങ്ങിയപ്പോള്‍ തോന്നി അവനെങ്കിലും അവിടെ സ്വന്തങ്ങ ള്‍ക്കൊപ്പം ജിവിക്കട്ടെ. എനിക്ക് നഷ്ടമാകുന്ന സ്നേഹം അവനു കിട്ടട്ടേയെന്ന് ഞാന്‍ ആശിച്ചു. അന്ന് ദിനവും കത്തെഴുതു മായിരുന്നു, ഫോണ്‍ അത്രയ്ക്ക് പ്രചാരത്തില്‍ ഉണ്ടായിരുന്നില്ല. അങ്ങനെ തുടര്‍ന്ന ദിനങ്ങ ള്‍ക്കിടയില്‍ കത്തുകള്‍ വരാതെ ആയി. പരിഭവിച്ചു. കാത്തിരുന്നു. പ്രതികരണം ഉണ്ടായില്ല. അമ്മയോട് ചോദിച്ചു. എവിടേക്കോ യാത്ര പോകുന്നു എന്നു മാത്രം പറഞ്ഞു എന്ന അമ്മയുടെ അറിവിനു മേലെ ഞാന്‍ നാട്ടിലെത്തി അന്വേഷണ മാരംഭിച്ചു.ഒടുക്കം, എന്റെ കാലുകള്‍ നിശ്ചലമായത്. കാറ്റില്‍ മരുന്നിന്റെ ഗന്ധമുള്ള, നരച്ച കുമ്മായം പൂശിയ നിശ്ശബ്ദതയുടെ പേടി പ്പെടുത്തുന്ന ഇടനാഴി കളുള്ള ക്യാന്‍സര്‍ വാര്‍ഡ് എന്ന ബോര്‍ഡിനു മുന്നിലായിരുന്നു. എന്തെന്നും എങ്ങനെയെന്നും അറിയാതെ ഒറ്റപ്പെ ട്ടവനായി ഞാന്‍ നടന്നു. എന്റെ അനിക്കുട്ടന്റെ മുഖവും മനസ്സില്‍ ചേര്‍ത്തു പിടിച്ചു കൊണ്ട്. ആശുപത്രി കാന്റീനില്‍ നിന്നും ഒരു കുമ്പിള്‍ നിറയെ അവന്റെ പ്രിയപ്പെട്ട മൊസമ്പി വാങ്ങി റൂം നമ്പര്‍ പതിനേഴിന്റെ വാതില്‍ മുട്ടി. അവനെ കൊതിയോടെ കാണാന്‍ കാത്തുന്നു നിന്ന എന്നെ എതിരേറ്റത് ഉറക്കം മുറ്റി ചീര്‍ത്ത മുഖവുമായി നില്‍ക്കുന്ന അനിക്കുട്ടന്റെ അമ്മയാണ്. ആ കണ്ണുനീര്‍ എന്റെ മനസ്സിനെ വല്ലാതെ നീറ്റി. വാതില്‍ വിടവിലൂടെ മരുന്നിന്റെ മനം മടുപ്പിക്കുന്ന ഗന്ധം പുറത്തേക്ക് പറന്നു. ഉള്ളില്‍ കടന്ന ഞാന്‍ കണ്ടത് കിടക്കയില്‍ മച്ചിലേക്ക് മിഴികളൂന്നി നേര്‍ രേഖ പോലെ ഒരാള്‍ രൂപം. തലയിലെയും മുഖത്തേയും രോമങ്ങള്‍ പൊഴിഞ്ഞ് കണ്ണുകള്‍ ആഴത്തിലേക്കിറങ്ങി ഏതോ പടു വൃദ്ധനെ പ്പോലെ തോന്നിപ്പിക്കുന്ന ഈ രൂപത്തിന് എന്റെ കളി ചങ്ങാതി അലക്സിയെന്ന യുവ കോമളന്റെ പേരു മാത്രം ബാക്കിയായി. തൊണ്ട വരണ്ട് കാലുകള്‍ നിശ്ചലമായി നിന്നു പോയ എന്നെയവന്‍ കണ്ണിര്‍ കൊണ്ട് ആലിംഗനം ചെയ്തു, ഒന്നും മിണ്ടാനാകാതെ പ്രാവിന്റെ കുറുകല്‍ പോലെ ഞരങ്ങുന്ന അവന്റെ ചങ്കിന്‍ കൂടിനു മേല്‍ ഞാന്‍ കൈപ്പത്തി ചേര്‍ത്തു വച്ചു. തകര്‍ന്നു തുടങ്ങിയ ഹൃദയം എന്നോട് നിര്‍ത്താതെ സംസാരി ക്കുന്നതായി ആ മിടിപ്പിന്റെ വേഗത എന്നെ ബോധ്യപ്പെടുത്തി തന്നു, എന്റെ ഹൃദയ നോവിന്റെ വേദന നേരത്തെ അറിയുന്നതിനാല്‍ അവന്‍ ആരോടും പറയാതെ ഇവിടെ അഭയം പ്രാപിച്ചത്. ഒട്ടും മനസ്സില്ലാതെ പിന്തിരിഞ്ഞ എന്നെയവന്‍ കണ്ണുകള്‍ കൊണ്ട് യാത്ര ചൊല്ലി. ദിവസങ്ങള്‍ക്ക് ശേഷം ദൈവ സാന്നിദ്ധ്യം പോലെ അവന്‍ പതിയെ ജിവിത പാതയിലേക്ക് തിരിച്ച് നടന്നു തുടങ്ങി. ആ വര്‍ഷത്തെ ക്രിസ്തുമസ്സ് ആഘോഷ ത്തിന്റേതായിരുന്നു. അലക്സിയെ തിരിച്ച് കിട്ടിയ സന്തോഷമായിരുന്നു ഞങ്ങള്‍ക്കെല്ലാവര്‍ക്കും. മൂന്നാം നാള്‍ പുലര്‍ച്ചെ അവന് ചെറുതായൊന്ന് പനിച്ചു. ആശുപത്രിയില്‍ എത്തിച്ച അല്‍ക്സിയെ ഐ. സി. യു വില്‍ പ്രവേശിപ്പിച്ചു. ഞങ്ങളടെ ഹൃദയം അന്ന്, ദൈവത്തിന്റെ കാല്‍ക്കല്‍ വച്ച് പ്രാര്‍ത്ഥിച്ചു. പനി കുറയാത്ത ആ രാത്രിയുടെ യാത്രയ്ക്കൊപ്പം ആരോടും ഒന്നും പറയാതെ ചില്ലുകൂട്ടില്‍ നിന്നും അവന്‍ യാത്രയായി. മരണം പ്രതീക്ഷി ച്ചിരുന്നു വെങ്കിലും മനസ്സ് വല്ലാതെ തേങ്ങി. ഇത്ര വേഗം ദൈവം എന്തിനവനെ അടര്‍ത്തി യെടുത്തു. ഇഷ്ടമുള്ളവരെ ദൈവം ചിത്ര ശലഭങ്ങളെ പ്പോലെയെ സൃഷ്ടിക്കാറുള്ളു എന്ന് കേട്ടിട്ടുണ്ട്. എന്നില്‍ എന്നും വിടര്‍ന്ന് നില്‍ക്കുന്ന എന്റെ ചങ്ങാതി, നിന്റെ സ്മരണയ്ക്ക് മുന്നില്‍ എത്ര പൂക്കളാണ് അര്‍പ്പിക്കുക. നിന്റെ എന്നെത്തെയും ഇഷ്ടമായിരുന്ന ഒരു പൂവ്. ഒരു പനിനീര്‍ പൂവ് മാത്രം ഞാനര്‍പ്പിക്കട്ടെ... - എം. എച്ച്. സഹീര്‍ Labels: mh-saheer 1 Comments:
Links to this post: |
06 December 2009
ഫ്രീ കോള്‍ മാമാങ്കം - സലീം അയ്യനത്ത് നെറ്റ് കോള്‍ ചീപ്പാണെന്ന കാര്യം റഹീംക്ക അറിഞ്ഞത് വളരെ വൈകിയാണ്. ടെക്നോ ഫോബിയ കൊണ്ടാണെന്ന് കരുതേണ്ട, അയാള്‍ അങ്ങിനെയാണ്. ഒരു പഴഞ്ചന്‍, മദ്രാസ്സി ... സെല്‍ഫോണ്‍ ആകട്ടെ ജാംബവാന്റെ കാലത്തെ ത്രീ ത്രീ വണ്‍ സീറോ. ചെറുപ്പക്കാര്‍ ക്കിടയിലെ താമസം ഒഴിച്ചാല്‍ അയാളിപ്പോഴും ശിലാ യുഗത്തില്‍ നിന്നും മുക്തനായിട്ടില്ല എന്നര്‍ത്ഥം. പഴഞ്ചന്‍ റഹീംക്ക, ഏവരേയും ആശ്ചര്യപ്പെടുത്തി വളരെ പ്പെട്ടാണ് നെറ്റ് കോളിന് വേണ്ടുന്ന അനുസാരികള്‍ ഒരുക്കൂട്ടിയത്. ഒരു ലാപ്ടോപ്പ് - സെക്കന്‍ഡ് ഹാന്‍ഡ് റൗട്ടര്‍ - ഇന്‍സ്റ്റാള്‍മെന്റിന് ത്രീപ്പിന്‍ - വണ്‍ടൂ ഷോപ്പില്‍ നിന്ന് ഹെഡ്സെറ്റ് - ബല്‍ദിയ ബോക്സില്‍ ആരോ ഉപേക്ഷിച്ചത് ആധുനിക വാര്‍ത്താ വിനിമയ ഉപാധികള്‍ സാധാരണ ക്കാരോട് എങ്ങിനെ സംവദിക്കു ന്നുവെന്ന ത്രസിപ്പിക്കുന്ന വിവരങ്ങള്‍ ആരില്‍ നിന്നൊക്കെയോ ശ്രവിച്ചു കൊണ്ടുള്ള വരവ് എന്നെ ഏറെ അത്ഭുതപ്പെടുത്തി. മോനേ... ഇതൊന്ന് സെറ്റ് ചെയ്താ...? അല്ല ഇക്കാ... എവിടെ നമ്മളിത് വെയ്ക്കാ..?? നാലു കട്ടിലുകള്‍. അവയ്ക്കടിയില്‍ പള്ള ചുങ്ങിയ പെട്ടികള്‍. തോരണം ചാര്‍ത്തിയ പോലെ തൂക്കിയി ട്ടിരിക്കുന്ന വിവിധ നിറത്തിലുള്ള ഷേര്‍ട്ടുകള്‍ ... ബാക്കിയായ കറി പ്പാത്രങ്ങള്‍, ഇസ്തിരി പ്പെട്ടി, വെള്ളത്തിന്റെ വലിയ ബോട്ടില്‍, വായിക്കാത്ത ഇംഗ്ലീഷ് ന്യൂസ് പേപ്പര്‍ ... അവയ്ക്കിട യിലേക്ക് ഞെക്കി ഞ്ഞെരുക്കി യാണെങ്കിലും ലാപ്ടോപ്പിനും ഒരിടം കണ്ടെത്തി അയാള്‍ പറഞ്ഞു. പരേ... തല്‍ക്കാലം ഇവിടെ ഇരിക്കട്ടെ. അപ്പുറത്തെ ഫ്ലാറ്റിന് മുന്നില്‍ ചക്രം പോയ ഒരു ടേബിള്‍ ഞാന്‍ കണ്ടു വച്ചിട്ടുണ്ട്. ലാപ്ടോപ്പ് കണക്ട് ചെയ്ത് ഞാന്‍ പറഞ്ഞു. ഇക്കാ, ഇനി വിളിക്കാനുള്ള കാര്‍ഡ് വേണം ... വിസാടെല്ലോ, ബെസ്റ്റ് ടു കോളോ ഏതെങ്കിലും. ബെസ്റ്റായി, ഇനിയിപ്പോ അതും വേണോ? സാരമില്ല, നമ്മുടെ ഗ്രോസറീന്ന് വാങ്ങിക്കാം. എനിക്ക് ചിരി വന്നു. ഇത് രഹസ്യമായി വില്‍ക്കുന്ന കാര്‍ഡുകളാണ്. ഒന്നിന് മുപ്പത്തി അഞ്ച് ദിര്‍ഹം. ആറേഴ് മണിക്കൂര്‍ സംസാരിക്കാം. ഞാന്‍ ശബ്ദം താഴ്ത്തി പറഞ്ഞു. മോന്‍ എങ്ങനേങ്കിലും അതൊന്ന് ഒപ്പിക്ക്. വിളിയുടെ വസന്തോല്‍സവം ഇവിടെ ത്തുടങ്ങുന്നു. ഉപ്പാക്ക്, ഉമ്മാക്ക്, ഭാര്യക്ക്, കുട്ടികള്‍ക്ക്, അയല്‍പ്പക്ക ത്തുള്ളവര്‍ക്ക്, ബന്ധു വീടുകളിലേക്ക്, നാട്ടുകാര്‍ക്ക് ... എന്നു വേണ്ട കാക്ക ത്തൊള്ളായിരം ആളുകള്‍ക്ക് അയാള്‍ ഇരുന്നും, കിടന്നും, മലര്‍ന്നും, കമിഴ്‌ന്നും വിളിച്ച് നാട്ടുകാര്‍ക്കൊപ്പം അവരിലൊരാളായി. ഏഷണിയിലും ഫിത്ത്നയിലും അയാള്‍ പങ്കു കൊണ്ടു. അങ്ങിനെ നാടൊട്ടാകെ അറിഞ്ഞു. റഹീംക്കയും ജീവിച്ചിരി ക്കുന്നുവെന്ന്. പിന്നെയുള്ള പൊല്ലാപ്പുകള്‍ പറയണോ, പൊതുവെ പിശുക്കനായ റഹീംക്കയുടെ പൂരം. ഫ്രീ കോള്‍ മാമാങ്കം നാട്ടുകാര്‍ക്കി ടയില്‍ ചര്‍ച്ചയായി. കുടുംബക്കാര്‍ക്ക് സഹി കെട്ടു. പാതി രാവിലൊ ക്കെയായിരിക്കും ഭീതിയുടെ മണി മുഴക്കവുമായി റഹീംക്കയുടെ പുന്നാരം. ചിലര്‍, അസൂയാലുക്കള്‍ റഹീംക്കയുടെ സമനില്ല തെറ്റി എന്നു വരെ പറഞ്ഞുണ്ടാക്കി. ഒടുവില്‍ സൈനാത്തയ്ക്ക് പറയേണ്ടി വന്നു. ഇനി നിങ്ങള്‍ എപ്പോഴും ഇങ്ങിനെ വിളിക്കേണ്ട. വല്ലപ്പോഴും ... രണ്ടാഴ്ച കൂടുമ്പോള്‍... അത്ര മതി. ഇത് വല്ലാത്ത പൊല്ലാപ്പാണ്. അടുപ്പത്ത് കറി തിളച്ചു മറിയുമ്പോഴാകും നിങ്ങളുടെ ഒടുക്കത്തെയൊരു നെറ്റ് കിന്നാരം. രണ്ട് തവണയാണ് ചോറ് പായസമായത്. ഇനി വയ്യ, എളാമാന്റെ ചീത്ത യാണെങ്കില്‍ പുട്ടിന് തേങ്ങയിടുന്നത് പോലെ. വല്ല്യുപ്പ യാണെങ്കില്‍ സീരിയലി നിടയിലെ അറു ബോറന്‍ പരസ്യം പോലെ ഇടയ്ക്കിടെ അളെ മുഷിപ്പിക്കുന്നു. മനുഷ്യന്റെ ഉള്ള സ്വസ്ഥത നശിച്ചു. ഇത് അവിടത്തെ കാര്യം. ഇവിടുത്തെ കാര്യം അറിയണോ? എന്റെ സൈനാത്താ... ഉണ്ടിക്കോള്‍ ആളെ പറ്റിക്കുന്നുവേന്ന് അറിഞ്ഞപ്പോഴാണ് ഇങ്ങിനെയൊന്ന് തുടങ്ങിയത്. ഇതിപ്പോള്‍ റൂമിലുള്ളവര്‍ക്കെല്ലാം ഒരു ശല്യമായി. പ്രായ ക്കുടുതലുള്ളത് കൊണ്ടാണ് ആരും ഒന്നും തുറന്ന് പറയാത്തത്. മനസ്സ് കൊണ്ട് എല്ലാവരും പ്രാകി പ്പറയുന്നു. സൈനാത്തയാണെ സത്യം. മറ്റൊരാളോടും പറയരുത്. ദിക്‌റ് ചൊല്ലി ക്കിടന്നിരുന്ന മനുഷ്യനായിരുന്നു. ഇപ്പോള്‍, ബ്ലോക്ക് ചെയ്ത് വെച്ചിരിക്കുന്ന സൈറ്റുകള്‍ വരെ ഹോട്ട് ഷീല്‍ഡ് വെച്ച് തുറന്നെടുക്കാന്‍ വരെ പഠിച്ചിരിക്കുന്നു. പത്താം ക്ലാസ്സും ഗുസ്തിയും കഴിഞ്ഞ ഈ മനുഷ്യന്‍ എത്ര പെട്ടെന്നാണ് ഇതൊക്കെ പഠിച്ചെടുത്തത്. ഒരു വൈറസ്സ് വിട്ട് ഈ സിസ്റ്റം തന്നെ അങ്ങ് തകര്‍ത്താലോ എന്ന് ഞാന്‍ ചിന്തിച്ചതാ. പിന്നെ സൈനാത്താനെ ഓര്‍ത്ത്... എന്തിനാണ് ആളുകള്‍ അനാവശ്യ സംസാരത്തിലൂടെ ബന്ധങ്ങളെ മുഷിപ്പിക്കുന്നത്. കേള്‍ക്കുന്നുണ്ടോ...? കേള്‍ക്കുന്നുണ്ടോ... ?? റഹീംക്കാന്റെ ശബ്ദം ഉച്ചത്തിലായി. തൊട്ടടുത്ത് മറ്റുള്ളവര്‍ കിടക്കുന്നുണ്ട് എന്ന യാതൊരു പരിഗണനയും അയാളുടെ ഭാഗത്ത് നിന്ന് ഉണ്ടായില്ല. രാത്രിയുടെ നിശ്ശബ്ദതയില്‍ അവളുടെ ശബ്ദം വിറയ്ക്കുന്നത് പോലെ അയാള്‍ക്ക് തോന്നി. സംസാരം പകുതിയും ആരോ വിഴുങ്ങുന്നത് പോലെ. അലക്ഷ്യമായ മറ്റെന്തൊക്കെയോ വീചികള്‍ അയണോസ്പിയറില്‍ കൂട്ടിമുട്ടുന്നുണ്ട്. തൊട്ടടുത്ത് കിടക്കുന്നവന്റെ ഇന്റര്‍നെറ്റ് ഹെഡ്ഫോണ്‍ ചെവിയോട് ചേര്‍ത്തു. അല്ല, ഇതില്‍ നിന്നുമല്ല. മറ്റെവിടെയോ നിന്ന്... അയാളുടെ സംശയങ്ങള്‍ വൈറസ് പോലെ പെരുകി. ഓരോ കാര്‍ഡുകള്‍ മാറ്റി മാറ്റി ഉപയോഗിച്ചു നോക്കി. അവളുടെ ശബ്ദം കേള്‍ക്കു മ്പോഴേക്കും കട്ടായി പ്പോകുന്നു. ഏതോ ബാഹ്യ ശക്തികള്‍ ഇടപെടുന്നുണ്ട്. ഈ പ്രണയ സല്ലാപം ഇഷ്ടപ്പെടാത്ത ഏതോ ഒരു... അയാളുടെ ശബ്ദം ഉച്ചത്തിലായി. ലാപ്ടോപ്പിന്റെ നീല വെട്ടത്തില്‍ ഫ്രീ കോള്‍ മാനിയ വന്നവനെ പ്പോലെ അയാള്‍ അലറി വിളിച്ചു. ഞാന്‍ കട്ടിലില്‍ നിന്നും ചാടിയെണീറ്റു. വയറുകള്‍ വലിച്ചു പറിച്ച്, ഹെഡ്ഫോണ്‍ കെട്ടി പ്പിടിച്ച് അയാള്‍ വിതുമ്പി ക്കരയുന്നു. ചുറ്റും നിരത്തി യിട്ടിരിക്കുന്ന ഫ്രീ കോള്‍ കാര്‍ഡുകള്‍. വിസാ ടെല്‍, ബെസറ്റ് ടു കോള്‍, ടി കോള്‍, ചീട്ടു കൊട്ടാരം തകര്‍ന്നടിഞ്ഞ ചീട്ടു പോലെ അവയ്ക്കിടയില്‍ അയാള്‍. ആരും എന്നെ മനസ്സിലാക്കുന്നില്ല. വര്‍ഷങ്ങള്‍ കൂടെ കിടന്ന നിങ്ങള്‍ പോലും... പിന്നെയാണോ അവള്‍. - സലീം അയ്യനത്ത് Labels: saleem-ayyanath |
തികച്ചും അപ്രതീക്ഷിതമായ ഒരു യാത്ര! ഈ നാട്ടിലേക്കുള്ള യാത്ര ആഗ്രഹിച്ച തല്ലായിരുന്നു. ഈ നാടിനെ വെറുത്തത് കൊണ്ടല്ല. ഒരിക്കലും വെറുപ്പില്ല എന്ന് മാത്രമല്ല അതിരറ്റ ആദരവും സ്നേഹവുമാണ്. പക്ഷെ, ഈ ജീവിതം ഞാന്‍ ഇഷ്ടപ്പെടുന്നില്ല. അതിനുള്ള പ്രചോദനം തന്റെ പ്രിയപ്പെട്ട അച്ഛനും.
മനസ്സിനു മേലെ കണ്ണാടി പിടിയ്ക്കുമ്പോള്‍ തെളിയുന്ന മുഖം അലക്സിയുടേതാണ്. എന്റെ പ്രിയപ്പെട്ട കളിച്ചങ്ങാതി അനിക്കുട്ടന്റേത്. തമ്മില്‍ കളിച്ച് പഠിച്ച് തല്ലു കൂടി വളര്‍ന്ന എന്റെ മാത്രമായിരുന്ന അനിക്കുട്ടന്റെ മിഴിവാര്‍ന്ന ഒരോര്‍മ്മ. ഒരമ്മ പെറ്റ മക്കളെ പ്പോലെ ഒരുമിച്ചുള്ള നടപ്പും, ഒരേ നിറമുള്ള കുപ്പായ ങ്ങളണിഞ്ഞും ഒരു ബഞ്ചിലിരുന്ന് പഠിക്കുന്ന ഞങ്ങളെ പലര്‍ക്കും കൌതുകമായിരുന്നു. സ്നേഹം രക്തത്തെ തിരിച്ചറിയുന്ന പോലെ, ഞങ്ങളുടെ ചിന്തകളും ഒന്നായിരുന്നു, സ്ക്കുള്‍ കഴിഞ്ഞ്, പട്ടണത്തിലെ കോളേജിലും ഒന്നിച്ച്. ജിവിത സാഹചര്യങ്ങള്‍ ഞങ്ങളെ പിരിച്ചു. എന്നെ കടലിക്കരെയ്ക്ക്, മണല്‍ ഭൂമിയുടെ മാറിലേക്ക് ഞാന്‍ വിമാനം കയറുമ്പോള്‍ അവന്‍ എന്റെ കൈ മുറുകെ പിടിച്ച ചൂട് ഇന്നും അവശേഷിക്കുന്നു. വന്ന ദിനങ്ങളില്‍ അവനെ എങ്ങനെ ഇവിടെ കൊണ്ടു വരുക എന്നു മാത്രമായിരുന്നു എന്റെ ചിന്ത. എന്നാല്‍ ജോലിയുടെ കഷ്ടതകളുടെ നടുവിലേ ക്കിറങ്ങിയപ്പോള്‍ തോന്നി അവനെങ്കിലും അവിടെ സ്വന്തങ്ങ ള്‍ക്കൊപ്പം ജിവിക്കട്ടെ. എനിക്ക് നഷ്ടമാകുന്ന സ്നേഹം അവനു കിട്ടട്ടേയെന്ന് ഞാന്‍ ആശിച്ചു. അന്ന് ദിനവും കത്തെഴുതു മായിരുന്നു, ഫോണ്‍ അത്രയ്ക്ക് പ്രചാരത്തില്‍ ഉണ്ടായിരുന്നില്ല. അങ്ങനെ തുടര്‍ന്ന ദിനങ്ങ ള്‍ക്കിടയില്‍ കത്തുകള്‍ വരാതെ ആയി. പരിഭവിച്ചു. കാത്തിരുന്നു. പ്രതികരണം ഉണ്ടായില്ല. അമ്മയോട് ചോദിച്ചു. എവിടേക്കോ യാത്ര പോകുന്നു എന്നു മാത്രം പറഞ്ഞു എന്ന അമ്മയുടെ അറിവിനു മേലെ ഞാന്‍ നാട്ടിലെത്തി അന്വേഷണ മാരംഭിച്ചു.
നെറ്റ് കോള്‍ ചീപ്പാണെന്ന കാര്യം റഹീംക്ക അറിഞ്ഞത് വളരെ വൈകിയാണ്. ടെക്നോ ഫോബിയ കൊണ്ടാണെന്ന് കരുതേണ്ട, അയാള്‍ അങ്ങിനെയാണ്. ഒരു പഴഞ്ചന്‍, മദ്രാസ്സി ... സെല്‍ഫോണ്‍ ആകട്ടെ ജാംബവാന്റെ കാലത്തെ ത്രീ ത്രീ വണ്‍ സീറോ. ചെറുപ്പക്കാര്‍ ക്കിടയിലെ താമസം ഒഴിച്ചാല്‍ അയാളിപ്പോഴും ശിലാ യുഗത്തില്‍ നിന്നും മുക്തനായിട്ടില്ല എന്നര്‍ത്ഥം.












5 Comments:
മനസ്സ് ഒന്ന് തേങ്ങി.
ഒരു നല്ല അനുഭവം... കണ്മുന്നില്‍ കാണുന്ന പോലെ...
When I read this article, I suddenly remembered a taxi driver whom I met and talked with while he took me around sharjah. He was from Tamil Nadu and our talk started by him complaining that nowadays he cannot earn much because of recession.
He appeard to be in his middle fifties and so obviously I asked, "ellam nirthu nattileku madagarutho? " .To my questions reply, he said 3 children studying and so he should continue till they finish their studies...He also added that his elder son finished his PG and he wants to go for MPhil and specified some amount for that course(which I dont remember). His vacation was scheduled only on next year, but I could feel the excitement in his voice when he said to me that he will be going home next year.
And also added that after his son gets a job he will finish this gulf life and return to his homeland!!!
Very well naratted..Good writing..
Good one.
Can anybody give this authors tel no. and email ID
to me. please send his contact details to 2006.deeps@gmail.com. Its something urgent.
thanks
ഹായ്
ഇക്കാ...
വളരെ നന്നായിരിക്കുന്നു
ഓരോ
പ്രവാസിയുടെയും
ജീവിതം
ഇതുപോലെ
യൊക്കെ തന്നെ കത്തി
തീര്‍ന്നു
കൊണ്ടിരിക്കുന്നു
കെ.സി.ഉസ്മാന്‍ ചാവക്കാട്
ദുബായ്
Post a Comment
Links to this post:
Create a Link
« ആദ്യ പേജിലേക്ക്