24 September 2008
ഇന്റര്‍വ്യൂ - ജയേഷ്![]() "ഈശ്വരാ... എളുപ്പമുള്ള ചോദ്യങ്ങളാകണേ" സര്‍ട്ടിഫിക്കറ്റുകള്‍ അടങ്ങിയ ഫയല്‍ മാറോടടക്കി പ്പിടിച്ച് അവള്‍ പ്രാര്‍ഥിച്ചു. ആകെ 32 പേരെയാണ് ഇന്റര്‍ വ്യൂവിന് തിരഞ്ഞെടു ത്തിരിക്കുന്നത്. എഴുത്ത് പരീക്ഷയും, ഭാഷാ നൈപുണ്യവും എല്ലാമായി കുറേ കടമ്പകള്‍ ഉണ്ടായിരുന്നു. അവസാന വട്ടമായാണ് മുതിര്‍ന്ന ഉദ്യോഗസ്ഥ രുമായുള്ള ഇന്റര്‍വ്യൂ. 32 പേരില്‍ പെണ്ണായി അവളൊരാളേ യുണ്ടായി രുന്നുള്ളൂ. ക്ഷൌരം ചെയ്ത് മിനുങ്ങുന്ന മുഖങ്ങളുമായി ഇരിക്കുന്ന ആണ്‍ പടയെ അവള്‍ ഒന്നോടിച്ച് നോക്കി. 'ഈശ്വരാ' അവള്‍ ക്ക് അകമേ ഒരു നടുക്ക മുണ്ടായി. ആദ്യത്തെയാള്‍ പോയി വളരെ നേരം കഴിഞ്ഞാണ് തിരിച്ച് വന്നത്. പകലന്തിയോളം പാടത്ത് ഉഴുത് മറിച്ചത് പോലെ അവശനായിരുന്നു അയാള്‍. വിയര്‍പ്പില്‍ കുതിര്‍ന്ന വസ്ത്രം മുഷിഞ്ഞിരുന്നു. അത് കണ്ടപ്പോള്‍ എല്ലാവരുടേയും മുഖങ്ങളില്‍ വിളര്‍ച്ച യുണ്ടായി. അവള്‍ തന്റെയൂഴം വരുന്നതും കാത്ത് പ്രാര്‍ഥന തുടര്‍ന്നു. 'നളിനി. പി' എവിടെ ഇന്റര്‍വ്യൂ മുറിയുടെ വാതില്‍ തുറന്ന് ഒരാള്‍ ഉറക്കെ വിളിച്ചു. ദു:സ്വപ്നം കണ്ട് ഞെട്ടിയുണര്‍ന്ന പോലെ അവള്‍ എഴുന്നേറ്റു. 60 കണ്ണുകള്‍ തന്നെ തുറിച്ച് നോക്കുന്നതില്‍ അസ്വസ്ഥയായി അവള്‍ ഇന്റര്‍വ്യൂ മുറിയില്‍ പ്രവേശിച്ചു. മൂന്ന് പേരുണ്ടായിരുന്നു ഇന്റര്‍വ്യൂ പാനലില്‍ . ചെറുപ്പക്കാരായ രണ്ടു പേരും പിന്നെ ഒരു വയസ്സനും. അയാളുടെ തലയുടെ മുന്‍ ഭാഗത്ത് മുടി വളരേയേറെ കൊഴിഞ്ഞ് പോയിരുന്നു. 'ഇരിക്കൂ' ആരോ പറഞ്ഞു. അവളിരുന്നു. വയസ്സന്‍ സര്‍ട്ടിഫിക്കറ്റുകള്‍ വാങ്ങി പരിശോധിക്കാന്‍ തുടങ്ങി. ഇതൊന്നും ആവശ്യമുള്ളതല്ലായെന്ന ഭാവത്തിലാണ് അയാളുടെ നോട്ടം. 'ഹൌ അര്‍ യു നളിനി?' ചെറുപ്പക്കാരില്‍ ഒരാള്‍ ചോദിച്ചു. അയാള്‍ അല്പം മുന്നോട്ട് ചാഞ്ഞിരുന്ന് മേശയില്‍ കൈ അമര്‍ത്തി വച്ചിരുന്നു. ഇപ്പോള്‍ അവളോട് ഏറ്റവും അടുത്തിരിക്കുന്നത് അയാളാണ്. 'ആം ഫൈന്‍, താങ്ക്യൂ'. അങ്ങനെയാണോ പറയേണ്ടതെന്ന് അവള്‍ക്ക് പിന്നീട് സംശയം തോന്നി. 'ഗുഡ്... നളിനി എല്ലാ ടെസ്റ്റുകളും നല്ല പോലെ എഴുതിയിട്ടുണ്ടല്ലോ. ഈ ജോലി കിട്ടുകയാണെങ്കില്‍ നളിനിയ്ക്ക് എന്ത് തോന്നും?' അയാള്‍ മുഖത്ത് കുസൃതിത്തരം വരുത്തി ചോദിച്ചു. അവള്‍ പകച്ച് പോയി. ഇത്തരം ചോദ്യങ്ങളൊന്നും പ്രതീക്ഷിച്ചിരുന്നില്ല. ഇന്റര്‍വ്യൂ എങ്ങിനെ അഭിമുഖീകരിക്കാം എന്ന പുസ്തകത്തിലും ഇതിനെക്കുറിച്ചൊന്നും ഉണ്ടായിരുന്നില്ല. 'പേടിക്കണ്ട.. ഞാന്‍ വെറുതെ ചോദിച്ചതാ' എന്ന് പറഞ്ഞ് അയാള്‍ ഉറക്കെ ചിരിച്ചു. അപ്പോള്‍ വയസ്സന്‍ കൂര്‍ത്ത ഒരു നോട്ടമെയ്തു. പൊടുന്നനെ ചിരി നിന്നു. 'അപ്പോള്‍ തുടങ്ങാമല്ലേ?' അത് വരെ മിണ്ടാതിരി ക്കുകയായിരുന്ന ചെറുപ്പക്കാരന്‍ ചോദിച്ചു. വയസ്സന്‍ തലയാട്ടി. 'വരൂ നളിനി' അയാള്‍ എഴുന്നേറ്റ് പിന്നിലെ കര്‍ട്ടന്‍ മാറ്റി വേറൊരു വാതില്‍ തുറന്ന് വിളിച്ചു. അവിടെ അങ്ങിനെയൊരു വാതിലിന്റെ സാധ്യത അവള്‍ ഒരിക്കലും പ്രതീക്ഷിച്ചില്ലായിരുന്നു. വാതില്‍ കടന്നെത്തിയത് ഒരു സ്വീകരണ മുറിയിലായിരുന്നു. ഇടത്തരക്കാരുടെ വീട് പോലെ തോന്നിച്ചു അത്. കിടപ്പ് മുറിയും അടുക്കളയും വീട്ടുപകരണങ്ങളും എല്ലാം ഉണ്ടായിരുന്നു. വാതില്‍ അടച്ച് കൊളുത്തിട്ട് അയാള്‍ സോഫയില്‍ തളര്‍ ന്നിരുന്നു. ജോലി ചെയ്ത് ക്ഷീണിച്ചത് പോലെ ടൈ അഴിച്ച് വലിച്ചെറിയുകയും ഷൂ കുടഞ്ഞ് തെറിപ്പിക്കുകയും ചെയ്തു. അവള്‍ ഫാന്‍ ഓണാക്കി. തണുത്ത കാറ്റ് കിട്ടിയപ്പോള്‍ അയാള്‍ ഷര്‍ട്ടിന്റെ ബട്ടന്‍സ് അഴിച്ച് വിശ്രമം കൊണ്ടു. അവള്‍ അടുക്കളയില്‍ പോയി ചായയ്ക്ക് വെള്ളം വച്ച് തിരിച്ച് വന്ന് അയാളോട് ചേര്‍ന്നിരുന്നു. 'ഇന്ന് ഒരുപാട് ജോലിയു ണ്ടായിരുന്നോ?' അവള്‍ സ്നേഹ പൂര്‍വ്വം ചോദിച്ചു. 'മാസാവസാനം അല്ലേ മോളേ, കുറെ ഫയലുകള്‍ നോക്കി ത്തീര്‍ക്കാനുണ്ടായിരുന്നു' "എന്റെ പാവം കുട്ടി' അവള്‍ അയാളുടെ കവിളില്‍ ഒരു ഉമ്മ കൊടുത്തു. അയാള്‍ അവളെ പുണര്‍ ന്നു. 'അയ്യോ...ചായ' അവള്‍ പിടുത്തം വിടുവിച്ച് അടുക്കളയിലേയ്ക്കോടി. വെള്ളം തിളച്ച് മറിയുന്നുണ്ടായിരുന്നു. അവള്‍ ചായ തയ്യാറാക്കി അയാള്‍ക്ക് കൊടുത്തു. അപ്പോഴേയ്ക്കും അയാള്‍ ഉന്മേഷം വീണ്ടെടുത്തിരുന്നു. അവള്‍ വാതോരാതെ സം സാരിക്കുന്നതെല്ലാം അയാള്‍ സശ്രദ്ധം കേട്ടു കൊണ്ടിരുന്നു. അവളുടെ മുടിയിഴകളില്‍ വിരലോടിച്ച് കൊണ്ട്. വൈകുന്നേരം അവര്‍ സിനിമയ്ക്ക് പോയി. ഹോട്ടലില്‍ നിന്നും ഭക്ഷണം കഴിച്ചു. തിരികെയെത്തി അയാള്‍ അവളെ കോരിയെടുത്ത് കിടപ്പ് മുറിയിലേയ്ക്ക് കൊണ്ടു പോയി. അവിടെ വച്ച് അവള്‍ അയാളുടെ ബീജങ്ങള്‍ സ്വീകരിച്ചു. ******* വീര്‍ത്ത് വരുന്ന വയര്‍ നോക്കി അവള്‍ സന്തോഷിച്ചു. അയാള്‍ അവള്‍ക്ക് ഇഷ്ടമുള്ളതൊക്കെ വാങ്ങി ക്കൊടുക്കുകയും സമയാ സമയം ആശുപത്രിയില്‍ കൊണ്ടു പോയി പരിശോധിപ്പിക്കുകയും ചെയ്തു. മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ അവള്‍ ഒരു പെണ്‍ കുഞ്ഞിന് ജന്മം നല്കി. 'നളിനീ... നീ അതിനെയൊന്നുറക്ക്. എപ്പൊ നോക്കിയാലും കരച്ചിലാണല്ലോ' അയാള്‍ ഒച്ചയെടുത്തു. 'കുഞ്ഞിന് പനിക്കുന്നുണ്ട്' അവള്‍ സങ്കടത്തോടെ പറഞ്ഞു. 'എപ്പൊ നോക്കിയാലും അസുഖം. നീ ആ മരുന്ന് വല്ലതും എടുത്ത് കൊടുക്ക്. നാശം' 'ഇങ്ങനെയൊന്നും പറയല്ലേ. അതിനെന്തറിയാം. മിണ്ടാന്‍ പോലും പറ്റില്ലല്ലോ' 'നീ ശ്രദ്ധിക്കാഞ്ഞിട്ടാ. അതെങ്ങനെയാ നിനക്ക് സീരിയല്‍ കാണാനല്ലേ നേരമുള്ളൂ' അത് കേട്ടപ്പോള്‍ അവള്‍ക്ക് കലി കയറി. 'എന്താ പറഞ്ഞത്. ഞാന്‍ കുഞ്ഞിനെ നോക്കുന്നില്ലെന്നോ? ഇത് എന്റെ മാത്രമല്ല നിങ്ങളുടേയും കുട്ടിയാണ്. നിങ്ങള്‍ ഇങ്ങനെ എപ്പൊ നോക്കിയാലും ഫയലും നോക്കിയിരുന്നാല്‍ ഞാനെന്ത് ചെയ്യാനാ?' 'ഞാനിങ്ങനെ ജോലി ചെയ്യുന്നത് കൊണ്ടാ നിന്റെ എല്ലാ ആവശ്യങ്ങളും നടക്കുന്നത്. ഇല്ലെങ്കിലേ പട്ടിണിയാ. മനസ്സിലായോ?' 'അങ്ങിനെ നിങ്ങള്‍ മാത്രം ജോലി ചെയ്ത് കഷ്ടപ്പെടേണ്ട. എനിക്കും ജോലി ചെയ്യാന്‍ പറ്റും.' 'ഹും. അങ്ങനെ നീ സമ്പാദിച്ച് കുടുംബം പോറ്റണ്ട' 'അതെന്റെ ഇഷ്ടം. നിങ്ങള്‍ കുഞ്ഞിനെ നോക്കിക്കോളൂ. ഞാന്‍ ജോലിയ്ക്ക് പോകാം' അയാള്‍ കൈ വീശി ഒറ്റയടി. അവളുടെ കവിള്‍ കരുവാളിച്ച് പോയി. 'എന്നെ തല്ലിയല്ലേ... ഇനി ഒരു നിമിഷം ഞാന്‍ നിങ്ങടെ കുടെ ജീവിക്കില്ല' ഇത്രയും പറഞ്ഞ് അവള്‍ വാതില്‍ തുറന്ന് പോയി. അയാള്‍ അവളെ തടയാനെന്ന പോലെ പിന്നാലെ ചെന്നു. ***************** അവര്‍ പഴയ ഇരിപ്പിടങ്ങളിലേയ്ക്ക് തിരിച്ചെത്തി. അയാള്‍ ഒന്നും സംസാരിക്കാ നാവാതെ യിരുന്നു, അവള്‍ക്ക് വീര്‍പ്പ് മുട്ടുന്നുണ്ടായിരുന്നു. വയസ്സന്‍ അപ്പോഴും സര്‍ട്ടിഫിക്കറ്റുകള്‍ പരിശോധിക്കുകയാണ്. ആദ്യത്തെ ചെറുപ്പക്കാരന്‍ ഒന്നും സംസാരിക്കുന്നില്ല. രണ്ടാമത്തെ ചെറുപ്പക്കാരന്‍ വയസ്സന്റെ ചെവിയില്‍ എന്തോ പറഞ്ഞു. വയസ്സന്‍ ഫയല്‍ തിരിച്ച് കൊടുത്തു. കുറേ നേരം അലോചിച്ചിട്ട് പറഞ്ഞു. 'നളിനി. നിങ്ങളുടെ പ്രൊഫൈല്‍ നല്ലതാണ്. പക്ഷേ പറയുന്നതില്‍ ഖേദമുണ്ട്... ഈ ജോലിയ്ക്ക് നിങ്ങള്‍ ഇണങ്ങുന്നതല്ല 'സര്‍... എങ്ങിനെ വേണമെങ്കിലും ഞാന്‍ ജോലി ചെയ്യാം. എനിക്കൊരവസം തരൂ..." അവള്‍ കെഞ്ചി നോക്കി. അവര്‍ സമ്മതിച്ചില്ല. 'വിഷ് യു ആള്‍ ദ ബെസ്റ്റ് ' മൂന്ന് പേരും ഒന്നിച്ച് പറഞ്ഞു. ഇന്റര്‍വ്യൂ റൂമിന്റെ വതില്‍ തുറന്ന് പുറത്തേയ്ക്കി റങ്ങുമ്പോള്‍ 30 കണ്ണുകള്‍ അവളെ കരണ്ട് തിന്നു. അന്നേരം എവിടെയോ ഒരു കുഞ്ഞിന്റെ കരച്ചില്‍ അവള്‍ കേട്ടു. - ജയേഷ് Labels: jayesh |
05 July 2008
നിരപ്പുകള്‍ - ജയേഷ്
കുന്നിലും നിരപ്പിലും കുഴിയിലും ഇരുട്ട് പിടിച്ചു. ഏഴിമലയില്‍ നിന്നും സൂര്യന്‍ പിന്‍ വാങ്ങി ക്കഴിയാറായിരുന്നു. പ്രാര്‍ഥന ചൊല്ലി ക്കൊണ്ട് നിരന്നു നില്‍ ക്കുന്ന റബ്ബര്‍ മരങ്ങള്‍ ക്കിടയിലൂടെ തണുത്ത കടല്‍ ക്കാറ്റ് നുഴഞ്ഞിറങ്ങി. പള്ളി മേടയിലെ വൈദ്യുത വിളക്കുകള്‍ തിളങ്ങാന്‍ തുടങ്ങിയിരുന്നു. ദേവസ്സി അച്ചനുള്ള അത്താഴം തീന്‍ മേശയില്‍ നിരത്തി വച്ച് പാത്രങ്ങള്‍ കഴുകി അടുക്കള പൂട്ടി. അനന്തരവനായ വര്‍ക്കി പള്ളിമുറ്റത്ത് കാത്തു നില്‍ ക്കുന്നുണ്ടായിരുന്നു. ഇനി സെമിത്തേരിയുടെ തെക്കുവശം കടന്ന് റബ്ബര്‍ തോട്ടം പകുത്ത് നിരപ്പും കുഴിയുമിറങ്ങി വേണം വീട് പറ്റാന്‍ .
ഓര്‍ത്തപ്പോള്‍ ത്തന്നെ ദേവസ്സിയ്ക്ക് ഉള്ളിരൊലാളല്‍ . അത് പതിവുള്ളതാണ്. അനന്തരവന്‍ വന്നതിനുശേഷം അല്പം ധൈര്യം വന്നിട്ടുണ്ടെങ്കിലും പോര. വര്‍ക്കി പയ്യനാണ്. പോരാത്തതിന് ഇപ്പോള്‍ ത്തന്നെ ആവശ്യത്തിലധികം കെട്ടു കഥകള്‍ കേട്ട് വിരണ്ടിരിക്കുകയാവും . ' വര്‍ക്കീ ..ഡാ ' അയാള്‍ ഉറക്കെ വിളിച്ചു. അവന്‍ അനുസരണയോടെ വിളി കേട്ട് ഓടി വന്നു. ' നീയെന്തായെടുക്കുവാ ' ' അച്ചനെന്നോടിന്നിവടെ കെടക്കാമ്പറഞ്ഞു ' ' അതെന്നാത്തിനാടാ ? ' ' ആ ' വര്‍ ക്കി കൈ മലര്‍ ത്തി. ' ശെരി..വാ .. നേരം വൈകി ' ലൂര്‍ ദ്ദ് മാതാ പള്ളിയുടെ മുറ്റത്ത് നിന്ന് കുരിശ് വരച്ച് ഒരു നിമിഷം പ്രാര്‍ത്ഥിച്ചതിന് ശേഷം അവര്‍ നടന്നു. സെമിത്തേരിയില്‍ ഒറ്റക്കാല്‍ വിളക്കുകള്‍ തെളിഞ്ഞ് നില്ക്കുന്നുണ്ടായിരുന്നു. കല്ലറകള്‍ക്ക് മുകളിലെ കുരിശു രൂപങ്ങള്‍ കരയുന്നത് പോലെ തോന്നി. ഈശോ മറിയം ഔസേപ്പേ .. എന്ന ഭക്തി ഗാനം മൂളിക്കൊണ്ട് ദേവസ്സി മടിക്കുത്തില്‍ നിന്നും ബീഡിക്കെട്ടും തീപ്പെട്ടിയും എടുത്തു. രണ്ട് മൂന്ന് പുക വിട്ടപ്പോള്‍ നെഞ്ചിടിപ്പ് നിയന്ത്രണത്തിലായി. വര്‍ക്കി നിദ്രാടകനെ പ്പോലെ അനുഗമിച്ചു . 'നെനക്ക് വേണോടാ ?' ദേവസി ഒരു കള്ളച്ചിരിയോടെ ബീഡിക്കെട്ട് നീട്ടിക്കൊണ്ട് ചോദിച്ചു. വര്‍ക്കിയുടെ മുഖം വിളറുന്നത് അപ്പോഴും വ്യക്തമായി കാണാമായിരുന്നു. 'ഞാന്‍ .. ഞാന്‍ ..വലിക്കുകേല പാപ്പാ' 'പോഡാ , ന്നലെ നീ കുന്നിന്മേലിരുന്നു പൊക വിടണ ഞാന്‍ കണ്ടതാ' 'എപ്പാ ? ' 'നീ വൈകുന്നേരം തൂറാനാണെന്നും പറഞ്ഞ് പോയില്ലേ.. അപ്പ ക്കണ്ടു' വര്‍ക്കി വിയര്‍ക്കാന്‍ തുടങ്ങി. കുളിര്‍ കോരുന്ന കടല്‍ ക്കാറ്റിനും വിയര്‍ പ്പുതുള്ളികളെ ബാഷ്പീകരിക്കാന്‍ കഴിഞ്ഞില്ല. 'സാരല്ലെഡാ..നീ വലിച്ചോ ' ദേവസ്സി അവന്റെ തോളില്‍ കൈയ്യിട്ട് പറഞ്ഞു. വര്‍ക്കി ഒന്ന് സംശയിച്ച ശേഷം ബീഡി വാങ്ങി കത്തിച്ചു. ഭവ്യതയോടെയുള്ള അവന്റെ പുക വിടല്‍ കണ്ടപ്പോള്‍ ദേവസ്സി അറിയാതെ ചിരിച്ചു പോയി. 'കറുകച്ചാലീന്ന് നിന്നേം കൂട്ടി വരുമ്പോ എനിക്കറിയില്ലാരുന്നു.. സാരല്ല.. ഒരു കണ്ട്രോള് ണ്ടായാ മതി ' ഉപദേശം പോലെ അയാള്‍ പറഞ്ഞു. വര്‍ക്കി തലയാട്ടി ക്കൊണ്ട് മൂക്കിലൂടെ പുക വിട്ടു. 'ന്തായാലും നീ വന്നത് ഒപകാരമായി' ദേവസ്സി ആത്മഗതം പോലെ പറഞ്ഞു. പള്ളിയിലെ പാചകക്കാരനായി ജോലി തുടങ്ങിയിട്ട് വര്‍ ഷങ്ങള്‍ കുറേയായി. പണിയുള്ളപ്പോള്‍ റബ്ബര്‍ വെട്ടാനും പോകും . ഇപ്പോഴത്തെ അച്ചനാണെങ്കില്‍ ദേവസ്സിയുടെ പാചകം ഇഷ്ടവുമാണ്. 'ഡാ.. അച്ചനെന്തിനാ നെന്നോട് അവടെക്കെടക്കാന്‍ പറഞ്ഞതെന്നറിയാവോ ?' 'ഇല്ലാ..എന്നാത്തിനാ ? 'ങാ..അത് പറയാം... ചത്ത് പോയ ആ ലന്തനരിയച്ചനില്ലേ ഡാ, സായ്പ്പ്... അയാള് രാത്രീല് വന്ന് കല്ലെറിയൂന്ന് പേടിച്ചിട്ടായിരിക്കും.' 'അതെന്നാത്തിനാ പാപ്പാ ചത്ത് പോയ അച്ചന്‍ വന്ന് ജീവിച്ചിരിക്കണ അച്ചനെ കല്ലെറിയണേ? ' അത് കാര്യണ്ട് ടാ... മന്തനാരിയച്ചനല്ലേ ഈ ലൂര്‍ദ്ദ് മാതാ പള്ളീം ഇടവകേം ഒക്കെ ഒണ്ടാക്കീത്. ഇവടാണല്ലാ അച്ചനെ അടക്കം ചെയ്തേക്കണതും... ഇപ്പഴത്തെ അച്ചന്മാര്ടെ തോന്ന്യാസങ്ങള്‍ സഹിക്കാമ്പറ്റാതാകുമ്പോ കുഴീന്ന് എണീറ്റ് വന്ന് കല്ലെറിയൂന്നാ ' ' അപ്പോ..അന്തോനിയച്ചന്‍ കള്ളനാണെന്നാണാ ?' ' എന്നൊന്നും ഞാമ്പറഞ്ഞില്ല...പൊതുവേ ഒള്ളതാ പറഞ്ഞേ...അല്ലാതെ വേറെ വല്ല ഉദ്ദേശത്തോടെയാണോ നിന്നോട് അവടെ കെടക്കമ്പറഞ്ഞതെന്ന് എനിക്കറിയാമ്പാടില്ല' അപ്പോള്‍ വര്‍ക്കി നാണം കൊണ്ട് തുടുത്തു. അപ്പോഴേയ്ക്കും അവര്‍ റബ്ബര്‍ തോട്ടം കടന്നിരുന്നു. ഇനിയങ്ങോട്ട് ഭൂമി പരന്നതാണ്. അങ്ങിങ്ങായി കുറേ വീടുകളുമുണ്ട്. വൈദ്യുതി ലഭിക്കാത്ത വീടുകളില്‍ മണ്ണെണ്ണവിളക്കിന്റെ അരണ്ട പ്രകാശം പിടയ്ക്കുന്നു ണ്ടായിരുന്നു. റാന്തല്‍ വിളക്കുകളുമേന്തി മീന്‍ പിടുത്തക്കാര്‍ കുരകളിലേയ്ക്ക് നിരനിരയായി നടക്കുന്നുണ്ട്. അവര്‍ മത്തിയെക്കുറിച്ചും സ്രാവിനെക്കുരിച്ചും കടലമ്മയെക്കുറിച്ചും സംസാരിക്കുന്നുണ്ടാകും പൊടുന്നനെ ദേവസ്സി നിശ്ശബ്ദനായി. അതിന് കാരണമുണ്ടായിരുന്നു. അവരപ്പോള്‍ കടന്ന് പോയത് കുഞ്ഞു മേരിയുടെ വീടിന് മുന്നിലൂടെയായിരുന്നു. അയാള്‍ ക്ക് കുഞ്ഞു മേരിയോട് വലിയ പ്രേമമായിരുന്നു. അവള്‍ക്ക് തിരിച്ചും അങ്ങിനെ യായിരുന്നെന്നാണ് ദേവസ്സി പറയുന്നത്. പള്ളിയില്‍ റബ്ബര്‍ വെട്ടാന്‍ തുടങ്ങി ക്കഴിഞ്ഞാല്‍ അവളെ കെട്ടണമെന്ന് തന്നെയായിരുന്നു കടുത്ത ആഗ്രഹവും . അവള്‍ കാത്തിരിക്കാമെന്ന് വാക്ക് കൊടുത്തതുമാണ് പോലും . എന്നാല്‍ പെട്ടെന്നൊരു ദിവസം തടി മുറിക്കാന്‍ പോകുന്ന യോഹന്നാന്‍ അവളെ കെട്ടി. ചതിച്ചത് കുഞ്ഞുമേരിയല്ല, യോഹന്നാനാണെന്നേ ദേവസ്സി പറയൂ. കാരണം അവളുടെ കെട്ട് കഴിഞ്ഞ് മാസങ്ങള്‍ ക്ക് ശേഷം ഒരു ദിവസം പള്ളിയില്‍ വച്ച് തനിച്ചൊന്ന് സം സാരിക്കാന്‍ തക്കം കിട്ടി. ഒന്നും തന്റെ കുറ്റമല്ലെന്ന് അവള്‍ ആണയിട്ടു. അപ്പനും അമ്മച്ചിയും നിര്‍ ബന്ധിച്ചാല്‍ പിന്നെ ആ പാവത്തിന് പിടിച്ചുനില്‍ ക്കാന്‍ കഴിയുന്നതെങ്ങിനെയെന്ന് അയാളും മനസ്സിലാക്കി. എന്നാലും കുഞ്ഞുമേരീ.. നീയിപ്പോ അന്യന്റെ ഭാര്യയാണ്. പറയാന്‍ പാടുവോന്നറിയില്ല.. എന്നാലും പറഞ്ഞെക്കുവാ.. നിന്നെയൊന്ന് ചും ബിക്കണമെന്ന് എനിക്കിപ്പോഴും കൊതിയുണ്ട്. അവള്‍ ക്ഷോഭിച്ചില്ല. കുറ്റബോധത്താല്‍ കുനിഞ്ഞ മുഖത്തോടെ അവള്‍ പറഞ്ഞു. എനിക്കിപ്പോ വയ്റ്റിലുണ്ട്.. ഇല്ലെങ്കില്‍ കൊഴപ്പമില്ലാരുന്നു. അത്രയും മതിയായിരുന്നു അയാള്‍ ക്ക് പോയ ജീവന്‍ തിരിച്ചുകിട്ടാന്‍ . അവളിപ്പോഴും തന്നെ സ്നേഹിക്കുന്നു ണ്ടെന്നതിനുള്ള തെളിവാണല്ലോ അത്. പേറ് കഴിയണ വരെ കാത്തിരിക്കാവോ ? - കുഞ്ഞുമേരി ലോകാവസാനം വരേയും ഞാന്‍ കാത്തിരിക്കും - ദേവസ്സി എന്നിട്ടിന്ന് വരെ അവള്‍ പെറ്റില്ലെന്നുള്ളതാണ് അയാളുടെ മൌനത്തിന് കാരണം . രണ്ട് മൂന്ന് തവണ പേറ്റ് നോവ് വന്ന് അലമുറയിടുന്ന അവളേയും കൊണ്ട് ആശുപത്രിയിലേയ്ക്ക് ഓടുന്ന യോഹന്നാനെ അയാളും കണ്ടതാണ്. പക്ഷേ അപ്പോഴൊന്നും അവള്‍ പ്രസവിച്ചില്ല. പിന്നേയും വീര്‍ത്ത വയറുമായി നടക്കുന്നു. മാസം കണക്ക് കൂട്ടാന്‍ ശ്രമിച്ചിട്ട് ഒരെത്തും പിടിയും കിട്ടുന്നില്ല. ചില ഗര്‍ഭങ്ങള്‍ ഇങ്ങനെ യായിരിക്കുമെന്ന വിജ്ഞാനം സ്വയം സൃഷ്ടിച്ച് ആശ്വസിക്കുകയാണിപ്പോള്‍ . വര്‍ക്കി ദേവസ്സിയെ അര്‍ഥം വച്ച് നോക്കി. അയാള്‍ മൌനം തുടര്‍ന്നതേയുള്ളൂ. അന്നേരം വീണ്ടും കുഞ്ഞു മേരിയ്ക്ക് പേറ്റ് നോവ് തോന്നി അലമുറയിടാന്‍ തുടങ്ങി. തിരിഞ്ഞോടി നോക്കണമെന്ന് അയാള്‍ ക്ക് തോന്നി. പക്ഷേ, എന്തോ, അയാളെ തടഞ്ഞു. അത്ഭുതത്തോടെ നടത്തം നിര്‍ത്തി തിരിഞ്ഞ് നില്‍ ക്കുകയായിരുന്ന വര്‍ക്കിയുടെ മണ്ടയില്‍ ഒന്ന് ചൊട്ടിയിട്ട് നടക്കാന്‍ ആംഗ്യം കാണിച്ചു. ഇനിയങ്ങോട്ട് ഇറക്കമാണ്. കുഴിയെന്ന് നാട്ടുകാര്‍ പറയും . കുഴിയിറങ്ങിയാല്‍ കടല്‍ ത്തീരം . ലൈറ്റ് ഹൌസില്‍ നിന്നും വെളിച്ചത്തിന്റെ ഒരു പാലം അനന്തതയിലേയ്ക്ക് ചുറ്റി ക്കൊണ്ടിരുന്നു. അവര്‍ മണലിലിരുന്നു. ബീഡി വലിച്ചു. നല്ല കാറ്റ് കൊണ്ടപ്പോള്‍ മനസ്സും ശരീരവും തണുത്തു. കുഞ്ഞു മേരിയേയും കോരിയെടുത്ത് യോഹന്നാനും കുറേ അയല്‍ ക്കാരും ഓടുന്നത് കണ്ടു. 'ഇന്നവള്‍ പെറുമായിരിക്കും .. അല്ലിയോടാ?' ദേവസ്സി ചോദിച്ചു. വര്‍ക്കി കാര്യം മനസ്സിലാകാതെ മിഴിച്ചിരുന്നു. അപ്പോള്‍ മാനത്ത് മൂന്ന് നക്ഷത്രങ്ങള്‍ ഉദിച്ചു. - ജയേഷ് blog : http://www.vethaalalokam.blogspot.com/ ( മ : രി : യു : വാ : ന ) Labels: jayesh |













2 Comments:
enthuvan thankal udhyeshichath
welldone! you should refine your skills ,iexpect more from you
Post a Comment
Links to this post:
Create a Link
« ആദ്യ പേജിലേക്ക്